എരീസ് (മാർച്ച് 21 - ഏപ്രിൽ 19)

പതിനഞ്ചാം തീയതി നിങ്ങളുടെ നാലാം ഭാവത്തിൽ ന്യൂമൂൺ എത്തും. കുടുംബം, വീട്, മാതാപിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ എന്ന വിഷയങ്ങളിൽ വീടിനുള്ളിൽ വൃത്തിയാക്കൽ അല്ലെങ്കിൽ മോദിഫിക്കേഷൻ നടത്തുമെന്നർത്ഥം. വീട്ടിലെ കാര്യങ്ങളിൽ വികാരനിർഭരമായി നിൽക്കും. വീട് വിൽപ്പന, വാങ്ങൽ, മാറ്റം എന്നിവയും പ്രതീക്ഷിക്കുക.

കുടുംബം, വീട്, മാതാപിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ എന്ന നാലാം ഭാവത്തിൽ മൂന്നു ഗ്രഹങ്ങൾ നിൽക്കുന്നു. സൂര്യൻ, ചൊവ്വ, ബുധൻ എന്നിവ ഒന്നിച്ചു നിന്ന് അവരവരുടേതായ ശക്തിയാൽ പല രീതിയിൽ നിങ്ങളെ സ്വാധീനിക്കുന്നു. വീട് വിൽപ്പന, വാങ്ങൽ, മോടി പിടിപ്പിക്കൽ എന്നിവയ്ക്ക് ആലോചിക്കുകയോ, പ്ലാൻ ചെയ്യുകയോ ചെയ്യും. വീട്ടിലെ വിഷയങ്ങളിൽ മാതാപിതാക്കളോട് അഭിപ്രായം ചോദിക്കുകയും, ആ അഭിപ്രായത്തെ ഗൗനിക്കാതിരിക്കുകയും ചെയ്യും. ഈ അവഗണന അവർക്ക് സ്വീകാര്യമാവില്ല. അതെത്തുടർന്നുള്ള പല ചർച്ചകളും ഈ ആഴ്ചയും പ്രതീക്ഷിക്കാം. ബന്ധുജന സമാഗമം ഈ ആഴ്ചയും പ്രതീക്ഷിക്കാം. കുടുംബ യോഗങ്ങൾ, പൂർവികരെ സ്മരിക്കൽ, പല വിധത്തിൽ സ്വത്തുക്കളുമായുള്ള ഡീലിങ്‌സ് എന്നിവയും പ്രതീക്ഷിക്കാം.

ജോലിസ്ഥലം, സഹപ്രവർത്തകർ, ശത്രുക്കൾ, ആരോഗ്യം, ബാധ്യതകൾ, ദിവസേനയുള്ള ജീവിതം, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിലേക്ക് ശുക്രൻ നീങ്ങിക്കഴിഞ്ഞു. ജോലിസ്ഥലത്ത് ക്രിയേറ്റീവായ കാര്യങ്ങൾ ചെയ്യണം എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ജോലിസ്ഥലത്തെ ആശ്വാസകരമായ അനുഭവങ്ങളെ കാണിക്കുന്നു. ആരോഗ്യം മെച്ചപ്പെടുത്താനുള്ള ഉപായങ്ങൾ തേടും. വളർത്തുമൃഗങ്ങൾക്കുവേണ്ടി സമയം ചെലവാക്കും.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

പതിനഞ്ചാം തീയതി സഹോദരങ്ങൾ, ടെക്‌നോളജി, ആശയ വിനിമയം, നെറ്റ് വർക്കിങ്, ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ എന്ന വിഷയങ്ങളിൽ പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കാം. ചെറു പ്രോജക്ടുകൾ എന്ന മൂന്നാം ഭാവത്തിൽ ന്യൂമൂൺ എത്തും. കൂടുതൽ ആശയ വിനിമയങ്ങൾ നടത്തേണ്ടി വരും. സഹോദരങ്ങളോടുള്ള സംസാരം, അയൽക്കാർക്കു വേണ്ടിയുള്ള നല്ല പ്രവർത്തനം എന്നിവയും ഉണ്ടാകാം.
സഹോദരങ്ങൾ, ടെക്‌നോളജി, ആശയ വിനിമയം, നെറ്റ് വർക്കിങ്, ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ എന്ന വിഷയങ്ങളിൽ പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കാം. ചെറു പ്രോജക്ടുകൾ എന്ന മൂന്നാം ഭാവത്തിൽ നിൽക്കുന്നത് മൂന്നു ഗ്രഹങ്ങളാണ്. സൂര്യൻ, ചൊവ്വ, ബുധൻ. ഇവ മൂന്നും അവരവരുടേതായ രീതിയിൽ നിങ്ങളെ സ്വാധീനിക്കുന്നു. കൂടുതൽ ആശയ വിനിമയം, ഒരു പട്ടണത്തിൽ നിന്ന് വേറെ ഒന്നിലേക്കുള്ള യാത്രകൾ, ടെക്‌നോളജിയുടെ കൂടുതൽ ഉപയോഗം, കൂടുതൽ ആശയ വിനിമയം, കൂടുതൽ നെറ്റ് വർക്കിങ്, സഹോദരങ്ങളുമായി ആശയങ്ങൾ പങ്കുവെയ്ക്കൽ, ചെറിയ ട്രെയിനിങ്ങുകൾ, ജോലി/പഠനം സംബന്ധമായ ചെറിയ സ്‌ക്കിൽ ഡെവലപ്പ്‌മെന്റ് പദ്ധതികൾ, വിദ്യാർത്ഥികൾക്കുള്ള നല്ല സമയം, എഴുത്ത്, വായന എന്നിവയിലെ അനുകൂലനില എന്നിവയും പ്രതീക്ഷിക്കുക. ഈ അവസ്ഥയിൽ തലവേദന, ശരീരവേദന എന്നിവ എത്തുമ്പോൾ അത് ഈ ട്രൻസിടിന്റെ പ്രത്യേകതയാണെന്ന് തിരിച്ചറിയുക.

റൊമാൻസ്, കുട്ടികൾ, ക്രിയേറ്റിവിറ്റി, ഊഹക്കച്ചവടം, സ്വയം വെളിപ്പെടുത്തൽ, ഹോബികൾ എന്ന അഞ്ചാം ഭാവത്തിൽ ശുക്രൻ നിൽക്കുന്നു. സിംഗിളായി നടന്നവർക്ക് വളരെയധികം ആശ്വാസകരമായ സമയം പ്രപഞ്ചം ഒരുക്കിയിരിക്കുന്നു. നിങ്ങളുടെ മനസിലെ വേവലാതി മനസിലാക്കിയത് പോലെ നിങ്ങൾക്ക് താൽപര്യമുള്ളവർ നിങ്ങളെ പുഞ്ചിരിച്ചു കാണിക്കാം. സമയം കളയാതെ അവരോടു ഹൃദയം വെളിപ്പെടുത്തിയാൽ അനുകൂല മറുപടി ലഭിക്കേണ്ട സമയമാണ്. പക്ഷെ ഈ ഭാവത്തിൽ ശുക്രൻ നിൽക്കുന്നത് ഒരു ലോങ്ങ്‌ടേം ബന്ധനത്തേക്കാൾ കൂടുതൽ അധികം സീരിയസ് അല്ലാത്ത നേരംപോക്കുകളെയാണ്. പുതിയ ഹോബികൾ, അവയിൽ പുതിയ വ്യക്തികളെ കണ്ടെത്തൽ, ക്രിയേറ്റീവായ കാര്യങ്ങൾ ചെയ്യൽ, കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ സമയം ചെലവാക്കൽ എന്നിവയും ഉണ്ടാകാം.

ജമിനി (മെയ് 21 - ജൂൺ 20)

പതിനഞ്ചാം തീയതി ധനം, വസ്തുവകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിൽ ന്യൂമൂൺ എത്തും. ധനം സമ്പാദിക്കാനുള്ള പുതിയ വഴികൾ, അതുപോലെ അധിക ചെലവിനായുള്ള പ്രലോഭനം, കൂടുതൽ ആത്മവിശ്വാസം എന്നിവ പ്രതീക്ഷിക്കാം. ധനം, വസ്തുവകകൾ നി ങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിൽ സൂര്യൻ, ബുധൻ, ചൊവ്വ എന്നിവ നിൽക്കുന്നു. വളരെയധികം ധനം ചെലവാക്കേണ്ട അവസ്ഥകളിലൂടെ കടന്നു പോകാം. അതുകൊണ്ട് ഊഹക്കച്ചവടത്തിൽ ധനം ചെലവാക്കേണ്ട സമയമല്ല. ഷെയർ ബ്രോക്കിങ്, ലോട്ടറി, ഇതൊന്നുമല്ലാത്ത നറുക്കെടുപ്പുകൾ എന്നിവയെക്കുറിച്ച് ആലോചിക്കാതെ തന്നെ ഇരിക്കുകയാവും നല്ലത്. അധിക ജോലി, രണ്ടാം ജോലി, അധിക അധ്വാനം എന്നിവയുണ്ടാകാം. ഇലക്‌ട്രോണിക്ക് വസ്തുക്കൾ വാങ്ങാം, ധനകാര്യത്തിൽ പുതിയ തീരുമാനങ്ങൾ എടുക്കാം.

കുടുംബം, വീട്, മാതാപിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ എന്നാ നാലാം ഭാവത്തിലേക്ക് ശുക്രൻ നീങ്ങും. വീടിനു വേണ്ടി ജോലി ചെയ്യുന്ന വ്യക്തികളെ കണ്ടുമുട്ടും. നിങ്ങളിൽ ചിലർ വീട്ടിൽ നിന്ന് ബിസിനസ് ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കാം. വീട് വൃത്തിയാക്കൽ, മോടിപിടിപ്പിക്കൽ എന്നിവയും നടക്കാം. ബന്ധുജന സമാഗമം, പൂർവികരെ സ്മരിക്കൽ, വീട്ടുകാരോടുള്ള നല്ല പെരുമാറ്റം, കുടുംബ ബന്ധങ്ങളിലുള്ള സംധനകരമായ അവസ്ഥ എന്നിവയുമുണ്ടാകാം.

കാൻസർ (ജൂൺ 21 - ജൂലൈ 22)

പതിനഞ്ചാം തീയതി നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണ കോൺ, വിചാരധാര, മനോഭാവം എന്ന ഒന്നാം ഭാവത്തിൽ ന്യൂമൂൺ എത്തും. പുതിയ ലുക്‌സ് വരുത്താനുള്ള മാർഗ്ഗങ്ങൾ പരീക്ഷിക്കും. അൽപ്പം ലജ്ജാശീലരായ നിങ്ങൾക്ക് ഭൂതകാലത്ത് ചെയ്യാൻ മടിച്ചിരുന്ന കാര്യങ്ങളെ ക്കുറിച്ച് ഒന്നുകൂടെ ആലോചിക്കാനുള്ള സമയമാണ്. ലജ്ജ ഉപേക്ഷിച്ച് എന്തും ചെയ്യാനുള്ള മനഃസാന്നിധ്യം ഉണ്ടാകും.

നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണകോൺ, വിചാരധാര, മനോഭാവം എന്ന ഒന്നാം ഭാവത്തിൽ സൂര്യൻ, ചൊവ്വ, ബുധൻ എന്നിവയാണ്. നിങ്ങളുടെ വ്യക്തിത്വത്തിലെ മാറ്റങ്ങളാണ് ഈ ഗ്രഹങ്ങൾ സൂചിപ്പിക്കുന്നത്. കൂടുതൽ ആത്മവിശ്വാസം, കൂടുതൽ ധൈര്യം എന്നിവകൊണ്ട് ചിലപ്പോൾ വാക്കുതർക്കങ്ങൾ വരെയുണ്ടാകാം. ലുക്‌സ് മെച്ചപ്പെടുത്താനുള്ള പുതിയ വഴികൾ, പുതിയ ബിസിനസ് സാദ്ധ്യതകൾ, ജീവിതത്തെ മെച്ചപ്പെടുത്താനുള്ള കൂടുതൽ ആലോചനകൾ, എന്നിവയുമുണ്ടാകാം. ഭൗതികമായ മാറ്റങ്ങളെക്കാൾ കൂടുതൽ ആന്തരികമായ പരിവർത്തനങ്ങൾ പ്രതീക്ഷിക്കാം.

സഹോദരങ്ങൾ, ആശയ വിനിമയം, ടെക്‌നോളജി, ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, അയൽക്കാർ എന്ന ഈ ഭാവത്തിൽ ശുക്രൻ നിൽക്കു ന്നു. മാനസികമായ ഉണർവിനു നിങ്ങളെ പ്രേരിപ്പിക്കുന്ന വ്യക്തികളെ കണ്ടു മുട്ടാം. അവരിൽ നിന്ന് ലഭിക്കുന്ന പുതിയ ആശയങ്ങൾ കൊണ്ട് ജീവിതത്തെ പുതിയ രീതിയിൽ നോക്കി കാണും. ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, സ്‌കിൽ ഡെവലപ്പ്‌മെന്റ് എന്നിവയുണ്ടാകാം. എഴുത്തുകാർ, ആശയ വിനിമയ രംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള നല്ല സമയം. അയൽക്കാർക്ക് വേണ്ടിയുള്ള നല്ല പ്രവർത്തികൾ എന്നിവയും ഉണ്ടാകും.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)

പതിനഞ്ചാം തീയതി രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ദൂരദേശ വാസം, ബ്ലെഡ് പ്ലെഷേഴ്‌സ്, ഒറ്റപ്പെടൽ, നിഗൂഢത എന്ന പന്ത്രണ്ടാം ഭാവത്തിലേക്ക് ന്യൂമൂൺ എത്തും. രഹസ്യമായി വച്ചിരുന്ന വസ്തുതകളിലേക്ക് വെളിച്ചം എത്തും. അതിനാൽ എന്ത് പറയുന്നു, എന്ത് കേൾക്കുന്നു എന്ന് ശ്രദ്ധയോടെ നീങ്ങുക. രഹസ്യവാനായി നിൽക്കാൻ ആഗ്രഹിക്കും.

രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ദൂരദേശ വാസം, ബ്ലെഡ് പ്ലെഷേഴ്‌സ്, ഒറ്റപ്പെടൽ, നിഗൂഢത എന്ന പന്ത്രണ്ടാം ഭാവത്തിലേക്ക് സൂര്യനും ചൊവ്വയും ബുധനും നിൽക്കുന്നു. ഭാവിയിലേക്കുള്ള പദ്ധതികളെക്കുറിച്ചുള്ള കൂടുതൽ ആലോചനയുണ്ടാകും. ഈ അവസ്ഥ മാനസികമായ പരിവർത്തനത്തിനെയാണ് സൂചിപ്പിക്കുന്നത്. മനസിനെ ഭാരപ്പെടുത്തിക്കൊണ്ടിരുന്ന വിഷയങ്ങളിന്മേലുള്ള ആലോചനയുണ്ടാകും. അവയിൽ ശുദ്ധീകരണം നടക്കാം. പ്രാർത്ഥന, ധ്യാനം, യോഗ എന്നിവയെ ഉപയോഗിച്ച് പ്രശ്‌നങ്ങളെ നേരിടും. സ്വപ്‌നങ്ങൾ നിറഞ്ഞ ഉറക്കമുണ്ടാകും. ഭൂതകാലവുമായി ഒരു അഭിമുഖവും പ്രതീക്ഷിക്കുക.

ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിൽ ശുക്രൻ നിൽക്കുന്നു. ധനം ചെലവാക്കാനും ഉണ്ടാക്കാനും അവസരങ്ങൾ ഉണ്ടാകും. വിലയേറിയ വസ്തുക്കൾ വാങ്ങും. സ്വന്തം മൂല്യവർദ്ധനയ്ക്കായി ശ്രമിക്കുകയും വിജയം നേടുകയും ചെയ്യും. ഈ അവസരം അഭി മുഖങ്ങൾ, പരീക്ഷകൾ, എന്നിവയിൽ പങ്കെടുക്കുന്നവർക്ക് അനുകൂലമായ അവസരമാകുന്നു.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)

പതിനഞ്ചാം തീയതി കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ പ്രതീക്ഷകൾ എന്ന പതിനൊന്നാം ഭാവത്തിൽ ന്യൂമൂൺ എത്തും. സുഹൃദ്ബന്ധങ്ങളിൽ കൂടുതൽ വികാര പ്രകടനം നടത്തും എന്ന് സാരം. കൂടുതൽ നെറ്റ് വർക്കിങ്, സോഷ്യൽ മീഡിയയുടെ കൂടുതൽ ഉപയോഗം, പുതിയ ഗ്രൂപ്പുകളിൽ എത്തിച്ചേരൽ എന്നിവയും നടക്കാം.

കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ പ്രതീക്ഷകൾ എന്ന പതിനൊന്നാം ഭാവത്തിൽ സൂര്യൻ, ചൊവ്വ, ബുധൻ എന്നിവ നിൽക്കുന്നു. കൂട്ടുകാരുമൊത്തുള്ള പ്രോജക്ടുകൾ, അവയിൽ നേതൃസ്ഥാനം ഏറ്റെടുക്കേണ്ട അവസരങ്ങൾ ഉണ്ടാകാം. ജീവ കാരുണ്യ പ്രവർത്തനങ്ങൾ ഈ അവസരത്തിന്റെ പ്രത്യേകതയാകുന്നു. സുഹൃത്തുക്കളുടെ ഒപ്പം അധിക സമയം ഭാവിയിലേക്കുള്ള പദ്ധതികളെ ആസൂത്രണം ചെയ്യും. അവയിൽ സുഹൃത്തുക്കളോട് അഭിപ്രായം ചോദിക്കും. സുഹൃത്തുക്കളുടെ ഒപ്പം നിന്നാലും സ്വന്തം അജണ്ട നടപ്പാക്കും. ഈ അവസരം ചിലർ സുഹൃത്തുക്കളുമായി വാക്ക് തർക്കത്തിൽ അകപ്പെടുകയും ചെയ്യാം.

നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വിചാരധാര, മനോഭാവം, വീക്ഷണകോൺ എന്ന ഒന്നാം ഭാവത്തിൽ ശുക്രൻ നിൽക്കുന്നു. മറ്റുള്ളവരെ നിങ്ങളിലേക്ക് സ്വാധീനിക്കാൻ അനുകൂല അവസരമാകുന്നു. പുതിയ ബന്ധങ്ങൾ ഉണ്ടാകാനും, നിലവിൽ ഉള്ളവയെ ശക്തിപ്പെടുത്താനും കഴിയുന്ന അവസ്ഥയാണ്. ലുക്‌സ് മെച്ചപ്പെടുത്തുക, പുതിയ വസ്ത്രങ്ങൾ, ആഭരണങ്ങൾകൊണ്ട് സ്വയം അലങ്കരിക്കുക എന്നിവ നടത്തും. നിങ്ങളുടെ വ്യക്തിപ്രഭാവം കൊണ്ട് കാര്യങ്ങൾ നേടേണ്ട അവസ്ഥകൾ ഉണ്ടെങ്കിൽ റിസ്‌ക് എടുക്കേണ്ട സമയമാണ്. ശുക്രന്റേതായ പ്രഭാവം നിങ്ങൾ പ്രദർശിപ്പിക്കുകയാൽ മറ്റു വ്യക്തികളെ ആകർഷിച്ചു കൊണ്ടേയിരിക്കും.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)

പതിനഞ്ചാം തീയതി നിങ്ങളുടെ പത്താം ഭാവത്തിൽ ന്യൂമൂൺ എത്തും. ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ എന്ന വിഷയങ്ങളിൽ ജോലിയിലെ പുതിയ നീക്കങ്ങൾ, നിങ്ങൾ മറ്റുള്ളവരുടെ ശ്രദ്ധയെ ആകർഷിക്കുന്നു എന്ന തോന്നൽ, ജോലിയെക്കുറിച്ചുള്ള ലോങ്ങ് ടേം പദ്ധതികൾ എന്നിവയും പ്രതീക്ഷിക്കാം.

ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ എന്ന പത്താം ഭാവത്തിൽ ഈ ആഴ്ച സൂര്യനും, ചൊവ്വയും ബുധനും നിൽക്കുന്നു. അധികാരികളുമായുള്ള സംസാരം പ്രതീക്ഷിക്കുക. ഈ മൂന്നു ഗ്രഹങ്ങളും ഏതാണ്ട് ഒരേ പോലെയുള്ള ഫലങ്ങൾക്ക് കാരണമാകും. ഈ ഭാവത്തിൽ സൂര്യൻ നിൽക്കുമ്പോൾ അധികാരികൾ സാധാരണയിൽ കവിഞ്ഞ പ്രാധാന്യം, നിങ്ങളുടെ ജോലി, നിലപാടുകൾ, ജോലിയിൽ നിങ്ങൾ നടത്തുന്ന നീക്കങ്ങൾ എന്നിവയിൽ നിൽക്കുന്നതായി കാണാൻ കഴിയും. ഭൂതകാലത്ത് നിങ്ങൾ ചെയ്ത ജോലിയുടെ അളവ്, കൃത്യത, ഫലം എന്നിവയെ ക്കുറിച്ചുള്ള ചർച്ചകൾ നടത്താം. വളരെ നയത്തിൽ നിൽക്കേണ്ട സമയമാകുന്നു. ബുധൻ അനാവശ്യ സംസാരത്തിന് പ്രേരിപ്പിച്ചില്ല എങ്കിൽ നില ഭദ്രമാക്കേണ്ടതാണ്. ചിലർ പുതിയ ജോലി, ബിസിനസ് എന്നിവയെക്കുറിച്ച് ചിന്തിക്കാം.

രഹസ്യ മോഹങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ദൂരദേശ വാസം, ഒറ്റപ്പെടൽ, നിഗൂഢ വിഷയങ്ങൾ, ബ്ലെഡ് പ്ലെഷേഴ്‌സ്, അതീന്ദ്രിയ ജ്ഞാനം എന്ന പന്ത്രണ്ടാം ഭാവത്തിലെ വിഷയങ്ങളിൽ നിൽക്കുന്നത് ശുക്രൻ ആണ്. രഹസ്യ സമാഗമങ്ങൾക്ക് വേണ്ടി ആഗ്രഹിക്കും. ഹൃദയത്തിൽ സെക്ഷ്വൽ ആഗ്രഹങ്ങൾ നിറയുകയും, പക്ഷെ അവയെ വെളിപ്പെടുത്താതിരിക്കുകയും ചെയ്യും. എല്ലാ മോഹങ്ങളെയും ഹൃദയത്തിൽ അടക്കി നിർത്തുകയും ചെയ്യും. ഒറ്റപ്പെട്ട സ്ഥലവുമായി ബന്ധമുള്ള വ്യക്തികളെ കണ്ടെത്താം.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)

പതിനഞ്ചാം തീയതി ദൂരയാത്രകൾ, ഉയർന്ന പഠനം, തത്വചിന്ത, ആത്മീയത, വിദേശ ബന്ധം എന്ന ഒൻപതാം ഭാവത്തിൽ വിദേശ സംസ്‌ക്കാരവുമായുള്ള ബന്ധം, ദൂരദേശത്ത് നിന്നുള്ള വ്യക്തികളുമായുള്ള സംവാദം എന്നിവയുണ്ടാകും. നിയമവുമായി അൽപ്പം വടംവലി, എഴുത്തുകാർ, മാദ്ധ്യമ രംഗത്ത് പ്രവർത്തിക്കുന്നവർ എന്നിവർക്കുള്ള നല്ല സമയം.

ദൂരയാത്രകൾ, ഉയർന്ന പഠനം, തത്വചിന്ത, ആത്മീയത, വിദേശബന്ധം എന്ന ഒൻപതാം ഭാവത്തിൽ സൂര്യൻ, ബുധൻ, ചൊവ്വ എന്നിവ നിൽക്കു ന്നു. ഉപരി പഠനം, സ്‌ക്കിൽ ഡെവലപ്പ്‌മെന്റ്, പഠനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ നടക്കാം. ദൂരയാത്രകൾ, യാത്രകളിൽ ഉണ്ടാവുന്ന നിസ്സാര തർക്കങ്ങൾ, എഴുത്തുകാർ, ആശയവിനിമയ രംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള നല്ല സമയം, വിദേശ ബന്ധം, വിദേശത്തേക്ക് ബിസിനസ് ആവശ്യത്തിനു വേണ്ടിയുള്ള യാത്ര ചെയ്യൽ, വിദേശത്ത് നിന്നുള്ള വ്യക്തികളുമായുള്ള സംസാരം, വിദേശത്തു നിന്ന് സന്ദേശം എന്നിവയും പ്രതീക്ഷിക്കാം. പുതിയ കാര്യങ്ങൾ പഠിക്കുകയോ, പഠിപ്പിക്കുകയോ ചെയ്യാം.

കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്ന പതിനൊന്നാം ഭാവത്തിൽ ശുക്രൻ നിൽക്കുന്നു. കൂട്ടായ പ്രോജക്ടുകളിൽ നിന്ന് ലാഭം ലഭിക്കത്തക്ക വിധം സംഭവങ്ങൾ ഉണ്ടാകാം. സുഹൃത്തുക്കൾ വഴി പുതിയ വ്യക്തികളെ കണ്ടുമുട്ടാം. ടീം ജോലികളിൽ കൂടുതൽ സമയം ചെലവാക്കും എന്നാണ് അർത്ഥം. ലാഭങ്ങൾ, പ്രതീക്ഷകൾ എന്നിവയിൽ ലക്ഷ്യം നേടുന്ന രീതിയിൽ ശ്രദ്ധ ഉറപ്പിച്ചു നിൽക്കും. സമാനമനസ്‌ക്കരുടെ ഒപ്പമുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളും പ്രതീക്ഷിക്കാം.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)

സെക്‌സ്, തകർച്ചകൾ, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, മറ്റുള്ളവരുടെ കഴിവുകൾ, രൂപാന്തരം, നിഗൂഢത എന്ന എട്ടാം ഭാവത്തിലേക്ക് പതിനഞ്ചാം തീയതി ന്യൂമൂൺ എത്തും. ധനകാര്യവുമായി അടുത്ത ബന്ധമുണ്ടാകും. ലോണുകൾ ലഭിക്കാം. കടമായി കൊടുത്ത വസ്തുക്കൾ തിരിച്ചു ലഭിക്കാം.

സെക്‌സ്, തകർച്ചകൾ, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, മറ്റുള്ളവരുടെ കഴിവുകൾ, രൂപാന്തരം, നിഗൂഢത എന്ന എട്ടാം ഭാവത്തിലേക്ക് സൂര്യനും ചൊവ്വയും ബുധനും നിൽക്കുന്നു. കൂടുതൽ സെക്ഷ്വൽ ആയ ആഗ്രഹങ്ങൾ, കൂടുതൽ സാമ്പത്തിക നീക്കങ്ങൾ, പങ്കാളിയുമായി സാമ്പത്തിക വിഷയങ്ങളിലെ വാക്ക് തർക്കങ്ങൾ പ്രതീക്ഷിക്കാം. ചൊവ്വ ഈ ഭാവത്തിൽ നിൽക്കുമ്പോൾ യാതൊരു കാരണവുമില്ലാതെ മുൻ വിധികളിലെക്ക് എടുത്തു ചാടും. ഈ അവസ്ഥ നിങ്ങളുമായി ബന്ധത്തിൽ വരുന്ന ഏവർക്കും അൽപ്പം ബുദ്ധിമുട്ട് ഉണ്ടാക്കാതിരിക്കുകയില്ല.

ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ എന്ന പത്താം ഭാവത്തിൽ ശുക്രൻ നിൽക്കുന്നു. ജോലി സ്ഥലത്തെ അനുകൂല സാദ്ധ്യതകൾ ജോലിക്ക് ലഭിക്കുന്ന അംഗീകാരം, മാതാപിതാക്കളുമായുള്ള നല്ല ബന്ധം, അധികാരികളുടെ നല്ല മേൽ നോട്ടം എന്നിവയും ഉണ്ടാകാം.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)

പതിനഞ്ചാം തീയതി വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, നിയമത്തിനു വിധേയമായ ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തിൽ ന്യൂമൂൺ എത്തും. പ്രേമബന്ധം, വിവാഹ ബന്ധം, ബിസിനസ് ബന്ധങ്ങൾ എന്നിവയിൽ കൂടുതൽ സംഭവ വികാസങ്ങൾ നടക്കും. ഈ ഭാവം തെളിഞ്ഞു നിൽക്കുന്ന ശത്രുക്കളുടേത് കൂടിയാകയാൽ അവരും പുതിയ നീക്കങ്ങളാൽ നിങ്ങളെ ആകർഷിക്കും. ബന്ധങ്ങളിൽ വളരെ വികാരഭരിതരാവുകയും പുതിയ നീക്കങ്ങളിൽ തൃപ്തരാകുകയും ചെയ്യും.

വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, നിയമത്തിനു വിധേയമായ ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തിൽ സൂര്യനും, ചൊവ്വയും, ബുധനും നിൽക്കുന്നു. ബന്ധങ്ങളിൽ നിന്ന് വളരെയധികം പ്രതീക്ഷിക്കുന്നു എന്നർത്ഥം. നിലവിലുള്ള ബന്ധങ്ങളിൽ സീരിയസായ നിലപാടുകൾ സ്വീകരിക്കും. പുതിയ ബന്ധങ്ങളിൽ ചെന്നെത്താനുള്ള സാധ്യത വർദ്ധിക്കുന്നു. പുതിയ എഗ്രിമെന്റുകൾ, കോണ്ടാക്ടുകൾ, എന്നിവ നടത്താം. സിംഗിളായവർക്ക് സീരിയസായ ബന്ധങ്ങൾ കണ്ടെത്തുവാൻ അനുകൂല സമയം പ്രപഞ്ചം ഒരുക്കിയിരിക്കുന്നു. ബന്ധങ്ങളിൽ മറ്റുള്ളവരും നിങ്ങൾ സ്വീകരിക്കുന്ന അതേ നിലപാടുകൾ സ്വീകരിക്കണം എന്ന് വാശി പിടിക്കും. അതിനാൽ വാക്കുതർക്കങ്ങളും ഒപ്പം ഉണ്ടാകും. ഈ ഭാവം തെളിഞ്ഞു നിൽക്കുന്ന ശത്രുക്കളെക്കൂടി സൂചിപ്പിക്കുന്നതിനാൽ അൽപ്പം ശ്രദ്ധിച്ചു നീങ്ങണം എന്നർത്ഥം.

ദൂര യാത്രകൾ, ഉയർന്ന പഠനം, ആത്മീയത, തത്വചിന്ത, വിദേശ ബന്ധം എന്ന ഒൻപതാം ഭാവത്തിൽ ശുക്രൻ നിൽക്കുന്നു. ദൂരയാത്രകൾ, പഠനം, പഠിപ്പിക്കൽ, വിദേശത്തു നിന്നുള്ള ബന്ധം, ഉയർന്ന പഠനം, സ്‌ക്കിൽ ഡെവലപ്പ്‌മെന്റ് പ്രോഗ്രാമുകൾ എന്നിവ നടക്കാം. എഴുത്ത്, വായന എന്നീ രംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള അനുകൂല സമയമാകുന്നു. ദൂരയാത്രകളിലെ നല്ല അനുഭവങ്ങൾ, വിദേശ സംസ്‌ക്കാരവുമായുള്ള ബന്ധം എന്നിവയും പ്രതീക്ഷിക്കാം.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)

പതിനഞ്ചാം തീയതി നിങ്ങളുടെ ആറാം ഭാവത്തിൽ ന്യൂമൂൺ എത്തും. ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടി വരുന്ന സമയം. പുതിയ ഭക്ഷണക്രമം, എക്‌സർസൈസ് എന്നിവയെക്കുറിച്ച് ആലോചിക്കും. പുതിയ വളർത്തുമൃഗങ്ങൾ, അല്ലെങ്കിൽ അവയെക്കുറിച്ചുള്ള ചിന്തകൾ ഉണ്ടാകാം. ചിലർക്ക് ജോലിസ്ഥലം അൽപ്പം ആലോചനകൾ ഉണ്ടാക്കിയേക്കാം.

ആരോഗ്യം, സഹപ്രവർത്തകർ, ശത്രുക്കൾ, ജോലിസ്ഥലം, ദിവസേനയുള്ള ജീവിതം, വളർത്തുമൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ സൂര്യൻ, ചൊവ്വ, ബുധൻ എന്നിവ നിൽക്കുന്നു. ചെറിയ പ്രോജക്ടുകളുടെ ആധിക്യം, സഹപ്രവർത്തകരുമായുള്ള വാക്കുതർക്കം, പുതിയ ജോലിയെ ക്കുറിച്ചുള്ള ആലോചന, ചെയ്തു കൊണ്ടിരിക്കുന്ന പ്രോജക്ടിലുള്ള അധികഭാരം എന്നിവ പ്രതീക്ഷിക്കാം. ആരോഗ്യ കാര്യത്തിലുള്ള പ്രത്യേക ശ്രദ്ധ, ജീവിത നിലവാരം മെച്ചപ്പെടുത്താനുള്ള ജോലികൾ എന്നിവയും പ്രതീക്ഷിക്കാം.

സെക്‌സ്, തകർച്ചകൾ, രൂപാന്തരം, നിഗൂഢത, ജോയിന്റ് സ്വത്തുക്കൾ, മറ്റുള്ളവരുടെ കഴിവുകൾ, എന്ന എട്ടാം ഭാവത്തിൽ ശുക്രൻ നിൽക്കുന്നു. കൂടുതൽ സെക്ഷ്വൽ ആഗ്രഹങ്ങൾ, ബന്ധങ്ങളിലെ മുറിവുകൾ ഇല്ലാതാകും വിധം ഉണ്ടാകുന്ന സംഭവങ്ങൾ, നിഗൂഢ വിഷയങ്ങളിലെ താൽപര്യം, രഹസ്യമായ നീക്കങ്ങളിൽ നിന്നുണ്ടാകുന്ന ലാഭങ്ങൾ, പങ്കാളിയുമായി ആഴത്തിൽ ഉണ്ടാകുന്ന ബന്ധം എന്നിവ പ്രതീക്ഷിക്കാം.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)

പതിനഞ്ചാം തീയതി നിങ്ങളുടെ അഞ്ചാം ഭാവത്തിൽ ന്യൂമൂൺ എത്തും. സ്വന്തം ഉല്ലാസം ലക്ഷ്യമാക്കിയുള്ള ഏതെങ്കിലും പ്രവർത്തി ചെയ്യും. സ്വയം വെളിപ്പെടുത്താനുള്ള നല്ല ശ്രമം കാഴ്ചവെക്കും. ജീവിതത്തിൽ കൂടുതൽ റൊമാൻസ് ഉണ്ടാകുവാനുള്ള കാര്യങ്ങൾ ചെയ്യും. സിംഗിളായവർ അവർക്ക് താൽപര്യമുള്ളവരോട് ഹൃദയത്തെ വെളിപ്പെടുത്തേണ്ട സമയമാകുന്നു.

റൊമാൻസ്, കുട്ടികൾ, ഊഹക്കച്ചവടം, ക്രിയേറ്റിവിറ്റി, സ്വയം വെളിപ്പെടുത്തൽ എന്ന അഞ്ചാം ഭാവത്തിലേക്ക് സൂര്യനും, ചൊവ്വയും, ബുധനും നിൽക്കുന്നു. കൂടുതൽ സമയം ഉല്ലാസത്തിനുവേണ്ടി ചിലവഴിക്കും. കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയിലെ നല്ല സമയം, പാവങ്ങളുടെ ഇടയിലെ സൂപ്പർസ്റ്റാർ പദവി, സ്വന്തം കഴിവുകളെ വെളിപ്പെടുത്താനുള്ള അധ്വാനം, ഊഹക്കച്ചവടത്തിലുള്ള താൽപ്പര്യം, മറ്റുള്ളവരെ ഗൗനിക്കാതിരിക്കൽ, കൂടുതൽ നെറ്റ് വർക്കിങ്, അതിൽ നിന്നുണ്ടാകുന്ന ലാഭങ്ങൾ എന്നിവയും പ്രതീക്ഷിക്കാം.

വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, നിയമത്തിനു വിധേയമായ ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തിൽ ശുക്രൻ നിൽക്കുന്നു. പുതിയ പ്രേമബന്ധങ്ങളിലേക്ക് ചെന്നെത്താം. അല്ലെങ്കിൽ നിലവിലുള്ള ബന്ധങ്ങളെ പുഷ്ടിപ്പെടുത്താൻ തക്ക സംഭവങ്ങൾ ഉണ്ടാകും. ആദായകരമായ പുതിയ കോണ്ടാക്ടുകൾ, കല, നിയമം എന്നിവയിൽ ജോലി ചെയ്യുന്നവരെ കണ്ടെത്താം. ഏഴാം ഭാവം തെളിഞ്ഞു നിൽക്കുന്ന ശത്രുക്കളുടേത് കൂടിയായതു കൊണ്ട് അവരുടെ മേലും ഒരു നോട്ടം ഉണ്ടാവേണ്ടതാണ്. കാരണം ശുക്രന്റെ പ്രഭ വർദ്ധിക്കുകയാൽ നിങ്ങളിന്മേൽ അവരും അനാവശ്യ കാര്യങ്ങൾക്ക് വേണ്ടി ആകർഷിക്കപ്പെട്ടേക്കാം.

jayashreeforecast@gmail.com