ഏരീസ് മാർച്ച് 21 ഏപ്രിൽ 19 

നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, മനോഭാവം, വിചാരധാര, വീക്ഷണ കോൺ എന്ന ഒന്നാം ഭാവത്തിലേയ്ക്ക് ചൊവ്വയും ശുക്രനും വന്നു കഴിഞ്ഞു. വളരെ വികാര നിർഭരനായി മുന്നേറുന്ന കുറെ നാളുകൾ നിങ്ങളുടെ ജീവിതത്തിലേക്ക് വന്നു കഴിഞ്ഞു. ബന്ധങ്ങൾ, പ്രവർത്തികൾ എന്നിവ എല്ലാം വളരെ വികാരപരമായി മുന്നേറും. കഴിഞ്ഞ കുറെ നാൾ ചെയ്ത ആലോചനകൾ, പഠനങ്ങൾ എന്നിവ പ്രാവർത്തികമാക്കും. എല്ലാ രീതിയിലും ഉള്ള പുരോഗതിക്ക് വേണ്ടി ഓരോ കാര്യങ്ങൾ ചെയ്യും, ധന സമ്പാദനം, ലുക്‌സ് മെച്ചപ്പെടുത്തൽ എന്നിവ എല്ലാം പ്രതീക്ഷിക്കാം. ചിലപ്പോൾ അധിക ഭാരം, മാനസികവും ശാരീരികവുമായ അധ്വാനഭാരം ഇവ അലട്ടിയേക്കാം. ഈ അവസ്ഥയിൽ ചിലപ്പോൾ അല്പം നീണ്ട യാത്രകളോ ധനപരമായ പുതിയ നീക്കങ്ങളോ നടത്തും. പുതിയ തുടക്കങ്ങൾക്ക് നല്ല സമയമാണ്. ഒപ്പം ശാരീരികമായ അസ്വസ്ഥതകൾ ഈ സമയത്തിന്റെ പ്രത്യേകതയായിരിക്കും. പുതിയ റൊമാന്റിക് ബന്ധങ്ങൾ. പുരോഗമനത്തിന്റെ പാതയിൽ എന്തും ചെയ്യാനുള്ള മനോധൈര്യം ഈ ആഴ്ച നിങ്ങളെ മുന്നോട്ട് നയിക്കുന്നതാണ്.

രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചുവച്ച കഴിവുകൾ, നിഗൂഡത, ദൂര ദേശ വാസം, ഒറ്റപ്പെടൽ, ബെഡ് പ്ലെഷേഴ്‌സ് എന്ന പന്ത്രണ്ടാം ഭാവത്തിൽ സൂര്യൻ നില്ക്കുന്നു. മറന്നു പോയ വിഷയങ്ങൾ മനസിലേക്ക് ഓടിയെത്താം. നിശബ്ദത വേണ്ട സന്ദർഭങ്ങൾ ഉണ്ടാകും. ഈ അടുത്ത മുപ്പതുദിവസം പ്രാർത്ഥന, ധ്യാനം എന്നിവ കൂടുതൽ നടത്തേണ്ട സമയമാകുന്നു. കൂട്ടുകാർ കൂട്ടായ്മകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ, കൂട്ടുകരോടൊത്തുള്ള സമയം എന്ന പതിനൊന്നാം ഭാവത്തിൽ ബുധൻ നിൽക്കുന്നു. കൂടുതൽ നെറ്റ് വർക്കിങ്, സമാന മനസ്‌കരുമായി ഉള്ള പദ്ധതികൾ, ലോങ്ങ് ടേം പദ്ധതികൾ എന്നിവ നടത്തി ഈ ആഴ്ച മുന്നേറും.

ടോറസ് ഏപ്രിൽ 20 മെയ് 20

കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്ന പതിനൊന്നാം ഭാവത്തിൽ സൂര്യൻ നില്ക്കുന്നു. ലാഭകരമായ നീക്കങ്ങൾ, യാത്രകൾ, കൂട്ടായ പ്രവർത്തനങ്ങൾ, ജീവ കാരുണ്യ പ്രവർത്തനങ്ങൾ എന്നിവയും പ്രതീക്ഷിക്കാം. കൂട്ടായ നീക്കങ്ങളിലും സ്വന്തം അഭിപ്രായപ്രകടനം വേറിട്ട് നിൽക്കും. അങ്ങനെ വേറിട്ട വ്യക്തിത്വം ആയി കൂട്ടത്തിൽ നില കൊള്ളും. ജോലി സമൂഹത്തിലെ വില, മാതാപിതാക്കൾ എന്ന പത്താം ഭാവത്തിൽ ബുധൻ നില്ക്കുന്നു. അധികാരികളോടുള്ള സംവാദം, ജോലിയെ കുറിച്ചുള്ള ചിന്ത, ലോങ്ങ്‌ടേം ലക്ഷ്യങ്ങൾ എന്നിവ നടത്തി ഈ ആഴ്ച മുന്നേറും. ടെക്‌നോളജി, എഴുത്ത് ഈ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് നല്ല സമയം. ചൊവ്വയും, ശുക്രനും രഹസ്യമയമായ പന്ത്രണ്ടാം ഭാവത്തിൽ നില്ക്കുന്നു. രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, നിഗൂഡത, ദൂര ദേശ വാസം, ഒറ്റപ്പെടൽ, ബെഡ് പ്ലെഷേഴ്‌സ് എന്ന വിഷയങ്ങളിൽ വളരെ പാഷനേറ്റ് ആയി മാറും. രഹസ്യ ബന്ധങ്ങൾ നടത്താനുള്ള പ്രവണത ഉണ്ടാകും. ഉൾവിളികൾ ഉണ്ടാകുന്ന സമയം. മറന്നു പോയ വിഷയങ്ങൾ ഹൃദയത്തിലേക്ക് കടന്നു വരും. മനസിന്റെ രീതികളോട് യുദ്ധം ചെയ്തു നില്‌ക്കേണ്ട സമയമാണ്. രണ്ടു വിരുദ്ധ ശക്തികൾ മനസിനെ പിടിച്ചു വലിക്കുമ്പോൾ ഉണ്ടാകുന്ന സ്‌ട്രെസ് ന്യായമായും പ്രതീക്ഷിക്കാം. പിന്നിലേക്ക് നീങ്ങി നില്ക്കാനുള്ള സമയമാണെന്ന് തിരിച്ചറിയണം. ഒറ്റപ്പെട്ട സ്ഥാലങ്ങാളിൽ ജീവിക്കുന്നവരെ സന്ദർശിക്കാം. പ്രാർത്ഥന, ധ്യാനം, നിഗൂഡമായ വിഷയങ്ങൾ എന്നിവയിൽ സമയം ചെലവാക്കും.

ജമിനി മെയ് 21 ജൂൺ 20

ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ എന്ന പത്താം ഭാവത്തിൽ സൂര്യൻ നിൽക്കുന്നു. തന്റെ മേൽ അധികാരമുള്ളവരുമായുള്ള സംവാദം, വിപ്ലവകരമായ തലത്തിലേക്ക് പോകാതെ നയത്തിൽ കൈകാര്യം ചെയ്യണം. ജോലിയിലെ വിജയം ലക്ഷ്യമായുള്ള പ്രവർത്തികൾ വിജയം കാണുന്നതായി കാണാൻ കഴിയും. ജോലിയിലെ നീക്കങ്ങൾ ശുദ്ധീകരണത്തിന് വിധേയമാകുന്ന സമയം എല്ലാം വിശദമായി കണ്ടു കൊണ്ട് നീങ്ങണം. ദൂര യാത്ര, വിദേശ ബന്ധം, ഉയർന്ന പഠനം, ആത്മീയത, തത്വ ചിന്ത എന്ന ഒൻപതാം ഭാവത്തിൽ ബുധൻ നില്ക്കുന്നു. ദൂരദേശത്ത് നിന്നുള്ള സന്ദേശം, പുതിയ പഠനം, പഠിപ്പിക്കൽ, കൂടുതൽ ആശയ വിനിമയം, വിദേശ ബന്ധം, വേറിട്ട സംസ്‌കാരവുമായുള്ള ബന്ധം എന്നിവ പ്രതീക്ഷിക്കാം.
കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്ന പതിനൊന്നാം ഭാവത്തിൽ ചൊവ്വയും, ശുക്രനും നില്ക്കുന്നു. സുഹൃത്തുക്കൾ വഴി ഹൃദയത്തെ ആകർഷിക്കുന്ന വ്യക്തികളെ കണ്ടെത്തും. സമാന മനസ്‌കരുടെ കൂടെയുള്ള പ്രവർത്തികൾ പ്രതീക്ഷിക്കാം. കല, ജീവകാരുണ്യ പ്രവർത്തികൾ എന്നിവയ്ക്ക് കൂടുതൽ സാധ്യത. പുതിയ സുഹൃദ്ബന്ധങ്ങൾ, സുഹൃദ്ബന്ധങ്ങൾ വഴി ലാഭാകരമായ നീക്കങ്ങൾ, ബന്ധങ്ങളിൽ ഉള്ള ശക്തി പ്രകടനം എന്നിവ പ്രതീക്ഷിക്കാം. കൂട്ടത്തിൽ നിന്നാലും മറ്റുള്ളവരുടെ ആശയങ്ങളെ സംശയത്തോടെ വീക്ഷിക്കാം. പക്ഷെ ഒന്നിച്ചു നിന്ന് കാര്യങ്ങൾ നേടേണ്ട സമയമാണ്, ശക്തി പ്രകടനം ഉദ്ദേശിച്ച ഫലം തരണം എന്നില്ല. എത്ര അടക്കിയാലും വികാര പ്രകടനം ഈ സമയത്തിന്റെ പ്രത്യേകത ആയിരിക്കും.

കാൻസർ ജൂൺ 21 ജൂലൈ 22

ദൂര യാത്ര, വിദേശ ബന്ധം, ഉയർന്നന പഠനം, ആത്മീയത, തത്വ ചിന്ത എന്ന ഒൻപതാം ഭാവത്തിൽ സൂര്യൻ നില്ക്കുന്നു. വിശ്വാസങ്ങൾ ചോദ്യം ചെയ്യപ്പെടാം. വിദേശ ബന്ധം, പുതിയ വിഷയങ്ങൾ പഠിപ്പിക്കൽ, ദർശനങ്ങൾ ശരിയാണോ എന്ന് പരിശോദിക്കേണ്ട അവസ്ഥ. സെക്‌സ്, തകർച്ചകൾ, നിക്ഷേപം, മറ്റുള്ളവരുടെ ധനം, ഇൻ ലോസ്, രൂപാന്തരം എന്ന എട്ടാം ഭാവത്തിൽ ബുധൻ നില്ക്കുന്നു. നിഗൂഡമായ വിഷയങ്ങളെ കുറിച്ച് ചർച്ച നടത്തും, റിസേർച് ചെയ്യും, ധനം, നിക്ഷേപം, മറ്റുള്ളവരുടെ ധനം എന്നിവയെ കുറിച്ചുള്ള ആശയ വിനിമയം നടത്തും. മാനസികമായ പരിവർത്തനത്തിനു സ്വയം തയ്യാറെടുക്കും. ജോലി സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്ന പത്താം ഭാവത്തിൽ ചൊവ്വയും ശുക്രനും നില്ക്കുന്നു. ജോലിയിലെ കൂടുതൽ അധ്വാനമാണ് ഇത് സൂചിപ്പിക്കുന്നത്. ജോലി സ്ഥലത്ത് നിന്നുള്ള അനുകൂല അവസ്ഥ ഇവ സൂചിപ്പിക്കുന്നു. സ്വന്ത അവസ്ഥയെ ഓർത്തു സന്തോഷിക്കേണ്ട സാഹചര്യം, കൂടുതൽ ലാഭം, സമൂഹത്തിലെ വിലയെ എടുത്തു കാണിക്കാൻ തക്ക സാഹചര്യം എന്നിവ ഉണ്ടാകാം. ലോങ്ങ് ടേം ലക്ഷ്യമാക്കി ഉള്ള നീക്കങ്ങൾ, അധികരികലോടുള്ള സംസാരം, ജോലി, ബിസിനസ് എന്നിവയിലെ പുതിയ നീക്കങ്ങൾ, എന്നിവ ഉണ്ടാകാം. കല, സൗന്ദര്യം എന്ന മേഖലകളിൽ പ്രവർതിക്കുന്നവർക്കുള്ള അനുകൂല സാഹചര്യം.

ലിയോ ജൂലൈ 23 ഓഗസ്റ്റ് 22

സെക്‌സ്, തകർച്ചകൾ, നിക്ഷേപം, മറ്റുള്ളവരുടെ ധനം, ഇൻ ലോസ്, രൂപാന്തരം എന്ന എട്ടാം ഭാവത്തിൽ സൂര്യൻ നിൽക്കുന്നു. ധനകാര്യത്തിൽ അധികശ്രദ്ധ നൽകേണ്ട സാഹചര്യം. ജോയിന്റ് സ്വത്തുക്കൾ, മറ്റുള്ളവരുടെ കഴിവുകൾ ഉപയോഗിച്ചുള്ള പദ്ധതികൾ എന്നിവയിൽ ശ്രദ്ധിക്കും. മൂഡ് സ്വിങ്ങ്‌സ്, അധികമായ ആകാംഷ എന്നിവ ഉണ്ടാകാം. നിഗൂഡമായ കാര്യങ്ങാളെ വെളിച്ചത്തുകൊണ്ടുവരുവാനുള്ള തീവ്രശ്രമം നടത്തും. വിവാഹം, യുണിയൻ, കോണ്ടാക്റ്റ്, ബിസിനസ് ബന്ധങ്ങൾ, പാർട്ണർ ഷിപുകൾ, തെളിഞ്ഞു നില്ക്കു ന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തിൽ ബുധൻ നിൽക്കുന്നു മറ്റുള്ളവരോട് നിങ്ങളുടെ ആശയങ്ങൾ പറഞ്ഞു മനസിലാക്കാൻ പറ്റിയ അവസ്ഥ. വൺ ട വൺ മീറ്റിങ്ങുകൾ ഉണ്ടാകാം, ഒരു മാസ്മരിക ഭാവം നിങ്ങൾക്കു ചുറ്റും ഉണ്ടാകുമെന്നതിനാൽ മറ്റുള്ളവർ നിങ്ങൾ പറയുന്നതിന് ശ്രദ്ധ കൊടുക്കും ചർച്ചകൾക്കു അനുകൂല സാഹചര്യം ദൂര യാത്ര, വിദേശ ബന്ധം, ഉയർന്ന പഠനം, ആത്മീയത, തത്വ ചിന്ത എന്ന ഒൻപതാം ഭാവത്തിൽ ചൊവ്വയും ശുക്രനും നില്ക്കുന്നു, വിദേശത്തുനിന്നുള്ള റൊമാന്റിക് ബന്ധം, ബിസിനസ് ബന്ധം, ഏതെങ്കിലും രീതിയിൽ ഉള്ള വിദേശ ബന്ധം, എഴുത്ത്, വായന എന്നിവയ്ക്ക് അനുകൂലമായ അവസ്ഥയാണ്. ലാഭകരമായ ഊഹക്കച്ചവടം, എഴുത്ത്, വായന ഇവയുമായി ബന്ധപ്പെട്ട ആളുകളുമായി ഉള്ള അടുപ്പം എന്നിവ ഈ ആഴ്ച പ്രതീക്ഷിക്കാം. ഈ ആഴ്ച ധനം, കടം, നാം കടമാല്ലാതെ കൊടുത്തു തീർക്കുവാനുള്ള ധനം എന്നാ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച് നീങ്ങും.

വിർഗൊ 24 ഓഗസ്റ്റ് 22 സെപ്റ്റംബർ

വിവാഹം, ഉടമ്പടികൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തിൽ സൂര്യൻ നിൽക്കുന്നു. ബന്ധങ്ങളിൽ ശുദ്ധീകരണ പ്രക്രിയ നടക്കും. ബന്ധങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കും. ബന്ധങ്ങാൽ ബാലൻസിങ് നടത്തേണ്ട സാഹചര്യങ്ങളിലൂടെ കടന്നു പോകും.
ആരോഗ്യം, സഹപ്രവർത്തകർ, ശത്രുക്കൾ, വളർത്തുമൃഗങ്ങൾ, ജോലി സ്ഥലം, ദിവസേന ഉള്ള ജീവിതം എന്ന ആറാം ഭാവത്തിൽ ബുധൻ നിൽക്കുന്നു. ജോലി സ്ഥലത്ത് കൂടുതൽ ആശയ വിനിമയങ്ങൾ നടത്തേണ്ടി വരും. ടെക്‌നോളജി, ആശയ വിനിമയം എന്ന രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നല്ല സമയം. ആരോഗ്യ പരിപാലന രംഗത്ത് ഡോക്ടറുടെ സഹായം തേടേണ്ട അവസ്ഥ. ആരോഗ്യം മെച്ചപ്പെടുത്താം സ്വയം തയ്യാറാക്കിയ പദ്ധതികൾ അബദ്ധത്തിൽ അവസാനിക്കാം. സെക്‌സ്, തകർച്ചകൾ, നിക്ഷേപം, മറ്റുള്ളവരുടെ ധനം, ഇൻ ലോസ്, രൂപാന്തരം എന്ന എട്ടാം ഭാവത്തിൽ ചൊവ്വയും, ശുക്രനും നില്ക്കുന്നു. നിലവിലുള്ള ബന്ധങ്ങളിൽ പങ്കാളിയുമായി ആഴമേറിയ ബന്ധം പ്രതീക്ഷിക്കാം. മറ്റുള്ളവരുടെ ധനം, നിക്ഷേപം എന്നിവ നിങ്ങളിലേക്ക് എത്തുകയോ, അവയിലേക്ക് എത്താനുള്ള അവസരങ്ങൾ ഒരുങ്ങുകയോ ചെയ്യാം. നിഗൂഡമായി നിന്ന് മനസിനെ കീഴടക്കുന്ന ചിലാ കാര്യങ്ങൾ അടക്കുവാൻ അവയെ കുറിച്ച പഠിക്കും. ധനവുമായി ബന്ധപ്പെട്ട കൊണ്ട്രക്ടുകൾ.

ലിബ്ര ( സെപ്റ്റംബെർ 22 ഒക്ടോബർ 22)

ആരോഗ്യം, സഹപ്രവർത്തകർ, ശത്രുക്കൾ, വളർതുമൃഗങ്ങൾ, ജോലി സ്ഥലം, ദിവസേന ഉള്ള ജീവിതം എന്ന ആറാം ഭാവത്തിൽ സൂര്യൻ നിൽക്കുന്നു. ആരോഗ്യം, ജോലി എന്നിവയിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കും. യോഗ, ധ്യാനം, പുതിയ ആരോഗ്യ ഭക്ഷണ ക്രമങ്ങൾ പരീക്ഷിക്കും. അതിന്റെ ഫാലമായ് പുതു ജീവൻ വീഴും. സ്വയം പ്രമോട്ട് ചെയ്യുകയും സ്വയം പുതിയാ കാര്യാങ്ങാൽ ചെയ്യുകയും ചെയ്യും. വളര്ത്വ മൃഗങ്ങൾക്ക് വേണ്ടി സമയം ചെലവാക്കും. ജോലിയിൽ ഭാവനത്മാകമായ കര്യാങ്ങൾ ചെയ്യും. ഒരു പരിപൂർണ! ശുദ്ധീകരണം ഈ ഭാവത്തിൽ പ്രതീക്ഷിക്കാം. റൊമാൻസ്, കുട്ടികൾ, ക്രിയെടിവിടി, ഒഴിവു സമയം, ഊഹക്കച്ചവടം എന്ന അഞ്ചാം ഭാവത്തിൽ ബുധൻ നില്ക്കുന്നു. കൂടുതൽ ക്രിയെടിവ് ആയ കാര്യങ്ങൾ ചെയ്യും, ക്രിയെടിവ് ജോലികളിൽ മഹത്തരമായ കാര്യങ്ങൾ ചെയ്യുന്നു. ക്രിയെടിവ് ജോലികൾക്ക് ഇടയിൽ താല്പര കക്ഷികൾ നിങ്ങളിലേക്ക് വരാം. കുട്ടികളും ഒത്തുള്ള നല്ല സമയം. വിവാഹം, യുണിയൻ, ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ, പാർട്ണിർഷിപുകൾ, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തിൽ ചൊവ്വയും ശുക്രനും നില്ക്കും. പുതിയ വ്യക്തികൾ വിചാരിക്കാത്ത സമയത്ത് ജീവിതത്തിലേക്ക് വരുന്നതായി കാണാൻ കഴിയും, നിലവിൽ ഉള്ള ബന്ധങ്ങൾ ശക്തിപെടുതുകയോ, കൂടുതൽ ശക്തിയേറിയ ബന്ധങ്ങളിലെക്ക് നീങ്ങുകയോ ചെയ്യാം. ഏഴാം ഭാവത്തിൽ വരുന്ന ബന്ധങ്ങള്ക്ക് തുടക്കമിടാൻ അനുയോജ്യമായ സമയം ആണെന്ന കരുതാം. ബന്ധങ്ങളിൽ കൂടുതൽ സരസനായി നില കൊള്ളും.

സ്‌കൊർപിയോ ഒക്ടോബർ 23 നവംബർ 21

റൊമാൻസ്, കുട്ടികൾ, ക്രിയെടിവിടി, ഒഴിവു സമയം, ഊഹക്കച്ചവടം എന്ന അഞ്ചാം ഭാവത്തിൽ സൂര്യൻ നിൽക്കും. കുട്ടികളുടെ കൂടെയുള്ള നല്ല സമയം, പുതിയ ഹോബികൾ, ഉല്ലാസത്തിന് വേണ്ടിയുള്ള പരിപാടികൾ എന്നിവയിൽ സമയം ചിലവഴിക്കും. വ്യക്തിത്വത്തിനെ വളരെ ക്രിയെടിവ് ആയി പ്രതിഫലിപ്പിക്കും. നാടകം സ്‌പോട്‌സ് എന്നിവയിൽ സമയം ചിലവഴിക്കും. മറ്റുള്ളവരുടെ ശ്രദ്ധാ കേന്ദ്രമായി തീരും. കുടുംബം, വീട്, മാതാ പിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ എന്ന നാലാം ഭാവത്തിൽ ബുധൻ നില്ക്കുന്നു. കുടുംബതിനുള്ളിൽ വികാര ഭരിതനായ് നിൽക്കും നിങ്ങൾക്ക് അറിയാവുന്ന പ്രദേശങ്ങളിലേക്ക് ചർച്ചകൾക്കായി സഞ്ചരിക്കാം. ബന്ധുക്കളോടുള്ള നല്ല ആശയ വിനിമയം, അവർ നിങ്ങളുടെ സഹായം തേടി എത്താം. ആരോഗ്യം, സഹപ്രവർത്തകർ, ശത്രുക്കൾ, വളർത്തു മൃഗങ്ങൾ, ജോലി സ്ഥലം, ദിവസേന ഉള്ള ജീവിതം എന്ന ആറാം ഭാവത്തിൽ ചൊവ്വയും ശുക്രനും. സ്വയം പ്രൊമോട്ട് ചെയ്യും, ജോലിയിൽ ശക്തിപ്രകടനം നടത്തേണ്ടി വരും. സഹപ്രവർത്തകരുമായുള്ള ചൂട് പിടിച്ച സംവാദം ജോലിയിലെ പുതിയ നീക്കങ്ങൾ ജോലി വഴി മനസിനെ ആകർഷിക്കുന്ന ആളുകളെ കണ്ടെത്തൽ, ആരോഗ്യം മെച്ചപ്പെടുത്താനുള്ള ജോലികൾ ചെയ്യും. ജോലിയിൽ പ്രധാന നീക്കങ്ങൾ നടത്തും.

സജിട്ടരിയാസ് നവംബർ 22 ഡിസംബർ 21

കുടുംബം, വീട്, മാതാപിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ എന്ന നാലാം ഭാവത്തിൽ സൂര്യൻ നിൽക്കും. കുടുംബവുമൊത്തുള്ള വിനോദ യാത്രകൾ അല്ലെങ്കിൽ വിനോദ പരിപാടികൾ കുടുംബ യോഗങ്ങൾ പൂര്വിടകരെ കുറിച്ചുള്ള ചിന്തകൾ എന്നിവാ ഉണ്ടാകും. വീട് വില്ക്ക ൽ വാങ്ങൽ മോടി പിടിപ്പിക്കൽ എന്നിവ പ്രതീക്ഷിക്കാം. വീടിനെകുറിച്ചുള്ള ലോങ്ങ് ടേം പദ്ധതികൾ ഇവയും നടക്കാം.
സഹോദരങ്ങൾ, അയൽക്കാർ, ആശയ വിനിമയം, ചെറു യാത്രകൾ, ഷോർട്ട് കോഴ്‌സുകൾ എന്ന മൂന്നാം ഭാവത്തിൽ ബുധൻ നിൽക്കുന്നു. വളരെ തിരക്ക് പിടിച്ച സമയത്തെ ഇത് സൂചിപ്പിക്കുന്നു. മനസ്സിൽ ചൂട് പിടിച്ച ചിന്തകൾ, ചെറിയ പദ്ധതികൾക്ക് യോജിച്ച സമയമാണ്, ലോങ്ങ് ടേം പദ്ധതികൾ നേരെ നീങ്ങണം എന്നില്ല ചെറു യാത്രകൾ, പുതിയ പഠനം, ചെറു കോഴ്‌സുകൾ, അയല്ക്കാർ, സഹോദരങ്ങൾ എന്നിവരോടുള്ള കൂടുതൽ സംവാദം, ടെക്‌നോളജിയുടെ അധികമായ ഉപയോഗം ഇവയും പ്രതീക്ഷിക്കാം. റൊമാൻസ്, കുട്ടികൾ, ക്രിയെടിവിടി, ഒഴിവു സമയം, ഊഹക്കച്ചവടം എന്ന അഞ്ചാം ഭാവത്തിൽ. പുതിയ റൊമാന്റിക് ബന്ധങ്ങൾ, ഹോബികൾ, പുതിയ ബിസിനസ്, ശക്തമായ പ്രേമ ബന്ധങ്ങൾ നിലവിലുള്ള ബന്ധങ്ങളുടെ ശക്തിപ്പെടുത്തൽ, എന്നിവ പ്രതീക്ഷിക്കാം. ലാഭകരവും സന്തോഷകരവുമായ നീക്കങ്ങൾ. താല്പര കക്ഷികൾ കൂടുതലായി നിങ്ങളിലേക്ക് വരുന്ന അവസ്ഥ. കുട്ടികളുമായി കൂടുതൽ നല്ല സമയം.

കാപ്രികോൺ ഡിസംബർ 22 ജനുവരി 19

സഹോദരങ്ങൾ, അയൽക്കാർ, ആശയ വിനിമയം, ചെറു യാത്രകൾ, ഷോർട്ട് കോഴ്‌സുകൾ എന്ന മൂന്നാം ഭാവത്തിൽ സൂര്യൻ നിൽക്കുന്നു. ഈ ഭാവത്തിൽ സൂര്യൻ നിൽക്കുമ്പോൾ അതിന്റെ അർഥം തിരക്ക് പിടിച്ച കുറെ ദിവസങ്ങളിലേക്ക് നിങ്ങൾ എടുത്ത് ചാടി കഴിഞ്ഞു എന്നാണ്. അതിന്റെ ഭാഗമായി കൂടുതൽ യാത്രകൾ കൂടുതൽ ആശയ വിനിമയം കൂടുതൽ നെറ്റ് വർക്കിങ് എന്നിവ നടത്തും. പുതിയ പഠനം പുതിയ പദ്ധതികൾ എല്ലാം പ്രതീക്ഷിക്കാം. ധനം, വസ്തുവകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിൽ ബുധൻ നില്ക്കു ന്നു. ധനകാര്യത്തിൽ ആലോചിച്ചു നീങ്ങേണ്ട സമയം, നിങ്ങൾ ഒരു ടീമിൽ ജോലി ചെയ്യുന്നു എങ്കിൽ നിങ്ങളുടെ മെല്ലെപ്പോക് മറ്റുള്ളവർക്ക് പ്രശ്‌നം സൃഷ്ടിക്കുന്ന അവസ്ഥ. കൂടുതൽ ഉൾവിളികൾ മനസ്സിൽ നിറയും. ധനകാര്യം അടുക്കിപ്പെറുക്കി വെക്കും. ഇലക്ട്രോണിക് വസ്തുക്കൾ വാങ്ങുകയോ അവയിൽ പരിശോധന നടത്തുക്കയോ ചെയ്യും. കുടുംബം, വീട്, മാതാപിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ എന്ന നാലാം ഭാവത്തിൽ ചൊവ്വയും സൂര്യനും നില്ക്കും. വീട്, കുടുംബം എന്നിവയിൽ അടുക്കി പെറുക്കൽ വേണ്ടി വരും. വീടിനുള്ളിൽ നിങ്ങളുടെ പ്രകടനത്തിൽ ഏറ്റ കുറച്ചിലുകൾ ഉണ്ടാകാം. പ്രശ്‌ന പരിഹാരം കുടുംബത്തിൽ പ്രാവർത്തികമാക്കും. ബന്ധുക്കളുമായി ഉള്ള സംവാദം, വീടുമായി ബന്ധപ്പെട്ട പ്രവര്തിക്കുന്നവരോടുള്ള അടുപ്പം എന്നിവ പ്രതീക്ഷിക്കാം. പ്രതീക്ഷിക്കാത്ത സമയത്ത് നീക്കങ്ങൾ വന്നു ചേരും. കുടുംബം നിങ്ങളുടെ ശ്രദ്ധ കൂടുതൽ അര്ഹിനക്കുന്ന സമയമാണ്.

അഖ്വാരിയസ് ജനുവരി 20 ഫെബ്രുവരി 18

ധനം, നിങ്ങളുടെ മൂല്യം, വസ്തുവകകൾ എന്ന രണ്ടാം ഭാവത്തിൽ സൂര്യൻ നിൽക്കുന്നു ധന കാര്യം വളരെ ശ്രദ്ധ അർഹിക്കും. കൂടുതൽ ധനത്തിന് വേണ്ടിയുള്ള പദ്ധതികൾ ആവിഷ്‌കരിക്കും വിലയേറിയ വസ്തുക്കൾ വാങ്ങും. നിങ്ങളുടെ മൂല്യങ്ങളിൽ ഹൃദയം പെട്ടന്ന് അഹങ്കരിക്കുന്നതായി കാണാൻ കഴിയും നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വിചാരധാര, മനോഭാവം, വീക്ഷണ കോൺ എന്ന ഒന്നാം ഭാവത്തിൽ ബുധൻ നിൽക്കുന്നു. കൂടുതൽ ആശയ വിനിമയം, മനസ്സിൽ നിറയെ ആശയങ്ങൾ, ഒന്നിൽ നിന്ന് വേറെ ഒന്നിലേക്ക് ആലോചന ഇല്ലാതെ തെന്നിനീങ്ങുന്നതിനാൽ, മനസ് വ്യതിചലിച്ചു കൊണ്ടേയിരിക്കും. വലിയ പദ്ധതികൾ, പ്രധാന തീരുമാനങ്ങൾ എന്നിവയ്ക്ക് അല്പം കൂടെ താമസം വെക്കാം. സഹോദരങ്ങൾ, അയൽക്കാർ, ആശയ വിനിമയം, ചെറു യാത്രകൾ, ഷോർട്ട് കോഴ്‌സുകൾ എന്ന മൂന്നാം ഭാവത്തിൽ ജീവിതത്തിലേക്ക് പുതിയ ആളുകൾ വന്നു ചേരും, സമാന മനസ്‌കരുംയുള്ള പദ്ധതികൾ, പുതിയ പഠനം, ചെറു യാത്രകൾ, എന്നിവയും പ്രതീക്ഷിക്കാം, ബുദ്ധിപരമായ നീക്കങ്ങൾ നടത്തേണ്ടി വരും, മനസിനെ ആകർഷിക്കുന്ന വ്യക്തികളും ആയിട്ടുള്ള സംവാദം എന്നിവ പ്രതീക്ഷിക്കാം. ഈ ഭാവത്തിൽ ചൊവ്വയും ശുക്രനും നില്ക്കുവന്നു യാത്രകളിൽ തലപര കക്ഷികളെ കാണാൻ സാധ്യത. യുത്ത് ഗ്രൂപുകളിൽ പ്രവര്ത്തികക്കാം, അല്ലെങ്കിൽ അയല്ക്കാ രുടെ കൂട്ടായ്മയിൽ പങ്കെടുക്കാം. ഈ ഭാവത്തിലെ വിഷയങ്ങളിലും മനസ് വ്യതിചലിച്ചു കൊണ്ടേയിരിക്കും.

പ്യാസിയാസ് ഫെബ്രുവരി 19 മാർച്ച് 20

നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, മനോഭാവം, വിചാരധാര, വീക്ഷണ കോൺ എന്ന ഒന്നാം ഭാവത്തിലേയ്ക്ക് സൂര്യൻ വന്നു കഴിഞ്ഞു. ലുക്‌സ്, വീക്ഷണ കോൺ, വിചാര ധാര എന്നിവ പുതിയ ശക്തി കൊണ്ട് ജ്വലിക്കും . ജീവിതത്തെ പുതിയ ദിശയിലേക്ക് നയിക്കേണ്ടുന്ന കാര്യങ്ങൾ സംഭവിക്കാം. സ്‌പോട്ട് ലൈറ്റ് നിങ്ങളുടെ മേൽ വന്നു കഴിഞ്ഞതായി കാണാൻ കഴിയും. രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, നിഗൂഡത, ദൂര ദേശ വാസം, ഒറ്റപ്പെടൽ, ബെഡ് പ്ലെഷേഴ്‌സ് എന്ന പന്ത്രണ്ടാം ഭാവത്തിൽ ബുധൻ നില്ക്കുന്നു. അല്പം പിന്വാ,ങ്ങി നില്ക്കുഞന്നു പക്ഷെ മനസ്സിൽ കൂടുതൽ ആശയങ്ങൾ നിറയുകയും ചെയ്യുന്നു. മറന്നു പോയ കാര്യങ്ങൾ മനസിലേക്ക് ഓടി എത്താം. അവയെ കുറിച്ച റിസേർച്ച് നടത്താൻ തക്ക സമയം. പലപ്പോഴും മൗനംയിരിക്കുകയും ചെയ്യുന്നു. മനസിനെ കൂടുതൽ ഏകാഗ്രമാക്കി വെക്കാൻ ധ്യാനം പ്രാർത്ഥന എന്നിവ ചെയ്യും. നിങ്ങളുടെ മൂല്യം, ധനം, വസ്തുവകകൾ എന്ന രണ്ടാം ഭാവത്തിൽ ചൊവ്വയും സൂര്യനും നില്ക്കുന്നു. ലാഭകരമായ ആശയങ്ങൾ, കൂടുതൽ ധനം, എന്നിവ വന്നെത്താം. അത് സമയം ചിലവും വന്നു പെടും. ധന സമ്പാദനം ലക്ഷ്യമാകി രണ്ടാം ജോലി ഏറ്റെടുക്കാം, നിങ്ങളുടെ മൂല്യത്തെ കുറിച്ചുള്ള ആലോചനയിൽ ആഴുകയും, അവയെ ഉയർത്താനുള്ള ശ്രമം നടത്താൻ പദ്ധതി ചെയ്യുകയും ചെയ്യും.

jayashreeforecast@gmail.com