- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജൂൺ രണ്ടാം വാരം
ഏരീസ് (മാർച്ച് 21 - ഏപ്രിൽ 19) ചൊവ്വ, സൂര്യൻ ബുധൻ എന്നിവ നിങ്ങളുടെ മൂന്നാം ഭാവത്തിൽ നിൽക്കുന്നു. സഹോദരങ്ങൾ, ആശയ വിനിമയങ്ങൾ, ടെക്‌നോളജി, സഹോദരങ്ങൾ, ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, അയൽക്കാർ എന്നിവയിൽ കൂടുതൽ സ്വാധീനം അനുഭവപ്പെടും. കൂടുതൽ നെറ്റ് വർക്കിങ്, കൂടുതൽ ആശയ വിനിമയങ്ങൾ, സഹോദരങ്ങളുമായി ഉള്ള സംസാരം, ചെറിയ പ്രോജക്ടുകൾ, ചെറു യാത്രകൾ എന്നിവ
ഏരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ചൊവ്വ, സൂര്യൻ ബുധൻ എന്നിവ നിങ്ങളുടെ മൂന്നാം ഭാവത്തിൽ നിൽക്കുന്നു. സഹോദരങ്ങൾ, ആശയ വിനിമയങ്ങൾ, ടെക്‌നോളജി, സഹോദരങ്ങൾ, ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, അയൽക്കാർ എന്നിവയിൽ കൂടുതൽ സ്വാധീനം അനുഭവപ്പെടും. കൂടുതൽ നെറ്റ് വർക്കിങ്, കൂടുതൽ ആശയ വിനിമയങ്ങൾ, സഹോദരങ്ങളുമായി ഉള്ള സംസാരം, ചെറിയ പ്രോജക്ടുകൾ, ചെറു യാത്രകൾ എന്നിവ പ്രതീക്ഷിക്കാം. ലോങ്ങ് ടേം പദ്ധതികൾ തുടങ്ങാൻ യോജ്യമായ സമയം ഇതാണെന്ന് തോന്നുന്നില്ല. ചെറിയ ചെറിയ കാര്യങ്ങൾ ആകും കൂടുതൽ. ഇവയിൽ സ്വയം നഷ്ടപ്പെടാൻ സാധ്യത. ഈ ആശയ വിനിമയങ്ങൾ പലതും സന്തോഷകരം ആയിരിക്കുകയില്ല എന്നതാണ് സത്യം. കൂടുതൽ ശ്രദ്ധ മൂന്നാം ഭാവത്തിലെ വിഷയങ്ങളിൽ നൽകേണ്ടി വരുന്ന അവസ്ഥ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ടി വരും. അതിനാൽ ശാരീരിക അസ്വസ്ഥതകൾ ഈ അവസ്ഥയിൽ സാധാരണ ആയിരിക്കും.
ശുക്രനും വ്യാഴവും എട്ടാം തീയതി മുതൽ അഞ്ചാം ഭാവത്തിൽ ഒന്നിച്ചു നിൽക്കും. ഈ അവസ്ഥ ഒക്ടോബർ വരെ ഉണ്ടാകും. റൊമാൻസ്, ക്രിയേടിവിറ്റി, ഹോബികൾ, കുട്ടികൾ, ഊഹക്കച്ചവടം, സ്വയം വെളിപ്പെടുത്തൽ, എന്നിവയിൽ അനുകൂല സമയം വന്നിരിക്കുന്നു. പുതിയ ഹോബികൾ, ക്രിയേടിവിറ്റി അടിസ്ഥാനമാക്കിയ പ്രോജക്ടുകൾ, കുട്ടികൾ, യുത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നിന്ന് ശുഭവാർത്തകൾ കേൾക്കേണ്ടതാകുന്നു. കുട്ടികൾ ഉണ്ടാകണം എന്നഗ്രഹിക്കുന്നവർക്ക് അനുകൂലമായ സമയം പ്രപഞ്ചം ഒരുക്കിയിരിക്കുന്നു. ശുഭ പ്രതീക്ഷകളോടെ നീങ്ങേണ്ട സമയമാണ്. പുതിയ റൊമാന്റിക് ബന്ധങ്ങൾ, ഉല്ലാസത്തിന് വേണ്ടിയുള്ള അവസരങ്ങൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കാം. ഇവ ഒന്നും ദ്രൃശ്യമാകുന്നില്ല എങ്കിലും അഞ്ചാം ഭാവത്തിലെ വിഷയങ്ങളിൽ മനസ് ലാഘവപ്പെട്ട് നിൽക്കുന്നതായി കാണാൻ കഴിയും.
ടോറസ് (ഏപ്രിൽ 20- മെയ് 20)
മൂന്നുഗ്രഹങ്ങൾ നിങ്ങളുടെ രണ്ടാം ഭാവത്തിൽ നിൽക്കുന്നു. ബുധൻ, ചൊവ്വ സൂര്യൻ എന്നിവ, ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്നിവയിൽ ഇപ്പോൾ ഉണ്ടാകുന്ന ആലോചനകൾ പുതിയ ദിശകളിലേക്ക് നീങ്ങാനുള്ള ഉൾവിളിയായി കരുതേണ്ടതാണ്. ധന സംബന്ധമായ വിഷയങ്ങളിൽ കൂടുതൽ ചർച്ചകൾ, ആ ചർച്ചകളിലെ ആശങ്കകൾ എന്നിവയും നിങ്ങൾക്ക് ഒരു പരിധി വരെ വെല്ലു വിളികൾ ഉണ്ടാക്കിയേക്കാം. ജോലിയിൽ ഉണ്ടാകുന്ന വെല്ലുവിളികളെ എങ്ങനെ നേരിടണം എന്ന ആലോചന ഉണ്ടാകും. ജോലിസ്ഥലത് സ്വന്തം മൂല്യം തെളിയിക്കാനായി ഒരു എക്‌സ്ട്ര മൈൽ സഞ്ചരിക്കാൻ നിർബന്ധിതൻ ആയേക്കാം. പ്രപഞ്ചം നിങ്ങളുടെ രണ്ടാം ഭാവത്തിൽ ഒരു സ്‌ട്രെസ് ടെസ്റ്റ് നടത്തുകയാണ് എന്ന് തിരിച്ചറിയണം. നിങ്ങളുടെ സ്റ്റെബിലിറ്റി, ക്ഷമത, ധൈര്യം, സ്ഥൈര്യം, എന്നിവ വർധിപ്പിക്കാനുള്ള അവസരമായി കണ്ടു സന്തോഷപൂർവ്വം ഈ പരീക്ഷണങ്ങളെ ഏറ്റെടുക്കുക ആണ് ബുദ്ധി. ടോറസ് പൊതുവേ വഴങ്ങാൻ ബുദ്ധിമുട്ടുള്ള വ്യക്തികൾ ആയതിനാൽ, ഈ സന്ദർഭം മറ്റേതു വ്യക്തികളേക്കാൾ നിങ്ങൾക്ക് അല്പം കൂടുതൽ കഠിന താരമായി തോന്നാം. അൽപസ്വല്പം അഡ്ജസ്റ്റുമെന്റുകൾക്ക് തയ്യാറായാൽ ഈ ബുദ്ധിമുട്ട് അല്പം കുറഞ്ഞതായി തോന്നാം. അത് ഏതു ദിശയിൽ വേണമെന്ന് നിങ്ങൾ തീരുമാനിക്കുക. ബുധൻ സ്ലോ ഡൗൺ ചെയ്തു നിൽക്കുന്നതുകൊണ്ടും കൂടുതൽ ആലോചന ഉണ്ടാകാം. എന്നാൽ അടുത്ത ആഴ്ച ഇദ്ദേഹം നേരെ നീങ്ങുമ്പോൾ പദ്ധതികളിൽ അല്പം ആശ്വാസം ഉണ്ടാകുന്നതാണ്
നാലാം ഭാവത്തിൽ ശുക്രനും വ്യാഴവും ഒന്നിച്ചു നിൽക്കും. കുടുംബം, വീട്, മാതാപിതാക്കൾ പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ എന്നിവയിൽ ആശ്വാസകരമായ നില ഉണ്ടാകുന്നതാണ്. അങ്ങനെ രണ്ടാം ഭാവത്തിലും, മൂന്നാം ഭാവത്തിലും ഉള്ള നീക്കങ്ങളാൽ പ്രപഞ്ചം ഈ മാസം നിങ്ങളുടെ ജീവിതം ബാലൻസ് ചെയ്യുന്ന കാഴ്ച കാണാം. രണ്ടാം ഭാവത്തിലെ കഷ്ടതകളിൽ വലഞ്ഞ നിങ്ങൾക്ക് ഒരു ആശ്വാസവുമായി ആണ് നാലാം ഭാവത്തിലെ വാർത്തകൾ എത്തുന്നത്. നാലാം ഭാവത്തിൽ ഉൾപ്പെടുന്ന, വ്യക്തികളുമായി ഉള്ള നല്ല ബന്ധം പ്രതീക്ഷിക്കാവുന്നതാണ്. വീട് വില്പന, വാങ്ങൽ, മാറ്റം, മോടി പിടിപ്പിക്കൽ എന്നിവയ്ക്ക് ആലോചിക്കും. ജീവിത നിലവാരത്തിലുള്ള മെച്ചപ്പെടൽ, വീടിനുള്ളിലെ വിഷയങ്ങളിൽ കൂടുതൽ സന്തോഷകരമായ നീക്കങ്ങൾ എന്നിവയ്ക്ക് ഈ അവസരം തുടക്കം കുറിക്കും. സ്വത്തുക്കൾ പല രൂപത്തിൽ വന്നു ചേരാം.
ജമിനി (മെയ് 21 - ജൂൺ 20)
നിങ്ങളുടെ ഒന്നാം ഭാവത്തിൽ മൂന്നു ഗ്രഹങ്ങൾ നിൽക്കുന്നു. സൂര്യൻ, ബുധൻ, ചൊവ്വ എന്നിവ ഒന്നാം ഭാവത്തിലുള്ള പല വിഷയങ്ങളെ ക്രമപ്പെടുത്താൻ സഹായിക്കുന്നു. നിങ്ങളുടെ ലുക്‌സ്, വ്യക്തിത്വം, വീക്ഷണ കോൺ, മനോഭാവം, വിചാരധാര എന്നിവയിൽ മൂന്നു ശക്തികളുടെ വർധിച്ച സ്വാധീനം അനുഭവപ്പെടുന്നു. ശക്തമായ ശുദ്ധീകരണം, ആക്ഷൻ ഹീറോ ആയി മാറാനുള്ള വ്യഗ്രത, കൂടുതൽ ആശയ വിനിമയങ്ങളാൽ ശ്രദ്ധ വിഘടിച്ചു നില്ക്കുക എന്നിവ നിശ്ചയമാണ്. അടുത്ത കുറെ നാളേയ്ക്ക് മുന്നോട്ട് പോകേണ്ട ഊർജ്ജം സമാഹാരിക്കേണ്ട സമയമാകുന്നു. യുദ്ധങ്ങളുടെ ദേവനായ ചൊവ്വയും ഈ ഭാവത്തിൽ സൂര്യനോടും ബുധനോടും ഒപ്പം നിൽക്കയാൽ സ്വസ്ഥമായ ഒരു മുന്നേറ്റം പ്രതീക്ഷിക്കുക വേണ്ട. എല്ലാ അവസരത്തിലും ഒരു മികച്ച പോരളിയുടെതായ ധീരത പ്രദർശിപ്പിച്ചാൽ മാത്രമേ മുന്നോട്ട് നീങ്ങനാവൂ. തന്ത്രപൂർവ്വമായ നീക്കങ്ങൾ ഏതാണോ നിങ്ങൾ അകപ്പെട്ടിരിക്കുന്ന സാഹചര്യത്തിന് യോജിച്ചത് അവ മടി കൂടാതെ ഏറ്റെടുക്കേണം. ഒന്നിൽ നിന്ന് വേറൊന്നിലേക്ക് പൂർണത ഇല്ലാതെ സഞ്ചരിക്കുന്ന അവസ്ഥയാണ്. ഈ അവസരം വ്യക്തിത്വം മെച്ചപ്പെടുത്താൻ പുതിയ അവസരങ്ങൾ ലഭിക്കും, പുതിയ ബന്ധങ്ങൾ, ബന്ധങ്ങളിലെ ശക്തിപ്പെടൽ, ബന്ധങ്ങളെ കുറിച്ചുള്ള പുനർ വിചിന്തനം എന്നിവ എല്ലാം ഉണ്ടാകാം. ഈ അവസരം അല്പം ആലോചന കൂടെ അല്ലാതെ മുന്നോട്ട് പോവുക ഇല്ല.
മൂന്നാം ഭാവത്തിൽ വ്യാഴവും ശുക്രനും ഒന്നിച്ചു നില്ക്കും. ഇതൊരു ഭാഗ്യകരമായ അവസ്ഥ ആകുന്നു. ചെറു യാത്രകൾ, ആശയ വിനിമയം, ചെറു കോഴ്‌സുകൾ, നെറ്റ് വർകിങ്, സഹോദരങ്ങൾ ടെക്‌നോളജി എന്ന വിഷയങ്ങളിൽ ലാഭകരമായ നീക്കങ്ങൾ കാണാം. കൂടുതൽ വ്യക്തികളെ പരിചയപ്പെടാം അത് വഴി ലാഭകരമായ ഡീലുകൾ നടക്കാം. കൂടുതൽ സമയം യാത്രകൾക്ക് വേണ്ടി ചിലവഴിക്കാം. സഹോദരങ്ങളുമായി നല്ല ആശയ വിനിമയം, അവരുടെ കാര്യങ്ങളിൽ ശുഭകരമായ വാർത്തകൾ, ടെക്‌നോളജിയുടെ അധിക ഉപയോഗം, പുതിയ ട്രെയിനിങ്ങുകൾ എന്നിവയും ഉണ്ടാകാം.
കാൻസർ (ജൂൺ 21 - ജൂലൈ 22)
രഹസ്യ മോഹങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒറ്റപ്പെടൽ, നിഗൂഡത, ദൂര ദേശ വാസം, ബെഡ് പ്ലെഷേഴ്‌സ് എന്ന പന്ത്രണ്ടാം ഭാവത്തിൽ സൂര്യൻ, ബുധൻ ചൊവ്വ എന്നിവ നിൽക്കു ന്നു. ഭൗതികമായ മാറ്റങ്ങളെക്കാളും മാനസികവും, ആത്മീയവുമായ മാറ്റങ്ങൾ ദ്രൃശ്യമാകും. മനസ്സിൽ നിരവധി ചിന്തകൾ ലക്ഷ്യമില്ലാതെ ഓടി നടക്കും. എന്നാൽ യഥാർത്ഥത്തിൽ എന്ത് വേണം എന്ത് വേണ്ട എന്ന് തീരുമാനിക്കാനും കഴിയാത്ത അവസ്ഥ ആകുന്നു. പ്രാർത്ഥന, ധ്യാനം എന്നിവയിലേക്കും, നിഗൂഡമായ വിഷയങ്ങളിലേക്കും ശ്രദ്ധ നീങ്ങും. ആ വിഷയങ്ങൾ വഴി ജീവിതത്തെ വായിച്ചെടുക്കാൻ ശ്രമിക്കും. മറ്റുള്ളവരെ സഹായിക്കാനുള്ള അവസരം. മനസ് മുഷിഞ്ഞു നിൽക്കുന്ന ഈ അവസ്ഥയിൽ ആശയ വിനിമയങ്ങളെ വളരെ അധികം ശ്രദ്ധിക്കേണ്ടതാകുന്നു. കൂടുതൽ ആലോചന, പല വിഷയങ്ങളിലും ആഴത്തിൽ അറിവ് നേടാനുള്ള താല്പര്യം എന്നിവയല്ലാതെ ഈ ഭാവത്തിൽ നിന്ന് ഭൗതികമായ നീക്കങ്ങൾ പ്രതീക്ഷിക്കേണ്ടതില്ല. കഴിഞ്ഞനാളുകളിൽ ചെയ്ത കാര്യങ്ങളുടെ കണക്കെടുപ്പ് നടത്തുന്ന സമയം. അവയിൽ നിന്ന് ലഭിക്കുന്ന അറിവുകൾ ഉടൻ തന്നെ പ്രായോഗിക തലത്തിൽ ഉപയോഗിക്കാൻ അവസരം ലഭിക്കുന്നതാണ്. ഈ അവസരം അധിക ധനം, വസ്തുവകകൾ, നിങ്ങളുടെ മൂല്യം എന്നിവയിൽ ശുക്രനും, വ്യാഴവും ഒന്നിച്ചു നിൽക്കും. ഇത് വളരെ നല്ല അവസ്ഥ ആകുന്നു. വിലയേറിയ വസ്തുക്കൾ കൈവശം വന്നു ചേരും. ധനസമ്പാദന മാർഗങ്ങൾക്ക് വേണ്ടി പുതിയ വഴികൾ സ്വീകരിക്കും. ധനം വന്നു ചേരുകയും അത് പോലെ ചെലവാക്കപ്പെടുകയും ചെയ്യാം. ഒരു പക്ഷെ വന്നു ചേരുന്നതിനേക്കാൾ കൂടുതൽ ചെലവാക്കേണ്ട സാധ്യതകളും കാണുന്നു. സാമൂഹിക ജീവിതത്തിൽ ഒരു സന്തോഷകരമായ നിലപാട് കാണുവാൻ കഴിയണം. ധനപരമായ ഒരു ബാലൻസിങ് ജീവിത്തിലാകവേ നടക്കുന്നതായി കാണാൻ കഴിയും. ചിലർ പുതിയ ബിസിനസ് തുടങ്ങാൻ ആലോചിക്കും.
ലിയോ (ജൂലൈ 23 - ഓഗസ്റ്റ് 22)
കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്ന പതിനൊന്നാം ഭാവത്തിൽ സൂര്യനും ബുധനും, ചൊവ്വയും നിൽക്കുന്നു. ഭൂതകാലത്ത് നിങ്ങൾ ചെയ്ത ജോലികൾക്ക് തക്കതായ ഫലം ലഭിക്കുന്നതായ അനുഭവങ്ങൾ ഉണ്ടാകും. ലോങ്ങ് ടേം പദ്ധതികളിൽ നിങ്ങൾ എടുത്ത നയങ്ങൾക്ക് അനുകൂലമായ ഫലം ലഭിക്കുന്നതാണ്. ആലോചനകളെക്കാളും പ്രവർത്തികളിൽ സമയം ചിലവഴിക്കേണ്ട സമയമാകുന്നു. കൂടുതൽ നെറ്റ് വർകിങ്, സ്വന്തം കഴിവുകളെ വെളിപ്പെടുത്തൽ, ലോങ്ങ് ടേം പദ്ധതികളുടെ സാക്ഷാത്കാരം എന്നിവയും ഉണ്ടാകാം. ഈ ഭാവം സുഹൃതുക്കളുടേത് കൂടെ ആകുമ്പോൾ, കൂടുതൽ സമയം അവരുടെ ഒപ്പം ചിലവഴിക്കാം. സഹായികൾ ആയി പലരും എത്തേണ്ട അവസരം ആണ്.
നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം വിചാരധാര എന്നിവയിൽ ശുക്രനും വ്യാഴവും നിലക്കുന്നു ഈ അവസരം മറ്റുള്ളവർ നിങ്ങളിലേക്ക് കാരണം കൂടാതെ ആകർഷിക്കപ്പെടുന്നത് കാണാൻ കഴിയും. പുതിയ പ്രേമ ബന്ധം, നിലവിൽ ഉള്ള ബന്ധത്തിന്റെ ശക്തിപ്പെടൽ, പുതിയ നിരവധി അവസരങ്ങൾ, ലാഭകരമായ ബന്ധങ്ങൾ എന്നിവയും ഉണ്ടാകാം. അങ്ങനെ അടുത്ത നാല് മാസം ഇതേ സ്ഥിതി തന്നെ തുടരുമ്പോൾ അതെല്ലാം അനുഭവിച്ചു തന്നെ അറിയണം.
വിർഗോ (ഓഗസ്റ്റ് 23 - സെപ്റ്റംബർ 22)
ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ എന്ന പത്താം ഭാവത്തിൽ സൂര്യനും ബുധനും, ചൊവ്വയും നിൽക്കുന്നു. പത്താം ഭാവത്തിലെ വിഷയങ്ങൾ വളരെ പ്രാധാന്യം അർഹിയക്കുന്നു. കൂടുതൽ, സ്‌ട്രെസ് അനുഭവപ്പെടുമെങ്കിലും പുതിയ ജോലി അന്വേഷിക്കുന്നവർക്ക് വളരെ നല്ല അവസരമായി കാണേണ്ടതാണ്. പുതിയ ജോലിയിലേക്കുള്ള വഴികൾ തെളിഞ്ഞുവരാം. ജോലിയിൽ തിരക്ക് ഉണ്ടാകാം. അത് പോലെ അധികാരികളെ വെല്ലുവിളിക്കുന്ന അവസ്ഥയും ഉണ്ടാകാം. നമ്മുടെ മേൽ അധികാരം ആർക്കൊക്കെ ഉണ്ടോ അവരുമായി ഉള്ള ബന്ധം എങ്ങനെ ആണ് എന്ന് ആലോചിക്കേണ്ട സമയമാകുന്നു.
രഹസ്യ മോഹങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒറ്റപ്പെടൽ, നിഗൂഡത, ദൂര ദേശ വാസം, ബെഡ് പ്ലെഷേഴ്‌സ് എന്ന പന്ത്രണ്ടാം ഭാവത്തിൽ ശുക്രനും വ്യാഴവും നിൽക്കും. ലാഭകരമായ രഹസ്യപ്രവർത്തികൾ ചെയ്യും. ഒളിഞ്ഞിരിക്കുന്ന വസ്തുതകളിൽ നിന്ന് സന്തോഷകരമായ വാർത്തകൾ കേൾക്കാം. എങ്കിലും അധികം വികാരപ്രകടനം നടത്തുകയില്ല. ബെഡ് പ്ലെഷേഴ്‌സ് ലഭിക്കാനുള്ള സമയം. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നിന്നുള്ളവരുമായി സമയം ചിലവഴിക്കാം. പ്രാർത്ഥന, ധ്യാനം, നിഗൂഡ വിഷയങ്ങൾ എന്നിവ വഴി ജീവിതത്തെ തിരിച്ചറിയാൻ ശ്രമിക്കും വിചാരിക്കാത്ത സ്ഥലങ്ങളിൽ നിന്നുള്ള വ്യക്തികൾ സഹായത്തിനെത്താം. ഉൾവിളികൾ നിറഞ്ഞ സ്വപ്‌നങ്ങൾ ഉണ്ടാകും. അങ്ങനെ ഈ ആഴ്ച പ്രപഞ്ചം നിങ്ങളുടെ ജീവിതത്തെ വളരെ അധികം ബാലൻസ് ചെയ്തു മുന്നോട്ട് നീങ്ങുന്നതായി കാണാൻ കഴിയും.
ലിബ്രാ (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ദൂര യാത്രകൾ, ഉയർന്ന പഠനം, തത്വചിന്ത, ആത്മീയത, വിദേശ ബന്ധം എന്ന ഒൻപതാം ഭാവത്തിൽ സൂര്യനും ബുധനും ചൊവ്വയും നിൽക്കും. ജീവിതത്തെ കുറിച്ച് വിശാലമായ കാഴ്ചപ്പാടുകൾ ഉണ്ടാവുന്ന സമയമാണ്. ദൂരദേശത്ത് നിന്നുള്ള വാർത്തകൾ, ബിസിനസ് അവസരങ്ങൾ, എഴുത്ത്, വായന, പഠനം, പഠിപ്പിക്കൽ എന്നിവ പ്രതീക്ഷികാം. ദൂര യാത്രകൾ ലാഭകരമായ വാർത്തകൾ കൊണ്ട് വരും. എന്നിരുന്നാലും ബുധൻ സ്ലോ ഡൗൺ ചെയ്തു നില്ക്കുന്നതുകൊണ്ട് യാത്രകളിൽ അല്പം തടസം പ്രതീക്ഷിക്കാം. മനസ്സിൽ കൂടുതൽ സദ്ചിന്തകൾ ഉണ്ടാകും. സൂര്യൻ ഈ ഭാവത്തിൽ നിൽക്കുമ്പോൾ ആത്മീയത, തത്വ ചിന്ത എന്നിവയിൽ കൂടുതൽ മാറ്റങ്ങൾ ഉണ്ടാകണം എന്നാണ്. കൂടുതൽ മാനസിക സന്തുലനം, എന്തിനെയും നേരിടാനുള്ള ധൈര്യം എന്നിവ പ്രദർശിപ്പിക്കും. ജീവിതത്തിനെ വരുതിയിൽ ആക്കാൻ വേണ്ടി പല ഉപദേശങ്ങളും എത്തും. അവയെ തള്ളിക്കളയരുത്. ഉയർന്ന പഠനം സാധ്യമാണ്. അത് പോലെ തന്നെ മുതിർന്ന വരെ അംഗീകരിക്കാനുള്ള താല്പര്യവും കുറയാം.
കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ, എന്നിവയിൽ ശുക്രനും വ്യാഴവും ഒന്നിച്ചു നില്ക്കുന്ന വളരെ മനോഹരമായ അവസ്ഥ. ഒന്നിച്ചുള്ള പ്രോജക്ടുകളിൽ സന്തോഷകരമായ വാർത്തവ കേൾക്കാം. കൂട്ടുകാരുമൊത്തുള്ള ലാഭകരമായ പ്രോജക്ടുകളിൽ നിന്ന് ഫലം ലഭിക്കാം. അംഗീകാരം പല വിധത്തിൽ എത്താം. പ്രധാനമായും പുതിയ പ്രോജക്ടുകളിൽ ഏർപ്പെടാം. പുതിയ സുഹൃത്തുക്കളെ കണ്ടെത്താം. ഇത് വളരെ സന്തോഷകരമായ അവസ്ഥയാണ്. സ്വപ്നങ്ങളും, ആഗ്രഹങ്ങളും സഫലമാകും അല്ലെങ്കിൽ അവയിലെക്കെതാനുള്ള വഴികൾ തെളിഞ്ഞു വരും.
സ്കോർപ്പിയോ (ഒക്ടോബർ 23 - നവംബർ 21)
സെക്‌സ്, തകർച്ചകൾ, രൂപാന്തരം, ജോയിന്റ് സ്വത്തുക്കൾ, നിക്ഷേപങ്ങൾ, മറ്റുള്ളവരുടെ കഴിവുകൾ എന്ന എട്ടാം ഭാവത്തിൽ ബുധനും, ചൊവ്വയും സൂര്യനും നിൽക്കുന്നു. ഇത് അല്പം കരുതലോടെ നീങ്ങേണ്ട അവസ്ഥയാണ്. സ്വത്തുക്കളുടെ മേൽ പങ്കാളികളുമായി ചർച്ച ഉണ്ടാകും. ഈ ചർച്ചകൾ സംശയ നിവാരണത്തിന് വേണ്ടി ഉള്ളതാകയാൽ അത്ര മധുരതരം ആയിരിക്കില്ല. മൂന്നു ഗ്രഹങ്ങളും വിവിധ രീതിയിൽ ഉള്ള ശക്തി പ്രകടനത്തിന് പ്രേരിപ്പിക്കുകയാൽ നല്ല പ്ലാനിങ്ങോട് കൂടി മാത്രമേ മുന്നോട്ട് നീങ്ങാൻ കഴിയൂ. പുതിയ ബിസിനസ് അവസരങ്ങൾ അവന്നു ചേരാം.
എട്ടാം ഭാവത്തിലെ നീക്കങ്ങളിൽ ആശങ്കയോടെ നിൽക്കുന്ന നിങ്ങൾക്ക് വളരെ അധികം ആശ്വാസം നല്കിക്കൊണ്ട് പത്താം ഭാവത്തിൽ വ്യാഴവും ശുക്രനും നിൽക്കും. ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ, അധികാരികൾ എന്ന വിഷയങ്ങളിൽ. വളരെ അധികം അനുകൂല അവസ്ഥ കാണുവാൻ കഴിയും. പുതിയ ഉത്തരവാദിത്തം. അധികാരികൾ അനുകൂല നിലപാട് സ്വീകരിക്കാം. സ്ത്രീകൾ സന്തോഷം നല്കാം. പുതിയ ജോലി എത്താം, ജോലി സ്ഥലത്ത് അനുകൂല സ്ഥിതി ഉണ്ടാകാം. പഠിപ്പിക്കൽ, യാത്ര, സൗന്ദര്യം, ക്രിയേടിവിടി, ആസ്വാദനം എന്നീ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് അനുകൂല സമയം കാണുന്നു. ബിസിനസ് ബന്ധങ്ങൾ, അധികാരികൾ എന്നിവയിൽ ശുഭ വാർത്ത! തന്നെ ആണ് കാണുന്നത്.
ശ്രദ്ധിക്കേണ്ടത് എട്ടാം ഭാവത്തിൽ നിങ്ങൾ സ്വീകരിക്കുന്ന നിലപാടുകളെ ആണ്. വളരെ അധികം നിര്ബന്ധ ബുദ്ധി കൊണ്ട് പല അവസരങ്ങളും ഇല്ലാതാക്കാൻ നിങ്ങൾ തന്നെ ശ്രമിക്കും. അവ ആലോചിച്ചു മാനേജ്‌ചെയ്യുക.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
വിവാഹം, എഗ്രീമെന്റുകൾ, ബിസിനസ് ബന്ധങ്ങൾ, നിയമത്തിനുള്ളിൽ നിൽക്കുന്ന ബന്ധങ്ങൾ, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തിൽ സൂര്യനും ബുധനും ചൊവ്വയും നിൽക്കുന്നു. ബന്ധങ്ങളിൽ നയപരമായി നീങ്ങേണ്ട സമയമാകുന്നു. മൂന്നു ഗ്രഹങ്ങളും കൂടി നിങ്ങളെ തെറ്റായ രീതിയിൽ ശക്തിപ്രകടനം നടത്താൻ പ്രേരിപ്പിക്കും. ഈ ഭാവം മറ്റു വ്യക്തികളുടേതാണ്. അതുകൊണ്ട് അവർക്ക് കൂടുതൽ പ്രാധാന്യം കൊടുക്കേണ്ട പല അവസരങ്ങളും വന്നു ചേരും. ബന്ധങ്ങളിൽ, അതും എല്ലാ തരത്തിലും ഉള്ള ബന്ധങ്ങളിൽ സാവധാനം നീങ്ങണം. മറ്റുള്ളവരിൽ നിന്ന് അല്പം പ്രതികൂല അവസ്ഥ കാണുന്നു. നിങ്ങൾ മറ്റുള്ളവരോട് ചേർന്ന് നിൽക്കാൻ ആഗ്രഹിക്കുന്നു എന്നാൽ പ്രപഞ്ചം അതിനു തടസം നിൽക്കുന്നു. അതായിരിക്കും പൊതുവായ അവസ്ഥ. നാം അല്പം അട്ജസ്റ്റ് ചെയ്യുക എന്നതല്ലാതെ വേറൊരു മാർഗമില്ല.
ദൂര യാത്രകൾ, തത്വചിന്ത, ആത്മീയത, വിദേശ ബന്ധം, ഉയർന്നത പഠനം എന്ന ബ്രേക്ക് ഫ്രീ ഭാവമായ ഒൻപതിൽ വ്യാഴവും, ശുക്രനും നിൽക്കുന്നു. വിദേശത്ത നിന്നുള്ളവരുംമായുള്ള ബന്ധം, ദൂര യാത്രകൾ, ദൂര ദേശത്ത് ഉള്ളവരോടുള്ള പ്രേമ ബന്ധം, ഉയർന്ന പഠനം, പഠിപ്പിക്കൽ എന്നിവ പ്രതീക്ഷിക്കാം. ജീവിതത്തെ താത്വികമായ രീതിയിൽ അവലോകനം ചെയും. ലാഭകരമായ ഡീലുകൾ എന്നിവയും പ്രതീക്ഷിക്കാം.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ആരോഗ്യം, ബാധ്യതകൾ, ശത്രുക്കൾ, സഹപ്രവർത്തകർ, ദിവസേനയുള്ള ജീവിതം, ജോലി സ്ഥലം, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ സൂര്യനും ബുധനും ശുക്രനും നിൽക്കുന്നു. ആരോഗ്യം പ്രധാന ശ്രദ്ധ നേടും. ജീവിതത്തിൽ പുതിയ അച്ചടക്കം കൊണ്ട് വരാനുള്ള തീരുമാനം എടുക്കാം. ജോലി സ്ഥലത്തുള്ള ആശയ വിനിമയം വളരെ സ്‌ട്രെസ് ഉണ്ടാകാം, പ്രത്യേകിച്ച് ബുധൻ സ്ലോ ഡൗൺ നില്ക്കുന്ന അവസ്ഥയിൽ. കൂടുതൽ ജോലി ഭാരം അനുഭവപ്പെടും. പക്ഷെ ഈ മാസം അവസാനം ജോലി സ്ഥലത്തെ പ്രശ്‌നങ്ങളെ കീഴടക്കിയതായി കാണാൻ കഴിയും. ഈ സ്‌ട്രെസ് താല്ക്കാലികമാണ്. മാത്രമല്ല ജോലി സ്ഥലത്തെ പ്രശ്‌നങ്ങൾ അത്ര ബാധിക്കും എന്ന് തോന്നുന്നില ഏതവസ്ഥയിലും ധൈര്യത്തോടെ നില്ക്കും എന്നാണ്.
സെക്‌സ്, തകർച്ചകൾ, രൂപാന്തരം, ജോയിന്റ് സ്വത്തുക്കൾ, നിക്ഷേപങ്ങൾ, മറ്റുള്ളവരുടെ കഴിവുകൾ എന്ന എട്ടാം ഭാവത്തിൽ ശുക്രനും വ്യാഴവും സഹായികളായി നിൽക്കുന്നു. മറ്റുള്ളവരുടെ ധനം നിങ്ങളിലേക്ക് എത്താനുള്ള പല അവസരങ്ങളും ലഭിക്കും. പങ്കാളികൾ നിങ്ങളെ സഹായിക്കുന്ന സമയമാണ്. ധനപരമായ പുരോഗമനം കാണുന്നു, ഭൗതികം, മാനസികം, ശരീരിരികം ആയ സഹായം ലഭിക്കുന്നതാണ്. സെക്ഷ്വൽ ആയ ആഗ്രഹങ്ങൾ ഉണ്ടാകും. മാനസികമായ ഉണർവ് ഉണ്ടാകുന്നതാണ്.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
റൊമാന്‌സ്, കുട്ടികൾ, ഊഹക്കച്ച വടം, ക്രിയെടിവിറ്റി, ഒഴിവു സമയം എന്ന അഞ്ചാം ഭാവത്തിൽ സൂര്യൻ, ബുധൻ, ചൊവ്വ എന്നിവ നിൽക്കുന്നു. കൂടുതൽ സന്തോഷകരമായി സമയം ചിലവഴിക്കണം എന്നാണ്. ബിസിനസ് പുരോഗമിക്കാം. കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ ഉള്ള പ്രവർത്തനം, സ്വയം വെളിവക്കാനുള്ള പ്രവർത്തനം, പ്രേമം. എന്നിവയും സംഭവിക്കാം. കൂടുതൽ നാടകീയത നിറഞ്ഞ ദിവസങ്ങൾ. കൂടുതൽ നെറ്റ് വർകിങ്, അവയിൽ നിന്ന് ഉപകാരപ്രദമായ ഡീലുകൾ, കൂടുതൽ ഉല്ലാസം, വിനോദം സ്വന്തം ഇമേജ് മാത്രം കണ്ടു കൊണ്ടുള്ള നീക്കങ്ങൾ എന്നിവയും ഉണ്ടാകാം.
വിവാഹം. എഗ്രീമെന്റുകൾ, ബിസിനസ് ബന്ധങ്ങൾ, നിയമത്തിനുള്ളിൽ നിൽക്കുന്ന ബന്ധങ്ങൾ, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തിൽ വ്യാഴവും, ശുക്രനും നിൽക്കു ന്നു. സിംഗിൾ ആയി നടന്ന നിങ്ങളിൽ പലരും, കമ്മിറ്റ്‌ചെയ്യാനുള്ള തീരുമാനം എടുക്കും. വിവാഹം, നിശ്ചയം എന്നിവയും പ്രതീക്ഷിക്കാം. പുതിയ ബിസിനസ് ദീലുകൾ, പുതിയ പ്രേമ ബന്ധങ്ങൾ, നിലവിൽ ഉള്ള ബന്ധങ്ങളിലെ ശക്തിപ്പെടൽ, അതിൽ നിന്നുള്ള സന്തോഷം എന്നിവയും പ്രതീക്ഷിക്കുക.
പീസസ് (ഫെബ്രുവരി 19 - മാർച്ച് 20)
സൂര്യൻ, സ്ലോ ഡൗൺ ചെയ്തു നിൽക്കുന്ന ബുധൻ, ചൊവ്വ എന്നിവ നാലാം ഭാവത്തിൽ നിൽക്കുന്നു. കുടുംബം, വീട്, മാതാപിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ എന്നിവയിൽ കൂടുതൽ നീക്കങ്ങൾ നടത്താം. വീട് വില്പന, വാങ്ങൽ, മാറ്റം എന്നിവയെ കുറിച്ച് ആലോചിക്കുകയോ ചെയ്യാം. കുടുംബ യോഗങ്ങൾ, ബന്ധുക്കളെ കാണൽ, അവരെ സഹായിക്കൽ എന്നിവ നടക്കാം. മാതാപിതാക്കൾ, കുടുംബംഗങ്ങൾ എന്നിവരെ വെല്ലുവിളിക്കാനുള ശ്രമം ഒപ്പം നടത്തും.അവരുടെ തീരുമാനങ്ങൾക്ക് മേൽ നിങ്ങളുടെ തീരുമാനങ്ങൾ നടപ്പാക്കാനുള്ള വ്യഗ്രത ആയിരിക്കും പ്രദർശിപ്പിക്കുക. ഈ ആഗ്രഹത്തെ നിയന്ത്രിക്കേണ്ടാതാകുന്നു.
ആരോഗ്യം, ബാധ്യതകൾ, ശത്രുക്കൾ, സഹപ്രവർത്തകർ, ദിവസേനഉള്ള ജീവിതം, ജോലി സ്ഥലം, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ ശുക്രനും, വ്യാഴവും നിൽക്കുന്നു. ജോലി, ആരോഗ്യം എന്നിവയിൽ നിന്നുള്ള ശുഭ വാർത്തകൾ, ജോലി സ്ഥലത്തെ അനുകൂല അവസ്ഥ, ക്രിയെടിവ് പ്രോജക്ടുകൾ ചെയ്യേണ്ട അവസരം. അല്പം നല്ല സ്ഥലത്തേക്കുള്ള നീക്കം, എന്നിവ പ്രതീക്ഷിക്കാം. ചിലർ പുതിയ വളർത്തു മൃഗങ്ങളെ ഒപ്പം കൂട്ടം. എന്നിരുന്നാലും നാലാം ഭാവത്തിലെ അല്പം കഷ്ടതകളെ നന്നായി മാനേജ് ചെയ്തില്ല എങ്കിൽ ഈ ആഴ്ച അല്പം മാനസിക ബുദ്ധിമുട്ട് അനുഭവിക്കേണ്ടാതായി വരും.
jayashreeforecast@gmail.com
https://www.facebook.com/AtsroGospel