ഏരീസ് (മാർച്ച് 22 - ഏപ്രിൽ 20)

നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര എന്ന ഒന്നാം ഭാവത്തിൽ ചൊവ്വയും ശുക്രനും നിൽക്കുന്നു. പതിനേഴാം തീയതി ശുക്രൻ രണ്ടാം ഭാവത്തിലേയ്ക്ക് നീങ്ങും. മാനസികമായും, ആത്മീയമായും നാം രൂപാന്തരം പ്രാപിക്കുകയും, അവ മറ്റുള്ളവർക്ക് ബോധ്യപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യും. തീവ്രമായ ശക്തിപ്രകടനം മറ്റുള്ളവരെ ചിന്തിപ്പിക്കുക തന്നെ ചെയ്യും. ജോലി, സാമൂഹിക ജീവിതം എന്നിവയിൽ നിലപാടുകൾ മാറ്റാൻ പ്രാപ്തമായ സംഭവങ്ങൾ നടക്കാം. അധിക ശക്തി ശരീരിരികമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയേക്കാം അവ ചൊവ്വ രണ്ടാം ഭാവത്തിലേയ്ക്ക് നീങ്ങുന്നതോടെ ഇല്ലാതാകുന്നതാണ്. പതിനേഴാം തീയതി ശുക്രൻ ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിലേയ്ക്ക് നീങ്ങും. സൗന്ദര്യമുള്ള വസ്തുക്കൾക്ക് വേണ്ടി ധനം ചെലവാക്കും, അധിക ചെലവ് പ്രതീക്ഷിക്കാം. നിങ്ങളുടെ മൂല്യത്തെ ഉയർത്തി കാട്ടാൻ ധനം ചെലവാക്കും. അധികമാകാതെ സൂക്ഷിക്കുക.
ഇരുപതാം തീയതി നമ്മുടെ പന്ത്രണ്ടാം ഭാവത്തിൽ സൂര്യ ഗ്രഹണം നടക്കും. രഹസ്യ മോഹങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ബെഡ് പ്ലെഷേഴ്‌സ്, ഒറ്റപ്പെടൽ, നിഗൂഡത, ദൂര ദേശ വാസം, എന്ന രഹസ്യമായ ഭാവത്തിൽ, രഹസ്യങ്ങളുമായി സംവദിക്കേണ്ടി വന്നേക്കാം, അവയുമായി ഏറ്റുമുട്ടൽ നടക്കാം. ഒന്നും രഹസ്യമായി എന്നേക്കും ഒളിച്ചു വെക്കാൻ നമുക്ക് കഴിയില്ല, അവ എല്ലാം പ്രപഞ്ചത്തിനു മുന്നിൽ ഇപ്പോഴും വെളിവാക്കപ്പെട്ടിരിക്കുന്നു. അവ വേദനിപ്പിക്കുന്നു എങ്കിൽ സത്യസന്ധമായ നീക്കങ്ങൾ കൊണ്ട്, വളരെ പ്രായോഗികമായി അവയെ നേരിടേണ്ട അവസരം ആണെന്ന് കരുതുക, വിജയം കൂടെ നിൽക്കും. ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ ഈ സംവാദത്തിൽ ഒരു പങ്കു വഹിച്ചേക്കാം, ഈ അവസരം മനസിനെയും, ആത്മാവിനെയും ശുദ്ധീകരിക്കാനും, ഒരു പുതിയവ്യക്തിയായി രൂപാന്തരപ്പെടാനുമുള്ള അവസരം എന്നല്ലാതെ വേറൊന്നും ആലോചിക്കേണ്ട. സാഹചര്യങ്ങൾ, സംഭവങ്ങൾ, വ്യക്തികൾ, ഇവ എല്ലായ്‌പ്പോഴും ഒരേ പോലെ ആകണം എന്നില്ലല്ലോ. ഇന്ന് നാം നേരിടുന്ന പ്രയാസങ്ങൾ, നാളെ നമ്മുടെ വിജയത്തിന് നമ്മെ തയ്യാറാക്കുന്നു എന്ന് ആശ്വസിക്കുകയും, പ്രത്യാശിക്കുകയും ചെയ്യുക. ഈ ഘട്ടം ഏകാന്തമായി പ്രാർത്ഥനയോടു കൂടി മാത്രമേ മുന്നോട്ട് പോകാൻ സാധിക്കൂ. അതിനാൽ സ്വയം തയ്യാറെടുക്കുക. ഉടൻ തന്നെ സൂര്യൻ നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര എന്ന ഒന്നാം ഭാവത്തിലേക്ക് വരുകയും നിങ്ങളെ തിളങ്ങുന്ന ഒരു വ്യക്തിത്വമാക്കുകയും ചെയ്യുമെന്ന തിരിച്ചറിയുക.

ടോറസ് (ഏപ്രിൽ 21- മെയ്‌ 21)

രഹസ്യ മോഹങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ബെഡ് പ്ലെഷേഴ്‌സ്, ഒറ്റപ്പെടൽ, നിഗൂഡത, ദൂര ദേശ വാസം എന്ന രഹസ്യമയമായ പന്ത്രണ്ടാം ഭാവത്തിൽ ചൊവ്വയും ശുക്രനും നില്ക്കുന്നു. പതിനേഴാം തീയതി ശുക്രൻ നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാരധാര എന്ന ഒന്നാം ഭാവത്തിലേയ്ക്ക് നീങ്ങും. ചൊവ്വയും ശുക്രനും പന്ത്രണ്ടാം ഭാവത്തിൽ നിൽക്കുന്ന വേളയിൽ, നിങ്ങളെ ആലോചനാ ഭരിതരാക്കുന്ന വിഷയങ്ങളിൽ ഒരു ശുദ്ധീകരണം പ്രതീക്ഷിക്കാം. ഈ അവസരം മുൻ നിരയിൽ നിന്ന് പ്രവർത്തിക്കാൻ ഉള്ളതല്ല എന്ന് ഓർമിപ്പിക്കുന്നു. അല്പ നേരം മൗനം പാലിക്കുക. വളരെ തീവ്രമായി പ്രതികരിക്കാൻ തോന്നുന്ന വിഷയങ്ങൾ മുന്നിൽ വന്നേക്കാം, നമ്മിലെ പക്വമതിയെ പ്രപഞ്ചം പരീക്ഷിക്കുക ആണെന്ന് കരുതുക. പ്രാർത്ഥന, ധ്യാനം, യോഗ എന്നിവ പ്രയോഗിക്കേണ്ടതായി വരും. പതിനേഴാം തീയതി ശുക്രൻ നിങ്ങളുടെ ഒന്നാം ഭാവത്തിലേയ്ക്ക് നീങ്ങും. അതുവരെ ആശങ്കപ്പെട്ട നിങ്ങൾ ഒരു കാന്തിക ശക്തിയുള്ള വ്യക്തിയായി മാറുന്നത് കാണാൻ സാധിക്കും. സ്‌പോട്ട് ലൈറ്റ് നിങ്ങളിൽ തന്നെ നിൽക്കുന്നു എന്ന് തോന്നിയാൽ അത് ശുക്രൻ, നിങ്ങളെ തന്റെ പ്രഭാ വലയത്തിനുള്ളിൽ കുരുക്കിയിരിക്കുന്നു എന്ന് ഓർക്കണം. ശുക്രൻ ടോറസിന്റെ നാഥൻ ആകയാൽ ഇത് ഒരു ഡബിൾ ഡോസ് ആയി പ്രവർത്തിക്കുകയും ചെയ്യും. പുതിയ പ്രേമ ബന്ധങ്ങളിലേയ്ക്ക് നീങ്ങുകയോ, നിലവിൽ ഉള്ളവയിൽ കൂടുതൽ തീവ്രത കാണിക്കുകയും ചെയ്യും. സിംഗിൾസ് ആയി അലഞ്ഞു തിരിഞ്ഞു തകർന്നവർ, ഈ അവസരം മെച്ചമായി ഉപയോഗിക്കാൻ ശ്രമിക്കണം. സൗന്ദര്യം വർധിതപ്പിക്കാനുള്ള സകല തന്ത്രവും നിങ്ങൾ പുരതെടുക്കുന്നതാണ്. അതിനു സ്ത്രീ, പുരുഷൻ എന്നാ വ്യത്യാസമില്ല . നിങ്ങളിലെ വ്യക്തി കൂടുതൽ സരസനായും, വിലാസവനായും, സഞ്ചരിക്കുന്നത് കാണുവാൻ കഴിയും.

അങ്ങനെ നിങ്ങൾ ഒരു പൂമ്പാറ്റ ആയി പറക്കുന്നതിനിടയിൽ സുഹൃദ് ബന്ധങ്ങളുടെ യഥാർത്യത്തെ കുറിച്ച് ബോധവാൻ ആക്കുവാൻ തക്കവണ്ണം ഒരു സൂര്യഗ്രഹണം പതിനൊന്നാം ഭാവത്തിൽ എത്തും. കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്ന വിഷയങ്ങളിൽ വെളിച്ചം വീശും, അവയിലെ സത്യങ്ങൾ നിങ്ങൾക്ക് ബോധ്യമാവും. നിലവിലുള്ള പ്രോജക്ടുകൾ, അല്ലെങ്കിൽ കൂട്ടായ്മകളിൽ പരിശോധന നടത്തും. ലാഭങ്ങൾ, മോഹങ്ങൾ എന്നിവയിൽ പ്രയോഗികമല്ലാത്തവയെ പുറം തള്ളും, യഥാർത്യവുമായി പൊരുത്തപ്പെടും. അങ്ങനെ നിങ്ങളുടെ ലോങ്ങ് ടേം പദ്ധതികളിൽ വെട്ടി നിരത്തൽ നടത്തി വിജയം ലക്ഷ്യമാക്കി തന്നെ മുന്നേറും. ജീവിതത്തിൽ ഒരു സാഹചര്യവും ശാശ്വതം അല്ല എന്ന് മനസിലാക്കുക. ഇന്ന് പ്രതികൂലമായ സാഹചര്യം തന്നെ നാളെ ഒരു അനുകൂല സാഹചര്യത്തിന് വഴി തെളിക്കാം.

ജമിനി (മെയ്‌ 22-ജൂൺ 21)

കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്ന പതിനൊന്നാം ഭാവത്തിൽ ചൊവ്വയും ശുക്രനും നിൽക്കുന്നു. ശുക്രൻ പതിനേഴാം തീയതി പന്ത്രണ്ടാം ഭാവത്തിലേയ്ക്ക് നീങ്ങും. ഒന്നിച്ചുള്ള പ്രവർത്തനങ്ങളിൽ പുതിയ ഫലത്തിനായി നിങ്ങൾ കാത്തിരിക്കുന്നു, അതിനു വേണ്ടി പ്രവർത്തിക്കുന്നു. വിവിധ തരം വ്യക്തികളോടുള്ള ആശയവിനിമയത്തിൽ അപാരമായ ശക്തി പ്രകടനം നടത്തും. ഒന്നിച്ചുള്ള പ്രോജക്ടുകളിൽ ലാഭകരമായ നീക്കങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു നിങ്ങളും, കൂട്ടുകാരും പൊതു ലക്ഷ്യത്തിനായി പ്രവർത്തിക്കുന്നു. പതിനേഴാം തീയതി ശുക്രൻ നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിലേയ്ക്ക് നീങ്ങും. രഹസ്യ മോഹങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ബെഡ് പ്ലെഷേഴ്‌സ്, ഒറ്റപ്പെടൽ, നിഗൂഡത, ദൂര ദേശ വാസം എന്ന വിഷയങ്ങളിൽ അധിക തെളിച്ചം പ്രതീക്ഷിക്കാം. രഹസ്യ സമാഗമങ്ങൾ നടക്കാം. അവ വെളിപ്പെടുത്തുവാൻ നിങ്ങൾ തല്പര്യപ്പെടുകയില്ല. ഒളിപ്പിച്ചു വച്ച കഴിവുകളെ പുറത്തെടുക്കും. അവയെ കൂടുതൽ പ്രയോജനപ്പെടുത്തും. ഭൂതകാലത് നിന്ന് വ്യക്തികൾ വന്നേക്കാം.

ഇരുപതാം തീയതി, ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ എന്ന പത്താം ഭാവത്തിൽ സൂര്യ ഗ്രഹണം നടക്കും. ജോലി സ്ഥലം, അധികാരികൾ, ജോലിയിലെ നീക്കങ്ങളിലുള്ള സംസാരം, വ്യക്തത, ജോലിയിലെ പുതിയ നീക്കങ്ങൾ, ജോലിയെ കുറിച്ചുള്ള ആശങ്ക, എന്നിവ നേരിടാം, ഇവ നിങ്ങളെ ശക്തിപ്പെടുതുന്നതായിരിക്കും.. വീടുമായുള്ള ബന്ധം ചോദ്യം ചെയ്യപ്പെടും. ഇവയെ നേരിടാൻ തക്കവണ്ണം നിങ്ങളുടെ നിലയെ ഉറപ്പിക്കുക. ഈ ആഴ്ച കൂടുതലും ജോലി, അവയെ ചുറ്റിപ്പറ്റി ഉള്ള ആലോചനകൾ, ജോലിയിലെ ആശയ വിനിമയങ്ങൾ എന്നിവയെ കുറിച്ച ആലോചിച്ചു മുന്നോട്ട് നീങ്ങും.

കാൻസർ (ജൂൺ 22 - ജൂലൈ 23)

ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ എന്ന പത്താം ഭാവത്തിൽ ചൊവ്വയും, ശുക്രനും നിൽക്കുന്നു. പതിനേഴാം തീയതി ശുക്രൻ പതിനൊന്നാം ഭാവത്തിലേയ്ക്ക് നീങ്ങും. പത്താം ഭാവത്തിൽ ലാഭകരമായ നീക്കങ്ങൾ പ്രതീക്ഷിക്കാം. വിജയങ്ങൾ സന്തോഷം എന്നിവ ലഭിക്കാം. അവയ്ക്ക് വേണ്ടി അധ്വാനിക്കും. പുതിയ ജോലി, ബിസിനസ്, അധികാരികളുമായി ഉള്ള തർക്കകങ്ങൾ, മാതാ പിതാക്കളെ ചോദ്യം ചെയ്യാനുള്ള ആഗ്രഹം എന്നിവയും ഒപ്പം എത്തും. ലോങ്ങ് ടേം പദ്ധതികൾ തയ്യാറാക്കും. പതിനേഴാം തീയതി ശുക്രൻ കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്ന പതിനൊന്നാം ഭാവത്തിലേയ്ക്ക് നീങ്ങും. സുഹൃദ് ബന്ധം ഒരു പ്രേമബന്ധത്തിലേയ്ക്ക് നീങ്ങാം, സുഹൃത്തുക്കൾ വഴി മനസിനെ ആകർഷിക്കുന്ന വ്യക്തികളെ കണ്ടു മുട്ടാം. സുഹൃത്തുക്കളുടെ കൂടെ ഉള്ള നല്ല സമയം, ഒന്നിച്ചുള്ള പ്രോജക്ടുകളിൽ ലാഭകരമായ നീക്കങ്ങൾ എന്നിവയും നടക്കാം. പുതിയ സുഹൃദ് ബന്ധങ്ങൾ, ഒന്നിച്ചുള്ള പ്രോജക്ടുകളും ഒപ്പം എത്താം.

ഇരുപതാം തീയതി നിങ്ങളുടെ ഒൻപതാം ഭാവത്തിൽ സൂര്യഗ്രഹണം എത്തും. ദൂര യാത്രകൾ, ആത്മീയത, തത്വ ചിന്ത, വിദേശ ബന്ധം, ഉയര്ന്ന പഠനം എന്ന വിഷയങ്ങളിൽ പൂർത്തീകരണം സംഭവിക്കാം. ദൂര യാത്രകൾ, വിദേശ ബന്ധം എന്നിവ ഉണ്ടാകാം. വിശ്വാസങ്ങൾ ചോദ്യം ചെയ്യപ്പെടാം. ഉയർന്ന പഠനം നടത്താൻ വേണ്ട സാഹചര്യം രൂപപ്പെട്ടു വരാം. മാത്രമല്ല മാനസികമായ പരിവർത്തനത്തിന് നിങ്ങളെ തയ്യാറാക്കുന്ന വിധം സാഹചര്യങ്ങൾ മാറിയേക്കാം. കൂടുതൽ സാഹസികമായി സന്ദർഭങ്ങളെ സമീപിക്കും. എഴുത്ത്, വായന എന്നിവയ്ക്ക് അനുകൂല സമയം.

ലിയോ (ജൂലൈ 24 - ഓഗസ്റ്റ് 23)

ദൂര യാത്രകൾ, ആത്മീയത, തത്വചിന്ത, വിദേശ ബന്ധം, ഉയർന്ന പഠനം എന്ന ഒൻപതാം ഭാവത്തിൽ ചൊവ്വയും ശുക്രനും നിൽക്കുന്നു, പതിനേഴാം തീയതി ശുക്രൻ നിങ്ങളുടെ പത്താം ഭാവത്തിലേയ്ക്ക് നീങ്ങുന്നതായിരിക്കും. ഉയർന്ന പഠനത്തിനുള്ള സാധ്യതകൾ വർധിക്കും. പഠനം, പഠിപ്പിക്കൽ, ദൂര ദേശത്തുള്ള വിനോദം, ദൂര യാത്രകൾ, ബന്ധങ്ങളിലുള്ള വാഗ്വാദങ്ങൾ, നിസാര വസ്തുതകളുടെ മേലുള്ള തർക്കങ്ങൾ. പതിനേഴാം തീയതി ശുക്രൻ ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്ന പത്താം ഭാവത്തിലേയ്ക്ക് നീങ്ങുന്നതാണ്. ജോലി സ്ഥലത്ത് അനുകൂലമായ സാഹചര്യം രൂപപ്പെട്ടു വരും. അധികാരികൾ സഹായിക്കും. കല, സൗന്ദര്യം എന്ന മേഖലയിൽ ജോലി ചെയ്യുന്നവർക്കുള്ള നല്ല സമയം എന്നിവ പ്രതീക്ഷിക്കാം.
ഇരുപതാം തീയതി നിങ്ങളുടെ എട്ടാം ഭാവത്തിൽ സൂര്യ ഗ്രഹണം നടക്കും. സെക്‌സ്, തകർച്ചകൾ, രൂപാന്തരം, നിക്ഷേപങ്ങൾ, മറ്റുള്ളവരുടെ കഴിവുകൾ, ജോയിന്റ് സ്വത്തുക്കൾ, ഇൻ ലോസ് എന്ന വിഷയങ്ങളിൽ വെളിപ്പെടുത്തലുകൾ നടക്കും. ഒബ്‌സെഷൻ ആയി കണ്ട വിഷയങ്ങളെ ദൂരെ എറിയും, വ്യക്തികളോട് ആഴത്തിലുള്ള ബന്ധം സ്ഥാപിക്കാൻ ആഗ്രഹിക്കും. വൈകാരികമായ കുറച്ച നിമിഷങ്ങൾ പ്രതീക്ഷിക്കാം. ജോയിന്റ് സ്വത്തുക്കളിന്മേലുള്ള ചർച്ച, മറ്റുള്ളവരുടെ കഴിവുകളുടെ മേൽ ഉള്ള ആശങ്ക എന്നിവയും പ്രതീക്ഷിക്കാം. കടം, നിക്ഷേപങ്ങൾ എന്നിവയുടെ മേൽ കൂടുതൽ ശ്രദ്ധ നല്‌കേണ്ട സാഹചര്യങ്ങൾ ഉണ്ടാകാം. ബന്ധങ്ങളിൽ പുതിയ നീക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കാം

വിർഗോ (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23)

സെക്‌സ്, തകർച്ചകൾ, രൂപാന്തരം, നിക്ഷേപങ്ങൾ, മറ്റുള്ളവരുടെ കഴിവുകൾ, ജോയിന്റ് സ്വത്തുക്കൾ, ഇൻ ലോസ് എന്ന എട്ടാം ഭാവത്തിൽ ചൊവ്വയും ശുക്രനും നിൽക്കുന്നു. പതിനേഴാം തീയതി ശുക്രൻ ഒൻപതാം ഭാവത്തിലേയ്ക്ക് നീങ്ങും. നിക്ഷേപങ്ങൾ വരാം, ധനപരമായ നല്ല നീക്കങ്ങൾ, അതെ പോലെ തന്നെ ഈ വിഷയങ്ങളിൽ തർക്കങ്ങൾ, നടക്കാം. പതിനേഴാം തീയതി ശുക്രൻ ദൂര യാത്രകൾ, ആത്മീയത, തത്വ ചിന്ത, വിദേശ ബന്ധം, ഉയർന്ന പഠനം എന്ന ഒൻപതാം ഭാവത്തിലേയ്ക്ക് നീങ്ങും. ദൂരയാത്രകൾ, പഠനം, പഠിപ്പിക്കൽ, എന്നിവ നടക്കാം. ഈ യാത്രകളിൽ മനസിനെ ആകർഷിക്കുന്ന വ്യക്തികളെ കണ്ടെത്താം. എഴുത്ത് വായന എന്നിവയ്ക്ക് യോജിച്ച സമയം.

ഇരുപതാം തീയതി നിങ്ങളുടെ ഏഴാം ഭാവത്തിൽ സൂര്യ ഗ്രഹണം നടക്കും. വിവാഹം, യൂണിയനുകൾ, കോണ്ട്രാക്റ്റ്, ബിസിനസ് ബന്ധങ്ങൾ, നിയമത്തിനു വിധേയമായ ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്ന വിഷയങ്ങൾ പൂർത്തീകരണത്തിന് വിധേയമാകും. ബന്ധങ്ങളിന്മേലുള്ള ശ്രദ്ധ വേണം എന്ന് സൂചിപ്പിക്കുന്നു. പുതിയ ബന്ധങ്ങൾ നിങ്ങളെ തേടി വരാം. ഈ ഭാവം തെളിഞ്ഞു നിൽക്കുന്ന ശത്രുക്കളുടേത് കൂടി ആകയാൽ, നല്ല രീതിയിൽ തന്നെ എല്ലാ വസ്തുതകളെയും അവലോകനം ചെയ്യേണ്ടി വരും. ബന്ധങ്ങളിൽ വളരെ വികാര നിർഭരനായി നിലകൊള്ളും. അനുകൂല സാഹചര്യങ്ങളും ഉണ്ടാകും.

ലിബ്രാ (സെപ്റ്റംബർ 24-ഒക്ടോബർ 23)

വിവാഹം, ബന്ധങ്ങൾ, യൂണിയൻ, കോണ്ട്രാക്റ്റ്, ബിസിനസ് ബന്ധങ്ങൾ, നിയമത്തിനു വിധേയമായ ബന്ധങ്ങൾ, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തിൽ ശുക്രനും ചൊവ്വയും നിൽക്കുന്നു. പങ്കാളികളും ആയുള്ള അധിക ചർച്ചകൾ, ഈ ചർച്ചകളിൽ ശക്തി പ്രകടനം നടത്തും. ലഭിക്കേണ്ട നന്മകൾ ഈ മനോഭാവത്തിൽ നീങ്ങി പോകാതിരിക്കാൻ നല്ല ശ്രദ്ധ കൊടുക്കേണ്ടി വരും. പതിനേഴാം തീയതി ശുക്രൻ സെക്‌സ്, തകർച്ചകൾ, നിഗൂഡത രൂപാന്തരം, മറ്റുള്ളവരുടെ കഴിവുകൾ, നിക്ഷേപങ്ങൾ എന്ന എട്ടാം ഭാവത്തിലേയ്ക്ക് നീങ്ങും. ധനകാര്യത്തിൽ നല്ല സൂചനകൾ, തീവ്രമായ സെക്ഷ്വൽ ആഗ്രഹങ്ങൾ, മറ്റുള്ളവരുടെ കഴിവുകൾ, അല്ലെങ്കിൽ ധനം എന്നിവയുമായുള്ള ഇടപെടൽ, നിഗൂഡ വിഷയങ്ങളോടുള്ള അടുത്ത സമീപനം എന്നിവ പ്രതീക്ഷിക്കാം. പ്രപഞ്ച ശക്തികളെ അടുത്തറിയാനുള്ള തീവ്രമായ ആഗ്രഹം ഉണ്ടാകും.
ഇരുപതാം തീയതി നിങ്ങളുടെ ആറാം ഭാവത്തിൽ സൂര്യഗ്രഹണം നടക്കും. ആരോഗ്യം, സഹപ്രവർത്തകർ, ശത്രുക്കൾ, വളർത്തു മൃഗങ്ങൾ, ജോലി സ്ഥലം, ദിവസേനയുള്ള ജീവിതം എന്ന ആറാം ഭാവത്തിൽ ആരോഗ്യത്തെ കുറിച്ചുള്ള ചിന്ത ഉണ്ടാകും, ജോലിയിലെ തീരുമാനങ്ങൾ, അവയിലെ സംതൃപ്തി, ആരോഗ്യത്തിലുള്ള കൂടുതൽ ശ്രദ്ധ എന്നിവയ്ക്ക് വേണ്ടി തയ്യാറെടുക്കേണ്ടി വരും.

സ്കോർപ്പിയോ (ഒക്ടോബർ 24-നവംബർ 22)

ആരോഗ്യം, സഹപ്രവർത്തകർ, ശത്രുക്കൾ, വളർത്തു മൃഗങ്ങൾ, ജോലി സ്ഥലം, ദിവസേനയുള്ള ജീവിതം എന്ന ആറാം ഭാവത്തിൽ ചൊവ്വയും ശുക്രനും നിൽക്കുന്നു. ജോലി സ്ഥലത്തെ വാക്ക് തർക്കം, സഹായികൾ, ക്രിയേടിവായ ജോലികൾ എന്നിവയെ സൂചിപ്പിക്കുന്നു. ജോലി സ്ഥലത്തുള്ള ശക്തി പ്രകടനം എന്നിവ നടക്കും. ഫലപ്രദമായ ജോലികൾ, കൂടുതൽ അധ്വാനം എന്നിവ ചെയ്യും. പതിനേഴാം തീയതി ശുക്രൻ ഏഴാം ഭാവത്തിലേയ്ക്ക് നീങ്ങും. വിവാഹം, യൂണിയൻ, കോണ്ട്രാക്ടുകൾ, ബിസിനസ് ബന്ധങ്ങൾ, നിയമത്തിനു വിധേയമായ ബന്ധങ്ങൾ, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കൾ എന്ന വിഷയങ്ങളിൽ മധുരതരമായ മുന്നേറ്റങ്ങൾ പ്രതീക്ഷിക്കാം. ബന്ധങ്ങളുടെ ശക്തിപ്പെടൽ, ലാഭകരമായ കോണ്ട്രാക്ടുകൾ എന്നിവയ്ക്ക് നല്ല സാധ്യത ഉണ്ട്. ഈ അവസരം നിങ്ങൾ നന്നായി ഉപയോഗിക്കണം.

ഇരുപതാം തീയതി നിങ്ങളുടെ അഞ്ചാം ഭാവത്തിൽ സൂര്യഗ്രഹണം നടക്കും. റൊമാൻസ്, കുട്ടികൾ, ക്രിയേടിവിറ്റി, ഒഴിവു സമയം, ഊഹക്കച്ചവടം എന്ന വിഷയങ്ങളിൽ പ്രശ്‌ന വിഷയങ്ങളിൽ തീരുമാനങ്ങൾ എടുക്കും. കല രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നല്ല സമയം. പുതിയ റൊമാന്റിക് ബന്ധങ്ങൾ, കുട്ടികളുടെ കാര്യത്തിലുള്ള കൂടുതൽ ശ്രദ്ധ എന്നിവ പ്രതീക്ഷിക്കാം. ഏകനായി നിൽക്കാംമെന്നുള്ള ആഗ്രഹം ഈ ഘട്ടത്തിൽ നടക്കുമോ എന്ന് കണ്ടറിയണം. അത്രമാത്രം വികാരം നിറഞ്ഞ കുറെ നാളുകൾ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാവും.

സാജിറ്റേറിയസ് (നവംബർ 23 - ഡിസംബർ 22)

റൊമാൻസ്, കുട്ടികൾ, ക്രിയെടിവിടി, ഒഴിവു സമയം, ഊഹക്കച്ചവടം എന്ന അഞ്ചാം ഭാവത്തിൽ ചൊവ്വയും ശുക്രനും നില്ക്കുന്നു. രണ്ടു വിപരീത ശക്തികൾ ഈ ഭാവത്തിലെ വിഷയങ്ങളെ അവരുടെതായ രീതിയിൽ സ്വാധീനിക്കും. ഊഹക്കച്ചവടം നടത്തുന്നവർക്ക് അല്പം ശ്രമപ്പെട്ടു തന്നെ കാര്യങ്ങളെ മുന്നോട്ട് നീക്കേണ്ടതായി വരും. വിനോദം, ഹോബ്ബികൾ എന്നിവയ്ക്കായി സമയം കണ്ടെത്തും. പതിനേഴാം തീയതി ശുക്രൻ ശത്രുക്കൾ, സഹപ്രവർത്തകർ, ബാധ്യതകൾ, ആരോഗ്യം, വളർത്തു മൃഗങ്ങൾ, ദിവസേനയുള്ള ജീവിതം, ജോലി സ്ഥലം എന്ന ആറാം ഭാവത്തിലേയ്ക്ക് നീങ്ങും. വാളരെ ക്രിയെടിവ് ആയ പ്രോജക്ടുകൾ ഏറ്റെടുക്കാം. ജോലി സ്ഥലത്തെ ആണ് അനുകൂല സാഹചര്യം, സഹായികളുടെ വരവ് എന്നിവ അത് സൂചിപ്പിക്കുന്നു.

ഇരുപതാം തീയതി നാലാം ഭാവത്തിൽ സൂര്യഗ്രഹണം നടക്കും. കുടുംബം, വീട്, മാതാപിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ എന്ന വിഷയങ്ങളിൽ തീർപ് കല്പിക്കപ്പെടും. വീട് മാറ്റം, വീട് വില്പന എന്നിവയെ കുറിച്ച് ചിന്തിക്കാതിരിക്കില്ല, വീടിനുള്ളിൽ നല്ല ചലനങ്ങൾ അനുഭവപ്പെടാം. വീട് വൃത്തിയാക്കൽ, റീ മോടിഫിക്കേഷൻ എന്നിവയും നടത്താം. വീടിനോട് അനുബന്ധമായ ലോങ്ങ് ടേം പദ്ധതികൾ തയ്യാറാക്കുകയും, വീടിനു വേണ്ടിയുള്ള കാര്യങ്ങളിൽ മുഴുകുകയും ചെയ്യും. വീട്ടുകരുംയുള്ള വികാരപരമായ സംവാദവും പ്രതീക്ഷിക്കാം.

കാപ്രിക്കോൺ (ഡിസംബർ 23 - ജനുവരി 20)

കുടുംബം, വീട് വസ്തുവകകൾ, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ എന്ന നാലാം ഭാവത്തിൽ ചൊവ്വയും ശുക്രനും നിൽക്കുന്നു. പതിനേഴാം തീയതി ശുക്രൻ അഞ്ചാം ഭാവത്തിലേയ്ക്ക് നീങ്ങുകയും ചെയ്യും. വീട് വില്പന, വാങ്ങൽ, മാറ്റം എന്നിവയെ കുറിച്ച് ചിന്തിക്കുകയോ, പദ്ധതി തയ്യാറാക്കുകയോ ചെയ്യും. ഇതിന്റെ ഭാഗമായി കുടുംബത്തിൽ ചൂടേറിയ ചർച്ച നടക്കാൻ സാധ്യത. മാതാപിതാക്കളുമായുള്ള ബന്ധം ചോദ്യം ചെയ്യപ്പെടും. പെട്ടന്നുള്ള സംഭവങ്ങൾ ഉടലെടുക്കാം. ഈ അവസ്ഥയിൽ നയപരമായ നീക്കങ്ങൾ ആവശ്യമാകും. നമ്മുടെ ശക്തി പ്രകടനം അവർക്ക് ഇഷ്ടമായി എന്ന് വരില്ല. എന്നാൽ നമുക്ക് മൗനമായി ഇരിക്കാൻ സാധിക്കുക ഇല്ല താനും. പതിനേഴാം തീയതി ശുക്രൻ റൊമാൻസ്, കുട്ടികൾ, ക്രിയെടിവിടി, ഒഴിവു സമയം, ഊഹക്കച്ചവടം എന്ന അഞ്ചാം ഭാവത്തിലേയ്ക്ക് നീങ്ങും. പുതിയ റൊമാൻസ്, കുട്ടികളുമായുള്ള നല്ല സമയം, നടകീയത നിറഞ്ഞ കുറെ നിമിഷങ്ങൾ എന്നിവ പ്രതീക്ഷിക്കാം. ക്രിയെടിവ് ജോലികൾ, ഊഹ ക്കച്ചവടം എന്നിവയും പ്രതീക്ഷിക്കാം.

സഹോദരങ്ങൾ, അയൽക്കാർ, ആശയ വിനിമയം, ചെറുയാത്രകൾ, ഷോർട്ട് കോഴ്‌സുകൾ എന്ന മൂന്നാം ഭാവത്തിൽ ഇരുപതാം തീയതി സൂര്യഗ്രഹണം സംഭവിക്കും. അടുത്ത ചുറ്റുപാടിൽ ഉള്ള വ്യക്തികളുമായി കൂടുതൽ ആശയ വിനിമയം, അനുകൂലമായ തീരുമാനങ്ങൾ, ചെറു യാത്രകൾ, സംശയ നിവാരണം, ചെറു പഠനങ്ങൾ, ചുറ്റുപാടിൽ ഉള്ളവരെ നിലയ്ക്ക് നിരത്തൽ എന്നിവ പ്രതീക്ഷിക്കാം.

അക്വേറിയസ് (ജനുവരി 21- ഫെബ്രുവരി 19)
ആശയ വിനിമയം, സഹോദരങ്ങൾ ടെക്‌നോളജി, അയൽക്കാർ, ചെറുയാത്രകൾ, ചെറിയ കോഴ്‌സുകൾ എന്ന മൂന്നാം ഭാവത്തിൽ നിൽക്കുന്നത് ചൊവ്വയും ശുക്രനുമാണ്, ശുക്രൻ പതിനേഴാം തീയതി നാലാം ഭാവത്തിലേയ്ക്ക് നീങ്ങും. അയൽക്കാർ, കമ്മ്യുണിറ്റികൾ എന്നിവയിൽ കൂടുതൽ കാര്യങ്ങൾ ചെയ്യും. അയൽക്കാരുമൊത്തുള്ള പരിപാടികളിൽ മനസിന് സന്തോഷം തരുന്ന വ്യക്തികളെ കണ്ടു മുട്ടി എന്ന് വരാം. ചെറു യാത്രകൾ, ചെറിയ ട്രെയിനിങ്ങുകൾ എന്നിവയും സാധ്യമാണ്. വളരെ തിരക്ക് പിടിച്ച ഒരു ആഴ്ച. നാലാം ഭാവത്തിലേയ്ക്ക് ശുക്രൻ പോകുന്നാതോടുകൂടി വീടിനുള്ളിൽ റീ മോടിഫിക്കേഷൻ, അലങ്കാര ജോലികൾ എന്നിവ ചെയ്യാം. വീടിനോട് ബന്ധപ്പെട്ട മേഖലയിൽ ജോലി ചെയ്യുന്ന വ്യക്തികളുമായി അടുപ്പത്തിൽ വരാം. 

ഇരുപതാം തീയതി നിങ്ങളുടെ രണ്ടാം ഭാവത്തിൽ സൂര്യഗ്രഹണം നടക്കും. ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്നാ രണ്ടാം ഭാവത്തിൽ ധനകാര്യം വളരെ ശ്രദ്ധ അർഹിക്കും. കൂടുതൽ പ്രോജക്ടുകളെ കുറിച്ച് ചിന്തിക്കേണ്ട സാഹചര്യം ഉണ്ടാകാം, അധിക ചിലവും പ്രതീക്ഷിക്കാം. മൂല്യ വർധന എന്ന വിഷയത്തിൽ അമിതമായി കാര്യങ്ങൾ ചെയ്യും. അനാവശ്യ കാര്യങ്ങളിലേക്ക് എടുത്തു ചാടുകയും ചെയ്യും. ഈ വിഷയങ്ങളിൽ നല്ല ആലോചനക്ക് വിധേയമാക്കിയില്ല എങ്കിൽ, സമീപ ഭാവിയിൽ തന്നെ ഈ എടുത്തു ചട്ടം പ്രശനങ്ങൾ ഉണ്ടാക്കിയേക്കാം.

 പീസസ് (ഫെബ്രുവരി 20 - മാർച്ച് 21)

ധനം , വസ്തുവകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിൽ ചൊവ്വയും ശുക്രനും നില്ക്കുന്നു. പതിനേഴാം തീയതി ശുക്രൻ മൂന്നാം ഭാവത്തിലേയ്ക്ക് നീങ്ങുന്നതയിരിക്കും. ധനകാര്യം മെച്ചപ്പെടുത്താനുള്ള അക്ഷീണ ശ്രമം നടത്തികൊണ്ടെയിരിക്കുന്നു. രണ്ടാം ജോലി, അല്ലെങ്കിൽ അധിക ജോലി ലഭിക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കും. ഈ അവസ്ഥയിൽ അധിക ചിലവും സാധാരണ ആയിരിക്കും. റിസ്‌കുകൾ ഏറ്റെടുക്കാൻ മടിക്കും. മാത്രമല്ല, സ്വന്തം മൂല്യങ്ങളെ ഏതു വിധേനയും ഉയർത്തിപ്പിടിക്കാനുള്ള ശ്രമം കാഴ്ച വെക്കും. ആശയ വിനിമയം, ടെക്‌നോളജി, സഹോദരങ്ങൾ, ചെറു യാത്രകൾ, ചെറിയ കോഴ്‌സുകൾ, നെറ്റ് വർകിങ്, അയൽക്കാർ എന്ന മൂന്നാം ഭാവത്തിലേയ്ക്ക് പതിനേഴാം തീയതി ശുക്രൻ നീങ്ങും. അടുതുള്ളവർക്ക് വേണ്ടി കൂടുതൽ ജോലി ചെയ്യും. അയൽക്കാർ, കമ്യുണിറ്റികൾ എന്നിവയിൽ നിന്ന് മനസ് കുളിർപ്പിക്കുന്ന വ്യക്തികളെ കണ്ടെത്തും. കൂടുതൽ നെറ്റ് വര്കിങ്, ചെറു യാത്രകൾ എന്നിവ കൊണ്ട് ജീവിതം തിരക്ക് പിടിക്കും. നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര എന്നാ ഒന്നാം ഭാവത്തിൽ ഇരുപതാം തീയതി സൂര്യ ഗ്രഹണം നടക്കും. നിങ്ങളുടെ വ്യക്തിത്വത്തിന് മേൽ ആലോചനകൾ പറന്നുയരും. പുതിയ തുടക്കങ്ങൾ, പുതിയ അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കാം. ബാഹ്യമായ സൗന്ദര്യം മെച്ചപ്പെടുത്താനുള്ള കാര്യങ്ങൾ ചെയ്യും. യോഗ, വർക്ക് ഔട്ടുകൾ, ധൈര്യവാനായി എല്ലാ സാഹചര്യങ്ങളെയും നോക്കും. ഭാവിയിലേക്കുള്ള പുതിയ പദ്ധതികൾ തയ്യാറാകുകയും വിജയത്തിലേക്ക് അടുക്കുകയും ചെയ്തു കൊണ്ട് മുന്നേറും.

jayashreeforecast@gmail.com