- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓഗസ്റ്റ് രണ്ടാംം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ഈ ആഴ്ച മുതൽ നിങ്ങളുടെ ബിസിനസ് ബന്ധങ്ങളുടെ പ്രാധാന്യം വർധിക്കുന്നതാണ്. പുതിയ ജോബ് ഓഫറുകൾ, പുതിയ ബിസിനസ് ബന്ധങ്ങൾ എന്നിവ നിങ്ങളെ തേടി എത്തുന്നതാണ്. പുതിയ വ്യക്തികളെ കാണാനും, അവരോടു സംസാരിക്കാനും, നെറ്റ്വർക്കിങ് പ്രോഗ്രാമുകളിൽ പങ്കെടുക്കാൻ ഉള്ള അവസരവും ലഭിക്കാം.വിവാഹ ബന്ധം , പ്രേമ ബന്ധം എന്നിവയ്ക്കും ഈ സമയം പ്രാധാന്യം ഉണ്ടാകുന്നതാണ്. നിങ്ങളുടെ ജോലിസ്ഥലത്തെ കുറിച്ചുള്ള അല്പം അതൃപ്തിയും ഈ സമയം ഉണ്ടാകും. ജോലി മെച്ചപ്പെടുത്താനുള്ള ശ്രമം കഠിനമായി തുടരുക തന്നെ ചെയ്യുന്നതാണ്. അതിനാൽ, നിങ്ങൾ ഈ സമയം വളരെ അദ്ധ്വാനിക്കേണ്ടതായി വരും. പുതിയ പ്രോജെക്ട്കട്ടുകൾ , ജോലിക്ക് ഉള്ള അ വസരങ്ങൾ, നിലവിൽ ഉള്ള ജോലി മെച്ചപ്പെടുത്താൻ ഉള്ള അവസരങ്ങൾ എന്നിവയും ഈ സമയം ലഭിക്കുന്നതാണ്. എങ്കിലും ഇവ ഒന്നും തന്നെ എളുപ്പമായിരിക്കുകയില്ല. കുട്ടികളുടെ വിദ്യാഭ്യാസം പരി പോഷണം എന്നിവയിലും കൂടുതൽ ശ്രദ്ധ ആവശ്യമാകും.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
നിങ്ങളുടെ ജോലി , സഹ പ്രവർത്തകർ, സാമ്പത്തിക ബാധ്യതകൾ എന്നിവ ഈ ആഴ്ച വർധിക്കുന്നതാണ്. പല വിധത്തിൽ ഉള്ള സമ്മർദ്ദം വർധിക്കുന്ന സമയമാണ് . അതിനാൽ വളരെ അധികം ശ്രദ്ധയോടെ വേണം മുന്നോട്ട് നീങ്ങുവാൻ. ക്രിയെട്ടീക് രംഗത്ത് നിന്നുള്ള ജോലികൾ പ്രതീക്ഷിക്കുക. പുതോയ ജോലിക്ക് വേണ്ടി ഉള്ള അന്വേഷണം, നിലവിൽ ഉള്ള ജോലിയിൽ കൃത്യത വരുത്താൻ ഉള്ള ശ്രമം എന്നിവ എല്ലാം പ്രതീക്ഷിക്കുക. അത് പോലെ തന്നെ മധുരമുള്ള വസ്തുക്കൾ ഒഴിവാക്കേണ്ടതാണ്. അല്ലാത്ത പക്ഷം ദഹന സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായി വരാം. സഹ പ്രവർത്തകരുമായുള്ള പെരുമാറ്റത്തിൽ ശ്രദ്ധ ഉണ്ടാവേണ്ടതാണ്. നിങ്ങളുടെ സ്വന്തം സംരംഭങ്ങളുടെ മേൽ കൂടുതൽ ശ്രദ്ധ ആവശ്യമായി വരും. അവയിൽ റിസ്കുകൾ ഏറ്റെടുക്കരുത്. കുട്ടികൾ, യൂത് ഗ്രൂപ്പുകൾ ഇവർക്ക് ഒപ്പം കൂടുതൽ സമയം ചിലവഴിക്കേണ്ടതായി വരുന്നതാണ്. പുതിയ ടീമിൽ ചേരാൻ ഉള്ള അവസരം, നെറ്റ് വർക്കിങ് ഗ്രൂപ്പോകളിൽ പ്രവർത്തിക്കാൻ ഉള്ള അവസരം ഇവ എല്ലാം ലഭിക്കാൻ ഉള്ള സാധ്യതകളും നില നിൽക്കുന്നു.
ജമിനി (മെയ് 21 - ജൂൺ 20)
കുടുംബ ജീവിതം വളരെ അധികം ശ്രദ്ധ നേടുന്ന സമയമാണ്. പുതിയ തുടക്കങ്ങൾ ഉണ്ടാകാം. വീട് വില്പന, വാങ്ങൽ, വീട്ടിൽ നിന്നുള്ള യാത്രകൾ ഇവ എല്ലാം ഈ ആഴ്ച പ്രതീക്ഷിക്കുക. കുടുംബ യോഗങ്ങൾ, ബന്ധുക്കളെ കാണാനും, സംസാരിക്കാനും ഉള്ള അവസരം, കുടുംബ സ്വത്തിനെ കുറിച്ചുള്ള ചർച്ച, മുതിർന്ന വ്യക്തികളുടെ ആരോഗ്യത്തിൽ ഉള്ള ആശങ്ക ഇവ എല്ലാം തന്നെ ഈ ആഴ്ച പ്രതീക്ഷിക്കാം. ആശയ വിനിമയ രംഗത് നിന്നുള്ള നിരവധി ജോലികൾ ഈ അവസരം ഉണ്ടാകാം. നിരവധി യാത്രകൾ, സ്ഥാന ചലനം എന്നിവ എല്ലാം തന്നെ ഈ ആഴ്ച പ്രതീക്ഷിക്കുക. അദ്ധ്യാപകർ, വിദ്യാർത്ഥികൾ, എന്നിവർക്ക് ഈ സമയം വളരെ പ്രധാനമാണ്. നിങ്ങളുടെ ആഴ്ച ശ്രദ്ധ നേടുന്നതാണ്. ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങാനും റിപെയർ ചെയ്യാനും ഉള്ള അവസരവും ഉണ്ടാകും.
കാൻസർ (ജൂൺ 21 - ജൂലൈ 22)
സാമ്പത്തിക വിഷയങ്ങൾ ഈ ആഴ്ച വളരെ പ്രധാനമാണ്. പല വിധത്തിലുള്ള സാമ്പത്തിക ബാധ്യതകൾ വന്നു ചേരാവുന്നതാണ്. അതിനാൽ ഈ വിഷയങ്ങളിൽ ശ്രദ്ധ വേണ്ടി വരും. ചിലവേറിയ സാമ്പത്തിക വിഷയങ്ങൾ ഏറ്റെടുക്കാൻ പാടുള്ളതല്ല. ജോലിയിലും കൂടുതൽ ശ്രദ്ധ ആവശ്യമാകും. ജോലി സ്ഥലത്തും, വീട്ടിലും പലപ്പോഴും തർക്കങ്ങളും ഉണ്ടാകുന്ന അവസ്ഥയാണ്. പുതിയ വിഷയങ്ങൾ പഠിക്കാനും പഠിപ്പിക്കാനും ഉള്ള അവസരങ്ങളും ഉണ്ടാകുന്നതാണ്. നിങ്ങളുടെ കുടുംബ ജീവിതം വളരെ പ്രധാനമാണ്. മുതിർന്ന വ്യക്തികളോടുള്ള സംവാദം ഉണ്ടാകുന്നതാണ്. . മുതിർന്ന സ്ത്രീകളുടെ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ വേണ്ടസമയമാണ്. പല റിയൽ എസ്റ്റേറ്റുകൾ, വീട്,വൃത്തിയാക്കൽ, ഫർണിഷ് ചെയ്യാനുള്ള അവസരം, കുടുംബയോഗങ്ങൾ, വീട്ടിൽ നിന്നുള്ള, യാത്രകൾ പൂർവിക സമ്പത്തിനെക്കുറിച്ചുള്ള ചർച്ചകൾ, പൂർവിക സ്മരണ, പ്രതീക്ഷിക്കുക. വീടിനുള്ളിൽ പ്രശ്നപരിഹാരം നിരവധി ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ചെറുയാത്രകൾ യാത്രകൾ ചെറിയ പ്രൊജക്ടുകൾ, ആശയവിനിമയം കൂടുതൽ നടത്തേണ്ട അവസരങ്ങൾ, ആശയവിനിമയഉപകരണങ്ങളുടെ കൂടുതൽ ഉപയോഗം എന്നിവ,പ്രതീക്ഷിക്കുക നിങ്ങളുടെ ആശയ വിനിമയങ്ങളിൽ കൂടുതൽ വൈകാരികത എന്നിവ ഉണ്ടാകാം. സഹോദരങ്ങൾമറ്റു ബന്ധുക്കൾ എന്നിവരോടുള്ള അടുത്ത സംസാര0,പ്രതീക്ഷിക്കുക.,ചെറുകോഴ്സുകൾ ചെയ്യാനുള്ള അവസരം,,എഴുത്ത്, എഡിറ്റിങ്, ഇലക്ട്രോണിക്,നെറ്റ്,വർക്കിങ്, ,ലോജിസ്റ്റിക്സ്, മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ളകൂടുതൽ അവസരം ,ആശയവിനിമയശേഷി കൊണ്ടുള്ള മറ്റു ജോലികൾ എന്നിവധാരാളമായി ഉണ്ടാകും.കുടുംബ ജീവിതം, വീട് എന്നിവ ഈ ആഴ്ച വളരെ അധികം പ്രാധാന്യംനേടുന്നതാണ്. കുടുംബത്തിലെ അംഗങ്ങളുടെ ആരോഗ്യം. അവരിടെ ക്ഷേമംഎന്നിവ പ്രധാനമായി തീരും. വീട്ടിൽ നിന്നും ജോലി ചെയ്യാനുള്ള അവസരം,വീട്ടിൽ നിന്നുള്ള യാത്രകൾ, മാതാപിതാക്കൾ മറ്റു ബന്ധുക്കൾ എന്നിവരോടുള്ള,കൂടുതൽ സംവാദം,പ്രതീക്ഷിക്കാം, മുതിർന്ന സ്ത്രീകളുടെ ആരോഗ്യത്തിൽ കൂടുതൽശ്രദ്ധ വേണ്ട,സമയമാണ്. കുടുംബത്തിനു വേണ്ടി ഉള്ള പുതിയ പ്ലാനുകളും ഉണ്ടാകും.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
പുതിയ,സമ്പാദ്യ പദ്ധതികളിൽചെയ്യുന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങൾ വിദഗ്ധരുമായി ചർച്ച ചെയ്യുന്നതാണ്. പുതിയ ജോലി, പുതിയ പ്രോജക്ക്ത്റ്റ് എന്നിവയ്ക്കുള്ള അവസരമാണിത്. നിലവിലുള്ള ജോലിയിൽ കൂട്ടിച്ചേർക്കലുകൾഉണ്ടാകാം. അധിക ചെലവ് നിയന്ത്രിക്കേണ്ട നിരവധി സാഹചര്യങ്ങൾ എത്താം. കുടുംബം, കുടുംബത്തിലെ അംഗങ്ങൾ, ജോലിസ്ഥലത്തെ വ്യക്തികൾഎന്നിവരോടുള്ള സംസാരം ശ്രദ്ധിക്കേണ്ട അവസരമാണ്. വസ്തുവകകളുടെക്രയവിക്രയം വിലപിടിച്ച വസ്തുക്കൾ വാങ്ങാനുള്ള അവസരം, എന്നിവയുംഉണ്ടാകാം. നിങ്ങളുടെ കഴിവുകളെ മറ്റുള്ളവർ എങ്ങനെ കാണുന്നു എന്ന ആശങ്കഉണ്ടാകുന്ന അവസരമാണ്. കഴിവുകൾ വികസിപ്പിക്കാനും അതുവഴി കൂടുതൽഅവസരങ്ങൾ ലഭിക്കാനും അനുയോജ്യമായ സമയമാണിത്. സംസാരത്തിൽ വ്യക്തതപാലിച്ചില്ല എങ്കിൽ തർക്കങ്ങളും ഉണ്ടാകാം. നിങ്ങളുടെ വ്യക്തി ജീവിതത്തിലും മാറ്റങ്ങൾ.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
നിങ്ങളുടെ വ്യക്തി ജീവിതം വളരെ ശ്രദ്ധ നേടുന്ന സാഹചര്യം ആണ് .വ്യക്തി ജീവിതം ,ആരോഗ്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമംപ്രതീക്ഷിക്കുക . പുതിയ വ്യക്തികൾ ജീവിതതിലെക്ക് വരാനുള്ള നിരവധിഅവസരങ്ങൾ ഉണ്ടാകാം. പുതിയ പങ്കാളിതത്തിനു വേണ്ടി ഉള്ള ചർച്ചകൾ, ശാരീരിക സ്വസ്ഥതകൾ, എന്നിവയും ഈ അവസരംപ്രതീക്ഷിക്കുക. മാനസികമായ സമ്മർദ്ദവും ഈ സമയം വര്‍ധിക്കുന്നതാണ്. പ്രാർത്ഥന, ധ്യാനം എന്നാ വിഷയങ്ങളിൽ ഉള്ള താല്പര്യം ഉണ്ടാകാം. ഏകാന്തനായി തീരാനുള്ള ആഗ്രഹം, ദൂര യാത്രക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ എന്നിവയും പ്രതീക്ഷിക്കുക. പുതിയ ഗ്രൂപുകളിൽ ചേരാനുള്ളഅവസരം, ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ, ടീംചർച്ചകൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്കൊപ്പംപ്രവർത്തിക്കാൻ ഉള്ള അവസരം, എന്നിവയും ഉണ്ടാകും. ഇവയിൽ എല്ലാംതന്നെ തിരുത്തലുകളും പ്രതീക്ഷിക്കുക.
സ്കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
നിങ്ങളുടെ ഭാവിയെ കുറിച്ചുള്ള പദ്ധതികൾ തയ്യാറാക്കുന്ന അവസരമാണ്. പക്ഷെ അവയിൽ പല വിധത്തിൽ ഉള്ള തടസങ്ങളും ഉണ്ടാകുന്നതാണ്. പുതിയ ടീമിൽ ജോലി ചെയ്യാൻ ഉള്ള അവസരങ്ങൾപ്രതീക്ഷക്കുക. ടെക്ക്നിക്കൽ രംഗത് നിന്നുള്ള ജോലികൾ പ്രതീക്ഷിക്കുക.കുട്ടികൾക്ക് ഒപ്പം പ്രവർത്തിക്കാൻ ഉള്ള അവസരം പ്രതീക്ഷയ്ക്കുക.വിദേശത്തു നിന്നുള്ള ജോലികൾ, ചാരിറ്റി രംഗത് നിന്നുള്ള അവസരങ്ങൾഎന്നിവയും പ്രതീക്ഷിക്കുക. സാമ്പത്തിക ബാധ്യതകൾ കുറിച്ചുള്ള കണക്ക്കൂട്ടലുകളും ഉണ്ടാകുന്നതാണ്. മാനസിക സമ്മർദ്ദം വർധിക്കുന്ന സമയമാണ്. അതിനാൽ വാഗ്വാദങ്ങൾ, അപ വാദങ്ങൾ എന്നിവയിൽ നിന്ന് മാറി നിൽക്കേണ്ടതാണ്. ദൂര യാത്രകളെ കുറിച്ചുള്ള ചർച്ചകളും ഉണ്ടാകും.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ഈ ആഴ്ചയും പുതിയ ഗ്രൂപുകളില്‍ ചേരാന്‍ ഉള്ള അവസരം ഉണ്ടാകും.പുതിയ ലോങ്ങ് ടേം ജോലികള്‍ ചെയ്യാന്‍ ഉള്ള അവസരം ലഭിച്ചേക്കാം. ദൂരദേശത് നിന്നുള്ള ജോലികള്‍, ടീം അംഗങ്ങളുമായുള്ള തര്‍ക്കങ്ങള്‍, ചര്‍ച്ചകള്‍,പുതിയ സുഹൃത്തുക്കളെ ലഭിക്കാന്‍ ഉള്ള അവസരം. നിലവിലുള്ളഗ്രൂപ്പുകളിൽനിന്ന്, മാറ്റങ്ങൾ ഉണ്ടാകാം ഈ ഗ്രൂപ്പുകളിൽ നിന്നും,അകൽച്ചപ്രതീക്ഷിക്കുക. ചാരിറ്റി പ്രവർത്തനങ്ങൾ നടത്താം.,സയന്റിഫിക്,ടെക്നിക്കൽ ആശയവിനിമയ രംഗത്തുനിന്നുള്ള ജോലികൾ,എത്താം. ബുധൻ നിങ്ങളുടെ ജോലിയെ സ്വാധീനിച്ചു തുടങ്ങുന്നതാണ്. പുതിയജോലിക്ക് ഉള്ള അവസരങ്ങൾ ഉണ്ടാകും. ഇവ കൂടുതലും മീഡിയ ,എഴുത്തു, പഠനം എന്ന മേഖലയിൽ നിന്നായിരിക്കും. ജോലി വളരെഅധികം പ്രാധാന്യം നേടും. മൾട്ടി ടാസ്കിങ് അവസ്ഥയിൽ ജോലിചെയ്യേണ്ട സാഹചര്യമാണ്. വീട്ടിലും കൂടുതൽ ശ്രദ വേണ്ടി വരുന്നതാണ്.പല തരത്തിൽ ഉള്ള റിയൽ എസ്റ്റേറ്റ് ഡീലുകൾ , വീട്ടിൽ നിന്നുള്ളയാത്രകൾ, മുതിർന്ന വ്യക്തികളുടെ ആരോഗ്യത്തിൽ ഉള്ള ശ്രദ്ധ എന്നിവആവശ്യമാകും.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ബുധൻ നിങ്ങളുടെ ഒൻപതാം ഭാവത്തെ ഈ ആഴ്ച മുതൽ സ്വാധീനിക്കുന്നതാണ്. യാത്രകൾ, തീർത്ഥ യാത്രകൾ എന്നിവയ്ക്കുള്ള നിരവധിസാധ്യതകൾ ഉണ്ടാകുന്നതാണ്. ഉപരി പഠനത്തിനുള്ള അവസരങ്ങൾ, ദൂരദേശത്തു നിന്നുള്ള ജോലികൾ, സഹോദരങ്ങൾ അയൽക്കാർ എന്നിവർക്ക് ഒപ്പംഉള്ള ജോലികൾ, മീഡിയ, നെറ്റ് വർക്കിങ് എന്ന മേഖലയിൽ നിന്നുള്ളജോലികളും ഈ ആഴ്ച ഉണ്ടാകാം. വളരെ അധികം ജോലികൾ ഒരേ സമയംചെയ്യേണ്ട അവസ്ഥ വരുന്നതിനാൽ ശാരീരിരിക അസ്വസ്ഥതകളും നിങ്ങൾക്ക് ഈ ആഴ്ച പ്രതീക്ഷിക്കാം. അതോടൊപ്പം തന്നെ സാമ്പത്തിക വിഷയങ്ങളുംപ്രാധാന്യം നേടും. ക്രിയേറ്റീവ് ജോലികൾക്ക് ഉള്ള അവസരമാണ് ഈ ആഴ്ച വന്നു ചേരുക. നിങ്ങളുടെ ജോലിയെ അധികാരികൾ വിലയിരുത്തുന്ന സമയവും വന്നു ചേരും. പുതിയ ജോലി, കല ആസ്വാദനം എന്നാ മേഖലയിൽ ജോലി ചെയ്യുന്നവർക്കുള്ള അവസരങ്ങൾ എന്നിവയും ഉണ്ടാകാം.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ബുധൻ ഈ ആഴ്ച മുതൽ സാമ്പത്തിക വിഷയങ്ങളുടെ മേല്‍ വളരെ അധികംസ്വാധീനം ചെലുത്തും. അധിക ചെലവ് നിയന്ത്രിക്കേണ്ട അവസ്ഥയാണ് പുതിയ പാര്‍ട്ട് ടൈം ജോലിക്കുള്ള അവസരം ഉണ്ടാകാം. തുടങ്ങും.മണി ചെയിൻ പോലുള്ള പദ്ധതികളിൽ നിന്ന് ഒഴിഞ്ഞു മാറിനിൽക്കുക.സാമ്പത്തിക വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാകുന്നതാണ്. പല തരം കൊടുക്കൽ വാങ്ങലുകൾ, ലോണുകൾക്ക് വേണ്ടി ഉള്ള ചർച്ചകൾ, നിലവിൽ ഉള്ള സാമ്പത്തിക ബാധ്യതകളിൽ ഒത്തു തീർപ്പുകൾ, പുതിയ പങ്കാളിത്ത ബന്ധത്തിന് വേണ്ടി ഉള്ള ചർച്ചകൾ എന്നിവ എല്ലാം പ്രതീക്ഷിക്കുക. യാത്രകൾ, തീർത്ഥ യാത്രകൾ എന്നിവയ്ക്കുള്ള നിരവധി സാധ്യതകൾ ഉണ്ടാകുന്നതാണ്. ഉപരി പഠനത്തിനുള്ള അവസരങ്ങൾ, ദൂരദേശത്തു നിന്നുള്ള ജോലികൾ, സഹോദരങ്ങൾ അയൽക്കാർ എന്നിവർക്ക് ഒപ്പംഉള്ള ജോലികൾ, മീഡിയ, നെറ്റ് വർക്കിങ് എന്ന മേഖലയിൽ നിന്നുള്ള ജോലികളും ഈ ആഴ്ച ഉണ്ടാകാം.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ഈ ആഴ്ച മുതൽ സാമ്പത്തിക വിഷയങ്ങളിൽ നിന്നുള്ള വെല്ലു വിളികൾഉണ്ടാകുന്നതാണ്. പങ്കാളിത്ത ബന്ധങ്ങളിൽ നിന്നുള്ള വെല്ലുവിളികളും ഈ ആഴ്ച പ്രതീക്ഷിക്കുക . ലോണുകൾ നൽകാനും ലഭിക്കാനും ഉള്ളഅവസരങ്ങളും പ്രതീക്ഷിക്കുക. പാർട്ട് ടൈം ജോലികൾക്ക് ഉള്ള സാധ്യതകളുംഈ ആഴ്ച ഉണ്ടാകുന്നതാണ്. ഈ ആഴ്ച്ച മുഴുവനും നിങ്ങളുടെ ശ്രദ്ധനിങ്ങളുടെ വ്യക്തി ജീവിതത്തിലും പ്രൊഫെഷണൽ ബന്ധങ്ങളിലുംആയിരിക്കും. പുതിയ ഔദ്യോഗിക ബന്ധങ്ങൾ, വ്യക്തി ബന്ധങ്ങൾ, ജോബ്ഓഫറുകൾ എന്നിവ ഉണ്ടാകുന്നതാണ്. ദൂര യാത്രകൾ, ജോലി സംബന്ധമായചർച്ചകൾ , ചില്ലറ ശാരീരിരിക അസ്വസ്ഥതകൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കാം.
വേദിക്, വെസ്റ്റേണ്‍ ജ്യോതിഷങ്ങളില്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി പ്രാക്ട്രീസ് ചെയ്യുന്ന ജയശ്രീ, ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് അസ്ട്രോളജി, ഭാരതീയ വിദ്യാഭവന് ഡല്‍ഹിയില്‍ നിന്നും ജ്യോതിഷത്തില്‍ സര്ട്ടിഫിക്കേഷന് കരസ്ഥമാക്കിയിട്ടുണ്ട്. ഗുരുജി. ശ്രീ കെ എന്‍ റാവുവാണ് ഗുരു. ക്രിസ്ത്യന്‍ തിയോളജിയില്‍ വര്‍ഷമായി റിസേര്‍ച്ച ചെയ്യുന്നു. തിരുവനന്തപുരം ഗവണ്മെന്റ് ലോ കോളേജില്‍ നിന്ന് നിയമബിരുദവും നേടി. കൊച്ചി ഐടി മേഖലയില്‍ ഇപ്പോള്‍ അനലിസ്റ്റ് ആയി ജോലി ചെയ്തു വരികയാണ്.