ഏരീസ് (മാർച്ച് 21 - ഏപ്രിൽ 19)

നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, മനോഭാവം, വിചാരധാര, വീക്ഷണ കോൺ എന്ന ഒന്നാം ഭാവത്തിൽ സൂര്യൻ നില്ക്കുന്നു. മനോഭാവം, വ്യക്തിത്വം, എന്നിവയിൽ ഒരു പുതിയ ഊർജം, എന്ത് കാര്യങ്ങളെയും ഏറ്റെടുക്കാനുള്ള ഒരു ധൈര്യം എന്നിവ പ്രകടമാകും. ജീവിതത്തിലെ പല പുതിയ തുടക്കങ്ങളും ഈ അവസരം പ്രതീക്ഷിക്കാവുന്നതാണ്. ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിൽ ബുധനും ചൊവ്വയും നിൽക്കുന്നു. മൂല്യ വർധനയ്ക്ക് വേണ്ടി അധിക അധ്വാനം ചെയ്യാൻ അവസരങ്ങൾ തെളിഞ്ഞു വരും. ധനകാര്യം എഴുതി വച്ച് പ്ലാൻ ചെയ്യും. ഇതേ അവസരം അധിക ചിലവും പ്രതീക്ഷിക്കാം. രണ്ടാം ഭാവത്തിലെ വസ്തുതകളെ കുറിച്ചുള്ള ചിന്തകൾ മനസാകെ മൂടി നിൽക്കും. കൂടുതൽ സീരിയസ് ആയ തീരുമാനങ്ങൾ അല്പം വൈകിപ്പിച്ചാലും അത് തെറ്റല്ല. രണ്ടു തീവ്രമായ ശക്തികൾ, ബുധനും, ചൊവ്വയും, ഈ ഭാവത്തിലെ വിഷയങ്ങളിൽ മനസിനെ അവരുടെതായ രീതികളിൽ നിയന്ത്രിക്കപ്പെടുമ്പോൾ അതിനെ മറികടക്കുക അത്ര എളുപ്പമായിരിക്കില്ല എന്ന് സാരം. സഹോദരങ്ങൾ, ആശയ വിനിമയം, ടെക്‌നോളജി, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയല്ക്കാർ, എന്ന ചെറിയ ചെറിയ കാര്യങ്ങളുടെ മൂന്നാം ഭാവത്തിൽ അതാ ശുക്രൻ നിൽക്കുന്നു. അയൽക്കാർ, അല്ലെങ്കിൽ അടുത്തുള്ള ചെറു ഗ്രൂപ്പുകൾ എന്നിവയിൽ ഉണർന്നു പ്രവർത്തിക്കും. അവിടെല്ലാം ആരാധന പാത്രങ്ങൾ നിങ്ങളെ തേടി എത്തും. ഇതൊരു സന്തോഷകരമായ അവസ്ഥയെ കാണിക്കുന്നു. മനോഹരമായ സ്ഥലങ്ങളിലേക്കുള്ള ചെറു യാത്രകൾ, പ്രയോജനകരമായ ചെറിയ ട്രെയിനിങ്ങുകൾ എന്നിവയും പ്രതീക്ഷിക്കാം.

ടോറസ് (ഏപ്രിൽ 20- മെയ്‌ 20)

രഹസ്യ മോഹങ്ങൾ ദാഹങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ബെഡ് പ്ലെഷേഴ്‌സ്, ഒറ്റപ്പെടൽ, നിഗൂഡത, ദൂര ദേശ വാസം, എന്ന അതീവ രഹസ്യം നിറഞ്ഞ പന്ത്രണ്ടാം ഭാവം സൂര്യന്റെ കൈവശമാണ്. കഴിഞ്ഞ പതിനൊന്നു മാസങ്ങളിൽ നിങ്ങൾ കടന്നു പോയ കാര്യങ്ങളെ വിശകലനം ചെയ്യുന്നു. ആ സംഭവങ്ങളിൽ നിന്ന് നേരിട്ട വൈകാരികമായ തിരിച്ചടികളെ ഓർത്തെടുക്കുന്നു. അവയെ നിറഞ്ഞ ഹൃദയത്തോടെ സ്വീകരിക്കുന്നു. അവയിൽ നിന്ന് ലഭിച്ച തിരിച്ചറിവുകളെ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശരീരവും, മനസും സജ്ജമാക്കുന്നു. നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, മനോഭാവം, വിചാരധാര, വീക്ഷണ കോൺ എന്ന ഒന്നാം ഭാവത്തിൽ ബുധനും, ചൊവ്വയും നിൽക്കുന്നു. സ്വയം പ്രമോട്ട് ചെയ്യുന്ന അവസരം. സ്വയം വെളിപ്പെടുത്തുവാൻ ലഭിക്കുന്ന ഒരവസരവും നിങ്ങൾ ഉപേക്ഷിക്കുകയില്ല. അതിനു വേണ്ടി ഉള്ള കൂടുതൽ ആശയ വിനിമയങ്ങൾ പ്രതീക്ഷിക്കാം. ഒന്നിൽ നിന്ന് വേറൊന്നിലേയ്ക്ക്, പൂർണത ഇല്ലാതെ സഞ്ചരിക്കുകയും ചെയ്യുന്നു. ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിൽ ശുക്രൻ നില്ക്കുന്നു . വിലയേറിയ വസ്തുക്കൾ വാങ്ങാം. അധിക ചെലവ് പ്രതീക്ഷിക്കാം. ധന സംബന്ധമായ നീക്കങ്ങൾ നടത്തും. ധനത്തിന് വേണ്ടി മറ്റുള്ളവരെ സമീപിക്കുകയും ചെയ്യേണ്ട അവസ്ഥ ഉണ്ടാകാം. അധിക ചെലവ് ഒഴിവാക്കാമായിരുന്നു എന്ന് തോന്നൽ പിന്നീട് ഉണ്ടാവുന്ന സാഹചര്യങ്ങാളിലൂടെ കടന്നു പോകാം.

ജമിനി (മെയ്‌ 21 - ജൂൺ 20)

കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്ന പതിനൊന്നാം ഭാവത്തിൽ സൂര്യൻ നില്ക്കുന്നു. കുട്ടികൾ, അല്ലെങ്കിൽ യുവാക്കൾ എന്നിവരുടെ കൂടെ ഉള്ള അധിക സമയം. പുതിയ സുഹൃത്തുക്കൾ, ഗ്രൂപ്പുകൾ എന്നിവയിൽ ചേരാം. ഗ്രൂപുകളിൽ നിന്നാലും സ്വന്തം തീരുമാനങ്ങൾ, സ്വപ്‌നങ്ങൾ എന്നിവ സാധൂകരിക്കും, രഹസ്യ മോഹങ്ങൾ ദാഹങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ബെഡ് പ്ലെഷേഴ്‌സ് , ഒറ്റപ്പെടൽ, നിഗൂഡത, ദൂര ദേശ വാസം, എന്നാ അതീവ രഹസ്യം നിറഞ്ഞ പന്ത്രണ്ടാം ഭാവം ബുധനും ചൊവ്വയും നിയന്ത്രിക്കുന്നു. സ്വന്തം ആലോചനകളെ വിശകലനം ചെയ്യ്യുന്നു അവയെ എങ്ങനെ എങ്ങനെ മറ്റുള്ളവരിലേക്ക് പകര്ന്നു കൊടുക്കാമെന്നു ഗഹനമായി ചിന്തിക്കുന്നു. അവയെ ഫല പ്രദമായ രീതിയിൽ അവതരിപ്പിക്കാൻ കഴിയുന്നുണ്ടോ എന്ന് സംശയം തോന്നാം. സാഹചര്യങ്ങൾ തനിക്ക് വിപരീതമാണോ എന്നാ ആലോചന ഉണ്ടാകാം. അല്പം നിരാശ തോന്നിയാൽ അധികം താമസിക്കാതെ ഈ അവസ്ഥ മാറും എന്ന് ആശ്വസിക്കാം. ചിലപ്പോൾ അല്പം ഒറ്റപ്പെട്ടു നില്ക്കുകന്നത് ഭാവിയെ കുറിച്ചുള്ള തീരുമാനങ്ങൾ എടുക്കാൻ പ്രപഞ്ചം വഴിയോരുക്കുന്നതായി കാണുക. നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, മനോഭാവം, വിചാരധാര, വീക്ഷണ കോൺ എന്നാ ഒന്നാം ഭാവത്തിൽ ശുക്രൻ നില്ക്കുന്നു. പുതിയ ബന്ധങ്ങൾ, പുതിയ ലുക്‌സ്, നിലവിൽ ഉള്ള ബന്ധങ്ങളുടെ ശക്തിപ്പെടൽ, എന്നിവ പ്രതീക്ഷിക്കാം. എല്ലാ അവസ്ഥകളെയും നയപരമായി നേരിടുന്ന കാഴ്ച കാണും.

കാൻസർ (ജൂൺ 21 - ജൂലൈ 22)

ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്ന പത്താം ഭാവത്തിൽ സൂര്യൻ നിൽക്കുന്നു. ഈ വർഷം ഈ സമയം നിങ്ങളുടെ ശ്രദ്ധ കൂടുതലും പത്താം ഭാവത്തിൽ കേന്ദ്രീകരിക്കപെട്ടിരിക്കുന്നു. ജീവിതത്തിലും ജോലിയിലും പുതിയ അട്ജസ്‌റ്‌മെന്റുകൾ, കൂടുതൽ ഒപ്ഷനുകളെ സ്വീകരിക്കുന്നു. അധികാരികലുമായുള്ള സംവാദം, ചെയ്ത ജോലിക്കുള്ള അംഗീകാരം എന്നിവ ലഭിക്കാൻ സമയമായി. കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്നാ പതിനൊന്നാം ഭാവത്തിൽ ബുധനും ചൊവ്വയും. കുട്ടികൾ, യുവാക്കൾ, സുഹൃത്തുക്കൾ എന്നാ ഗ്രൂപുകളിൽ അധിക സമയം ചിലവഴിക്കും. നിങ്ങളുടേതായ ആശയങ്ങൾ ഗ്രൂപുകളിൽ ഉപയോഗിക്കും. ടെക്‌നോളജിയുമായി കൂടുതൽ ബന്ധം, കൂടുതൽ നെറ്റ് വർകിങ് എന്നിവ ഉണ്ടാകും. ഗ്രൂപുകളിൽ ചെയ്യുന്ന പ്രവര്ത്തികള്ക്ക് മേൽ വാഗ്വാദങ്ങളും ഉണ്ടാകാം., രഹസ്യ മോഹങ്ങൾ ദാഹങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ബെഡ് പ്ലെഷേഴ്‌സ്, ഒറ്റപ്പെടൽ, നിഗൂഡത, ദൂര ദേശ വാസം, എന്നാ അതീവ രഹസ്യം നിറഞ്ഞ പന്ത്രണ്ടാം ഭാവം ശുക്രന്റെ കൈവശം നില്ക്കു ന്നു. ആത്മീയതയിലേക്ക് ഒഴുകിപോകുന്ന അവസരങ്ങൾ വന്നു ചേരാം. ബന്ധങ്ങളുടെ ശക്തിപ്പെടലിനു വേണ്ടി സ്വയം ത്യേജിക്കേണ്ട സാഹചര്യങ്ങൾ വന്നു ചേരാം. ഹൃദയത്തിലെ ആലോചനകളും, വികരങ്ങാലും അപ്പാടെ വെളിപ്പെടുത്താൻ സമയമായില്ല എന്നാ തോന്നൽ ഉണ്ടാകാം. ഈ അവസ്ഥ അധികകാലം നീണ്ടു നില്ക്കുകയില്ല എന്ന് ഉറപ്പിക്കാം. ഈ സമയം മനസിനെ പാകപ്പെടുത്താനുള്ള അവസരമായി കാണുക.

ലിയോ (ജൂലൈ 23 - ഓഗസ്റ്റ് 22)

ദൂര യാത്രകൾ, ഉയർന്ന പഠനം, തത്വാ ചിന്താ, ആത്മീയത, വിദേശ ബന്ധം എന്ന ഒൻപതാം ഭാവത്തിൽ സൂര്യൻ നില്ക്കുന്നു കൂടുതൽ വെല്ലുവിളി ഏറ്റെടുക്കാൻ സ്വയം തയ്യാറാകും. അവ സ്വീകരിക്കാൻ വേണ്ടി പുതിയ പദ്ധതികൾ തയ്യാറാക്കും. ഇവ ആത്മീയതയുടെ തലങ്ങളിലും ആവാം. പുതിയ പഠനം, ദൂര യാത്രകൾ, എന്നിവ പ്രതീക്ഷിക്കാം. കൂടുതൽ വെല്ലുവിളികൾ ഏറ്റെടുക്കുമ്പോൾ റിസ്‌കുകൾ കൂടെ എത്തുമെന്ന് മറക്കണ്ട. ജോലി സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്നാ പത്താം ഭാവത്തിൽ ബുധനും, ചൊവ്വയും നില്ക്കു ന്നു ജോലിയെ കുറിച്ചുള്ള സന്ദേശങ്ങൾ, അധികാരികളോട് ഉള്ള വെല്ലുവിളി, ലോങ്ങ് ടേം ലക്ഷ്യങ്ങളെ കുറിച്ചുള്ള അധിക ആലോചന, അവയെ എത്തിപ്പിടിക്കാനുള്ള വ്യഗ്രത എന്നിവ പ്രതീക്ഷിക്കാം. എഴുത്ത്, ആശയ വിനിമയം എന്നാ രംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള നല്ല സമയം. കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്നാ പതിനൊന്നാം ഭാവത്തിൽ ശുക്രൻ നില്ക്കു ന്നു പുതിയ സുഹൃദ് ബന്ധങ്ങൾ, കുട്ടികൾ, യുവാക്കൾ എന്നിവരുടെ ഒപ്പമുള്ള അധിക സമയം. സമാന മനസ്‌കരുടെ ഒപ്പമുള്ള നടത്തം, കൂടുതൽ സമയം വീടിനു പുറത്ത് പ്രതീക്ഷിക്കാം. സുഹൃത്തുക്കളിൽ നിന്നും താല്പര കക്ഷികൾ ഉണ്ടാകാം. ഈ ഗ്രൂപ്പ് ജോലികളിൽ നിന്ന് ലാഭകരമായ നീക്കങ്ങൾ പ്രതീക്ഷിക്കാം. ലോങ്ങ് ടേം പദ്ധതികൾക്ക് മേൽ വഴികൾ തെളിഞ്ഞു വരും.

വിർഗോ (ഓഗസ്റ്റ് 23 - സെപ്റ്റംബർ 22)

സെക്‌സ്, തകർച്ചകൾ, നിക്ഷേപങ്ങൾ, രൂപാന്തരം, മറ്റുള്ളവരുടെ കഴിവുകൾ, നിഗൂഡത എന്ന എട്ടാം ഭാവത്തിൽ സൂര്യൻ നില്ക്കുന്നു. വൈകരികമായ പൊട്ടിത്തെറികൾ പ്രതീക്ഷിക്കാം. ബിസിനസ്, ജീവിത പങ്കാളി എന്നിവരോടുള്ള അധിക സംസാരം പ്രതീക്ഷിക്കാം. മറ്റുള്ളവരെ കുറിച്ചുള്ള പ്രതീക്ഷകൾ എന്താണ്, എന്തായിരിക്കണം എന്ന് ആലോചന ചെയ്യും. അറിയാമല്ലോ സൂര്യൻ ഏതു ഭാവത്തിൽ നിന്നാലും ആ ഭാവത്തിലെ വിഷയങ്ങളിൽ ശുദ്ധീകരണം നടക്കും. ഏറ്റം ഭാവത്തിലെ ശുദ്ധീകരണ പ്രക്രിയയെ ഹൃദയത്തോടെ സ്വീകരിക്കുക. ദൂര യാത്രകൾ, ഉയര്ന്നാ പഠനം, തത്വാ ചിന്താ, ആത്മീയത, വിദേശ ബന്ധം എന്നാ ഒന്പകതാം ഭാവത്തിൽ ബുധനും, ചൊവ്വയും നില്ക്കു ന്നു. ദൂര യാത്രകൾ, എഴുത്ത് വായന, പുതിയ ആശയങ്ങൾ ജീവിതത്തിൽ പ്രാവർത്തിവകമാക്കാനുള്ള ആഗ്രഹം എന്നിവ പ്രതീക്ഷിക്കാം. ധ്യാനം, പ്രാർത്ഥന എന്നിവ സ്വീകരിക്കും. ജോലി സമൂഹത്തിലെ വില എന്നാ പത്താം ഭാവത്തിൽ ശുക്രൻ നില്ക്കു ന്നു. ജോലിയിലെ അനുകൂല സാഹചര്യം വെളിപ്പെടുന്നു. ഈ നീക്കങ്ങൾ അല്പക നാളായി കഷ്ടപ്പെട്ട് കൊണ്ടിരുന്ന നിങ്ങളെ ആശ്വസിപ്പിക്കും. ജോലിയിലെ ലഭാകരമായ നീക്കങ്ങൾ നിങ്ങള്ക്ക് ഭാവിയിലേക്ക് ഉണ്ടാകാൻ പോകുന്ന നല്ല കാലത്തെ സൂചിപ്പിക്കുന്നു ഏറ്റെടുത്ത കാര്യങ്ങൾ ഭംഗിയായി തീർക്കാൻ സാധിക്കും. ആ ജോലിക്കുള്ള അംഗീകാരം, ജോലിയില്ലതവർക്ക് പങ്കാളിയിൽ നിന്ന് ലഭിക്കുന്ന ലാഭം എന്നിവ പ്രതീക്ഷിക്കാം.

ലിബ്രാ (സെപ്റ്റംബർ 23 - ഒക്ടോബർ 22)

വിവാഹം, യൂണിയൻ, കോണ്ട്രക്ടുകൾ, നിയമത്തിനു വിധേയമായ ബന്ധങ്ങൾ, പാർട്ണർഷിപുകൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്ന എഴാം ഭാവത്തിൽ നിൽക്കുന്നു. ബന്ധങ്ങൾ പ്രധാനം ആകും എന്ന് പറയേണ്ടതില്ലല്ലോ. ബന്ധങ്ങളെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങളിൽ നിങ്ങൾ മുഴുകും. യഥാർത്ഥത്തിൽ എന്ത് വില കൊടുത്തും ബന്ധം നില നിര്ത്താ്ൻ നിങ്ങൾ പരിശ്രമിക്കുന്ന സമയമാണ്. വിവാഹം, ബിസിനസ് എന്ന് മാത്രമല്ല ഏഴാം ഭാവത്തിലെ എല്ലാ ബന്ധങ്ങളിലും ഈ പരിഷ്ടമം ഉണ്ടാവും. സെക്‌സ്, തകർച്ചകൾ, നിക്ഷേപങ്ങൾ, രൂപാന്തരം, മറ്റുള്ളവരുടെ കഴിവുകൾ, നിഗൂഡത എന്ന എട്ടാം ഭാവത്തിൽ ചൊവ്വയും ബുധനും നില്ക്കു ന്നു വികാര നീര്ഭരനായി സംസാരിക്കുന്ന അവസ്ഥ മറ്റുള്ളവരോടുള്ള സംസാരം ചിലപ്പോൾ ശക്തിപ്രകടനം കൊണ്ട് വഴി തെറ്റാം. ബിസിനസ് പങ്കാളിയുമായി ഉള്ള സംസാരം ശ്രദ്ധിക്കേണ്ട സമയമാകുന്നു. ജോയിന്റ് സ്വത്തുക്കളുടെ മേൽ കൂടുതൽ ആശയ വിനിമയം, നിക്ഷേപങ്ങളുടെ മേൽ കൂടുതൽ ശ്രദ്ധ എന്നിവയും പ്രതീക്ഷിച്ചോളൂ ദൂര യാത്രകൾ, ഉയര്ന്നി പഠനം, തത്വാ ചിന്താ, ആത്മീയത , വിദേശ ബന്ധം എന്നാ ഒന്പ്താം ഭാവത്തിൽ ശുക്രൻ നില്ക്കുന്നു. പുതിയ സ്‌കില്ല്‌സ് നേടി എടുക്കാം. ദൂര യാത്രകളിൽ താല്പ്ര കക്ഷികളെ കണ്ടു മുട്ടാം. വിദേശസംസ്‌കാരവുമായി ഒരു കൂടിക്കാഴ്ചയും നടത്തും. എഴുത്ത്, വായന എന്നിവയ്ക്ക് യോജിച്ച സമയം.

സ്കോർപ്പിയോ (ഒക്ടോബർ 23 - നവംബർ 21)

ആരോഗ്യം, സഹപ്രവർത്തകർ, ശത്രുക്കൾ, ദിവസേനയുള്ള ജീവിതം, വളർത്തു മൃഗങ്ങൾ, ജോലി സ്ഥലം, ബാധ്യതകൾ എന്ന ആറാം ഭാവത്തിൽ സൂര്യൻ നിൽക്കുന്നു. ജോലി സ്ഥലത്തുള്ള അച്ചടക്കം നിറഞ്ഞ പ്രവർത്തി, ആരോഗ്യ കാര്യത്തിലെ മെച്ചപ്പെടൽ എന്നിവയിലേക്കുള്ള വഴികൾ തുറക്കപ്പെടും. ചെറിയ പ്രോജക്ടുകളിൽ അധിക സമയം ചെലവാക്കും. വളര്ത്തു മൃഗങ്ങള്ക്ക് വേണ്ടി സമയം കണ്ടെത്തും. വിവാഹം, യൂണിയൻ, കോണ്ട്രക്ടുകൾ, നിയമത്തിനു വിധേയമായ ബന്ധങ്ങൾ, പാർട്ണർ ഷിപുകൾ തെളിഞ്ഞു നില്ക്കുന്ന ശത്രുക്കൾ എന്ന എഴാം ഭാവത്തിൽ ബുധനും ശുക്രനും നില്ക്കുന്നു പുതിയ അഗ്രീമെന്റുകൾ, ബന്ധങ്ങൾ, എന്നിവയിൽ ഏർപെടാൻ ഉള്ള ചർച്ചകൾ നടത്തും. സീരിയസ് ആയ ബന്ധങ്ങളിൽ മാത്രമേ ഈ അവസരം താല്പര്യം കാണു. യഥാർത്ഥ്യം അല്ലാത്തവയെ ദൂരെ നിർത്തും. കൂടുതൽ ആശയവിനിമയങ്ങൾ ഒന്നിനോട് ഒന്ന് എന്ന രീതിയിൽ ചെയ്യും. പൊതു ജനങ്ങളോട് അടുത്ത നില്ക്കു ന്ന കൂടുതൽ ജോലികൾ ചെയ്യും. ഈ അവസരത്തിൽ അധിക ശക്തി പ്രകടനം നടത്തി അവസരങ്ങൾ നഷ്ടപ്പെടാതെ ശ്രദ്ധിക്കുക. സെക്‌സ്, തകര്ച്ചികൾ, നിക്ഷേപങ്ങൾ, രൂപാന്തരം , മറ്റുള്ളവരുടെ കഴിവുകൾ, നിഗൂഡത എന്നാ എട്ടാം ഭാവത്തിൽ ശുക്രൻ നില്ക്കുന്നു. ധനപരമായ മുന്നേറ്റങ്ങൾ നടക്കേണ്ടതാണ് . മനസിലെ മുറിവുകൾ ഉണങ്ങാൻ പാകമായ അവസരങ്ങൾ ഉണ്ടാകും. പങ്കാളിയുമായുള്ള ആഴമേറിയ ബന്ധം ആഗ്രഹിക്കും. വളരെ ഇമോഷണൽ ആയ ഒരു ഘട്ടമാണ് എന്ന് കരുതണം. 
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)

റൊമാൻസ്, കുട്ടികൾ, ക്രിയേടിവിടി, ഊഹകച്ചവടം, ഒഴിവു സമയം എന്നാ അഞ്ചാം ഭാവത്തിൽ സൂര്യൻ നില്ക്കുന്നു. വിനോദത്തിനു വേണ്ടി സമയം കാണ്ടെതും. ക്രിയെടിവ് ആയ കാര്യങ്ങാൽ ചെയ്യും. പുതിയ ഹോബി, കുട്ടികളുമായി കൂടുതൽ സമയം, എന്നിവയും ഉണ്ടാകും. അല്പ നാളുകളായി മൗനമായിരുന്ന നിങ്ങൾ പെട്ടന്ന് ഉല്ലാസത്തിന്റെ പാതയിലേക്ക് എടുത്തു ചാടും. ഒരു സരസനായി വിലസും എന്നര്ത്ഥം .
ആരോഗ്യം , സഹപ്രവർത്തകർ, ശത്രുക്കൾ, ദിവസേനയുള്ള ജീവിതം, വളര്ത്തു മൃഗങ്ങൾ, ജോലി സ്ഥലം, ബാധ്യതാകൾ എന്നാ ആറാം ഭാവത്തിൽ ബുധനും ചൊവ്വയും നിൽക്കുന്നു സഹപ്രവർത്തകരും ആയുള്ള സംവാദം, ജോലി സ്ഥലത്ത് ഭാവനാ ഉപയോഗിച്ചു കാര്യങ്ങൾ ചെയ്യൽ., പുതിയ് ജോലിക്ക് വേണ്ടി ഉള്ള ശ്രമം, ജീവിതാ സാഹചര്യം മെച്ചപ്പെടുത്തൽ, ആരോഗ്യത്തിൽ ഉള്ള കൂടുതൽ ശ്രദ്ധാ എന്നിവയും ഉണ്ടാകാം. അധിക ജോലി കൊണ്ട് സഹപ്രവര്ത്തകരോടുള്ള സംസാരത്തിൽ കാലുഷ്യം ഉണ്ടാകാം. ഇപ്പോൾ ജോലിയിൽ ഉള്ള കഴിവുകൾ വര്ധിപ്പികാനുള്ള ശ്രമം നടത്താം. വിവാഹം, യൂണിയൻ, കൊണ്ട്രക്ടുകൾ, നിയമത്തിനു വിധേയമായ ബന്ധങ്ങൾ, പാർടണർ ഷിപുകൾ തെളിഞ്ഞു നില്ക്കു ന്ന ശത്രുക്കൾ എന്നാ എഴാം ഭാവത്തിൽ ശുക്രൻ നില്ക്കു ന്നു. ഈ ബന്ധങ്ങാളിൽ എല്ലാം നിങ്ങള്ക്ക്ധ പ്രാധാന്യം ലഭിക്കും അല്ലെങ്കിൽ നിങ്ങളുടെ വാക്കുകൾക്ക് വില കാല്പിക്കപ്പെടും എന്നര്ത്ഥം . പുതിയ എഗ്രീമെന്റുകൾ, പാർട്ണർ ഷിപുകൾ എന്നിവയും പ്രതീക്ഷിക്കാം.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)

കുടുംബം, വീട് പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ, മാതാപിതാക്കൾ എന്ന നാലാം ഭാവത്തിൽ സൂര്യൻ നില്ക്കുന്നു വീടിനുള്ളിൽ നിങ്ങളുടെ പ്രാധാന്യം വർധിക്കും. കുടുംബവുമായുള്ള വെല്ലുവിളി, കുടുംബ സ്വത്ത്, പൂർവ്വികർ എന്നിവരെ കുറിച്ചുള്ള ചർച്ചകൾ, വീട്ടിലേക്ക് സന്ദർശകർ എത്താം. വീടിനെ കുറിച്ചുള്ള പുതിയ പദ്ധതികൾ എന്നിവയ്ക്കും സാധ്യത. റൊമാൻസ്, കുട്ടികൾ, ക്രിയെടിവിടി, ഊഹകച്ചവടം, ഒഴിവു സമയം എന്ന അഞ്ചാം ഭാവത്തിൽ ബുധനും, ചൊവ്വയും നിൽക്കുന്നു ക്രിയെടിവ് ആയ കാര്യങ്ങൾ ചെയ്യും. പുതിയ ഹോബ്ബികൾ, ഊഹക്കച്ചവടം എന്നിവയെ കുറിച്ച് ആലോചന ചെയ്യും. കൂടുതൽ നെറ്റ് വർകിങ്, ആതിൽ നിന്നുള്ള ലാഭകരമായ ബന്ധങ്ങൾ എന്നിവയും പ്രതീക്ഷിക്കാം. കുട്ടികളുടെ കൂടെ ഉള്ള നല്ല സമയം, ഊഹാക്കച്ചവടത്തിൽ അല്പം സാവധാനം നല്ലതാണു. ഈ അവസരം സീരിയസ് ആയ ബന്ധങ്ങളിൽ താല്പര്യം കാണുകയില്ല. ആരോഗ്യം, സഹപ്രവർത്തകർ, ശത്രുക്കൾ, ദിവസേന ഉള്ള ജീവിതം, വളർത്തു മൃഗങ്ങൾ, ജോലി സ്ഥലം, ബാധ്യതാകൾ എന്ന ആറാം ഭാവത്തിൽ ശുക്രൻ നിൽക്കുന്നു ജോലി സ്ഥലത്തെ അനുകൂല സ്ഥിതിയെ സൂചിപ്പിക്കുന്നു. ജോലിയിൽ ക്രിയെടിവ് ആയ കാര്യങ്ങൾ ചെയ്യേണ്ട അവസരം ഉണ്ടാകും. ഈ ജോലികൾ മറ്റുള്ളവരെ സന്തോഷിപ്പിക്കും. ജോലി സ്ഥലത്ത് കൂടുതൽ സ്വീകാര്യൻ ആകും എന്ന് പറയേണ്ടതില്ലലോ.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)

സഹോദരങ്ങൾ, അയൽക്കാർ, ആശയ വിനിമയം, ചെറു യാത്രകൾ, ഷോർട്ട് കോഴ്‌സുകൾ എന്ന മൂന്നാം ഭാവത്തിൽ സൂര്യൻ നില്ക്കുന്നു. മൂന്നാം ഭാവത്തിൽ ഉൾപ്പെടുന്ന വ്യക്തികളുമായി അധികം ആശയ വിനിമയം പ്രതീക്ഷിക്കാം. ചെറു യാത്രകൾ, ചെറിയ പ്രോജക്ടുകൾ എന്നിവയിൽ കൂടുതൽ സമയം ചിലവഴിക്കും. അത് പോലെ ചെറിയ ട്രെയിനിങ്ങുകൾ എന്നിവയും പ്രതീക്ഷിക്കാം. നല്ല സന്തോഷമുള്ള അവസ്ഥയിലൂടെ തന്നെ നീങ്ങും. കുടുംബം, വീട് പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ, മാതാ പിതാക്കൾ എന്നാ നാലാം ഭാവത്തിൽ ബുധനും, ചൊവ്വയും നില്ക്കുന്നു. വീട്ടുകാരെ വെല്ലുവിളിക്കും അവരുടെ ആക്രമണത്തിന് വിധേയനാകും. വീട് വില്പന, വാങ്ങൽ എന്നിവയും ആലോചിക്കും. ബന്ധുക്കാളോടുള്ള കൂടുതൽ ആശയ വിനിമയം. പരിചയമുള്ള സ്ഥാലങ്ങളിലെക്കുള്ള യാത്ര എന്ന്‌നിവയും പ്രതീക്ഷിക്കാം. റൊമാൻസ്, കുട്ടികൾ, ക്രിയെടിവ്ടി, ഊഹകച്ചവടം , ഒഴിവു സമയം എന്നാ അഞ്ചാം ഭാവത്തിൽ ശുക്രൻ നില്ക്കു ന്നു. പുതിയ പ്രേമ ബന്ധങ്ങൾ, കൂടുതൽ വിനോദം, ക്രിയെടിവ് ആയ ജോലികൾ, കുട്ടികളുടെ കൂടെ ഉള്ള നല്ല സമയം എന്നിവയും പ്രതീക്ഷിക്കാം. നിങ്ങളുടെ മേൽ മറ്റുള്ളവരുടെ ശ്രദ്ധ കൂടുതൽ പതിയുന്നതായി കാണാൻ
കഴിയും.

പീസസ് (ഫെബ്രുവരി 19 - മാർച്ച് 20)

ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിൽ സൂര്യൻ നില്ക്കുന്നു. ധനകാര്യം വളരെ പ്രാധാന്യം വഹിക്കും. കൂടുതൽ ധന സമ്പാദ നത്തിന് വേണ്ടി ആഗ്രഹിക്കും. അതിനു വേണ്ടി പദ്ധതി ചെയ്യും അധിക ജോലി, അധിക അധ്വാനം എന്നിവ പ്രതീക്ഷിക്കാം. കൂടുതൽ വസ്തുക്കൾ വാങ്ങിക്കൂട്ടാം. സഹോദരങ്ങൾ, അയല്ക്കാർ, ആശയ വിനിമയം, ചെറു യാത്രകൾ, ഷോർട്ട് കോഴ്‌സുകൾ എന്ന മൂന്നാം ഭാവത്തിൽ ബുധനും ചൊവ്വയും നില്ക്കുന്നു. ചെറു യാത്രകൾ നടത്തും ടെക്‌നോളജി , നെറ്റ് വര്കിം്ഗ് എന്നിവ കൂടുതൽ ഉപയോഗിക്കും. കൂടുതൽ ആശയ വിനിമായം, കൂടുതൽ ചെറിയ പ്രോജക്ടുകാൽ അങ്ങനെ തിരക്ക് പിടിച്ച ദിവസങ്ങൾ, കൂടുതൽ മീടിങ്ങുകൾ, അതിൽ നിന്നുണ്ടാകുന്ന ബിസിനസ് ബന്ധങ്ങൾ. അപ്പോൾ ഉണ്ടാകുന്ന ശാരീരികമായ അസ്വസ്ഥതകൾ, എന്നിവയും പ്രതീക്ഷിക്കാം. കുടുംബം, വീട് പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ, മാതാ പിതാക്കൾ എന്നാ നാലാം ഭാവത്തിൽ ശുക്രൻ നില്ക്കുന്നു. വീട് വില്പന വാങ്ങൽ എന്നിവയും പ്രതീക്ഷിക്കാം. വീട്ടിൽ ബന്ധുക്കളുടെ ആഗമനം, വീടുമായി ബന്ധപ്പെട്ടു പ്രവര്തിക്കുന്നവരുമായുള്ള അടുത്ത ബന്ധം എന്നിവ പ്രതീക്ഷിക്കാം.
jayashreeforecast@gmail.com