ഏരീസ് (മാർച്ച് 21 - ഏപ്രിൽ 19)

ധനം, വസ്തുവകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിൽ സൂര്യൻ നില്ക്കുന്നു. ധനം, വസ്തുവകകൾ എന്ന കാര്യങ്ങളെ തീവ്രതയോടു കൂടി നോക്കുകയും, അവയെ മെച്ചപ്പെട്ട രീതിയിൽ കൈകാര്യം ചെയ്യാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. പുതിയ പ്ലാനുകൾ ഉണ്ടാക്കുകയും അവയെ ഫോളോ ചെയ്യാൻ തീരുമാനം എടുക്കുകയും ചെയ്യും. പുതിയ പ്രോജക്ടുകൾ ചെയ്യുന്നതിനേക്കാൾ ഫലപ്രദം ഇപ്പോൾ ഉള്ളവയിൽ ഉള്ള കൂടുതൽ ശ്രദ്ധ ആയിരിക്കും. ബുധനും ചൊവ്വയും മൂന്നാം ഭാവത്തിൽ നിൽക്കുന്നു. സഹോദരങ്ങൾ, ആശയ വിനിമയം, ടെക്‌നോളജി, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയൽക്കാർ എന്ന കാര്യങ്ങളെ കൂടുതൽ ശ്രദ്ധിക്കേണ്ടി വരും. ബുധൻ സ്ലോ ഡൗൺ ചെയ്തു നില്ക്കുനകയും ഒപ്പം ചൊവ്വയും നില്ക്കുന്നു. ഈ വിഷയങ്ങളിൽ മാത്രമല്ല എല്ലാ തരത്തിലുമുള്ള ആശയ വിനിമയങ്ങളുടെ മേൽ അതീവ ശ്രദ്ധ വേണ്ടി വരുന്ന സമയം. അല്പം അധിക സമയം ചിന്തകൾക്കുമേൽ വേണ്ടി വരും. ആശയ വിനിമയത്തിന് വേണ്ട ഉപധികളിന്മേൽ ഒരു സംശയ നിവാരണം വേണ്ടി വന്നോ എന്ന തോന്നൽ ഉണ്ടാകാം. എഴുത്ത് കുത്തുകൾ, ഫോൺ സന്ദേശങ്ങൾ എന്നിവയും ശ്രദ്ധിക്കണം. ചെറു യാത്രകളിന്മേലുള്ള തടസങ്ങൽ സാധാരണ ആകാം. പാലിക്കപ്പെടാൻ തക്ക വാഗ്ദാനങ്ങളെ തിരിച്ചറിയുക. അല്ലാത്തവയെ തിരസ്‌കരിക്കുക. ചൊവ്വയും ഈ ഭാവത്തിൽ നിൽക്കുന്നതിനാൽ ഡബിൾ ഡോസ് എന്ന നിലയിൽ കാര്യങ്ങൾ നീങ്ങിയേക്കാം. സോഷ്യൽ മീഡിയയിൽ വഴി തെറ്റാം. ഈ ജൂലായ് വരെ മൂന്നാം ഭാവത്തിലെ കാര്യങ്ങളിൽ ശ്രദ്ധ ഉണ്ടാകുന്നത് നല്ലതാണ്.

കുടുംബം, വീട്, മാതാ പിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ എന്ന നാലാം ഭാവത്തിൽ ശുക്രൻ നിൽക്കുന്നു കുടുംബത്തിനുള്ളിൽ ആശ്വാസകരമായ നില ഉണ്ടാകും എന്നർത്ഥം. കുടുംബയോഗം, പൂർവ്വികരെ സ്മരിക്കൽ, വീട് വൃത്തിയാക്കൽ, വില്പന, വാങ്ങൽ, എന്നിവ നടക്കാം. ചിലർ വീട്ടിൽ നിന്ന് വരുമാനം ഉണ്ടാക്കാനുള്ള മാർഗങ്ങൾ തേടും. ബന്ധുക്കളുമായി നല്ല ബന്ധം, വീടിനോട് ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരോടുള്ള അടുപ്പം.

ടോറസ് (ഏപ്രിൽ 20- മെയ്‌ 20)

നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, മനോഭാവം, വിചാരധാര, വീക്ഷണ കോൺ എന്നിവയിൽ സൂര്യൻ നിൽക്കു ന്നു. വ്യക്തിത്വം, ബാഹ്യസൗന്ദര്യം എന്നിവയിൽ കൂടുതൽ നവീകരണം നടക്കുന്നു. ഒരു പുതുജീവൻ കൈ വന്നപോലെ മനസിനുള്ളിൽ മാറ്റങ്ങൾ സംഭവിക്കുന്നു. ആരോഗ്യം മെച്ചപ്പെടുകയോ, തൃപ്തികരമാവുകയോ ചെയ്യാം. പ്രവർത്തികളിലും ഈ ആത്മ വിശ്വാസം ഉണ്ടാകും. പുതിയ തുടക്കങ്ങൾ, ജീവിത വീഥിയിലെ പുതിയ നീകങ്ങൾ എന്നിവ കൊണ്ട് ഈ ആഴ്ച ശ്രദ്ധേയമാകും.

ബുധനും ചൊവ്വയും നിങ്ങളുടെ രണ്ടാം ഭാവത്തിൽ നിൽക്കുന്നു. ധനം, വസ്തുവകകൾ, നിങ്ങളുടെ മൂല്യം എന്ന മേഖലകൾ ആലോചനയ്ക്കുവെയ്ക്കും. ബുധൻ സ്ലോ ഡൗൺ ചെയ്തു നിൽക്കുന്ന അവസ്ഥയിൽ ധനപരമായ നീക്കങ്ങൾ റീ ചെക്ക് ചെയ്തു നോക്കും. ധനം മിച്ചം വെക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കാരണം ഈ ഭാവത്തിൽ ദേഷ്യക്കാരൻ ചൊവ്വയും നിൽക്കുന്നു രണ്ടാം ജോലി ഏറ്റെടുക്കാനുള്ള അവസരം ലഭിക്കാം. അധ്വാന ഭാരം വർധിക്കാം. ധനം വരുകയും ചിലവഴിക്കുകയും ചെയ്യുന്നത് കാരണം മനഃസുഖം നഷ്ടപ്പെട്ടേക്കാം. ഈ ജൂലായ് വരെ അല്പം ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം. അടുത്ത ആഴ്ച സൂര്യനും ഈ ഭാവത്തിലേയ്ക്ക് എത്തുമ്പോൾ അല്പം കടുത്ത നിലപാടുകൾ സ്വീകരിക്കേണ്ടി വന്നേക്കാം. അതുകൊണ്ട് തന്നെ ചിലവുകളുടെ മേൽ നല്ല നിയന്ത്രണം ഉണ്ടായിരിക്കുക.

സഹോദരങ്ങൾ, ആശയ വിനിമയം, ടെക്‌നോളജി, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയൽക്കാർ എന്നാ മൂന്നാം ഭാവത്തിൽ ശുക്രൻ നിൽക്കുന്നു. രണ്ടാം ഭാവത്തിൽ കഷ്ടതകൾ ഉണ്ടെങ്കിലും മനസ് ശാന്തമായിരിക്കും. ചെറു കോഴ്‌സുകൾ, പരീക്ഷകൾ എന്നിവയിൽ നല്ല പ്രകടനം കാഴ്ചവെക്കാൻ യോജിച്ച സമയം. അയല്ക്കാരുടെ ഇടയിൽ തിളങ്ങുകയും. തല്പരകക്ഷികളുടെ ആരാധന നേടുകയും ചെയ്യും ചെറു പ്രോജക്ടുകൾ, ചെറു യാത്രകൾ എന്നിവയിൽ നിന്ന് ലാഭങ്ങളും നേടാം.

ജമിനി (മെയ്‌ 21 - ജൂൺ 20)

രഹസ്യ മോഹങ്ങൾ, ഒളിപ്പിച്ചുവച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒറ്റപ്പെടൽ, നിഗൂഡത, ദൂര ദേശ വാസം, ബെഡ് പ്ലെഷേഴ്‌സ് എന്ന പന്ത്രണ്ടാം ഭാവത്തിൽ സൂര്യൻ നില്ക്കുന്നു. ആത്മീയതയിലേക്ക് ഊളിയിടും. രഹസ്യ ഭാവം ആ ആഴ്ച കൂടി നില നിർത്തും. കൂടുതൽ ഉൾവിളികൾ, കൂടുതൽ വികാരഭാവം. മനസിലെ ഭാരങ്ങളെ നീക്കിക്കളയാനുള്ള വ്യഗ്രത എന്നിവ പ്രതീക്ഷിക്കാം.

നിങ്ങളുടെ ലുക്‌സ് വ്യക്തിത്വം, മനോഭാവം, വിചാരധാര, വീക്ഷണ കോൺ എന്ന ഒന്നാം ഭാവത്തിൽ ബുധനും ചൊവ്വയും നില്ക്കുന്നു. ബുധൻ സ്ലോ ഡൗൺ എന്ന അവസ്ഥയിൽ. ലോകത്തെ കുറിച്ചുള്ള നിങ്ങളുടെ വീക്ഷണകോൺ മെച്ചപ്പെടുത്താനും, ലോകം നിങ്ങളെ നോക്കി കാണുന്ന രീതിയിൽ മാറ്റം വരുത്താനുമുള്ള നല്ല സമയം. കർശനമായ ആത്മ പരിശോധന നടത്തും. തെറ്റുകളെ നോക്കിക്കാണും. ഈ ഭാവത്തിൽ ചൊവ്വയും നില്ക്കുന്നതിനാൽ അല്പം അസഹ്യത ലോകത്തോട് മൊത്തം കാണിക്കും. സ്വയമേ വെളിപ്പെടുത്തുന്നതിൽ അല്പം സംശയം തോന്നാം. പുതിയ തുടക്കങ്ങൾ ലഭിക്കും എങ്കിലും എല്ലാ കാര്യങ്ങളെയും അല്പം അകൽച്ചയോടും സംശയത്തോട് കൂടെയും നേരിടും. ഈ അസഹ്യത താൽക്കാ ലികമാണ് എന്ന് മനസിലാക്കുക. ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിൽ ശുക്രൻ കൂടുതൽ അടുപ്പം എന്നിവയും ഉണ്ടാകാം. മൂല്യ വർധനയ്ക്ക് വേണ്ടിയുള്ള ജോലികൾ ചെയ്യും. വിലയേറിയ വസ്തുക്കൾ വാങ്ങും. ധനം ചെലവാക്കുകയും ചെയ്യും. പുതിയ ധനാഗമന മാർഗങ്ങളെ കുറിച്ച് ആലോചിക്കും. ബാങ്ക്, ധനവുമായി അടുപ്പമുള്ളവർ എന്നിവരുമായുള്ള സംസാരവും പ്രതീക്ഷിക്കാം.

കാൻസർ (ജൂൺ 21 - ജൂലൈ 22)

കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ പ്രതീക്ഷകൾ എന്ന പതിനൊന്നാം ഭാവത്തിൽ സൂര്യൻ നിൽക്കുന്നു. സാമൂഹിക ജീവിതത്തിൽ നടത്തുന്ന കൂടുതൽ ഇടപെടലുകൾ, കുട്ടികളുടെ കൂടെയുള്ള സമയം, കൂടുതൽ സമയം സുഹൃത്തുക്കളോടൊത്ത് ചെലവാക്കൽ. പുതിയ സുഹൃത്തുക്കളെ കണ്ടെത്താനുള്ള നടപടികൾ, എങ്കിലും ഈ ബന്ധങ്ങളിൽ ഒന്നും തന്നെ തൃപ്തിയില്ലാതെ ഉള്ള നിലപാടുകൾ, ഹിഡൻ അജണ്ടകൾ എന്നിവയും പ്രതീക്ഷിക്കാം.

രഹസ്യ മോഹങ്ങൾ, ഒളിപ്പിച്ചുവച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒറ്റപ്പെടൽ, നിഗൂഡത, ദൂര ദേശ വാസം, ബ്ലെഡ് പ്ലെഷേഴ്‌സ് എന്ന പന്ത്രണ്ടാം ഭാവത്തിൽ ബുധനും ചൊവ്വയും നില്ക്കുന്നു. ബുധൻ സ്ലോ ഡൗൺ എന്ന അവസ്ഥയിലും നില്ക്കുന്നു. സ്വപ്‌നങ്ങൾ നിറഞ്ഞ ഉറക്കം, ഈ സ്വപ്നങ്ങളിലൂടെ പ്രപഞ്ചം നിങ്ങളിലേക്ക് വിലയേറിയ രഹസ്യങ്ങൾ കൈമാറുന്നു ആത്മീയതയിലേക്ക് പെട്ടന്ന് എടുത്തു ചാട്ടം. ആത്മീയമായ നവീകരണം. ചൊവ്വയും ഈ ഭാവത്തിൽ നില്ക്കുന്നു നിസ്സഹായനായ അവസ്ഥയിൽ പെട്ടുപോയാൽ പരിഭ്രമിക്കരുത്. ഇത് ഈ ട്രൻസിടിന്റെ പ്രത്യേകത ആണ്. അവ ഉടൻ തന്നെ നീങ്ങിപ്പോകുന്നതാണ്. നിങ്ങളുടെ ലുക്‌സ് വ്യക്തിത്വം, വീക്ഷണ കോൺ, മനോഭാവം, വിചാരധാര എന്നാ ഒന്നാം ഭാവത്തിൽ ശുക്രൻ നില്ക്കുന്നു.

ലിയോ (ജൂലൈ 23 - ഓഗസ്റ്റ് 22)

ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ എന്ന പത്താം ഭാവത്തിൽ സൂര്യൻ നിൽക്കുന്നു. ജോലിയിൽ അതീവ പ്രാധാന്യം ഉണ്ടാകും. ഇത്രയും നാൾ ജോലി, സമൂഹത്തിലെ വില, മാതാപിതാക്കളുമായുള്ള ബന്ധം എന്നിവയിൽ നിങ്ങൾ എന്ത് നിക്ഷേപിച്ചുവോ അതിന്റെ വില പതിന്മടങ്ങായി തിരിച്ചു ലഭിക്കും. ജോലിയിൽ അഡ്ജസ്റ്റുമെന്റുകൾ നടത്താൻ തയ്യാറെടുക്കും. മാതാ പിതാക്കൾ, അധികാരികൾ, എന്നിവരുമായി സംസാര0 ഉണ്ടാകും. അതും ശ്രദ്ധിക്കണം. കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്നാ പതിനൊന്നാം ഭാവത്തിൽ ബുധനും, ചൊവ്വയും നില്ക്കു ന്നു.ബുധൻ സ്ലോ ഡൗൺ ചെയ്തു നിൽക്കുകയും ചെയ്യുന്നു. ഭൂതകാലം സുഹൃത്തുക്കളുടെ രൂപത്തിൽ വന്നെത്തും. സോഷ്യൽ മീഡിയയിൽ നിന്ന് അല്പം മാറി നില്ക്കണം എന്ന ആഗ്രഹം ഉണ്ടാകാം. അവനവനു വേണ്ടി അല്പസമയം ചെലവാക്കിയാൽ കൊള്ളാമെന്ന ആലോചനയും ഉണ്ടാകും. സുഹൃത്തുക്കളുടെ ഇടയിലുള്ള ആശയ കുഴപ്പം. യഥാർത്ഥ സുഹൃത്തുക്കൾ ആര്, കുഴപ്പക്കാർ ആര് എന്ന ബോധോദയം ഉണ്ടാകും. ഭൂതകാലത് കൈ വിട്ടുകളഞ്ഞ സ്വപ്നങ്ങളെയും, മോഹങ്ങളെയും എത്തിപ്പിടിക്കാൻ ശ്രമിക്കും. ചൊവ്വ കൂടി ഈ ഭാവത്തിൽ നില്ക്കുന്നതിനാൽ സുഹൃദ് ബന്ധങ്ങളിൽ ശക്തമായ ബാലൻസിങ് നടക്കും. അവരുടെ ഇടയിൽ ശക്തി പ്രകടനം നടത്താൻ ശ്രമിക്കും. അപ്പോൾ ആലോചിച്ചു നീങ്ങുക.

രഹസ്യ മോഹങ്ങൾ, ഒളിപ്പിച്ചുവച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒറ്റപ്പെടൽ, നിഗൂഡത, ദൂര ദേശ വാസം, ബ്ലെഡ് പ്ലെഷേഴ്‌സ് എന്ന പന്ത്രണ്ടാം ഭാവത്തിൽ ശുക്രൻ നിൽക്കും. നിഗൂഡ ശാസ്ത്രങ്ങൾ, രഹസ്യ സമാഗമങ്ങൾ എന്നിവയ്ക്കുവേണ്ടി ആഗ്രഹിക്കും. ലാഭകരമായ രഹസ്യ ഡീലുകളിൽ ഏർപ്പെടാം. രഹസ്യ മോഹങ്ങളെ വെളിപ്പെടുത്താൻ ആഗ്രഹിക്കാതെ മൗനമായി നില്ക്കും. ഒറ്റപ്പെട്ടസ്ഥലത്ത് നിന്നുള്ളവരുമായി സംസാരിക്കും. ആത്മീയതയുടെ പരിവേഷം അണിയും.

വിർഗോ (ഓഗസ്റ്റ് 23 - സെപ്റ്റംബർ 22)

ദൂര യാത്രകൾ, ഉയർന്ന പഠനം, തത്വചിന്ത, ആത്മീയത, വിദേശ ബന്ധം എന്ന ഒൻപതാം ഭാവത്തിൽ സൂര്യൻ നില്ക്കും. വികാരങ്ങൾക്ക് വഴിപ്പെടുകയില്ല ആത്മീയതയിലേക്കുള്ള യാത്ര പ്രതീക്ഷിക്കാം. മുഖത്തടിച്ചത് പോലെ സത്യങ്ങൾ വെളിപ്പെടുത്തും. ദൂര യാത്രകൾ, ഉയർന്ന പഠനം എന്നിവ പ്രതീക്ഷിക്കാം. ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്ന പത്താം ഭാവത്തിൽ ബുധനും, ചൊവ്വയും നില്ക്കുന്നു. ബുധൻ സ്ലോ ഡൗൺ ചെയ്തു നിൽക്കുന്നു. ജോലിയിൽ നിങ്ങൾ ശ്രദ്ധിക്കണം. ഒരു നവീകരണം അല്ലെങ്കിൽ സംശയ നിവാരണം ആണ് കാണുന്നത്. മേലധികാരികളെ ചോദ്യം ചെയ്യാനുള്ള പ്രവണതയെ ഇപ്പോഴെങ്കിലും നിയന്ത്രിക്കുക. അല്ലെങ്കിൽ അവർ തിരിച്ചടിക്കും. അത് നിശ്ചയമാണ്. പുതിയ ജോലിയിലേക്ക് എടുത്തു ചാടേണ്ട സമയം ഇതല്ല. നിങ്ങളുടെ സ്വഭാവ രൂപീകരണത്തിന് പ്രപഞ്ചം നടത്തുന്ന നീക്കമായി ഈ അവസ്ഥയെ കാണുക. നേരത്തെ അപേക്ഷിച്ച ജോലിക്ക് ഒന്നുകൂടെ അപേക്ഷിക്കാൻ യോജിച്ച സമയം. ഇനി ഒരു പുതിയ ജോലി വേണമെങ്കിൽ അതിനെ കുറിച്ച് റിസേർച്ച് നടത്തുവാൻ മാത്രം ഈ സമയം അനുകൂലമാണ്. ചൊവ്വയും ഈ ഭാവത്തിൽ നിൽക്കുന്നതിനാൽ ജോലിയെ കുറിച്ചുള്ള ആലോചന വർധിക്കും. അധികാരികളെ ശ്രദ്ധിക്കുക, ഇത് വ്യക്തമാക്കി മനസിലാക്കി നീങ്ങിയില്ല എങ്കിൽ അല്പം പ്രശ്‌നമാണ്. മൗനം പാലിക്കുക ആവും നല്ലത്. ജൂലായ് വരെ ഈ അവസ്ഥ പ്രതീക്ഷിച്ചു നീങ്ങുക. കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്ന പതിനൊന്നാം ഭാവത്തിൽ ശുക്രൻ നില്ക്കുന്നു. കൂട്ടുകാരുടെകൂടെയുള്ള സമയം, ഗ്രൂപ്പ് ജോലികളിൽ നിന്നുള്ള ലാഭകരമായ നീക്കങ്ങൾ, ഇക്കിളിപ്പെടുത്തുന്ന ബന്ധങ്ങളിൽ പ്രവേശിക്കാനുള്ള ആഗ്രഹം, വീടിനു വെളിയിലുള്ള അധിക സമയം, കുട്ടികളുടെ ഒപ്പമുള്ള അധിക സമയം, പങ്കാളിയോടുള്ള സ്‌നേഹം എന്നിവ അധികമായി പ്രതീക്ഷിക്കാം.

ലിബ്രാ (സെപ്റ്റംബർ 23 - ഒക്ടോബർ 22)

സെക്‌സ്, തകർച്ചകൾ, രൂപാന്തരം, ജോയിന്റ് സ്വത്തുക്കൾ, നിക്ഷേപങ്ങൾ, മറ്റുള്ളവരുടെ കഴിവുകൾ എന്ന എട്ടാംഭാവത്തിൽ സൂര്യൻ നില്ക്കുന്നു. വൈകാരികമായ ഏറ്റുമുട്ടലുകൾ ഉണ്ടാകുന്ന സമയമാണ്. വ്യക്തികളെയും സംഭവങ്ങളെയും വൈകാരികമായി നേരിടും. എട്ടാം ഭാവം ഹൃദയത്തിൽ ഒളിപ്പിച്ചു വച്ച വിഷയങ്ങളുടെ ഭാവമയതുകൊണ്ട് ഹൃദയത്തിലെ സകലചിന്തകളും പുറത്തേക്ക് എറിയപ്പെടും. സൂര്യൻ അടുത്ത ആഴ്ച ഈ ഭാവത്തിൽ നിന്ന് നീങ്ങും വരെ കടുത്ത രൂപാന്തരത്തിനു നിങ്ങൾ വിധേയരാകും. ചിന്തകളെയും പ്രവർത്തികളെയും പ്രപഞ്ചം ആഗ്രഹിക്കുന്നത് അനുസരിച്ച് വെട്ടി മുറിച്ചു പാകപ്പെടുത്തിയില്ല എങ്കിൽ ഏതു രൂപാന്തരവും വേദനാജനകം ആയിരിക്കും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. എന്നിരുന്നാലും ഈ പാകപ്പെടുത്തലുകൾക്ക് അവസാനം നിങ്ങളുടെ വിജയത്തിന് വേണ്ടിയും പ്രപഞ്ചം
കാത്തു നിൽക്കുന്നു. നിഗൂഡ വിഷയങ്ങളോട് ഉള്ള പ്രതിപത്തി വർധിക്കുന്നതായി കാണാം.

ദൂര യാത്രകൾ, ഉയർന്ന പഠനം, തത്വചിന്ത, ആത്മീയത, വിദേശ ബന്ധം എന്ന ഒൻപതാം ഭാവത്തിൽ ബുധനും ചൊവ്വയും നിൽക്കും. ബുധൻ സ്ലോ ഡൗൺ ചെയ്തു നിൽക്കുന്നു. പ്രധാനമായും യാത്ര തീരുമാനങ്ങൾ ക്രോസ് ചെക്ക് ചെയ്യേണ്ട വരും. നിങ്ങളിൽ പലരും ഔദ്യോഗിക ജീവിതത്തിൽ അല്പം പരുങ്ങലിൽ നില്ക്കുന്നു. ഈ അവസ്ഥയിൽ കിട്ടുന്ന അവസരങ്ങൾ യാഥാർത്ഥ്യം ആണോ എന്ന് ഉറപ്പ് വരുത്താതെ ഒരു റിസ്‌കുകളും ഏറ്റെടുക്കരുത്. ഉള്ള ജോലി കളയരുത് എന്ന് സാരാംശം. ചൊവ്വയും ഈ ഭാവത്തിൽ നിൽക്കുന്നു. ദൂര യാത്രകൾ, ഉയർന്ന പഠനം, ആത്മീയത എന്നിവയിലെ സ്വാതന്ത്ര്യം ആഗ്രഹിക്കും.

ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ എന്നാ പത്താം ഭാവത്തിൽ ശുക്രൻ നില്ക്കുന്നു. ജോലിയിലെ അനുകൂല ഭാവത്തെ ഇത് സൂചിപ്പിക്കുന്നു ജോലി സ്ഥലത്തുള്ള മെച്ചപ്പെടൽ. ശുക്രന്റെ ഗതി അനുസരിച് ജോലി സ്ഥലത്തുള്ള വിജയങ്ങൾ പല ഘട്ടങ്ങളിൽ ആയിരിക്കും. ചിലർക്ക് പുതിയ അംഗീകാരം, ചിലർക്ക് ജോലി സ്ഥലത്തെ ബന്ധങ്ങളിൽ ഉള്ള മെച്ചപ്പപ്പെടൽ, ചിലർക്ക് ആശ്വാസം എന്നിങ്ങനെ. കല, സൗന്ദര്യം എന്നാ മേഖലയിൽ ജോലി ചെയ്യുന്നവർക്കുള്ള നല്ല സമയം. എന്നിരുന്നാലും ബുധന്റെ സ്ലോ ഡൗൺ കണക്കിലെടുക്കുക തന്നെ വേണം. അത് പോലെ മൂൺ സായ്‌നും ഏതാണെന്ന് കൂടെ നോക്കുക. അവയിൽ നിന്ന് ബുധന്ഏകതു ഭാവത്തിൽ നില്ക്കുന്നു എന്നും കാണുക.

 സ്കോർപ്പിയോ (ഒക്ടോബർ 23 - നവംബർ 21)

വിവാഹം. എഗ്രീമെന്റുകൾ, ബിസിനസ് ബന്ധങ്ങൾ, നിയമത്തിനുള്ളിൽ നില്ക്കുന്ന ബന്ധങ്ങൾ, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തിൽ സൂര്യൻ നില്ക്കുന്നു. ബിസിനസ് ബന്ധങ്ങളിലും, വ്യക്തി ബന്ധങ്ങളിലും അതീവ ശ്രദ്ധ അല്ലെങ്കിൽ പ്രാധാന്യം നൽകേണ്ട സമയം. പുതിയ ബന്ധങ്ങളെക്കാൾ, നിലവിൽ ഉള്ള ബന്ധങ്ങളെ ശക്തിപ്പെടുത്തേണ്ട അവസരമാണ്. ഈ ബന്ധങ്ങളിൽ എല്ലാം തന്നെ മറു കക്ഷി നിങ്ങളെ എങ്ങനെ കാണുന്നു എന്ന സത്യം വെളിപ്പെട്ടുവരും. സൂര്യൻ ഈ ഭാവത്തിൽ നില്ക്കുമ്പോൾ സന്തുഷ്ടൻ അല്ല എങ്കിലും സന്തുഷ്ടി പിടിച്ചു വാങ്ങാൻ നോക്കാതിരിക്കുക. സമയം അതിന്റെ വഴിക്ക് നീങ്ങട്ടെ. ഈ അവസ്ഥയിൽ നിങ്ങൾ അല്പ സ്വല്പം തിരുത്തലുകൾക്ക് സ്വയം അനുവദിക്കുക എങ്കിൽ കാര്യങ്ങൾ തടസം കൂടാതെ നീങ്ങുന്നതാണ്.

സെക്‌സ്, തകർച്ചകൾ, രൂപാന്തരം, ജോയിന്റ് സ്വത്തുക്കൾ, നിക്ഷേപങ്ങൾ, മറ്റുള്ളവരുടെ കഴിവുകൾ എന്ന എട്ടാം ഭാവത്തിൽ ബുധനും, ചൊവ്വയും നില്ക്കുന്നു. ബുധൻ സ്ലോ ഡൗൺ ചെയ്തും നില്ക്കുന്നു. പാർട്ണർഷിപ്പുകളിന്മേൽ ഉള്ള ആശയവിനിമയം വഴി തെറ്റാതെ ജാഗരൂകരായിരിക്കുക സ്വത്തുക്കൾ വിതരണം ചെയ്യാനുള്ള സമയമാകുന്നു അവ ടാക്‌സ്, ഇൻഷുറൻസ്, ക്രെഡിറ്റ് കാർഡ്, കടങ്ങൾ, എന്നിവയ്യുടെ വേഷത്തിൽ എത്താം. ജോയിന്റ് സ്വത്തുക്കളുടെ കൈ മാറ്റത്തിൽ തടസം ഉണ്ടാകാം. സെക്ഷ്വൽ ആയ വിഷയങ്ങളെ ചർച്ചചെയ്യും. ഭൂതകാലത്തെ സ്‌നേഹ ബന്ധങ്ങളിലേയ്ക്ക് ആവേശത്തോടെ നോക്കും. മറച്ചു വെക്കപ്പെട്ട കാര്യങ്ങൾ ഹൃദയത്തിന്റെ ഉപരിതലത്തിലേക്ക് എടുത്തു ഉയർത്തപ്പെടും. ഈ ഭാവത്തിൽ ചൊവ്വയും നിൽക്കുന്നതിനാൽ എല്ലാ ബന്ധങ്ങളിലും ശക്തി പ്രകടനം നടത്താൻ സാധ്യത. ജൂലായ് വരെ ഈ അവസ്ഥയാണ് കാണുന്നത്. അതുകൊണ്ട് ആലോചനയോടു കൂടി മാത്രം നീങ്ങുക.
ദൂര യാത്രകൾ, ഉയർന്ന ആ പഠനം, തത്വചിന്ത, ആത്മീയത, വിദേശബന്ധം എന്നാ ഒൻപതാം ഭാവത്തിൽ ശുക്രൻ നില്ക്കുന്നു. വിദേശ ബന്ധം, വിദേശ സംസ്‌കാരം, വിദേശത്തു നിന്നുള ലാഭകരമായ വാർത്തകൾ എന്നിവ ഉണ്ടാകും. ദൂര യാത്രകളിലെ നല്ല അനുഭവങ്ങൾ, ഉയർന്ന പഠനം, ഉയർന്ന ചിന്താഗതി, ആത്മീയമായ വിഷയങ്ങളോടുള്ള താല്പര്യം എന്നിവ പ്രതീക്ഷിക്കാം.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)

ആരോഗ്യം, ബാധ്യതകൾ, ശത്രുക്കൾ, സഹപ്രവർത്തകർ, ദിവസേനയുള്ള ജീവിതം, ജോലി സ്ഥലം, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ സൂര്യൻ നിൽക്കുന്നു. ജോലി, ജോലിസ്ഥലം, ആരോഗ്യം ഈ വിഷയങ്ങളിലെ പുരോഗമനത്തിനും അച്ചടക്കത്തിനും ഏറ്റവും അനുയോജ്യമായ സമയമാകുന്നു. ജോലി ചെയ്യുന്ന രീതിയിൽ പല മാറ്റങ്ങളും വരുത്താൻ ശ്രമിക്കും. അല്ലെങ്കിൽ ജോലിയിൽ കൂടുതൽ ശ്രദ്ധ വേണം എന്ന സൂചനകൾ ലഭിക്കും. ആരോഗ്യവും അതുപോലെ തന്നെ പ്രധാനമയിരിക്കും. പുതിയ പ്രോജക്ടുകൾ ചെയ്യാൻ നല്ല സമയം അല്ല. സ്വന്തം ജോലികൾ ചെയ്യുന്നതിൽ ഉപരി മറ്റുള്ളവരുടെ നയങ്ങൾക്കൊപ്പിച്ചു മുന്നോട്ട് നീങ്ങേണ്ട സമയമാകുന്നു. വിവാഹം, എഗ്രീമെന്റുകൾ, ബിസിനസ് ബന്ധങ്ങൾ, നിയമത്തിനുള്ളിൽ നില്ക്കുന്ന ബന്ധങ്ങൾ, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തിൽ ബുധനും ചൊവ്വയും നില്ക്കുന്നു. എല്ലാ ബന്ധങ്ങളിലും നിങ്ങൾ അവലംബിച്ചിരുന്ന നിബന്ധനകൾ ഒന്ന് കൂടെ വായിച്ചു നോക്കാൻ നിർബന്ധിതരാകും. സംസാരിക്കാതെ അവശേഷിപ്പിച്ച സൂചനകളെ വെളിച്ചതുകൊണ്ട് വരാനും, അവയിലേക്ക് ഒരു എത്തി നോട്ടം നടത്താനും സമയമായിരിക്കുന്നു ഭൂതകാലത്തിന്റെ തിരിച്ചു വരവ് അല്പം ആശയക്കുഴപ്പം സൃഷ്ടിച്ചേക്കാം. പഴയതും മുഷിഞ്ഞതും ആയ ബന്ധങ്ങളിലേയ്ക്ക് പുതിയ ഊർജം ചെന്നെത്തും. എങ്കിലും പുതിയ ബന്ധം അതും ഏഴാം ഭാവത്തിലെ ഇതു ബന്ധവും തുടങ്ങുന്നതിനു മുന്പ് ഒന്ന് ആലോചിക്കുക തന്നെ വേണം. ബുധനോടോപ്പം ചൊവ്വയും ഇതേ ഭാവത്തിൽ നില്ക്കുന്നു. ഈ അവസ്ഥയിലും നേരം പോക്കിന് വേണ്ടി ഉള്ള ബന്ധങ്ങളിൽ താല്പര്യം കാണുകയില്ല .

സെക്‌സ്, തകർച്ചകൾ, രൂപാന്തരം, ജോയിന്റ് സ്വത്തുക്കൾ, നിക്ഷേപങ്ങൾ, മറ്റുള്ളവരുടെ കഴിവുകൾ എന്ന എട്ടാം ഭാവത്തിൽ ശുക്രൻ നില്ക്കുന്നു. മറ്റുള്ളവരുടെ കഴിവുകൾ, ജോയിന്റ് സ്വത്തുക്കൾ, നിക്ഷേപങ്ങൾ എന്നിവയിൽ നിന്ന് അനുകൂലമായ വാർത്തകൾ കേൾക്കാം. ലാഭാകരമായ നീക്കങ്ങൾ നടത്താം ബന്ധങ്ങളിലെ മുറിവുകൾ ഉണങ്ങും വിധം പങ്കാളിയുമായി അടുക്കം. മനസ്സിൽ സെക്ഷ്വൽ ആയ ആഗ്രഹങ്ങൾ നിറയും എന്ന് പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)

റൊമാൻസ്, കുട്ടികൾ, ഊഹക്കച്ചവടം, ക്രിയേടിവിറ്റി, ഒഴിവു സമയം എന്ന വിഷയങ്ങളിൽ സൂര്യൻ നില്ക്കു
ന്നു. അല്പ നാളത്തെ മൗനത്തിനു ശേഷം പെട്ടന്ന് സാമൂഹിക ജീവിതത്തിലേക്കുവന്നതുപോലെ തോന്നും. എല്ലാ രീതിയിലും ജീവിതം സന്തോഷകരമാക്കി തീർക്കാൻ ശ്രമിക്കും. പുതിയ ക്രിയേടിവ് പ്രോജക്ടുകൾ, കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ ഉള്ള പ്രവർത്തനം, ആരോഗ്യം, ബാധ്യതകൾ, ശത്രുക്കൾ, സഹപ്രവർത്തകർ, ദിവസേനയുള്ള ജീവിതം, ജോലി സ്ഥലം, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ ബുധനും ശുക്രനും നില്ക്കുന്നു. ബുധൻ സ്ലോ ഡൗൺ എന്ന അവസ്ഥയിലും. ജോലി സ്ഥലത്തെ ഡിസിപ്ലിൻ ഏറ്റെടുക്കും. ഒരു റീ വർക്ക് അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങാം. സഹപ്രവർത്തകരുമായുള്ള ബന്ധം ആലോചനക്ക് വെയ്ക്കും. ടീം ജോലികളിൽ ആശയവിനിമയം വഴി തെറ്റാനിട ഉള്ളതിനാൽ ആ കാര്യത്തിൽ നല്ല ശ്രദ്ധ വേണം. അധിക ജോലി ഭാരം പ്രതീക്ഷിക്കാം. പിന്നെയും സഹപ്രവര്ത്ത കരുമായുള്ള ബന്ധം, ജോലിയോടുള്ള നിങ്ങളുടെ കാഴ്ചപ്പാട് എന്നിവ ആലോചനക്ക് വിധേയമാക്കും. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും ഈ അവസ്ഥയിൽ ശാരീരിക അസ്വസ്ഥതകൾ സാധാരണയാണ് എങ്കിലും അവയെ ഗൗരവമായി എടുക്കേണം. വിവാഹം. എഗ്രീമെന്റുകൾ, ബിസിനസ് ബന്ധങ്ങൾ, നിയമതിനുള്ളിൽ നിൽക്കുന്ന ബന്ധങ്ങൾ, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കൾ  എന്ന ഏഴാം ഭാവത്തിൽ ശുക്രൻ നില്ക്കുന്നു. ഏഴാം ഭാവത്തിൽ ഉണ്ടാകുന്ന ബന്ധങ്ങൾ സീരിയസ് ആയി കാണും. പ്രേമബന്ധങ്ങളിൽ ലോങ്ങ് ടേം ആഗ്രഹങ്ങൾ കൂടുതൽ ഉണ്ടാകും. പുതിയ കൊണ്ട്രാക്ടുകൾ, ബിസിനസ് ബന്ധങ്ങൾ. പ്രേമ ബന്ധങ്ങൾ എന്നിവ ഉണ്ടാകാം. കല, ആസ്വാദനം എന്നീ മേഖലയിൽ ഉള്ളവരുമായി അടുത്ത ബന്ധം ഉണ്ടാകും. ഈ ബന്ധങ്ങളിലൊക്കെയും നിങ്ങൾക്ക് അനുകൂലമായ ഒരു സാഹചര്യം നിലവിൽ വന്നത് പോലെ തോന്നാം. അല്ലെങ്കിൽ മേൽകൈ നിങ്ങൾക്ക് ലഭിക്കുന്ന അവസ്ഥകൾ ഉണ്ടാകും. അവയെ ബുദ്ധിയോടെ കൈകാര്യം ചെയ്യുക.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)

സൂര്യൻ നാലാം ഭാവത്തിൽ നില്ക്കുന്നു. കുടുംബം, വീട്, മാതാപിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ എന്ന വിഷയങ്ങളിൽ ചലനങ്ങൾ സംഭവിക്കുന്നു. വീട് വിൽപന, വാങ്ങൽ എന്നിവ നടക്കാം. പൂർവ്വികരെ സ്മരിക്കൽ, വീട്ടുകാരോടുള്ള വെല്ലുവിളി, കുടുംബയോഗങ്ങൾ, ലോങ്ങ് ടേം പദ്ധതികൾ എന്നിവയും നടക്കാം. റൊമാൻസ്, കുട്ടികൾ, ഊഹക്കച്ചവടം, ക്രിയേടിവിടി, ഒഴിവു സമയം എന്ന അഞ്ചാം ഭാവത്തിൽ ഊഹകച്ചവടം ലക്ഷ്യമാക്കി പ്രവർത്തിക്കുന്നവർ നന്നായി ആലോചിക്കേണ്ട സമയം. സ്ലോ ഡൗൺ ചെയ്തു നിൽക്കുന്ന ബുധൻ, കൂടെ ചൊവ്വ എന്നിവ ആശങ്കയോ അശ്രദ്ധയോ ഉണ്ടാക്കാം. ക്രിയെടിവിടി ഉപയോഗിച്ച് ചെയ്യേണ്ട പ്രവർത്തികളിൽ അല്പം നീരസമനോഭാവം ഉണ്ടായേക്കാം. മാനസിക ഉല്ലാസം വീണ്ടെടുക്കാൻ അധിക ശ്രദ്ധ കൊടുക്കേണ്ടി വരാം. ഈ ഭാവത്തിലെ വിഷയങ്ങളിൽ വലിയ വടം വലി നടക്കാൻ സാധ്യത കാണുന്നു. മനസ്സിൽ പ്രേമ ഭാവം നിറയും, അവ നടപ്പിലാക്കാൻ കഴിഞ്ഞില്ല എങ്കിൽ ആശ ഭംഗം ശക്തമായി തന്നെ ഉണ്ടാകും. അല്പ നാളുകൾ അഞ്ചാം ഭാവത്തിലെ നീക്കങ്ങൾ അത്ര സുഖകരം ആകാനിടയില്ല. ആശയ വിനിമയങ്ങളിലെ ശ്രദ്ധ അനിവാര്യമാകും. കാരണം ബുധൻ അഞ്ചാം ഭാവത്തിൽ നില്ക്കുമ്പോൾ പല രീതിയിലുമുള്ള ആശയ വിനിമയ രീതി അവലംബിക്കും എന്നാണ്. പ്രത്യേകിച്ചും ബുധൻ സ്ലോ ഡൗൺ ചെയ്തു നില്ക്കുകന്ന ഈ അവസ്ഥയിൽ എല്ലാ വിഷയങ്ങലിൻ മേലും ഒരു മേൽനോട്ടം ഉണ്ടാവണം. ആരോഗ്യം, ബാധ്യതകൾ, ശത്രുക്കൾ, സഹപ്രവർത്തകർ, ദിവസേനഉള്ള ജീവിതം, ജോലി സ്ഥലം, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ ശുക്രൻ നിൽക്കുന്നു. ജോലി സ്ഥലത്ത് അനുകൂലമായ അവസ്ഥ ആണെന്ന സൂചന ആണ് ഇത് നൽകുന്നത്. അല്പ നാളുകൾക്ക് ശേഷം ജോലിയിൽ ഒരു അച്ചടക്കം വരുത്താൻ കഴിയും. മെച്ചപ്പെട്ട ആരോഗ്യം, മറ്റുള്ളവരോടുള്ള അനുകമ്പ, ജോലിയിലെ പുതുമയ്ക്ക് വേണ്ടി ഉള്ള ആഗ്രഹം എന്നിവ പ്രതീക്ഷിക്കാം.

പീസസ് (ഫെബ്രുവരി 19 - മാർച്ച് 20)

സഹോദരങ്ങൾ, ആശയ വിനിമയം, ടെക്‌നോളജി, ചെറുയാത്രകൾ, ചെറു കോഴ്‌സുകൾ, അയല്ക്കാർ എന്ന
മൂന്നാം ഭാവത്തിൽ സൂര്യൻ നില്ക്കുന്നു. സാമൂഹിക തലത്തിലുള്ള കൂടുതൽ ഇടപെടലുകൾ, കൂടുതൽ നെറ്റ്
വർകിങ്, ഏതെങ്കിലും പ്രത്യേക വിഷയം പഠിക്കാനുള്ള സാഹചര്യം ഒരുങ്ങിവരൽ, ഹൃദയത്തിൽ നിറഞ്ഞ കാര്യങ്ങളെ കുറിച്ചുള്ള വെളിപ്പെടുത്തൽ, ചെറു യാത്രകൾ എന്നിവയും പ്രതീക്ഷികാം. സ്ലോ ഡൗൺ ചെയ്തു നിൽക്കുന്ന ബുധൻ, ചൊവ്വ എന്നിവ നാലാം ഭാവത്തിൽ നില്ക്കുന്നു. കുടുംബം, വീട്,
മാതാപിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ എന്ന വിഷയങ്ങളിൽ നല്ല ശ്രദ്ധ വേണ്ടി വരുന്ന സാഹചര്യം. വീട്, സ്വത്തു, വില്പന, വാങ്ങൽ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നവർ ആ തീരുമാനങ്ങളെ ഒന്ന് കൂടി പരിഗണിക്കേണ്ട സമയമാകുന്നു. വീട് വൃത്തിയാക്കൽ, വീടുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഉള്ള ആശയ കുഴപ്പങ്ങൾ. വീടിനുള്ളിൽ കൂടുതൽ ഉത്തരവാദിത്തം. വീടിനുള്ളിൽ നല്ല ബാലൻസിങ് നേരിടേണ്ടി വരും. ഇനി ജൂലായ് വരെ വീടുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഈ അവസ്ഥ പ്രതീക്ഷിക്കാം. റൊമാൻസ്, കുട്ടികൾ, ഊഹക്കച്ചവടം, ക്രിയെടിവ്ടി, ഒഴിവു സമയം എന്ന അഞ്ചാംഭാവത്തിൽ ശുക്രൻ നില്ക്കുന്നു. ഈ അവസ്ഥ ക്രിയെടിവ് ആയ കാര്യങ്ങൾക്ക് വളരെ യോജിച്ചതാണ്. സ്വയം വെളിപ്പെടുത്താൻ തക്കതായ ക്രിയെടിവ് ജോലികൾ ചെയ്തു മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കും. കുട്ടികളുടെ കാര്യത്തിൽ അനുകൂല തീരുമാനങ്ങൾ, പുതിയ പ്രേമ ബന്ധങ്ങൾ, അത് പോലെ യൂത്ത് ഗ്രൂപ്പുകളിൽ ഉള്ള പ്രവർത്തികൾ എന്നിവയും പ്രതീക്ഷിക്കുക.
jayashreeforecast@gmail.com
https://www.facebook.com/AtsroGospel