ഏരീസ് (മാർച്ച് 21 - ഏപ്രിൽ 19)

ണ്ടാം തീയതി ഒൻപതാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. ദൂര യാത്രകൾ, തത്വചിന്ത, ആത്മീയത, ഉയർന്ന പഠനം, വിദേശ ബന്ധം, എന്ന വിഷയങ്ങളിൽ കൂടുതൽ സാധ്യതകൾ തേടും. കൂടുതൽ ആത്മീയമായ കാര്യങ്ങളിലേക്ക് ശ്രദ്ധ നീങ്ങും. കഴിവുകൾ വികസിപ്പിക്കാനുള്ള ഒരു അവസരവും ഇല്ലാതാക്കുകയില്ല. നിയമപരമായ വിഷയങ്ങൾ ചർച്ചയ്ക്ക് തയ്യാറാക്കും. ദൂര യാത്രകൾ ചെയ്യാനുള്ള പ്ലാനിങ് നടക്കാം. ഈ ഭാവത്തിലെ വിഷയങ്ങളിൽ ലോങ്ങ് ടേം പദ്ധതികൾ തൽക്കാലം ഒഴിവാക്കുക യാവും നല്ലത്. നിങ്ങളുടെ ശ്രദ്ധ ഏതെങ്കിലും ഒരു വിഷയത്തിൽ ഒതുക്കി നിർത്താനുള്ള ശ്രമം വിജയകരം ആകണമെന്നില്ല. എഴുത്തുകാർ, ക്രിയെറ്റീവ് രംഗത്ത് പ്രവർത്തിക്കുന്നവർ എന്നിവർക്ക് നല്ല സമയം. പുതിയ സ്‌കിൽ ഡെവലപ്‌മെന്റ് എന്നിവയ്ക്കും സാധ്യത.

ആറാം തീയതി ശുക്രൻ നിങ്ങളുടെ നാലാം ഭാവത്തിൽ നിന്ന് അഞ്ചാം ഭാവത്തിൽ നിൽക്കുന്ന വ്യാഴത്തിന്റെ അടുത്തേക്ക് യാത്രയാവും. റൊമാൻസ്, കുട്ടികൾ, ക്രിയെറ്റിവിറ്റി, ഊഹക്കച്ചവടം, സ്വയം വെളിപ്പെടുത്തൽ എന്ന വിഷയങ്ങളിൽ വളരെ സന്തോഷകരമായ അവസ്ഥ ഉണ്ടാവേണ്ടതാണ്. പുതിയ പ്രേമബന്ധം വന്നു വിളിക്കാം. കഴിവുകൾ വെളിപ്പെടുത്താനുള്ള അവസരം ലഭിക്കാം, ക്രിയെറ്റീവ് പ്രോജക്ടുകൾ വന്നു ചേരാം. കുട്ടികൾ, യുത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നല്ല സമയം. കൂടുതൽ സമയം, ഊർജ്ജം, ഉല്ലാസകരമായ കാര്യങ്ങൾ ചെയ്യുന്നതിലേക്ക് ചിലവഴിക്കും. ഊഹക്കച്ചവടം ചെയ്യാൻ നല്ല സമയം ആണെങ്കിലും ശുക്രൻ ശ്രദ്ധ തെറ്റിക്കുന്ന രീതിയിൽ സ്വാധീനിച്ചേക്കാം.

പന്ത്രണ്ടാം തീയതി ആശയ വിനിമയത്തിൽ കുഴപ്പം സൃഷ്ടിച്ചു കൊണ്ടിരുന്ന ബുധൻ സ്ലോഡൗൺ നിർത്തി നേരെ നീങ്ങും. ആശയ വിനിമയം, സഹോദരങ്ങൾ, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, ടെക്‌നോളജി, അയൽക്കാർ എന്ന മൂന്നാം ഭാവത്തിൽ സൂര്യനും, ബുധനും, ചൊവ്വയും നിൽക്കുന്നു. ബുധൻ നേരെ സഞ്ചരിക്കാൻ തുടങ്ങുമ്പോൾ ഈ ഭാവത്തിൽ അനുഭവപ്പെട്ടിരുന്ന തടസ്സങ്ങൾക്ക് ഒരു മാറ്റം വന്നതുപോലെ തോന്നാം. മുടങ്ങിപ്പോയ പദ്ധതികൾ മുന്നോട്ട് നീങ്ങും. ആശയ വിനിമയം കൊണ്ടുണ്ടായ തടസങ്ങൾ നീങ്ങാം. മൂന്നാം ഭാവത്തിലെ വിഷയങ്ങളിൽ പെട്ടന്ന് ഒരു തിരക്ക് അനുഭവപ്പെടാം. പുതിയ പഠനം, ചെറു യാത്രകൾ എന്നുവേണ്ട മനസ്സ് കൂടുതൽ ഈ ഭാവത്തിലെ വിഷയങ്ങളിൽ അർപ്പിക്കേണ്ട അവസ്ഥയാണ്. മൂന്നു ശക്തികൾ നിങ്ങളെ പല ദിശകളിലേക്കും പിടിച്ചു വലിക്കുന്നു. കൂടുതൽ ആശയ വിനിമയം നടത്തേണ്ട സാഹചര്യം ഉണ്ടാവുന്നു. ലോങ്ങ്‌ടേം പദ്ധതികൾക്ക് നല്ല സമയമല്ല. മനസ് വ്യതിചലിച്ചു കൊണ്ടേയിരിക്കും. അയൽക്കാർ,
കമ്മ്യൂണിറ്റികൾ എന്നിവയിൽ കൂടുതൽ പ്രവർത്തിക്കേണ്ടി വരും. ശരീരിരികമായ അസ്വസ്ഥതകൾ ഈ അവസ്ഥയിൽ സാധാരണ ആയിരിക്കും.

പതിനാലാം തീയതി നിങ്ങളുടെ ഒൻപതാം ഭാവത്തിൽ നിന്ന ശനി സ്ലോഡൗൺ മോദിൽ നിങ്ങളുടെ എട്ടാം ഭാവത്തിലേക്ക് നീങ്ങും. സെക്‌സ്, തകർച്ചകൾ, രൂപാന്തരം, നിക്ഷേപങ്ങൾ, മറ്റുള്ളവരുടെ ധനം, ജോയിന്റ് സ്വത്തുക്കൾ എന്ന വിഷയങ്ങളിൽ കടുത്ത രൂപാന്തരം പ്രതീക്ഷിക്കുക. എല്ലാം ഒന്ന് നേരെ ചൊവ്വേ ആക്കാനുള്ള നല്ല അവസരമായി കാണണം. ധന സംബന്ധമായ വിഷയങ്ങളെ വേറിട്ട രീതിയിൽ കാണുവാൻ തുടങ്ങും. അല്ലെങ്കിൽ അവയിൽ പുതിയ നീക്കങ്ങൾ പ്രതീക്ഷിക്കാം. ധനം ഏതു രീതിയിൽ ആയിരുന്നു ചെലവാക്കേണ്ടത് എന്ന ആലോചന യുണ്ടാകും. അവ അടുത്തുള്ള ദിവസങ്ങളിൽ തന്നെ പ്രായോഗിക തലത്തിൽ കൊണ്ടുവരും.

ആശയ വിനിമയം, സഹോദരങ്ങൾ, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, ടെക്‌നോളജി, അയൽക്കാർ എന്ന മൂന്നാം ഭാവത്തിൽ പതിനാറാം തീയതി ന്യൂ മൂൺ ഉദിക്കും. ഈ ഭാവത്തിൽ നേരത്തെ തന്നെ മൂന്നു ഗ്രഹങ്ങൾ നിൽക്കുന്നു. ന്യൂ മൂൺ ഈ ഭാവത്തിലെ വിഷയങ്ങളിൽ ഒരു പുതിയ തുടക്കത്തിനു പ്രേരിപ്പിക്കും. കൂടുതൽ വ്യക്തികളോട് അടുക്കണ്ടാത്തതോ സംസരിക്കണ്ടാത്തതോ ആയ അവസ്ഥയുണ്ടാകും. ചെറിയ യാത്രകൾ പെട്ടന്നുണ്ടാകും. അയൽക്കാർക്കുവേണ്ടിയുള്ള പ്രവർത്തികൾ, സഹോദരങ്ങളുമായുള്ള സംസാരം എന്നിവയും ഉണ്ടാകാം.

ജൂൺ ഇരുപത്തിരണ്ടാം തീയതി സൂര്യൻ നിങ്ങളുടെ നാലാം ഭാവത്തിലേക്ക് നീങ്ങും. വീട്, കുടുംബം, മാതാപിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ എന്ന വിഷയങ്ങളിൽ കൂടുതൽ പ്രാധാന്യം വർദ്ധിക്കും. വീട്ടിലേക്ക് വേണ്ട ലോങ്ങ്‌ടേം പദ്ധതികൾ പ്ലാൻ ചെയ്യും. വീട് വിൽപ്പന, വൃത്തിയാക്കൽ എന്നിവ ചെയ്യാം. പൂർവികരെ സ്മരിക്കൽ, മാതാപിതാക്കളോടുള്ള കൂടുതൽ ശ്രദ്ധ, കുടുംബ യോഗങ്ങൾ എന്നിവയും ഉണ്ടാകാം. ജൂൺ ഇരുപത്തിയഞ്ചാം തീയതി ചൊവ്വ കൂടി ഈ ഭാവത്തിലേക്ക് എത്തുമ്പോൾ അൽപ്പം അസഹ്യത തോന്നാം. വീട്ടുകാരോട് മുഷിഞ്ഞു സംസാരിക്കാം.

ടോറസ് (ഏപ്രിൽ 20- മെയ്‌ 20)

ണ്ടാം തീയതി എട്ടാം ഭാവത്തിൽ പൂർണ്ണ ചന്ദ്രൻ ഉദിക്കും. സെക്‌സ്, തകർച്ചകൾ, രൂപാന്തരം, നിക്ഷേപങ്ങൾ, മറ്റുള്ളവരുടെ ധനം, ജോയിന്റ് സ്വത്തുക്കൾ എന്ന വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധയുണ്ടാകും. ധനപരമായ നീക്കങ്ങൾ പ്രതീക്ഷിക്കാം. ജോയിന്റ് സ്വത്തുക്കളിന്മേൽ കൂടുതൽ ശ്രദ്ധ വേണ്ട ആവശ്യം ഉണ്ടാകും. കടം കൊടുക്കൽ, വാങ്ങൽ എന്നിവയും നടക്കാം. ബന്ധങ്ങളിൽ സംശയ നിവാരണം നടക്കുകയും, നിങ്ങൾ ഒരു പുതിയ വ്യക്തിയായി രൂപാന്തരപ്പെടുകയും ചെയ്യും.

ആറാം തീയതി ശുക്രൻ നിങ്ങളുടെ നാലാം ഭാവത്തിലേക്ക് നീങ്ങും. വീട്, കുടുംബം, മാതാപിതാക്കൾ പൂർവികർ, പൂർവിക സ്വത്തുക്കൾ എന്ന വിഷയങ്ങളിൽ വ്യാഴം നേരത്തെ തന്നെ നിൽക്കുന്നു. ഇപ്പോൾ രണ്ടു ഗ്രഹങ്ങൾ നിങ്ങളുടെ നാലാം ഭാവത്തിന്റെ സാദ്ധ്യതകൾ വർധിപ്പിക്കുന്നു. വീട്ടിൽ ശുഭകരമായ വിഷയങ്ങൾ നടക്കാം. അല്ലെങ്കിൽ സമാധാനം പ്രതീക്ഷിക്കാം. വീട് വിൽപ്പന, വാങ്ങൽ, മോടി പിടിപ്പിക്കൽ എന്നിവയ്ക്ക് യോജിച്ച സമയം. കുടുംബ യോഗങ്ങൾ, പൂർവികരെ സ്മരിക്കൽ, മാതാപിതാക്കളുമായുള്ള നല്ല സമയം എന്നിവയും ഉണ്ടാകാം. എല്ലാവരും ഒത്തുള്ള യാത്രകളും പ്രതീക്ഷിക്കാം.

പന്ത്രണ്ടാം തീയതി വരെ സ്ലോഡൗൺ മോദിൽ നിന്ന ബുധൻ നേരെ സഞ്ചരിച്ചു തുടങ്ങും. രണ്ടാം ഭാവത്തിൽ ബുധനോടൊപ്പം സൂര്യനും, ചൊവ്വയും നിൽക്കുന്നു. ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്ന വിഷയങ്ങളിൽ കടുത്ത വെല്ലുവിളി നേരിട്ട് കൊണ്ടിരുന്ന നിങ്ങൾ അൽപ്പം ആശ്വാസം കണ്ടെത്തുന്ന സമയമായിരിക്കുന്നു. സ്വത്തുക്കൾ കൈമാറ്റം ചെയ്യുന്നതിലെ തീരുമാനങ്ങൾ പ്രാവർത്തികമാക്കേണ്ട ഘട്ടത്തിലേക്ക് എത്തും. അധിക ജോലി, ധനപരമായ കൂടുതൽ നീക്കങ്ങൾ നടത്തുവാൻ അവസരം എത്തിയേക്കാം. എങ്കിലും മനസ് വ്യതിചലിച്ചു കൊണ്ടേയിരിക്കും. പുതിയ ബിസിനസ് ബന്ധങ്ങൾ, ധനം വരുകയും ചെലവാക്കുകയും ചെയ്യാനുള്ള അവസരങ്ങൾ, മൂല്യ വർദ്ധന ലക്ഷ്യമാക്കിയുള്ള നീക്കങ്ങൾ, ആ നീക്കങ്ങളിലെ വെല്ലുവിളികൾ എന്നിവയും പ്രതീക്ഷിക്കാം.

പതിനാലാം തീയതി എട്ടാം ഭാവത്തിൽ നിന്ന ശനി എഴാം ഭാവത്തിലേക്ക് സ്ലോഡൗൺ ചെയ്യും. സെക്‌സ്, തകർച്ചകൾ, രൂപാന്തരം, നിക്ഷേപങ്ങൾ, മറ്റുള്ളവരുടെ ധനം, ജോയിന്റ് സ്വത്തുക്കൾ എന്ന എട്ടാം ഭാവത്തിലെ വിഷയങ്ങളിൽ നിന്ന് ഏഴാം ഭാവത്തിലെ വിഷയങ്ങളായ വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, എഗ്രിമെന്റുകൾ, പാർട്ണർഷിപ്പുകൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്ന വിഷയങ്ങളിൽ എന്തൊക്കെയാണോ നിങ്ങൾ മാറ്റം വരുത്തേണ്ടത് ആ വിഷയങ്ങൾ തെളിഞ്ഞു വരാം. ബന്ധങ്ങളിലെ ഭാവിയിലെ ആശങ്കകൾ മാറ്റുവാൻ തക്കവിധം ബന്ധങ്ങളെ ശക്തിപ്പെടുത്താനുള്ള വഴികൾ തെളിഞ്ഞു വരാം. എല്ലാ ബന്ധങ്ങളിലും അച്ചടക്കം കൊണ്ട് വരാനുള്ള ശ്രമം നടക്കുകയാൽ കാലതാമസം സ്വാഭാവികമാകും. നേരത്തെ നിങ്ങൾ ആലോചിച്ചിരുന്ന വിഷയങ്ങൾ ശരിയോ തെറ്റോ എന്ന് പ്രപഞ്ചം സൂചന നൽകും.

പതിനാറാം തീയതി നിങ്ങളുടെ രണ്ടാം ഭാവത്തിൽ ന്യൂ മൂൺ ഉദിക്കും. ധനം, വസ്തുവകകൾ, നിങ്ങളുടെ മൂല്യം എന്ന വിഷയങ്ങളിൽ പുതിയ തുടക്കങ്ങൾ ഉണ്ടാകാം. പുതിയ ധന സമ്പാദന മാർഗ്ഗങ്ങൾ എന്നിവ പ്രതീക്ഷിക്കുക. മനസ്സ് പിന്നെയും വ്യതിചലിച്ചു കൊണ്ടേയിരിക്കും.

ഇരുപത്തി രണ്ടാം തീയതി സൂര്യൻ നിങ്ങളുടെ മൂന്നാം ഭാവത്തിലേക്ക് നീങ്ങും. സഹോദരങ്ങൾ, അയൽക്കാർ, ടെക്‌നോളജി, ആശയ വിനിമയം, ചെറു കോഴ്‌സുകൾ, ചെറു യാത്രകൾ എന്ന വിഷയങ്ങളിൽ തിരക്ക് അനുഭവപ്പെടും. ചെറിയ ട്രെയിനിങ്ങുകൾ, യാത്രകൾ, കൂടുതൽ ആശയ വിനിമയം, നെറ്റ് വർകിങ്, കൂടുതൽ ആശയങ്ങൾ അങ്ങനെ തിരക്കുപിടിച്ച ദിവസങ്ങൾ ലോങ്ങ്‌ടേം പദ്ധതികളെക്കുറിച്ചുള്ള വീണ്ടു വിചാരം ഉണ്ടാകും. ഇരുപതിനാലാം തീയതി ചൊവ്വ ഈ ഭാവത്തിലേക്ക് എത്തുമ്പോൾ കൂടുതൽ ശ്രദ്ധ ചെറിയ ചെറിയ കാര്യങ്ങളിലേക്ക് എത്തുകയും, ചെറിയ പദ്ധതികൾ, നെറ്റ് വർകിങ്, അയൽക്കാർക്കുവേണ്ടിയുള്ള പ്രവർത്തനം എന്ന വിഷയങ്ങളിലേക്ക് ശ്രദ്ധ പൂർണ്ണമായി നീങ്ങുകയും ചെയ്യും.

ജമിനി (മെയ്‌ 21 - ജൂൺ 20)

ണ്ടാം തീയതി നിങ്ങളുടെ ഏഴാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, എഗ്രിമെന്റുകൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്ന വിഷയങ്ങളിൽ തുടക്കമോ ഒടുക്കമോ നേരിടാം. സമാന മൂല്യമുള്ള വ്യക്തികളുമായുള്ള ഇടപെടലുകളിൽ അവർക്ക് പ്രാമുഖ്യം കൊടുക്കാൻ നിർബന്ധിതരായേക്കാം. മിംഗിൾ ചെയ്യാൻ ആഗ്രഹിച്ചു നടന്ന സിംഗിൾ വ്യക്തികൾ അവരുടെ ആഗ്രഹങ്ങൾ സഫലീകരിക്കാൻ തക്ക സാഹചര്യം ഒത്തു വരുന്നതായി കാണും. എല്ലാവരോടും ഒത്തു തീർപ്പിനുള്ള സാഹചര്യം തെളിഞ്ഞു വരും. മനസ്സിൽ ആലോചനകൾ നിറയുകയും വളരെ വികാരഭരിതരായി നിൽക്കുകയും ചെയ്യും.

ആറാം തീയതി ശുക്രൻ മൂന്നാം ഭാവത്തിൽ നിൽക്കുന്ന വ്യാഴത്തിന്റെ അടുത്തേക്ക് നീങ്ങും. സഹോദരങ്ങൾ, അയൽക്കാർ, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, നെറ്റ് വർകിങ്, ആശയ വിനിമയം എന്ന വിഷയങ്ങളിൽ കൂടുതൽ ആശയ വിനിമയം, നെറ്റ് വർകിങ് എന്നിവ നടത്തും. പലരോടും ആകർഷണം ഉണ്ടാകാം. എഴുത്ത്, വായന, പഠനം എന്നിവയ്ക്ക് അനുയോജ്യമായ സമയം. യാത്രകളിൽ നിങ്ങളെ ആകർഷിക്കുന്ന വ്യക്തികളുമായി കൂട്ടുകൂടാം. ചെറിയ രീതിയിലുള്ള ട്രെയിനിങ്ങുകൾ ഏറ്റെടുക്കും. ഈ ഭാവത്തിലെ വിഷയങ്ങളിൽ നിന്ന് സന്തോഷം അല്ലെങ്കിൽ അനുകൂല അവസ്ഥയാണ് എന്ന് പ്രതീക്ഷിക്കാം.

പന്ത്രണ്ടാം തീയതി പിണങ്ങി നിന്ന ബുധൻ നേരെ സഞ്ചരിക്കാൻ തുടങ്ങും. ഒന്നാം ഭാവത്തിൽ സൂര്യൻ, ചൊവ്വ എന്നിവയോടൊപ്പം നിന്ന് അൽപ്പം ബുദ്ധിമുട്ട് സൃഷ്ടിച്ച ഇദ്ദേഹം തന്റെ നീക്കം നേരെ ആക്കുമ്പോൾ മുടങ്ങി കിടന്ന പദ്ധതികൾ മുന്നോട്ട് നീങ്ങുന്നതിന്റെ സൂചനകൾ കണ്ടു തുടങ്ങും. നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര എന്ന വിഷയങ്ങളിൽ നിങ്ങളെ തന്നെ കൈപ്പിടിയിൽ ആക്കുവാൻ അൽപ്പം പ്രയാസപ്പെടേണ്ടി വന്നേക്കാം. ഇതൊരു കൂടിക്കുഴഞ്ഞ അവസ്തയാകുന്നു. എന്ത് ചെയ്യണം, എന്ത് വേണ്ട എന്ന ആലോചന കൊണ്ട് ആകുലപ്പെട്ടു നിൽക്കുന്ന അവസ്ഥ. ഇതിനിടയിലും ലുക്‌സ് മെച്ചപ്പെടുന്നതിനും, മനോഭാവം മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമം നടത്തും. പ്രതിബന്ധങ്ങളെ തരണം ചെയ്യുന്നതിനുള്ള മനഃശക്തി ഉണ്ടാകും. ഈ അവസ്ഥയിൽ ശരീരിരിക അസ്വസ്ഥകൾ സാധാരണയാണ്.

പതിനാലാം തീയതി ശനി സ്ലോഡൗൺ മോദിൽ നിങ്ങളുടെ ആറാം ഭാവത്തിലേക്ക് നീങ്ങും. ജോലിസ്ഥലം, സഹ പ്രവർത്തകർ, ശത്രുക്കൾ, ആരോഗ്യം, ദിവസേനയുള്ള ജീവിതം, വളർത്തു മൃഗങ്ങൾ എന്ന വിഷയങ്ങളിൽ നല്ല രീതിയിലുള്ള അച്ചടക്കത്തിലൂടെ കടന്നു പോകും. ഈ ഭാവത്തിലെ വിഷയങ്ങളിൽ നേരിടുന്ന കാര്യങ്ങൾ പിൽക്കാലത്തേക്ക് ഉപകാരപ്പെടുന്ന രീതിയിൽ തെളിഞ്ഞു വരുകയും, ആ വിഷയങ്ങൾ ആലോചനയ്ക്ക് വച്ച അതിലെ നന്മകൾ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ നിർബന്ധിതരാകുകയും ചെയ്യും. സഹ പ്രവർത്തകർ, ജോലിസ്ഥലം എന്നിവയിൽ അനുയോജ്യമായ നീക്കങ്ങൾ ഏതൊക്കെ ആകുന്നു എന്ന തീരുമാനത്തിലെത്താൻ ഈ അവസരം സാധിക്കും. ജോലിയിൽ ഏതു നിലപാടുകൾ ആയിരിക്കും നല്ലത്, അവയെ എങ്ങനെ പ്രാവർത്തികമാക്കാം എന്ന കാര്യങ്ങളും ആലോചനയ്ക്ക് എത്തും. അതുപോലെ തന്നെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള വിളി എത്തും. ജീവിത ശൈലിയിൽ മാറ്റം വരുത്തേണ്ട സമയമായെന്നു സാരം.

പതിനാറാം തീയതി നിങ്ങളുടെ ഒന്നാം ഭാവത്തിൽ ന്യു മൂൺ എത്തും. നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വിചാരധാര, വ്യക്തിത്വം, വീക്ഷണ കോൺ, മനോഭാവം എന്ന വിഷയങ്ങളിൽ പുതിയ തുടക്കങ്ങൾ എന്നാണ് അർത്ഥം. പുതിയ ചിന്തകൾ, വർദ്ധിച്ച ആത്മവിശ്വാസം എന്നിവയും പ്രതീക്ഷിക്കാം. മാനസികമായ പരിവർത്തനം കൂടുതൽ ദൃശ്യമാകും.

ഇരുപത്തി രണ്ടാം തീയതി സൂര്യൻ നിങ്ങളുടെ രണ്ടാം ഭാവത്തിലേക്ക് നീങ്ങും. ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്ന വിഷയങ്ങളിൽ പുതിയ അവസരങ്ങൾ ഉണ്ടാകും എന്ന പ്രതീക്ഷ. അധിക ജോലി, കൂടുതൽ അധ്വാനം, മൂല്യ വർധനയ്ക്കായുള്ള കടുത്ത ശ്രമം, ധനം , ചെലവാക്കൽ, എന്നാൽ ചെയ്തു കൊണ്ടിരിക്കുന്ന പ്രോജക്ടുകൾ കൂടുതൽ ശ്രദ്ധ നേടുന്ന അവസ്ഥ. ഇരുപത്തിനാലാം തീയതി ചൊവ്വ ഈ ഭാവത്തിലേക്ക് എത്തുമ്പോൾ സ്വന്തം വിലയെ അധികരിച്ച് കാണിക്കാനുള്ള വ്യഗ്രത നിറഞ്ഞ പെരുമാറ്റം. കൂടുതൽ അധ്വാനം, എങ്ങനെയെങ്കിലും സ്വന്തം വില ഉയർത്താനുള്ള പദ്ധതികൾ എന്നിവ തയ്യാറാക്കും.

കാൻസർ (ജൂൺ 21 - ജൂലൈ 22)

ണ്ടാം തീയതി നിങ്ങളുടെ ആറാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. ജോലി സ്ഥലം, ദിവസേനയുള്ള ജീവിതം, ശത്രുക്കൾ, സഹ പ്രവർത്തകർ, ആരോഗ്യം, വളർത്തു മൃഗങ്ങൾ എന്ന വിഷയങ്ങളിൽ ആരോഗ്യം കൂടുതൽ ശ്രദ്ധ നേടും. ജോലിയെ ക്കുറിച്ചും ജോലി സ്ഥലത്തെക്കുറിച്ചും ഒന്നുകൂടെ ചിന്തിക്കും. ചെയ്തു കൊണ്ടിരിക്കുന്ന പ്രോജക്ടുകൾ അവസാനിപ്പിക്കും. ഈ അവസ്ഥയിൽ ഒരു സന്തോഷം നേടാൻ വേണ്ടി ചിലർ വളർത്തു മൃഗങ്ങളെക്കൊണ്ട് പോരും.

ആറാം തീയതി ശുക്രൻ നിങ്ങളുടെ രണ്ടാം ഭാവത്തിൽ നിൽക്കുന്ന വ്യാഴത്തോടൊപ്പം നിൽക്കും. ധനം, വസ്തു വകകൾ നിങ്ങളുടെ മൂല്യം എന്ന വിഷയങ്ങളിൽ ധനം വന്നെത്താം. ധനവുമായി അടുത്ത നിൽക്കുന്നയാളുകളുമായുള്ള ബന്ധം. വിലപിടിച്ച വസ്തുക്കൾ വാങ്ങിക്കൂട്ടാം. മൂല്യ വർദ്ധനയ്ക്ക് അനുകൂല സാഹചര്യം വന്നു ചേരും. ധനകാര്യത്തിൽ അനുകൂല സാഹചര്യം അല്ലെങ്കിൽ ആശ്വാസം എന്ന രീതിയിൽ കാണുക.

പന്ത്രണ്ടാം തീയതി നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിൽ സ്ലോഡൗൺ ചെയ്തു നിന്ന ബുധൻ നേരെ സഞ്ചരിക്കാൻ തുടങ്ങും. ഈ ഭാവത്തിൽ തന്നെ സൂര്യനും, ചൊവ്വയും നിൽക്കുന്നു. രഹസ്യ മോഹങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ബെഡ് പ്ലെഷേഴ്‌സ്. ഒറ്റപ്പെടൽ, നിഗൂഢത, ദൂരദേശ വാസം, അതീന്ദ്രിയ ജ്ഞാനം എന്ന പന്ത്രണ്ടാം ഭാവത്തിൽ നിങ്ങൾ മൗനം പാലിച്ചു നിൽക്കുന്നു. ഒറ്റപ്പെട്ടു നിൽക്കുവാനുള്ള ഒരു അവസരം വന്നു ചേരുന്നു. കഴിഞ്ഞ വർഷം നിങ്ങൾ ചെയ്ത കാര്യങ്ങളെ വിലയിരുത്തേണ്ട ഈ സാഹചര്യത്തിൽ, അന്ന് വിതക്കപ്പെട്ട വിത്തുകൾ ഫലമായി നിങ്ങളുടെ ജീവിതത്തിലേക്ക് എത്തുന്ന സമയമായിരിക്കുന്നു. ഈ അവസരം എങ്ങനെയെങ്കിലും നീങ്ങിപ്പോകണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നു. അതിനു വേണ്ടി ആത്മീയതയിലേക്ക് നീങ്ങുന്നു. നിഗൂഢ വിഷയങ്ങളുടെ സഹായം തേടുന്നു. മനസ്സിനെ കൂടുതൽ ഭാരപ്പെടുത്താതെ നീങ്ങാനുള്ള അവസരമാണ്. ചിന്തകളെ കീഴ്‌പ്പെടുത്താതെ മുന്നോട്ട് നീങ്ങാൻ പ്രയാസമാണെന്ന് ഇതിനോടകം തന്നെ മനസിലായി കാണുമല്ലോ. മനസ്സിനെ മെരുക്കാൻ എന്താണ് വേണ്ടത് അത് ചെയ്യുക.

പതിനാലാം തീയതി നിങ്ങളുടെ അഞ്ചാം ഭാവത്തിലേക്ക് ശനി സ്ലോഡൗൺ മോദിൽ എത്തും. കുട്ടികൾ, റൊമാൻസ്, ക്രിയെറ്റിവിറ്റി, സ്വയം വെളിപ്പെടുത്തൽ, ഊഹക്കച്ചവടം എന്ന വിഷയങ്ങളിൽ ഏതു നിലപാടുകളാണ് എനിക്ക് നല്ലത് എന്ന ആലോചനയുണ്ടാകും. ഇതുവരെ ചെയ്തതിന്റെ ഫലപ്രാപ്തിയെ ക്കുറിച്ച് കർശനമായി ചിന്തിക്കും. പ്രേമം, കുട്ടികൾ എന്ന വിഷയങ്ങളിൽ അനുകൂല സാഹചര്യമാണോ എന്ന സംശയം തോന്നാം. ഊഹക്കച്ചവടം ചെയ്യാൻ പ്ലാൻ ചെയ്യുന്നവർ അവയിൽ തീരുമാനങ്ങൾ ശരിയാണോ എന്ന് പുനരാലോചിക്കുന്ന സമയം. അഞ്ചാം ഭാവത്തിലെ വിഷയങ്ങളിൽ അച്ചടക്കം കൊണ്ട് വരേണ്ടതിന്റെയും ശരിയായ നീക്കങ്ങൾ നടത്തേണ്ടത് ആവശ്യമല്ലേ എന്നും ചിന്തിക്കാനുള്ള അവസരങ്ങൾ ഉണ്ടാകും. ഈ അവസരം എടുത്തു ചാടി പ്രവർത്തിക്കാൻ ശ്രമിച്ചാലും അത് സാധ്യമാകണം എന്നില്ല. ക്രിയെറ്റിവിറ്റി, ബിസിനസ്, ഹോബികൾ, കുട്ടികളെക്കുറിച്ചുള്ള തീരുമാനങ്ങൾ എന്നിവയിൽ എല്ലാം തന്നെ അൽപ്പം ആലോചന വേണ്ട സമയം.

പതിനാറാം തീയതി നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിൽ ന്യു മൂൺ എത്തും. രഹസ്യ മോഹങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒറ്റപ്പെടൽ, ദൂരദേശ വാസം, നിഗൂഢത, ബെഡ് പ്ലെഷേഴ്‌സ് എന്ന വിഷയങ്ങളിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടും. വളരെ ആലോചിച്ചു മാത്രം സംസാരിക്കേണ്ട സമയം, സത്യസന്ധമായ കാര്യങ്ങളാണോ നിങ്ങൾ പറയുന്നത് എന്ന് മനസ്സിൽ ഉറപ്പു വരുത്തുക. മറ്റുള്ളവരുടെ ഇടയിൽ തെളിഞ്ഞു നിൽക്കാനുള്ള എല്ലാ അവസരവും ഒഴിവാക്കും. മനസിലെ ഭാരം ഒഴിവാക്കാനായി പ്രാർത്ഥന, ധ്യാനം എന്നിവയിൽ കൂടുതൽ ശ്രദ്ധിക്കും.

ഇരുപത്തിരണ്ടാം തീയതി സൂര്യൻ നിങ്ങളുടെ ഒന്നാം ഭാവത്തിലേക്ക് നീങ്ങും. നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാരധാര എന്ന വിഷയങ്ങളിൽ പുതു ജീവൻ നിറയും. പുതിയ അവസരങ്ങൾ, സൗന്ദര്യം വർദ്ധിപ്പിക്കാനുള്ള ശ്രമം, മറ്റുള്ളവരെ ആകർഷിക്കൽ എന്നിവ പ്രതീക്ഷിക്കാം. അൽപ്പ നാളുകളായി പന്ത്രണ്ടാം ഭാവത്തിലെ കഷ്ടതകളിൽ പെട്ട് വലഞ്ഞ നിങ്ങൾ നല്ല തേജസ്സോടെ മുന്നോട്ട് നീങ്ങും. ഇരുപത്തി നാലാം തീയതി ചൊവ്വ കൂടി ഒന്നാം ഭാവത്തിലേക്ക് എത്തുമ്പോൾ നല്ല ശക്തിമാനായി തീരുകയും എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്യാനുള്ള മാനസികമായ ഉത്തേജനം വീണ്ടെടുക്കുകയും ചെയ്യും.

ലിയോ (ജൂലൈ 23 - ഓഗസ്റ്റ് 22)

ണ്ടാം തീയതി നിങ്ങളുടെ അഞ്ചാം ഭാവത്തിൽ പൂർണ്ണ ചന്ദ്രൻ ഉദിക്കും. റൊമാൻസ്, കുട്ടികൾ, ഹോബികൾ ക്രിയെറ്റീവ് ജോലികൾ, സ്വയം വെളിപ്പെടുത്തൽ, ഊഹക്കച്ചവടം എന്ന വിഷയങ്ങളിൽ ചെയ്തു കൊണ്ടിരുന്ന പല കാര്യങ്ങളും അവസാനിപ്പിക്കും. പ്രേമബന്ധങ്ങളിൽ തുടക്കമോ ഒടുക്കമോ ഉണ്ടാകാം. ഒടുക്കം നേരിടുന്ന പ്രേമബന്ധങ്ങളിലെ വഴി പിരിയൽ വളരെ നാളായി നിങ്ങൾ പ്രതീക്ഷിച്ചിരുന്നതായിരിക്കാം. സന്തോഷകരമായ ബന്ധങ്ങൾ കൂടുതൽ സന്തോഷത്തിലേക്ക് നീങ്ങുന്നതായി കാണുവാൻ കഴിയും. കൂടുതൽ ക്രീയേറ്റീവായ ജോലികൾ ഏറ്റെടുക്കും. കുട്ടികൾ അല്ലെങ്കിൽ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ സമയം ചിലവഴിക്കും.

ആറാം തീയതി നിങ്ങളുടെ ഒന്നാം ഭാവത്തിലേക്ക് ശുക്രൻ എത്തും. ഇതൊരു ഡബിൾ ഡോസ് ഗുഡ് ന്യൂസായി കാണുക. ഈ അവസ്ഥയിൽ സന്തോഷം വർദ്ധിച്ചു ശരീര ഭാരം കൂടാം. സൗന്ദര്യം മെച്ചപ്പെടുത്താൻ ശ്രമിക്കും. സ്വയം അലങ്കരിച്ചു നടക്കും. നിങ്ങളെ നൂതന രീതിയിൽ അവതരിപ്പിക്കാനുള്ള നിരവധി അവസരങ്ങൾ വന്നു ചേരും. പുതിയ പ്രേമബന്ധങ്ങൾ വരുകയോ നിലവിലുള്ളവ ശക്തിപ്പെടുകയോ ആവാം. നിങ്ങൾ നിങ്ങളെ മെച്ചപ്പെടുത്താൻ ഒന്നും ചെയ്യുന്നില്ല എന്നിരുന്നാലും മറ്റുള്ളവർ നിങ്ങളെ ഒന്നുകൂടി നോക്കുന്നതായി കാണാൻ കഴിയും. അതാണ് വീനസ് ഇഫെക്റ്റ്. ഈ അവസരം നന്നായി ആസ്വദിക്കുക.

പന്ത്രണ്ടാം തീയതി നിങ്ങളുടെ പതിനൊന്നാം ഭാവത്തിൽ സൂര്യനോടും, ചൊവ്വയോടും ഒപ്പം നിൽക്കുന്ന ബുധൻ സ്ലോഡൗൺ നിർത്തി നേരെ സഞ്ചരിക്കും. കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്ന വിഷയങ്ങളിൽ അൽപ്പ സ്വൽപ്പം ആശയ വിനിമയ തകരാറുകൾ നേരിട്ടിരുന്ന നിങ്ങൾ പെട്ടെന്ന് ഉത്സാഹഭരിതനായി മാറും. മുടങ്ങിപ്പോയ പ്രോജക്ടുകളിൽ ഒരു തുടർച്ച കാണാൻ കഴിയും. കൂടുതൽ ആശയങ്ങൾ സുഹൃത്തുക്കൾക്ക് നൽകും. കൂടുതൽ ടീം ജോലികൾ ഏറ്റെടുക്കും. എന്നിരുന്നാലും മനസ്സിൽ സ്വന്തം അജണ്ടകൾ പ്ലാൻ ചെയ്യും. കൂട്ടുകാരുടെ കൂടെ നിന്നാൽ പോലും സ്വന്ത തീരുമാനങ്ങൾ നടപ്പാക്കും. ജീവ കാരുണ്യ പ്രവർത്തനങ്ങൾ, കൂട്ടായ ബിസിനസ് തീരുമാനങ്ങൾ എന്നിവയും പ്രതീക്ഷിക്കാം.

പതിനാലാം തീയതി ശനി നിങ്ങളുടെ നാലാം ഭാവത്തിലേക്ക് സ്ലോഡൗൺ മോദിൽ നീങ്ങും. കുടുംബം, വീട്, മാതാപിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ എന്ന വിഷയങ്ങളിൽ പല പ്രശ്‌നങ്ങൾക്കും തീർപ്പ് കൽപ്പിക്കും വിധം നിങ്ങൾ അച്ചടക്കത്തിലൂടെ കടന്നു പോകും. വീട് റീ ഡിസൈൻ ചെയ്യൽ, വീട് മാറൽ എന്നിവയിൽ അൽപ്പം ആശങ്കയുണ്ടാകാം. കുടുംബത്തിലെ ഓരോ വ്യക്തിയോടുമുള്ള ബന്ധങ്ങളിൽ കൂടുതൽ ആലോചന ആവശ്യമായി വരും. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ അവസരം വന്നു ചേരും.

പതിനാറാം തീയതി പതിനൊന്നാം ഭാവത്തിൽ ന്യു മൂൺ എത്തും. കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്ന വിഷയങ്ങളിൽ പുതിയ തുടക്കങ്ങൾ വന്നു ചേരാം. പുതിയ ഗ്രൂപ്പുകളിൽ ചേരാം, പുതിയ പ്രോജക്ടിനുള്ള അവസരങ്ങൾ വന്നു ചേരാം. ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ ഇവയെക്കുറിച്ച് കൂടുതൽ ആലോചിച്ചു പ്രായോഗികമായ തീരുമാനങ്ങൾ എടുക്കാം.

ഇരുപത്തി രണ്ടാം തീയതി സൂര്യൻ രഹസ്യമയമായ പന്ത്രണ്ടാം ഭാവത്തിലേക്കെത്തും. രഹസ്യമോഹങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒറ്റപ്പെടൽ, നിഗൂഡത, ബെഡ് പ്ലെഷേഴ്‌സ്, അതീന്ദ്രിയ ജ്ഞാനം എന്ന വിഷയങ്ങളിൽ നിങ്ങൾ അൽപ്പം ആലോചന നേരിടും. അൽപ്പകാലം ഏകനായി നീങ്ങിയാലോ എന്ന തോന്നലുണ്ടാകാം. പ്രാർത്ഥന, ധ്യാനം എന്നിവയിലേക്ക് മനസ്സ് എത്താം. സൂര്യൻ ഈ ഭാവത്തിൽ നിൽക്കുമ്പോൾ കഴിഞ്ഞ വർഷം നിങ്ങൾ വിതച്ച വിത്തുകളുടെ ഫലം നിങ്ങളുടെ ജീവിതത്തിലേക്ക് എത്തണം എന്നാണ്. തെറ്റുകളെ തിരിച്ചറിയാനും, തിരുത്താനും ഇതിനെക്കാൾ നല്ല അവസരം വേറെയില്ല. ഇരുപത്തിനാലാം തീയതി ചൊവ്വ കൂടി ഈ ഭാവത്തിലേക്ക് എത്തുമ്പോൾ കൂടുതൽ ഏകനായി തീരുവാൻ ആത്മാവ് ദാഹിക്കും. ആ ഉൾവിളിയെ തിരിച്ചറിഞ്ഞു നീങ്ങുക.

വിർഗോ (ഓഗസ്റ്റ് 23 - സെപ്റ്റംബർ 22)

ണ്ടാം തീയതി നിങ്ങളുടെ നാലാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. കുടുംബം, വീട്, മാതാപിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ എന്ന വിഷയങ്ങളിൽ വീടിനുള്ളിൽ കുറെ നാളായി ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരുന്ന പ്രശ്‌നത്തിന് തീരുമാനം കണ്ടെത്തും. വീടും ജോലിയുമായി ഒരു ബാലൻസ് വേണമെന്ന് മനസ്സ് ആഗ്രഹിക്കും. വീടിനെക്കുറിച്ചുള്ള ചിന്തകൾ കൂടുതൽ ഉണ്ടാകാം. ഈ അവസരം മറ്റുള്ളവരോട് കൂടിച്ചേരാൻ ഉപയോഗിക്കുക.

ആറാം തീയതി നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിലേക്ക് ശുക്രൻ നീങ്ങും. ഈ ഭാവത്തിൽ വ്യാഴം നേരത്തെ തന്നെ നിൽക്കുന്നു. രഹസ്യമോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒറ്റപ്പെടൽ, ദൂരദേശ വാസം, ബെഡ് പ്ലെഷേഴ്‌സ്, നിഗൂഢത എന്ന വിഷയങ്ങളിൽ രഹസ്യ സമാഗമങ്ങൾക്ക് വേണ്ടി ആഗ്രഹിക്കുന്നു. മനസ്സിലെ രഹസ്യ മോഹങ്ങളെ വെളിപ്പെടുത്താൻ മടിക്കുകയും പക്ഷെ അവ ജീവിതത്തിലേക്ക് വരുവാൻ തീവ്രമായി ആഗ്രഹിക്കുകയും ചെയ്യുന്നു. ജീവിതത്തിൽ ഉള്ളവരിൽ നിന്ന് സ്‌നേഹം പ്രതീക്ഷിക്കുന്നു. മാനസികമായ ഈ സമ്മർദ്ദം കൊടുത്താൽ ആത്മീയത, നിഗൂഢ ശാസ്ത്രങ്ങൾ എന്നിവയിലേയ്ക്ക് നിങ്ങളെ ആകർഷിക്കുന്നു. രഹസ്യ ഡീലുകളിൽ നിന്ന് ലാഭം കൊയ്യുന്നു. അങ്ങനെയൊരു രഹസ്യ ജീവിതം നയിച്ചുകൊണ്ട് നീങ്ങുന്നു.

പന്ത്രണ്ടാം തീയതി സ്ലോഡൗൺ ചെയ്തു പത്താം ഭാവത്തിൽ സൂര്യനോടും, ചൊവ്വയോടുമൊപ്പം നിൽക്കുന്ന ബുധൻ നേരെ നീങ്ങിത്തുടങ്ങും. ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ എന്ന ഈ ഭാവത്തിലെ നിങ്ങളുടെ നീക്കങ്ങൾ അത്ര എളുപ്പമായിരിക്കില്ല എന്ന യാഥാർത്ഥ്യം നല്ല മനസ്സോടെ സ്വീകരിക്കണം. ബുധൻ നേരെ നീങ്ങിയാലും ആശയ വിനിമയങ്ങൾ ശ്രദ്ധിച്ചു വേണം. ജോലിയിൽ ഉണ്ടായിരുന്ന തടസം നീങ്ങിയാലും അധികാരികളുമായി ഒരു വടംവലി ഉണ്ടാകാം. മുഖത്തടിച്ച പോലെ സംസാരിക്കാൻ കഠിന പ്രലോഭനം നേരിടും. ആ നിമിഷത്തെ സമചിത്തതയോടെ നേരിടുക. മൗനമായിരിക്കും ഏറ്റവും നല്ല ഓപ്ഷൻ. അധികാരികളുടെ വറുതിയിലാണ് നിങ്ങൾ എന്ന ഒരു പ്രതീതി ജനിപ്പിക്കണം. അവരെ ഔട്ട് ഷൈൻ ചെയ്യാൻ നിങ്ങൾ ഉദ്ദേശിക്കുന്നില്ല എന്ന ഒരു രീതിയിൽ നീങ്ങുക. ആ അവസ്ഥയിൽ തന്നെ അൽപ്പ നാളുകൾ കൂടി പോകട്ടെ. ചിലർ പുതിയ ജോലിയെക്കുറിച്ച് ആലോചിക്കും എന്ന് പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ലല്ലോ. ഈ അവസരം നിങ്ങൾ ലോങ്ങ്‌ടേം പദ്ധതികൾ മനസ്സിലിട്ട് നിൽക്കുന്നതിനാൽ എല്ലാ വികാരവും മനസ്സിൽ ഒതുക്കുന്നതായിരിക്കും നല്ലത്. അല്ലെങ്കിൽ നിങ്ങളുടെ പ്രവർത്തികൾ നിങ്ങളെത്തന്നെ തിരിഞ്ഞു കൊത്താൻ വളരെയധികം സാധ്യത.

പതിനാലാം തീയതി ശനി നിങ്ങളുടെ മൂന്നാം ഭാവത്തിലേക്ക് നീങ്ങും. സഹോദരങ്ങൾ, ആശയ വിനിമയം, ടെക്‌നോളജി, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, നെറ്റ് വർകിങ് എന്ന വിഷയങ്ങളിൽ സഹോദരങ്ങളുമായുള്ള ബന്ധം ആലോചനയ്ക്ക് വരും. അയൽക്കാർ, അടുത്ത ഗ്രൂപ്പുകളിലുള്ളവർ, ടെക്‌നോളജി എന്നിവ നിങ്ങളുടെ കയ്യിൽ നിൽക്കണമെന്നില്ല. മാത്രമല്ല കൂടുതൽ ചിന്തകൾ ഉണ്ടാകാം. ഈ അവസ്ഥയിൽ ടെയിനിങ്ങുകൾ ഉള്ളവർ മനസ്സ് ശാന്തമാക്കി മുന്നോട്ട് നീങ്ങുക.

പതിനാറാം തീയതി നിങ്ങളുടെ പത്താം ഭാവത്തിൽ ന്യു മൂൺ എത്തും. ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ ഈ അവസ്ഥയും കാണിക്കുന്നത് അധികാരികളോടുള്ള സംവാദം ആകുന്നു. ജോലിയിലെ പുതിയ നീക്കം, ജീവിതവീഥിയിലെ പുതിയ ആലോചനകൾ, സമൂഹത്തിൽ നിങ്ങൾ തെളിഞ്ഞു നിൽക്കേണ്ട അവസ്ഥയുണ്ടാകുന്നു. ലോങ്ങ്‌ടേം പദ്ധതികൾ തയ്യാറാക്കുന്നു. എല്ലാം വെളിവാക്കപ്പെട്ടുമിരിക്കുന്നു.

ഇരുപത്തിരണ്ടാം തീയതി സൂര്യൻ നിങ്ങളുടെ പതിനൊന്നാം ഭാവത്തിലേയ്ക്ക് നീങ്ങുന്നു. കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്ന വിഷയങ്ങളിൽ മനസില്ലാമനസോടെ നിൽക്കുന്നു. ഗ്രൂപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെടുമെങ്കിലും സ്വന്തം തീരുമാനങ്ങളെ കൈവിടുകയില്ല. പുതിയ ടീം ജോലികൾ ഏറ്റെടുക്കും. ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തും. ഇരുപത്തിനാലാം തീയതി ചൊവ്വ കൂടെ ഈ ഭാവത്തിലേയ്ക്ക് എത്തുമ്പോൾ കൂടുതൽ സമയം ലാഭങ്ങളെയും, മോഹങ്ങളെയും, പ്രതീക്ഷകളെയും കുറിച്ച് ആലോചിച്ചു മുന്നോട്ട് നീങ്ങും.

ലിബ്രാ (സെപ്റ്റംബർ 23 - ഒക്ടോബർ 22)

ണ്ടാം തീയതി നിങ്ങളുടെ മൂന്നാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. സഹോദരങ്ങൾ, ആശയ വിനിമയം, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, ടെക്‌നോളജി, നെറ്റ് വർകിങ് എന്ന വിഷയങ്ങളിൽ സഹോദരങ്ങളുമായുള്ള സംസാരം നടക്കാം. അയൽക്കാർക്ക് വേണ്ടിയുള്ള പദ്ധതികൾ ചെയ്തു തീർക്കാം. നിങ്ങളുടെ ആശയങ്ങൾ പറഞ്ഞു ഫലിപ്പിക്കാൻ നല്ല അദ്ധ്വാനം വേണ്ടി വന്നേക്കാം. പ്രതീക്ഷിക്കാത്ത മീറ്റിങ്ങുകൾ വന്നു ചേരാം. വളരെ തിരക്ക് പിടിച്ച സമയമാണെന്ന് സാരം.

ആറാം തീയതി നിങ്ങളുടെ പതിനൊന്നാം ഭാവത്തിലേക്ക് ശുക്രൻ എത്തും. കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ പ്രതീക്ഷകൾ എന്ന വിഷയങ്ങളിൽ നേരത്തെ തന്നെ വ്യാഴം നിൽക്കുന്നു. ഈ രണ്ടു ഗ്രഹങ്ങളും ശുഭ വാർത്തകളുമായി നിങ്ങളെ സമീപിക്കും. സമാന മനസ്‌കരുമായുള്ള ജോലികളിൽ കൂടുതൽ സമയം ചെലവാക്കും എന്നർത്ഥം. കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ കൂടുതൽ സന്തോഷം കണ്ടെത്തും. ടീം ജോലികളിൽ നിന്ന് ലാഭകരമായ നീക്കങ്ങൾ നടത്തും. അങ്ങനെ കൂടുതൽ സന്തോഷവാനായി നീങ്ങും.

പന്ത്രണ്ടാം തീയതി ഒൻപതാം ഭാവത്തിൽ സ്ലോഡൗൺ മോദിൽ നിൽക്കുന്ന ബുധൻ നേരെ നീങ്ങി തുടങ്ങും. ഈ ഭാവത്തിൽ സൂര്യനും ചൊവ്വയും ഒപ്പമുണ്ട്. ദൂരയാത്രകൾ, വിദേശ ബന്ധം, തത്വചിന്ത, ആത്മീയത, ഉയർന്ന പഠനം എന്ന വിഷയങ്ങളിൽ നേരിട്ടുകൊണ്ടിരുന്ന തടസ്സങ്ങൾക്ക് ഒരു മാറ്റം ഉണ്ടാകാവുന്നതാണ്. എഴുത്ത്, വായന എന്നിവയ്ക്ക് അനുയോജ്യമായ സമയം. ദൂര യാത്രകൾ ഉണ്ടാകാം. സ്‌കിൽ ഡെവലപ്പ്‌മെന്റ്, ദൂരദേശത്തുനിന്നുള്ള ശുഭവാർത്തകൾ എന്നിവയും പ്രതീക്ഷിക്കാം.

പതിനാലാം തീയതി നിങ്ങളുടെ രണ്ടാം ഭാവത്തിലേക്ക് ശനി സ്ലോഡൗൺ ചെയ്യും. ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്നിവ അച്ചടക്കത്തിന് വിധേയമാകും. ഈ അവസരം ചെലവാക്കാനുള്ളതല്ല അടുക്കി വെക്കാനുള്ളതാകുന്നു. ധനകാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും. ധനപരമായ അച്ചടക്കം നേരിടും. അവ ജീവിതത്തിൽ ഉപകരിക്കുകയും ചെയ്യും.

പതിനാറാം തീയതി നിങ്ങളുടെ ഒൻപതാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. ദൂരയാത്ര, തത്വചിന്ത, ആത്മീയത, വിദേശ ബന്ധം, ഉയർന്ന പഠനം എന്ന വിഷയങ്ങളിൽ പുതിയ സാദ്ധ്യതകൾ എത്തുന്നു. കൂടുതൽ സഹസികത നിറഞ്ഞ കാര്യങ്ങൾ ചെയ്യും. നിയമവുമായി അടുത്ത ബന്ധം, എഴുത്തിന് അനുയോജ്യമായ സമയം എന്നിവ പ്രതീക്ഷിക്കാം. ഈ അവസ്ഥയിൽ ലോങ്ങ്‌ടേം പദ്ധതികൾ പ്ലാൻ ചെയ്യാതിരിക്കുകയാവും നല്ലത്.

ഇരുപത്തിരണ്ടാം തീയതി സൂര്യൻ നിങ്ങളുടെ പത്താം ഭാവത്തിലേക്ക് നീങ്ങുമ്പോൾ ജോലിയിൽ പുതിയ സാദ്ധ്യതകൾ, അധികാരിയുമായുള്ള സംസാരം. ആലോചിച്ചു മുന്നോട്ട് നീങ്ങേണ്ട നാളുകൾ എന്നിവ കാത്തിരിക്കും. ഇരുപത്തിനാലാം തീയതി ചൊവ്വ സൂര്യനൊപ്പം എത്തുമ്പോൾ ജോലിയിൽ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ട നാളുകൾ ഒപ്പം എത്തും.

സ്കോർപ്പിയോ (ഒക്ടോബർ 23 - നവംബർ 21)

ണ്ടാം തീയതി നിങ്ങളുടെ രണ്ടാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്ന വിഷയങ്ങളിൽ തുടക്കമോ ഒടുക്കമോ നേരിടാം. ധനകാര്യം ആലോചനയ്ക്ക് വിധേയമാകും. നിങ്ങളുടെ മൂല്യങ്ങളെയും, വിശ്വാസങ്ങളെയും സ്വയം ചോദ്യം ചെയ്യും. അൽപ്പം അധിക ചെലവിലൂടെ കടന്നു പോകാവുന്ന സാഹചര്യമാകുന്നു.

ആറാം തീയതി നിങ്ങളുടെ പത്താം ഭാവത്തിലേക്ക് ശുക്രൻ വ്യാഴത്തിന്റെ ഒപ്പം എത്തും. ജോലി സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്ന വിഷയങ്ങളിൽ ആശ്വാസകരമായ അവസ്ഥ കാണുന്നു. ജോലി സ്ഥലത്തെ അനുകൂല അവസ്ഥ, ലോങ്ങ്‌ടേം പദ്ധതികൾ, അധികാരികൾ, മാതാപിതാക്കൾ എന്നിവരോടുള്ള നല്ല സമീപനം എന്നതിൽ കൂടുതലായി യാതൊരു അർത്ഥവും ഇല്ല.

പന്ത്രണ്ടാം തീയതി നിങ്ങളുടെ എട്ടാം ഭാവത്തിൽ സ്ലോഡൗൺ ചെയ്തു നിന്ന ബുധൻ നേരെ നീങ്ങിത്തുടങ്ങും. സൂര്യനും ചൊവ്വയും ഈ ഭാവത്തിൽ ഒപ്പമുണ്ട്. നിക്ഷേപങ്ങൾ, സെക്‌സ്, തകർച്ചകൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, രൂപാന്തരം എന്ന വിഷയങ്ങളിൽ ലോണുകൾ ലഭിക്കുകയോ കൊടുക്കുകയോ ആകാം. പങ്കാളിയുമായി ഉള്ള ബന്ധം ആലോചിക്കും. ബുധൻ നേരെ നീങ്ങിയാലും ഈ ഭാവത്തിലെ ആശങ്കകൾ അൽപ്പം സ്വാധീനിച്ചേക്കാം. ധനകാര്യം, ജോയിന്റ് സ്വത്തുക്കൾ എന്നിവയിൽ അൽപ്പ നാളുകൾ കൂടി ഒരു കൺഫ്യൂഷൻ ഉണ്ടാകാം. ജീവിതം രൂപന്തരപ്പെടുകയാണ് എന്ന ബോധ്യം ഉണ്ടാവണം. എല്ലാ രൂപന്തരത്തിന്റെയും ലക്ഷ്യം നന്മ ആകുന്നു.

പതിനാലാം തീയതി സ്ലോഡൗൺ മോദിൽ ശനി നിങ്ങളുടെ ഒന്നാം ഭാവത്തിലേക്ക് നീങ്ങും. നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാരധാര എന്നിവയിൽ നിങ്ങളിലെ വ്യക്തി പലവിധ വിചാരങ്ങളിലൂടെ കടന്നു പോയി പരിപക്വത നേടുന്നതായി കാണുവാൻ കഴിയും. ഭൗതികമായ മാറ്റങ്ങളെക്കാൾ, ആത്മീയവും, ആന്തരികവുമായ ചലനങ്ങളാണ് ദൃശ്യമാവുക. ഓരോ അവസ്ഥയും എങ്ങനെ കണ്ടിരുന്നു ആ കാഴ്‌ച്ചപ്പാടിനെ തിരുത്തിക്കുറിക്കും. നിങ്ങളിലെ വ്യക്തിക്ക് എത്ര മാത്രം പക്വത ഉണ്ടെന്നു തിരിച്ചറിയുന്ന ഘട്ടങ്ങളിലൂടെ കടന്നു പോയേക്കാം.

പതിനാറാം തീയതി നിങ്ങളുടെ എട്ടാം ഭാവത്തിൽ ന്യു മൂൺ എത്തും. നിക്ഷേപങ്ങൾ, സെക്‌സ്, തകർച്ചകൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, രൂപാന്തരം എന്ന വിഷയങ്ങളിൽ കടം കൊടുക്കുകയോ ലഭിക്കുകയോ ചെയ്യാം. അതിലുമുപരിയായി നിങ്ങൾ ഒരു പുതിയ വ്യക്തിയായി രൂപാന്തരപ്പെടുന്നത് കാണുവാൻ കഴിയും. ജോയിന്റ് സ്വത്തുക്കൾ, പങ്കാളിയുമായുള്ള ബന്ധം ഒരു പുതിയ രീതിയിലേക്ക് നീങ്ങുന്നതായി തോന്നാം. അങ്ങനെ മനസ് നിറയെ എങ്ങനെ നവീകരിക്കപ്പെട്ട വ്യക്തിത്വം ആയി മാറുവാൻ സാധിക്കും എന്ന ചിന്തയോടെ മുന്നോട്ട് നീങ്ങും.

ഇരുപത്തി രണ്ടാം തീയതി സൂര്യൻ നിങ്ങളുടെ ഒൻപതാം ഭാവത്തിലേക്ക് നീങ്ങും. ആത്മീയത, തത്വചിന്ത, ദൂരയാത്രകൾ, ഉയർന്ന പഠനം, വിദേശബന്ധം എന്നിവയിൽ നീക്കങ്ങൾ ഉണ്ടാകും. സ്‌കിൽ ഡെവലപ്പ്‌മെന്റ്, ദൂര യാത്രകൾ എന്നിവ പ്രതീക്ഷിക്കാം. ഇരുപത്തിനാലാം തീയതി ചൊവ്വ ഈ ഭാവത്തിലേക്ക് എത്തുമ്പോൾ കൂടുതൽ നീക്കങ്ങൾ ഈ ഭാവത്തിൽ ഉണ്ടാകും.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)

ണ്ടാം തീയതി നിങ്ങളുടെ ഒന്നാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാരധാര എന്ന വിഷയങ്ങളിൽ മറ്റുള്ളവരിൽ നിന്ന് ശ്രദ്ധ ലഭിക്കണം എന്നാഗ്രഹിക്കും, സ്വയം വിലയിരുത്തും. വികാര നിർഭരനായി നില നിൽക്കും. മാനസികമായ ചലനങ്ങൾ അല്ലാതെ ഭൗതികമായ മാറ്റങ്ങൾ പ്രതീക്ഷിക്കേണ്ടതില്ല.

ആറാം തീയതി നിങ്ങളുടെ ഒൻപതാം ഭാവത്തിൽ നിൽക്കുന്ന വ്യാഴത്തിനൊപ്പം ശുക്രൻ എത്തും. ആത്മീയത, തത്വചിന്ത, ദൂരയാത്രകൾ, ഉയർന്ന പഠനം, വിദേശ ബന്ധം എന്നിവയിൽ ദൂര ദേശത്തുനിന്ന് ലാഭകരമായ നീക്കങ്ങൾ എത്താം. ഉയർന്ന പഠനത്തിനുള്ള അവസരങ്ങൾ, സ്‌ക്കിൽ ഡെവലപ്പ്‌മെന്റ്, എഴുത്ത്, വായന എന്നിവയ്ക്കുള്ള നല്ല അവസരം, ദൂര യാത്രകൾ എന്നിവയും പ്രതീക്ഷിക്കാം. യാതൊരു ബന്ധനത്തിലും അകപ്പെടാൻ ആഗ്രഹിക്കുകയില്ല. വിദേശത്തുള്ള വ്യക്തിയുമായി സ്‌നേഹ ബന്ധം ഉണ്ടാകാം.

പന്ത്രണ്ടാം തീയതി നിങ്ങളുടെ ഏഴാം ഭാവത്തിൽ സ്ലോഡൗൺ ചെയ്തു നിൽക്കുന്ന ബുധൻ, നേരെ സഞ്ചരിച്ചു തുടങ്ങും. സൂര്യനും ചൊവ്വയും ഈ ഭാവത്തിൽ തന്നെ നിൽക്കുന്നു. വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, എഗ്രിമെന്റുകൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്നിവയിൽ ഉണ്ടായിരുന്ന തടസം നീങ്ങിയതുപോലെ തോന്നുമെങ്കിലും ഫലത്തിൽ അത്ര സന്തോഷം തോന്നാനുള്ള സാധ്യത വളരെ കുറവാണ്. മൂന്ന് ഗ്രഹങ്ങൾ അവരുടെതായ രീതിയിൽ സ്വാധീനിക്കുന്നു. പുതിയ എഗ്രിമെന്റുകൾ ഉണ്ടാകാനുള്ള അവസരം എത്താമെങ്കിലും ബിസിനസ് ബന്ധങ്ങളിൽ ശക്തി പ്രകടനം നടത്താൻ പ്രലോഭനം ഉണ്ടാകും. കൂടുതൽ വ്യക്തികളോട് ഒന്നിനോടൊന്ന് എന്ന നിലയിൽ സംസാരം നടത്താം. അതുകൊണ്ട് ഏഴാം ഭാവത്തിലെ വിഷയങ്ങളിൽ പക്വത പുലർത്തുക.

പതിനാലാം തീയതി ശനി സ്ലോഡൗൺ മോദിൽ പന്ത്രണ്ടാം ഭാവത്തിലേക്ക് നീങ്ങും. രഹസ്യ മോഹങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ബെഡ് പ്ലെഷേഴ്‌സ്, നിഗൂഢത, ഒറ്റപ്പെടൽ എന്നിവയിൽ ഒരു ശുദ്ധീകരണത്തിന് സമയമായി എന്ന മുന്നറിയിപ്പ് പ്രപഞ്ചം നമുക്ക് നൽകുന്നു. ഭൗതികമായ മാറ്റമല്ല പകരം മാനസികമായ പരിവർത്തനം അനിവാര്യമായ സാഹചര്യങ്ങളിലൂടെ നാം കടന്നു പോകാം. ഈ അവസ്ഥയെ ഹൃദയപൂർവം സ്വീകരിക്കുകയാൽ വരാൻ പോകുന്ന നാളുകളിലേക്ക് സന്തോഷപൂർവ്വം എത്തിച്ചേരാൻ കഴിയും. കൂടുതൽ പ്രാർത്ഥന, ആത്മീയത എന്നിവയിലേക്ക് നീങ്ങേണ്ട സമയം.

പതിനാറാം തീയതി ഏഴാം ഭാവത്തിൽ ന്യു മൂൺ എത്തും. വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, എഗ്രിമെന്റുകൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്ന വിഷയങ്ങളിൽ ബന്ധങ്ങളെ ശക്തിപ്പെടുത്താനുള്ള ആഗ്രഹം ഉണ്ടാകും. ഈ ആഗ്രഹം മറ്റുള്ളവർ കാണണമെന്നില്ല. അതേക്കുറിച്ചുള്ള ആലോചനയുണ്ടാകും. എല്ലാ ബന്ധങ്ങളെയും വിശകലനം ചെയ്തു കൊണ്ടേയിരിക്കും.

ഇരുപത്തി രണ്ടാം തീയതി സൂര്യൻ എട്ടാം ഭാവത്തിലേക്ക് നീങ്ങും. സെക്‌സ്, തകർച്ചകൾ, രൂപാന്തരം, ജോയിന്റ് സ്വത്തുക്കൾ, മറ്റുള്ളവരുടെ കഴിവുകൾ, നിക്ഷേപങ്ങൾ എന്ന വിഷയങ്ങളിൽ ആലോചന ഉണ്ടാകും. പങ്കാളികളുമായുള്ള ബന്ധം വിശകലനം ചെയ്യും. ചിലപ്പോൾ മുൻ വിധിയോടെ പെരുമാറുകയും ചെയ്യാം. ചൊവ്വ ഈ ഭാവത്തിൽ വരുന്നതോടെ പുതിയ നിക്ഷേപങ്ങളെക്കുറിച്ച് ആലോചിക്കുകയും പങ്കാളികളെ
വെല്ലുവിളിക്കുകയും ചെയ്യും.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)

ണ്ടാം തീയതി പന്ത്രണ്ടാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. രഹസ്യ മോഹങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ബെഡ് പ്ലെഷേഴ്‌സ്, ഒറ്റപ്പെടൽ നിഗൂഢത, വിദേശ വാസം എന്ന വിഷയങ്ങളിൽ തുടക്കമോ ഒടുക്കമോ നേരിടും. ഹൃദയത്തിൽ ഒളിപ്പിച്ചു വച്ച വസ്തുതകൾ വെളിപ്പെട്ടേക്കാം. ഈ അവസരം കൊടുത്താൽ ധ്യാനം, പ്രാർത്ഥന എന്നിവയ്ക്കു വേണ്ടിയുള്ളതാണ്. ഉറക്കം വിചിത്രമായ സ്വപ്നങ്ങളാൽ നിറയും. ഈ അവസ്ഥയിൽ കൂടുതൽ ഏകാഗ്ര ചിത്തരായി നിൽക്കാൻ എന്ത് ചെയ്യണമോ അവയെല്ലാം പരീക്ഷിക്കുക.

ആറാം തീയതി നിങ്ങളുടെ എട്ടാം ഭാവത്തിലേക്ക് വ്യാഴത്തിനൊപ്പം ശുക്രൻ എത്തും. സെക്‌സ്, തകർച്ചകൾ, നിക്ഷേപങ്ങൾ, രൂപാന്തരം, നിഗൂഢത, ജോയിന്റ് സ്വത്തുക്കൾ എന്നിവയിൽ പങ്കാളിയോടുള്ള ആഴത്തിലുള്ള ബന്ധം ആഗ്രഹിക്കും. മനസ്സിൽ സെക്ഷ്വൽ മോഹങ്ങൾ വർദ്ധിച്ചേക്കാം. മനസ്സിലെ മുറിവുകൾ ഉണങ്ങും വിധം പങ്കാളിയുമായി ഒരു കൂടിച്ചേരൽ ആഗ്രഹിക്കാം. മറ്റുള്ളവരുടെ കഴിവുകളിൽ നിന്ന് ലാഭകരമായ നീക്കങ്ങൾ നടത്താം.

പന്ത്രണ്ടാം തീയതി നിങ്ങളുടെ ആറാം ഭാവത്തിൽ സ്ലോഡൗൺ മോദിൽ നിൽക്കുന്ന ബുധൻ നേരെ സഞ്ചരിച്ചു തുടങ്ങും. സൂര്യനും, ചൊവ്വയും ഈ ഭാവത്തിൽ തന്നെ നിൽക്കുന്നു. ആരോഗ്യം, ശത്രുക്കൾ, സഹപ്രവർത്തകർ, ജോലി സ്ഥലം, ദിവസേനയുള്ള ജീവിതം, വളർത്തു മൃഗങ്ങൾ എന്ന വിഷയങ്ങളിൽ നിന്നിരുന്ന സംശയ സാഹചര്യം നീങ്ങിയെങ്കിലും ജോലി സ്ഥലത്ത് ശക്തി പ്രകടനം നടത്താൻ നല്ല സാധ്യത, ചെറിയ പ്രോജക്ടുകൾ കൂടുതലായി ചെയ്യും. ചിലർ പുതിയ ജോലിയെക്കുറിച്ച് ആലോചിച്ചു കൊണ്ടേയിരിക്കും. ആരോഗ്യം മെച്ചപ്പെടുത്താനുള്ള സാദ്ധ്യതകൾ തേടേണ്ടി വരും.

പതിനാലാം തീയതി നിങ്ങളുടെ പതിനൊന്നാം ഭാവത്തിലേയ്ക്ക് ശനി സ്ലോഡൗൺ ചെയ്യും. കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ പ്രതീക്ഷകൾ എന്ന വിഷയങ്ങളിൽ യഥാർത്ഥമായവയെ കൈക്കൊള്ളുകയും പ്രായോഗികമല്ലാത്ത ബന്ധങ്ങളെയും, സ്വപ്നങ്ങളെയും കൈവിടുകയും ചെയ്യും. സുഹൃത്തുക്കളുടെ എണ്ണം കുറച്ചേക്കാം. കൂടുതൽ ശ്രദ്ധയോടെ പ്രായോഗികമായ സ്വപ്നങ്ങളെ ലക്ഷ്യംവച്ച് പ്രവർത്തിക്കുകയും ആഗ്രഹ സാഫല്യം നേടുകയും ചെയ്യും.

പതിനാറാം തീയതി ആറാം ഭാവത്തിൽ ന്യു മൂൺ എത്തും. ആരോഗ്യം, ശത്രുക്കൾ, സഹപ്രവർത്തകർ, ജോലി സ്ഥലം, ദിവസേനയുള്ള ജീവിതം, വളർത്തു മൃഗങ്ങൾ എന്ന വിഷയങ്ങളിൽ ജോലിയിൽ പുതിയ തുടക്കത്തിനു വേണ്ടി ആഗ്രഹിക്കും. ചെയ്യുന്ന വിഷയങ്ങളിൽ കൂടുതൽ അച്ചടക്കത്തിന് വേണ്ടി ആഗ്രഹിക്കും. ആരോഗ്യം അതുപോലെ ശ്രദ്ധ നേടും. ചിലർ വളർത്തു മൃഗങ്ങളെ കൂടെ കൂട്ടും. ജോലിയിൽ നല്ല സാഹചര്യത്തിനുവേണ്ടി ആഗ്രഹിക്കും.

ഇരുപത്തി രണ്ടാം തീയതി നിങ്ങളുടെ എഴാം ഭാവത്തിലേക്ക് സൂര്യൻ നീങ്ങും. വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, എഗ്രിമെന്റുകൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്ന വിഷയങ്ങളിൽ കൂടുതൽ ശുദ്ധീകരണം ആവശ്യപ്പെട്ടു കൊണ്ട് സൂര്യൻ എത്തും. എല്ലാ ബന്ധങ്ങളിലും കൂടുതൽ പ്രാധാന്യം ആഗ്രഹിക്കുകയും കൊടുക്കുകയും ചെയ്യുമെങ്കിലും മനസ്സിലെ ആഗ്രഹങ്ങൾ മൊത്തമായി സാധിക്കുവാൻ കഴിയുമെന്ന് തോന്നുന്നില്ല. ഇരുപത്തിരണ്ടാം തീയതി ചൊവ്വ കൂടി ഈ ഭാവത്തിലേക്ക് എത്തുമ്പോൾ പുതിയ എഗ്രിമെന്റുകൾ, ബിസിനസ് ബന്ധങ്ങൾ, ഒന്നിനോടൊന്നുള്ള സംസാരം എന്നിവ വർധിക്കും.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)

ണ്ടാം തീയതി നിങ്ങളുടെ പതിനൊന്നാം ഭാവത്തിൽ പൂർണ്ണ ചന്ദ്രൻ ഉദിക്കും. കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്ന വിഷയങ്ങളിൽ നീക്കങ്ങൾ ഉണ്ടാകും. ചില സുഹൃദ് ബന്ധങ്ങളിൽ തുടക്കമോ ഒടുക്കമോ നേരിടും. നിങ്ങൾ ഇഷ്ടപ്പെടുന്നവരുമായി കൂടുതൽ സമയം ചെലവാക്കും. പുതിയ ഗ്രൂപ്പുകൾ, സമാന മനസ്‌ക്കരുമായി ഒന്നിച്ചുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവ പ്രതീക്ഷിക്കാം.

ആറാം തീയതി ഏഴാം ഭാവത്തിലേക്ക് ശുക്രൻ നീങ്ങും. വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, എഗ്രിമെന്റുകൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്ന വിഷയങ്ങളിൽ മധുരതരമായ അവസ്ഥ കാണുവാൻ കഴിയും. ബന്ധങ്ങൾ സീരിയസായി കാണുവാൻ തുടങ്ങും. വിവാഹം, ലോങ്ങ്‌ടേം ബന്ധങ്ങൾ എന്നിവയ്ക്ക് അനുയോജ്യമായ സമയം. പുതിയ എഗ്രിമെന്റുകൾ ലാഭകരമായ ബിസിനസ് ബന്ധങ്ങൾ എന്നിവയും എത്താം.

പന്ത്രണ്ടാം തീയതി സ്ലോഡൗൺ ചെയ്തു നിന്ന ബുധൻ അഞ്ചാം ഭാവത്തിൽ നേരെ സഞ്ചരിച്ചു തുടങ്ങും. ചൊവ്വയും സൂര്യനും ആ ഭാവത്തിൽ തന്നെ നിൽക്കുന്നു. റൊമാൻസ്, കുട്ടികൾ, ഹോബികൾ, ക്രിയെറ്റീവ് ജോലികൾ, സ്വയം വെളിപ്പെടുത്തൽ, ഊഹക്കച്ചവടം എന്നിവയിൽ സമയം ചെലവാക്കും. ഈ ഭാവത്തിൽ ഉണ്ടായിരുന്ന കഷ്ടതകൾ നീങ്ങുന്നതായും ജീവിതം സന്തോഷകരമായി തീരുന്നതായും കാണുവാൻ കഴിയും. കൂടുതൽ ഹോബികൾ കുട്ടികളുടെ കൂടെയുള്ള നല്ല സമയം, പുതിയ ബിസിനസ് അവസരങ്ങൾ എന്നിവയും ഉണ്ടാകാം.

പതിനാലാം തീയതി പത്താം ഭാവത്തിലേക്ക് ശനി നീങ്ങും. ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ എന്നിവയിൽ ജോലിയിലെ അച്ചടക്കമാണ് പ്രധാനം. ഈ ഭാവത്തിൽ അൽപ്പം അധികം അച്ചടക്കത്തിലൂടെ നീങ്ങുന്നു എന്ന തോന്നൽ ഉണ്ടാകാം. പക്ഷെ അത് നന്മക്ക് വേണ്ടിയാണെന്ന് കരുതി ഓരോ നീക്കവും അളന്നു കുറിക്കുക. അങ്ങനെയെങ്കിൽ ഈ ട്രാൻസിറ്റ് മാറുമ്പോൾ നല്ല ഫലങ്ങൾ ഉണ്ടാവുന്നതാണ്. അതിനു വേണ്ടി മനസ്സിനെ പാകപ്പെടുത്തുക.

പതിനാറാം തീയതി നിങ്ങളുടെ അഞ്ചാം ഭാവത്തിൽ ന്യു മൂൺ എത്തും. പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കുക. റൊമാൻസ്, കുട്ടികൾ, ഹോബികൾ, ക്രിയെറ്റീവ്, ജോലികൾ, സ്വയം വെളിപ്പെടുത്തൽ, ഊഹക്കച്ചവടം എന്നിവയിൽ പുതിയ പ്രേമബന്ധങ്ങൾ പ്രതീക്ഷിക്കാം. പുതിയ ഹോബികൾ, യൂത്ത് ഗ്രൂപ്പിലുള്ള പ്രവർത്തനങ്ങൾ, പുതിയ ബിസിനസ് അവസരങ്ങൾ എന്നിവയും എത്താം.

ഇരുപത്തി രണ്ടാം തീയതി സൂര്യൻ ആറാം ഭാവത്തിലേക്ക് നീങ്ങും. ആരോഗ്യം, ശത്രുക്കൾ, സഹപ്രവർത്തകർ, ജോലി സ്ഥലം, ദിവസേനയുള്ള ജീവിതം, വളർത്തു മൃഗങ്ങൾ എന്ന വിഷയങ്ങളിൽ ചെറിയ ജോലികൾ കൂടുതൽ ചെയ്യും. ആരോഗ്യം ശ്രദ്ധ നേടും. ഇരുപത്തി നാലാം തീയതി ചൊവ്വയും ഈ ഭാവത്തിലേക്ക് എത്തുമ്പോൾ ജോലിസ്ഥലം അവിടുത്തെ ബന്ധങ്ങൾ കൂടുതൽ പ്രാധാന്യം നേടും.

പീസസ് (ഫെബ്രുവരി 19 - മാർച്ച് 20)

ണ്ടാം തീയതി പത്താം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ എന്ന വിഷയങ്ങളിൽ നിങ്ങൾക്ക് കൂടുതൽ പ്രാധാന്യം ലഭിച്ചതുപോലെ തോന്നാം. സെൽഫ് പ്രമോഷന് യോജിച്ച അവസരമാകുന്നു. ലോങ്ങ്‌ടേം പദ്ധതികളെ വിശകലനം ചെയ്യുന്നു. അധികാരികളുമായി ഒരു വടംവലി പ്രതീക്ഷിക്കാം.

ആറാം തീയതി ശുക്രൻ ആറാം ഭാവത്തിൽ നിൽക്കുന്ന വ്യാഴത്തിനൊപ്പം എത്തും. ആരോഗ്യം, ശത്രുക്കൾ, സഹപ്രവർത്തകർ, ജോലി സ്ഥലം, ദിവസേനയുള്ള ജീവിതം, വളർത്തു മൃഗങ്ങൾ എന്ന വിഷയങ്ങളിൽ സമാധാനം അല്ലെങ്കിൽ ആശ്വാസകരമായ അവസ്ഥ പ്രതീക്ഷിക്കാം. ജോലി സ്ഥലത്ത് ക്രിയെറ്റീവ് ആയ കാര്യങ്ങൾ ചെയ്യും. സൗന്ദര്യം, കല എന്ന രംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള നല്ല സമയം. ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമം തുടരും.

പന്ത്രണ്ടാം തീയതി നിങ്ങളുടെ നാലാം ഭാവത്തിൽ സ്ലോഡൗൺ ചെയ്തു നിൽക്കുന്ന ബുധൻ നേരെ സഞ്ചരിച്ചു തുടങ്ങും. ഒപ്പം സൂര്യനും ചൊവ്വയും നിൽക്കുന്നു. കുടംബം, വീട്, മാതാ പിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ എന്നിവയിൽ വീട് വിൽപ്പ, വാങ്ങൽ എന്നിവയെക്കുറിച്ചുള്ള ആലോചന നടക്കും. വീടിനുള്ളിൽ കൂടുതൽ ആശയ വിനിമയം നടക്കും. കുടുംബ യോഗങ്ങൾ, പൂർവികരെ സ്മരിക്കൽ, മാതാപിതാക്കളോടുള്ള വെല്ലുവിളി ഇവയും പ്രതീക്ഷിക്കാം.

പതിനാലാം തീയതി സ്ലോഡൗൺ മോദിൽ ശനി നിങ്ങളുടെ ഒൻപതാം ഭാവത്തിലേക്ക് നീങ്ങും. ആത്മീയത, തത്വ ചിന്ത, ദൂര യാത്രകൾ, വിദേശ ബന്ധം, ഉയർന്ന പഠനം എന്നിവയിൽ വിശ്വാസങ്ങളെ ഉറപ്പിക്കേണ്ട സാഹചര്യങ്ങൾ വന്നു ചേരാം. നിയമവുമായുള്ള ബന്ധം, ഉയർന്ന പഠനം, ദൂര യാത്രയിലുള്ള തടസങ്ങൾ എന്നിവയുണ്ടാകാം. കൂടുതലും നിങ്ങളുടെ വിശ്വാസവും, യാഥാർത്ഥ്യവും തമ്മിലുള്ള ഏറ്റുമുട്ടലുകൾ ഉണ്ടാകാം.

പതിനാറാം തീയതി നിങ്ങളുടെ നാലാം ഭാവത്തിൽ ന്യു മൂൺ എത്തും. കുടുംബം, വീട്, മാതാപിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ എന്നിവയിൽ വീടിനുള്ളിൽ വികാര പ്രകടനം നടത്തും. വീട് വിൽപ്പ, വാങ്ങൽ, വൃത്തിയാക്കൽ എന്നിവയും ഉണ്ടാകാം. വീട്ടുകാരോടുള്ള ബന്ധം ആലോചനയ്ക്ക് വയ്ക്കും. ഈ അവസരം മാതാപിതാക്കളെ വെല്ലുവിളിക്കുവാനുള്ള സാഹചര്യങ്ങളും ഒത്തു വന്നേക്കാം.

ഇരുപത്തിരണ്ടാം തീയതി സൂര്യൻ നിങ്ങളുടെ അഞ്ചാം ഭാവത്തിലേക്ക് നീങ്ങുമ്പോൾ കുറെ നാളുകളായി വീടിനുള്ളിൽ ബന്ധിതനായി കഴിഞ്ഞ നിങ്ങൾ സാമൂഹിക തലത്തിലേക്ക് എത്തും. കുട്ടികൾ, ഹോബികൾ, ക്രിയെറ്റീവ്, ജോലികൾ, സ്വയം വെളിപ്പെടുത്തൽ, ഊഹക്കച്ചവടം എന്ന വിഷയങ്ങളിൽ സന്തോഷം ലഭിക്കുവാൻ തക്ക രീതിയിൽ അവസരം ലഭിക്കും. ക്രിയെറ്റീവ് ജോലികൾ ചെയ്യൽ, കുട്ടികൾ, അല്ലെങ്കിൽ യൂത്ത് ഗ്രൂപ്പുകൾ, അവരുടെ ഒപ്പമുള്ള സമയം, ഊഹക്കച്ചവടം ലക്ഷ്യമാക്കി യുള്ള നീക്കങ്ങൾ എന്നിവയുണ്ടാകും എന്ന് പ്രതീക്ഷിക്കാം. ഇരുപത്തിനാലാം തീയതി ചൊവ്വ കൂടി ഈ ഭാവത്തിലേക്ക് വരുമ്പോൾ കൂടുതൽ സന്തോഷവാനായി കാണപ്പെടും.

 jayashreeforecast@gmail.com
https://www.facebook.com/AtsroGospel