- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏപ്രിൽ മാസം രണ്ടാം വാരം
ഏരീസ് (മാർച്ച് 21 - ഏപ്രിൽ 19) നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, മനോഭാവം, വിചാരധാര, വീക്ഷണ കോൺ എന്ന ഒന്നാം ഭാവത്തിൽ സൂര്യനും ബുധനും നിൽക്കുന്നു. നിങ്ങളുടെ വ്യക്തിത്വം പുതുമ നിറഞ്ഞതായി തീരും. പുതിയ മോഹങ്ങളും പ്രതീക്ഷകളും മനസ്സിൽ നിറഞ്ഞു നിൽക്കുകയും ആ പ്രകാശത്തിൽ മുന്നോട്ട് സഞ്ചരിക്കുകയും ചെയ്യും. പ്രപഞ്ചവും ഈ അവസരം നിങ്ങളുടെ നന്മക്ക് വേ
ഏരീസ് (മാർച്ച് 21 - ഏപ്രിൽ 19)
നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, മനോഭാവം, വിചാരധാര, വീക്ഷണ കോൺ എന്ന ഒന്നാം ഭാവത്തിൽ സൂര്യനും ബുധനും നിൽക്കുന്നു. നിങ്ങളുടെ വ്യക്തിത്വം പുതുമ നിറഞ്ഞതായി തീരും. പുതിയ മോഹങ്ങളും പ്രതീക്ഷകളും മനസ്സിൽ നിറഞ്ഞു നിൽക്കുകയും ആ പ്രകാശത്തിൽ മുന്നോട്ട് സഞ്ചരിക്കുകയും ചെയ്യും. പ്രപഞ്ചവും ഈ അവസരം നിങ്ങളുടെ നന്മക്ക് വേണ്ടി വിവിധ തരം അവസരങ്ങളെ മുന്നോട്ട് വച്ചു നീട്ടും. ഏകനായി നിന്ന് പുതിയ മാറ്റങ്ങളെ ഏറ്റെടുക്കാനുള്ള നല്ല സമയം. മാനസികമായ കൂടുതൽ ശക്തി പ്രാപിച്ചു നിൽക്കുന്ന സമയം. കൂടുതൽ സംസാരിക്കേണ്ടി വരുക, തിരക്ക് പിടിച്ചു പല കാര്യങ്ങൾ ഒരേ സമയം ചെയ്യുക എന്നിവ പ്രതീക്ഷിക്കാം.
ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിൽ ശുക്രനും ചൊവ്വയും നിൽക്കുന്നു. പുതിയ ധന സമ്പാദന മാർഗങ്ങൾ, അധിക വരുമാനം ലഭിക്കാൻ പ്രാപ്തമായ പദ്ധതികൾ, അല്ലെങ്കിൽ ഇപ്പോൾ നിലവിലുള്ള പദ്ധതികളുടെ മെച്ചപ്പെടൽ, സ്വയം പ്രമോട്ട് ചെയ്യാനുള്ള അധിക ആഗ്രഹം, ഉടമസ്ഥ അവകാശത്തെ ചൊല്ലിയുള്ള ചർച്ചകൾ, അതുപോലെ തന്നെ അധിക ചെലവ് എന്നിവയും ഉണ്ടാകാൻ സാധ്യതയുണ്ട്. ധനവുമായി അടുത്ത ഇടപെടൽ, വില കൂടിയ വസ്തുക്കൾ വാങ്ങൽ, ധനകാര്യവുമായി ബന്ധമുള്ള ആളുകളുമായുള്ള ഇടപെടൽ എന്നിവയും ഉണ്ടാകാം.
ഒരു സന്തോഷ വർത്തമാനം, പ്രേമം, കുട്ടികൾ, ഊഹ കച്ചവടം, ക്രിയേറ്റിവിറ്റി, ഒഴിവു സമയം എന്ന മനോഹരമായ അഞ്ചാം ഭാവത്തിൽ വ്യാഴം നേരെ സഞ്ചരിക്കും. എട്ടാം തീയതി മുതൽ അപ്പോൾ ഇതുവരെ എന്തോ അലസത നേരിട്ടുള്ള അഞ്ചാം ഭാവത്തിൽ പെട്ടന്ന് ഒരു ഉണർവ് ഉണ്ടായതായി തോന്നുകയും ചെയ്യും. പ്രത്യേകിച്ച്, കൂടിക്കലരാൻ ആഗ്രഹിച്ചു നടക്കുന്ന സിംഗിളായ വ്യക്തികൾ അവർക്ക് മനസിന് പിടിച്ച വ്യക്തികളെ കണ്ടെത്താൻ അനുകൂല സമയം ആണെന്ന് മനസിലാക്കി സ്വയം റിസ്‌ക് എടുത്തു നീങ്ങുക. വിവാഹിതർ അവരുടെ
ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ ഈ അവസരം ഉപയോഗിക്കുക.
ടോറസ് (ഏപ്രിൽ 20- മെയ് 20)
നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, മനോഭാവം, വിചാരധാര, വീക്ഷണ കോൺ എന്ന ഒന്നാം ഭവത്തിൽ ചൊവ്വയും, ശുക്രനും നിൽക്കുന്നു. ഒരേ സമയം വിപരീത ശക്തികളാൽ നയിക്കപ്പെടുന്നു. വെല്ലു വിളി ഉയർത്തുകയും, സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ഒന്നിനെയും ഭയമില്ലാത്തവരായി നിൽക്കുന്നു. പുതിയ തുടക്കങ്ങൾ, പുതിയ റൊമാന്റിക് ബന്ധങ്ങൾ, ശാരീരികമായ അസ്വസ്ഥകൾ, ഉല്ലാസത്തിന് വേണ്ടിയുള്ള കാര്യങ്ങൾ എന്നിവയും പ്രതീക്ഷിക്കാം.
രഹസ്യ മോഹങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒറ്റപ്പെടൽ, ദൂരദേശ വാസം, നിഗൂഡത എന്ന പന്ത്രണ്ടാം ഭാവത്തിൽ സൂര്യനും, ബുധനും നിൽക്കുന്നു. മാനസികമായ തയ്യാറെടുപ്പുകൾ നടത്തുന്നു. രഹസ്യമായി കരുതുന്ന വസ്തുതകളെക്കുറിച്ചുള്ള ആലോചന, രഹസ്യവാൻ ആയുള്ള നിൽപ്പ്, ക്രിയേറ്റീവായ ജോലികൾ, പ്രാർത്ഥന, ധ്യാനം എന്നിവ ചെയ്യും.
എട്ടാം തീയതി മുതൽ വ്യാഴം നമ്മുടെ നാലാം ഭാവത്തിൽ നേരെ സഞ്ചരിക്കാൻ തുടങ്ങും. കുടുംബം, വീട്, മാതാപിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ എന്ന നാലാം ഭാവത്തിൽ കൂടുതൽ സന്തോഷം ഉണ്ടാക്കുന്ന സംഭവങ്ങൾ എത്തും. വീട് വിൽപ്പന, വാങ്ങൽ, അലങ്കരിക്കൽ എന്നിവയ്ക്ക് അനുകൂല സമയം എത്തിച്ചേർന്നിരിക്കുന്നു. കുടുംബത്തിലേക്ക് കൂടുതൽ അംഗങ്ങൾ എത്തിച്ചേരാം. കുടുംബ യോഗം നടക്കാം. ബന്ധുജന സന്ദർശനം ഉണ്ടാകാം. മാതാപിതാക്കൾ ധനസഹായവുമായി എത്താം.
ജമിനി (മെയ് 21 - ജൂൺ 20)
കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ പ്രതീക്ഷകൾ എന്ന പതിനൊന്നാം ഭാവത്തിൽ സൂര്യനും ബുധനും നിൽക്കുന്നു. സ്വപ്നങ്ങളെയും, മോഹങ്ങളെയും പിന്തുടരാനും അവയെ സാക്ഷാത്ക്കരിക്കാനുമുള്ള നല്ല സമയം. ഭാവി പദ്ധതികൾക്ക് വേണ്ടിയുള്ള വിത്തുകൾ വിതയ്ക്കപ്പെടും. സുഹൃത്തുക്കളുടെ കൂടെ അധിക സമയം ചിലവഴിക്കുമെങ്കിലും സ്വന്ത ലക്ഷ്യങ്ങളെ സാധൂകരിക്കാൻ പദ്ധതികൾ രഹസ്യമായി തയ്യാറാക്കും. നൂതന ആശയങ്ങൾ പറഞ്ഞു കൊടുത്ത് സുഹൃത്തുക്കളുടെ മനസ്സ് കവരും. ഈ അവസ്ഥ ലോങ്ങ് ടേം പദ്ധതികൾ പ്ലാൻ ചെയ്യാനും സാധൂകരിക്കാനുമുള്ള സമയം ആണെന്ന് കരുതുക.
രഹസ്യ മോഹങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒറ്റപ്പെടൽ, ദൂരദേശ വാസം, നിഗൂഡത എന്ന പന്ത്രണ്ടാം ഭാവത്തിൽ ചൊവ്വയും ശുക്രനും നിൽക്കുന്നു. ഭൂതകാലം പ്രവർത്തിയുടെ ഫലങ്ങളാൽ നമ്മെ സന്ദർശിക്കാൻ എത്തും. രഹസ്യമായി നാം ഒളിപ്പിച്ചു വച്ച വിഷയങ്ങളിൽ കൂടുതൽ സ്വകാര്യത പ്രതീക്ഷിക്കും. ഉറക്കം തടസപ്പെടാം, കൂടുതൽ ക്രിയേറ്റീവായ ചിന്തകൾ മനസിൽ നിറയും. വികാരപ്രകടനം ഈ അവസ്ഥയിൽ അസാധ്യമാകും. എങ്കിലും രഹസ്യ സമാഗമങ്ങൾ ഉണ്ടാവാം. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ജീവിക്കുന്നവരെ കണ്ടെത്താം.
ചെറു യാത്രകൾ, ഷോർട്ട് കോഴ്‌സുകൾ, ആശയ വിനിമയം, ടെക്‌നോളജി, സഹോദരങ്ങൾ അയൽക്കാർ എന്ന മൂന്നാം ഭാവത്തിൽ വ്യാഴം എട്ടാം തീയതി മുതൽ നേരെ സഞ്ചരിച്ചു തുടങ്ങും. പുതിയ വസ്തുതകൾ പഠിക്കുക, ചെറു ട്രെയിനിങ്ങുകൾ, മറ്റുള്ളവർ സഹോദരങ്ങൾ എന്നിവരുമായുള്ള ആശയ വിനിമയം എന്നിവയിൽ നേരിട്ടിരുന്ന തടസം നീങ്ങിയതായി കാണാൻ കഴിയും. പുതിയ വസ്തുക്കൾ വാങ്ങൽ എന്നിവയും നടക്കാം. ചെറു യാത്രകൾ, ലാഭകരമായ ബന്ധു സന്ദർശനം, വളരെ ക്രിയേറ്റീവായ ജോലികൾ എന്നിവയ്ക്ക് അനുകൂല സമയമാകുന്നു. അതിനാൽ ഓരോ അവസരവും നഷ്ടപ്പെടുത്താതെ ഉപയോഗിക്കുക.
കാൻസർ (ജൂൺ 21 - ജൂലൈ 22)
ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ എന്ന പത്താം ഭാവത്തിൽ സൂര്യനും ബുധനും നിൽക്കുന്നു. ജോലിയെക്കുറിച്ചുള്ള കൂടുതൽ ആശയ വിനിമയം, മേലധികാരിയോടുള്ള വാഗ്വാദം, ചർച്ചകൾ, നിങ്ങളുടെ ആശയങ്ങൾക്ക് ലഭിക്കുന്ന അംഗീകാരം, തിരക്ക് പിടിച്ച മൾട്ടി ടാസ്‌കിങ് എന്നിവ കരുതുക, മാത്രമല്ല വെറുതെ സ്വയം വിലയിരുത്തി സമയം കളയുകയും മറ്റുള്ളവർക്ക് നമ്മുടെ മേലുള്ള മതിപ്പിനെക്കുറിച്ചോർത്ത് ആകുലത ആകുകയും ചെയ്യും. സംഭവിക്കാൻ ഉള്ളത് സംഭവിക്കേണ്ട സമയത്ത് സംഭവിക്കേണ്ട പോലെ സംഭവിച്ചു കൊള്ളും. വെറുതെ അകുലതപ്പെട്ടിട്ടു കാര്യമില്ലല്ലോ. കർമ്മം ചെയ്തു മുന്നേറുക അപ്പോൾ തന്നെ അധികവും ശുഭവാർത്തകൾ നമ്മെ തേടി എത്തുന്നതാണ്.
കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ പ്രതീക്ഷകൾ എന്ന പതിനൊന്നാം ഭാവത്തിൽ ചൊവ്വയും, ശുക്രനും, സമാന മനസ്‌ക്കരുമായുള്ള പദ്ധതികൾ, ടീം വ്രികുകൾ, മനസില്ലാ മനസോടെ ഗ്രൂപ്പ് ജോലികളിൽ നിൽക്കേണ്ട അവസ്ഥ, കൂട്ടുകാരുടെ മേലുള്ള ശക്തി പ്രകടനം, ഗ്രൂപ്പുകളിൽ നായകത്വം ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടാവാം. തർക്കങ്ങൾക്കിടയിലും സുഹൃത്തുക്കൾ നിങ്ങളെ ആശ്രയിക്കുന്ന അവസ്ഥ.
ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിൽ എട്ടാം തീയതി വ്യാഴം നേരെ നീങ്ങിത്തുടങ്ങും. ധന സമ്പാദനത്തിനു വേണ്ടിയുള്ള പുതിയ വഴികൾ തെളിഞ്ഞു വരാം, ധന സമ്പാദനം ലക്ഷ്യമാക്കിയുള്ള അറിവ് സമ്പാദിക്കൽ, ഭൂത കാലത്തുണ്ടായിരുന്ന സാമ്പത്തിക പരാധീനത നീങ്ങുമെന്ന വിശ്വാസം ഹൃദയത്തിൽ നിറയും. അതിനു വേണ്ടി പ്രപഞ്ചം നിങ്ങളെ താങ്ങി നിർത്തും. വസ്തുക്കൾ, വിൽപ്പന, വാങ്ങൽ, വിലയേറിയ വസ്തുക്കൾ കൈവശം വന്നു ചേരൽ, ലോൺ ലഭിക്കൽ, ശമ്പള വർദ്ധന, ധനകാര്യ സ്ഥാപനവുമായുള്ള അടുത്ത ഇടപെടൽ എന്നിവ നടക്കാം. ഇത് വായിച്ചു ആനന്ദ സാഗരത്തിൽ ആറാടുമ്പോൾ ഒരു കാര്യം മറക്കേണ്ട. ഈ കിട്ടുന്ന ധനം അധികമായി ചെലവാക്കാനുള്ള കടുത്ത പ്രലോഭനം നേരിടും.
ലിയോ (ജൂലൈ 23 - ഓഗസ്റ്റ് 22)
എട്ടാം തീയതി മുതൽ നിങ്ങളുടെ ഒന്നാം ഭാവത്തിൽ വ്യാഴം നേരെ സഞ്ചരിക്കാൻ തുടങ്ങും. പൊതു ജനങ്ങളുമായി കൂടുതൽ സമ്പർക്കം ഉണ്ടാവാം. റൊമാന്റിക് ബന്ധങ്ങൾ, കലാപരമായ കഴിവുകൾ വികസിപ്പിക്കാനുള്ള അവസരം, സ്വയം പ്രമോട്ട് ചെയ്യാനുള്ള സാഹചര്യം, അൽപ്പം ഭാരം വർദ്ധിച്ചോ എന്ന് തോന്നിപ്പിക്കുന്ന ശാരീരിരികമായ മാറ്റം. ഈ അവസരം നഷ്ടപ്പെടാതെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാരധാര എന്നിവ മെച്ചപ്പെടുത്തി അതിൽ നിന്നുണ്ടാകുന്ന സദ് ഫലങ്ങളാൽ ആസ്വദിക്കുക.
ദൂര യാത്രകൾ, ഉയർന്ന പഠനം, തത്വ ചിന്ത, ആത്മീയത,വിദേശ ബന്ധം എന്ന ഒൻപതാം ഭാവത്തിൽ സൂര്യനും ബുധനും നിൽക്കുന്നു. എഴുത്ത്, പബ്ലിഷിങ്, ഉയർന്ന പഠനം എന്നിവ നടക്കാം. ബിസിനസിനു വേണ്ടിയുള്ള ദൂര യാത്രകൾ, ഉയർന്ന ദർശനങ്ങൾ, കൂടുതൽ ആശയ വിനിമയം. തിരക്ക് പിടിച്ച നീക്കങ്ങൾ, അതുകാരണം ഉണ്ടാകുന്ന മറവി എന്നിവ സംഭവിക്കാം. വിദേശ ബന്ധം, പുതിയ ഭാഷ, സംസ്‌ക്കാരം എന്നിവയുമായും അടുത്തിടപഴകും.
ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ എന്ന പത്താം ഭാവത്തിൽ ചൊവ്വയും ശുക്രനും നിൽക്കുന്നു. ജോലി സ്ഥലത്ത് കൂടുതൽ സ്വീകാര്യൻ ആയിത്തീരും അതോടൊപ്പം വാഗ്വാദവും നടത്തും. അധികാരികളുമായുള്ള കൂടുതൽ സംവാദം, പൊതു സമൂഹത്തിൽ നിന്ന് കൂടുതൽ അവസരങ്ങൾ, ജോലി സ്ഥലത്ത് നിന്ന് തൽപ്പര കക്ഷികളുടെ എത്തി നോട്ടം, സ്വന്തം ബിസിനസ് തുടങ്ങൽ, ജോലിയിലെ പുതിയ നീക്കങ്ങൾ എന്നിവ പ്രതീക്ഷിക്കാം.
വിർഗോ (ഓഗസ്റ്റ് 23 - സെപ്റ്റംബർ 22)
സെക്‌സ്, തകർച്ചകൾ, നിക്ഷേപങ്ങൾ, രൂപാന്തരം, മറ്റുള്ളവരുടെ കഴിവുകൾ, നിഗൂഡത എന്ന എട്ടാം ഭാവത്തിൽ സൂര്യനും, ബുധനും നിൽക്കുന്നു. നിക്ഷേപങ്ങളെ സംബന്ധിച്ച ആശയ വിനിമയം നടത്തും. പങ്കാളിയുമായി ധനകാര്യം ചർച്ച ചെയ്യും. ധനകാര്യം തന്നെ ആയിരിക്കും ഈ അവസ്ഥയിൽ ബഡ്ജറ്റിങ്, ഇൻഷുറൻസ്, ടാക്‌സ്, ജോയിന്റ് സ്വത്തുക്കൾ എന്നിവയുമായി അടുത്തിടപെടും. പങ്കാളിയുമായുള്ള വാക്കേറ്റവും ഈ സമയം പ്രതീക്ഷിക്കാവുന്നതാണ്.
ദൂര യാത്രകൾ, ഉയർന്ന പഠനം, തത്വ ചിന്ത, ആത്മീയത, വിദേശ ബന്ധം എന്ന ഒൻപതാം ഭാവത്തിൽ ചൊവ്വയും ശുക്രനും നിൽക്കുന്നു. ദൂര യാത്രകൾ, ഉയർന്ന പഠനം, നിയമവുമായുള്ള ബന്ധം, ദൂരദേശത്ത് നിന്നുള്ള പ്രേമ ബന്ധം, ദൂര യാത്രകളിൽ ഉണ്ടാവുന്ന തർക്കങ്ങൾ എന്നിവ പ്രതീക്ഷിക്കാം. ഈ തർക്കങ്ങൾ നിസ്സാരമായ കാര്യങ്ങളെക്കുറിച്ചാകുകയും ചെയ്യാം.
എട്ടാം തീയതി ഇതുവരെ സ്ലോ ഡൗൺ ചെയ്തിരുന്ന വ്യാഴം പന്ത്രണ്ടാം ഭാവത്തിൽ നേരെ സഞ്ചരിച്ചു തുടങ്ങും. ജീവ കാരുണ്യ പ്രവർത്തനങ്ങൾ, നിഗൂഡമായ കാര്യങ്ങളെക്കുറിച്ചുള്ള പഠനം, രഹസ്യ ബന്ധങ്ങൾ, ധ്യാനം, പ്രാർത്ഥന, മറ്റുള്ളവരെ സഹായിക്കൽ, നിങ്ങളെ കൂടുതൽ ശക്തിപ്പെടുത്തൽ എന്നീ കാര്യങ്ങൾ നടക്കും. മനസ്സിനെ കീഴടക്കിക്കൊണ്ടിരുന്ന ഭയത്തിൽ നിന്ന് മോചനം നേടും.
ലിബ്രാ (സെപ്റ്റംബർ 23 - ഒക്ടോബർ 22)
വിവാഹം, യുണിയൻ, കോണ്ട്രാക്ടുകൾ, നിയമത്തിനു വിധേയമായ ബന്ധങ്ങൾ, പാർട്ണർഷിപ്പുകൾ തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്ന എഴാം ഭാവത്തിൽ സൂര്യനും ബുധനും നിൽക്കുന്നു. പങ്കാളിയുമായി കൂടുതൽ ആശയ വിനിമയം നടത്തുന്ന സന്ദർഭം ഉണ്ടാകും. അല്ലെങ്കിൽ അവരിൽ ഉള്ള ആശ്രയം, പുതിയ ബിസിനസ് ഡീൽ, പുതിയ ഒത്തു തീർപ്പുകൾ എന്നിവയും ഉണ്ടാവേണ്ടതാണ്. അല്ലെങ്കിൽ അവയിലേക്കുള്ള വഴി തെളിഞ്ഞു വരും. തർക്ക വിഷയങ്ങളിന്മേലുള്ള ചർച്ചകൾ എന്നിവയും ഉണ്ടാകാം.
സെക്‌സ്, തകർച്ചകൾ, നിക്ഷേപങ്ങൾ, രൂപാന്തരം, മറ്റുള്ളവരുടെ കഴിവുകൾ, നിഗൂഡത എന്ന എട്ടാം ഭാവത്തിൽ ചൊവ്വയും, ശുക്രനും നിൽക്കുന്നു. ധനകാര്യം കൂടുതൽ ശ്രദ്ധ നേടും. ജോയിന്റ് സ്വത്തിന്മേലുള്ള തർക്കം, ബിസിനസ് പങ്കാളിയുമായുള്ള സംവാദം എന്നിവ പ്രതീക്ഷിക്കാം. അതോടൊപ്പം മനസിൽ കൂടുതൽ സെക്ഷ്വൽ ചിന്തകൾ, മനസിലെ വേദനകൾ ഉണങ്ങാൻ പാകത്തിനുള്ള സംസാരം, പരസ്പരമുള്ള ആഗ്രഹം എന്നിവയും ഉണ്ടാകും.
കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്ന പതിനൊന്നാം ഭാവത്തിൽ സ്ലോ ഡൗൺ ചെയ്തിരുന്ന വ്യാഴം എട്ടാം തീയതി നേരെ നീങ്ങിത്തുടങ്ങും. ഇതുവരെ ഈ ഭാവത്തിൽ ഉണ്ടായിരുന്ന തടസങ്ങൾ നീങ്ങിയതായി അനുഭവത്തിൽ വരാം. സുഹൃത്തുക്കൾ സഹായികളായി മാറും. ലക്ഷ്യങ്ങൾ പൂർത്തീകരിക്കും. ഗ്രൂപ്പുകളിൽ അംഗമാവുകയും കൂടുതൽ ജോലികൾ ഗ്രൂപ്പായി ചെയ്യുകയും ചെയ്യും. ഈ അനുകൂല അവസരം നിങ്ങളുടെ സ്വപ്നങ്ങളെ ഫലത്തിൽ കൊണ്ടുവരാൻ ഏറ്റവും നല്ല സമയമാകുന്നു. അതറിഞ്ഞു മുന്നോട്ട് നീങ്ങുക.
സ്കോർപ്പിയോ (ഒക്ടോബർ 23 - നവംബർ 21)
ആരോഗ്യം, സഹപ്രവർത്തകർ, ശത്രുക്കൾ, ദിവസേനയുള്ള ജീവിതം, വളർത്തു മൃഗങ്ങൾ, ജോലി സ്ഥലം, ബാധ്യതകൾ എന്ന ആറാം ഭാവത്തിൽ സൂര്യൻ, ബുധൻ എന്നിവ നിൽക്കുന്നു. എഴുത്തുകാർ, ആശയ വിനിമയ രംഗത്ത് പ്രവർത്തിക്കുന്നവർ എന്നിവർക്ക് കൂടുതൽ ശ്രദ്ധ കിട്ടുന്ന സമയം. സഹപ്രവർത്തകരുമായി പതിവിലും അധികം സംസാരിക്കേണ്ട സാഹചര്യം, ആരോഗ്യം മെച്ചപ്പെടുത്താനുള്ള സാഹചര്യങ്ങൾ തെളിഞ്ഞു വരുന്നു. വളർത്തു മൃഗങ്ങളുമായി കൂടുതൽ അടുപ്പം ഉണ്ടാകാം. ഈ ആഴ്ച ജോലി, ആരോഗ്യം, ജോലി സ്ഥലം എന്നിവ വളരെ പ്രാധാന്യം അർഹിക്കും.
വിവാഹം, യുണിയൻ, കോണ്ട്രാക്ടുകൾ, നിയമത്തിനു വിധേയമായ ബന്ധങ്ങൾ, പാർട്ണർഷിപ്പുകൾ തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്ന എഴാം ഭാവത്തിൽ ചൊവ്വയും, ശുക്രനും നിൽക്കുന്നു. മറ്റുള്ളവർക്ക് കൂടുതൽ പ്രാധാന്യം കൊടുക്കേണ്ട അവസരം വന്നെത്തുകയായി. പുതിയ ബിസ്സിനസ് ബന്ധങ്ങൾ, റൊമാന്റിക് ബന്ധങ്ങൾ, നിയമം കല എന്നിവയുമായി അടുപ്പമുള്ള ആളുകളോടുള്ള പരിചയം എന്നിവ പ്രതീക്ഷിക്കാം.
ഇതുവരെ പത്താം ഭാവത്തിൽ സ്ലോ ഡൗൺ ചെയ്തിരുന്ന വ്യാഴം എട്ടാം തീയതി മുതൽ നേരെ സഞ്ചരിക്കും. ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്ന വിഷയങ്ങളിൽ നേരിട്ടിരുന്ന തടസങ്ങൾക്ക് ഒരു മാറ്റം വന്നതായി തോന്നാം. സിംഗിൾ വ്യക്തികൾക്ക് വിവാഹം അടുത്ത് വന്ന രീതി ആണ്. സമൂഹത്തിലെ വില ഉയർത്താൻ പാകത്തിന് അനുഭവങ്ങൾ ഉണ്ടാകും. ജോലി സംബന്ധമായ യാത്രകൾ, കൂടുതൽ അവസരങ്ങൾ എന്നിവയ്ക്ക് അനുകൂല സമയം. ഇത്രയും നല്ല അവസരങ്ങൾ പ്രപഞ്ചം നിങ്ങൾക്കായി കോർത്ത് വച്ചിരിക്കുന്നു. സ്വതവേയുള്ള കടും പിടുത്തം കൊണ്ട് ഈ അവസരങ്ങളെ ഇല്ലാതാക്കരുത്.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
റൊമാൻസ്, കുട്ടികൾ, ക്രിയേറ്റിവിറ്റി, ഊഹകച്ചവടം, ഒഴിവു സമയം എന്ന അഞ്ചാം ഭാവത്തിൽ സൂര്യനും ബുധനും നിൽക്കുന്നു. കൂടുതൽ നെറ്റ് വർക്കിങ്, കൂടുതൽ സോഷ്യൽ മീഡിയ അതിൽ നിന്ന് മനസ് കുളിർപ്പിക്കുന്ന വ്യക്തികളെ കണ്ടുമുട്ടൽ എന്നിവ പ്രതീക്ഷിക്കാം. വിനോദത്തിനു വേണ്ടി സമയം കണ്ടെതും. ക്രിയേറ്റീവായ കാര്യങ്ങൾ ചെയ്യും. പുതിയ ഹോബി, കുട്ടികളുമായി കൂടുതൽ സമയം, എന്നിവയും ഉണ്ടാകും.
ആരോഗ്യം, സഹപ്രവർത്തകർ, ശത്രുക്കൾ, ദിവസേനയുള്ള ജീവിതം, വളർത്തു മൃഗങ്ങൾ, ജോലി സ്ഥലം, ബാധ്യതകൾ എന്ന ആറാം ഭാവത്തിൽ സഹപ്രവർത്തകരുമായുള്ള സംവാദം, ജോലി സ്ഥലത്ത് ഭാവന ഉപയോഗിച്ചു കാര്യങ്ങൾ ചെയ്യൽ, പുതിയ ജോലിക്ക് വേണ്ടിയുള്ള ശ്രമം, ജീവിത സാഹചര്യം മെച്ചപ്പെടുത്തൽ, ആരോഗ്യത്തിലുള്ള കൂടുതൽ ശ്രദ്ധ എന്നിവയും ഉണ്ടാകാം.
ദൂര യാത്ര, വിദേശ ബന്ധം, ഉയർന്ന പഠനം, തത്വ ചിന്ത, ആത്മീയത, എന്ന ഒൻപതാം ഭാവത്തിൽ ഇതുവരെ സ്ലോ ഡൗൺ ചെയ്തു നിന്ന വ്യാഴം എട്ടാം തീയതി മുതൽ നേരെ നീങ്ങി തുടങ്ങും. ഒൻപതാം ഭാവത്തിലെ വിഷയങ്ങളിൽ ഇതുവരെ ഉണ്ടായിരുന്ന തടസം നീങ്ങി വന്നതായി കാണാൻ കഴിയും. കൂടുതൽ നെറ്റ് വർക്കിങ്, പഠനത്തിലുള്ള പുത്തൻ ഉണർവ്, വിദേശീയരുമായി ഉള്ള ബിസിനസ് ബന്ധങ്ങൾ, നിയമവുമായുള്ള നല്ല ബന്ധം, എഴുത്തുകാർക്ക് നല്ല സമയം, ഇൻ ലോസും ആയുള്ള അടുപ്പം, കൂടുതൽ വിശ്വാസം എന്നിവ കൊണ്ട് അടുത്ത കുറെ മാസങ്ങൾ വളരെ ഫലവത്തായി മാറും.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
കുടുംബം, വീട്, മാതാപിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ, എന്ന നാലാം ഭാവത്തിൽ സൂര്യനും ബുധനും നിൽക്കുന്നു. വീടിനുള്ളിൽ നിങ്ങളുടെ സ്ഥാനം പ്രധാനമായി മാറുന്നു. കുടുംബത്തിൽ പ്രധാന കാര്യങ്ങൾ സംഭവിക്കുന്നു. വീട് വിൽപ്പന, വാങ്ങൽ, റീ വർക്ക് എന്നിവ ചെയ്യുന്നു. കുടുംബത്തിനു വേണ്ടി കൂടുതൽ സമയം ചിലവഴിക്കുന്നു, വീട്ടിൽ കൂടുതൽ പേർ എത്തുന്നു. വീട്ടുകാർക്ക് വേണ്ടിയും, വീടിനു വേണ്ടിയും ഉള്ള ലോങ്ങ് ടേം പദ്ധതികൾ തയ്യാറാക്കുന്നു. വീട്ടുകാരോട് കൂടുതൽ സംസാരിക്കേണ്ട സഹചര്യം വന്നു പെടുന്നു.
റൊമാൻസ്, കുട്ടികൾ, ഊഹക്കച്ചവടം, ഒഴിവു സമയം, ക്രിയേറ്റിവിറ്റി എന്ന അഞ്ചാം ഭാവത്തിൽ ശുക്രനും ചൊവ്വയും നിൽക്കുന്നു. പുതിയ ഹോബികൾ, ക്രിയേറ്റീവായ കാര്യങ്ങൾ, റൊമാന്റിക് ബന്ധങ്ങൾ എന്നിവ നടക്കാം. നിലവിലുള്ള പ്രേമ ബന്ധങ്ങൾ ശക്തിപ്പെടാം.
സെക്‌സ്, തകർച്ചകൾ, രൂപാന്തരം, നിക്ഷേപങ്ങൾ, ഇൻ ലോസ്, മറ്റുള്ളവരുടെ ധനം എന്ന എട്ടാം ഭാവത്തിൽ സ്ലോ ഡൗൺ ചെയ്തു നിന്ന വ്യാഴം എട്ടാം തീയതി മുതൽ നേരെ സഞ്ചരിച്ചു തുടങ്ങും. അതോടൊപ്പം ഈ ഭാവത്തിൽ ഇതുവരെ നേരിട്ടു കൊണ്ടിരുന്ന തടസങ്ങൾക്കും മാറ്റം വന്നതായി കാണാം. നിക്ഷേപങ്ങൾ വർദ്ധിക്കാം. സെക്ഷ്വൽ ബന്ധങ്ങൾ തീവ്രമായി തുടരും. നിങ്ങളുടെ പ്രാധാന്യം കൂടുതൽ ആകാം. ഭൂതകാലവുമായി സന്ധി ചെയ്യും. മനസിലെ മുറിവുകൾ ഉണങ്ങും. ബാധ്യതകൾ തീർക്കും.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
സഹോദരങ്ങൾ, അയൽക്കാർ, ടെക്‌നോളജി, ആശയ വിനിമയം, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, നെറ്റ്‌വർക്കിങ് എന്ന മൂന്നാം ഭാവത്തിൽ സൂര്യനും, ബുധനും നിൽക്കുന്നു. കൂടുതൽ ആശയ വിനിമയം, ചെറിയ യാത്രകൾ, ചെറിയ ട്രെയിനിങ്ങുകൾ എന്നിവ ഉണ്ടാകാം. ടെക്‌നോളജിയുമായി കൂടുതൽ അടുപ്പം. ടെസ്റ്റുകൾ, ചെറിയ പ്രോജക്ടുകൾ എന്നിവയും ഉണ്ടാകും.
കുടുംബം, വീട്, പൂർവികർ, പൂർവിക സ്വത്തുക്കൾ, മാതാപിതാക്കൾ എന്ന നാലാം ഭാവത്തിൽ വീട് വിൽപ്പന, വാങ്ങൽ, റീ വർക്ക് എന്നിവ ചെയ്യാം. വീട്ടുകാരോട് യുദ്ധം ചെയ്യുകയും അതേസമയം സ്‌നേഹം കാണിക്കുകയും ചെയ്യും. വീട്ടു കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കും. വീടിനു വേണ്ടി വിലയേറിയ വസ്തുക്കൾ വാങ്ങാം. വീടുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരുമായുള്ള അടുപ്പവും ഉണ്ടാകാം.
വിവാഹം, യൂനിയൻ, ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്ന എഴാം ഭാവത്തിൽ വിവാഹബന്ധത്തിലേക്ക് വഴി തെളിക്കുന്ന വിഷയങ്ങൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്നിവയിൽ നേരിട്ടു കൊണ്ടിരുന്ന തടസം നീങ്ങിയതായി കാണാം. വിവാഹം, വിവാഹ നിശ്ചയം, ശത്രുക്കളുമായുള്ള നല്ല ചർച്ചകൾ എന്നിവയ്ക്കും അനുകൂല സമയം ആകുന്നു.
പീസസ് (ഫെബ്രുവരി 19 - മാർച്ച് 20)
ധനം, വസ്തുവകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിൽ സൂര്യനും ബുധനും നിൽക്കുന്നു. കൂടുതൽ ജോലി, അല്ലെങ്കിൽ രണ്ടാം ജോലി ഏറ്റെടുക്കാൻ ആഗ്രഹിക്കും. എന്നാൽ പുതിയ ജോലികൾ ഏറ്റെടുക്കാതെ ഇപ്പോൾ ചെയ്യുന്നവ മെച്ചപ്പെടുത്താൻ യോജിച്ച സമയം. ധനകാര്യം അടുക്കി വെക്കും. വിലയേറിയ വസ്തുക്കൾ വാങ്ങുകയും ചെയ്യും.
സഹോദരങ്ങൾ, അയൽക്കാർ, ടെക്‌നോളജി, ആശയ വിനിമയം, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, നെറ്റ്‌വർക്കിങ് എന്ന മൂന്നാം ഭാവത്തിൽ ചൊവ്വയും, ശുക്രനും നിൽക്കുന്നു. യൂത്ത് ഗ്രൂപ്പുകളിൽ പ്രവർത്തിക്കാം. ചെറു യാത്രകൾ, ചെറിയ ട്രെയിനിങ്ങുകൾ എന്നിവയിൽ പങ്കെടുക്കാം. കൂടുതൽ തിരക്കേറിയ പ്രവർത്തനം അയൽക്കാർക്കിടയിൽ കാഴ്ച വെക്കാം. അതോടൊപ്പം ശാരീരികമായ അസ്വസ്തതകൾ ഉണ്ടാകാം. ആ ബുദ്ധിമുട്ടുകൾ ചൊവ്വ ഈ ഭാവത്തിൽ നിന്ന് നീങ്ങുന്നത് വരെ കൂടെയുണ്ടാകാം. അതോർത്ത് വിഷമിക്കേണ്ടതില്ല.
എട്ടാം തീയതി വ്യാഴം നിങ്ങളുടെ ആറാം ഭാവത്തിൽ നേരെ സഞ്ചരിക്കാൻ തുടങ്ങും. ദിവസേനയുള്ള ജീവിതം, ജോലി സ്ഥലം, സഹ പ്രവർത്തകർ, ശത്രുക്കൾ, വളർത്തു മൃഗങ്ങൾ എന്ന വിഷയങ്ങളിൽ ഒരു മെച്ചപ്പെടൽ ഉണ്ടായതായി കാണാൻ കഴിയും. ജോലി സ്ഥലത്തുള്ള അസ്വസ്ഥതകൾക്ക് ഒരു അയവ് വന്നതായി കാണാൻ കഴിയും. ആരോഗ്യം, മെച്ചപ്പെടുത്താനുള്ള നല്ല അവസരം ലഭിക്കും. ദിവസേനയുള്ള ജീവിതം കൂടുതൽ ഈസി ആയതു പോലെ അനുഭവത്തിൽ വരാം. ജോലി സ്ഥലത്ത് അൽപ്പം മെച്ചപ്പെട്ട സ്ഥലം, പദവി എന്നിവ ലഭിക്കാം. അതുപോലെ സഹപ്രവർത്തകരുമായി നല്ല പെരുമാറ്റം, അൽപ്പം കൂടെ സന്തോഷം എന്നിവ പ്രതീക്ഷിക്കാം.
jayashreeforecast@gmail.com