- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങളുടെ ഈ ആഴ്ച
ഏരീസ് (മാർച്ച് 21 - ഏപ്രിൽ 19) നിങ്ങളുടെ മൂല്യം, ധനം, വസ്തു വകകൾ, എന്ന രണ്ടാം ഭാവത്തിൽ മൂന്നു ഗ്രഹങ്ങൾ നിൽക്കുന്നു. സൂര്യൻ, ബുധൻ, ചൊവ്വ എന്നിവ രണ്ടാം ഭാവത്തിലെ വിഷയങ്ങളെ അവരുടെതായ ശക്തികളാൽ സ്വാധീനിക്കുമ്പോൾ നീക്കങ്ങൾ അത്ര എളുപ്പമാകണം എന്നില്ല എങ്കിലും വിഷമ ഘട്ടത്തിലും പ്രപഞ്ചം നിങ്ങൾക്കായി അനേക അവസരങ്ങൾ ഒരുക്കിയിരിക്കുന്നു. നിങ്ങള
ഏരീസ് (മാർച്ച് 21 - ഏപ്രിൽ 19)
നിങ്ങളുടെ മൂല്യം, ധനം, വസ്തു വകകൾ, എന്ന രണ്ടാം ഭാവത്തിൽ മൂന്നു ഗ്രഹങ്ങൾ നിൽക്കുന്നു. സൂര്യൻ, ബുധൻ, ചൊവ്വ എന്നിവ രണ്ടാം ഭാവത്തിലെ വിഷയങ്ങളെ അവരുടെതായ ശക്തികളാൽ സ്വാധീനിക്കുമ്പോൾ നീക്കങ്ങൾ അത്ര എളുപ്പമാകണം എന്നില്ല എങ്കിലും വിഷമ ഘട്ടത്തിലും പ്രപഞ്ചം നിങ്ങൾക്കായി അനേക അവസരങ്ങൾ ഒരുക്കിയിരിക്കുന്നു. നിങ്ങളുടെ മൂല്യ വർദ്ധന ലക്ഷ്യമാക്കിയുള്ള പദ്ധതികളിൽ ചെന്ന് ചേരാൻ അവസരങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു. പുതിയ ജോലി, അധിക അധ്വാനം, അതുപോലെ അധിക ചെലവ് എന്നിവ നേരിടാം. ധനം, നിങ്ങളുടെ മൂല്യം എന്നിവയെ ഉയർത്തുന്നതിനോടൊപ്പം, അവയെ നില നർത്താനുമുള്ള അനുഭവങ്ങൾ ഈ അവസരം പ്രതീക്ഷിച്ചു കൊള്ളുക. ഈ അനുഭവങ്ങൾ അത്ര സന്തോഷകരമായി തോന്നണം എന്നില്ല. എന്നാൽ അവയെ ശുഭപര്യവസായിയാക്കി തീർക്കാനുള്ള സർവ്വ കഴിവും നിങ്ങൾക്ക് മേലുണ്ട് എന്ന സത്യം തള്ളിക്കളയാനും പാടുള്ളതല്ല. ഓരോ അവസരത്തെയും ശക്തമായി നിരീക്ഷിക്കുക. മുമ്പും, പിമ്പും എങ്ങനെ ആയിരുന്നു, എങ്ങനെ ആയിരിക്കണം എന്ന് കണക്കു കൂട്ടുക. ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, സഹോദരങ്ങൾ, ടെക്‌നോളജി, ആശയ വിനിമയം, അയൽക്കാർ എന്ന മൂന്നാം ഭാവത്തിൽ ശുക്രൻ നിൽക്കുന്നു. അയൽക്കാർ, കമ്യൂണിറ്റികൾ എന്നിവയിൽ നിങ്ങളുടെ പ്രഭാവം നില നിർത്തും. അവർക്കെല്ലാം വേണ്ടപ്പെട്ടവരായി മാറാനുള്ള നല്ല അവസരം എത്തിച്ചേർന്നിരിക്കുന്നു. അതോടൊപ്പം, സഹോദരങ്ങളുമായുള്ള നല്ല കൂടിച്ചേരൽ, ഒത്തൊരുമ അവയിലേക്ക് നയിക്കുന്ന സാഹചര്യങ്ങാൽ എന്നിവയും പ്രതീക്ഷിക്കാം. ചെറിയയാത്രകൾ, കഴിവ് വർദ്ധിപ്പിക്കാനുള്ള പഠനം എന്നിവയും പ്രതീക്ഷിക്കാവുന്നതാണ്.
ടോറസ് (ഏപ്രിൽ 20- മെയ് 20)
നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണകോൺ, മനോഭാവം, വിചാരധാര എന്ന ഒന്നാം ഭാവത്തിൽ മൂന്നു ഗ്രഹങ്ങൾ നിൽക്കുന്നു. സൂര്യൻ, ബുധൻ, ചൊവ്വ എന്നിവ അവരുടെതായ രീതികളിൽ നിങ്ങളെ സ്വാധീനിച്ചു വശത്താക്കാൻ ശ്രമിക്കുന്നു. ഈ അവസ്ഥയിൽ ഈ മൂന്ന് ശക്തികളെയും എങ്ങനെ മാനേജ് ചെയ്യുന്നു എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും നിങ്ങൾ എത്ര സന്തോഷവാനാകും എന്ന് തീരുമാനിക്കാൻ കഴിയുക. ഒന്നാം ഭാവത്തിലെ വിഷയങ്ങളെ ഒരുനിമിഷം അവലോകനം ചെയ്യുക. ഓരോ വിഷയങ്ങളെയും പരിപക്വമാക്കത്തക്കരീതിയിൽ നിങ്ങൾ രൂപാന്തരപ്പെടുന്നു, ഇതു പരീക്ഷണവും നമ്മെ പൂർണ്ണതയിലേക്ക് ഒരു പടികൂടി അടുപ്പിക്കും എന്ന് മറക്കാൻ പാടുള്ളതല്ല. പുതിയ അവസരങ്ങൾ വന്നുചേരും. ബിസിനസ് അവസരങ്ങൾ, പുതിയ തുടക്കങ്ങൾ എന്നിവയിൽ ശക്തിപ്രകടനം നടത്തും. അതിനുവേണ്ട ധൈര്യം, മനോഭാവം എന്നിവ ഒപ്പം നിൽക്കുമ്പോൾ, ആവശ്യമില്ലാത്ത ചിന്തകൾ, ആശയങ്ങൾ എന്നിവയുമായി ബുധൻ ചുറ്റിക്കറങ്ങി നിൽക്കും. അവയെയാണ് ഈ അവസരം കൂടുതൽ ശ്രദ്ധിക്കേണ്ടത്. മനസിനെ കൂടുതൽ ഏകാഗ്രമാക്കുകയല്ലാതെ വേറെ പോംവഴിയില്ല. അതുപോലെ ശരീരിരിക അസ്വസ്ഥകൾ ഈ അവസരം ഉണ്ടാവുക ഒരു അത്ഭുതമായി കാണേണ്ട. ധനം, വസ്തുവകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിൽ ശുക്രൻ നിൽക്കുന്നു. പുതിയ ധന സമ്പാദന മാർഗ്ഗങ്ങൾ തെളിഞ്ഞു വരും. അതുപോലെ അമിതമായി ധനം ചെലവാക്കാനുള്ള പ്രവണത ഉണ്ടാകും. മൂല്യവർദ്ധനക്കായി പദ്ധതികൾ പുറത്തെടുക്കും. രണ്ടാം ഭാവത്തിലാകവേ ഒരു മെച്ചപ്പെടലിന്റെ സാദ്ധ്യതകൾ തെളിഞ്ഞു വരുന്നത് നിങ്ങൾക്ക് ആശ്വാസം പകരും. എന്നിരുന്നാലും ഒന്നാം ഭാവത്തിലെ ആ മൂന്നു ഗ്രഹങ്ങൾ തരുന്ന ഒരു ആശങ്കയെ നന്നായി മാനേജ് ചെയ്യാൻ കഴിഞ്ഞാൽ പിന്നെ കൂടുതൽ സന്തോഷവാനാകും എന്ന് പറയേണ്ടതില്ലല്ലോ.
ജമിനി (മെയ് 21 - ജൂൺ 20)
രഹസ്യമോഹങ്ങൾ, ഒളിപ്പിച്ചുവച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒറ്റപ്പെടൽ, ദൂരദേശവാസം, നിഗൂഡത എന്ന രഹസ്യമയമായ പന്ത്രണ്ടാം ഭാവത്തിൽ മൂന്നു ഗ്രഹങ്ങൾ നിൽക്കുന്നു. സൂര്യൻ, ബുധൻ, ചൊവ്വ കൂടുതൽ രഹസ്യവാനായി നിൽക്കാൻ തക്ക രീതിയിൽ അവസരങ്ങൾ ഉണ്ടായേക്കാം. ഈ അവസരം പിന്നോക്കം നിൽക്കണ്ടാത്തതിന്റെതാണ് എന്ന് മനസിലാക്കുക. ഭാവിയെക്കുറിച്ചുള്ള പദ്ധതികൾ, ഭൂതകാലത്തെക്കുറിച്ചുള്ള ആലോചനകൾ എന്നിവ ചെയ്ത് ജീവിതം ബാലൻസിങ് രീതിയിലേക്ക് നീങ്ങും. ഈ മൂന്നു ഗ്രഹങ്ങളും ഒരേ കാര്യം തന്നെയാണ് ആവശ്യപ്പെടുക. മൗനമായിരുന്നു കാര്യങ്ങൾ കണക്ക് കൂട്ടുവാൻ പ്രപഞ്ചം നിങ്ങൾക്ക് സൗകര്യമൊരുക്കിത്തന്നിരിക്കുന്നു. ഈ അവസ്ഥയിൽ ചെയ്യുന്നതെന്തും നിങ്ങൾക്ക് ആഴത്തിൽ മനസിലാക്കുവാൻ പാകത്തിൽ ഉള്ളവയാകണം. ശരീരത്തിന്റെ ആവശ്യങ്ങളെക്കാൾ ആത്മാവിന്റെ ആവശ്യങ്ങൾക്ക് പ്രാമുഖ്യം കൊടുക്കേണ്ട അവസരമാണ് എന്ന് നിങ്ങൾ തിരിച്ചറിയും. പ്രാർത്ഥന, ധ്യാനം, എന്നിവ നടത്തി ആത്മാവിനെയും മനസിനെയും ശക്തിപ്പെടുത്തുക. ഈ ശക്തി നിങ്ങളുടെ ഒന്നാം ഭാവത്തെയും സ്വാധീനിക്കും. നിങ്ങളുടെ ലുക്‌സ്, വ്യക്തിത്വം, മനോഭാവം, വിചാരധാര, വീക്ഷണകോൺ എന്നിവയിൽ ശുക്രൻ നിൽക്കുന്നു. മനസ് പങ്കുവെക്കാൻ ആഗ്രഹിച്ചു നടന്ന വ്യക്തികൾ മറ്റുള്ളവരെ ആകർഷിച്ചു വശത്താക്കും. പുതിയ ലുക്‌സ് പരീക്ഷിക്കും. സൗന്ദര്യ വർദ്ധനയെക്കുറിച്ച് ഒരു തവണ പോലും ആലോചിക്കാതെ ജെമിനയ്‌സ് കാണുകയില്ല. പുതിയ വസ്ത്രങ്ങൾ, പുതിയ ആഭരണങ്ങൾ എന്നിവകൊണ്ട് സ്വയം അലങ്കരിക്കാൻ താൽപര്യപ്പെടും ഈ അവസരം മറ്റുള്ളവരെ കൂടുതൽ ആകർഷിക്കുകയാൽ അങ്ങന്റെ അവസരങ്ങൾ, അതായത് മീറ്റിങ്ങുകൾ, അഭിമുഖങ്ങൾ എന്നിവയിൽ ഭാഗ്യം പരീക്ഷിക്കുക തന്നെ വേണം.
കാൻസർ (ജൂൺ 21 - ജൂലൈ 22)
കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്ന പതിനൊന്നാം ഭാവത്തിൽ മൂന്നു ഗ്രഹങ്ങൾ, നിൽക്കുന്നു. സൂര്യൻ, ബുധൻ, ചൊവ്വ ഈ മൂന്നു ഗ്രഹങ്ങളും അവയുടെതായ പ്രൗഡി പ്രദർശിപ്പിക്കാൻ തക്കം പാർത്തു നിൽക്കുന്നു. ഈ അവസരം നിങ്ങളെ ഒറ്റയ്ക്ക് ലഭിക്കാത്തതിനാൽ പലരും പരാതി പറഞ്ഞേക്കാം. ആ പരാതികൾ നിങ്ങൾക്ക് അത്ര സുഖകരമായി തോന്നുകയുമില്ല. എന്തെന്നാൽ ഗ്രൂപ്പ് ജോലികളിൽ പ്രിതരായി നിങ്ങളുടെ ലക്ഷ്യങ്ങളെയും, സ്വപ്‌നങ്ങളെയും, ലാഭങ്ങളെയും മാത്രം ഉറ്റു നോക്കാൻ പ്രപഞ്ചം കൽപ്പിക്കുന്ന ഈ അവസ്ഥയിൽ മറ്റൊന്നിനെക്കുറിച്ചും നിങ്ങൾ അറിയാൻ ആഗ്രഹിക്കുകയില്ല . ഒന്ന് ചേർന്ന് ഒരേ ലക്ഷ്യത്തിനു വേണ്ടി സമയം ചിലവഴിക്കും. ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ താൽപ്പര്യം പ്രകടിപ്പിക്കും. എത്ര കൂട്ടമായി നിന്നാലും, എത്ര ഉപദേശം ലഭിച്ചാലും സ്വന്തം അജണ്ട നടപ്പാക്കും. അതിനാൽ ഗ്രൂപ്പിലെ ചില വ്യക്തികൾ നിങ്ങളെ മുരടൻ എന്ന് വിളിച്ചേക്കാം സാരമില്ല കാരണം ഈ മൂന്നു ഗ്രഹങ്ങളും നിങ്ങളോട് ആവശ്യപ്പെടുന്നത് അൽപ്പം സ്വാർത്ഥത കാണിക്കുവാൻ തന്നെ ആകുന്നു. അതുപോലെ അൽപ്പ സ്വൽപ്പം നയത്തിൽ നിന്നില്ല എങ്കിൽ നിങ്ങളുടെ രഹസ്യ അജണ്ടകൾ പൊളിയും എന്നും മനസിലാക്കാം. കാരണം നിങ്ങൾ എന്ത് ലക്ഷ്യമാക്കുന്നുവോ അതിലേക്ക് തനിച്ചൊരു മുന്നേറ്റം അസാധ്യമായി തീരാം. അതിനാൽ ഒരു ഡിപ്ലോമറ്റിക് നീക്കം നടത്തിയാട്ടെ. രഹസ്യമോഹങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒറ്റപ്പെടൽ, ദൂര ദേശ വാസം, നിഗൂഡത എന്നിവയിൽ നിൽക്കുന്നത് ശുക്രനാണ്. രഹസ്യ മോഹങ്ങൾ മനസ്സിൽ മൊട്ടിടും എന്നാൽ വിടരുകയില്ല. കാരണം അൽപ്പം രഹസ്യവാൻ ആയി നിൽക്കുകയാണ് ബുദ്ധി എന്ന് മനസ് പറയുന്നു. രഹസ്യ സമാഗമങ്ങൾ പ്രതീക്ഷിക്കാം. അൽപ്പം ബോറൻ എന്ന് ആളുകൾ വിളിച്ചേക്കാം. രഹസ്യമായി ലാഭകരമായ ഡീലുകൾ നടത്തും. അങ്ങനെ ഈ ആഴ്ച പതിനൊന്നും പന്ത്രണ്ടും ഭാവങ്ങൾ തമ്മിൽ ഒരു മൽപ്പിടുത്തം നടത്തും.
ലിയോ (ജൂലൈ 23 - ഓഗസ്റ്റ് 22)
ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ എന്ന പത്താം ഭാവത്തിൽ സൂര്യൻ, ബുധൻ, ചൊവ്വ എന്ന മൂന്നു ഗ്രഹങ്ങൾ നിൽക്കുന്നു. ഈ വർഷം ഏറ്റവും കൂടുതൽ ശ്രദ്ധ പത്താം ഭാവത്തിൽ കൊടുക്കേണ്ട സമയം ആക്കിത്തീരുമാനിക്കുക. ഈ മൂന്നു ഗ്രഹങ്ങളും അവയുടെതായ ശക്തിപ്രകടനം കൊണ്ട് നിങ്ങളെ സ്വധീനിച്ചേക്കാം. മേലധികാരികൾ, നമ്മുടെ മേൽ അധികാരം ആർക്കൊക്കെ ഉണ്ടോ അവരെല്ലാം, നമ്മോട് സംസാരിക്കാൻ സമയം കണ്ടെത്തുന്നതായി കാണാം. ഈ സംസാരം മുൻകൂട്ടി കാണുക. എന്ത് പറയണം എന്ത് പറയേണ്ട എന്ന് സാധാരണ ഈ അവസരം നടക്കുന്ന സംസാരം അത്ര സുഖകരം ആയിരിക്കാൻ സാധ്യതയില്ല. ഒന്നാമത്തെ നിങ്ങൾ കൺഫ്യൂസ്ഡായി നിൽക്കുന്നു. ജോലിയെക്കുറിച്ച് മറ്റുള്ളവരോട് സംവദിക്കുന്നു. ആദ്യം വേണ്ട സ്വന്തം നിലപാടുകൾ ഉറപ്പിക്കുക എന്നതാകുന്നു. ചോദ്യശരങ്ങൾ എങ്ങനെ നേരിടണം എന്ന വിഷയത്തെക്കുറിച്ച് ഒരു റിസേർച്ച് തന്നെ നടത്താനുള്ള സാധ്യത കാണുന്നു. ജോലിയിൽ പുതിയ കാൽവെയ്‌പ്പുകൾ, ജോലിയെക്കുറിച്ചുള്ള സന്ദേശങ്ങൾ, ജോലയിലെ പുതിയ ഉത്തരവാദിത്തങ്ങൾ എന്നിവയൊക്കെയും പ്രതീക്ഷിക്കാം. ഇവ നമ്മിലേക്കെത്തുമ്പോൾ അധികാരികളെ എങ്ങനെ നമ്മിലേക്ക് സ്വാധീനിക്കാം ഇനി ആലോചിക്കുക. കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്ന പതിനൊന്നാം ഭാവത്തിൽ ശുക്രൻ നിൽക്കുന്നു. കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ പ്രതീക്ഷകൾ എന്ന വിഷയങ്ങളിൽ ഒരു വാരിവിതറൽ പ്രതീക്ഷിക്കാം.
വിർഗോ (ഓഗസ്റ്റ് 23 - സെപ്റ്റംബർ 22)
ദൂരയാത്രകൾ, തത്വചിന്ത, ആത്മീയത, ഉയർന്നപഠനം, വിദേശബന്ധം എന്ന ഒൻപതാം ഭാവത്തിൽ മൂന്നു ഗ്രഹങ്ങൾ നിൽക്കുന്നു. ഒൻപതാം ഭാവത്തെ അവയുടെതായ രീതിയിൽ സ്വാധീനിക്കുന്നു, പ്രവർത്തികളിലും ചിന്തകളിലും നിങ്ങൾ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു. ബന്ധനസ്ഥതൻ ആകുക എന്നത് ഈ അവസരം അസഹനീയമായി തീരുന്നു. ദൂര ദേശത്ത് നിന്ന് വാർത്തകൾ എത്താം, ബിസിനസ്സ് സാധ്യതകൾ, വിദേശത്ത് നിന്നുള്ള വാർത്തകൾ എന്നിവയ്ക്ക് സാധ്യത. ദൂര യാത്രകൾക്ക് ഉള്ള സാഹചര്യം തെളിഞ്ഞു വരുന്നു, പുതിയ സ്‌കിൽസ് പഠിക്കാം. ദൂര യാത്രകളിൽ ഉണ്ടാവുന്ന അനാവശ്യ സംസാരം അതിൽ നിന്നുണ്ടാവുന്ന തടസങ്ങൾ എന്നിവ ഒപ്പം പ്രതീക്ഷിക്കുക. ജോലി, സമൂഹത്തിലെ വില മാതാപിതാക്കൾ എന്ന പത്താം ഭാവത്തിൽ ശുക്രൻ നിൽക്കുന്നു. ജോലിസ്ഥലത്തെ അനുകൂല സാഹചര്യമാണ് ഇതിൽ നിന്ന് പ്രതീക്ഷിക്കാവുന്നതാണ്. ജോലിസ്ഥലത്ത് ലാഭകരമായ നീക്കങ്ങൾ, പുതിയ ജോലിക്ക് അവസരം എന്നിവ പ്രതീക്ഷിക്കാം. ജോലിയിൽ നിന്നുള്ള സന്തോഷം തന്നെയാണ് പ്രധാനം. എന്നാലും ഒൻപതാം ഭാവത്തിലെ വെല്ലുവിളികളെ കൂടി കണക്കിലെടുക്കണം.
ലിബ്രാ (സെപ്റ്റംബർ 23 - ഒക്ടോബർ 22)
സെക്‌സ്, തകർച്ചകൾ, രൂപാന്തരം, ജോയന്റ് സ്വത്തുക്കൾ, ടാക്‌സ്, മറ്റുള്ളവരുടെ കഴിവുകൾ എന്ന എട്ടാം ഭാവത്തിൽ മൂന്നു ഗ്രഹങ്ങൾ നിങ്ങളെ പിടിച്ചു വലിക്കുന്നു. മാനസികമായ പരിവർത്തനം പ്രതീക്ഷിക്കാം. ബന്ധങ്ങളിൽ പുതുക്കം, ബന്ധങ്ങളിലെ കൂടുതൽ ആധികാരികത, ധനം, സെക്‌സ്, സെക്ഷ്വൽ ആയ മോഹങ്ങൾ എന്നിവയിലെല്ലാം രൂപാന്തരം പ്രതീക്ഷിക്കാം. ഈ അവസരം അത്ര നിസാരമായി ഒഴിഞ്ഞു പോവുകയില്ല, വൈകാരികമായി ആവശ്യത്തിനും അനാവശ്യത്തിനും വെളിപ്പെടുന്ന സാഹചര്യങ്ങളിലൂടെ നാം കടന്നു പോകും. ഇത് മുൻകൂട്ടി കണ്ടു അതിനെ നേരിടുകയല്ലാതെ വേറെ പോംവഴി ഒന്നും തന്നെ ഇല്ല. മറ്റുള്ളവരുടെ കഴിവുകളിൽ കൂടുതൽ സ്വാധീനം ചെലുത്തേണ്ട സാഹചര്യം തെളിഞ്ഞു വരും. ദൂര യാത്രകൾ, വിദേശ ബന്ധം, ഉയർന്നം പഠനം, ആത്മീയത, തത്വ ചിന്ത എന്ന ഒൻപതാം ഭാവത്തിൽ ശുക്രൻ നിൽക്കുന്നു. എഴുത്ത് വായന, പുതിയ പഠനം എന്നിവയ്ക്ക് അനുയോജ്യമായ സമയം. ദൂര യാത്രകൾ, യാത്രയിലെ നല്ല അനുഭവങ്ങൾ, വിദേശ ബന്ധം അതിൽ നിന്നുണ്ടാകുന്ന ലാഭകരമായ നീക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കാം.
സ്കോർപ്പിയോ (ഒക്ടോബർ 23 - നവംബർ 21)
വിവാഹം, ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ, എഗ്രിമെന്റുകൾ, പാർട്ണർഷിപ്പുകൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്ന ഏഴാം ഭാവം മൂന്നു ഗ്രഹങ്ങളുടെ കൈവശം ഇരിക്കുന്നു. സൂര്യൻ, ചൊവ്വ, ബുധൻ ഇവ അവരുടെതായ ശക്തികൾകൊണ്ട് നിങ്ങളെ സ്വാധീനിക്കും. അതിനാൽ ഈ ഭാവത്തിൽ ആകപ്പാടെ ഒരു സംശയനിവാരണം നടത്തേണ്ട അവസ്ഥ ഉണ്ടാകാം. ധന സംബന്ധമായ വിഷയങ്ങളിൽ തർക്കം വേണ്ട. പ്രത്യേകിച്ചും നിയമത്തിനുള്ളിൽ നിൽക്കുന്ന ബന്ധത്തിൽപ്പെട്ടവരോട് സംസാരിക്കുന്ന അവസ്ഥയിൽ നിങ്ങൾ കൂടുതൽ വേണ്ടപ്പെട്ടവരായി തീർന്ന അവസ്ഥയിൽ നിൽക്കുന്നു. കൂടുതൽ ആശയവിനിമയം കൊണ്ട് നേടാവുന്ന കാര്യങ്ങളെക്കുറിച്ച് ആലോചിക്കുന്നു. ബിസിനസ് ഡീലുകൾ, തർക്ക വിഷയങ്ങളിലെ മാദ്ധ്യസ്ഥം എന്നിവ നടത്തും. ബന്ധങ്ങളിലെ ബാലൻസിങ് പ്രവർത്തികളിലേക്ക് പ്രപഞ്ചം നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു. സെക്‌സ്, തകർച്ചകൾ, രൂപാന്തരം, ജോയന്റ് സ്വത്തുക്കൾ, ടാക്‌സ്, മറ്റുള്ളവരുടെ കഴിവുകൾ എന്ന എട്ടാം ഭാവത്തിൽ ശുക്രൻ നിൽക്കുന്നു. ലാഭകരമായ നീക്കങ്ങൾ, മനസിലെ മുറിവുകൾ ഉണങ്ങാൻ പാകത്തിനുള്ള സ്‌നേഹബന്ധം, സെക്ഷ്വൽ ആയ 'അതി മോഹങ്ങൾ' എന്നിവ പ്രതീക്ഷിക്കാം. എന്നിരുന്നാലും ബന്ധങ്ങളിലെ പുരോഗതിയെ ബാധിക്കുന്ന രീതിയിൽ മുന്നോട്ട് പോകാൻ അൽപ്പ അധിക ശ്രമം ആവശ്യമായി വരും.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ദിവസേനയുള്ള ജീവിതം ആരോഗ്യം, ജോലിസ്ഥലം, സഹപ്രവർത്തകർ, സുഹൃത്തുക്കൾ, ശത്രുക്കൾ, ബാധ്യതകൾ, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവം മൂന്ന് ഗ്രഹങ്ങൾ കയ്യടക്കിയിരിക്കുന്നു. സൂര്യൻ, ബുധൻ, ചൊവ്വ ഇവ അവയുടെതായ രീതിയിൽ നിങ്ങളെ സ്വാധീനിക്കുന്നു. ജോലി യിൽ തിരക്ക് കൂടും. കൂടുതൽ ചെറിയ പ്രോജക്ടുകൾ, ഉള്ള പ്രോജക്ടുകളിൽ കൂടുതൽ ഉത്തര വാദിത്വങ്ങൾ, ആരോഗ്യത്തോടുള്ള കൂടുതൽ ശ്രദ്ധ എന്നിവ പ്രതീക്ഷിക്കാം. ശ്രദ്ധ കൊടുക്കേണ്ടത് സഹപ്രവർത്തകരുമായുള്ള സംവാദത്തിൽ നമ്മുടെ മനോഭാവം ചോദ്യം ചെയ്യപ്പെടാം. അത് ശ്രദ്ധിക്കണം, പിന്നെ ടീം വർക്കിങ്ങിൽ നമ്മുടെ സംസാരം, പുതിയ ജോലിക്ക് വേണ്ടി ഇറങ്ങി പുറപ്പെടും, ഈ മൂന്നു ശക്തികൾ ഈ ഭാവത്തിൽ നിൽക്കുമ്പോൾ അൽപ്പം ആലോചിച്ചേ മുന്നോട്ട് നീങ്ങാവൂ. വിവാഹം, ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ, എഗ്രിമെന്റുകൾ, പാർട്്ണർഷിപ്പുകൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്ന ഏഴാം ഭാവം ശുക്രൻ കീഴടക്കിയിരിക്കുന്നു. ബന്ധങ്ങളിൽ നിങ്ങളുടെ സ്വാധീനം തെളിഞ്ഞു വരും. ബിസിനസ് ബന്ധങ്ങൾ, വ്യക്തിബന്ധങ്ങൾ എന്നിവയിൽ ലാഭകരമായ ഡീലുകൾ ഉണ്ടാകാം. ബന്ധങ്ങളിന്മേലുള്ള മുറിവുകൾ പൊറുക്കും വിധം നിങ്ങൾ നിങ്ങളിൽ തന്നെ മാറ്റം വരുത്തും. പുതിയ പ്രേമബന്ധങ്ങൾ, വിവാഹത്തിലേക്ക് അടുക്കുന്ന ബന്ധങ്ങൾ എന്നിവ പ്രതീക്ഷിക്കാം.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
റൊമാൻസ്്, കുട്ടികൾ, ക്രിയെറ്റിവിറ്റി, ഊഹക്കച്ചവടം, ഹോബികൾ, ഒഴിവു സമയം എന്ന അഞ്ചാം ഭാവത്തിൽ മൂന്നു ഗ്രഹങ്ങൾ നിൽക്കുന്നു. സൂര്യൻ, ബുധൻ, ചൊവ്വ എന്നിവ അവയുടെതായ രീതിയിൽ നിങ്ങളെ സ്വാധീനിക്കും. ക്രിയെറ്റീവായ ജോലികൾ, ഊഹക്കച്ചവടം എന്നിവയിൽ അതീവ പ്രാധാന്യം കൊടുക്കേണ്ട സാഹചര്യങ്ങൾ വന്നു ചേരാം. അല്ലെങ്കിൽ കൂടുതൽ സമയം അവയ്ക്ക് വേണ്ടി ചിലവഴിക്കാം. ഊഹ ക്കച്ചവടത്തിൽ അനാവശ്യമായ റിസ്‌ക്കുകൾ ഏറ്റെടുക്കരുത്. കാരണം നിങ്ങളുടെ ശ്രദ്ധ വ്യതിചലിക്കപ്പെട്ടിരിക്കുന്നു. മനസ് ചഞ്ചലപ്പെടും. അതുകൊണ്ട് റിസ്‌ക്കുകൾ ഏറ്റെടുക്കാൻ പറ്റിയ സമയം ഇതല്ല ക്രിയെറ്റിവിറ്റി അങ്ങനെ മനസിനെ കീഴടക്കും. ചിലർ നമ്മുടെ ക്രിയെറ്റീവ് കഴിവുകളെ ചോദ്യം ചെയ്യാം എന്നാലും സ്‌പോട്ട് ലൈറ്റ് നമ്മിൽ ആകണം എന്ന അവസ്ഥയാണ്. നാം അതീവ സ്വാർത്ഥരായി മാറുന്ന സമയം. നാം ശ്രദ്ധ ആഗ്രഹിക്കുന്നു, നമുക്ക് അത് ലഭിക്കുന്നു. കൂട്ടുകാരുടെ കൂടെയുള്ള വിനോദ സമയം. കുട്ടികളുമായുള്ള നല്ല സമയം എന്നിവയും പ്രതീക്ഷിക്കാം. ദിവസേനയുള്ള ജീവിതം, ആരോഗ്യം, ജോലിസ്ഥലം, സഹപ്രവർത്തകർ, സുഹൃത്തുക്കൾ, ശത്രുക്കൾ, ബാധ്യതകൾ, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ ശുക്രൻ നിൽക്കുന്നു. ജോലിസ്ഥലത്തെ ക്രിയെറ്റീവ് ജോലികൾ ഈ അവസ്ഥ സൂചിപ്പിക്കുന്നു. ദിവസേന ഉള്ള ജീവിതത്തിൽ വരുന്ന വ്യക്തികളെ അളന്നു തൂക്കും. ജോലിസ്ഥലത്തെ അടുക്കിപ്പെറുക്കി വെയ്ക്കൽ നടക്കും. ജോലി സ്ഥലത്ത് നിന്ന് സഹായികൾ എത്തും അങ്ങനെ ഈ ആഴ്ച പല തരം ജോലികളിൽ മുഴുകി മുന്നോട്ട് നീങ്ങും.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
കുടുംബം, വീട്, മാതാപിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ എന്ന നാലാം ഭാവത്തിൽ മൂന്നു ഗ്രഹങ്ങൾ, സൂര്യൻ, ചൊവ്വ, ബുധൻ വീടിനുള്ളിൽ നിങ്ങൾ പുതിയ പല തീരുമാനങ്ങളും എടുക്കുന്നു. വീട് വിൽപ്പന, വാങ്ങൽ, മോടി പിടിപ്പിക്കൽ എന്ന് മാത്രമല്ല വീടിനുള്ളിൽ പല പുതിയ സംഭവങ്ങളും നടക്കുന്നു. വീട്ടിലേക്ക് സന്ദർശകർ എത്തുന്നു. നിങ്ങൾ വീട്ടുകാരോട് കൂടുതൽ സംസാരിക്കേണ്ട സാഹചര്യങ്ങൾ ഉണ്ടാകുന്നു. വീടിനുള്ളിൽ നിങ്ങൾ ശക്തി പ്രകടനം നടത്തുന്നു. പൂർവികരെ ഓർമ്മിക്കേണ്ട അവസരങ്ങളും വന്നു ചേരുന്നു. പുതിയ വസ്തുക്കൾ കൈവശം വന്നു ചേരുന്നു. റൊമാൻസ്, കുട്ടികൾ, ക്രിയെറ്റിവിറ്റി, ഊഹക്കച്ചവടം, ഹോബികൾ, ഒഴിവു സമയം എന്ന അഞ്ചാം ഭാവത്തിൽ ശുക്രൻ നിൽക്കുന്നു. കുടുംബത്തിനുള്ളിലെ സ്‌ട്രെസ് കുറക്കാൻ തക്കവണ്ണം ശുക്രൻ മനോഹരമായ കാര്യങ്ങളുടെ ഭാവത്തിൽ നിൽക്കുന്നു. വളരെ റൊമാന്റിക്കായി മാറുന്ന അവസ്ഥയാണ്. ഉല്ലാസത്തിന് വേണ്ടിയുള്ള പദ്ധതികൾ, പുതിയ പ്രേമ ബന്ധങ്ങൾ, കൂടുതൽ ക്രിയെറ്റീവ്് ജോലികൾ, കുട്ടികളുമായുള്ള നല്ല സമയം എന്നിവ പ്രതീക്ഷിക്കാം. പക്ഷെ നാലാം ഭാവത്തെ മറന്നൊരു നീക്കവും നടത്തേണ്ടതില്ല.
പീസസ് (ഫെബ്രുവരി 19 - മാർച്ച് 20)
ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, സഹോദരങ്ങൾ, ടെക്‌നോളജി, ആശയ വിനിമയം, അയൽക്കാർ എന്ന മൂന്നാം ഭാവത്തിൽ മൂന്ന് ഗ്രഹങ്ങൾ സൂര്യൻ, ചൊവ്വ, ശുക്രൻ എന്നിവ മൂന്നാം ഭാവത്തിലെ വിഷയങ്ങളിൽ മനസ് ഉറപ്പിക്കാൻ അൽപ്പം പ്രയാസപ്പെടും വിധം ചെറിയ ചെറിയ കാര്യങ്ങളിൽ തിരക്കേറും. മനസ് ചഞ്ചലപ്പെടും എന്ന് തന്നെ കണക്ക് കൂട്ടാം. മനസിനെ ഏകാഗ്രമാക്കാനുള്ള നല്ല ശ്രമങ്ങൾ നടത്തണം. വളരെ തിരക്കേറിയ കാര്യങ്ങളിലേക്ക് നിങ്ങൾ പൊയ്‌ക്കൊണ്ടിരിക്കുന്നു. ചെറു യാത്രകൾ, ചെറിയ പഠനങ്ങൾ, സഹോദരങ്ങളുമായുള്ള അതിശയോക്തി കലർന്ന സംസാരം, അയൽക്കാരുടെ ഇടയിൽ കൂടുതൽ പ്രവർത്തനം എന്നിവയും പ്രതീക്ഷിക്കാം. കുടുംബം, വീട്, പൂർവികർ, പൂർവിക സ്വത്തുക്കൾ, മാതാപിതാക്കൾ എന്ന നാലാം ഭാവത്തിൽ ശുക്രൻ നിൽക്കുന്നു. കുടുംബത്തിൽ ഒത്തുചേരലുകൾ, വീടിനെക്കുറിച്ചുള്ള പുതിയ പദ്ധതികൾ, വീട് വിൽപ്പന, വാങ്ങൽ, മോടി പിടിപ്പിക്കൽ, വീടിനു വേണ്ടി ബന്ധപ്പെട്ട ജോലി ചെയ്യുന്നവരോടുള്ള സംസാരം. വീടിനു വേണ്ടി വിലപിടിപ്പുള്ള വസ്തുക്കൾ വാങ്ങൽ എന്ന് വേണ്ട വീടിനോട് ബന്ധപ്പെട്ട കാര്യങ്ങളിൽ സന്തോഷം തരുന്ന കാര്യങ്ങൾ നിങ്ങളെ കാത്തിരിക്കുമ്പോൾ മൂന്നാം ഭാവത്തിലെ വിഷയങ്ങൾ അൽപ്പം കൂടി ആലോചിച്ചു ചെയ്യാൻ ശ്രമിക്കുമല്ലോ?
jayashreeforecast@gmail.com