- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജൂപിറ്റർ ട്രാൻസിറ്റ്: വേദിക് വേഴ്സസ് വെസ്റ്റേൺ അസ്‌ട്രോളജി
വേദിക് അസ്‌ട്രോളജി അനുസരിച്ച് വ്യാഴം ജൂലായ് പതിനാലിന് സൈൻ ആയ കാൻസ്പറിൽ നിന്നും ലിയോയിലേയ്ക്കും, വെസ്റ്റേൺ അസ്‌ട്രോലാജി അനുസരിച്ച് ഓഗസ്റ്റ് പതിനൊന്നാം തീയതി ലിയോയിൽ നിന്ന് വിർഗോയിലേയ്ക്കും നീങ്ങും. ഈ കോളം വെസ്റ്റേൺ രീതിയിൽ ആയതിനാൽ, വ്യാഴം ഇപ്പോൾ ലിയോയിൽ ആണെന്ന കണക്കുകൂട്ടുന്നു. വേദിക് അഥവാ ഹിന്ദു അസ്‌ട്രോളജി മാത്രം ആശ്രയിക
വേദിക് അസ്‌ട്രോളജി അനുസരിച്ച് വ്യാഴം ജൂലായ് പതിനാലിന് സൈൻ ആയ കാൻസ്പറിൽ നിന്നും ലിയോയിലേയ്ക്കും, വെസ്റ്റേൺ അസ്‌ട്രോലാജി അനുസരിച്ച് ഓഗസ്റ്റ് പതിനൊന്നാം തീയതി ലിയോയിൽ നിന്ന് വിർഗോയിലേയ്ക്കും നീങ്ങും. ഈ കോളം വെസ്റ്റേൺ രീതിയിൽ ആയതിനാൽ, വ്യാഴം ഇപ്പോൾ ലിയോയിൽ ആണെന്ന കണക്കുകൂട്ടുന്നു. വേദിക് അഥവാ ഹിന്ദു അസ്‌ട്രോളജി മാത്രം ആശ്രയിക്കുന്നവർക്ക് വേണ്ടി കാൻസർ ടു ലിയോ എന്ന അദ്ധ്യായവും വെസ്റ്റേൺ അസ്‌ട്രോലോജി അനുസരിച് എഴുതുന്ന ഈ കോളത്തിന്റെ വായനക്കാർക്കായി ലിയോ ടു വിർഗോ എന്ന അദ്ധ്യായവും എഴുതുക ആണ്.
ഇവ രണ്ടും തമ്മിൽ ഉള്ള 'ഒരു' വ്യത്യാസം 25 ഡിഗ്രിയുടേതാണ്. ഹിന്ദു അസ്‌ട്രോളജിയെക്കാൾ 25 ഡിഗ്രി മുന്നിലാണ് വെസ്റ്റേൺ അസ്‌ട്രോളജി. അതുകൊണ്ട് വെസ്റ്റേൺ അസ്‌ട്രോലോജി അനുസരിച് ഒരു സൈൻ മുന്നിലായി കണക്ക് കൂട്ടുന്നു. അതാണ് ഏറ്റവും സിമ്പിൾ ആയിട്ടുള്ള വിശദീകരണം. ഹിന്ദു അസ്‌ട്രോളജി 27 നക്ഷത്രങ്ങളെ കേന്ദ്രമാക്കുമ്പോൾ, വെസ്റ്റേൺ സൂര്യനെയും ഭൂമിയും കേന്ദ്രമാക്കുന്നു. ഇങ്ങനെ പല വ്യത്യാസങ്ങൾ ഇവ തമ്മിൽ ഉണ്ട്. ഇവയിൽ ഏതാണ് ശരി, ഏതാണ് തെറ്റ് എന്ന് ആർക്കെങ്കിലും കൃത്യമായി പറയാൻ കഴിയുമോ എന്ന് സംശയം ആണ്. എങ്കിലും ഇവ എല്ലാം തന്നെ നാം പ്രപഞ്ചവുമായി എത്രയധികം കണക്ടഡ് ആണ് എന്ന സത്യം നമ്മോട് പറയുന്നു.
വ്യാഴം നീങ്ങുന്നതിനെ കുറിച്ച് കൂടുതൽ അറിയുകയും അതിലെ നല്ല വശങ്ങൾ ജീവിതത്തിൽ പ്രാവർത്തികം ആക്കണം എങ്കിൽ വ്യാഴത്തെ കുറിച്ച് കൂടുതൽ അറിഞ്ഞേമതിയാകൂ. കാളിദാസ മഹാകവി എഴുതിയ ഉത്തരകലാമ്രിത എന്ന പുസ്തകത്തിൽ വ്യാഴത്തെ കുറിച്ച് പരാമർശിക്കുന്നതിൽ വ്യാഴം ഒരു ഹയർ ക്ലാസ് വ്യക്തിയെ. അല്ലെങ്കിൽ ഹയർ ക്ലാസ് അറിവിനെ സൂചിപ്പിക്കുന്നു. പരിശുദ്ധം, മനോഹരം, ഉയർന്ന അറിവ് എന്നിവ എല്ലാം. സോഡിയാക് വീലിലെ രണ്ടു രാശികളെ (സൈൻ) വ്യാഴം നിയന്ത്രിക്കുന്നു. സജിട്ടരിയാസ് (ധനു), പീസീസ് (മീനം). നാച്ചുറൽ സോഡിയാക് വീലിലെ ഒൻപതാം ഭാവം ആയ സജിട്ടരിയാസ് ഉയർന്ന പഠനം, ആത്മീയത, അസ്‌ട്രോളജി, വിദേശ ബന്ധം, ദൂര യാത്രകൾ, എന്നിവയെ സൂചിപ്പിക്കുമ്പോൾ, പീസീസ്, രേഹസ്യ മോഹങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ബ്ലെഡ് പ്രഷേഴ്‌സ്, നിഗൂഡ വിഷയങ്ങൾ, അതീന്ദ്രിയ ജ്ഞാനം ഒറ്റപ്പെടൽ, ദൂര ദേശ വാസം എന്നീ വിഷയങ്ങളെ സൂചിപ്പിക്കുനതായി അറിയാമല്ലോ. ഈ ഗ്രഹം മഹാഭാഗ്യത്തെ സൂചിപ്പിക്കുന്നു. രാഹുവുമായി സുഹൃത്തുക്കൾ ആയി അറിയപ്പെടുന്ന മൂന്നു ഗ്രഹങ്ങളിൽ ഒന്നാണ് വ്യാഴം. യഥാർത്ഥ ത്തിൽ രാഹുവിന്റെ ശക്തിയെ ഒതുക്കാൻ പ്രാപ്തമായ ഏറ്റവും ശക്തനായ ഗ്രഹം വ്യാഴം തന്നെയാകുന്നു.
വ്യാഴം ഏതു ഭാവത്തിൽ നിൽക്കുന്നുവോ ആ ഭാവം സൂചിപ്പിക്കുന്ന വസ്തുക്കളോടുള്ള മോഹം ഇരട്ടിയാകുന്നു. വളരെ അധികം ആഗ്രഹത്താൽ നാം ചിലപ്പോൾ വഞ്ചിക്കപ്പെടാനും സാധ്യത ഉണ്ട്. ഉദാഹരണത്തിന് വ്യാഴം ഒന്നാം ഭാവത്തിൽ നിൽക്കുന്നവർ അവർക്ക് മഹാഭാഗ്യങ്ങൾ ഉണ്ടായാലും അവയിലൊന്നും തൃപ്തിപ്പെടാതെ നിൽക്കുന്നതു കണ്ടിടുണ്ട്. നിങ്ങളുടെ ബെർത്ത് ചാർട്ടിൽ വ്യാഴം ഏതു ഭാവത്തിൽ ആണെന്ന് നോക്കുക്ക. ആ ഭാവത്തിലെ വിഷയങ്ങളിൽ നിങ്ങളുടെ അവസ്ഥയെ കുറിച്ച് ആലോചിക്കുക. ആ അവസ്ഥ ഏതു ഭാവത്തിലാണോ ആ ഭാവം സൂചിപ്പിക്കുന്ന വിഷയങ്ങളിൽ അധികമായ ആഗ്രഹം നിങ്ങൾക്ക് തരുന്നില്ലേ എന്നും ആലോചിക്കുക. ആ ആഗ്രഹത്തെ അടക്കുകയാണോ, വർധിപ്പിക്കുക ആണോ നിങ്ങൾക്ക് നല്ലത് എന്ന് അറിയുക. ഉദാഹരണത്തിന് ഏഴാം ഭാവത്തിൽ വ്യാഴം നിൽക്കുന്നു എങ്കിൽ പങ്കാളിയിൽ നിന്ന് അധികമായ പ്രതീക്ഷകൾ ഉണ്ടാകാനും, ആ പ്രതീക്ഷകൾ ജീവിതത്തിൽ തിരിച്ചടി നൽകാനും നല്ല സാധ്യത ഉണ്ട്. ആ പ്രതീക്ഷകളെ മെരുക്കുക തന്നെ ആകും ഏറ്റവും നല്ലത്. അല്ലാതെ ചരട് കെട്ടിയോ, വില കൂടിയ കല്ല് ധരിച്ചോ പരിഹാരം കാണാമെന്നു പ്രതീക്ഷിക്കേണ്ട. ഇനി അങ്ങനെ ചെയ്യണം എന്ന് നിർബന്ധം ഉള്ളവർക്ക് ചെയ്തു നോക്കി ഫലം അറിയാവുന്നതാണ്. അപ്പോൾ, മഹാഭാഗ്യം, ഉയർന്ന പഠനം, ഹയർ ക്ലാസ് ചിന്തകൾ, ദൂര ദേശ ബന്ധം, ആത്മീയത, അസ്‌ട്രോളജി എന്നിവയെ സൂചിപ്പിക്കുന്ന വ്യാഴം ഹിന്ദു അസ്‌ട്രോളജി അനുസരിച്ച് കാൻസർ (കർക്കടകം) രാശിയിൽ നിൽക്കുന്നു ജൂലായ് പതിനഞ്ചിന് ലിയോ (ചിങ്ങം രാശിയിലേക്ക് നീങ്ങിക്കഴിഞ്ഞിരിക്കുന്നു എന്നാൽ വെസ്റ്റേൺ രീതി അനുസരിച്ച് വ്യാഴം ആഗസ്റ്റിൽ ആയിരിക്കും നീങ്ങുക. അതും വിർഗോയിലേയ്ക്ക്.
അടുത്ത ആഴ്ച വേദിക് രീതിയിലുള്ള ഫലം പറയുന്നതാണ്. ഈ ട്രാൻസിസ്റ്റ് പൂർണമായും മനസിലാക്കാനും, വ്യാഴത്തിന്റെ നീക്കം അനുസരിച്ച് എങ്ങനെ ഏതൊക്കെ കാര്യങ്ങൾ പ്ലാൻ ചെയ്യണം എന്നും അറിയണമെങ്കിൽ വ്യാഴം നിങ്ങളുടെ ഏതു ഭാവത്തിൽ നിൽക്കുന്നു, ആ ഭാവം ഏതൊക്കെ വിഷയങ്ങളെ സൂചിപ്പിക്കുന്നു. നിങ്ങളുടെ ലഗ്‌നം ഇതാണ്, വ്യാഴം ലഗ്‌നത്തിൽ നിന്ന് എത്രാം ഭാവത്തിൽ നിൽക്കുന്നു, നിങ്ങളുടെ രാശി (മൂൺ സൈൻ) ഏതാണ്. വ്യാഴം രാശിയിൽ നിന്ന് എത്രാം ഭാവത്തിൽ നിൽക്കുന്നു എന്നിവ അറിയുക. ഈ ലേഖനത്തിൽ എന്തെങ്കിലും കാര്യങ്ങൾ കൂടുതൽ പറയണം എങ്കിൽ അത് എന്നെ അറിയിക്കുക. ഇത്രയും വായിച്ചതിൽ നിന്ന് എന്തെങ്കിലും സംശയം ഉണ്ടായാലും അവ അറിയിക്കാൻ ദയവായി ശ്രമിക്കുക.
ജൂലായ് നാലാംവാരം
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
കുട്ടികൾ, പ്രേമം, ഊഹക്കച്ചവടം, ക്രിയേടിവിടി ഹോബികൾ, സ്വയം വെളിപ്പെടുത്തൽ എന്ന അഞ്ചാം ഭാവത്തിൽ സൂര്യനും ബുധനും നിൽക്കു ന്നു. കൂടുതൽ നെറ്റ് വർകിങ്, സോഷ്യൽ മീഡിയയിൽ നടത്തുന്ന കൂടുതൽ പ്രവർത്തികൾ, അത് വഴി ലഭിക്കുന്ന ലാഭകരമായ ബന്ധങ്ങൾ, കൂടുതൽ വിനോദങ്ങൾ, കുട്ടികളുടെ പുരോഗതിക്കുവേണ്ടി ഉള്ള കാര്യങ്ങൾ എന്നിവ ചെയ്യും. മറ്റു ഭാവങ്ങളിൽ ഉള്ള ഗ്രഹങ്ങളുടെ നില അനുസരിച്ചായിരികും അഞ്ചാം ഭാവത്തിൽ നിങ്ങൾ നടത്തുന്ന നീക്കങ്ങളുടെ അളവ്. എങ്കിലും അഞ്ചാം ഭാവത്തിലെ വിഷയങ്ങളിൽ വിനോദത്തിനും, കുട്ടികൾ, അല്ലെങ്കിൽ യൂത്ത് ഗ്രൂപ്പുകൾ, ക്രിയേടിവിറ്റി, ഹോബികൾ എന്നിവയ്ക്ക് വേണ്ടി കൂടുതൽ സമയം ഉപയോഗിക്കും എന്ന് കാണപ്പെടുന്നു.
കുടുംബം വീട്, മാതാപിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ എന്ന നാലാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. വീട്ടുകാരോട് സ്വന്തം നയം വ്യക്തമാക്കുന്നതിൽ ഒരു മടിയും കാണിക്കുകയില്ല. പക്ഷെ അത് അവർ സ്വീകരിക്കുമോ എന്ന് കണ്ടറിയണം. വീട് വില്പന, വാങ്ങൽ, മാറ്റം എന്നിവയ്ക്ക് വേണ്ടി ആലോചിക്കും. വാഗ്വാദങ്ങൾ പ്രതീക്ഷിക്കാം. കാരണം നിങ്ങളുടെ കാഴ്ചപ്പാടുകൾ ഏറ്റവും നല്ലതാണെന്ന ധാരണയിലാണ് നിങ്ങളുടെ നീക്കം. അത് മറ്റുള്ളവരിൽ അടിച്ചേല്പിക്കും, അവർ അത് തള്ളിക്കളയുകയും ചെയ്യും!
ആരോഗ്യം, സഹപ്രവർത്തകർ, ശത്രുക്കൾ, ദിവസേന ഉള്ള ജീവിതം, വളർത്തു മൃഗങ്ങൾ, ബാധ്യതകൾ എന്ന ആറാം ഭാവത്തിൽ ശുക്രൻ നിൽക്കുന്നു. ജോലി സ്ഥലത്ത് ക്രിയേടീവ് ആയ ജോലികൾ ചെയ്യണം എന്നാണ്. വളർത്തു മൃഗങ്ങളോടുള്ള താൽപര്യം, ഒരു ക്രിയേടീവ് പ്രോജക്ട് ഉണ്ടാകാം. സഹപ്രവർത്തകർ ആയി പുതിയ വ്യക്തികൾ എത്താം. ജോലി സ്ഥലം വൃത്തിയാക്കാം. എല്ലാ രീതിയിലും ജോലി സ്ഥലം മെച്ചമാക്കാനുള്ള സാഹചര്യം കാണുന്നു.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
കുടുംബം, വീട്, മാതാപിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ എന്ന നാലാം ഭാവത്തിൽ സൂര്യനും, ബുധനും നിൽക്കുന്നു. വീട്, വിൽപന, വാങ്ങൽ, മാറ്റം എന്ന കാര്യങ്ങളെ കുറിച്ച് കൂടുതൽ പ്ലാനുകൾ തയ്യാറാക്കും കുടുംബത്തോട് കൂടി കൂടുതൽ സമയം, ബന്ധു ജന സമാഗമം. കുടുംബവുമായി ഒന്നിച്ചുള്ള യാത്രകൾ, കുടുംബയോഗങ്ങൾ, ഒത്തു തീർപ്പുകൾ, വീടിനായുള്ള ലോങ്ങ് ടേം പദ്ധതികൾ എന്നിവയും ഉണ്ടാകാം.
ആശയ വിനിമയം, ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, സഹോദരങ്ങൾ, ടെക്‌നോളജി, ഇലക്ട്രോണിക്‌സ് എന്ന മൂന്നാം ഭാവത്തിൽ നിൽക്കുന്നത് ചൊവ്വ ആണ്. സംഭാഷണംതുറന്നതാകും. എന്തും പറയാൻ മടിക്കുകയില്ല. ഹൃദയത്തിൽ അടക്കിപ്പിടിച്ച പലതും വാക്കുകളിലൂടെ തുറന്നടിക്കുന്ന സമയമാണ്. ആശയങ്ങൾ അധികമായി ഉപയോഗിക്കേണ്ട പ്രോജക്ടുകൾ ഉണ്ടാകും പ്രോജക്ടുകളെ കുറിച്ചുള്ള കൂടുതൽ ചിന്തകൾ, ചെറുയാത്രകൾ, ചെറിയ ട്രെയിനിങ്ങുകൾ, അയൽക്കാർക്ക് വേണ്ടി ഉള്ള കൂടുതൽ ജോലികൾ, എന്നിവ ഉണ്ടാകും. ഈ അവസ്ഥയിൽ ശാരീരിരിക അസ്വസ്ഥതകൾ സാധാരണം ആയിരിക്കും.
കൂടുതൽ സന്തോഷിക്കാനുള്ള അവസരവുമായി ശുക്രൻ അഞ്ചാം ഭാവത്തിലേയ്ക്ക് എത്തിക്കഴിഞ്ഞു. പ്രേമം, കുട്ടികൾ, ക്രിയേടിവിടി, ഊഹ ക്കച്ചവടം, ഹോബികൾ, സ്വയം വെളിപ്പെടുത്തൽ എന്ന വിഷയങ്ങളിൽ കൂടുതൽ സാദ്ധ്യതകൾ ഉണ്ടാവാം. സിംഗിൾ ആയി നടന്നവർക്ക് നന്നായി മിംഗിൾ ചെയ്യാനുള്ള അവസരം ഉണ്ടാകും. വിവാഹിതർക്ക് കുട്ടികളുടെ കാര്യത്തിൽ ശുഭ വാർത്തകൾ കേൾക്കുവാൻ കഴിയും. കുട്ടികൾക്ക് വേണ്ടി കാത്തിരിക്കുന്നവർക്ക് പ്രപഞ്ചം അനുകൂല അവസരങ്ങൾ കൊണ്ട് വന്നിരിക്കുന്നു. ഈ വിഷയത്തെക്കുറിച്ച് വേണമെങ്കിൽ ഒരു വലിയ ലേഖനം തന്നെ എഴുതുവാൻ ഉണ്ട്. എങ്കിലും ശുക്രൻ അഞ്ചാം ഭാവത്തിലേയ്ക്ക് നീങ്ങുമ്പോൾ കുട്ടികളുടെ കാര്യത്തിൽ ശുഭ വാർത്തകൾ കേൾക്കണം എന്നാണ്. പുതിയ ഹോബികൾ, ക്രിയേടിവിടി ഉപയോഗിക്കേണ്ട പ്രോജക്ടുകൾ, യൂത്ത് ഗ്രൂപ്പുകളിൽ ഉള്ള ജോലികൾ, ഊഹ ക്കച്ചവടത്തിൽ നിങ്ങൾക്കുള്ള താല്പര്യം എന്നിവ പ്രതീക്ഷിക്കാം.
ജമിനി (മെയ് 21 - ജൂൺ 20)
സഹോദരങ്ങൾ, ആശയ വിനിമയം, ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, ടെക്‌നോളജി, നെറ്റ് വർകിങ്, അയൽക്കാർ, ഇലക്ട്രോണിക്‌സ് എന്ന മൂന്നാം ഭാവത്തിൽ സൂര്യനും, ബുധനും നിൽക്കുന്നു. മൂന്നാം ഭാവത്തിലെ വിഷയങ്ങളിൽ ശാരീരികവും, മാനസികവുമായ അധിക പങ്കാളിത്തത്തെ കാണിക്കുന്നു ആശയങ്ങൾ ഉപയോഗിച്ച് ചെയ്യേണ്ട പ്രോജക്ടുകൾ, ചെറുയാത്രകൾ, ടെക്‌നോളജിയുടെ കൂടുതൽ ഉപയോഗം, അടുത്ത് താമസിക്കുന്നവർ, അല്ലെങ്കിൽ ബന്ധുക്കൾക്ക് വേണ്ടിയുള്ള സഹായം ചെയ്തു കൊടുക്കൽ, സഹോദരങ്ങളോടുള്ള ബന്ധത്തിന്റെ കണക്കെടുക്കൽ, ആ ബന്ധങ്ങളിലെ ശുദ്ധീകരണം, കൂടുതൽ വ്യക്തികളുമായി ഉള്ള ആശയ വിനിമയം, ചെറിയ സ്‌കിൽ ഡെവലപ്‌മെന്റ് പ്രോഗ്രാമുകൾ, ഷോർട്ട് ടേം പദ്ധതികളിൽ വിജയം എന്നിവ ഉണ്ടാകാം.
ധനം, വസ്തുവകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു അധിക ജോലി, രണ്ടാം ജോലി, അധിക അധ്വാനം എന്നിവയെ സൂചിപ്പിക്കുന്നു. സാമ്പത്തിക വർധനവിനായി ആഗ്രഹിക്കുകയും അങ്ങനത്തെ പ്രോജക്ടുകൾക്കായി ശ്രമിക്കുകയും ചെയ്യും. പുതിയ ധന സമ്പാദന മാർഗങ്ങളിലേയ്ക്ക് ഉള്ള വഴികൾ തെളിഞ്ഞു വരാം. ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. വലിയ റിസ്‌കുകൾ ഒഴിവാക്കുക ആകും നല്ലതെന്ന തോന്നൽ ഉണ്ടാകും. ഈ ഭാവം സ്വന്തം മൂല്യം, ആത്മ വിശ്വാസം എന്നിവയെ കൂടി സൂചിപ്പിക്കുന്നു. ഇവയെ മറ്റുള്ളവർ ചോദ്യം ചെയ്യാനും, എന്ത് വില കൊടുത്തും നിങ്ങൾ അവയെ സംരക്ഷിക്കാനും ശ്രമിക്കും. ഈ സമയം, വാക്ക് തർക്കകങ്ങൾ, അഭിപ്രായ വ്യത്യാസങ്ങൾ എന്നിവയും ഉണ്ടാകാനുള്ള സാധ്യത കാണുന്നു.
കുടുംബം, വീട്, മാതാപിതാക്കൾ, പൂർവ്വികർ, പൂർവ്വികസ്വത്തുക്കൾ എന്ന നാലാം ഭാവത്തിൽ ശുക്രൻ നിൽക്കുന്നു. വീട് വൃത്തിയാക്കൽ, മോടി പിടിപ്പിക്കൽ എന്നിവ നടക്കും. ബന്ധുജന സമാഗമം, കുടുംബയോഗങ്ങൾ, പൂർവ്വികരെ സ്മരിക്കൽ എന്നിവ നടക്കാം വീട്ടുകാർ എന്ത് പറഞ്ഞാലും നിങ്ങൾ അതിനെ വൈകാരികമായി നേരിടും. പക്ഷെ കൂടുതൽ സൗമ്യത പ്രതീക്ഷിക്കാം. വീടുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരെ കണ്ടുമുട്ടാം.
കാൻസർ (ജൂൺ 21 - ജൂലൈ 22)
ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിൽ സൂര്യനും ബുധനും നിൽക്കുന്നു. സാമ്പത്തിക വർധന ലക്ഷ്യമാക്കി പ്രവർത്തിക്കുന്നു. അത് പോലെ തന്നെ അധിക ചിലവും ഉണ്ടായേക്കാം. അവസരങ്ങൾ വന്നാലും മനസും ആശയങ്ങൾ ഒപ്പം എത്തുന്നില്ലേ എന്ന തോന്നൽ ഉണ്ടാകും. വില കൂടിയ വസ്തുക്കൾ വാങ്ങാൻ സാധ്യത കാണുന്നു. പുതിയ പ്രോജക്ടുകളിൽ ശ്രദ്ധ കൂടുതൽ നൽകുന്നതിനു പലരും ചെയ്തു കൊണ്ടിരുന്നവയെ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ ആയിരിക്കും. സാമ്പത്തിക അച്ചടക്കത്തിന് വേണ്ടി പ്ലാനുകൾ എഴുതി ഉണ്ടാക്കും.
നിങ്ങളുടെ ലുക്‌സ്, വ്യക്തിത്വം, മനോഭാവം, വിചാരധാര, വീക്ഷണകോൺ എന്ന ഒന്നാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. കൂടുതൽ ആക്ഷൻ പ്രതീക്ഷിക്കാം ബിസിനസ്, ജോലി എന്നിവയിലെ പുതിയ നീക്കങ്ങൾ, എന്നിവ പ്രതീക്ഷിക്കാം. യുദ്ധങ്ങളുടെ ദേവനായ ചൊവ്വ ഒന്നാം ഭാവത്തിൽ നിക്കുമ്പോൾ മറ്റുള്ളവരോട് എന്തും പറയാനുള്ള പ്രലോഭനം ഉണ്ടാകും. അതുകൊണ്ടുണ്ടാകുന്ന വാക്ക് തർക്കളങ്ങൾ, ഒരു തരം അസഹ്യത, അല്ലെങ്കിൽ എന്തിലും ഉള്ള മനം മടുപ്പ് ഉണ്ടാകാം. നിങ്ങളിൽ ധാരാളം ശക്തി ഉണ്ടാകുന്നു അത് പ്രവർത്തിയിൽ കൊണ്ട് വരാനുള്ള സാഹചര്യങ്ങൾ ഇല്ല എങ്കിൽ ഈ അസഹ്യത കൂടുതൽ തോന്നാം. ശരീരിരികമായ അസ്വസ്ഥതകളും ഈ അവസരം സാധാരണ ആണ്.
സഹോദരങ്ങൾ, ആശയ വിനിമയം, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, ടെക്‌നോളജി, നെറ്റ് വർകിങ്, അയൽക്കാർ, ഇലക്ട്രോണിക്‌സ് എന്ന മൂന്നാം ഭാവത്തിൽ ശുക്രൻ നിൽക്കുന്നു. അയൽക്കാരുടെ ഇടയിൽ പ്രാധാന്യം വർധിക്കും. ബുദ്ധിപരമായ നീക്കങ്ങൾ നടത്തുന്നവരോടുള്ള താല്പര്യം. ചെറുയാത്രകൾ, യാത്രകളിലെ ഉന്മേഷമുണ്ടാക്കുന്ന സംഭവങ്ങൾ, എഴുത്തുകാർ, ആശയ വിനിമയ രംഗത്ത് പ്രവർത്തിക്കുന്നവർ എന്നിവരോടുള്ള സൗഹൃദം, ചെറു കോഴ്‌സുകൾ എന്നിവ ഈ ആഴ്ച പ്രതീക്ഷിക്കാം.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
നിങ്ങളുടെ ലുക്‌സ്, വ്യക്തിത്വം, മനോഭാവം, വിചാരധാര, വീക്ഷണകോൺ എന്ന ഒന്നാം ഭാവത്തിൽ സൂര്യനും ബുധനും നിൽക്കുന്നു. കൂടുതൽ ആത്മ വിശ്വാസം, കൂടുതൽ ആക്ഷൻ, മറ്റുള്ളവരെ ഉപദേശിക്കുന്നതിലെ ധാരാളിത്തം, കൂടുതൽ ചെറുജോലികളിൽ എങ്കിലും അവയിലെ അപൂർണത, ഒന്നിലും മനസുറപ്പിക്കാതെ ഉള്ള നിലപാടുകൾ എന്നിവ പ്രതീക്ഷിക്കാം. എങ്കിലും മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിച്ചു കൊണ്ടുള്ള നീക്കങ്ങൾ ഉണ്ടാകും. സൗന്ദര്യം മെച്ചപ്പെടുത്താനുള്ള നീക്കങ്ങൾ നടത്തും.
രഹസ്യമോഹങ്ങൾ, രഹസ്യശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ബ്ലെഡ് പ്രെഷേഴ്‌സ്, ആത്മീയത, നിഗൂഡ വിഷയങ്ങൾ, ദൂരദേശ വാസം, ഒറ്റപ്പെടൽ വേദനകൾ, നഷ്ടങ്ങൾ എന്ന പന്ത്രണ്ടാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. ഏകാന്തനായി നിൽക്കാൻ ആഗ്രഹിക്കുന്നു. സമൂഹ മധ്യത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്നു. വിചിത്രമായ സ്വപ്‌നങ്ങൾ നിങ്ങളെ തേടി എത്തുന്നു. ഉറക്കം തടസപ്പെടാം. ക്രിയേടീവ് ആയ കാര്യങ്ങളിൽ ശ്രദ്ധ കൊടുക്കാൻ ആഗ്രഹിക്കും. ഇത് ഭാവിയിലേക്കുള്ള അടിത്തറ പാകാൻ ഉള്ള സമയമാകുന്നു. ഈ അവസ്ഥയിൽ നിങ്ങൾ ഉണ്ടാക്കുന്ന പദ്ധതികൾ ഉടൻ തന്നെ പ്രാവർത്തികമാക്കാൻ സാധിക്കുന്നതാണ്.
ധനം വസ്തുവകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിൽ ശുക്രൻ നിൽക്കുന്നു. ധനത്തിന്റെ അധിക ചെലവ് പ്രതീക്ഷിക്കാം. പുതിയ വസ്തുക്കൾ വാങ്ങാം. ധനം വരുകയും ചെയ്യാം. ധനവുമായി ബന്ധപ്പെട്ടു ജോലി ചെയ്യുന്ന വ്യക്തികൾ ഉദാ: ബാങ്കർ, അകൗണ്ടന്റ്. നിങ്ങളുടെ മൂല്യം, ആത്മ വിശ്വാസം എന്നിവയെ ബൂസ്റ്റ് ചെയ്യാൻ സഹായകമായ വ്യക്തികളുമായി അടുപ്പത്തിൽ വരാം.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
രഹസ്യമോഹങ്ങൾ, രഹസ്യശത്രുക്കൾ, ഒളിപ്പിച്ചുവച്ച കഴിവുകൾ, ബ്ലെഡ് പ്രെഷേഴ്‌സ്, ആത്മീയത, നിഗൂഡ വിഷയങ്ങൾ, ദൂരദേശ വാസം, ഒറ്റപ്പെടൽ വേദനകൾ, നഷ്ടങ്ങൾ എന്ന പന്ത്രണ്ടാം ഭാവത്തിൽ സൂര്യനും ബുധനും നില്ക്കുന്നു. ഭാവിയിലേക്കുള്ള പദ്ധതികൾ തയ്യാറാക്കുന്ന സമയമാണ്. കൂടുതൽ വായന കൂടുതൽ റിസേർച്ച്, ഭൂതകാലവുമായി ഒരു നേർക്കാഴ്ച, ഏകാന്തനായി നിൽക്കുവാനുള്ള ആഗ്രഹം, ജീവിതത്തിലെ സംഭവങ്ങളെ പ്രാർത്ഥന, ധ്യാനം, നിഗൂഡവിഷയങ്ങൾ എന്നിവ വഴി വേർ തിരിച്ചറിയുവാനുള ശ്രമം എന്നിവയും നടത്തും. ജീവ കാരുണ്യ പ്രവർത്തനങ്ങൾ, ഉൾവിളിനിറഞ്ഞ സ്വപ്‌നങ്ങൾ എന്നിവയും പ്രതീക്ഷിക്കാം.
കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ മോഹങ്ങൾ, പ്രതീക്ഷകൾ എന്ന പതിനൊന്നാം ഭാവത്തിൽ ചൊവ്വ നില്ക്കുന്നു. ഭാവിയിലേക്കുള്ള പദ്ധതികൾ സുഹൃത്തുക്കളുമായി ഒന്ന് ചേർന്ന് തയ്യാറാക്കും. അവരുടെ ഒപ്പം നിൽക്കും എങ്കിലും സ്വന്തം അജണ്ടകൾ രഹസ്യമായി നടപ്പാക്കും. സുഹൃത്തുക്കളുമായി അല്പം വാക്ക് തർക്കങ്ങളും പ്രതീക്ഷിക്കുക. ജീവകാരുണ്യ പ്രവർത്തനങ്ങൾ ഉണ്ടാകും.
നിങ്ങളുടെ ലുക്‌സ്, വ്യക്തിത്വം, മനോഭാവം, വിചാരധാര, വീക്ഷണ കോൺ എന്ന ഒന്നാം ഭാവത്തിൽ ശുക്രൻ നിൽക്കുന്ന ഈ സമയം നിങ്ങൾ നന്നായി പ്രയോജനപ്പെടുത്തണം. സൗന്ദര്യ വർധന നടത്തും. ഈ സമയം ശുക്രന്റെതായ ഒരു ആകർഷണം നിങ്ങളിൽ തീർച്ചയായും ഉണ്ടാകും. മറ്റുള്ളവർക്ക് നിങ്ങളെ നിഷേധിക്കാൻ കഴിയാത്ത സാഹചര്യം നിലനില്ക്കുന്നതിനാൽ ടെസ്റ്റുകൾ, അഭിമുഖങ്ങൾ എന്നിവയിൽ പങ്കെടുക്കണം. അനുകൂലമായ ഉത്തരങ്ങൾക്ക് പ്രപഞ്ചം നിങ്ങളെ സപ്പോർട്ട് ചെയ്യുന്നു. ഒത്തു തീർപ്പുകൾ ആരിൽ നിന്നെങ്കിലും നേടണം എന്ന് നിങ്ങൾ ആഗ്രഹിച്ചിരുന്നോ അതിനു വേണ്ടി റീസണബിൾ ആയ നീക്കങ്ങൾ നടത്തണം. പക്ഷെ എടുത്തുചാടരുത്. നിലവിൽ ഉള്ള ബന്ധങ്ങൾ ശക്തിപ്പെടുത്താനും, പുതിയ പ്രേമ ബന്ധങ്ങളിലേയ്ക്ക് കാൽ വഴുതി വീഴാനും നല്ല സാഹചര്യമാണ്.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ മോഹങ്ങൾ, പ്രതീക്ഷകൾ എന്ന പതിനൊന്നാം ഭാവത്തിൽ സൂര്യനും ബുധനും നില്ക്കുന്നു. ടീം വർക്കുകളുടെ എണ്ണം കൂടാം. അവയിൽ നിങ്ങൾ പ്രമുഖ പങ്കു വഹിക്കേണ്ടതായി വരാം. കൂടുതൽ ആശയങ്ങൾ നിങ്ങൾ ദാനം ചെയ്യും. യൂത്ത് ഗ്രൂപ്പുകൾ, കുട്ടികൾ എന്നിവരോട് ഒത്തുള്ള പ്രവർത്തികൾ. ചുരുക്കത്തിൽ പറഞ്ഞാൽ ലോങ്ങ് ടേം പദ്ധതികളിൽ നിങ്ങളുടെ ശ്രദ്ധകൂടുതൽ അർപ്പിക്കേണ്ട ദിവസങ്ങൾ ആണെന്ന് സാരം.
ജോലി സമൂഹത്തിലെ വില മാതാപിതാക്കൾ എന്ന പത്താം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു, ജോലിയിലെ കൂടുതൽ അധ്വാനം. ജോലിയിലെ കൂടുതൽ വിജയങ്ങൾക്കുള്ള ശ്രമങ്ങൾ, കൂടുതൽ സന്തോഷ വർത്തമാനങ്ങൾ, ജോലിയിലെ ലോങ്ങ് ടേം സ്വപ്നങ്ങൾക്കുള്ള അടിത്തറ പാകൽ, പുതിയ ബിസിനസ് അവസരം, ജോലിയിലെ പുതിയ വഴിത്തിരിവുകൾ, നിങ്ങൾ ചെയ്ത ജോലിക്ക് ലഭിക്കുന്ന അംഗീകാരം എന്നിവ പ്രതീക്ഷിക്കാം. ഇങ്ങനെ നിൽക്കുന്ന അവസ്ഥയിൽ മാതാപിതാക്കൾ, അധികാരികൾ എന്നിവരോടുള്ള വാക്ക് തർക്കങ്ങൾ എന്നിവയും ഉണ്ടാകാം.
രഹസ്യമോഹങ്ങൾ, രഹസ്യ ശത്രുക്കൾ, ഒളിപ്പിച്ചുവച്ച കഴിവുകൾ, ബ്ലെഡ് പ്രഷേഴ്‌സ്, ആത്മീയത, നിഗൂഡ വിഷയങ്ങൾ, ദൂര ദേശവാസം, ഒറ്റപ്പെടൽ വേദനകൾ, നഷ്ടങ്ങൾ എന്ന പന്ത്രണ്ടാം ഭാവത്തിൽ ശുക്രൻ നിൽക്കുന്നു. രഹസ്യ സംഗമങ്ങൾക്കായി ഹൃദയം വിങ്ങിക്കൊണ്ടിരിക്കുന്നു. എന്നാൽ അവസരങ്ങൾ വരുമ്പോൾ മൗനമായും നിൽക്കുന്നു. വികാരങ്ങളെ ഹൃദയത്തിൽ അടക്കി വെക്കുന്നു. ഒറ്റപ്പെട്ട സ്ഥലങ്ങളുമായി ബന്ധപ്പെട്ടവരെ കാണുവാൻ കഴിയും. ആത്മീയത, പ്രാർത്ഥന, ധ്യാനം, നിഗൂഡ വിഷയങ്ങൾ എന്നിവയിൽ സമയം ചെലവാക്കും.
സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ എന്ന പത്താം ഭാവത്തിൽ സൂര്യൻ, ബുധൻ എന്നിവ നിൽക്കുന്നു. അധികാരികളുമായി അധികം സംസാരിക്കേണ്ട സാഹചര്യം നിൽക്കുന്നു. സംസാരിക്കേണ്ട അവസരത്തിൽ വളരെ ശ്രദ്ധിക്കണം. കാരണം സൂര്യനും ഈ ഭാവത്തിൽ നിൽക്കു മ്പോൾ നിങ്ങൾ അധികാരികളുടെ കണ്ണിൽ കൂടുതൽ ശ്രദ്ധ നേടുന്ന സമയമാണ്. നിങ്ങൾ എന്ത് ചെയ്യുന്നു, എങ്ങോട്ടാണ് നിങ്ങളുടെ സഞ്ചാരം എന്നിവയെ പതിവിലും കൂടുതൽ അവർ ശ്രദ്ധിക്കുകയും വിശകലനം ചെയ്യുകയും ചെയ്യും. നിങ്ങൾ എന്ത് വിത്തുകൾ പാകുന്നുവോ അതിനു തക്ക ഫലങ്ങൾ സൂര്യൻ ഈ ഭാവത്തിൽ നിൽക്കുന്ന അവസരത്തിൽ കൊയ്‌തെടുക്കാതിരിക്കും. മാദ്ധ്യമം, കല, എഴുത്ത്, പ്രസിദ്ധീകരണം എന്നീ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അനുകൂല സമയം ആകുന്നു.
ദൂരയാത്രകൾ, തത്വ ചിന്ത, ആത്മീയത, ഉയർന്ന പഠനം, വിദേശബന്ധം, എഴുത്ത്, പഠനം, പഠിപ്പിക്കൽ എന്ന ഒൻപതാം ഭാവത്തിൽ നിൽക്കുന്നതു ചൊവ്വ ആണ്. ബന്ധനങ്ങളിൽ നിന്ന് മോചനം നേടുവാനുള്ള ആഗ്രഹം, വിദേശത്തു നിന്നുള്ള വാർത്തകൾ, വിദേശ സംസ്‌കാരവുമായി ഉള്ള ടുത്ത് ഇടപഴകൽ എന്നിവ പ്രതീക്ഷിക്കാം, പുതിയ വിഷയങ്ങൾ പഠിക്കുകയോ, പഠിപ്പിക്കുകയോ ചെയ്യാം, പഴമ, പരമ്പരാഗത ശൈലി എന്നിവയെ വെല്ലുവിളിക്കാനുള്ള ആഗ്രഹം എന്നിവ പ്രതീക്ഷിക്കുക. ദൂര യാത്രകൾ, അവയിലെ വാക്ക് തർക്കങ്ങൾ എന്നിവയും ഉണ്ടാകാം. ദിവസും പാലിച്ചു പോന്ന രീതികളിൽ നിന്ന് മോചനം നേടേണ്ട അവസരങ്ങൾ ഉണ്ടാകാം.
കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ പ്രതീക്ഷകൾ എന്ന പതിനൊന്നാം ഭാവത്തിൽ ശുക്രൻ നിൽക്കുന്നു ഭാവി പദ്ധതികളിൽ കൂട്ടുകാരെ കൂടി പങ്കാളികൾ ആക്കും. ലാഭം നേടും. സമാന മനസ്‌കരുമായി ചർച്ചകൾ നടത്തും, നിങ്ങൾ ഒരേ പോലത്തെ പദ്ധതികളിൽ പങ്കെടുക്കും, സമൂഹ പ്രതിബദ്ധതയുള്ള വ്യക്തിയായി സമൂഹത്തിനു വേണ്ടി നില്ക്കും. അങ്ങനത്തെ പ്രോജക്ടുകളിൽ പ്രവർത്തിക്കും.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ദൂരയാത്രകൾ, തത്വചിന്ത, ആത്മീയത, ഉയർന്ന പഠനം, വിദേശ ബന്ധം, എഴുത്ത്, പഠനം, പഠിപ്പിക്കൽ എന്ന ഒൻപതാം ഭാവത്തിൽ സൂര്യനും, ബുധനും നിൽക്കുന്നു. വിദേശ സംസ്‌കാരവുമായി അടുത്ത ബന്ധം, പുതിയ വിഷയങ്ങൾ പടിക്കൽ, അല്ലെങ്കിൽ പഠിപ്പിക്കൽ, എഴുത്ത്, പ്രസിദ്ധീകരണം എന്നിവയിൽ ഉള്ള പുതിയ പ്രോജക്ടുകൾ, അവയിലെ വിജയം, ദൂര യാത്രകൾക്കുള്ള പദ്ധതികൾ, നിങ്ങളുടെ വിശ്വാസങ്ങളെ കുറിച്ച് മറ്റുള്ളവരുമായി ചർച്ച ചെയ്യൽ, തുറന്ന ചർച്ചകളിൽ നിങ്ങളുടെ അനാവശ്യമായ സത്യസന്ധത വെളിപ്പെടുത്തൽ അവയിൽ നിന്നുണ്ടാകുന്ന പ്രശ്‌നങ്ങൾ എന്നിവ ഉണ്ടാകാം.
സെക്‌സ്, തകർച്ചകൾ രൂപാന്തരം, നിക്ഷേപങ്ങൾ, മറ്റുള്ളവരിടെ കാഴിവുകൾ, ജോയിന്റ് സ്വത്തുക്കൾ, നിഗൂഡത, ടാക്‌സ് എന്ന എട്ടാം ഭാവത്തിൽ ചൊവ്വനിൽക്കുന്നു. ധനം, ജോയിന്റ് സ്വത്തുക്കൾ എന്നിവയിൽ പങ്കാളിയുമായി തർക്കങ്ങൾ ഉണ്ടാകാം. നിങ്ങൾ വളരെ അധികം മുൻവിധികളുമായി നിൽക്കുന്നു. ഇവയെ മാറി നിർത്തിക്കൊണ്ട് വസ്തുതകളെ കാണാൻ ശ്രമിക്കാത്ത പക്ഷം വാക്ക് തർക്കങ്ങൾ അധികമാകാം. അല്പ സ്വല്പം അഡ്ജസ്ടുമെന്റുകൾ ആകാം.
ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ എന്ന പത്താം ഭാവത്തിൽ ശുക്രൻ നിൽക്കുന്നു. ജോലി സ്ഥലത്തെ അനുകൂല സാഹചര്യം. ക്രിയേടീവ് പ്രോജക്ടുകളിലെ പങ്കാളിത്തം, കല, സൗന്ദര്യം എന്ന മേഖലയിൽ ജോലി ചെയ്യുന്നവർക്കുള്ള നല്ല സമയം, സമൂഹത്തിലെ നിങ്ങളുടെ വില കൂട്ടാനുള്ള അനവധി അവസരങ്ങൾ എന്നിവ പ്രപഞ്ചം നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു. ഈ അവസരങ്ങൾ നഷ്ടപ്പെടാതെ ശ്രദ്ധിച്ചു ഉപയോഗിക്കുക.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
സെക്‌സ്, തകർച്ചകൾ രൂപാന്തരം നിക്ഷേപങ്ങൾ, മറ്റുള്ളവരിടെ കാഴിവുകൾ, ജോയിന്റ് സ്വത്തുക്കൾ, നിഗൂഡത, ടാക്‌സ് എന്ന എട്ടാം ഭാവത്തിൽ സൂര്യൻ ബുധൻ എന്നിവ നിൽക്കുന്നു. മാനസികമായ പരിവർത്തനത്തിന്റെ സമയം ആകുന്നു. നിഗൂഡ വിഷയങ്ങളുമായി ജീവിതത്തെ അപഗ്രഥനം ചെയ്യും. മൂഡ് സ്വിങ്ങ്‌സ് പ്രതീക്ഷിക്കാം. ജോയിന്റ് സ്വത്തുക്കൾ, നിക്ഷേപങ്ങൾ എന്നിവയുടെ നില അറിയാൻ ശ്രമിക്കും. എട്ടാം ഭാവത്തിലെ എല്ലാ വിഷയങ്ങളെ കുറിച്ചും ഉള്ള ആഴത്തിലുള്ള അറിവ് നേടാൻ ശ്രമിക്കും.
വിവാഹം, പങ്കാളി, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകൾ, നിയമത്തിനുള്ളിൽ നിൽക്കുന്ന ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തിൽ ചൊവ്വ നില്ക്കുന്നു. ബന്ധങ്ങളിൽ പുതിയ നിലപാടുകൾ സ്വീകരിക്കും. നിലവിൽ ഉള്ള ബന്ധങ്ങൽ ശക്തിപ്പെടുത്താനും, പുതിയ ബന്ധങ്ങൽ തുടങ്ങാനും കഴിയണം. പുതിയ എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകൾ എന്നിവ നേടിയെടുക്കാൻ ശ്രമിക്കും. നിങ്ങൾ മറ്റുള്ളവരുടെ നിലപാടുകളെ അംഗീകരിക്കുന്നത് പോലെ മറ്റുള്ളവർ നിങ്ങളുടെ നിലപാടുകളെ മനസിലാക്കണം എന്ന നിർബന്ധം ഉണ്ടാകും
ദൂരയാത്രകൾ, തത്വ ചിന്ത, ആത്മീയത, ഉയർന്നത പഠനം, വിദേശ ബന്ധം, എഴുത്ത്, പഠനം, പഠിപ്പിക്കൽ എന്ന ഒൻപതാം ഭാവത്തിൽ ശുക്രൻ നില്ക്കുന്നു. സ്‌കിൽ ഡെവലപ്‌മെന്റ് പ്രോഗ്രാമുകൾ, ദൂരയാത്രക്കുള്ള ആലോചനകൾ, ആത്മീയവിഷയങ്ങളിൽ ഉള്ള കൂടുതൽ അറിവ്, പഠനം, പഠി പ്പിക്കൽ എന്നിവ ഉണ്ടാകാം. ദൂര ദേശത്ത് നിന്ന് സദ് വാർത്തകൾ, വിദേശ സംസ്‌കാരവുമായി ഉള്ള ബന്ധം എന്നിവയും ഉണ്ടാകാം. എഴുത്ത്, വായന എന്നിവയ്ക്ക് അനുകൂല സമയം.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
വിവാഹം, പങ്കാളി, എഗ്രിമെന്റുകൾ, കോണ്ട്രാക്ടുകൾ, നിയമത്തിനുള്ളിൽ നിൽക്കുന്ന ബന്ധങ്ങൾ, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തിൽ സൂര്യനും, ബുധനും നിൽക്കുന്നു. ബന്ധങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ട സമയമാണ്. ബിസിനസ് പാർടണർ, പങ്കാളി എന്നിവരോട് കൂടുതൽ സംസാരിക്കേണ്ട സാഹചര്യം ഉണ്ടാകാം. ബന്ധങ്ങളെ ഉടച്ചു വാർക്കേണ്ട അവസരങ്ങൾ എത്തുന്നു. ഈ വിഷയങ്ങളിൽ നിങ്ങളുടെ നിലപാടുകൾ മറ്റുള്ളവർ സ്വീകരിക്കണം എന്ന നിലപാടുകൾ സ്വീകരിക്കുന്നു. പുതിയ പാർടണർഷിപ്പുകൾ, എഗ്രീമെന്റുകൾ, പദ്ധതികൾ എന്നിവയിൽ ചെന്ന് ചേരാം. ഒത്തു തീർപ്പുകൾ ചെയ്യാൻ അനുകൂല സമയമാണ്. പക്ഷെ ഈ ഭാവത്തിൽ സൂര്യൻ, അതായത് സ്വയം പരിശോദിച്ചു അല്പം ഫ്‌ലെക്‌സിബിൾ ആയി നില്ക്കുക. നിങ്ങളുടെ അഹം അത്ര സന്തുഷ്ടനായി നില്ക്കുന്നോ എന്ന് സ്വയം പരിശോദിച്ചു അറിയുക. അല്പം ഫ്‌ലെക്‌സിബിൾ ആകുന്നതയിരിക്കും നല്ലത്.
ആരോഗ്യം, ജോലിസ്ഥലം, സഹപ്രവർത്തകർ, ശത്രുക്കൾ, ദിവസേന ഉള്ള ജീവിതം, വളർത്തു മൃഗങ്ങൾ, ബാധ്യതകൾ എന്ന ആറാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. വളരെ ശാരീരിക അധ്വാനം വേണ്ട ജോലികളിൽ ഏർപ്പെടും. ചെറു കാര്യങ്ങളിൽ പോലും കൂടുതൽ അധ്വാനം വേണ്ടി വരും. ഈ അവസരം സഹപ്രവർത്തകരുമായി ഉള്ള വാഗ്വാദം. പുതിയ ജോലിക്ക് വേണ്ടി ഉള്ള ആലോചന, ആരോഗ്യ കാര്യത്തിലുള്ള കൂടുതൽ ശ്രദ്ധ എന്നിവയും പ്രതീക്ഷിക്കാം.
സെക്‌സ്, തകർച്ചകൾ രൂപാന്തരം, നിക്ഷേപങ്ങൾ, മറ്റുള്ളവരുടെ കാഴിവുകൾ, ജോയിന്റ് സ്വത്തുക്കൾ, നിഗൂഡത, ടാക്‌സ് എന്ന എട്ടാം ഭാവത്തിൽ ശുക്രൻ നിൽക്കുന്നു. ഹൃദയത്തെ അഗാധമായി സ്പർശിച്ച വ്യക്തികളോട് അകലാൻ മടിക്കും. ആത്മാർത്ഥത ഇല്ലാത്ത ബന്ധങ്ങളെ നീക്കിക്കളയാൻ ശ്രമിക്കും ബന്ധങ്ങളിലെ വേദനകൾ നീങ്ങത്തക്ക വിധം സംഭവങ്ങൾ ഉണ്ടാകാം. സെക്ഷ്വൽ ആഗ്രഹങ്ങൾ കൂടുതലായി ഉണ്ടാകും. വസ്തുതകളെ കൂടുതൽ അറിയുന്നതനിനായി ശ്രമിക്കും. രഹസ്യ പദ്ധതികളിൽ നിന്ന് ലാഭങ്ങൾ ഉണ്ടാകാം.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ആരോഗ്യം, ജോലി സ്ഥലം, സഹപ്രവർത്തകർ, ശത്രുക്കൾ, ദിവസേന ഉള്ള ജീവിതം, വളർത്തു മൃഗങ്ങൾ, ബാധ്യതകൾ എന്ന ആറാം ഭാവത്തിൽ സൂര്യനും, ബുധനും നിൽക്കുന്നു. വളരെ അധികം ചെറിയ പ്രോജക്ടുകൾ ഉണ്ടാവാം. എഴുത്തുകാർ, ടെക്‌നോളജി രംഗത്ത് പ്രവർത്തിക്കുന്നവർ എന്നിവർക്ക് നല്ല സമയം. സഹപ്രവർത്തകരുമായി കൂടുതൽ സംസാരം, ആരോഗ്യത്തിൽ ഉള്ള കൂടുതൽ ശ്രദ്ധ, വളർത്തു മൃഗങ്ങളോടുള്ള സ്‌നേഹം, ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ എന്നിവയും പ്രതീക്ഷിക്കാം. എന്ത് കാര്യവും വിശദമായി കീറി മുറിച്ചു പഠിക്കുന്ന നിങ്ങളുടെ നീക്കം, മറ്റുള്ളവർക്ക് അല്പം പ്രശ്‌നം ഉണ്ടാക്കിയേക്കാം.
കുട്ടികൾ, പ്രേമം, ഊഹക്കച്ചവടം, ക്രിയേടിവിടി ഹോബികൾ, സ്വയം വെളിപ്പെടുത്തൽ എന്ന അഞ്ചാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. സ്വന്തം വിനോദത്തിനായി സമയം കണ്ടെത്തും. കല, ഹോബികൾ എന്നിവയ്ക്ക് വേണ്ടി സമയം ചെലവാക്കും പുതിയ പ്രേമ ബന്ധങ്ങൾ. നിലവിൽ ഉള്ള ബന്ധങ്ങളിൽ പുതിയ ഊർജം പകരാനുള്ള നീക്കങ്ങൾ ഊഹക്കച്ചവടത്തിനുള്ള ആലോചനകൾ, യൂത്ത് ഗ്രൂപ്പുകൾ, കുട്ടികൾ എന്നിവരോടുള്ള അടുപ്പം എന്നിവയും പ്രതീക്ഷിക്കാം.
വിവാഹം, പങ്കാളി, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകൾ, നിയമത്തിനുള്ളിൽ നിൽക്കുന്ന ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തിൽ ശുക്രൻ നിൽക്കുന്നു. പുതിയ ബന്ധങ്ങൾ, നിലവിൽ ഉള്ള ബന്ധങ്ങളുടെ ശക്തിപ്പെടൽ, ബന്ധങ്ങളിൽ ഫ്‌ലെക്‌സിബിൾ ആകാനുള്ള ആഗ്രഹം. കല, നിയമം എന്നിവയും ആയി ബന്ധപ്പെട്ട പ്രവർത്തിക്കുന്നവരുമായി ഉള്ള നല്ല ബന്ധം എന്നിവ ഉണ്ടാകാം. ഒന്നാം വ്യക്തി വഴി മനസിനെ ആകർഷിക്കുന്ന വ്യക്തിയെ കണ്ടെത്താം. പൊതു പരിപാടികളിൽ മറ്റുള്ളവരുടെ ശ്രദ്ധയെ ആകർഷിക്കുന്ന അവസരങ്ങൾ ഉണ്ടാകും.