എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

ബുധൻ നിങ്ങളുടെ ജോലിയെ സ്വാധീനിച്ചു തുടങ്ങുന്നതാണ്. പുതിയ ജോലിക്ക് ഉള്ള അവസരങ്ങൾ ഉണ്ടാകും. ഇവ കൂടുതലും മീഡിയ , എഴുത്തു, പഠനം എന്ന മേഖലയിൽ നിന്നായിരിക്കും. ജോലി വളരെ അധികം പ്രാധാന്യം നേടും. മൾട്ടി ടാസ്‌കിങ് അവസ്ഥയിൽ ജോലി ചെയ്യേണ്ട സാഹചര്യമാണ്. വീട്ടിലും കൂടുതൽ ശ്രദ വേണ്ടി വരുന്നതാണ്. പല തരത്തിൽ ഉള്ള റിയൽ എസ്റ്റേറ്റ് ഡീലുകൾ , വീട്ടിൽ നിന്നുള്ള യാത്രകൾ, മുതിർന്ന വ്യക്തികളുടെ ആരോഗ്യത്തിൽ ഉള്ള ശ്രദ്ധ എന്നിവ ആവശ്യമാകും. നിങ്ങൾ വീടിനു വേണ്ടി പ്ലാൻ ചെയ്തിരുന്ന കാര്യങ്ങൾ ഈ മാസം മുതൽ തുടങ്ങാൻ ഉള്ള നിരവധി സാഹചര്യങ്ങളും വന്നെത്താം.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ബുധൻ നിങ്ങളുടെ ഒൻപതാം ഭാവത്തെ ഈ ആഴ്ച മുതൽ സ്വാധീനിക്കുന്നതാണ്. യാത്രകൾ, തീർത്ഥ യാത്രകൾ എന്നിവയ്ക്കുള്ള നിരവധി സാധ്യതകൾ ഉണ്ടാകുന്നതാണ്. ഉപരി പഠനത്തിനുള്ള അവസരങ്ങൾ, ദൂര ദേശത്തു നിന്നുള്ള ജോലികൾ, സഹോദരങ്ങൾ അയൽക്കാർ എന്നിവർക്ക് ഒപ്പം ഉള്ള ജോലികൾ, മീഡിയ, നെറ്റ് വർക്കിങ് എന്ന മേഖലയിൽ നിന്നുള്ള ജോലികളും ഈ ആഴ്ച ഉണ്ടാകാം. വളരെ അധികം ജോലികൾ ഒരേ സമയം ചെയ്യേണ്ട അവസ്ഥ വരുന്നതിനാൽ ശാരീരിരിക അസ്വസ്ഥതകളും നിങ്ങൾക്ക് ഈആഴ്ച പ്രതീക്ഷിക്കാം.അതോടൊപ്പം തന്നെ സാമ്പത്തിക വിഷയങ്ങളും പ്രാധാന്യം നേടും. 

ജമിനി (മെയ് 21 - ജൂൺ 20)
ഈ ആഴ്ച ബുധൻ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ സ്വാധീനിച്ചു തുടങ്ങും.മണി ചെയിൻ പോലുള്ള പദ്ധതികളിൽ നിന്ന് ഒഴിഞ്ഞു മാറി നിൽക്കുക.സാമ്പത്തിക വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാകുന്നതാണ്. പല തരം കൊടുക്കൽ വാങ്ങലുകൾ, ലോണുകൾക്ക് വേണ്ടി ഉള്ള ചർച്ചകൾ, നിലവിൽ ഉള്ള സാമ്പത്തിക ബാധ്യതകളിൽ ഒത്തു തീർപ്പുകൾ, പുതിയ പങ്കാളിത്ത ബന്ധത്തിന് വേണ്ടി ഉള്ള ചർച്ചകൾ എന്നിവ എല്ലാം പ്രതീക്ഷിക്കുക. നിഗൂഢ വിഷയങ്ങളിൽ ഉള്ള താല്പര്യം അധികരിക്കുന്നതാണ്.പുതിയ ടീമിൽ ചേരാൻ ഉള്ള അവസരം, പുതിയ ലോങ്ങ് ടേം ജോലികൾ എന്നിവ എല്ലാം ഈ സമയം ഉണ്ടാകുന്നതാണ്. 

കാൻസർ (ജൂൺ 21 - ജൂലൈ 22)
ചന്ദ്രൻ ഈ ആഴ്ച ആറാം ഭാവത്തെ സ്വാധീനിച്ചു തുടങ്ങുന്നതാണ് പുതിയ ആരോഗ്യ ക്രമം, വ്യായാമം എന്നിവയും നിങ്ങൾ ഏറ്റെടുക്കുന്നതാണ്. നിങ്ങളുടെ വ്യക്തി ബന്ധങ്ങളും ഔദ്യോഗിക ബന്ധവും മാസത്തിന്റെ മൂന്നാം ആഴ്ച മുതൽ കൂടുതൽ ശ്രദ്ധ നേടും. പുതിയ വ്യക്തികൾ നിങ്ങളുടെ ജീവിതത്തിലേക്ക് വരാം. പുതിയ ജോബ് ഓഫർ, ദൂര യാത്രകൾക്ക് ഉള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. നിങ്ങളുടെ മാനസികവും ശാരീരികവും ആയ ആരോഗ്യം ഈ ആഴ്ച പ്രധാനമാണ്. ഒറ്റപെട്ടു നിൽക്കാൻ ഉള്ള ആഗ്രഹം വളരെ അധികമായിരിക്കും. പ്രാർത്ഥന ധ്യാനം എന്നിവയും ഈ മാസം പതിവിൽ കൂടുതൽ ഉണ്ടാകുന്നതാണ്. റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട്ടിൽ നിന്നുള്ള യാത്രകൾ, കുടുംബ യോഗങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ബുധൻ ഈ ആഴ്ച മുതൽ നിങ്ങളുടെ ജോലി സ്ഥലം സഹപ്രവർത്തകർ എന്നിവയെ സ്വാധീനിച്ചു തുടങ്ങുന്നതാണ്. ഇവയിൽ നിന്നുള്ള വെല്ലുവിളികളും ഉണ്ടാകുന്നതാണ്. മീഡിയ, നെറ്റ് വർക്കിങ്. എന്ന മേഖലയിൽ നിന്നുള്ള പല ജോലികളും ഉണ്ടാകും. പുതിയ സുഹൃദ് ബന്ധങ്ങൾ ഉണ്ടാകാനും, നിലവിൽ ഉള്ള സുഹൃദ് ബന്ധങ്ങളിൽ വിള്ളലുകൾ ഉണ്ടാകാനും ഉള്ള സാധ്യതകൾ ഉണ്ട്. നിരവധി ലോങ്ങ് ടേം ജോലികളും, വിദേശത്തു നിന്നുള്ള ജോലികളും നിങ്ങളെ തേടി എത്താം. ചാരിറ്റി പ്രവർത്തനങ്ങളും ഉണ്ടാകുന്നതാണ്ദൂര ദേശത്തു നിന്നുള്ള ജോലികൾ, തീർത്ഥ യാത്രകൾ എന്നിവയും പ്രതീക്ഷിക്കുക. കുട്ടികൾ യൂത് ഗ്രൂപ്പുകൾ എന്നിവയിൽ നിന്നുള്ള ജോലികളും ഉണ്ടാകുന്നതാണ്.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ഈ ആഴ്ച മുതൽ ബുധൻ നിങ്ങളുടെ ക്രിയേറ്റിവ് കഴിവുകളെ സ്വാധീനിച്ചു തുടങ്ങുന്നതാണ്. ക്രിയേറ്റിവ് ജോലികളിൽ നിന്നുള്ള നിരവധി അവസരങ്ങൾ ഉണ്ടാകുന്നതാണ്. കുട്ടികളുടെ ആരോഗ്യം പരിപോഷണം എന്നിവ പ്രധാനം ആകും.പ്രേമ ബന്ധം ഉണ്ടാകാൻ ഉള്ള അവസരം, നിരവധി നെറ്റ് വർക്കിങ് അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. പല വിധത്തിൽ ഉള്ള സാമ്പത്തിക ബാധ്യതകളും ഉണ്ടാകുന്നതാണ്. റിസ്‌കുള്ള ജോലികൾ ചെയ്യാൻ ഉള്ള അവസരവും ഈ ആഴ്ച പ്രതീക്ഷിക്കുക. നിരവധി ചെറു യാത്രകൾ, മീഡിയ , കമ്മ്യൂണിക്കേഷൻ എന്ന രംഗത് നിന്നുള്ള ജോലികൾ എന്നിവയെല്ലാ0 ഉണ്ടാകുന്നതാണ്. പല വിധത്തിൽ ഉള്ള റിയൽ എസ്റ്റേറ്റ് ഡീലുകളും ഉണ്ടാകുന്നതാണ്.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ബുധൻ ഈ ആഴ്ച മുതൽ നിങ്ങളുടെ കുടുംബ ജീവിതത്തെ സ്വാധീനിക്കുന്നതാണ്. നിങ്ങളുടെ കുടുംബ ജീവിതം കൂടുതൽ പ്രാധാന്യം നേടും.നിരവധി റിയൽ എസ്റ്റേറ്റ് ഡീലുകൾ, ചർച്ചകൾ, ബന്ധു ജന സമാഗമം എന്നവയും ഈ അവസരം പ്രതീക്ഷിക്കാവുന്നതാണ്.പല വിധത്തിൽ ഉള്ള സാമ്പത്തിക വിഷയങ്ങളും ഉയർന്ന വരുന്നതാണ്.ലോണുകൾ , അവയെ കുറിച്ചുള്ള ചർച്ചകൾ, ലോൺ സെറ്റിൽ ചെയ്യാൻ ഉള്ള അവസ്ഥ പങ്കാളിത്ത ബന്ധങ്ങളിൽ ഉള്ള മാറ്റം എന്നിവയും ഉണ്ടാകുന്നതാണ്.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ബുധൻ ഈ ആഴ്ച മുതൽ നിങ്ങളുടെ മൂന്നാം ഭാവത്തെ സ്വാധീനിക്കുന്നതാണ്. എഴുത്ത്, പ്രസിദ്ധീകരണം എന്നീ മേഖലയില് ജോലി ചെയ്യുന്നവര്ക്കുള്ള കൂടുതല് സാധ്യതകളും ഉണ്ടാകാം. മീഡിയ , ഇലെക്ട്രോനിക്‌സ് എന്നാ മേഖലയില് നിന്നുള്ള അവസരങ്ങള് ഈ മാസം ഉണ്ടാകാം. നിരവധി ചെറു യാത്രകള്, സഹോദരങ്ങളും ആയുള്ള ചര്ച്ചകള്, ചെറു കോഴ്‌സുകള് ചെയ്യാന് ഉള്ള അവസരം, നിങ്ങളുടെ സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം, ശാരീരിരിക അസ്വസ്ഥകള് എന്നിവയു0 ഈ മാസം ഉണ്ടാകാം. കൂടുതല് ആശയ വിനിമയങ്ങള്, ആശയ വിനിമയ ഉപകരണങ്ങള് വാങ്ങാന് ഉള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക. സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള ആശങ്കകളും ഈ അവസരം പ്രതീക്ഷിക്കാവുന്നതാണ്.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ബുധൻ ഈ ആഴ്ച മുതൽ സാമ്പത്തിക വിഷയങ്ങളുടെ മേല് വളരെ അധികം സ്വാധീനം ചെലുത്തും. അധിക ചെലവ് നിയന്ത്രിക്കേണ്ട അവസ്ഥയാണ് പുതിയ പാര്ട്ട് ടൈം ജോലിക്കുള്ള അവസരം ഉണ്ടാകാം. ക്രിയേറ്റീവ് ജോലികള്, ലോണുകള് ലഭിക്കാനും നല്കാനും ഉള്ള സാഹചര്യം, എന്നിവയും പ്രതീക്ഷിക്കുക. ലോങ്ങ് ടേം ജോലികൾ, വിദേശത്തു നിന്നുള്ള ജോലികൾ, ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ഈ ആഴ്ച മുഴുവൻ നിരവധി റിയൽ എസ്റ്റേറ്റ് ഡീലുകൾ, ചർച്ചകൾ, ബന്ധു ജന സമാഗമം എന്നിവ പ്രതീക്ഷിക്കാവുന്നതാണ്. ജോലി, ജോലി സ്ഥലം , സഹ പ്രവര്ത്തകര് എന്നാ വിഷയങ്ങള് വളരെ സങ്കീര്ണമായ അവസ്ഥയില് ഈ മാസം മുഴുവന് ഉണ്ടാകും, . ജോലിയെ കുറിച്ചുള്ള പുതിയ തീരുമാനങ്ങള് ഉണ്ടാകാം. എങ്കിലും നിലവില് ഉള്ള ജോലിയില് റിസ്‌ക് എടുക്കാന് ഉള്ള അവസരമല്ല. . ആരോഗ്യത്തെക്കുറിച്ചുള്ള ശ്രദ്ധ കൂടുതലായിരിക്കും,,പുതിയ ഭക്ഷണക്രമം മരുന്നുകൾ, എന്നിവയ്ക്കുള്ള അവസരങ്ങൾ ഉണ്ടാക്കാം. പുതിയ ടീമിൽ ചേരാൻ ഉള്ള അവസരങ്ങൾ, ടെക്ക്‌നിക്കൽ രംഗത് നിന്നുള്ള ജോലികൾ എന്നിവയും പ്രതീക്ഷിക്കുക.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ഈ ആഴ്ചയും പുതിയ ഗ്രൂപുകളില് ചേരാന് ഉള്ള അവസരം ഉണ്ടാകും. പുതിയ ലോങ്ങ് ടേം ജോലികള് ചെയ്യാന് ഉള്ള അവസരം ലഭിച്ചേക്കാം. ദൂര ദേശത് നിന്നുള്ള ജോലികള്, ടീം അംഗങ്ങളുമായുള്ള തര്ക്കങ്ങള്, ചര്ച്ചകള്, പുതിയ സുഹൃത്തുക്കളെ ലഭിക്കാന് ഉള്ള അവസരം. നിലവിലുള്ള ഗ്രൂപ്പുകളിൽനിന്ന്, മാറ്റങ്ങൾ ഉണ്ടാകാം ഈ ഗ്രൂപ്പുകളിൽ നിന്നും,അകൽച്ച പ്രതീക്ഷിക്കുക. ചാരിറ്റി പ്രവർത്തനങ്ങൾ നടത്താം.,സയന്റിഫിക്, ടെക്‌നിക്കൽ ആശയവിനിമയ രംഗത്തുനിന്നുള്ള ജോലികൾ,എത്താം.. ഇവയില് നിന്നെല്ലാം തന്നെ തിരുത്തലുകളും ഉണ്ടാകും. പുതിയ സാമ്പത്തിക പ്ലാന്, കുട്ടികള് യൂത്ത് ഗ്രൂപ്പുകള് എന്നിവര്‌ക്കൊപ്പം പ്രവര്ത്തിക്കാന് ഉള്ള അവസരങ്ങള്, കല , ആസ്വാദനം എന്നിവയ്ക്ക് ഉള്ള അവസരങ്ങള് എന്നിവയും ഉണ്ടാകാം. മീഡിയ , ഇലെക്ട്രോനിക്‌സ് എന്നാ മേഖലയില് നിന്നുള്ള അവസരങ്ങള് ഉണ്ടാകാം.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ഈ ആഴ്ച മുതൽ നിങ്ങളുടെ ലോങ്ങ് ടേം ജോലികളിൽ നിന്നുള്ള അവസരങ്ങൾ ഉണ്ടാകുന്നതാണ്. പുതിയ ടീമിൽ ജോലി ചെയ്യാൻ ഉള്ള അവസരങ്ങൾ പ്രതീക്ഷക്കുക. ടെക്ക്‌നിക്കൽ രംഗത് നിന്നുള്ള ജോലികൾ പ്രതീക്ഷിക്കുക. കുട്ടികൾക്ക് ഒപ്പം പ്രവർത്തിക്കാൻ ഉള്ള അവസരം പ്രതീക്ഷയ്ക്കുക. വിദേശത്തു നിന്നുള്ള ജോലികൾ, ചാരിറ്റി രംഗത് നിന്നുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. സാമ്പത്തിക ബാധ്യതകൾ കുറിച്ചുള്ള കണക്ക് കൂട്ടലുകളും ഉണ്ടാകുന്നതാണ്.