എരീസ് (മാർച്ച് 21 - ഏപ്രിൽ 19)

പ്രേമം, കുട്ടികൾ, ഊഹക്കച്ചവടം, സ്വയം വെളിപ്പെടുത്തൽ, ക്രിയേറ്റിവിറ്റി, പഠനം എന്ന അഞ്ചാം ഭാവത്തിൽ ചൊവ്വ, ശുക്രൻ എന്നിവ നിൽക്കുന്നു. ശുക്രന് ഏതാണ്ട് ഒരു മാസം ഉണ്ടായിരുന്ന സ്ലോഡൗൺ നിറുത്തി നേരെ സഞ്ചരിക്കാൻ തുടങ്ങുകയും ചെയ്തിരിക്കുന്നു. ഈ ഭാവത്തിൽ അൽപ്പ നാളുകളായി ഉണ്ടായിരുന്ന ഒരു തടസം മാറുന്നതായി കാണാൻ കഴിയും. ഭൂതകാലത്തെ ബന്ധങ്ങളെക്കുറിച്ചുള്ള ഓർമ്മകൾ കൂടി വന്ന നാളുകളാവണം ശുക്രൻ സ്ലോഡൗൺ ചെയ്ത അവസ്ഥയിൽ നിങ്ങൾ നേരിട്ടത്. എന്നാൽ ഈ ഗ്രഹം നേരെ നീങ്ങുന്ന അവസ്ഥയിൽ ഭൂതകാലത്തെ ഉപേക്ഷിച്ച് ഭാവിയിലേക്കുള്ള പ്രതീക്ഷകളുമായി മുന്നോട്ട് നീങ്ങുവാനുള്ള ശക്തമായ പ്രേരണ ഉണ്ടാകുന്നതാണ്.

സൂര്യൻ, വ്യാഴം എന്നിവ ഇപ്പോഴും ആറാം ഭാവത്തിൽ നിൽക്കുന്നു. സഹപ്രവർത്തകർ, ശത്രുക്കൾ, ബാധ്യതകൾ, ദിവസേനയുള്ള ജീവിതം. ആരോഗ്യം, വളർത്തുമൃഗങ്ങൾ എന്നിവയിൽ കൂടുതൽ ശ്രദ്ധ ചെല്ലുന്നതായി കാണാൻ കഴിയും. ആരോഗ്യം ശ്രദ്ധ നേടും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ആരോഗ്യം മെച്ചപ്പെടുന്നതിനോപ്പം സൗന്ദര്യ വർദ്ധനവിനുള്ള പുതിയ മാർഗ്ഗങ്ങളും പരീക്ഷിക്കും. സഹപ്രവർത്തകരുമായുള്ള ബന്ധം ആലോചന ചെയ്യും. ജോലിസ്ഥലത്തെ ബന്ധങ്ങളിൽ പുതിയ നയം സ്വീകരിക്കാൻ തക്കതായ സംഭവങ്ങൾ ഉണ്ടാകാം.

വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, നിയമപരമായ ബന്ധങ്ങൾ, എഗ്രിമെന്റുകൾ, കൊണ്ട്രാക്ടുകൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തിൽ ബുധൻ നിൽക്കുന്നു. കൂടുതൽ ചർച്ചകൾ, പങ്കാളിയോടുള്ള കൂടുതൽ സംസാരം, പുതിയ ബന്ധങ്ങൾ, എഗ്രിമെന്റുകൾ, അവയിലേക്ക് വഴി തെളിക്കുന്ന ചർച്ചകൾ, ലോങ്ങ്‌ടേം ബിസിനസ് ആലോചനകൾ എന്നിവയും പ്രതീക്ഷിക്കാം.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

വീട്, കുടുംബം, മാതാപിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ എന്ന നാലാം ഭാവത്തിൽ ചൊവ്വയും, ശുക്രനും നിൽക്കുന്നു. ശുക്രൻ തന്റെ സ്ലോഡൗൺ നിർത്തി നേരെ സഞ്ചരിക്കാൻ തുടങ്ങുകയും ചെയ്തിരിക്കുന്നു. വീട് വിൽപ്പന, വാങ്ങൽ, വൃത്തിയാക്കൽ, വീട് മാറ്റം എന്ന വിഷയങ്ങളിൽ പുരോഗമനം കാണുവാൻ കഴിയണം. വീടിന് അകത്തും പുറത്തുമുള്ള ബന്ധങ്ങളിൽ പരുക്കൻ നിലപാടുകളെടുക്കാൻ ആഗ്രഹിച്ചെന്നിരിക്കാം. എങ്കിലും ശുക്രൻ തന്റെ സ്ലോഡൗൺ നിർത്തി നേരെ നീങ്ങുന്ന അവസ്ഥയിൽ വീടിനകത്തും, പുറത്തുമുള്ള ബന്ധങ്ങൾ അൽപ്പം കൂടെ നയപരമായ രീതിയിൽ മുന്നോട്ട് കൊണ്ടുപോകാനുള്ള ആഗ്രഹം ഉണ്ടാവുകയും, പ്രവർത്തികൾ അതിനൊപ്പം നിൽക്കുകയും ചെയ്യുന്നതായി കാണുവാൻ കഴിയും.

പ്രേമം, കുട്ടികൾ, ഊഹക്കച്ചവടം, ക്രിയേറ്റിവിറ്റി, പഠനം, സ്വയം വെളിപ്പെടുത്തൽ എന്ന വിഷയങ്ങളിൽ സൂര്യൻ, വ്യാഴം എന്നിവ സ്വാധീനിക്കുന്നു. കുട്ടികളിൽ നിന്നുള്ള ശുഭ വാർത്ത ലഭിക്കണം. സിംഗിൾസ് അവരുടെ ഏകാന്ത ജീവിതം അവസാനിപ്പിക്കാനുള്ള താൽപര്യം പ്രകടിപ്പിക്കും. വിവാഹിതർ ഇതേ താൽപര്യം പ്രകടിപ്പിക്കാതെ വിവാഹ ജീവിതത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് ആലോചിക്കും സെൽഫ് പ്രൊമോഷന് അനവധി അവസരങ്ങൾ, സ്വന്തമായി എന്തെങ്കിലും സംരഭം തുടങ്ങാനുള്ള അനുകൂല സാഹചര്യം, പുതിയ വിഷയങ്ങൾ പഠിക്കാനുള്ള താൽപര്യം എന്നിവയും പ്രതീക്ഷിക്കാം.

ആരോഗ്യം, ശത്രുക്കൾ, സഹപ്രവർത്തകർ, ദിവസേനയുള്ള ജീവിതം, ബാധ്യതകൾ, വളർത്തുമൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ ബുധൻ നിൽക്കുന്നു. കൂടുതൽ ചെറിയ പ്രോജക്ടുകൾ, എഴുത്തുകാർ, ടെക്‌നോളജി, ഇലക്ട്രോണിക്‌സ് എന്നീ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർക്കുള്ള നല്ല സമയം, അല്ലെങ്കിൽ അവർ ജോലിയിൽ കൂടുതൽ ശ്രദ്ധിക്കേണ്ട അവസ്ഥ, ആരോഗ്യ കാര്യത്തിലെ ശ്രദ്ധ എന്നിവയും പ്രതീക്ഷിക്കുക.

ജമിനി (മെയ് 21 - ജൂൺ 20)

സഹോദരങ്ങൾ, ആശയ വിനിമയം, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, നെറ്റ്‌വർക്കിങ്, അയൽക്കാർ, ടെക്‌നോളജി, മീഡിയ എന്ന മൂന്നാം ഭാവത്തിൽ ശുക്രൻ, ചൊവ്വ എന്നിവ നിൽക്കുന്നു. ശുക്രൻ ഒരു മാസം നീണ്ടു നിന്ന സ്ലോഡൗൺ നിർത്തി നേരെ സഞ്ചരിക്കാൻ തുടങ്ങുകയും ചെയ്തിരിക്കുന്നല്ലോ. മൂന്നാം ഭാവത്തിലെ വിഷയങ്ങളിൽ അൽപ്പം തടസം പോലെ നിന്നിരുന്ന അവസ്ഥ ഏതാണ്ട് നീങ്ങിപ്പോയതായി കാണുവാൻ കഴിയണം. സഹോദരങ്ങളുമായുള്ള ആശയ വിനിമയത്തിൽ നില നിന്നിരുന്ന ആശങ്ക, എഴുത്ത്, ടെക്‌നോളജി, ചെറു യാത്രകൾ, ചെറു ട്രെയിനിങ്ങുകൾ എന്നിവയിൽ ഉണ്ടായിരുന്ന സംശയം എന്നിവയ്ക്ക് ഒരു നീക്കുപോക്ക് കാണുവാൻ കഴിയേണം.

സൂര്യൻ, വ്യാഴം എന്നിവ നാലാം ഭാവത്തിൽ നിൽക്കുന്നു. കുടുംബം, വീട്, മാതാപിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ എന്ന വിഷയങ്ങളിൽ പുതിയ നീക്കങ്ങൾ കാണുവാൻ കഴിയണം. വീട് വിൽപ്പന, വാങ്ങൽ, വൃത്തിയാക്കൽ, മോടി പിടിപ്പിക്കൽ, മാതാവിനോടുള്ള നല്ല ബന്ധം, മാതാവിനോടുള്ള സ്‌നേഹം, സ്വന്തം വാസസ്ഥലത്തെക്കുറിച്ചുള്ള ആലോചനകൾ എന്നിവ കൂടുതലായി മനസ്സിൽ ഉണ്ടാകാം. ബന്ധുക്കളോടുള്ള കൂടുതൽ അടുപ്പം, കൂടുതൽ മെച്ചപ്പെട്ട വാസസ്ഥലത്തെക്കുറിച്ചുള്ള ആലോചന എന്നിവയും പ്രതീക്ഷിക്കുക.

പ്രേമം, കുട്ടികൾ, ഊഹക്കച്ചവടം, പഠനം, സെൽഫ് പ്രൊമോഷൻ, ക്രിയേറ്റിവിറ്റി, ഹോബികൾ എന്ന അഞ്ചാം ഭാവത്തിൽ ബുധൻ നിൽക്കുന്നു. കൂടുതൽ നെറ്റ്‌വർക്കിങ്, അതിൽ നിന്നുള്ള കൊണ്ട്രാക്ടുകൾ, കൂടുതൽ ക്രിയേറ്റീവ് പദ്ധതികൾ, പുതിയ ഹോബികൾ, പുതിയ പ്രേമബന്ധത്തെ ക്കുറിച്ചുള്ള ആലോചന, കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ കൂടുതൽ സമയ പ്രവർത്തനം എന്നിവയും പ്രതീക്ഷിക്കുക.

കാൻസർ (ജൂൺ 21 - ജൂലൈ 22)

ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിൽ ശുക്രൻ, ചൊവ്വ എന്നിവ നിൽക്കുന്നു. ഏതാണ്ട് ഒരു മാസമായി സ്ലോഡൗൺ മോദിൽ നിന്ന ശുക്രൻ നേരെ സഞ്ചരിക്കാൻ തുടങ്ങിയിരിക്കുന്ന ഈ അവസരത്തിൽ ധന കാര്യത്തിൽ അൽപ്പകാലമായി കാണുന്ന വൈഷമ്യങ്ങൾക്ക് അൽപ്പം സമാധാനം ലഭിക്കുന്ന തരത്തിൽ നീക്കങ്ങൾ കാണേണ്ടതാകുന്നു. പുതിയ പ്രേമ ബന്ധങ്ങൾ ഉണ്ടാകാനുള്ള സാഹചര്യം അടുത്തെത്തി എന്നു വരാം. മുടങ്ങിക്കിടക്കുന്ന പദ്ധതികൾ മുന്നോട്ട് നീങ്ങണം എന്നാണ്. ബന്ധങ്ങൾ ശക്തിപ്പെടുന്നതായി കാണാം. എങ്കിലും അൽപ്പസ്വൽപ്പമായി അധികച്ചെലവിനുള്ള സാധ്യത ഇല്ലാതെയാകുന്നില്ല. വില കൂടിയ വസ്തുക്കളിന്മേൽ ധനം ചിലവഴിക്കാനുള്ള സാധ്യതയും ശക്തമായി കാണാം.

സഹോദരങ്ങൾ, ആശയ വിനിമയം, നെറ്റ്‌വർക്കിങ്, ചെറിയ യാത്രകൾ, ചെറു കോഴ്‌സുകൾ, അയൽക്കാർ, മീഡിയ, ടെക്‌നോളജി, എഴുത്ത്, എന്ന മൂന്നാം ഭാവത്തിൽ സൂര്യൻ, വ്യാഴം എന്നിവ നിൽക്കുന്നു. യാത്രയ്ക്കുള്ള പുതിയ ഉപാധികൾ സ്വന്തമാക്കും. അയൽക്കാർ, സഹോദരങ്ങൾ എന്നിവരുമായുള്ള ബന്ധം ശക്തിപ്പെടുത്തേണ്ട ബോധ്യം ഉണ്ടാകാം. എഴുത്ത്, മീഡിയ എന്നിവയിൽ പുതിയ പ്രോജക്ടുകൾ, കൂടുതൽ നെറ്റ്‌വർക്കിങ്, അവയിൽ നിന്നുള്ള പുതിയ കൊണ്ട്രാക്ടുകൾ, കൂടുതൽ ചെറു യാത്രകൾ, ചെറിയ ട്രെയിനിങ്ങുകൾ, പൊതു ജനങ്ങളോട് നിങ്ങളുടെ ആശയങ്ങൾ, ഇവ വിശദീകരിക്കാനുള്ള അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക.

കുടുംബം, വീട്, മാതാപിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ എന്ന നാലാം ഭാവത്തിൽ ബുധൻ നിൽക്കുന്നു. വീട് വിൽപ്പന, വാങ്ങൽ, മാറ്റം, മോടി പിടിപ്പിക്കൽ എന്നിവയിൽ കൂടുതൽ ആലോചനകൾ ഉണ്ടാകും. കുടുംബത്തോടോപ്പമുള്ള കൂടുതൽ സമയം, മാതാവിനോടുള്ള കൂടുതൽ ശ്രദ്ധ, നിങ്ങളെക്കുറിച്ചുള്ള കുടുംബത്തിന്റെ കരുതൽ എന്നിവ ഈ അവസരം പ്രതീക്ഷിക്കാം.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)

നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം വിചാര ധാര എന്ന ഒന്നാം ഭാവത്തിൽ ചൊവ്വ, ശുക്രൻ എന്നിവ നിൽക്കുന്നു. ഇത് വരെ സ്ലോഡൗൺ മോദിൽ നിന്ന ശുക്രൻ നേരെ സഞ്ചരിക്കാനും തുടങ്ങിയിരിക്കുന്നു. പ്രേമകാര്യങ്ങളിലെ തടസം നീങ്ങുന്നതായും, ആലോചനകളിലെ വ്യക്തതയും ഈ അവസരം കാണുവാൻ കഴിയണം. മുടങ്ങിക്കിടക്കുന്ന പദ്ധതികളിലെ പുരോഗമനം, സൗന്ദര്യം മെച്ചപ്പെടുത്താനുള്ള തീക്ഷ്ണത, കൂടുതൽ ആത്മവിശ്വാസം, ബന്ധങ്ങളിലെ തുടർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക.

ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിൽ സൂര്യൻ, വ്യാഴം എന്നിവ നിൽക്കുന്നു. ധനകാര്യത്തിലെ പുരോഗമനം, പുതിയ നീക്കങ്ങൾ, വസ്തുവകകളെക്കുറിച്ചുള്ള കൂടുതൽ പദ്ധതികൾ, മൂല്യ വർദ്ധനയെക്കുറിച്ചുള്ള ആലോചന എന്നിവ പ്രതീക്ഷിക്കാം. ഈ ഭാവത്തിൽ ശക്തമായ ചലനങ്ങൾ നടക്കാം. പുതിയ ജോലി, രണ്ടാം ജോലി, അധിക അധ്വാനം എന്നിവയ്ക്കുള്ള സാഹചര്യങ്ങൾ വന്നേക്കാം. അധികച്ചെലവിനുള്ള സാഹചര്യം ഒഴിവാകാൻ കഴിയുമോ എന്ന് സംശയമാണ്.

സഹോദരങ്ങൾ, ആശയ വിനിമയം,അയൽക്കാർ, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, നെറ്റ്‌വർക്കിങ്, ടെക്‌നോളജി, മീഡിയ, എഴുത്ത്, എഡിറ്റിങ് എന്ന മൂന്നാം ഭാവത്തിൽ ബുധൻ നിൽക്കുന്നു. ബുധൻ സ്വന്തം ഭാവത്തിൽ നിൽക്കുമ്പോൾ കൂടുതൽ ആക്ടീവാകുന്നു എന്ന് പ്രത്യേകിച്ച് പറയേണ്ടതുണ്ടോ? സഹോദരങ്ങളുമായുള്ള സംവാദം, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, കൂടുതൽ ചെറിയ പ്രോജക്ടുകൾ, നെറ്റ്‌വർക്കിങ്, ടെക്‌നോളജിയുടെ കൂടുതൽ ഉപയോഗം, എഡിറ്റിങ്, എഴുത്ത്, ചെറിയ ട്രെയിനിങ്ങുകൾ എന്നിവ ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം. ഷോർട്ട്‌ടേം പദ്ധതികൾ തുടങ്ങാൻ യോജിച്ച അവസരമാകുന്നു.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)

നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാരധാര എന്ന ഒന്നാം ഭാവത്തിൽ സൂര്യൻ വ്യാഴം എന്നിവ നിൽക്കുന്നു. സൗന്ദര്യം മെച്ചപ്പെടുത്താനുള്ള ആഗ്രഹം, ജീവിതത്തിന്റെ പല മേഖലകളിലും പുതിയ തുടക്കങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യതകൾ, ജീവിതത്തെ ക്കുറിച്ചുള്ള ശുഭാപ്തി വിശ്വാസം എന്നിവ പ്രതീക്ഷിക്കാം.

രഹസ്യ മോഹങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ദൂരദേശ വാസം, ഒറ്റപ്പെടൽ, നിഗൂഡത, നഷ്ടങ്ങൾ, പ്രാർത്ഥന, ധ്യാനം ബ്ലെഡ് പ്ലെഷേഴ്‌സ് എന്ന പന്ത്രണ്ടാം ഭാവത്തിൽ ശുക്രൻ, ചൊവ്വ എന്നിവ നിൽക്കുന്നു. ഇതുവരെ സ്ലോഡൗൺ മോദിൽ നിന്ന ശുക്രൻ നേരെ നീങ്ങാൻ തുടങ്ങുകയും ചെയ്തിരിക്കുന്നു. ധനനഷ്ടത്തെക്കുറിച്ച് ആശങ്കപ്പെട്ടിരുന്ന നിങ്ങൾക്ക് ശുക്രന്റെ നേരെയുള്ള സഞ്ചാരം അൽപ്പം ആശ്വാസം നൽകുന്നതാണ് റൊമാന്റിക് ബന്ധങ്ങളിലെ അസഹ്യതകൾ നീങ്ങുന്നതായി തോന്നാം. പുതിയ ബന്ധങ്ങൾ, അല്ലെങ്കിൽ ബന്ധങ്ങളിലെ പുതിയ അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. പന്ത്രണ്ടാം ഭാവത്തിലെ തടസങ്ങൾ അൽപ്പം മാറിയതായി തോന്നും എന്ന് ചുരുക്കം.

ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിൽ ബുധൻ നിൽക്കുന്നു. എന്ത് കാര്യത്തിലും തീരുമാനങ്ങൾ എടുക്കാൻ അൽപ്പം സമയം എടുക്കുന്നതിൽ അപാകത ഇല്ല എന്നാണ് ഈ ഭാവത്തിൽ നിൽക്കുന്ന ബുധൻ സൂചിപ്പിക്കുന്നത്. ധനകാര്യത്തെക്കുറിച്ച് പദ്ധതികൾ ഉണ്ടാകാൻ അനുയോജ്യമായ സമയം. പുതിയ പദ്ധതികളെക്കുറിച്ചുള്ള ചർച്ചകളും നടക്കാം.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)

നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിൽ സൂര്യൻ, വ്യാഴം എന്നിവ നിൽക്കുന്നു. രഹസ്യ മോഹങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ദൂരദേശ വാസം, ഒറ്റപ്പെടൽ, നിഗൂഡത, സെക്ഷ്വൽ പ്ലെഷേഴ്‌സ്, ആത്മീയത, വേദനകൾ, നഷ്ടങ്ങൾ എന്ന വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ നീങ്ങും. അറിയാമല്ലോ ഈ ഭാവം ജീവിതത്തിൽ പ്രതികൂലമായ വിഷയങ്ങളെ സൂചിപ്പിക്കുന്നു. സൂര്യൻ ഈ ഭാവത്തിലെ നിങ്ങളുടെ കഷ്ടതകളിലേക്ക് വെളിച്ചം വീശുമ്പോൾ ആ കഷ്ടതകളെയെല്ലാം തന്നെ അതിജീവിക്കുവാനുള്ള ഊർജ്ജം ലഭിക്കുവാനായി വ്യാഴം നിങ്ങളെ സ്വാധീനിക്കുന്നു. ആത്മീയതയിലേക്ക് എത്തി നോക്കുവാൻ പ്രപഞ്ചം നിങ്ങളെ സ്വാധീനിക്കും. നിഗൂഡ വിഷയങ്ങളിലുള്ള താൽപര്യം വർദ്ധിക്കാം. തിരശീലയ്ക്ക് പിന്നിൽ നിന്ന് ജീവിതത്തെ ഒരു മൂന്നാം വ്യക്തിയുടെ കണ്ണുകളിലൂടെ നോക്കിക്കാണും.

കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്ന പതിനൊന്നാം ഭാവത്തിൽ ശുക്രൻ, ചൊവ്വ എന്നിവ നിൽക്കുന്നു. ഇത് വരെ സ്ലോഡൗൺ മോദിൽ നിന്ന ശുക്രൻ ഈ ആഴ്ച തന്നെ നേർഗതിയിൽ നീങ്ങാൻ തുടങ്ങിയിരിക്കുന്നു. സുഹൃദ് ബന്ധങ്ങളിൽ നേരിട്ട തടസങ്ങൾ ഒരു പരിധി വരെ നീങ്ങണം എന്നാണ്. കൂടുതൽ സമയം സൗഹൃദങ്ങൾക്കും, കൂട്ടായ പദ്ധതികൾക്കും വേണ്ടി നീക്കി വെക്കാം. പുതിയ ഗ്രൂപ്പുകൾ, പദ്ധതികൾ എന്നിവയിൽ ചെന്നു ചേരാം, ജീവ കാരുണ്യ പ്രവർത്തനങ്ങൾ, കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയിലുള്ള പ്രവർത്തനങ്ങളും പ്രതീക്ഷിക്കുക. ലാഭങ്ങളെയും, സ്വപ്നങ്ങളെയും, പ്രതീക്ഷകളെയും, തിരിച്ചു പിടിക്കാൻ ആവുമെന്ന ബോധ്യവും ഹൃദയത്തിൽ നിറയും.

നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാരധാര എന്ന ഒന്നാം ഭാവത്തിൽ ബുധൻ നിൽക്കുന്നു. തുറന്ന സംസാരം, ബുദ്ധിപരമായ നീക്കങ്ങൾ, ബന്ധുക്കൾ, സഹോദരങ്ങൾ, സുഹൃത്തുക്കൾ എന്നിവരോടുള്ള കൂടുതൽ സംസാരം, ഇടതടവില്ലാത്ത ആലോചനകൾ എന്നിവയും പ്രതീക്ഷിക്കാം.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)

കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്ന പതിനൊന്നാം ഭാവത്തിൽ സൂര്യൻ, വ്യാഴം എന്നിവ നിൽക്കുന്നു. വ്യാഴം ഈ ഭാവത്തിൽ നിൽക്കുമ്പോൾ സുഹൃത്തുക്കളുടെ സഹായം നിർലോഭം ലഭിക്കണം എന്നാണ്. കൂടുതൽ സുഹൃത്തുക്കൾ വന്നുചേരും, യൂത്ത് ഗ്രൂപ്പുകൾ, കുട്ടികളുടെ കൂടെയുള്ള സമയം, ജീവ കാരുണ്യ പ്രവർത്തനങ്ങൾ, നിങ്ങളുടെ സ്വപ്‌നങ്ങൾ, മോഹങ്ങൾ, ലാഭങ്ങൾ എന്നിവയെക്കുറിച്ച് മാത്രം ആലോചിച്ചു സ്വാർത്ഥനായി ഉള്ള നിൽപ്പ് എന്നിവ പ്രതീക്ഷിക്കാം.

ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ എന്ന പത്താം ഭാവത്തിൽ ശുക്രൻ, ചൊവ്വ എന്നിവ നിൽക്കുന്നു. ഇതുവരെ സ്ലോഡൗൺ മോദിൽ നിന്ന ശുക്രൻ ഈ ആഴ്ച നേരെ സഞ്ചരിക്കാൻ തുടങ്ങുന്നതാണ്. ഇതുവരെ ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ, അധികാരികൾ എന്നിവയിൽ അൽപ്പം ആശങ്കയോടെ നിന്ന നിങ്ങൾ ആശങ്കകളെ വെടിഞ്ഞു മുന്നോട്ട് നീങ്ങാൻ സമയമായി എന്ന് തീരുമാനിക്കുന്നു എന്നർത്ഥം. ജോലിയിലെ നല്ല അനുഭവങ്ങൾ ഈ സമയം ഉണ്ടാകേണ്ടതാണ്. ജോലിസ്ഥലത്തെ ബന്ധങ്ങളിൽ മുഖ്യമായും ഈ ചലനങ്ങൾ കാണുവാൻ കഴിയണം.

രഹസ്യ മോഹങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ബ്ലെഡ് പ്ലെഷേഴ്‌സ്, ആത്മീയത, നിഗൂഡത, ഒറ്റപ്പെടൽ, വിദേശ വാസം എന്ന പന്ത്രണ്ടാം ഭാവത്തിൽ ബുധൻ നിൽക്കുന്നു. മാനസികമായ സമ്മർദ്ദങ്ങളെ മനസിലാക്കാനുള്ള വഴികൾ നോക്കുന്നു. ജീവിതത്തിന്റെ പല വശങ്ങളെക്കുറിച്ചും ആലോചിക്കുന്നു. ഭൂതകാലത്തെക്കുറിച്ചുള്ള ആലോചനകൾ മനസ്സിൽ നിറയുകയും അവയെ ആത്മീയത ഉപയോഗിച്ച് നേരിടുകയും ചെയ്യുന്നു.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)

ദൂര യാത്രകൾ, തത്വ ചിന്ത, ആത്മീയത, വിദേശ വാസം, ഉയർന്ന പഠനം എന്ന ഒൻപതാം ഭാവത്തിൽ ശുക്രനും, ചൊവ്വയും നിൽക്കുന്നു. ഇത് വരെ സ്ലോഡൗൺ മോദിൽ നിന്ന ശുക്രൻ ഈ ആഴ്ച തന്നെ നേർഗതിയിൽ ആയിക്കഴിഞ്ഞിരിക്കുന്നു. വിദേശത്തു നിന്ന് നിങ്ങളെ നോക്കിയിരുന്ന താൽപര കക്ഷികളുടെ കാര്യത്തിൽ തീരുമാനം എടുക്കും. അത് പ്രേമ ബന്ധമാകാം അല്ലെങ്കിൽ ഔദ്യോഗിക ബന്ധവും ആകാം. ചിലർ അൽപ്പം ശക്തിപ്രകടനവും കാഴ്ച വച്ചേക്കാം. പഠിപ്പിക്കൽ, പഠനം എഴുത്ത്, പ്രസിദ്ധീകരണം, ബിസിനസ് യാത്രകൾ, യാത്രകളിലെ നിസ്സാര പ്രശ്‌നങ്ങൾ എന്നിവയും ഉണ്ടാകാം.

ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ എന്ന പത്താം ഭാവത്തിൽ സൂര്യൻ, വ്യാഴം എന്നിവ നിൽക്കുന്നു. അധികാരികൾ നമ്മെ കൂടുതൽ ശ്രദ്ധിക്കുന്ന സമയമാണ്. ഇത് വരെ നാം ചെയ്തുകൊണ്ടിരുന്ന ജോലിക്ക് തുല്യമായ അളവിൽ അംഗീകാരം ലഭിക്കുകയും ചെയ്യും. മാതാ പിതാക്കൾ, അധികാരികൾ എന്നിവരോടുള്ള ചർച്ചകൾ പ്രതീക്ഷിക്കുക. ഈ ഭാവത്തിൽ വ്യാഴം നിൽക്കുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള പല പ്രതികൂല സാഹചര്യങ്ങളെയും അതിജീവിക്കാൻ തക്കതായ സഹചര്യങ്ങൾ ഉണ്ടാകും. ജോലിയിലെ പുതിയ നീക്കങ്ങളും പ്രതീക്ഷിക്കുക.

കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്ന പതിനൊന്നാം ഭാവത്തിൽ ബുധൻ നിൽക്കുന്നു. കൂട്ടായ പദ്ധതികളിൽ പ്രവർത്തിക്കും. കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ സമയം ചിലവഴിക്കും. പുതിയ ആശയങ്ങൾ മനസ്സിൽ നിറയും. ടെക്‌നോളജി, ആശയ വിനിമയം എന്നിവയുടെ കൂടുതൽ ഉപയോഗം ഉണ്ടാകും.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)

സെക്‌സ്, തകര്ച്ചകൾ, രൂപാന്തരം, നിഗൂഡത, ലോണുകൾ, ജോയിന്റ് സ്വത്തുക്കൾ, നിക്ഷേപങ്ങൾ എന്ന എട്ടാം ഭാവത്തിൽ ചൊവ്വ, ശുക്രൻ എന്നിവ നിൽക്കുന്നു. ഇത് വരെ സ്ലോഡൗൺ മോദിൽ നിന്ന ശുക്രൻ നേർഗതിയിൽ ആയിക്കഴിഞ്ഞിരിക്കുന്നു. എട്ടാം ഭാവത്തിലെ പ്രധാന വിഷയങ്ങളായ റൊമാന്റിക് ബന്ധങ്ങൾ, ധനപരമായ വിഷയങ്ങൾ എന്നിവയിൽ ഉണ്ടായിരുന്ന ആശങ്കകൾ വളരെ അധികം നീങ്ങിപ്പോയതായി കാണുവാൻ കഴിയും. പ്രേമം, സെക്ഷ്വൽ ബന്ധങ്ങൾ, ധനകാര്യത്തിലെ പ്ലാനിങ് എന്നിവ മുന്നോട്ട് നീങ്ങണം. ലോണുകൾ, ധന സഹായം എന്നിവ നിങ്ങളിലേക്ക് വരാം.

ദൂര യാത്രകൾ, തത്വ ചിന്ത, ആത്മീയത, വിദേശ വാസം, ഉയർന്ന പഠനം എന്ന ഒൻപതാം ഭാവത്തിൽ സൂര്യൻ, വ്യാഴം എന്നിവ നിൽക്കുന്നു. പഠനം, പഠിപ്പിക്കൽ, ദൂര യാത്രകൾ, വിദേശത്ത നിന്നുള്ളവരുമായുള്ള ബന്ധം എന്നിവ പ്രതീക്ഷിക്കുക. നിങ്ങളുടെ ലോകത്തെ വിപുലീകരിക്കാനുള്ള ആഗ്രഹവും പ്രവർത്തികളും ഉണ്ടാകും. എഴുത്ത്, പ്രസിദ്ധീകരണം എന്നിവയ്ക്കും അനുയോജ്യമായ സമയം ആകുന്നു.
ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ എന്ന പത്താം ഭാവത്തിൽ ബുധൻ നിൽക്കുന്നു. ജോലിയുടെ വിവിധ വശങ്ങളെക്കുറിച്ച് അധികാരികൾ, മാതാപിതാക്കൾ എന്നിവരുമായി ചർച്ച ചെയ്യും. ജോലിയെക്കുറിച്ചുള്ള ലോങ്ങ്‌ടേം പദ്ധതികളെ ആവിഷ്‌ക്കരിക്കാൻ അനുയോജ്യമായ സമയം ആകുന്നു. എഴുത്ത്, ആശയ വിനിമയം, ടെക്‌നോളജി എന്നീ മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ള നല്ല സമയം.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)

വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, നിയമത്തിനു വിധേയമായ ബന്ധങ്ങൾ, എഗ്രിമെന്റുകൾ, കോണ്ട്രാക്ടുകൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തിൽ ചൊവ്വ, ശുക്രൻ എന്നിവ നിൽക്കുന്നു. ഇതുവരെ സ്ലോഡൗൺ മോദിൽ നിന്ന ശുക്രൻ തന്റെ സഞ്ചാരം നേർ ഗതിയിൽ ആക്കിയിരിക്കുകയും ചെയ്യുന്നു. ഏഴാം ഭാവത്തിൽ ഉണ്ടായിരുന്ന തെറ്റിദ്ധാരണകളെ നീക്കാനുള്ള നല്ല ഒരു അവസരമായി കണ്ടു പ്രവർത്തിക്കണം. ഈ ഭാവത്തിലെ എല്ലാ ബന്ധങ്ങളെയും നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകാനുള്ള സാധ്യതയാണ് കൂടുതലും കാണുന്നത്.

സെക്‌സ്, തകർച്ചകൾ, രൂപാന്തരം, നിഗൂഡത, ജോയിന്റ് സ്വത്തുക്കൾ, നിക്ഷേപങ്ങൾ, മറ്റുള്ളവരുടെ സ്വത്തുക്കൾ, ലോണുകൾ, ടാക്‌സ് എന്ന വിഷയങ്ങളിൽ പുതിയ നീക്കത്തിനായി പ്രതീക്ഷിക്കുക. മാനസികവും ശരീരിരികവുമായ പരിവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. മൂഡ്‌സ്വിങ്ങ്‌സ് പ്രതീക്ഷിക്കാം. വളരെ വികാരപരമായി വസ്തുതകളെ നിരീക്ഷിക്കും. ജോയിന്റ് സ്വത്തുക്കൾ, പാർട്ട്ണർഷിപ്പ് എന്നിവയുടെ മേൽ തീരുമാനങ്ങൾ എടുക്കും.

ബുധൻ നിങ്ങളുടെ ഒൻപതാം ഭാവത്തിൽ നിൽക്കുന്നു. ദൂര യാത്രകൾ, തത്വചിന്ത, ആത്മീയത, വിദേശ വാസം, ഉയർന്ന പഠനം എന്ന വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ നീങ്ങും. പഠനം, പഠിപ്പിക്കൽ, എഴുത്ത്, പ്രസിദ്ധീകരണം എന്നിവയ്ക്ക് യോജിച്ച സമയം. ദൂര യാത്രകൾ, വിദേശത്ത നിന്നുള്ള വ്യക്തികളുമായി ജോലിയെക്കുറിച്ചോ വ്യക്തി ജീവിതത്തെക്കുറിച്ചോ ഉള്ള ചർച്ച, ജീവിതത്തെക്കുറിച്ചുള്ള താത്വികമായ അവലോകനം, വിദേശ സംസ്‌കാരവുമായുള്ള നേർക്കാഴ്ച എന്നിവ പ്രതീക്ഷിക്കുക.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)

ആരോഗ്യം, സഹ പ്രവർത്തകർ, ശത്രുക്കൾ, ദിവസേനയുള്ള ജീവിതം, ബാധ്യതകൾ, വളർത്തുമൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ ശുക്രൻ ചൊവ്വ എന്നിവ നിൽക്കുന്നു. ഇത് വരെ സ്ലോഡൗൺ മോദിൽ നിന്ന ശുക്രൻ തന്റെ സഞ്ചാരം നേർഗതിയിൽ ആക്കിയിരിക്കുന്നു. ജോലിയിലെ സന്തോഷത്തിന്റെ അളവ്, താൽപര്യം എന്നിവയെ അളക്കും. ശുക്രൻ നേരെ നീങ്ങുന്ന ഈ അവസ്ഥയിൽ ജോലിയിലെ കൂടുതൽ സന്തോഷം, അനുകൂല സാഹചര്യങ്ങൾ എന്നിവയാണ് വരേണ്ടത്. കൂടുതൽ ചെറിയ പ്രോജക്ടുകൾ, സഹപ്രവർത്തകരുടെ അനുകൂല ഭാവം എന്നിവയും പ്രതീക്ഷിക്കാം. പുതിയ ജോലിക്കുള്ള സാധ്യതകളും ഉണ്ടാകാം.

ഏഴാം ഭാവത്തിൽ സൂര്യൻ, വ്യാഴം എന്നിവ നിൽക്കുന്നു. വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, നിയമത്തിനു വിധേയമായ ബന്ധങ്ങൾ, എഗ്രിമെന്റുകൾ, കോണ്ട്രാക്ടുകൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്ന വിഷയങ്ങളിൽ എല്ല ബന്ധങ്ങളിലും പുതിയ നീക്കങ്ങൾ നടക്കാം. നിലവിലുള്ള ബന്ധങ്ങളിൽ പുതിയ വഴിത്തിരിവുകൾ ഉണ്ടാകാം. അല്ലെങ്കിൽ പുതിയ ബന്ധങ്ങൾ നിങ്ങളിലേക്ക് വന്നേക്കാം. ഈ ഭാവം തെളിഞ്ഞു നിൽക്കുന്ന ശത്രുക്കളുടേത് കൂടിയാണെന്ന് മറക്കാൻ പാടില്ല. ബന്ധങ്ങളിലെ അധിക ആത്മവിശ്വാസം പിന്നീട് കുഴപ്പങ്ങളിലേക്ക് നയിക്കും സൂക്ഷിക്കുക.

സെക്‌സ്, തകർച്ചകൾ, രൂപാന്തരം, നിഗൂഡത, ജോയിന്റ് സ്വത്തുക്കൾ, നിക്ഷേപങ്ങൾ, മറ്റുള്ളവരുടെ സ്വത്തുക്കൾ, ലോണുകൾ, ടാക്‌സ് എന്ന എട്ടാം ഭാവത്തിൽ ബുധൻ നിൽക്കുന്നു. ജോയിന്റ് സ്വത്തുക്കളെക്കുറിച്ചുള്ള പദ്ധതികൾ, പങ്കാളിയുമായുള്ള തുറന്ന ചർച്ചകൾ, മാനസികമായ പരിവർത്തനം, കൂടുതൽ ഗഹനമായ ചിന്തകൾ, പാർട്ട്ണർഷിപ്പിനുള്ള പുതിയ അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കാം.

jayashreeforecast@gmail.com