എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

സഹോദരങ്ങൾ , ബന്ധുക്കൾ എന്നിവരുമായി ഉള്ള ബന്ധം ഈ ആഴ്ച കൂടുതൽ പ്രാധാന്യം നേടും. സൂര്യൻ ഈ വിഷയങ്ങളെ ശക്തമായി സ്വാധീനിക്കുന്നു. ഈ ആഴ്ചയിലും ബുധൻ വക്ര ഗതിയിൽ നീങ്ങും, അതിനാൽ ആശയ വിനിമയങ്ങൾ കൊണ്ടുള്ള ജോലികളിൽ കൂടുതൽ ശ്രദ്ധ അവശയമാകുന്നതാണ്. ആശയ വിനിമയ രംഗത് നിന്നുള്ള നിരവധി ജോലികൾ പ്രതീക്ഷിക്കുക. മീഡിയ , സെയ്ൽസ്, അദ്ധ്യാപനം, എന്ന മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഉള്ള നിരവധി അവസരങ്ങൾ ഉണ്ടാകുന്നതാണ്. നിരവധി ചെറു യാത്രകൾ, സ്വന്തം സംരംഭം മെച്ചപ്പെടുത്താനുള്ള ശ്രമം, ഇലക്ട്രോണിക് ഉപകാരങ്ങൾ വാങ്ങാൻ ഉള്ള അവസരം എന്നിവയും ഈ അവസരം ലഭിക്കുന്നതാണ്. അതെ സമയം ശുക്രൻ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ സ്വാധീനിക്കും. നിരവധി ചെലവ് വന്നു ചേരാം. വിലയേറിയ വസ്തുക്കൾ വാങ്ങാൻ ഉള്ള അവസരവും പ്രതീക്ഷിക്കുക. ജോലി സ്ഥലത് ക്രിയേറ്റിവ് രംഗത് നിന്നുള്ള ജോലികൾ, അധികാരികളിൽ നിന്നുള്ള സപ്പോർട് എന്നിവയും ഈ ആഴ്ച ഉണ്ടാകാം.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

നിങ്ങളുടെ സാമ്പത്തിക വിഷയങ്ങൾ ഈ ആഴ്ച പ്രധാനമാണ്. സൂര്യൻ ഈ വിഷയങ്ങളെ ശക്തമായി സ്വാധീനിക്കുന്നു. നിരവധി ചെലവ് ഉണ്ടാകാം. നിങ്ങൾ പ്രതീക്ഷിക്കാത്ത സമയത്തും ഈ ചെലവ് വന്നു ചേരാം. പുതിയ സാമ്പത്തിക പദ്ധതികളിൽ ചേരാൻ ഉള്ള അവസരവും ഈ ആഴ്ച ഉണ്ടാകാം. ജോലി സ്ഥലത്തും, വീട്ടിലും, പല തർക്കങ്ങളും ഈ ആഴ്ച ഉണ്ടാകുന്നതാണ്. നിങ്ങളുടെ വ്യക്തി ജീവിതം, മാനസികവും ശാരീരിരികവും ആയ ആരോഗ്യവും ഈ ആഴ്‌ച്ച ശ്രദ്ധ നേടും. ജീവിതത്തെ കുറിച്ച് പുതിയ പ്ലാനുകൾ ഉണ്ടാകുന്നതാണ്. പുതുക്കിയ ഭക്ഷണ ക്രമം ആരോഗ്യകരമാം എന്നിവയും ഏറ്റെടുക്കേണ്ടതായി വരുന്നതാണ്. സഹ പ്രവർത്തകരുമായുള്ള തർക്കങ്ങൾ, സങ്കീർണമായ പ്രോജെക്ട്കട്ടുകൾ എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കുക. നിരവധി ചെറു യാത്രകൾ, ആശയ വിനിമയ രംഗത് നിന്നുള്ള ജോലികൾ എന്നിവ എല്ലാം തന്നെ ഈ സമയം പ്രതീക്ഷിക്കുക.

ജമിനി (മെയ് 21 - ജൂൺ 20)
അടുത്ത കുറച്ച നാളുകൾ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളുടെ മേൽ കൂടുതൽ ശ്രദ്ധ ഉണ്ടാവേണ്ടതാണ്. സൂര്യൻ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങൾ അല്പം സെന്‌സിറ്റിവ് ആയ നിലയിൽ നീങ്ങുന്നതായിരിക്കും. അനാവശ്യമായ ചെലവ് നിയന്ത്രിക്കേണ്ടി വരുന്നതാണ്. അല്ലാത്ത പക്ഷം ദീർഘ നാളേക്ക് ഉള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾ നിങ്ങളെ തേടി വരുന്നതായിരിക്കും. നിലവിൽ ഉള്ള സാമ്പത്തിക ബാധ്യതകൾ തീർക്കേണ്ട അവസ്ഥയാണ്. പ്രതീക്ഷിക്കാത്ത സമയത് ചെലവ് വന്നുചേരാം. ശുക്രൻ നിങ്ങളുടെ പ്രേമ ബന്ധം, വിവാഹം, ഔദ്യോഗിക ബന്ധങ്ങൾ എന്നിവയെ സ്വാധീനിക്കുന്നു. ഈ സ്വാധീനം അത്ര സുഖകരം അല്ല. അതിനാൽ ബന്ധങ്ങളിൽ നിന്നുള്ള പല വിധ വെല്ലുവിളികൾ ഉണ്ടാകുന്നതാണ്. പുതിയ ബന്ധങ്ങൾ, ജോബ് ഓഫറുകൾ ദൂര യാത്രകൾ, വ്യക്തി ബന്ധം എന്നിവയും ഈ ആഴ്ച ഉണ്ടാകാം.

കാൻസർ (ജൂൺ 21 - ജൂലൈ 22)
സൂര്യൻ നിങ്ങളുടെ വ്യക്തി ബന്ധങ്ങളെയും ഔദ്യോഗിക ബന്ധങ്ങളെയും ശ്കതമായി സ്വാധീനിക്കുന്നു. . പുതിയ ഓഫറുകൾ സ്വീകരിക്കുന്നതിൽ കൂടുതൽ ശ്രദ്ധ ആവശ്യമാകുന്നതാണ്. പുതിയ വ്യക്തികളെ പരിചയപ്പെടാൻ ഉള്ള അവസരം ഉണ്ടാകുന്നതാണ്. നിങ്ങളുടെ ആരോഗ്യവും ഈ സമയം കൂടുതൽ ശ്രദ്ധ നേടുന്നതാണ്. പുതിയ ആരോഗ്യ ക്രമം ഏറ്റെടുക്കേണ്ട അവസരങ്ങളും പ്രതീക്ഷിക്കുക. സഹപ്രവർത്തകർ, ജോലി സ്ഥലത്തു എന്നിവയിൽ നിന്നും പല വിധ പരീക്ഷണങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്. പുതിയ ജോലിക്ക് ഉള്ള അവസരം നിലവിൽ ഉള്ള ജോലിയിൽ പുതിയ പ്രോജെക്ട്കട്ടുകൾ എന്നിവയും ഉണ്ടാകാം. ആരോഗ്യം പരിപോഷണം , മെഡിക്കൽ രംഗം എന്നിവയിൽ ജോലി ചെയ്യുന്നവർക്ക് പല അവസരങ്ങളും ഉണ്ടാകാം. എങ്കിലും ജോലിയിൽ ഈ സമയം റിസ്‌കുകൾ എടുക്കാതിരിക്കുകയാകും നല്ലത്. അത് പോലെ തന്നെ സാമ്പത്തിക വിഷയങ്ങളിലും ഈ സമയം കൂടുതൽ ശ്രദ്ധ ആവശ്യമാകുന്നതാണ്. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, ജോലി സ്ഥലത്തു തർക്കങ്ങൾ, സാമ്പത്തിക വിഷയങ്ങളിലുള്ള തർക്കം എന്നിവ ഈ ആഴ്ച പ്രധാനം ആകുന്നതാണ്. നിങ്ങളുടെശാരീരിരികവും മാനസികവും ആയ ആരോഗ്യത്തില് കൂടുതൽ ശ്രദ്ധ ആവശ്യമാകും.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
നിങ്ങളുടെ ഭാവി ജീവിതത്തെ കുറിച്ചുള്ള പ്ലാനുകൾ ഈ ആഴ്ച തയ്യാറാക്കുന്നതാണ്. ലോങ്ങ് ടേം ബന്ധങ്ങളെ കുറിച്ചുള്ള പുതിയ പ്ലാനുകൾ തയ്യാറാക്കും, വിദേശ രാജ്യങ്ങളിൽ നിന്നുള്ള ജോലികളും ഉണ്ടായേക്കാം. പുതിയ ടീം ജിലികൾ ഏറ്റെടുക്കാനല്ല സാഹചര്യ0, നിരവധി വ്യക്തികളും ആയുള്ള സംസാരം, യൂത് ഗ്രൂപ്പുകൾ ഒത്തുള്ള സംസാരം എന്നിവയും ഉണ്ടാകുന്നതാണ്. നിങ്ങളുടെ മാനസികവും ശാരീരിരികവും ആയ ആരോഗ്യം മെച്ചപ്പെടുത്തേണ്ട സമയമാണ്. പ്രാർത്ഥന , ധ്യാനം എന്നിവയെ കുറിച്ചും കൂടുതൽ താല്പര്യം ഉണ്ടാകും. . അതെ സമയം ആരോഗ്യം, സൗന്ദര്യം എന്നിവയുടെ മേലും ശ്രദ്ധ ഉണ്ടാകും. പുതിയ ഭക്ഷണ ക്രമം, ആരോഗ്യ ക്രമം എന്നിവ ഏറ്റെടുക്കുന്ന അവസരവും ആണിത്. കുട്ടികൾ യൂത് ഗ്രൂപ്പുകൾ എന്നവർക്ക് ഒപ്പം പ്രവർത്തിക്കാൻ ഉള്ള അവസരവും ഈ ആഴ്ച ഉണ്ടാകുന്നതാണ്. റിസ്‌കുള്ള ജോലികളിൽ ഏർപ്പെടുന്നത് ശ്രദ്ധിച്ചു വേണം.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ഈ ആഴ്ച നിങ്ങളുടെ ജോലി സ്ഥലത്തു പല പുതിയ തുടക്കങ്ങളും ഉണ്ടാകാം. സൂര്യൻ നിങ്ങളുടെ ജോലിയെ ശ്കതമായി സ്വാധീനിക്കുന്നതാണ്. ബുധൻ വക്ര ഗതി തുടരുന്നതിനാൽ ജോലിയിൽ തിരുത്തലുകൾ ആവശ്യമാകും. പുതിയ പ്രോജെക്ട്കട്ടുകൾ, സഹ പ്രവർത്തകരും ആയുള്ള ചർച്ചകൾ എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കുക. പുതിയ ഓഫറുകൾ സ്വീകരിക്കുന്നതിന് മുൻപ് വളരെ ഏറെ ശ്രദ്ധ ആവശ്യമാകുന്നതാണ്. പല തർക്കങ്ങളും ഈ ആഴ്ചയുടെ ഭാഗം ആകാം. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം ഉണ്ടാകും. ആരോഗ്യം, സാമ്പത്തിക ബാധ്യതകള് എന്നിവയും ഈ അവസരം ശ്രദ്ധ നേടും. ഈ ആഴ്ച നിങ്ങൾക്ക് പുതിയ ലോങ്ങ് ടേം പ്രോജെക്ട്കട്ടുകൾ ലഭിക്കാൻ ഉള്ള സാഹചര്യം ഉണ്ടാകാം. ലോങ്ങ് ടേം ബന്ധങ്ങളില് നിന്നുള്ള വെല്ലുവിളികള് ഉണ്ടാകാം, സുഹൃദ് ബന്ധങ്ങള്, സാമൂഹിക ബന്ധ്‌നഗല് എന്നിവയില് നിന്നുള്ള തര്ക്കങ്ങളും പ്രതീക്ഷിക്കുക ചാരിറ്റി പ്രവര്തനങ്ങള്, കമ്യൂണിക്കേഷന് രംഗത്ത് നിന്നുള്ള ജോലികള്, പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള ശ്രമം, ടെക്ക്‌നിക്കല് കമ്യൂണിക്കേഷന് രംഗത്ത് നിന്നുള്ള അവസരങ്ങള്, പുതിയ ഗ്രൂപുകളില് ചേരാനുള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
നിങ്ങളുടെ ദൂര യാത്രകൾ സൂചിപ്പിക്കുന്ന വിഷയങ്ങള്ൾ ഈ ആഴ്ച വളരെ ശ്രദ്ധ നേടുന്നതാണ്. .ദൂര ദേശത്തു നിന്നുള്ള ജോലികൾ ഈ ആഴ്ചഉണ്ടാകും . മീഡിയ മാസ് കമ്യൂണിക്കേഷൻ എന്ന മേഖലയിൽ നിന്നുള്ള ജോലികളും ഈ അവസരം ഉണ്ടാകുന്നതാണ്. ആത്മീയ യാത്രകള്, ബിസിനസ് ട്രിപ്പുകള് , എന്നിവയും അധികമായി സംഭവിക്കാവുന്ന അവസരമാണിത്. ബുധൻ വക്ര ഗതിയിൽ ആയതിനാൽ ഈ പ്ലാനുകളിൽ എല്ലാം തന്നെ തടസങ്ങൾ നേരിടുന്നതാണ്. നിയമ വശത്തെ കുറിച്ചുള്ള ചര്ച്ചകള്, തത്വ ചിന്താ പരമായ ചര്ച്ചകള് എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. നിങ്ങളുടെ ജോലി, അധികാരികൾ എന്ന വിഷയങ്ങളും ഈ സമയം വളരെ അധികം പ്രധാനം ആണ്. ജോലി സ്ഥലത്തു പല വിധ തർക്കങ്ങളും പ്രതീക്ഷിക്കുക. നിങ്ങൾ ചെയ്യുന്ന ജോലിയെ കുറിച്ചുള്ള തർക്കങ്ങളും ഉണ്ടാകും. നിങ്ങളുടെ അധികാരികൾ പല തരത്തിൽ ഉള്ള കല്പനകളും തരുന്നതാണ്. സ്പോർട്സ്, പൊലീസ് എന്ന മേഖലകളിൽ ജോലി ചെയ്യുന്നവർക്കും നിരവധി അവസരങ്ങൾ ഉണ്ടാകാം.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
സാമ്പത്തിക വിഷയങ്ങൾ ഈ ആഴ്ച വളരെ പ്രധാനം ആണ്. സൂര്യൻ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ ശ്കതമായി സ്വാധീനിക്കുന്നു. പങ്കാളിയുമായുള്ള ചർച്ചകൾ കൂടുതലും സാമ്പത്തിക വിഷയങ്ങളെ കുറിച്ച് ആയിരിക്കും. പല തരത്തിലുള്ള ബിസിനസ് ഡീലുകളെ കുറിച്ചുള്ള ചര്ച്ചകളും ഈ അവസരം ഉണ്ടാകാം. പാർട്ട് ടൈം ജോലിയിൽ നിന്നുള്ള പല അവസരങ്ങളും പ്രതീക്ഷിക്കുക. പങ്കാളിത്ത ബന്ധങ്ങൾ രൂപീകരിക്കാൻ യോജിച്ച ഒരു സമയം അല്ല. ബുധൻ വക്ര ഗതിയിൽ നീങ്ങുന്നതിനാൽ സാമ്പത്തിക വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാകും, ലോണുകൾ ലഭിക്കാനും, നൽകാനും ഉള്ള അവസരങ്ങൾ ഉണ്ടാകും എങ്കിലും, അവയിൽ അശ്രദ്ധ ഉണ്ടാകുന്നതാണ്. ജോലിയിൽ പുതിയ പ്രോജെക്ട്കട്ടുകൾ, ജോലിക്കായുള്ള ശ്രമം, അധികാരികളുമായുള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക. റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട്ടിൽ നിന്നുള്ള യാത്രകൾ, വീടിനുള്ളിൽ പല വിധ തർക്കങ്ങൾ എന്നിവയും ഈ സമയം പ്രതീക്ഷിക്കുക.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
നിങ്ങളുടെ ബന്ധങ്ങളെ സൂര്യൻ ഈ ആഴ്ച ശ്കതമായി സ്വാധീനിക്കുന്നതാണ്. ബുധൻ ഈ വിഷയങ്ങളെ വക്ര ഗതിയിൽ സ്വാധീനിക്കുന്നു. ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകൾ ഈ സമയം പ്രധാനം ആകുന്നതാണു . പഴയ സുഹൃത്തുക്കൾ, ഒരിക്കൽ നിങ്ങളുടെ ജീവിതത്തിന്റെ ഭാഗം ആയിരുന്നവർ എന്നിവരെ കാണാൻ ഉള്ള അവസരവും ഈ സമയം ലഭിക്കുന്നതാണ്.എങ്കിലും പുതിയ ബന്ധങ്ങൾ തുടങ്ങാൻ യോജിച്ച സമയം അല്ല. . . നിലവില് ഉള്ള ബന്ധങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം ഈ അവസരം ഉണ്ടാകും. പുതിയ ഡീലുകളില് ശ്രദ്ധ വേണ്ട അവസരമാണ്.ദൂര യാത്രകള്ക്ക് വേണ്ടി ഉള്ള പ്ലാനുകളില് ശ്രദ്ധ ഉണ്ടാകേണ്ട അവസരമാണ്,. തീര്ഥ യാത്രകള്, ഉപരി പഠനത്തിനു വേണ്ടി ഉള്ള യാത്രകള്, എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖലയില് നിന്നുള്ള നിരവധി ജോലികള്, എന്നിവയെല്ലാം ഈ മാസം സംഭവിക്കാം എങ്കിലും അല്പ സ്വല്പം സങ്കീര്ണതകള് ഇവ എല്ലാത്തിന്റെയും ഭാഗം ആകും. ആശയ വിനിമയ രംഗത്ത് നിന്നുള്ള ജോലികള്, നെറ്വ്ര്ക്കിങ് അവസരങ്ങള്, വിദേശത് നിന്നുള്ള ജോലികള്, നിയമ വശത്തെ കുറിച്ചുള്ള ചര്ച്ചകള് എന്നിവയും ഉണ്ടാകാം.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
നിങ്ങളുടെ ജോലിസ്ഥലത്തെ ബുധന് വക്ര ഗതിയില് സ്വാധീനിക്കുന്നു. നിലവില് ഉള്ള ജോലികളില് കൂടുതല് വിശകലനം വേണ്ട അവസരങ്ങള് ഉണ്ടാകാം. ക്രിയേറ്റീവ് പ്രോജക്ക്ട്ടുകള്, നിരവധി ചെറു ജോലികള് എന്നിവയും പ്രതീക്ഷിക്കുക. ആരോഗ്യം , സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമം തുടരും. സഹ പ്രവര്ത്തകരുമായുള്ള ബന്ധത്തില് ശ്രദ്ധ വേണ്ടി വരും. പുതിയ സഹ പ്രവര്ത്തകര് , ജോലി സ്ഥലത്തുള്ള പുതുമ എന്നിവയും ഈ അവസരതിന്റ്രെ ഭാഗം ആകുന്നതാണ്. നിരവധി ചെറു ജോലികള് ഈ ആഴ്ച ഉണ്ടാകുന്നതാണ്. നിങ്ങളുടെ സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള കഠിനമായ ശ്രമം ഉണ്ടാകുന്നതാണ്. മീഡിയ , സെയ്‌ല്‌സ്, അദ്ധ്യാപനം എന്നാ മേഖലയില് ജോലി ചെയ്യുന്നവര്ക്കുള്ള അവസരങ്ങളും പ്രതീക്ഷിക്കുക . സാമ്പത്തിക വിഷയങ്ങളിലും പല തരത്തിൽ ഉള്ള വെല്ലുവിളികൾ ഉണ്ടാകുന്നതാണ്.. അതിനാല് അതീവ ശ്രദ്ധ ആവശ്യമായി വരും. പെട്ടന്നുള്ള ചിലവുകള് പ്രതീക്ഷിക്കുക. പുതിയ വസ്തുക്കള് വാങ്ങാനുള്ള അവസരം, വിലയേറിയ വസ്തുക്കള്ക്ക് വേണ്ടി ധനം ചെലവാക്കേണ്ട അവസരങ്ങള് എന്നിവയും ഉണ്ടാകാം. പുതിയ പാര്ട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമം തുടരും. പുതിയ പങ്കാളിത്ത ബന്ധങ്ങൾക്ക് യോജിച്ച ഒരു സമയം അല്ല.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
നിങ്ങളുടെ ക്രിയേറ്റിവ് കഴിവുകൾ കൊണ്ടുള്ള ജോലികൾ ഈ സമയം ലഭിക്കാവുന്നതാണ്. എന്നാൽ ബുധൻ വക്ര ഗതിയിൽ നീങ്ങുന്നതിനാൽ ഈ ജോലികളിൽ തെററുകൾ സംഭവിക്കാം. കുട്ടികള് , യൂത്ഗ്രൂപുകള് എന്നിവയില് പ്രവര്ത്തിക്കാനുള്ള അവസരം ഉണ്ടാകും. ഈ ജോലികളില് എല്ലാം തിരുത്തലുകളും പ്രതീക്ഷിക്കുക. കുട്ടികള്ക്ക് വേണ്ടി ഉള്ള പരിപാടികള് , അവരുടെ ഉന്നമനത്തിനു വേണ്ടി ഉള്ള ശ്രമം, ക്രിയേറ്റീവ് ജോലികള്, നെറ്റ് വര്ക്കിങ് ജോലികള്, വിനോദ പരിപാടികള് , ഗ്രൂപ്പ് ഇവന്റുകള് എന്നിവയില് പങ്കെടുക്കാനുള്ള അവസരം എന്നിവ പ്രതീക്ഷിക്കുക. സ്വന്തം കഴിവുകള് , ചുറ്റുപാടുകള് എന്നിവയെ പ്രൊമോട്ട് ചെയ്യാനുള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക പ്രേമ ബന്ധങ്ങളില് നിന്നുള്ള വെല്ലുവിളികളും ഈ അവസരം ഉണ്ടാകാം. ചൊവ്വ ജോലിയെ ശക്തമായി സ്വാധീനിക്കുന്നു. അതിനാൽ ജോലി സ്ഥലത്തു പല തർക്കങ്ങളും ഉണ്ടാകുന്നതാണ്. നിരവധി ചെറു ജോലികൾ നിങ്ങളെ തേടി എത്താം സഹ പ്രവര്തകരുമായുള്ള തർക്കങ്ങളും പ്രതീക്ഷിക്കുക.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
സൂര്യൻ നിങ്ങളുടെ കുടുംബജീവിതത്തെ ഈ ആഴ്ച മാത്രമല്ല അടുത്ത കുറെ നാൾ സ്വാധീനിക്കുന്നതാണ്. കുടുംബങ്ങളുമായുള്ള തർക്കം ഈ അവസരം പ്രതീക്ഷിക്കാവുന്നതാണ്. റിയൽ എസ്റ്റേറ്റ് ഡീലുകൾ, റീ പെയറിങ്, വീട് മോടിപിടിപ്പിക്കാൻ ഉള്ള അവസരം എന്നിവയും ഈ സമയം ലഭിക്കുന്നതാണ്. കുടുംബയോഗങ്ങൾ, വീട്ടിൽ നിന്നുള്ള യാത്രകൾ എന്നിവയും പ്രതീക്ഷിക്കുക. നിരവധി ചെറു പ്രോജെക്ട്കട്ടുകളും ഈ ആഴ്ച പ്രതീക്ഷിക്കാവുന്നതാണ്. ആശയ വിനിമയം,മീഡിയ, എന്ന മേഖലയിൽ നിന്നുള്ള ജോലികളും പ്രതീക്ഷിക്കുക. സഹോദരങ്ങൾ, ബന്ധുക്കൾ എന്നിവരുമായി ഉള്ള സംവാദവും ഉണ്ടാകും. സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള പ്ലാനുകളും ഈ ആഴ്ച ഉണ്ടാകുന്നതാണ്. നിങ്ങളുടെ മാനസികവും ശാരീരിരികവും ആയ ആരോഗ്യവും ഈ വിഷയങ്ങളും ഈ അവസരം പ്രധാനം ആണ്. പുതിയ ഭക്ഷണ ക്രമ0, വ്യായാമം എന്നിവ ഉണ്ടാകുന്നതാണ്. അത് പോലെ തന്നെ ജോലിയിലും നിരവധി ചെറു പ്രോജെക്ട്കട്ടുകളും പ്രതീക്ഷിക്കുക.