എരീസ് (മാർച്ച് 21 - ഏപ്രിൽ 19)

വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, നിയമത്തിനു വിധേയമായ ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്നാ ഏഴാം ഭാവത്തിൽ നിൽക്കുന്ന ബുധൻ പതിനേഴാം തീയതി സ്ലോ ഡൗൺ ആരംഭിക്കും എന്നതാണ് ഈ ആഴ്ചയുടെ പ്രത്യേകത. ഏഴാം ഭാവത്തിലെ വിഷയങ്ങളുടെ അടിത്തറ എന്നത് ആശയ വിനിമയം ആയതുകൊണ്ട് തന്നെ ബുധൻ സ്ലോ ഡൗൺ ചെയ്തു നീങ്ങുന അവസ്ഥയിൽ ഏഴാം ഭാവത്തിലെ എല്ലാ നീക്കങ്ങളിലും ഒരു വിദക്ത അഭിപ്രായം എടുക്കുക വളരെ നന്നായിരിക്കും. വിവാഹം, ബിസിനസ് ബന്ധങ്ങൾ എന്നിവയിൽ പുതിയ ചർച്ചകൾ നടക്കുന്ന അവസരം എഗ്രീമെന്റുകൾ എല്ലാം തന്നെ വിശദമായി വായിക്കുക തന്നെ വേണം. ഭാവിയിൽ ശത്രുത സൃഷ്ടിച്ചേക്കാവുന്ന ബന്ധങ്ങൾ കൂടെ ഉൾപ്പെടുന്ന ഭാവമാണ് ഏഴ്. അതുകൊണ്ട് തന്നെ ഈ ഭാവത്തിലെ വിഷയങ്ങൾ ഒന്ന് കൂടെ ഉള്ള ആലോചനക്ക് വിധേയമാക്കുന്നത് ഭാവിയിലേക്ക് ഉപകരിക്കും.

ഈ ആഴ്ചയിലെ വേറൊരു പ്രധാന നീക്കം നടത്തുന്നത് ശനിയാണ്. ഇപ്പോൾ സ്‌കോർപിയോവിൽ നിൽക്കുന്ന ഇദ്ദേഹം പതിനേഴാം തീയതി സാജിറ്റെറിയസിലെക്ക് നീങ്ങുന്നതാണ്. നിങ്ങളുടെ എട്ടാം ഭാവത്തിൽ നിന്ന് ഒൻപതാം ഭാവതിലേക്ക് ശനി നീങ്ങും. സെക്‌സ്, തകർച്ചകൾ, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ലോണുകൾ, ടാക്‌സ്, എന്നാ വിഷയങ്ങളിലെ തടസങ്ങൾ അൽപാൽപം ആയി നീങ്ങുന്നതാണ്. ഒൻപതാം ഭാവത്തിലെ വിഷയങ്ങൾ, ദൂര യാത്രകൾ, ഉയർന്ന പഠനം, തത്വ ചിന്ത, ആത്മീയത, എഴുത്ത്, പ്രസിദ്ധീകരണം, വിദേശ ബന്ധം എന്നാ വിഷയങ്ങളിലെ പ്രശ്‌നങ്ങൾ ഓരോന്നായി തെളിഞ്ഞു വരും. അവയെ ഡീൽ ചെയ്യുവാനും, അവയെ നമുക്ക് യോജിക്കും വിധം തയ്യാറാക്കുവാനും ഉള്ള അവസരമാണ്.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ആരോഗ്യം, സഹപ്രവർത്തകർ, ശത്രുക്കൾ, ബാധ്യതകൾ, ദിവസേന ഉള്ള ജീവിതം, വളർത്തു മൃഗങ്ങൾ എന്നാ ആറാം ഭാവത്തിൽ പതിനേഴാം തീയതി മുതൽ ബുധൻ സ്ലോ ഡൗൺ ചെയ്യും. ജെമിനായ്, വിർഗോ എന്നാ സൈനുകളുടെ നാഥൻ ആയ ബുധൻ ആശയ വിനിമയം, ടെക്‌നോളജി, സഹോദരങ്ങൾ, മീഡിയ, അയൽക്കാർ, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, എന്നിവ ആണ്. ആശയ വിനിമയം വളരെ പ്രാധാന്യം വഹിക്കും. സഹപ്രവർത്തകരുമായുള്ളബന്ധം, ഗ്രൂപ്പ് പ്രോജക്ടുകൾ, അവയിലെ ചർച്ചകൾ, ആരോഗ്യത്തിലെ ശ്രദ്ധ എന്നിവയിൽ അതീവ ശ്രദ്ധ നൽകോണ്ടി വരും. ടെക്‌നോളജി, ആശയ വിനിമയം, ഇലക്ട്രോനിക്‌സ് എന്നാ മേഖലകളിൽ ജോലി ചെയ്യുന്നവർ അവരുടെ ജോലിയിൽ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ട സാഹചര്യമാണ്.

സെക്‌സ്, തകർച്ചകൾ, നിക്ഷേപങ്ങൾ, ലോണുകൾ, ടാക്‌സ്, ജോയിന്റ് വസ്തുക്കൾ, നിഗൂഡത, രൂപാന്തരം എന്നാ എട്ടാം ഭാവത്തിലേക്ക് ശനി ഈ പതിനേഴാം തീയതി യാത്രയാകും. അത് വരെ ഏഴാം ഭാവത്തിലെ തടസങ്ങളെ അറിയിച്ചു കൊണ്ടും, അവയെ നേരിടാൻ നിങ്ങളെ തയ്യാറാക്കിക്കൊണ്ടും നിന്ന ഇദ്ദേഹം എട്ടാം ഭാവതിലേക്ക് നീങ്ങുമ്പോൾ നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, നിക്ഷേപങ്ങൾ, ലോണുകൾ എന്നാ ഫിനാൻസ് ഉള്ള മേഖല വളരെ ശ്രദ്ധ നേടും. ലോണുകൾ ആഗ്രഹിക്കുന്നവർക്ക് അവ ലഭിക്കുന്നതിലെ തടസങ്ങൾ നീക്കാൻ തക്കവണ്ണം സാഹചര്യങ്ങൾ തെളിഞ്ഞു വരുന്നതാണ്. ബന്ധങ്ങളിൽ പലതരം മാറ്റങ്ങളെ സൃഷ്ടിച്ചു കൊണ്ട് ഏഴാം ഭാവത്തിൽ നിന്നിരുന്ന ശനി എട്ടാം ഭാവത്തിൽ നിൽക്കുമ്പോൾ നിഗൂഡമായ വിഷയങ്ങൾ വെളിപ്പെടാം. ധനകാര്യത്തിൽ കൂടുതൽ പ്ലാനിങ്ങോട് കൂടി നീങ്ങണം എന്നാ മുന്നറിയിപ്പ് ആണ് നല്കാനുള്ളത്.

ജമിനി (മെയ് 21 - ജൂൺ 20)

പ്രേമം, കുട്ടികൾ, ഊഹക്കച്ചവടം, ക്രിയേറ്റിവിറ്റി, ഹോബികൾ, പഠനം, സ്വയം വെളിപ്പെടുത്തൽ എന്നാ അഞ്ചാം ഭാവത്തിൽ പതിനേഴാം തീയതി മുതൽ ബുധൻ സ്ലോ ഡൗൺ ചെയ്യും. ഈ വിഷയങ്ങളിൽ എല്ലാം തന്നെ വിമർശനാത്മകമായ നിലപാട് സ്വീകരിക്കും. കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവരുടെ കൂടെ സമയം ചിലവഴിക്കും. പുതിയ പ്രേമ ബന്ധങ്ങൾ നിങ്ങളെ തേടി എത്താനുള്ള തുടക്ക സമയമാകുന്നു. ഭൂതകാലത് നിങ്ങളുടെ ജീവിതത്തിന്റെ ഒരു ഭാഗമായി നിങ്ങൾ കരുതുകയും, പക്ഷെ നിങ്ങൾ പകുതി വഴിക്ക് ഉപേക്ഷിക്കുകയും ചെയ്ത വ്യക്തികളെ കാണുവാനോ അവരെ കുറിച്ചുള്ള വാർത്ത കേൾക്കുവാനോ ഉള്ള അവസരം. നിറം മങ്ങിത്തുടങ്ങിയ ബന്ധങ്ങളിൽ അല്പം കൂടി തിളക്കം നൽകുവാനുള്ള സാഹചര്യങ്ങൾ വന്നേക്കാം.

ആദ്യ രണ്ടാഴ്ച ആരോഗ്യം, സഹ പ്രവർത്തകർ, ശത്രുക്കൾ, ദിവസേന ഉള്ള ജീവിതം, ബാധ്യതകൾ, വളർത്തു മൃഗങ്ങൾ എന്നാ ആറാം ഭാവത്തിൽ നിന്നിരുന്ന ശനി പതിനേഴാം തീയതി നിങ്ങളുടെ ഏഴാം ഭാവത്തിലേക്ക് നീങ്ങും. വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കൊന്റ്രാക്ടുകൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്നാ വിഷയങ്ങളിൽ പുതിയ അവസരങ്ങൾ ഉണ്ടാകും; ബന്ധങ്ങളിൽ തുടക്കമോ ഒടുക്കമോ നേരിടാം. എങ്കിലും നിലവിലുള്ള ബന്ധങ്ങളിലെ പാളിച്ചയാൽ ആയിരിക്കും അധിക ഫോക്കസിൽ ഉണ്ടാവുക. അവയെ എങ്ങനെ തിരുത്തി മുന്നേറാം എന്ന് ആലോചിക്കുക. അത് ഏതു ബന്ധവും ആകാം. ഈ അവസരം ഉണ്ടാകുന്ന വെല്ലുവിളികളെ അതിജീവിക്കുന്ന ബന്ധങ്ങൾ നന്മകൾ കൊണ്ട് വരും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

കാൻസർ (ജൂൺ 21 - ജൂലൈ 22)

കുടുംബം, വീട്, മാതാപിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ എന്നാ നാലാം ഭാവത്തിൽ പതിനേഴാം തീയതി മുതൽ ബുധൻ സ്ലോ ഡൗൺ ചെയ്യും.ബന്ധുക്കൾ, മാതാ പിതാക്കൾ എന്നിവരുമായുള്ള ആശയ വിനിമയം പ്രാധാന്യം വഹിക്കും. ജെമിനായ്, വിർഗോധ എന്നാ സൈനുകളുടെ നാഥൻ ആയ ബുധൻ ആശയ വിനിമയം, ടെക്‌നോളജി, സഹോദരങ്ങൾ, മീഡിയ, അയൽക്കാർ, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, എന്നിവ ആണ്. വീടിനുള്ളിൽ പല പുതുമകളും വരുത്താൻ ശ്രമിക്കും. വീട് വില്പന, വാങ്ങൽ, മാറ്റം എന്നിവ ആഗ്രഹിക്കുന്നവർ ഒരു രണ്ടാം ആലോചന ഇല്ലാതെ തീരുമാനം എടുക്കാതിരിക്കുക ആകും നല്ലത്. ബാല്യകാലത്തെ കുറിച്ച് മാതാ പിതാക്കളോട് സംസാരിക്കുന്ന സാഹചാര്യം ഉണ്ടായേക്കാം. കുടുംബത്തിനുള്ളിൽ ഉണ്ടായിരുന്ന ചില പഴയ പ്രശ്‌നങ്ങളെ പിന്നെയും ഡീൽ ചെയ്യേണ്ട സാഹചര്യവും ഉണ്ടാകാം.

ഈ ആഴ്ച തന്നെ ഞങ്ങളുടെ അഞ്ചാം ഭാവത്തിൽ നിന്ന ശനി ആറാം ഭാവത്തിലേക്ക് നീങ്ങുകയും അൽപകാലം ആ ഭാവത്തിലെ വിഷയങ്ങളെ നിരീക്ഷിച്ചു അടുത്ത വർഷം വരെ കൊണ്ട് നിൽക്കുകയും ചെയ്യും. ആരോഗ്യം, ശത്രുക്കൾ, സഹ പ്രവർത്തകർ, ദിവസേന ഉള്ള ജീവിതം, ബാധ്യതകൾ, വളർത്തു മൃഗങ്ങൾ എന്നാ വിഷയങ്ങളിൽ ആരോഗ്യത്തെ മെച്ചപ്പെടുത്തേണ്ട ധാരാളം സാഹചര്യങ്ങൾ വന്നു ചേരും. ജോലി സ്ഥലത്ത് പ്രധാന നീക്കങ്ങൾ നടക്കാം. ജോലിയിൽ പുതിയ തുടക്കങ്ങൾ, പ്രതീക്ഷിക്കുക. ആരോഗ്യത്തിലും, ജോലിയിലും അച്ചടക്കം പാലിക്കേണ്ട സാഹചര്യങ്ങൾ ഉണ്ടാകും.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)

സഹോദരങ്ങൾ, ആശയ വിനിമയം, അയൽക്കാർ, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, നെറ്റ് വർകിങ്, ടെക്‌നോളജി, മീഡിയ, എഴുത്ത്, എഡിറ്റിങ് എന്നാ മൂന്നാം ഭാവത്തിൽ ബുധൻ നിൽക്കുന്നു ഇദ്ദേഹംപതിനേഴാം തീയതി മുതൽ തന്റെ സ്ലോ ഡൗൺ ആരംഭിക്കും. ആശയവിനിമയങ്ങൾ വർധിക്കാം. യാത്രകളിൽ തടസം നേരിടാതെ മുൻകരുതലുകൾ എടുക്കണം. ആശയ വിനിമയത്തിനുള്ള സകല ഉപധികളിന്മേലും ശ്രദ്ധ വേണ്ടി വരും. മറ്റേതുസൈനുകളെകാൾ നിങ്ങൾക്കല്ല ഈ സ്ലോ ഡൗൺ ഭാരപ്പെട്ടതായി തോന്നാം കാരണം ബുധൻ സ്വന്തം ഭാവമായ മൂന്നിൽ തന്നെ ആണ് പിണങ്ങി നിൽക്കുക. അതിനാൽ എന്ത് തരം ആശയ വിനിമയം ആണെങ്കിലും അതിൽ എല്ലാം നല്ല ശ്രദ്ധ ഉണ്ടാവേണ്ടതാണ്. മൂന്നാം ഭാവത്തിലെ എല്ലാ വിഷയങ്ങളിന്മേലും നല്ല ആലോചന വേണ്ടി വരും.

ഈ ആഴ്ച തന്നെ ശനി അഞ്ചാം ഭാവത്തിലേക്ക് നീങ്ങും. പ്രേമം, കുട്ടികൾ, പഠനം, ഊഹക്കച്ചവടം, ഹോബികൾ, സ്വയം വെളിപ്പെടുതൽ എന്നാ വിഷയങ്ങളിൽ കൂടുതൽ വിഷയങ്ങൾ തെളിഞ്ഞു വരാം. ശനി ഈ ഭാവത്തിൽ 2017 വരെ നിൽക്കുന്നതാണ്. ഈ ഭാവത്തിലെ വിഷയങ്ങൾ നന്നായി ആസ്വദിക്കുവാൻ കഴിയുന്നില്ലേ എന്നാ ആശങ്ക ഉണ്ടാവാം. എന്നാൽ ഈ ഭാവത്തിൽ ശനി നിൽക്കു ന്ന അവസരം ആഴമേറിയ ഒരു പ്രേമ ബന്ധം ഉണ്ടാവുകയും ആകാം. ബന്ധങ്ങളിൽ തുടക്കമോ ഒടുക്കമോ നേരിടും വിധം സംഭവങ്ങൾ ഉണ്ടാകാം. കുട്ടികളുടെ പോഷണം, പഠനം എന്നിവയിൽ അധിക നൽകേണ്ട സാഹചര്യവുമാകുന്നു.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)

ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്നാ രണ്ടാം ഭാവത്തിൽ ബുധൻ നിൽക്കുന്നു. ഈ ആഴ്ച ഇദ്ദേഹം സ്ലോ ഡൗൺ മോദിൽ നീങ്ങുന്നാതാണ് ധനകാര്യത്തിൽ അൽപ ശ്രദ്ധ വേണ്ടി വരും. അൽപം ചെലവ് അനുഭവപ്പെടാം. ധനകാര്യത്തിൽ എന്ത് തീരുമാനം എടുത്താലും അവ രണ്ടു തവണ പരിശോധിക്കേണ്ട സാഹചര്യമാണ്. ധനകാര്യത്തിൽ അട്ജസ്റ്റുമെൻടുകൾ വേണ്ടി വരും.
ഇപ്പോൾ മൂന്നാം ഭാവത്തിൽ നിൽക്കുന്ന ശനി പതിനേഴാം തീയതി നാലാം ഭാവത്തിലേക്ക് നീങ്ങും. കുടുംബം, വീട്, മാതാ പിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ എന്നാ വിഷയങ്ങളിൽ കൂടുതൽ അച്ചടക്കം വേണ്ടി വരും. മാതാ പിതാക്കളോടുള്ള കൂടുതൽ ശ്രദ്ധ, ബാല്യ കാലത്ത് നാം നേരിട്ട ബുദ്ധിമുട്ടുകളേക്കുറിച്ച് അവർക്കുള്ള അഭിപ്രായം, വീട് വൃത്തിയാക്കൽ, മാറ്റം എന്നിവ ഉണ്ടാകാം. വീട്ടിൽ കൂടുതൽ ഉത്തരവാതിത്തങ്ങൾ എടുക്കേണ്ട സാഹചര്യം, ചില ബന്ധങ്ങളിൽ തുടക്കമോ ഒടുക്കമോ എന്നിവയും പ്രതീക്ഷിക്കുക.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)

നിങ്ങളുടെ വ്യക്തിത്വം , ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാരധാര, എന്നാ ഒന്നാം ഭാവത്തിൽ ബുധൻ നിൽക്കുന്നു. പതിനേഴാം തീയതി മുതൽ ഇദ്ദേഹം തന്റെ സ്ലോ ഡൗൺ മോഡ് പുറത്തെടുക്കും. ഒന്നാം ഭാവത്തിലെ വിഷയങ്ങളിൽ പുതിയ തന്ത്രങ്ങൾ പുറത്തെടുക്കേണ്ടി വന്നേക്കാം. പക്ഷെ എന്ത് തീരുമാനവും നടപ്പിലാക്കുന്നതിനു മുൻപ്, അതിന്റെ സാധ്യതകളെ കുറിച്ച് വിശദമായി അറിവ് നേടി എന്ന് ഉറപ്പു വരുത്തുക. സ്വന്തം അഭിപ്രായങ്ങളെ വെളിപ്പെടുത്തുവാൻ അൽപം തടസം നേരിടുന്നതായി തോന്നാം. ബുധൻ ഒന്നാം ഭാവത്തിൽ സ്ലോ ഡൗൺ ചെയ്തു നിൽക്കുമ്പോൾ നമ്മുടെ വ്യക്തിത്വത്തിൽ ആകമാനം മാറ്റങ്ങൾ ഉണ്ടാകുന്നതായി കാണുവാൻ കഴിയും.
ധനം വസ്തു വകകൾ, നിങ്ങളുടെ രണ്ടാം ഭാവത്തിൽ തടസങ്ങൾ സൃഷ്ടിച്ചു കൊണ്ട് നീങ്ങിയ ശനി ഈ ആഴ്ച മൂന്നാം ഭാവത്തിലേക്ക് നീങ്ങും. ആശയ വിനിമയം, സഹോദരങ്ങൾ, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയൽക്കാർ, മീഡിയ ടെക്‌നോളജി, ഇലക്ട്രോനിക്‌സ് എന്നാ വിഷയങ്ങളിൽ പുതിയ സ്ട്രക്ച്ചരിങ് നടത്തുവാൻ പ്രേരിപ്പിക്കും. അയൽക്കാർ, സഹോദരങ്ങൾ എന്നിവരോടുള്ള അടുപ്പം കൂടുതൽ പരിശോധനയ്ക്ക് വയ്‌ക്കേണ്ടി വരും. പുതിയ വിഷയങ്ങൾ പഠിക്കേണ്ട സാഹചര്യം ഉണ്ടാകാം. ജോലി എളുപ്പമുള്ള പുതിയ ദിശയിലേക്ക് നീങ്ങാം. ടെക്‌നോളജിയുടെ വിവിധ വശങ്ങളുമായി അടുപ്പം സ്ഥാപിക്കേണ്ട ആവശ്യകത മനസിലാകും.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)

രഹസ്യ മോഹങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ബെഡ് പ്ലെഷേഴ്‌സ്, ആത്മീയത, നിഗൂഡത, ഒറ്റപ്പെടൽ, വിദേശ വാസം എന്നാ പന്ത്രണ്ടാം ഭാവത്തിൽ ബുധൻ നിൽക്കുന്നു ഇദ്ദേഹം പതിനേഴാം തീയതി മുതൽ സ്ലോ ഡൗൺ മോദിൽ ആയിരിക്കുകയും ചെയ്യും. അടുത്ത മൂന്നാഴ്ചയിലേക്ക് നിങ്ങൾ ഒരു സമാധിയിൽ ആയിരിക്കുവാൻ ആഗ്രഹിക്കുന്നു എന്നാ സൂചനയാണ് ലഭിക്കുന്നത്. കൂടുതൽ പ്രാർത്ഥന, ധ്യാനം, ഉൾ വിളികൾ നിറഞ്ഞ സ്വപനങ്ങൾ എന്നിവ പ്രതീക്ഷിക്കുക. ജീവിതത്തെ പല രീതിയിലും വിശകലനം ചെയ്യാനുള്ള ആഗ്രഹം, അത്മീയതയിലേക്കുള്ള എത്തിനോട്ടം എന്നിവയും പ്രതീക്ഷിക്കുക. കൂടുതലും എകാന്തരായി തീരാനുള്ള ആഗ്രഹം പ്രകടിപ്പിക്കും.

ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്നാ രണ്ടാം ഭാവത്തിലേക്ക് ഈ ആഴ്ച ശനി നീങ്ങും. ധനകാര്യം അതീവ ശ്രദ്ധ നേടും എന്ന് പറയേണ്ടതില്ലല്ലോ. ധനകാര്യത്തിൽ ലോങ്ങ് ടേം പദ്ധതികൾക്ക് അനുയോജ്യമായ സമയം ആകുന്നു. ജോലിയിൽ എക്‌സ്ട്ര മൈൽ സഞ്ചരിക്കാനുള്ള അവസരം, അധിക ചെലവിനുള്ള സകല അവസരങ്ങളിലും സംയമനം പാലിച്ചില്ല എങ്കിൽ ഭാവിയിൽ പ്രശ്‌നം നേരിടും എന്ന് പ്രത്യേകിച്ചു പറയേണ്ടതുണ്ടോ. പ്രത്യേകിച്ചും ശനി ഈ ഭാവത്തിൽ 2017 വരെ നിൽക്കുന്നതാണ്. അടുത്ത കുറെ നാളുകളിലേക്ക് അധിക ചെലവ് വരുതാതിരിക്കുക ആവും ബുദ്ധി. ലോങ്ങ് ടേം പദ്ധതികൾക്കായി ധനം സമ്പാദിക്കേണ്ട അവസരമാണ്.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)

കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്നാ പതിനൊന്നാം ഭാവത്തിൽ ബുധൻ നിൽക്കുന്നു. പതിനേഴാം തീയതി ഇദ്ദേഹം തന്റെ സ്ലോ ഡൗൺ തന്ത്രം പുറത്തെടുക്കും. പഴയ സുഹൃത്തുക്കളെ കാണുവാനും ബന്ധം പുതുക്കുവാനും ഉള്ള നല്ല അവസരം. അൽപം നാൾ സാമൂഹ്യ ജിവിതത്തിൽ നിന്ന് മാറി നിന്നാലോ എന്നാ ആലോചനയും ഉണ്ടാകാതെ വരില്ല. നിലവിൽ ഉള്ള സുഹൃത്തുക്കൾ, ടേം ജോലികൾ എന്നിവയിൽ സംശയ നിവാരണം നടത്തും. പതിനൊന്നാം ഭാവത്തിൽ ബുധൻ പിണങ്ങി നിൽക്കുന്ന അവസ്ഥയിൽ നമ്മുടെ യഥാർത്ഥ സുഹൃത്തുക്കൾ ആര് എന്നുള്ള സത്യം വെളിപ്പെടും. ഈ ഭാവം ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്നിവയും സൂചിപ്പിക്കുന്നതകയാൽ ഭൂതകാലത്ത് നിങ്ങൾ കൈ വിട്ടു കളഞ്ഞ സ്വപ്നങ്ങളെ കുറിച്ച വീണ്ടും ആലോചിക്കുകയും അവയെ എത്തിപ്പിടിക്കാൻ എന്ത് ചെയ്യാം എന്ന് തീരുമാനിക്കുകയും ചെയും.
നിങ്ങളുടെ വ്യക്തിത്വം, മനോഭാവം, വീക്ഷണ കോൺ, വിചാര ധാര, ലുക്‌സ് എന്നാ ഒന്നാം ഭാവത്തിലേക്ക് ഈ ആഴ്ച ശനി നീങ്ങുന്നതാണ്. ഒന്നാം ഭാവത്തിലെ വിഷയങ്ങളിൽ എല്ലാം തന്നെ ഒരു സ്ട്രക്ച്ചരിങ് ആവശ്യമായി വരാം. പുതിയ തുടക്കങ്ങൾ, ജീവിതത്തിലെ പുതിയ തീരുമാനങ്ങൾ നല്ല ഒരു ഭാവിയിലേക്കുള്ള അടിത്തറ സൃഷ്ടിക്കപ്പെടും.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)

ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്നാ പത്താം ഭാവത്തിൽ ബുധൻ നിൽക്കു ന്നു. ഇദ്ദേഹം ഈ ഭാവത്തിൽ പതിനേഴാം തീയതി മുതൽ സ്ലോ ഡൗൺ തുടങ്ങും. ജോലി സ്ഥലത്തെ ആശയ വിനിമയങ്ങൾ വളരെശ്രദ്ധയോടെ ആയിരിക്കണം. അധികരികളുമായുള്ള ആശയ വിനിമയം, നേരത്തെലഭിക്കാതിരുന്ന ജോലിക്ക് വേണ്ടി ഉള്ള രണ്ടാം അപേക്ഷ, പുതിയ ജോലിയെ കുറിച്ചുള്ള റിസേർച്ച് എന്നിവയ്ക്ക് അനുകൂല സമയം.

ഈ ആഴ്ച തന്നെ ശനി നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിലേക്ക് നീങ്ങും. രഹസ്യ മോഹങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ദൂര ദേശ വാസം, ഒറ്റപ്പെടൽ, നിഗൂഡത, ബെഡ് പ്ലെഷേഴ്‌സ്, എന്നാ വിഷയങ്ങളിൽ മനസ് വ്യാപാരിക്കും. ഈ അവസ്ഥയിൽ നിങ്ങളിലേക്ക് വരുന്ന വ്യക്തികളെ കണ്ണടച്ച് വിശ്വസിക്കേണ്ടതില്ല. അവരെ അല്പം നയത്തിൽ നിർത്തുക ആവും നല്ലത്. മാനസികമായ സമ്മർദ്ദങ്ങളെ വരുതിക്ക് നിർത്താൻ അനുയോജ്യമായ സമയമായി കണ്ടു മുന്നോട്ട് നീങ്ങുക പുതിയതുടക്കങ്ങളെ കുറിച്ചുള്ള ആലോചനകൾക്ക് മാത്രം യോജിച്ച സമയമാകുന്നു.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)

ബുധൻ നിങ്ങളുടെ ഒൻപതാം ഭാവത്തിൽ നിൽക്കു ന്നു. ദൂര യാത്രകൾ, തത്വ ചിന്ത, ആത്മീയത, വിദേശ വാസം, ഉയർന്ന പഠനം, എന്നാ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. ദൂര യാത്രകളിൽ തടസം നേരിടാതെ ഉള്ള തയ്യാറെടുപ്പുകൾ നടത്തുക. ആത്മീയത, പഠനം എന്നിവയിൽ കൂടുതൽ റിസേർച്ച് നടത്തും. നേരത്തെ വിജയിക്കാതിരുന്ന പരീക്ഷകളിൽ ഒന്ന് കൂടെ ഭാഗ്യം പരീക്ഷിക്കുക, അതിനു ഏതാണ്ട് അനുകൂല സാഹചര്യം കാണുന്നു.
ഈ ആഴ്ച തന്നെ ശനി നിങ്ങളുടെ പതിനൊന്നാം ഭാവത്തിലേക്ക് യാത്രയാകും. കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്നാ വിഷയങ്ങളിൽ സുഹൃത്ത് ബന്ധങ്ങളിൽ പുതിയ തീരുമാനം എടുക്കും . ആത്മർതമായ ബന്ധങ്ങളെ മാത്രം കൂടെ നിറുത്തുവാൻ ആഗ്രഹിക്കും. നിലവിൽ ഉള്ള ബന്ധങ്ങൾ ശക്തിപ്പെടുകയും ആവാം.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)

സെക്‌സ്, തകർച്ചകൾ, രൂപാന്തരം, നിഗൂഡത, ജോയിന്റ് സ്വത്തുക്കൾ, നിക്ഷേപങ്ങൾ, മറ്റുള്ളവരുടെ സ്വത്തുക്കൾ, ലോണുകൾ, ടാക്‌സ് എന്നാ എട്ടാം ഭാവത്തിൽ ബുധൻ നിൽക്കുന്നു. ഇദ്ദേഹം പതിനേഴാം തീയതി സ്ലോ ഡൗൺ മോദിലേക്ക് നീങ്ങുന്നതാണ് ജോയിന്റ് സ്വത്തുക്കളിന്മേൽ തീരുമാനം എടുക്കും. കടങ്ങൾ, ടാക്‌സ് എന്നിവ കൊടുത്തു തീർക്കേണ്ട അവസരം. ഭൂതകാലത്തുണ്ടായിരുന്ന സെക്ഷ്വൽ ബന്ധങ്ങളെ കുറിച്ച് ഒർമകൾ ഉണ്ടാകും. മാനസിക സമ്മർദ്ധനങ്ങളെ ഒഴിവാക്കാൻ യോജിച്ച സമയവും ഇത് തന്നെ ആണ്.
ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്നാ പത്താം ഭാവത്തിലേക്ക് ഈ ആഴ്ച ശനി നീങ്ങുന്നതാണ്. ഭൂതകാലത്ത് നാം എന്ത് ജോലി ചെയ്തുവോ അതിന്റെ ഫലങ്ങൾ ലഭിക്കാനുള്ള സമയമായി. അധികാരികൾ, മാതാ പിതാക്കൾ എന്നിവരോടുള്ള ബന്ധം വിശകലനം ചെയ്യേണ്ടതിന്റെ ആവശ്യകത നേരിടാം കൂടുതൽ ശ്രദ്ധ ജോലിയിലേക്ക് നീങ്ങുന്ന സാഹചര്യമാണ്. ജോലിയിൽ കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ വേണ്ടി സ്വയം സജ്ജരാകുക.
jayashreeforecast@gmail.com