- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെയ് അവസാന ആഴ്ച
ഏരീസ് (മാർച്ച് 21 - ഏപ്രിൽ 19) മൂന്നു ഗ്രഹങ്ങൾ നിങ്ങളുടെ മൂന്നാം ഭാവത്തിൽ നിൽക്കുന്നു. സൂര്യൻ, ചൊവ്വ, ബുധൻ എന്നീവ ചെറു യാത്രകൾ, ചെറു പ്രോജക്ടുകൾ, ചെറു കോഴ്‌സുകൾ, സഹോദരങ്ങൾ, ആശയ വിനിമയം, ടെക്‌നോളജി, അയൽക്കാർ എന്ന വിഷയങ്ങൾ അൽപ്പ സ്വൽപ്പം തടസങ്ങളോടെ മുന്നേറും. ഈ തടസങ്ങൾ നിങ്ങളെ അക്ഷമരാക്കാതെ നോക്കുക. ആശയ വിനിമയം വേണ്ട പ്രോജക്ടുകളിൽ തടസം ഉണ
ഏരീസ് (മാർച്ച് 21 - ഏപ്രിൽ 19)
മൂന്നു ഗ്രഹങ്ങൾ നിങ്ങളുടെ മൂന്നാം ഭാവത്തിൽ നിൽക്കുന്നു. സൂര്യൻ, ചൊവ്വ, ബുധൻ എന്നീവ ചെറു യാത്രകൾ, ചെറു പ്രോജക്ടുകൾ, ചെറു കോഴ്‌സുകൾ, സഹോദരങ്ങൾ, ആശയ വിനിമയം, ടെക്‌നോളജി, അയൽക്കാർ എന്ന വിഷയങ്ങൾ അൽപ്പ സ്വൽപ്പം തടസങ്ങളോടെ മുന്നേറും. ഈ തടസങ്ങൾ നിങ്ങളെ അക്ഷമരാക്കാതെ നോക്കുക. ആശയ വിനിമയം വേണ്ട പ്രോജക്ടുകളിൽ തടസം ഉണ്ടാകാനുള്ള സകല വഴികളും അടക്കുക. ആശയ വിനിമയ ഉപകരണങ്ങൾ ഈ അവസ്ഥയിൽ പിണങ്ങി നിൽക്കുന്നത് സ്വാഭാവികമാകുന്നു. ഈ അവസ്ഥയിൽ മാനസികമായ ഭാരങ്ങൾ സാധാരണമാണ്. എവിടെയോ നാം വഴി തെറ്റി നിൽക്കുന്നു എന്ന തോന്നൽ ശക്തമാകും. ആ തോന്നൽ എത്ര ശ്രമിച്ചാലും ഈ അവസ്ഥയിൽ നീങ്ങുകയില്ല കാരണം ബുദ്ധി, ആശയ വിനിമയം, ടെക്‌നോളജി എന്നിവയെ സ്വാധീനിക്കുന്ന ബുധൻ ജൂലായ് വരെ സ്ലോഡൗൺ ചെയ്തു നിൽക്കുന്നു. അതിന്റെ ഒപ്പം ഏതു ഭാവത്തിൽ നിന്നാലും ശുദ്ധീകരണം മാത്രം ലക്ഷ്യമാക്കുന്ന സൂര്യനും, ദേഷ്യക്കാരൻ ചൊവ്വയും അങ്ങനെ ചെറു യാത്രകൾ, ചെറു പ്രോജക്ടുകൾ, ചെറു കോഴ്‌സുകൾ, സഹോദരങ്ങൾ, ആശയ വിനിമയം, ടെക്‌നോളജി, അയൽക്കാർ എന്നിവർ ഉൾപ്പെടുന്ന എല്ലാ വിഷയങ്ങളിലും നടത്തുന്ന ശക്തിപ്രകടനങ്ങളിൽ കൺഫ്യൂസ്ഡാകാം. അതുകൊണ്ട് ഈ വിഷയങ്ങളിൽ പ്രധാന തീരുമാനങ്ങൾ എടുക്കുമ്പോൾ നിങ്ങളെ അടുത്ത് അറിയാവുന്നവരുമായി ചർച്ചയ്ക്ക് വെയ്ക്കുക.
ശുക്രൻ നാലാം ഭാവത്തിൽ നിൽക്കുന്നു. കുടുംബം, വീട്, മാതാപിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ എന്നിവയിൽ നിന്ന് ശുഭ വാർത്തകൾ, ശുഭ പ്രതീക്ഷകൾ എന്നിവ ലഭിക്കാം. പൂർവികരെ സ്മരിക്കൽ, കുടുംബ യോഗങ്ങൾ, ശുഭ അവസരങ്ങൾ, വീട് വൃത്തിയാക്കൽ, വീടിനോട് ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന വ്യക്തികളെ കാണൽ എന്നിവയും ഒപ്പം വരാവുന്നതാണ്.
ടോറസ് (ഏപ്രിൽ 20- മെയ് 20)
സൂര്യൻ, ബുധനും ചൊവ്വയും നിങ്ങളുടെ രണ്ടാം ഭാവത്തിൽ നിൽക്കുന്നു. ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്ന വിഷയങ്ങളിൽ ഇവ മൂന്നും നിങ്ങളുടെ മാനസിക സന്തുലനത്തിനെ ചോദ്യം ചെയ്യുമ്പോൾ നിങ്ങളിൽ നിന്ന് വരുന്ന മറുപടികളെ നിങ്ങൾ തന്നെ സംശയിക്കാം. ആശയ വിനിമയങ്ങളെ സ്വാധീനിക്കുന്ന ബുധൻ സ്ലോഡൗൺ ചെയ്തു നിൽക്കയാൽ ഈ ഭാവത്തിൽ നിന്ന് ലഭിക്കുന്ന സന്ദേശങ്ങളെ കീറി മുറിച്ചു പഠിക്കണം. ഈ ഭാവം ആത്മവിശ്വാസത്തെ സൂചിപ്പിക്കയാൽ ഏതു വിഷയമാണോ നിങ്ങളുടെ ആത്മവിശ്വാസത്തെ സ്വാധീനിക്കുക, ആ വിഷയം നിങ്ങളുടെ അടുത്തേക്ക് വരുമ്പോൾ രണ്ടും കയ്യും നീട്ടി കണ്ണുമടച്ചു സ്വീകരിക്കരുത്. ചിലപ്പോൾ പുതിയ ജോലിക്കുള്ള അവസരം ആകാം, അല്ലെങ്കിൽ ജോലി സ്ഥലത്തെ നീക്കങ്ങൾ ആവാം, പുതിയ ധന സമ്പാദന മാർഗങ്ങളിലേക്കുള്ള ക്ഷണമാവാം, ഇവയെ ഒന്നും തന്നെ അമിതമായി വിശ്വസിക്കുകയോ, ആ വിശേഷങ്ങളോട് നിയമത്തിന്റെ പരിധിയിൽ അകപ്പെടുന്ന ബന്ധങ്ങൾ തൽക്കാലത്തേയ്ക്ക് ആലോചനയിൽ വരുത്തുക മാത്രമാണ് നല്ലത്. പുതിയ മാർഗങ്ങൾ വന്നേക്കാം അൽപ്പം കൂടെ സമയം കൊടുക്കാവുന്ന കാര്യമാണെങ്കിൽ ആ വഴി നോക്കുക. സൂര്യനും ചൊവ്വയും ഒരു ശക്തി പ്രകടനം നടത്താൻ പ്രലോഭിപ്പിക്കുന്നതാണ്.
സഹോദരങ്ങൾ, ആശയ വിനിമയം, ടെക്‌നോളജി, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയൽക്കാർ എന്ന മൂന്നാം ഭാവത്തിൽ ശുക്രൻ നിൽക്കുന്നു. ഈ വിഷയങ്ങളിലെ വാർത്തകളും അതെ പോലെ എടുക്കണമെന്നില്ല. അയൽക്കാരുടെ, അല്ലെങ്കിൽ അടുത്ത ചുറ്റുപാടിലുള്ള വ്യക്തികളുമായി പ്രവർത്തിക്കേണ്ട അവസരത്തിൽ നാം ശരിയായ രീതിയിൽ ആശയ വിനിമയം നടത്തുന്നു എന്ന് ഉറപ്പു വരുത്തുക. മൂന്നാം ഭാവത്തിലെ വിഷയങ്ങൾ പ്രതീക്ഷിക്കുക, പക്ഷെ അത് ബുധന്റെ സ്ലോഡൗൺ പ്രക്രിയയോടു ചേർത്ത് വായിക്കാൻ മറക്കരുത്. ഇത്രയും പ്രതികൂല സാഹചര്യങ്ങളെ മുന്നിൽ കണ്ടു ഭയപ്പെടാനും പാടില്ല. എല്ലാ അവസ്ഥയിലൂടെയും മുന്നോട്ട് നീങ്ങാനുള്ള മനഃശക്തിക്ക് വേണ്ടി ആഗ്രഹിക്കുക.
ജമിനി (മെയ് 21 - ജൂൺ 20)
നിങ്ങളുടെ ലുക്‌സ്, വ്യക്തിത്വം, മനോഭാവം, വിചാരധാര, വീക്ഷണകോൺ എന്ന ഒന്നാം ഭാവത്തിൽ സൂര്യനും ബുധനും ചൊവ്വയും നിൽക്കുന്നു. ഇവ മൂന്നും നിങ്ങളുടെ വ്യക്തിത്വത്തെ വിവിധ ദിശകളിലേക്ക് പിടിച്ചു വലിക്കുന്നു. ചിന്തകൾ പരക്കം പായുന്നു. സംസാരം നേർവഴിക്കാണോ എന്ന് സംശയിക്കുന്നു. സൂര്യൻ ഒന്നാം ഭാവത്തിൽ നിൽക്കുന്നതിനാൽ ബാഹ്യ സൗന്ദര്യം വർദ്ധിപ്പിക്കാനും, വിചാര ധാര, വീക്ഷണകോൺ എന്നിവ മെച്ചപ്പെടുത്താനും അക്ഷീണ ശ്രമം നടത്തുന്നു എങ്കിലും സാഹചര്യങ്ങൾ എതിരായി നിൽക്കുന്നതുപോലെ സംശയിക്കുകയും ചെയ്യുന്നു. സംസാരത്തിൽ അതീവ ശ്രദ്ധ കൊടുക്കേണ്ട സമയമായിരിക്കുന്നു. നിങ്ങളുടെ നാഥനും, ആശയ വിനിമയങ്ങളുടെ ഗ്രഹവുമായ ബുധൻ ഒന്നാം ഭാവത്തിൽ തന്നെ സ്ലോഡൗൺ ചെയ്തു നിൽക്കുന്നു. ഇതൊരു ആത്മപരിശോധനയ്ക്ക് യോജിച്ച സമയമാണെന്ന് മനസ്സിലാക്കാൻ സാധിക്കും. സ്വയം പരിപോഷിപ്പിക്കാനുള്ള വിചാരങ്ങൾ കൂടുതൽ ഉണ്ടാകും. നാം ഏതൊക്കെ ബന്ധങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടോ ആ ബന്ധങ്ങളിൽ ഏതു നിലപാട് സ്വീകരിക്കണം എന്ന വിചാരം ഉണ്ടാകും. എല്ലാ ബന്ധങ്ങളിലും എടുക്കേണ്ട നിലപാടുകളെക്കുറിച്ച് കൂലങ്കഷമായി ആലോചിക്കും. പുതിയ തുടക്കങ്ങളിലേക്ക് എത്തിനോക്കുമെങ്കിലും സംശയപൂർവ്വം മടിച്ചു നിൽക്കുകയും ചെയ്യും. ഈ അവസരം എന്തിലേക്കും നിങ്ങളെ തള്ളി വിടാതിരിക്കുക. ചിന്തകൾ, വ്യക്തിത്വം എന്നിവ രൂപാന്തരം പ്രാപിച്ചു കൊണ്ടിരിക്കുന്നു. ശാരീരിക അസ്വസ്ഥകൾ ഈ അവസ്ഥയിൽ സാധാരണയാണ്. ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിൽ ശുക്രൻ നിൽക്കുന്നു. വസ്തുവകകൾ, മൂല്യം എന്നിവ ഉയർത്താൻ അക്ഷീണ പരിശ്രമം നടത്തും. ധനവുമായി അടുത്ത ബന്ധമുള്ളവരെ കാണുകയോ അവരുടെ സഹായം തേടുകയോ ചെയ്യും. എങ്കിലും നിങ്ങളുടെ മനസുമായി ഒരു പിടിവലി നടത്തി ഈ ആഴ്ച മുന്നോട്ട് നീങ്ങുന്നതാണ്.
കാൻസർ (ജൂൺ 21 - ജൂലൈ 22)
രഹസ്യ മോഹങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒറ്റപ്പെടൽ, നിഗൂഡത, ദൂരദേശ വാസം, ബെഡ് പ്ലെഷേഴ്‌സ് എന്ന പന്ത്രണ്ടാം ഭാവത്തിൽ സൂര്യൻ ബുധനും ചൊവ്വയും നിൽക്കുന്നു. ഈ അവസരം പന്ത്രണ്ടാം ഭാവത്തിലെ സകല വിഷയങ്ങളിലും രണ്ടാം ആലോചന വേണ്ടി വരും. ഭൗതികമായ നീക്കങ്ങളല്ല ഈ അവസരം മാനസികവും ആത്മീയവുമായ പരിപോഷണം പ്രപഞ്ചം നിങ്ങളിൽ നിന്ന് ആവശ്യപ്പെടും. കഴിഞ്ഞ നാളുകളിൽ നാം എന്തെല്ലാം ചെയ്തു, എന്തെല്ലാം നേടി എന്ന ആലോചനയുണ്ടാകും. ശുഭ വാർത്തകൾക്ക് വേണ്ടി കാത്തിരിക്കുന്നു. ബുധൻ സ്ലോഡൗൺ ചെയ്തു നിൽക്കുന്ന ഈ അവസ്ഥയിൽ മനസിന്റെ അഗാധതയിൽ നിന്ന് സന്ദേശങ്ങളെ ഉൾക്കൊള്ളുന്നു. സ്വപ്‌നങ്ങൾ നിറഞ്ഞ ഉറക്കം, ഉൾവിളികൾ നിറഞ്ഞ സ്വപ്‌നങ്ങൾ എന്നിവ തേടിയെത്തുന്നു. ഏകാന്തനായി നിൽക്കുന്നു. ഇതൊരു മാനസിക വടം വലിയായി കണ്ട് ആത്മീയതയിലേക്ക് നീങ്ങാനുള്ള സമയമായി എന്ന് തിരിച്ചറിയുക. ഈ ഭാവത്തിൽ ഇപ്പോൾ നിങ്ങൾ വരുത്തുന്ന മാറ്റങ്ങൾ ഉടനെ തന്നെ പ്രാവർത്തികമാക്കാൻ പ്രപഞ്ചം തിരശ്ചീലയ്ക്ക് പിന്നിൽ അവസരമൊരുക്കിക്കൊണ്ടിരിക്കുന്നു. അതോർത്ത് സന്തോഷിക്കുക. ഭൂതകാലത്തെ ഓർത്തുകൊണ്ടേയിരിക്കും, ഹൃദയ വികാരങ്ങളെ വെളിപ്പെടുത്താൻ നിർബന്ധിതനാകും. നിഗൂഡമായ വസ്തുതകളിലേക്ക് അടുക്കും.
നിങ്ങളുടെ ലുക്‌സ്, വ്യക്തിത്വം, വീക്ഷണ കോൺ, മനോഭാവം, വിചാരധാര എന്ന ഒന്നാം ഭാവത്തിൽ ശുക്രൻ നിൽക്കുന്നു. സ്വയം മെച്ചെടുത്തും. വ്യക്തിത്വം, വീക്ഷണ കോൺ എന്നിവയെ മെച്ചപ്പെടുത്തി മുന്നേറാനുള്ള ശ്രമം, ബന്ധങ്ങളിൽ പുതുക്കം നേരിടും. പുതിയ ബന്ധങ്ങളിലേക്ക് ചെന്നെത്താൻ ശ്രമിക്കും. പല വിഷയങ്ങളെക്കുറിച്ചും പുതിയ പഠനങ്ങൾ നടത്തും.
ലിയോ (ജൂലൈ 23 - ഓഗസ്റ്റ് 22)
കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്ന പതിനൊന്നാം ഭാവത്തിൽ സൂര്യനും ബുധനും, ചൊവ്വയും നിൽക്കുന്നു. ബുധൻ സ്ലോഡൗൺ ചെയ്തു നിൽക്കുകയും ചെയ്യുന്നു. പഴയ സുഹൃത്തുക്കളെ കണ്ടെത്താം. സോഷ്യൽ മീഡിയയിൽ നിന്ന് അൽപ്പ നാൾ അകന്നു നിന്നാലോ എന്ന ചിന്തയും ഉണ്ടാകാം. ഭൂതകാലത്ത് മറ്റുള്ളവർക്കുവേണ്ടി ചിലവഴിച്ച സമയം വ്യർത്ഥമായോ എന്ന ആലോചനയുമുണ്ടാകും. സ്വപ്‌നങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്നിവയിൽ സുഹൃത്തുക്കളോടോപ്പമല്ല നിങ്ങളുടെ ആലോചനകൾ എന്ന് തോന്നിപ്പിക്കുന്ന സംഭവങ്ങൾ ഉണ്ടായേക്കാം. സുഹൃത്തുക്കളുമായി അൽപ്പം അകന്നു നിൽക്കാനുള്ള സമയമാണെന്നും, നഷ്ടപ്പെടുത്തിക്കളഞ്ഞ സ്വപ്നത്തെ വീണ്ടെടുക്കാനുള്ള സമയമാണെന്നും പ്രപഞ്ചം നമ്മെ ഓർമ്മിപ്പിക്കും. ഇതൊരു ബാലൻസിങ് സമയമാണ്. അതിനോടൊത്ത് മുന്നോട്ട് നീങ്ങുക.
രഹസ്യ മോഹങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒറ്റപ്പെടൽ, നിഗൂഡത, ദൂരദേശ വാസം, ബെഡ് പ്ലെഷേഴസ് എന്ന
പന്ത്രണ്ടാം ഭാവത്തിൽ ശുക്രൻ നിൽക്കും. ശുക്രൻ ഈ ഭാവത്തിൽ നിൽക്കുമ്പോൾ നാം അതീവ രഹസ്യവാനായി നിൽക്കും. ബാഹ്യമായി പ്രേമകാര്യങ്ങളിൽ തൽപ്പരനല്ല എന്ന മുഖംമൂടി അണിയുമെങ്കിലും ഹൃദയത്തിൽ എല്ലാ അവസരവും മെച്ചമായി ഉപയോഗിക്കാനുള്ള വ്യഗ്രത നിറഞ്ഞു നിൽക്കും. അങ്ങനെ എല്ലാ വിഷയങ്ങളിലും അർത്ഥം നിറഞ്ഞ മൗനവുമായി ഈ ആഴ്ച മുന്നോട്ട് നീങ്ങും.
വിർഗോ (ഓഗസ്റ്റ് 23 - സെപ്റ്റംബർ 22)
ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ എന്ന പത്താം ഭാവത്തിൽ സൂര്യനും, ബുധനും, ചൊവ്വയും നിൽക്കുന്നു. ബുധൻ സ്ലോഡൗൺ ചെയ്തു നിൽക്കുന്നു. അധികാര സ്ഥാനത്തുള്ളവരുമായി അൽപ്പം കടുത്തു സംസാരിക്കേണ്ട അവസരം വന്നു ചേർന്നിരിക്കുന്നു. നമ്മുടെ മേൽ ആർക്കൊകെ അധികാരമുണ്ടോ അവരോടെല്ലാം അൽപ്പം അക്ഷമയോടെ നിന്നേക്കാം. സംസാരത്തിൽ വളരെ ശ്രദ്ധിക്കേണ്ട സമയമാണെന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു. തുടങ്ങി വച്ച ജോലികൾ ചെയ്തു തീർക്കേണ്ട സമയം. നാം വിചാരിച്ച രീതിയിൽ കാര്യങ്ങൾ നീങ്ങുന്നില്ല എന്ന് തോന്നുമ്പോൾ സകല നിയന്ത്രണവും നഷ്ടമായതുപോലെ തോന്നാം. ബുധൻ സ്ലോഡൗൺ ചെയ്യുമ്പോൾ അതീവ വികാര ഭരിതരായി മാറുന്ന സമയമാണ്. പുതിയ ജോലി കണ്ടുപിടിക്കാനും, അതിലേക്ക് നീങ്ങാനുമുള്ള തീരുമാനത്തെ ഒന്നുകൂടെ ആലോചിക്കുക ഇതൊരു ട്രിപ്പിൾ ഡോസ് ആണ്. ഒന്ന് എന്തിലും ഏതിലും ശുദ്ധീകരണം മാത്രം ലക്ഷ്യമാക്കുന്ന സൂര്യൻ, എടുത്തു ചാടാൻ പ്രേരിപ്പിക്കുന്ന ചൊവ്വ, പിണങ്ങി നിൽക്കുന്ന ബുധൻ അവ നിൽക്കുന്ന ഭാവമോ, സമൂഹത്തിലെ വില, അധികാരികൾ, മാതാപിതാക്കൾ എന്ന മേഖലയിലും ഈ മൂന്നു കാര്യങ്ങളെയും നേരം വണ്ണം ആലോചിക്കേണ്ട സമയം മാത്രമാണ്. അത് ആലോചിച്ചു നീങ്ങുക.
കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്ന പതിനൊന്നാം ഭാവത്തിൽ ശുക്രൻ നിൽക്കുന്നു. കുട്ടികൾ അല്ലെങ്കിൽ യൂത്ത് ഗ്രൂപ്പുകൾ എന്നിവരുടെ ഒപ്പമുള്ള നല്ല സമയം ഒന്നാം വ്യക്തി വഴി രണ്ടാം വ്യക്തി ജീവിതത്തിലേക്ക് വന്നേക്കാം. സമാന മനസ്‌ക്കരുടെ ഒപ്പം കൂടുതൽ സമയം ചിലവഴിക്കാൻ പ്രപഞ്ചം അവസരമൊരുക്കും. നിങ്ങളുടെ സ്വപ്നങ്ങളെയും, മോഹങ്ങളെയും, ലാഭങ്ങളെയും ഓർത്തു പ്രതീക്ഷ കൈവിടാതെ മുന്നോട്ട് നീങ്ങും.
ലിബ്രാ (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ദൂര യാത്രകൾ, ഉയർന്ന പഠനം, തത്വ ചിന്ത, ആത്മീയത, വിദേശ ബന്ധം എന്ന ഒൻപതാം ഭാവത്തിൽ സൂര്യനും, ബുധനും, ചൊവ്വയും നിൽക്കും.
ബുധൻ സ്ലോഡൗൺ ചെയ്തു നിൽക്കുന്നു. യാത്ര ചെയ്യാനുള്ള പദ്ധതികൾ, പക്ഷെ ഒരു തവണ കൂടി ആലോചിക്കുക ഒൻപതാം ഭാവം വിശ്വാസങ്ങളുടെ ഭാവമാണ്. ലോകത്തെക്കുറിച്ചുള്ള നമ്മുടെ വിചാരങ്ങൾ, നമ്മുടെ വിശ്വാസങ്ങളെക്കുറിച്ചുള്ള ആവലാതികൾ എന്നിവയെല്ലാം ഒന്നുകൂടി ചിന്തിക്കേണ്ട സാഹചര്യങ്ങൾ എത്താം. ചിലർ കൂടുതൽ ആത്മീയതയിലേക്ക് നീങ്ങാം. നേരത്തെ പരാജയപ്പെട്ട പരീക്ഷകൾ, പഠനം, പഠിപ്പിക്കൽ എന്നിവയിൽ ഒന്നുകൂടെ വിശ്വാസം കൊടുക്കാൻ യോജിച്ച സമയം. നേരത്തെ സന്ദർശിച്ച സ്ഥലങ്ങൾ ഒന്നുകൂടി സന്ദർശിക്കാൻ ആഗ്രഹിക്കും. യാത്രകളിൽ അൽപ്പം തടസങ്ങൾ, സംശയങ്ങൾ എന്നിവയും പ്രതീക്ഷിക്കാം. പെട്ടന്നുള്ള യാത്ര തീരുമാനങ്ങൾ
ഒഴിവാക്കുകയാവും നല്ലത്.
ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ എന്ന പത്താം ഭാവത്തിൽ ശുക്രൻ നിൽക്കുന്നു. ജോലി സ്ഥലത്തെ ക്രിയേറ്റീവായ ജോലികളെ സൂചിപ്പിക്കുന്നു. ജോലി സ്ഥലത്തെ സഹായകരമായ സാഹചര്യം പ്രതീക്ഷിക്കാം. കൂടുതൽ ക്രിയേറ്റീവായ ആശയങ്ങൾ ഉപയോഗിച്ചു ജോലി ചെയ്യും. ജോലിയിൽ ആശ്വാസകരമായ നീക്കങ്ങൾ ഉണ്ടാകാം.
സ്കോർപ്പിയോ (ഒക്ടോബർ 23 - നവംബർ 21)
സെക്‌സ്, തകർച്ചകൾ, രൂപാന്തരം, ജോയിന്റ് സ്വത്തുക്കൾ, നിക്ഷേപങ്ങൾ, മറ്റുള്ളവരുടെ കഴിവുകൾ എന്ന എട്ടാം ഭാവത്തിൽ ബുധനും, ചൊവ്വയും സൂര്യനും നിൽക്കുന്നു. ബുധൻ സ്ലോഡൗൺ ചെയ്തും എട്ടാം ഭാവത്തെ ധനപരമായ വിഷയങ്ങളിൽ ഒരു പുനർ വിചിന്തനം നേരിടേണ്ടി വരുന്ന അവസ്ഥയാണ്. കടങ്ങൾ, ടാക്‌സ് എന്നിവയിൽ കൂടുതൽ ശ്രദ്ധ എത്തേണ്ട സാഹചര്യങ്ങൾ ഉണ്ടാകും. മറ്റുള്ളവർക്കുകൂടി അവകാശപ്പെട്ട സ്വത്തുക്കളിന്മേൽ സംശയ നിവാരണം കർശനമായും ചെയ്യണം. പുതിയ ബിസിനസ് ബന്ധങ്ങൾ, പുതിയ ലോണുകൾ എന്നിവ പിന്നീട് എടുക്കാമെങ്കിൽ അതായിരിക്കണം നല്ലത്. എട്ടാം ഭാവത്തിലെ വിഷയങ്ങളെ ശ്രദ്ധിച്ചു പഠിക്കുക, അവയിൽ എടുത്തു ചാടി തീരുമാനം
എടുക്കരുത്. കാരണം സൂര്യൻ ഈ ഭാവത്തിൽ നിൽക്കുമ്പോൾ പങ്കാളിയുമായി ധനത്തിന്റെ പേരിൽ സന്തോഷകരമല്ലാത്ത പെരുമാറ്റം ഉണ്ടാകും എന്നാണ്. ചൊവ്വ പുതിയ ബിസിനസ് പങ്കാളിത്തം ഉണ്ടാക്കാൻ പ്രേരിപ്പിക്കും. എന്നാൽ ആശയ വിനിമയങ്ങളെ വഴി തെറ്റിക്കും എന്ന രീതിയിൽ ബുധനും നിൽക്കും. ഈ ഭാവം സെക്ഷ്വൽ ബന്ധങ്ങളെയും സൂചിപ്പിക്കുന്നു. ഇനി ഈ ഭാവത്തിലെ സ്‌ട്രെസ് മാറ്റുവാൻ സെക്‌സ് തന്നെ ആശ്രയം എന്ന വഴി നോക്കിയാൽ അവിടെയും നല്ല രീതിയിൽ 'ആശയ വിനിമയം' വഴി തെറ്റാം. എല്ലാത്തിനെയും കുറിച്ചുള്ള റിസേർച്ച്,
ആലോചന അത് വൃത്തിയായി നടത്താൻ യോജിച്ച സമയം.
ദൂര യാത്രകൾ, ഉയർന്ന പഠനം, തത്വ ചിന്ത, ആത്മീയത, വിദേശ ബന്ധം എന്ന ഒൻപതാം ഭാവത്തിൽ ശുക്രൻ നിൽക്കുന്നു. ആരുടേയും അധീനതയിൽപ്പെടാൻ ആഗ്രഹിക്കുകയില്ല. എഴുത്ത് വായന എന്നിവയ്ക്ക് നല്ല സമയം. ദൂര ദേശത്ത് നിന്ന് നല്ല സന്ദേശങ്ങൾ, വിദേശ ബന്ധങ്ങൾ, പുതിയ കാര്യങ്ങൾ പഠിക്കൽ, പഠിപ്പിക്കൽ എന്നിവയും പ്രതീക്ഷിക്കുക.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
വിവാഹം, എഗ്രിമെന്റുകൾ, ബിസിനസ് ബന്ധങ്ങൾ, നിയമത്തിനുള്ളിൽ നിൽക്കുന്ന ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തിൽ സൂര്യനും ബുധനും ചൊവ്വയും നിൽക്കുന്നു. ബന്ധങ്ങൾ, ഏതു ബന്ധമായാലും അവയിൽ ഉള്ള നിബന്ധനകളെക്കുറിച്ച് പുനർ വിചിന്തനം ഉണ്ടാകും. ബന്ധങ്ങളിൽ നിന്ന് നാം എന്താഗ്രഹിക്കുന്നു എങ്ങനെ സ്വയം വെളിപ്പെടുത്തുന്നു എന്ന ആലോചനകൾ ഉണ്ടാകും. സംസാരം വഴിതെറ്റാം കാരണം സൂര്യൻ നിൽക്കുന്ന ഭാവത്തിൽ ഒളിഞ്ഞിരിക്കുന്ന സംഗതികളെ വെളിച്ചത്തുകൊണ്ടുവരും. ബന്ധങ്ങളിൽ നാം ഒളിപ്പിച്ചു വച്ചിരിക്കുന്ന നിരാശ, പ്രതീക്ഷ എന്നിവ വെളിപ്പെടുത്തലായിരിക്കും സൂര്യന്റെ ജോലി. മാത്രമല്ല അദ്ദേഹം ഏഴാം ഭാവത്തിൽ നിൽക്കാൻ തീരെ ആഗ്രഹിക്കുന്നതുമില്ല. ചൊവ്വയും പിണങ്ങി നിൽക്കുന്ന ബുധനും അവരുടെതായ പ്രവർത്തനം നടത്തുമ്പോൾ ബന്ധങ്ങൾ ശക്തിപ്പെടലിനു വിധേയമാകുന്ന വിധത്തിൽ ഒരു കീറി മുറിക്കൽ നേരിടും.
സെക്‌സ്, തകർച്ചകൾ, രൂപാന്തരം, ജോയിന്റ് സ്വത്തുക്കൾ, നിക്ഷേപങ്ങൾ, മറ്റുള്ളവരുടെ കഴിവുകൾ എന്ന എട്ടാം ഭാവത്തിൽ ശുക്രൻ നിൽക്കുന്നു. വിപ്ലവകരമായ രീതിയിൽ ജീവിക്കുന്നവരെ എത്തിനോക്കും. അവരെക്കുറിച്ച് പഠിക്കും. മറ്റുള്ളവരുടെ കഴിവുകൾ, ജോയിന്റ് സ്വത്തുക്കൾ, നിക്ഷേപങ്ങൾ, ലോണുകൾ എന്നിവയിൽ നിന്ന് ശുഭ വാർത്ത കേൾക്കാൻ കഴിയണം. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നിന്ന് വ്യക്തികൾ സന്ദർശനത്തിനെത്തും. അതുപോലെ മനസ്സിൽ പ്രേമ ഭാവനകൾ വഴി തെറ്റിയ രീതിയിൽ നിറയും.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ആരോഗ്യം, ബാധ്യതകൾ, ശത്രുക്കൾ, സഹപ്രവർത്തകർ, ദിവസേനയുള്ള ജീവിതം, ജോലി സ്ഥലം, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ
സൂര്യനും, ബുധനും, ശുക്രനും നിൽക്കുന്നു. ബുധൻ സ്ലോഡൗൺ ചെയ്തു നിൽക്കുന്നു. ജോലിയിൽ പുതിയ തീരുമാനങ്ങൾ എടുക്കുന്നതിനു പകരം ചില പഴയ ജോലികൾ, നിങ്ങൾ ആഗ്രഹിച്ചിരുന്നവ നിങ്ങളിലേക്കെത്താൻ സാധ്യത. ജോലി സ്ഥലം ഒന്ന് ഉടച്ചു വാർക്കാൻ പ്രേണയുണ്ടാകും. സഹപ്രവർത്തകരോടുള്ള ബന്ധം ആലോചനയ്ക്ക് വിധേയമാക്കും. ടീം ജോലികളിൽ നിങ്ങൾ ഉദ്ദേശിച്ച കാര്യം എന്താണ് എന്ന് വെളിപ്പെടുത്താൻ അൽപ്പം കഷ്ടപ്പെട്ടെക്കാം. അതെ പോലെ പ്രാധാന്യം ആരോഗ്യം മെച്ചപ്പെടുത്താനും കൊടുക്കേണ്ടി വരും. പെട്ടന്ന് ആരോഗ്യത്തെക്കുറിച്ചുള്ള ചിന്ത വന്നേക്കാം. ആശയ വിനിമയ ഉപകരണങ്ങൾ ഒന്നുകൂടി ടെസ്റ്റ് ചെയ്യേണ്ടതാകുന്നു.
വിവാഹം, എഗ്രിമെന്റുകൾ, ബിസിനസ് ബന്ധങ്ങൾ, നിയമത്തിനുള്ളിൽ നിൽക്കുന്ന ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്ന ഏഴാം
ഭാവത്തിൽ ശുക്രൻ നിൽക്കുന്നു. ജീവിതത്തിൽ സന്തോഷം തരുന്ന പ്രത്യേക വ്യക്തിയുണ്ടാവണം എന്ന് ആഗ്രഹിക്കുകയും അവരെ കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യും. പിന്തിരിപ്പന്മാരെയും, പ്രേമ പരവശരായി കാണപ്പെടുന്നവരെയും അകറ്റി നിർത്തും. യഥാർത്ഥമായി സ്വയം വെളിപ്പെടുത്തുന്നവരെ തേടും. ഒന്നാം വ്യക്തി വഴി മനം കുളിർപ്പിക്കുന്ന വ്യക്തികളെ കണ്ടെത്താം. പുതിയ പ്രേമബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ എന്നിവയെക്കുറിച്ചും ആലോചിക്കേണ്ട അവസരം എത്തും.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
റൊമാൻസ്, കുട്ടികൾ, ഊഹക്കച്ചവടം, ക്രിയേറ്റിവിറ്റി, ഒഴിവു സമയം എന്ന അഞ്ചാം ഭാവത്തിൽ ഊഹക്കച്ചവടം ലക്ഷ്യമാക്കി പ്രവർത്തിക്കുന്നവർ നന്നായി ആലോചിക്കേണ്ട സമയം. സ്ലോഡൗൺ ചെയ്തു നിൽക്കുന്ന ബുധൻ, കൂടെ ചൊവ്വ സൂര്യൻ എന്നിവ. പ്രേമം, ക്രിയേറ്റിവിറ്റി എന്ന വിഷയങ്ങളിൽ മുഷിവു തോന്നിയാൽ അത്ഭുതപ്പെടേണ്ട കാര്യമില്ല. ജീവിതത്തിലെ സന്തോഷം, ഹോബികൾ എന്നിവയെക്കുറിച്ച് ആലോചന ചെയ്യും. ഊഹക്കച്ചവടം, പ്രേമം എന്ന വിഷയങ്ങളിൽ ചൂടുള്ള ചർച്ചകൾ നടത്തും. പെട്ടന്ന് പെട്ടന്ന് തീരുമാനങ്ങൾ എടുക്കാൻ ആഗ്രഹിക്കും. പക്ഷേ വെയിറ്റ് അൽപ സമയം കൂടെ കാത്തു നിൽക്കുക. കുട്ടികളുടെ ഒപ്പം, യൂത്ത് ഗ്രൂപ്പുകൾ എന്നിവയിലുള്ള സമയം എന്നിവ പ്രതീക്ഷിക്കാം. പുതിയ ബിസിനസ്സിനുള്ള തീരുമാനം, ആലോചിച്ചു മാത്രം ചെയ്യുക.
ആരോഗ്യം, ബാധ്യതകൾ, ശത്രുക്കൾ, സഹപ്രവർത്തകർ, ദിവസേനയുള്ള ജീവിതം, ജോലി സ്ഥലം, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ ശുക്രൻ നിൽക്കുന്നു. ജോലി സ്ഥലത്തെ ഒരുമ, നല്ല സമയം, ക്രിയേറ്റീവ് കഴിവുകൾ ഉപയോഗിച്ചുള്ള ജോലികൾ എന്നിവ പ്രതീക്ഷിക്കുക. ജോലി സ്ഥലത്ത് കാര്യങ്ങൾ അടുക്കി വെക്കൽ, വളർത്തു മൃഗങ്ങളോടുള്ള അടുപ്പം എന്നിവയും ഉണ്ടാകാം.
പീസസ് (ഫെബ്രുവരി 19 - മാർച്ച് 20)
സൂര്യൻ, സ്ലോഡൗൺ ചെയ്തു നിൽക്കുന്ന ബുധൻ, ചൊവ്വ എന്നിവ നാലാം ഭാവത്തിൽ നിൽക്കുന്നു. കുടുംബം, വീട്, മാതാപിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ എന്ന വിഷയങ്ങളിൽ വീടിനുള്ളിലേക്ക് കൂടുതൽ ശ്രദ്ധിക്കുന്നതുപോലെ തോന്നാം. ചെറുപ്പകാലം മനസ്സിലേക്ക് ഓടിയെത്താം. ബാല്യകാലത്തെക്കുറിച്ച് മാതാപിതാക്കളെ ചോദ്യം ചെയ്യാം. അറിയാമല്ലോ സൂര്യൻ ഏതു ഭാവത്തിൽ നിൽക്കുന്നോ അവിടെ ശക്തമായ ശുദ്ധീകരണ പ്രക്രിയ നടക്കുന്നു. വീടിനുള്ളിൽ പല കാര്യങ്ങൾ ചർച്ച ചെയ്യുകയും, ശക്തി പ്രകടനം നടത്തുകയും ചെയ്യും. ബുധൻ സ്ലോഡൗൺ ചെയ്തിരിക്കുന്നതിനാൽ വീട് വില്പന, വാങ്ങൽ എന്ന വിഷയങ്ങളെക്കുറിച്ചുള്ള തീരുമാനങ്ങൾ റീ തിങ്ക് ചെയ്യേണ്ടതാണ്.
റൊമാൻസ്, കുട്ടികൾ, ഊഹക്കച്ചവടം, ക്രിയേറ്റിവിറ്റി, ഒഴിവു സമയം എന്ന അഞ്ചാം ഭാവത്തിൽ ശുക്രൻ നിൽക്കുന്നു. പുതിയ വ്യക്തികളുമായി സ്‌നേഹ ബന്ധം ഉണ്ടാകാമെങ്കിലും അവ ഒരു ലോങ്ങ് ടേം തലത്തിലേക്ക് നീങ്ങേണ്ട സാധ്യതയില്ല. ഈ അവസരം കുട്ടികളുമായുള്ള കൂടുതൽ അടുപ്പം, ക്രിയേറ്റീവായ കാര്യങ്ങൾ ചെയ്യൽ, പുതിയ ഹോബികൾ എന്നിവയ്ക്കും അവസരം ഉണ്ടാകും.
jayashreeforecast@gmail.com
https://www.facebook.com/AtsroGospel