- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെപ്റ്റംബർ മൂന്നാം ആഴ്ചഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ഈ ആഴ്ച നിങ്ങളുടെ ജോലി സ്ഥലത്തു പല പുതിയ തുടക്കങ്ങളും ഉണ്ടാകാം. പുതിയ പ്രോജെക്ട്കട്ടുകൾ, സഹ പ്രവർത്തകരും ആയുള്ള ചർച്ചകൾ എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കുക. പല തർക്കങ്ങളും ഈ ആഴ്ചയുടെ ഭാഗം ആകാം. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം ഉണ്ടാകും. ആരോഗ്യം, സാമ്പത്തിക ബാധ്യതകള് എന്നിവയും ഈ അവസരം ശ്രദ്ധ നേടും. പല ജോലികളിലും തിരുത്തലുകളും പ്രതീക്ഷിക്കുക. കൊണ്ടേയിരിക്കുന്നു വ്യക്തി ബന്ധങ്ങള് , ബിസിനസ ബന്ധങ്ങള് എന്നിവയുടെ മേല് അതീവ ശ്രദ്ധ ഉണ്ടാകുന്ന അവസരമാണ് ഇത്. നിങ്ങളുടെ ബന്ധങ്ങളുടെ യഥാര്ഥ അവസ്ഥ ഈ സമയം വെളിപ്പെടാം. ബന്ധങ്ങളില് പുതിയ ഒരു തീരുമാനത്തിന് ഈ അവസരം അത്ര യോജ്യമല്ല. ചൊവ്വ തന്റെ വക്ര ഗതിയിൽ ഉള്ള സഞ്ചാരം തുടർന്ന് കൊണ്ടേയിരിക്കുന്നു. അതിനാല് ഈ ബന്ധങ്ങള്ക്ക് മേലുള്ള ചര്ച്ചകള് ശ്രദ്ധയോടെ ആയിരിക്കണം. പുതിയ എഗ്രീമെന്റുകള്, ഡീലുകള് എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. എങ്കിലും ഇവയിൽ നിന്നെല്ലാം പല തരം വെല്ലുവിളികളും ഉണ്ടാകാവുന്നതാണ്.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
ഈ ആഴ്ച നിങ്ങളുടെ ക്രിയേറ്റിവ് ജോലികളിൽ നിന്നുള്ള പല തുടക്കങ്ങളും പ്രതീക്ഷിക്കുക. നിങ്ങളുടെ കഴിവുകൾ മറ്റുള്ളവർ ശ്രദ്ധിക്കാൻ ഉള്ള പല അവസരങ്ങളും ഉണ്ടാകുന്നതാണ്. പുതിയ വിഷയങ്ങള് പഠിക്കാനുള്ള അവസരം, കല ആസ്വാദനം എന്നാ മേഖലയില് നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. റിസ്‌ക് കൂടുതൽ ഉള്ള ജോലികളിൽ ഏർപ്പെടാതിരിക്കുകയാണ് ഉചിതം. നിങ്ങളുടെ കഴിവുകള് മറ്റുള്ളവരുടെ മുന്പില് പ്രദര്ശിപ്പിക്കാനുള്ള കഠിന ശ്രമം നടത്തും. വിനോദ പരിപാടികളില് പങ്കെടുക്കാനുള്ള അവസരവും ഈ സമയം പ്രതീക്ഷിക്കാവുന്നതാണ്. സമാന മനസ്‌കരുമായുള്ള ചര്ച്ചകള്, ടീം ജോലികള് എന്നിവയും പ്രതീക്ഷിക്കുക. ജോലി സ്ഥലത്തെ നീക്കങ്ങള് ഈ അവസരം പ്രധാന്മാകും. ശുക്രന് ക്രിയേറ്റീവ് ജോലികളെ സൂചിപ്പിക്കുന്നു. ഈ ജോലികളെ കുറിച്ചുള്ള ചര്ച്ചകള്, ജോലി സ്ഥലത്തെ നവീകരണം, സഹ പ്രവര്ത്തകരുമായുള്ള ചര്ച്ചകള്, പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം എന്നിവ ജോലിയുടെ ഭാഗമായി പ്രതീക്ഷിക്കുക . അതെ സമയം ആരോഗ്യം, സൗന്ദര്യം എന്നിവയുടെ മേലും ശ്രദ്ധ ഉണ്ടാകും. കുട്ടികൾക്ക് വേണ്ടി കൂടുതൽ സമയം ചിലവഴിക്കുന്നതാണ്.
ജമിനി (മെയ് 21 - ജൂൺ 20)വീട് കുടുംബം എന്നിവയിൽ ഈ ആഴ്ച പുതിയ നീക്കങ്ങൾ ഉണ്ടാകുന്നതാണ്. ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങള് എന്നിവയും ഈ അവസരം ഉണ്ടാകും. വീടിനോട് സംബന്ധിച്ച സീരിയസ് ചര്ച്ചകള്, പുതിയ ഉപജീവന മാര്ഗത്തെ കുറിച്ചുള്ള ചര്ച്ച, പല വിധ റിയല് എസ്റ്റേറ്റ് ഡീലുകള്, മാതാ പിതാക്കലുമായുള്ള ചര്ച്ചകള്, വീട്ടില് നിന്നുള്ള യാത്രകള് എന്നിവയും പ്രതീക്ഷിക്കുക. ഇവയില് എല്ലാം തന്നെ പല വിധത്തില് ഉള്ള തടസങ്ങളും പ്രതീക്ഷിക്കുക. ക്രിയേറ്റീവ് ജോലികളില് നിന്നുള്ള പല അവസരങ്ങളും പ്രതീക്ഷിക്കുക. സ്വന്തം സംരംഭങ്ങളില് നിന്നുള്ള പല അവസരങ്ങളും ഉയര്ന്ന വരാം. നെറ്റ് വര്ക്കിങ് ജോലികള്, കല ആസ്വാദനം എന്നാ മേഖലയില് നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. പുതിയ ഹോബികള് ഏറ്റെടുക്കാനുള്ള ശ്രമം, വിനോദ പരിപാടികളില് പങ്കെടുക്കാനുള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക . പുതിയ ലോങ്ങ് ടെം ജോലികൾ, ഈ ജോലികളിൽ നിന്നുള്ള തിരുത്തലുകൾ എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കുക.
കാൻസർ (ജൂൺ 21 - ജൂലൈ 22)സഹോദരങ്ങളും ആയുള്ള കൂടുതൽ ചർച്ചകൾ ഈ ആഴ്ച ഉണ്ടാകാം. ആശയ വിനിമയങ്ങള് കൊണ്ടുള്ള നിരവധി ജോലികള്, ഈ ആഴ്ച പ്രതീക്ഷിക്കുക സ്വന്തം സംരംഭങ്ങള്ക്ക് വേണ്ടി ഉള്ള ശ്രമം, കൂടുതല് ആശയ വിനിമയങ്ങള്, ഒരേ സമയം നിരവധി ജോലികളില് ശ്രദ്ധ കേന്ദ്രീകരിക്കേണ്ട അവസരം, പുതിയ ഇലെക്ട്രോനിക് ഉപകരങ്ങള് വാങ്ങാനോ, അവയെ കുറിചു പഠിക്കാനോ ഉള്ള അവസരം എന്നിവ പ്രതീക്ഷിക്കുക . ചെറിയ ശാരീരിരിക അസ്വസ്ഥതകളും ഈ അവസരതിന്റെ പ്രത്യേകതയാണ് . വീടിനോട് ബന്ധപ്പെട്ട വിഷയങ്ങള്ക്ക് ഈ അവസരം വളരെ പ്രധാനമാണ് . വീട്ടില് നിന്നുള്ള യാത്രകള്, പല തരത്തിലുള്ള റിയല് എസ്റ്റേറ്റ് ഡീലുകള്, വീട് മാറ്റം, എന്നിവയെ കുറിച്ചുള്ള ചര്ച്ചകള് ഉണ്ടാകും. ജീവിത സൗകര്യങ്ങള് മെച്ചപ്പെടുത്താനുള്ള ശ്രമം, കുടുംബ യോഗങ്ങള് എന്നിവയും പ്രതീക്ഷിക്കുക വീടിനുള്ളിൽ പല വിധ തർക്കങ്ങളും ഈ ആഴ്ച ഉണ്ടാകുന്നതാണ്. ജോലിയിൽ പല പ്രോജെക്ട്കട്ടുകളിലും തിരുത്തലുകളും ഉണ്ടാകുന്നതാണു.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)ഈ ആഴ്ച നിങ്ങളുടെ സാമ്പത്തിക പദ്ധതികളിൽ പുതിയ തുടക്കങ്ങൾ ഉണ്ടാകുന്നതാണ്. ഈ അവസരം മെച്ചമായി ഉപയോഗിക്കാം. നിലവിലുള്ള ജോലിയിൽ കൂട്ടിച്ചേർക്കലുകൾ ഉണ്ടാകാം. അധിക ചെലവ് നിയന്ത്രിക്കേണ്ട നിരവധി സാഹചര്യങ്ങൾ എത്താം, പെട്ടെന്നുള്ള ചിലവുകളും ഈ അയച്ച ഉണ്ടാകുന്നതാണ്. വസ്തുവകകളുടെ ക്രയവിക്രയം വിലപിടിച്ച വസ്തുക്കൾ വാങ്ങാനുള്ള അവസരം, എന്നിവയും ഉണ്ടാകാം. ജോലി സ്ഥലത്തും, വീടിനുള്ളിലും പല തരത്തിൽ ഉള്ള തർക്കങ്ങൾ ഉണ്ടാകുന്നതാണ്. ദൂര യാത്രകള്, ചെറു കോഴ്‌സുകള് എന്നുവ ഈ അവസരം വളരെ പ്രധാനമാണ്. ചൊവ്വ ഈ വിഷയങ്ങളെ വിപരീത രീതിയിൽ സ്വാധീനിക്കുന്നു. അതിനാൽ ഈ വിഷയങ്ങളിൽ എല്ലാം തന്നെ തടസങ്ങൾ ഉണ്ടാകാം.ആശയ വിനിമയങ്ങള് വളരെ പ്രധാനമാണ്. സഹോദരങ്ങള്, സഹോദര തുല്യരായ വ്യക്തികള് എന്നിവരോടുള്ള ആശയ വിനിമയങ്ങള് പ്രതീക്ഷിക്കുക. എഴുത്ത്, എഡിറ്റിങ്. സെയ്‌ല്‌സ്, എന്നാ മേഖലയില് ജോലി ചെയ്യുന്നവര്ക്കുള്ള നിരവധി അവസരങ്ങള് ഈ അവസരം ഉണ്ടാകം. ഇലെക്ട്രോനിക് ഉപകാരണങ്ങള് വാങ്ങാനുള്ള അവസരം, പുതിയ നെറ്റ് വര്ക്കിങ് അവസരങ്ങള് എന്നിവയും പ്രതീക്ഷിക്കുക.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)നിങ്ങളുടെ വ്യക്തി ജീവിതം ഈ ആഴ്ച കൂടുതൽ ശ്രദ്ധ നേടുന്നതാണ്. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവാശ്യമായി വരുന്നതാണ്. പുതിയ ബന്ധങ്ങൾ ഉണ്ടാകാൻ ഉള്ള അനവധി അവസരങ്ങൾ ഉണ്ടാകുന്നതാണ്. ചൊവ്വ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ വിപരീത ഗതിയിൽ സ്വാധീനിക്കുന്നു. അതിനാൽ സാമ്പത്തികമായ കൊടുക്കൽ വാങ്ങലുകളിൽ ശ്രദ്ധ ആവശ്യമാകും. പുതിയ സാമ്പത്തിക പദ്ധതികൾക്ക് അത്ര അനുയോജ്യമായ സമയം അല്ല. അത് പോലെ തന്നെ പങ്കാളിത്ത ബന്ധങ്ങളിൽ തര്ക്കങ്ങളും പ്രതീക്ഷിക്കുക. സഹ പ്രവർത്തകരുമായുള്ള നിരവധി ചർച്ചകൾ ഉണ്ടാകുന്നതാണ്. ക്രിയേറ്റിവ് ജോലികളിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. ജോലികളിൽ നിന്നുള്ള റിസ്‌കുകൾ ഏറ്റെടുക്കരുത്.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)നിങ്ങളുടെ വൈകാരികമായ സമ്മർദ്ദം ഈ ആഴ്ച വർധിക്കുന്നതാണ്. വ്യക്തി ജീവിതവും, ഔദ്യോഗിക ജീവിതവും പല തരം വെല്ലുവിളികൾ നിങ്ങളുടെ ജീവിതത്തിൽ കൊണ്ട് വന്നേക്കാം. അതിനാൽ യാതൊരു റിസ്‌കുകളും ഈ ആഴ്ച ഏറ്റെടുക്കാൻ പാടുള്ളതല്ല. സഹ പ്രവര്ത്തകരുമായുള്ള തര്ക്കങ്ങള് പ്രതീക്ഷിക്കുകആത്മീയ യാത്രകള്, ദൂര യാത്രകള്, ഭാവി പദ്ധതികളെ കുറിച്ചുള്ള ചര്ച്ചകള് . ശാരീരിരിക അസ്വസ്ഥതകളും ഈ അവസരം ഉണ്ടാകാം. ഈ ആഴ്ച വ്യക്തി ജീവിതത്തില് പുതിയ തുടക്കങ്ങള് പ്രതീക്ഷിക്കുക. പുതിയ പ്രോജക്ക്ട്ടുകള്, ജീവിതത്തില് പുതിയ വ്യക്തികളുടെ ആഗമനം എന്നിവയും പ്രതീക്ഷിക്കുക. ജോലി സ്ഥലത്ത് പല രീതിയില് ഉള്ള വെല്ലുവിളികള് ഉണ്ടാകാം. പുതിയ ലോങ്ങ് ടെം ജോലികൾ, പുതിയ ഗ്രൂപുകളിൽ ചേരാൻ ഉള്ള അവസരം,ടെക്ക്‌നിക്കൽ രംഗത് നിന്നുള്ള ജോലികൾ, പുതിയ ഗ്രൂപുകളിൽ ചേരാൻ ഉള്ള അവസരം എന്നിവ എല്ലാം പ്രതീക്ഷിക്കുക.
സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)ഈ ആഴ്ച നിങ്ങൾക്ക് പുതിയ ലോങ്ങ് എം പ്രോജെക്ട്കട്ടുകൾ ലഭിക്കാൻ ഉള്ള സാഹചര്യം ഉണ്ടാകാം. ലോങ്ങ് ടേം ബന്ധങ്ങളില് നിന്നുള്ള വെല്ലുവിളികള് ഉണ്ടാകാം, സുഹൃദ് ബന്ധങ്ങള്, സാമൂഹിക ബന്ധ്‌നഗല് എന്നിവയില് നിന്നുള്ള തര്ക്കങ്ങളും പ്രതീക്ഷിക്കുക ചാരിറ്റി പ്രവര്തനങ്ങള്, കമ്യൂണിക്കേഷന് രംഗത്ത് നിന്നുള്ള ജോലികള്, പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള ശ്രമം, ടെക്ക്‌നിക്കല് കമ്യൂണിക്കേഷന് രംഗത്ത് നിന്നുള്ള അവസരങ്ങള്, പുതിയ ഗ്രൂപുകളില് ചേരാനുള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക. ശുക്രൻ നിങ്ങളുടെ ജോലിയെ ഈ ആഴ്ച സ്വാധീനിക്കുന്നതാണ്. ക്രിയേറ്റിവ് ജോലികളിൽ നിന്നുള്ള അവസരങ്ങൾ ഉണ്ടാകുന്നതാണ്. നിങ്ങളുടെ കഴിവുകൾ മറ്റുള്ളവർ ശ്രദ്ധിക്കാൻ ഉള്ള പല അവസരങ്ങളും ഉണ്ടാകുന്നതാണ്. എന്നിരുന്നാലും, ജോലി സ്ഥലത്തു പല വിധ തർക്കങ്ങളും പ്രതീക്ഷിക്കുക.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)നിങ്ങളുടെ ജോലി സ്ഥലത്തു ഈ ജോലിസ്ഥലത്തെ പല നീക്കങ്ങളിലും ഈ ആഴ്ച ഉണ്ടാകുന്നതാണ്. എഴുത്ത്, മീഡിയ എന്നാ മേഖലകളില് നിന്നുള്ള നിരവധി അവസരങ്ങള്, ചെറു പ്രോജക്ക്ട്ടുകള്, സഹ പ്രവര്ത്തകരുമായുള്ള വിയോജിപ്പുകള് എന്നിവയും ഈ അവസരം ഉണ്ടാകാം. അധികാരികളുമായുള്ള പല വിധ ചർച്ചകളും ഉണ്ടാകുന്നതാണ്. അവർ നിങ്ങളുടെ ജോലിയെ വിലയിരുത്തും. പുതിയ ജോലിക്കുള്ള അവസരവും ഉണ്ടാകുന്നതാണ്. ശുക്രൻ ദൂര യാത്രകളെ സൂചിപ്പിക്കുന്ന വിഷയങ്ങളെ ഈ ആഴ്ച സ്വാധീനിക്കുന്നതാണ്. ദൂര ദേശത്തു നിന്നുള്ള ജോലികൾ, പുതിയ വിഷയങ്ങൾ പഠിക്കാൻ ഉള്ള അവസരം, ആത്മീയ വിഷയങ്ങളിൽ കൂടുതൽ താല്പര്യം എന്നിവയും ഈ സമയം പ്രതീക്ഷിക്കുക.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)നിങ്ങളുടെ ദൂര യാത്രകൾ സൂചിപ്പിക്കുന്ന വിഷയങ്ങളെ ഈ ആഴ്ച ചന്ദ്രൻ ശ്കതമായി സ്വാധീനിക്കുന്നതാണ്.ദൂര ദേശത്തു നിന്നുള്ള ജോലികൾ ഈ ആഴ്ച ഉണ്ടാകുന്നതാണ്. . മീഡിയ മാസ് കമ്യൂണിക്കേഷൻ എന്ന മേഖലയിൽ നിന്നുള്ള ജോലികളും ഈ അവസരം ഉണ്ടാകുന്നതാണ്. ആത്മീയ യാത്രകള്, ബിസിനസ് ട്രിപ്പുകള് , ഉല്ലാസ യാത്രകള് എന്നിവയും അധികമായി സംഭവിക്കാവുന്ന അവസരമാണിത്. നിയമ വശത്തെ കുറിച്ചുള്ള ചര്ച്ചകള്, തത്വ ചിന്താ പരമായ ചര്ച്ചകള് എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. ശുക്രൻ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ ശക്തമായി ഈ അവസരം സ്വാധീനിക്കുന്നു. സാമ്പത്തിക ലാഭവും, ചിലവുകളും ഈ ആഴ്ചയും പ്രതീക്ഷിക്കുക. പങ്കാളിയുമായി മെച്ചപ്പെട്ട ബന്ധം സ്ഥാപിക്കാൻ യോജിച്ച അവസരമാണ്. എങ്കിലും പുതിയ പങ്കാളിത്ത ബന്ധങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാകും.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ ചന്ദ്രൻ ഈ അയച്ച സങ്കീർണമായ രീതിയിൽ പല തരത്തിലുള്ള ചിലവുകള് വന്നു ചേരാം. പങ്കാളിയുമായുള്ള ചർച്ചകൾ കൂടുതലും സാമ്പത്തിക വിഷയങ്ങളെ കുറിച്ച് ആയിരിക്കും. പല തരത്തിലുള്ള ബിസിനസ് ഡീലുകളെ കുറിച്ചുള്ള ചര്ച്ചകളും ഈ അവസരം ഉണ്ടാകാം. പാർട്ട് ടൈം ജോലിയിൽ നിന്നുള്ള പല അവസരങ്ങളും പ്രതീക്ഷിക്കുക. ശുക്രൻ നിങ്ങളുടെ വ്യക്തി ബന്ധങ്ങളെയും, ഔദ്യോഗിക ബന്ധങ്ങളെയും ഈ ആഴ്ചയും സ്വാധീനിക്കുന്നു. പുതിയ വ്യക്തി ബന്ധങ്ങളും ഔദ്യോഗിക ബന്ധനങ്ങളും ഈ ആഴ്ചയും പ്രതീക്ഷിക്കുക. യാത്രകൾ, മീഡിയയിൽ നിന്നുള്ള ജോലികൾ എന്നിവയിൽ പല തടസങ്ങളും പ്രതീക്ഷയ്ക്കുക. സഹോദരങ്ങളുമായുള്ള തര്ക്കങ്ങളും ഈ ആഴ്ച പ്രതീക്ഷിക്കുക.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)നിങ്ങളുടെ ബന്ധങ്ങളെ ചന്ദ്രൻ ഈ ആഴ്ച ശക്തമായി സ്വാധീനിക്കുന്നതാണ്. പുതിയ വ്യക്തികള് ജീവിതത്തിലേക്ക് വരുന്ന അവസരമാണ്. അവരുമായുള്ള തർക്കങ്ങളും ഈ ആഴ്ച പ്രതീക്ഷിക്കുക. പ്രേമ ബന്ധത്തിൽ ഉള്ള തര്ക്കങ്ങളും ഈ ആഴ്ച ഉണ്ടാകുന്നതാണ്. ശുക്രൻ നിങ്ങളുടെ ജോലി സ്ഥലത്തെ ഈ ആഴ്ച സ്വാധീനിക്കുന്നു. ക്രിയേറ്റിയവ രംഗത് നിന്നുള്ള ചില അവസരങ്ങൾ ഉണ്ടാകുന്നതാണ്. സഹ പ്രവർത്തകരുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ഉള്ള പല അവസരങ്ങളും ഉണ്ടാകുന്നതാണ്. എങ്കിലും നിലവിൽ ഉള്ള ജോലിയിൽ റിസ്‌കുകൾ എടുക്കാൻ പാടുള്ളതാണ്. ചൊവ്വ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ വിപരീത രീതിയിൽ സ്വാധീനിക്കുന്നതാണ്. അതിനാൽ സാമ്പത്തിക വിഷയങ്ങളിൽ നിന്നുള്ള പല തരാം വെല്ലുവിളികൾ ഉണ്ടാകുന്നതാണ്. അതിനാൽ സാമ്പത്തിക വിഷയങ്ങളിൽ ശ്രദ്ധ ആവശ്യമാകും.

വേദിക്, വെസ്റ്റേണ്‍ ജ്യോതിഷങ്ങളില്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി പ്രാക്ട്രീസ് ചെയ്യുന്ന ജയശ്രീ, ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് അസ്ട്രോളജി, ഭാരതീയ വിദ്യാഭവന് ഡല്‍ഹിയില്‍ നിന്നും ജ്യോതിഷത്തില്‍ സര്ട്ടിഫിക്കേഷന് കരസ്ഥമാക്കിയിട്ടുണ്ട്. ഗുരുജി. ശ്രീ കെ എന്‍ റാവുവാണ് ഗുരു. ക്രിസ്ത്യന്‍ തിയോളജിയില്‍ വര്‍ഷമായി റിസേര്‍ച്ച ചെയ്യുന്നു. തിരുവനന്തപുരം ഗവണ്മെന്റ് ലോ കോളേജില്‍ നിന്ന് നിയമബിരുദവും നേടി. കൊച്ചി ഐടി മേഖലയില് ഇപ്പോള്‍ അനലിസ്റ്റ് ആയി ജോലി ചെയ്തു വരികയാണ്.