- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജൂലൈ രണ്ടാംവാരം
എരീസ് (മാർച്ച് 21 - ഏപ്രിൽ 19) ചെറുയാത്രകൾ, ചെറു കോഴ്‌സുകൾ, അയൽക്കാർ, സഹോദരങ്ങൾ, ആശയ വിനിമയം ടെക്‌നോളജി എന്ന മൂന്നാം ഭാവത്തിൽ ബുധൻ നില്ക്കു ന്നു. ചെറിയ ട്രെയിനിങുകൾ, കോഴ്‌സുകൾ, കൂടുതൽ ആശയ വിനിമയങ്ങൾ, അടുത്ത താമസിക്കുന്നവർക്ക് വേണ്ടിയുള്ള പദ്ധതികൾ, അവരെ സന്തോഷിപ്പിക്കൽ, എന്നിവ ഉണ്ടാകാം. സൂര്യനും ചൊവ്വയും നാലാം ഭാവത്തിൽ തന്നെ തുടരുന്നു. കു
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ചെറുയാത്രകൾ, ചെറു കോഴ്‌സുകൾ, അയൽക്കാർ, സഹോദരങ്ങൾ, ആശയ വിനിമയം ടെക്‌നോളജി എന്ന മൂന്നാം ഭാവത്തിൽ ബുധൻ നില്ക്കു ന്നു. ചെറിയ ട്രെയിനിങുകൾ, കോഴ്‌സുകൾ, കൂടുതൽ ആശയ വിനിമയങ്ങൾ, അടുത്ത താമസിക്കുന്നവർക്ക് വേണ്ടിയുള്ള പദ്ധതികൾ, അവരെ സന്തോഷിപ്പിക്കൽ, എന്നിവ ഉണ്ടാകാം. സൂര്യനും ചൊവ്വയും നാലാം ഭാവത്തിൽ തന്നെ തുടരുന്നു. കുടുംബം, വീട്, മാതാപിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ എന്നിവയിൽ വീട് വില്പന, വാങ്ങൽ, സ്വത്തുക്കളുടെ ക്രയവിക്രയം, അവയെ കുറിച്ചുള്ള ആലോചന എന്നിവ നടക്കാം. ഈ ആലോചനകളിൽ നിങ്ങൾ നിങ്ങളുടെ ശക്തി പ്രകടനം നടത്താൻ ശ്രമിക്കും. ഈ അവസ്ഥ വീട്ടുകാരിൽ ആശങ്ക ഉണ്ടാക്കും. അവരെ നിങ്ങളുടേതായ വഴിക്ക് കൊണ്ട് വരാനുള്ള ശ്രമത്തിൽ നിന്ന് അല്പം പിന്നോക്കം നീങ്ങുന്നതായിരിക്കും നല്ലത്. വീട്ടുകാരുമൊത്തുള്ള യാത്രകൾ. പ്രതീക്ഷിക്കാം.
ശനി എട്ടാം ഭാവത്തിൽ തന്നെ നിൽക്കുന്നു. നിക്ഷേപങ്ങൾ, സെക്‌സ്, രൂപാന്തരം, തകർച്ചകൾ, മറ്റുള്ളവരുടെ ധനം, ജോയിന്റ് സ്വത്തുക്കൾ, എന്നീ വിഷയങ്ങളിൽ മാനസികമായ പരിവർത്തനത്തിന് പ്രപഞ്ചം നിങ്ങളെ ശക്തിപ്പെടുത്തുന്നു. എട്ടാം ഭാവത്തിലെ എല്ലാ വിഷയങ്ങളിലും പുതിയ വഴിത്തിരിവുകൾ ഉണ്ടാവും, പുതിയ ചിന്തകൾ വരുകയും, ആ ചിന്തകൾ പുതിയ തീരുമാനങ്ങൾ എടുക്കാൻ നിങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യും. ഭൗതികമായരൂപാന്തരത്തെക്കാൾ, ആത്മീയവും, മാനസികവുമായ രൂപാന്തരം പ്രതീക്ഷിക്കുക.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
ധനം, വസ്തുവകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിൽ ബുധൻ ഈ ആഴ്ച കൂടി നിൽക്കും ടീം ജോലികളിൽ നിങ്ങൾ മറ്റുള്ളവരുടെ ഒപ്പം എത്തുന്നില്ലേ എന്ന സംശയം ഉണ്ടാകത്തക്ക രീതിയിൽ ആലോചനകൾ കൊണ്ട് ജീവിതം തടസപ്പെടാം. ധനത്തെക്കുറിച്ചുള്ള പദ്ധതികൾ, ചെലവ് ചുരുക്കാനുള്ള ചിന്തകൾ എന്ന ആലോചനയും ഉണ്ടാകാം. ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയല്ക്കാർ,സഹോദരങ്ങൾ, ആശയ വിനിമയം ടെക്‌നോളജി എന്ന മൂന്നാം ഭാവത്തിൽ സൂര്യനും ചൊവ്വയും നിൽക്കുന്നു. എന്തും തുറന്നു സംസാരിക്കാനുള്ള ധൈര്യം കാണിക്കും. എന്തും മറച്ചു വെക്കാൻ ഈ അവസരം പ്രയാസപ്പെടും. കൂടുതൽ യാത്രകൾ, ആശയ വിനിമയം, ചെറു കോഴ്‌സുകൾ, എന്നിവയിൽ സമയം ചെലവാക്കും. കൂടുതൽ പ്രോജക്ടുകൾ, അവയിലെ ബുദ്ധിപരമായ നീക്കങ്ങൾ, കൂടുതൽ നെറ്റ് വർകിങ്, കൂടുതൽ തിരക്കുകൾ, ഒപ്പംശാരീരിരികമായ അസ്വസ്ഥതകൾ എന്നിവ ഉണ്ടാകാം. ഈ അസ്വസ്ഥതകൾ ഈ ട്രാൻസിറ്റ് നീങ്ങുന്നതോട് കൂടി അപ്രത്യക്ഷമാകുന്നതാണ്.
വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കൊണ്ട്രക്ടുകൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തിൽ ശനി നിൽക്കുന്നു നിലവിൽ ഉള്ള ബന്ധങ്ങളെ കുറിച്ചുള്ള ആലോചനകൾ, അവയിലെ അല്പം സുഖകരമല്ലാത്ത നീക്കങ്ങൾ, ചില ബന്ധങ്ങളിൽ തുടക്കമോ, ഒടുക്കമോ ഉണ്ടാകാനുള്ള നീക്കങ്ങൾ, എല്ലാ ബന്ധങ്ങളെയും ശരിയായ രീതിയിൽ അവലോകനം ചെയ്യൽ, അവയിൽ എന്ത് വേണം എന്ന തീരുമാനം എടുക്കൽ എന്നിവയും പ്രതീക്ഷിക്കാം. നിങ്ങൾ ആഗ്രഹിക്കുകയും, കൂടെ ഉണ്ടാവണം എന്നഗ്രഹിക്കുകയും ചെയ്യുന്ന ബന്ധങ്ങൾ മൗനമായി ശക്തിപ്പെടുകയും ചെയ്യും. വേണ്ടതവയെ ഇല്ലാതാക്കാനും മടികാണിക്കുകയില്ല. ഏഴാം ഭാവത്തിലെ എല്ലാ തരം ബന്ധത്തിലും ഈ നിലപാട് എടുക്കുന്നതായിരിക്കും.
ജമിനി (മെയ് 21 - ജൂൺ 20)
നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, മനോഭാവം, വിചാരധാര, വീക്ഷണ കോൺ എന്ന ഒന്നാം ഭാവത്തിൽ ബുധൻ നിൽക്കുന്നു. പ്രത്യേകിച്ച് ധാരണകൾ ഒന്നുമില്ലാതെ തിരക്കേറുന്ന അവസ്ഥയാണ് ഇത്. കൂടുതൽ ആശയ വിനിമയങ്ങൾ പ്രതീക്ഷിക്കാം എങ്കിലും ഒന്നിനും ഒരു പൂർണത ഇല്ലാത്ത പോലെ തോന്നാം. ധനം വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിൽ സൂര്യനും ചൊവ്വയും നിൽക്കുന്നു. അധിക ചിലവുണ്ടാകുന്ന സമയം. പുതിയ ധനഗമന മാർഗങ്ങൾ ഉണ്ടാകും, അതോടൊപ്പം ധനം ചെലവാക്കുകയും ചെയ്യും. ബാലൻസിങ്ങിനു വേണ്ടി ശ്രമിക്കും എങ്കിലും അതിലേയ്ക്ക് എത്താൻ കഷ്ടപ്പെടും. പുതിയ ജോലി, രണ്ടാം ജോലി, അധിക ജോലി എന്നിവ ഉണ്ടാകാം ചെയ്ത ജോലിയുടെ പൂർണതയെ കുറിച്ച് ചർച്ച ചെയ്യും നിങ്ങളെ കുറിച്ചുള്ള പ്രതീക്ഷകൾ, നിങ്ങളുടെ മൂല്യം എന്നിവയെ ചോദ്യം ചെയ്യാൻ മറ്റുള്ളവർ ശ്രമിക്കും, ആ നീക്കത്തെ ശക്തിയുക്തം തടഞ്ഞു നിർത്താൻ ശ്രമിക്കും. അതിനാൽ ഈ ആഴ്ച മനസും ശരീരവും ഉണർന്നു പ്രവർതിക്കേണ്ടതാകുന്നു.
ആരോഗ്യം, ജോലി സ്ഥലം, സഹപ്രവർത്തകർ, ശത്രുക്കൾ, വളർത്തു മൃഗങ്ങൽ, ദിവസേന ഉള്ള ജീവിതം എന്ന ആറാം ഭാവത്തിൽ ശനി നിൽക്കുന്നു. ആരോഗ്യകാര്യത്തിൽ പുതിയ ചിട്ടകൾ ഉണ്ടാക്കും, ആരോഗ്യ പ്രശ്‌നങ്ങൾ എന്തെല്ലാം, നിങ്ങളുടെ ആഹാര രീതികൾ നേരായ രീതിയിൽ ആണോ, ഇത് വരെ നിങ്ങൾ ആരോഗ്യകാര്യത്തിൽ നിഷ്‌ക്രിയർ ആയിരുന്നു എങ്കിൽ ഈ അവസരം ഉണർന്നു പ്രവർത്തിക്കാൻ തക്കതായ രീതിയിൽ നീക്കങ്ങൾ ഉണ്ടാകും. ദിവസേന ഉള്ള ജീവിതത്തിൽ എന്തൊക്കെ കാര്യങ്ങൾ ചെയ്യുന്നുവോ അവയെല്ലാം നല്ല അടുക്കും ചിട്ടയുമായി ചെയ്യേണ്ടതിന്റെ ആവശ്യകത ഈ അവസരത്തിൽ തെളിഞ്ഞു വരും.
കാൻസർ (ജൂൺ 21 - ജൂലൈ 22)
രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ദൂര ദേശ വാസം, ബ്ലെഡ് പ്ലെഷേഴ്‌സ്, ഒറ്റപ്പെടൽ, നിഗൂഡത എന്ന പന്ത്രണ്ടാം ഭാവത്തിൽ ബുധൻ നിൽക്കുന്നു. മൗനമായി നിന്ന് ഭാവിയിലേക്കുള്ള പദ്ധതികൾ ചിട്ടപ്പെടുത്താനുള്ള സമയം ആകുന്നു. രഹസ്യവും, നിഗൂഡവും ആയ വിഷയങ്ങളുടെ സഹായത്താൽ, ജീവിതത്തെ തിരിച്ചറിയാൻ ശ്രമിക്കും മറ്റുള്ളവരോട് തുറന്നു ഇടപെടാൻ മടിക്കും. മനസിലേക്ക് പഴയ വിഷയങ്ങൾ ഓടി എത്തും, മാനസികമായശുദ്ധീകരണത്തിന് വേണ്ടി ശ്രമിക്കും. നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, മനോഭാവം, വിചാരധാര, വീക്ഷണകോൺ എന്ന ഒന്നാം ഭാവത്തിൽ സൂര്യനും, ചൊവ്വയും നിൽക്കുന്നു. ലുക്‌സ്‌മെച്ചപ്പെടുത്തും, പുതിയ രീതിയി അവനവനെ അവതരിപ്പിക്കാൻ ശ്രമിക്കും, പുതിയ തുടക്കങ്ങൾ, മറ്റുള്ളവരുടെ ശ്രദ്ധ നേടൽ, ഓൻപതാം തീയതിക്ക് ശേഷം, പുതിയ നീക്കങ്ങൾ, ആക്ഷൻ ഹീറോ ആയി മാറാനുള്ള വ്യഗ്രത, കൂടുതൽ ശരീരിരികമായ ശക്തി എന്നിവ പ്രതീക്ഷിക്കാം. ഈ അവസ്ഥയിൽ ബാലൻസിങ് ഇല്ലാതെ ഒപ്പം ഉണ്ടാകുന്ന ശരീരിരിക അസ്വസ്ഥതകൾ എന്നിവയും ഉണ്ടാകും.
റൊമാൻസ്, കുട്ടികൾ, ഊഹക്കച്ചവടം, ക്രിയേടിവിടി, സ്വയം വെളിപ്പെടുത്തൽ എന്ന അഞ്ചാം ഭാവത്തിൽ ശനി നിൽക്കുന്നു. ഈ വിഷയങ്ങളിൽ എല്ലാം അല്പം സീരിയസ് ആയ നിലപാടുകൾ സ്വീകരിക്കുന്നതിനാൽ, ജീവിതത്തിൽ നിന്ന് ഉല്ലാസം ഇല്ലാതായോ എന്ന സംശയം ഉണ്ടാകും. കുട്ടികൾ, അവരോടുള്ള താല്പര്യം എന്നിവയിൽ പുതിയ തിരിച്ചറിവുകൾ ഉണ്ടാകും, അവ മുന്നോട്ടുള്ള നീക്കങ്ങളെ സഹായിക്കും. സ്വന്തം കഴിവുകൾ വിലയിരുത്തും, അവയിൽ പുതിയ തീരുമാനങ്ങൾ എടുക്കും.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്ന പതിനൊന്നാം ഭാവത്തിൽ ബുധൻ നിൽക്കുന്നു. കൂട്ടായ പദ്ധതികളിൽ പ്രവർത്തിക്കും. അവിടെ മുൻകൈ എടുക്കേണ്ടി വരും. നേതൃസ്ഥാനത് നിന്ന് കൂട്ടുകാർക്ക് പുതിയ ആശയങ്ങൾ നേടി അവരുടെ പ്രീതി നേടി എടുക്കും. കൂടുതൽ നെറ്റ് വര്കിങ്. ടെക്‌നോളജിയുടെകൂടുതൽ ഉപയോഗം, എന്നിവ പ്രതീക്ഷിക്കാം .
രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്നശത്രുക്കൾ, ദൂര ദേശ വാസം, ബ്ലെഡ് പ്ലെഷേഴ്‌സ്, ഒറ്റപ്പെടൽ, നിഗൂഡത എന്ന പന്ത്രണ്ടാം ഭാവത്തിൽ സൂര്യനും, ചൊവ്വയും നിൽക്കുന്നു. ഈ അവസ്ഥ മാനസികമായ പരിവർത്തനത്തിനെ കാണിക്കുന്നു. ഭൗതികമായ അവസ്ഥകളെക്കാൾ, മനസും, വിചാരങ്ങളും നിങ്ങേളുടെ ഓരോ നീക്കത്തെയും നയിക്കും. കൂടുതൽ പ്രാർത്ഥന, ധ്യാനം, എന്നിവ നടത്തും.. നിഗൂഡ വിഷയങ്ങളോട് നല്ല താല്പര്യം കാണിക്കും, അവയെ ആശ്രയിക്കും. ഭൂതകാലത്തെ ഓർമിക്കും, ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തും.
കുടുംബം, വീട്, മാതാപിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ എന്ന നാലാം ഭാവത്തിൽ ശനി നില്ക്കുന്നു. വീടിനുള്ളിൽ പുതിയ നീക്കങ്ങൾ നടത്തും, വീട് വൃത്തിയാക്കൽ, വില്പന, വാങ്ങൽ എന്നിവയ്ക്ക് വേണ്ടി ആലോചിക്കും വീട്ടുകാരോടുള്ള ബന്ധങ്ങളിൽ പുതിയ വഴിത്തിരിവുകൾ ഉണ്ടാകും, ചില ബന്ധങ്ങളെ നിങ്ങൾ നീക്കിക്കളയും. ബന്ധങ്ങളാൽ ബന്ധനസ്തൻ ആയോ എന്നാ ആലോചന ഉണ്ടാകാം.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്ന പത്താം ഭാവത്തിൽ ബുധൻ നിൽക്കുന്നു. അധികാരികളോടുള്ള സംസാരം, ജോലിയെ കുറിച്ചുള്ള ചർച്ചകൾ, എന്നിവ പ്രതീക്ഷിക്കാം. ഈ അവസ്ഥയിൽ നിങ്ങളുടെ അധികമായ സംസാരം നിയന്ത്രിക്കുക തന്നെ വേണം. എഴുത്തുകാർ, ആശയ വിനിമയരംഗത്ത് പ്രവർത്തിക്കുന്നവർ എന്നിവർക്കുള്ള നല്ല സമയം.
കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്ന പതിനൊന്നാം ഭാവത്തിൽ സൂര്യനും, ചൊവ്വയും നില്ക്കുന്നു. ടീം ജോലികളിൽ മുൻകൈ എടുക്കും. ഈ ജോലികളിൽ സംശയ നിവാരണം നടക്കുകയാൽ സുഹൃത്തുക്കളോടുള്ള ബന്ധത്തിൽ അല്പം ശക്തി പ്രകടനം നടത്താൻ സാധ്യത. കൂട്ടത്തിൽ നിന്നാലും സ്വന്തം തീരുമാനങ്ങൾ നടപ്പിലാക്കും. ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്നിവയെ മാത്രം ആലോചിച്ചു കൊണ്ട് നീങ്ങും.
ചെറു യാത്രകൾ , ചെറു കോഴ്‌സുകൾ, അയൽക്കാർ, സഹോദരങ്ങൾ, ആശയ വിനിമയം ടെക്‌നോളജി, എന്നാ മൂന്നാം ഭാവത്തിൽ ശനി നില്ക്കു ന്നു. ഭൂതകാലത് നിങ്ങൾ ബന്ധപ്പെട്ടിരുന്ന വ്യക്തികൾ, അവരുമായുള്ളബന്ധത്തിന്റെ മൂല്യം എന്നിവയെ ആലോചിക്കും . മാനസികമായ പരിവർത്തനത്തെ ആയിരിക്കും ഈ അവസരം ലക്ഷ്യമാക്കുക. ചെറു കോഴ്‌സുകൾ ചെയ്യുവാൻ സമയം കണ്ടെത്തും. നെറ്റ്‌വർകിങ്ങിനു പരിധി ഏർപ്പെടുത്തും ഈ ട്രാൻസിറ്റ് അവസാനിക്കുമ്പോൾ, മാനസികമായ പരിപക്വത നേടിയെടുക്കത്തക്ക വിധത്തിൽ പ്രപഞ്ചം നിങ്ങളെ പാകപ്പെടുതിയിരിക്കും.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ദൂരയാത്രകൾ, ഉയർന്ന പഠനം, തത്വ ചിന്ത, ആത്മീയത, വിദേശ ബന്ധം എന്ന ഒൻപതാം ഭാവത്തിൽ ബുധൻ നിൽക്കുന്നു. കൂടുതൽ ആശയ വിനിമയം, ദൂരയത്രക്കുള്ള ആലോചനകൾ, സ്‌കിൽഡെവലപ്‌മെന്റ് പ്രോഗ്രാമുകൾ എന്നിവ നടത്തും. ബിസിനസ് ആവശ്യങ്ങൾക്കായി ദൂര യാത്രയ്ക്ക് പദ്ധതി ചെയ്യും, വിദേശ സംസ്‌കാരവുമായി ബന്ധമുണ്ടാകും. അവിടെ നിന്ന് ശുഭ വാർത്തകളും ലഭിക്കാം.
ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്ന പത്താം ഭാവത്തിൽ സൂര്യനും ചൊവ്വയും നിൽക്കുന്നു. അധികാരികളുമായി ഒരു തർക്കം, ചർച്ച, അതിലെ ശക്തി പ്രകടനം എന്നിവ പ്രതീക്ഷിക്കാം. അധികാരികൾ നിങ്ങളിൽ നിന്ന് കൂടുതൽ ഫലം ആഗ്രഹിക്കുകയും, കഴിഞ്ഞ കാലത്ത് നിങ്ങൾ നല്കിയ ഫലത്തെ ആസ്പദമാക്കി നിങ്ങളോട് അധികാരികൾ പെരുമാറുകയും ചെയ്യും, പുതിയ ജോലിയെ കുറിച്ചോ, ബിസിനസിനെ കുറിച്ചോ ചിന്തിക്കാം മാതാ പിതാക്കളുമായുള്ള തർക്കവും ഈ അവസ്ഥയിൽ പ്രതീക്ഷിക്കാവുന്നതാണ്.
ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിൽ ശനി നില്ക്കുന്നു. പതിവിൽ കൂടുതൽ അധ്വാനം ആവശ്യമായി വരുന്ന സമയമാണ്. നിങ്ങളുടെ മൂല്യ വർധനയ്കായി എക്‌സ്ട്ര മൈലുകൾ സഞ്ചരിക്കേണ്ടി വരും. ഇത് അത്ര എളുപ്പം ആയിരിക്കുകയും ഇല്ല. ധനസമ്പാദന മാർഗങ്ങൽ ആഗ്രഹതിനൊത്ത രീതിയിൽ നിങ്ങളുടെ സഹായതിനെതുന്നില്ല എന്നാ ആലോചന ഉണ്ടാകാം. നിങ്ങളുടെ മൂല്യ വർധന എത്രയാണ്, എങ്ങനെ കൂടുതൽ മൂല്യ വർധന ഇണ്ടാക്കി എടുക്കാം എന്ന വിഷയത്തെ ആലോചിക്കുകയും തീരുമാനം എടുക്കുകയും ചെയ്യേണ്ട സമയം.
സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
സെക്‌സ്, തകർച്ചകൾ, രൂപാന്തരം, ജോയിന്റ് സ്വത്തുക്കൾ, മറ്റുള്ളവരുടെ കഴിവുകാർ, ടാക്‌സ് എന്ന എട്ടാം ഭാവത്തിൽ ബുധൻ നില്ക്കുന്നു. നിങ്ങളിലേക്ക് വരുന്ന ഒരു അറിവുകളെയും കണ്ണടച്ചു സ്വീകരിക്കുകയില്ല, വ്യക്തികൾ, വിഷയങ്ങൾ എന്നിവയെ കുറിച്ച് ആഴത്തിൽ റിസേർച് ചെയ്യും. കാമ്പില്ലാത്ത സംസാരത്തിൽ പൊട്ടിത്തെറിക്കും പതിവിൽ കവിഞ്ഞ ആലോചന ഉണ്ടാകും. ദൂര യാത്ര, ഉയർന്ന പഠനം, ആത്മീയത, തത്വ ചിന്ത, വിദേശ ബന്ധം എന്ന ഒൻപതാം ഭാവത്തിൽ സൂര്യനും, ചൊവ്വയും നിൽക്കുന്നു. ദൂര യാത്രകളെ കുറിച്ച് ആലോചിക്കാം. വിദേശ ബന്ധം, വിദേശത്ത നിന്നുള്ള സന്ദേശം, വിദേശ സംസ്‌കാരവുമായുള്ള അടുപ്പം. സ്‌കിൽ ഡെവലപ്‌മെന്റ് ക്ലാസുകൾ എന്നിവ ഉണ്ടാകാം. പഠനം, പഠിപ്പിക്കൽ എന്നിവയും നടക്കാം. ദൂരയാത്രകളിൽ അനാവശ്യമായ വാഗ്വാദത്തിൽ ഏർപ്പെടാം.
നിങ്ങളുടെ വ്യക്തിത്വം, ലുക്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര എന്ന ഒന്നാം ഭാവത്തിൽ ശനി നിൽക്കുന്നു. ആരോഗ്യ പരിപാലനം, സൗന്ദര്യം മെച്ചപ്പെടുത്തൽ എന്നിവയ്ക്ക് അനുയോജ്യമായ സമയം ആകുന്നു ആത്മ വിശ്വാസം മെച്ചപ്പെടുത്താനുള്ള സംഭവങ്ങളിലൂടെ ജീവിതം നിങ്ങളെ കൊണ്ടുപോകും. മായ ആയി തോന്നുന്ന വിഷയങ്ങളെ നീക്കിക്കളഞ്ഞു യാതർത്യ വസ്തുതകളിൽ ശ്രദ്ധ ഉറപ്പിക്കും. ലോങ്ങ് ടേം പദ്ധതികളെ കുറിച്ച് മാത്രം ചിന്തിക്കേണ്ട സമയം ആകുന്നു.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകൾ, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തിൽ ബുധൻ നില്ക്കുന്നു. മറ്റു വ്യക്തികളുമായി കൂടുതൽ ആശയ വിനിമയം നടക്കാം. പുതുയ എഗ്രീമെന്റുകൾ, പാർട്ണർ ഷിപ്പുകൾ എന്നിവ നടക്കാം. നിലവിൽ ഉള്ള ബന്ധത്തിലെ പ്രശ്‌നങ്ങൾ ഒത്തു തീർപ്പാക്കാനുള്ള നീക്കങ്ങൾ നടക്കാം. ബിസിനസ് സംബന്ധമായ ചർച്ചകൾ, അവയിലെ നിങ്ങളുടെ മുൻതൂക്കം എന്നിവ പ്രതീക്ഷിക്കുക.
സെക്‌സ്, തകർച്ചകൾ, രൂപാന്തരം, ജോയിന്റ് സ്വത്തുക്കൾ, മറ്റുള്ളവരുടെ കഴിവുകൾ, ടാക്‌സ് എന്ന എട്ടാം ഭാവത്തിൽ സൂര്യനും ചൊവ്വയും നിൽക്കുന്നു. ഈ ഭാവത്തിലെ വിഷയങ്ങളിൽ പങ്കാളിയുമായി ധന കാര്യം ചർച്ച ചെയ്യുകയും ആ ചർച്ചകളിൽ നിങ്ങൾ അനാവശ്യ മുൻവിധികളോടെ സംസാരിച്ചു പങ്കാളിയെ മുഷിപ്പിക്കുകയും ചെയ്യാനുള്ള സാധ്യത ഉണ്ട്. ഈ ഘട്ടത്തിൽ വളരെ പെട്ടന്ന് വികാരങ്ങൾക്ക് അടിപ്പെടുന്ന വ്യക്തിയായി നിങ്ങൾ നില്ക്കുന്നു. നിങ്ങളിലേക്ക് വരുന്ന ഓരോ വ്യക്തിയും, സന്ദർഭാതെയും ഈ വൈകാരികത കൊണ്ട് നേരിടുകയും ചെയ്യും/ ആ പ്രവണത കർശകനമായും ഒഴിവാക്കണം. ബിസിനസ് ബന്ധങ്ങൾ, ജോയിന്റ് സ്വത്തുക്കൾ എന്നിവയുടെ മേൽ നിങ്ങൾ പൂർണ നിയന്ത്രണം ആഗ്രഹിക്കുന്നു എന്നാൽ അത് മറ്റുള്ളവർ സ്വീകരിക്കുകയില്ല .
രഹസ്യ മോഹങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ബ്ലെഡ് പ്ലെഷേഴ്‌സ്, നിഗൂഡത, പ്രാർത്ഥന, ധ്യാനം ദൂര ദേശ വാസം, ഒറ്റപ്പെടൽ എന്ന പന്ത്രണ്ടാം ഭാവത്തിൽ ശനി നില്ക്കുന്നു. നമ്മുടെ മേലുള്ള മാനസിക സമ്മർദങ്ങളെ തിരിച്ചറിയുകയും, വലിച്ചെറിയുകയും ചെയ്യാൻ സമയമായി എന്ന് പ്രപഞ്ചം നമ്മെ ഓർമ്മിപ്പിക്കുന്നു. നമ്മെ വലയം ചെയ്തിരുന്ന മാനസികമായ അരക്ഷിതാവസ്ഥയെ നാം തിരിച്ചറിയുകയും അവയിൽ ഒടുക്കം നേരിടാൻ പ്രാപ്തമായ രീതിയിലേക്ക് വളരുകയും ചെയ്യുന്ന സമയമാകുന്നു.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ആരോഗ്യം, ദിവസേന ഉള്ള ജീവിതം, സഹപ്രവർത്തകർ, ശത്രുക്കൾ, ബാധ്യതകൾ, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ ബുധൻ നിൽക്കുന്നു. ജോലിയിൽ കൂടുതൽ സമയം, ചെറു പ്രോജക്ടുകളുടെ ആധിക്യം, എഴുത്തുകാർ, ആശയ വിനിമയ രംഗത്ത് പ്രവര്ത്തിക്കുന്നവർ എന്നിവർക്കുള്ള നല്ല സമയം, ടെക്‌നോളജിയുമായി അടുത്ത ബന്ധം, എന്നിവ ഉണ്ടാകും. ആരോഗ്യ കാര്യത്തിൽ ഉപദേശം, അല്ലെങ്കിൽ പുതിയ ചിട്ടകൾ നടപ്പിൽ വരുത്തേണ്ട സമയം ആകുന്നു
വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ടുകൾ, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തിൽ സൂര്യനും, ചൊവ്വയും നിൽക്കുന്നു. ബന്ധങ്ങളിൽ നിങ്ങൾ കോമ്പർമൈസുകൾക്ക് തയ്യാറാവുകയും തിരിച്ചു പ്രതീക്ഷിക്കുകയും ചെയ്യും. ബന്ധങ്ങളിൽ സീരിയസ് ആയ നീക്കങ്ങൾ നടത്താൻ ആഗ്രഹിക്കും. പുതിയ ബന്ധങ്ങൾ വരുകയും, നിലവിൽ ഉള്ളവയെ കര കളഞ്ഞു സ്വീകരിക്കാനും, ശക്തിപ്പെടുത്താനും ശ്രമിക്കും.
കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ പ്രതീക്ഷകൾ എന്ന പതിനൊന്നാം ഭാവത്തിൽ ശനി നില്ക്കുന്നു. കൂട്ടുകാർ, ഒന്നിച്ചുള്ള നീക്കങ്ങൾ എന്നിവയിൽ ശുദ്ധീകരണം നടക്കും. വേണ്ടാത്തവയെ വലിച്ചെറിയും. അർത്ഥമില്ലാത്തബന്ധങ്ങളെ നീക്കികളയും. ലാഭങ്ങൾ, മോഹങ്ങൾ എന്നിവയിൽ യാഥാർത്ഥ്യം ഏതു മിഥ്യ ഏതു സത്യം എന്ന് തിരിച്ചറിവ് ലഭിക്കും, നീക്കങ്ങൾ സാവധാനം ആകും എങ്കിലും അവസാനം അവയെ സഫലീകരിക്കുക തന്നെ ചെയ്യും.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
റൊമാൻസ്, കുട്ടികൾ, ഊഹക്കച്ചവടം, ക്രിയേടിവിടി, സ്വയം വെളിപ്പെടുത്തൽ എന്നീ വിഷയങ്ങളിൽ ബുധൻ നിൽക്കുന്നു. കൂടുതൽ നെറ്റ് വർകിങ്, അവയിൽ നിന്നുള്ള ലാഭകരമായ നീക്കങ്ങൾ, കൊണ്ടാക്ടുകൾ, ക്രിയെടിവ് രംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള നല്ല സമയം, പുതിയ ബിസിനസ് നീക്കങ്ങൾ, കൂടുതൽ ക്രിയേടിവ് പ്രോജക്ടുകൾ, കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ ഉള്ള നല്ല സമയം എന്നിവ ഉണ്ടാകാം.
ആരോഗ്യം, ദിവസേന ഉള്ള ജീവിതം, സഹപ്രവർത്തികർ, ശത്രുക്കൾ, ബാധ്യതകൾ, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ സൂര്യനും ചൊവ്വയും നിൽക്കുന്നു. കൂടുതൽ ചെറിയ പ്രോജക്ടുകൾ, പുതിയ ജോലിക്കുള ആലോചന, ആരോഗ്യത്തെ കുറിച്ചുള്ള ആകാംഷ, വളർത്തു മൃഗങ്ങളുടെ സാമീപ്യം എന്നിവ പ്രതീക്ഷിക്കാം. സഹപ്രവർത്തകരും ആയുള്ള ബന്ധത്തിൽ അല്പം വാക്ക് തർക്കങ്ങൾ, ജീവിത നിലവാരം മെച്ചപ്പെടുത്താനുള്ള ആഗ്രഹം എന്നിവയും പ്രതീക്ഷിക്കാം.
ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്ന പത്താം ഭാവത്തിൽ ശനി നില്ക്കുന്നു. ജോലിയിൽ നമ്മുടെ പരിമിതികൾ എന്തെല്ലാം, അവ മെച്ചപ്പെടുത്താൻ എന്ത് ചെയ്യാം, സമൂഹത്തിലെ വില എന്ത്, അവയെ മെച്ചപ്പെടുത്താൻ ഏതൊക്കെ വഴികൾ ആകും നല്ലത് എന്നുള്ളതിരിച്ചറിവുകൾ ലഭിക്കാനുള്ള സമയം ആകുന്നു.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
കുടുംബം, വീട്, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ, മാതാ പിതാക്കൾ എന്ന നാലാം ഭാവത്തിൽ ബുധൻ നിൽക്കുന്നു. വീട്ടുകാരോടുള്ള കൂടുതൽ ആശയ വിനിമയം, ബന്ധുജന സമാഗമം, വീട് വില്പന, വാങ്ങൽ, എന്നിവനടക്കാം. നേരത്തെ അറിയുന്ന പ്രദേശത്തേക്ക് യാത്ര പോകാം.
റൊമാൻസ്, കുട്ടികൾ, ഊഹക്കച്ചവടം, ക്രിയേടിവിടി, സ്വയം വെളിപ്പെടുത്തൽ എന്ന അഞ്ചാം ഭാവത്തിൽ സൂര്യനും ചൊവ്വയും നിൽക്കുന്നു. ഉല്ലാസത്തിന് വേണ്ടി കൂടുതൽ സമയം ചിലവഴിക്കാം. ഊഹക്കച്ചവടം ചെയ്യാൻ പദ്ധതികൾ തയ്യാറാക്കാം . പുതിയ ഹോബികൾ, അവയിലൂടെ ഉള്ള സ്വയം വെളിപ്പെടുത്തലുകൾ, സുഹൃത്തുക്കളിൽ നിന്നുള്ള അംഗീകാരം, അവരിൽ നിന്നും വേറിട്ട് നിൽക്കൽ, പുതിയ പ്രേമ ബന്ധം ഉണ്ടാവാം, മറ്റുള്ളവരുടെ ഇടയിൽ കൂടുതൽ പ്രീതി നേടാം.
ദൂര യാത്രകൾ, വിദേശ ബന്ധം, തത്വ ചിന്ത,. ആത്മീയത, ഉയർന്ന പഠനം എന്ന ഒൻപതാം ഭാവത്തിൽ ശനി നില്ക്കുന്നു. നിയമവുമായി ഒരു നേർക്കാഴ്ച, വിശ്വാസങ്ങളെ ചോദ്യം ചെയ്യൽ, ദൂര യാത്രയിൽ ഉണ്ടാകാവുന്ന തടസങ്ങൾ. ഫലപ്രദമായ ബിസിനസ് യാത്രകൾ. എന്നിവ പ്രതീക്ഷിക്കാം. ഈ അവസ്ഥയിൽ വിശ്വാസങ്ങൾ എന്തെല്ലാം, അവയിൽ ഇപ്പോൾ ഉള്ള നിലപാടുകൾ, അവയെ മാറ്റണമോ പുതിയവയെ നേടണമോ എന്നുള്ള ചിന്തകൾ എന്നിവയും ഉണ്ടാകാം.