- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാരഫലം
ഏരീസ് (മാർച്ച് 22 - ഏപ്രിൽ 20) നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, മനോഭാവം, വിചാരധാര, വീക്ഷണ കോൺ എന്ന ഒന്നാം ഭാവത്തിൽ ചൊവ്വയും ശുക്രനും നില്ക്കുന്നു. പുതിയ തുടക്കങ്ങൾ, കാര്യങ്ങൾ കൃത്യമായി ചെയ്യാനുള്ള ഊർജം എന്നിവ പ്രതീക്ഷിക്കാം. ആന്തരികമായും ബാഹ്യമായും പുതിയ വ്യക്തിയായി രൂപാന്തരപ്പെടുന്നത് കാണുവാൻ കഴിയും. പുതിയ ബന്ധങ്ങൾ തുടങ്ങുകയോ നിലവിൽ
ഏരീസ് (മാർച്ച് 22 - ഏപ്രിൽ 20)
നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, മനോഭാവം, വിചാരധാര, വീക്ഷണ കോൺ എന്ന ഒന്നാം ഭാവത്തിൽ ചൊവ്വയും ശുക്രനും നില്ക്കുന്നു. പുതിയ തുടക്കങ്ങൾ, കാര്യങ്ങൾ കൃത്യമായി ചെയ്യാനുള്ള ഊർജം എന്നിവ പ്രതീക്ഷിക്കാം. ആന്തരികമായും ബാഹ്യമായും പുതിയ വ്യക്തിയായി രൂപാന്തരപ്പെടുന്നത് കാണുവാൻ കഴിയും. പുതിയ ബന്ധങ്ങൾ തുടങ്ങുകയോ നിലവിൽ ഉള്ളവയെ ശക്തിപ്പെടുതുകയോ ചെയ്യും. മറ്റുള്ളവരെ അനുനയിപ്പിക്കാൻ യോജിച്ച അവസ്ഥ ആകയാൽ ഈ അവസരം നന്നായി ഉപയോഗിക്കണം, മറ്റുള്ള വ്യക്തികളുമായി ബന്ധത്തിൽ വരുന്ന അവസരങ്ങൾ മെച്ചമായി ഉപയോഗിക്കാൻ കഴിയണം എന്നാണ്. നിങ്ങളിലെ യോദ്ധാവിനെ മയപ്പെടുത്താനുള്ള ശക്തിയായി ശുക്രൻ നില്ക്കുന്നു. സൂര്യൻ, രഹസ്യ മോഹങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ബെഡ് പ്ലെഷേഴ്‌സ്, ഒറ്റപെടൽ എന്ന പന്ത്രണ്ടാം ഭാവത്തിൽ സൂര്യൻ നിൽക്കുന്നു. മറന്നു പോയ വിഷയങ്ങൾ ഹൃദയത്തിലേക്ക് കടന്നു വന്നേക്കാം, അവയെ ഡീൽ ചെയ്യേണ്ട സമയമാകുന്നു. കൂടുതൽ സമയം ആ പ്രശങ്ങൾക്ക് വേണ്ടി ചെലവാക്കേണ്ടാതായി വന്നേക്കാം. പന്ത്രണ്ടാം തീയതി ബുധനും ഈ ഭാവത്തിലേയ്ക്ക് വന്നെത്തും, മനസ്സിൽ അധിക ഭാരം തോന്നിയേക്കാം. ഏകാന്തനായി നിൽക്കുകയല്ലേ നല്ലത് എന്ന തോന്നൽ ഉണ്ടാകും. പഴയ വസ്തുതകളെ ഡീൽ ചെയ്യേണ്ട സമയം ആയി എന്ന് പ്രപഞ്ചം നമ്മെ ഓർമിപ്പിക്കുന്നു.
ഈ പതിനാലാം തീയതി ശനി തന്റെ സ്ലോ ഡൗൺ തുടങ്ങുന്നു. ഈ അവസ്ഥയിൽ ശനി ഓഗസ്റ്റ് വരെ നിൽക്കുന്നതാണ്. നിങ്ങളുടെ എട്ടാം ഭാവം, സെക്‌സ്, തകർച്ചകൾ, നിക്ഷേപങ്ങൾ, രൂപാന്തരം, മറ്റുള്ളവരുടെ ധനം, ജോയിന്റ് സ്വത്തുക്കൾ, ഇൻ ലോസ് എന്ന കാര്യങ്ങളിലും, ഒൻപതാം ഭാവം, ദൂര യാത്രകൾ, വിദേശ വാസം, തത്വ ചിന്ത, ആത്മീയത, ഉയർന്ന പഠനം എന്ന വിഷയങ്ങളിലും കൂടുതൽ പ്രതിഫലനങ്ങൾ ഉണ്ടാകും. ഈ വിഷയങ്ങളിൽ നേരത്തെ ചെയ്തിരുന്നതോ, പാതി വഴിക്ക് ഉപേക്ഷിച്ചതോ ആയ കാര്യങ്ങൾ ഒന്ന് കൂടെ പാകപെടുത്തേണ്ട അവസ്ഥയിലെക്ക് എത്തിയേക്കാം. ഈ അവസരം നാം നമ്മെ തന്നെ തിരസ്‌കരിച്ചു കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതാണ്. എട്ടാം ഭാവത്തിൽ ശനി സഞ്ചരിക്കുമ്പോൾ ഈ വിഷയങ്ങളിൽ സ്ലോ ഡൗൺ പ്രതീക്ഷിക്കാം. മനസ് മുഷിഞ്ഞേക്കാം. എന്നാലും ഈ സാഹചര്യം നന്നായി പ്രയോജനപ്പെടുത്തിയാൽ ഉണ്ടാവുന്ന സദ് ഫലങ്ങാൽ ജീവിതത്തിൽ എന്നേക്കുമായി നില നില്ക്കും എന്ന് മനസിലാക്കണം. ക്ഷണികമായ വിജയങ്ങൾക്ക് വേണ്ടി ജീവിതത്തിൽ എന്നേക്കും നിൽക്കുന്നവയെ മാറ്റി നിർത്തി നോ എന്ന് മനസ് മാടുന്ന അവസരങ്ങളിൽ ആലോചിക്കുക. അറിയാമല്ലോ എട്ടാം ഭാവം ധനം, സെക്‌സ്, മറ്റുള്ളവരുടെ കഴിവുകൾ, ജോയിന്റ് സ്വത്തുക്കൾ എന്നിവയെ സൂചിപ്പിക്കുന്നു. ഈ വിഷയങ്ങളിൽ നിങ്ങളുടെ ക്ഷമ പരീക്ഷിക്കപ്പെടും. എന്നാൽ ഹൃദയം കൊടുത്തു അവയെ നേരിട്ടാൽ. നാം വിചാരിക്കുന്നതിനേക്കാൾ വിജയം ഭാവിയിൽ കാണുമെന്നു ഉറപ്പിക്കാം. ഒൻപതാം ഭാവം ദൂര യാത്രകൾ, വിദേശ ബന്ധം, തത്വ ചിന്ത, ആത്മീയത എന്നിവയുടെത് ആകയാൽ ഈ വിഷയങ്ങളിലും പുനർ വിചിന്തനം വേണ്ടി വരും കാര്യങ്ങളെ രണ്ടാമത് പരിശോധിക്കേണ്ടി വരും. ഈ വിഷയങ്ങളിൽ സാദ്ധ്യതകൾ ഉണ്ടാകാനും, ആ സാധ്യാതകളെ പ്രയോഗത്തിൽ കൊണ്ട് വരാനും എക്‌സ്ട മൈലുകൾ സഞ്ചരിക്കേണ്ടി വരും. എട്ടാം ഭാവം മാനസികമായ തലത്തെ വാലാരെ അധികം സൂചിപ്പിക്കുന്നു, നമ്മുടെ മനസ് കീഴടക്കിയിരിക്കുന്ന വസ്തുതാകളെ നീക്കി കളയാനും തലസ്ഥാനത് നന്മ നിറക്കാനും തക്കാ അവസരം വന്നു ചേർന്നിരിക്കുന്നു. ഈ കഷ്ടതകളുടെ അവസാനം നന്മകളുടെയും വിജയങ്ങാളുടെയും അപാരമായ സാദ്ധ്യതകൾ ആണെന്നുള്ള ബോധ്യം ആയിരിക്കാനം നമ്മെ ഈ ഘട്ടത്തിലൂടെ മുന്നോട്ട് നയിക്കേണ്ടത്.
ടോറസ് (ഏപ്രിൽ 21- മെയ് 21)
സൂര്യൻ, രഹസ്യ മോഹങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ബെഡ് പ്ലെഷേഴ്‌സ്, ഒറ്റപെടൽ എന്ന പാന്ത്രണ്ടാം ഭാവത്തിൽ ചൊവ്വയും ശുക്രനും നില്ക്കുന്നു. ഈ ഭാവം നിങ്ങളുടെ മറയ്ക്കപ്പെട്ട വസ്തുതകളെ സൂചിപ്പിക്കുന്നു. നിങ്ങൾ മറച്ചു വച്ചിരിക്കുന്ന ചിന്തകൾ, വികാരങ്ങൾ, നിങ്ങൾ മാറ്റി നിർത്തിയിരിക്കുന്ന വ്യക്തികൾ എന്നിവ കൂടുതൽ ശക്തി പ്രാപിച്ചു നിൽക്കുന്നത് പോലെ തോന്നാം. ഈ സമയം അല്പം മൗനമായി നില്‌ക്കേണ്ടതാകുന്നു. വിചിത്രമായ സ്വപ്നങ്ങളും, ഉൾവിളികളും ഉണ്ടാകും. ഉറങ്ങാൻ തടസം നേരിടാം. എന്തുകൊണ്ടും സ്വയം വെളിവാക്കില്ല എന്ന തീരുമാനം എടുക്കും. നിഗൂഡമായ കാര്യങ്ങളെ തേടി പുറപ്പെടും. രഹസ്യ സന്ദർശനങ്ങൾ, ഒറ്റപ്പെട്ട പ്രദേശത്ത് ജോലി ചെയ്യുന്നവരെ കാണാം. കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്ന പതിനൊന്നാം ഭാവത്തിൽ സൂര്യൻ നിൽക്കുന്നു. കൂട്ടത്തിൽ ഏകാന്തനായി നിൽക്കുന്നു. സ്വന്ത തീരുമാനങ്ങൾ നടപ്പാക്കുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾ ഈ സമയത്തിന്റെ പ്രത്യേകത ആയിരിക്കും. നിങ്ങളുടെ ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ എന്ന പത്താം ഭാവത്തിൽ നിൽക്കുന്ന ബുധൻ പന്ത്രണ്ടാം തീയതി സൂര്യനൊപ്പം പതിനൊന്നാം ഭാവത്തിൽ എത്തും മേലധികാരിയുമായുള്ള സംസാരം, ജോലിയിലെ ഉയർച്ചകൾ അല്ലെങ്കിൽ പ്രോഗ്രസ്സിവ് ആയ നീക്കങ്ങൾ, സമൂഹത്തിലെ വിലയെ കുറിച്ചുള്ള ആലോചനകൾ, പ്രധാന വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ എന്നിവ ഈ അവസരം പ്രതീക്ഷിക്കാം.
പതിനാലാം തീയതി ശനി തന്റെ സ്ലോ ഡൗൺ ആരംഭിക്കും. ഈ നില ഓഗസ്റ്റ് വരെ തുടരുന്നതായിരിക്കും. വിവാഹം, ബിസിനസ് ബന്ധങ്ങൾ, നിയമത്തിനു വിധേയമായ ബന്ധങ്ങൾ, കൊണ്ട്രക്ടുകൾ, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തിലും, സെക്‌സ്, തകർച്ചകൾ, രൂപാന്തരം, നിഗൂഡത, ജോയിന്റ് സ്വത്തുക്കൾ, ഇൻ ലോസ് മറ്റുള്ളവരുടെ ധനം, നിക്ഷേപങ്ങൾ എന്ന എട്ടാം ഭാവത്തിലും കൂടുതൽ ശ്രദ്ധ നല്‌കേണ്ടതായി വരും. ഈ വിഷയങ്ങളിൽ ഒരു പ്ലാനിങ് നേരത്തെ തന്നെ നടത്തിയാൽ നല്ലത്. വിവാഹം, ബന്ധങ്ങൾ എന്നിവയിൽ ഒരു പുനർ വിചിന്തനം ആവശ്യമായി വരും. എല്ലാ വിഷയങ്ങളും നേരെ ആക്കാൻ പറ്റിയ അവസരം ആണെന്ന് കരുതുക. അവ നിങ്ങളിലേക്ക് വരുമ്പോൾ ആ ഉത്തരവാദിതങ്ങളെ ഭയന്ന് ഓടി ഒളിച്ചാൽ അവയെ പുരോഗമനത്തിന്റെ പാതയിലേക്ക് നയിക്കുന്ന അവസരങ്ങളെ നിങ്ങൾ പുറം തള്ളുന്നു എന്ന് മനസിലാക്കണം. ഈ അവസ്ഥയിൽ ചെയ്യുന്ന ആത്മര്തതയോട് കൂടിയ പ്രവർത്തനനത്തിന്റെ സദ് ഫലങ്ങൾ ഈ സ്ലോ ഡൗൺ കഴിയുമ്പോൾ അനുഭവിക്കാൻ കഴിയുന്നതും, അവ ജീവിത കാലം മൊത്തം കൂടെ കാണുന്നതും ആയിരിക്കും. സെക്‌സ്, ധനകാര്യം, മറ്റുള്ളവരുടെ കഴിവുകൾ എന്നിവയെ സൂചിപ്പിക്കുന്നതിനാൽ ഈ വിഷയങ്ങളിൽ നല്ല പ്ലാനിങ്ങോട് കൂടി നീങ്ങിയില്ല എങ്കിൽ അതിൽ നിന്നുണ്ടാവുന്ന ഫലങ്ങൾ ചിലാപ്പോൾ അധിക കാലം നിങ്ങളെ ബുദ്ധിമുട്ടിക്കും എന്ന് പറയേണ്ടതില്ലാല്ലോ, ധനകാര്യം മെച്ചപ്പെടുത്താൻ അല്പം എക്‌സ്ട്ര മൈൽ സഞ്ചരിക്കെണ്ടാതായി വന്നേക്കാം അവയെ സന്തോഷ പൂർവ്വം വരവേല്ക്കുാക തന്നെ വേണം. നിങ്ങൾ ഏർപ്പെടുന്ന ഏതു സാമ്പത്തിക ഇടപാടും ഒന്നോ രണ്ടോ തവണ അധിക ചിന്തക്ക് വിധേയമാക്കേണ്ട അവസ്ഥയാണ്.
ജമിനി (മെയ് 22-ജൂൺ 21)
കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ മോഹങ്ങൾ പ്രതീക്ഷകൾ എന്ന പതിനൊന്നാം ഭാവത്തിൽ ചൊവ്വയും ശുക്രനും നിൽക്കുന്നു. പുതിയ സുഹൃത്തുക്കൾ, പുതിയ പ്രോജക്ടുകൾ, ലാഭങ്ങളെയും, സ്വപ്നങ്ങളെയും നോക്കിയുള്ള നീക്കങ്ങൾ, സുഹൃദ് ബന്ധങ്ങളിൽ നിന്ന് ഹൃദയത്തെ ആകർഷിക്കുന്ന വ്യക്തികൾ വന്നേക്കാം, സഹായ സ്ഥാനത് വ്യക്തികളെ ലഭിക്കാം. ഒരു പൊതു ലക്ഷ്യത്തിനു വേണ്ടി സുഹൃത്തുക്കളുടെ ഒപ്പം നില്ക്കാം. ഇതിനിടയിലും അവരുമായി വാഗ്വാദം, എന്നിവയും ഉണ്ടാകാം. ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്ന പത്താം ഭാവത്തിൽ സൂര്യൻ നില്ക്കുന്നു. മേലധികാരികളുമായുള്ള സംവാദം, കുറെ നാളുകളായി ചെയ്തിരുന്ന ജോലിക്ക് ലഭിക്കുന്ന അംഗീകാരം, ജോലിയിലെ പുതിയ വഴിത്തിരിവുകൾ എന്നിവ ഈ ആഴ്ചയും പ്രതീക്ഷിക്കാം. ദൂര യാത്രകൾ, വിദേശ വാസം, ഉയർന്ന പഠനം, തത്വ ചിന്തകൾ, ആത്മീയത എന്നാ ഒന്പലതാം ഭാവത്തിൽ പന്ത്രണ്ടാം തീയതി വരെ ബുധൻ നില്ക്കും. വിദേശത്തെ വ്യക്തികളുമായുള്ള ബന്ധം, അവരോടുള സംസാരം, ദൂര ദേശത് നിന്ന് സന്ദേശം ലഭിക്കൽ, പുതിയ സംസ്‌കാരത്തെ അടുത്തറിയൽ , പുതിയ അറിവ് നേടൽ, പഠനം, പഠിപ്പിക്കൽ എന്നിവ നടക്കാം. തന്റെ മേൽ അധികാരം ഉള്ളവരുമായി സംസാരിക്കാൻ അവസരം ഉണ്ടാകും, ഈ അവസ്ഥയെ നല്ല നയത്തിൽ കൈകാര്യം ചെയ്യേണ്ടതാണ്. തല്ക്കാലലം ആവരുടെ ഉപദേശങ്ങളെ എതിര്ക്കാനതെ സ്വീകരിക്കുകയാവും നല്ലത്. പതിനാലാം തീയാതി ശനി തന്റെ സ്ലോ ഡൗൺ തുടങ്ങും. ഓഗസ്റ്റ് വരേ ഈ നില തുടരുന്നതാണ്. നിങ്ങളുടെ ആറാം ഭാവത്തിലും ഏഴാം ഭാവത്തിലും കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ട സാഹചര്യങ്ങൾ വന്നു ചേരും. ജോലി സ്ഥലം, ദിവസേന ഉള്ള ജീവിതം, ശത്രുക്കൾ, സഹപ്രവർത്തകർ, ആരോഗ്യം, ബാധ്യതകൾ, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ ശ്രദ്ധ നൽകേണ്ടി വരും, ജോലി സ്ഥലത് നിങ്ങൾ പുതിയ സാഹചര്യങ്ങളിലൂടെ കടന്നു പോകുന്നു, ഈ സാഹചര്യങ്ങളെ ഒന്ന് ശക്തിപ്പെടുത്തേണ്ട അവസ്ഥയാണ്, അതിനു വേണ്ടി നിങ്ങൾ കഷ്ടാപ്പെടാൻ തയ്യാറാവേണ്ട അവസ്ഥ ഉണ്ടാവും. അതിനെ മടിയോടെ സമീപിക്കുകയും, ആ അവസരങ്ങളെ തള്ളിക്കളയുകയും ചെയ്യരുത് കാരണം, ഈ സംഘർഷങ്ങൾക്ക് ഒടുവിൽ വളരെ മനോഹരമായ സാദ്ധ്യതകൾ നിങ്ങൾക്കാവയി പ്രപഞ്ചം ഒരുക്കി വച്ചിരിക്കുന്നത്. മനസ് മടുപ്പിക്കുന്ന അവസ്ഥകളിലൂടെ കടന്നു പോകുമ്പോൾ, അതിന്റെ അവസാനം സന്തോഷം ആണെന്ന സത്യം തിരിച്ചറിഞ്ഞു മനസിനെ ശക്തിപ്പെടുത്തുകയും, പാകമാക്കുകയും ചെയ്യുക. ആരോഗ്യത്തിൽ കൂടുതൽ പുതിയ രീതികൾ പരീക്ഷിക്കാൻ അവസരങ്ങൾ വന്നു പെടും അവയെ സന്മാനസോടെ ഏറ്റെടുക്കണം. ഈ വിഷയങ്ങളിലെ പ്രശ്‌നങ്ങൾ ഉയര്ന്നു വരും എന്നാ സൂചന പ്രപഞ്ചം നിങ്ങൾക്ക് തരുന്നു, അവയെ നാന്നായി തന്നെ ഡീൽ ചെയ്യുക . ഏഴാം ഭാവത്തിലും ഈ മാറ്റങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടും, വിവാഹം, ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ, കൊണ്ട്രക്ടുകൾ, നിയമത്തിനു വിധേയമായ ബന്ധങ്ങൾ, തെളിഞ്ഞു നില്ക്കു ന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തിൽ ചിന്തക്ക് വിധേയമാക്കേണ്ട സാഹചര്യങ്ങൾ വന്നു എന്ന് വരാം. ബന്ധങ്ങളിൽ കൂടുതൽ ഭാരങ്ങൾ ഏറ്റെടുക്കേണ്ടി വന്നേക്കാം. ഏഴാം ഭാവം തെളിഞ്ഞു നില്ക്കു ന്ന ശത്രുക്കളുടെത്, അതായത് നിങ്ങളെ മാനിക്കാത്ത വ്യക്തികളും, നിങ്ങൾ മാനിക്കാത്ത വ്യക്തികളും, കൂടെ ആണ്. അവരുടെ മേൽ നല്ല ഒരു ആധിപത്യം അല്ലെങ്കിൽ നോട്ടം വേണ്ടി വന്നേക്കാം. ഏഴാം ഭാവത്തിലെ ബന്ധങ്ങളിൽ നിങ്ങളുടെ ഈഗോ ഇട കലർന്ന് ചിലപ്പോൾ വിപ്ലവം തന്നെ സൃഷ്ടിച്ചേക്കാം.. എന്ത് വേണം എന്ന് നിങ്ങൾക്ക് തന്നെ തീരുമാനിക്കാം.
കാൻസർ (ജൂൺ 22 - ജൂലൈ 23)
ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്ന പത്താം ഭാവത്തിൽ ചൊവ്വയും ശുക്രനും നിൽക്കുന്നു. പുതിയ ബിസിനസ് സംരഭങ്ങൾ, അധികാരികളുമായുള്ള സംവാദം, മാതാപിതാക്കളോടുള്ള ശക്തി പ്രകടനം എന്നിവ പ്രതീക്ഷിക്കാം നിങ്ങളിലെ യോദ്ധാവ് ആരെയും അനുസരിക്കാൻ കൂട്ടാക്കുന്നില്ല പകരം ഏവരെയും നിങ്ങളുടെ വഴിക്ക് കൊണ്ട് വരാൻ ആഗ്രഹിക്കുന്നു താനും. എന്നിരുന്നാലും ജോലി സ്ഥലത്ത് സഹായ അവസ്ഥ നിലനില്ക്കുന്നു ജോലിയൽ ഭാവന ഉപയോഗിച്ച് കാര്യങ്ങൾ ചെയ്യുന്നു. കല, സൗന്ദര്യം എന്ന മേഖലയിൽ ജോലി ചെയ്യുന്നവർക്ക് നല്ല സമയം. ജോലി സ്ഥലത്ത് നിങ്ങളിൽ പലരും ആക്രിഷ്ടാരാകുന്നു.
ദൂര യാത്രകൾ, വിദേശ ബന്ധം, തത്വ ചിന്ത, ഉയർന്നത പഠനം, ആത്മീയത എന്ന ഒൻപതാം ഭാവത്തിൽ സൂര്യൻ നിൽക്കുന്നു. വിദേശ ബന്ധം, വിദേശ സംസ്‌കരാവുമായുള്ള ഇടപെടലുകൾ, പുതിയ പഠനം, താത്വികമായ ചിന്തകൾ, അമിതമായ അഭിപ്രായ പ്രകടനം, കൂടുതൽ സത്യസന്ധമായ വെളിപ്പെടുത്തലുകൾ, അതിൽ നിന്നുണ്ടാകാവുന്ന കശപിശകൾ എന്നിവ ഉണ്ടാകാം. പതിനാലാം തീയതി ശനി തന്റെ സ്ലോ ഡൗൺ തുടങ്ങുകയായി, ഈ അവസ്ഥ ഓഗസ്റ്റ് വരെ നില നിൽക്കും. നിങ്ങളുടെ അഞ്ചാം ഭാവത്തിലും ആറാം ഭാവത്തിലും കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടതായി വരും. റൊമാൻസ്, കുട്ടികൾ, ഊഹക്കച്ചവടം, ഒഴിവു സമയം, ക്രിയെടിവിടി എന്ന അഞ്ചാം ഭാവത്തിലും, ജോലി സ്ഥലം, ദിവസേന ഉള്ള ജീവിതം, ശത്രുക്കൾ, സഹപ്രവർത്തകർ, ആരോഗ്യം, ബാധ്യതകൾ, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിലും കൂടുതൽ ശ്രദ്ധ നല്‌കേ,ണ്ടതായി വരാം.അഞ്ചാം ഭാവത്തിൽ കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങാൽ കൂടുതൽ ശ്രദ്ധ അര്ഹി,ക്കും. അവരുടെ ഇടയിൽ എന്ത് പ്രശ്‌നങ്ങളാണോ ഉള്ളത് അവ നിങ്ങൾക്ക് ബോധ്യപ്പെടുന്ന രീതിയിൽ തെളിഞ്ഞു വന്നേക്കാം. ക്രെയെടിവിടി, സ്വയം വെളിപ്പെടുത്തൽ എന്നിവയിൽ തടസം നേരിട്ടുവോ എന്ന ആശങ്ക ഉണ്ടാകാം. കഴിവുകൾ മെച്ചപ്പെടുത്താനുള്ള മാർഗങ്ങൾ കരുതുക. സ്‌നേഹ ബന്ധത്തിൽ കൂടുതൽ അകൽച്ച വന്നോ എന്ന തോന്നൽ ഉണ്ടാകാം. അവയെ അടക്കുക. ക്രിയെടിവ് ആയ കാര്യങ്ങളിൽ കഴിവ് തെളിയിക്കാൻ കൂടുതൽ അധ്വാനിക്കേണ്ടി വരും. ജോലി സ്ഥലത് നിങ്ങൾ പുതിയ സാഹചര്യങ്ങളിലൂടെ കടന്നു പോകുന്നു, ഈ സാഹചര്യങ്ങളെ ഒന്ന് ശക്തിപ്പെടുത്തേണ്ട അവസ്ഥയാണ്, അതിനു വേണ്ടി നിങ്ങൾ കഷ്ടപ്പെടാൻ തയ്യാറാവേണ്ട അവസ്ഥ ഉണ്ടാവും. അതിനെ മടിയോടെ സമീപിക്കുകയും, ആ അവസരങ്ങളെ തള്ളിക്കളയുകയും ചെയ്യരുത് കാരണം, ഈ സംഘര്ഷമങ്ങള്ക്ക്ി ഒടുവിൽ വളരെ മനോഹരമായ സാദ്ധ്യതകൾ നിങ്ങള്ക്കായി പ്രപഞ്ചം ഒരുക്കി വച്ചിരിക്കുന്നത്. മനസ് മടുപ്പിക്കുന്ന അവസ്ഥകളിലൂടെ കടന്നു പോകുമ്പോൾ അതിന്റെ അവസാനം സന്തോഷം ആണെന്ന സത്യം തിരിച്ചറിഞ്ഞു മനസിനെ ശക്തിപ്പെടുത്തുകയും, പാകമാക്കുകയും ചെയ്യുക. ആരോഗ്യത്തിൽ കൂടുതൽ പുതിയ രീതികൾ പരീക്ഷിക്കാൻ അവസരങ്ങൾ വന്നു പെടും അവയെ സന്മനസോടെ ഏറ്റെടുക്കണം. ഈ വിഷയങ്ങളിലെ പ്രശ്‌നങ്ങൾ ഉയർന്നു വരും എന്ന സൂചന പ്രപഞ്ചം നിങ്ങൾക്ക് തരുന്നു, അവയെ നാന്നയി തന്നെ ഡീൽ ചെയ്യുക.
ലിയോ (ജൂലൈ 24 - ഓഗസ്റ്റ് 23)
വിവാഹം, ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ, കോണ്ട്രാക്ടുകൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തിൽ ബുധൻ നില്ക്കുന്നു. ബന്ധങ്ങളിൽ പുരോഗമനത്തിന് വേണ്ടി ഉള്ള ചർച്ചകൾ, അഭിമുഖങ്ങൾ, പുതിയ എഗ്രിമെന്റുകൾ എന്നിവ പന്ത്രണ്ടാം തീയതി വരെ പ്രതീക്ഷിക്കാം. പതിമൂന്നാം തീയതി ബുധൻ സൂര്യന്റെ ഒപ്പം എട്ടാം ഭാവത്തിൽ എത്തും. നിക്ഷേപങ്ങൾ, സെക്‌സ്, തകർച്ചകൾ, രൂപാന്തരം, മറ്റുള്ളവരുടെ ധനം എന്ന വിഷയങ്ങളിൽ കൂടുതൽ ആശയ വിനിമയം പ്രതീക്ഷിക്കാം. ദൂര യാത്രകൾ, വിദേശ ബന്ധം, തത്വ ചിന്ത, ആത്മീയത, ഉയർന്ന പഠനം എന്ന ഒൻപതാം ഭാവത്തിൽ ചൊവ്വയും ശുക്രനും നിൽക്കുന്നു. വിദേശത്ത നിന്നുള്ള ബിസിനസ് സംരംഭം, പുതിയ പഠനം, ദൂര യാത്രകൾ, വിദേശത്ത നിന്നുള്ള പ്രേമ ബന്ധം, സുഹൃദ് ബന്ധം, യാത്രകളിൽ തല്പര കക്ഷികളെ കണ്ടു മുട്ടൽ എന്നിവ പ്രതീക്ഷിക്കാം ദൂര യാത്രകളിൽ, സഹ യാത്രികരോടുള്ള അർത്ഥിമില്ലാത്ത തർക്കങ്ങൾ എന്നിവയും ഒപ്പം വരാം. പതിനാലാം തീയതി ശനി തന്റെ സ്ലോ ഡൗൺ ആരംഭിക്കും. ഈ നില ഓഗസ്റ്റ് വരെ തുടരുന്നതാണ് നിങ്ങളുടെ നാലാം ഭാവത്തിലും അഞ്ചാം ഭാവത്തിലും ഇതിന്റെ ധ്വനികൾ അലയടിക്കും. കുടുംബം, വീട്, മാതാ പിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ എന്ന നാലാം ഭാവത്തിൽ കൂടുതൽ ഉത്തര വദിതങ്ങൾ ഏറ്റെടുക്കേണ്ടി വന്നേക്കാം. കുടുംബത്തിൽ നിങ്ങളുടെ റോൾ കൂടുതൽ മാറ്റങ്ങൾക്ക് വിധേയമാകും. വീട് മാറ്റം, വീട് വാങ്ങൽ എന്നിവയിൽ ശ്രദ്ധ പതിപ്പിക്കണം. കൂടുതൽ ഉത്തര വാദിത്തങ്ങൾ ഏറ്റെടുക്കുക പ്രയാസകരമായി തോന്നിയേക്കാം.. ജീവിത വീഥിയിൽ പുതിയ കാൽ വെയ്‌പ്പുകൾ നടത്തേണ്ടി വരും. ഈ പ്രവർത്തികളുടെ സദ്ഫലങ്ങൾ നിങ്ങളുടെ കൂടെ എന്നും ഉണ്ടായിരിക്കുന്നാതാണ് വേദനകളില്ലാതെ വിജയങ്ങളില്ലല്ലോ. അവയിൽ നിന്ന് ഓടി ഒളിക്കാതെ ധൈര്യമായി നേരിടുക. റൊമാൻസ്, കുട്ടികൾ, ഒഴിവു സമയം, ക്രിയെടിവ്ടി, ഊഹ ക്കച്ചവടം എന്നാ അഞ്ചാം ഭാവത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടി വരും. കുട്ടികളുമായി ബാന്ധപ്പെട്ടാ കാര്യങ്ങൾ, പ്രേമം ഊഹ ക്കച്ചവടം എന്നിവയിൽ കൂടുതൽ ശക്തി പകരേണ്ട സാഹചര്യങ്ങളെ പ്രതീക്ഷിക്കാം. സ്ലോ ഡൗൺ പ്രതീക്ഷിക്കാം.ഈ വിഷയങ്ങളിൽ നിങ്ങൾ ചെയ്യുന്ന അധ്വാനത്തിന് തക്കതായ ഫലങ്ങൾ താമസിയാതെ വന്നു ചേരുന്നതാണ്. അവ എന്നേക്കുമായി കൂടെ നില്ക്കിണം എങ്കിൽ അവയിൽ നിന്ന് ഒളിച്ചോടാതെ ധൈര്യമായി നേരിടുക.
വിർഗോ (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23)
സെക്‌സ്, തകർച്ചകൾ, നിക്ഷേപം, മറ്റുള്ളവരുടെ ധനം, ജോയിന്റ് സ്വത്തുക്കൾ, ഇൻ ലോസ് എന്ന എട്ടാം ഭാവത്തിൽ ചൊവ്വയും ശുക്രനും നില്ക്കും. വളരെ വികാര പരമായി ഓരോ അവസ്ഥയും നേരിടും. ധനം വാങ്ങുന്നതിലും, കൊടുക്കുന്നതിലും ചിന്തയില്ലാതെ പ്രവർത്തിക്കുന്ന അവസ്ഥയാണ്. ആത്മീയമായും, ശാരീരികമായും രൂപാന്തരം പ്രതീക്ഷിക്കാം. കൂടുതൽ സെക്ഷ്വൽ ആയ ആഗ്രഹങ്ങൾ ഹൃദയത്തിൽ നിറയും. സ്പൗസുമായോ, ബിസിനസ് ബന്ധത്തിലോ ഉള്ള തർക്കങ്ങൾ പ്രതീക്ഷിക്കാം. ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചർച്ചകളും പ്രതീക്ഷിക്കാം. സയൻസുമായി ബന്ധമുള്ള വ്യക്തികൾ പരിചയത്തിൽ വരാം. നിഗൂഡം ആയ കാര്യങ്ങളെ കൂടുതൽ അടുത്തറിയാൻ ശ്രമിക്കും. വിവാഹം, ബന്ധങ്ങൾ, കോണ്ട്രാക്ടുകൾ, നിയമത്തിനു വിധേയമായ ബന്ധങ്ങൾ തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്നിവയിൽ സൂര്യൻ നില്ക്കുന്നു. ബന്ധങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ട അവസ്ഥയാണ്. കൂടുതൽ കമ്മിട്‌മെന്റുകൾ ബന്ധങ്ങളിൽ ആവശ്യപ്പെടുകയും നല്കുകയും ചെയ്യും. ബന്ധങ്ങളിന്മേലുള്ള ചർച്ചകൾ പ്രതീക്ഷിക്കാം. പന്ത്രണ്ടാം തീയതി വരെ ബുധൻ ജോലി സ്ഥലം, ശത്രുക്കൾ, സഹ പ്രവർത്തകർ, ആരോഗ്യം, ബാധ്യതകൾ, ദിവസേനയുള്ള ജീവിതം, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ നില്ക്കും, ചെറിയ പ്രോജക്ടുകൾ, ജോലിയിൽ കൂടുതൽ ആശയ വിനിമയം, ആരോഗ്യത്തെ കൂടുതൽ അടുത്തറിയൽ എന്നിവ നടക്കും. അതിനു ശേഷം ബുധൻ സൂര്യനൊപ്പം ഏഴാം ഭാവത്തിൽ നില്ക്കും. ബിസിനസ് സംബന്ധമായ ആശയ വിനിമയങ്ങാൽ പ്രതീക്ഷിക്കാം. പുതിയ എഗ്രിമന്റുകൾ, പാർട്ണർ ഷിപ്പുകൾ എന്നിവയും ഉണ്ടാകാം. ബന്ധങ്ങളിൽ പ്രശ്‌നപരിഹാരകൻ എന്ന നിലയിലേക്ക് ഉയരും.
പതിനാലാം തീയതി ശനി തന്റെ സ്ലോ ഡൗൺ തുടങ്ങും. ഓഗസ്റ്റ് വരെ ഈ നില തുടരുകയും ചെയ്യും. നിങ്ങളുടെ മൂന്നാം ഭാവത്തിലും നാലാം ഭാവത്തിലും കൂടുതൽ ശ്രദ്ധ കൊടുക്കേണ്ട അവസ്ഥ ഉണ്ടാകാം. നാലാം ഭാവമായ കുടുംബം, വീട്, മാതാ പിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ എന്ന വിഷയങ്ങളിൽ കൂടുതൽ ചുമതലകൾ ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടാകും. കൂടുതൽ അധ്വാനം വീടിനോട് സംബന്ധിച്ച കാര്യങ്ങളിൽ കൊടുക്കേണ്ടി വരും. നിങ്ങളുടെ ശ്രദ്ധ കൂടുതൽ കുടുംബത്തിനു നല്‌കേണ്ട അവസരം ഉണ്ടാകാം. ഈ അവസ്ഥയിൽ ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങൾക്കും അടുത്ത് തന്നെ നിങ്ങൾ ചെയ്ത അധ്വാനത്തിന് തുല്യമായ ഫലം ലഭിക്കുന്നാതാണ് ഈ വിഷയങ്ങളിലെ രൂപാന്തരമാണ് ഇത് സൂചിപ്പിക്കുന്നത്. ആശയ വിനിമയം, സഹോദരങ്ങൾ, ടെക്‌നോളജി, അയല്ക്കാർ, ചെറു യാത്രകൾ, ഷോർട്ട് കോഴ്‌സുകൾ എന്ന മൂന്നാം ഭാവത്തിലും ഇതേ നില പ്രതീക്ഷിക്കാം. സംസാരം തെളിഞ്ഞു തന്നെ നില്ക്കാൻ നല്ല ശ്രമം നടത്തേണം, സഹോദരങ്ങളുമായുള്ള ആശയ വിനിമയം, അയല്ക്കാ രുമായുള്ള ബന്ധം എന്നിവയെ മെച്ചപ്പെടുത്താൻ നല്ലാ രീതിയിൽ തന്നെ ശ്രമിക്കേണ്ട അവസ്ഥയാണ്. ചിലപ്പോൾ മറന്നു പോയ പ്രശ്‌നങ്ങൾ ഇവർ ഉയർത്തി കൊണ്ട് വന്നു എന്ന് വരാം ചെറു ജോലികളിൽ, അല്ലെങ്കിൽ പ്രോജക്ടുകളിൽ കൂടുതൽ അധ്വാനം, യാത്രകളിലുള്ള താമസം എന്നിവ നല്ല അവസ്ഥയിലേക്ക് താമസിയാതെ തന്നെ നീങ്ങുമെന്ന്! കരുതണം. ആശയ വിനിമയത്തിൽ കൂടുതാൽ ശ്രദ്ധ കൊടുത്തു തന്നെ മുന്നോട്ട് നീങ്ങണം.
ലിബ്രാ (സെപ്റ്റംബർ 24-ഒക്ടോബർ 23)
വിവാഹം, ബന്ധങ്ങൾ, കോണ്ട്രാക്ടുൾ, നിയമത്തിനു വിധേയമായ ബന്ധങ്ങൾ തെളിഞ്ഞു നില്ക്കുന്ന ശത്രുക്കൾ എന്നിവയിൽ ചൊവ്വയും ശുക്രനും നിൽക്കുന്നു. കൂടുതൽ ഒത്തു തീർപ്പുകൾക്ക് തയ്യാറാകും. ബന്ധങ്ങളിൽ അനുകൂല സമയം നിൽക്കുന്നു. പുതിയ പാർടണർഷിപ്പുകൾ, ബിസിനസ് ബന്ധങ്ങൾ എന്നിവയും നടക്കാം. ജോലി സ്ഥലം, ശത്രുക്കൾ, സഹപ്രവർത്തകർ, ആരോഗ്യം, ബാധ്യതകൾ, ദിവസേന ഉള്ള ജീവിതം, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ സൂര്യൻ നില്ക്കുന്നു. ആരോഗ്യം, ജോലി എന്നിവ കൂടുതൽ ശ്രദ്ധ നേടും. ചെറിയ ചെറിയ പ്രോജക്ടുകളിൽ ആയിരിക്കും കൂടുതൽ ശ്രദ്ധ, ചിലർ വളര്ത്തു മൃഗങ്ങളിൽ സമയം ചിലവഴിക്കും. പന്ത്രണ്ടാം തീയതി ബുധൻ ഈ ഭാവത്തിലേയ്ക്ക് എത്തും . കൂടുതൽ ചെറിയ പ്രോജക്ടുകൾ, ജോലി സ്ഥലത്തെ കൂടുതൽ ആശയ വിനിമയങ്ങൾ, ആരോഗ്യ കാര്യത്തിലെ കൂടുതൽ ശ്രദ്ധ എന്നിവ പ്രതീക്ഷിക്കാം. പന്ത്രണ്ടാം തീയതി വരെ ബുധൻ പ്രേമം, കുട്ടികൾ, ക്രിയെടിവിടി, ഒഴിവു സമയം, ഊഹ ക്കച്ചവടം എന്നാ അഞ്ചാം ഭാവത്തിൽ നില്ക്കും . ക്രിയെടിവ് ആയ കാര്യങ്ങൾക്ക് വേണ്ടി സമയം ചിലവക്കും. കൂടുതൽ നെറ്റ് വര്കിംഷഗ്, അതിലൂടെ മനം കുളിര്പ്പിടക്കുന്ന വ്യക്തികളെ കണ്ടു മുട്ടാം . ടെക്‌നോളജിയും ആയുള്ള കൂടുതൽ ബന്ധം, കുട്ടികളുടെ കൂടെ ഉള്ള അധിക സമയം, പുതിയ ഹോബികൾ, ആസ്വാദന കലകൾ എന്നിവയും പ്രതീക്ഷിക്കാം.
പതിനാലാം തീയതി ശനി തന്റെ സ്ലോ ഡൗൺ തുടങ്ങും. ഓഗസ്റ്റ് വരെ ഈ നില തുടരുകയും ചെയ്യും. നിങ്ങളുടെ രണ്ടാം ഭാവത്തിലും, മൂന്നാം ഭാവത്തിലും കൂടുതൽ ശ്രദ്ധ നല്‌കേനണ്ടതായി വരും. ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്നാ മേഖാലകളിൽ താമസം അനുഭവപെട്ടെക്കാം. കൂടുതൽ അധ്വാനം ഈ വിഷയങ്ങളിൽ നല്‌കേണ്ടി വരും എന്നിരുന്നാലും ഇതിന്റെ അവസാനം നന്മ അനുഭവിക്കുമെന്നു തന്നെ തീര്ച്ചയക്കം. കഷ്ടതകൾ ഉണ്ടാകുമ്പോൾ ഒളിച്ചോടാതെ അതിനെ നേരിടുക തന്നെ വേണം. ധന കാര്യം ശ്രദ്ധ അർഹിക്കും എന്ന് തന്നെ പറയാം. സാധാരണയിലും കൂടുതൽ സാമ്പത്തിക പരാധീനത ഉണ്ടാകാം. ഈ കാര്യങ്ങൾ മുൻകൂട്ടി അറിഞ്ഞു കൊണ്ട് നീങ്ങുക. ആശയ വിനിമയം, സഹോദരങ്ങൾ, ടെക്‌നോളജി, അയല്ക്കാ ർ, ചെറു യാത്രകൾ, ഷോര്ട്ട്ട കോഴ്‌സുകൾ എന്നാ മൂന്നാം ഭാവത്തിലും ഇതേ നില പ്രതീക്ഷിക്കാം. സംസാരം തെളിഞ്ഞു തന്നെ നില്ക്കാൻ നല്ല ശ്രമം നടത്തേണം, സഹോദരങ്ങലുംയുള്ള ആശയ വിനിമയം, അയല്ക്കാ രുമായുള്ള ബന്ധം എന്നിവയെ മെച്ചപ്പെടുത്താൻ നല്ലാ രീതിയിൽ തന്നെ ശ്രമിക്കേണ്ട അവസ്ഥയാണ്. ചിലപ്പോൾ മറന്നു പോയ പ്രശ്‌നങ്ങൾ ഇവർ ഉയര്ത്തി കൊണ്ട് വന്നു എന്ന് വരാം ചെറു ജോലികളിൽ, അല്ലെങ്കിൽ പ്രോജക്ടുകളിൽ കൂടുതൽ അധ്വാനം, യാത്രകളിലുള്ള താമസം എന്നിവാ നല്ല അവസ്ഥയിലേക്ക് താമസിയാതെ തന്നെ നീങ്ങുമെന്ന്! കരുതണം. ആശയ വിനിമയത്തിൽ കൂടുതാൽ ശ്രദ്ധ കൊടുത്തു തന്നെ മുന്നോട്ട് നീങ്ങണം.
സ്കോർപ്പിയോ (ഒക്ടോബർ 24-നവംബർ 22)
ജോലി സ്ഥലം, ശത്രുക്കൾ, സഹപ്രവർത്തകർ, ആരോഗ്യം, ബാധ്യതകൾ, ദിവസേനയുള്ള ജീവിതം, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ ചൊവ്വയും ശുക്രനും നിൽക്കുന്നു. ജോലി സ്ഥലത്തുള്ള നല്ല സമയം, സഹപ്രവർത്തകരുടെ സഹായം, ലാഭകരമായ ജോലികൾ, കൂടുതൽ ജോലി, പുതിയ ജോലിക്ക് വേണ്ടിയുള്ള ശ്രമം, സഹപ്രവർത്തകരുമായി ഉള്ള ചർച്ചകൾ, ചർച്ചകളിന്മേലുള്ള തീരുമാനങ്ങൾ, ആരോഗ്യ പരിപാലനത്തിന്റെ ആവശ്യകത ബോധ്യപ്പെടൽ, എന്നിവയും നടക്കാം. പ്രേമം, കുട്ടികൾ, ക്രിയെടിവ്ടി, ഒഴിവു സമയം, ഊഹ ക്കച്ചവടം എന്നാ അഞ്ചാം ഭാവത്തിൽ സൂര്യൻ നില്ക്കു ന്നു, മനസ് വിനോദങ്ങളിൽ വ്യാപരിക്കും. സ്‌പോട്ട് ലൈറ്റ് നിങ്ങളിലേക്ക് വീഴും, ജീവിതത്തിൽ കൂടുതൽ നാടകീയത ഉണ്ടാകും. ഈ വിഷയങ്ങളിൽ ഒന്നും തന്നെ സീരിയസ് ആയി നീങ്ങുവാൻ സാധിക്കുമോ എന്ന് കണ്ടറിയണം,പന്ത്രണ്ടാം തീയതി വരെ ബുധൻ വീട് കുടുംബം, മാതാ പിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ എന്ന നാലാം ഭാവത്തിൽ നില്ക്കും. കുടുംബതിനുള്ളിൽ കൂടുതൽ ആശയ വിനിമയങ്ങൾ, അറിയാവുന്ന പ്രദേശങ്ങളിലേക്കുള്ള യാത്രകൾ, കുടുംബവുമായി പുതിയ ആശയങ്ങൾ പങ്കു വെക്കൽ എന്നിവയും പ്രതീക്ഷിക്കാം. ഈ ചര്ച്ച കളിൽ ഉടനീളം വികാര നിർഭരനായി നില കൊള്ളും .
പതിനാലാം തീയതി ശനി തന്റെ സ്ലോ ഡൗൺ തുടങ്ങും. ഓഗസ്റ്റ് വരെ ഈ നില തുടരുകയും ചെയ്യും.. നിങ്ങളുടെ രണ്ടാം ഭാവത്തിലും ഒന്നാം ഭാവത്തിലും കൂടുതൽ ശ്രദ്ധ പതിപ്പിക്കെണ്ടാതായി വരും. നിങ്ങളുടെ വ്യക്തിതം , ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര, എന്നാ ഒന്നാം ഭാവത്തിലെ വ്യക്തി പല രീതിയിലും പരിവര്തിതൻ ആകേണ്ടി വരുന്ന സൂചനകൾ പ്രപഞ്ചം നമുക്ക് തരുന്നു. ഈ വിഷയങ്ങളിൽ നിങ്ങൾ രൂപന്തരപ്പെടുന്നുവോ, അവയെ നിങ്ങൾ എങ്ങനെ സ്വീകരിക്കുന്നു? ഈ രൂപന്തരത്തിൽ നിങ്ങൾ സംത്രിപ്ത്‌നാണോ എന്നാ വിഷയങ്ങൾ ആലോചന ചെയ്യേണ്ടി തീര്ച്ചപയായും വരും. വ്യക്തിപരമായ സന്തോഷതിനെ ഉയര്തിയെടുക്കാൻ അല്പം അധികം അധ്വാനം വേണ്ടി വന്നാൽ അമ്ബരക്കെണ്ടാതില്ല. കാരണം ഈ ഒരു പരീക്ഷണം അല്പവ കാലത്തേക്ക് മാത്രമാണ്. ഇതിനോടുവിൽ നിങ്ങൾ ഒരു വിലയേറിയ മുത്തായി തിളങ്ങി നില്ക്കും .പക്ഷെ ആ രൂപന്തരതിനെ നിങ്ങൾ രണ്ടും കയ്യും നീട്ടി സ്വീകരിക്കുന്നുവോ എന്നാ സംശയത്തിനു ഇട കൊടുക്കാതെ നിങ്ങളിലേക്ക് വരുന്ന ഓരോ അനുഭാവതെയും , നിങ്ങളിലെ നിങ്ങളെ മെച്ചപ്പെടുത്താൻ കിട്ടിയ വിലയേറിയ അവസരമായി കണ്ടു തന്നെ മുന്നേറുക.
ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്നാ രണ്ടാം ഭാവത്തിൽ താമസം അനുഭവപെട്ടെക്കാം. കൂടുതൽ അധ്വാനം ഈ വിഷയങ്ങളിൽ നല്‌കേണ്ടി വരും എന്നിരുന്നാലും ഇതിന്റെ അവസാനം നന്മ അനുഭവിക്കുമെന്നു തന്നെ തീര്ച്ചയക്കം. കഷ്ടതകൾ ഉണ്ടാകുമ്പോൾ ഒളിച്ചോടാതെ അതിനെ നേരിടുക തന്നെ വേണം. ധന കാര്യം ശ്രദ്ധ അര്ഹി്ക്കും എന്ന് തന്നെ പറയാം. സാധാരണയിലും കൂടുതൽ സാമ്പത്തിക പരാധീനത ഉണ്ടാകാം. എന്തിൽ നിങ്ങൾ കൂടുതൽ ചിലവഴിക്കാൻ ആഗ്രഹിക്കുന്നോ അവയെ കൂലങ്കഷമായി പഠിച്ചില്ല എങ്കിൽ കടുത്ത നഷ്ടം നേരിടും എന്ന് മുന്കൂതട്ടി അറിയിക്കുന്നു. അതിനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. ഈ കാര്യങ്ങൾ മുന്കൂകട്ടി അറിഞ്ഞു കൊണ്ട് നീങ്ങുക. ബുദ്ധിപരമായ നല്ല നീക്കങ്ങൾ ശുഭകരമായി അവസാനിക്കും എന്ന് കരുതാം. ഈ അവസരത്തിൽ നിന്ന് പഠിക്കുന്ന പാഠങ്ങൾ ജീവിതത്തിലേക്ക് മുതല്ക്കൂട്ടാവും എന്ന് തന്നെ കരുതാം.
സാജിറ്റേറിയസ് (നവംബർ 23 - ഡിസംബർ 22)
പ്രേമം, കുട്ടികൾ, ഒഴിവു സമയം, ഊഹക്കച്ചവടം, ക്രിയെടിവിടി എന്നാ അഞ്ചാം ഭാവത്തിൽ ചൊവ്വയും ശുക്രനും നില്ക്കുകന്നു. ക്രിയെടിവ് ആയ പാധതികളിൽ സമയം ചിലവഴിക്കും. സീരിയസ് ആയ ജോലികളിൽ മാനസ് വ്യാപരിക്കാൻ സാധ്യതയില്ല, വിനോടങ്ങാള്ക്ക്ം വേണ്ടി കൂടുതൽ സമയം ചിലവഴിക്കും. ഈ സമയം മനസിനെ ആകര്ശിക്കുന്ന വ്യക്തികളെ കണ്ടാലും അവരോട സീരിയസ് ആയ നിലപാട് സ്വീകരിക്കില്ല. പുതിയ റൊമാന്റിക് ബന്ധങ്ങൾ തുടങ്ങാം പക്ഷേ അവ ലോങ്ങ് ടേം ആയിരിക്കുകയില്ല. നിങ്ങളിലെ കരിസ്മ വര്ദ്ധി ക്കുകയും, എല്ലാവരുടെയും ശ്രദ്ധ നിങ്ങളിലേക്ക് അയ ഒരു പ്രതീതി ഉണ്ടാവുകയും ചെയ്യും.
കുടുംബം വീട്, മാതാ പിതാക്കൾ, പൂര്വികകർ, പൂര്വികക സ്വത്തുക്കൾ എന്നാ നാലാം ഭാവത്തിൽ സൂര്യൻ നില്ക്കു ന്നു വീടിനു വേണ്ടി പുതിയ കാര്യങ്ങൾ ചെയ്യുന്നു, വീട് വില്പന, വാങ്ങൽ, വൃത്തിയാക്കൽ, റീ മോടിഫികെഷൻ എന്നിവ നടത്താം, കുടുംബത്തിനൊപ്പം യാത്രകാലോ പരിപാടികൾ പങ്കെടുക്കാലോ നടക്കാം. വീടിനു വേണ്ട ലോങ്ങ് ടേം പദ്ധതികൾ തയ്യാറാക്കും. പന്ത്രണ്ടാം തീയതി ബുധനും ഈ ഭാവതിലെക്ക് എത്തും അപ്പോൾ കുടുംബവുമായി കൂടുതൽ ചര്ച്ചണകൾ, ആശയപരമായ നീക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കാം.
പതിനാലാം തീയതി ശനി തന്റെ സ്ലോ ഡൗൺ തുടങ്ങും. ഓഗസ്റ്റ് വരെ ഈ നില തുടരുകയും ചെയ്യും.. നിങ്ങളുടെ രണ്ടാം ഭാവത്തിലും ഒന്നാം ഭാവത്തിലും കൂടുതൽ ശ്രദ്ധ പതിപ്പിക്കെണ്ടാതായി വരും. നിങ്ങളുടെ വ്യക്തിതം , ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര, എന്നാ ഒന്നാം ഭാവത്തിലെ വ്യക്തി പല രീതിയിലും പരിവര്തിതൻ ആകേണ്ടി വരുന്ന സൂചനകൾ പ്രപഞ്ചം നമുക്ക് തരുന്നു. ഈ വിഷയങ്ങളിൽ നിങ്ങൾ രൂപന്തരപ്പെടുന്നുവോ, അവയെ നിങ്ങൾ എങ്ങനെ സ്വീകരിക്കുന്നു? ഈ രൂപന്തരത്തിൽ നിങ്ങൾ സംത്രിപ്ത്‌നാണോ എന്നാ വിഷയങ്ങൾ ആലോചന ചെയ്യേണ്ടി തീര്ച്ച യായും വരും. വ്യക്തിപരമായ സന്തോഷതിനെ ഉയര്തിയെടുക്കാൻ അല്പം അധികം അധ്വാനം വേണ്ടി വന്നാൽ അമ്ബരക്കെണ്ടാതില്ല. കാരണം ഈ ഒരു പരീക്ഷണം അല്പ കാലത്തേക്ക് മാത്രമാണ്. ഇതിനോടുവിൽ നിങ്ങൾ ഒരു വിലയേറിയ മുത്തായി തിളങ്ങി നില്ക്കും .പക്ഷെ ആ രൂപന്തരതിനെ നിങ്ങൾ രണ്ടും കയ്യും നീട്ടി സ്വീകരിക്കുന്നുവോ എന്നാ സംശയത്തിനു ഇട കൊടുക്കാതെ നിങ്ങളിലേക്ക് വരുന്ന ഓരോ അനുഭവതെയും , നിങ്ങളിലെ നിങ്ങളെ മെച്ചപ്പെടുത്താൻ കിട്ടിയ വിലയേറിയ അവസരമായി കണ്ടു തന്നെ മുന്നേറുക. രഹസ്യ മോഹന്ഗാൽ , ഒളിപ്പിച്ചു വച്ച കഴിവുകൾ, , ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ ബെഡ് പ്ലെശേഴ്‌സ്, നിഗൂഡത , ഒറ്റപെടൽ എന്നാ പന്ത്രണ്ടാം ഭാവത്തിലും ആലപ സ്വല്പം ചലനങ്ങൾ അനുഭാപ്പെടാം. കൂടുതൽ നെഗടിവ് ആയ സാഹചര്യങ്ങൾ അടുത്ത് വന്നേക്കാം. ക്ഷമ പരീക്ഷിക്കപ്പെടുമ്പോൾ കടുത്ത നിരാശയും തോന്നാം എങ്കിലും ഈ നിരാശകൾ നന്മയിലേക്ക് താമസിയാതെ തന്നെ നയിക്കും എന്ന് പ്രതീക്ഷിക്കുക . അടുത്ത് പെരുമാറിയവർ അവരുടെ നിലപാട് മാറിയതായി തോന്നാം. ഭൗതികമായ മാറ്റങ്ങളെ ക്കാൾ കൂടുതൽ ആത്മീയവും മാനസികവുമായ രൂപന്തരത്തിലൂടെ പ്രപഞ്ചം നമ്മെ നയിക്കുന്നു.. ഈ അനുഭവങ്ങൾ നിങ്ങളിലേക്ക് വരുമ്പോൾ അവയെ തടയാതെ അവ നിങ്ങളിൽ വരുത്താൻ ആഗ്രഹിക്കുന്ന മാറ്റങ്ങള്ക്ക് വേണ്ടി നിങ്ങളും തയ്യാറാവുക. അതിന്റെ അവസാനം നിങ്ങളിലെ മനുഷ്യന്റെ വിജയം ആകുമെന്ന് ഉറപ്പിക്കാം.
കാപ്രിക്കോൺ (ഡിസംബർ 23 - ജനുവരി 20)
കുടുംബം, വീട്, മാതാ പിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ എന്ന നാലാം ഭാവത്തിൽ ചൊവ്വയും ശുക്രനും നിൽക്കുന്നു. വീടിനുള്ളിൽ വാക്ക് തർക്കങ്ങളും, ഒത്തു ചേർച്ചയും ഒരേ സമയം നടക്കും, വീട് വില്പന, വാങ്ങൽ, റീ മോടിഫിക്കേഷൻ എന്നിവ പ്രതീക്ഷിക്കാം. അത് പോലെ വീടിനോട് അനുബന്ധിച്ച് പ്രവർത്തി ക്കുന്ന വ്യക്തികളുമായി പരിചയത്തിൽ വരാം. വളരെ വികാര ഭാരിതരായി നില കൊള്ളും . ബന്ധുക്കളും ആയുള്ള സംവാദവും പ്രതീക്ഷിക്കാം. ആശയ വിനിമയം, സഹോദരങ്ങൾ, ടെക്‌നോളജി, അയല്ക്കാ ർ, ചെറു യാത്രകൾ, ഷോര്ട്ട് കോഴ്‌സുകൾ എന്നാ മൂന്നാം ഭാവത്തിൽ സൂര്യൻ നില്ക്കും നില്ക്കും . കൂടുതൽ ചെറു പ്രോജക്ടുകൾ, സഹോദരങ്ങൾ, അയല്ക്കാ ർ എന്നിവരുമായുള്ള ആശയ വിനിമയം, ചെറു യാത്രകൾ, ചെറിയ കോഴ്‌സുകൾ എന്നുവയും ചെയ്യാം. പന്ത്രണ്ടാം തീയതി ബുധനും ഈ ഭാവതിലെക്ക് എത്തും. ടെക്‌നോളജിയും ആയി കൂടുതൽ ബന്ധം, കൂടുതൽ നെറ്റ് വര്കിം ഗ്, കൂടുതൽ ചെറു യാത്രകൾ എന്നിവയും പ്രതീക്ഷിക്കാം.
പന്ത്രണ്ടാം തീയതി വരെ ബുധൻ ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്നാ രണ്ടാം ഭാവത്തിൽ നില്ക്കും . ധനകാര്യം മെച്ചപ്പെടുത്താനുള്ള സമയം, ടെക്‌നോളജിയുമായി ബന്ധപ്പെട്ട വസ്തുക്കള്ക്ക്യ വേണ്ടി ധനം ചെലവാക്കൽ , അല്പം മെല്ലെ പ്പോക്ക് നയം എന്നിവ ഈ ആഴ്ചയും പ്രതീക്ഷിക്കാം. പതിനാലാം തീയതി ശനി തന്റെ സ്ലോ ഡൗൺ തുടങ്ങും. ഓഗസ്റ്റ് വരെ ഈ നില തുടരുകയും ചെയ്യും.ജീവിതം അല്പം സ്ലോ ഡൗൺ ആയതു പോലെ തോന്നാം. കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ പ്രതീക്ഷകൾ എന്നാ പതിനൊന്നാം ഭാവത്തിലും അല്പപ സ്വല്പ ചലനങ്ങൾ പ്രതീക്ഷിക്കാം. സുഹൃത്തുക്കളെ അധികം അടുപ്പിക്കാൻ സാധ്യത ഇല്ല മാത്രമല്ല പലരെയും ഒഴിവാക്കാൻ സാധ്യത തന്നിലേക്ക് വരുന്നവർ അവരുടെ ആവശ്യം നിറവേറ്റാൻ നിങ്ങളെ ഉപയോഗിക്കുന്നു എന്നാ പരമാര്ത്ഥം് കൂടുതാൽ തിരിച്ചറിയും. ലഭാങ്ങളും, മോഹങ്ങളും ഒന്നിച്ചുള്ള പ്രോജക്ടുകളിലും താമസം നേരിട്ടേക്കാം , ഇവ അല്പറ കാലത്തേക്ക് മാത്രമാണ് ഇവയിൽ കൊടുത്താൽ സ്ട്രക്ച്ചരിങ് ആവശ്യമാണ് എന്നാ സൂചന ലഭിക്കും. നാം കൂടുതൽ ശ്രദ്ധാലുക്കൾ ആയി രൂപന്താരപ്പെടും. രഹസ്യ മോഹങ്ങൾ , ഒളിപ്പിച്ചു വച്ച കഴിവുകൾ, , ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ ബെഡ് പ്ലെശേഴ്‌സ്, നിഗൂഡത , ഒറ്റപെടൽ എന്നാ പന്ത്രണ്ടാം ഭാവത്തിലും ആലപ സ്വല്പം ചലനങ്ങൾ അനുഭാപ്പെടാം. കൂടുതൽ നെഗടിവ് ആയ സാഹചര്യങ്ങൾ അടുത്ത് വന്നേക്കാം. ക്ഷമ പരീക്ഷിക്കപ്പെടുമ്പോൾ കടുത്ത നിരാശയും തോന്നാം എങ്കിലും ഈ നിരാശകൾ നന്മയിലേക്ക് താമസിയാതെ തന്നെ നയിക്കും എന്ന് പ്രതീക്ഷിക്കുക . അടുത്ത് പെരുമാറിയവർ അവരുടെ നിലപാട് മാറിയതായി തോന്നാം. ഭൗതികമായ മാറ്റങ്ങളെ ക്കാൾ കൂടുതൽ ആത്മീയവും മാനസികവുമായ രൂപന്തരത്തിലൂടെ പ്രപഞ്ചം നമ്മെ നയിക്കുന്നു.. ഈ അനുഭവങ്ങൾ നിങ്ങളിലേക്ക് വരുമ്പോൾ അവയെ തടയാതെ അവ നിങ്ങളിൽ വരുത്താൻ ആഗ്രഹിക്കുന്ന മാറ്റങ്ങള്ക്ക്വ വേണ്ടി നിങ്ങളും തയ്യാറാവുക. അതിന്റെ അവസാനം നിങ്ങളിലെ മനുഷ്യന്റെ വിജയം ആകുമെന്ന് ഉറപ്പിക്കാം.
അക്വേറിയസ് (ജനുവരി 21- ഫെബ്രുവരി 19)
ആശയ വിനിമയം, സഹോദരങ്ങൾ, ടെക്‌നോളജി, അയല്ക്കാർ, ചെറു യാത്രകൾ, ഷോര#്ട്ട് കോഴ്‌സുകൾ എന്ന മൂന്നാം ഭാവത്തിൽ ചൊവ്വയും ശുക്രനും നില്ക്കുന്നു. കൂടുതൽ സംസാരം, ചെറു യാത്രകൾ, മനസ് പല കാര്യങ്ങളിലും വ്യപരിക്കയാൽ ശാരീരിക സ്വസ്ഥതകൾ നേരിടും. അയല്ക്കാരുമായുള്ള പരിപാടികളിൽ കൂടുതൽ ശ്രദ്ധ, കൂടുതൽ വ്യക്തികളോടുള്ള ആകർഷണം, എന്നിവ പ്രതീക്ഷിക്കാം. ധനം, വസ്തുവകകൾ, നിങ്ങളുടെ മൂല്യം എന്നാ രണ്ടാം ഭാവത്തിൽ സൂര്യൻ നില്ക്കുന്നു ധനകാര്യം കൂടുതൽ ശ്രദ്ധയ്ക്ക് വിധേയമാക്കും. അമൂല്യമായ വസ്തുക്കൾ വാങ്ങാം, ഈ അവസരം പുതിയ കാര്യങ്ങൾ തുടങ്ങുവാൻ ഉള്ളതല്ല. ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന ജോലിയിൽ കൂടുതൽ ശ്രദ്ധ അര്പ്പിരച്ചു മുന്നേറുക. പന്ത്രണ്ടാം തീയതി വരെ ബുധൻ നിങ്ങളുടെ വ്യക്തിതം , ലുക്‌സ്, വീക്ഷണ കോൺ, വിചാര ധാര , മനോഭാവം എന്നാ ഒന്നാം ഭാവത്തിൽ നില്ക്കും. മനസ് ഒന്നിലും ഉറച്ചു നില്ക്കില്ല. ഒരു കാര്യത്തിൽ നിന്ന് വെരോന്നിലെക്ക് നീങ്ങിക്കൊണ്ടേ ഇരിക്കും. കൂടുതൽ ചിന്താകുലനായി കാണപ്പെടും. പന്ത്രണ്ടാം തീയതി ബുധൻ സൂര്യനൊപ്പം രണ്ടാം ഭാവതിലെക്ക് നീങ്ങും. ധനത്തെ കുറിച്ചുള്ള കൂടുതൽ ആശയ വിനിമയം, മൂല്യ വർധന ലക്ഷ്യമാക്കിയുള്ള പ്രവർത്തികൾ, ഈ പ്രവർത്തികളിൽ അല്പം മെല്ലെപോക്ക് എന്നിവ പ്രതീക്ഷിക്കാം. പതിനാലാം തീയതി ശനി തന്റെ സ്ലോ ഡൗൺ തുടങ്ങും. ഓഗസ്റ്റ് വരെ ഈ നില തുടരുകയും ചെയ്യും.ജീവിതം അല്പം സ്ലോ ഡൗൺ ആയതു പോലെ തോന്നാം.നിങ്ങളുടെ പത്താം ഭാവത്തിലും, പതിനൊന്നാം ഭാവത്തിലും കൂടുതൽ ശ്രദ്ധ നല്‌െേകണ്ടതായി വരും. ജോലി, സമൂഹത്തിലെ വില , മാതാ പിതാക്കൾ എന്നാ പത്താം ഭാവത്തിൽ ഭൂത കാലത്ത് നിങ്ങൾ ചെയ്ത പ്രവര്ത്തി കളുടെ കണക്കെടുപ്പ് നടക്കും. അവയിലേക്ക് കൂടുതൽ ശ്രദ്ധ നല്‌കേങണ്ട വരും. അധികാരികൾ, മാതാ പിതാക്കൾ എന്നിവരുമായുള്ള ബന്ധം ശ്രദ്ധിക്കേണ്ടതായി വരും. കൂടുതല് ചുമതലകൾ ഭാരപ്പെടുതിയെക്കം. പത്താം ഭാവത്തെ ശക്തിപ്പെടുത്താൻ പ്രത്യേക ശ്രമം തന്നെ വേണ്ടി വരും. കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ പ്രതീക്ഷകൾ എന്നാ പതിനൊന്നാം ഭാവത്തിലും അല്പട സ്വല്പ ചലനങ്ങൾ പ്രതീക്ഷിക്കാം. സുഹൃത്തുക്കളെ അധികം അടുപ്പിക്കാൻ സാധ്യത ഇല്ല മാത്രമല്ല പലരെയും ഒഴിവാക്കാൻ സാധ്യത തന്നിലേക്ക് വരുന്നവർ അവരുടെ ആവശ്യം നിറവേറ്റാൻ നിങ്ങളെ ഉപയോഗിക്കുന്നു എന്നാ പരമാര്ത്ഥം കൂടുതാൽ തിരിച്ചറിയും. ലഭാങ്ങളും, മോഹങ്ങളും ഒന്നിച്ചുള്ള പ്രോജക്ടുകളിലും താമസം നേരിട്ടേക്കാം , ഇവ അല്പം കാലത്തേക്ക് മാത്രമാണ് ഇവയിൽ കൊടുത്താൽ സ്ട്രക്ച്ചരിങ് ആവശ്യമാണ് എന്നാ സൂചന ലഭിക്കും. നാം കൂടുതൽ ശ്രദ്ധാലുക്കൾ ആയി രൂപന്താരപ്പെടും.
പീസസ് (ഫെബ്രുവരി 20 - മാർച്ച് 21)
നിങ്ങളുടെ വ്യക്തിതം, ലുക്‌സ് , വീക്ഷണ കോൺ, മനോഭാവം, വിചാര ധാര എന്നാ ഒന്നാം ഭാവത്തിൽ സൂര്യൻ നില്ക്കു ന്നു, നിങ്ങള്ക്ക് മറ്റുള്ളവരെ സ്വാധീനിക്കാൻ പ്രപഞ്ചം അനുകൂല സമയം ഒരുക്കിയിരിക്കുന്നു. പുതിയ ലുക്‌സ്, പുതിയ നീക്കങ്ങൾ എന്നിവ കൊണ്ട് ഈ സമയം നിറയും. പട്ന്രന്ടാം തീയതി ബുധൻ കൂടെ ഈ ഭാവതിലെക്ക് എത്തുമ്പോൾ നിങ്ങളെ തന്നെ പ്രമോട്ട് ചെയ്യുവാനുള്ള സാധ്യകൾ അത്യധികം വര്ധിനക്കും മറ്റുള്ളവരുമായി കൂടുതൽ സംസാരം, കൂടുതൽ തിരക്കേറുന്ന നാളുകളിലേക്ക് നിങ്ങൾ നീങ്ങും. പന്ത്രണ്ടാം തീയതി വരെ, രഹസ്യ മോഹങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ബെഡ് പ്ലെശേഴ്‌സ്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒറ്റപ്പെടൽ, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിൽ നിങ്ങൾ രഹസ്യവനായി നില്ക്കു്ന്നു. പല കാര്യങ്ങളും പഠിക്കുന്നു അറിവുകൾ ഹൃദയത്തിൽ ഒളിപ്പിച്ചു വെക്കുന്നു.എന്നാൽ സൂര്യനൊപ്പം പന്ത്രണ്ടാം തീയതി ഒന്നാം ഭാവതിലെക്ക് ബുധൻ നീങ്ങുന്നതിനോടൊപ്പം നിങ്ങളിലെ സിംഹം സട കുടഞ്ഞെഴുനെല്ക്കു കയും ഇത് വരെ കത്ത് വച്ച മൗന ഭാവത്തെ വലിച്ചെറിഞ്ഞു കൊണ്ട് ഒരു പ്രസ്ഥാനമായി നില്ക്കുണകയും ചെയ്യും. പതിനാലാം തീയതി ശനി തന്റെ സ്ലോ ഡൗൺ തുടങ്ങും. ഓഗസ്റ്റ് വരെ ഈ നില തുടരുകയും ചെയ്യും.ജീവിതം അല്പം സ്ലോ ഡൗൺ ആയതു പോലെ തോന്നാം. നിങ്ങളുടെ ഒന്‌പെതാം ഭാവത്തിലും , പത്താം ഭാവത്തിലും കൂടുതൽ ശ്രദ്ധ നല്‌കേ.ണ്ടതായി വരും. ജോലി , സമൂഹത്തിലെ വില , മാതാ പിതാക്കൾ എന്നാ വിഷയങ്ങളിൽ ഇവയിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്ണ്ടി വരും.മാതാ പിതാക്കൾ , അധികാരികൾ എന്നിവരുമായുള്ള ബന്ധം ചര്ച്ച ചെയ്യും. ജോലിയിൽ കൂടുതൽ ചുമതലകൾ നിരഞ്ഞെക്കം. ഈ മേഖലകളിൽ ഭൂതകാലത് എന്ത് നിങ്ങൾ ചെയ്‌തോ അതിന്റെ ഫലം നിങ്ങളെ തേടി വരുകയും ചെയ്യാം , ഇത് പ്രപഞ്ചത്തിന്റെ മനോഹരമായ അച്ചടക്ക നടപടി ആയി കാണാൻ കഴിയണം. ഈ പരീക്ഷണങ്ങളിലൂടെ ഉള്ള നിങ്ങളുടെ യാത്ര ഏറ്റവും മെച്ചപ്പെട്ട ഫലതിലെക്ക് തന്നെയാവും നയിക്കുക. ചില സ്ലോ ഡൗണ് കൾ നടന്നാൽ മാത്രമേ നാം നേരായ ദിശയിലാണോ സഞ്ചാരം എന്ന് മനസിലാക്കാൻ കഴിയു. ജോലിയിലെ കണക്കുരുക്കുകൾ തെളിഞ്ഞു വരുന്നതായി കാണുവാൻ കഴിയും. കൂടുതൽ പക്വതയാര്ന്നക സമീപനം എങ്ങനെ എടുക്കാം എന്ന് ഈ സമയം നമുക്ക് മനസിലാക്കാൻ സാധിക്കും. ദൂര യാത്ര, ഉയര്ന്ന പഠനം, വിദേശ ബന്ധം, തത്വ ചിന്ത , ആത്മീയത എന്നിവയിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും. ദൂര യാത്രകളിലെ തടസം, ചെറു യാത്രകള്ക്ക് യോജിച്ച സമയം ഇവയിലെ അല്പം സ്ലോ ഡൗൺ എന്നിവ അല്പി നാൾ പ്രതീക്ഷിക്കാം. എങ്കിലും ബിസിനസ് സംബന്ധമായ യാത്രകൾ ഫലം കാണാതിരിക്കില്ല . ഈ രണ്ടു ഭാവങ്ങളിലും , കൂടുതൽ ചലനങ്ങൾ ജോലി , സമൂഹത്തിലെ വില മാതാ പിതാക്കൾ എന്ന പത്താം ഭാവത്തിൽ തന്നെ ആയിരിക്കും എന്ന് ഓര്ത്ത്മുന്നേറുക