- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജൂൺ നാലാം വാരം
എരീസ് (മാർച്ച് 21 - ഏപ്രിൽ 19) സൂര്യൻ ചൊവ്വ എന്നിവ ഈ ആഴ്ച നാലാം ഭാവത്തിലേക്ക് യാത്രയാകും. കുടുംബം, വീട്, മാതാപിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ എന്നിവയിൽ കൂടുതൽ നീക്കങ്ങൾ നടക്കും. വസ്തു വിൽപ്പന, വാങ്ങൽ, മോടി പിടിപ്പിക്കൽ എന്നിവ നടക്കാം. വീടിനോട് അനുബന്ധമായ ലോങ്ങ് ടേം പദ്ധതികൾക്ക് അനുകൂല സമയമാകുന്നു. ഈ അവസരം വീട്ടുകാരോടുള്ള നിങ്ങളുടെ ന
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
സൂര്യൻ ചൊവ്വ എന്നിവ ഈ ആഴ്ച നാലാം ഭാവത്തിലേക്ക് യാത്രയാകും. കുടുംബം, വീട്, മാതാപിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ എന്നിവയിൽ കൂടുതൽ നീക്കങ്ങൾ നടക്കും. വസ്തു വിൽപ്പന, വാങ്ങൽ, മോടി പിടിപ്പിക്കൽ എന്നിവ നടക്കാം. വീടിനോട് അനുബന്ധമായ ലോങ്ങ് ടേം പദ്ധതികൾക്ക് അനുകൂല സമയമാകുന്നു. ഈ അവസരം വീട്ടുകാരോടുള്ള നിങ്ങളുടെ നിലപാടുകൾ കടുത്തതായിരിക്കും. അവ ചോദ്യം ചെയ്യപ്പെടാം.
സഹോദരങ്ങൾ, ടെക്‌നോളജി, ആശയ വിനിമയം, നെറ്റ് വർക്കിങ്, ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ എന്ന മൂന്നാം ഭാവത്തിൽ ബുധൻ നിൽക്കുന്നു. ചെറിയ യാത്രകൾ, ചെറിയ ട്രെയിനിങ്ങുകൾ, സഹോദരങ്ങളോടുള്ള സംസാരം, കൂടുതൽ നെറ്റ് വർക്കിങ് എന്നിവ പ്രതീക്ഷിക്കാം. ബിസിനസ് അവസരങ്ങൾ, അതിൽ നിന്നുണ്ടാകുന്ന ലാഭങ്ങൾ എന്നിവയും പ്രതീക്ഷിക്കാം.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
സൂര്യനും ചൊവ്വയും ഈ ആഴ്ച മൂന്നാം ഭാവത്തിലേക്ക് യാത്രയാകും. സഹോദരങ്ങൾ, ടെക്‌നോളജി, ആശയ വിനിമയം, നെറ്റ് വർക്കിങ്, ചെറു യാത്രകൾ, ചെറുകോഴ്‌സുകൾ എന്ന വിഷയങ്ങളിൽ പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കാം. ചെറു പ്രോജക്ടുകൾ പതിവിൽ കൂടുതൽ എത്തുന്നതായി തോന്നാം. അവയിൽ വളരെ ബുദ്ധിപരമായ നീക്കങ്ങൾ നടത്തും. പുതിയ വിഷയങ്ങൾ പഠിക്കാം. ചെറു യാത്രകൾ, തുറന്ന സംസാരം, കടുത്ത മൾട്ടി ടാസ്‌കിങ്, കൂടുതൽ ചിന്തകൾ, അതിന്റെ ഫലമായുണ്ടാകുന്ന ശരീരിരിക അസ്വസ്ഥതകൾ എന്നിവയും പ്രതീക്ഷിക്കാം.
ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിൽ ബുധൻ നിൽക്കുന്നു. ഇലക്ട്രോണിക് വസ്തുക്കൾ വാങ്ങാം. ധനകാര്യം കൈപ്പിടിയിൽ ആക്കുവാനുള്ള പദ്ധതികൾ എഴുതി വെക്കും. ഈ ആഴ്ച കൂടുതൽ നീക്കങ്ങൾ മൂന്നാം ഭാവത്തിൽ തന്നെയായിരിക്കണം.
ജമിനി (മെയ് 21 - ജൂൺ 20)
സൂര്യനും ചൊവ്വയും ഈ ആഴ്ച രണ്ടാം ഭാവത്തിലേക്ക് നീങ്ങും. ധനം, വസ്തുവകകൾ, നിങ്ങളുടെ മൂല്യം എന്നിവയിൽ ഒരു ശക്തിപ്രകടനം പ്രതീക്ഷിക്കാം. പുതിയ ധന സമ്പാദന മാർഗ്ഗങ്ങൾ, അവയിലേക്ക് നയിക്കുന്ന ആശയങ്ങൾ, അധിക അധ്വാനം, അധിക ജോലി, എന്നാലും ചെലവ്ക്ക് മേൽ യാതൊരു നിയന്ത്രണവും ഇല്ലാത്ത അവസ്ഥ എന്നിവയുണ്ടാകാം. പുതിയ ആശയങ്ങൾ നടപ്പിലാക്കുന്നതിനുപകരം, ഇപ്പോൾ ചെയ്യുന്ന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകുകയാകും ഉത്തമം.
നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാരധാര എന്ന ഒന്നാം ഭാവത്തിൽ ബുധൻ നിൽക്കുന്നു. ഏതെങ്കിലും വിഷയത്തിൽ മനസ് ഉറച്ചു നിൽക്കാൻ പ്രയാസപ്പെടുന്നു. കൂടുതൽ ആശയ വിനിമയങ്ങൾ, മറ്റുള്ളവരെ ഉപദേശിച്ചു കൊണ്ടേയിരിക്കും. പുതിയ ആശയങ്ങൾ, ചെറിയ ചെറിയ ജോലികൾ എന്നിവകൊണ്ട് മനസ് വ്യതിചലിച്ചു നിൽക്കും.
കാൻസർ (ജൂൺ 21 - ജൂലൈ 22)
നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാരധാര എന്ന ഒന്നാം ഭാവത്തിലേക്ക് ഈ ആഴ്ച സൂര്യനും ചൊവ്വയും യാത്രയാകും. സൂര്യൻ ഒന്നാം ഭാവത്തിൽ നിൽക്കുമ്പോൾ നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ് എന്നിവ മെച്ചപ്പെടുത്തും എന്നാണ്. സൗന്ദര്യ വർദ്ധന നടത്തും, പുതിയ ആശയങ്ങൾ, കൂടുതൽ ആത്മ വിശ്വാസം, ഒരു ആക്ഷൻ ഹീറോ എന്ന നിലപാട് സ്വീകരിക്കുന്നു. ഒന്നിൽ നിന്ന് പൂർണ്ണത ഇല്ലാതെ വേറൊന്നിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ദൂരദേശ വാസം, ബെഡ് പ്ലെഷേഴ്‌സ്, ഒറ്റപ്പെടൽ, നിഗൂഡത എന്ന പന്ത്രണ്ടാം ഭാവത്തിൽ ബുധൻ നിൽക്കുന്നു. ഹൃദയ വികാരങ്ങളെ വെളിപ്പെടുത്താൻ അൽപ്പം ഭയക്കുന്നു എന്നർത്ഥം. ഈഗോ ചോദ്യം ചെയ്യപ്പെടുവാൻ ആഗ്രഹിക്കുന്നില്ല. അങ്ങനെയുള്ള ഏതു ശ്രമത്തെയും തകർക്കുകയും ചെയ്യും. പന്ത്രണ്ടാം ഭാവത്തിൽ ഏതു ഗ്രഹങ്ങൾ നിന്നാലും മാനസികമായ ഭാരം പ്രതീക്ഷിക്കണം.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ദൂരദേശ വാസം, ബെഡ് പ്ലെഷേഴ്‌സ്, ഒറ്റപ്പെടൽ, നിഗൂഡത എന്ന പന്ത്രണ്ടാം ഭാവത്തിലേക്ക് സൂര്യനും ചൊവ്വയും ഈ ആഴ്ച യാത്രയാകും. ഈ ഭാവം മാനസികമായ ഭാരങ്ങൾ, കടമ്പകൾ എന്നിവയെ സൂചിപ്പിക്കുന്നു. കഴിഞ്ഞ കാലത്തേക്കുറിച്ചുള്ള കണക്കെടുപ്പുകൾ, അവയിൽ നിന്നുള്ള അറിവുകളെക്കുറിച്ചുള്ള വിലയിരുത്തൽ, ഭാരങ്ങളെ അതിജീവിക്കാനുള്ള ശ്രമം, പ്രാർത്ഥന, ധ്യാനം എന്നിവ പ്രതീക്ഷിക്കാം. ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തും.
കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്ന പതിനൊന്നാം ഭാവത്തിൽ ബുധൻ ഇപ്പോഴും നിൽക്കുന്നു. ഹിഡൻപ്ലാനുകളുമായി സുഹൃത്തുക്കളുടെ ഒപ്പം നില്ക്കും. കൂട്ടായ പദ്ധതികളിൽ പ്രവർത്തിക്കും. കുട്ടികളുമായുള്ള കൂട്ടുകെട്ടുകൾ, ആശയ വിനിമയം കൊണ്ടുള്ള പദ്ധതികൾ, ലോങ്ങ് ടേം പദ്ധതികളെക്കുറിച്ചുള്ള ശുഭ പ്രതീക്ഷകൾ എന്നിവയും പ്രതീക്ഷിക്കാം.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ മോഹങ്ങൾ പ്രതീക്ഷകൾ എന്ന പതിനൊന്നാം ഭാവത്തിലേക്ക് സൂര്യനും, ചൊവ്വയും ഈ ആഴ്ച യാത്രയാകും. സമാനമനസ്‌ക്കരുടെയൊപ്പം പ്രോജക്ടുകൾ ചെയ്യാനുള്ള അവസരം, ഗ്രൂപ്പുകളിൽ നിന്നാലും സ്വന്തം പദ്ധതികൾ നടപ്പാക്കൽ, ജീവ കാരുണ്യ പ്രവർത്തനങ്ങൾ, ലാഭങ്ങൾ ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾ എന്നിവ പ്രതീക്ഷിക്കാം.
ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ എന്ന പത്താം ഭാവത്തിൽ ബുധൻ നിൽക്കുന്നു. അധികാരികൾ, മാതാപിതാക്കൾ എന്നിവരുമായി പലവിഷയങ്ങളും ചർച്ച ചെയ്യും. കൂടുതലും ജോലിയെക്കുറിച്ചുള്ള ആലോചനകളായിരിക്കും. എഴുത്ത്, പ്രസിദ്ധീകരണം എന്ന മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ള നല്ല സമയം. ലോങ്ങ് ടേം പദ്ധതികൾ, ലക്ഷ്യങ്ങളെക്കുറിച്ചുള്ള കൂടുതൽ ചിന്ത എന്നിവയുണ്ടാകും.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ എന്ന പത്താം ഭാവത്തിൽ ഈ ആഴ്ച സൂര്യനും, ചൊവ്വയും നീങ്ങും. അധികാരികൾ, മാതാപിതാക്കൾ എന്നിവരോടുള്ള സംസാരം, ചെയ്ത ജോലിക്ക് അനുയോജ്യമായ പ്രതിഫലം, അധിക ജോലി, എന്നിവ പ്രതീക്ഷിക്കാം. ജോലി സ്ഥലത്ത് വളരെ ക്ഷമയോടെ നീങ്ങേണ്ട സമയമാകുന്നു.
ദൂരയാത്രകൾ, തത്വചിന്ത, ആത്മീയത, ഉയർന്ന പഠനം, വിദേശബന്ധം എന്ന ഒൻപതാം ഭാവത്തിൽ ബുധൻ നിൽക്കുന്നു. ദൂരയാത്രകൾ, വിദേശബന്ധം എന്നിവയ്ക്ക് ഈ മാസം മുഴുവൻ സാധ്യത നില നിൽക്കുന്നു. എഴുത്തുകാർ, പ്രസിദ്ധീകരണ രംഗത്ത് പ്രവർത്തിക്കുന്നവർ എന്നിവർക്ക് നല്ല സമയം. ദൂരദേശത്തേക്ക് ജോലി സംബന്ധമായ യാത്രകൾ നടത്താം. ഈ അവസരം കൂടുതൽ സന്തോഷകരമായിരിക്കും.
സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ദൂരയാത്രകൾ, തത്വചിന്ത, ആത്മീയത, ഉയർന്ന പഠനം, വിദേശബന്ധം എന്ന ഒൻപതാം ഭാവത്തിൽ ഈ ആഴ്ച സൂര്യനും, ചൊവ്വയും നീങ്ങും. വിദേശ ബന്ധം, ദൂരയാത്രകൾ, സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള തീവ്രമായ ആഗ്രഹം, പുതിയ വിഷയങ്ങൾ പഠിക്കൽ, പഠിപ്പിക്കൽ എന്നിവ നടക്കാം. ദൂരയാത്രകൾ, യാത്രകളിൽ സംഭവിക്കാവുന്ന നിസാര തർക്കങ്ങൾ എന്നിവയും സംഭവിക്കാം.
സെക്‌സ്, തകർച്ചകൾ, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, മറ്റുള്ളവരുടെ കഴിവുകൾ, രൂപാന്തരം, നിഗൂഡത എന്നിവയിൽ ബുധൻ നിൽക്കുന്നു. മറ്റുള്ളവരുടെ നിക്ഷേപങ്ങൾ ഉപയോഗിച്ചുള്ള പദ്ധതികൾ ചെയ്യും. പങ്കാളിയുടെ ധനവുമായി ബന്ധപ്പെട്ട പദ്ധതികളിൽ സമയം ചെലവാക്കും. ധന കാര്യത്തിലുള്ള കൂടുതൽ അറിവ് നേടൽ, പങ്കാളിയുമായി കൂടുതൽ സംസാരം എന്നിവ പ്രതീക്ഷിക്കാം.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
സെക്‌സ്, തകർച്ചകൾ, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, മറ്റുള്ളവരുടെ കഴിവുകൾ, രൂപാന്തരം, നിഗൂഡത എന്ന എട്ടാം ഭാവത്തിലേക്ക് സൂര്യനും ചൊവ്വയും ഈ ആഴ്ച നീങ്ങും. പങ്കാളിയുമായി ധനകാര്യത്തെക്കുറിച്ച് ചർച്ച ചെയ്യും. കടങ്ങൾ, ഇൻഷ്വറൻസ് എന്നിവയിൽ തീരുമാനങ്ങൾ എടുക്കും. ഈ ഭാവത്തിലെ വിഷയങ്ങളിൽ അക്ഷമനായി കാണപ്പെടും.
വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, നിയമത്തിനു വിധേയമായ ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തിൽ ഇപ്പോഴും ബുധൻ നിൽക്കുന്നു. ഈ ഭാവത്തിലുൾപ്പെടുന്ന വ്യക്തികളോട് കൂടുതൽ സംസാരിക്കാൻ അവസരങ്ങൾ വന്നു ചേരും. പുതിയ എഗ്രിമെന്റ്, കോൺട്രാക്റ്റ്, അവയിലേക്കുള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കാം. ബന്ധങ്ങളിൽ അഴിച്ചു പണികൾ നടത്തും.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, നിയമത്തിനു വിധേയമായ ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തിലേക്ക് സൂര്യനും, ചൊവ്വയും ഈ ആഴ്ച നീങ്ങും. ബന്ധങ്ങളിൽ നിന്ന് കമിറ്റ്‌മെന്റുകൾ ആവശ്യപ്പെടും. അഭിമാനം ചോദിച്ചു വാങ്ങുന്ന അവസ്ഥയായിരിക്കും. സിംഗിളായിരുന്നവർ സീരിയസായ ബന്ധങ്ങൾ ലഭിക്കാൻ ആഗ്രഹിക്കും. എല്ലാ ബന്ധങ്ങളിലും നിങ്ങളുടെ അഭിപ്രായം ഉറപ്പിക്കാൻ ശ്രമിക്കും. ചില ബന്ധങ്ങളിന്മേൽ ചോദ്യം ചെയ്യലുകളും പ്രതീക്ഷിക്കാം.
ആരോഗ്യം, സഹപ്രവർത്തകർ, ശത്രുക്കൾ, ജോലി സ്ഥലം, ദിവസേനയുള്ള ജീവിതം വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ ബുധൻ നിൽക്കുന്നു. ജോലിയിൽ കൂടുതൽ ശ്രദ്ധ, കൂടുതൽ ചെറിയ പ്രോജക്ടുകൾ, ടെക്‌നോളജിയുമായി കൂടുതൽ ബന്ധം, ആരോഗ്യം മെച്ചപ്പെടുത്താനുള്ള തീരുമാനം, വളർത്തുമൃഗങ്ങളോടുള്ള അടുപ്പം, എഴുത്തുകാർ, ആശയവിനിമയ രംഗത്ത് പ്രവർത്തിക്കുന്നവർ എന്നിവർക്കുള്ള നല്ല സമയം എന്നിവയും ഉണ്ടാകും.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ആരോഗ്യം, സഹപ്രവർത്തകർ, ശത്രുക്കൾ, ജോലി സ്ഥലം, ദിവസേനയുള്ള ജീവിതം വളർത്തുമൃഗങ്ങൾ എന്ന ആറാം ഭാവത്തിലേക്ക് സൂര്യനും, ചൊവ്വയും യാത്രയാകും. ജോലിയിൽ സ്വയം നഷ്ടപ്പെടുന്ന സമയം അതും ചെറു പ്രോജക്ടുകളാകും കൂടുതൽ സമയം എടുക്കുക. ആരോഗ്യം, ദിവസേനയുള്ള ജീവിതം എന്നിവ മെച്ചപ്പെടുത്താൻ തീരുമാനങ്ങളെടുക്കും. ചിലർ പുതിയ വളർത്തുമൃഗങ്ങളെ കൊണ്ടുവരും. പുതിയ ജോലിക്ക് വേണ്ടി ശ്രമിക്കാം, ജോലി സ്ഥലത്തുള്ള വാഗ്വാദങ്ങൾ എന്നിവയും പ്രതീക്ഷിക്കാം.
റൊമാൻസ്, കുട്ടികൾ, ഊഹക്കച്ചവടം, ക്രിയെറ്റിവിറ്റി, സ്വയം വെളിപ്പെടുത്തൽ എന്ന അഞ്ചാം ഭാവത്തിൽ ഇപ്പോഴും ബുധൻ നിൽക്കുന്നു. കൂടുതൽ നെറ്റ് വർക്കിങ്, അതിൽ നിന്നുണ്ടാകുന്ന ലാഭകരമായ ഡീലുകൾ, മാനസിക ഉല്ലാസത്തിന് വേണ്ടിയുള്ള പദ്ധതികൾ, കുട്ടികൾ, യുത്ത് ഗ്രൂപ്പുകൾ എന്നിവയിലുള്ള നല്ല സമയം എന്നിവയും ഉണ്ടാകാം.
പീസസ് (ഫെബ്രുവരി 19 - മാർച്ച് 20)
റൊമാൻസ്, കുട്ടികൾ, ഊഹക്കച്ചവടം, ക്രിയെറ്റിവിറ്റി, സ്വയം വെളിപ്പെടുത്തൽ എന്ന അഞ്ചാം ഭാവത്തിലേക്ക് സൂര്യനും, ചൊവ്വയും ഈ ആഴ്ച യാത്രയാകും. യൂത്ത് ഗ്രൂപ്പുകൾ, കുട്ടികൾ എന്നിവർക്ക് വേണ്ടിയുള്ള പ്രവർത്തികൾ, ഉല്ലാസത്തിന് വേണ്ടിയുള്ള പ്ലാനുകൾ, ഊഹക്കച്ചവടം ലക്ഷ്യമാക്കിയുള്ള സ്വാർത്ഥ ലക്ഷ്യങ്ങൾ എന്നിവയുണ്ടാകാം.
കുടുംബം, വീട്, മാതാപിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ എന്നിവയിൽ വീട് വസ്തുവിൽപ്പന, വാങ്ങൽ, പൂർവികരെ സ്മരിക്കൽ, കുടുംബ യോഗം, വീട്ടുകാർ, ബന്ധുക്കൾ എന്നിവരുടെ ആഗമനം, അവരുടെ ഒപ്പമുള്ള നല്ല സമയം, ഒന്നിച്ചുള്ള യാത്രകൾ എന്നിവയും പ്രതീക്ഷിക്കാം.