- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജൂലൈ അവസാന വാരം
എരീസ് (മാർച്ച് 21 - ഏപ്രിൽ 19) റൊമാൻസ്, കുട്ടികൾ, ഊഹക്കച്ചവടം, ക്രിയേറ്റിവിറ്റി, ഹോബികൾ വിനോദങ്ങൾ എന്ന അഞ്ചാം ഭാവത്തിൽ സൂര്യനും ബുധനും നിൽക്കുന്നു. കൂടുതൽ നെറ്റ് വർക്കിങ്, സോഷ്യൽ ഇവെന്റുകൾ എന്നിവയിൽ പങ്കെടുക്കാം. അവിടെ നിന്ന് ലാഭകരമായ ബന്ധങ്ങൾ കണ്ടെത്താം. കൂടുതൽ സമയം വിനോദങ്ങൾ, ഉല്ലാസം, കായിക മത്സരങ്ങൾ, കൂട്ടുകാരുമൊത്തുള്ള സമയം, പുതിയ ഹ
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
റൊമാൻസ്, കുട്ടികൾ, ഊഹക്കച്ചവടം, ക്രിയേറ്റിവിറ്റി, ഹോബികൾ വിനോദങ്ങൾ എന്ന അഞ്ചാം ഭാവത്തിൽ സൂര്യനും ബുധനും നിൽക്കുന്നു. കൂടുതൽ നെറ്റ് വർക്കിങ്, സോഷ്യൽ ഇവെന്റുകൾ എന്നിവയിൽ പങ്കെടുക്കാം. അവിടെ നിന്ന് ലാഭകരമായ ബന്ധങ്ങൾ കണ്ടെത്താം. കൂടുതൽ സമയം വിനോദങ്ങൾ, ഉല്ലാസം, കായിക മത്സരങ്ങൾ, കൂട്ടുകാരുമൊത്തുള്ള സമയം, പുതിയ ഹോബികൾ എന്നിവയും നടക്കാം. പുരാതന ഗ്രന്ഥങ്ങൾ വായിക്കാൻ അവസരം ലഭിച്ചേക്കാം കുടുംബം വീട്, മാതാപിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ എന്ന നാലാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. വീട് വിൽപ്പന, വാങ്ങൽ, വീട് മാറ്റം, റിയൽ എസ്റ്റേറ്റ് സംബന്ധമായ അന്യ വിഷയങ്ങൾ എന്നിവയിൽ കൂടുതൽ ആലോചന നടത്തും. വീട്ടുകാരെ വെല്ലുവിളിക്കുക, ഉപദേശിക്കുക എന്നിവ ഉണ്ടാകാം. നിങ്ങളുടെ അഭിപ്രായങ്ങൾ അവരിൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമം നടത്തും.
ആരോഗ്യം, ബാധ്യതകൾ, ശത്രുക്കൾ സഹ പ്രവർത്തകർ, ദിവസേന ഉള്ള ജീവിതം, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ ശുക്രൻ നിൽക്കുന്നു. ജോലി സ്ഥലത്ത് ക്രിയേറ്റീവ് ജോലികൾ ചെയ്യാം, ആരോഗ്യം മെച്ചപ്പെടുത്താനുള്ള അവസരം, ബാധ്യതകൾ, കടങ്ങൾ എന്നിവയിൽ നിന്ന് അൽപ്പ ആശ്വാസം ഉണ്ടാകാം/ ജൂലൈ അവസാനം ശുക്രൻ സ്ലോ ഡൗൺ മോദിൽ അഞ്ചാം ഭാവത്തിലേക്ക് നീങ്ങും. റൊമാൻസ്, കുട്ടികൾ. ഊഹക്കച്ചവടം, ക്രിയേറ്റിവിറ്റി, ഹോബികൾ വിനോദങ്ങൾ എന്ന അഞ്ചാം ഭാവത്തിൽ ശക്തമായ നീക്കങ്ങൾ നടക്കും. ആ അവസ്ഥയെ കുറിച്ച് ഓഗസ്റ്റിൽ എഴുതുന്നതാണ്/
ടോറസ് (ഏപ്രിൽ 20 - മെയ് 20)
കുടുംബം, വീട്, മാതാപിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ എന്ന നാലാം ഭാവത്തിൽ സൂര്യൻ, ബുധൻ എന്നിവ നിൽക്കുന്നു. കുടുംബ യോഗങ്ങൾ, ബന്ധു ജന സമാഗമം, വീട് വിൽപ്പന, വാങ്ങൽ, പൂർവ്വിക സമ്പത്തിനെ കുറിച്ചുള്ള സംസാരം., കുടുംബവുമായി ഒന്നിച്ചുള്ള യാത്രകൾ, കുടുംബത്തെ കുറിച്ചുള്ള ലോങ്ങ് ടേം പദ്ധതികൾ എന്നിവ ഉണ്ടാകാം.
സഹോദരങ്ങൾ ആശയ വിനിമയം, ടെക്‌നോളജി, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ അയൽക്കാർ, നെറ്റ് വർക്കിങ് എന്ന മൂന്നാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. കൂടുതൽ ചെറിയ പ്രോജക്ടുകൾ, ചെറു യാത്രകൾ എന്നിവ ഉണ്ടാകാം. സംസാരം മുഖത്തടിച്ചത് പോലെ ആയിരിക്കും/ ഇത് വരെ പറയാതിരുന്നതും, പറയാൻ ആഗ്രഹിച്ചിരുന്നതും ആയ കാര്യങ്ങൾ പറയാൻ കടുത്ത പ്രേരണ ഉണ്ടാകും. കൂടുതൽ ചെറിയ പ്രോജക്ടുകളിൽ ശ്രദ്ധ പകുത്തു കൊടുക്കേണ്ടി വരുമ്പോൾ ആകാംഷ ഉണ്ടാകാം. ശാരീരികമായ അസ്വസ്ഥതകൾ ഈ അവസ്ഥയിൽ സാധാരണ ആണ്.
റൊമാൻസ്, കുട്ടികൾ, ഊഹക്കച്ചവടം ഹോബികൾ, ക്രിയേറ്റിവിറ്റി പുരാതന വിഷയങ്ങൾ എന്ന അഞ്ചാം ഭവതിൽ ഇപ്പോൾ ശുക്രൻ നിൽക്കുന്നു പുതിയ പ്രേമ ബന്ധങ്ങൾ, കൂട്ടുകാരൊത്തുള്ള നല്ല സമയം, വിനോദ പരിപാടികൾ ഹോബികൾ, നിങ്ങളുടേതായ സംരംഭം തുടങ്ങാനുള്ള അവസരം എന്നിവ ഉണ്ടാകാം. ഈ ഭാവത്തിൽ ഇപ്പോൾ സ്റ്റേഷനറി ആയി നിൽക്കുന്ന ശുക്രൻ മാസാവസാനം നാലാം ഭാവത്തിലേക്ക് സ്ലോ ഡൗൺ മോദിലേക്ക് സഞ്ചരിക്കും. അതിനെ കുറിച്ച് ഓഗസ്റ്റിൽ വിശദമായി എഴുതുന്നതാണ്
ജമിനി (മെയ് 21 - ജൂൺ 20)
സഹോദരങ്ങൾ ആശയ വിനിമയം,. ടെക്‌നോളജി, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ അയൽക്കാർ, നെറ്റ് വർക്കിങ്, എന്ന മൂന്നാം ഭാവത്തിൽ സൂര്യനും ബുധനും നിൽക്കുന്നു. കൂടുതൽ ചെറിയ പ്രോജക്ടുകൾ, ചെറിയ യാത്രകൾ, കൂടുതൽ നെറ്റ് വർക്കിങ്, എഴുത്ത്, വായന, ചെറിയ ട്രെയിനിങ്ങുകൾ എന്നിവയിൽ കൂടുതൽ സമയം ചിലവഴിക്കും. പുതിയ വിഷയങ്ങൾ പഠിക്കാൻ നല്ല സമയം ആകുന്നു. വിദ്യാർത്ഥിൾ ഈ അവസരം ഉപയോഗപ്പെടുത്തുക.
ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. അധിക ജോലി, അധ്വാന ഭാരം, രണ്ടാം ജോലിക്കുള്ള അവസരം എന്നിവ അനുഭവപ്പെടാം. കൂടുതൽ സമയം ധന സമ്പാദന മാർഗ്ഗങ്ങളെ കുറിച്ചായിരിക്കും ചിന്ത. നിങ്ങളുടെ വിശ്വാസങ്ങൾ, മൂല്യം എന്നിവയെ കുറിച്ചുള്ള ചോദ്യങ്ങൾ ഉറപ്പായും ഉണ്ടാകും. ആ ചോദ്യങ്ങളുടെ മുന ഓടിക്കാനുള്ള കഠിന ശ്രമം നടത്തും/
കുടുംബം, വീട്, മാതാപിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ എന്ന നാലാം ഭാവത്തിൽ ഇപ്പോൾ ശുക്രൻ സ്റ്റേഷനറി അവസ്ഥയിൽ നിൽക്കുന്നു. ഈ വിഷയങ്ങളിൽ ശുഭ അവസരങ്ങൾ കാണുകയോ അവയുടെ ആരംഭം ഉണ്ടാവേണ്ടാതോ ആണ്. ഈ അവസരങ്ങളുടെ തുടർച്ച അൽപ്പം സവധനത്തിലോ, ഇല്ലാതെയോ ആകുന്നത് കണ്ടാൽ പരിഭ്രമിക്കേണ്ടതില്ല. സെപ്റ്റംബർ വരേ ഈ അവസ്ഥയിൽ മാറ്റം കാണാതിരിക്കാം. ശുക്രാൻ ഈ ആഴ്ചയിൽ തന്നെ സ്ലോ ഡൗൺ മോദിൽ മൂന്നാം ഭാവത്തിലേക്ക് യാത്ര തിരിക്കും.
കാൻസർ (ജൂൺ 21 - ജൂലൈ 22)
ധനം വസ്തു, വകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിൽ സൂര്യനും ബുധനും നിൽക്കുന്നു. ധന സമ്പാദനം ലക്ഷ്യമാക്കി പദ്ധതികൾ തയ്യാറാക്കും . കൂടുതൽ പ്രോജക്ടുകൾ, അധിക ജോലി എന്നിവയ്ക്ക് വേണ്ടി ആലോചിക്കുകയും, ചിന്തിക്കുകയും ചെയ്യും. വില കൂടിയ വസ്തുക്കൾ വാങ്ങാം. പുതിയ പദ്ധതികളിൽ പ്രവർത്തിക്കുന്നതിനേക്കാൾ കൂടുതൽ അവയെ കുറിച്ച് ആലോചിച്ചു കൊണ്ടിരിക്കും.
നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാരധാര എന്ന ഒന്നാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. ആക്ഷൻ നിറഞ്ഞ ജീവിതം പ്രതീക്ഷിക്കാം പുതിയ തുടക്കങ്ങളെ കുറിച്ച് കൂടുതൽ ചിന്തകൾ ഉണ്ടാകും. ഒരു പക്ഷെ പൂർണതയിലേക്ക് എത്താൻ സാധിക്കാത്ത പല കാര്യങ്ങളും തുടങ്ങി എന്നും വരാം. നിങ്ങൾക്ക് ഇപ്പോൾ ഉള്ള ശാരീരികവും മാനസികവും ആയ ബലം പരീക്ഷിച്ചു നോക്കാൻ അവസ്തയില്ലാത്ത പക്ഷം ശാരീരികമായ അസ്വസ്ഥതകൾ ഉണ്ടാവേണ്ടതാണ്.
സഹോദരങ്ങൾ ആശയ വിനിമയം, ടെക്‌നോളജി, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ അയൽക്കാർ, നെറ്റ് വർക്കിങ് എന്ന മൂന്നാം ഭാവത്തിൽ ശുക്രൻ സ്റ്റേഷനറി എന്ന അവസ്ഥയിലുമാണ്. ഈ ഭാവത്തിൽ നീക്കങ്ങൾ താമസം നേരിടുന്നു എന്ന് തോന്നാം. ഈ ആഴ്ചയുടെ ആവസാനം ശുക്രൻ സ്ലോ ഡൗൺ മോദിൽ രണ്ടാം ഭാവത്തിലേക്ക് നീങ്ങും. ഈ നീക്കത്തെ കുറിച്ച് ആഗസ്റ്റിൽ വിശദമായി എഴുതുന്നതാണ്.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
നിങ്ങളുടെ ലുക്‌സ് വ്യക്തിത്വം, മനോഭാവം , വിചാര ധാര , വീക്ഷണ കോൺ എന്ന ഒന്നാം ഭാവത്തിൽ സൂര്യൻ, ബുധൻ എന്നിവ നിൽക്കുന്നു. സൗന്ദര്യം മെച്ചപ്പെടുത്താൻ ഉള്ള അവസരങ്ങൾ, മനോഭാവം. വ്യക്തിത്വം എന്നിവയിലെ പുതിയ മാറ്റങ്ങൾ, മറ്റുള്ളവർ നിങ്ങൾക്ക് തരുന്ന കൂടുതൽ പ്രാധാന്യം, കൂടുതൽ സ്വാർത്ഥത , ആ സ്വാർത്ഥ മനോഭാവത്തിൽ നിന്നുണ്ടാകുന്ന സന്തോഷം എന്നിവ പ്രതീക്ഷിക്കുക .
രഹസ്യ മോഹങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ബെഡ് പ്ലെശേഴ്‌സ് നിഗൂഡത, പ്രാർത്ഥന, ധ്യാനം, ദൂരദേശ വാസം, ഒറ്റപ്പെടൽ, എന്ന പന്ത്രണ്ടാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു ഒന്നാം ഭാവത്തിൽ നിന്ന് ലഭിക്കുന്ന പ്രാധാന്യം നിങ്ങളെ ആകർഷിക്കാൻ സാധ്യത ഇല്ല. കൂടുതൽ സ്വാർത്ഥനായി പിൻവലിയാൻ താൽപ്പര്യപ്പെടും. കൂടുതൽ വിചിത്രമായ സ്വപ്‌നങ്ങൾ, ഉറങ്ങാനുള്ള തടസം, ഉൾവിളികൾ, കൂടുതൽ നിശബ്ദയി തീരാനുള്ള ആഗ്രഹം.
ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിൽ ശുക്രൻ സ്റ്റേഷനറി അവസ്ഥയിൽ നിൽക്കുന്നു ധനം, നിങ്ങളുടെ മൂല്യം എന്ന വിഷയങ്ങളിൽ തൽക്കാലം മാറ്റം ഒന്നും നടക്കുന്നില്ലേ എന്ന ആലോചനകൾ വരാം. ശുക്രൻ ഈ ആഴ്ചയുടെ അവസാനം സ്ലോ ഡൗൺ മോദിൽ നിങ്ങളുടെ ഒന്നാം ഭാവത്തിലേക്ക് നീങ്ങും. അപ്പോൾ കൂടുതൽ ശ്രദ്ധ ഒന്നാം ഭാവത്തിലെ വിഷയങ്ങളി ആയിരിക്കും. സ്ലോ ഡൗൺ അവസ്ഥയിൽ ശുക്രൻ സെപ്റ്റംബർ വരെ നിൽക്കുംഇതിനെ കുറിച്ച് ഓഗസ്റ്റിൽ എഴുതുന്നതാണ്
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
രഹസ്യ മോഹങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ബെഡ് പ്ലെയേഴ്‌സ്, ദൂര ദേശ വാസം, നിഗൂഡത, ഒറ്റപ്പെടൽ പ്രാർത്ഥന , ധ്യാനം എന്ന പന്ത്രണ്ടാം ഭാവത്തിൽ സൂര്യനും ബുധനും നിൽക്കുന്നു. ഭൂത കാലവുമായി ഒരു നേർക്കാഴ്‌ച്ചയ്ക്ക് തയ്യാറെടുക്കുക. അവിടെ നിന്നുള്ള സംഭവങ്ങളെ വിശകലനം ചെയ്യുവാൻ അവസരം ഉണ്ടായേക്കും. ആ അവസരങ്ങളെ ഹൃദയം തുറന്നു നേരിടുക. മനസ്സിലെ ഭാരങ്ങൾ ഒഴിവാക്കുവാൻ ഇതിലും നല്ല അവസരങ്ങൾ ലഭിച്ചു എന്ന് വരില്ല.
കൂട്ടുകാർ, കൂട്ടായ്മകൾ ഒന്നിച്ചുള്ള പ്രോജക്ടുൾ, ലാഭങ്ങൾ മോഹങ്ങൾ, പ്രതീക്ഷകൾ എന്ന പതിനൊന്നാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു സുഹൃത്തുക്കളുടെ ഒപ്പം ഹിഡൻ അജണ്ടകൾ ഉണ്ടെങ്കിലും സുഹൃത്തുക്കളോട് അത് പറയാതെ അവരുടെ സഹായത്തോടെ നടപ്പിലാക്കാൻ ശ്രമിക്കും. സമാന മനസ്‌കരുടെ ഒപ്പമുള്ള പ്രോജക്ടുകൾ ഉണ്ടാകാം. ഈ പ്രോജക്ടുകളിൽ വാഗ്‌വാദം ഉണ്ടാകാനും സാധ്യത ഉണ്ട്.
നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ് മനോഭാവം, വിചാരധാര വീക്ഷണ കോൺ എന്ന ഒന്നാം ഭാവത്തിൽ ശുക്രൻ സ്റ്റേഷനറി അവസ്ഥയിൽ നിൽക്കുന്നു. ഒന്നാം ഭാവത്തിലെ വിഷയങ്ങളിൽ ഈ നിമിഷം വരെ എന്ത് നേടി എന്ന ആഴത്തിൽ ഉള്ള ചിന്ത ഉണ്ടാകാം. സ്വന്തം വ്യക്തിത്വത്തെ എടുത്തു കാണിക്കാൻ കഴിഞ്ഞില്ലേ എന്ന ആലോചന ഉണ്ടാകും. ഒരു പുതിയ വ്യക്തിയായി നീങ്ങാൻ പ്രപഞ്ചം നിങ്ങളെ പ്രബോധിപ്പിക്കും. നിങ്ങളെ തന്നെ ഒരു രണ്ടാം വ്യക്തിയുടെ വീക്ഷണ കോണിൽ ദർശിക്കാൻ തുടങ്ങും അല്ലെങ്കിൽ ഒരു രണ്ടാം വ്യക്തിയുടെ സഹായത്തോടെ നിങ്ങളെ കൂടുതൽ മനസ്സിലാക്കാൻ ശ്രമിക്കും.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്നാ പതിനൊന്നാം ഭാവത്തിൽ സൂര്യനും ബുധനും നിൽക്കുന്നു സമാന മനസ്‌കരുമായി ടീം ജോലികളിൽ ഏർപ്പെടും. ഒരു പക്ഷെ ആ പ്രോജക്ടുകളിലെ പ്രധാന ആശയ ദാതാവ്. ഭാവി പദ്ധതികൾ പ്ലാൻ ചെയ്തും അവയെ കുറിച്ച് സ്വപ്നം കണ്ടും, കൂട്ടത്തിൽ മനസ്സില്ല മനസോടെ നിന്നും ഈ ആഴ്ച നിങ്ങൾ മുന്നോട്ട് പോകണം എന്നാണ്.
ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ എന്ന പത്താം ഭാവത്തിൽ ചൊവ്വ ആണ്. ഈ ഭാവത്തിലെ വിജയങ്ങൾക്കായി നീങ്ങുന്നു. ജീവിതത്തിലെ വേറെ ഇതു മേഖലയെക്കാൾ ജോലിയിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കും. ജോലിയിലെ പുതിയ നീക്കങ്ങൾ, പുതിയ ജോലി, ബിസിനസ്, ജോലിയിലെ പുതിയ നീക്കങ്ങൾ എന്നിവ പ്രതീക്ഷിക്കാം. അതോടൊപ്പം പത്താം ഭാവത്തിൽ പെടുന്ന വ്യക്തികളുമായി അൽപ്പം ഉരസലുകൾ നടക്കാനും സാധ്യത കാണുന്നു രഹസ്യ മോഹങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ദൂരദേശവാസം, നിഗൂഡത, ബെഡ് പ്ലെയേഴ്‌സ്, പ്രാർത്ഥന, ധ്യാനം എന്ന പന്ത്രണ്ടാം ഭാവത്തിൽ ശുക്രൻ സ്റ്റേഷനറി സ്ലോ ഡൗൺ മോദിൽ നിൽക്കുന്നു. എന്തെങ്കിലും വിഷയങ്ങളിൽ അവസാന തീരുമാനങ്ങളിൽ നിങ്ങൾ എത്തുന്നു എങ്കിൽ ഒന്ന് കൂടെ ചിന്തിക്കണം. ഒരു സോളിഡ് ആയ തീരുമാനങ്ങളിൽ എത്താൻ കഴിയാതെ നിങ്ങൾ നിൽക്കുന്നു. വിചാരങ്ങൾ, വികാരങ്ങൾ എന്നിവയെ അമർച്ച ചെയ്തു കൊണ്ട് ഭൂതകാലത്തേക്ക് നോക്കുകയും ചെയ്യുന്നു ശുക്രാൻ ആ ആഴ്ച അവസാനം സ്ലോ ഡൗൺ മോദിൽ പതിനൊന്നാം ഭാവത്തിലേക്ക് യാത്രയാകും
സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ എന്ന പത്താം ഭാവത്തിൽ സൂര്യനും ബുധനും നിൽക്കുന്നു. ജോലി സ്ഥലം അതീവ ശ്രദ്ധ നേടും എന്നതിന്റെ സൂചന ആണ്. അധികാരികൾ, നമ്മുടെ മേൽ ആർക്കൊക്കെ അധികാരം ഉണ്ടോ അവരോടെല്ലാം ഉള്ള ചർച്ചകൾ പ്രതീക്ഷിക്കാം. നാം ഭൂതകാലത്ത് എന്ത് ചെയ്തുവോ ആ കർമ്മങ്ങളുടെ അടിസ്ഥാനത്തിൽ ചർച്ചകളുടെ ഗതി നീങ്ങും. എഴുത്തുകാർ , ആശയ വിനിമയ രംഗത്ത് പ്രവർത്തിക്കുന്നവർ എന്നിവർക്ക് പ്രാധാന്യം ലഭിക്കുന്ന സമയം.
ദൂര യാത്രകൾ, തത്വ ചിന്ത, ആത്മീയത, വിദേശ ബന്ധം, ഉയർന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം എന്ന ഒൻപതാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. ദൂര യാത്രകൾ , വിദേശ ബന്ധം, വിദേശ സംസ്‌കാരവുമായുള്ള നേർക്കാഴ്ച, ഉയർന്ന പഠനത്തിനുള്ള അവസരം, എഴുത്ത്, വായന, പ്രസിദ്ധീകരണം എന്നിവയ്ക്കുള്ള നല്ല സമയം. ദൂര യാത്രകളിൽ നിസ്സാര കാര്യങ്ങളിൻ മേലുള്ള വാഗ്‌വാദം എന്നിവയും ഉണ്ടാകാം.
കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്ന പതിനൊന്നാം ഭാവത്തിൽ ശുക്രൻ സ്ലോ ഡൗൺ മോദിൽ സ്റ്റേഷനറി ആയി നിൽക്കുന്നു. ഈ ആഴ്ച അവസാനം ശുക്രൻ പത്താം ഭാവത്തിലേക്ക് സ്ലോ ഡൗൺ ചെയ്തു നീങ്ങുകയും ചെയ്യും. സുഹൃദ് ബന്ധങ്ങളുടെ വില മനസ്സിലാക്കുന്ന അവസ്ഥ ഉണ്ടാകും. സുഹൃത്തുക്കൾ തമ്മിലുള്ള പ്രശ്‌നങ്ങൾ സോർട്ട് ഔട്ട് ചെയ്യാനുള്ള സമയം, ഇതേ ഉരിച്ചു അടുത്ത മാസം വിശദമായി എഴുതുന്നതാണ് .
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ദൂര യാത്രകൾ, തത്വ ചിന്ത, ആത്മീയത, വിദേശ ബന്ധം, ഉയർന്ന പഠനം , എഴുത്ത്, പ്രസിദ്ധീകരണം എന്ന ഒൻപതാം ഭാവത്തിൽ സൂര്യനും ബുധനും നിൽക്കുന്നു. ദൂര ദേശത്തേക്ക് ജോലി, ബിസിനസ്സ് സംബന്ധമായ യാത്രകൾ ചെയ്യേണ്ടി വന്നേക്കാം. ദൂര ദേശത്ത് നിന്ന് വാർത്തകൾ എത്താം. പുതിയ വിഷയങ്ങൾ പഠിക്കൽ, പഠിപ്പിക്കൽ, പുതിയ പ്രോജക്ടുകളുടെ തുടക്കം. വിദേശത്ത നിന്ന് വ്യക്തികളുടെ ആഗമനം അവരോടുള്ള ചർച്ചകൾ എന്നിവ പ്രതീക്ഷിക്കാം. അനാവശ്യമായ സത്യസന്ധതയും ഈ അവസരത്തിൽ എടുത്തു കാട്ടും.
സെക്‌സ്, തകർച്ചകൾ, രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, മറ്റുള്ളവരുടെ കഴിവുകൾ എന്ന എട്ടാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. ഈ ഭാവത്തിൽ ചൊവ്വ നിൽക്കുമ്പോൾ മുൻ വിധികളിലേക്ക് എടുത്തു ചാടുകയും അത് വഴി പങ്കാളിയുമായി വാക്ക് തർക്കം ഉണ്ടാവുകയും ചെയ്യും എന്നാണ്. ധന കാര്യത്തിൽ നിങ്ങളുടെ ചിതകളെ ഒന്ന് കൂടി വിശകലനം ചെയ്യുകയും, അവ ശരിയാണോ അല്ലയോ എന്ന് ഉറപ്പ് വരുത്തുകയും ചെയ്യണം
ജോലി സമൂഹത്തിലെ വില, മാതാപിതാക്കൾ എന്ന പത്താം ഭാവത്തിൽ ശുക്രൻ സ്ലോ ഡൗൺ മോദിൽ നിൽക്കുന്നു ആഴ്ചയുടെ അവസാനം, ശുക്രൻ സ്ലോ ഡൗൺ മോദിൽ ഒൻപതാം ഭാവത്തിലേക്ക് നീങ്ങും. ഇപ്പോൾ ജോലി സ്ഥലത്ത്, അലെങ്കിൽ സമൂഹത്തിലെ നിങ്ങളെ എങ്ങനെ റീ ദി ഫയ്ൻ ചെയ്യാൻ സാധിക്കും എന്ന് ആഴത്തിൽ ചിന്തിക്കുന്നു
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
സെക്‌സ്, തകർച്ചകൾ, രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, മറ്റുള്ളവരുടെ കഴിവുകൾ എന്ന എട്ടാം ഭാവത്തിൽ സൂര്യൻ, ബുധൻ എന്നിവ നിൽക്കുന്നു. ധനകാര്യം, മറ്റുള്ളവരുടെ കഴിവുകൾ, നിക്ഷേപങ്ങൾ എന്നിവ ഉൾപ്പെടുന്ന വിഷയങ്ങളിൽ ചർച്ച നടക്കും. എന്ത് വിഷയത്തെയും വികാര പരമായി നേരിടും എന്നാണ്. നിക്ഷേപങ്ങൾ, ലോണുകൾ, ടാക്‌സ് എന്നിവയെ കുറിച്ച് തീരുമാനങ്ങൾ എടുക്കും.പങ്കാളിയുമായി കൂടുതൽ സംസാരം, പുതിയ ബിസിനസ്സ് അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കാം.
വിവാഹം, പങ്കാളി, ബിസിനസ്സ് ബന്ധങ്ങൾ, നിയമം കൊണ്ടുള്ള ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു . ബന്ധങ്ങളിൽ കോമ്പ്രമെയിസിന് തയ്യാറാകും എന്നാണ് സൂചന. പക്ഷെ മറ്റുള്ളവരിൽ നിന്നും ഒത്തു തീർപ്പുകൾ ആഗ്രഹിക്കും. പുതിയ ബിസിനസ്സ് പ്രോജക്ടുകൾ, എഗ്രീമെന്റുകളിലേക്ക് ശ്രദ്ധ നീങ്ങും. ബന്ധങ്ങൾ സീരിയസ് ആയി കാണുകയും അതിനു വേണ്ട തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്യും
ദൂര യാത്രകൾ, തത്വ ചിന്ത, ആത്മീയത, വിദേശ ബന്ധം, ഉയർന്ന പഠനം , എഴുത്ത്, പ്രസിദ്ധീകരണം എന്ന ഒൻപതാം ഭാവത്തിൽ ശുക്രൻ നിൽക്കുന്നു സ്ലോ ഡൗൺ മോദിൽ നിൽക്കുന്ന ഈ ഗ്രഹം ആഴ്ചയുടെ അവസാനം എട്ടാം ഭാവത്തിലേക്ക് നീങ്ങും. ഈ രണ്ടു ഭാവത്തിലും ഉള്ള വിഷയങ്ങളിൽ നിങ്ങൾ എത്ര തൃപ്തയാണ്, എന്ന ആലോചനകൾ നിറയുന്ന അവസരം. ഇതിനെ കുറിച്ച് ഓഗസ്റ്റിൽ വിശദമായി എഴുതുന്നതാണ്
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
വിവാഹം, പങ്കാളി, എഗ്രീമ്ന്റുകൾ, കൊണ്ട്രക്ടുകൾ, നിയമം കൊണ്ടുണ്ടായ ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന സ്ഥരുക്കൾ എന്ന ഏഴാം ഭാവത്തിൽ സൂര്യനും, ബുധനും, നിൽക്കുന്നു. ബന്ധങ്ങൾ, വിവാഹം. ബിസിനസ്സ് ബന്ധങ്ങളിൽ നിരവധി നീക്കങ്ങൾ നടക്കും. ഗ്ഗ്രൂപ്പുകളെക്കാൾ കൂടുതൽ വൺ ടു വൺ രീതിയിൽ കൂടുതൽ സംസാരങ്ങൾ നടക്കേണ്ടതാണ്. കൂടുതൽ ചർച്ചകൾ, പുതിയ പാർട്ണർ ഷിപ്പുകൾ, എഗ്രീമെന്റുകൾ എന്നിവ നടക്കാം ജോലി സ്ഥലം., ആരോഗ്യം, ബാധ്യതകൾ, സഹ പ്രവർത്തകർ, ശത്രുക്കൾ എന്ന ആറാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. കൂടുതൽ ചെറിയ പ്രോജക്ടുകൾ, സഹ പ്രവർത്തകരോടുള്ള ശക്തി പ്രകടനം, പുതിയ ജോലിക്ക് വേണ്ടി ഉള്ള ആലോചന എന്നിവ ഉണ്ടാകാം/
സെക്‌സ്, തകർച്ചകൾ, രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, മറ്റുള്ളവരുടെ കഴിവുകൾ എന്ന എട്ടാം ഭാവത്തിൽ ശുക്രൻ സ്ലോ ഡൗൺ മോദിൽ നിൽക്കുന്നു. ധനം ചെലവാക്കാനുള്ള അനാവശ്യ സാഹചര്യങ്ങൾ എത്തും. കർശനമായി ഒഴിവാക്കുക. ധനം കൊണ്ട് എന്തും സ്വന്തമാക്കാൻ കഴിയില്ല എന്ന ബോധ്യം ഉണ്ടാകും. ഈ ഗ്രഹം ആഴ്ചയുടെ അവസാന ദിവം സ്ലോ ഡൗൺ മോദിൽ ഏഴാം ഭാവത്തിലേക്ക് യാത്രയാകും ഓഗസ്റ്റിൽ ഈ സ്ലോ മോടിനെ കുറിച്ച് കൂടുതൽ എഴുതുന്നതായിരിക്കും
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ജോലി സ്ഥലം., ആരോഗ്യം, ബാധ്യതകൾ, സഹ പ്രവർത്തകർ, ശത്രുക്കൾ എന്ന ആറാം ഭാവത്തിൽ സൂര്യനും, ബുധനും നിൽക്കുന്നു. കൂടുതൽ ചെറിയ പ്രോജക്ടുകൾ, എഴുത്ത്, ആശയ വിനിമയം, ടെക്‌നോളജി എന്നീ മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ള നല്ല സമയം. ആരോഗ്യത്തിൽ ഉള്ള ശ്രദ്ധ, വളർത്തു മൃഗങ്ങളോടുള്ള അടുപ്പം എന്നിവ ഉണ്ടാകാം/ റൊമാൻസ്, കുട്ടികൾ, ക്രിയേറ്റിവിറ്റി, ഹോബികൾ, വിനോദം, ഊഹക്കച്ചവടം എന്നീ അഞ്ചാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. വിനോദം, ക്രിയേറ്റിവിറ്റി, ഹോബികൾ എന്നിവക്ക് വേണ്ടി കൂടുതൽ സമയം ചെലവാക്കും. പുതിയ പ്രേമ ബന്ധം, നിലവിൽ ഇല്ല ബന്ധങ്ങളുടെ ശക്തിപ്പെടൽ, എന്നിവ പ്രതീക്ഷിക്കാം.
വിവാഹം, പങ്കാളി, നിയമം കൊണ്ടുണ്ടായ ബന്ധങ്ങൾ, എഗ്രീമെന്റുകൾ, ബിസിനസ്സ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തിൽ ഇപ്പോൾ ശുക്രൻ സ്ലോ ഡൗൺ മോദിൽ നിൽക്കുന്നു. ആഴ്ചയുടെ അവസാനം ശുക്രൻ സ്ലോ ഡൗൺ മോദിൽ ആറാം ഭാവത്തിലേക്ക് നീങ്ങും. ഏഴാം ഭാവത്തിലെ വിഷയങ്ങളിൽ നിങ്ങളുടെ നിലപാടുകൾ ത്രിപ്തികരമാണോ എന്ന് ആലോചിക്കേണ്ട സമയമാകുന്നു. ഈ വിഷയത്തെ കുറിച്ച് ഓഗസ്റ്റിൽ വിശദമായി എഴുതുന്നതാണ്