എരീസ് (മാർച്ച് 21 - ഏപ്രിൽ 19)

ഈ ആഴ്ചയുടെ അവസാനം നിങ്ങളുടെ ഒന്നാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാരധാര എന്നീ വിഷയങ്ങളിൽ പുതിയ തുടക്കത്തിനു തയ്യാറാകുക. സൗന്ദര്യം മെച്ചപ്പെടുത്താനുള്ള പ്രവർത്തികൾ ചെയ്യും. സ്വയം പ്രൊമോട്ട് ചെയ്യാൻ എന്തെല്ലാമാണോ വേണ്ടത് എന്ന കാര്യങ്ങളെ കുറിച്ച് പഠിക്കും. സമൂഹത്തിനു നമ്മെ കുറിച്ചുള്ള പുതിയ സന്ദേശം കൈമാറും. നമ്മുടെ വ്യക്തിത്വത്തിന് മറ്റു കൂട്ടുവാൻ പ്രപഞ്ചം ഒരു ശുഭ അവസരം നമ്മിലേക്ക് കൊണ്ട് വരും.

വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, നിയമത്തിനു വിധേയമായ ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തിലേക്ക് ഈ ആഴ്ച സൂര്യൻ എത്തും. ബുധൻ നേരത്തെ തന്നെ ഈ ഭാവത്തിൽ തന്റെ സ്ലോ ഡൗൺ മോദിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. നമ്മുടെ സാമൂഹിക ജീവിതത്തെ സൂചിപ്പിക്കുന്ന ഈ ഭാവത്തിൽ, ഈ ഗ്രഹങ്ങൾ രണ്ടു രീതിയിൽ സ്വാധീനിക്കും. സൂര്യന്റെ സാന്നിധ്യം, പുതിയ ബന്ധങ്ങൾ, കോണ്ട്രൈക്ടുകൾ, എഗ്രീമെന്റുകൾ എന്നിവയെകാണിക്കുന്നു. അതോടൊപ്പം സ്ലോ ഡൗൺ മോദിൽ നില്ക്കു ന്ന ബുധൻ എല്ലാ തരത്തിലുമുള്ള ആശയ വിനിമയങ്ങളെ ഒരു പരിധി വരെ എങ്കിലും സ്വാധീനിക്കും. നിലവിൽ ഉള്ള ബന്ധങ്ങളെ നിങ്ങൾ എങ്ങനെ കാണുന്നു. ഈ ബന്ധങ്ങളിൽ നാം ശരിയായ സന്ദേശമാണോ കൊടുക്കുന്നത്, ഈബന്ധങ്ങൾ നില നില്ക്കുവാൻ നാം എന്ത് ചെയ്യേണം വിഷയങ്ങളെ കുറിച്ച പഠിക്കുവാൻ ഏറ്റവും നല്ല സമയം ഇതായിരിക്കും. ഭൂതകാലത്ത് നമ്മുടെ ജീവിതത്തോട് ബന്ധപ്പെട്ടിരുന്നവരെ കുറിച്ചുള്ള ആലോചനകൾ, ഉണ്ടായേക്കാം. അവരിൽ ചിലർ നമ്മുടെ ജീവിതത്തിലേക്ക് ഹ്രസ്വകാലത്തേക്ക് തിരിച്ചു വരുന്നതായി കാണാൻ കഴിയും. ഈ ഭാവം തെളിഞ്ഞു നില്ക്കുചന്ന ശത്രുക്കളുടെത് കൂടി ആകയാൽ, ഭാവിയിൽ ശത്രുത പ്രതീക്ഷിക്കാവുന്ന ബന്ധങ്ങളിൽ കൂടുതൽ കരുതലോടെ നീങ്ങുക. എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകൾ എന്നിവ രൂപീകരിക്കുമ്പോൾ അവയിലെ സാധ്യതകളെ കുറിച്ച് പിന്നെയും, പിന്നെയും ആലോചിക്കുന്നത് വളരെ നന്നായിരിക്കും.

ആരോഗ്യം, ശത്രുക്കൾ, ബാധ്യതകൾ, ശത്രുക്കൾ, സഹപ്രവർത്തകർ, ദിവസേന ഉള്ള ജീവിതം, വളർത്തു മൃഗങ്ങൾ എന്നീ വിഷയങ്ങളിൽ ചൊവ്വ, വ്യാഴം എന്നിവ നിൽക്കുന്നു. പുതിയജോലിയെ കുറിച്ചുള്ള ചിന്ത, കൂടുതൽ ചെറിയ പ്രോജക്ടുകൾ, സഹ പ്രവർതകരോടുള്ള വെല്ലുവിളി, ആരോഗ്യത്തിൽ ഉള്ള ശ്രദ്ധ, പുതിയ ആഹാര, ആരോഗ്യ ക്രമങ്ങൾ എന്നിവയും പ്രതീക്ഷിക്കാം.
ശുക്രൻ അഞ്ചാം ഭാവത്തിൽ തന്നെ തുടരുന്നു. റൊമാൻസ്, ക്രിയേറ്റിവിറ്റി, കുട്ടികൾ, ഊഹക്കച്ചവടം, സ്വയം വെളിപ്പെടുത്തൽ, പഠനം, ഉല്ലാസം, ഹോബികൾ എന്നീ വിഷയങ്ങളിൽ കൂടുതൽ അവസരങ്ങൾ ഉണ്ടാവാം. പുതിയ പ്രേമ ബന്ധങ്ങൾ, ഹോബികൾ, ഉല്ലാസത്തിന് വേണ്ടി ഉള്ള കാര്യങ്ങൾ, സ്വന്തം കഴിവ് കൊണ്ട് രൂപം കൊടുക്കുന്ന പദ്ധതികൾ ഇവയ്‌ക്കൊക്കെയും അവസരങ്ങൾ ഉണ്ടാകാം.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

രഹസ്യ മോഹങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒറ്റപ്പെടൽ, ദൂര ദേശ വാസം, ആത്മീയത, നിഗൂഡത, ബ്ലെഡ് പ്ലെഷേഴ്‌സ് എന്ന പന്ത്രണ്ടാം ഭാവത്തിൽ ആഴ്ചയുടെ അവസാന ദിവസം പൂർണ ചന്ദ്രൻ ഉദിക്കും മാനസികമായ സമ്മർദ്ദങ്ങളെ നേരിടുവാൻ സ്വയം തയ്യാറെടുക്കും. പ്രാർത്ഥന, ധ്യാനം, നിഗൂഡ വിഷയങ്ങൾ എന്നിവ വഴി ജീവിതത്തെ അടുത്തറിയാൻ ശ്രമിക്കും. ഉൾവിളികൾ നിറഞ്ഞ സ്വപ്‌നങ്ങൾ ഉണ്ടാകാം.

സൂര്യൻ, ബുധൻ എന്നിവ നിങ്ങളുടെ ആറാം ഭാവത്തിൽ നിൽക്കുന്നു. ജോലിസ്ഥലം, ശത്രുക്കൾ, സഹപ്രവർത്തകർ, ദിവസേന ഉള്ള ജീവിതം, ആരോഗ്യം, ബാധ്യതകൾ, വളർത്തു മൃഗങ്ങൾ എന്ന ഭാവത്തിൽ കൂടുതൽ ചെറിയ പ്രോജക്ടുകൾ പ്രതീക്ഷിക്കാം. ആരോഗ്യം ശ്രദ്ധ നേടും. ചിലപ്പോൾ ഡോക്ടറുടെ സേവനവും പ്രതീക്ഷിക്കാം. ജോലിയിൽ പുതിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം. ബുധൻ തന്റെ സ്ലോ ഡൗൺ മോദിൽ നില്ക്കുന്നതിനാൽ, ടീം ജോലികളിൽ എന്ത് ആശയ വിനിമയം നടത്തിയാലും അവ ക്രോസ് ചെക്ക് ചെയ്യേണ്ടതു അത്യാവശ്യമാണ്. ആരോഗ്യ കാര്യത്തിൽ പുതിയ തീരുമാനങ്ങൾ എടുക്കാൻ ഈ സ്ലോ ഡൗൺ നിങ്ങളെ പ്രേരിപ്പിച്ചേക്കാം. പക്ഷെ ആരോഗ്യ കാര്യത്തിൽ തീവ്രമായപരീക്ഷണം ഒഴിവക്കുകയായിരിക്കും നല്ലത്.

റൊമാൻസ്, ക്രിയേറ്റിവിറ്റി, കുട്ടികൾ, ഊഹക്കച്ചവടം, സ്വയം വെളിപ്പെടുത്തൽ, പഠനം, ഉല്ലാസം, ഹോബികൾ എന്ന അഞ്ചാം ഭാവത്തിൽ ചൊവ്വ, വ്യാഴം എന്നിവ നിൽക്കുന്നു. സ്വന്തം കഴിവുകളെ പ്രൊമോട്ട് ചെയ്യാനുള്ള നല്ല അവസരങ്ങൾ ഉണ്ടാകാം. സ്വന്തമായി പ്രോജക്ടുകൾ തുടങ്ങുവാനോ, നടപ്പിലക്കുവാനോ ഉള്ള അവസരങ്ങളും വന്നെത്താം. പുതിയ പ്രേമ ബന്ധങ്ങൾ, കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവരോടൊത്തുള്ള പ്രവർത്തനം, പുതിയ ഹോബികൾ, കുട്ടികളെ കുറിച്ചുള്ള അനുകൂല വാർത്തകൾ, ഉല്ലാസത്തിന് വേണ്ടി ഉള്ള പദ്ധതികൾ എന്നിവയും ഉണ്ടാകാം.

കുടുംബം, വീട്, മാതാപിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ എന്ന നാലാം ഭാവത്തിൽ ശുക്രൻ നിൽക്കുന്നു. വീട് വില്പന, വാങ്ങൽ, വൃത്തിയാക്കൽ, മോടി പിടിപ്പിക്കൽ, വീട് മാറ്റം എന്നിവയെ കുറിച്ച് ആലോചിക്കുകയോ പ്ലാൻ ചെയ്യുകയോ ചെയ്യാം. ബന്ധു ജനസമാഗമം, മാതാവിനോടുള്ള കൂടുതൽ ശ്രദ്ധ, പങ്കാളിയോടുള്ള ചർച്ചകൾ, ബന്ധുക്കളോടുള്ള നല്ല നിലപാടുകൾ, അവരിൽ നിന്നുള്ള കൂടുതൽ വാർത്തകൾ, ബന്ധങ്ങളിൽ കൂടുതൽ വികാര പ്രകടനം എന്നിവയ്ക്കും ഈ ആഴ്ച സാദ്ധ്യതകൾ ഉണ്ട്.

ജമിനി (മെയ് 21 - ജൂൺ 20)

കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്ന പതിനൊന്നാം ഭാവത്തിൽ ഈ ആഴ്ച അവസാനം പൂർണ ചന്ദ്രൻ ഉദിക്കും. ഭാവിയിലേക്കുള്ള പദ്ധതികൾക്ക് രൂപം കൊടുക്കും. സുഹൃത്തുക്കളുടെ ഒപ്പം ജീവ കാരുണ്യ പ്രവർത്തനങ്ങൾ അല്ലെങ്കിൽ എന്തെങ്കിലും ടീം ജോലികളെന്നിവയെ കുറിച്ച് ആലോചിക്കും. ചില ബന്ധങ്ങളിൽ തുടക്കമോ, ഒടുക്കമോ നേരിടാം. പുതിയ ഗ്രൂപുകളിൽ ചെന്ന് ചേരാം.

റൊമാൻസ്, ക്രിയേറ്റിവിറ്റി, കുട്ടികൾ, ഊഹക്കച്ചവടം, സ്വയം വെളിപ്പെടുത്തൽ, പഠനം, ഉല്ലാസം, ഹോബികൾ എന്ന അഞ്ചാം ഭാവത്തിൽ സൂര്യൻ, ബുധൻ എന്നിവ നിൽക്കുന്നു. ബുധൻ ഈ ഭാവത്തിൽ സ്ലോ ഡൗൺ മോദിൽ ആണെന്ന കാര്യം മറക്കരുത്. ഭൂതകാലം നിങ്ങളിലേക്ക് വ്യക്തികൾ കൊണ്ടും സംഭവങ്ങൾ കൊണ്ടും വന്നെത്താം. കൂടുതൽ നെറ്റ് വർക്കിങ്, കൂടുതൽ കോണ്ട്രാക്ടുകൾ എന്നിവ ഉണ്ടാകാം എങ്കിലും അവയുടെ സാധ്യതകളെ കുറിച്ച് ഒന്ന് കൂടെ ചിന്തിക്കുന്നതുകൊണ്ട് കുഴപ്പമില്ല. പൊതുവേ സ്ലോ ഡൗൺ സമയം ഉണ്ടാകുന്ന പ്രേമ ബന്ധങ്ങൾ ഹ്രസ്വം ആകാൻ സാധ്യത ഉണ്ട്. അതിനാൽ നിങ്ങൾ ശ്രദ്ധിച്ചു നീങ്ങുക ഈ ഭാവത്തിലെ വിഷയങ്ങളിൽ തിരക്കേറിയത് പോലെ തോന്നുകയും ചെയ്യും.

വീട്, കുടുംബം, മാതാപിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ എന്ന നാലാം ഭാവത്തിൽ വ്യാഴം, ചൊവ്വ എന്നിവ നിൽക്കുന്നു. വീട് വില്പന, വാങ്ങൽ, മാറ്റം, മോടി പിടിപ്പിക്കൽ എന്നിവയ്ക്ക് അനുകൂല സമയം. മാതാ പിതാക്കൾ, ബന്ധുക്കൾ എന്നിവരോടുള്ള വാഗ്വാദം, വീടിനുള്ളിൽ കൂടുതൽ ജോലികൾ എന്നിവ പ്രതീക്ഷിക്കാം.

ആശയ വിനിമയം, സഹോദരങ്ങൾ, ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, ടെക്‌നോളജി, ഇലക്ട്രോണിക്‌സ്, മീഡിയ, നെറ്റ്‌വർകിങ്, എഴുത്ത്, അയൽക്കാർ, വായന എന്ന മൂന്നാം ഭാവത്തിൽ ശുക്രൻ നിൽക്കുന്നു. സങ്കീർണമായ പ്രോജക്ടുകൾ, സഹോദങ്ങളോടുള്ള സംസാരം, ടെക്‌നോളജിയുടെ കൂടുതൽ ഉപയോഗം, ഇലക്ട്രോണിക് ഉപകരണങ്ങണോടുള്ള താല്പര്യം, പഠനം, എഴുത്ത്, കൂടുതൽ നെറ്റ് വർകിങ്, അയല്ക്കാരോട് കൂടി ഉള്ള നല്ല സമയം എന്നിവ പ്രതീക്ഷിക്കുക.

കാൻസർ (ജൂൺ 21 - ജൂലൈ 22)

ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ, അധികാരികൾ എന്ന പത്താം ഭാവത്തിൽ ഈ ആഴ്ച അവസാനം പൂർണ ചന്ദ്രൻ ഉദിക്കും. നമ്മുടെ സാമൂഹിക ജീവിതം സൂചിപ്പിക്കുന്ന ഈ ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കുമ്പോൾ സ്വാഭാവികമായും പൊതു ജനശ്രദ്ധ നമ്മിലേക്ക് തിരിയേണ്ട പ്രവർത്തനങ്ങൾ നാം ചെയ്യും. ജോലിയിലെ പുതിയ നീക്കങ്ങൾ, അധികാരികൾ മാതാപിതാക്കൾ എന്നിവരുടെ കൂടുതൽ ശ്രദ്ധ നിങ്ങൾക്ക് ലഭിക്കും. ഈ ശ്രദ്ധ നിങ്ങൾക്ക് അല്പം അലോസരം സൃഷ്ടിച്ചേക്കാം. ജോലിയെ കുറിച്ചുള്ള ലോങ്ങ് ടേം പദ്ധതികൾ അവലോകനം ചെയ്യും.

കുടുംബം, വീട്, മാതാപിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ എന്ന നാലാം ഭാവത്തിൽ സൂര്യനും, സ്ലോ ഡൗൺ മോദിൽ നിൽക്കുന്ന ബുധനും നിൽക്കുന്നു. വീട് വില്പന, വാങ്ങൽ, മാറ്റം, മോടി പിടിപ്പിക്കൽ എന്ന വിഷയങ്ങളിൽ ശ്രദ്ധിക്കും. മാതാവിനോടുള്ള കൂടുതൽ അടുപ്പം, പിതാവിനോടുള്ള ശ്രദ്ധ, ബന്ധുജനസമാഗമം എന്നിവ പ്രതീക്ഷിക്കാം. ബുധൻ ഈ ഭാവത്തിൽ സ്ലോ ഡൗൺ ചെയ്തു നിൽക്കുമ്പോൾ ബാല്യകാലത്തെ കുറിച്ചുള്ള ഓർമ്മകൾ ഉണ്ടാകാം. കുടുംബത്തിൽ നേരത്തെ ഉണ്ടായിരുന്ന പ്രശ്‌നങ്ങൾ കൂടുതൽ ശ്രദ്ധ നേടാം, വീടിനു വേണ്ടി നേരത്തെ ചെയ്യാൻ തീരുമാനിച്ചതും എന്നാൽ ചെയ്യാൻ സാധിക്കതിരുന്നതുമായ വിഷയങ്ങൾ ശ്രദ്ധ നേടാം, പ്രധാനമായും വീട്ടിലെ അറ്റ കുറ്റ പണികൾക്ക് പ്രാധാന്യം കൊടുക്കും.

സഹോദരങ്ങൾ, ആശയ വിനിമയം, ടെക്‌നോളജി, മീഡിയ, ഇലക്ട്രോണിക്‌സ്, എഴുത്ത്, വായന, അയൽക്കാർ, ചെറുയാത്രകൾ, ചെറു കോഴ്‌സുകൾ എന്ന മൂന്നാം ഭാവത്തിൽ ചൊവ്വ, വ്യാഴം എന്നിവ നിൽക്കുന്നു. ഹൃദയം തുറന്നുള്ള സംസാരം, കൂടുതൽ ചെറിയ പ്രോജക്ടുകൾ, ടെക്‌നോളജിയുടെ കൂടുതൽ ഉപയോഗം, അയൽക്കാരുടെ കൂടെ ഉള്ള സമയം, സഹോദരങ്ങളോടുള്ള സംസാരം, ചെറുയാത്രകൾ, ചെറു കോഴ്‌സുകൾ, എഴുത്ത്, വായന എന്നിവ, മീഡിയയുമായുള്ള ബന്ധം എന്നിവ പ്രതീക്ഷിക്കാം. ചൊവ്വ, ഈ ഭാവത്തിൽ നിൽക്കുമ്പോൾ അല്പം സ്വല്പം ശരീരിരിക അസ്വസ്ഥതകൾ സാധാരണ ആയിരിക്കും. അവയെ ഓർത്ത് ആശങ്കപ്പെടേണ്ടാതില്ല, ഈ ട്രാൻസിറ്റ് കഴിയുമ്പോൾ അവയും നീങ്ങുന്നതാണ്.

ധനം, വസ്തുവകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിൽ ശുക്രൻ നിൽക്കുന്നു. വിലയേറിയ വസ്തുക്കൾ വാങ്ങാൻ ആഗ്രഹം ഉണ്ടാകും. സാമ്പത്തിക ബാധ്യതകളുടെ അളവിൽ അല്പം മാറ്റം വരാം. അധിക ചെലവിനുള്ള സാധ്യകൾ ഉണ്ടെങ്കിലും സ്വന്തം മൂല്യ വർധനയ്ക്കായുള്ള അവസരങ്ങളും പ്രപഞ്ചം നിങ്ങൾക്കായി കൊണ്ട് വന്നു തരും.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)

ദൂരയാത്രകൾ, തത്വചിന്ത, ആത്മീയത, ഉയർന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം എന്ന ഒൻപതാം ഭാവത്തിൽ ഈ ആഴ്ചയുടെ അവസാന ദിവസം പൂർണ ചന്ദ്രൻ ഉദിക്കും. ആത്മീയമായ ചിന്തകളും പ്രവർത്തികളും കൂടുതലായി നടത്തും. എഴുത്ത്, വായന, പ്രസിദ്ധീകരണം എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം കൊടുക്കേണ്ട സാഹചര്യം ഉണ്ടാകും. നിയമ കാര്യങ്ങൾ ചർച്ചചെയ്യും. ഭാവിയെ കുറിച്ചുള്ള കൂടുതൽ ആലോചനകൾ ഉണ്ടാകും.

സഹോദരങ്ങൾ, ആശയ വിനിമയം, ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, ടെക്‌നോളജി, ഇലക്ട്രോണിക്‌സ്, അയൽക്കാർ എന്ന മൂന്നാം ഭാവത്തിൽ സൂര്യൻ, ബുധൻ എന്നിവ നിൽക്കുന്നു. കൂടുതൽ ചെറിയ പ്രോജക്ടുകൾ, എഴുത്ത്, വായന, ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, ചെറിയ ട്രെയിനിംഗുകൾ, സഹോദരങ്ങളോടുള്ള ആശയ വിനിമയം, ടെക്‌നോളജിയുമായുള്ള കൂടുതൽ ബന്ധം, അയൽക്കാർക്ക് വേണ്ടി ഉള്ള പദ്ധതികൾ എന്നിവ പ്രതീക്ഷിക്കാം. ബുധൻ ഈ ഭാവത്തിൽ സ്ലോ ഡൗൺ ചെയ്തു നില്ക്കുമ്പോൾ യാത്രകളിൽ തടസം നേരിടുന്നത് സ്വാഭാവികമാണ്. ആശയ വിനിമയത്തിനുള്ള സർവ്വ ഉപാധികളുടെ മേലും ശ്രദ്ധ ആവശ്യമാകും.

ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിൽ ചൊവ്വ, വ്യാഴം എന്നിവ നിൽക്കുന്നു. രണ്ടാം ജോലി, അധിക അധ്വാനം, എന്നിവ ഉണ്ടാകാം. അധിക ചിലവും ഉണ്ടാകാവുന്ന സാഹചര്യമാണ്. എങ്കിലും അതിനെ ബാലൻസിങ് ചെയ്യുവാൻ വ്യാഴത്തിനു കഴിയും. പുതിയ അവസരങ്ങൾ ഉണ്ടാകാം. മൂല്യ വർധനക്ക് വേണ്ടി ഉള്ള ശ്രമത്തിനിടയിൽ മറ്റുള്ളവരുമായി വാക്ക് തർക്കത്തിലേർപ്പെടാനും സാധ്യത.

നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണകോൺ, മനോഭാവം, വിചാരധാര എന്ന ഒന്നാം ഭാവത്തിൽ നിൽക്കുന്നത് ശുക്രനാണ്. സൗന്ദര്യം വർധിപ്പിക്കാൻ ശ്രമിക്കും. ജീവിതത്തിലെ പല മേഖലകളിലും പുതിയ തുടക്കങ്ങൾ കുറിക്കാനുള്ള പ്രേരണ ഉണ്ടാകും. ഈ അവസരം അഭിമുഖങ്ങൾ, പരീക്ഷകൾ എന്നിവയിൽ പങ്കെടുക്കുന്നവർ നന്നായി ഉപയോഗിക്കണം.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)

സെക്‌സ്, തകർച്ചകൾ, രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, ലോണുകൾ എന്ന എട്ടാം ഭാവത്തിൽ ആഴ്ചയുടെ അവസാന ദിവസം പൂർണ ചന്ദ്രൻ ഉദിക്കും കടം കൊടുക്കുകയോ, ലഭിക്കുകയോ ചെയ്യാം. ഭൗതികവും, മാനസികവും ആയ പരിവർത്തനത്തിന് തയ്യാറെടുക്കും. കൂടുതൽ ശ്രദ്ധ ധന കാര്യത്തിൽ ആയിരിക്കും എന്ന് പറയേണ്ടതില്ലല്ലോ. ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിൽ സൂര്യൻ, ബുധൻ എന്നിവ നിൽക്കുന്നു. അധികജോലി, രണ്ടാം ജോലി, അധിക ചെലവ് എന്നിവയ്ക്ക് സാധ്യത. ഫോക്കസ് കാത്തു സൂക്ഷിക്കാൻ പ്രയാസം നേരിടും എന്നർത്ഥം. ധന കാര്യം കർശനമായ അച്ചടക്കം നേരിടുന്നതായി കാണുവാൻ കഴിയും. വിലയേറിയ വസ്തുക്കൾ വാങ്ങാനുള്ള അവസരം ഉണ്ടാകും.

നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര എന്ന ഒന്നാം ഭാവത്തിൽ ചൊവ്വ, വ്യാഴം എന്നിവ നിൽക്കുന്നു. ആരോഗ്യം, സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താൻ നല്ല അവസരങ്ങൾ ലഭിക്കും. കൂടുതൽ ആത്മ വിശ്വാസം, ജീവിതത്തിലെ പല മേഖലകളിലും പുതിയ സാഹചര്യങ്ങൾ എന്നിവ പ്രതീക്ഷിക്കാം. അതോടൊപ്പം ചെറിയ ശരീരിരിക അസ്വസ്ഥതകളും ഈ അവസരം ഉണ്ടാകാം. അതിൽ ആശങ്കപ്പെടേണ്ടതില്ല. രഹസ്യ മോഹങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ദൂര ദേശ വാസം, ഒറ്റപ്പെടൽ, ബെഡ് പ്ലെഷേഴ്‌സ്, ആത്മീയത, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ എന്നാ പന്ത്രണ്ടാം ഭാവത്തിൽ ശുക്രൻ നില്ക്കുന്നു. ആത്മീയ വിഷയങ്ങളുമായി കൂടുതൽ അടുപ്പമുണ്ടാകും. സ്വന്തം വികാരങ്ങൾ പ്രകടിപ്പിക്കുവാൻ തയ്യാറല്ല എന്ന് തോന്നും. രഹസ്യമായി വ്യക്തികളെ വീക്ഷിക്കും. ഒറ്റപ്പെട്ട സ്ഥലങ്ങളുമായി ബന്ധപ്പെട്ട വ്യക്തികളെ കാണാൻ കഴിയും.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)

വിവാഹം, പങ്കാളി, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകൾ, നിയമത്തിനു വിധേയമായ ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തിൽ ഈ ആഴ്ച അവസാനം പൂർണ ചന്ദ്രൻ ഉദിക്കും. പങ്കാളിയുമായി ഉള്ള ബന്ധത്തെ വിശകലനം ചെയ്യും. ഈ ഭാവത്തിലെ എല്ലാ തരം ബന്ധങ്ങളിലും ഇതേ നയം സ്വീകരിക്കും. ബന്ധങ്ങളിൽ തുടക്കമോ ഒടുക്കമോ നേരിടാം. അല്പം നയപരമായ നീക്കങ്ങൾ നടത്തുന്നതിൽ തെറ്റില്ല. സിംഗിൾമിംഗിൾ ചെയ്യാനുള്ള ആദ്യ കടമ്പകൾ കടക്കാൻ ശ്രമിക്കും.

നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര എന്ന ഒന്നാം ഭാവത്തിൽ സൂര്യൻ, ബുധൻ എന്നിവ നില്ക്കും. ബുധൻ സ്ലോ ഡൗൺ മോദിൽ നിൽക്കുന്നു. ഈ ഭാവത്തിൽ നിൽക്കുന്ന സൂര്യൻ നിങ്ങളുടെ വ്യക്തിത്വത്തെ മാറ്റ് കൂട്ടാൻ സഹായിക്കും. പുതിയ ലുക്‌സ് കൊണ്ട് വരാനുള്ള ആലോചന ശ്രമം, എന്നിവ പ്രതീക്ഷിക്കാം. കൂടുതൽ ആത്മ വിശ്വാസം, ശക്തി പ്രകടനം, എന്നിവ ഉണ്ടാകാം. എങ്കിലും ഒന്നാം ഭാവത്തിൽ സ്ലോ ഡൗൺ മോദിൽ നിൽക്കുന്ന ബുധൻ നിങ്ങളെ മറ്റുള്ളവരുടെ മുൻപിൽ ശ്രദ്ധ കേന്ദ്രമാക്കുവാനുള്ള രീതിയിൽ സ്വാധീനം ചെയ്യും. ഭൂതകാലത്തെ കുറിച്ചുള്ള വാഗ്വാദങ്ങളിൽ മുഴുകും.

രഹസ്യ മോഹങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ദൂരദേശ വാസം, ഒറ്റപ്പെടൽ, നിഗൂഡത, ആത്മീയത ബ്ലെഡ് പ്ലെഷേഴ്‌സ് എന്ന പന്ത്രണ്ടാം ഭാവത്തിൽ വ്യാഴം, ചൊവ്വ എന്നിവ നിൽക്കുന്നു. ഈ ഭാവത്തിൽ ഏതൊക്കെ ഗ്രഹങ്ങൾ വന്നാലും അവ എല്ലാം തന്നെ നിങ്ങൾ മനസ്സിൽ കൊണ്ട് നടക്കുന്ന ഭാരങ്ങളെ അടുത്തറിയാനും അവയെ മെരുക്കുവാനും ഉള്ള സൂചനകളാണ് തരുന്നത്. ഈ ഭാവത്തിൽ ഗ്രഹങ്ങൾ നിൽക്കുമ്പോൾ ഒരു തരാം പിന്മാറ്റം സാധാരണ ആണ്. ഒന്നാം ഭാവത്തിൽ നിന്ന് ലഭിക്കുന്ന പോപുലാരിറ്റിയെ നിങ്ങൾ അല്പം അസഹിഷ്ണുതയോടെ കാണാൻ ആണ് സാധ്യത. വിചിത്രമായ സ്വപ്‌നങ്ങൾ ഉണ്ടാകും, ആ സ്വപ്‌നങ്ങൾ എന്ത് സന്ദേശം തരുന്നു എന്ന് മറക്കരുത്. പ്രത്യേകിച്ച് വ്യാഴവും ഈ ഭാവത്തിൽ നില്ക്കുമ്പോൾ അടുത്ത വർഷം ഇതേ സമയം വരെ നിങ്ങളുടെ മാനസികമായ സമ്മർദങ്ങൾ ഒരു പരിധി വരെ കൂടുതൽ ശ്രദ്ധ നേടും. പക്ഷെ ഈ വിഷയങ്ങളിൽ നിന്നെല്ലാമുള്ള പരിരക്ഷയും പ്രപഞ്ചം വാഗ്ദാനം ചെയ്യുന്നു.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)

ആരോഗ്യം, ദിവസേന ഉള്ള ജീവിതം, സഹപ്രവർത്തകർ, ശത്രുക്കൾ, ബാധ്യതകൾ, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ ഈ ആഴ്ച അവസാനം, പൂർണ ചന്ദ്രൻ ഉദിക്കും. ആരോഗ്യം ശ്രദ്ധ നേടും. സഹപ്രവർത്തകരോട് അല്പം അസഹിഷ്ണുതയോടെ പെരുമാറും. ജോലി സ്ഥലത്ത് കൂടുതൽ അച്ചടക്കം പാലിക്കാൻ ആഗ്രഹിക്കും. വളർത്തു മൃഗങ്ങളോടുള്ള കൂടുതൽ ശ്രദ്ധയും ഉണ്ടാകാം. രഹസ്യ മോഹങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ബ്ലെഡ് പ്ലെഷേഴ്‌സ്, ആത്മീയത, നിഗൂഡത, ഒറ്റപ്പെടൽ, വിദേശവാസം എന്ന പന്ത്രണ്ടാം ഭാവത്തിൽ സൂര്യൻ ബുധൻ നിൽക്കുന്നു. മനസിലെ ഭാരങ്ങൾ ഓരോന്നായി വെളിപ്പെടാം എങ്കിലും അവയെ ഡീൽ ചെയ്യാൻ ഇതിനേക്കാൾ നല്ല സമയം വേറൊന്നില്ല. ആത്മീയമായകാര്യങ്ങളിലേക്ക് ശ്രദ്ധ തിരിയും. സ്വപ്‌നങ്ങൾ സന്ദേശങ്ങൾ നിങ്ങളിലേക്ക് കൊണ്ടെത്തിക്കും. സ്ലോ ഡൗൺ ചെയ്തു നില്ക്കുന്ന ബുധൻ നിങ്ങളുടെ ഭൂതകാലത്തെ വ്യക്തികൾ കൊണ്ടും, സംഭവങ്ങൾ കൊണ്ടും ഓർമയിലേക്ക് കൊണ്ട് വരും. സാമൂഹിക ജീവിതത്തിൽ നിന്ന് അല്പം പിന്നോക്കം നില്ക്കാൻ മനസ് കൊതിക്കും.

കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്ന പതിനൊന്നാം ഭാവത്തിൽ ചൊവ്വ, വ്യാഴം എന്നിവ നില്ക്കുന്നു. കൂട്ടായ പ്രവർത്തനങ്ങളിൽ ഏർപ്പെടും, ജീവകാരുണ്യ പ്രവർത്തനങ്ങളും പ്രതീക്ഷിക്കാം. ടീം ജോലികളിൽ ഹിഡൻ അണ്ടകൾ നടപ്പിലാക്കും. കൂട്ടുകാരോടുള്ള ശക്തി പ്രകടനം എന്നിവ പ്രതീക്ഷിക്കുക. സുഹൃത്തുക്കളുടെ സഹായം ലഭിക്കണം എന്നാണ്.

ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ, അധികാരികൾ എന്ന പത്താം ഭാവത്തിൽ ശുക്രൻ നിൽക്കുന്നു. ജോലിയിൾ അനുകൂലം അല്ലെങ്കിൽ ആശ്വാസകരമായ സ്ഥിതിയിലേക്ക് കാര്യങ്ങൾ നീങ്ങും എന്നാണ് കാണിക്കുന്നത്. ചെയ്തജോലിക്കുള്ള അംഗീകാരം, സമൂഹത്തിൽ കൂടുതൽ സ്വാധീനം, ജോലിയിൽ ക്രിയേറ്റീവ് ആയ കാര്യങ്ങൾ ചെയ്യൽ, കല, സാഹിത്യം, സൗന്ദര്യം എന്നീ മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ള നല്ല സമയം എന്നിവ ഈ ആഴ്ച പ്രതീക്ഷിക്കാം.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)

പ്രേമം, കുട്ടികൾ, ഊഹകച്ചവടം, ക്രിയേറ്റിവിറ്റി, സ്വയം വെളിപ്പെടുത്തൽ, പഠനം, ഹോബികൾ എന്ന അഞ്ചാം ഭാവത്തിൽ ഈ ആഴ്ച അവസാനം പൂർണ ചന്ദ്രൻ ഉദിക്കും. നിങ്ങൾ ചെയ്തു കൊണ്ടിരുന്ന ജോലികളിൽ തുടക്കമോ ഒടുക്കമോ നേരിടാം. പ്രേമബന്ധങ്ങളിൽ പുതിയ നീക്കങ്ങൾ, നിലവിൽ ഉള്ള ബന്ധങ്ങളുടെ ശക്തിപ്പെടൽ, മനസ്സിൽ ഉല്ലാസത്തിന് വേണ്ടി എന്തും ചെയ്യാനുള്ള ആഗ്രഹം ഉണ്ടാകും. കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്ന പതിനൊന്നാം ഭാവത്തിൽ സൂര്യൻ, ബുധൻ എന്നിവ നിൽക്കും. ബുധൻ തന്റെ സ്ലോ ഡൗൺ മോദിൽ തന്നെ സഞ്ചരിക്കുന്നു. സുഹൃത്ത് ബന്ധങ്ങളിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും. ഭൂതകാലത്ത് നിന്ന് സുഹൃത്തുക്കൾ നിങ്ങളെ തേടി എത്തിയേക്കാം ആശയ വിനിമയങ്ങൾക്ക് ഉള്ള സര്വു ഉപാധികളിന്മേലും നല്ല ശ്രദ്ധ ആവശ്യമുള്ള സമയമാണ്. ടീം ജോലികൾക്ക് വേണ്ടി ഉള്ള കൂടുതൽ അവസരങ്ങൾ, ജീവ കാരുണ്യ പ്രവർത്തനങ്ങൾ, സോഷ്യൽ മീഡിയയിൽ നടത്തുന്ന കൂടുതൽ നീക്കങ്ങൾ എന്നിവ ഈ ആഴ്ച പ്രതീക്ഷിക്കാം.

ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ, അധികാരികൾ എന്ന പത്താം ഭാവത്തിൽ ചൊവ്വ, വ്യാഴം എന്നിവ നിൽക്കുമ്പോൾ, അധികാരികൾ, മാതാപിതാക്കൾ എന്നിവരുടെ കണ്ണിലെ കരടാകാതിരിക്കാൻ നല്ല ശ്രദ്ധ കൊടുക്കണം. പുതിയ ജോലി, ബിസിനസ് അവസരങ്ങൾ എന്നിവയ്ക്കുള്ള ആലോചന ഉണ്ടാകും. ജോലിയിലെ വിജയം, കൂടുതൽ അധ്വാനം, ചെയ്ത ജോലിക്കുള്ള അംഗീകാരം എന്നിവ പ്രതീക്ഷിക്കുക. ദൂരയാത്രകൾ, തത്വ ചിന്ത, ആത്മീയത, എഴുത്ത്, വായന, ഉയർന്നക പഠനം, പ്രസിദ്ധീകരണം, വിദേശബന്ധം എന്ന ഒൻപതാം ഭാവത്തിൽ ശുക്രൻ നിൽക്കുന്നു. ദൂരയാത്രകൾക്കുള്ള സാധ്യത നിലനിൽക്കുന്നു. ഈ യാത്രയിൽ മനം കുളിർപ്പിക്കുന്ന വ്യക്തികളെ കണ്ടെത്താൻ കഴിയണം. വിദേശ സംസ്‌കാരവുമായുള്ള ബന്ധം, പഠനം, പഠിപ്പിക്കൽ, എഴുത്ത്, പ്രസിദ്ധീകരണം എന്നിവയ്ക്കും അനുയോജ്യമായ സമയം.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)

കുടുംബം, വീട്, മാതാപിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ എന്ന നാലാം ഭാവത്തിൽ ഈ ആഴ്ച അവസാനം പൂർണ ചന്ദ്രൻ ഉദിക്കും. വീടിനുള്ളിലെ പല കാര്യങ്ങളും ചെയ്തു തീർക്കുക. വീടും, ജോലിയും തമ്മിലുള്ള ബാലൻസിംഗിനു വേണ്ടി നിരന്തരം ശ്രമിക്കും. വ്യക്തി ജീവിതത്തിനുള്ള പ്രാധാന്യം വർധിക്കും.

ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ എന്ന പത്താം ഭാവത്തിൽ ബുധൻ, സൂര്യൻ, എന്നിവ നിൽക്കുന്നു. അറിയാമല്ലോ ബുധൻ തന്റെ സ്ലോ ഡൗൺ മോദിലും ആണ്. ജോലിയിലെ സകല ആശയ വിനിമയങ്ങളിന്മേലും നല്ല ശ്രദ്ധ ഉണ്ടാവണം. നേരത്തെ അപേക്ഷിക്കുകയും, ലഭിക്കാതിരിക്കുകയും ചെയ്ത ജോലിക്ക് ഒന്ന് കൂടി അപേക്ഷിക്കാൻ അനുകൂല സമയം ആണ്. ഇപ്പോൾ ചെയ്യുന്ന ജോലിയിൽ നിന്ന് മാരുന്നതിനേക്കാൾ, പുതിയ ജോലിയുടെ സാധ്യതകളെ കുറിച്ച് പഠിക്കാൻ യോജിച്ച സമയം ആണ് ഇത്. സൂര്യൻ ഈ ഭാവത്തിൽ നില്ക്കു മ്പോൾ, ജോലിയിലെ പല മേഖലകളിലും ശ്രദ്ധ നീങ്ങും. അധികാരികൾ, മാതാപിതാക്കൾ എന്നിവർ നിങ്ങളെ കൂടുതലായി ശ്രദ്ധിക്കുന്ന അവസരമാണ്. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വന്നേക്കാം.

ദൂര യാത്രകൾ, ഉയർന്ന പഠനം, തത്വ ചിന്ത, ആത്മീയത, വിദേശ ബന്ധം, എഴുത്ത്, വായന, പ്രസിദ്ധീകരണം എന്ന ഒൻപതാം ഭാവത്തിൽ ചൊവ്വ, വ്യാഴം എന്നിവ നിൽക്കുന്നു. ദൂര യാത്രകൾ, പഠനം, പഠിപ്പിക്കൽ. പ്രസിദ്ധീകരണം എന്നിവയ്ക്ക് യോജിച്ച സമയം. ബിസിനസ് സംബന്ധമായ യാത്രകളും നടത്താം. വിദേശസംസ്‌കാരവുമായുള്ള നേർക്കാഴ്ച, തത്വ ചിന്ത, ആത്മീയത എന്നിവയോടുള്ള കൂടുതൽ താല്പര്യം എന്നിവയും ഉണ്ടാകാം.

സെക്‌സ്, തകർച്ചകൾ, രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ലോണുകൾ, ടാക്‌സ്, പാർട്ണർഷിപ്പ് എന്ന എട്ടാം ഭാവത്തിൽ ശുക്രൻ നില്ക്കുന്നു. മനസ്സിൽ ചില വ്യക്തികളോടുള്ള താല്പര്യം വർധിക്കാം. ഈ വ്യക്തികളോടുള്ള ബന്ധത്തിൽ പല പരിവർത്തനങ്ങളും സംഭവിക്കാം. സെക്ഷ്വൽ ആഗ്രഹങ്ങൾ വർധിക്കും. ധന പരമായ സഹായം പല കോണുകളിൽ നിന്നും ഉണ്ടാകാനുള്ള സാഹചര്യവും ഒത്തു വരാം.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)

സഹോദരങ്ങൾ, ആശയ വിനിമയം, ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, ടെക്‌നോളജി, മീഡിയ ഇലക്ട്രോണിക്‌സ്, അയൽക്കാർ എന്ന മൂന്നാം ഭാവത്തിൽ ഈ ആഴ്ച അവസാനം പൂർണ ചന്ദ്രൻ ഉദിക്കും. സഹോദരങ്ങളുമായുള്ള ബന്ധം ശ്രദ്ധ നേടും. അയൽക്കാർ, കമ്യുണിറ്റി എന്നിവർക്ക് വേണ്ടി ഉള്ള പദ്ധതികളിൽ സമയം ചിലവഴിക്കും. ജീവിതം നിങ്ങളെ പല ദിശകളിലേക്കും പിടിച്ചു വലിക്കുന്നതായി തോന്നാം. സ്വന്തംആശയങ്ങൾ മറ്റുള്ളവരിലേക്ക് പകര്ന്നു കൊടുക്കാൻ നല്ല ശ്രമം തന്നെ വേണ്ടി വരും. ദൂര യാത്രകൾ, തത്വ ചിന്ത, ആത്മീയത വിദേശ ബന്ധം, ഉയർന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം എന്ന ഒൻപതാം ഭാവത്തിൽ സൂര്യൻ, ബുധൻ എന്നിവ നിൽക്കുന്നു. ബുധൻ ഈ ഭാവത്തിൽ സ്ലോ ഡൗൺ മോദിൽ ആണ്. ദൂര യാത്രകൾ, വിദേശത്ത നിന്നുള്ള വ്യക്തികളുമായുള്ള ബന്ധം, പഠനം, പഠിപ്പിക്കൽ എന്നിവ ഈ ആഴ്ച പ്രതീക്ഷിക്കാം. യാത്രകളിൽ ഈ അവസരം തടസം നേരിടുന്നത് സ്വാഭാവികം ആണ്. നിയമവുമായി ഒരു നേർക്കാഴ്ചയും ഉണ്ടാകാം.

സെക്‌സ്, തകർച്ചകൾ, രൂപാന്തരം. ലോണുകൾ, പാർടണർ ഷിപ്. നിഗൂഡത, ടാക്‌സ് എന്ന എട്ടാം ഭാവത്തിൽ ചൊവ്വയും, വ്യാഴവും നിൽക്കുന്നു. കൂടുതൽ സെക്ഷ്വൽ ആഗ്രഹങ്ങൾ ഉണ്ടാകും. ധനപരമായ പല നീക്കങ്ങളും നടത്താം. ലോണുകൾ ലഭിക്കുകയോ കൊടുക്കുകയോ ആവാം. ജോയിന്റ് സ്വതുക്കളിന്മേൽ തർക്കം നടക്കാനുള്ള സാധ്യതും തള്ളിക്കളയാൻ ആവില്ല.

വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തിൽ ശുക്രൻ നിൽക്കുന്നു. ബന്ധങ്ങളിൽ കമ്മിട്‌മെന്റുകൾ നൽകും, പങ്കാളിയുമായി അടുത്ത ബന്ധം, പുതിയ എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകൾ എന്നിവയും പ്രതീക്ഷിക്കാം.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)

ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിൽ ഈ ആഴ്ച അവസാനം പൂർണ ചന്ദ്രൻ ഉദിക്കും. ധന സംബന്ധമായ പ്രോജക്ടുകളിൽ തുടക്കമോ ഒടുക്കമോ നേരിടും. അധിക ചിലവുണ്ടാകാനുള്ള സാധ്യതയും ഉണ്ടാകാം. നിങ്ങളുടെ ആത്മ വിശ്വാസം ചോദ്യം ചെയ്യപ്പെടാനുള്ള സാഹചര്യങ്ങളിലൂടെ കടന്നു പോകാം. സെക്‌സ്, തകർച്ചകൾ, രൂപാന്തരം, നിഗൂഡത, ജോയിന്റ് സ്വത്തുക്കൾ, നിക്ഷേപങ്ങൾ, മറ്റുള്ളവരുടെ സ്വത്തുക്കൾ, ലോണുകൾ, ടാക്‌സ് എന്ന എട്ടാം ഭാവത്തിൽ ബുധൻ, സൂര്യൻ എന്നിവ നിൽക്കുന്നു. ബുധൻ സ്ലോ ഡൗൺ മോദിലും ആണ്. ധനപരമായ പ്രോജക്ടുകൾക്ക് അല്പം താമസം നേരിട്ടേക്കാം. ജോയിന്റ് സ്വതുക്കളിന്മേൽ തർക്കം നടന്നേക്കാം. പങ്കാളിയുമായി സാമ്പത്തിക കാര്യങ്ങൾ ചർച്ച ചെയ്യും. ഈ ചർച്ചകളിന്മേൽ സംശയ നിവാരണം നടത്തും. ബുധൻ സ്ലോ ഡൗൺ ചെയ്തു നിൽക്കുന്ന ഈ അവസ്ഥയിൽ, മുൻവിധികൾ നടപ്പാക്കാതിരിക്കാൻ ശ്രമിക്കുക.

വിവാഹം, പങ്കാളി, നിയമത്തിനു വിധേയമായ ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തിൽ ചൊവ്വ, വ്യാഴം എന്നിവ നിൽക്കുന്നു. പുതിയ കോണ്ട്രാക്ടുകൾ, എഗ്രീമെന്റുകൾ, എന്നിവയ്ക്കുള്ള സാധ്യത. എങ്കിലും ഈ ബന്ധങ്ങളിൽ അനാവശ്യ തർക്കങ്ങളും ഉണ്ടാകാം. ആരോഗ്യം, ദിവസേന ഉള്ള ജീവിതം, സഹപ്രവർത്തകർ, ശത്രുക്കൾ, ബാധ്യതകൾ, ദിവസേന ഉള്ള ജീവിതം, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ ശുക്രൻ നിൽക്കുന്നു. ജോലി സ്ഥലത്ത് അനുകൂലമായ സാഹചര്യം ഉണ്ടാവാം. ക്രിയേറ്റീവ് ആയ പ്രോജക്ടുകളിൽ ജോലി ചെയാം.. ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ആഗ്രഹം ഉണ്ടാകും. ക്രിയേറ്റീവ് പ്രോജക്ടുകളിലെ നല്ല സമയം കൊണ്ട് ഈ ആഴ്ച സന്തോഷവനായിരിക്കും.

jayashreeforecast@gmail.com