- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓഗസ്റ്റ്രണ്ടാം വാരം
എരീസ് (മാർച്ച് 21 - ഏപ്രിൽ 19) പ്രേമം, കുട്ടികൾ, ക്രിയേറ്റിവിറ്റി, ഊഹക്കച്ചവടം, ഹോബികൾ എന്ന അഞ്ചാം ഭാവത്തിൽ സൂര്യൻ, ശുക്രൻ, ചൊവ്വ എന്നിവ നിൽക്കുന്നു. അഞ്ചാം ഭാവത്തിലെ വിഷയങ്ങളിൽ എല്ലാം തന്നെ അവസരങ്ങൾ വന്നു ചേരുന്നു എങ്കിലും അവയിലെല്ലാം മനസ് പൂർണമായി അർപ്പിക്കാൻ സാധിച്ചു എന്ന് വരുകയില്ല. ശുക്രൻ സ്ലോ ഡൗൺ ചെയ്തു നിൽക്കുന്ന അവസ്ഥയിൽ ഈ വിഷയ
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
പ്രേമം, കുട്ടികൾ, ക്രിയേറ്റിവിറ്റി, ഊഹക്കച്ചവടം, ഹോബികൾ എന്ന അഞ്ചാം ഭാവത്തിൽ സൂര്യൻ, ശുക്രൻ, ചൊവ്വ എന്നിവ നിൽക്കുന്നു. അഞ്ചാം ഭാവത്തിലെ വിഷയങ്ങളിൽ എല്ലാം തന്നെ അവസരങ്ങൾ വന്നു ചേരുന്നു എങ്കിലും അവയിലെല്ലാം മനസ് പൂർണമായി അർപ്പിക്കാൻ സാധിച്ചു എന്ന് വരുകയില്ല. ശുക്രൻ സ്ലോ ഡൗൺ ചെയ്തു നിൽക്കുന്ന അവസ്ഥയിൽ ഈ വിഷയങ്ങളിൽ സംതൃപ്തി ഉണ്ടാകാൻ ഒരു എക്‌സ്ട്ര മൈൽ തന്നെ സഞ്ചരിക്കേണ്ടി വന്നേക്കാം. പുതിയ ഹോബികൾ, ക്രിയേറ്റിവ് പ്രോജക്ടുകൾ, പുതിയ റൊമാന്റിക് ബന്ധങ്ങൾ, അല്ലെങ്കിൽ പഴയ ബന്ധങ്ങളുടെ ഓർമകൾ, ഊഹക്കച്ചവടത്തിനുള്ള സാധ്യതകൾ എന്നിവ എത്തും.
ആരോഗ്യം, സഹപ്രവർത്തകർ, ശത്രുക്കൾ, ദിവസേന ഉള്ള ജീവിതം, വളർത്തുമൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ ബുധനും വ്യാഴവും നിൽക്കു ന്നു. കൂടുതൽ ചെറിയ പ്രോജക്ടുകൾ, ആരോഗ്യത്തിലുള്ള കൂടുതൽ ശ്രദ്ധ, സഹപ്രവർത്തകരുമായുള്ള കൂടുതൽ ആശയ വിനിമയം, വളർത്തു മൃഗങ്ങളോടുള്ള ശ്രദ്ധ എന്നിവ ഉണ്ടാകാം.
പതിനാലാം തീയതി നിങ്ങളുടെ അഞ്ചാം ഭാവത്തിൽ ന്യു മൂൺ എത്തും. പ്രേമം, കുട്ടികൾ, ക്രിയേറ്റിവിറ്റി, ഊഹക്കച്ചവടം, ഹോബികൾ എന്നീ വിഷയങ്ങളിൽ തുടക്കമോ ഒടുക്കമോ നേരിടാം. ഉല്ലാസത്തിന് വേണ്ടി സമയം കണ്ടെത്തും, കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവരോട് കൂടെ ഉള്ള നല്ല സമയം, കൂടുതൽ ക്രിയേറ്റീവ് ആയ കാര്യങ്ങൾ എന്നിവയും പ്രതീക്ഷിക്കാവുന്നതാണ്.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
കുടുംബം, വീട്, മാതാപിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ എന്ന നാലാം ഭാവത്തിൽ സൂര്യൻ, ശുക്രൻ, ചൊവ്വ എന്നിവ നിൽക്കുന്നു. വീട് വില്പന, വാങ്ങൽ, മാറ്റം, കുടുംബത്തോട് ഒന്നിച്ചുള്ള യാത്ര എന്നിവ പ്ലാൻ ചെയ്യും. കുടുംബ യോഗങ്ങൾ, പൂർവ്വികരെ സ്മരിക്കൽ, എന്നിവയും നടക്കാം. എന്നിരുന്നാലും, വീട്ടുകാരോടുള്ള ശക്തിപ്രകടനം, ചില്ലറ വാക്ക് തർക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കാം. ശുക്രൻ സ്ലോ ഡൗൺ ചെയ്തു നിൽക്കുന്ന ഈ സമയത്ത് മാതാപിതാക്കൾ, ബന്ധുക്കൾ എന്നിവരുമായുള്ള ബന്ധം കൂടുതൽ ശ്രദ്ധ നേടും. നിങ്ങളുടെ മോഹഭംഗങ്ങളുടെ ധാർമികമായ ഉത്തരവാദിത്തം വീട്ടുകാരുടെ മേൽ അടിച്ചേൽപിക്കാൻ വിഫലമായ ശ്രമം നടത്തും. അവർ അത് നിരസിക്കുകയും ചെയ്യും. ഭൂതകാലം വ്യക്തികൾ കൊണ്ടും, ഓർമ്മകൾ കൊണ്ടും സംഭവങ്ങൾ കൊണ്ടും നിങ്ങളിലേക്ക് തിരിഞ്ഞു നോക്കിയേക്കാം.
പ്രേമം, കുട്ടികൾ, ക്രിയേറ്റിവിറ്റി, ഊഹക്കച്ചവടം, ഹോബികൾ എന്നീ അഞ്ചാം ഭാവത്തിൽ വ്യാഴം, ബുധൻ എന്നിവ നിൽക്കുന്നു. കുട്ടികളുടെ വിഷയത്തിലുള്ള ശുഭ വാർത്തകൾ, യൂത്ത് ഗ്രൂപ്പുകളിൽ ഉള്ള സമയം, കൂടുതൽനെറ്റ്‌വർകിങ്, അതിൽ നിന്ന് ലഭിക്കുന്ന ലാഭകരമായ കോണ്ട്രാക്ടുകൾ, ഉല്ലാസത്തിന് വേണ്ടി ഉള്ള പ്രവർത്തികൾ, പുതിയ ഹോബികൾ, ഊഹക്കച്ചവടം കൊണ്ടുണ്ടാകുന്ന അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കാം.
പതിനാലാം തീയതി നിങ്ങളുടെ നാലാം ഭാവത്തിൽ ന്യു മൂൺ എത്തും. വീട്ടിൽ മോടിഫിക്കേഷൻ ജോലികൾ നടത്തും, വീട് വൃത്തിയാക്കൽ, ബന്ധുജനസമാഗമം, വികാരനിർഭരമായ രംഗങ്ങൾ, വീടിനു വേണ്ട ലോങ്ങ് ടേം പദ്ധതികൾ എന്നിവയും പ്രതീക്ഷിക്കാം.
ജമിനി (മെയ് 21 - ജൂൺ 20)
സഹോദരങ്ങൾ, ആശയ വിനിമയം, ടെക്‌നോളജി, ചെറുയാത്രകൾ, ചെറു കോഴ്‌സുകൾ, നെറ്റ്‌വർകിങ്, അയൽക്കാർ എന്ന മൂന്നാം ഭാവത്തിൽ സൂര്യൻ, ചൊവ്വ, ശുക്രൻ എന്നിവ നിൽക്കുന്നു. കൂടുതൽ ആശയ വിനിമയങ്ങൾ ടെക്‌നോളജിയുടെ കൂടുതൽ ഉപയോഗം, ചെറുയാത്രകൾ, ചെറു കോഴ്‌സുകൾ, ചെറിയ ട്രെയിനിങ്ങുകൾ, അയൽക്കാർക്ക് വേണ്ടിയുള്ള പദ്ധതികൾ എന്നിവ പ്രതീക്ഷിക്കാം. ലോങ്ങ് ടേം പദ്ധതികൾ തുടങ്ങുവാൻ അനുയോജ്യമായ സമയം ഇതാണെന്ന് തോന്നുന്നില്ല. ശുക്രൻ സ്ലോ ഡൗൺ ചെയ്തു നിൽക്കുന്ന ഈ സമയം കൂടുതൽ ആശയ വിനിമയങ്ങൾ വേണ്ടി വരുന്ന സമയത്ത് പിൻവാങ്ങാൻ ഉള്ള ആഗ്രഹം കൂടുതൽ ഉണ്ടാകും. സഹോദരങ്ങൾ, അയൽക്കാർ എന്നിവരോടുള്ള സംസാരത്തിൽ താൽപര്യ കുറവ് പോലെ തോന്നാം.
വീട്, കുടുംബം, മാതാപിതാക്കൾ, പൂർവ്വികർ, പൂർവ്വികസ്വത്തുക്കൾ എന്ന നാലാം ഭാവത്തിൽ വ്യാഴം, ബുധൻ എന്നിവ നിൽക്കുന്നു. വീട് വിൽപന, വാങ്ങൽ എന്നിവയ്ക്ക് അനുയോജ്യമായ സമയം. വീട്ടുകാരോടുള്ള കൂടുതൽ സംസാരം, കുടുംബയോഗങ്ങൾ, പൂർവ്വികരെ സ്മരിക്കൽ, അങ്ങനെ കൂടുതൽ ശ്രദ്ധ വീടിനു വേണ്ടി നല്‌കേണ്ടി സമയമാകുന്നു. പതിനാലാം തീയതി നിങ്ങളുടെ മൂന്നാം ഭാവത്തിൽ ന്യു മൂൺ എത്തും. സഹോദരങ്ങൾ, ആശയ വിനിമയം, ടെക്‌നോളജി, ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, നെറ്റ്‌വർകിങ്, അയൽക്കാർ എന്നിവയിൽ കൂടുതൽ ആശയ വിനിമയൽ നടത്തേണ്ട ആവശ്യകത ഉണ്ടാകും. ചെറുയാത്രകൾ, ചെറിയ കോഴ്‌സുകൾ എന്നിവയും പ്രതീക്ഷിക്കാം. അയൽക്കാർ, കമ്യുണിറ്റികൾ എന്നിവയ്ക്ക് വേണ്ടി സഹായം ചെയ്യും.
കാൻസർ (ജൂൺ 21 - ജൂലൈ 22)
ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിൽ സൂര്യൻ, ശുക്രൻ, ചൊവ്വ എന്നിവ നിൽക്കുന്നു. ശുക്രൻ സ്ലോ ഡൗൺ ചെയ്തു നില്ക്കുന്ന ഈ സമയം അധിക ധനം ചെലവാക്കേണ്ട എല്ലാ അവസരങ്ങളിൽ നിന്നും മാറി നിൽക്കേണ്ടതാണ്. ധന കാര്യത്തെ കുറിച്ചുള്ള വീണ്ടു വിചാരവും, അവയെ മെച്ചപ്പെടുത്താനുള്ള പ്ലാനിങ്ങും നടത്തേണ്ട സമയമാണ്. ബന്ധങ്ങളിൽ താല്പര്യക്കുറവു തോന്നുന്നതും ഈ സ്ലോ ഡൗണിന്റെ പ്രത്യേകത ആയിരിക്കും. അധിക ജോലിക്ക് വേണ്ടി ഉള്ള ശ്രമം, അധിക അധ്വാനം, എന്നിവ ഉണ്ടാകാം. എങ്ങനെ എങ്കിലും ധന സ്ഥിതി മെച്ചപ്പെടുത്തണം എന്ന ആഗ്രഹം മറ്റെന്തിനെക്കാൾ മനസ്സിൽ ഉണ്ടാകും. നിങ്ങളുടെ മൂല്യം, വിശ്വാസങ്ങൾ എന്നിവയെ ചോദ്യം ചെയ്യാൻ വരുന്നവരോട് എതിർക്കാൻ സാധ്യത.
സഹോദരങ്ങൾ, ആശയ വിനിമയം, ടെക്‌നോളജി, ചെറുയാത്രകൾ, ചെറു കോഴ്‌സുകൾ, നെറ്റ് വർകിങ്, അയൽക്കാർ എന്ന മൂന്നാം ഭാവത്തിൽ വ്യാഴം, ബുധൻ എന്നിവ നിൽക്കുന്നു. വ്യാഴം ഈ ഭാവത്തിൽ നിൽക്കുന്ന സമയം യാത്രയ്ക്കുള്ള ഉപാധികൾ കണ്ടെത്താം. സഹോദരങ്ങൾ, അയല്ക്കാർ എന്നിവരോട് കൂടുതൽ ആശയ വിനിമയം. വിദ്യാർത്ഥികൾക്കുള്ള നല്ല സമയം, ചെറു യാത്രകൾ, ചെറിയ പ്രോജക്ടുകളോടുള്ള താല്പര്യം, ചെറിയ കോഴ്‌സുകൾ, എന്നിവയും പ്രതീക്ഷിക്കാം. പതിനാലാം തീയതി നിങ്ങളുടെ രണ്ടാം ഭാവത്തിൽ ന്യുമൂൺ എത്തും, അധിക ചിലവുണ്ടാകുകയോ, അധിക ധനം ലഭിക്കാനുള്ള ശ്രമം നടത്തുകയോ ചെയ്യാം. ഇവ രണ്ടും അധികമാകാതെ ശ്രദ്ധിക്കണം. കാരണം, നിങ്ങളുടെ ആത്മ വിശ്വാസത്തെ കുറിച്ച് അനാവശ്യമായ അമിത പ്രതീക്ഷകൾ വരുന്ന സമയമാണ്.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാരധാര എന്ന ഒന്നാം ഭാവത്തിൽ സൂര്യൻ, ശുക്രൻ, ചൊവ്വ എന്നിവ നിൽക്കുന്നു. സ്ലോ ഡൗൺ മോദിൽ ശുക്രൻ നിൽക്കുമ്പോൾ നിങ്ങളുടെ ലുക്‌സ്, ഭാവപ്രകടനങ്ങൾ എന്നിവയിൽ പ്രകടമായ മാറ്റങ്ങൾ ഉണ്ടാവേണ്ടതാണ്. മറ്റുള്ളവരിലേക്ക് നിങ്ങൾ എറിഞ്ഞു കൊടുക്കുന്ന, നിങ്ങളെ കുറിച്ചുള്ള ആശയങ്ങൾ, അവ വ്യക്തമാണോ എന്ന് ഉറപ്പു വരുത്തണം. അല്പം കാഠിന്യത്തോടെ സംസാരിക്കാൻ തോന്നും. ഈ ആശയ കുഴപ്പം ബന്ധങ്ങളിൽ കുഴപ്പം സൃഷ്ടിക്കാതെ നോക്കുക. മൂന്നു ഗ്രഹങ്ങൾ ഒരേഭാവത്തിൽ നില്ക്കുമ്പോൾ, മൂന്ന് തരം ശക്തികൾ നിങ്ങളെ അവരുടെതായ രീതിയിൽ സ്വാധീനിക്കും, അവയെ എങ്ങനെ ഒന്നിപ്പിച്ചു നിർത്തി ഫലപ്രദമായ രീതിയിൽ ഉപയോഗിക്കാം എന്ന് ആലോചിക്കുക.
ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിൽ വ്യാഴം, ബുധൻ എന്നിവ നിൽക്കുന്നു. ധനത്തെ കുറിച്ചുള്ള കൂടുതൽ ശുഭ വാർത്തകൾ ആണ് ഉണ്ടാവേണ്ടത്. എന്നാലും ബുധൻ കൂടെ ഈ ഭാവത്തിൽ നിൽക്കുമ്പോൾ മനസ് വ്യതിചലിച്ചു നില്ക്കും. പ്രവർത്തിയും, മനസും ഒന്നിച്ചു പോകുന്നില്ലേ എന്ന സംശയം ഉണ്ടാകാം.
പതിനാലാം തീയതി നിങ്ങളുടെ ഒന്നാം ഭാവത്തിൽ ന്യു മൂൺ എത്തും. നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര എന്നീ വിഷയങ്ങളിൽ പുതിയ ലുക്‌സ് പ്രതീക്ഷിക്കാം. സൗന്ദര്യം മെച്ചപ്പെടുത്താനുള്ള വഴികൾ പരീക്ഷിക്കും. പുതിയ വ്യക്തികളുമായുള്ള ബന്ധം, പൊതു ജനത്തിന് മുന്നിൽ കൂടുതൽ പ്രാധാന്യം ഉണ്ടെന്നു തോന്നിപ്പിക്കുന്ന അവസരങ്ങൾ എന്നിവയും ഉണ്ടാകാം.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
രഹസ്യ മോഹങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, നിഗൂഡത, ബെഡ് പ്ലഷേഴ്‌സ്, ദൂര ദേശ വാസം, ഒറ്റപ്പെടൽ എന്ന പന്ത്രണ്ടാം ഭാവത്തിൽ സൂര്യൻ, ചൊവ്വ, ശുക്രൻ എന്നിവ നിൽക്കുന്നു. ഭൂതകാലത്ത് നിങ്ങൾ പരിചയപ്പെട്ടവർ നിങ്ങളിലേക്ക് വന്നേക്കാം. മനസിനെ ഭാരപ്പെടുത്തിക്കൊണ്ടിരിക്കുന്ന വിഷയങ്ങളെ അവലോകനം ചെയ്യേണ്ട സമയമാണ്. ഈ ഭാവം നഷ്ടങ്ങളുടേത് കൂടി ആയതിനാൽ, അധികചെലവിനുള്ള സാധ്യതകൾ വരാം. ഈ ഏതു ഗ്രഹങ്ങൾ നിന്നാലും, മാനസികമായ പരിവർത്തനത്തിന് സമയമായി എന്നാണ് സൂചന. നിങ്ങളുടെ ലുക്‌സ്, വ്യക്തിത്വം, മനോഭാവം, വിചാരധാര, മനോഭാവം എന്ന ഒന്നാം ഭാവത്തിൽ വ്യാഴവും, ബുധനും നിൽക്കുന്നു. ഇവ രണ്ടും നിങ്ങളെ കൂടുതൽ ചിന്താകുലരാക്കുന്നു എന്ന് പറയാം. താത്വികമായ ചിന്തകൾ, കൂടുതൽ ആത്മ വിശ്വാസം, പുതിയ അവസരങ്ങൾ, കൂടുതൽ ചിന്തകൾ എന്നിവ പ്രതീക്ഷിക്കാം.
പതിനാലാം തീയതി നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിൽ ന്യുമൂൺ എത്തും. ജീവ കാരുണ്യ പ്രവർത്തനങ്ങൾ, രഹസ്യങ്ങളുമായി ഒരു നേർക്കാഴ്ച, മൗനമായി ഉള്ള നിൽപ്, കൂടുതൽ പ്രാർത്ഥന, ധ്യാനം, നിഗൂഡ വിഷയങ്ങളിൽ ഉള്ള താല്പര്യം എന്നിവ ഉണ്ടാകാം.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്ന പതിനൊന്നാം ഭാവത്തിൽ സൂര്യൻ, ശുക്രൻ, ചൊവ്വ എന്നീ ഗ്രഹങ്ങൾ നിൽക്കുന്നു. ടീം ജോലികൾ, ജീവ കാരുണ്യ പ്രവർത്തനങ്ങൾ, ടീം ജോലികളിൽ നിന്നുള്ള ലാഭകരമായ ഡീലുകൾ, പുതിയ ഗ്രൂപുകളിൽ മെമ്പർഷിപ്, സുഹൃദ് ബന്ധങ്ങളിലെ പുതിയ വഴിത്തിരിവുകൾ എന്നിവ പ്രതീക്ഷിക്കുക. ശുക്രൻ സ്ലോ ഡൗൺ ചെയ്തു നിൽക്കുന്ന ഈ അവസ്ഥയിൽ സുഹൃദ് ബന്ധങ്ങളിൽ കൂടുതൽ ചിന്തകൾ, അഴിച്ചു പണികൾ എന്നിവ നടത്തും. സോഷ്യൽ മീഡിയയിൽ താല്പര്യമില്ലാത്തവനായി നില്ക്കും.
രഹസ്യ മോഹങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ബെഡ് പ്ലെഷേഴ്‌സ്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒറ്റപ്പെടൽ, ദൂര ദേശ വാസം, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിൽ വ്യാഴവും, ബുധനും നിൽക്കുന്നു ആത്മീയം, നിഗൂഡം എന്നീ വിഷയങ്ങളിൽ കൂടുതൽ താൽപര്യം പ്രകടിപ്പിക്കും. ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, നഷ്ടങ്ങൾ എന്നിവയിൽ നിന്ന് സംരക്ഷണം പ്രതീക്ഷിക്കാം. കൂടുതൽ റിസേർച്ച്, സമൂഹ മധ്യത്തിൽ നിന്ന് അല്പം മാറി നിൽക്കാനുള്ള ആഗ്രഹവും ഉണ്ടാകും. പതിനാലാം തീയതി നിങ്ങളുടെ പതിനൊന്നാം ഭാവത്തിൽ ന്യുമൂൺ എത്തും. പുതിയ സുഹൃത്തുക്കളുമായി സമയം ചിലവഴിക്കും. പുതിയ ഗ്രൂപ്പുകൾ, കുട്ടികളോടുള്ള കൂടെ ഉള്ള നല്ല സമയം സ്വപ്‌നങ്ങൾ, മോഹങ്ങൾ എന്നിവയുടെ അവലോകനം, അവയിലെ കണക്കുകൂട്ടലുകൾ എന്നിവയും പ്രതീക്ഷിക്കാം.
സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ എന്ന പത്താം ഭാവത്തിൽ സൂര്യൻ, ചൊവ്വ, ശുക്രൻ എന്നിവ നിൽക്കുന്നു. പുതിയ ബിസിനസ് ബന്ധങ്ങൾ, പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, അധികാരികളുമായുള്ള ചർച്ചവകൾ, അവർക്ക് നിങ്ങളുടെ മേലുള്ള വിചാരം എന്നിവ കൂടുതലായി ജീവിതത്തിൽ പ്രതിഫലിക്കും. ശുക്രൻ സ്ലോ ഡൗൺ മോദിൽ നിൽക്കുന്ന ഈ സമയം സഹപ്രവർത്തകരുമായുള്ള ബന്ധം എങ്ങനെ എന്നുള്ള ആലോചന ഉണ്ടാകും. ജോലി സ്ഥലത്തുള്ള നിങ്ങളുടെ മാന്യത, മൂല്യം എന്നിവയെ അപഗ്രഥിക്കാനുള്ള ധാരാളം അവസരങ്ങൾ വന്നു ചേരാം. ബിസിനസ് ബന്ധങ്ങൾ, പാർട്ണർഷിപ്പുകൾ എന്നിവയിലെ നിങ്ങളുടെ നിലപാടുകൾ പ്രാധാന്യം നേടും. ഭൂതകാലത്ത് നിങ്ങൾക്ക് താല്പര്യം തോന്നിയിരുന്ന വ്യക്തികളെ കുറിച്ചുള്ള ഓർമ്മകൾ ഉണ്ടാകാം. അത് പോലെ ഭൂതകാലത്ത് നിങ്ങൾ എന്തെല്ലാം പ്രവർത്തികൾ ചെയ്തു, അവയുടെ പ്രതിഫലം ജീവിതത്തിൽ ഏറ്റു വങ്ങേണ്ട സമയമായി ക്കഴിഞ്ഞു.
കൂട്ടുകാർ കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്ന പതിനൊന്നാം ഭാവത്തിൽ വ്യാഴം, ബുധൻ എന്നിവ നില്ക്കുന്നു. കൂടുതൽ ടീം ജോലികൾ, കൂടുതൽ സുഹൃത്തുക്കൾ, നിങ്ങളുടേതിൽ നിന്ന് വിഭിന്നമായ സംസ്‌കാരത്തിൽ നിന്നുള്ള ബന്ധങ്ങൾ, സുഹൃത്തുക്കളിൽ നിന്ന് ധന സഹായം ലഭിക്കാനുള്ള സാധ്യത, ജീവ കാരുണ്യപ്രവർത്തനങ്ങൾ, യൂത്ത് ഗ്രൂപുകളിൽ ഉള്ള സമയം, എന്നിവയും ഉണ്ടാകാം.
പതിനാലാം തീയതി നിങ്ങളുടെ പത്താം ഭാവത്തിൽ ന്യു മൂൺ എത്തും. മാതാപിതാക്കൾ, ജോലി, സമൂഹത്തിലെ വില എന്നീ വിഷയങ്ങളിൽ അധികാരിയുമായുള്ള ചർച്ചകൾ പ്രതീക്ഷിക്കുക. നിങ്ങളുടെ വാദങ്ങൾ മറ്റുള്ളവർ സ്വീകരിക്കാൻ തക്കവിധം നിങ്ങളെ തന്നെ ഒരുക്കണം/ ഈ അവസരം യാതർത്യങ്ങളിൽ നിന്ന് മുഖം തിരിക്കാൻ പ്രയാസമായിരിക്കും. ജോലിയിലെ പുതിയ നീക്കങ്ങളെയും ഈ അവസരം പ്രതീക്ഷിക്കാം.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ദൂര യാത്രകൾ, തത്വ ചിന്ത, ആത്മീയത, ഉയർന്ന പഠനം, വിദേശ ബന്ധം എന്ന ഒൻപതാം ഭാവത്തിൽ സൂര്യൻ ചൊവ്വ, ശുക്രൻ എന്നിവ നില്ക്കുന്നു. ശുക്രൻ സ്ലോ ഡൗൺ മോദിൽ നിൽക്കുന്ന ഈ അവസരം, വിശ്വാസത്തെ കുറിച്ചുള്ള ചർച്ചകൾ നടത്താം. ഈ ചർച്ചകളിൽ നിങ്ങളുടെ ഭാഗം ഉറപ്പിക്കുവാൻ ശ്രമിക്കാതാകും നല്ലത്. പുതിയ സ്‌കിൽ ഡെവലപ്‌മെന്റ് കോഴ്‌സുകൾ, ദൂര യാത്രകൾ, വിദേശ ബന്ധം, എഴുത്ത്, എന്നിവയ്ക്കുള്ള നല്ല സമയം.
ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ എന്ന പത്താം ഭാവത്തിൽ വ്യാഴം, ബുധൻ എന്നിവ നിൽക്കുന്നു. ജോലിയിലെ പുതിയ നീക്കങ്ങൾ, അധികാരികളുമായുള്ള ചർച്ച, സമൂഹത്തിലെ നിങ്ങളുട സ്ഥാനം ഉറപ്പിക്കൽ, എന്നിവയ്ക്ക് അനുകൂലമായ സമയം. അധികാരികൾ, മാതാ പിതാക്കൾ എന്നിവർ നല്ല അവസരങ്ങൾക്ക് കാരണമാകാം.
പതിനാലാം തീയതി നിങ്ങളുടെ ഒൻപതാം ഭാവത്തിൽ ന്യു മൂൺ എത്തും. ദൂര യാത്രകൾ, തത്വ ചിന്ത, ആത്മീയത, ഉയർന്ന പഠനം, വിദേശ ബന്ധം എന്ന വിഷയങ്ങളിൽ പുതിയ സാധ്യതകൾ ഉണ്ടാകാം. ദൂര യാത്രകൾ, വിദേശ ബന്ധം, എഴുത്ത്, വായന, വിദേശ സംസ്‌കാരവുമായുള്ള ബന്ധം എന്നിവയും പ്രതീക്ഷിക്കാം.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
സെക്‌സ്, തകർച്ചകൾ, രൂപാന്തരം, ജോയിന്റ് സ്വത്തുക്കൾ,മറ്റുള്ളവരുടെ ധനം , ലോണുകൾ, ടാക്‌സ്എന്നാ എട്ടാം ഭാവത്തിൽ സൂര്യൻ, ചൊവ്വ ശുക്രൻ എന്നിവ നിൽക്കുന്നു. ശുക്രൻ സ്ലോ ഡൗൺ മോദിൽ നിൽക്കു ന്ന ഈ അവസരം ധനത്തിന് മേൽ നല്ല ശ്രദ്ധ ഉണ്ടായിരിക്കേണം. പങ്കാളിയുമായി ധനം, ചെലവ് എന്നിവയെ കുറിച്ച് സംസാരിക്കാൻ നല്ല സാധ്യത ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള തർക്കം അനാവശ്യമായ വിഷമതകൾ കൊണ്ട് വരും. അവയിൽ മുൻ വിധികൾ ഇല്ലാതെ നിൽക്കുക.
ദൂര യാത്രകൾ, വിദേശ ബന്ധം , എഴുത്ത്, വായന, വിദേശ സംസകരവുമായുള്ള ബന്ധം എന്നാ ഒൻപതാം ഭാവത്തിൽ വ്യാഴം ബുധൻ എന്നിവ നിൽക്കുന്നു. ദൂര യാത്രകൾ, തത്വ ചിന്ത , ആത്മീയത, ഉയർന്നപഠനം, വിദേശ ബന്ധം എന്നാ വിഷയങ്ങളിൽ പുതിയ സാധ്യതകൾ ഉണ്ടാകാം. എഴുത്ത്, പ്രസിദ്ധീകരണം, എന്നിവയ്ക്ക് അനുയോജ്യമായ സമയം.
പതിനാലാം തീയതി നിങ്ങളുടെ എട്ടാം ഭാവത്തിൽ ന്യു മൂൺ എത്തും സെക്‌സ്, തകർച്ചകൾ,നിഗൂഡത, രൂപാന്തരം, ജോയിന്റ് സ്വത്തുക്കൾ,മറ്റുള്ളവരുടെ ധനം , ലോണുകൾ, ടാക്‌സ്എന്നാ വിഷയങ്ങളിൽ നിങ്ങൾ തീരുമാനങ്ങൾ എടുക്കും. കടങ്ങൾ ലഭിക്കുകയോ, വീട്ടുകയോ ആവാം. സെക്ഷ്വൽ ആഗ്രഹങ്ങൾ വളരെ അധികം ഉണ്ടാകും. മാനസികമായ പരിവർത്തനങ്ങൾ വന്നു ചേരും.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, നിയമത്തിനു വിധേയമായ ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തിൽ സൂര്യൻ, ശുക്രൻ, ചൊവ്വ എന്നിവ നിൽക്കുന്നു. ശുക്രൻ സ്ലോ ഡൗൺ മോദിൽ നിൽക്കുന്ന ഈ സമയം പങ്കാളിയുമായി, അല്ലെങ്കിൽ ബന്ധങ്ങളിൽ നിങ്ങൾ തെറ്റി ധരിക്കപ്പെടുന്നുണ്ടോ എന്ന് ആലോചിക്കേണ്ട സമയമാണ്. എന്ത് ബന്ധം ആണെങ്കിലും അവയെക്കുറിച്ച് കൂടുതൽ ആലോചിക്കേണ്ട സമയമാണ്. വസ്തുക്കളുടെ ക്രയവിക്രയം അൽപനാളേക്ക് മാറ്റി വെക്കുന്നതിൽ തെറ്റില്ല. പുതിയ ബന്ധങ്ങൾ, പുതിയ ബിസിനസ് അവസരങ്ങൾ എന്നിവയിലും രണ്ടാമത് ചിന്ത ഇല്ലാതെ പ്രവർത്തിക്കുവാൻ പാടില്ല.
സെക്‌സ്, തകർച്ചകൾ, നിഗൂഡത, രൂപാന്തരം, ജോയിന്റ് സ്വത്തുക്കൾ, മറ്റുള്ളവരുടെ ധനം , ലോണുകൾ, ടാക്‌സ് എന്നീ വിഷയങ്ങളിൽ വ്യാഴം, ബുധൻ എന്നിവ നിൽക്കുന്നു. കടം കൊടുക്കുകയോ ലഭിക്കുകയോ ചെയ്യാം, പങ്കാളിയുമായിധനത്തെകുറിച്ചുള്ള ചർച്ചകൾ നടക്കാം.
പതിനാലാം തീയതി നിങ്ങളുടെ ഏഴാം ഭാവത്തിൽ ന്യുമൂൺ എത്തും. വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, നിയമത്തിനുവിധേയമായ ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്നാ വിഷയങ്ങളിൽ തുടക്കമോ, ഒടുക്കമോ നേരിടും. ബന്ധങ്ങളിൽ നില നിന്നിരുന്ന പ്രശ്‌നങ്ങൾ തെളിഞ്ഞു വരാം.ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള വഴികൾ തെളിഞ്ഞുവരാം. അവ നിങ്ങൾക്ക് സ്വീകാര്യമാണോ എന്നാ ആലോചന ഉണ്ടാകും. പുതിയ ബന്ധങ്ങൾ തുടങ്ങാനോ, ഇപ്പോൾ ഉള്ളവയെ മെച്ചപ്പെടുതാന്നോ അവസരം ലഭിക്കാം
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ആരോഗ്യം, സഹപ്രവർത്തകർ, ശത്രുക്കൾ, ദിവസേന ഉള്ള ജീവിതം , ബാധ്യതകൾ, വളർത്തു മൃഗങ്ങൾ എന്നാ ആറാം ഭാവത്തിൽ സൂര്യൻ, ശുക്രൻ, ചൊവ്വ എന്നിവ നിൽക്കുന്നു. ചെറിയ പ്രോജക്ടിൽ വ്യാപൃതരാകും. പുതിയ ജോലിയെ കുറിച്ച് ചിന്തിക്കുകയോ , പ്ലാൻ ചെയ്യുകയോ ചെയ്യാം. ക്രിയേറ്റിവ് ആയ പ്രോജക്ടുകളിൽ മനസ് അർപ്പിച്ചു പ്രവർത്തിക്കുവാൻ കഴിയുന്നിലല്ലേ എന്നാ സംശയം തോന്നാം. ശുക്രൻ സ്ലോ ഡൗൺചെയ്തു നില്ക്കുന്ന ഈ അവസ്ഥയിൽ ജോലിയിൽ നൂറു ശതമാനം ശ്രദ്ധ നൽകാൻ അല്പം പ്രയാസപ്പെട്ടു എന്നുവരാം.
പതിനാലാം തീയതി ഈ ഭാവത്തിൽ തന്നെ ന്യുമൂൺ എത്തും.പുതിയ ആരോഗ്യ ക്രമങ്ങൾ, ദിവസേന ഉള്ള ജീവിതത്തിൽ ഉണ്ടാകുന്ന ചെറുതും വലുതുമായ മാറ്റങ്ങൾ, ജോലി, ജീവിതം എന്നിവ അടുക്കി വെക്കാനുള്ള താൽപര്യം, സൗന്ദര്യത്തിനു വേണ്ടിയുള്ള പരീക്ഷണങ്ങൾ, എന്നിവ പ്രതീക്ഷിക്കാം. വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, നിയമത്തിനു വിധേയമായ ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്നാ ഏഴാം ഭാവത്തിൽ വ്യാഴവും ബുധനും നിൽക്കു ന്നു. ബന്ധത്തിൽ പുതിയ തുടക്കങ്ങൾ,ബന്ധങ്ങളുടെ നില നിൽപിന് വേണ്ടി ഉള്ള കൂടുതൽ ആശയ വിനിമയങ്ങൾ, നിലവിൽ ഉള്ള ബന്ധങ്ങളുടെ ശക്തിപ്പെടൽ.