- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെയ് മാസഫലം
ഏരീസ് (മാർച്ച് 21 - ഏപ്രിൽ 19) എട്ടാം തീയതി ശുക്രൻ നിങ്ങളുടെ നാലാം ഭാവത്തിലേക്ക് നീങ്ങും. കുടുംബം, വീട്, മാതാപിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ എന്ന വിഷയങ്ങളിൽ കൂടുതൽ ശുഭകരമായ കാര്യങ്ങൾ കാണാം. വീട് മോടി പിടിപ്പിക്കലാണ് പ്രധാനം. ആഘോഷങ്ങൾ, പൂർവികരെ സ്മരിക്കൽ എന്നിവയും നടക്കാം. പതിമൂന്നാം തീയതി വരെ ചൊവ്വ സൂര്യനോടൊപ്പം നിങ്ങളുടെ രണ്ടാം
ഏരീസ് (മാർച്ച് 21 - ഏപ്രിൽ 19)
എട്ടാം തീയതി ശുക്രൻ നിങ്ങളുടെ നാലാം ഭാവത്തിലേക്ക് നീങ്ങും. കുടുംബം, വീട്, മാതാപിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ എന്ന വിഷയങ്ങളിൽ കൂടുതൽ ശുഭകരമായ കാര്യങ്ങൾ കാണാം. വീട് മോടി പിടിപ്പിക്കലാണ് പ്രധാനം. ആഘോഷങ്ങൾ, പൂർവികരെ സ്മരിക്കൽ എന്നിവയും നടക്കാം.
പതിമൂന്നാം തീയതി വരെ ചൊവ്വ സൂര്യനോടൊപ്പം നിങ്ങളുടെ രണ്ടാം ഭാവത്തിൽ നിൽക്കും. ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിൽ സൂര്യനും ചൊവ്വയും ഒന്നിച്ചു നിൽക്കും. ജോലിയിൽ കൂടുതൽ അധ്വാനം, കൂടുതൽ ജോലി, അധിക ജോലി എന്നിവ എത്തും. പല രീതിയിലും കഴിവ് തെളിയിക്കേണ്ട സാഹചര്യങ്ങൾ വന്നു ചേരും. പതിമൂന്നാം തീയതി ചൊവ്വ മൂന്നാം ഭാവത്തിലേക്ക് നീങ്ങും. ആശയ വിനിമയം, ടെക്‌നോളജി, സഹോദരങ്ങൾ, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ എന്ന മൂന്നാം ഭാവത്തിൽ ബുധനും ചൊവ്വയും ഒന്നിച്ചു നിൽക്കു മ്പോൾ മൂന്നാം ഭാവത്തിലെ വിഷയങ്ങളിൽ അത്യധികമായ തിരക്ക് അനുഭവപ്പെടും. ചെറു യാത്രകൾ, ചെറിയ സ്‌കിൽ ഡെവലപ്‌മെന്റ് പ്രോഗ്രാമുകൾ, കൂടുതൽ ആശയ വിനിമയങ്ങൾ ഇതിനിടയിലെ വാഗ്വാദങ്ങൾ എന്നിവയ്ക്ക് വഴിയൊരുങ്ങും.
പതിനെട്ടാം തീയതി ബുധൻ മെല്ലെപ്പോക്ക് സമരം തുടങ്ങുന്നതായിരിക്കും. ഭൂതകാലം സന്ദർശിക്കാൻ എത്തുന്ന സമയമായി എന്ന് ബോധ്യപ്പെടും. മൂന്നാം ഭാവത്തിൽ അൽപ്പം കഷ്ടതകൾ നേരിടാം. ആശയ വിനിമയം, ടെക്‌നോളജി, സഹോദരങ്ങൾ, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, എന്നിവയിൽ അൽപ്പം സംശയ നിവാരണം നടക്കും. അൽപ്പം കൺഫ്യൂഷൻ ഉണ്ടാകും എന്ന് നേരത്തെ കണക്കു കൂട്ടുക. കൂടുതൽ ശ്രദ്ധ മൂന്നാം ഭാവത്തിലെ വിഷയങ്ങളിൽ വേണ്ടി വരും. ആലോചനകൾ, ആശയവിനിമയങ്ങൾ വഴി തെറ്റാം. ഈ ഭാവത്തിൽ ചൊവ്വ കൂടി നിൽക്കുന്നതിനാൽ അൽപ്പം അധികം ശ്രദ്ധ ഈ കാര്യങ്ങളിൽ കൊടുക്കേണ്ടതായി വരും. സംസാരത്തിന്റെ മേൽ നല്ല ആലോചന വേണ്ടി വരും. പഠനം, ആശയ വിനിമയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നല്ല സമയം.
പതിനേഴാം തീയതി രണ്ടാം ഭാവത്തിൽ ന്യു മൂൺ എത്തും. ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്ന വിഷയങ്ങളിൽ പുതിയ തുടക്കങ്ങൾ, അധിക വരുമാനത്തിനുള്ള സാദ്ധ്യതകൾ, അങ്ങനെ നിങ്ങളുടെ മൂല്യ വർദ്ധന എന്നിവ പ്രതീക്ഷിക്കുക.
മൂന്നാം ആഴ്ച സൂര്യൻ നിങ്ങളുടെ മൂന്നാം ഭാവത്തിലേക്ക് ബുധന്റെയും, ചൊവ്വയുടേയും ഒപ്പം എത്തുന്നു. ആശയ വിനിമയം, ടെക്‌നോളജി, സഹോദരങ്ങൾ, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ എന്ന മൂന്നാം ഭാവത്തിൽ ആശയ വിനിമയത്തിൽ കൂടുതൽ ശ്രദ്ധ വേണം എന്ന് പിന്നെയും സൂചന.
ടോറസ് (ഏപ്രിൽ 20- മെയ് 20)
ഒന്നാം ഭാവത്തിൽ പതിമൂന്നാം തീയതി വരെ സൂര്യനും ചൊവ്വയും നിൽക്കും. നിങ്ങളുടെ ലുക്‌സ്, വ്യക്തിത്വം, വസ്തു വകകൾ, മനോഭാവം, വിചാരധാര എന്ന വിഷയങ്ങളിൽ അപാരമായ ചിന്തകൾ, അസ്തിത്വത്തെക്കുറിച്ചുള്ള ആലോചനകൾ, ദേഷ്യത്തോടെയോ, മടുപ്പോടെയോ ഉള്ള പെരുമാറ്റം. പുതിയ പ്രോജക്ടുകൾ, ബിസിനസ് അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കാം.
എട്ടാം തീയതി ശുക്രൻ രണ്ടാം ഭാവത്തിൽ നിന്ന് മൂന്നാം ഭാവത്തിലേക്ക് നീങ്ങും. ആശയ വിനിമയം, ടെക്‌നോളജി, സഹോദരങ്ങൾ, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ കൂടുതൽ നെറ്റ് വർക്കിങ്, പ്രയോജന പ്രദമായ നെറ്റ് വർക്കിങ്, സ്‌ക്കിൽ ഡെവലപ്‌മെന്റ് എന്നിവ പ്രതീക്ഷിക്കാം. എഴുത്ത്, ആശയ വിനിമയം എന്ന മേഖലയിൽ ജോലി ചെയ്യുന്നവർക്ക് നല്ല സമയം.
പതിമൂന്നാം തീയതി നിങ്ങളുടെ രണ്ടാം ഭാവത്തിലേക്ക് ചൊവ്വ സഞ്ചരിക്കും. ആ ഭാവത്തിൽ ബുധൻ നേരത്തെ തന്നെ നിൽക്കുന്നു. ഈ രണ്ടു ഗ്രഹങ്ങളാലും മിക്‌സഡായ ഫലങ്ങളാൽ കൊണ്ട് വരും. ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്ന മേഖലകളിൽ കൂടുതൽ പ്രവർത്തനം കാഴ്ച വെക്കേണ്ടതായി കാണുന്നു. രണ്ടു ഗ്രഹങ്ങളും ഒരു തരം അക്ഷമ കൊണ്ട് വന്നാൽ ഈ അവസ്ഥയും നീങ്ങിപ്പോകും എന്ന് കരുതി സമാധാനപ്പെടുക. സംസാരത്തിൽ സാവധാനം കാണിക്കുക.
പതിനെട്ടാം തീയതി രണ്ടാം ഭാവത്തിൽ നിന്ന് ബുധൻ മെല്ലെപ്പോക്ക് നയത്തിലേക്ക് നീങ്ങും. ധനസംബന്ധമായ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും, നേരത്തെ ഒപ്പ് വച്ച കാര്യങ്ങൾ എന്നിവയിൽ ഒന്നുകൂടി ശ്രദ്ധ വേണ്ടി വന്നേക്കാം. ഭൂതകാലം സന്ദർശിക്കാൻ എത്തുന്ന സമയമായി എന്ന് ബോധ്യപ്പെടും.
പതിനേഴാം തീയതി നിങ്ങളുടെ ഒന്നാം ഭാവത്തിൽ ന്യു മൂൺ വന്നെത്തും. നിങ്ങളുടെ ലുക്‌സ്, വ്യക്തിത്വം, മനോഭാവം, വിചാരധാര, വീക്ഷണ കോൺ എന്ന വിഷയങ്ങളിൽ മാറ്റങ്ങൾ പ്രതീക്ഷിക്കാം. സ്വന്തം വില എന്താണ്, ഞാൻ ഏതു രീതിയിലാണ് മാറേണ്ടത് എന്ന കാര്യങ്ങളിൽ മനസ് പതിഞ്ഞു നിൽക്കും. ഈ മാസം ഏറ്റവും കൂടുതൽ ശ്രദ്ധ, ധനം, ബന്ധങ്ങൾ, എന്നിവയിൽ ആയിരിക്കും.
ജമിനി (മെയ് 21 - ജൂൺ 20)
ഒന്നാം ഭാവത്തിൽ ബുധനും ശുക്രനും ഒന്നിച്ചു നിൽക്കുന്നു. നിങ്ങളുടെ ലുക്‌സ്, വ്യക്തിത്വം, മനോഭാവം, വിചാരധാര, വീക്ഷണ കോൺ എന്ന വിഷയങ്ങളിൽ കൂടുതൽ ആകർഷണീയത വർദ്ധിതായി കാണാമെങ്കിലും ആർക്കും പിടി കൊടുക്കാൻ സാധ്യതയില്ല. മനസ് ഒന്നിലും ഉറച്ചു നിൽക്കാൻ വഴിയില്ല.
എട്ടാം തീയതി ശുക്രൻ നിങ്ങളുടെ രണ്ടാം ഭാവതത്തിലേക്ക് നീങ്ങും. ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്ന കാര്യങ്ങളിൽ ശുഭ സൂചനകൾ തെളിഞ്ഞു വരും. പുതിയ വരുമാന മാർഗ്ഗങ്ങൾ, പുതിയ ബിസിനസ് അവസരങ്ങൾ, മൂല്യവർദ്ധന എന്നിവ പ്രതീക്ഷിക്കാം.
പതിമൂന്നാം തീയതി ഒന്നാം ഭാവത്തിലേക്ക് ചൊവ്വ എത്തി ചേരും. നിങ്ങളുടെ ലുക്‌സ്, വ്യക്തിത്വം, മനോഭാവം, വിചാരധാര, വീക്ഷണ കോൺ എന്ന വിഷയങ്ങളിൽ ബുധൻ, ചൊവ്വ എന്നീ രണ്ടു ശക്തികൾ നിങ്ങളെ സ്വാധീനിക്കും. വളരെ തിരക്ക് പിടിച്ച പ്രവർത്തികളിലൂടെ കടന്നു പോകും. പുതിയ ബിസ്സിനസ് അവസരങ്ങൾ, സ്വയംപ്രമോട്ട് ചെയ്യൽ എന്നിവ പ്രതീക്ഷിക്കാം. അങ്ങനെ ഈ മാസം മുഴുവാൻ അക്ഷമരായി കാണപ്പെടും. ഈ അക്ഷമ വർദ്ധിപ്പിക്കുവാൻ തക്കവണ്ണം ബുധൻ പതിനെട്ടാം തീയതി സ്ലോഡൗൺ ആരംഭിക്കും. സ്വയം നിരീക്ഷിക്കാനുള്ള നല്ല സമയമായി നമുക്ക് അനുഭവപ്പെടും. ഒരുരീതിയിൽ അല്ലെങ്കിൽ വേറൊരു രീതിയിൽ നമ്മെ പൂർണ്ണതയിലേക്ക് ഒരു പടികൂടി അടുത്തെത്തിക്കാനുള്ള അവസരങ്ങൾ പ്രപഞ്ചം നമ്മുടെ മുൻപിൽ ഒരുക്കും. അവയിലൂടെ നാം സഞ്ചരിക്കും.
രഹസ്യ പദ്ധതികൾ, രഹസ്യ മോഹങ്ങൾ, ബെഡ് പ്ലെഷേഴ്‌സ്, നിഗൂഡത, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒറ്റപ്പെടൽ എന്ന പന്ത്രണ്ടാം ഭാവത്തിൽ പതിനേഴാം തീയതി ന്യൂമൂൺ എത്തിച്ചേരും. രഹസ്യങ്ങളുമായി ഒരു കൂടിക്കാഴ്ച, ഹൃദയത്തിൽ ഒളിഞ്ഞു കിടക്കുന്ന തർക്ക വിഷയങ്ങളിൽ ഒരു തീരുമാനം ഉണ്ടാകുംവിധം ജീവിതം നമ്മെ മുന്നോട്ട് നയിക്കും.
ഇരുപത്തിരണ്ടാം തീയതി സൂര്യൻ ബുധനോടും, ചോവ്വയോടും ഒപ്പം ഒന്നാം ഭാവതത്തിലേക്ക് എത്തും. നിങ്ങളുടെ ലുക്‌സ്, വ്യക്തിത്വം, മനോഭാവം, വിചാരധാര, വീക്ഷണകോൺ എന്ന വിഷയങ്ങളിൽ പുതിയ പരീക്ഷണങ്ങൾ നടത്തും. സൗന്ദര്യം കൂട്ടാനുള്ള പുതിയ മാർഗ്ഗങ്ങൾ തേടും. ഭൂതകാലം സന്ദർശിക്കാൻ എത്തുന്ന സമയമായി എന്ന് ബോധ്യപ്പെടുംവിധം വ്യക്തി ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാകും.
കാൻസർ (ജൂൺ 21 - ജൂലൈ 22)
എട്ടാം തീയതി വരെ ബുധനും ശുക്രനും രഹസ്യമയമായ പന്ത്രണ്ടാം ഭാവത്തിൽ നിൽക്കും. രഹസ്യ പദ്ധതികൾ, രഹസ്യ മോഹങ്ങൾ, ബെഡ് പ്ലെഷേഴ്‌സ്, നിഗൂഡത, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒറ്റപ്പെടൽ എന്ന വിഷയങ്ങളിൽ രഹസ്യ സമാഗമങ്ങൾ, അടക്കംപറച്ചിലുകൾ, മൗനം നിറഞ്ഞ സംഭാഷണം, രഹസ്യ വിഷയങ്ങളിലേക്കുള്ള എത്തിനോട്ടം, നിഗൂഡ വിഷയങ്ങളോടുള്ള പ്രതിപത്തി എന്നിവയുമായി കഴിയും. എന്നാൽ എട്ടാം തീയതി ശുക്രൻ നിങ്ങളുടെ ഒന്നാം ഭാവത്തിലേക്ക് നീങ്ങുമ്പോൾ നിങ്ങളുടെ ലുക്‌സ്, വ്യക്തിത്വം, മനോഭാവം, വിചാരധാര, വീക്ഷണകോൺ എന്ന ഒന്നാം ഭാവത്തിൽ അതീവ ആകർഷണീയത വർദ്ധിക്കും. സൗന്ദര്യം വർദ്ധിപ്പിക്കാനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കും. മനസ്സിൽ ശുഭ ചിന്തകൾ നിറയും. പുതിയ ബന്ധങ്ങൾ, ബന്ധങ്ങളിലെ നല്ല അവസ്ഥ, ലാഭകരമായ ഡീലുകൾ എന്നിവയും പ്രതീക്ഷിക്കാം.
പതിമൂന്നാം തീയതി പന്ത്രണ്ടാം ഭാവത്തിൽ ബുധനോടൊപ്പം ചൊവ്വയും എത്തും. ഭൂതകാലത്തേക്ക് ഒരു എത്തിനോട്ടം നടത്തും. എന്താണ് മനസ് ഭരിക്കുന്ന ചിന്തകൾ, മനസിനെ അവ എങ്ങോട്ടു കൊണ്ട് പോകുന്നു, ജീവിതം അവയെ എങ്ങനെ ഏറ്റെടുക്കുന്നു എന്ന ആലോചന ഉണ്ടാകും. രഹസ്യങ്ങളുമായി ഏറ്റുമുട്ടൽ നടത്തും. സ്വപ്‌നങ്ങൾ, അതും വിചിത്രമായവ നിങ്ങളെ തേടി എത്തും. അൽപ്പം മൗനമായി നിൽക്കേണ്ട അവസരമാണോ എന്ന് ആലോചിക്കുകയും ചെയ്യും. നിഗൂഡ വിഷയങ്ങളിലേക്ക് എത്തിനോക്കി നെടുവീർപ്പിടും. ആത്മീയത, ധ്യാനം എന്നിവ മനസ് നിറയും.
പതിനേഴാം തീയതി നിങ്ങളുടെ പതിനൊന്നാം ഭാവത്തിൽ ന്യൂമൂൺ എത്തും. കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്ന വിഷയങ്ങളിൽ പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കാം. പുതിയ കൂട്ടായ്മകൾ, പുതിയ പ്രോജക്ടുകൾ, പുതിയ സ്വപ്നങ്ങൾ, യഥാർത്ഥ്യത്തിലേക്കുള്ള എത്തിനോട്ടം എന്നിവ പ്രതീക്ഷിക്കാം.
പതിനെട്ടാം തീയതി മുതൽ ബുധൻ സ്ലോഡൗൺ ആരംഭിക്കും. പന്ത്രണ്ടാം ഭാവത്തിലെ വിഷയങ്ങളായ രഹസ്യ പദ്ധതികൾ, രഹസ്യ മോഹങ്ങൾ, ബെഡ് പ്ലെഷേഴ്‌സ്, നിഗൂഡത, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒറ്റപ്പെടൽ എന്ന വിഷയങ്ങളിൽ അധിക ചിന്ത വേണ്ടി വരും. പ്രാർത്ഥന, ധ്യാനം എന്നിവയിലേക്ക് മനസ് കൂടുതൽ അടുക്കും. ഭൂതകാലം സന്ദർശിക്കാൻ എത്തുന്ന സമയമായി എന്ന് ബോധ്യപ്പെടും. അവസാന ആഴ്ച സൂര്യനും കൂടെ ഈ പന്ത്രണ്ടാം ഭാവത്തിലേക്ക് എത്തും. അപ്പോൾ മറച്ചുവെക്കപ്പെട്ട വിഷയങ്ങളിൽ ശുദ്ധീകരണം നടക്കും.
ലിയോ (ജൂലൈ 23 - ഓഗസ്റ്റ് 22)
എട്ടാം തീയതി വരെ പതിനൊന്നാം ഭാവത്തിൽ ബുധനും, ശുക്രനും ഒന്നിച്ചു നിൽക്കും. കൂട്ടുകർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ പ്രതീക്ഷകൾ എന്ന വിഷയങ്ങളിൽ പുതിയ പ്രോജക്ടുകൾ, ലാഭകരമായ ഡീലുകൾ എന്നിവയിൽ നിന്ന് ശുക്രൻ ഏറ്റം തീയതി രഹസ്യമയമായ പന്ത്രണ്ടാം ഭാവത്തിലേക്ക് നീങ്ങും. രഹസ്യ പദ്ധതികൾ, രഹസ്യ മോഹങ്ങൾ, ബെഡ് പ്ലെഷേഴ്‌സ്, നിഗൂഡത, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒറ്റപ്പെടൽ എന്ന വിഷയങ്ങളിൽ രഹസ്യ ചർച്ചകൾ നടക്കും, നിഗൂഡ വിഷയങ്ങളെക്കുറിച്ച് പഠിക്കും. ഒറ്റപ്പെട്ട സ്ഥലങ്ങളുമായി ബന്ധപ്പെട്ട വ്യക്തികളെ കാണും. പക്ഷെ സ്വന്തം താൽപ്പര്യം മറച്ചു വെക്കും.
പതിമൂന്നാം തീയതി പതിനൊന്നാം ഭാവത്തിലേക്ക് ചൊവ്വ ബുദ്ധന്റെ ഒപ്പം എത്തും. കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ പ്രതീക്ഷകൾ എന്ന വിഷയങ്ങളിൽ നേരായ രീതിയിലല്ലാത്ത ശക്തി പ്രകടനം നടത്തും. കൂട്ടത്തിൽ നിന്നാൽ സ്വന്തം അജണ്ഡകൾ നടപ്പാക്കുന്നതിനാൽ സ്വാർത്ഥൻ എന്ന പേര് ലഭിക്കും.
പതിനേഴാം തീയതി ന്യൂമൂൺ നിങ്ങളുടെ പത്താം ഭാവത്തിൽ എത്തും. ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ എന്ന വിഷയങ്ങളിൽ പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കാം. ജോലിയിലെ പുതിയ പ്രതീക്ഷകൾ, അധികാരികളോടുള്ള പെരുമാറ്റം, കൂടുതൽ ആളുകളുടെ ശ്രദ്ധയിൽ പ്പെടൽ, കൂടുതൽ വരുമാനം, ലോങ്ങ്‌ടേം ഗോളുകൾ എഴുതി വെക്കൽ എന്നിവ നടക്കും.
പതിനെട്ടാം തീയതി നിങ്ങളുടെ പതിനൊന്നാം ഭാവത്തിൽ ബുധൻ സ്ലോഡൗൺ തുടങ്ങും. കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്ന വിഷയങ്ങൾ തിരുത്തി കുറിക്കേണ്ടി വരും. സുഹൃത്തുക്കളുമായുള്ള ബന്ധം, പഴയ സുഹൃത്തുക്കളെ തേടി നടക്കും. പുതിയ സുഹൃത്തുക്കൾ പഴയ സുഹൃത്തുക്കൾ എന്നിങ്ങനെ താരതമ്യം ചെയ്തു നോക്കും. അൽപ്പം നേരം സോഷ്യൽ മീഡിയ വിട്ടു നിൽക്കാൻ ആഗ്രഹിക്കും. കൈവിട്ടു കളഞ്ഞ സ്വപ്നങ്ങളെ പിന്തുടരാൻ അന്തരാത്മാവ് കൊതിക്കും. ഭൂതകാലം സന്ദർശിക്കാൻ എത്തുന്ന സമയമായി എന്ന് ബോധ്യപ്പെടും.
ഇരുപത്തി രണ്ടാം തീയതി നിങ്ങളുടെ പതിനൊന്നാം ഭാവത്തിലേക്ക്, പിണങ്ങി നിൽക്കുന്ന ബുധനും, ദേഷ്യക്കാരനായ ചൊവ്വക്കൊപ്പം സൂര്യൻ എത്തും. പുതിയ സുഹൃത്ത്ബന്ധങ്ങൾ, പുതിയ സ്വപ്നങ്ങൾ എന്നിവയ്ക്കിടയിലും മൗനം പാലിക്കും. ഭാവിയെക്കുറിച്ചുള്ള മോഹങ്ങളും പ്രതീക്ഷകളും, സ്വപ്നങ്ങളും മനസ്സിൽ നിറയും. അങ്ങനെ ഈ മാസം കടന്നു പോകും.
വിർഗോ (ഓഗസ്റ്റ് 23 - സെപ്റ്റംബർ 22)
എട്ടാം തീയതി വരെ നിങ്ങളുടെ പത്താം ഭാവത്തിൽ ബുധനും, ശുക്രനും നിൽക്കുന്നു. മേലധികാരികലേളാടുള്ള സംവാദം, ജോലി സ്ഥലത്തെ പുതിയ നീക്കങ്ങൾ എന്നിവ പ്രതീക്ഷിക്കാം. ഏറ്റം തീയതി ശുക്രൻ നിങ്ങളുടെ പതിനൊന്നാം ഭാവത്തിലേക്ക് നീങ്ങും. കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്ന വിഷയങ്ങളിൽ ആശ്വാസകരമായ കുറെ ദിവസങ്ങൾ പ്രതീക്ഷിക്കാം.
പുതിയ സുഹൃദ് ബന്ധങ്ങൾ, ഗ്രൂപ്പുകളിലുള്ള ജോലികൾ, അവയിൽ ഒരുമ, അവയിൽ നിന്നുണ്ടാകുന്ന നേട്ടങ്ങൾ എന്നിവയും പ്രതീക്ഷിക്കാം. പതിമൂന്നാം തീയതി ചൊവ്വ പത്താം ഭാവത്തിലേക്ക് നീങ്ങും. അപ്പോൾ പത്താം ഭാവത്തിൽ ബുധനും ചൊവ്വയും നിൽക്കുന്നു. ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ എന്ന വിഷയങ്ങളിൽ പുതിയ ചർച്ചകൾ നടക്കും. ജോലിയിലെ ലക്ഷ്യങ്ങൾ, അവയിൽ നിന്നുണ്ടാകുന്ന പ്രതീക്ഷകൾ, അവയിലെ തടസങ്ങൾ എന്നിവ കൂടുതൽ ശ്രദ്ധ നേടും. മാതാപിതാക്കൾ, അധികാരികൾ, എന്നിവരോടുള്ള സംസാരം ന്യായമായും പ്രതീക്ഷിക്കാം. പുതിയ ബിസിനസ് അവസരങ്ങൾ, പുതിയ ജോലിയെക്കുറിച്ചുള്ള ചിന്ത, ആശയ വിനിമയ രംഗത്ത് പ്രവർത്തിക്കാനുള്ള നല്ല സമയം എന്നിവ പ്രതീക്ഷിക്കാം.
പതിനേഴാം തീയതി നിങ്ങളുടെ ഒൻപതാം ഭാവത്തിൽ ന്യൂമൂൺ എത്തും. ദൂരയാത്രകൾ, തത്വചിന്ത, ആത്മീയത, വിദേശ ബന്ധം, ഉയർന്ന പഠനം എന്ന വിഷയങ്ങളിൽ മാറ്റങ്ങൾക്ക് വില കൊടുക്കും. ദൂര യാത്ര, ഉയർന്ന പഠനം എന്നിവയിൽ പ്ലാൻ ചെയ്യും. വിദേശത്ത നിന്നുള്ള വ്യക്തികൾ, സന്ദേശങ്ങൾ എന്നിവ പ്രതീക്ഷിക്കാം.
പതിനെട്ടാം തീയതി മുതൽ പത്താം ഭാവത്തിൽ നിൽക്കുന്ന ബുധൻ തന്റെ സ്ലോഡൗൺ ആരംഭിക്കും. ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ അധികാരികൾ എന്നിവരോടുള്ള പെരുമാറ്റം കർശനമായി വിലയിരുത്തേണ്ട സാഹചര്യങ്ങൾ മുന്നിൽ എത്തും. ഈ അവസ്ഥ നേരത്തെ കണ്ട് ശ്രദ്ധാപൂർവം നിൽക്കുക. സ്വന്തം ബിസിനസ് ഉള്ളവർ അവരുടെ സകല കോണ്ട്രാക്ടുകളിന്മേൽ വളരെ ശ്രദ്ധയോടുകൂടി നീങ്ങേണ്ട അവസ്ഥ ഉണ്ടാകും. ഭൂതകാലം സന്ദർശിക്കാൻ എത്തുന്ന സമയമായി എന്ന് ബോധ്യപ്പെടും.
ഇരുപത്തി രണ്ടാം തീയതി സൂര്യനും ഈ പത്താം ഭാവത്തിലേക്ക് എത്തും. ജോലി ഈ മാസം വേറെ എന്തിനെക്കാളും ശ്രദ്ധ നേടും എന്ന് വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്നു.
ലിബ്രാ (സെപ്റ്റംബർ 23 - ഒക്ടോബർ 22)
എട്ടാം തീയതി വരെ ബുധനും ശുക്രനും നിങ്ങളുടെ ഒൻപതാം ഭാവത്തിൽ നിൽക്കും. ദൂരയാത്ര, വിദേശ വാസം, തത്വചിന്ത, ആത്മീയത, ഉയർന്ന പഠനം എന്ന വിഷയങ്ങളിൽ കൂടുതൽ ചലനം പ്രതീക്ഷിക്കാം. ദൂര യാത്രകൾ പ്ലാൻ ചെയ്യുകയോ ആഗ്രഹിക്കുകയോ ചെയ്യാം. സ്‌കിൽ ഡെവലപ്‌മെന്റ് നടത്താം, അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിലുള്ള അറിവ് വർദ്ധിപ്പിക്കേണ്ട സാഹചര്യം. മനസ് കൂടുതൽ ആത്മീയതയിലേക്ക് സഞ്ചരിക്കേണ്ട സാഹചര്യം ഉണ്ടാകാം.
എട്ടാം തീയതി ശുക്രൻ നിങ്ങളുടെ പത്താം ഭാവത്തിലേക്ക് നീങ്ങും. ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ എന്ന വിഷയങ്ങളിൽ ഇപ്പോൾ ഉള്ള കോംപ്ലക്‌സായ അവസ്ഥയ്ക്ക് ഒരു നീക്കുപോക്ക് ഉണ്ടായതായി തോന്നാം. ജോലിയിൽ നന്നായി പോകുന്നവർക്ക് കൂടുതൽ സന്തോഷം ഉണ്ടാകുന്നതായും കാണാൻ കഴിയും. ജോലിസ്ഥലത്തെ അനുകൂല സാഹചര്യം ആണ് പ്രധാനം. സൗന്ദര്യം, കല എന്നീ രംഗത്ത് പ്രവർത്തി ക്കുന്നവർക്കുള്ള അനുകൂല സാഹചര്യവും കണക്കിലെടുക്കാം. സമൂഹത്തിലെ വില വർദ്ധിപ്പിക്കാനുള്ള അനുകൂല സാഹചര്യം. ഇപ്പോൾ ജോലിയിൽ ആശങ്കയോടെ നിൽക്കുന്ന നിങ്ങളിൽ ചിലർക്ക് നല്ല ആലോചനയോടെ മുന്നോട്ട് പോയാൽ അനുകൂല സാഹചര്യം ഉണ്ടാകാനുള്ള അവസരങ്ങൾ പ്രപഞ്ചം ഒരുക്കിയിരിക്കുന്നു.
പതിമൂന്നാം തീയതി ചൊവ്വ നിങ്ങളുടെ ഒൻപതാം ഭാവത്തിലേക്ക് നീങ്ങും. ആ ഭാവത്തിൽ നേരത്തെ തന്നെ ബുധൻ നിൽക്കുന്നല്ലോ. ദൂരയാത്ര, വിദേശബന്ധം, ഉയർന്ന പഠനം, തത്വചിന്ത, ആത്മീയത എന്ന വിഷയങ്ങളിൽ വിദേശത്തു നിന്ന് സന്ദേശം എത്താം. ദൂര യാത്രകൾക്ക് പ്ലാൻ ചെയ്യാം. ഈ യാത്രകളിൽ മൗനമായി ഇരിക്കുക. മനസ്സിൽ അക്ഷമ വർദ്ധിച്ചേക്കാം. നടക്കാത്ത കാര്യങ്ങളെ ഓർത്തു മനസ് വ്യാകുലപ്പെട്ടേക്കാം, ആ ആലോചനകളെ അടക്കണം. കാരണം ഈ മാസം ബുധൻ, നമ്മുടെ ബുദ്ധി, ആശയ വിനിമയം, ടെക്‌നോളജി എന്നിവയെ സ്വാധീനിക്കുന്ന ഗ്രഹം സ്ലോഡൗൺ തുടങ്ങും. ഈ കാര്യം മനസിനെ പറഞ്ഞു പഠിപ്പിക്കുക.
പതിനെട്ടാം തീയതി നിങ്ങളുടെ എട്ടാം ഭാവത്തിൽ ന്യൂമൂൺ എത്തും. സെക്‌സ്, തകർച്ചകൾ, രൂപാന്തരം, ജോയിന്റ് സ്വത്തുക്കൾ, നിക്ഷേപങ്ങൾ, മറ്റുള്ളവരുടെ കഴിവുകൾ എന്ന വിഷയങ്ങളിൽ തുടക്കമോ ഒടുക്കമോ നേരിടും. കടം കിട്ടാനോ, കൊടുത്തു തീർക്കാനോ ഉള്ള അവസരം. പങ്കാളിയുമായി ആഴത്തിലുള്ള ബന്ധം ആഗ്രഹിക്കും.
പതിനെട്ടാം തീയതി ബുധൻ നിങ്ങളുടെ ഒൻപതാം ഭവത്തിൽ സ്ലോഡൗൺ ആരംഭിക്കുമ്പോൾ ദൂരയാത്ര, വിദേശബന്ധം, ഉയർന്ന പഠനം, തത്വ ചിന്ത, ആത്മീയത എന്നിവയിൽ ലഭിക്കുന്ന വാർത്തകളുടെ യാഥാർത്ഥ്യത്തെ തിരിച്ചറിഞ്ഞുവേണം നീങ്ങുവാൻ. എല്ലാ വിഷയങ്ങളിലേക്കും ഒന്നുകൂടി എത്തി നോക്കാനുള്ള അവസരമാണെന്ന് നാം തിരിച്ചറിയും. ഭൂതാകാലം സന്ദർശിക്കാൻ എത്തുന്ന സമയമായി എന്ന് ബോധ്യപ്പെടും.
ഇരുപത്തി രണ്ടാം തീയതി സൂര്യൻ ഈ ഭാവത്തിലേക്ക് ബുധനും ചൊവ്വയ്ക്കും ഒപ്പം എത്തുമ്പോൾ ഒൻപതാം ഭാവത്തിലാകവേ ഒരു ശുദ്ധീകരണം നടക്കും.
സ്കോർപ്പിയോ (ഒക്ടോബർ 23 - നവംബർ 21)
എട്ടാം തീയതി വരെ ബുധനും ശുക്രനും നിങ്ങളുടെ എട്ടാം ഭാവത്തിൽ നിൽക്കും. സെക്‌സ്, തകർച്ചകൾ, രൂപാന്തരം, ജോയിന്റ് സ്വത്തുക്കൾ, നിക്ഷേപങ്ങൾ, മറ്റുള്ളവരുടെ കഴിവുകൾ എന്ന വിഷയങ്ങളിൽ പങ്കാളിയുമായി സ്വത്തുക്കളെക്കുറിച്ചുള്ള സംവാദം നടത്തും. അവരുമായി ആഴത്തിൽ ഉള്ള ബന്ധം ആഗ്രഹിക്കും. ഒന്നിനെയും മുഖവിലക്കെടുക്കുകയില്ല. കൂടുതൽ പഠനം നടത്തി വസ്തുതകളെ വിചാരണക്ക് എടുക്കും. ധനപരമായ മുന്നേറ്റം പ്രതീക്ഷിക്കാം.
എട്ടാം തീയതി ശുക്രൻ ഒൻപതാം ഭാവത്തിലേക്ക് യാത്ര ചെയ്യും. ദൂരയാത്ര, വിദേശബന്ധം, ഉയർന്ന പഠനം, തത്വചിന്ത, ആത്മീയത എന്ന വിഷയങ്ങളിൽ ദൂരയാത്ര, യാത്രയിൽ നിന്ന് ലാഭകരമായ നീക്കങ്ങൾ, ഉയർന്ന പഠനത്തിൽ പരീക്ഷണം, വിദേശത്തുനിന്നും സന്ദേശങ്ങൾ, തത്വ ചിന്തയുമായി അടുത്ത ബന്ധം എന്നിവ പ്രതീക്ഷിക്കാം. വിദേശ സംസ്‌ക്കാരവുമായി അടുത്ത ബന്ധം, വ്യക്തികളെ പുതിയ കാഴ്ചപ്പാടോടെ കാണൽ എന്നിവ നടക്കും. പഠനം, പഠിപ്പിക്കൽ എന്നിവയും ആലോചിക്കാവുന്നതാണ്.
പതിമൂന്നാം തീയതി ചൊവ്വ നിങ്ങളുടെ എട്ടാം ഭാവത്തിലേക്ക് നീങ്ങും. അവിടെ നേരത്തെ തന്നെ ബുധനും നിൽക്കുന്നു. സെക്‌സ്, തകർച്ചകൾ, രൂപാന്തരം, ജോയിന്റ് സ്വത്തുക്കൾ, നിക്ഷേപങ്ങൾ, മറ്റുള്ളവരുടെ കഴിവുകൾ എന്ന വിഷയങ്ങളിൽ ബന്ധങ്ങളിൽ വാഗ്വാദം നടത്താൻ സാധ്യത. ധനത്തിന്റെ വിഷയത്തിൽ അൽപ്പം ആശങ്ക, ധനഗമന മാർഗ്ഗങ്ങളിൽ അതീവ ശ്രദ്ധ കൊടുക്കേണ്ടി വരൽ, ജോയിന്റ് സ്വത്തുക്കളിൽ കൂടുതൽ ചർച്ചകൾ എന്നിവ പ്രതീക്ഷിക്കാം.
പതിനേഴാം തീയതി നിങ്ങളുടെ ഒന്നാം ഭവത്തിൽ ന്യൂമൂൺ എത്തും. നിങ്ങളുടെ ലുക്‌സ്, വ്യക്തിത്വം, മനോഭാവം, വിചാരധാര. വീക്ഷണകോൺ എന്നിവയിൽ ലുക്‌സ് മെച്ചപ്പെടുത്താൻ ശ്രമിക്കും. പുതിയ ബന്ധങ്ങൾ, ബന്ധങ്ങളിൽ പുതിയ നീക്കങ്ങൽ, ഭൂത കാത്തു ചെയ്യാൻ മടിച്ചു നിന്ന വിഷയങ്ങളിലേക്ക് ഒരു എടുത്ത് ചാട്ടം എന്നിവ പ്രതീക്ഷിക്കാം.
പതിനെട്ടാം തീയതി എട്ടാം ഭാവത്തിൽ ബുധൻ സ്ലോഡൗൺ ആരംഭിക്കും. പാർട്ണർഷിപ്പുകൾ, ധന സംബന്ധമായ വിഷയങ്ങളിൽ ഒരു റീ വർക്ക് വേണ്ടി വരും. സെക്ഷ്വൽ ആവശ്യങ്ങളെക്കുറിച്ച് ഒരു കടുത്ത ആലോചന നടത്തും. മനസ്സിൽ ഒതുക്കി നിർത്തിയിരുന്ന വിഷയങ്ങൾ ഉപരിതലത്തിലേക്ക് എടുത്ത് ഉയർത്തപ്പെടും. ഭൂതകാലം സന്ദർശിക്കാൻ എത്തും. എട്ടാം ഭാവത്തിലെ വിഷയങ്ങളിൽ ഒരു ശുദ്ധീകരണ പ്രക്രിയ നടക്കുന്നതായി കാണാൻ കഴിയും.
ഇരുപത്തി രണ്ടാം തീയതി സൂര്യൻ എട്ടാം ഭാവത്തിലേക്ക് ബുധനും, ചൊവ്വക്കും ഒപ്പം എത്തുമ്പോൾ പാർട്ടർഷിപ്പ്, ധനം എന്ന വിഷയങ്ങളിൽ ഒരു വടം വലി നടക്കുന്നതായി ബോധ്യപ്പെടും.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
എട്ടാം തീയതി വരെ നിങ്ങളുടെ ഏഴാം ഭാവത്തിൽ ബുധനും ശുക്രനും ഒന്നിച്ചു നിൽക്കുന്നു. വിവാഹം. എഗ്രിമെന്റുകൾ, ബിസിനസ് ബന്ധങ്ങൾ, നിയമത്തിനുള്ളിൽ നിൽക്കുന്ന ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്ന വിഷയങ്ങളിൽ കൂടുതൽ ശുഭ കാര്യങ്ങൾ നടക്കും.
ബിസിനസ് ബന്ധങ്ങൾ, എഗ്രിമെന്റുകൾ എന്നിവയിൽ പുതിയ നീക്കങ്ങൾ. ഈ ഭാവം തെളിഞ്ഞു നിക്കുന്ന ശത്രുക്കളുടേതുകൂടി ആകയാൽ അവരോടു നയത്തിൽ നിൽക്കാൻ ശ്രമിക്കണം അല്ലെങ്കിൽ അവരോടു എതിർത്ത് പതറി നിൽക്കും.
എട്ടാം തീയതി നിങ്ങളുടെ എട്ടാം ഭാവത്തിലേക്ക് ശുക്രൻ നീങ്ങും. സെക്‌സ്, തകർച്ചകൾ, രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, മറ്റുള്ളവരുടെ ധനം എന്ന ഭാവത്തിൽ ലാഭകരമായ നീക്കങ്ങൾ, മനസിനെ കുളിർപ്പിക്കുന്ന സെക്ഷ്വൽ ആഗ്രഹങ്ങൾ, ബന്ധങ്ങളിലെ മാധുര്യം, പങ്കാളിയോടുള്ള ആഗ്രഹം, ജോയിന്റ് സ്വത്തുക്കളിൽ ലാഭകരമായ നീക്കങ്ങൾ എന്നിവ പ്രതീക്ഷിക്കാം. ധനം ലഭിക്കാമെങ്കിലും ഈ ധനത്തിന് മേലുള്ള പരിപൂർണ്ണ അവകാശം നിങ്ങൾക്ക് ആയിരിക്കുക അല്ലാത്തതിനാൽ ശ്രദ്ധിച്ചു ചെലവാക്കുക.
പതിമൂന്നാം തീയതി ചൊവ്വ നിങ്ങളുടെ എഴാം ഭാവത്തിലേക്ക് നീങ്ങും. വിവാഹം, എഗ്രിമെന്റുകൾ, ബിസിനസ് ബന്ധങ്ങൾ, നിയമത്തിനുള്ളിൽ നിൽക്കുന്ന ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്ന വിഷയങ്ങളിൽ വാഗ്വാദങ്ങൾ കൂടാൻ സാധ്യതയുണ്ട്. കോപ്രമൈസുകൾക്ക് തയ്യാറാണെങ്കിലും തിരകെ ലഭിക്കാം എന്ന് നിർബന്ധം ഉണ്ടാകും. ഇത് എല്ലാ ബന്ധങ്ങളിലും പ്രാവർത്തികമാക്കും. അതുകൊണ്ട് തന്നെ ഒന്ന് ആലോചിച്ചു മുന്നോട്ട് നീങ്ങുക.
പതിനേഴാം തീയതി നിങ്ങളുടെ ആറാം ഭാവത്തിൽ ന്യൂമൂൺ എത്തും. സഹപ്രവർത്തകർ, ശത്രുക്കൾ, ബാധ്യതകൾ, ആരോഗ്യം, വളർത്തു മൃഗങ്ങൾ, ദിവസേനയുള്ള ജീവിതം ഇവയെല്ലാം വളരെ വികാര പ്രകടനത്തിന് വിധേയമാകും. ആരോഗ്യം ശ്രദ്ധ നേടും. ഡോക്ടറുടെ സഹായം തേടിയേക്കാം. ജോലി സ്ഥലം അടുക്കി വെയ്ക്കും. ചിലർ വളർത്തുമൃഗങ്ങളെ കൂടെ കൂട്ടും. വികാര നിർഭരനായി നിന്ന് കാര്യങ്ങളെ അതിശയം കലർത്തി കാണും. എന്നാൽ ആ വികാരങ്ങളെ അടക്കുകയായിരുന്നു നല്ലത് എന്ന് പിന്നീട് തോന്നിയേക്കാം.
പതിനെട്ടാം തീയതി നിങ്ങളുടെ ഏഴാം ഭാവത്തിൽ ബുധൻ സ്ലോഡൗൺ ആരംഭിക്കും. വിവാഹം. എഗ്രിമെന്റുകൾ, ബിസിനസ് ബന്ധങ്ങൾ, നിയമത്തിനുള്ളിൽ നിൽക്കുന്ന ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്ന വിഷയങ്ങളിൽ തീരുമാനങ്ങൾ ഒന്നുകൂടി അവലോകനം ചെയ്യും. നിങ്ങൾ മുന്നോട്ട് വച്ച വ്യവസ്ഥകൾ പരിശോധിക്കപ്പെടും. മൗനമായി പാലിച്ചു പോന്ന ശൈലികളിൽ പോലും റീ തിങ്കിങ് നടക്കും. ഭൂതകാലം സന്ദർശിക്കാൻ എത്തും. എല്ലാ പദ്ധതികളിലും പുനരാലോചന നടക്കും.
ഇരുപത്തി രണ്ടാം തീയാതി സൂര്യൻ നിങ്ങളുടെ ഏഴാം ഭാവത്തിലേക്ക് എത്തുമ്പോൾ, ഒരു പരിപൂർണ്ണ ശുദ്ധീകരണ പ്രക്രിയ നടന്നതായി കാണുവാൻ കഴിയും.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
എട്ടാം തീയതി വരെ ബുധനും ശുക്രനും നിങ്ങളുടെ ആറാം ഭവത്തിൽ നിൽക്കും. ആരോഗ്യം, ബാധ്യതകൾ, ശത്രുക്കൾ, സഹപ്രവർത്തകർ, ദിവസേനയുള്ള ജീവിതം, ജോലിസ്ഥലം, വളർത്തുമൃഗങ്ങൾ എന്ന വിഷയങ്ങളിൽ അസുഖകരമായ അവസ്ഥകൾ ഉണ്ടെങ്കിലും എല്ലാ കഷ്ടതകൾക്കും മേലെ ഒരു ആശ്വാസകരമായ നില പ്രത്യക്ഷപ്പെടും. എഴുത്ത്, ക്രിയേറ്റിവിറ്റി എന്ന മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് നല്ല സമയം.
എട്ടാം തീയതി ശുക്രൻ ഏഴാം ഭാവത്തിലെക്ക് നീങ്ങും. വിവാഹം, എഗ്രിമെന്റുകൾ, ബിസിനസ് ബന്ധങ്ങൾ, നിയമത്തിനുള്ളിൽ നിൽക്കുന്ന ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്നിവയിൽ ശുഭ സൂചനകൾ തെളിയും. ബന്ധങ്ങളിൽ ഒരു ആശ്വാസം പ്രകടമാകും. നിലവിൽ ഉള്ള ബന്ധങ്ങളിൽ ഒരു ശക്തിപ്പെടൽ, പ്രശ്‌നങ്ങളുള്ള ബന്ധങ്ങളിലെ പുരോഗമന അവസ്ഥ എന്നിവയിൽ നിങ്ങൾക്ക് സന്തോഷിക്കാൻ ഇട വരും. സിംഗിൾ വ്യക്തികൾക്ക് സീരിയസ് ആയ ബന്ധങ്ങൾ നേടാൻ പറ്റിയ അവസരം. കൂടുതൽ ആകർഷയണീയത, കൂടുതൽ നാടകീയത എന്നിവയും കൂടെ വരും.
പതിമൂന്നാം തീയതി നിങ്ങളുടെ ആറാം ഭാവത്തിലേക്ക് ചൊവ്വയും എത്തും. അപ്പോൾ ബുധനും ചൊവ്വയും ആറാം ഭാവത്തിന്റെ നിയന്ത്രണം ഒരു പരിധി വരെ എറ്റെടുത്തതായി കാണാൻ കഴിയും. വാക്ക് തർക്കങ്ങൾ, അതും ജോലി സ്ഥലത്ത് നിങ്ങൾ തനി നിറം പ്രദർശിപ്പിക്കാൻ മടിക്കുകയില്ല. ജോലിത്തിരക്ക് കാരണം അക്ഷമരാകും. ആറാം ഭാവം സൂചിപ്പിക്കുന്നത് സഹ പ്രവർത്തകർ, ശത്രുക്കൾ, ബാധ്യതകൾ, ആരോഗ്യം, വളർത്തുമൃഗങ്ങൾ, ദിവസേനയുള്ള ജീവിതം ഇവയെല്ലാം. ഈ മേഖലയിൽ എല്ലാം തന്നെ അസ്വസ്ഥരാക്കുന്ന വഴികൾ ഒന്നുകിൽ ക്ലിയർ ചെയ്യുക അല്ലെങ്കിൽ തൽക്കാലത്തേക്ക് അടച്ചു പൂട്ടുക.
പതിനേഴാം തീയാതി റൊമാൻസ്, കുട്ടികൾ, ക്രിയേറ്റിവിറ്റി, ഊഹക്കച്ചവടം, ഒഴിവു സമയം എന്ന വിഷയങ്ങളിൽ ന്യൂമൂൺ എത്തും. ക്രിയേറ്റിവിറ്റി കൊണ്ട് കൊട്ടാരം തീർക്കും. ആസ്വാദന കലാരംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള നല്ല സമയം. പുതിയ പ്രേമ ബന്ധം, ഉല്ലാസകരമായ സംഗതികൾ, കുട്ടികൾ, യുത്ത് ഗ്രൂപ്പുകളിലുള്ള പ്രവർത്തികൾ എല്ലാം പ്രതീക്ഷിക്കാം.
പതിനെട്ടാം തീയതി നിങ്ങളുടെ ആറാം ഭാവത്തിൽ ബുധൻ സ്ലോഡൗൺ തുടങ്ങും. വളരെ ശ്രദ്ധിച്ചു നീങ്ങേണ്ട സമയമാകുന്നു. ജോലിസ്ഥലം പ്രധാന ശ്രദ്ധ നേടും. അവിടെ വൃത്തിയാക്കലിനു വിധേയമാക്കും. സ്ട്രാറ്റെജി മാറും. ഭൂതകാലം സന്ദർശിക്കാൻ എത്തും. ജോലി സ്ഥലത്തെ ആശയ വിനിമയം വഴി തെറ്റാം അത് മുന്നേ കണ്ടു തയ്യാറെടുക്കുക. ആരോഗ്യം ശ്രദ്ധക്ക് വിധേയമാക്കും. ആരോഗ്യ കാര്യത്തിൽ പുതിയ രീതികൾ ഏറ്റെടുക്കുന്നത് പിന്നത്തേക്ക് മാറ്റി വെക്കാമല്ലോ?
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
എട്ടാം തീയതി വരെ ബുധനും ശുക്രനും നിങ്ങളുടെ അഞ്ചാം ഭാവത്തിൽ നിൽക്കും. റൊമാൻസ്, കുട്ടികൾ, ഊഹക്കച്ചവടം, ക്രിയേറ്റിവിറ്റി, ഒഴിവു സമയം എന്ന വിഷയങ്ങളിൽ കൂടുതൽ നെറ്റ് വർക്കിങ്, കുട്ടികളോടു കൂടെയുള്ള നല്ല സമയം, പുതിയ പ്രേമ ബന്ധങ്ങൾ, കൂടുതൽ സമയം ഉല്ലാസത്തിന് വേണ്ടി ചെലവാക്കൽ എന്നിവ നടക്കും.
എട്ടാം തീയതി ശുക്രൻ നിങ്ങളുടെ ആറാം ഭാവത്തിലേക്ക് നീങ്ങും. ജോലിസ്ഥലം, സഹപ്രവർത്തകർ, ശത്രുക്കൾ, ബാധ്യതകൾ, ദിവസേനയുള്ള ജീവിതം വളർത്തുമൃഗങ്ങൾ എന്നിവയിൽ സമാധാന പരമായ അന്തരീക്ഷം അല്ലെങ്കിൽ ആശ്വാസകരമായ നിലപാടുകൾ എന്നിവ ഉണ്ടാകാം.
ജോലിയിൽ ക്രിയേറ്റീവായ കാര്യങ്ങൾ ചെയ്യും. ക്രിയേറ്റീവ് കാര്യങ്ങളിൽ ജോലി ചെയ്യുന്നവർക്കുള്ള നല്ല സമയം.
പതിമൂന്നാം തീയതി ചൊവ്വ നിങ്ങളുടെ അഞ്ചാം ഭാവത്തിലേക്ക് യാത്രയാകും. റൊമാൻസ്, കുട്ടികൾ, ഊഹക്കച്ചവടം, ക്രിയേറ്റിവിറ്റി, ഒഴിവു സമയം എന്ന വിഷയങ്ങളിൽ കൂടുതൽ ശക്തി പ്രകടനം നടത്തും. ഉല്ലാസത്തിന് വേണ്ടി കൂടുതൽ സമയം ചെലവാക്കൽ, സ്പോർട്സ് മത്സരങ്ങളിൽ പങ്കെടുക്കൽ, ഈ ഉല്ലാസ സമയത്തും അൽപ്പം വാഗ്വാദം എന്നിവ പ്രതീക്ഷിക്കാം.
പതിനേഴാം തീയതി നാം ഭാവത്തിൽ ന്യൂമൂൺ എത്തും. കുടുംബം, വീട്, മാതാപിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ എന്നിവയിൽ പ്രകാശം നിറയും. വീട് വൃത്തിയാക്കൽ, വീടിനുള്ളിലെ ബന്ധങ്ങളിലും ഒരു സ്‌നേഹം നിറയൽ, വികാര നിർഭരനായി നില കൊള്ളൽ, വീട് വിൽപ്പന, വാങ്ങൽ, പൂർവികരെ സ്മരിക്കൽ എന്നിവയും നടക്കാം.
പതിനെട്ടാം തീയതി ബുധൻ അഞ്ചാം ഭാവത്തിൽ സ്ലോഡൗൺ ചെയ്യും. ഉല്ലാസകരമായി സമയം ചെലവാക്കാൻ എന്തുകൊണ്ട് കഴിയുന്നില്ല എന്ന ചിന്തയുണ്ടാകാം. ഭൂതകാലത്ത് ചുറ്റി നടന്ന ആൾക്കാർ പ്രത്യക്ഷപ്പെടാം. പഴയ ബന്ധങ്ങളെ വിശകലനം ചെയ്യുന്നതല്ലാതെ പുതിയ ബന്ധങ്ങളെ നെയ്‌തെടുക്കാൻ യോജിച്ച സമയം അല്ലാ ഭൂതകാലം സന്ദർശിക്കാൻ എത്തും.
ഇരുപത്തി രണ്ടാം തീയതി അഞ്ചാം ഭാവത്തിലേക്ക് സൂര്യനും എത്തും. ബുധൻ, ചൊവ്വ, സൂര്യൻ എന്നിവ പരിപൂർണ്ണ ശുദ്ധീകരണം മാത്രം ലക്ഷ്യമാക്കിക്കൊണ്ട് നിങ്ങളെ സ്വാധീനിക്കും. കുട്ടികൾ, കുട്ടികളുടെ കൂടെ നിൽക്കാനുള്ള ആഗ്രഹം, മനസിലെ നേരിയ അസ്വസ്ഥതകൾ, ഊഹ ക്കച്ചവടത്തിലെ സാധ്യത, കൂടുതൽ ശ്രമകരമായ നെറ്റ് വർക്കിങ്് എന്നിവകൊണ്ട് നിങ്ങളുടെ ജീവിതം മുന്നോട്ട് നീങ്ങും.
പീസസ് (ഫെബ്രുവരി 19 - മാർച്ച് 20)
എട്ടാം തീയതി വരെ നിങ്ങളുടെ നാലാം ഭാവത്തിൽ ബുധനും, ശുക്രനും ഒന്നിച്ചു നിൽക്കും. കുടുംബം, വീട്, മാതാപിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ എന്ന വിഷയങ്ങളിൽ വീട് വിൽപ്പന, വാങ്ങൽ, മാറ്റം എന്നിവയെക്കുറിച്ചുള്ള ആലോചനകൾ നടക്കും. ചിലർ വീട്ടിൽ നിന്ന് തന്നെ ജോലി ചെയ്യാനുള്ള സാദ്ധ്യതകൾ തേടും. വീട്ടുകാരോടുള്ള സംസാരം, വീടിനു വേണ്ടി ജോലി ചെയ്യുന്ന ആളുകളോടുള്ള ബന്ധം എന്നിവയും ഉണ്ടാകാം.
എട്ടാം തീയതി നിങ്ങളുടെ അഞ്ചാം ഭാവത്തിലേക്ക് ശുക്രൻ നീങ്ങും. റൊമാൻസ്, കുട്ടികൾ, ഊഹക്കച്ചവടം, ക്രിയേറ്റിവിറ്റി, ഒഴിവു സമയം എന്ന വിഷയങ്ങളിൽ പുതിയ പ്രേമ ബന്ധം, കുട്ടികളോട് കൂടെയുള്ള നല്ല സമയം, സീരിയസായ ബന്ധങ്ങളിൽ വീഴാനുള്ള വിമുഖത, ഊഹക്കച്ചവടത്തിൽ അശ്രദ്ധരായി നിൽക്കാനുള്ള താൽപര്യം എന്നിവ ഉണ്ടാകാം.
പതിമൂന്നാം തീയതി ചൊവ്വ നിങ്ങളുടെ നാലാം ഭാവത്തിലേക്ക് നീങ്ങും. കുടുംബം, വീട്, പൂർവികർ, പൂർവിക സ്വത്തുക്കൾ, മാതാപിതാക്കൾ എന്നിവയിൽ സ്വത്ത് വിൽപ്പന, വാങ്ങൽ, എന്നിവ നടക്കാം. വീട്ടുകാരോടുള്ള തർക്കങ്ങൾ, നിർബന്ധ ബുദ്ധി എന്നിവ കൊണ്ട് വീട്ടുകാർ നിങ്ങളെ ശ്രദ്ധിക്കും. അവർ ഒന്നിച്ചു നിന്ന് എതിർത്തേക്കും.
പതിനേഴാം തീയതി നിങ്ങളുടെ മൂന്നാം ഭാവത്തിൽ പൂരണ്ണചന്ദ്രൻ ഉദിക്കും. സഹോദരങ്ങൾ, നെറ്റ്‌വർകിങ്, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയക്കാർ, ടെക്‌നോളജി, ആശയ വിനിമയം എന്നിവയിൽ ചെറു യാത്രകൾ, അയൽക്കാരോട് കൂടിയുള്ള പദ്ധതികൾ, കൂടുതൽ നെറ്റ്‌വർകിങ്, ചെറിയ പ്രോജക്ടുകൾ എന്നിവ പ്രതീക്ഷിക്കാം.
പതിനെട്ടാം തീയതി ബുധൻ നിങ്ങളുടെ നാലാം ഭാവത്തിൽ സ്ലോഡൗൺ ചെയ്യും. കുടുംബം, വീട്, വീട്ടുകാർ, പൂർവികർ,പൂർവിക സ്വത്തുക്കൾ, മാതാപിതാക്കൾ എന്ന വിഷയങ്ങളിൽ കൂടുതൽ ആശയ വിനിമയം നടക്കും. ചെറുപ്പ കാലം മനസ്സിൽ ഓടി എത്തും. അവയെക്കുറിച്ച് മാതാ പിതാക്കളെ ചോദ്യം ചെയ്യും. ഭൂതകാലം സന്ദർശിക്കാൻ എത്തും.
ഇരുപത്തി രണ്ടാം തീയതി നിങ്ങളുടെ നാലാം ഭാവത്തിലേക്ക് സൂര്യനും എത്തും. വീട്ടുകാരോടുള്ള ബന്ധം പിന്നെയും ആലോചനയ്ക്ക് വിധേയമാകും.
jayashreeforecast@gmail.com
ജയശ്രീയുടെ ഫേസ്‌ബുക്ക് പേജിനായി ഇവിടെ ക്ലിക്ക് ചെയ്യുക