ഏരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

മൂന്ന് ഗ്രഹങ്ങൾ ഇപ്പോഴും രണ്ടാം ഭാവത്തിൽ തന്നെ നിൽക്കുന്നു. സൂര്യൻ, ചൊവ്വ, ബുധൻ കഴിഞ്ഞ ആഴ്ചയിലെ പോലെ തന്നെ ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്ന വിഷയങ്ങളിൽ അധിക ആലോചന, പ്രവർത്തികൾ വേണ്ടി വരും. യഥാർത്ഥത്തിൽ ആലോചനകൾ കൂടുതലും ആ ഭാവത്തിലെ വിഷയങ്ങളിലേക്ക് കൊടുക്കേണ്ട അവസ്ഥയിലൂടെ കടന്നു പോകാം. ഇത് ഒരു ബാലൻസിങ് സമയം മാത്രമായി കാണുക. ഈ അവസ്ഥ എല്ലാവർക്കും അൽപ്പം പ്രയാസം കൊണ്ട് വരുമെങ്കിലും, അൽപ്പ സ്വൽപ്പം അഡ്ജസ്റ്റ്‌മെന്റുകൾ നടത്തിയാൽ ഭാവിയിലേക്ക് നല്ലത് തന്നെ ആയിരിക്കും എത്തുക. രണ്ടാം ഭാവം സംസാരത്തിന്റെ കൂടി ഭാവമാകയാൽ അൽപ്പം കൂടി സാവധാനത്തിൽ കൂടുതൽ കേട്ടു കൊണ്ട് മുന്നോട്ട് നീങ്ങുകയാവും ബുദ്ധി. പരീക്ഷണങ്ങൾ താൽക്കാലികം ആണെന്ന വിശ്വാസത്തിൽ മുന്നോട്ടു നീങ്ങുക. വ്യഴാഴ്ച ബുധൻ രണ്ടാം ഭാവത്തിൽ നിന്ന് സഹോദരങ്ങൾ, ടെക്‌നോളജി, ആശയ വിനിമയം, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ അയൽക്കാർ, നെറ്റ് വർക്കിങ് എന്ന മൂന്നാം ഭാവത്തിൽ നിൽക്കുന്ന ശുക്രന്റെ ഒപ്പം എത്തും, അപ്പോൾ മൂന്നാം ഭാവത്തിലെ നെറ്റ് വർക്കിങ്, യാത്രകൾ, അയൽക്കാരുടെ ഇടയിലെ പ്രവർത്തനം, പുതിയ സ്‌കിൽ എന്ന വിഷയങ്ങളിൽ മാറ്റം വരും എന്ന് ന്യായമായും പ്രതീക്ഷിക്കാം.

ടോറസ് (ഏപ്രിൽ 20- മെയ്‌ 20)

ന്നാം ഭാവത്തിൽ കഴിഞ്ഞ ആഴ്ചയിലെ പോലെ, മൂന്ന് ഗ്രഹങ്ങൾ നിൽക്കുന്നു. സൂര്യൻ, ബുധൻ, ചൊവ്വ, നിങ്ങളുടെ ലുക്‌സ്, വ്യക്തിത്വം, മനോഭാവം, വിചാരധാര, വീക്ഷണ കോൺ എന്നിവയിൽ അഴിച്ചു പണി നടക്കുന്നു. പുതിയ വ്യക്തിയായി രൂപന്തരപ്പെടാനുള്ള അവസരം എത്തിച്ചേരുന്നു. കൂടുതൽ ഉത്തരവാദിത്തങ്ങൾ, പദവികൾ, ചുമതലകൾ എന്നിവ ഏറ്റെടുക്കേണ്ട അവസ്ഥയിൽ നിൽക്കുന്നു. അതുകൊണ്ട് തന്നെ അൽപ്പം അക്ഷമനായി കാണപ്പെടും. ഈ അവസ്ഥയിൽ നിന്ന് ഈ ആഴ്ചയുടെ അവസാനം മാറ്റം പ്രതീക്ഷിക്കാവുന്നതാണ് ശുക്രൻ ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിൽ തന്നെ നിൽക്കുന്നു. അധിക ചിലവും, അതുപോലെ തന്നെ പുതിയ വരുമാന മാർഗങ്ങളും, ഉണ്ടാകും. ഒപ്പം വിലയേറിയ വസ്തുക്കൾ വാങ്ങൽ, ധനവുമായുള്ള അടുത്ത ഇടപഴകൾ പ്രതീക്ഷിക്കാം. വ്യാഴാഴ്ച ബുധൻ രണ്ടാം ഭാവത്തിലേക്ക് എത്തുമ്പോൾ ഈ ഇടപാടുകളിൽ കൂടുതൽ ചലനങ്ങൾ ഉണ്ടാകും.

ജമിനി (മെയ്‌ 21 - ജൂൺ 20)

ഹസ്യങ്ങളുടെ സ്വന്തം ഭാവമായ പന്ത്രണ്ടിൽ മൂന്നു ഗ്രഹങ്ങൾ ഇപ്പോഴും നിൽക്കുന്നു. സൂര്യൻ, ബുധൻ, ചൊവ്വ പല കാരണങ്ങൾ കൊണ്ടും അൽപ്പം പിന്നോട്ട് നീങ്ങി നിൽക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു. രഹസ്യ പദ്ധതികൾ, രഹസ്യ മോഹങ്ങൾ, ബെഡ് പ്ലെഷേഴ്‌സ്, നിഗൂഡത, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒറ്റപ്പെടൽ എന്ന വിഷയങ്ങൾ കൂടുതൽ ശക്തി പ്രാപിച്ചു കൊണ്ട് നിങ്ങളെ നിശബ്ദരാക്കി നിർത്തിയിരിക്കുന്നു. ഭൂതകാലത്തോടുള്ള അടുപ്പം, കൂടുതൽ ഇമോഷണൽ ആയ പ്രവർത്തികളും ആലോചനയും, അത്ഭുതകരമായ സ്വപ്‌നങ്ങൾ, നിയന്ത്രണമില്ലാത്ത ക്രിയെറ്റീവ് മോഹങ്ങൾ എന്നിവ പ്രതീക്ഷിച്ചു കൊള്ളുക. നിങ്ങളുടെ ലുക്‌സ്, വ്യക്തിത്വം, മനോഭാവം, വിചാരധാര, വീക്ഷണ കോൺ എന്ന ഒന്നാം ഭാവത്തിൽ ശുക്രൻ നിൽക്കുന്നു, നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിലെ ഭാവനകൾ ഒന്നാം ഭാവത്തിലെ കൂടുതൽ തിളക്കങ്ങൾക്ക് കാരണമാകും. പുതിയ പ്രേമ ബന്ധങ്ങളിലെക്കുള്ള വഴികൾ തെളിഞ്ഞു വരാം. ഇപ്പോൾ ഉള്ളവ ശക്തി പ്രാപിക്കാം. സൗന്ദര്യ വർധന, പുതിയ വസ്തുക്കൾ കൊണ്ട് സ്വയം അലങ്കരിക്കൽ എന്നിവ നടത്തും. എന്നിരുന്നാലും പരസ്യമായ സ്‌നേഹപ്രകടനങ്ങൾക്ക് അവധി കൊടുക്കും.

കാൻസർ (ജൂൺ 21 - ജൂലൈ 22)

കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ മോഹങ്ങൾ പ്രതീക്ഷകൾ എന്ന പതിനൊന്നാം ഭാവത്തിൽ മൂന്നു ഗ്രഹങ്ങളാണ്. സൂര്യൻ, ചൊവ്വ, ബുധൻ ഹിഡൻ പ്ലാനുകളുമായി സുഹൃത്തുക്കളുടെ ഒപ്പം നിൽക്കുന്നു എന്നർത്ഥം. കൂട്ടത്തിൽ നിന്നാലും ഒരു സ്വകാര്യത സൂക്ഷിക്കും. ലോങ്ങ് ടേം പദ്ധതികളിലെക്കുള്ള വഴികൾ തുറക്കപ്പെടും. കൂടുതൽ സമയം സുഹൃത്തുക്കളുടെ കൂടെ പ്രവർത്തിക്കും. ഒരേ ലക്ഷ്യം ഉണ്ടായിരിക്കും. അത് പോലെ വാക്ക് തർക്കങ്ങളും കൂടെ കാണും. പുതിയ ആശയങ്ങൾ ഗ്രൂപ്പുകളിൽ വിളമ്പും. അവ മറ്റുള്ളവർ സ്വീകരിക്കും. രഹസ്യ പദ്ധതികൾ, രഹസ്യ മോഹങ്ങൾ, ബെഡ് പ്ലെഷേഴ്‌സ്, നിഗൂഡത, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒറ്റപ്പെടൽ എന്ന പന്ത്രണ്ടാം ഭാവത്തിൽ ശുക്രൻ നിൽക്കുന്നു. രഹസ്യ സമാഗമങ്ങൾ ആഗ്രഹിക്കും. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നിന്ന് വ്യക്തികൾ വരുകയോ കാണുകയോ ചെയ്യും. നിങ്ങൾക്ക് മറ്റുള്ളവരിൽ ഉള്ള താൽപ്പര്യം വെളിവാക്കുകയില്ല, ആത്മീയതയുമായി അടുത്ത് നിൽക്കും.

ലിയോ (ജൂലൈ 23 - ഓഗസ്റ്റ് 22)

ത്താം ഭാവം കൂടുതൽ മാറ്റങ്ങൾക്കു വിധേയമാകും. അൽപ്പം സ്‌ട്രെസ് അനുഭവപ്പെടുമെങ്കിലും അത് മുൻകൂട്ടി കണ്ടു നീങ്ങണം. അധികാരികൾ നയം മാറ്റിയേക്കാം. അവരുമായുള്ള ചർച്ചകളിൽ ശ്രദ്ധ കൊടുക്കണം. പുതിയ ബിസിനസ്, ജോലി എന്നിവയിലേക്ക് ശ്രദ്ധ നീങ്ങും. എഴുത്തുകാർ, ടെക്‌നോളജി എന്നീ രംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള നല്ല സമയം. കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ മോഹങ്ങൾ പ്രതീക്ഷകൾ എന്ന പതിനൊന്നാം ഭാവത്തിൽ ശുക്രൻ നിൽക്കുന്നു. സുഹൃത്തുക്കളുമായി കൂടുതൽ ചുറ്റിക്കറക്കം. അവരുമോന്നിച്ചുള്ള പുതിയ പദ്ധതികൾ, ജീവ കാരുണ്യ പ്രവർത്തനങ്ങൾ, ചില സുഹൃത്തുക്കളോടുള്ള മാറിയ കാഴ്ചപ്പാടുകൾ, ഇതെല്ലാം കൊണ്ട് വികാര നിർഭരനായി നിൽക്കും.

വിർഗോ (ഓഗസ്റ്റ് 23 - സെപ്റ്റംബർ 22)

ദൂര യാത്രകൾ, വിദേശ ബന്ധം, ഉയർന്ന പഠനം, ആത്മീയത, തത്വ ചിന്ത എന്ന ഒൻപതാം ഭാവത്തിൽ മൂന്നു ഗ്രഹങ്ങാൽ നിൽക്കുന്നു. സൂര്യൻ, ബുധൻ, ചൊവ്വ എന്നിവ ഒൻപതാം ഭാവത്തിൽ കൂടുതൽ ശക്തി ചെലുത്തുന്നു. യാത്രകൾ ചെയ്യാനുള്ള തീരുമാനം, സ്‌കിൽ ഡെവലപ്പ്‌മെന്റ്, വിദേശ ബന്ധം, വിദേശത്ത നി്ന്ന് സന്ദേശം വരുക, ആത്മീയമായ കാര്യങ്ങളിൽ ഉള്ള കൂടുതൽ താൽപ്പര്യം എന്നിവ പ്രതീക്ഷിക്കാം. ദൂര യാത്രകളിൽ വാഗ്വാദങ്ങൾ, അതും നിസ്സാരമായ പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ താൽപ്പര്യം കാണിക്കും. പുതിയ പ്രോജക്ടുകൾ എഴുതുക, പുതിയ സംകരങ്ങളെക്കുറിച്ച് പഠിക്കുക എന്നിവയും പ്രതീക്ഷിക്കാം. ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്ന പത്താം ഭാവത്തിൽ നിന്ന് ശുക്രൻ നിങ്ങളെ ലാഭകരമായ നീക്കങ്ങളിലെക്ക് നടത്തും. സൗന്ദര്യം, കല എന്നീ രംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള നല്ല സമയം. ജോലിയിൽ അധികാരികളുടെ ആശിർവാദം, അവരുടെ സഹായം, അല്ലെങ്കിൽ പുരോഗതി എന്നിവയും വന്നെത്താം.

ലിബ്രാ (സെപ്റ്റംബർ 23 - ഒക്ടോബർ 22)

സെക്‌സ്, തകർച്ചകൾ, രൂപാന്തരം, ജോയന്റ് സ്വത്തുക്കൾ, ടാക്‌സ്, മറ്റുള്ളവരുടെ കഴിവുകൾ എന്ന എട്ടാം ഭാവത്തിൽ മൂന്നു ഗ്രഹങ്ങൾ നിൽക്കുന്നു. മറ്റുള്ളവരുടെ കഴിവുകളിലേക്ക് ഒരു എത്തിനോട്ടം നടത്തും. ഈ അവസ്ഥ അത്ര എളുപ്പം നീങ്ങിപ്പോകുന്നതായി തോന്നുകയില്ല എങ്കിലും ഈ അവസ്ഥയിൽ നിന്നും നല്ല കാര്യങ്ങളെ നമുക്ക് കണ്ടെത്തുവാൻ കഴിയും. പാർട്ണർഷിപ്പുകളിൽ അൽപ്പം അധികം ആലോചന, ജോയിന്റ് സ്വത്തുക്കളിന്മേലുള്ള സംശയ നിവാരണം, ഒരു നിക്ഷേപങ്ങൾ, ടാക്‌സ് എന്നിവയെക്കുറിച്ചുള്ള ആലോചനയും ഉണ്ടാകാം.
ദൂര യാത്രകൾ, വിദേശ ബന്ധം, ഉയർന്ന പഠനം, ആത്മീയത, തത്വ ചിന്ത എന്ന ഒൻപതാം ഭാവത്തിൽ ശുക്രൻ നിൽക്കുന്നു. ദൂര ദേശത്ത് നിന്നുള്ള ലാഭകരമായ കൂട്ട് കെട്ടുകൾ, സ്‌ക്കിൽ ഡെവലപ്‌മെന്റ്, ആത്മീയത വിദേശ സംസ്‌ക്കാരം എന്നിവയുമായുള്ള കൂടിച്ചേരലുകൾ എന്നിവ നടത്തും. ദൂരയാത്രകളിൽ മധുരം പകരുന്ന ജനങ്ങളെ കണ്ടെത്തുകയും ആവാം.

സ്കോർപ്പിയോ (ഒക്ടോബർ 23 - നവംബർ 21)

വിവാഹം, ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ, എഗ്രിമെന്റുകൾ, പാർട്ണർഷിപ്പുകൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തിൽ ബുധൻ, സൂര്യൻ, ചൊവ്വ എന്നിവ നിൽക്കുന്നു. ബന്ധങ്ങളിൽ വളരെ ശ്രദ്ധ പതിയുന്ന സമയം ആണെന്ന് അർഥം. ഒന്നിനോട് ഒന്ന് എന്ന രീതിയിൽ ഉള്ള സംസാരത്തിന്റെ അളവ് കൂടും. ബന്ധങ്ങളിൽ എല്ലാം തന്നെ ഒരു ശക്തി പ്രകടനം നടത്തേണ്ട അവസ്ഥയിലേക്ക് വന്നേക്കാം. പുതിയ ബിസിനസ്, പുതിയ ജോലി, പുതിയ വരുമാന മാർഗങ്ങൾ, ബന്ധങ്ങളിൽ പുതിയ വഴിത്തിരിവുകൾ എന്നിവയും പ്രതീക്ഷിക്കാം. സെക്‌സ്, തകർച്ചകൾ, രൂപാന്തരം, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, മറ്റുള്ളവരുടെ കഴിവുകൾ എന്ന എട്ടാം ഭാവത്തിൽ ശുക്രൻ നിൽക്കുന്നു.
സെക്ഷ്വലായ ആഗ്രഹങ്ങളെ കണക്കിലെടുക്കും അവ ഹൃദയം നിറയ്ക്കും. മറ്റുള്ളവരുടെ സ്വത്തുക്കളിന്മേൽ ലാഭകരമായ നീക്കങ്ങൾ ഉണ്ടാവാം.
ബന്ധങ്ങളിലെ മുറിവുകൾ ഉണങ്ങും വിധം പങ്കാളിയുമായി അടുപ്പം ഉണ്ടാകാം.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)

ദിവസേനയുള്ള ജീവിതം, ആരോഗ്യം, ജോലിസ്ഥലം, സഹപ്രവർത്തകർ, സുഹൃത്തുക്കൾ, ശത്രുക്കൾ, ബാധ്യതകൾ, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവം ബുധൻ, സൂര്യൻ, ചൊവ്വ എന്നിവ നിൽക്കുന്നു. ജോലി സ്ഥലം അതീവ ശ്രദ്ധക്ക് വിധേയമാകും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ആരോഗ്യം, സഹപ്രവർത്തകർ എന്നിവരുടെ സ്വാധീനം അൽപ്പം അധികമായി തോന്നാം. ജോലിയിൽ കൂടുതൽ ആശയ വിനിമയം, അല്ലെങ്കിൽ ആശയ വിനിമയത്തിലുള്ള കൂടുതൽ ശ്രദ്ധ എന്നിവ വേണ്ടി വരും. ഈ അവസരം ബാധ്യതകളുടെ നേർക്ക് നിങ്ങൾ നോക്കിക്കൊണ്ടേയിരിക്കും. അതിൽ ചിലത് അനാവശ്യമായിരുന്നോ എന്ന തോന്നൽ മനസ്സിൽ ഉണ്ടായേക്കാം. വിവാഹം, ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ, എഗ്രിമെന്റുകൾ, പാർട്ണർഷിപ്പുകൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്ന ഏഴാം ഭാവം ശുക്രൻ നിൽക്കുന്നു. ബന്ധങ്ങളിൽ നിന്ന് ലാഭകരമായ നീക്കം പ്രതീക്ഷിക്കാം. പുതിയ ബന്ധങ്ങൾ ജീവിതത്തിലേക്ക് കടന്നു വരാം. പുതിയ ബിസിനസ് അവസരങ്ങൾ, എഗ്രിമെന്റുകൾ എന്നിവയും പ്രതീക്ഷിക്കാം.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)

റൊമാൻസ്, കുട്ടികൾ, ക്രിയെറ്റിവിറ്റി, ഊഹക്കച്ചവടം, ഹോബികൾ, ഒഴിവു സമയം എന്ന അഞ്ചാം ഭാവത്തിൽ മൂന്നു ഗ്രഹങ്ങൾ നിൽക്കുന്നു. സൂര്യൻ, ബുധൻ, ചൊവ്വ എന്നിവ നിൽക്കുന്നു. ക്രിയെറ്റീവ് ജോലികളിൽ കഴിവുകൾ തെളിയിക്കപ്പെടെണ്ടത് ബാധ്യതയായി മാറുന്നത് പോലെ തോന്നാം, അഞ്ചാം ഭാവത്തിലെ വിഷയങ്ങൾ സാധ്യമാണെങ്കിലും ഒരു തരം മനം മടുപ്പ് തോന്നിയാൽ ആ തോന്നലിനെ നീക്കിക്കളയേണ്ടതു ഒന്നാം പരിഗണന കൊടുത്ത് ചെയ്യണം. അല്ലെങ്കിൽ ആ മനം മടുപ്പ് നമ്മെ മൂടിയേക്കാം. കൂടുതൽ നെറ്റ്‌വർകിങ്, കൂടുതൽ ആൾക്കാരോട് കൂടി
നിൽക്കുന്ന സമയം, ഊഹക്കച്ചവടത്തിലേക്കുള്ള പ്ലാനുകളെ സംശയത്തോടെ വീക്ഷിക്കൽ എന്നിവ ഉയർന്ന് വന്നേക്കാം. ദിവസേനയുള്ള ജീവിതം ആരോഗ്യം, ജോലിസ്ഥലം, സഹപ്രവർത്തകർ, സുഹൃത്തുക്കൾ, ശത്രുക്കൾ, ബാധ്യതകൾ, വളർത്തു മൃഗങ്ങൾ എന്ന ആറാം
ഭാവത്തിൽ ശുക്രൻ നിൽക്കുന്നു. ജോലി സ്ഥലത്തെ സമാശ്വാസകരമായ നീക്കങ്ങൾ, അനുകൂലമായ വഴിത്തിരിവുകൾ എന്നിവക്ക് ഒപ്പം. ക്രിയെറ്റീവായി ചിന്തിക്കേണ്ട 'ഗതികേട്' ഒപ്പം വരും. സൗന്ദര്യം, കല എന്നീ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് നല്ല സമയം.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)

കുടുംബം, വീട്, മാതാപിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ എന്ന നാലാം ഭാവത്തിൽ മൂന്നു ഗ്രഹങ്ങൾ, സൂര്യൻ, ചൊവ്വ, ബുധൻ. കുടുംബത്തിൽ കൂടുതൽ സംസാരം ഉണ്ടാകും. പുതിയ പദ്ധതികൾ വീടിനു വേണ്ടി ഒരുക്കും. വീട് വിൽപ്പന, വാങ്ങൽ, മാറ്റം എന്നിവ പ്രതീക്ഷിക്കാം. മാതാപിതാക്കളുമായുള്ള ബന്ധം ഒരു ശക്തി പ്രകടനത്തിന്റെ മേഖലയാക്കി മാറ്റാനുള്ള ആഗ്രഹം ഒഴിവാക്കുമല്ലോ. ഈ ഒരു സമ്മർദ്ദ സാഹചര്യം വ്യാഴാഴ്ച, ബുധൻ അഞ്ചാം ഭാവത്തിലേക്ക് നീങ്ങുമ്പോൾ ഒരു മയപ്പെടലിനു വിധേയമായതായി കാണാൻ കഴിയും. റൊമാൻസ്, കുട്ടികൾ, ക്രിയെറ്റിവിറ്റി, ഊഹക്കച്ചവടം, ഹോബികൾ, ഒഴിവു സമയം എന്ന അഞ്ചാം ഭാവത്തിൽ ശുക്രൻ നിൽക്കുന്നു. ഊഹക്കച്ചവടം ചെയ്യാനുള്ള തീരുമാനത്തെ നല്ല ആലോചന ചെയ്യണം. മനസ് എങ്ങുമെങ്ങും ഇല്ലാതെ നിൽക്കുന്ന അവസ്ഥയാണ്. പ്രേമ ബന്ധങ്ങളിൽ സീരിയസായ അപ്പ്രോച്ച് സ്വീകരിക്കുകയില്ല. ക്രിയെറ്റീവ് രംഗത്ത് ജോലി ചെയ്യുന്നവർക്കുള്ള നല്ല സമയം. മാത്രമല്ല സ്വന്തം മാനസികവും, ശാരീരികവുമായ ഉല്ലാസം ലക്ഷ്യമാക്കി ഉള്ള നീക്കങ്ങളും നടത്തും.

പീസസ് (ഫെബ്രുവരി 19 - മാർച്ച് 20)

ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, സഹോദരങ്ങൾ, ടെക്‌നോളജി, ആശയ വിനിമയം, അയൽക്കാർ എന്ന മൂന്നാം ഭാവത്തിൽ മൂന്ന് ഗ്രഹങ്ങൾ സൂര്യൻ, ചൊവ്വ, ശുക്രൻ എന്നിവ. ചെറിയ ചെറിയ കാര്യങ്ങളുടെ തമ്പുരാനായി മാറുന്നു. ചെറിയ പഠനങ്ങൾ, ചെറു യാത്രകൾ, ചെറിയ കമ്യൂണിറ്റികളിൽ, അല്ലെങ്കിൽ അയൽക്കാരുടെ ഇടയിൽ ഉള്ള പ്രവർത്തനം. നെറ്റ്‌വർക്കിങ് കൊണ്ടുള്ള പ്രയോജനങ്ങൾ കൊണ്ട് ഈ സമയം വളരെ തിരക്ക് തോന്നും. അപ്പോൾ ഉണ്ടാകുന്ന ശാരീരിക അസ്വസ്ഥതകളെ കാര്യമായി കണ്ടു ഭയപ്പെടേണ്ട. ഈ ട്രാൻസിറ്റ് നീങ്ങുമ്പോൾ അവ താനേ മറഞ്ഞു പോകും. കുടുംബം, വീട് പൂർവികർ, പൂർവിക സ്വത്തുക്കൾ, മാതാപിതാക്കൾ എന്ന നാലാം ഭാവത്തിൽ ശുക്രൻ നിൽക്കുന്നു. കുടുംബത്തിൽ സന്ദർശകർ എത്തുക, പൂർവികരെ സ്മരിക്കുക, വീട് മോടി പിടിപ്പിക്കൽ, വീട്ടിൽ എന്തെങ്കിലും ഒത്തു ചേരലുകൾ, വീടുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരെ കാണൽ, വീട്ടിനുള്ളിൽ ലാഭകരമായ ബിസിനസ് തുടങ്ങൽ എന്നിവയും ഉണ്ടാകാം.

jayashreeforecast@gmail.com
ജയശ്രീയുടെ ഫേസ്‌ബുക്ക് പേജിനായി ഇവിടെ ക്ലിക്ക് ചെയ്യുക