- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെയ് രണ്ടാം ആഴ്ച
ഏരീസ് (മാർച്ച് 21 - ഏപ്രിൽ 19) ധനം, വസ്തുവകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിൽ സൂര്യൻ നില്ക്കുന്നു. ധനം, ആത്മവിശ്വാസം എന്നീ വിഷയങ്ങളിൽ കൂടുതൽ സുരക്ഷ ആഗ്രഹിക്കും. മനസാകെ ആ വക വിചാരം നിറയും. അനാവശ്യചെലവ് ചെയ്യാനുള്ളവ്യഗ്രത, അധിക ജോലി, ചെയ്തു കൊണ്ടിരുന്ന ജോലിയുടെ തുടരൽ എന്നിവ പ്രതീക്ഷിക്കാം. ബുധനും ചൊവ്വയും മൂന്നാം ഭാവത്തിൽ നിൽക്കു
ഏരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ധനം, വസ്തുവകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിൽ സൂര്യൻ നില്ക്കുന്നു. ധനം, ആത്മവിശ്വാസം എന്നീ വിഷയങ്ങളിൽ കൂടുതൽ സുരക്ഷ ആഗ്രഹിക്കും. മനസാകെ ആ വക വിചാരം നിറയും. അനാവശ്യചെലവ് ചെയ്യാനുള്ളവ്യഗ്രത, അധിക ജോലി, ചെയ്തു കൊണ്ടിരുന്ന ജോലിയുടെ തുടരൽ എന്നിവ പ്രതീക്ഷിക്കാം.
ബുധനും ചൊവ്വയും മൂന്നാം ഭാവത്തിൽ നിൽക്കുന്നു. സഹോദരങ്ങൾ, ആശയ വിനിമയം, ടെക്‌നോളജി, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയല്ക്കാർ എന്നീ വിഷയങ്ങൾ അധികമായിചെയ്യും, മനസ് ഒന്നിലെങ്കിലും ഉറച്ചു നില്ക്കുമോ എന്ന് സംശയമാണ്. അത്രയും ചിന്തകളും പ്രവർത്തികളും ചെയ്യേണ്ടി വരും. കൂടുതൽ ആശയ വിനിമയം. സുഹൃത്തുക്കൾ, അയല്ക്കാർ എന്നിവരെ സന്ദർശിക്കൽ, ചെറിയ പ്രോജക്ടുകൾ ചെയ്യൽ എന്നിവ നടക്കും. അറിയാമല്ലോ ബുധൻ വളരെ വേഗത്തിൽ നീങ്ങുന്ന ഒരു ഗ്രഹമാണ് ഒരു സൈനിൽ പതിനഞ്ചു ദിവസമേ നില്ക്കൂ. പക്ഷെ ഇത്തവണ പതിനെട്ടാം തീയതി വരെ അദ്ദേഹം ഓടി നടക്കുമെങ്കിലും പതിനെട്ടാം തീയതി സ്ലോ ഡൗൺ ചെയ്യും. അത് വരെ ഒരു അക്ഷമനിങ്ങളിൽ ഉണ്ടാകും. മാത്രമല്ലചൊവ്വയും ബുധനോടൊപ്പം ഇതേ ഭാവത്തിൽ നില്ക്കു മ്പോൾ ഒരു ഡബിൾ ഡോസ് അക്ഷമ ഉണ്ടാകും. ആവശ്യമില്ലാതെ പൊട്ടിത്തെറിക്കും. താങ്കളുടെആശയങ്ങൾ ചുറ്റുമുള്ളവർ ഏറ്റെടുക്കണം എന്നാ വാശി കാണിക്കും. അങ്ങനെ ആശയപരമായ ശക്തി പ്രകടനം പ്രതീക്ഷിക്കാം.
കുടുംബം, വീട്, മാതാ പിതാക്കൾ, പൂർവ്വികർ, പൂർവ്വികസ്വത്തുക്കൾ എന്ന നാലാം ഭാവത്തിൽ ശുക്രൻ നിൽക്കുന്നു വളരെസെൻ സിടിവ് ആയി മാറുന്ന സമയം. വീട്ടൽ സമാധാനം നിലനിർത്താൻ നല്ല ശ്രമം നടത്തും. വീട്ടിലേക്കു പുതിയ വസ്തുക്കൾ വാങ്ങൽ, വീട് വൃത്തിയാക്കൽ, പൂർവ്വികരെ സ്മരിക്കൽ, വീട്ടിൽ അതിഥികൾ എന്നിവ പ്രതീക്ഷിക്കാം. മാതാവിനോട് കൂടുതൽ അടുപ്പം ഉണ്ടാവേണ്ട സമയം ആകുന്നു.
ടോറസ് (ഏപ്രിൽ 20- മെയ് 20)
നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, മനോഭാവം, വിചാരധാര, വീക്ഷണകോൺ എന്നിവയിൽ സൂര്യൻ നിൽക്കുന്നു. ഒന്നാം ഭാവത്തിലെ വിഷയങ്ങളിൽ പുതിയ ഉൾവിളികൾ, ഉണർവുകൾ എന്നിവയുമായി നിങ്ങൾ നീങ്ങുന്നു. മിഥ്യയായ വിഷയങ്ങളെ വെളിച്ചത്തുകൊണ്ടുവന്നു സത്യമായവയിലേയ്ക്ക് നിങ്ങൾ നയിക്കപ്പെടുന്നു. അതിർത്തികൾ സ്വയം നിശ്ചയിക്കുന്നു. ഈ സമയം ഭൗതികമായ രൂപാന്തരാമല്ല മാനസികവും, ആത്മീയവുമായ രൂപാന്തരം ആയിരിക്കും ഉണ്ടാവുക ബുധനും ചൊവ്വയും നിങ്ങളുടെ രണ്ടാം ഭാവത്തിൽ നില്ക്കുന്നു. ധനം, വസ്തുവകകൾ, നിങ്ങളുടെ മൂല്യം എന്നീ വിഷയങ്ങളിൽ ഒരു കൂടിക്കുഴയൽ ഉണ്ടാകാം. ആശയ വിനിമയങ്ങൾ വഴിയുള്ള ധന ആഗമനം, അല്പം ആലോചിച്ചുള്ള മുന്നേറ്റം, ധനത്തെകുറിച്ചുള്ള അമിതമായ ചിന്തകൾ. ഈ അവസ്ഥയിൽ പ്രവർത്തികൾ വഴി ഉണ്ടാകാവുന്ന ലാഭാങ്ങളെക്കാൾ, ആശയങ്ങളുമായി ഉള്ളമുന്നേറ്റമാണ് ഉണ്ടാവുക. അതുകൊണ്ട് തന്നെ ടീം വർക്കിൽ മറ്റുള്ളവർ നിങ്ങൾക്ക് ഒപ്പമെത്താൻ പ്രയാസപ്പെടും. അവരുടെ ഒപ്പമല്ല നിങ്ങളുടെ നീക്കം എന്ന് അവർ പറയും. പുതിയ ധനസമ്പാദന മാർഗങ്ങൾ, ആത്മവിശ്വാസം വർധിരപ്പിക്കാനുള്ള വഴികൾ എന്നിവ പ്രതീക്ഷിക്കാം. റിസ്‌കുകൾ എടുക്കാൻ തയ്യാറാവുകയില്ല. പുതിയ വഴികൾ തെരഞ്ഞെടുക്കുമ്പോൾ ഒരു കാര്യം ഓർക്കണം അടുത്ത ആഴ്ച ബുധൻ സ്ലോ ഡൗൺ ചെയ്യുകയാണ്. സർവ്വ ആശയ വിനിമയങ്ങളെയും ഇപ്പോഴേതൊട്ടു ശ്രദ്ധിച്ചു കൊള്ളുക.
സഹോദരങ്ങൾ, ആശയ വിനിമയം, ടെക്‌നോളജി, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയല്ക്കാർ എന്ന മൂന്നാം ഭാവത്തിൽ ശുക്രൻ നില്ക്കുന്നു സഹോദരങ്ങൾ, അയല്ക്കാർ എന്നിവരുമായുള്ള നല്ല ബന്ധം. ചെറു യാത്രകൾ, ട്രെയിനിങ്ങുകൾ എന്നിവ പ്രതീക്ഷിക്കാം. ആശയ വിനിമയ രംഗത്ത് പ്രവർത്തുക്കുന്നവരോടുള്ള അടുപ്പം എന്നിവയും പ്രതീക്ഷിക്കാം.
ജമിനി (മെയ് 21 - ജൂൺ 20)
രഹസ്യ മോഹങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒറ്റപ്പെടൽ, നിഗൂഡത, ദൂര ദേശ വാസം, ബ്ലെഡ് പ്ലെഷേഴ്‌സ് എന്ന പന്ത്രണ്ടാം ഭാവത്തിൽ സൂര്യൻ നില്ക്കുന്നു കഴിഞ്ഞ വർഷത്തെ വിശകലനം ചെയ്യാനുള്ള സമയമാകുന്നു. വളരെ മൗനമായിരിക്കുന്നു, പ്രാർത്ഥന ധ്യാനം എന്നിവ നടത്തുന്നു. ദൂര ദേശത്തേക്ക് യാത്ര പോകാം. സ്വയംവിലയിരുത്തുന്ന ഈ സമയം അത്ര എളുപ്പമായി തോന്നുകയില്ല എങ്കിലും, ഈ വിലയിരുത്തലിൽ നിന്ന് നിങ്ങൾ നേടിയ അറിവുകൾ ഉടൻ തന്നെ ജീവിതത്തിൽ നടപ്പിലാക്കാൻ പ്രപഞ്ചം നിങ്ങൾക്ക് അവസരം കൊണ്ട് വരുന്നതാണ് . അതിനാൽ ഓരോ തീരുമാനത്തെയും കീറിമുറിച്ചു പഠിക്കുക.
നിങ്ങളുടെ ലുക്‌സ് വ്യക്തിത്വം, മനോഭാവം, വിചാരധാര, വീക്ഷണ കോൺ എന്ന ഒന്നാം ഭാവത്തിൽ ബുധനും ചൊവ്വയും നില്ക്കുന്നു. വളരെ അക്ഷമരായി പെരുമാറാൻ ആഗ്രഹിക്കും. മറ്റുള്ളവരോടുള്ള ആധിക സംസാരം, ഒന്നിൽ നിന്ന് വേറൊന്നിലേക്കുള്ള തിടുക്കത്തിലുള്ള നീക്കം, അധിക പ്രവർത്തികൾ. അഭിപ്രായത്തിൽ നിന്ന് മാറാനുള്ള ബുദ്ധിമുട്ട്. അധിക സ്വാർത്ഥത, അല്പത സ്വല്പം ശാരീരിക അസ്വസ്ഥതകൾ എന്നിവ ന്യായമായും പ്രതീക്ഷിക്കാം. അത് പോലെ ഇനി അല്പക നാൾ ഇതേ അവസ്ഥയിൽ തുടരാൻ സാധ്യതാ കാരണം ബുധൻ പതിനെട്ടാം തീയതി തൊട്ടു സ്ലോ ഡൗൺ ചെയ്യുമ്പോൾ മേൽപറഞ്ഞ അവസ്ഥയിൽ അല്പം കടുപ്പം കൂടുതലായോ എന്നും തോന്നാം.
ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്നാ രണ്ടാം ഭാവത്തിൽ ശുക്രൻ നില്ക്കുന്നു. ധനംസംബന്ധിച്ച് അല്പം ആശങ്ക പ്രതീക്ഷിക്കാം . ധനവുമായി ബന്ധപ്പെട്ടു പ്രവര്ത്തിക്കുന്ന വ്യക്തികളോടുള്ള അടുപ്പം, മനോഹര വസ്തുക്കൾ വാങ്ങിക്കൂട്ടൽ. നിങ്ങളെ പ്രീതിപ്പെടുതുന്നാവരോടുള്ള കൂടുതല് അടുപ്പം എന്നിവയും ഉണ്ടാകാം.
കാൻസർ (ജൂൺ 21 - ജൂലൈ 22)
കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ പ്രതീക്ഷകൾ എന്ന പതിനൊന്നാം ഭാവത്തിൽ സൂര്യൻ നില്ക്കുന്നു. കൂടുതൽ സോഷ്യൽ ആക്ടിവിടികൾ, കുട്ടികൾ, യുവാക്കൾ എന്നിവരുടെ കൂടെ ഉള്ള ജോലികൾ, ടീം ജോലികൾ, ഏകനായി ജീവിക്കുന്ന വ്യക്തികൾ കൂട്ടുകാരെ അന്വേഷിക്കുന്ന സമയം. എന്നിരുന്നാലും ലോങ്ങ് ടേം പദ്ധതികൾ, സ്വപ്നങ്ങൾ എന്നിവ മാത്രം മനസ്സിൽ കാണും. അവയെ അതുപോലെ നില നിർത്തുക അല്ലാതെ സുഹൃദ് ബന്ധങ്ങളുമായി കൂട്ടി ക്കുഴക്കുക ഇല്ല.
രഹസ്യ മോഹങ്ങൾ,ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒറ്റപ്പെടൽ, നിഗൂഡത, ദൂര ദേശ വാസം, ബ്ലെഡ് പ്ലെഷേഴ്‌സ് എന്ന പന്ത്രണ്ടാം ഭാവത്തിൽ ബുധനും ചൊവ്വയും നില്ക്കുന്നു . ഇന്ന് വരെ എടുത്ത നടപടികളെ സ്വയം ചോദ്യം ചെയ്തു കൊണ്ട് അക്ഷമനായി നില്ക്കും സ്വയം വിശകലനം ചെയ്യുക അല്ലാതെ അവയെസ്ഥാപിച്ചെടുക്കാൻ ശ്രമിക്കുമ്പോൾ മനസ് മുഷിയേണ്ട സാഹചര്യങ്ങൾ ഉണ്ടാകും. ലക്ഷ്യങ്ങൾ അകന്നു പോകുന്നോ എന്ന സംശയം ഉണ്ടാകാം. കാരണം ഈ ഭാവത്തിൽ തന്നെ ചൊവ്വയും നില്ക്കുന്നു. ആ ശക്തിക്ക് പ്രവർത്തിക്കാൻ അനുകൂലമായ ഒരു സ്ഥിതി ഒത്തു വരുന്നുമില്ല. ഈ നിരാശ അടുത്ത ജൂലായ് വരെ പ്രതീക്ഷിക്കാം. അതിനു ശേഷം നിങ്ങൾ മുന്നോട്ടു നീങ്ങുന്നതാണ്. മനസിനെ ഏകാഗ്രമാക്കി വെയ്ക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കുക .
നിങ്ങളുടെ ലുക്‌സ് വ്യക്തിത്വം, വീക്ഷണ കോൺ, മനോഭാവം, വിചാരധാര എന്നാ ഒന്നാം ഭാവത്തിൽ ശുക്രൻ നില്ക്കുന്നു. സൗന്ദര്യം മെച്ചപ്പെടുത്തും. മറ്റുള്ളവരെനിങ്ങളിലേക്ക് എത്തിക്കുന്ന എന്തോ ഒരു ശക്തി നിങ്ങളിൽ ഉണ്ടാകും. പുതിയ ബന്ധങ്ങൾ, നിലവിൽ ഉള്ള ബന്ധങ്ങളുടെ ശക്തിപ്പെടൽ, കൂടുതൽ നയപരമായ നീക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കാം.
ലിയോ (ജൂലൈ 23 - ഓഗസ്റ്റ് 22)
ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്ന പത്താം ഭാവത്തിൽ സൂര്യൻ നില്ക്കുന്നു. ഇന്ന് വരെ നിങ്ങൾ ഈ ഭാവത്തിലെ വിഷയങ്ങളിൽ എന്ത് നിക്ഷേപിച്ചുവോ അതിനു അനുസൃതമായി ഫലം ലഭിക്കും. അധികാരികൾ, മാതാ പിതാക്കൾ എന്നിവരോട് ചർച്ചകൾ നടത്തും. ജോലി, ജീവിത ശൈലി എന്നിവയിൽ മാറ്റം വരുത്താൻ അവർ ആവശ്യപ്പെട്ടേക്കാം. പുതിയ ജോലി, ജോലിയിൽ പുതിയ നീക്കങ്ങാൻ എന്നിവയും നടത്താം.
കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്ന പതിനൊന്നാം ഭാവത്തിൽ ബുധനും, ചൊവ്വയും നില്ക്കുന്നു. കൂടുതൽ ആശയങ്ങൾ മനസ്സിൽ നിറയുന്നു, അവ ഉപയോഗിച്ച് സുഹൃത്തുക്കളെ സ്വാധീനിക്കുന്നു, കൂടുതൽ ടീം ജോലികൾ ഏറ്റെടുക്കുന്നു, അതിനിടയിലും ശക്തി പ്രകടനം നടത്തുന്നു. ഈ ടീം ജോലികൾ ദീർഘനാളേയ്ക്ക് വേണം എന്ന് ആഗ്രഹിക്കുന്നു അടുത്ത ആഴ്ച മുതൽ ബുധൻ സ്ലോ ചെയ്യുന്നതിന് മുന്പ് ഈ ടീം ജോലികളെ കുറിച്ച് നിങ്ങള്ക്കു ള്ള ആശയങ്ങൾ ശരി ആണോ എന്ന് ഉറപ്പ് വരുത്തുക. പെട്ടന്ന് തീർക്കണം എന്ന ആഗ്രഹത്തോടെ തുടങ്ങിയ ജോലികളിൽ ഇഴച്ചിൽ അനുഭവപ്പെടാം. അക്ഷമാരാകും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ .
രഹസ്യ മോഹങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒറ്റപ്പെടൽ, നിഗൂഡത, ദൂര ദേശ വാസം, ബ്ലെഡ് പ്ലെഷേഴ്‌സ് എന്ന പന്ത്രണ്ടാം ഭാവത്തിൽ ശുക്രൻ നില്ക്കും. സർവ്വ വികാരങ്ങളും ഒളിപ്പിച്ചുവെയ്ക്കും. എന്നാലും രഹസ്യ സംഭാഷണങ്ങൾ, സമാഗമങ്ങൾ എന്നിവ നടത്തുന്നതായി കാണാം. ഒറ്റപെട്ട സ്ഥലവുമായി ബന്ധപ്പെട്ട പ്രവർത്തിവക്കുന്നവരെ കാണാം ആത്മീയതയുമായി അടുത്ത നില്ക്കുന്ന പ്രവർത്തികൾ ചെയ്യും. രഹസ്യമായി ലാഭകരമായ ജോലികൾ ചെയ്യും.
വിർഗോ (ഓഗസ്റ്റ് 23 - സെപ്റ്റംബർ 22)
ദൂര യാത്രകൾ, ഉയർന്ന പഠനം, തത്വ ചിന്ത, ആത്മീയത, വിദേശ ബന്ധം എന്ന ഒൻപതാം ഭാവത്തിൽ സൂര്യൻ നില്ക്കും. സ്‌കിൽ ഡെവലപ്‌മെന്റ്, തീർത്ഥയാത്ര, വിദേശ ബന്ധം, എന്നിവയും പ്രതീക്ഷിക്കാം.
ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്ന പത്താം ഭാവത്തിൽ ബുധനും, ചൊവ്വയും നില്ക്കുന്നു. മേലധികാവിചാരിക്കുന്നരികളെ ശ്രദ്ധിക്കുക . ഈ ജൂലായ് വരെ അവർ നിങ്ങളുടെ ക്ഷമയെ ഉറപ്പായും പരീക്ഷിക്കും. ഇത് എഴുതി വക്കാം. ഏതു വിർഗോയ്ക്കും മേലധികാരി ഒരു ചിന്താ വിഷയമാകാം.നിങ്ങൾ വിചാരിക്കുന്ന വിഷയങ്ങളിൽ അദ്ദേഹത്തിന് വിചിത്രമായ കാഴ്ച പാടുകൾ കണ്ടേക്കാം. ആ കാഴ്ചപ്പാടുകൾ നമ്മുടെതുമായി വളരെ അകന്നതായിരിക്കും. പുതിയ ജോലിയെ കുറിച്ച് ചിലർ ചിന്തിക്കും. ഇനി സ്വന്തം ബിസിനസ് ആയാലോ എന്ന് പോലും തീരുമാനിക്കും. ഈ ജൂലായ് വരെ ബുധൻ സ്ലോ ഡൗൺ ചെയ്യുമ്പോൾ മിക്കവാറും നിങ്ങളുടെ ഭാഗത്ത് നിന്ന് കൂടുതൽ തെറ്റുകൾ വരാൻ സാധ്യത, എന്ത് ചെയ്താലും ഒന്ന് കൂടെ ആലോചിച്ചു മുന്നോട്ട് നീങ്ങണം. മേലധികാരിയെ ചോദ്യം ചെയ്യാൻ നില്ക്കു ന്നതിനു പകരം, കൂടുതൽ കേള്ക്കു ന്നവരായി മാറുക എന്നാ നയമായിരിക്കും നല്ലത് . അക്ഷമനും, കോപാകുലനും ആയി നീങ്ങും എന്ന് ഇപ്പോഴേ കരുതാം.
കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങാൽ, പ്രതീക്ഷകൾ എന്നാ പതിനൊന്നാം ഭാവത്തിൽ ശുക്രൻ നില്ക്കു ന്നു. സുഹൃത്തുകളുടെ ഇടയിൽ നിന്ന് സഹായികളോ, പുതിയ പ്രേമ ബന്ധമോ ഉയര്ന്നു വരും. കൂടുതൽ ലാഭകരമായ ടീം ജോലികൾ, ആ ജോലികളിൽ ഉള്ള ഒത്തൊരുമ അല്ലെങ്കിൽ കൂടുതൽ ആശ്വാസകരമായ അവസ്ഥ എന്നിവ പ്രതീക്ഷിക്കാം. കുട്ടികൾ, യുവാക്കൾ എന്നാ ഗ്രൂപുകളിൽ കൂടുതൽ ആക്ടിവിറ്റി എന്നിവ പ്രതീക്ഷിക്കാം. പതിനൊന്നാംഭാവത്തിൽ വളരെ അധികം ശുഭ സൂചനകൾ.
ലിബ്രാ (സെപ്റ്റംബർ 23 - ഒക്ടോബർ 22)
സെക്‌സ്, തകർച്ചകൾ, രൂപാന്തരം, ജോയിന്റ് സ്വത്തുക്കൾ, നിക്ഷേപങ്ങൾ, മറ്റുള്ളവരുടെകഴിവുകൾ എന്ന എട്ടാംഭാവത്തിൽ സൂര്യൻ നിൽക്കുമ്പോൾ പങ്കാളിയുമായി സ്വത്തിനെ കുറിച്ച് ആശങ്കപ്പെടും. മറ്റുള്ളവരുടെ കഴിവുകൾ ഉപയോഗിച്ച് ചെയ്യുന്ന പ്രോജക്ടുകളിന്മേൽ തർക്കം ഉണ്ടാകാം. ഈ ഭാവത്തിലെ വിഷയങ്ങളിൽ പരിപൂർണത ശുദ്ധീകരണം നടക്കുമ്പോൾ അതൊരു വല്ലാത്ത വെട്ടിത്തിരുത്തൽ പോലെ അനുഭവപ്പെടാം. പ്രപഞ്ചം നിങ്ങളുടെ രഹസ്യ ഭാവങ്ങളെ സ്ഫുടം ചെയ്‌തെടുക്കുന്നു എന്ന് കരുതുകാ . മറ്റെല്ലാ വേദനകളും പോലെ ഇതും താല്ക്കാലികം ആണെന്ന് കരുതാം. ഈ സമ്മർദ്ദങ്ങളെ എതിർത്ത് നില്ക്കുന്നതിനേക്കാൾ നല്ലത് അവയെ മനസിലാക്കി മുന്നോട്ട് നീങ്ങുക എന്നതാണ്.
ദൂരയാത്രകൾ, ഉയർന്നപഠനം, തത്വ ചിന്ത, ആത്മീയത, വിദേശ ബന്ധം എന്ന ഒൻപതാം ഭാവത്തിൽ ബുധനും ചൊവ്വയും നില്ക്കും. ദൂര ദേശ യാത്ര അടുത്ത ആഴ്ച നടത്താൻ താല്പര്യപ്പെടുന്നവർ അല്പം ശ്രദ്ധിക്കണം. യാത്രയെ കുറിച്ച് വീണ്ടു വിചാരം ഉണ്ടാകും. ബിസിനസ്ട്രിപ്പുകള്‌നകടത്തും, ദൂര ദേശവുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ വരാം. ഉയര്ന്ന് പഠനം നടത്താനുള്ള തീരുമാനവും പുനഃരാലോചിക്കും. എഴുത്ത്, ആശയ വിനിമായം എന്നീ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് കൂടുതൽ പ്രാമുഖ്യം ലഭിക്കുന്നതായി തോന്നാം. അടുത്തആഴ്ചമുതൽ ജൂലായ് വരെ ബുധൻ സ്ലോ ഡൗൺ ചെയ്യുന്ന ഈ അവസ്ഥയിൽ ഒൻപതാം ഭാവത്തിലെ വിഷയങ്ങളിൽ അല്പം കശപിശ പ്രതീക്ഷിക്കാം.
ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്ന പത്താം ഭാവത്തിൽ ശുക്രൻ നില്ക്കു ന്നു. ആശ്വാസ ജനകമായ കുറെ ദിവസങ്ങൾ പ്രതീക്ഷിക്കുക. ചിലര്ക്ക് ജോലിയിൽ നിന്ന് ലാഭങ്ങൾ. ചിലർക്ക് ജോലി സ്ഥലത്തെ മെച്ചപ്പെട്ടാ അവസ്ഥ, അധികാരികളുമായി ഉള്ള വടം വലിയുടെ അവസാനം, ജോലി സ്ഥലത്തെ നിങ്ങളുടെ പ്രാധാന്യം അങ്ങനെ എന്തെങ്കിലും നിങ്ങൾക്ക് അനുകൂലമായി സംഭാവിക്കതിരിക്കുകയില്ല .ജോലി സ്ഥലത്ത് സഹായികൾ എത്തുക, നിങ്ങളുടെ ഭാരങ്ങാൽ ഏറ്റെടുക്കാൻ വേറൊരു വ്യക്തി ഉണ്ടാകുക എനിവ പ്രതീക്ഷിക്കാം.
സ്കോർപ്പിയോ (ഒക്ടോബർ 23 - നവംബർ 21)
വിവാഹം, എഗ്രീമെന്റുകൾ, ബിസിനസ് ബന്ധങ്ങൾ, നിയമതിനുള്ളിൽ നില്ക്കുന്ന ബന്ധങ്ങൾ, തെളിഞ്ഞു നില്ക്കു ന്ന ശത്രുക്കൾ എന്നാഏഴാം ഭാവത്തിൽ സൂര്യൻ നില്ക്കു ന്നു. ഒത്തുതീർപുകൾക്ക് തയ്യാറാകുകയും , ആവശ്യപ്പെടുകയും ചെയ്യും. സൂര്യൻ അത്ര സന്തോഷമില്ലാതെ നില്ക്കുന്ന ഭാവമാണ് എഴാം ഭാവം. നിങ്ങൾ മറ്റുള്ള വ്യക്തികൾക്ക് കൊടുക്കുന്ന ബഹുമാനം അതെ രീതിയിൽ കിട്ടാനുള്ള വഴികൾ തേടും. പുതിയ എഗ്രീമ്ന്റുകൾ, ബിസിനാസ് ബന്ധങ്ങൾ എന്നിവ വന്നു ചേരാം.
സെക്‌സ്, തകർച്ചകൾ, രൂപാന്തരം, ജോയിന്റ് സ്വത്തുക്കൾ, നിക്ഷേപങ്ങൾ, മറ്റുള്ളവരുടെകഴിവുകൾ എന്നാ എട്ടാംഭാവത്തിൽ ബുധനും, ചൊവ്വയും നില്ക്കുന്നു. ജോയിന്റ് സ്വതുക്കളിന്മേൽ ആശയ വിനിമയം നടത്തി കുഴപ്പങ്ങൾ ഉണ്ടാക്കരുത് . കാരണം അടുത്ത ആഴ്ച, പതിനെട്ടാം തീയതി മുതൽ ബുധൻ സ്ലോ ഡൗൺ ചെയ്യും. ബുധൻ നമ്മുടെ ആശയ വിനിമയങ്ങളെ സ്വാധീനിക്കുന്നതിനാ എട്ടാം ഭാവത്തിൽ നിങ്ങള്ക്ക്ു ലഭിക്കുന്ന ആശയങ്ങൾ, അറിവുകൾ എന്നിവ ശെരിയാണോ, അവയുടെ യഥാർത്ഥ്യം എത്ര മാത്രം ആണെന്ന് ഉറപ്പു വരുത്തുക. പ്രത്യേകിച്ച് പങ്കളിയുംയുള്ള, ജീവിതത്തിൽ ആയാലും, ബിസിനസ്ആയാലും, നേരായ നിലപടുകലാണോ എന്നാ ഉറപ്പ്വരുത്താതെ മുന്നോട്ട് നീങ്ങരുത്. പുതിയ ബിസിനസ് സംരഭങ്ങളിൽ ലഭിക്കുന്ന ഡീലുകൾ ഒരുപക്ഷെ മിഥ്യ ആകാം. ഈ അവസ്ഥ ജൂലായ് വരെ പ്രതീക്ഷിച്ചു നീങ്ങുക എല്ലാം ഒന്ന് റീ ചെക്ക് ചെയ്യുക.
ദൂര യാത്രകൾ, ഉയർന്ന പഠനം, തത്വ ചിന്ത, ആത്മീയത, വിദേശ ബന്ധം എന്നാ ഒന്പ,താം ഭാവത്തിൽ ശുക്രൻ നില്ക്കുന്നു. ദൂരദേശ വാസം, തത്വ ചിന്ത ആത്മീയത, ഉയർന്നപഠനം, എന്നീ വിഷയങ്ങളിൽ ബന്ധനങ്ങളെ എതിര്ക്കും . ദൂര യാത്രകളിൽ മനം കുളിർപ്പിക്കുന്ന വ്യക്തികളെ കാണും. ദൂര ദേശത്തു നിന്ന് ലാഭകരമായ നീക്കങ്ങൾ, ഉയർന്ന പഠനം, പഠിപ്പിക്കൽ എന്നിവയും നടക്കാം.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ആരോഗ്യം, ബാധ്യതകൾ, ശത്രുക്കൾ, സഹപ്രവർത്തകർ, ദിവസേന ഉള്ള ജീവിതം, ജോലി സ്ഥലം, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ സൂര്യൻ നിൽക്കുന്നു ചെറിയ ചെറിയ പ്രോജക്ടുകളിൽ തിരക്കുണ്ടാകും. ദിവസേന ഉള്ള ജീവിതത്തിൽ അച്ചടക്കം ഉണ്ടാകാൻ തക്ക രീതിയിൽ ജോലിയെ ക്രമീകരിക്കും, ആരോഗ്യത്തെ ശ്രദ്ധിക്കും. മറ്റുള്ളവർക്ക് വേണ്ടി കാര്യങ്ങൾ ഏറ്റെടുത്ത് ചെയ്യും.
വിവാഹം. എഗ്രീമെന്റുകൾ, ബിസിനസ് ബന്ധങ്ങൾ, നിയമത്തിനുള്ളിൽ നിൽക്കുന്ന ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തിൽ ബുധനും ചൊവ്വയും നിൽക്കുന്നു. ഒന്നിനോട് ഒന്ന് എന്ന രീതിയിൽ ഉള്ള ആശയ വിനിമയം വർദ്ധിക്കും. പുതിയ പാർട്ണർ ഷിപുകൾ, ബിസിനസ് ബന്ധങ്ങൾ മറ്റുള്ളവരുടെ ബന്ധങ്ങളിൽ ഒത്തു തീർപുകൾ ഉണ്ടാക്കും. കമ്മിട്‌മെന്റുകൾ കൊടുക്കുകയും ആഗ്രഹിക്കുകയും ചെയ്യും. കൂടുതൽ സീരിയസ് ആയ ബന്ധങ്ങൾ ഉണ്ടാക്കുവാൻ ആഗ്രഹിക്കും. ബന്ധങ്ങളിൽ ശക്തിപ്രകടനം നടത്തുമെങ്കിലും ഒത്തുതീർപുകൾക്ക് മുന്നിട്ടിറങ്ങും. ഈ ബന്ധങ്ങളിൽ ഒരു സംശയം അല്പ നാളത്തേയ്ക്ക് ഉണ്ടാകുവാൻ സാധ്യത. കാരണം ജൂലായ് വരെ ബുധൻ സ്ലോ ഡൗൺ ചെയ്യുന്നു. ആശയ വിനിമയങ്ങളിൽ സ്വാധീനം ഉള്ളവൻ ആകയാൽ ഏഴാം ഭാവത്തിൽ നിങ്ങൾക്കുണ്ടാകുന്നാ സകല ബന്ധങ്ങളിലും നല്ല മേൽനോട്ടം ആവശ്യമായി വരും
സെക്‌സ്, തകർച്ചകൾ, രൂപാന്തരം, ജോയിന്റ് സ്വത്തുക്കൾ, നിക്ഷേപങ്ങൾ, മറ്റുള്ളവരുടെ കഴിവുകൾ എന്നാ എട്ടാം ഭാവത്തിൽ ശുക്രൻ നിൽക്കുന്നു. ജോയിന്റ് സ്വത്തുക്കൾ, മറ്റുള്ളവരുടെ കഴിവുകൾ എന്നിവ കൊണ്ട് ലാഭകരമായ നീക്കങ്ങൾ നടത്തും ബന്ധങ്ങളിൽ ഉള്ള വേദന നീങ്ങും വിധം പങ്കാളികളുമായി അടുക്കും. സെക്ഷ്വൽ ആയ ആഗ്രഹാങ്ങാൽ മനസ് നിറയും. നിക്ഷേപങ്ങൾ, ലോണുകൾ എന്നിവ എത്താം.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
റൊമാന്‌സ്, കുട്ടികൾ, ഊഹക്കച്ചവടം, ക്രിയെടിവ്ടി, ഒഴിവു സമയം എന്നാ വിഷയങ്ങളിൽ സൂര്യൻ നില്ക്കു ന്നു. കൂടുതൽ ഉല്ലാസകരമായ ദിനങ്ങൾ പ്രതീക്ഷിക്കാം. കുട്ടികൾ, യുത്ത്ഗ്രൂപ്പുകൾഎന്നിവയിൽ ഉള്ള സമയം, ക്രിയെറ്റീവ് ആയ പ്രോജക്ടുകൾ, വിനോദത്തിനു വേണ്ടി ഉള്ള നല്ല സമയം എന്നിവ പ്രതീക്ഷിക്കാം.
ആരോഗ്യം, ബാധ്യതകൾ, ശത്രുക്കൾ, സഹപ്രവര്ത്ത്കർ, ദിവസേനഉള്ള ജീവിതം, ജോലി സ്ഥലം, വളര്ത്തു മൃഗങ്ങൾ എന്നാ ആറാം ഭാവത്തിൽ ബുധനും ശുക്രനും നില്ക്കു ന്നു. ജോലി സ്ഥലം , സഹ പ്രവര്ത്തകർ എന്നാ വിഷയങ്ങളിൽ നയപരമായി നീങ്ങേണ്ട സമയം ആകുന്നു. ചെറിയ പ്രോജക്ടുകളിൽ കൂടുതൽ തിരക്കുണ്ടാകും. ജോലിസ്ഥലത്ത് ശക്തി പ്രകടനം നടത്തും. ആരോഗ്യപരിപാലനം ആവശ്യമായി വരും. ചിലർ പുതിയ ജോലിയെ കുറിച്ച് ചിന്തിച്ചേക്കാം. ഈ ഭാവത്തിലെ എല്ലാ നീക്കങ്ങളും അതീവ ശ്രദ്ധയോടെ കാണേണ്ട സമയം ആകുന്നു. കാരണം അടുത്ത ആഴ്ച മുതൽ ജൂലായ് വരെ ബുധൻ തന്റെ സ്ലോ ഡൗൺ ആരംഭിക്കുമ്പോൾ ജോലി സ്ഥലത്ത് കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ട അവസ്ഥയും എത്തും . ജോലികളിൽ ശരിയായ രീതിയിൽ ആശയ വിനിമയം നടത്തുന്നോ എന്ന് ആലോചിക്കുക .
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
കുടുംബം, വീട്, പൂർവികർ, പൂർവിക സ്വത്തുക്കൾ, മാതാപിതാക്കൾ എന്ന നാലാം ഭാവത്തിൽ കലശലായ ശുദ്ധീകരണം നടക്കും. വീട്ടിലെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ, വസ്തു വാങ്ങൽ, വിൽപ്പന, പൂർവികരെ സ്മരിക്കൽ, വീടിനോട് സംബന്ധിച്ച ലോങ്ങ് ടേം പദ്ധതികൾ എന്നിവ നടപ്പിലാക്കും.
റൊമാൻസ്, കുട്ടികൾ, ഊഹക്കച്ചവടം, ക്രിയെറ്റിവിറ്റി, ഒഴിവു സമയം എന്ന വിഷയങ്ങളിൽ കുട്ടികളുടെ കൂടെ ഉള്ള നല്ല സമയം, കൂടുതൽ ക്രിയേറ്റീവ് പ്രോജക്ടുകൾ, കൂടുതൽ നെറ്റ്‌വർകിങ്, അതിൽ നിന്നുള്ള ലാഭങ്ങൾ, പുതിയ പ്രേമബന്ധങ്ങൾ, ഉല്ലാസകരമായ ദിനങ്ങൾ എന്നിവ വരേണ്ടതാണ്. എന്നാൽ അടുത്ത ആഴ്ച മുതൽ ബുധൻ തന്റെ സ്ലോഡൗൺ ആരംഭിക്കുമ്പോൾ ഗതകാല സ്മരണകൾ മനസ്സിൽ ഉയരും. അൽപ്പം സ്ലോഡൗൺ മിക്ക കാര്യങ്ങളിലും പ്രതീക്ഷിക്കാം.
ആരോഗ്യം, ബാധ്യതകൾ, ശത്രുക്കൾ, സഹപ്രവർത്തകർ, ദിവസേനയുള്ള ജീവിതം, ജോലി സ്ഥലം, വളർത്തുമൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ ശുക്രൻ നിൽക്കുന്നു. ജോലിസ്ഥലത്തെ ഒരുമ, സഹകരണം, ക്രിയേറ്റീവായ ജോലികൾ, ആ ജോലി ചെയ്യുന്നവർക്കുള്ള നല്ല സമയം. എങ്കിലും ജോലിയിൽ ഉണ്ടാകുന്ന അലസത എന്നിവ പ്രതീക്ഷിക്കാം.
പീസസ് (ഫെബ്രുവരി 19 - മാർച്ച് 20)
സഹോദരങ്ങൾ, ആശയ വിനിമയം, ടെക്‌നോളജി, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ , അയൽക്കാർ എന്ന മൂന്നാം ഭാവത്തിൽ സൂര്യൻ നിൽക്കുന്നു. കൂടുതൽ ആശയ വിനിമയം, കൂടുതൽ ചെറിയ ജോലികൾ, ചെറു യാത്രകൾ, എന്നിവ പ്രതീക്ഷിക്കാം. പുതിയ ട്രെയിനിങ്ങുകൾ എന്നിവയും ഉണ്ടാകാം.
കുടുംബം, വീട്, പൂർവികർ പൂർവിക സ്വത്തുക്കൾ, മാതാപിതാക്കൾ എന്നിവയിൽ ബുധനും, ശുക്രനും നിൽക്കുന്നു വീടിനുള്ളിൽ അത്ര നയപരമല്ലാത്ത നീക്കങ്ങൾ പ്രതീക്ഷിക്കാം. നിങ്ങളുടെ നയങ്ങൾ മറ്റുള്ളവർ സ്വീകരിക്കണം എന്ന രീതി സ്വീകരിക്കും. സ്വയം ന്യായം നടപ്പിലാക്കും. വീട് വിൽപ്പന, വാങ്ങൽ എന്നിവ ഉണ്ടാകാം. പല ചിന്തകളും നിറയും. അടുത്ത ആഴ്ച മുതൽ ബുധൻ സ്ലോഡൗൺ ചെയ്യുമ്പോൾ വീടിനുള്ളിലെ വിഷയങ്ങളിൽ അതീവ ശ്രദ്ധ വേണ്ടി വരും. ചിലപ്പോൾ വീടിനുള്ളിൽ അകപെട്ടു പോയപോലെ ഒരു ഫീലിങ് ഉണ്ടാകാം. അത് സാരമില്ല ജൂലായ് ആകുമ്പോൾ ആ ബുദ്ധിമുട്ട് നീങ്ങിപ്പോകും. അത് വരെ സഹിച്ചു നിൽക്കുക. വീടിനോട് സംബന്ധിച്ച എന്ത് പ്രമാണങ്ങളിന്മേലും അതീവ ശ്രദ്ധ കൊടുക്കുക.
റൊമാൻസ്, കുട്ടികൾ, ഊഹക്കച്ചവടം, ക്രിയെറ്റിവിറ്റി, ഒഴിവു സമയം എന്ന അഞ്ചാംഭാവത്തിൽ ശുക്രൻ നിൽക്കുന്നു. കുട്ടികളുടെ കൂടെയുള്ള നല്ല സമയം, പുതിയ പ്രേമ ബന്ധങ്ങൾ, ഉല്ലാസത്തിന് വേണ്ടിയുള്ള സമയം, നാടകീയത നിറഞ്ഞ നീക്കങ്ങൾ, കൂടുതൽ ക്രിയെറ്റീവ് കാര്യങ്ങളിൽ ഉള്ള നീക്കങ്ങൾ എന്നിവ ഉണ്ടാകും. സൗന്ദര്യം, കല എന്നിവയിൽ ജോലി ചെയ്യുന്നവർക്കുള്ള നല്ല സമയം.
jayashreeforecast@gmail.com
ജയശ്രീയുടെ ഫേസ്‌ബുക്ക് പേജിനായി ഇവിടെ ക്ലിക്ക് ചെയ്യുക