ഏരീസ് (മാർച്ച് 22 - ഏപ്രിൽ 20)

ആരോഗ്യം, സഹപ്രവർത്തകർ, ശത്രുക്കൾ, ജോലി സ്ഥലം, ദിവസേന ഉള്ള ജീവിതം, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ അഞ്ചാം തീയതി പൂർണ്ണ ചന്ദ്രൻ ഉദിക്കും. ആരോഗ്യം, ജോലി സ്ഥലം എന്നിവയിൽ പ്രശ്‌ന പ്രരിഹാരം ഉണ്ടാകാം. കുറെ നാളായി അലട്ടി കൊണ്ടിരുന്ന ആരോഗ്യ പ്രശ്‌നത്തിന് പരിഹാര മാർഗം കണ്ടതായി കാണാൻ കഴിയും. ജോലിയിൽ എന്ത് ചെയ്തു കൊണ്ടിരുന്നോ അവയിൽ തുടക്കമോ ഒടുക്കമോ നേരിടാം. മാറ്റങ്ങൾക്ക്് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാൻ തോന്നും. ഈ രണ്ടു മേഖലകളിലും വികാരപരമായ മാറ്റം ലക്ഷ്യമാക്കും. വളർത്തു മൃഗങ്ങൾ ജീവിതത്തിനെ സ്വാധീനിക്കും. പന്ത്രണ്ടാം തീയതി വരെ സുഹൃത്തുക്കൾ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജാക്ടുകൾ, ലാഭങ്ങൾ മോഹങ്ങൾ, പ്രതീക്ഷകൾ എന്ന പതിനൊന്നാം ഭാവത്തിൽ ബുധൻ നിൽക്കും. ഈ ഭാവത്തിലെ
കാര്യങ്ങളിൽ പന്ത്രണ്ടാം തീയതി വരെ നല്ല നീക്കങ്ങൾ നടത്തും. സുഹൃത്തുക്കളോട് കൂടി ഭാവിയിലേക്കുള്ള പദ്ധതികളെ ചർച്ച ചെയ്യും, ബുദ്ധിപരമായ നീക്കങ്ങളെ കുറിച്ചുള്ള ചർച്ചകൾ, കൂടുതൽ നെറ്റ് വർകിങ്, ടെക്‌നോളജിയുമായി അധിക ബന്ധം, ഗ്രൂപ് പ്രവർത്തനങ്ങളിൽ അധിക ശ്രദ്ധ എന്നിവ കൊണ്ട് നില്ക്കുന്ന ബുധൻ പന്ത്രണ്ടാം തീയതി വളരെ രഹസ്യമയമായ പന്ത്രണ്ടാം ഭാവത്തിലേക്ക് നീങ്ങും. രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ബെഡ് പ്ലെഷേഴസ്, ഒറ്റപ്പെടൽ, ദൂര ദേശ വാസം, നിഗൂഡത എന്ന അതീവ സീക്രട്ടീവ് ആയ ഭാവത്തിൽ മുപ്പതാം തീയതി വരെ ബുധൻ നിങ്ങളെ തിരശീലക്ക് പിന്നിലേക്ക് നീങ്ങാൻ പ്രേരിപ്പിക്കും. ഈ സമയം മാനസികമായ അധിക ഭാരം ഉണ്ടായാൽ പരിഭ്രമിക്കാൻ പാടുള്ളതല്ല. മൗനം പാലിക്കാൻ ആഗ്രഹിക്കുകയും, ആശയങ്ങൾ മനസ്സിൽ ഒളിപ്പിച്ചു വെക്കുകയും ചെയ്യും. പ്രാർത്ഥന, ധ്യാനം എന്നിവ നടത്തി എല്ലാ ഭാരങ്ങളെയും വലിച്ചെറിയുക തന്നെ ചെയ്യും. സമീപ കാലത്ത് തന്നെ വരാനിരിക്കുന്ന ചുറുചുറുക്ക് നിറഞ്ഞ നാളുകളിലേക്ക് നിങ്ങളെ തന്നെ ഒരുക്കുകയാണെന്ന് കരുതുക. ബുധൻ ഒന്നാം ഭാവത്തിലേക്ക് നീങ്ങുമ്പോൾ തന്നെ ജീവിതത്തിൽ പുതുമ നിറയുന്നതായി അനുഭവപ്പെടും. പതിനാലാം തീയതി ഒന്പപതാം ഭാവത്തിൽ നില്ക്കു ന്ന ശനി , എട്ടാം ഭാവതിലെക്ക് പിന്നോക്കം സഞ്ചരിക്കും. സെക്‌സ്, നിേക്ഷപങ്ങൾ, തകർച്ചകൾ, രൂപാന്തരം, മറ്റുള്ളവരുടെ ധനം, ഇൻ ലോസ്, നിഗൂഡത എന്ന വിഷയങ്ങളിൽ ഒരു രൂപാന്തരം, ശുദ്ധീകരണം എന്നിവ നടക്കേണ്ടതാണ് എട്ടാം ഭാവത്തിലെ വിഷയങ്ങളിലും, ഒൻപതാം ഭാവത്തിന്റെ മേഖലകൾ ആയ ഉയർന്ന പഠനം, തത്വ ചിന്ത, ദൂര യാത്രകൾ, വിദേശ ബന്ധം, ആത്മീയത എന്നിവയിൽ നിങ്ങൾ
ഒരു പുനർ വിചിന്തനത്തിന് തയ്യാറാവേണ്ട സാഹചര്യങ്ങളിലൂടെ കടന്നു പോകാം. ശനിയുടെ പിന്നോക്ക ഗതിയെ കുറിച്ച അടുത്ത ആഴ്ച വിശദമായി എഴുതുന്നതാണ് നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, മനോഭാവം, വിചാരധാര, വീക്ഷണ കോൺ എന്നാ ഒന്നാം ഭാവത്തിൽ പതിനേഴാം തീയതി വരെ ചൊവ്വയും ശുക്രനും ഒന്നിച്ചു നില്ക്കും. അധിക ശക്തിപ്രകടനം നടത്തുന്ന നിങ്ങൾ ആരോടും യുദ്ധം ചെയ്യുന്നതിനെ ഭയപ്പെടുകയില്ല. എന്നാലും ഓരോ മനോവിചാരത്തെയും, കീറി മുറിച്ചു പഠിക്കേണ്ട അവസ്ഥയാണ്. ഈ രണ്ടു വിരുദ്ധ ശക്തികളും നിങ്ങളുടെ ഒന്നാം ഭാവത്തെ വളരെ ഊർജസ്വലമാക്കും. ആർക്കും നിഷേധിക്കാൻ കഴിയാത്ത ഒരു വ്യക്തിയായി മാറും. വാഗ്വാദങ്ങൾ നടത്തുകയും അതെ സമയം മറ്റുള്ളവരെ ആകർഷിക്കുകയും ചെയ്യും. ഈ അവസ്ഥയിൽ നിന്ന് ശുക്രൻ ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിലെക്ക് പതിനേഴാം തീയതി നീങ്ങും. മനോഹര വസ്തുക്കൾ വാങ്ങും, അധിക ചെലവ് നേരിടാം, ധനവുമായി ബന്ധമുള്ള
മേഖലയിൽ ജോലി ചെയ്യുന്നവരുമായി ഉള്ള ബന്ധം, ധനത്തിന്റെ അധിക ചെലവ് , അതെ പോലെ കൂടുതൽ ധനം സമ്പാദിക്കാനുള്ള പദ്ധതികൾ തയ്യാറാക്കൽ, അവയിൽ പുരോഗതി എന്നിവ കാണുവാൻ കഴിയും. ഇരുപതാം തീയതി നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, മനോഭാവം, വിചാരധാര, വീക്ഷണ കോൺ എന്ന ഒന്നാം ഭാവത്തിലേക്ക് സൂര്യൻ എത്തും. ഈ ഭാവത്തിലേക്ക് സൂര്യൻ എത്തുന്നതോടെ മാനസികമായും , ശരീരിരികമായും ഒരു പുതിയ വ്യക്തിയായി തീരാനുള്ള ശ്രമം നടത്തും. പുതിയ ലുക്‌സ് പരീക്ഷിക്കും. ആത്മവിശ്വാസം, അഗ്‌നിയിൽ സ്ഫുടം ചെയ്‌തെടുത്തത് പോലുള്ള വ്യക്തത എന്നിവ ദർശിക്കാൻ സാധിക്കും. എല്ലാ നാട്ടങ്ങളും തന്നിലേക്ക് തന്നെ ആകണം എന്ന് ആഗ്രഹിക്കുകയും ചെയ്യും.

ടോറസ് (ഏപ്രിൽ 21- മെയ്‌ 21)

റൊമാൻസ്, കുട്ടികൾ, ഒഴിവു സമയം, ഊഹക്കച്ചവടം, ക്രിയെടിവിടി, സ്വയം വെളിപ്പെടുത്തൽ എന്ന അഞ്ചാം ഭാവത്തിൽ അഞ്ചാം തീയതി പൂർണ ചന്ദ്രൻ ഉദിക്കും. ഊഹ കച്ചവടത്തിൽ മനസ് വളരെ വ്യതിചലിക്കും എന്നതിനാൽ ശ്രദ്ധിച്ചു നീങ്ങുക. നാം വിചാരിക്കുന്നത് പോലെ ആവില്ല ഫലം വരുക. പുതിയ ക്രിയെടിവ് ജോലികൾ, ഹോബികൾ എന്നിവയിൽ പൂർത്തീകരണം സംഭവിക്കും. റൊമാന്റിക് ബന്ധങ്ങളിൽ പുതിയ ഊർജം ദൃശ്യമാകും. ഈ ഭാവം വിനോദങ്ങളുടെ ഭാവമാകയാൽ കൂടുതൽ സമയം വിനോദങ്ങൾക്ക് വേണ്ടി ചെലവാക്കുമെന്നു കരുതാം. ഗൗരവതരമായ ജോലികൾ പിന്നത്തേക്ക് മാറ്റുകയാവും നല്ലത്. മാർച്ച് ഇരുപത് വരെ സൂര്യൻ നിങ്ങളുടെ പതിനൊന്നാം ഭാവത്തിലെ സാദ്ധ്യതകൾ വർധിപ്പിച്ചു കൊണ്ട് നില്ക്കും. കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ പ്രതീക്ഷകൾ എന്ന വിഷയങ്ങളിൽ ശുദ്ധീകരണം നടക്കുമെന്ന് തന്നെ കണക്ക് കൂട്ടാം പുതിയ സുഹൃത്തുക്കളെ ലഭിക്കുക, സുഹൃത്തുക്കളുമായി ഉള്ള ചുറ്റി കറക്കം, ജീവ കാരുണ്യ പ്രവർത്തങ്ങൾ, ലാഭങ്ങളെയും, മോഹങ്ങളെയും മാത്രം മുന്നിൽ കണ്ടു കൊണ്ടുള്ള പ്രവർത്തനം, കൂട്ടത്തിലും ഏകനായി ഉള്ള നില നില്പ് എന്നിവ പ്രതീക്ഷിക്കാം. മാർച്ച് പന്ത്രണ്ടു വരെ ബുധൻ നിങ്ങളുടെ ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്ന പത്താം ഭാവത്തിൽ നിൽക്കും. മേലധികാരികൾ, നമ്മുടെ മേൽ അധികാരം ഉള്ളവർ എന്നിവരോടുള്ള സംസാരം, ജോലിയുടെ ഗതിയെ കുറിച്ചുള്ള ആശയ വിനിമയം എന്നിവ പ്രതീക്ഷിക്കാം. എഴുത്ത് ആശയ വിനിമയം എന്ന മേഖലകളിൽ ജോലി ചെയ്യുന്നവര്ക്ക് അനുകൂല സമയം. ഈ ഭാവത്തിൽ നിന്ന് കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ പ്രതീക്ഷകൾ എന്ന പതിനൊന്നാം ഭാവത്തിലേക്ക് ബുധൻ പന്ത്രണ്ടാം തീയതി നീങ്ങും. കൂടുതൽ ഗ്രൂപ്പ് പ്രവർത്തികൾ, കൂട്ടുകാർക്ക് പുതിയ ആശയങ്ങൾ നിർബാധം എറിഞ്ഞു കൊടുക്കും, ടെക്‌നോളജി, ആശയ വിനിമയം എന്നിവയുമായുള്ള അധിക ബന്ധം, കൂടുതൽ നെറ്റ് വർകിങ് എന്നിവയും ഉണ്ടാകും. ഭാവി പരിപടികൾ ചർച്ച ചെയ്ത് ഉറപ്പിക്കും. മാർച്ച് പതിനാലാം തീയതി ശനി നിങ്ങളുടെ ഏഴാം ഭാവത്തിൽ പിന്നോക്കം സഞ്ചരിക്കാൻ തുടങ്ങും. വിവാഹം, യുണിയൻ, കൊണ്ട്രാക്റ്റ്, എഗ്രിമന്റ്, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തിൽ പുനർ വിചിന്തനങ്ങൾ ഉണ്ടാക്കെണ്ടാതായി വരും. ഇതിനെ എങ്ങനെ നേരിടണം എന്ന് അടുത്ത ആഴ്ച വിശദമായി എഴുതുന്നതാണ്. മാർച്ച് പതിനേഴു വരെ ശുക്രനും ചൊവ്വയും രഹസ്യമയമായ പന്ത്രണ്ടാം ഭാവത്തിൽ നിൽക്കും. രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ബെഡ് പ്ലെഷേഴസ്, ഒറ്റപ്പെടൽ, ദൂര ദേശ വാസം, നിഗൂഡത എന്ന വിഷയങ്ങളിൽ കടുത്ത ബല പരീക്ഷണം നടക്കും. രഹസ്യ ബന്ധങ്ങൾ, ബന്ധനങ്ങൾ ആയി തീരാതെ നോക്കുക. ഈ ഭാവത്തിൽ ആഘോഷങ്ങൾക്ക് സാധ്യത. ഒളിപ്പിച്ചു വച്ച തലന്തുകൾ പുറത്തെടുക്കാൻ നിർബന്ധിതരാകും. കൂടുതൽ ഭാവന സമ്പന്നൻ ആയിത്തീരുകയും, ക്രിയെടിവ് ആയ പദ്ധതികൾക്ക് തുടക്കമിടുകയും ചെയ്യും. ഉറക്കം തടസപ്പെടാം. പതിനേഴാം തീയതി ശുക്രൻ നിങ്ങളുടെ ഒന്നാം ഭാവത്തിലെക്ക് യാത്ര ചെയ്യും. നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, മനോഭാവം, വിചാരധാര, വീക്ഷണ കോൺ എന്ന ഒന്നാം ഭാവത്തിൽ പുതിയ മനോഹരമായ നീക്കങ്ങൾ നടത്തും. പുതിയ ലുക്‌സ് പ്രതീക്ഷിക്കാം. ജനശ്രദ്ധ നിങ്ങളിലേക്ക് തിരിഞ്ഞതായി കാണാൻ കഴിയും. പുതിയ ബന്ധങ്ങൾ വരുകയോ നിലവിൽ ഉള്ളവയെ ശക്തിപെടുതുകയോ ചെയ്യും. പക്ഷെ വികാരാധീനൻ ആവുകയില്ല. മാർച്ച് ഇരുപതാം തീയതി സൂര്യൻ ചൊവ്വയോടൊപ്പം രഹസ്യമയമായ പന്ത്രണ്ടാം ഭാവത്തിലെക്ക് എത്തും രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ബെഡ് പ്ലെഷേഴസ്, ഒറ്റപ്പെടൽ, ദൂര ദേശ വാസം, നിഗൂഡത എന്നീ വിഷയങ്ങളിൽ. ഭൂതകാലം ഒളിപ്പിച്ചു വച്ച സംഭവങ്ങൾ പിന്നെയും നിങ്ങളിലേക്ക് എത്തുന്നതായി കാണുവാൻ കഴിയും. ആത്മീയമായും, ശരീരിരികമായും ഉള്ള നവീകരണം ദൃശ്യമാകും. ആവശ്യമില്ലതവയെ കുടഞ്ഞുകളയും. ജീവ കാരുണ്യ പ്രവർത്തനങ്ങൾ ഈ അവസരതിന്റെ പ്രത്യേകത ആയിരിക്കും. മാര്ച്ച് മുപ്പതാം തീയതി ബുധൻ കൂടി രഹസ്യമയമായ ഈ ഭാവത്തിലേക്ക് എത്തും.

ജമിനി (മെയ്‌ 22-ജൂൺ 21)

കുടുംബം, വീട്, മാതാപിതാക്കൾ, പൂർവ്വികർ, പൂർവ്വിക സമ്പത്ത് എന്ന നാലാം ഭാവത്തിൽ അഞ്ചാം തീയതി പൂർണചന്ദ്രൻ ഉദിക്കും. വീടിനുള്ളിൽ പുരോഗതി വരുത്താനുള്ള ശ്രമം നടത്തും. വീട് വൃത്തിയാക്കൽ, റീ മോടിഫിക്കേഷൻ എന്നിവ നടത്താം. ബന്ധങ്ങൾ പുതുക്കും, വീട് വില്പന, വാങ്ങൽ, വീടിനോട് അനുബന്ധിച്ച ലോങ്ങ് ടേം പദ്ധതികൾ എന്നിവയും പ്രതീക്ഷിക്കാം. കുടുംബത്തിൽ വികാരപരമായി യുദ്ധം ചെയ്യും. അതിനു തക്ക സാഹചര്യങ്ങൾ കുടുംബത്തിനു പുറത്തു നിന്നും വീടിനുള്ളിലേക്ക് കൊണ്ട് വരും. മാർച്ച് ഇരുപത് വരെ സൂര്യൻ നിങ്ങളുടെ പത്താം ഭാവത്തിന്റെ സാദ്ധ്യതകൾ പ്രകാശിപ്പിച്ചു കൊണ്ട് നില്ക്കും, ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്ന പത്താം ഭാവത്തിൽ അധികാരികളോടുള്ള സംസാരം. ജോലി എങ്ങനെ രൂപപ്പെട്ടു വരുന്നു എന്നതോർത്ത് മനസ് അല്പം കലുഷമാകാം. വിഷമിക്കേണ്ട അവസരങ്ങൾ അനവധി ഇനിയും ഉണ്ടാകും ഈ വിഷയങ്ങളിൽ നടക്കുന്ന സംഭവങ്ങളെ ശുദ്ധീകരണ പ്രക്രിയ ആയി മാത്രം കാണുക. നിങ്ങളിലെ വ്യക്തിത്വത്തെ കൂടുതൽ മികച്ചതാക്കി തീർക്കാൻ പ്രപഞ്ചം മുൻ കൈ എടുക്കുന്നു എന്ന് കരുതുക. ആ ശക്തിയുടെ മുന്നിൽ മറഞ്ഞു നില്ക്കാതെ ഹൃദയത്തിലേക്ക് ആ മാറ്റങ്ങളെ ഏറ്റെടുക്കുക . സ്വയം ത്യജിക്കുക, എക്‌സ്ട്ര മൈൽ സഞ്ചരിക്കാൻ തയ്യാറാവുക. ഈ സമയത്തിന് ശേഷം നല്ല അനുഭവങ്ങൾ വരുമെന്ന വിശ്വസിക്കുക. വളരെ കരുതലോടെ മുന്നോട്ട് നീങ്ങേണ്ട അവസ്ഥയാണെന്നു പറയേണ്ട ആവശ്യമില്ലല്ലോ.മാർച്ച് ഇരുപതാം തീയതി സൂര്യൻ കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ മോഹങ്ങൾ പ്രതീക്ഷകൾ എന്ന പതിനൊന്നാം ഭാവത്തിലേക്ക് നീങ്ങും. സോഷ്യലസ് ചെയ്യാനുള്ള ക്ഷണം പല കോണുകളിൽ നിന്നും ലഭിക്കും. കൂടുതൽ നെറ്റ് വര്കിങ്, ഗ്രൂപുകളിൽ പ്രവർത്തിക്കാനുള്ള അവസരം, എങ്കിലും ഏകാന്തനായി നില്കും, ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തും. ഭാവിയെ കുറിച്ചും, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്നിവയെ കുറിച്ചും പദ്ധതികൾ തയ്യാറാക്കും, അത് മാത്രമായിരിക്കും മനസ്സിൽ. മാര്ച്ച് പന്ത്രണ്ടു വരെ ബുധൻ നിങ്ങളുടെ ഒൻപതാം ഭാവത്തിൽ വിലസും. ദൂര ദേശ വാസം, വിദേശ ബന്ധം, ഉയർന്ന പഠനം, ആത്മീയത, ദൂര യാത്രകൾ, തത്വ ചിന്ത എന്ന വിഷയങ്ങളിൽ കൂടുതൽ ആശയ വിനിമയങ്ങൾ നടക്കേണം, പുതിയ, ഉന്നതമായ കാര്യങ്ങൾ പടിക്കൽ, പഠിപ്പിക്കൽ എന്നിവ നടക്കാം. കൂടുതൽ കഥകൾ പറയുകയും, മറ്റുള്ളവർക്ക് അവ വിശദീകരിച്ചു കൊടുക്കുകയും. ദൂര യാത്രകൾ നടത്തുകയോ, അവയെ കുറിച്ച് പദ്ധതിചെയ്യുകയോ ചെയ്യും. വിദേശീയരായ, വേറിട്ട സംസ്‌കാരത്തിൽ നിന്നുള്ള വ്യക്തികളോടുള്ള ബന്ധം എന്നിവ നടത്താം. കൂടുതൽ സരസനായി നില നില്ക്കും . പന്ത്രണ്ടാം തീയതിക്ക് ശേഷം ബുധൻ ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്ന പത്താം ഭാവതിലെക്ക് സഞ്ചരിക്കും. അപ്പോൾ ജോലിയിലേക്ക് ശ്രദ്ധ പിന്നെയും തിരിയും. ഇത് വളരെ മനോഹരമായ ഒരു സ്ഥിതി ആയിരിക്കും. അധികാരികളുമായി ജോലിയുടെ നീക്കത്തെ കുറിച്ച ബുദ്ധിപൂർവ്വം സംസാരിക്കും. ലോങ്ങ് ടേം പദ്ധതികൾ ചെയ്യാൻ അവസരം ലഭിക്കും.അല്പ നാളുകളായി ജോലിയിൽ ക്രയ്‌സിസ് നേരിട്ട നിങ്ങൾ ഒരു യോദ്ധാവിനെ പോലെ പായും. ദർശിനങ്ങൾ തെളിഞ്ഞു വരും. അധികാരികൾ, മുതിർന്നവർ, മാതാ പിതാക്കൾ എന്നിവരുമായി ആഹ്ലാദ കരമായ സംഭാഷണം നടത്തും. മാര്ച്ച് പതിനാലാം തീയതി ശനി ആറാം ഭാവത്തിൽ പിന്നോക്കം നീങ്ങാൻ തുടങ്ങും. ജോലിസ്ഥലം, സഹ പ്രവര്ത്തകർ, ശത്രുക്കൾ, ആരോഗ്യം, വളർത്തു മൃഗങ്ങൾ എന്ന വിഷയങ്ങളിൽ പുനർ വിചിന്തനത്തിന് തയ്യരകേണം. ഇതിനെ എങ്ങനെ കാണണം എന്ന് അടുത്ത ആഴ്ച വിശദമായി എഴുതുന്നതാണ്. മാര്ച്ച് പതിനേഴു വരെ ശുക്രനും , ചൊവ്വയും ഒന്നിച്ചു സുഹൃത്തുക്കൾ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ , ലാഭങ്ങൾ , മോഹങ്ങൾ, പ്രതീക്ഷകൾ എന്ന പതിനൊന്നാം ഭാവത്തിൽ എത്തും . സുഹൃത്തുക്കളുടെ സഹായത്തോടെ , അല്ലെങ്കിൽ അവരുടെ ഇടയിൽ നിന്ന് പ്രേമഭാജനത്തെ കണ്ടെത്താനുള്ള അവസരമാണ് . മോഹങ്ങളും, ലാഭാങ്ങളും വാരി വിതറപ്പെടും കൂട്ടുകരോടോതുള്ള ചുറ്റിയടിക്കൽ, എന്നാലും അവരോടു വാക്ക് തർക്ക്മുണ്ടാവുകയും ചെയ്യും. ലക്ഷ്യങ്ങളെയും മോഹങ്ങളെയും , പ്രാവര്ത്തിളകമാക്കാൻ തക്ക ഊര്ജം നിങ്ങളിൽ ഉള്ളതായി കാണുവാൻ കഴിയും. പതിനേഴാം തീയതി ശുക്രൻ രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ബെഡ് പ്ലെഷേഴസ് , ഒറ്റപ്പെടൽ, ദൂര ദേശ വാസം, നിഗൂഡത , എന്ന പന്ത്രണ്ടാം ഭാവതിലെക്ക് നീങ്ങും രഹസ്യ നീക്കങ്ങൾ നടത്താൻ മടിക്കുകയില്ല. ഒളിപ്പിച്ചു വച്ച കഴിവുകളെ പുറത്തെടുത് ആളുകളെ അമ്പരപ്പിക്കും, ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഉള്ള വ്യക്തികളെ സന്ദർശിക്കാൻ പുറപ്പെടും. അങ്ങനെ ഈ മാസം നിങ്ങള്ക്ക് വളരെ സംഭവബഹുലമായിരിക്കും.

കാൻസർ (ജൂൺ 22 - ജൂലൈ 23)

അഞ്ചാം തീയതി, മൂന്നാം ഭാവത്തിൽ പൂർണചന്ദ്രൻ ഉദിക്കും. ആശയ വിനിമയം, സഹോദരങ്ങൾ, അയൽക്കാർ, ടെക്‌നോളജി, ചെറു യാത്രകൾ, ഷോർട്ട് കോഴ്‌സുകൾ, എന്ന മൂന്നാം ഭാവത്തിൽ സഹോദരങ്ങലുമായുള്ള സംസാരം പ്രതീക്ഷിക്കാം. അടുത്ത ചുറ്റുപാടിൽ താമസിക്കുന്നവർ എന്നിവരുമായുള്ള പ്രോജക്ടുകൾ, പ്രവർത്തികൾ എന്നിവയിൽ തീർപ്പുണ്ടാകും. ആശയവിനിമയങ്ങളിൽ വികാരാധീനത കാരണം അവ്യക്തത നിറയാം. പ്രതീക്ഷിക്കാത്ത സമയം നിങ്ങളുടെ ആവശ്യകത അനുഭവപ്പെടാം. പ്രപഞ്ചം നിങ്ങളെ പല ദിശയിലേക്കും ഒരേ സമയം കൊണ്ട് പോകുന്നത് പോലെ കാര്യങ്ങൾ നീങ്ങും. പന്ത്രണ്ടാം തീയതി വരെ ബുധൻ നിങ്ങളുടെ എട്ടാം ഭാവത്തിൽ നില്ക്കും, സെക്‌സ്, നിക്ഷേപങ്ങൾ, തകർച്ചുകൾ, രൂപാന്തരം, മറ്റുള്ളവരുടെ ധനം, ജോയിന്റ് സ്വത്തുക്കൾ, ഇൻ ലോസ് എന്ന വിഷയങ്ങളിൽ
കൂടുതൽ വായന, പഠനം ഇവ നടത്തും. ധന പരമായ ചർച്ചകൾ, അവസരങ്ങൾ, പഠനങ്ങൾ എന്നിവ നടത്തി യഥാർത്ഥ്യ ബോധത്തോടെ മുന്നേറും , പന്ത്രണ്ടാം തീയതി ബുധൻ ഒന്പങതാം ഭാവതിലെക്ക് യാത്ര ചെയ്യും. ഉയർന്നത പഠനം, വിദേശ ബന്ധം, തത്വ ചിന്ത, ആത്മീയത, ദൂര യാത്രകൾ എന്ന ഒൻപതാം ഭാവത്തിൽ കൂടുതൽ ആശയ വിനിമയങ്ങൾ നടക്കാൻ സാധ്യത. ദൂരദേശത് നിന്നുള്ള സന്ദേശം, ഉയർന്ന പഠനം, ഉയര്ന്നത വിഷയങ്ങൾ പഠിപ്പിക്കൽ, തത്വ ചിന്തയുമായി ഉള്ള ഏറ്റു മുട്ടൽ എന്നിവയും നടക്കാം. ദൂര ദേശവുമായി ബന്ധം, നിയമവുംയുള്ള കൂടി ചേരൽ എന്നിവയും പ്രതീക്ഷിക്കാവുന്നതാണ്. മാർച്ച് ഇരുപതാം തീയതി വരെ സൂര്യൻ നിങ്ങളുടെ ഒൻപതാം ഭാവത്തിൽ നിൽക്കും. ഉയർന്ന പഠനം, വിദേശ ബന്ധം, തത്വ ചിന്ത, ആത്മീയത, ദൂരയാത്രകൾ എന്നാ ഒന്പനതാം ഭാവത്തിൽ പഠനം, പഠിപ്പിക്കൽ, ദൂര ദേശ ബന്ധ, വിഭിന്ന സംസ്‌കാരത്തിൽ പെട്ടവരോടുള്ള ഇട കലരൽ എന്നിവ പ്രതീക്ഷിക്കാം. അനാവശ്യമായ ആത്മാര്ത്ഥൂ ബോധം, അതിൽ നിന്നുണ്ടാകുന്ന അനാവശ്യ പ്രശ്‌നങ്ങൾ എന്നിവയും ഉണ്ടാകും എന്ന് മുൻകൂട്ടി അറിയിക്കുന്നു. ഇരുപതാം തീയതിക്ക്
ശേഷം സൂര്യൻ ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്ന പത്താം ഭാവത്തിലെക്ക് നീങ്ങും. അധികാരികൾ, മാതാ പിതാക്കൾ എന്നിവരോടുള്ള ചൂട് പിടിച്ച സംസാരം . നയത്തിൽ നിന്നില്ല എങ്കിൽ ശുദ്ധീകരണം അതിര് വിടും. അധിക അധ്വാനം, ഭാവി എങ്ങോട്ട സഞ്ചരിക്കുന്നു എന്ന ആലോചന അധികരിക്കും. വളരെ നയപരമായി മുന്നോട്ട് നീങ്ങേണ്ട അവസ്ഥയാണ് .അല്പര സമയം ഈ അവസ്ഥയിൽ നില്‌ക്കേ ണ്ടത് ആവശ്യമാണ്. ഭാവിയിലേക്കുള്ള വിത്തുകൾ പാകേണ്ട നല്ല സമയം, അവ തക്ക സമയത്ത് മുളക്കുകയും , ഫലം പുറപ്പെടുവിക്കുകയും ചെയ്യേണ്ടതിനു ഒരു പ്രൂണിങ് നടക്കുക ആണെന്ന് മാത്രം കരുതുക, വേദനകളില്ലാതെ വിജയങ്ങളില്ലല്ലോ ? അധികാരികൾ നിങ്ങളെ വേറിട്ട കാഴ്ചപ്പാടോടെ കാണുന്ന സമയം, അവരുടെ മുന്നിൽ ഏറ്റകുറച്ചിലുകൾ ഇല്ലാതെ നില്ക്കാൻ ശ്രദ്ധിക്കുമല്ലോ?
മാർച്ച് പതിനാലാം തീയതി ശനി നിങ്ങളുടെ അഞ്ചാം ഭാവത്തിൽ പിന്നോട്ട സഞ്ചരിക്കും. റൊമാൻസ്! , കുട്ടികൾ, ക്രിയെടിവിടി, ഊഹക്കച്ചവടം, ഒഴിവു സമയം എന്ന വിഷയങ്ങൾ കൃത്യമായ ചിന്തക്ക് വിധേയമായ സമയം അടുത്തിരിക്കുന്നു. ഇവയെ എങ്ങനെ ഫല പ്രദമായി നേരിടണം എന്ന് അടുത്ത ആഴ്ച വിശദമായി എഴുതുന്നതാണ്. മാര്ച്ച് പതിനേഴാം തീയതി വരെ ശുക്രനും, ചൊവ്വയും നിങ്ങളുടെ ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്നാ പത്താം ഭാവത്തിൽ നില്ക്കും. ജോലിയിൽ സഹായികൾ എത്തും, കല സൗന്ദര്യം എന്ന മേഖലയിൽ പ്രവർത്തിക്കുന്നവർക്കു അനുകൂല സമയം, ക്രിയെടിവ് ആയ കാര്യങ്ങൾ ചെയ്തു ആളുകളുടെ അഭിനന്ദനം ഏറ്റു വാങ്ങും, സഹായി ആയി ഒരു രണ്ടാം വ്യക്തിയെ പരിചയപ്പെടാം. ഇതോടൊപ്പം തന്നെ നമ്മുടെ മേൽ അധികാരം ഉള്ളവരുമായുള്ള വാഗ്വാദം, ജോലിയിലെ പുതിയ നീക്കങ്ങൾ, പുതിയ ബിസിനസ് സംരംഭങ്ങൾ, ജോലിയിൽ നിങ്ങള്ക്ക് ലഭിക്കുന്ന അംഗീകാരം എന്നിവ പ്രതീക്ഷിക്കാം. ലോങ്ങ് ടേം പദ്ധതികൾക്കുള്ള പുതിയ പാത, കൂടുതൽ വിജയങ്ങളിലെക്കുള്ള ദർശകനങ്ങൾ എന്നിവയും പ്രതീക്ഷിക്കാം. പതിനേഴാം തീയതി ശുക്രൻ കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്നാ പതിനൊന്നാം ഭാവത്തിലേക്ക് നീങ്ങും. കൂട്ടുകാരുടെ ഒപ്പമുള്ള നല്ല സമയം, അതിൽ നിന്നുള്ള ലാഭങ്ങൾ , സമാന മനസ്‌കരായ വ്യക്ത്കളുടെ ഒപ്പമുള്ള പ്രവർത്തനം, ഈ വ്യക്തികളിൽ നിന്ന് താല്പസര കക്ഷികൾ ഉയര്ന്നു വരൽ എന്നിവയും നടക്കാം. അങ്ങനെ കൂടുതൽ മോഹങ്ങളും, സ്വപ്നങ്ങളുമായി അടുത്ത മാസത്തെ കത്ത് നില്ക്കുകയും ചെയ്യും.

ലിയോ (ജൂലൈ 24 - ഓഗസ്റ്റ് 23)

ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്നാ രണ്ടാം ഭാവത്തിൽ അഞ്ചാം തീയതി പൂർണ ചന്ദ്രൻ ഉദിക്കും. അധിക ചെലവ് ചെയ്യാൻ തോന്നും. പ്രോജക്ടുകൾ, ധനം എന്നിവ തീർക്കാൻ കൂടുതൽ ആഗ്രഹം തോന്നും. നിങ്ങളുടെ മൂല്യം ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യതിലൂടെ കടന്നു പോയേക്കാം. നില ഭദ്രമാക്കാനുള്ള നല്ല അവസരമായി കണ്ടു കൊണ്ട് നീങ്ങേണ്ടാതാണ്. മാർച്ച് പന്ത്രണ്ടാം തീയതി വരെ ബുധൻ വിവാഹം, യുണിയൻ, കൊണ്ട്രാക്റ്റ്, എഗ്രിമന്റ്, നിയമത്തിനു വിധേയമായ ബന്ധങ്ങൾ, തെളിഞ്ഞു നിൽകുന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തിൽ നില്ക്കും. കൂടുതൽ നിയമ പരമായ നല്ല ബന്ധങ്ങൾ ഉണ്ടാക്കാനുള്ള സാദ്ധ്യതകൾ തെളിഞ്ഞു വരാം. പുതിയ എഗ്രീമെന്റുകൾ, പാർട്ണർ ശിപുകൾ, . തർക്കലങ്ങളിൽ മാദ്ധ്യസ്ഥം വഹിക്കാം, തീര്പുകൾ കല്പിക്കപ്പെടാം. പന്ത്രണ്ടാം തീയതിക്ക് ശേഷം ബുധൻ എട്ടാം ഭാവത്തിലെക്ക് സഞ്ചരിക്കും. സെക്‌സ്, തകര്‌ച്ചെകൾ, നിക്ഷേപങ്ങൾ, രൂപാന്തരം , ജോയിന്റ് സ്വത്തുക്കൾ, ഇൻ ലോസ് , മറ്റുള്ളവരുടെ ധനം എന്ന വിഷയങ്ങളിൽ വിശദമായ റിസേര്ച്‌ന നടത്തും. നിക്ഷേപങ്ങൾ, ധനം എന്നിവയെ കുറിച്ചുള്ള ആധികാരികമായ അറിവ് ആവശ്യപ്പെടും. കൂടുതൽ ആഴത്തിലുള്ള പഠനം നടത്തി അസ്വാഭാവികമായ കാര്യങ്ങളെ നിഷേധിക്കും. യഥാർത്യ ബോധത്തെ പിന്തുടരും.
മാര്ച്ച് പതിനാലാം തീയതി ശനി നിങ്ങളുടെ നാലാം ഭാവത്തെ കൂടുതൽ സ്വാധീനിച്ചു കൊണ്ട് പിന്നോക്കം സഞ്ചരിക്കും . കുടുംബം, വീട്, മാതാ പിതാക്കൾ, പൂർവ്വികർ, പൂർവ്വികാ സ്വത്തുക്കൾ എന്നാ വിഷയങ്ങളിൽ ഉണ്ടാകുന്ന നീക്കത്തെ കുറിച്ച വിശദമായി അടുത്ത ആഴ്ച എഴുതുന്നതാണ് മാര്ച്ച് പതിനേഴു വരെ നിങ്ങളുടെ ഒന്പ്താം ഭാവത്തിൽ ചൊവ്വയും, ശുക്രനും നില്ക്കുന്നു. ഉയർന്നന പഠനം, തത്വ ചിന്ത, ദൂര യാത്രകൾ, വിദേശ വാസം, വിദേശ ബന്ധം എന്നാ വിഷയങ്ങളിൽ ഒരു വാരി വിതറൽ നടക്കും. ദൂര യാത്രക്കുള്ള പദ്ധതികൾ, ഈ യാത്രക്കിടയിൽ താല്പ്ര കക്ഷികളെ കണ്ടു മുട്ടൽ, പുതിയ കാര്യങ്ങൾ പഠിക്കൽ, എന്നിവ നടക്കാം. ബന്ധനസ്തൻ ആകാൻ ആഗ്രഹിക്കാതെ അലഞ്ഞു നടക്കും. എഴുത്ത് , പ്രസംഗം എന്നിവയ്ക്ക് നല്ല സമയം. വിദേശ ബന്ധം, ഉല്ലാസം എന്നിവ പ്രതീക്ഷിക്കാവുന്നതാണ് . വിശ്വാസങ്ങളെ മുറുകെ പിടിക്കൽ, പാരമ്പര്യത്തിന് നേരെയുള്ള വെല്ലു വിളി എന്നിവയും പ്രതീക്ഷിക്കാം. പതിനേഴാം തീയതി ശുക്രൻ നിങ്ങളുടെ പത്താം ഭാവതിലെക്ക് നീങ്ങുന്നതാണ്. ജോലി, സമൂഹത്തിലെ വില , മാതാ പിതാക്കൾ എന്നാ പത്താം ഭാവത്തിൽ സഹായി എത്തുന്നതായി കാണാം. കല, സൗന്ദര്യം എന്ന മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ള നല്ല സമയം. ജോലിയിൽ ക്രിയെടിവ് ആയ കാര്യങ്ങൾ ചെയ്യൽ. ജോലിയിൽ അനുകൂല സാഹചര്യം. ജനങ്ങളുടെ ഇടയിൽ പ്രവര്ത്തിയക്കുന്നവരുമായി ഉള്ള ബന്ധം, മാർച്ച് ഇരുപതാം തീയതി വരെ സൂര്യൻ നിക്ഷേപങ്ങൾ, തകർച്ചകൾ, ജോയിന്റ് സ്വത്തുക്കൾ, രൂപാന്തരം, മറ്റുള്ളവരുടെ ധനം, സെക്‌സ്, ഇൻലോസ് എന്ന എട്ടാം ഭാവത്തിൽ നില്ക്കും. ധനപരമായ വിഷയങ്ങൾ ആലോചന ചെയ്യും. നിഗൂഡമായ കാര്യങ്ങൾ അവതരിപ്പിക്കാൻ ശ്രമിക്കും. ജോയിന്റ് സ്വത്തുക്കൾ, മറ്റുള്ളവരുടെ ധനം എന്നിവയെ കൈകാര്യം ചെയ്യേണ്ട സാഹചര്യം ഉണ്ടാകും. മൂഡ് സ്വിങ്ങ്‌സ് മാനേജ് ചെയ്യാൻ പ്രയാസം തോന്നും. ഈ അവസരം കൂടുതൽ ധ്യാനം, പ്രാർത്ഥന എന്നിവ ആവശ്യമാണെന്ന് മനസിലാകും. സൂര്യൻ ഈ ഭാവത്തിലെ വിഷയങ്ങളിൽ ശുദ്ധീകരണം നടത്തുന്നു. ഇരുപതാം തീയതിക്ക് ശേഷം സൂര്യൻ ദൂര ദേശ വാസം, ദൂര യാത്രകൾ, ഉയര്‌ന പഠനം, തത്വ ചിന്ത , ആത്മീയത എന്നാ ഒമ്പതാം ഭാവതിലെക്ക് നീങ്ങും. ഉയർന്ന പഠനം, വിദേശ ബന്ധം എന്നിവ പ്രതീക്ഷിക്കാം.

വിർഗോ (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23)

നിങ്ങളുടെ വ്യക്തിതം, ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാരധാര എന്ന ഒന്നാം ഭാവത്തിൽ അഞ്ചാം തീയതി പൂർണ ചന്ദ്രൻ ഉദിക്കും. നിങ്ങളിൽ തന്നെ കൂടുതൽ ശ്രദ്ധ കൊടുക്കും. കൂടുതൽ വികാരപരമായി സാഹചര്യങ്ങളെ നേരിടും. ബാധ്യതകൾ, സഹപ്രവർത്തകർ, ശത്രുക്കൾ, ജോലി സ്ഥലം, ദിവസേന ഉള്ള ജീവിതം ആരോഗ്യം, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ ബുധൻ പന്ത്രണ്ടാം തീയതി വരെ നില്ക്കുംര. ജോലിയിൽ കൂടുതൽ ആശയ വിനിമയങ്ങൾ, ആരോഗ്യത്തിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കും. ചെറിയ ചെറിയ കാര്യങ്ങളിൽ കൂടുതൽ സമയം ചെലവാക്കേണ്ടി വരും. ലോങ്ങ് ടേം പദ്ധതികള്ക്ക് അനുയോജ്യമായ സമയം അല്ല . പന്ത്രണ്ടാം തീയതി ബുധൻ വിവാഹം, യുനിയൻ, കൊണ്ട്രാക്റ്റ്, നിയമത്തിനു വിധേയമായ ബന്ധങ്ങൾ , തെളിഞ്ഞു നില്ക്കു ന്ന ശത്രുക്കൾ എന്നാ ഏഴാം ഭാവതിലെക്ക് നീങ്ങും. നിയമപരമായ ബന്ധങ്ങളിലെക്ക് കൂടുതൽ അവസരങ്ങൾ,പുതിയ കൊണ്ട്രക്ടുകൾ, ചര്ച്ചയകൾ എന്നിവ നടക്കും. പ്രശ്‌നങ്ങളിൽ ഒത്തു തീര്പ്പു്ണ്ടാകും. മാര്ച്ച് പതിനാലാം തീയതി ശനി നിങ്ങളുടെ മൂന്നാം ഭാവത്തിൽ പിന്നോക്കം നീങ്ങും, ആശയവിനിമയങ്ങൾ, സഹോദരങ്ങൾ,ചെറു യാത്ര, ഷോർട്‌സ് കോഴ്‌സുകൾ, ടെക്‌നോളജി എന്നാ വിഷയങ്ങൾ പുനർ വിചിന്തനത്തിന് വിധേയമവും. ഈ വിഷയത്തെ കുറിച്ച അടുത്ത ആഴ്ച വിശദമായി എഴുതുന്നതാണ്. മാര്ച്ച് പതിനേഴാം തീയതി വരെ ശുക്രനും, ബുധനും സെക്‌സ് ,
തകര്ച്ചഴകൾ, രൂപാന്തരം , മറ്റുള്ളവരുടെ ധനം, ജോയിന്റ് സ്വത്തുക്കൾ, ഇൻ ലോസ് എന്ന എട്ടാം ഭാവത്തിൽ നില്ക്കും. കൂടുതൽ വാദപ്രതിവാദങ്ങൾ, മുന്വിധധികൾ, ജോയിന്റ് സ്വത്തുക്കളുടെ മേലുള്ള തർക്കങ്ങൾ, തീർപുകൾ, കൂടുതൽ സെക്ഷ്വൽ ആഗ്രഹം, പ്രത്യേക വ്യക്തികളോടുള്ള താല്പര്യം എന്നിവ പ്രതീക്ഷിക്കാം. ഈ വിഷയങ്ങളിൽ വികാരപരമായ നിലപാട് കാരണം കൂടുതൽ ആശങ്ക ജനിക്കാൻ സാധ്യത. ആ വികാരങ്ങളെ അടക്കുക തന്നെ വേണം. പതിനേഴാം തീയതി ശുക്രൻ ദൂരയാത്രകൾ, വിദേശ ബന്ധം, ഉയര്ന്നക പഠനം, തത്വചിന്ത, ആത്മീയത എന്ന ഒൻപതാം ഭാവതിലെക്ക് നീങ്ങും. ദൂരയത്രകൾ ആഗ്രഹിക്കും. യാത്രകളിൽ തല്പരകക്ഷികളെ കണ്ടെത്താം. പുതിയ പഠനം പഠിപ്പിക്കൽ എന്നിവയും പ്രതീക്ഷിക്കാം. മാർച്ച് ഇരുപതാം തീയതി വരെ സൂര്യൻ വിവാഹം, യുനിയൻ, കൊണ്ട്രാക്റ്റ്,
നിയമത്തിനു വിധേയമായ ബന്ധങ്ങൾ, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തിൽ നില്ക്കുന്നു . ബന്ധങ്ങളിൽ ഒരുമ നില നിർത്താൻ ആഗ്രഹിക്കും, കൂടുതൽ ശ്രദ്ധ മറ്റുള്ളവരിലേക്ക് ആകും, ഈ ഭാവം തെളിഞ്ഞു നില്ക്കുന്ന ശത്രുക്കളുടെത് കൂടെ ആണ് എന്ന് മറക്കാൻ പാടില്ല . കൂടുതൽ ഒത്തു തീര്പുകൾ, പുതിയ ബിസിനസ് ബന്ധങ്ങൾ, കൊണ്ട്രക്ടുകൾ എന്നിവ പ്രതീക്ഷിക്കാം. ഇരുപതാം തീയതി സൂര്യൻ സെക്‌സ് , തകർച്ചകൾ,രൂപാന്തരം, നിക്ഷേപങ്ങൾ, മറ്റുള്ളവരുടെ ധനം, ജോയിന്റ് സ്വത്തുക്കൾ, ഇൻ ലോസ് എന്ന എട്ടാം ഭാവതിലെക്ക് നീങ്ങും. സ്വത്ത്, കടം, ടക്‌സ് എന്നിവയിൽ ഒത്തു തീര്പുകൾ ഉണ്ടാക്കും. ജീവിതത്തിനെ ധനം ഉപയോഗിച്ച് പരിഷ്‌കരിക്കാനുള്ള തീവ്ര ശ്രമം നടത്തും ആ സാധ്യതകളെ കുറിച്ച റിസേര്ച്. ചെയ്യും. ഈ വക കാര്യങ്ങളിൽ മനസ് വ്യപരിക്കുകയാൽ അതീവ വികാരപ്രകടനം നടത്തനുള്ള നല്ല സാധ്യത.

ലിബ്രാ (സെപ്റ്റംബർ 24-ഒക്ടോബർ 23)

രഹസ്യ മോഹങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ദൂര ദേശ വാസം, ഒറ്റപ്പെടൽ, നിഗൂഡത, ബെഡ് പ്ലെശേഴ്‌സ് എന്ന രഹസ്യമയമായ പന്ത്രണ്ടാം ഭാവത്തിൽ അഞ്ചാം തീയതി പൂർണചന്ദ്രൻ ഉദിക്കും. ഈ അവസരം മനസിന്റെ കുസൃതികളെ മെരുക്കാൻ ഉള്ളതാണ് ചിന്തകളെ അടക്കാനുള്ള തീവ്രമായ ആഗ്രഹം ഉണ്ടാകും. യോഗ, പ്രാര്ത്ഥരന ധ്യാനം എന്നിവ കൂടുതൽ നടത്തും, മനസിലെ മുറിവുകൾ ഉണങ്ങും. പന്ത്രണ്ടാം തീയതി വരെ റൊമാൻസ്, പ്രേമം, കുട്ടികൾ, ക്രിയെടിവിടി, ഒഴിവു സമയം, ഊഹക്കച്ചവടം എന്ന അഞ്ചാം ഭാവത്തിൽ ബുധൻ നിൽക്കുന്നു. കൂടുതൽ ക്രിയെടിവ് ആയ പ്രോജക്ടുകളിൽ ജോലി ചെയ്യും. ഈ ജോലിക്കിടയിൽ താല്പകര കക്ഷികളെ കണ്ടെത്തും. ഒരു സാമൂഹിക പൂമ്പാറ്റ ആയി മാറി പറന്നു നടക്കും. ഒരിടത്തും ഇരുന്നു സമയം കളയില്ല, കൂടുതൽ ആനന്ദം, കൂടുതൽ ഉല്ലാസം അത് മാത്രം ലക്ഷ്യമാക്കും. നെറ്റ് വർക്കിങ്, കൂടുതൽ ആൾക്കാരുമായുള്ള ബന്ധം എന്നിവ പ്രതീക്ഷിക്കാം. യുത്ത് ഗ്രൂപുകളിൽ പ്രവര്ത്തിടക്കും, പുതിയ ഹോബികൾ, എന്നിവ ഏറ്റെടുക്കും. പതിനേഴാം തീയതി ബുധൻ ബാധ്യതകൾ, സഹപ്രവർത്തകർ, ശത്രുക്കൾ, ജോലി സ്ഥലം, ദിവസേന ഉള്ള ജീവിതം ആരോഗ്യം, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിലേക്ക് സഞ്ചരിക്കും. ജോലിയിൽ ചെറിയ ചെറിയ കാര്യങ്ങൾ ചെയ്യാൻ തിരക്ക് കൂട്ടും. ലോങ്ങ് ടേം പദ്ധതികള്ക്ക് പറ്റിയ സമയമല്ല. ടീമിനുള്ളിൽ വ്യക്തയർന്ന ആശയവിനിമയം ആണോ എന്ന് ഉറപ്പ് വരുത്തുക. എഴുത്തുകാർ, ആശയവിനിമയം രംഗത്ത് പ്രവർത്തിക്കുന്നവർ എന്നിവർക്ക് അനുകൂല സമയം. മാത്രമല്ല ടെക്‌നോളജിയുമായി അധിക ബന്ധം, ആരോഗ്യത്തെ കുറിച്ചുള്ള കൂടുതൽ വ്യഗ്രത എന്നിവയും ഉണ്ടാകും. പതിനാലാം തീയതി നിങ്ങളുടെ രണ്ടാം ഭാവത്തിലെ ശനി പിന്നോക്കം സഞ്ചരിക്കും. ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്ന വിഷയങ്ങളിൽ കൂടുതൽ ചിന്ത വേണ്ടി വരും. ഈ അവസ്ഥയെ എങ്ങനെ നേരിടണം എന്ന് അടുത്ത ആഴ്ച വിശദമായി എഴുതുന്നതാണ്. വിവാഹം, യുണിയനുകൾ, കൊണ്ട്രക്ടുകൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തിൽ ചൊവ്വയും, ശുക്രനും പതിനേഴാം തീയതി വരെ ഒന്നിച്ചു നില്ക്കുന്നു. ബന്ധങ്ങളിൽ മധുരം
കലരും. അതെ പോലെ ശക്തി പ്രകടനവും നടത്തും. പുതിയ ബിസിനസ് ബന്ധങ്ങൾ, കൊണ്ട്രക്ടുകൾ, എന്നിവ പ്രതീക്ഷിക്കാം. റൊമാന്റിക് വികാരങ്ങൾ ഹൃദയത്തിൽ നിറയും. മറ്റുള്ളവരിൽ നിന്ന് കംമിട്‌മെന്റുകൾ പിടിച്ചു വാങ്ങുക തന്നെ ചെയ്യും. പതിനേഴാം തീയതി ശുക്രൻ സെക്‌സ്, തകർച്ചലകൾ, രൂപാന്തരം, നിക്ഷേപങ്ങൾ, മറ്റുള്ളവരുടെ ധനം, ഇഇൻ ലോസ്, ജോയിന്റ് സ്വത്തുക്കൾ എന്ന എട്ടാം ഭാവത്തിലെക്ക് സഞ്ചരിക്കും. പങ്കാളിയുമായി കൂടിക്കലരാനുള്ള ആഗ്രഹം മനസ്സിൽ നിറയും, ധനം അധികമായി ഉപയോഗിക്കേണ്ട അവസ്ഥ ഉണ്ടാകാം. മറ്റുള്ളവരുടെ ധനവുംയുള്ള ബന്ധം പ്രതീക്ഷിക്കാം. ഇരുപതാം തീയതി വരെ സൂര്യൻ ബാധ്യതകൾ, സഹപ്രവര്ത്തപകർ, ശത്രുക്കൾ, ജോലി സ്ഥലം, ദിവസേന ഉള്ള ജീവിതം ആരോഗ്യം, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ നില്ക്കും. പ്രോജക്ടുകളിൽ മുഴുകും,
വളരെ സീരിയസ് ആയി പ്രവര്ത്തി രംഗം മാറ്റപ്പെടും. ആരോഗ്യകാര്യത്തിലെ അതീവ ശ്രദ്ധ, ലോങ്ങ് ടേം പ്ലനുകള്ക്ക് നല്ല സമയം അല്ല. വളര്ത്തു മൃഗങ്ങളുമായുള്ള സമയം എന്നിവ ഉണ്ടാകാം. ഇരുപതാം തീയതി സൂര്യൻ വിവാഹം, ബിസിനസ് ബന്ധങ്ങൾ, കൊണ്ട്രക്ടുകൾ, നിയതിനു വിധേമായ ബന്ധങ്ങൾ, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കൾ എന്നാ ഏഴാം ഭാവതിലെക്ക് നീങ്ങും. ബന്ധങ്ങളിൽ കൂടുതൽ കോമ്പ്രമൈസ് ചെയ്യും. മറ്റുള്ളവരുടെ ആവശ്യങ്ങള്ക്ക് മുൻതൂക്കം കൊടുക്കേണ്ടി വരും. കൂടുതൽ സമയം ചർച്ചളകൾക്ക് വേണ്ടി ചിലവഴിക്കുകയും ചെയ്യുന്നതായി കാണാൻ കഴിയും.

സ്കോർപ്പിയോ (ഒക്ടോബർ 24-നവംബർ 22)

സുഹൃത്തുക്കൾ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്ന പതിനൊന്നാം ഭാവത്തിൽ അഞ്ചാം തീയതി പൂർണ ചന്ദ്രൻ ഉദിക്കും. സുഹൃത്തുക്കളുമായി ഉള്ള ബന്ധത്തിൽ എന്തിന്റെ എങ്കിലും അവസാനം എത്തും വാഗ്വാദം അവസാനിപ്പിക്കാം. ബന്ധങ്ങൾ അവസാനിപ്പിക്കാം. ജീവ കാരുണ്യ പ്രവർത്തികൾ ചെയ്യാം. കൂട്ടുകാരുമായുള്ള നല്ല സമയം എന്നിവ പ്രതീക്ഷിക്കാം. പന്ത്രണ്ടാം തീയതി വരെ ബുധൻ നാലാം ഭാവത്തിൽ നില്ക്കും, കുടുംബം, വീട്, മാതാ പിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ എന്ന വിഷയങ്ങളിൽ കൂടുതൽ ആശയ വിനിമയം നടക്കും. വസ്തുക്കളുടെ മേലുള്ള ഒത്തു തീർപുക്കൾ, പൂർവ്വകരെ സ്മരിക്കൽ എന്നിവ നടക്കാം. കുടുംബതിനുള്ളിൽ ജോലി ഏറ്റെടുക്കേണ്ട സാഹചര്യമാണ്. നേരത്തെ യാത്ര ചെയ്ത സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാം. പന്ത്രണ്ടാം തീയതി ബുധൻ റൊമാൻസ്., കുട്ടികൾ, ക്രിയെടിവിടി, ഒഴിവു സമയം, ഊഹക്കച്ചവടം എന്നാ അഞ്ചാം ഭാവതിലെക്ക് നീങ്ങും. പുതിയ ഹോബികൾ ഏറ്റെടുക്കാം, സ്വയം വെളിപ്പെടുത്തും, വിനോദ സമയത്ത് മനസിന് കുളുർമോ തരുന്ന വ്യക്തികളെ കണ്ടു മുട്ടും . കൂടുതൽ നെറ്റ് വര്കിങ്, ആ നെറ്റ് വര്കിംുഗ് വഴി ഈ വ്യക്തികൾ ജീവിതത്തിലേക്ക് ഓടി വന്നേക്കാം, ഊഹക്കച്ചവടം അത്ര മെച്ചമായ രീതിയിൽ നീങ്ങണം എന്നില്ല. കുട്ടികളുടെ ഇടയിൽ അധിക സമയം ചിലവഴിക്കുമ്പോൾ മനസ് വ്യതിചലിക്കപ്പെടാം. ഒന്നാം ഭാവത്തിൽ ശനി പതിനാൽ തീയതി പിന്നോക്കം സഞ്ചരിക്കും. നിങ്ങളുടെ വ്യക്തിതം, ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര എന്ന വിഷയങ്ങളിൽ ഒരു ആഴമേറിയ പഠനം തന്നെ വേണ്ടി വന്നേക്കാം. ഈ അവസ്ഥയെ മെച്ചമായി എങ്ങനെ നേരിടണം എന്ന് അടുത്ത ആഴ്ച എഴുതുന്നതാണ്. പതിനേഴാം തീയതി വരെ ശുക്രനും, ചൊവ്വയും ബുധൻ ബാധ്യതകൾ, സഹപ്രവർത്തകർ, ശത്രുക്കൾ, ജോലി സ്ഥലം, ദിവസേന ഉള്ള ജീവിതം ആരോഗ്യം, വളര്ത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ നില്ക്കും ജോലി സ്ഥലത്ത് ക്രിയെടിവ് ആയ കാര്യങ്ങൾ ചെയ്യും. കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ പ്രയാസപ്പെടും അതുപോലെ സഹപ്രവര്‌ത്തെകരുമായുള്ള വാഗ്വാദം പ്രതീക്ഷിക്കാം. കൂടുതൽ ഉത്തരവാദിത്തങ്ങൾ, എല്പിക്കപ്പെടും. പുതിയ ജോലിക്ക് വേണ്ടി അപേക്ഷിക്കാൻ നല്ല സമയം, ആരോഗ്യം ചോദ്യം ചെയ്യലിന് വിധേയമാകും. ജീവിത ശൈലി മെച്ചപ്പെടുതെണ്ടാതിന്റെ ആവശ്യകത മനസിലാകും. പതിനേഴാം തീയതി ശുക്രൻ ഏഴാം ഭാവതിലെക്ക് സഞ്ചരിക്കും വിവഹം, ബിസിനസ് ബന്ധങ്ങൾ, കൊണ്ട്രക്ടുകൾ, നിയമത്തിനു വിധേയമായ ബന്ധങ്ങൾ, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കൾ എന്നിവയുടെ തിരക്കിൽ നിന്നും യഥേഷ്ടം കംമിറെന്റുകൾ വാരി വിതറും. പുതിയ കൊണ്ട്രക്ടുകൾ, ലാഭകരമായ നീക്കങ്ങൾ എന്നിവ നടത്തും. ഒരു സരസനായി വിലസും എന്നർത്ഥം. മാർച്ച് ഇരുപതാം തീയതി വരെ സൂര്യൻ റൊമാന്‌സ്ു, കുട്ടികൾ, ഊഹാക്കച്ചവടം, ഒഴിവു സമയം, ക്രിയെടിവിടി എന്ന അഞ്ചാം ഭാവത്തിൽ നില്ക്കും. ഈ സമയം നിങ്ങൾ സീരിയസ് ആയി നില കൊള്ളുമോ എന്ന് തന്നെ സംശയം ആണ് ഹോബികലുമായുള്ള കാറങ്ങി നടക്കൽ, യുത്ത് ഗ്രൂപുകളിൽ ഉള്ള
പ്രവര്ത്തനം, ജിവിതത്തിൽ ആകമാനം നാടകീയത നിറയും ഇരുപതാം തീയതി സൂര്യൻ ആറാം ഭാവതിലെക്ക് നീങ്ങും. ബുധൻ ബാധ്യതകൾ, സഹപ്രവര്ത്തകർ, ശത്രുക്കൾ, ജോലി സ്ഥലം, ദിവസേന ഉള്ള ജീവിതം ആരോഗ്യം, വളര്ത്തു മൃഗങ്ങൾ എന്നാ വിഷയങ്ങാൽ ചോദ്യത്തിന് വിധേയമാകും. ആരോഗ്യം പ്രത്യേകിച്ചും. ജോലിയിൽ ചെറിയ ചെറിയ ക്കാര്യങ്ങൾ അധികരിക്കും. അങ്ങനെ എല്ലാ കാര്യങ്ങളും കൂടിക്കലര്ന്ന് ഈ മാസം മുന്നോട്ട് പോകും.

സാജിറ്റേറിയസ് (നവംബർ 23 - ഡിസംബർ 22)

ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്ന പത്താം ഭാവത്തിൽ അഞ്ചാം തീയതി പൂർണ ചന്ദ്രൻ ഉദിക്കും. ജോലിയിലെ പുതിയ നീക്കം, അധികാരികളുമായുള്ള ബന്ധത്തിൽ ദുഃഖം തോന്നാം സമൂഹത്തിൽ നിങ്ങളുടെ പെരുമാറ്റ രീതി ചര്‌ച്ചെ ചെയ്യപ്പെടാം. ഈ അവസരം വളരെ വികാരപരമായി നിങ്ങൾ എല്ലാത്തിെനയും നേരിടും അവ എങ്ങനെ ആവണം എന്ന് ആലോചിച്ചു മുന്നോട്ട് നീങ്ങുക. സഹോദരങ്ങൾ, ആശയവിനിമയം, അയല്ക്കാ ർ, ചെറു യാത്രകൾ, ഷോര്ട്ട് കോഴ്‌സുകൾ, ടെക്‌നോളജി എന്നാ മൂന്നാം ഭാവത്തിൽ പന്ത്രണ്ടാം തീയതി വരെ ബുധൻ നില്ക്കും . കൂടുതൽ ആശയവിനിമയം , മനസ് കൂടുതൽ ചിന്തകളാൽ നിയന്ത്രിതം. ലോങ്ങ് ടേം പദ്ധതികൾ പിന്നത്തേക്ക് മാറ്റം. ചെറു യാത്രകൾ, ചെറിയ കോഴ്‌സുകൾ ചെയ്യാം. സഹോദരങ്ങലോടുള്ള ആശയ വിനിമയം. പന്ത്രണ്ടാം തീയതി ബുധൻ നാലാം ഭാവതിലെക്ക് നീങ്ങും കുടുംബം, വീട്, മാതാ പിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ എന്നാ നാലാം ഭാവത്തിൽ കൂടുതൽ ആശയ വിനിമയം, പൂര്വിണകരെ അനുസ്മരിക്കൽ, സ്വതുക്കളുമായുള്ള ബന്ധം, വീടിനുള്ളിൽ വികാരപരമായ നീക്കങ്ങൾ എന്നിവ പ്രതീക്ഷിക്കാം , അറിയാവുന്ന പ്രദേശങ്ങളിലേക്ക് ഒരു യാത്ര കൂടി. പതിനാലാം തീയതി ശനി നിങ്ങളുടെ രഹസ്യമയമായ പന്ത്രണ്ടാം ഭാവത്തിൽ പിന്നോക്കം സഞ്ചരിക്കും. രഹസ്യ മോഹങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ദൂര ദേശ വാസം, ഒറ്റപ്പെടൽ, നിഗൂഡത, ബെഡ് പ്ലെശേഴ്‌സ് എന്നാ വിഷയങ്ങളിൽ ഒരു മാറ്റം ആവശ്യമായി വന്നേക്കാം. ഈ അവസ്ഥയെ എങ്ങനെ കാണണം എന്ന് അടുത്ത ആഴ്ച എഴുതുന്നതാണ് ചൊവ്വയും ശുക്രനും പതിനേഴാം തീയതി വരെ റൊമാന്‌സ്ണ, കുട്ടികൾ, ഊഹ കച്ചവടം, ഒഴിവു സമയം, ക്രിയെടിവ്ടി എന്നാ അഞ്ചാം ഭാവത്തിൽ നില്ക്കും. കൂടുതൽ സരസമായി നടക്കാൻ ആഗ്രഹിക്കും. പുതിയ ഹോബികൾ, ഉല്ലാസം, കലാപരിപാടികൾ, ക്രിയെടിവ് ജോലികൾ , ഈ ജോലികള്ക്കിടയിൽ താല്പര കക്ഷികളുടെ എത്തി നോട്ടം എന്നിവ നടക്കാം. നിലവിൽ ഉള്ള ബന്ധങ്ങളുടെ ശക്തിപ്പെടുത്തൽ എന്നിവ നടത്താം. ശുക്രൻ പതിനേഴാം തീയതി ബുധൻ ബാധ്യതകൾ, സഹപ്രവര്ത്തളകർ, ശത്രുക്കൾ, ജോലി സ്ഥലം, ദിവസേന ഉള്ള ജീവിതം ആരോഗ്യം, വളര്ത്തു മൃഗങ്ങൾ എന്ന ആറാം ഭാവതിലെക്ക് സഞ്ചരിക്കും. ജോലിയിൽ ശ്രദ്ധ അര്പിക്കാൻ ബുദ്ധിമുട്ടും. കൂടുതലും ക്രിയെടിവ് ജോലികൾ ചെയ്ത് സമയം കളയും, ഈ ഘട്ടത്തിൽ പൂരണചന്ദ്രൻ ഇതു ഭാവത്തിലാണ് നിന്നത് എന്ന് മറക്കരുത്. സൂര്യൻ ഇരുപതാം തീയതി വരെ കുടുംബം, വീട്, മാതാ പിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ എന്ന നാലാം ഭാവത്തിൽ നില്ക്കും. വീട് വില്പന, വാങ്ങൽ, റീ മോടിഫികേശൻ വീടിനുള്ളിൽ എന്തെങ്കിലും പരിപാടികൾ, വീട്ടുകരുമോതുള്ള യാത്രകൾ, എന്നിവ നടക്കാം. ലോങ്ങ് ടേം പദ്ധതികൾ നടപ്പിലാക്കുകയോ, ലക്ഷ്യമിടുകയോ ചെയ്യും. സൂര്യൻ ഇരുപതാം തീയതി, വരെ റൊമാന്‌സ്ത, കുട്ടികൾ, ഊഹ കച്ചവടം, ഒഴിവു സമയം, ക്രിയെടിവിടി എന്ന അഞ്ചാം ഭാവതിലെക്ക് നീങ്ങും. പിന്നെയും നിങ്ങളുടെ ശ്രദ്ധ, ഉല്ലാസത്തിന് വേണ്ടി ആഗ്രഹിക്കും. വിനോദങ്ങള്ക്ക്വേണ്ടി സമയം ചിലവഴിക്കും. ജീവിതത്തിൽ നാടകീയത നിറച്ചു കൊണ്ട് അടുത്ത മാസത്തിലേക്ക് നീങ്ങും.

കാപ്രിക്കോൺ (ഡിസംബർ 23 - ജനുവരി 20)

ദൂരയാത്രകൾ, വിദേശ ബന്ധം, തത്വ ചിന്ത, ആത്മീയത , ഉയര്ന്ന് പഠനം എന്നാ ഒൻപോതാം ഭാവത്തിൽ അഞ്ചാം തീയതി പൂർണ ചന്ദ്രൻ ഉദിക്കും. ആത്മീയമായ കാര്യങ്ങളിൽ മനസ് വ്യാപരിക്കും. വിശ്വാസങ്ങളെയും, തത്വങ്ങളെയും കൈവിടുകയില്ല . ചില പ്രോജക്ടുകൾ എഴുതി അവസാനിപ്പിക്കും. നിങ്ങളുടെ മൂല്യം, ധനം, വസ്തു വകകൾ എന്നാ രണ്ടാം ഭാവത്തിൽ പന്ത്രണ്ടാം തീയതി ബുധൻ നില്ക്കും . ധനം അധികചെലവ് വരും, ടെക്‌നോളജിയുമായി ബന്ധപ്പെട്ട വസ്തുക്കൾ, വാങ്ങാം, കൂടുതൽ സമയം ബുദ്ധിപരമായ നീക്കങ്ങൾക്ക് വേണ്ടി ചിലവക്കും.മറ്റുള്ളവരുടെ പദ്ധതികൾ അനുസരിച്ച് അവർക്കൊപ്പമെതാൻ പ്രയാസം നേരിട്ടേക്കാം. ധനകാര്യം അടുക്കി വെക്കാൻ യോജിച്ച സമയം. ബുധൻ പന്ത്രണ്ടാം തീയതി മൂന്നാം ഭാവതിലെക്ക് നീങ്ങും. സഹോദരങ്ങൾ, ആശയവിനിമയം, അയല്ക്കാ ർ, ചെറു യാത്രകൾ, ഷോര്ട്ട് കോഴ്‌സുകൾ, ടെക്‌നോളജി എന്ന കാര്യങ്ങൾ കൂടുതലായും ചെയ്യും. ഒരു പട്ടണത്തിൽ നിന്ന് വെരോന്നിലെക്കുള്ള യാത്രകൾ വേണ്ടി വന്നേക്കാം, ചെറിയ കത്യങ്ങൾ പഠിക്കാൻ അവസരം ലഭിക്കാം. ടെക്‌നോളജി യുമായുള്ള ബന്ധം, സഹോദരങ്ങലോടുള്ള ആശയ വിനിമയം, കൂടുതൽ നെറ്റ് വര്കിം ഗ് എന്നിവയും പ്രതീക്ഷിക്കാം. ചെറിയ പ്രോജക്ടുകൾ അധികമാകും. പതിനാലാം തീയതി ശനി നിങ്ങളുടെ പതിനൊന്നാം ഭാവത്തിൽ പിന്നോക്കം സഞ്ചരിക്കും, കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്ന കാര്യങ്ങളിൽ നിങ്ങൾ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടി വരും. ഇവയെകുരിച് അടുത്ത ആഴ്ച വിശദമാക്കുന്നതാണ്. കുടുംബം , വീട്, മാതാപിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ എന്നാ നാലാം ഭാവത്തിൽ ചൊവ്വയും ശുക്രനും, പതിനേഴാം തീയതി വരെ നില്ക്കുന്നതാണ്. വീട് വില്പന വാങ്ങൽ, റീ മോടിഫികേശൻ എന്നിവയ്ക്ക് സാധ്യത കാണുന്നു വീടിനുള്ളിൽ ശക്തിപ്രകടനവും സ്‌നേഹവും ഒന്നിച്ചു നടത്തും വീടിനോട് അനുബന്ധ കാര്യങ്ങളിൽ ജോലി ചെയ്യുന്നവരുംയുള്ള ബന്ധം, വീടിനുള്ളിൽ ഗൗരവമായ ചര്ച്ചയകൾ, ബന്ധുക്കലോടുള്ള തീവ്ര നിലപാടുകൾ എന്നിവ പ്രതീക്ഷിക്കാം. പതിനേഴാം തീയതി ശുക്രൻ അഞ്ചാം ഭാവതിലെക്ക് നീങ്ങും. റൊമാന്‌സ്ു, കുട്ടികൾ, ഊഹ കച്ചവടം, ഒഴിവു സമയം, ക്രിയെടിവിടി എന്ന വിഷയങ്ങളിൽ ഒരു മധുരം കലരും. പുതിയ ഹോബികൾ ഏറ്റെടുക്കാം. കൂടുതൽ സമയം വിനോദങ്ങള്ക്ക് വേണ്ടി ചിലവക്കും. താല്പര കക്ഷികൾ അടുത്ത വരും. ജീവതം നടകീയതയാൽ നിറയും. കുട്ടികളും ഒത്തുള്ള നല്ല സമയം പ്രതീക്ഷിക്കാം. സൂര്യൻ ഇരുപതാം തീയതി വരെ നിങ്ങളുടെ മൂന്നാം ഭാവത്തിൽ നില്ക്കും . സഹോദരങ്ങൾ, ആശയവിനിമയം, അയല്ക്കാർ, ചെറു യാത്രകൾ, ഷോര്ട്ട് കോഴ്‌സുകൾ, ടെക്‌നോളജി എന്നാ വിഷയങ്ങളിൽ തിരക്ക് കൂടും. കൂടുതൽ പദ്ധതികൾ അരികിലേക്ക് എത്തും ചെറു യാത്രകൾ, ചെറിയ പഠനം, എന്നിവയും പ്രതീക്ഷിക്കാം. ഈ അവ്വസരം ലോങ്ങ് ടേം പദ്ധതികള്ക്ക് യോജിച്ച സമയം അല്ല. ഇരുപതാം തീയതി സൂര്യൻ നാലാം ഭാവതിലെക്ക് നീങ്ങും. കുടുംബം, വീട്, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ എന്ന നാലാം ഭാവത്തിൽ നില്ക്കും. വീട് വില്പന, വാങ്ങൽ, റീ മോടിഫികേശൻ വീടിനുള്ളിൽ എന്തെങ്കിലും പരിപാടികൾ, വീട്ടുകരുമോതുള്ള യാത്രകൾ, എന്നിവ നടക്കാം. ലോങ്ങ് ടേം പദ്ധതികൾ നടപ്പിലാക്കുകയോ, ലക്ഷ്യമിടുകയോ ചെയ്യും. സൂര്യൻ ഇരുപതാം തീയതി, വരെ റൊമാന്‌സ്ത, കുട്ടികൾ, ഊഹ കച്ചവടം, ഒഴിവു സമയം, ക്രിയെടിവിടി എന്ന അഞ്ചാം ഭാവതിലെക്ക് നീങ്ങും. പിന്നെയും നിങ്ങളുടെ ശ്രദ്ധ, ഉല്ലാസത്തിന് വേണ്ടി ആഗ്രഹിക്കും. വിനോദങ്ങള്ക്ക്ക വേണ്ടി സമയം ചിലവഴിക്കും. ജീവിതത്തിൽ നാടകീയത നിറച്ചു കൊണ്ട് അടുത്ത മാസത്തിലേക്ക് നീങ്ങും.

അക്വേറിയസ് (ജനുവരി 21- ഫെബ്രുവരി 19)
സെക്‌സ് , തകര്ച്ചകകൾ , രൂപാന്തരം, ജോയിന്റ് സ്വത്തുക്കൾ, മറ്റുള്ളവരുടെ ധനം, ഇൻ ലോസ് എന്നാ ഏറ്റം ഭാവത്തിൽ അഞ്ചാം തീയതി പൂര്ണ ചന്ദ്രൻ ഉദിക്കും. പന്ത്രണ്ട്ടം തീയ്യതി വരെ ബുധൻ നിങ്ങളുടെ അതീവ രഹസ്യമയമായ പന്ത്രണ്ടാം ഭാവത്തിൽ നില്ക്കും . വികാര നിര്ഭ രനായി നില നില്ക്കും , ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ് എന്നിവയുമായി അടുത്ത പെരുമാറും. സെക്ഷ്വൽ ആയ ആഗ്രഹങ്ങൾ വര്ധിക്കം. ഇമോഷണൽ ആയ ആവശ്യങ്ങളും. ജോയിന്റ് സ്വത്തുക്കളുടെ മേൽ ചര്ച്ച കൾ നടക്കാം. പന്ത്രണ്ടാം തീയതി വരെ ബുധൻ നിങ്ങളുടെ ഒന്നാം ഭാവത്തിൽ നില്ക്കും , നിങ്ങളുടെ വ്യക്തിതം, ലുക്‌സ്, മനോഭാവം, വിചാരധാര, വീക്ഷണ കോൺ എന്നാ വിഷയങ്ങളിൽ ഒരു ആശ്യമില്ലതവനെ പോലെ നില നില്ക്കും . ഒന്നിൽ നിന്ന് വെരോന്നിലെക്ക് തെന്നി നീങ്ങും, കണ്ഫ്യുസ്ദ് ആയി നില നില്ക്കും . പന്ത്രണ്ടാം തീയതി ബുധൻ ധനം, നിങ്ങളുടെ മൂല്യം, വസ്തു വകകൾ എന്നാ രണ്ടാം ഭാവതിലെക്ക് നീങ്ങും. എലെക്ട്രോനിക് ഉലപ്ന്നങ്ങള്ക്ക്് വേണ്ടി ധനം ചെലവാക്കും. കൂടുതൽ ധനം വരാനുള്ള മാര്‌ഗെങ്ങള്ക്ക്‌ന രൂപം ഉണ്ടാക്കും. അല്പം മെല്ലെപ്പോക്ക് നീക്കത്തിൽ മറ്റുള്ളവർ അസ്വസ്ഥരാകും എന്ന് പറയേണ്ടതില്ലല്ലോ? പതിനാലാം തീയതി ശനി നിങ്ങളുടെ പത്താം ഭാവത്തിൽ പിന്നോക്കം സഞ്ചരിക്കും. ജോലി, സമൂഹത്തിലെ വില , മാതാ പിതാക്കൾ എന്നാ വിഷയങ്ങളിൽ പുനരവലോകനം നടത്തേണ്ടതായി വരും. ഇതിനെകുറിച് അടുത്ത ആഴ്ച വിശദമായി എഴുതുന്നതാണ് പതിനേഴാം തീയതി വരെ ശുക്രനും ചൊവ്വയും നിങ്ങളുടെ മൂന്നാം ഭാവത്തിൽ നില്ക്കും സഹോദരങ്ങൾ, ആശയവിനിമയം, അയല്ക്കാ ർ, ചെറു യാത്രകൾ, ഷോര്ട്ട് കോഴ്‌സുകൾ, ടെക്‌നോളജി എന്നാ വിഷയങ്ങളിൽ ഒരു എടുതെരിയാൽ സംഭവിക്കാം. ഒന്നിൽ കൂടുതൽ ആള്ക്കാജരോട് ആഗ്രഹം ഉണ്ടാകാം, ചെറു യാത്രകൾ, യാത്രകള്ക്കി ടയിൽ മനസിനെ കുളിരണിയിക്കുന്ന വ്യക്തികൾ ഒപ്പം എത്താം . എല്ലാവരെയും വക ധോരണി കൊണ്ട് വിസ്മയിപ്പിച്ചു മുന്നേറും. ഈ അവസ്ഥയിൽ ശാരീരിക ബുദ്ധിമുട്ടുകൾ സാധാരണ ആണ്. പതിനേഴാം തീയതി ശുക്രൻ കുടുംബം, വീട് മാതാപിതാക്കൾ, പൂര്വിികർ, പൂര്വിാക സ്വത്തുക്കൾ എന്നാ നാലാം ഭാവതിലെക്കെ നീങ്ങും. വീടിനുള്ളിൽ ശുഭാകര്യ്ങ്ങള്ക്ക്് സൂചന, വീട് വൃത്തിയാക്കൽ, വീടിനോട് അനുബന്ധമായ ജോലി ച്വേയ്യുന്നവരുംയുള്ള അടുപ്പം എന്നിവ നടക്കാം. സൂര്യൻ ഇരുപതാം തീയതി വരെ ധനം, വസ്തുവകകൾ, നിങ്ങളുടെ മൂല്യം എന്നാ രണ്ടാം ഭാവത്തിൽ നില്ക്കും . ധനകാര്യം ആലോചനക്ക് വിധേയമാക്കുകയും, അടുക്കിപ്പെറുക്കി വെക്കുകയും ചെയ്യും മനസിലെ എല്ലാ പദ്ധതികളും ധനശേഖരണത്തിന് വേണ്ടി ആണ്. ഈ അവസരം പുതിയ പദ്ധതികളുടെ നടത്തിപ്പിന് അനുയോജ്യമല്ല. പകരം ഇപ്പോൾ ചെയ്യുന്ന ജോലികൾ മനോഹരമായി ചെയ്തു തീര്ക്കാ നുള്ള അവസരമാണെന്ന് കരുതി നീങ്ങുക

പീസസ് (ഫെബ്രുവരി 20 - മാർച്ച് 21)

വിവാഹം , യുനിയൻ, കൊണ്ട്രാക്റ്റ്, എഗ്രീമ്ന്റുകൾ, നിയമത്തിനു വിധേയമായ ബന്ധങ്ങൾ, തെളിഞ്ഞു നില്ക്കു ന്ന ശത്രുക്കൾ എന്നാ ഏഴാം ഭാവത്തിൽ അഞ്ചാം തീയതി പൂര്ണച ചന്ദ്രൻ ഉദിക്കും. ബന്ധങ്ങളിൽ വികാര ഭരിതരായി നില നില്ക്കും . ബന്ധങ്ങളിൽ തീര്പുകൾ ഉണ്ടാക്കും. ഏകരായി നിന്നവർ അവര്ക്ക് യോജ്യരായ വ്യക്തികളെ കണ്ടെത്തുവാൻ ശ്രമിക്കും. ഇരുപതാം തീയതി വരെ സൂര്യൻ നിങ്ങളുടെ ഒന്നാം ഭാവത്തിൽ നില്ക്കും നിങ്ങളുടെ വ്യക്തിതം, ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം , വിചാരധാര എന്നിവയിൽ പുതിയ വ്യക്തിയായി അവതരിക്കും. ജീവിത വീഥിയിലെ പുതിയ കാൽ വെയ്‌പ്പുകൾ, ധീരനായി ഉള്ള മുന്നേറ്റം, എന്നിവ പ്രതീക്ഷിക്കാം, ഇരുപതാം തീയതി സൂര്യൻ ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്നാ രണ്ടാം ഭാവതിലെക്ക് കുതിക്കും. അധിക ജോലി, പുതിയ വസ്തുക്കൾ വാങ്ങിക്കൂട്ടൽ, ചെയ്തു കൊണ്ടിരുന്ന പ്രോജക്ടുകളിലെ വിജയകരമായ മുന്നേറ്റം എന്നിവ പ്രതീക്ഷിക്കാം. പന്ത്രണ്ടാം തീയതി വരെ ബുധൻ രഹസ്യമയമായ പന്ത്രണ്ടാം ഭാവത്തിൽ നില്ക്കും . രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ബെഡ് പ്ലെഷേഴസ് , ഒറ്റപ്പെടൽ, ദൂര ദേശ വാസം, നിഗൂഡത , എന്നാ രഹസ്യമയമായ കാര്യങ്ങളിൽ റിസേര്ച്‌സ നടത്തും. എന്നാൽ അറിവുകൾ തന്നിലേക്ക് ഒതുക്കി നിര്ത്തു കയും ചെയ്യും. , മനസിനെ വീര്പുമുട്ടിച്ചിരുന്ന പ്രശ്‌നങ്ങളിൽ നിന്നുമുള്ള വിടുതൽ നേടും. പന്ത്രണ്ടാം തീയതി ബുധൻ നിങ്ങളുടെ വ്യക്തിതം, ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം , വിചാരധാര എന്നാ ഒന്നാം ഭാവതിലെക്ക് നീങ്ങും. ഒന്നിൽ നിന്ന് വെരോന്നിലെക്ക് നീങ്ങി അല്പം അസ്ഥിരത പ്രദര്ശിമപ്പിക്കും. മനസ്സിൽ ആശയങ്ങൾ നിറയുക കാരണം തീരുമാനം എടുക്കാൻ പ്രയസപ്പെട്ടെക്കം. കൂടുതൽ ആളുകളോട് ആശയ വിനിമയം നടത്തേണ്ടി വരും. പതിനാലാം തീയതി ശനി ഒന്പവതാം ഭാവത്തിൽ പിന്നോക്കം സഞ്ചരിക്കും. ദൂര യാത്രകൾ, വിദേശ ബന്ധം , തത്വ ചിന്ത, ആത്മീയത ഉയര്ന്ന് പഠനം എന്നാ വിഷയങ്ങളിൽ ആലോചന വേണ്ടി വരും ഇതിനെ കുറിച്ച വിശദമായി അടുത്ത ആഴ്ച എഴുതുന്നതാണ്. പതിനേഴാം തീയതി വരെ ശുക്രനും , ചൊവ്വയും നിങ്ങളുടെ മൂല്യം, ധനം, വസ്തുവകകൾ എന്നാ രണ്ടാം ഭാവത്തിൽ നില്ക്കും . അധിക ചെലവ് നേരിടാം. മനോഹര വസ്തുക്കൾ വാങ്ങിക്കൂട്ടം. ധനവുമായി ബന്ധപ്പെട്ട വ്യകതികലുമായി അടുപ്പത്തിൽ വരാം. മൂല്യങ്ങൾ ചോദ്യം ചെയ്യപ്പെടാം. ധനം വരുകയും അതുപോലെ ചിലവക്കുകയും ചെയ്യാം. കൂടുതൽ ധനതിനായി അധിക ജോലി ഏറ്റെടുക്കുകയും ആവാം.
jayashreeforecast@gmail.com