- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജൂൺ മൂന്നാം വാരം
ഏരീസ് (മാർച്ച് 21 - ഏപ്രിൽ 19) പതിനാലാം തീയതി ശനി സ്ലോ ഡൗൺ അവസ്ഥയിൽ നിങ്ങളുടെ എട്ടാം ഭാവത്തിലേക്കു നീങ്ങുന്നതായിരിക്കും. സെക്‌സ്, തകർച്ചകൾ, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, രൂപാന്തരം, എന്നീ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടി വരും. ഈ അവസ്ഥയിൽ എട്ടാം ഭാവത്തെ കുറിച്ച് വിശദമായി മനസിലാക്കണം. എട്ടാം ഭാവം വളരെ നിഗൂഡമായ ഭാവമാകുന്നു. ഈ ഭാവത്തി
ഏരീസ് (മാർച്ച് 21 - ഏപ്രിൽ 19)
പതിനാലാം തീയതി ശനി സ്ലോ ഡൗൺ അവസ്ഥയിൽ നിങ്ങളുടെ എട്ടാം ഭാവത്തിലേക്കു നീങ്ങുന്നതായിരിക്കും. സെക്‌സ്, തകർച്ചകൾ, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, രൂപാന്തരം, എന്നീ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടി വരും. ഈ അവസ്ഥയിൽ എട്ടാം ഭാവത്തെ കുറിച്ച് വിശദമായി മനസിലാക്കണം. എട്ടാം ഭാവം വളരെ നിഗൂഡമായ ഭാവമാകുന്നു. ഈ ഭാവത്തിലെ വിഷയങ്ങളെ നിങ്ങൾ ഹൃദയത്തിനുള്ളിൽ തന്നെ സൂക്ഷിക്കാൻ ആഗ്രഹിക്കുന്നു. അല്ലെങ്കിൽ നിങ്ങളുടെ ഹൃദയത്തിനുള്ളിൽ സൂക്ഷിക്കാൻ ആഗ്രഹിക്കുന്ന വിഷയങ്ങളെ എല്ലാം എട്ടാം ഭാവം സൂചിപ്പിക്കുന്നു. അവ മറ്റുള്ളവരുടെ ഇടയിലേക്ക് കൊണ്ട് വരാനും ചർച്ച ചെയ്യപ്പെടാനും നിങ്ങൾ ആഗ്രഹിക്കുകയില്ല. സെക്‌സ് ബന്ധങ്ങൾ, നിങ്ങളുടെ സ്വത്തുക്കൾ, തകർച്ചകൾ, നിങ്ങൾ രൂപാന്തരപ്പെടാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ എന്നിവയെഎപ്പോഴുംരഹസ്യമായി സൂക്ഷിക്കാൻ നാം ആഗ്രഹിക്കുന്നു. ഈ വിഷയങ്ങളിൽ ശക്തമായ തിരിച്ചറിവുകൾ, വെളിപാടുകൾ ഉണ്ടാകും. അതിനർത്ഥം അവയെല്ലാം സമൂഹ മധ്യത്തിലേക്ക് വരും എന്നല്ല. ഈ രഹസ്യങ്ങളിൽ നിങ്ങൾക്ക് വേണ്ടത് എന്താണ് എന്ന തിരിച്ചറിവുകൾ ഉണ്ടാകും. അവവിലയേറിയമുത്തുകൾ ആയി നിങ്ങൾ ജീവിതകാലം, മൊത്തം കാത്തു സൂക്ഷിക്കുകയും ചെയ്യും. നിങ്ങളുടെ ബർത്ത് ചാർട്ടിൽ എട്ടാം ഭാവത്തിൽ ഏതെങ്കിലും ഗ്രഹം ഉണ്ടോ എന്ന് ഒത്തു നോക്കുകയും വേണം. നിഗൂഡമായ വിഷയങ്ങളിലേക്ക് എത്തി നോക്കും. അവ ഈ വഴി ജീവിതത്തെ കുറിച്ച് കൊടുത്താൽ പഠിക്കാൻ ശ്രമിക്കും. ഈ അവസ്ഥയിൽ സന്തോഷം തരുന്ന ധാരാളം കാര്യങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു. നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ എന്നീ വിഷയങ്ങളിൽ, നിങ്ങളുടെ ബർത്ത് ചാർട്ടിലെ അവസ്ഥയ്ക്ക് അനുസരിച്ചുള്ള സദ്ഫലങ്ങൾ നിങ്ങൾക്ക് ഉണ്ടാകും. നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ എന്നിവയിൽ അനുകൂല സ്ഥിതി ആവണം ഉണ്ടാകേണ്ടത്. ഈ അവസ്ഥ ഓഗസ്റ്റ് രണ്ടു വരെ അതായത് ശനി സ്ലോ നിർത്തുന്നത് വരെ ഉണ്ടാകേണ്ടേതാണ്.
പതിനാറാം തീയതി നിങ്ങളുടെ മൂന്നാം ഭാവത്തിൽ ന്യു മൂൺ ഉദിക്കും. സഹോദരങ്ങൾ, ആശയ വിനിമയം, ടെക്‌നോളജി, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയല്ക്കാർ എന്നീ വിഷയങ്ങളിൽ പുതിയ തുടക്കം പ്രതീക്ഷിക്കാം. കൂടുതൽ ആശയവിനിമയങ്ങൾ, ടെക്‌നോളജിയുടെ കൂടുതൽ ഉപയോഗം, കൂടുതൽ നെറ്റ് വർകിങ് എന്നിവയും പ്രതീക്ഷിക്കാം. അഞ്ചാം ഭാവത്തിലെ വിഷയങ്ങൾ, റൊമാൻസ്, കുട്ടികൾ, ഊഹ ക്കച്ചവടം, ക്രിയെടിവിറ്റി, ഹോബികൾ, കഴിഞ്ഞ ആഴ്ചയിലെ പോലെ തന്നെ സുഗമമായി തുടരുന്നതായിരിക്കും.
ടോറസ് (ഏപ്രിൽ 20- മെയ് 20)
പതിനാലാം തീയതി ശനി സ്ലോ ഡൗൺ അവസ്ഥയിൽ നിങ്ങളുടെ ഏഴാം ഭാവത്തിലേയ്ക്ക് നീങ്ങുകയും, ഈ അവസ്ഥയിൽ ഓഗസ്റ്റ് വരെ നിൽക്കുന്നതുമായിരിക്കും. വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, നിയമത്തിനു വിധേയമായ മറ്റു ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്നീ വിഷയങ്ങളിൽ ശനി തന്റെ ശക്തി പ്രകടിപ്പിക്കും. നിങ്ങൾ നിയപരമായി ഏതൊക്കെ ബന്ധങ്ങളിൽ ആയിരിക്കുന്നോ ആ ബന്ധങ്ങളിലെ സംശയനിവാരണം ആയിരിക്കും പ്രധാനം. ഈ ബന്ധങ്ങളിൽ നിങ്ങൾ എന്തൊക്കെ പ്രതീക്ഷിക്കുന്നു, ആ പ്രതീക്ഷകളെ ഉൾക്കൊള്ളാൻ തക്കവണ്ണം ഈ ബന്ധങ്ങൾ ശക്തമാണോ എന്ന വെളിപാടുകൾ ഉണ്ടാകും. ബന്ധങ്ങളിൽ നിങ്ങൾ സ്വീകരിക്കുന്ന നിലപാടുകൾ മറ്റുള്ളവർ അവലോകനം ചെയ്യും. പക്ഷെ മറ്റുള്ളവർക്ക് പിടി കൊടുക്കാതെ നിൽക്കുക എന്ന നിലപാട് നിങ്ങൾ സ്വീകരിക്കുകയാൽ ഈ അവസ്ഥ അല്പം കഠിനത ഉള്ളതായി അനുഭവപ്പെടും. അതുകൊണ്ട് ബന്ധങ്ങളിൽ മറ്റുള്ളവർ എന്ത് നിലപാട് സ്വീകരിക്കുന്നു എന്നതിനേക്കാൾ, നിങ്ങൾ എന്ത് ആലോചിക്കുന്നു, എന്ന നിലപാട് പ്രധാനമാകും അല്പ സ്വല്പം അട്ജസ്റ്റുമെന്റുകൾക്ക് ദയവായി തയ്യാറാകുക. നിങ്ങളുടെ നിലപാടുകൾ നിങ്ങളുടെ കഴിവുകളായി നിങ്ങൾ കാണുന്നു എങ്കിൽ അവയെ നിങ്ങളുടെ കഴിവുകേടുകളായി ആണ് പ്രപഞ്ചം കാണുന്നത്. ഈ സത്യം തുറന്നെഴുതിയതിനാൽ നിങ്ങളിൽ പലരും എന്നെ വെറുക്കാം. പക്ഷെ യഥാർത്ഥ വസ്തുതകൾ നാം അത് പോലെ തന്നെ സ്വീകരിക്കണമല്ലോ.
പതിനാറാം തീയതി നിങ്ങളുടെ രണ്ടാം ഭാവത്തിൽ ന്യു മൂൺ എത്തും ധനം, വസ്തുവകകൾ, നിങ്ങളുടെ മൂല്യം എന്ന വിഷയങ്ങളിൽ, ശുഭ വാർത്തകൾ, അല്ലെങ്കിൽ ശുഭ വാർത്തകളിലേക്ക് നയിക്കുന്ന അറിവുകൾ എന്നിവ എത്താം. അധിക ചിലവും പ്രതീക്ഷിക്കാം. അത് പോലെ നിങ്ങളുടെ മൂല്യം വർധിപ്പിക്കാൻ അനുയോജ്യമായ വഴികൾ എത്താം. ഈ ഭാവത്തിൽ സൂര്യനും, ബുധനും ചൊവ്വയും നേരത്തെ തന്നെ നില്ക്കുന്നു.
കുടുംബം, വീട്, മാതാപിതാക്കൾ, പൂർവ്വകർ, പൂർവ്വിക സ്വത്തുക്കൾ എന്നിവയിൽ പഴയത് പോലെ തന്നെ ശുക്രനും വ്യാഴവും നിൽക്കുന്നു. കഴിഞ്ഞ ആഴ്ചയിലേത്‌പോലെ തന്നെ നീക്കങ്ങൾ ഈ ആഴ്ചയും ഈ ഭാവത്തിലെ വിഷയങ്ങളിൽ പ്രതീക്ഷിക്കാം.
ജമിനി (മെയ് 21 - ജൂൺ 20)
ആരോഗ്യം, സഹപ്രവർത്തകർ, ശത്രുക്കൾ, ബാധ്യതകൾ, ദിവസേന ഉള്ള ജീവിതം, ജോലിസ്ഥലം, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ, പതിനാലാം തീയതി ശനി സ്ലോ ഡൗൺ ചെയ്യും. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ഉണ്ടാകുന്ന അവസരം. ചിലപ്പോൾ മറ്റെന്തിനെക്കാളും ആരോഗ്യം തന്നെ ആയിരിക്കും കൂടുതൽ ശ്രദ്ധ അർഹിക്കുന്നത്. ആരോഗ്യം, ജോലി സ്ഥലം, സഹപ്രവർത്തകർ, ദിവസേന ഉള്ള ജീവിതത്തിൽ നിങ്ങൾ എന്തൊക്കെ ആണോ ചെയ്യുന്നത് ഇവയിൽ കൂടുതൽ അച്ചടക്കം പാലിക്കാൻ പ്രപഞ്ചം നിങ്ങളെ പ്രോത്സാഹിപ്പിക്കും. ഈ പ്രോത്സാഹനം ഒരു മടിയും കൂടാതെ സ്വീകരിക്കുന്നവർക്ക് ജീവിതം മെച്ചപ്പെട്ടതായി തോന്നാം. എന്നാൽ ഇത്രയധികം പ്രോത്സാഹനം എനിക്ക് ആവശ്യമില്ല എന്ന് പറയുന്നവർക്ക് അതൊരു പ്രോത്സാഹനത്തിന്റെ സ്വഭാവം മാറി ശിക്ഷണം ആയി തോന്നാനും സാധ്യത ഉണ്ട്. കോടാനുകോടി വർഷങ്ങളായി സ്ഥിതി ചെയ്യുന്ന ശക്തികളെ വെറും ദിവസങ്ങൾ മാത്രം ആയുസുള്ള നമ്മുടെ മണ്ടൻ നയങ്ങളുമായി നേരിടാൻ ശ്രമിക്കരുത്. പ്രപഞ്ചം നമുക്ക് അവ്യക്തമായ രീതിയിലാണ് നമ്മെ സ്വാധീനിക്കുന്നത്. ഈ സ്വാധീനത്തിന് മുൻപിൽ വഴങ്ങിക്കൊടുക്കയാണ് നേരായ പ്രതിവിധി.
പതിനാറാം തീയതി നിങ്ങളുടെ ഒന്നാം ഭാവത്തിൽ ന്യു മൂൺ എത്തും. നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാരധാര എന്നിവയിൽ പുതിയ തുടക്കങ്ങൾ ഉണ്ടാകും പുതിയ ലുക്‌സ്, വരുത്താൻ ശ്രമിക്കും. സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ പറ്റുന്നോ എന്ന ആലോചന ഉണ്ടാകുകയും ചില തീരുമാനങ്ങൾ തല്ഫലമായി ഉണ്ടാകുകയും ചെയ്യും. സൂര്യൻ, ചൊവ്വ, ബുധൻ എന്നിവ ഈ ഭാവത്തിൽ നേരത്തെ തന്നെ നിൽക്കുന്നു.
സഹോദരങ്ങൾ, ആശയ വിനിമയം, നെറ്റ് വർകിങ്, ടെക്‌നോളജി, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയല്ക്കാർ എന്ന മൂന്നാം ഭാവത്തിൽ പഴയത് പോലെ ശുക്രനും, വ്യാഴവും നിൽക്കുന്നു. കഴിഞ്ഞ ആഴ്ചയിലെ പോലെ തന്നെ കൂടുതൽ നെറ്റ് വർകിങ്, സഹോദരങ്ങളുമായുള്ള സംസാരം, അയൽക്കാ രുമായുള്ള സംസാരം, ടെക്‌നോളജിയുടെ കൂടുതൽ ഉപയോഗം, ചെറുയാത്രകൾ, ലാഭകരമായ ചെറു ട്രെയിനിങ്ങുകൾ എന്നിവയും പ്രതീക്ഷിക്കാം.
കാൻസർ (ജൂൺ 21 - ജൂലൈ 22)
പതിനാലാം തീയതി റൊമാൻസ്, കുട്ടികൾ, ഊഹകച്ചവടം, ക്രിയേടിവിറ്റി, സ്വയം വെളിപ്പെടുത്തൽ എന്ന അഞ്ചാം ഭാവത്തിൽ ശനി സ്ലോ ചെയ്യും. പ്രേമ ബന്ധങ്ങൾ, കുട്ടികളുമായി ഉള്ള ബന്ധം, യൂത്ത് ഗ്രൂപ്പിൽ ഉള്ള സേവനം പുതിയ ബിസിനസ് സാദ്ധ്യതകൾ എന്നിവയിൽ കൂടുഉതൽ ആലോചിക്കേണ്ടി വരും. അവയിലെ തടസങ്ങൾ കൂടുതൽ തെളിഞ്ഞുവരുകയാൽ, കൂടുതൽ സമഗ്രമായ പദ്ധതികൾ പഴുതുകൾ എല്ലാം അടച്ചു പ്ലാൻ ചെയ്യാൻ അവസരം ഉണ്ടാകും. എങ്കിലും കൂടുതൽ ശ്രദ്ധാലു ആയി നിൽക്കേണ്ട അവസരത്തിൽ അല്പം മനം മടുപ്പ് തോന്നിയാലും തോറ്റ് പിന്മാറാൻ പാടുള്ളതല്ല. കൂടുതൽ അറിവ് നേടുക മാത്രമാണ് പ്രതിവിധി.
രഹസ്യ മോഹങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ബെഡ് പ്ലെഷേഴ്‌സ്, ദൂര ദേശ വാസം, ഒറ്റപ്പെടൽ, നിഗൂഡ വിഷയങ്ങൾ, ആത്മീയത എന്ന വളരെ രഹസ്യമയം ആയ പന്ത്രണ്ടാം ഭാവത്തിൽ ന്യു മൂൺ പതിനാറാം തീയതി ഉദിക്കും. ജീവ കാരുണ്യ പ്രവർത്തികൾ ചെയ്യാൻ അവസരം ഒരുങ്ങും. രഹസ്യങ്ങളുമായി ഒരു നേർക്കാഴ്ച ഉണ്ടാകണം. എന്ത് പറയണം, പ്രവർത്തിക്കണം എന്ന ശരിയായ ബോധ്യം ഉണ്ടാകണം. സൂര്യൻ, ചൊവ്വ, ബുധൻ എന്നിവ നേരത്തെ തന്നെ ഈ ഭാവത്തിൽ നിൽക്കുന്നതിനാൽ നിങ്ങൾ കൂടുതൽ മൗനമായിരിക്കേണ്ട അവസ്ഥ ആണെന്ന് പ്രപഞ്ചം നേരത്തെ തന്നെ സൂചന നൽകിയിരിക്കുന്നു പ്രാർത്ഥന, ധ്യാനം എന്നിവ നടത്തി അടുത്ത് തന്നെ എത്താൻ പോകുന്ന നല്ല അവസരങ്ങളിൽ നിങ്ങൾക്ക് അ വളരെ നല്ല പ്രകടനം കാഴ്ച വെക്കാൻ തക്ക രീതിയിൽ നിങ്ങളെ തന്നെ ഒരുക്കാനുള്ള സമയമാകുന്നു. ധനം, വസ്തു വകകൾ, നിങ്ങളുടെ, മൂല്യം എന്നിവയിൽ വ്യാഴവും, ശുക്രനും ഇപ്പോഴും നിൽക്കുന്നു. ഈ രണ്ടാം ഭാവത്തിലെ വിഷയങ്ങളിൽ കഴിഞ്ഞ ആഴ്ചയിലെ പോലെ തന്നെ അനുകൂല സാഹചര്യം നിലനിൽക്കു ന്നതായി കാണുവാൻ കഴിയും.
ലിയോ (ജൂലൈ 23 - ഓഗസ്റ്റ് 22)
കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്ന പതിനൊന്നാം ഭാവത്തിൽ കുടുംബം, വീട്, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ, മാതാപിതാക്കൾ എന്ന നാലാം ഭാവത്തിൽ പതിനാലാം തീയതി ശനി സ്ലോ ഡൗൺ ചെയ്തു നിൽക്കും ഈ അവസ്ഥ ഓഗസ്റ്റ് വരെ പ്രതീക്ഷിക്കാം. മാതാവുമായി ഉള്ള ബന്ധത്തെ അവലോകനം ചെയ്യും. ഈ ഭാവം മാതാ പിതാക്കളെ സൂചിപ്പിക്കുന്നു എങ്കിലും കൂടുതൽ പ്രാധാന്യം മാതാവിന് നൽകുന്നതായി കാണുന്നു. മാതാവിനോട് കൂടുതൽ അടുപ്പം കാണിക്കാനും, അവരെ സേവിക്കാനും ഉള്ള ഒരു അവസരമായി ഇതിനെ കാണുക. മാതാവിനെ സേവിക്കാനുള്ള അവസരം അവരിൽ നിന്ന് ബലമായി ഏറ്റെടുക്കുന്നതായി അനുഭവം ഉണ്ടാകാം. വീടിനുള്ളിൽ ശ്രദ്ധ ലഭിക്കാതെ മറക്കപ്പെട്ട വിഷയങ്ങളിലേക്ക് ശ്രദ്ധ എത്തും, ആ വിഷയങ്ങളെ പരിഷ്‌കരിക്കും. ഓഗസ്റ്റ് വരെ മറ്റേതു വിഷയങ്ങളെക്കാൾ കുടുംബം, കുടുംബത്തിലെ വ്യക്തികൾ, സ്വത്തുക്കൾ നിങ്ങളുടെ ശ്രദ്ധ അർഹികും.
നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണകോൺ, മനോഭാവം, വിചാരധാര എന്നിവയിൽ ശുക്രനും വ്യാഴവും കഴിഞ്ഞ ആഴ്ചയിലെ പോലെ തന്നെ തുടരും. ഒന്നാം ഭാവത്തിലെ ഈ വിഷയങ്ങളിൽ നിങ്ങൾ സന്തോഷവാന്മാരകും എന്ന് പ്രത്യേകിച്ച് പറയേണ്ടതുണ്ടോ?
പതിനാറാം തീയതി പതിനൊന്നാം ഭാവത്തിൽ ന്യു മൂൺ ഉദിക്കും. കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ പ്രതീക്ഷകൾ എന്നിവയിൽ പ്രത്യേക സുഹൃത്തുക്കളുമായി അധിക നേരം ചിലവഴിക്കും. നിങ്ങൾ പരിചയപെടുന്നവരെ നിങ്ങളുടെ സത്യസന്ധത, ആത്മാർഥത എന്നിവ ആകർഷിക്കുന്നതാണ്. സുഹൃത്തുക്കളിൽ കൂടുതൽ ആശ്രയം അർപ്പിക്കുകയും അവരുമായുള്ള ബന്ധത്തെ ചൊല്ലി വികാരഭരിതരാകുകയും ചെയ്യും. കൂടുതൽ നെറ്റ് വര്കിങ്, കൂടുതൽ ഗ്രൂപുകളിൽ അങ്ങത്വം എന്നിവയും ഉണ്ടാകാം. ഇവ ഭാവിയിൽ ലാഭകരം ആവണം എന്നാണ്. ആരുടെയും ശ്രദ്ധ ആകർഷിക്കാതെ ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ ഇടപെടും. സ്വപ്‌നങ്ങൾ, പ്രതീക്ഷകൾ എന്നിവയിൽ വെട്ടി കുറക്കലുകൾ നടത്തി മനസിനെ പാകപ്പെടുത്തും.
വിർഗോ (ഓഗസ്റ്റ് 23 - സെപ്റ്റംബർ 22)
സഹോദരങ്ങൾ, ആശയവിനിമയം, ടെക്‌നോളജി, നെറ്റ് വർകിങ്, ചെറു കോഴ്‌സുകൾ, ചെറു യാത്രകൾ, അയൽക്കാർ എന്ന മൂന്നാം ഭാവത്തിൽ പതിനാലാം തീയതി മുതൽ ശനി സ്ലോ ഡൗൺ ആരംഭിക്കും. ഈ അവസ്ഥ ഓഗസ്റ്റ് വരെ പ്രതീക്ഷിക്കാം. കഴിഞ്ഞ കുറെ നാളുകളായി ലഭിക്കുന്ന ആശയങ്ങൾ, വാർത്തകൾ എന്നിവയുടെ യഥാർത്യത്തെ അവലോകനം ചെയ്യും. അവയിൽ നിന്ന് ഉണ്ടായിരുന്ന ആശങ്കകൾ നീക്കാൻ തക്കവണ്ണം അനുഭവങ്ങൾ തെളിഞ്ഞു വരേണ്ടതാണ്. ആശയ വിനിമയത്തിൽ ഉണ്ടായിരുന്ന അപാകതകളെ നീക്കം ചെയ്തു വിജയകരമായി പ്രപഞ്ചം നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കുന്നു. ശ്രദ്ധിച്ചു നോക്കുക, ആശയവിനിമയത്തിലെ തകരാറ് കൊണ്ട് എതെങ്കിലും അവസരം നിങ്ങൾക്ക് നഷ്ടമായിട്ടുണ്ടോ. എങ്കില് ആ തകരാറ് എന്തായിരുന്നു ഈ ഉൾവിളി നിങ്ങളെ തേടിയെത്തുന്ന സമയമാണ്. അത് പോലെ സഹോദരങ്ങൾ, അയല്ക്കാർ എന്നിവരുമായുള്ള ബന്ധം പരിരക്ഷിക്കാൻ ഉള്ള മാർഗങ്ങൾ തേടും.
ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ എന്ന പത്താം ഭാവത്തിൽ സൂര്യനും ബുധനും, ചൊവ്വയും നില്ക്കുന്നു പതിനാറാം തീയതി ഈ ഭാവത്തിൽ ന്യു മൂൺ ഉദിക്കും. മേലധികാരികൾ, അവരുമായുള്ള ബന്ധം, ജീവിത വീഥിയിലെ പുതിയ കാൽ വെയ്‌പ്പുകൾ, ജോലിയിലെ പുതിയ നീക്കങ്ങൾ, എന്നിവ പ്രതീക്ഷിക്കാം. ചുറ്റുപാടുകളിൽ ഉള്ള വ്യക്തികൾ പെട്ടന്ന് നിങ്ങളിലേക്ക് നോക്കുന്നതായി കാണുവാൻ കഴിയും. നിങ്ങളുടെ ജോലി, ജോലിയിലെ നീക്കങ്ങൾ, വിജയങ്ങൾ എന്നിവ നിങ്ങളെ മറ്റുള്ളവരുടെ കണ്ണിൽ എത്തിക്കും എന്നാണ്. ജോലി ഭാരം കൂടിയേക്കാം. ജോലിയെക്കുറിച്ചുള്ള ലോങ്ങ് ടേം പദ്ധതികൾ പ്രാവർത്തികമാക്കാൻ അനുയോജ്യമായ സമയം.
രഹസ്യ മോഹങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒറ്റപ്പെടൽ, നിഗൂഡത, ദൂര ദേശ വാസം, ബെഡ് പ്ലെഷേഴ്‌സ് എന്ന പന്ത്രണ്ടാം ഭാവത്തിൽ ശുക്രനും വ്യാഴവും നിൽക്കും. ഈ ആഴ്ചയും കഴിഞ്ഞ ആഴ്ചയിലേത് പോലുള്ള നീക്കങ്ങൾ ഈ ഭാവത്തിലെ വിഷയങ്ങളിൽ നിന്ന് പ്രതീക്ഷിക്കാം.
ലിബ്രാ (സെപ്റ്റംബർ 23 - ഒക്ടോബർ 22)
പതിനാലാം തീയതി നിങ്ങളുടെ നിങ്ങളുടെ രണ്ടാം ഭാവത്തിൽ ശനി സ്ലോ ഡൗൺ ചെയ്യും. ധനം വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്ന വിഷയങ്ങളിൽ തിരിച്ചറിവുകൾ ഉണ്ടാകും. ധനകാര്യത്തിൽ ഇത് വരെ നിങ്ങൾ നടത്തിക്കൊണ്ടിരുന്ന അച്ചടക്കരാഹിത്യം, ഒഴിവാക്കി ശരിയായ ദിശയിൽ നീങ്ങുവനുള്ള ഒരു പ്രോത്സാഹനം അല്പംകടുത്ത രീതിയിൽ നിങ്ങളിലേക്ക് വന്നാൽ; അതിൽ ഉള്ള നല്ല വശങ്ങളെ കണ്ടെത്താതെ, മുഷിഞ്ഞിരുന്നാൽ, ഒപ്പം എത്തുന്ന നല്ല അവസരങ്ങളെ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുകയെയില്ല എന്ന് മാത്രമല്ല, അവയെ കാണുവാൻ പോലും കഴിയുകയില്ല. അതോടൊപ്പം സ്വന്തം മൂല്യ വർധന, കുടുംബത്തിനുള്ളിലെ നീക്കങ്ങൾ എന്നിവയെ പുരോഗമനപാതയിലേക്ക് നീക്കുവാൻ കഴിയും.
ദൂര യാത്രകൾ, ഉയർന്ന പഠനം, തത്വചിന്ത, ആത്മീയത, വിദേശ ബന്ധം എന്ന ഒൻപതാം ഭാവത്തിൽ സൂര്യനും ബുധനും ചൊവ്വയും നിൽക്കും. ഈ ഭാവത്തിൽ പതിനാറാം തീയതി ന്യുമൂൺ ഉദിക്കും. ഉയർന്ന പഠനം, സ്‌കിൽ ഡെവലപ്‌മെന്റ്, ദൂര യാത്രകൾ, വിദേശ ബന്ധം, ദൂര ദേശത്ത് നിന്നുള്ള സന്ദേശം എന്നിവ ലഭിക്കാം. അല്പനാളുകൾ ആയി നിങ്ങളുടെ ജീവിത വിരസമായി നീങ്ങുക ആയിരുന്നുവല്ലോ, ആ വിരസത നീക്കുവനായി ഒരു നല്ല അവസരം പ്രപഞ്ചം ഒരുക്കിയിരിക്കുന്നു. പക്ഷെ ഈ ഭാവത്തിൽ ഉണ്ടാകുന്ന നീകങ്ങൾ ദീർഘനാളേക്ക് ആണെന്ന് കരുതുവാൻ പാടുള്ളതല്ല. ഇവയെ അല്പ നാളേക്ക് നിങ്ങളിൽ സന്തോഷം നൽകുവാൻ പ്രപഞ്ചം ചുമതലപ്പെടുത്തിയിരിക്കുന്നു. അവ അവയുടെ കടമ നിർവഹിച്ച ശേഷം നീങ്ങിപ്പോകുന്നതാണ്. അവയിൽ ദീർഘ നാളത്തെ പ്രതീക്ഷ വയ്‌ക്കേണ്ടതില്ല.
ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ, എന്നിവയിൽ ശുക്രനും വ്യാഴവും ഒന്നിച്ചു അല്പനാളേയ്ക്ക് കൂടി നിൽക്കും. ഈ ഭാവത്തിലെ അനുകൂല സാഹചര്യങ്ങൾ നിങ്ങൾക്ക് സന്തോഷം നൽകുന്ന അവസ്ഥ അല്പ നാളുകളിലേക്ക് കൂടി ഉണ്ടാകുന്നതാണ്.
സ്കോർപ്പിയോ (ഒക്ടോബർ 23 - നവംബർ 21)
പതിനാലാം തീയതി നിങ്ങളുടെ ഒന്നാം ഭാവത്തിൽ ശനി സ്ലോ ഡൗൺ ചെയ്യും ഈ അവസ്ഥ ഓഗസ്റ്റ് വരെ ഉണ്ടാകും. നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, മനോഭാവ, വിചാര ധാര, വീക്ഷണകോൺ എന്നീ വിഷയങ്ങളിൽ അല്പ നാളുകളായി അനുഭവപ്പെട്ടുകൊണ്ടിരുന്ന തിരക്കുകൾക്ക് അല്പ തടസം ഓഗസ്റ്റ് വരെ നേരിട്ടേക്കാം. സ്വയം മെച്ചപ്പെടുത്തേണ്ടത് ആരോഗ്യമാണോ, മനോഭാവമാണോ, ആലോചനകളാണോ, മറ്റുള്ളവരോടുള്ള കാഴ്ചപാടാണോ എന്നാ അവബോധം ഉണ്ടാകണം. അങ്ങനെ ഒരു സ്വയം നിയന്ത്രണം ഏറ്റെടുക്കുന്ന നിങ്ങൾ ഏറ്റെടുക്കും. ഇങ്ങനെ സ്വയം നിയന്ത്രിക്കപ്പെടുന്ന ഒരു വ്യക്തി മറ്റുള്ളവർക്ക് അപരിചിതനായി മാറുന്ന കാഴ്ച കാണാൻ കഴിയും. ഇങ്ങനെ സ്വയം അപരിചിതനായി പരിചയപ്പെടുത്തുന്ന നിങ്ങളെ മറ്റുള്ളവർ എത്ര ശതമാനം അംഗീകരിക്കുന്നു എന്നാ സത്യം പല അവസ്ഥയിലും തെളിഞ്ഞു നില്ക്കും.
സെക്‌സ്, തകർച്ചകൾ, രൂപാന്തരം, ജോയിന്റ് സ്വത്തുക്കൾ, നിക്ഷേപങ്ങൾ, മറ്റുള്ളവരുടെ കഴിവുകൾ എന്ന എട്ടാം ഭാവത്തിൽ ബുധനും, ചൊവ്വയും സൂര്യനും നിൽക്കുന്നു ഈ ഭാവത്തിൽ പതിനാറാം തീയതി ന്യു മൂൺ ഉദിക്കും. കടം കൊടുക്കുക, ലോണുകൾ നേടുക, ഇവ നടക്കാം. ഒരു പുതിയ വ്യക്തിയായി രൂപാന്തരപ്പെട്ടു, പുതിയ നീക്കങ്ങൾ നടത്താൻ രഹസ്യ പദ്ധതികൾ തയാറാക്കും സെക്ഷ്വൽ ആയ ആഗ്രഹങ്ങൾ വളരെ തീവ്രതയോടെ ഉണ്ടാകുക മാത്രമല്ല അവയിൽ പുതുമകൾ പരീക്ഷിക്കാൻ ആഗ്രഹിക്കുകയും ചെയ്യും. എല്ലാ രീതിയിലും രഹസ്യ സ്വഭാവത്തോടെ നിൽക്കും എന്ന് പ്രതീക്ഷിക്കാം.
പത്താം ഭാവത്തിൽ വ്യാഴവും ശുക്രനും അല്പകാലത്തേക്ക് കൂടി നിൽക്കും. ജോലി, സമൂഹത്തിലെ വില , മാതാ പിതാക്കൾ, അധികാരികൾ എന്നീ വിഷയങ്ങളിൽ അനുകൂല സാഹചര്യം, അല്ലെങ്കിൽ ശുഭ വാർത്തകൾ എന്നിവ പ്രതീക്ഷിക്കുക.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
പതിനാലാം തീയതി പന്ത്രണ്ടാം ഭാവത്തിൽ ശനി സ്ലോ ഡൗൺ ചെയ്യും. ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ബെഡ് പ്ലെഷേഴ്‌സ്, ദൂരദേശ വാസം, ഒറ്റപ്പെടൽ, നിഗൂഡത, രഹസ്യമോഹങ്ങൾ എന്നീ വിഷയങ്ങളിൽ നീക്കങ്ങൾ നടക്കേണം. നിഗൂഡ വിഷയങ്ങളിലേക്ക് മനസ് ആകർഷിക്കപ്പെടും. പ്രാർത്ഥന, ധ്യാനം, അതീന്ദ്രിയ ജ്ഞാനം, എന്നിവയിലൂടെ ജീവിതത്തിന്റെ വിവിധ വശങ്ങളെ നേരിടാൻ ശ്രമിക്കും. മാനസികമായും, ഭൗതികമായും പല തലങ്ങളിലേക്കും ജീവിതം ഉയർത്തപ്പെടുന്നതായി കാണുവാൻകഴിയും. സകല നിയന്ത്രണങ്ങളെയും നീക്കുവാൻ ആഗ്രഹിക്കും. അതിനു വേണ്ട കാര്യങ്ങൾ ചെയ്യും. ഈ അവസ്ഥയിൽ മാനസിക പരിവർത്തനം, ഭക്തി മാർഗത്തിലൂടെ ഉള്ള സഞ്ചാരം എന്നിവ പ്രതീക്ഷിക്കാം. ഈ നില ഓഗസ്റ്റ് വരെ തുടരുകയും ചെയ്യാം.
വിവാഹം, എഗ്രീമെന്റുകൾ, ബിസിനസ് ബന്ധങ്ങൾ, നിയമത്തിനുള്ളിൽ നിൽക്കുന്ന ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്നാ ഏഴാം ഭാവത്തിൽ സൂര്യനും ബുധനും ചൊവ്വയും നിൽക്കുന്നു. ഈ ഭാവത്തിൽ പതിനാറാം തീയതി ന്യു മൂൺ ഉദിക്കും. ബന്ധങ്ങളിൽ ഉള്ള പുരോഗതി, അവയിൽ ഉള്ള ശക്തിപ്പെടൽ, ബന്ധങ്ങളിലേതിൽ സ്ഥിതിയിൽ വികാര നിർഭരമായുള്ള നില്പ് എന്നിവ എല്ലാം ഉണ്ടാകാം. ബിസിനസ് ബന്ധങ്ങളിൽ പങ്കാളി സഹായത്തിനെത്താം.
ദൂര യാത്രകൾ, തത്വചിന്ത, ആത്മീയത, വിദേശ ബന്ധം, ഉയർന്ന പഠനം എന്ന ഒൻപതാം ഭാവത്തിൽ അല്പ നാളേക്ക് കൂടി ശുക്രൻ, വ്യാഴം എന്നിവ നിൽക്കും. കഴിഞ്ഞ ആഴ്ചയിലേത് പോലെ അനുകൂല സാഹചര്യം അല്പ നാളേക്ക് കൂടി ഈ ഭാവത്തിലെ വിഷയങ്ങളിൽ നിന്ന് പ്രതീക്ഷിക്കാവുന്നതാണ്.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
പതിനാലാം തീയതി നിങ്ങളുടെ പതിനൊന്നാം ഭാവത്തിൽ ശനി ഓഗസ്റ്റ് വരെ സ്ലോ ഡൗൺ ചെയ്യും. കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്നീ വിഷയങ്ങളിൽ കൂട്ടായ്മകളിൽ നിന്ന് എന്ത് നേടി, എന്ത് നേടിയില്ല എങ്കിൽ എന്തുകൊണ്ട് നേടിയില്ല എന്ന വെളിപാടുകൾ ഉണ്ടാകും. സുഹൃദ്ബന്ധങ്ങളെവിശകലനം ചെയ്തു അവയിൽ നിന്നുള്ള വേദനകളെ നീക്കി കളയാൻ പാകത്തിനുള്ള കാര്യങ്ങൾ ചെയ്യും. ആ മുറിവുകൾ സന്തോഷ പൂർവ്വം ജീവിതത്തിൽ ഏറ്റു വാങ്ങും. അവയെ വിലയേറിയ അനുഭവങ്ങളായി സ്വീകരിച്ചു ഭാവിയിലേക്ക് കരുതി വെക്കും.
ആരോഗ്യം, ബാധ്യതകൾ, ശത്രുക്കൾ, സഹപ്രവർത്തകർ, ദിവസേന ഉള്ള ജീവിതം, ജോലിസ്ഥലം, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ സൂര്യനും ബുധനും ശുക്രനും നില്ക്കുന്നു. ഈ ഭാവത്തിൽ പതിനാറാം തീയതി ന്യു മൂൺ എത്തും. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ഉണ്ടാകും. പുതിയ ഭക്ഷണ ക്രമം, വ്യായാമം എന്നിവ നടത്തും. ജോലി സ്ഥലത്തെ വിഷയങ്ങളിൽ മനസ് വ്യതിചലിച്ചു നിൽക്കയാൽ ജോലി വലിച്ചെറിയാൻ വരെ മടി കാണിക്കുകയില്ല. വളരെ പക്വതയോടെ ജോലി സ്ഥലം, ശത്രുക്കൾ, സഹപ്രവർത്ത കർ എന്നിവരെ കാണേണ്ട സമയം.
സെക്‌സ്, തകർച്ചകൾ, രൂപാന്തരം, ജോയിന്റ് സ്വത്തുക്കൾ, നിക്ഷേപങ്ങൾ, മറ്റുള്ളവരുടെകഴിവുകൾ എന്നാ എട്ടാം ഭാവത്തിൽ ശുക്രനും വ്യാഴവും സഹായികളായി നില്ക്കുന്നു. ഈ അവസ്ഥ അല്പ നാളേക്ക് കൂടി ഉണ്ടാവുന്നതാണ്.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ എന്ന പത്താം ഭാവത്തിൽ ഓഗസ്റ്റ് വരെ ശനി സ്ലോ ഡൗൺ ചെയ്തു നിൽക്കും. ജോലി സ്ഥലത്തെ യഥാർത്ഥ സ്ഥിതിഗതികൾ അറിയുവാനും അവയെ നേരിടാൻ തക്ക രീതിയിൽ സ്വയം ശക്തിപ്പെടുത്തുവാനുമുള്ള മാർഗങ്ങൾ സ്വീകരിക്കും. ജോലി സ്ഥലത്തുള്ള പ്രതികൂല സാഹചര്യങ്ങൾ തെളിഞ്ഞു വരും, ആരാണ് നിങ്ങളുടെ ഒപ്പം, ആരാണ് നിങ്ങൾക്ക് പ്രതികൂലം എന്നിവ മനസിലാക്കാം. അല്പ ആ നാളുകൾ ആയി സമ്മൂഹത്തിലെ നിങ്ങളുടെ അഭിമാനത്തിന് ഇടിവ് തട്ടിയോ എന്ന് സംശയിച്ചവർക്ക് അവയെ ഉയർത്താൻ ഉള്ള തിരിച്ചറിവുകൾ ലഭിക്കും. സ്വയം പഠിക്കാൻ ശ്രമിക്കാനും, മെച്ചപ്പെടുത്താനും ഉള്ള അവസരമായി ഈ അവസ്ഥയെ കാണണം.
റൊമാൻസ്, കുട്ടികൾ, ഊഹക്കച്ചവടം, ക്രിയെടിവിടി, ഒഴിവു സമയം എന്ന അഞ്ചാം ഭാവത്തിൽ സൂര്യൻ, ബുധൻ, ചൊവ്വ എന്നിവ നിൽക്കുന്നു. ഈ ഭാവത്തിൽ പതിനാറാം തീയതി ന്യു മൂൺ എത്തും. കൂടുതൽ മയം ഉല്ലാസം, ക്രിയെടിവിറ്റി കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയ്ക്ക് വേണ്ടി ചെലവാക്കണം എന്നാണ്. നിലവിൽ ഉള്ള ബന്ധങ്ങളിൽ കൂടുതൽ റൊമാൻസ് കൊണ്ട് വരാൻ ശ്രമിക്കും.
വിവാഹം. എഗ്രീമെന്റുകൾ, ബിസിനസ് ബന്ധങ്ങൾ, നിയമത്തിനുള്ളിൽ നിൽക്കുന്ന ബന്ധങ്ങൾ, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തിൽ വ്യാഴവും, ശുക്രനും നില്ക്കുന്നു. ഈ ഭാവത്തിലെ അനുകൂല സാഹചര്യം കുറെ നാളുകൾ കൂടി അനുഭവിക്കാൻ കഴിയേണ്ടതാണ്. വിവാഹിതർ ആകുവാനും, നിലവിൽ ഉള്ള ബന്ധങ്ങൾ ശക്തിപ്പെടാനും നിരവധി അവസരങ്ങൾ ഉണ്ടാകും.
പീസസ് (ഫെബ്രുവരി 19 - മാർച്ച് 20)
പതിനാലാം തീയതി നിങ്ങളുടെ ഒൻപതാം ഭാവത്തിൽ ശനി സ്ലോ ഡൗൺ ചെയ്യും. തത്വ ചിന്ത, ആത്മീയത, ഉയർന്ന പഠനം, ദൂര യാത്ര, വിദേശ ബന്ധം എഴുത്ത്, പഠനം, പഠിപ്പിക്കൽ എന്നീ വിഷയങ്ങളിൽ സംശയ നിവാരണം നടക്കും. അടുത്ത ഓഗസ്റ്റ് വരെ ഈ നില തുടരുകയാൽ, ദൂര ദേശത്തേക്ക് ആത്മീയതയുടെ വേരുകൾ തേടി ഉള്ള യാത്ര ചെയ്യാം. നിങ്ങളും ദൈവവും ആയുള്ള ബന്ധം സ്വയമേ വിശകലനം ചെയ്യാനുള്ള ത്വര ഈ കാലം മൊത്തം നിങ്ങളെ വലയം ചെയ്തു നിൽക്കും. ഉയർന്ന പഠനം, തത്വ ചിന്തയിലേക്കുള്ള കാൽ വെയ്‌പ്പുകൾ, സ്‌കിൽ ഡെവലപ്‌മെന്റ്, എഴുത്ത്, വിദ്ദേശ സംസ്‌കാരവുമായുള്ള കൂടി ചേരൽ എന്നിവയിൽ ഉള്ള താല്പര്യം അല്ലെങ്കിൽ അറിവ് നേടൽ എന്നിവയും ഈ അവസരം സാധ്യമാകുന്നു.
സൂര്യൻ, സ്ലോ ഡൗൺ ചെയ്തു നിൽക്കുന്ന ബുധൻ, ചൊവ്വ എന്നിവ നാലാം ഭാവത്തിൽ നിൽക്കുന്നു. ഈ ഭാവത്തിൽ പതിനാറാം തീയതി ന്യു മൂൺ ഉദിക്കും. കുടുംബം, വീട്, മാതാപിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ എന്നിവയിൽ കൂടുതൽ നീക്കങ്ങൾ നടത്താം. വീടിനുള്ളിലെ ബന്ധങ്ങൾ ശക്തിപ്പെടാൻ തക്കവണ്ണം അഴിച്ചു പണി നടത്തും. വീട്ടുകാരോട് വളരെ വികാര ഭരിതനായി പെരുമാറുകയും ചെയ്യും. വീട് വില്പന, വാങ്ങൽ, വൃത്തിയാക്കൽ എന്നിവയും പ്രതീക്ഷിക്കാം.
ആരോഗ്യം, ബാധ്യതകൾ, ശത്രുക്കൾ, സഹപ്രവർത്തകർ, ദിവസേന ഉള്ള ജീവിതം, ജോലി സ്ഥലം, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ ശുക്രനും, വ്യാഴവും നിൽക്കുന്നു. ജോലി സ്ഥലത്തെ അനുകൂലമായ അവസ്ഥകൾ, ആരോഗ്യത്തിനോടുള്ള ശ്രദ്ധ എന്നിവയും അടുത്ത കുറെ നാളേക്ക് നിങ്ങളുടെ ഒപ്പം ഉണ്ടാവുന്നതാണ്.
jayashreeforecast@gmail.com
https://www.facebook.com/AtsroGospel