എരീസ് (മാർച്ച് 21 - ഏപ്രിൽ 19)

കുടുംബം, വീട്, മാതാപിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ എന്ന നാലാം ഭാവത്തിൽ എട്ടാം തീയതി വരെ ചൊവ്വ നിൽക്കും. വീടിനുവേണ്ടി പല പദ്ധതികളും പ്ലാൻ ചെയ്യും. വീട് വിൽപ്പന, വാങ്ങൽ, മോദിഫിക്കേഷൻ എന്നിവയിൽ നിങ്ങൾ മുൻകൈയെടുക്കുകയും വീട്ടുകാര്യങ്ങളിൽ കൂടുതൽ സമയം ചിലവഴിക്കുകയും ചെയ്യും. നിങ്ങളുടെ തീരുമാനങ്ങൾ നടപ്പിലാക്കുന്നതിൽ വീട്ടുകാർക്കുള്ള എതിർപ്പ് അവഗണിക്കും.

പ്രേമം, കുട്ടികൾ, ക്രിയേറ്റിവിറ്റി, സ്വയം വെളിപ്പെടുത്തൽ, ഊഹക്കച്ചവടം, എന്നിവയിൽ സൂര്യൻ, ശുക്രൻ, ബുധൻ, വ്യാഴം എന്നിവ നിൽക്കുന്നു. ഊഹക്കച്ചവടത്തിൽ പുതിയ തുടക്കങ്ങൾ, നിങ്ങളുടെ കഴിവുകൾ ഉയോഗിച്ചുള്ള പദ്ധതികൾ, ക്രിയേറ്റീവായ പ്രോജക്ടുകൾ, യൂത്ത് ഗ്രൂപ്പുകൾ, കൂടുതൽ നെറ്റ്‌വർക്കിങ്, അതിൽ നിന്നുണ്ടാകുന്ന നല്ല സാദ്ധ്യതകൾ, കുട്ടികളുടെ കൂടെയുള്ള നല്ല സമയം, കുട്ടികളിൽ നിന്ന് ലഭിക്കുന്ന സന്തോഷം എന്നിവയുമുണ്ടാകാം. പുതിയ പ്രേമബന്ധങ്ങൾ, നിലവിലുള്ള ബന്ധങ്ങളുടെ ശക്തിപ്പെടൽ എന്നിവയും പ്രതീക്ഷിക്കുക.

ഏഴാം തീയതി ബുധൻ ആറാം ഭാവത്തിലേക്ക് നീങ്ങും. ജോലിസ്ഥലം, സഹ പ്രവർത്തകർ, ശത്രുക്കൾ, ആരോഗ്യം, വളർത്തുമൃഗങ്ങൾ, ദിവസേനയുള്ള ജീവിതം എന്ന വിഷയങ്ങളിൽ അധിക സമയം ചെറിയ പ്രോജക്ടുകൾക്കുവേണ്ടി ചിലവഴിക്കും. സഹപ്രവർത്തകരുമായി കൂടുതൽ ആശയ വിനിമയം നടത്തേണ്ട പദ്ധതികൾ ഉണ്ടാവാം. മറ്റുള്ളവരെ സഹായിക്കേണ്ട പദ്ധതികളിൽ ജോലി ചെയ്യും. എഴുത്തുകാർ ആശയ വിനിമയം, ഇലക്‌ട്രോണിക്‌സ് എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കുള്ള നല്ല സമയം. ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകേണ്ട അവസരങ്ങൾ ഉണ്ടാകാം. ഡോക്ടറുടെ സേവനം തേടും. ചിലർ വളർത്തു മൃഗങ്ങൾക്കുവേണ്ടി കൂടുതൽ സമയം ചെലവാക്കും.

ഓഗസ്റ്റ് എട്ടാം തീയതി ചൊവ്വ നിങ്ങളുടെ അഞ്ചാം ഭാവത്തിൽ മറ്റു ഗ്രഹങ്ങൾക്കൊപ്പം എത്തും. പ്രേമം, കുട്ടികൾ, ക്രിയേറ്റിവിറ്റി, സ്വയം വെളിപ്പെടുത്തൽ, ഊഹക്കച്ചവടം, എന്നിവയിൽ ഇപ്പോൾ നിലനിൽക്കുന്ന സാദ്ധ്യതകൾ വർദ്ധിപ്പിക്കുന്നു. ആക്ഷൻ ഹീറോയെപ്പോലെ പ്രവർത്തിക്കേണ്ട സാഹചര്യങ്ങൾ ഉണ്ടാവും. അഞ്ചാം ഭാവത്തിലെ വിഷയങ്ങളെ നോക്കുക ഈ വിഷയങ്ങളിൽ കൂടുതൽ നീക്കങ്ങൾ സംഭവിക്കാൻ തക്ക വണ്ണം പ്രപഞ്ചം നിങ്ങളെ സ്വാധീനിക്കുന്നു.

പതിനൊന്നാം തീയതി നിങ്ങളുടെ ആറാം ഭാവത്തിലേക്ക് വ്യാഴം നീങ്ങും. ജോലിസ്ഥലം, സഹപ്രവർത്തകർ, ശത്രുക്കൾ, ആരോഗ്യം, വളത്തുമൃഗങ്ങൾ, ദിവസേനയുള്ള ജീവിതം എന്ന ആറാം ഭാവത്തിൽ ബുധനോടൊപ്പം വ്യാഴം നിൽക്കുമ്പോൾ, ആറാം ഭാവത്തിലെ വിഷയങ്ങളിൽ ഇപ്പോൾ നടക്കുന്ന സംഭവങ്ങളുടെ സാധ്യത വർദ്ധിക്കും. ജോലി, ആരോഗ്യം എന്നിവ കൂടുതൽ ഉയർന്ന തലത്തിലേക്ക് നീങ്ങുന്നതായി കാണുവാൻ കഴിയും.

പതിനാലാം തീയതി നിങ്ങളുടെ അഞ്ചാം ഭാവത്തിൽ ന്യൂ മൂൺ എത്തും. പ്രേമം, കുട്ടികൾ, ക്രിയേറ്റിവിറ്റി, സ്വയം വെളിപ്പെടുത്തൽ, ഊഹക്കച്ചവടം എന്നിവയിൽ സന്തോഷകരമായ സാദ്ധ്യതകൾ ഉണ്ടാവണം എന്നാണ്. സുഹൃത്തുക്കളുടെ കൂടെയുള്ള നല്ല സമയം, ക്രിയേറ്റീവായ കൂടുതൽ ജോലികൾ, പ്രേമബന്ധങ്ങളിലെ പുതിയ വഴിത്തിരിവുകൾ, സിംഗിൾസ്് കൂടുതൽ മിംഗിൾ ആകാൻ ആഗ്രഹിക്കുന്ന സമയം. കുട്ടികളുടെ കൂടെയുള്ള നല്ല സമയം. എന്നിവ ഉണ്ടാകാം.

ഇരുപത്തിമൂന്നാം തീയതി സൂര്യൻ ആറാം ഭാവത്തിലേക്ക് നീങ്ങും. ജോലിസ്ഥലം, സഹപ്രവർത്തകർ, ശത്രുക്കൾ, ആരോഗ്യം, വളർത്തുമൃഗങ്ങൾ, ദിവസേനയുള്ള ജീവിതം എന്ന ആറാം ഭാവത്തിൽ ബുധൻ, വ്യാഴം, സൂര്യൻ എന്നിവ നിൽക്കും. ജോലിസ്ഥലത്തെ നീക്കങ്ങളെ കാണിക്കുന്നു. പുതിയ ജോലി, ജോലിക്കുള്ള അംഗീകാരം, കൂടുതൽ ചെറിയ പ്രോജക്ടുകൾക്കുള്ള സമയം, ആരോഗ്യത്തിലുള്ള കൂടുതൽ ശ്രദ്ധ, വളർത്തുമൃഗങ്ങളോടുള്ള സമയം എന്നിവ പ്രതീക്ഷിക്കാം.

ഇരുപത്തി എട്ടാം തീയതി ബുധൻ ഏഴാം ഭാവത്തിലേക്ക് നീങ്ങും. വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, നിയമപരമായ ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്ന വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകേണ്ട അവസ്ഥകൾ ഉണ്ടാകാം. പുതിയ എഗ്രിമെന്റുകൾ, കോൺട്രാക്ടുകൾ, ബന്ധങ്ങളിൽ ഹൃദയം തുറന്ന സംസാരം എന്നിവ യുണ്ടാകും.

ഇരുപത്തി ഒൻപതാം തീയതി രഹസ്യമയമായ പന്ത്രണ്ടാം ഭാവത്തിൽ പൂർണ്ണചന്ദ്രൻ ഉദിക്കും. രഹസ്യമോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ബെഡ് പ്ലെഷേഴ്‌സ്, ഒറ്റപ്പെടൽ, നിഗൂഡത, ദൂരദേശ വാസം, എന്ന വിഷയങ്ങളിൽ ഹൃദയ വികാരങ്ങളെ വരുതിക്ക് വരുത്താൻ ശ്രമിക്കും. നിങ്ങൾ മറന്നു പോയതോ അവഗണിച്ചതോ ആയ വിഷയങ്ങളുമായി ഒരു നേർക്കാഴ്ച പ്രതീക്ഷിക്കാം. വിചിത്രമായ സ്വപ്‌നങ്ങൾ ഉണ്ടാകാം. ഈ മാസം നിങ്ങളുടെ ജീവിതം അഞ്ചാം ഭാവം, ആറാം ഭാവം എന്നിവയുടെ സ്വാധീനത്തിൽ ആകാം.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

സഹോദരങ്ങൾ, ആശയവിനിമയം, ചെറുയാത്രകൾ, ചെറു കോഴ്‌സുകൾ, ടെക്‌നോളജി, അയൽക്കാർ എന്ന മൂന്നാം ഭാവത്തിൽ എട്ടാം തീയതി വരെ ചൊവ്വ നിൽക്കും. തുറന്ന സംസാരം, ആശയവിനിമയം, ടെക്‌നോളജി ഉപയോഗിച്ചുള്ള ചെറിയ പ്രോജക്ടുകൾ, ചെറുകോഴ്‌സുകൾ, ചെറുയാത്രകൾ എന്നിവയും പ്രതീക്ഷിക്കുക. കൂടുതൽ ആലോചന വേണ്ട പദ്ധതികൾ പ്രതീക്ഷിക്കാം. അയൽക്കാർ, കമ്യൂണിറ്റികൾ എന്നിവയ്ക്ക് വേണ്ടി പ്രവർത്തിക്കാൻ അവസരം ലഭിക്കാം. ശരീരികമായ അസ്വസ്ഥതകൾ ഈ അവസരം സാധാരണയായിരിക്കും.

കുടുംബം, വീട്, മാതാപിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ എന്ന നാലാം ഭാവത്തിൽ സൂര്യൻ, ശുക്രൻ, ബുധൻ, വ്യാഴം എന്നിവ നിൽക്കുന്നു. ബന്ധങ്ങളെ പുതിയ രീതിയിൽ വിശകലനം ചെയ്യാം. പഴയ ബന്ധങ്ങൾ നിങ്ങളിലേക്ക് തിരിച്ചു വന്നേക്കാം. വീട് വിൽപന, വാങ്ങൽ, മോദിഫിക്കേഷൻ എന്നിവയ്ക്കും നല്ല സാധ്യത കാണുന്നു. മാതാപിതാക്കളുമായുള്ള അടുത്ത ബന്ധം, ബന്ധുജന സമാഗമം, കുടുംബ യോഗങ്ങൾ എന്നിവയും നടക്കാം.

ഏഴാം തീയതി ബുധൻ അഞ്ചാം ഭാവത്തിലേക്ക് നീങ്ങും. പ്രേമം, കുട്ടികൾ, ക്രിയേറ്റിവിറ്റി, ഊഹക്കച്ചവടം, സ്വയം വെളിപ്പെടുത്തൽ എന്ന വിഷയങ്ങളിൽ കൂടുതൽ നെറ്റ് വർക്കിങ്, അതിൽ നിന്ന് ലാഭകരമായ കോണ്ടാക്ടുകളെ കണ്ടെത്തൽ, ക്രിയേറ്റീവായ കൂടുതൽ പ്രോജക്ടുകൾ, കുട്ടികളുടെ കൂടെയുള്ള നല്ല സമയം, ആശയവിനിമയം, ഇലക്‌ട്രോണിക്‌സ്, ആസ്വാദന കലകൾ എന്നിവയിൽ ജോലി ചെയ്യുന്നവർക്കുള്ള നല്ല അവസരങ്ങൾ, പുതിയ ഹോബികളും പ്രതീക്ഷിക്കാം.

എട്ടാം തീയതി ചൊവ്വ നിങ്ങളുടെ നാലാം ഭാവത്തിലേക്ക് മറ്റു ഗ്രഹങ്ങളുടെ ഒപ്പം എത്തും. നാലാം ഭാവത്തിലെ വിഷയങ്ങളായ കുടുംബം, വീട്, മാതാപിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ എന്ന വിഷയങ്ങളിൽ കൂടുതൽ സ്വസ്ഥനായി തീരാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും മാർഗ്ഗങ്ങൾ തേടുകയും ചെയ്യും. വീട് വിൽപ്പന,വാങ്ങൽ, മാറ്റം, മോദിഫിക്കേഷൻ എന്നിവയിൽ നീക്കങ്ങൾ നടക്കാം. വീട്, താമസം എന്നിവയെക്കുറിച്ചുള്ള കൂടുതൽ ചിന്തകൾ ഉണ്ടാകാം. കുടുംബത്തെ അടിസ്ഥാനമാക്കി തീരുമാനങ്ങൾ എടുക്കാം. കുടുംബ യോഗങ്ങൾ, ബന്ധുജന സമാഗമം, കുടുംബത്തോട് ഒന്നിച്ചുള്ള യാത്രകൾ, വീട്ടിൽ നിന്ന് ജോലി ചെയ്യാനുള്ള അവസരങ്ങൾ എന്നിവയും സാധ്യമാണ്.

പതിനൊന്നാം തീയതി വ്യാഴം അഞ്ചാം ഭാവത്തിലേക്ക് നീങ്ങും. പ്രേമം, കുട്ടികൾ, ഹോബികൾ, ക്രിയേറ്റിവിറ്റി, ഊഹ ക്കച്ചവടം എന്ന വിഷയങ്ങളിൽ കൂടുതൽ അവസരങ്ങൾ ഉണ്ടാകാം. പുതിയ പ്രേമ ബന്ധങ്ങൾ, കുട്ടികളിൽ നിന്നുള്ള ശുഭ വാർത്തകൾ, പുതിയ ഹോബികൾ, കച്ചവടത്തിൽ നിന്നുള്ള ഭാഗ്യം എന്നിവ ലഭിക്കാം.

പതിനാലാം തീയതി നിങ്ങളുടെ നാലാം ഭാവത്തിൽ ന്യൂമൂൺ എത്തും. വീട്, കുടുംബം, മാതാപിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ എന്നിവയിൽ വീട് മോടിപിടിപ്പിക്കൽ, വൃത്തിയാക്കൽ എന്നിവ നടക്കാം. കുടുംബത്തോടൊപ്പമുള്ള കൂടുതൽ സമയം, വീട് വിൽപ്പന, വാങ്ങൽ, എന്നിവയും നടക്കാം. വീടിനുള്ളിൽ വികാരനിർഭകരമായ നിമിഷങ്ങൾ ഉണ്ടായി എന്നും വരാം.

ഇരുപത്തി നാലാം തീയതി സൂര്യനും അഞ്ചാം ഭാവത്തിലേക്ക് എത്തുമ്പോൾ അഞ്ചാം ഭാവത്തിലെ വിഷയങ്ങൾ കൂടുതൽ പ്രാധാന്യം നേടുന്നതായി കാണാൻ കഴിയും. ഇരുപത്തി എട്ടാം തീയതി ബുധൻ നിങ്ങളുടെ ആറാം ഭാവത്തിലേക്ക് നീങ്ങും. ജോലി സ്ഥലം, ദിവസേനയുള്ള ജീവിതം, സഹ പ്രവർത്തകർ, ശത്രുക്കൾ, ബാധ്യതകൾ, വളർത്തുമൃഗങ്ങൾ, ആരോഗ്യം എന്ന വിഷയങ്ങളിൽ കൂടുതൽ പ്രാധാന്യമുണ്ടാകും. കൂടുതൽ ചെറിയ പ്രോജക്ടുകൾ, ടീം ജോലികളിൽ കൂടുതൽ ആശയ വിനിമയം, ഇലക്‌ട്രോണിക്‌സ്, ടെക്‌നോളജി, ആശയവിനിമയം എന്നിവയിൽ ജോലി ചെയ്യുന്നവർക്കുള്ള നല്ല സമയം. ജോലിയിലെ പുതിയ നീക്കങ്ങൾ, ആരോഗ്യത്തിലുള്ള ശ്രദ്ധ എന്നിവ പ്രതീക്ഷിക്കാം.

ഇരുപത്തി ഒൻപതാം തീയതി നിങ്ങളുടെ പതിനൊന്നാം ഭാവത്തിൽ പൂർണ്ണചന്ദ്രൻ ഉദിക്കും. കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്ന വിഷയങ്ങളിൽ സുഹൃദ് ബന്ധങ്ങളിൽ തുടക്കമോ ഒടുക്കമോ നേരിടും. തുടക്കം നേരിടുന്ന സുഹൃദ് ബന്ധങ്ങളിൽ കൂടുതൽ സ്ഥിരത നൽകുവാൻ തക്ക നീക്കങ്ങൾ പ്രതീക്ഷിക്കാം. ജീവകാരുണ്യ പ്രവർത്തനങ്ങൾ, മറ്റുള്ളവരോടുള്ള സഹാനുഭൂതി എന്നിവയും പ്രതീക്ഷിക്കാം.

ജമിനി (മെയ് 21 - ജൂൺ 20)

ധനം, വസ്തുവകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. അധിക ജോലി, അധിക അധ്വാനം, രണ്ടാം ജോലിക്കുള്ള അവസരം എന്നിങ്ങനെ നിരവധി വിഷയങ്ങൾ നടക്കാം. സാമ്പത്തിക സുരക്ഷയ്ക്ക് വേണ്ടി പദ്ധതികൾ തയ്യാറാക്കാനുള്ള അവസരം പ്രപഞ്ചം നിങ്ങൾക്ക് കൊണ്ടുവന്നു തരും. നിങ്ങളുടെ മൂല്യം തെളിയിക്കാനുള്ള ഓരോ അവസരങ്ങൾ വന്നു ചേരും. നിങ്ങളുടെ വിശ്വാസങ്ങളെയും തത്വങ്ങളെയും ചോദ്യം ചെയ്യുവാൻ ആരെയും അനുവദിക്കുകയുമില്ല.

സഹോദരങ്ങൾ, ആശയവിനിമയം, ചെറുയാത്രകൾ, ചെറു കോഴ്‌സുകൾ, ടെക്‌നോളജി, അയൽക്കാർ എന്ന മൂന്നാം ഭാവത്തിൽ സൂര്യൻ, ശുക്രൻ, വ്യാഴം, ബുധൻ എന്നിവ നിൽക്കുന്നു. കൂടുതൽ നെറ്റ്‌വർക്കിങ്, അതിൽ നിന്നുള്ള ലാഭകരമായ ബന്ധങ്ങൾ, ചെറുയാത്രകൾ, ചെറിയ ട്രെയിനിങ്ങുകൾ, അയൽക്കാർ, കമ്മ്യൂണിറ്റികൾ എന്നിവർക്ക് വേണ്ടിയുള്ള പ്രവർത്തികൾ, സഹോദരങ്ങളോടുള്ള സംസാരം, ആശയവിനിമയം, ടെക്‌നോളജി, എന്നീ രംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള നല്ല സമയം എന്നിവ പ്രതീക്ഷിക്കാം.

ഏഴാം തീയതി ബുധൻ നിങ്ങളുടെ നാലാം ഭാവത്തിലേക്ക് നീങ്ങും. കുടുംബം, വീട്, മാതാപിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ എന്ന വിഷയങ്ങളിൽ വീട് വിൽപ്പന, വാങ്ങൽ, മോദിഫിക്കേഷൻ, കുടുംബയോഗങ്ങൾ, ബന്ധു ജന സമാഗമം, കുടുംബത്തോടൊപ്പമുള്ള യാത്രകൾ എന്നിവ പ്രതീക്ഷിക്കാം.

ഒൻപതാം തീയതി ചൊവ്വ നിങ്ങളുടെ മൂന്നാം ഭാവത്തിലേക്ക് എത്തും. സഹോദരങ്ങൾ, ആശയവിനിമയം, ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, ടെക്‌നോളജി, അയൽക്കാർ എന്ന വിഷയങ്ങളിൽ കൂടുതൽ സാദ്ധ്യതകൾ തെളിഞ്ഞു വരും. ചെറുയാത്രകൾ, കോഴ്‌സുകൾ, ട്രെയിനിങ് പ്രോഗ്രാമുകൾ, എന്നിവയും പ്രതീക്ഷിക്കാം.

പതിനൊന്നാം തീയതി വ്യാഴം നിങ്ങളുടെ നാലാം ഭാവത്തിലേക്ക് നീങ്ങും. വീട,് കുടുംബം, മാതാപിതാക്കൾ, പൂർവകർ, പൂർവിക സ്വത്തുക്കൾ എന്ന വിഷയങ്ങളിൽ വീട് മാറ്റം, വിൽപ്പന, വാങ്ങൽ എന്നിവയ്ക്ക് സാദ്ധ്യതകൾ വർദ്ധിക്കുന്നു. കുടംബത്തിൽ ജനനം, വിവാഹം, കുടുംബ യോഗങ്ങൾ, ബന്ധുജന സമാഗമം എന്നിവയും യഥേഷ്ടം നടക്കാം.

പതിനാലാം തീയതി നിങ്ങളുടെ മൂന്നാം ഭാവത്തിൽ ന്യൂ മൂൺ എത്തും. കൂടുതൽ വ്യക്തികളുമായി ആശയ വിനിമയം നടത്തേണ്ട അവസരങ്ങൾ എത്താം. കൂടുതൽ പ്രോജക്ടുകൾ വന്നു ചേരാം. എല്ലാ വിഷയങ്ങളെയും പുതിയ കാഴ്ച പ്പാടോടെ സമീപിക്കും.

ഇരുപത്തി നാലാം തീയതി സൂര്യൻ നിങ്ങളുടെ നാലാം ഭാവത്തിലേക്ക് നീങ്ങും. കുടുംബം, വീട്, മാതാപിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ എന്നിവയിൽ വീട് വിൽപ്പന, വാങ്ങൽ, മോദിഫിക്കേഷൻ, കുടുംബത്തോടൊപ്പമുള്ള നല്ല സമയം, യാത്രകൾ, ബന്ധുജന സമാഗമം എന്നിവയിൽ സാദ്ധ്യതകൾ വർദ്ധിക്കുന്നു.

ഇരുപത്തി അഞ്ചാം തീയതി ബുധൻ നിങ്ങളുടെ അഞ്ചാം ഭാവത്തിലേക്ക് നീങ്ങും. പ്രേമം, കുട്ടികൾ, ക്രിയേറ്റിവിറ്റി, ഹോബികൾ, ഊഹക്കച്ചവടം എന്ന വിഷയങ്ങളിൽ പു തിയ ഹോബികൾ, കൂടുതൽ നെറ്റ്‌വർക്കിങ് അതിൽ നിന്നുണ്ടാകുന്ന ലാഭകരമായ കോൺട്രാക്ടുകൾ, ആസ്വാദനം, ആശയ വിനിമയം എന്നീ രംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള നല്ല സമയം. പുതിയ ഹോബികൾ ഉണ്ടാകാം.

ഇരുപത്തി ഒൻപതാം തീയതി നിങ്ങളുടെ പത്താം ഭാവത്തിൽ പൂർണ്ണ ചന്ദ്രൻ ഉദിക്കും. ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്ന പത്താം ഭാവത്തിൽ പുതിയ നീക്കങ്ങൾ നടക്കാം. അധികാരികളുടെ ശ്രദ്ധയിൽപ്പെടുന്ന സാഹചര്യങ്ങൾ എത്താം, പുതിയ ജോലിക്കുള്ള അവസരങ്ങൾ, ലോങ്ങ്‌ടേം പദ്ധതികളെക്കുറിച്ചുള്ള ആലോചനകൾ, അധികാരികൾ, മാതാപിതാക്കൾ എന്നിവരുടെ നിലപാടുകളെക്കുറിച്ചുള്ള ആശങ്ക, സാമൂഹിക ജീവിതത്തിൽ ശ്രദ്ധയോടെ നിൽക്കേണ്ടതിന്റെ ആവശ്യകത എന്നിവയും ബോധ്യപ്പെടാം.

കാൻസർ (ജൂൺ 21 - ജൂലൈ 22)

നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണകോൺ, മനോഭാവം, വിചാരധാര എന്ന ഒന്നാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. കൂടുതൽ ആത്മ വിശ്വാസം, പുതിയ ബന്ധങ്ങൾ, നിലവിലുള്ള ബന്ധങ്ങളുടെ ശക്തിപ്പെടൽ, പുതിയ തുടക്കങ്ങൾ, വാക്ക് തർക്കങ്ങൾ എന്നിവ ഉണ്ടാകാം. ഈ അവസ്ഥയിൽ ശരീരിരിക അസ്വസ്ഥതകൾ സാധാരണയായിരിക്കും.

ധനം, വസ്തുവകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിൽ സൂര്യൻ, ശുക്രൻ, വ്യാഴം, ബുധൻ എന്നിവ നിൽക്കുന്നു. അധിക ജോലി, അധിക അധ്വാനം, ധനപരമായ കൂടുതൽ നീക്കങ്ങൾ, കൂടുതൽ ധനം ലഭിക്കാനും ചെലവാക്കാനുമുള്ള അവസരങ്ങൾ, വില കൂടിയ വസ്തുക്കൾ വാങ്ങാം.

ഏഴാം തീയതി നിങ്ങളുടെ മൂന്നാം ഭാവത്തിലേക്ക് ബുധൻ നീങ്ങും. സഹോദരങ്ങൾ, ആശയവിനിമയം, ടെക്‌നോളജി, ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, നെറ്റ്‌വർക്കിങ് എന്ന വിഷയങ്ങളിൽ കൂടുതൽ നീക്കങ്ങൾ നടക്കാം. കൂടുതൽ നെറ്റ് വർക്കിങ്, അയൽക്കാർ്ക്ക് വേണ്ടിയുള്ള പദ്ധതികൾ, ചെറു യാത്രകൾ, ചെറുകോഴ്‌സുകൾ, ടെക്‌നോളജിയുടെ കൂടുതൽ ഉപയോഗം എന്നിവയുണ്ടാകാം. എഴുത്ത്, എഡിറ്റിങ് എന്നീ രംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള നല്ല സമയം.

ഒൻപതാം തീയതി ചൊവ്വ നിങ്ങളുടെ രണ്ടാം ഭാവത്തിലേക്ക് യാത്രയാകും. ധനം, വസ്തുവകക്കൾ, നിങ്ങളുടെ മൂല്യം എന്നിവയിൽ ഇപ്പോഴുള്ള സാദ്ധ്യതകൾ വർദ്ധിക്കും. കൂടുതൽ ജോലി, രണ്ടാം ജോലി, അധിക അധ്വാനം എന്നിവ പ്രതീക്ഷിക്കുക. നിങ്ങളുടെ മൂല്യ വർദ്ധനയെ ലക്ഷ്യമാക്കിയുള്ള ചോദ്യങ്ങളെ അസഹ്യതയോടെ നേരിടുന്ന സമയമാണ്. എന്താണ് നിങ്ങളുടെ മൂല്യം, അവ മെച്ചപ്പെടുത്താൻ ഏതൊക്കെ വഴികൾ തേടാം എന്ന ആലോചനയുമുണ്ടാകും.

പതിനൊന്നാം തീയതി നിങ്ങളുടെ മൂന്നാം ഭാവത്തിലേക്ക് വ്യാഴം യാത്രയാകും. സഹോദരങ്ങൾ, ആശയവിനിമയം, ടെക്‌നോളജി, ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, നെറ്റ് വർക്കിങ് എന്ന വിഷയങ്ങളിൽ കൂടുതൽ ലാഭകരമായ നീക്കങ്ങൾ നടക്കും.

പതിനാലാം തീയതി നിങ്ങളുടെ രണ്ടാം ഭാവത്തിൽ ന്യൂമൂൺ എത്തും. ധനം, വസ്തുവകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിൽ പുതിയ തുടക്കങ്ങൾ, ജോലി, ബിസിനസ് എന്നിവയിൽ കൂടുതൽ അവസരങ്ങൾ, നിങ്ങളുടെ മൂല്യ വർദ്ധനയ്ക്കായുള്ള നല്ല അവസരങ്ങൾ എന്നിവ ലഭിക്കാം.

ഇരുപത്തിനാലാം തീയതി സൂര്യൻ നിങ്ങളുടെ മൂന്നാം ഭാവത്തിലേക്ക് യാത്രയാകും. സഹോദരങ്ങൾ, ആശയ വിനിമയം, ടെക്‌നോളജി, ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, നെറ്റ്‌വർക്കിങ് എന്ന വിഷയങ്ങളുടെ സാധ്യത കൂടുതൽ കാണാൻ കഴിയും.

ഇരുപത്തി എട്ടാം തീയതി ബുധൻ നിങ്ങളുടെ നാലാം ഭാവത്തിലേക്ക് യാത്രയാകും. കുടുംബം, വീട്, മാതാപിതാക്കൾ, പൂർവികർ, പൂർവികസമ്പത്ത് എന്ന നാലാം ഭാവത്തിൽ വീട് വിൽപ്പന, വാങ്ങൽ, മോടിപിടിപ്പിക്കൽ എന്ന കാര്യങ്ങളെക്കുറിച്ച് ആലോചന നടത്തും. കുടുംബ യോഗങ്ങൾ, ബന്ധുജന സമാഗമം, പൂർവികരെ സ്മരിക്കൽ എന്നിവയുമുണ്ടാകാം. ഇരുപത്തി ഒൻപതാം തീയതി പൂർണ്ണചന്ദ്രൻ നിങ്ങളുടെ ഒൻപതാം ഭാവത്തിൽ ഉദിക്കും. ദൂരയാത്രകൾ, തത്വചിന്ത, ആത്മീയത, ഉയർന്ന പഠനം, വിദേശബന്ധം എന്ന വിഷയങ്ങളിൽ കൂടുതൽ സാദ്ധ്യതകൾ. കൂടുതൽ പ്രാർത്ഥന, ആത്മീയതയുടെ പുതിയ തലങ്ങളിലേക്കുള്ള എത്തിനോട്ടം, പഠനം, പഠിപ്പിക്കൽ എന്നിവയ്ക്കുള്ള അവസരം, നിയമവുമായി ഒരു നേർക്കാഴ്ച എന്നിവയും പ്രതീക്ഷിക്കാം.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)

രഹസ്യ മോഹങ്ങൾ, ഒളിപ്പിച്ചുവച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ദൂരദേശ വാസം, ഒറ്റപ്പെടൽ, ബെഡ്‌പ്ലെഷേഴ്‌സ്, നിഗൂഡത എന്ന പന്ത്രണ്ടാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. നിഗൂഡമായ വിഷയങ്ങളിലുള്ള താൽപ്പര്യം, വിചിത്രമായ സ്വപ്നങ്ങൾ, ഉൾവിളികൾ നിറഞ്ഞ ദിവസങ്ങൾ, അൽപ്പം നീരസത്തോടെയുള്ള നിലപാടുകൾ എന്നിവ പ്രതീക്ഷിക്കാം.

നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണകോൺ, മനോഭാവം, വിചാരധാര എന്ന ഒന്നാം ഭാവത്തിൽ സൂര്യൻ, ശുക്രൻ, ബുധൻ, വ്യാഴം എന്നിവ നിൽക്കുന്നു. മാനസികമായ ബല പരീക്ഷണങ്ങളിലൂടെ നിങ്ങൾ കടന്നു പോകുന്നു എന്ന് മാത്രമാണ് അർത്ഥം. പുതിയ ബന്ധങ്ങൾ, തീരുമാനങ്ങൾ, തുടക്കങ്ങൾ എന്നിവയുണ്ടായാലും അവയെ ഏതുവിധം നേരിടണം എന്ന സംശയം കൂടുതലുണ്ടാകാം. മാത്രമല്ല ഈ അവസ്ഥയിൽ മറ്റുള്ളവരെ കർശനമായി നേരിടുകയും ചെയ്യും. മനസ് വ്യതിചലിച്ചു നിൽക്കുന്നതായി തോന്നും. ഈ അവസ്ഥ അൽപ്പനാളേക്ക് മാത്രമേ കാണുകയുള്ളൂ.

ഏഴാം തീയതി നിങ്ങളുടെ രണ്ടാം ഭാവത്തിലേക്ക് ബുധൻ നീങ്ങും. ധനം, വസ്തുവകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിലെ വസ്തുതകളെക്കുറിച്ച് കൂടുതൽ ചിന്തകൾ മാത്രമുണ്ടാകും. അവ പ്രവർത്തിയിലേക്ക് എത്തുന്നില്ലേ എന്ന സംശയം തോന്നാം. പതിനൊന്നാം തീയതി വ്യാഴം ഈ ഭാവത്തിലേക്കെത്തുമ്പോൾ പുരോഗമനപരമായ നീക്കങ്ങൾ ഉണ്ടാവണം. സാമ്പത്തിക വർദ്ധനവിനുള്ള കൂടുതൽ അവസരം, മൂല്യവർദ്ധനയ്ക്കുള്ള മനോഹരമായ സാദ്ധ്യതകൾ എന്നിവ ലഭിക്കാം. അവ കണ്ടെത്തുകയും, എങ്ങനെ ഉപയോഗിക്കണം എന്നും ആലോചിക്കുക.

ഒൻപതാം തീയതി ചൊവ്വ നിങ്ങളുടെ ഒന്നാം ഭാവത്തിലേക്ക് നീങ്ങുമ്പോൾ നിങ്ങളുടെ ചിന്തകൾ കാട് കയറും. അവ ജീവിതത്തിൽ പ്രതിഫലിക്കുകയും ചെയ്യും. കൂടുതൽ വ്യഗ്രത എല്ലാ കാര്യങ്ങളിലുംപ്രദർശിപ്പിക്കും. നിങ്ങൾ ആയിരിക്കുന്ന ഏതവസ്ഥയിലും ഈ വ്യഗ്രത ഒരു പ്രശ്‌നമായി മാറാതെ കരുതലോടെ നിൽക്കണം.

പതിനാലാം തീയതി നിങ്ങളുടെ ഒന്നാം ഭാവത്തിൽ ന്യൂമൂൺ എത്തും. പുതിയ തുടക്കങ്ങൾ, ഒടുക്കങ്ങൾ എന്നിവ പ്രതീക്ഷിക്കാം. പുതിയ ലുക്‌സ് കൊണ്ടുവരുവാൻ ശ്രമിക്കും. നിങ്ങളെ പുതിയ വ്യക്തിയായും, പുതിയ ആശയങ്ങൾ, ആദർശങ്ങൾ എന്നിവയോട് കൂടിയവനായും എടുത്തു കാണിക്കാൻ കിണഞ്ഞു പരിശ്രമിക്കും. പരിഭ്രമം കൊണ്ടോ ആത്മവിശ്വാസക്കുറവ് കൊണ്ടോ ഭൂതകാലത്ത് നിങ്ങൾ എന്തെങ്കിലും ചെയ്യാൻ മടിച്ചിരുന്നു എങ്കിൽ ഈ അവസരം ഒന്ന് ശ്രമിക്കുന്നത് നല്ലതായിരിക്കും.

ഇരുപത്തി ഒൻപതാം തീയതി ബുധൻ നിങ്ങളുടെ മൂന്നാം ഭാവത്തിലേക്ക് നീങ്ങും. ആശയവിനിമയം, സഹോദരങ്ങൾ, ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, ടെക്‌നോളജി, അയൽക്കാർ എന്ന വിഷയങ്ങൾ എന്നിവയിൽ ചെറുകോഴ്‌സുകൾ, ചെറുയാത്രകൾ, അയൽക്കാർക്ക് വേണ്ടിയുള്ള പദ്ധതികൾ, കൂടുതൽ നെറ്റ്‌വർക്കിങ്, ടെക്‌നോളജിയുടെ കൂടുതൽ ഉപയോഗം എന്നിവയും പ്രതീക്ഷിക്കാം.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)

കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ എന്ന പതിനൊന്നാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. ടീം ജോലികളിൽ ഭാഗമാകും. ഈ ജോലികളിൽ മറ്റുള്ളവരുമായി വാക്ക് തർക്കങ്ങൾ ഉണ്ടാവുകയും ചെയ്യാം. ജീവകാരുണ്യ പ്രവർത്തനങ്ങൾ, കുട്ടികൾ, യൂത്ത്ഗ്രൂപ്പുകൾ എന്നിവയിലുള്ള സമയം, സ്വന്തം ലാഭങ്ങൾ മാത്രം ലക്ഷ്യമാക്കിയുള്ള പ്രവർത്തികൾ എന്നിവയും പ്രതീക്ഷിക്കാം.

രഹസ്യ മോഹങ്ങൾ, ഒളിപ്പിച്ചുവച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, നിഗൂഡത, ബെഡ്‌പ്ലെഷേഴ്‌സ്, ദൂരദേശ വാസം, ഒറ്റപ്പെടൽ എന്ന പന്ത്രണ്ടാം ഭാവത്തിൽ സൂര്യൻ, ബുധൻ, ചൊവ്വ, ശുക്രൻ എന്നിവ നിൽക്കുന്നു. അൽപ്പം മൗനമായി നിൽക്കുവാൻ പ്രേരണയുണ്ടാകാം. എങ്കിലും രഹസ്യ മോഹങ്ങളും, രഹസ്യ പ്രവർത്തികളും ചെയ്യും. പ്രാർത്ഥന, ധ്യാനം എന്നിവ വഴി നിങ്ങളുടെ മനസിനെ തിരിച്ചറിയാൻ ശ്രമിക്കും. ഭൂതകാലം നിങ്ങളെ സന്ദർശിക്കാനെത്തും. ഈ അവസരം കൂടുതലും ആത്മീയവും, മാനസികവുമായ മാറ്റങ്ങൾക്ക് വേണ്ടിയുള്ളതാകുന്നു.

ഏഴാം തീയതി ബുധൻ നിങ്ങളുടെ ഒന്നാം ഭാവത്തിലേക്ക് നീങ്ങും. നിങ്ങളുടെ ലുക്‌സ്, വ്യക്തിത്വം, മനോഭാവം, വിചാരധാര എന്ന വിഷയങ്ങളിൽ മനസ് വ്യതിചലിച്ചു നിൽക്കുന്നതായി കാണാൻ കഴിയും. കൂടുതൽ ചിന്തകൾ, അപൂർണ്ണമായ ബോധ്യങ്ങൾ, ഒന്നിൽ നിന്നും വേറൊന്നിലേക്ക് പൂർണ്ണതയില്ലാതെ പായുന്ന ചിന്തകൾ, കൂടുതൽ ആശയ വിനിമയം ഈ ഭാവത്തിലേക്ക് പതിനൊന്നാം തീയതി വ്യാഴം എത്തും. നിങ്ങളുടെ മാനസികവും, ആത്മീയവും, ശരീരികവുമായ പുരോഗമനത്തിനു പുതിയ തുടക്കങ്ങളുണ്ടാകും.

ഒൻപതാം തീയതി നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിലേക്ക് ചൊവ്വ എത്തുന്നതോടെ രഹസ്യ മോഹങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, നിഗൂഡത, ബെഡ് പ്ലെഷേഴ്‌സ്, ദൂരദേശ വാസം, ഒറ്റപ്പെടൽ എന്ന വിഷയങ്ങളിൽ കൂടുതൽ നീക്കങ്ങൾ നടത്താം. മനസ്സിൽ അടക്കി വച്ചിരുന്ന ആശങ്കകളെ അടുത്ത് നിരീക്ഷിക്കുകയും അവയെ ഡീൽ ചെയ്യാനുള്ള പദ്ധതികൾ ഉണ്ടാക്കുകയും ചെയ്യും.

പതിനാലാം തീയതി നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിൽ ന്യൂ മൂൺ എത്തും. ജീവകാരുണ്യ പ്രവർത്തനങ്ങൾ, രഹസ്യങ്ങളുമായി ഒരു നേർക്കാഴ്ച, മൗനമായുള്ള നിൽപ്പ്, കൂടുതൽ പ്രാർത്ഥന, ധ്യാനം, നിഗൂഡ വിഷയങ്ങളിലുള്ള താൽപര്യം എന്നിവ പ്രതീക്ഷിക്കാം.

ഇരുപത്തിനാലാം തീയതി നിങ്ങളുടെ ഒന്നാം ഭാവത്തിലേക്ക് സൂര്യൻ എത്തും. ലുക്‌സ്, വ്യക്തിത്വം, മനോഭാവം, വിചാരധാര, വീക്ഷണകോൺ എന്ന ഒന്നാം ഭാവത്തിൽ പുതിയ തുടക്കങ്ങൾ. സൗന്ദര്യം മെച്ചപ്പെടുത്തും, ജോലി, ജീവിതം എന്നിവയിലെ പുതിയ നീക്കങ്ങൾ എന്നിവ പ്രതീക്ഷിക്കാം.

ഇരുപത്തി ഏഴാം തീയതി ബുധൻ നിങ്ങളുടെ രണ്ടാം ഭാവത്തിലേക്ക് നീങ്ങും. ധനം, വസ്തുവകകൾ, നിങ്ങളുടെ മൂല്യം എന്ന വിഷയങ്ങളിൽ കൂടുതൽ ആലോചനകൾ, ധനകാര്യം വരുതിയിലാക്കാനുള്ള ആഗ്രഹം, പദ്ധതികൾ, വില കൂടിയ വസ്തുക്കൾ വാങ്ങാനുള്ള ആഗ്രഹം എന്നിവയുണ്ടാകാം.

ഇരുപത്തി ഒൻപതാം തീയതി നിങ്ങളുടെ ഏഴാം ഭാവത്തിൽ പൂർണ്ണചന്ദ്രൻ ഉദിക്കും. വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, നിയമത്തിനു വിധേയമായ ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ, ബന്ധങ്ങളിൽ തുടക്കമോ ഒടുക്കമോ നേരിടും. ബന്ധങ്ങളിൽ മറ്റുള്ളവർക്ക് പ്രാധാന്യം നൽകും. സിംഗിളായി നടക്കുന്നവർക്ക് മിംഗിൽ ചെയ്യുവാനുള്ള അധിക ആഗ്രഹമുണ്ടാകാം. കൂടുതൽ ഒത്തു തീർപ്പുകൾക്ക് വഴങ്ങാൻ നിങ്ങൾ തയ്യാറാണെന്ന് കാണിക്കുന്നു. ഈ ഭാവം തെളിഞ്ഞു നിൽക്കുന്ന ശത്രുക്കളുടേത് കൂടി ആയതിനാൽ ഒന്ന് ശ്രദ്ധിച്ചു നീങ്ങുന്നത് നന്നായിരിക്കും.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)

ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ, എന്ന പത്താം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. ജോലിസ്ഥലത്തെ പുതിയ നീക്കങ്ങൾ, പുതിയ ജോലിക്കുള്ള സാധ്യത, അധികാരികളോടുള്ള സംസാരം, ജോലിയിലെ ശക്തിപ്രകടനം, പുതിയ ബിസിനസ് അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക.

കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്ന പതിനൊന്നാം ഭാവത്തിൽ സൂര്യൻ, ശുക്രൻ, വ്യാഴം, ബുധൻ എന്നീ ഗ്രഹങ്ങൾ നിൽക്കു ന്നു. ടീം ജോലികൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, ടീം ജോലികളിൽ നിന്നുള്ള ലാഭകരമായ ഡീലുകൾ, പുതിയ ഗ്രൂപ്പുകളിൽ മെമ്പർഷിപ്പ്, സുഹൃദ് ബന്ധങ്ങളിലെ പുതിയ വഴിത്തിരിവുകൾ എന്നിവ പ്രതീക്ഷിക്കുക.

എട്ടാം തീയതി ചൊവ്വ നിങ്ങളുടെ പതിനൊന്നാം ഭാവത്തിലേക്ക് നീങ്ങും. ടീം ജോലികളിൽ കൂടുതൽ സമയം ചിലവഴിക്കാം. ഈ ജോലികൾക്കിടയിലെ വാക്ക് തർക്കങ്ങൾ, ഹിഡൻ പദ്ധതികളുമായുള്ള നിങ്ങളുടെ നിൽപ്പ്, ജീവ കാരുണ്യ പ്രവർത്തനങ്ങൾ എന്നിവയും പ്രതീക്ഷിക്കാം.

ഏഴാം തീയതി ബുധൻ നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിലേക്ക് നീങ്ങും. രഹസ്യ മോഹങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ബെഡ്‌പ്ലെഷേഴ്‌സ്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒറ്റപ്പെടൽ, ദൂരദേശ വാസം, നിഗൂഡത എന്ന വിഷയങ്ങളിൽ കൂടുതൽ താൽപ്പര്യം പ്രകടിപ്പിക്കും. കൂടുതൽ പ്രാർത്ഥന, ധ്യാനം എന്നിവ ചെയ്യും. ജീവിതത്തെ നിഗൂഡ വിഷയങ്ങളുടെ സഹായത്തോടെ വിശകലനം ചെയ്യാൻ ശ്രമിക്കും. നിഗൂഡമായ വിഷയങ്ങളെ അവലോകനം ചെയ്യും. ഏകനായി നിൽക്കാനാഗ്രഹിക്കും. ഈ സമയം ആത്മീയവും, മാനസികവുമായ പരിവർത്തനതിന്റേതാകയാൽ ഭൗതികമായ നീക്കങ്ങൾ അധികമുണ്ടാവുകയില്ല.

പതിനാലാം തീയതി നിങ്ങളുടെ പതിനൊന്നാം ഭാവത്തിൽ ന്യൂമൂൺ എത്തും. അടുത്ത സുഹൃത്തുക്കളുമായി സമയം ചിലവഴിക്കും. പുതിയ സുഹൃദ് ബന്ധം, പുതിയ ഗ്രൂപ്പുകൾ, കുട്ടികളോട് കൂടെയുള്ള നല്ല സമയം, സ്വപ്‌നങ്ങൾ, മോഹങ്ങൾ എന്നിവയുടെ അവലോകനം, അവയിലെ കണക്ക് കൂട്ടലുകൾ എന്നിവയും പ്രതീക്ഷിക്കാം.

ഇരുപത്തി നാലാം തീയതി നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിലേക്ക് സൂര്യൻ നീങ്ങും. രഹസ്യ മോഹങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ബെഡ്‌പ്ലെഷേഴ്‌സ്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒറ്റപ്പെടൽ, ദൂരദേശ വാസം, നിഗൂഡത എന്ന വിഷയങ്ങളിൽ മനസ് വ്യാപരിക്കും. പന്ത്രണ്ടാം ഭാവത്തിൽ ഗ്രഹങ്ങൾ നിന്നാൽ അതിനർത്ഥം മാനസികവും, ആത്മീയവുമായ വെല്ലുവിളികൾ നേരിടുന്നു എന്നാണ്. ഈ ഭാവത്തിൽ ഏതു ഗ്രഹങ്ങൾ വന്നാലും മനസിനെ ഏകാഗ്രമാക്കി മുന്നോട്ട് നീങ്ങേണ്ട സമയമാകുന്നു എന്ന് പ്രപഞ്ചം നമുക്ക് മുന്നറിയിപ്പ് തരും. മൗനമായി നിൽക്കേണ്ട സമയം.

ഇരുപത്തി ഏഴാം തീയതി നിങ്ങളുടെ ഒന്നാം ഭാവത്തിലേക്ക് ബുധൻ നീങ്ങും. കൂടുതൽ ആശയവിനിമയം, കൂടുതൽ ചിന്തകൾ, ഒന്നിൽ നിന്നും വേറെ ഒന്നിലേക്ക് പൂർണ്ണതയില്ലാത്ത നീക്കങ്ങൾ എന്നിവ നടത്തും. അൽപ്പം വിരസനായി നിൽക്കുന്നതാണ്.

ഇരുപത്തി ഒൻപതാം തീയതി നിങ്ങളുടെ ആറാം ഭാവത്തിൽ പൂർണ്ണചന്ദ്രൻ ഉദിക്കും. ജോലിസ്ഥലം, ആരോഗ്യം, സഹ പ്രവർത്തകർ, ശത്രുക്കൾ, ദിവസേനയുള്ള ജീവിതം, വളർത്തു മൃഗങ്ങൾ എന്ന ഭാവത്തിൽ പുതിയ നീക്കങ്ങൾ പ്രതീക്ഷിക്കുക. ആരോഗ്യ പ്രശ്‌നങ്ങളിൽ പുതിയ നീക്കങ്ങൾ, ജോലിസ്ഥലത്തെക്കുറിച്ചുള്ള ആലോചനകൾ എടുത്തു ചാടി പ്രവർത്തിക്കരുത്. ചെയ്തുകൊണ്ടിരിക്കുന്ന ജോലിയുടെ പൂർത്തീകരണം. വളർത്തുമൃഗങ്ങളോടുള്ള സ്‌നേഹം എന്നിവയും പ്രതീക്ഷിക്കാം.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)

ദൂരയാത്രകൾ, വിദേശബന്ധം, തത്വചിന്ത, ആത്മീയത, ഉയർന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം എന്ന ഒൻപതാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. ദൂരയാത്രകൾ നടത്തുകയോ അവയെക്കുറിച്ച് ആലോചിക്കുകയോ ആവാം. പുതിയ സ്‌ക്കിൽ ഡെവലപ്പ്‌മെന്റ് കോഴ്‌സുകൾ, വിദേശത്ത് നിന്നുള്ളവരുമായുള്ള ബന്ധം, എഴുത്ത്, പ്രസിദ്ധീകരണം എന്നിവയിൽ നിന്നുള്ള ശുഭവാർത്തകൾ എന്നിവ പ്രതീക്ഷിക്കുക.

ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ എന്ന പത്താം ഭാവത്തിൽ സൂര്യൻ, ശുക്രൻ, വ്യാഴം, ബുധൻ എന്നിവ. ജോലി യിൽ നിങ്ങൾ അനുഭവിക്കുന്ന സ്‌ട്രെസാണ് പ്രധനമായും ഈ ഗ്രഹങ്ങൾ സൂചിപ്പിക്കുന്നത്. പലതരം അനുഭവങ്ങൾ കൊണ്ട് സന്തോഷിച്ചും ആശങ്കപ്പെട്ടും നിങ്ങൾ നിൽക്കുന്നു. സന്തോഷവും, സംശയവും ഒരേപോലെ നിങ്ങൾ അനുഭവിക്കുന്നു. എങ്കിലും കൂടുതൽ കാര്യങ്ങൾ ചെയ്യാനുള്ള പ്രചോദനം ലഭിക്കുന്നു. ജോലിയിലെ പുതിയ നീക്കങ്ങൾ, അധികാരികളോടുള്ള സംസാരം, പുതിയ ബിസിനസ് അവസരങ്ങൾ, അധികാരികളുടെ ശ്രദ്ധയിൽപ്പെടുക, ചെയ്ത ജോലിയുടെ ഫലങ്ങൾ നേടുക ഇവയെല്ലാം കൂടിക്കലർന്ന് അൽപ്പം സംശയാലുവായി മാറും. നയപരമായി നിൽക്കേണ്ട അവസ്ഥയാണ്.

ഏഴാം തീയതി ബുധൻ നിങ്ങളുടെ പതിനൊന്നാം ഭാവത്തിലേക്ക് ബുധൻ നീങ്ങും. കൂട്ടുകാർ, കൂട്ടായമകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്ന പതിനൊന്നാം ഭാവത്തിൽ കൂടുതൽ നീക്കങ്ങൾ നടക്കും. കൂടുതൽ ടീം ജോലികൾ, ജോലികളിൽ നിങ്ങളുടെ ആശയങ്ങൾക്ക് ലഭിക്കുന്ന അംഗീകാരം, ജീവ കാരുണ്യ പ്രവർത്തനങ്ങൾ പ്രതീക്ഷിക്കാം.

ഒൻപതാം തീയതി ചൊവ്വ നിങ്ങളുടെ പത്താം ഭാവത്തിലേക്ക് നീങ്ങും. അധികാരികളോട് നയത്തിൽ നിൽക്കണം. പുതിയ ജോലി, ബിസിനസ് എന്നിവയെക്കുറിച്ച് ആലോചിക്കും. നിങ്ങൾ വിജയത്തിനുവേണ്ടി മാത്രം ആഗ്രഹിക്കുന്നു. ഈ ആഗ്രഹത്തിന് മുന്നിൽ അധികാരികൾ, മാതാപിതാക്കൾ എന്നിവരെ വില കുറച്ചു കാണാനുള്ള ആഗ്രഹമുണ്ടായേക്കാം. ആ ആഗ്രഹത്തെ അമർച്ച ചെയ്യുക.

പതിനൊന്നാം തീയതി വ്യാഴം നിങ്ങളുടെ പതിനൊന്നാം ഭാവത്തിലേക്ക് നീങ്ങും. ടീം ജോലികളുടെ പ്രാധാന്യം കൂടും. പുതിയ ഗ്രൂപ്പുകളിൽ ചെന്നുചേരും. കുട്ടികളോട് കൂടി പ്രവർത്തിക്കും. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സമയം ചിലവഴിക്കും. ഈ ഭാവത്തിലെ വസ്തുതകളുടെ സാധ്യത അനേകം മടങ്ങ് വർദ്ധിക്കും.

പതിനാലാം തീയതി നിങ്ങളുടെ പത്താം ഭാവത്തിൽ ന്യൂമൂൺ എത്തും. ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ എന്ന പത്താം ഭാവത്തിൽ പുതിയ വഴിത്തിരിവുകൾ ഉണ്ടാകും. അധികാരികളോടുള്ള ചർച്ചകൾ, ജോലിയിലെ പുതിയ നീക്കങ്ങൾ എന്നിവ കാണുന്നു. ജോലിയെ സംബന്ധിച്ചുള്ള ലോങ്ങ്‌ടേം പദ്ധതികൾ എന്നിവ നടപ്പിലാക്കും.

ഇരുപത്തി നാലാം തീയതി സൂര്യൻ നിങ്ങളുടെ പതിനൊന്നാം ഭാവത്തിലേക്ക് നീങ്ങും. കൂട്ടുകാർ, കൂട്ടായ്മകൾ ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്ന വിഷയങ്ങളിൽ കൂടുതൽ സാദ്ധ്യതകൾ ഉണ്ടാകും. ലോങ്ങ് ടേം പദ്ധതികൾ നടപ്പാക്കാൻ ശ്രമിക്കും. സമാന മനസ്‌ക്കരുടെ കൂടെ സമയം ചിലവഴിക്കും.

ഇരുപത്തി ഏഴാം തീയതി നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിൽ ബുധൻ നീങ്ങും. രഹസ്യമോഹങ്ങൾ ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ബെഡ്‌പ്ലെഷേഴ്‌സ്, നിഗൂഡത, ദൂരദേശ വാസം, ഒറ്റപ്പെടൽ എന്ന വിഷയങ്ങളിൽ കൂടുതൽ റിസർച്ച് നടത്തും. സമൂഹ മധ്യത്തിൽ നിന്ന് അൽപ്പനേരം പിൻവാങ്ങാനുള്ള ആലോചനയുണ്ടാകും. അൽപ്പം മൗനമായിരിക്കുന്നത് നന്നായിരിക്കും. മനസിലെ ഭാരങ്ങളെ അവലോകനം ചെയ്ത് അവയിൽ നിന്ന് മോചനം നേടാൻ ആഗ്രഹിക്കും.

ഇരുപത്തി ഒൻപതാം തീയതി നിങ്ങളുടെ അഞ്ചാം ഭാവത്തിൽ പൂർണ്ണചന്ദ്രൻ ഉദിക്കും. പ്രേമം, കുട്ടികൾ, ക്രിയേറ്റിവിറ്റി, സ്വയം വെളിപ്പെടുത്തൽ, ഹോബികൾ, ഊഹക്കച്ചവടം എന്ന വിഷയങ്ങളിൽ കൂടുതൽ സാധ്യതകൾ. വിനോദത്തിനു വേണ്ടി സമയം ചിലവഴിക്കും. പ്രേമബന്ധങ്ങളിൽ തുടക്കമോ ഒടുക്കമോ ഉണ്ടാകും. നിലവിലുള്ള ബന്ധങ്ങളിൽ പുതിയശക്തിയുണ്ടാകും. ക്രിയേറ്റീവായ ജോലികൾ, പുതിയ ഹോബികൾ എന്നിവയും പ്രതീക്ഷിക്കാം.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)

സെക്‌സ്, തകർച്ചകൾ, മറ്റുള്ളവരുടെ ധനം, ജോയിന്റ് സ്വത്തുക്കൾ, ലോണുകൾ, ടാക്‌സ്, രൂപാന്തരം എന്ന എട്ടാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. ധനകാര്യം മെച്ചപ്പെടുത്താനുള്ള പദ്ധതികൾ ചെയ്യും. പങ്കാളിയോട് ധനത്തിനെക്കുറിച്ച് ചർച്ച ചെയ്യും. നിങ്ങൾ മുൻ വിധികളോടെ നിൽക്കുന്നതിനാൽ ഈ ചർച്ചകളിൽ വാക്ക് തർക്കങ്ങളും ഉണ്ടാകാം. ബിസിനസ് പങ്കളികളോടുള്ള ചർച്ചയിൽ മുൻ വിധികൾ ഉപേക്ഷിക്കുക. മാനസികമായ പരിവർത്തനത്തിന് വേണ്ടി ആഗ്രഹിക്കും.

നിങ്ങളുടെ ഒൻപതാം ഭാവത്തിൽ സൂര്യൻ, ശുക്രൻ, ബുധൻ, വ്യാഴം എന്നിവ നിൽക്കുന്നു. ദൂരയാത്ര, വിദേശബന്ധം, തത്വ ചിന്ത, ആത്മീയത, ഉയർന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം, എന്ന വിഷയങ്ങളിൽ കൂടുതൽ നീക്കങ്ങൾ നടക്കുന്നു. വിദേശ ബന്ധവുമായി ഒരു നേർക്കാഴ്ച, വിദേശ സംസ്‌കാരത്തോടുള്ള ഇടപഴകൾ, ദൂരയാത്ര ചെയ്യാനുള്ള ആഗ്രഹം, ആത്മീയമായ വിഷയങ്ങൾ വായിക്കൽ, സ്‌ക്കിൽ ഡെവലപ്പ്‌മെന്റ് പ്രോഗ്രാമുകൾ, പഠനം, പഠിപ്പിക്കൽ എന്നിവ പ്രതീക്ഷിക്കാം.

ഏഴാം തീയതി ബുധൻ നിങ്ങളുടെ പത്താം ഭാവത്തിലേക്ക് യാത്രയാകും. ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ എന്ന വിഷയങ്ങളിൽ അധികാരികളോടുള്ള ചർച്ച, എഴുത്തുകാർ, ടെക്‌നോളജി എന്നീ രംഗത്ത് ജോലി ചെയ്യുന്നവർക്കുള്ള നല്ല സമയം, ലോങ്ങ്‌ടേം പദ്ധതികളിലുള്ള താൽപ്പര്യം എന്നിവയുണ്ടാകാം. പതിനൊന്നാം തീയതി വ്യാഴം ഈ ഭാവത്തിലേക്ക് എത്തുമ്പോൾ ജോലിയിലെ സാധ്യതകൾ വർദ്ധിക്കും. അധികാരികൾ അനുകൂല സ്ഥിതിയിൽ നിൽക്കു മെന്നു ചുരുക്കിപ്പറയാം. സമൂഹത്തിലെ നിങ്ങളുടെ മാന്യത വർദ്ധിക്കാം.

ഒൻപതാം തീയതി ചൊവ്വ നിങ്ങളുടെ ഒൻപതാം ഭാവത്തിലേക്ക് എത്തും. ദൂരയാത്രകളുടെ സാധ്യത വർദ്ധി ക്കുന്നു. ഈ യാത്രയിൽ നിസ്സാര കാര്യങ്ങളുടെ പേരിൽ തർക്കങ്ങൾ ഉണ്ടാകാം. ബിസിനസ് സംബന്ധമായ യാത്രകളും ആവാം. പുതിയ വിഷയങ്ങൾ, പഠിക്കൽ, പഠിപ്പിക്കൽ എന്നിവ പ്രതീക്ഷിക്കാം. പതിനാലാം തീയതി നിങ്ങളുടെ ഒൻപതാം ഭാവത്തിൽ ന്യൂമൂൺ എത്തും. വിദേശ സംസ്‌ക്കാരവുമായുള്ള ബന്ധം, ജീവിതത്തെ മാറ്റി മറിക്കാനുള്ള ആഗ്രഹം, എഴുത്തുകാർക്കുള്ള നല്ല സാദ്ധ്യതകൾ, ദൂര യാത്രകൾ എന്നിവ നടക്കാം.

ഇരുപത്തി നാലാം തീയതി സൂര്യൻ നിങ്ങളുടെ പത്താം ഭാവത്തിലേക്ക് നീങ്ങും. അധികാരികൾ നിങ്ങളുടെ ജോലിയിൽ താൽപര്യം പ്രകടിപ്പിക്കും. ചെയ്ത ജോലിക്കുള്ള അംഗീകാരം ലഭിക്കും. നിങ്ങളുടെ ലക്ഷ്യങ്ങളെ അടുത്തറിയാനും, അവയിലേയ്ക്ക് അടുക്കാനുമുള്ള തിരിച്ചറിവുണ്ടാകും.

ഇരുപത്തി എട്ടാം തീയതി ബുധൻ നിങ്ങളുടെ പതിനൊന്നാം ഭാവത്തിലേക്ക് നീങ്ങുമ്പോൾ കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്ന വിഷയങ്ങളിൽ കൂടുതൽ നീക്കങ്ങൾ പ്രതീക്ഷിക്കുക. ജീവകാരുണ്യ പ്രവർത്തനങ്ങൾ, കൂട്ടുകാരുടെ കൂടെയുള്ള നല്ല സമയം, ടീം ജോലികളിൽ നിങ്ങൾ പ്രധാന ആശയ ദാതവാകും. നിങ്ങളുടെ ആശയങ്ങൾ മറ്റുള്ളവർ അംഗീകരിക്കും. ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തും.

ഇരുപത്തി ഒൻപതാം തീയതി നിങ്ങളുടെ നാലാം ഭാവത്തിൽ പൂർണ്ണ ചന്ദ്രൻ ഉദിക്കും. കുടുംബം, വീട്, മാതാപിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ എന്നിവയിൽ വീടുമായി ബന്ധപ്പെട്ട ജോലികൾ ചെയ്തു തീർക്കും. വീടും ജോലിയും തമ്മിൽ ശക്തമായ ബാലൻസിങ് നടക്കും. എല്ലാറ്റിൽ നിന്നും ഒരു അവധി വേണമെന്നും, ഞാൻ ആരാണ്, എന്താണ് എന്റെ കർമ്മം എന്നുമുള്ള ചിന്തകൾ വർദ്ധിക്കും. വീടും നിങ്ങളുമായുള്ള ബന്ധത്തെ കൂടുതൽ അവലോകനം ചെയ്യേണ്ട അവസ്ഥകൾ വന്നുചേരും എന്നർത്ഥം.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)

വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, എഗ്രിമെന്റുകൾ, കോണ്ടാക്ടുകൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. ബന്ധങ്ങളിലെ ഒത്തു തീർപ്പുകൾക്ക് വേണ്ടി നിങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ കമ്മിറ്റ്‌മെന്റുകൾക്ക് വേണ്ടി ആഗ്രഹിക്കുന്നു. നിങ്ങൾ ബന്ധങ്ങളിൽ ഒത്തു തീർപ്പുകൾക്ക് തയ്യാറാകുന്നത് പോലെ മറ്റുള്ളവരും അതേ നിലപാട് സ്വീകരിക്കണം എന്ന് ആവശ്യപ്പെടുന്നു.

സെക്‌സ്, തകർച്ചകൾ, രൂപാന്തരം, മറ്റുള്ളവരുടെ ധനം, ജോയിന്റ് സ്വത്തുക്കൾ, ലോണുകൾ, ടാക്‌സ് എന്ന എട്ടാം ഭാവത്തിൽ സൂര്യൻ, ബുധൻ, ശുക്രൻ, വ്യാഴം എന്നിവ നിൽക്കുന്നു. ലോണുകൾ ലഭിക്കാം, ധനസഹായം ലഭിക്കുന്ന സമയമാണ്. ജോയിന്റ് സ്വത്തുക്കൾ കൊണ്ടുള്ള പദ്ധതികൾ തയ്യാറാക്കാം. പങ്കാളിയുമായി ആഴത്തിലുള്ള ബന്ധമുണ്ടാകാം. മനസിലെ മുറിവുകൾ ഉണങ്ങും വിധം ബന്ധങ്ങൾ മുന്നോട്ടേക്ക് നീങ്ങാം.

ഏഴാം തീയതി ബുധൻ നിങ്ങളുടെ ഒൻപതാം ഭാവത്തിലേയ്ക്ക് നീങ്ങും. ദൂര യാത്രകൾ, തത്വ ചിന്ത, ആത്മീയത, ഉയർന്ന പഠനം, വിദേശ ബന്ധം, എഴുത്ത്, പ്രസിദ്ധീകരണം എന്ന ഒൻപതാം ഭാവത്തിൽ കൂടുതൽ നീക്കങ്ങൾ നടക്കാ. സ്‌കിൽ ഡെവലപ്‌മെന്റ് പ്രോഗ്രാമുകൾ, ദൂര യാത്രകൾ, വിദേശത്ത നിന്നുള്ളവരുമായുള്ള ബന്ധം, എഴുത്ത്, പ്രസിദ്ധീകരണം എന്നീ രംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള നല്ല സമയം എന്നിവ ഉണ്ടാകാം.

എട്ടാം തീയതി ചൊവ്വ നിങ്ങളുടെ എട്ടാം ഭാവത്തിലേയ്ക്ക് നീങ്ങും. സെക്‌സ്, തകർച്ചകൾ, രൂപാന്തരം, മറ്റുള്ളവരുടെ ധനം, ജോയിന്റ് സ്വത്തുക്കൾ, ലോണുകൾ എന്നിവയിൽ അല്പം വാക്ക് തർക്കങ്ങൾ ഉണ്ടാകാം. നിങ്ങൾ മുൻവിധികളോടെ നീങ്ങുന്നുള്ള എന്ന് ഉറപ്പു വരുത്തുക. ഇത് വളരെ സെൻസിറ്റീവ് ആയ സമയമാകുന്നു.

പതിനൊന്നാം തീയതി വ്യാഴം ഒൻപതാം ഭാവത്തിലേയ്ക്ക് നീങ്ങും. ദൂര യാത്രകൾ, തത്വ ചിന്ത, ആത്മീയത, ഉയർന്ന പഠനം, വിദേശ ബന്ധം, എഴുത്ത്, പ്രസിദ്ധീകരണം എന്ന ഒൻപതാം ഭാവത്തിൽ കൂടുതൽ നീക്കങ്ങൾ നടക്കാം. ഒൻപതാം ഭാവത്തിലെ വിഷയങ്ങളിൽ എല്ലാം തന്നെ നല്ല സാദ്ധ്യതകൾ കാണാൻ കഴിയും. എഴുത്ത്, പ്രസിദ്ധീകരണം എന്നിവയിൽ ജോലി ചെയ്യുന്നവർക്കുള്ള നല്ല സമയം/ പതിനാലാം തീയതി നിങ്ങളുടെ എട്ടാം ഭാവത്തിൽ ന്യു മൂൺ എത്തും. കടങ്ങൾ കൊടുത്തു തീർക്കുകയോ, ലഭിക്കുകയോ ആവാം. സെക്ഷ്വൽ ആഗ്രഹങ്ങൾ കൂടുതൽ ഉണ്ടാകാം. മാനസികമായ പരിവർത്തനത്തിന് പ്രപഞ്ചം നിങ്ങളെ ശക്തിയായി പ്രേരിപ്പിക്കും. മനസിനെ ഭാരപ്പെടുത്തിയിരുന്ന വിഷയങ്ങളിൽ ഒരു തീരുമാനം എടുക്കുക തന്നെ ചെയ്യും.

ഇരുപത്തിനാലാം തീയതി സൂര്യൻ നിങ്ങളുടെ ഒൻപതാം ഭാവത്തിലേയ്ക്ക് നീങ്ങും. ദൂര യാത്രകൾ, തത്വ ചിന്ത, ആത്മീയത, ഉയർന്ന പഠനം, വിദേശ ബന്ധം, എഴുത്ത്, പ്രസിദ്ധീകരണം എന്നീ വിഷയങ്ങളിൽ നിങ്ങളുടെ വിശ്വാസങ്ങൾ എന്തെല്ലാം എന്ന് ആലോചന ഉണ്ടാകും. പുതിയ വിഷയങ്ങൾ പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്യാം.

ഇരുപത്തി ഏഴാം തീയതി ബുധൻ നിങ്ങളുടെ പത്താം ഭാവത്തിലേക്ക് നീങ്ങും. ജോലി, സമൂഹത്തിലെ വില, അധികാരികൾ എന്നീ വിഷയങ്ങളിൽ അധികാരികളുമായി ചർച്ച നടത്തും. പുതിയ ജോലിക്ക് വേണ്ടി ഉള്ള ആലോചനകൾ, എഴുത്ത്, ആശയ വിനിമയം, ടെക്‌നോളജി എന്നീ രംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള നല്ല സമയം.

ഇരുപത്തിഒൻപതാം തീയതി നിങ്ങളുടെ എട്ടാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും കടങ്ങൾ കൊടുക്കുകയോ ലഭിക്കുകയോ ചെയ്യാം. മാനസികമായ പരിവർത്തനം ഈ ഭാവത്തിൽ നിന്നും കാണാൻ കഴിയുന്നു. ഈ മാസം കൂടുതലും എട്ടാം ഭാവത്തിലെ വിഷയങ്ങൾക്ക് നിങ്ങളിലുള്ള സ്വാധീനം എന്താണെന്നു മനസിലാക്കുവാൻ കഴിയുന്നതാണ്.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)

ആരോഗ്യം ബാധ്യതകൾ, ശത്രുക്കൾ, സഹപ്രവർത്തകർ, ദിവസേന ഉള്ള ജീവിതം, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ ചൊവ്വ നില്ക്കുന്നു. കൂടുതൽ ചെറിയ പ്രോജക്ടുകൾ, സഹപ്രവർത്തകരോടുള്ള ചൂട് പിടിച്ച സംവാദം, പുതിയ ജോലിക്ക് വേണ്ടി ഉള്ള ആഗ്രഹം, ആരോഗ്യത്തിൽ കൊടുക്കേണ്ട കൂടുതൽ ശ്രദ്ധ, വളർത്തു മൃഗങ്ങളോടുള്ള സ്‌നേഹം എന്നിവ പ്രതീക്ഷിക്കാം.

വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, നിയമത്തിനു വിധേയമായ ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തിൽ സൂര്യൻ, ശുക്രൻ, ബുധൻ, വ്യാഴം എന്നിവ നിൽക്കുന്നു. പുതിയ പ്രേമ /വിവാഹ ബന്ധങ്ങൾ, നിലവിൽ ഉള്ള ബന്ധങ്ങളുടെ ശക്തിപ്പെടൽ, പുതിയ എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകൾ എന്നിവ പ്രതീക്ഷിക്കാം.

ഏഴാം തീയതി ബുധൻ നിങ്ങളുടെ എട്ടാം ഭാവത്തിലേയ്ക്ക് നീങ്ങും. സെക്‌സ്, തകർച്ചകൾ, രൂപാന്തരം, മറ്റുള്ളവരുടെ ധനം, ജോയിന്റ് സ്വത്തുക്കൾ, ലോണുകൾ, ടാക്‌സ് എന്നീ വിഷയങ്ങളിൽ നിങ്ങൾ കൂടുതൽ ചർച്ചകൾ നടത്തും. ധനത്തിനെ കുറിച്ചുള്ള ആലോചനകൾ, ലോണുകൾ, ടാക്‌സുകൾ എന്നിവയെ കുറിച്ച് വിശദമായ പഠനം നടത്തും. ജോയിന്റ് സ്വത്തുക്കളിൽ പുതിയ തീരുമാനങ്ങൾ എത്തും.
ഒൻപതാം തീയതി ബന്ധങ്ങളുടെ ഭാവമായ ഏഴിലേക്ക് ചൊവ്വ കൂടി എത്തുമ്പോൾ വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, നിയമത്തിനു വിധേയമായ ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കൊണ്ട്രക്ടുകൾ, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കൾ എന്നീ വിഷയങ്ങളിൽ കൂടുതൽ നീക്കങ്ങൾ നടക്കാം . കൂടുതല്ബാന്ധങ്ങൾ ബന്ധങ്ങളിലെ പുതിയ നിലപാടുകൾ എന്നിവ കൊണ്ട് ഈ ഭാവം പ്രാധാന്യം നേടും.

പതിനാലാം തീയതി നിങ്ങളുടെ ഏഴാം ഭാവത്തിൽ ന്യു മൂൺ എത്തും. ബന്ധങ്ങളിൽ തുടക്കമോ ഒടുക്കമോ നേരിടാം. ബന്ധങ്ങളിലെ പുതിയ നീക്കങ്ങൾ എന്തായാലും പ്രതീക്ഷിക്കാം. ഇരുപത്തിനാലാം തീയതി സൂര്യൻ എട്ടാം ഭാവത്തിലേക്ക് സൂര്യൻ നീങ്ങും. സെക്‌സ്, തകർച്ചകൾ, രൂപാന്തരം, മറ്റുള്ളവരുടെ ധനം, ജോയിന്റ് സ്വത്തുക്കൾ, ലോണുകൾ, ടാക്‌സ് എന്നീ വിഷയങ്ങളിൽ അസ്വസ്ഥനായി പെരുമാറിയേക്കാം. ധനസംബന്ധമായ വിഷയങ്ങളിൽ പങ്കാളിയെ ചോദ്യം ചെയ്യാം, നിങ്ങളിൽ നിന്ന് മറഞ്ഞു കിടക്കുന്ന വിഷയങ്ങളെ വെളിപ്പെടുത്തണം എന്ന ആഗ്രഹം പ്രകടിപ്പിക്കും. കൂടുതലും ധന സംഭാന്ധമായ നീക്കങ്ങൾ നടക്കാനാണ് സാധ്യത.

ഇരുപത്തി ഏഴാം തീയതി നിങ്ങളുടെ ഒൻപതാം ഭാവത്തിലേക്ക് ബുധൻ നീങ്ങും. ദൂര യാത്രകൾ, തത്വ ചിന്ത, ആത്മീയത, ഉയർന്ന പഠനം, വിദേശ ബന്ധം, എഴുത്ത്, പ്രസിദ്ധീകരണം എന്ന ഒൻപതാം ഭാവത്തിൽ കൂടുതൽ നീക്കങ്ങൾ നടക്കാ. സ്‌കിൽ ഡെവലപ്‌മെന്റ് പ്രോഗ്രാമുകൾ, ദൂര യാത്രകൾ, വിദേശത്തു നിന്നുള്ളവരുമായുള്ള ബന്ധം, എഴുത്ത്, പ്രസിദ്ധീകരണം എന്നീ രംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള നല്ല സമയം എന്നിവ ഉണ്ടാകാം.

ഇരുപത്തി ഒൻപതാം തീയതി നിങ്ങളുടെ രണ്ടാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. ധനം, വസ്തു വകകൾ നിങ്ങളുടെ മൂല്യം എന്ന വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ ഉണ്ടാകും. അധിക ചെലവിനയുള്ള സാഹചര്യങ്ങൾ എത്തും. ധന സംഭാന്ധമായ പ്രോജക്ടുകളിൽ തീർപുകൾ ഉണ്ടാകും. ഈ ഭാവം നിങ്ങളുടെ മൂല്യത്തെ സൂചിപ്പിക്കുന്നു. മൂല്യ വർധനയ്ക്ക് വേണ്ടി സാഹചര്യങ്ങൾ നിങ്ങളെ നിർബന്ധിക്കും.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)

പ്രേമം, കുട്ടികൾ, ഹോബികൾ, ക്രിയേറ്റിവിറ്റി, സ്വയം വെളിപ്പെടുത്തൽ, ഊഹക്കച്ചവടം എന്ന അഞ്ചാം ഭാവത്തിൽ ചൊവ്വ നില്ക്കുന്നു. കൂടുതൽ സമയം ഉല്ലാസത്തിന് വേണ്ടി ചിലവഴിക്കും. പുതിയ ഹോബികൾ, യൂത്ത് ഗ്രൂപ്പുകൾ, കുട്ടികൾ, ഊഹക്കച്ചവടം, ഉല്ലാസം എന്നിവയ്ക്ക് വേണ്ടി കൂടുതൽ സമയം ചിലവഴിക്കും. ഓപ്പോസിറ്റ് ജെൻടരിൽ പെട്ട നിരവധി വ്യക്തികളോട് ഹിഡൻ അജണ്ടകളുമായി സംസാരിക്കാനും അവസരം ലഭിച്ചേക്കാം.

ആരോഗ്യം, ബാധ്യതകൾ, ശത്രുക്കൾ, സഹപ്രവർത്തകർ, ദിവസേന ഉള്ള ജീവിതം, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ ബുധൻ, ശുക്രൻ, സൂര്യൻ വ്യാഴം എന്നിവ നിൽക്കുന്നു. ജോലി സ്ഥലത്തെ പുതിയ നീക്കങ്ങൾ, കൂടുതൽ ചെറിയ പ്രോജക്ടുകൾ, സഹപ്രവർത്തകരുടെ അനാവശ്യ/ അവശ്യ ഇടപെടലുകൾ, പുതിയജോലിക്കുള്ള സാധ്യകൾ, ആരോഗ്യത്തിലുള്ള ശ്രദ്ധ, വളർത്തു മൃഗങ്ങളോടുള്ള സ്‌നേഹം എന്നിവ ഈ അവസരം പ്രതീക്ഷിക്കാം.

ഏഴാം തീയതി ബുധൻ നിങ്ങളുടെ ഏഴാം ഭാവത്തിലേയ്ക്ക് യാത്രയാകും. വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, നിയപരമായ ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്ന വിഷയങ്ങളിൽ കൂടുതൽ ആശയ വിനിമയം ഉണ്ടാകും. പുതിയ ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകൾ എന്നിവയെ സംബന്ധിച്ച് കൂടുതൽ ചർച്ചകൾ പ്രതീക്ഷിക്കാം. കൂടുതൽ ഒത്തു തീർപുകൾ, കൂടുതൽ നയപരമായ നീക്കങ്ങൾ എന്നിവയും ഉണ്ടാകാം.

ഒൻപതാം തീയതി ചൊവ്വ നിങ്ങളുടെ ആറാം ഭാവത്തിലേക്ക് എത്തുമ്പോൾ ആരോഗ്യം, ബാധ്യതകൾ, ശത്രുക്കൾ, സഹപ്രവർത്തകർ, ദിവസേന ഉള്ള ജീവിതം, വളർത്തു മൃഗങ്ങൾ എന്നീ വിഷയങ്ങളിൽ കൂടുതൽ ശക്തി പ്രകടനം നടക്കുന്നതായി കാണാൻ കഴിയും സഹ പ്രവർത്തകരുമായുള്ള കൂടുതൽ സംസാരം, കൂടുതൽ ചെറിയ പ്രോജക്ടുകൾ, എന്നിവപ്രതീക്ഷിക്കാം. ഈ മാസം ബിസി ആയിരിക്കും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ

പന്ത്രണ്ടാം തീയതി വ്യാഴം ബുധനോടൊപ്പം ഏഴാം ഭാവത്തിലേക്ക് എത്തും. വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, നിയപരമായ ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകൾ, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കൾ എന്നീ വിഷയങ്ങളുടെ സാധ്യത വളരെ അധികം വർധിക്കുന്നു. വിവാഹം, പുതിയ ബിസിനസ് ബന്ധങ്ങൾ, നിലവിൽ ഉള്ള ബന്ധങ്ങളുടെ ശക്തിപ്പെടൽ എന്നിവയും ഉണ്ടാകാം. ഈ ഭാവം തെളിഞ്ഞു നില്ക്കുന്ന ശത്രുക്കളുടേത് ആയതിനാൽ ആ കാര്യവും ശ്രദ്ധിക്കുമല്ലോ.

പതിനാലാം തീയതി നിങ്ങളുടെ ആറാം ഭാവത്തിൽ ന്യു മൂൺ എത്തും. ആരോഗ്യം, ബാധ്യതകൾ, ശത്രുക്കൾ, സഹപ്രവർത്തകർ, ദിവസേന ഉള്ള ജീവിതം, വളർത്തു മൃഗങ്ങൾ എന്നീ വിഷയങ്ങളിൽ മാനസികവും, ശരീരിരികവുമായ ആരോഗ്യത്തിന് പ്രാധാന്യം കൊടുക്കേണ്ട അവസരങ്ങൾ ഉണ്ടാകും. പുതിയ ജോലിക്ക് വേണ്ടി ശ്രമിക്കാൻ തുടങ്ങും, ആലോചന ഇലാതെ പ്രവർത്തിക്കാൻ പ്രലോഭനം ഉണ്ടാകും.
ഇരുപത്തിനാലാം തീയതി സൂര്യൻ നിങ്ങളുടെ ഏഴാം ഭാവത്തിലേക്ക് വ്യാഴത്തിനോടൊപ്പം നീങ്ങും. സൂര്യൻ, ബുധൻ വ്യാഴം എന്നീ ഗ്രഹങ്ങൾ സാമൂഹിക തലത്തിൽ കൂടുതൽ സമയം ചെലവാക്കുവാൻ നിങ്ങളെ സ്വാധീനിക്കും. ബന്ധങ്ങളിൽ കൂടുതൽ സ്വാധീനം ചെലുത്താൻ കഴിയും.

ഇരുപത്തി ഒൻപതാം തീയതി ബുധൻ നിങ്ങളുടെ എട്ടാം ഭാവത്തിലേക്ക് നീങ്ങും. സെക്‌സ്, തകർച്ചകൾ, രൂപാന്തരം, മറ്റുള്ളവരുടെ ധനം, ജോയിന്റ് സ്വത്തുക്കൾ, ലോണുകൾ, ടാക്‌സ് എന്നീ വിഷയങ്ങളിൽ നിങ്ങൾ കൂടുതൽ ചർച്ചകൾ നടത്തും. ധനത്തിനെ കുറിച്ചുള്ള ആലോചനകൾ, ലോണുകൾ, ടാക്‌സുകൾ എന്നിവയെ കുറിച്ച് വിശദമായ പഠനം നടത്തു.

ഇരുപത്തി ഒൻപതാം തീയതി നിങ്ങളുടെ ഒന്നാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, മനോഭാവം, വിചാര ധാര, വീക്ഷണ കോൺ എന്നീ വിഷയങ്ങളിൽ പുതിയ ലുക്‌സ് വരുത്താൻ ശ്രമിക്കും. അധികവും മാനസികമായ ചലനങ്ങൾ കാണാൻ കഴിയും. നിങ്ങളുടെ വ്യക്തിത്വത്തെ വേറൊരു വീക്ഷണ കോണിൽ നിന്ന് കാണുവാനുള്ള ആഗ്രഹം ഉണ്ടാകും.

jayashreeforecast@gmail.com