- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരിയർ കൺസൾട്ടേഷൻ
കഴിഞ്ഞ ആഴ്ച നാം കരിയറിനെ കുറിച്ച് ശ്രീ കപീൽ രാജ് എന്നോട് സംസാരിച്ചതിനെ കുറിച്ചാണ് അറിഞ്ഞത്. അദ്ദേഹം പറഞ്ഞ ബാക്കി കാര്യങ്ങളെ കുറിച്ച് വളരെ ഹ്രസ്വമായി പറയാം. നിങ്ങളുടെ അമത്യകാരകൻ ആയ ഗ്രഹം ഇതാണ് എന്ന് അറിയുക. ജാതകം നോക്കുമ്പോൾ ഗ്രഹങ്ങളുടെ ഡിഗ്രികൾ അടങ്ങിയ ഒരു ഭാഗം കാണാൻ കഴിയും. അവയിൽ ഏറ്റവും കൂടുതൽ ഡിഗ്രിയിൽ നിൽക്കുന്ന ഗ്രഹം ആത്മ കാ
കഴിഞ്ഞ ആഴ്ച നാം കരിയറിനെ കുറിച്ച് ശ്രീ കപീൽ രാജ് എന്നോട് സംസാരിച്ചതിനെ കുറിച്ചാണ് അറിഞ്ഞത്. അദ്ദേഹം പറഞ്ഞ ബാക്കി കാര്യങ്ങളെ കുറിച്ച് വളരെ ഹ്രസ്വമായി പറയാം.
നിങ്ങളുടെ അമത്യകാരകൻ ആയ ഗ്രഹം ഇതാണ് എന്ന് അറിയുക. ജാതകം നോക്കുമ്പോൾ ഗ്രഹങ്ങളുടെ ഡിഗ്രികൾ അടങ്ങിയ ഒരു ഭാഗം കാണാൻ കഴിയും. അവയിൽ ഏറ്റവും കൂടുതൽ ഡിഗ്രിയിൽ നിൽക്കുന്ന ഗ്രഹം ആത്മ കാരക ഗ്രഹവും, അതിനു തൊട്ടു താഴെ ഉള്ള ഡിഗ്രിയിൽ നിൽക്കുന്ന ഗ്രഹം അമാത്യ കാരക ഗ്രഹവും ആണ്. ഈ ഗ്രഹം നമ്മുടെ ജോലി, അധികാരം എന്നിവയെ സൂചിപ്പിക്കുന്നു. നമ്മുടെ കർമ യോഗം എന്താണ്, കർമ മേഖല ഏതാണ് എന്നിവയെല്ലാം ഈ ഗ്രഹത്തിന്റെ സഹായത്താൽ കണ്ടു പിടിക്കാൻ കഴിയേണ്ടതാണ്. ഈ ഗ്രഹം ഏതു സൈനിൽ, ഏതു ഗ്രഹതോടൊപ്പം നിൽക്കുന്നു, ഏതൊക്കെ ഗ്രഹങ്ങൾ ഈ ഭാവത്തെ ദൃഷ്ടി (നോക്കുന്നു) ചെയ്യുന്നു എന്നും അറിയുക. ആ സൈൻ എന്തിനെ സൂചിപ്പിക്കുന്നു, ആ ഗ്രഹം എന്താണ് എന്നിവ ഒക്കെ മനസിലാക്കിയാൽ നമ്മുടെ കരിയർ എന്തിൽ ആയിരിക്കണം എന്ന് മനസിലാക്കാൻ കഴിയണം.
അടുത്ത മാർഗം. ഇനി നമ്മുടെ ലഗ്‌നം എന്താണെന്ന് അറിയുക. നാം ജനിച്ച സമയം കിഴക്ക് ഉദിച്ച് ഉയർന്ന സൈൻ ആണ് ലഗ്‌നം. അത് ഒന്നാം ഭാവത്തെയും പ്രതിനിധീകരിക്കുന്നു. നമ്മുടെ ലുക്‌സ്, വ്യക്തിത്വം, മനോഭാവം, വിചാരധാര, വീക്ഷണ കോൺ, നമുക്ക് ലോകത്തെ കുറിച്ചുള്ള കാഴ്ചപ്പാട് എന്നിവയാണ്. ലഗ്‌നം ഏതു നക്ഷത്രത്തിലാണ് സ്ഥിതി ചെയ്യുന്നത് എന്ന് നോക്കുക. നമ്മുടെ ജനന സമയത്ത് ചന്ദ്രൻ ഏതു നക്ഷത്രത്തിൽ നിൽക്കുന്നുവോ നാം ആ നക്ഷത്രത്തിന്റെ നാമത്തിൽ അറിയപ്പെടും. അത് പോലെ എല്ലാ ഗ്രഹങ്ങളും ഏതെങ്കിലും നക്ഷത്രത്തിന്റെ ഒപ്പം നിൽക്കുന്നു. അത് പോലെ ലഗ്‌നവും. ഈ നക്ഷത്രം എന്താണ്, ഈ നക്ഷത്രത്തിന്റെ അധിപനായ ഗ്രഹം എന്തിനെ ആണ് സൂചിപ്പിക്കുന്നത്. ഇവ മനസിലാക്കുക. ലഗ്‌നത്തിന്റെ അധിപൻ ആയ ഗ്രഹം ഏതാണ്. ആ ഗ്രഹം ഏതു ഭാവത്തിൽ ഏതു നക്ഷത്രത്തിൽ നിൽക്കുന്നു. കേൾക്കുമ്പോൾ. വളരെ സങ്കീർണതമാണ് എങ്കിലും. ഇതെല്ലം വളരെ ലളിതമായ കാര്യങ്ങൾ ആണെന്ന്. ജ്യോത്സ്യം പ്രാക്ടീസ് ചെയ്യുന്നവർക്ക് മനസിലാകും.
ഇത്രയും കാര്യങ്ങൾ നോക്കുമ്പോൾ തന്നെ ഒരാളുടെ ജോലി ഏതു മേഖലയിൽ ആകണം എന്ന് മനസിലാകുന്നതാണ്. മാതാപിതാക്കൾ അവരുടെ കുട്ടികളുടെ ചാർട്ട്് ഒന്ന് ഈ രീതിയിൽ ഒത്തു നോക്കുന്നത് നന്നായിരിക്കും. പ്രത്യേകിച്ചും ഡ്രോപ്പ് ഔട്ട് വിദ്യാർത്ഥികളുടെ എണ്ണം ഇക്കാലത്ത് അധികമാണല്ലോ.
മേൽപ്പറഞ്ഞ വിഷയങ്ങൾ തന്നെ ആകണം നവാംശ, ദശാംശ ചാർടിലും കാണാൻ കഴിയുക. ഇവയേക്കാൾ വളരെ വളരെ ലളിതമായ വേറൊരു ടെക്‌നിക് ഉണ്ട്. ശ്വേത, ശ്യാമ, തീവ്രന്മാരെ കൊണ്ട് ഒരു ചെറിയ കയ്യാങ്കളി ഇവർ യഥാക്രമം യുറാനസ്, നെപ്ട്യൂൺ, പ്ലൂടോ എന്നിവയാണ്. അതിനെ കുറിച്ച് പറയുന്നതിന് മുൻപ് എനിക്ക് അല്പം കൂടെ ആലോചിക്കാനുണ്ട്. നിങ്ങളിൽ ആരെങ്കിലും നിങ്ങളുടെ വെസ്റ്റേൺ ബർത്ത് ചാർട്ട് അയച്ചു തന്നാൽ ഞാൻ വിശദമായ പഠനം നടത്തി, വാരഫലത്തിന്റെ ഏതെങ്കിലും ലക്കത്തിൽ ഈ ടെക്‌നിക്കിനെ കുറച്ച് എഴുതുന്നതാണ്. ഞാൻ പഠിക്കാൻ വേണ്ടിയും, എനിക്ക് അറിയാവുന്നത് ശരി തന്നെ ആണോ എന്ന് ഉറപ്പിക്കുന്നതിനും വേണ്ടി ആണ് ചാർട്ട് ചോദിക്കുന്നത്.
എല്ലാവർക്കും വിശദമായ മറുപടി അയക്കാൻ പ്രയാസം ഉണ്ട്. അവയിൽ നിന്ന് കിട്ടുന്ന ഏതെങ്കിലും ഒരു ചാർട്ട് ഞാൻ കേസ് സ്റ്റടി ആയി വിശദീകരിക്കുകയും ചെയ്യാം. അറിയാമല്ലോ ഞാനും കുറച്ചൊക്കെ ബിസി ആണ്. ഒരു ഐ റ്റി കമ്പനിയിൽ ജോലിയും ചെയ്യുന്നുണ്ട്. അതുകൊണ്ട് സമയം ലഭിക്കാൻ ആണ് ചാർട്ട് അയക്കാൻ പറഞ്ഞത്. ബർത്ത് ഡീറ്റെയിലുകളും ഒപ്പം എഴുതുക. എനിക്ക് ക്രോസ് ചെക്ക് ചെയ്യാനാണ്. ആരും സൗത്ത് ഇന്ത്യൻ ചാർട്ട് ദയവായി അയക്കരുത്. എനിക്ക് അത് വായിക്കാൻ അറിയില്ല. ഒന്നുകിൽ വെസ്റ്റേൺ ചാർട്ട്. അല്ലെങ്കിൽ നോർത്ത് ഇന്ത്യൻ. അത് പോലെ കൃത്യമായ ഡീറ്റെയിലുകൾ അയക്കുക, ഇവിടെ പലർക്കും പല സമയമാണ്. ടടഘഇ ബുക്കിൽ ഒരു സമയം, മലയാള മാസത്തിലെ വേറൊരു സമയം, അമ്മ പറഞ്ഞു തന്ന സമയം. ഇതെല്ലം ദയവായി ഒഴിവാക്കുക.
ഓഗസ്റ്റ് അവസാനവാരം
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
സൂര്യൻ, വ്യാഴം എന്നിവ ആറാം ഭാവത്തിൽ നിൽക്കു ന്നു. ആരോഗ്യം, ശത്രുക്കൾ, സഹപ്രവർത്തകർ, ദിവസേന ഉള്ള ജീവിതം, ബാധ്യതകൾ, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ പുതിയ വിഷയങ്ങൾ ശ്രദ്ധയിൽ പെടും. ആരോഗ്യം അതിയായ ശ്രദ്ധ നേടും. ഏതൊക്കെ വിഷയങ്ങളിൽ നാം ശ്രദ്ധ കൊടുക്കണം, പുതിയ ആരോഗ്യ പരിപാലന ആശയങ്ങൾ ഏതാണ് എന്നിവയും ആലോചിക്കാം. ജോലിയിൽ പുതിയ നീക്കങ്ങൾ നടത്താം. ചെറിയ, ചെറിയ പ്രോജക്ടുകൾ, അവയിലെ പ്രധാന പങ്കു വഹിക്കും. ജോലി സ്ഥലത്തെ ബന്ധങ്ങൾ ശ്രദ്ധിക്കണം.
പ്രേമം, കുട്ടികൾ, ഊഹക്കച്ചവടം, ഹോബികൾ, ക്രിയേറ്റിവിറ്റി, സെൽഫ് പ്രൊമോഷൻ എന്ന അഞ്ചാം ഭാവത്തിൽ ചൊവ്വ ശുക്രൻ എന്നിവ നിൽക്കുന്നു. ശുക്രൻ സ്ലോ ഡൗൺ രീതിയിൽ നിൽക്കുകയും ചെയ്യുമ്പോൾ ഈ ഭാവത്തിലെ വിഷയങ്ങൾ അല്പം മന്ദത നേരിടുന്നതായി കാണാം. അഞ്ചാം ഭാവത്തിലെ വിഷയങ്ങളിൽ ഈ സ്ലോ ഡൗൺ സെപ്റ്റംബർ ആദ്യ ആഴ്ച വരെ പ്രതീക്ഷിക്കാം. കുട്ടികളുടെ കൂടെ ഉള്ള സമയം, അവർ തരുന്ന സന്തോഷം, പ്രേമ ബന്ധങ്ങളെ കുറിച്ചുള്ള ആലോചന, സ്വയം പ്രമോട്ട് ചെയ്യാനുള്ള അവസരങ്ങൾ എന്നിവയും ഉണ്ടാകാം. പുതിയ ഹോബികൾ, പുതിയ വിഷയങ്ങൾ പഠിക്കുകയും ആവാം.
ഇരുപത്തി ഏഴാം തീയതി ബുധൻ നിങ്ങളുടെ ഏഴാം ഭാവത്തിലേയ്ക്ക് നീങ്ങും. വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തിൽ കൂടുതൽ നീക്കങ്ങൾ നടക്കാം. പുതിയ എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകൾ, അല്ലെങ്കിൽ അവയിലേക്ക് വഴി തെളിക്കുന്ന ചർച്ചകൾ, ബന്ധങ്ങളിൽ ഉണ്ടാകുന്ന കൂടുതൽ ആശയ വിനിമയം. മറ്റുള്ളവർ നിങ്ങളുടെ ആശയ വിനിമയങ്ങളിൽ നഷ്ടപ്പെട്ടു പോകേണ്ട സമയമാണ്.
ഇരുപത്തി ഒൻപതാം തീയതി നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. രഹസ്യ മോഹങ്ങൾ ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്നശത്രുക്കൾ, ദൂരദേശ വാസം, ഒറ്റപ്പെടൽ, നിഗൂഡത, സെക്ഷ്വൽ പ്ലെഷേഴ്‌സ്, ആത്മീയത, വേദനകൾ, നഷ്ടങ്ങൾ എന്ന വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ട അവസരങ്ങൾ ഉണ്ടാകാം. മാനസികമായഭാരങ്ങളെ ഡീൽ ചെയ്യേണ്ട സമയമാകുന്നു. പ്രാർത്ഥന, ധ്യാനം, ദൈവികമായ ചിന്തകൾ എന്നിവയിലേക്ക് അടുക്കാം. വികാരങ്ങളെയും, ചിന്തകളെയും അടക്കിവേയ്ക്കുന്ന അവസ്ഥ. നാം തിരസ്‌കരിച്ചിരുന്ന വിഷയങ്ങൾ മനസിലേക്ക് കടന്നു വന്നേക്കാം. വിചിത്രമായ സ്വപ്‌നങ്ങൾ, അവ തരുന്ന ഉൾവിളികൾ എന്നിവയും പ്രപഞ്ചം നിങ്ങളിലേക്ക് എത്തിക്കും.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
സൂര്യൻ, വ്യാഴം എന്നിവ അഞ്ചാം ഭാവത്തിൽ നില്ക്കു ന്നു. കുട്ടികൾ, പ്രേമം, ഊഹക്കച്ചവടം, ഹോബികൾ, ക്രിയേറ്റിവിറ്റി, സെല്ഫ് പ്രമോഷൻ, പഠനം എന്ന വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കും. സ്വയം പ്രൊമോട്ട് ചെയ്യാനുള്ള നിരവധി അവസരങ്ങൾ, പഠനത്തിൽ ഉള്ള കൂടുതൽ ശ്രദ്ധ, പുതിയ ഹോബികൾ, പുതിയ റൊമാന്റിക് ബന്ധങ്ങൾ, സെല്ഫ് പ്രമോഷന് വേണ്ടി ഉള്ള കൂടുതൽ അവസരങ്ങൾ, കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ ഉള്ള പ്രവർത്തനം എന്നിവയും പ്രതീക്ഷിക്കുക.
കുടുംബം, വീട്, മാതാപിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ എന്ന നാലാം ഭാവത്തിൽ ചൊവ്വ ശുക്രൻ എന്നിവ നിൽക്കുന്നു. കൂടുതൽ ശ്രദ്ധ വീട്ടു കാര്യങ്ങളിൽ നൽകേവണ്ടി വരും. വീട് വില്പന, വാങ്ങൽ, വൃത്തിയാക്കൽ, മോടിഫികേഷൻ, ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ, പൂർവ്വികരെ സ്മരിക്കൽ എന്നിവ നടക്കാം. അതോടൊപ്പം സ്വന്തം അഭിപ്രായങ്ങളെ വീട്ടിൽ അടിച്ചേല്പിക്കാൻ ഉള്ള ശ്രമങ്ങളും അതിന്റെ ഫലമായി അല്പം വാക്ക് തർക്കങ്ങളും ഉണ്ടാകാം.
ഇരുപത്തി ഏഴാം തീയതി നിങ്ങളുടെ ആറാം ഭാവത്തിലേയ്ക്ക് ബുധൻ നീങ്ങും. ആരോഗ്യം, ശത്രുക്കൾ, സഹപ്രവർത്തകർ, ദിവസേന ഉള്ള ജീവിതം, ബാധ്യതകൾ, വളർത്തു മൃഗങ്ങൾ എന്ന വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടി വരും. ജോലിയിലെ ചെറു പ്രോജക്ടുകൾ, പുതിയ ജോലിക്കുള്ള ആലോചന, ടേം അംഗങ്ങളുമായി കൂടുതൽ ആശയ വിനിമയം എന്നിവ നടക്കാം. ആരോഗ്യം മെച്ചപ്പെടുത്താൻ ഉപദേശം തേടും, പുതിയ ഡയറ്റ്, വളർത്തു മൃഗങ്ങളോടുള്ള സ്‌നേഹം എന്നിവയും വെളിപ്പെടാം.
ഇരുപത്തി ഒൻപതാം തീയതി നിങ്ങളുടെ പതിനൊന്നാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്ന വിഷയങ്ങളിൽ തുടക്കമോ ഒടുക്കമോ നേരിടാം. പുതിയ സുഹൃത്തുക്കൾ, അവരുടെ കൂടെ ഉള്ള നല്ല സമയം, പുതിയ ഗ്രൂപുകളിൽ ഉള്ള പ്രവർത്തനങ്ങൾ, കുട്ടികളുടെ കൂടെ ഉള്ള സമയം, മോഹങ്ങളെയും, ലക്ഷ്യങ്ങളെയും ഓർത്തുള്ള പ്രവർത്തനങ്ങൾ, പദ്ധതികൾ എന്നിവ പ്രതീക്ഷിക്കാം.
ജമിനി (മെയ് 21 - ജൂൺ 20)
സൂര്യൻ, വ്യാഴം എന്നിവ നിങ്ങളുടെ നാലാം ഭാവത്തിൽ നിൽക്കുന്നു. കുടുംബം, വീട്, മാതാപിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ എന്ന വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ട വസരങ്ങൾ. വീട് വില്പന, വാങ്ങൽ, വൃത്തിയാക്കൽ, മോടിഫിക്കേഷൻ എന്നിവ നടത്താം. മാതാ പിതാക്കളുമായുള്ള ബന്ധം കൂടുതൽ ശക്തി നേടും. പ്രത്യേകിച്ച് മാതാവിനോടുള്ള കൂടുതൽ ശ്രദ്ധ ഈ അവസ്ഥയിൽ കാണുവാൻ കഴിയും. ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ, പൂർവ്വികരോടുള്ള സ്മരണ എന്നിവയും പ്രതീക്ഷിക്കാം.
സഹോദരങ്ങൾ, ആശയാ വിനിമയം, ടെക്‌നോളജി, ചെറുയാത്രകൾ, ചെറു കോഴ്‌സുകൾ, ചെറുട്രെയിനിങ്ങുകൾ, നെറ്റ് വർകിങ്, എഴുത്ത് എന്ന മൂന്നാം ഭാവത്തിൽ ശുക്രനും, ചൊവ്വയും നിൽക്കുന്നു. ചെറു യാത്രകൾ, സഹോദരങ്ങളുമായുള്ള സമയം, ചെറിയ കോഴ്‌സുകൾ, ചെറിയ ട്രെയിനിങ്ങുകൾ, കൂടുതൽ നെറ്റ് വർകിങ്, ടെക്‌നോളജിയുടെ കൂടുതൽ ഉപയോഗം, ആശയ വിനിമയം കൊണ്ടുള്ള ജോലികൾ എന്നിവാ ഉണ്ടാകാം.
ഇരുപത്തി ഏഴാം തീയതി നിങ്ങളുടെ അഞ്ചാം ഭാവത്തിലേയ്ക്ക് ബുധൻ നീങ്ങും. കുട്ടികൾ, പ്രേമം, ഊഹക്കച്ചവടം, ഹോബികൾ, ക്രിയേറ്റിവിറ്റി, സെൽഫ് പ്രമോഷൻ, പഠനം എന്ന വിഷയങ്ങളിൽ കൂടുതൽ നെറ്റ് വർകിങ്, അതിൽ നിന്നുണ്ടാകുന്ന ലാഭകരമായ കോണ്ടാക്ടുകൾ, പഠനത്തിലെ കൂടുതൽ ശ്രദ്ധ, സ്വയം വെളിപ്പെടുത്താനുള്ള നിരവധി അവസരങ്ങൾ, ഊഹക്കച്ചവടത്തിലെ താല്പര്യം, പുതിയ ഹോബികൾ എന്നിവയും ഉണ്ടാകാം.
ഇരുപത്തി ഒൻപതാം തീയതി നിങ്ങളുടെ പത്താം ഭവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ എന്ന വിഷയങ്ങളിൽ ജോലിയിൽ, പ്രവർത്തന മേഖലയിൽ നിങ്ങളുടെ പ്രാധാന്യം വർധിക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകാം. അധികാരികൾ, മാതാപിതാക്കൾ, ജോലിയിലെ പുതിയ നീക്കങ്ങൾ, എന്നിവയും പ്രതീക്ഷിക്കാം.
കാൻസർ (ജൂൺ 21 - ജൂലൈ 22)
സഹോദരങ്ങൾ, ആശയവിനിമയം, ടെക്‌നോളജി, ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, ചെറുട്രെയിനിങ്ങുകൾ, നെറ്റ് വർകിങ്, എഴുത്ത് എന്ന മൂന്നാം ഭാവത്തിൽ സൂര്യനും വ്യാഴവും നിൽക്കുന്നു. സഹോദരങ്ങളുമായുള്ള ബന്ധം ശ്രദ്ധ നേടും, അവരുമായി കൂടുതൽ ആശയ വിനിമയം, ചെറു യാത്രകൾ, ചെറിയ കോഴ്‌സുകൾ, കൂടുതൽ നെറ്റ് വർകിങ്, എഴുത്ത്, ആശയ വിനിമയം കൊണ്ട് നടക്കേണ്ട ജോലികൾക്കുള്ള കൂടുതൽ സാധ്യത, അയല്ക്കാർക്ക് വേണ്ടി ഉള്ള കൂടുതൽ ജോലികൾ എന്നിവയും ഉണ്ടാകാം.
ധനം, വസ്തുവകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിൽ ശുക്രൻ ചൊവ്വ എന്നിവ നിൽക്കു ന്നു അധിക ചെലവിനുള്ള കൂടുതൽ സാദ്ധ്യതകൾ, സ്വയം വിലയിരുത്താനുള്ള സാഹചര്യങ്ങൾ അധികമായി ഉണ്ടാകാം. രണ്ടാം ജോലി, അധിക ജോലി, കഠിന അധ്വാനം എന്നിവയും ഉണ്ടാകാം. ഈ ഭാവത്തിൽ കാണുന്ന തടസങ്ങൾ സെപ്റ്റംബർ ആദ്യ ആഴ്ചയോടു കൂടി നീങ്ങേണ്ടാതാണ്. ധനം, വസ്തു വകകൾ എന്നിവയുടെ വിഷയത്തിൽ ഉള്ള കൂടുതൽ ആലോചന എന്നിവയും ഈ ആഴ്ചയിൽ ഉണ്ടാകാം.
ഇരുപത്തി ഏഴാം തീയതി ബുധൻ നിങ്ങളുടെ നാലാം ഭാവത്തിലേക്ക് നീങ്ങും. വീട്, കുടുംബം, മാതാ പിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ എന്നീ വിഷയങ്ങളിൽ കൂടുതൽ ആശയ വിനിമയം നടക്കും. കുടുംബവുമായി കൂടുതൽ സംസാരം, ബന്ധു ജന സമാഗമം, പൂർവ്വികരെ സ്മരിക്കൽ, എന്നിവയും പ്രതീക്ഷിക്കുക.
ഇരുപത്തി ഒൻപതിന് നിങ്ങളുടെ ഒൻപതാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. ദൂര യാത്രകൾ, ഉയർന്ന പഠനം, ആത്മീയത, തത്വ ചിന്ത, വിദേശ ബന്ധം, എഴുത്ത്, പ്രസിദ്ധീകരണം എന്ന വിഷയങ്ങൾ കൂടുതൽ ശ്രദ്ധ നേടും. ആത്മീയമായ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കും. വിശ്വാസത്തെ കൂടുതൽ ഉറപ്പിക്കാൻ അവസരങ്ങൾ ലഭിക്കും. എഴുത്ത്, പ്രസിദ്ധീകരണം എന്ന മേഖലയിൽ പ്രവർത്തിക്കുന്നവർ അവർ ചെയ്തു കൊണ്ടിരിക്കുന്ന പ്രോജക്ടുകളിൽ തുടക്കമോ ഒടുക്കമോ കണ്ടെത്തും. നിയമവുമായി ഒരു നേർക്കാ ഴ്ച ഉണ്ടാകാം.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ധനം, വസ്തുവകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിൽ സൂര്യനും വ്യാഴവും നിൽക്കുന്നു. ഈ മൂന്നു വിഷയങ്ങളിലും കൂടുതൽ ശ്രദ്ധ കൊടുക്കേണ്ട സാഹചര്യങ്ങൾ ഉണ്ടാകാം. രണ്ടാം ജോലി, അധിക അധ്വാനം എന്നിവ പ്രതീക്ഷിക്കുക. അധിക ചിലവും ഉണ്ടാകാം. പുതിയ പ്രോജക്ടുകളിൽ ശ്രദ്ധ കൊടുക്കുന്നതിനേക്കാൾ കൂടുതൽ നിലവിൽ ഉള്ള പ്രോജക്ടുകളിൽ ശ്രദ്ധ കൊടുക്കും.
നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, മനോഭാവം, വീക്ഷണ കോൺ, വിചാരധാര എന്ന ഒന്നാം ഭാവത്തിൽ ശുക്രൻ, ചൊവ എന്നിവ നിൽക്കുന്നു. സൗന്ദര്യം മെച്ചപ്പെടുത്താനുള്ള ആലോചനകൾ, ബന്ധങ്ങളിലെ പുതിയ തുടക്കങ്ങൾ, കൂടുതൽ ആത്മ വിശ്വാസം, ഒന്നാം ഭാവത്തിലെ വിഷയങ്ങളുടെ ശക്തിപ്പെടൽ എന്നിവയും പ്രതീക്ഷിക്കുക.
ഇരുപത്തി ഏഴാം തീയതി നിങ്ങളുടെ മൂന്നാം ഭാവത്തിൽ ബുധൻ എത്തും. സഹോദരങ്ങൾ, ആശയ വിനിമയം, ടെക്‌നോളജി, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, ചെറുട്രെയിനിങ്ങുകൾ, നെറ്റ് വർകിങ്, എഴുത്ത് എന്നീ മൂന്നാം ഭാവത്തിൽ കൂടുതൽ നീക്കങ്ങൾ നടത്തും. കൂടുതൽ ചെറുയാത്രകൾ, ആശയ വിനിമയം, ടെക്‌നോളജിയുടെ കൂടുതൽ ഉപയോഗം, എഴുത്ത്, നെറ്റ് വർകിങ് എന്നിവയ്ക്കുള്ള കൂടുതൽ അവസരങ്ങൾ, സഹോദരങ്ങൾ, അയക്കാർ എന്നിവരുമായുള്ള കൂടുതൽ ആശയ വിനിമയം എന്നിവയും ഉണ്ടാകാം.
ഇരുപത്തി ഒൻപതാം തീയതി നിങ്ങളുടെ എട്ടാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും സെക്‌സ്, തകർച്ചകൾ, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, നിഗൂഡത, ടാക്‌സ്, ഇൻഷുറൻസ്, രൂപാന്തരം എന്നിവയിൽ ജോയിന്റ് സ്വത്തുക്കളിന്മേൽ തീരുമാനം എടുക്കും. കടം കൊടുക്കുകയോ ലഭിക്കുകയോ ആവാം. മാനസികമായ പരിവർത്തനങ്ങൾ നിങ്ങളെ തേടി എത്താം.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം വിചാര ധാര എന്ന ഒന്നാം ഭാവത്തിൽ സൂര്യൻ വ്യാഴം എന്നിവ നിൽക്കുന്നു. സൗന്ദര്യം വർധിപ്പികാനുള്ള ശരം നടത്തും. പുതിയ രീതിയിൽ നിങ്ങളെ വെളിപ്പെടുത്താനുള്ള ആഗ്രഹം ഉണ്ടാകാം. ജീവിതത്തിലെ പല തുടക്കങ്ങൾക്കും ഈ അവസരം തുടക്കമിടാൻ കഴിയണം. കൂടുതൽ ആത്മ വിശ്വാസം, പുതിയ അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കാം.
രഹസ്യ മോഹങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, നിഗൂഡത, ദൂര ദേശ വാസം, ഒറ്റപെടൽ എന്ന പന്ത്രണ്ടാം ഭാവത്തിൽ ശുക്രൻ, ചൊവ്വ എന്നിവ നിൽക്കുന്നു. മാനസികമായ പരിവർത്തനങ്ങൾ ഉണ്ടാകും. വിചിത്രമായ സ്വപ്‌നങ്ങൾ ഉണ്ടാകാം. അനുഭവങ്ങൾ, സ്വപ്നങ്ങൾ എന്നിവയിൽ നിന്ന് ഉൾവിളികൾ നേടും. അല്പം മൗനമായി നില്ക്കുന്ന സമയമാകുന്നു.
ഇരുപത്തി ഏഴാം തീയതി നിങ്ങളുടെ രണ്ടാം ഭാവത്തിലേയ്ക്ക് ബുധൻ എത്തും. ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്ന വിഷയങ്ങളിൽ കൂടുതൽ ചർച്ചകകൾ നടത്തും. ഈ വിഷയങ്ങളിലെ എല്ലാ കാര്യങ്ങളിലും മനസ് വ്യതിചലിച്ചു നിൽക്കു ന്നു. ധനകാര്യം എങ്ങനെ മാനേജ് ചെയ്യണം എന്ന് ആലോചിക്കുന്ന സമയമാണ്.
ഇരുപത്തി ഒൻപതാം തീയതി നിങ്ങളുടെ ഏഴാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകൾ, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തിൽ ബന്ധങ്ങളെ വിശകലനം ചെയ്യാൻ ആഗ്രഹിക്കും. ബന്ധങ്ങളിൽ തുടക്കമോ ഒടുക്കമോ നേരിടും. ബിസിനസ് ബന്ധങ്ങളിൽ കൂടുതൽ വ്യക്തത ആവശ്യമായി വരും.
സിംഗിൾസ് അവരുടെ സ്റ്റാറ്റസിൽ തൃപ്തരാകാതെ അവർക്ക് ചേർന്ന വ്യക്തികളെ അന്വേഷിക്കും. ബന്ധങ്ങളിൽ നയപരമായ നീക്കങ്ങൾ നടത്താൻ ആഗ്രഹിക്കും.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിൽ സൂര്യൻ, വ്യാഴം എന്നിവ നിൽക്കുന്നു. രഹസ്യ മോഹങ്ങൾ ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ദൂരദേശ വാസം, ഒറ്റപ്പെടൽ, നിഗൂഡത, സെക്ഷ്വൽ പ്ലെഷേഴ്‌സ്, ആത്മീയത, വേദനകൾ, നഷ്ടങ്ങൾ എന്നീ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ നീങ്ങും. ഈ വിഷയങ്ങളിൽ നിന്നുള്ള സംരക്ഷണം പ്രപഞ്ചം നിങ്ങൾക്ക് നൽകുന്നു. പ്രപഞ്ച രഹസ്യങ്ങളെ കുറിച്ചുള്ള കൂടുതൽ താല്പര്യം, മാനസികമായപരിവർത്തനങ്ങൾ, അവയിൽ നിന്നുള്ള സമ്മർദ്ദങ്ങൾ എന്നിവ താൽക്കാലികമായിരിക്കും.
കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ മോഹങ്ങൾ പ്രതീക്ഷകൾ എന്ന പതിനൊന്നാം ഭാവത്തിൽ ശുക്രൻ, ചൊവ്വ എന്നിവ നിൽക്കുന്നു. കൂടുതൽ ടീം ജോലികൾ, ജീവ കാരുണ്യ പ്രവർത്തനങ്ങൾ, കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ ഉള്ള പ്രവർത്തനം, സുഹൃത്തുക്കളുടെ ഒപ്പമുള്ള വിനോദങ്ങൾ, ചെറിയ വാക്ക് തർക്കങ്ങൾ എന്നിവയും ഉണ്ടാകാം.
ഇരുപത്തി ഏഴാം തീയതി ബുധൻ നിങ്ങളുടെ
ഒന്നാം ഭാവത്തിലേക്ക് നീങ്ങും. കൂടുതൽ ആശയവിനിമയങ്ങൾ, അവനവനെ കുറിച്ചുള്ള കൂടുതൽ ചിന്തകൾ, കൂടുതൽ ചെറിയ പ്രോജക്ടുകൾ, ഒന്നിൽ നിന്ന് പൂർണതയില്ലാതെ വേറോന്നിലേയ്ക്ക് സഞ്ചരിക്കുന്ന അവസ്ഥ.
ഇരുപത്തി ഒൻപതാം തീയതി നിങ്ങളുടെ ആറാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. ആരോഗ്യം, ശത്രുക്കൾ, സഹപ്രവർത്തകർ, ദിവസേന ഉള്ള ജിവിതം, ബാധ്യതകൾ, വളർത്തു മൃഗങ്ങൾ എന്നീ വിഷയങ്ങളിൽ ആരോഗ്യം കൂടുതൽ ശ്രദ്ധ നേടും. ജോലിയിലെ അവസ്ഥകൾ നിങ്ങൾക്ക് ഒപ്പമല്ലേ എന്ന സംശയം ഉണ്ടാവാം. ചെയ്തിരുന്ന പ്രോജക്ടുകളിൽ തുടക്കമോ ഒടുക്കമോ നേരിടാം. ചിലർ വളർത്തു മൃഗങ്ങളുടെ കൂടെ സമയം ചിലവഴിക്കും.
സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്ന പതിനൊന്നാം ഭാവത്തിൽ സൂര്യൻ വ്യാഴം എന്നിവ നിൽക്കുന്നു. സുഹൃത്തുക്കളുടെ ഒപ്പമുള്ള നല്ല സമയം, കൂടുതൽ ഗ്രൂപ്പുകളിൽ ഉള്ളപ്രവർത്തികൾ, ജീവകാരുണ്യ പ്രവർത്തികൾ, ലാഭങ്ങൾ, മോഹങ്ങൾ എന്നിവയെ ലക്ഷ്യമാക്കി ഉള്ള പ്രവർത്തികൾ, എന്നിവ പ്രതീക്ഷിക്കാം.
ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ എന്ന പത്താം ഭാവത്തിൽ ശുക്രൻ, ചൊവ്വ എന്നിവ നിൽക്കുന്നു. ജോലിയിലെ പുതിയ തുടക്കങ്ങൾ, അധികാരികളുമായുള്ള ചർച്ചകൾ, ജോലിയെ കുറിച്ചുള്ള പുതിയ പ്രതീക്ഷകൾ, പുതിയ ബിസിനസ് അവസരങ്ങൾ, ജോലിയിലെ അംഗീകാരം എന്നിവ പ്രതീക്ഷിക്കുക.
ഇരുപത്തി ഏഴാം തീയതി നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിൽ ബുധൻ നിൽക്കുന്നു. രഹസ്യ മോഹങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, നിഗൂഡത, ദൂര ദേശ വാസം, ഒറ്റപെടൽ എന്നീ വിഷയങ്ങളിൽ മാനസികമായ പരിവർത്തനങ്ങൾ ഉണ്ടാകാം. പല വിഷയങ്ങളിലും ആലോചന നടക്കുന്നു. ഈ വിഷയങ്ങൾ വെളിപ്പെടുത്താൻ മടിക്കുകയും ചെയ്യുന്നു. ഈ മാനസിക സമ്മർദ്ദങ്ങൾ താല്കാലികമാണ്.
ഇരുപത്തി ഒൻപതാം തീയതി നിങ്ങളുടെ അഞ്ചാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. പ്രേമം, കുട്ടികൾ, ഊഹക്കച്ചവടം, പഠനം, സെൽ പ്രൊമോഷൻ, ക്രിയേറ്റിവിടി എന്ന വിഷയങ്ങളിൽ നിങ്ങൾ ചെയ്തിരുന്ന പ്രോജക്ടുകൾക്ക് തുടക്കമോ ഒടുക്കമോ നേരിടാം. പ്രേമ ബന്ധങ്ങളിൽ നിലവിൽ ഉള്ളവയിൽ കൂടുതൽ ശക്തമായ നീക്കങ്ങൾ നടക്കും. പുതിയ പ്രോജക്ടുകൾ, ക്രിയേറ്റിവിറ്റി ആവശ്യമുള്ള പ്രോജക്ടുകൾ, സ്വയം പ്രൊമോട്ട് ചെയ്യാനുള്ള അവസരങ്ങൾ എന്നിവയും ഉണ്ടാകാം.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ എന്ന പത്താം ഭാവത്തിൽ സൂര്യൻ, വ്യാഴം എന്നിവ നിൽക്കുന്നു. ജോലിയിലെ പുതിയ നീക്കങ്ങൾ, അധികാരികളുടെ ശ്രദ്ധയിൽ പെടൽ, പുതിയ ജോലിയെ കുറിച്ചുള്ള ആലോചനകൾ, എന്നിവ പ്രതീക്ഷിക്കാം. ഇന്നേ നാൾ വരെ ചെയ്ത ജോലിയുടെ ഫലം നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് അനുസൃതമായി ലഭിക്കുന്ന സമയമാണ്. വ്യാഴവും ഈ ഭാവത്തിൽ നിൽക്കുന്നു. ജോലിയിലെ പല തരാം നീക്കങ്ങളിൽ ആയിരിക്കും. അല്പ നാളത്തേക്ക് നിങ്ങളുടെ ഫോക്കസ്, ദൂര യാത്രകൾ, തത്വ ചിന്ത, ആത്മീയത, ഉയർന്ന പഠനം, വിദേശ ബന്ധം, എഴുത്ത്, പ്രസിദ്ധീകരണം എന്ന ഒൻപതാം ഭാവത്തിൽ ചൊവ്വയും ശുക്രനും നിൽക്കുന്നു. ദൂര യാത്രകൾ, എഴുത്ത് പ്രസിദ്ധീകരണം എന്നീ രംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള നല്ല സമയം, ബിസിനസ് സംബന്ധമായ യാത്രകൾ, പുതിയ സ്‌കിൽ ഡെവലപ്‌മെന്റ് കോഴ്‌സുകൾ, പ്രാർത്ഥന, ധ്യാനം, ആത്മീയതയുമായി അടുത്ത ബന്ധം എന്നിവ പ്രതീക്ഷിക്കാം.
ബുധൻ നിങ്ങളുടെ പതിനൊന്നാം ഭാവത്തിലേക്ക് ഇരുപത്തി ഏഴാം തീയതി നീങ്ങും. കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ മോഹങ്ങൾ, പ്രതീക്ഷകൾ എന്നീ വിഷയങ്ങളിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താം, കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ ഉണർന്നു പ്രവർത്തിക്കും. ടീം ജോലികളിൽ നിങ്ങളെ മറ്റുള്ളവർ അംഗീകരിക്കുന്നതായി കാണാൻ കഴിയും. പുതിയ ഗ്രൂപുകളിൽ ചെന്ന് ചേരാം.
ഇരുപത്തി ഒൻപതാം തീയതി നിങ്ങളുടെ നാലാം ഭാവത്തിൽ കുടുംബം, വീട്, മാതാപിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ എന്ന വിഷയങ്ങളിൽ തുടക്കമോ ഒടുക്കമോ നേരിടാം. വീട്ടിൽ ചെയ്തു കൊണ്ടിരുന്ന ജോലികളിൽ ഒരു തീരുമാനങ്ങൾ എടുക്കും. ജോലി, വീട് എന്നിവയിൽ ഒരു ബാലൻസിങ്ങിനു വേണ്ടി ആഗ്രഹിക്കേണ്ട അവസരങ്ങൾ ഉണ്ടാകാം. വീടും നിങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വിശകലനം ചെയ്യും.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
സൂര്യൻ, വ്യാഴം എന്നിവ ദൂര യാത്രകൾ, തത്വ ചിന്ത, ആത്മീയത, ഉയർന്ന പഠനം. വിദേശ ബന്ധം എന്ന ഒൻപതാം ഭാവത്തിൽ നിൽക്കുന്നു. ദൂര യാത്രകൾ, വിദേശവുമായുള്ള ബന്ധം, വിദേശ സംസ്‌കാരത്തോടുള്ള അടുപ്പം. ഉയർന്ന കോഴ്‌സുകൾ, വിശ്വാസത്തിനെ കുറിച്ചുള്ള ആലോചനകൾ, ആത്മീയമായ വിഷയങ്ങളിലെ താല്പര്യം എന്നിവ ഈ അവസരം പ്രതീക്ഷിക്കാം.
ചൊവ്വയും, ശുക്രനും എട്ടാം ഭാവത്തിൽ നിൽക്കുന്നു. സെക്‌സ്, തകർച്ചകൾ, നിഗൂഡ വിഷയങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, മറ്റുള്ളവരുടെ കഴിവുകൾ, നിക്ഷേപങ്ങൾ, ടാക്‌സ്, ലോണുകൾ എന്ന വിഷയങ്ങളിൽ ധനത്തിന്റെ കാര്യത്തിൽ അധിക ആലോചന പ്രതീക്ഷിക്കുക. പങ്കാളിയുമായി ധന കാര്യം ചർച്ച ചെയ്യാം. കടം ലഭിക്കുകയോ കൊടുക്കുകയോ ചെയ്യാം. പങ്കാളിയുമായുള്ള സംസാരം മുൻ വിധികൾ ചേർത്ത് സങ്കീർണമാക്കാതിരിക്കുക.
ഇരുപത്തി ഏഴാം തീയതി നിങ്ങളുടെ പത്താം ഭാവത്തിൽ ബുധൻ നിൽക്കുന്നു. ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്നീ വിഷയങ്ങളിൽ, അധികാരികളുമായുള്ള ചർച്ചകൾ നടക്കും. ആശയ വിനിമയം, ടെക്‌നോളജി, ഇലക്ട്രോണിക്‌സ് എന്നീ മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ള നല്ല സമയം. ജോലിയെ കുറിച്ചുള്ള ലോങ്ങ് ടേം പദ്ധതികൾ ആസൂത്രണം ചെയ്യും.
ഇരുപത്തി ഒൻപതാം തീയതി നിങ്ങളുടെ മൂന്നാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. സഹോദരങ്ങൾ, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, ചെറു ട്രെയിനിങ്ങുകൾ, ടെക്‌നോളജി, ഇലക്ട്രോണിക്‌സ്, എന്നീ വിഷയങ്ങൾ കൂടുതൽ നീക്കങ്ങൾ നടക്കും. സഹോദരങ്ങളുമായുള്ള കൂടുതൽ സംസാരം. ചെറു യാത്രകൾ, കൂടുതൽ ആശയ വിനിമയം എന്ന് തുടങ്ങി മൂന്നാം ഭാവത്തിലെ മിക്ക വിഷയങ്ങളിൽ പ്രതീക്ഷിക്കാം.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
സെക്‌സ്, തകർച്ചകൾ, നിഗൂഡ വിഷയങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, മറ്റുള്ളവരുടെ കഴിവുകൾ, നിക്ഷേപങ്ങൾ, ടാക്‌സ്, ലോണുകൾ, രൂപാന്തരം എന്ന എട്ടാം ഭാവത്തിൽ സൂര്യൻ, വ്യാഴം എന്നിവ നിൽക്കുന്നു. എട്ടാം ഭാവത്തിൽ നിഗൂഡമായികണ്ടു പോന്ന വിഷയങ്ങളിൽ പ്രകാശം പരക്കും. മറ്റുള്ളവരുടെ കഴിവുകൾ ഉൾപ്പെടുന്ന പ്രോജക്ടുകളിൽ ശ്രദ്ധ നീങ്ങും. മൂഡ് സ്വിങ്ങ്‌സ് ഉണ്ടാകാം. ജോയിന്റ് സ്വത്തുക്കളുടെ കാര്യത്തിൽ തീരുമാനങ്ങൾ എടുക്കും. ലോണുകൾ, ലഭിക്കുകയോ, കൊടുക്കുകയോ ചെയ്യും. ധനകാര്യം കൂടുതൽ ആലോചനയ്ക്ക് വിധേയമാക്കും.
ചൊവ്വ, ശുക്രൻ എന്നിവ നിങ്ങളുടെ ഏഴാം ഭാവത്തിൽ നിൽക്കുന്നു. വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്നീ കാര്യങ്ങളിൽ നീക്കങ്ങൾ നടക്കും. പുതിയ ബന്ധങ്ങൽ, നിലവിൽ ഉള്ള ബന്ധങ്ങളിലെ താല്പര്യങ്ങൾ, ബിസിനസ് ബന്ധങ്ങളിലെ പുതിയ വഴികൾ, മറ്റുള്ളവരിൽ നിങ്ങൾ ചെലുത്തുന്ന കൂടുതൽ സ്വാധീനം എന്നിവ പ്രതീക്ഷിക്കാം. ഈ ഭാവത്തിൽ അടുത്ത ആഴ്ച വരെ ശുക്രൻ സ്ലോ ഡൗൺ നിലയിലും ആയിരിക്കും. അതിനാൽ പ്രധാന നീക്കങ്ങൾ എടുക്കാൻ വൈകിപ്പിക്കുക ആവും നല്ലത്.
നിങ്ങളുടെ ഒൻപതാം ഭാവത്തിൽ ബുധൻ നിൽക്കുന്നു. ദൂര യാത്രകൾ, വിദേശ ബന്ധം, ആത്മീയത, ഉയർന്ന പഠനം, തത്വ ചിന്ത, എഴുത്ത്, പ്രസിദ്ധീകരണം എന്നീ വിഷയങ്ങളിൽ ദൂര യാത്രകൾ പ്രതീക്ഷിക്കാം. ആത്മീയമായ യാത്രകളും, തത്വ ചിന്തയോടുള്ള അടുപ്പവും കാണാൻ കഴിയണം. പുതിയ വസ്തുതകൾ പഠിക്കാം. വിദേശവുമായി ഉള്ള അടുപ്പം, എഴുത്ത്, പ്രസിദ്ധീകരണം എന്നീ മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ള നല്ല സമയം എന്നിവ ഉണ്ടാകാം.
ഇരുപത്തി ഒൻപതാം തീയതി നിങ്ങളുടെ രണ്ടാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. ധനകാര്യത്തിൽ കൂടുതൽ ശ്രദ്ധ നീങ്ങും, വിധം വരവോ ചിലവോ അനുഭവപ്പെടാം. സ്വയം വിലയിരുത്തൽ നടത്തും. ഇത് വരെ നിങ്ങൾ എന്ത് നേടി, ഇനി എന്ത് നേടാം എന്നുള്ള ചിന്തകൾ ആകും കൂടുതലും.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകൾ, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തിൽ സൂര്യൻ, വ്യാഴം എന്നിവ നില്ക്കുന്നു. പുതിയ ബന്ധങ്ങൾ, കോണ്ട്രാക്ടുകൾ എന്നിവയിലേക്ക് എത്തുന്ന രീതിയിൽ ഉള്ള ചർച്ചകൾ നടക്കാം. കൂടുതൽ ശ്രദ്ധ നിങ്ങളുടെ ബന്ധങ്ങളിൽ ആയിരിക്കും.
ആരോഗ്യം, ശത്രുക്കൾ, സഹപ്രവർത്തകർ, ദിവസേന ഉള്ള ജീവിതം, ബാധ്യതകൾ, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ ശുക്രൻ, ചൊവ്വ എന്നിവ നിൽക്കുന്നു. ആരോഗ്യം കൂടുതൽ ശ്രദ്ധ നേടും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. സഹ പ്രവർത്തകരുമായി അല്പം ആലോചനയോടെ സംസാരിക്കേണ്ടതായി വരും. പുതിയ ജോലിയെ കുറിച്ചുള്ള ചിന്ത ഉണ്ടാകാം. ചിലർ പുതിയ വളർത്തു മൃഗങ്ങളെ കൊണ്ടുവരും.
ഇരുപത്തി ഏഴാം തീയതി നിങ്ങളുടെ എട്ടാം ഭാവത്തിലേയ്ക്ക് ബുധൻ നീങ്ങും. സെക്‌സ്, തകർച്ചകൾ, നിഗൂഡവിഷയങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, മറ്റുള്ളവരുടെ കഴിവുകൾ, നിക്ഷേപങ്ങൾ, ടാക്‌സ്, ലോണുകൾ, രൂപാന്തരം എന്നീ വിഷയങ്ങളിൽ കൂടുതൽ സംസാരം ഉണ്ടാകും. പുതിയ പാർടണർ ഷിപ്പിനെ കുറിച്ചുള്ള ആലോചന, ബിസിനസ് ബന്ധങ്ങളുടെ തുടർച്ച, ലോണുകൾ, ടാക്‌സുകൾ, ജോയിന്റ് സ്വത്തുക്കൾ എന്നിവ കൂടുതൽ ശ്രദ്ധ നേടും. മാനസികമായ പരിവർത്തനങ്ങൾ പ്രതീക്ഷിക്കാം.
ഇരുപത്തി ഒൻപതാം തീയതി നിങ്ങളുടെ ഒന്നാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. നിങ്ങളുടെ ലുക്‌സ്, വ്യക്തിത്വം, വീക്ഷണ കോൺ, മനോഭാവം, വിചാരധാര എന്നീ വിഷയങ്ങളിൽ ഒരു സെല്ഫി പ്രൊമോഷൻ നടത്തും. നിങ്ങളുടെ ആശയങ്ങൾ, കാഴ്‌ച്ചപ്പാടുകൾ എന്നിവയെ മുൻ നിറുത്തിയെ സംസാരിക്കൂ. സ്വന്തം ഡിമാന്റുകൾ മുന്നോട്ട് വെക്കാൻ യോജിച്ച സമയം ആണ്. മറ്റുള്ളവരുടെ വികാരങ്ങളെയും മാനിച്ചു നടത്തുന്ന നീക്കങ്ങൾ ലക്ഷ്യം കാണാതിരിക്കുകയില്ല.