- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒക്ടോബർ ഫലം
എരീസ് (മാർച്ച് 21 - ഏപ്രിൽ 19) പ്രേമം, കുട്ടികൾ, ഊഹക്കച്ചവടം, ക്രിയേറ്റിവിറ്റി, ഹോബികൾ, പഠനം, ഉല്ലാസം എന്നാ അഞ്ചാം ഭാവത്തിൽ ആദ്യ കുറെ ദിവസം ശുക്രൻ നിൽക്കും. പുതിയ പ്രേമ ബന്ധങ്ങൾ, ഉല്ലാസത്തിന് വേണ്ടി ഉള്ള പദ്ധതികൾ, കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്ക് വേണ്ടി ഉള്ള പദ്ധതികൾ, ക്രിയേറ്റിവിറ്റി കൊണ്ട് ചെയ്യാവുന്ന പ്രോജക്ടുകൾ, സ്വയം വെളിപ്പ
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
പ്രേമം, കുട്ടികൾ, ഊഹക്കച്ചവടം, ക്രിയേറ്റിവിറ്റി, ഹോബികൾ, പഠനം, ഉല്ലാസം എന്നാ അഞ്ചാം ഭാവത്തിൽ ആദ്യ കുറെ ദിവസം ശുക്രൻ നിൽക്കും. പുതിയ പ്രേമ ബന്ധങ്ങൾ, ഉല്ലാസത്തിന് വേണ്ടി ഉള്ള പദ്ധതികൾ, കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്ക് വേണ്ടി ഉള്ള പദ്ധതികൾ, ക്രിയേറ്റിവിറ്റി കൊണ്ട് ചെയ്യാവുന്ന പ്രോജക്ടുകൾ, സ്വയം വെളിപ്പെടുത്തൽ, പഠനം എന്നിവ പ്രതീക്ഷിക്കുക. ശുക്രൻ ഈ ഭാവത്തിൽ നിൽക്കു മ്പോൾ ഉണ്ടാകുന്ന പ്രേമ ബന്ധങ്ങൾ അതിന്റെ സാധ്യതകൾ എന്നിവ നന്നായി തന്നെ പരിശോധിക്കണം. ആർട്‌സ്‌ന, ക്രിയേറ്റിവിറ്റി എന്നീ പ്രോജക്ടുകളിൽ ജോലി ചെയ്യുന്നവർക്ക് നല്ല സമയം.
എട്ടാം തീയതി ശുക്രൻ ആറാം ഭാവത്തിലേക്ക് നീങ്ങും. ശത്രുക്കൾ, സഹ പ്രവർത്തകർ, ബാധ്യതകൾ, ആരോഗ്യം, ജോലി സ്ഥലം, വളർത്തു മൃഗങ്ങൾ എന്നാ വിഷയങ്ങളിൽ അനുകൂല അല്ലെങ്കിൽ ആശ്വാസകരമായ അവസ്ഥ ഉണ്ടാകണം. ജോലി സ്ഥലം മാറ്റത്തിന് വിധേയമാകും. ഭൗതികമായ മാറ്റങ്ങൾ ജോലിയിൽ പ്രതീക്ഷിക്കാം. ആർട്‌സ്‌ക, ക്രിയേറ്റിവിറ്റി എന്നാ മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ള നല്ല സമയം. ആരോഗ്യം പുതുക്കും. സൗന്ദര്യ സംരക്ഷണവും പ്രതീക്ഷിക്കാം. സഹപ്രവർത്തകർ അനുകൂലമായി നിൽക്കാം. ചൊവ്വയും ഈ ഭാവത്തിൽ നിൽക്കുന്നതിനാൽ ജോലി, ആരോഗ്യ സംരക്ഷണം എന്നിവയിൽ ശക്തി പ്രകടനം നടത്താം.
പത്താം തീയതി നിങ്ങളുടെ ഏഴാം ഭാവത്തിൽ സ്ലോ ഡൗൺ മോദിൽ നിന്നിരുന്ന ബുധൻ നേരെ നീങ്ങി തുടങ്ങും. വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, നിയമത്തിനു വിധേയമായ ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കൊണ്ട്രക്ടുകൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്നാ എഴാം ഭാവത്തിൽ അൽപ്പ കാലമായി അനുഭവ പെട്ടിരുന്ന തടസങ്ങൾ നീങ്ങിയതായി തോന്നാം. പല വിധമായ ബന്ധങ്ങളിൽ പല തരം നീക്കങ്ങൾ നടക്കാം. ബുധൻ നേരെ നീങ്ങുന്നത് വരേ ഈ ഭാവത്തിലെ പ്രധാന വിഷയങ്ങളിൽ തീരുമാനം എടുക്കുന്നതിനെക്കാൾ നല്ലതാണു അവയെ കുറിച്ച് റിസേർച്ച് മാത്രം നടത്തുന്നത്.
പതിമൂന്നാം തീയതി നിങ്ങളുടെ ഏഴാം ഭാവത്തിൽ ബുധനോടും, സൂര്യനോടും ഒപ്പം ന്യു മൂൺ വന്നെത്തും. വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, നിയമത്തിനു വിധേയമായ ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കൊണ്ട്രക്ടുകൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്നാ എഴാം ഭാവത്തിൽ പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കുക. പുതിയ എഗ്രീമെന്റുകൾ അവയിലേക്ക് വഴി തെളിക്കുന്ന സംഭവങ്ങൾ എന്നിവ പ്രതീക്ഷിക്കാം. ബന്ധങ്ങൾ, പല തരത്തിൽ ഉള്ളവ ഉണ്ടാകാം
ഇരുപത്തി നാലാം തീയതി സൂര്യൻ നിങ്ങളുടെ എട്ടാം ഭാവത്തിലേക്ക് നീങ്ങും. സെക്‌സ്, തകർച്ചകൾ, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, പാർട്ണർ ഷിപ്, രൂപാന്തരം, നിഗൂഡത, മറ്റുള്ളവരുടെ കഴിവുകൾ എന്നാ വിഷയങ്ങളിൽ പുതിയ മാറ്റങ്ങൾ വരാം. ബന്ധങ്ങളിൽ പുതിയ ചലനങ്ങൾ, മറ്റുള്ളവരുടെ നിക്ഷേപവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, ലോണുകൾ, ടാക്‌സ് എന്നിവയെ കുറിച്ചുള്ള ആലോചന എന്നിവ പ്രതീക്ഷികുക.
ഇരുപത്തി ഏഴാം തീയതി നിങ്ങളുടെ രണ്ടാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്നാ വിഷയങ്ങളിൽ പുതിയ ധന സമ്പാദന മാർഗംല, അധിക ചെലവ്, കൂടുതൽ അധ്വാനം, ധന പരമായ അച്ചടക്കം എന്നിവയിലേക്ക് ശ്രദ്ധ നീങ്ങാം.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
എട്ടാം തീയതി വരെ നിങ്ങളുടെ നാലാം ഭാവത്തിൽ ശുക്രൻ നിൽക്കും. വീട്, കുടുംബം, മാതാ പിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ എന്നാ വിഷയങ്ങളിൽ നല്ല ഒരു അവസ്ഥയാണ് കാണുന്നത്, വീട് വിൽപന, വാങ്ങൽ, മാറ്റം, വൃത്തിയാക്കൽ എന്നിവ നടക്കാം. ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ എന്നിവയ്ക്കും സാധ്യത കാണുന്നു. മാതാവിനോടുള്ള ശ്രദ്ധ, പിതാവിനോടുള്ള വിധേയത്വം, പൂർവികരെ സ്മരിക്കൽ എന്നിവയും നടക്കാം.
ഒൻപതാം തീയതി നിങ്ങളുടെ അഞ്ചാം ഭാവത്തിലേക്ക് ശുക്രൻ നീങ്ങും. പ്രേമം, കുട്ടികൾ, ഊഹക്കച്ചവടം, ക്രിയേറ്റിവിറ്റി, ഹോബികൾ, പഠനം, ഉല്ലാസം എന്നാ വിഷയങ്ങളിൽ നല്ല തുടക്കം പ്രതീക്ഷിക്കുക, പുതിയ പ്രേമ ബന്ധങ്ങൾ, ഉല്ലാസത്തിന് വേണ്ടി ഉള്ള പദ്ധതികൾ, കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവക്ക് വേണ്ടി ഉള്ള പദ്ധതികൾ, ക്രിയേറ്റിവിറ്റി കൊണ്ട് ചെയ്യാവുന്ന പ്രോജക്ടുകൾ, സ്വയം വെളിപ്പെടുത്തൽ, പഠനം എന്നിവ പ്രതീക്ഷിക്കുക. ശുക്രൻ ഈ ഭാവത്തിൽ നിൽക്കുമ്പോൾ ഉണ്ടാകുന്ന പ്രേമ ബന്ധങ്ങൾ അതിന്റെ സാധ്യതകൾ എന്നിവ നന്നായി തന്നെ പരിശോധിക്കണം. ആർട്‌സ്‌ന, ക്രിയേറ്റിവിറ്റി എന്നീ പ്രോജക്ടുകളിൽ ജോലി ചെയ്യുന്നവർക്ക് നല്ല സമയം. അഞ്ചാം ഭാവത്തിൽ ചൊവ്വയും നിൽക്കുന്നു സ്വന്തം കഴിവുകൾ വെളിപ്പെടുത്തുവാൻ അനുയോജ്യമായ അവസരം, പുതിയ പ്രേമ ബന്ധങ്ങൾ, നെറ്റ് വർകിങ് വഴി ലഭിക്കുന്ന കെണ്ട്രാക്ടുകൾ, കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നിന്നുള്ള സന്തോഷം സ്‌പോർസ് സംരംഭങ്ങൾ, എന്നിവയും ഉണ്ടാകാം.
ശത്രുക്കൾ, സഹ പ്രവർത്തകർ, ബാധ്യതകൾ, ആരോഗ്യം, ജോലി സ്ഥലം, വളർത്തു മൃഗങ്ങൾ എന്നാ ആറാം ഭാവത്തിൽ ബുധൻ സ്ലോ ഡൗൺ മോദിൽ നിൽക്കുന്നു. ഈ അവസ്ഥ എട്ടാം തീയതി വരെ പ്രതീക്ഷിക്കാം. അത് വരെ ജോലി സ്ഥലത്ത് അല്പം ആശങ്ക സ്വഭാവികമായിരിക്കും. ടീം ജോലികളിൽ തടസം നേരിടാം, സഹ പ്രവർത്തകരോടുള്ള ബന്ധത്തിൽ സംശയം ഉണ്ടാകാം. ആരോഗ്യകാര്യത്തിലെ കൂടുതൽ ശ്രദ്ധയും ബുധന്റെ സ്ലോ ഡൗൺ സമയത്ത് പ്രതീക്ഷിക്കാം. എന്നാൽ ഒൻപതാം തീയതി ബുധൻ സ്ലോ ഡൗൺ ഉപേക്ഷിക്കുമ്പോൾ ഈ ഭാവത്തിൽ ഉണ്ടായിരുന്ന തടസങ്ങൾ, ആശങ്കകൾ ഒരു പരിധി വരെ നീങ്ങിയതായി കാണേണ്ടതാണ്. പുതിയ ജോലിയെ കുറിച്ചുള്ള ചിന്ത, എഴുത്ത്, ആശയ വിനിമയം, ഇലക്ട്രോനിക്‌സ്, ടെക്‌നോളജി എന്നിവയിൽ ജോലി ചെയ്യുന്നവർക്കുള്ള നല്ല സമയം.
പതിനാലാം തീയതി നിങ്ങളുടെ ആറാം ഭാവത്തിൽ ബുധനോടും, സൂര്യനോടും ഒപ്പം ന്യു മൂൺ വന്നെത്തും. ജോലിയിലെ പുതിയ തുടക്കങ്ങൾ, ആരോഗ്യ കാര്യത്തിലെ പുതിയ നീക്കങ്ങൾ, പുതിയ ഡയറ്റ്, വളർത്തു മൃഗങ്ങളോടുള്ള ശ്രദ്ധ, ജീവ കാരുണ്യ പ്രവർത്തനങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
ഇരുപത്തിനാലാം തീയതി സൂര്യൻ നിങ്ങളുടെ ഏഴാം ഭാവത്തിലേക്ക് നീങ്ങും. വിവാഹം, പങ്കാളി, നിയമത്തിനു വിധേയമായ ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കൊണ്ട്രക്ടുകൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്നാ വിഷയങ്ങളിൽ പുതിയ തുടക്കങ്ങൾ ഉണ്ടാകാം. പുതിയ എഗ്രീമെന്റുകൾ, കൊണ്ട്രക്ടുകൾ, ബന്ധങ്ങളിൽ കൂടുതൽ ശ്രദ്ധ, അവയുടെ പുരോഗമനത്തിന് വേണ്ട നടപടികൾ, പുതിയ പ്രേമ ബന്ധങ്ങൾ എന്നിവയും ഉണ്ടാകാം.
ഇരുപത്തി ഏഴാം തീയതി നിങ്ങളുടെ ഒന്നാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര എന്നാ വിഷയങ്ങളിൽ പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കുക. തുടക്കമോ ഒടുക്കമോ പ്രതീക്ഷിക്കാം. ധനപരമായ നീക്കങ്ങളും പ്രതീക്ഷിക്കുക. വ്യക്തിത്വം, ലുക്‌സ്, ആരോഗ്യം എന്നിവ മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ ഉണ്ടാകാം.
ജമിനി (മെയ് 21 - ജൂൺ 20)
എട്ടാം തീയതി വരെ നിങ്ങളുടെ മൂന്നാം ഭാവത്തിൽ ശുക്രൻ നിൽക്കും. ആശയ വിനിമയം, സഹോദരങ്ങൾ, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയൽക്കാർ, മീഡിയ, ഇലക്ട്രോനിക്‌സ്, നെറ്റ് വർകിങ്, എഴുത്ത്, വായന, എന്നാ വിഷയങ്ങളിൽ പല നീക്കങ്ങളും പ്രതീക്ഷിക്കാം. ചെറു യാത്രകൾ, സഹോദരങ്ങൾ, ബന്ധുക്കൾ എന്നിവരുമായുള്ള ആശയ വിനിമയം, ചെറു ട്രെയിനിങ്ങുകൾ, അയൽക്കാരുടെ കൂടെ ഉള്ള ജോലികൾ, കൂടുതൽ നെറ്റ് വർകിങ്, മീഡിയയിൽ ഉള്ള പ്രവർത്തനങ്ങൾ, എഴുത്ത്, വായന എന്നിവയുമായി ഉള്ള പ്രവർത്തനങ്ങൾ എന്നിവ പ്രതീക്ഷിക്കാം.
ഒൻപതാം തീയതി നിങ്ങളുടെ നാലാം ഭാവത്തിലേക്ക് ശുക്രൻ നീങ്ങും. ചൊവ്വ, വ്യാഴം എന്നിവ നേരത്തെ തന്നെ ഈ ഭാവത്തിൽ നിൽക്കുന്നു. വീട്, കുടുംബം, മാതാ പിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ, എന്നാ വിഷയങ്ങളിൽ പല നീക്കങ്ങളും പ്രതീക്ഷിക്കുക. വീട് വിൽപന, മാറ്റം, വാങ്ങൽ, റീ ലോക്കേഷൻ, വൃത്തിയാക്കൽ, എന്നിവ ഉണ്ടാകാം. പൂർവികരെ സ്മരിക്കൽ, ബന്ധു ജന സമാഗമം, എന്നിവ നടക്കാം. കുടുംബം നിങ്ങളുടെ ശ്രദ്ധ നേടി എടുക്കും. ചൊവ്വ ഈ ഭാവത്തിൽ നിങ്ങളെ അക്ഷമരാക്കാം. പക്ഷെ ഈ ഭാവത്തിൽ ക്ഷമയും അക്ഷമയും കൂടിക്കലർന്നു അനുഭവം ആയിരിക്കും ഉണ്ടാകുക. വീട്ടുകരുമോത്തുള്ള യാത്രകളും ഉണ്ടാകാം
ഒൻപതാം തീയതി വരെ ബുധൻ നിങ്ങളുടെ അഞ്ചാം ഭാവത്തിൽ സ്ലോ ഡൗൺ മോദിൽ നിൽക്കുമ്പോൾ പ്രേമം, കുട്ടികൾ, ഊഹക്കച്ചവടം, ക്രിയേറ്റിവിറ്റി, ഹോബികൾ, പഠനം, ഉല്ലാസം എന്നാ വിഷയങ്ങളിൽ അവസരങ്ങൾ ഉണ്ടായിരുന്നു. എങ്കിലും അവ നല്ല രീതിയിൽ ഉപയോഗിക്കുവാൻ കഴിഞ്ഞില്ല എന്നാ ഒരു അവസ്ഥ അനുഭവപ്പെട്ടിരുന്നിരിക്കാം എന്നാൽ ബുധൻ തന്റെ സ്ലോ ഡൗൺ അവസാനിപ്പിക്കുമ്പോൾ ഈ ഭാവത്തിലെ വിഷയങ്ങളിൽ ഒരു നല്ല മുന്നേറ്റം പ്രതീക്ഷിക്കാം. ബുധൻ ഈ ഭാവത്തിൽ നിൽക്കുമ്പോൾ ഏറ്റവും കൂടുതൽ സംഭവിക്കുന്നത് നെറ്റ് വർകിങ് ആയിരിക്കണം എന്നാണ്. അത് വഴി ലഭിക്കുന്ന കൊണ്ട്രക്ടുകൾ, ലാഭകരമായ ബന്ധങ്ങൾ, ഈ ഭാവത്തിൽ സൂര്യനും നിൽക്കുന്നു, പുതിയ ബന്ധങ്ങൾ, പഠിക്കാനുള്ള അവസരം, കുട്ടികളിൽ നിന്നുള്ള സന്തോഷം, യൂത്ത് ഗ്രൂപ്പുകളിൽ ഉള്ള പ്രവർത്തനം എന്നിവയും പ്രതീക്ഷിക്കുക.
പതിമൂന്നാം തീയതി നിങ്ങളുടെ അഞ്ചാം ഭാവത്തിൽ തന്നെ ന്യു മൂൺ എത്തും. പ്രേമം, കുട്ടികൾ, ഊഹ ക്കച്ചവടം, ക്രിയേറ്റിവിറ്റി , ഹോബികൾ, പഠനം, ഉല്ലാസം എന്നാ വിഷയങ്ങൾ പിന്നെയും ശക്തി പ്രാപിക്കും. പുതിയ സംരംഭങ്ങൾ, പുതിയ പ്രേമ ബന്ധങ്ങൾ അല്ലെങ്കിൽ നിലവിൽ ഉള്ള ബന്ധങ്ങളുടെ ശക്തിപ്പെടൽ, പുതിയ ഹോബികൾ എന്നിവയും പ്രതീക്ഷിക്കാം.
ഇരുപത്തിനാലാം തീയതി സൂര്യൻ നിങ്ങളുടെ ആറാം ഭാവത്തിലേക്ക് എത്തും. ജോലി, ആരോഗ്യം, സഹ പ്രവർത്തകർ, ശത്രുക്കൾ, ബാധ്യതകൾ, ദിവസേന ഉള്ള ജീവിതം, വളർത്തു മൃഗങ്ങൾ എന്നാ വിഷയങ്ങളിൽ പുതുക്കം ഉണ്ടാകും. പുതിയ ജോലിക്ക് വേണ്ടി ഉള്ള അവസരങ്ങൾ, ചെറിയ പ്രോജക്ടുകൾ, ആരോഗ്യത്തിലെ ശ്രദ്ധ, ആരോഗ്യം മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ, എന്നിവ ഉണ്ടാകും.
ഇരുപത്തി ഏഴാം തീയതി നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒറ്റപ്പെടൽ, ദൂര ദേശ വാസം, നിഗൂഡത, ആത്മീയത, ബെഡ് പ്ലെഷേഴ്‌സ് എന്നാ വിഷയങ്ങളിൽ പലതും തെളിഞ്ഞു വരും. ഉള്ളിൽ നിറഞ്ഞ സ്വപ്‌നങ്ങൾ, അവ രഹസ്യ സന്ദേശങ്ങൾ കൈമാറാം, കൂടുതൽ പ്രാർത്ഥന, ധ്യാനം എന്നിവയിലേക്ക് മനസ് നീങ്ങും.
കാൻസർ (ജൂൺ 21 - ജൂലൈ 22)
എട്ടാം തീയതി വരെ ശുക്രൻ നിങ്ങളുടെ രണ്ടാം ഭാവത്തിൽ നിൽക്കും. ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്നാ വിഷയങ്ങളിൽ ഈ ഭാവത്തിൽ നിന്ന ശുക്രൻ തന്റെ സ്ലോ ഡൗൺ തന്ത്രവുമായി നിങ്ങളിൽ പലർക്കും സാമ്പത്തിക പരാധീനത നൽകിക്കൊണ്ടിരുന്നു. തന്റെസ്ലോ ഡൗൺ നിർത്തിയതിൻ ശേഷവും ധനകാര്യം അവസരങ്ങൾ കൊണ്ടു വരുന്നതല്ലാതെ ഒരു തീരുമാനത്തിൽ എത്തിയതായി പലർക്കും തോന്നിയതുമില്ല. എങ്കിലും ആദ്യ ആഴ്ച കൂടുതൽ അവസരങ്ങൾ പ്രപഞ്ചം നിങ്ങളിലേക്ക് കൊണ്ട് വരും. കൂടുതൽ ചർച്ചകൾ, രണ്ടാം ജോലി, അധിക ജോലി എന്നിവയ്ക്കുള്ള സാധ്യതകൾ ആദ്യ ആഴ്ച പ്രതീക്ഷിക്കുക, അവസരങ്ങൾ നന്നായി ഉപയോഗിക്കുക. അവ ഇന്നല്ലെങ്കിൽ അടുത്ത് തന്നെ ഫലം കാണുന്നതാണ്. വിലയേറിയ വസ്തുക്കൾ വാങ്ങുക, അധിക ചിലവുണ്ടാകുക എന്നാ സാധ്യതയും നില നിൽക്കുന്നു.
ഒൻപതാം തീയതി നിങ്ങളുടെ രണ്ടാം ഭാവത്തിൽ നിൽക്കുന്ന ശുക്രൻ മൂന്നാം ഭാവത്തിലേക്ക് എത്തും ആ ഭാവത്തിൽ നേരത്തെ തന്നെ ചൊവ്വ, വ്യാഴം എന്നിവ നിൽക്കുന്നു. സഹോദരങ്ങൾ ആശയ വിനിമയം, ടെക്‌നോളജി, മീഡിയ, ഇലക്ട്രോനിക്‌സ്, എഴുത്ത്, വായന, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ എന്നാ വിഷയങ്ങളിൽ ഒരു എടുത്തെറിയൽ തന്നെ അനുഭവപ്പെടും. സഹോദരങ്ങളുമായുള്ള ആശയവിനിമയത്തിൽ ശക്തിപ്രകടനം നടത്തും. മീഡിയയിൽ ഉള്ള കൂടുതൽ പ്രവർത്തങ്ങൾ, ആശയ വിനിമയം ആവശ്യമുള്ള പ്രോജക്ടുകൾ, ചെറു യാത്രകൾ, ചെറുട്രെയിനിങ്ങുകൾ, എന്നിവ പ്രതീക്ഷിക്കാം. ചൊവ്വ ഈ ഭാവത്തിൽ നിൽക്കുമ്പോൾ ശാരീരിരിക അസ്വസ്ഥതകൾ സ്വാഭാവികമാണ്. ഈ ട്രാന്‌സിനറ്റ് നീങ്ങുമ്പോൾ ആ അസ്വസ്ഥതകളും നീങ്ങിക്കൊള്ളും. കൂടുതൽ നെറ്റ് വർകിങ്, അയൽക്കാർക്ക് വേണ്ടി ഉള്ള പദ്ധതികൾ, പഠനം, എഴുത്ത്, വായന എന്നിവ പ്രതീക്ഷിക്കുക.
ഒൻപതാം തീയതി വരെ നിങ്ങളുടെ നാലാം ഭാവത്തിൽ ബുധൻ തന്റെ സ്ലോ ഡൗൺ നടത്തിക്കൊണ്ടിരിക്കുന്നു. വീട്, കുടുംബം, മാതാ പിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ എന്നാ വിഷയങ്ങളിൽ വീട്, വിൽപന, മാറ്റം, വാങ്ങൽ, വൃത്തിയാക്കൽ, ബന്ധുക്കളോടുള്ള സംസാരം എന്നിവയിൽ അൽപ, സ്വൽപം കഷ്ടത നേരിട്ടവർക്കുള്ള ബുധൻ തന്റെ സ്ലോ ഡൗൺ നിർത്തുമ്പോൾ അൽപം ആശ്വാസം ലഭിക്കുന്നതാണ്.
പതിമൂന്നാം തീയതി നിങ്ങളുടെ നാലാം ഭാവത്തിൽ തന്നെ ന്യു മൂൺ എത്തും. കുടുംബം, വീട്, മാതാ പിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ എന്നാ വിഷയങ്ങളിൽ ആദ്യമേ തന്നെ ബുധൻ, സൂര്യൻ എന്നിവ നിൽക്കുന്നു. അതിനൊപ്പം ന്യു മൂൺ കൂടി എത്തുമ്പോൾ ഒരു ട്രിപ്പിൾ ഡോസ് ആയി അനുഭവപ്പെടും. പുതിയ തുടക്കമോ ഒടുക്കമോ പ്രതീക്ഷിക്കാം. വീട് മാറ്റം, വില്പന, വാങ്ങൽ, വൃത്തിയാക്കൽ എന്നാ പല കാര്യങ്ങളിലും ശ്രദ്ധ നീങ്ങും.
ഇരുപത്തി നാലാം തീയതി നിങ്ങളുടെ അഞ്ചാം ഭാവത്തിലേക്ക് സൂര്യൻ എത്തും. പ്രേമം, കുട്ടികൾ, ഊഹ ക്കച്ചവടം, ക്രിയേറ്റിവിറ്റി, ഹോബികൾ, പഠനം, ഉല്ലാസം എന്നീ വിഷയങ്ങൾ പെട്ടന്ന് ശ്രദ്ധ നേടും. കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നിന്നുള്ള സന്തോഷം, അവരിൽ നിന്നുള്ള നല്ല വാർത്തകൾ, ഹോബികൾ, റൊമാൻസ്, പഠനം, സ്വന്തം കഴിവുകൾ വെളിപ്പെടുത്തൽ എന്നിവ എല്ലാം പ്രതീക്ഷിക്കുക. പുതിയ സംരംഭങ്ങൾ, പുതിയ പ്രേമ ബന്ധം, കൂടുതൽ നെറ്റ് വർകിങ്, ഉല്ലാസത്തിന് വേണ്ടി ഉള്ള പദ്ധതികൾ എന്നിവയ്‌ക്കെല്ലാം അനുകൂല സാഹചര്യങ്ങൾ പ്രപഞ്ചം നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു.
ഇരുപത്തി ഏഴാം തീയതി നിങ്ങളുടെ പതിനൊന്നാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്നാ വിഷയങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ നീങ്ങും. സുഹൃദ് ബന്ധങ്ങളിൽ കർശന നിലപാട് സ്വീകരിക്കും. ബന്ധങ്ങളിൽ തുടക്കമോ ഒടുക്കമോ നേരിടും. ബന്ധങ്ങളിൽ സ്ഥിരത നേടുന്നതായിരിക്കും കൂടുതൽ ശ്രദ്ധ. ജീവ കാരുണ്യ പ്രവർത്തനങ്ങൾ പ്രതീക്ഷിക്കാം.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര എന്നാ ഒന്നാം ഭാവത്തിൽ ആദ്യ ആഴ്ച ശുക്രൻ നിൽക്കും. സൗന്ദര്യം മെച്ചപ്പെടുത്തും. പുതിയ ബന്ധങ്ങൾ, പുതിയ തുടക്കങ്ങൾ എന്നിവ പ്രതീക്ഷിക്കുക. ഒൻപതാം തീയതി ശുക്രൻ നിങ്ങളുടെ രണ്ടാം ഭാവത്തിലേക്ക് നീങ്ങും. ധനം, വസ്തുവകകൾ, നിങ്ങളുടെ മൂല്യം എന്നാ വിഷയങ്ങളിൽ പുതിയ അവസരങ്ങൾ ഉണ്ടാകാം, അധിക ചിലവും ഉണ്ടാകാം, വിലയേറിയ വസ്തുക്കൾ വാങ്ങാം, ധനപരമായ കൂടുതൽ നീക്കങ്ങൾ പ്രതീക്ഷിക്കുക. ഈ ഭാവത്തിൽ ചൊവ്വയും വ്യാഴവും കൂടി നിൽക്കുമ്പോൾ വളരെ അധികം നാളുകൾ ധന പരമായ നീക്കങ്ങൾക്ക് കൂടുതൽ സാധ്യത ഉണ്ടാകും. അധിക ജോലി, രണ്ടാം ജോലി, കഠിന അധ്വാനം ചെയ്യാനുള്ള ഊർജ്ജം എന്നിവ പലർക്കും പല രീതിയിൽ അനുഭവപ്പെടാം. പുതിയ അവസരങ്ങൾ ഈ വിഷയത്തിൽ തന്നെ ഉണ്ടാകാം.
ഒൻപതാം തീയതി വരെ ബുധൻ നിങ്ങളുടെ മൂന്നാം ഭാവത്തിൽ സ്ലോ ഡൗൺ മോഡ് തുടരും. സഹോദരങ്ങൾ, ആശയ വിനിമയം, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, മീഡിയ, ഇലക്ട്രോനിക്‌സ്, എഴുത്ത്, വായന, അയൽക്കാർ, നെറ്റ് വർകിങ് എന്നാ വിഷയങ്ങളിൽ ഒൻപതാം തീയതി വരെ അത്ര സുഖപ്രദമല്ലാത്ത അവസ്ഥകൾ ഉണ്ടാകാം എങ്കിലും, ബുധൻ തന്റെ സ്ലോ ഡൗൺ അവസാനിപ്പിക്കുമ്പോൾ ഈ ഭാവത്തിലെ വിഷയങ്ങളിൽ ഒരു മുന്നേറ്റം കാണാവുന്നതാണ്. ആശയ വിനിമയം ആവശ്യമുള്ള പ്രോജക്ടുകൾ, മീഡിയയുമായി ബന്ധപ്പെട്ട വിഷയങ്ങൾ, ചെറു യാത്രകൾ, അയൽക്കാർക്ക് വേണ്ടി ഉള്ള പ്രോജക്ടുകൾ, നെറ്റ് വർകിങ്, എഴുത്ത്, പ്രസിദ്ധീകരണം എന്നാ വിഷയങ്ങളിൽ നിങ്ങൾക്കുണ്ടായിരുന്ന അവസരങ്ങളുടെ പരിധിവർധിച്ചത് പോലെ തോന്നാം. ഈ അവസരം നന്നായി ഉപയോഗിക്കുക.
പതിമൂന്നാം തീയതി നിങ്ങളുടെ മൂന്നാം ഭാവത്തിൽ ന്യു മൂൺ എത്തും. സഹോദരങ്ങൾ, ആശയ വിനിമയം, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, മീഡിയ, ഇലക്ട്രോനിക്‌സ്, എഴുത്ത്, വായന, അയൽക്കാർ, നെറ്റ് വർകിങ് എന്നാ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ നീങ്ങുന്നതാണ്. സഹോദരങ്ങളുമായുള്ള ബന്ധം ശ്രദ്ധ നേടും. കൂടുതൽ ആശയ വിനിമയങ്ങൾ, ചെറു യാത്രകൾ, അയൽക്കാർക്ക് വേണ്ടി ഉള്ള പദ്ധതികൾ എന്നിവയും ഉണ്ടാകാം.
ഇരുപത്തിനാലാം തീയതി സൂര്യൻ നിങ്ങളുടെ നാലാം ഭാവത്തിലേക്ക് നീങ്ങും. കുടുംബം, വീട്, മാതാ പിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ എന്നാ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ നീങ്ങും. വീട് വിൽപന, വാങ്ങൽ, അറ്റ കുറ്റ പണികൾ, അലങ്കരിക്കൽ എന്നിവ ചെയ്യാം. ബന്ധു ജനങ്ങളുമായുള്ള ബന്ധം ചർച്ചക്ക് വെക്കും. മാതാവിനോടുള്ള കൂടുതൽ ശ്രദ്ധ, പിതാവിനോടുള്ള കൂടുതൽ ബന്ധം. ബന്ധു ജന സമാഗമം, പൂർവികരെ സ്മരിക്കൽ എന്നിവയ്ക്കും സാധ്യത ഉണ്ടാകുന്നതാണ്. നാലാം ഭാവത്തിലെ വിഷയങ്ങളിൽ പല വശങ്ങളും തെളിഞ്ഞു വരും.
ഇരുപത്തി ഏഴാം തീയതി നിങ്ങളുടെ പത്താം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്നാ വിഷയങ്ങളിൽ തുടക്കമോ ഒടുക്കമോ നേരിടാം. ചെയ്തിരുന്ന ജോലിയിൽ മാറ്റങ്ങൾ, മാതാ പിതാക്കൾ, അധികാരികൾ എന്നിവരുടെ ശ്രദ്ധയിൽപെടൽ, ജോലിയിലെ പുതിയ നീക്കങ്ങൾ, വിതച്ച വിത്തുകൾക്ക് അനുയോജ്യമായ ഫലം ലഭിക്കൽ എന്നിവയും ഉണ്ടാകും.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ദൂര ദേശ വാസം, ഒറ്റപ്പെടൽ, ആത്മീയത, പ്രാർത്ഥന, ധ്യാനം, ബെഡ് പ്ലെഷേഴ്‌സ്, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിൽ ശുക്രൻ ആദ്യ ആഴ്ച നിൽക്കും. ഏതു ഗ്രഹം ഈ ഭാവത്തിൽ നിന്നാലും മാനസികമായ സമ്മർങ്ങളെ സൂചിപ്പിക്കുന്നു. പ്രത്യേകിച്ചു ശുക്രൻ ഈ ഭാവത്തിൽ നിൽക്കുമ്പോൾ എന്തുകൊണ്ടോ നിങ്ങൾ പിന്നോക്കം നിൽക്കാൻ ആഗ്രഹിക്കുന്നു എന്നാണ് കാണാൻ കഴിയുന്നത്. അതിനാൽ കൂടുതൽ നിഗൂഡമായ വിഷയങ്ങൾ വഴി ജീവിതത്തെ അടുത്തറിയാൻ ശ്രമിക്കും. പ്രാർത്ഥന, ധ്യാനം, നിഗൂഡ വിഷയങ്ങൾ എന്നിവയിലേക്ക് ശ്രദ്ധ നീങ്ങും. മനസ്സിൽ ഒളിപ്പിച്ചു വച്ച വികാരങ്ങൾ രഹസ്യമായി തന്നെ സൂക്ഷിക്കുകയും ചെയ്യും. ജീവ കാരുണ്യ പ്രവർത്തനങ്ങൾ പ്രതീക്ഷിക്കാം.
എട്ടാം തീയതി ശുക്രൻ നിങ്ങളുടെ ഒന്നാം ഭാവത്തിലേക്ക് നീങ്ങും. നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര എന്നാ ഒന്നാം ഭാവത്തിൽ കൂടുതൽ പ്രകാശം പരക്കും. സൗന്ദര്യം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ, കൂടുതൽ ജന പ്രീതി, അത് വഴി ഉണ്ടാകുന്ന അവസരങ്ങൾ, പുതിയ ബിസിനസ്, വ്യക്തി പരമായ ബന്ധങ്ങൾ എന്നിവയും ഉണ്ടാകാം. ഈ ഭാവത്തിൽ വ്യാഴവും, ചൊവ്വയും നിൽക്കുന്നു. വ്യാഴം അടുത്ത വർഷത്തിന്റെ പകുതിയിലും ഈ ഭാവത്തിൽ നിൽക്കുമ്പോൾ ശരീര ഭാരം വർധിക്കാൻ സാധ്യത ഉണ്ട്. ഈ മൂന്നു ഗ്രഹങ്ങളും മൂന്നു വിധത്തിൽ നിങ്ങളെ സ്വാധീനിക്കുമ്പോൾ, അൽപം പതറിപോകാനുള്ള സാധ്യതയും കാണും. പ്രത്യേകിച്ച് വ്യാഴം ഒന്നാം ഭാവത്തിൽ നിൽക്കുമ്പോൾ എന്തിനെയും പൊലിപ്പിച്ചു കാണിക്കാനുള്ള വ്യഗ്രത കാണിക്കാം. എന്തിലും ഏതിലും ഉള്ള അതൃപ്തിയും അടക്കാൻ ശ്രമിക്കുക. ആരോഗ്യത്തിലെ പുതിയ നീക്കങ്ങൾ പിന്നീട് ഫലവത്തായി കാണപ്പെടുന്നതാണ്.
ഒൻപതാം തീയതി വരെ ബുധൻ നിങ്ങളുടെ രണ്ടാം ഭാവത്തിൽ പിണങ്ങി നിൽക്കും. ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്നാ രണ്ടാം ഭാവത്തെ ഈ പിണക്കത്തിന് അവിടെ നിൽക്കുന്ന സൂര്യൻ ആക്കം കൂട്ടുക അല്ലാതെ വേറൊന്നും ചെയ്യുകയുമില്ല. എന്നാൽ ബുധൻ തന്റെ സ്ലോ ഡൗൺ അവസാനിപ്പിക്കുമ്പോൾ ഈ ഭാവത്തിലെ വിഷയങ്ങളിൽ നേരിട്ട് കൊണ്ടിരുന്ന തടസങ്ങൾക്ക് കുറവ് അനുഭവപ്പെടുന്നതായി തോന്നാം. മനസ്വതി ചലിച്ചു കൊണ്ടേയിരിക്കും. കൂടുതൽ ജോലി, രണ്ടാം ജോലി, കഠിന അധ്വാനം എന്നിവ പ്രതീക്ഷിക്കുക. പതിമൂന്നാം തീയതി നിങ്ങളുടെ രണ്ടാം ഭാവത്തിൽ തന്നെ ന്യു മൂൺ എത്തും. ധനം വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്നാ വിഷയങ്ങളിൽ തുടക്കമോ ഒടുക്കമോ നേരിടാം. പുതിയ ധന സമ്പാദന മാർഗങ്ങൾ, മൂല്യ വർധനയെ ലക്ഷ്യമാക്കി ഉള്ള പദ്ധതികൾ, നിങ്ങളുടെ കഴിവ് തെളിയിക്കേണ്ട അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക. ഈ അവസ്ഥയെ നിങ്ങൾ വളരെ വികാര ഭരിതമായി തന്നെ നേരിടും, എന്നാൽ ആ പ്രലോഭനത്തെ കർശനമായി ഒഴിവാക്കുക. പ്രത്യേകിച്ചും മറ്റുള്ളവർ നിങ്ങളുടെ കഴിവുകളെ ചോദ്യം ചെയ്യുന്ന അവസ്ഥയിൽ. വിർഗോസ് ഇപ്പോഴും അനാവശ്യമായ പ്രെഫക്ഷന് വേണ്ടി ആഗ്രഹിക്കുന്നത് സാഹചര്യങ്ങളെ നിങ്ങൾക്ക് എതിരെ ആക്കാൻ മാത്രമേ സഹായിക്കൂ എന്ന് മനസിലാക്കുക. അൽപ്പ സ്വൽപം അട്ജസ്ടുമെന്റുകൾ ആവാം.
ഇരുപത്തി നാലാം തീയതി സൂര്യൻ നിങ്ങളുടെ മൂന്നാം ഭാവത്തിലേക്ക് നീങ്ങും. സഹോദരങ്ങൾ, ആശയ വിനിമയം, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, മീഡിയ, ഇലക്ട്രോനിക്‌സ്, എഴുത്ത്, വായന, അയൽക്കാ ർ, നെറ്റ് വർകിങ് എന്നാ മൂന്നാം ഭാവത്തിൽ സഹോദരങ്ങളുമായുള്ള സംസാരം ശ്രദ്ധ നേടും. ബന്ധങ്ങളിൽ ഉണ്ടായിരുന്ന കുറവുകളെ നിരീക്ഷിക്കും. കൂടുതൽ ആശയ വിനിമയം, ചെറിയ പ്രോജക്ടുക്ടുകൾ, ചെറു കോഴ്‌സുകൾ, മീഡിയയിൽ ഉള്ള പ്രവർത്തനനങ്ങൾ, നെറ്റ് വർകിങ്, എഴുത്ത്, വായന എന്നിവ പ്രതീക്ഷിക്കുക.
ഇരുപത്തി ഏഴാം തീയതി നിങ്ങളുടെ ഒൻപതാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. ദൂര യാത്രകൾ, ഉയർന്ന പഠനം, ആത്മീയത, തത്വ ചിന്ത, വിദേശ ബന്ധം, എഴുത്ത്, പ്രസിദ്ധീകരണം എന്നാ വിഷയങ്ങളിൽ പുതിയ നീക്കങ്ങൾ പ്രതീക്ഷിക്കുക. പഠനം, പഠിപ്പിക്കൽ, എഴുത്ത്, പ്രസിദ്ധീകരണം, വിദേശ ബന്ധം, ദൂര യാത്രകൾ എന്നാ വിഷയങ്ങളിൽ ശക്തമായ നീക്കങ്ങൾ ഉണ്ടാകാം.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
എട്ടാം തീയതി വരെ നിങ്ങളുടെ പതിനൊന്നാം ഭാവത്തിൽ ശുക്രൻ നിൽക്കും. കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്നാ വിഷയങ്ങളിൽ പുതിയ നീക്കങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. ലാഭങ്ങൾ, സ്വപ്‌നങ്ങൾ എന്നിവയിലേക്ക് അടുക്കുന്നതായി തോന്നുന്നു. പുതിയ ടീം ജോലികൾ, ജീവ കാരുണ്യ പ്രവർത്തനങ്ങൾ, കൂട്ട്കാരുടെ കൂടെ ഉള്ള നല്ല സമയം. എന്നിവ ആദ്യ ആഴ്ചയിൽ പ്രതീക്ഷിക്കുക.
എട്ടാം തീയതിക്ക് ശേഷം ശുക്രൻ അതീവ നിഗൂഡമായ പന്ത്രണ്ടാം ഭാവത്തിലേക്ക് നീങ്ങും. രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ദൂര ദേശ വാസം, ഒറ്റപ്പെടൽ, ആത്മീയത, പ്രാർത്ഥന, ധ്യാനം, ബെഡ് പ്ലെഷേഴ്‌സ്, നിഗൂഡത എന്നീ വിഷയങ്ങളിലേക്ക് ശ്രദ്ധ നീങ്ങും. ഏതു ഗ്രഹം ഈ ഭാവത്തിൽ നിന്നാലും മാനസികമായ സമ്മർദങ്ങളെ സൂചിപ്പിക്കുന്നു. പ്രത്യേകിച്ചു ശുക്രൻ ഈ ഭാവത്തിൽ നിൽക്കുമ്പോൾ എന്തുകൊണ്ടോ നിങ്ങൾ പിന്നോക്കം നിൽക്കാൻ ആഗ്രഹിക്കുന്നു എന്നാണ് കാണാൻ കഴിയുന്നത്. അതിനാൽ കൂടുതൽ നിഗൂഡമായ വിഷയങ്ങൾ വഴി ജീവിതത്തെ അടുത്തറിയാൻ ശ്രമിക്കും. പ്രാർത്ഥന, ധ്യാനം, നിഗൂഡ വിഷയങ്ങൾ എന്നിവയിലേക്ക് ശ്രദ്ധ നീങ്ങും. മനസ്സിൽ ഒളിപ്പിച്ചു വച്ച വികാരങ്ങൾ രഹസ്യമായി തന്നെ സൂക്ഷിക്കുകയും ചെയ്യും. ജീവ കാരുണ്യ പ്രവർത്തനങ്ങൾ പ്രതീക്ഷിക്കാം. ഈ ഭാവത്തിൽ ചൊവ്വയും വ്യാഴവും നിൽക്കുമ്പോൾ ജീവിതം നിങ്ങളുടെ മേൽ കൂടുതൽ സമ്മർദങ്ങൾ കൊണ്ട് വരുന്നോ എന്നാ ആശങ്ക ഉണ്ടാകാം. എന്നാൽ പ്രപഞ്ചം നിങ്ങളുടെ മേൽ ഒരു സ്‌ട്രെസ് ടെസ്റ്റ് നടത്തുക ആണെന്ന് തിരിച്ചറിയുക. മനസ് എകാഗ്രമാക്കേണ്ട സമയമാണ് എന്നർത്ഥം, കൂടുതൽ പ്രാർത്ഥന, ധ്യാനം എന്നിവ വഴി മനസിനെ ശക്തപ്പെടുത്തും. സ്വപ്‌നങ്ങൾ നിറഞ്ഞ ഉറക്കം ഉണ്ടാകാം. ആ സന്ദേശങ്ങളെ ഓർത്തു വെക്കുക.
ഒൻപതാം തീയതി വരെ ബുധൻ നിങ്ങളുടെ ഒന്നാം ഭാവത്തിൽ സ്ലോ ഡൗൺ മോദിൽ നിൽക്കും നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര എന്നാ ഒന്നാം ഭാവത്തിൽ സൂര്യനും, ബുധനും നിൽക്കുന്നു. സ്ലോ ഡൗൺ മോദിൽ നിൽക്കുന്ന ബുധൻ മനസിനെ വ്യതിച്ചലിപ്പിക്കും ഉറപ്പ്. ചിന്തകൾ തലങ്ങും വിലങ്ങും പായും പക്ഷെ ഒൻപതാം തീയതി ബുധൻ തന്റെ സ്ലോ ഡൗൺ അവസാനിപ്പിക്കുമ്പോൾ ആലോചനകൾക്ക് അൽപം അറുതി വന്നത് പോലെ തോന്നും. ഇതിനിടയിലും ഒന്നാം ഭാവത്തിലെ വിഷയങ്ങൾക്ക് പ്രതീക്ഷ പകർന്നു കൊണ്ട് സൂര്യൻ നിങ്ങളെ സ്വാധീനിക്കും. സൗന്ദര്യം മെച്ചപ്പെടുത്തും, പുതിയ തുടക്കങ്ങൾ, കൂടുതൽ ശ്രദ്ധ, എന്ത് റിസ്‌കും എടുക്കാനുള്ള സന്നദ്ധത എന്നിവ പ്രതീക്ഷിക്കുക.
പതിമൂന്നാം തീയതി നിങ്ങളുടെ ഒന്നാം ഭാവത്തിൽ തന്നെ ന്യു മൂൺ എത്തും. പുതിയ തുടക്കങ്ങൾ, സൗന്ദര്യം മെച്ചപ്പെടുത്താനുള്ള ആലോചന, പ്രവർത്തനങ്ങൾ, പുതിയ വ്യക്തി ബന്ധങ്ങൾ, പുതിയ അനുഭവങ്ങൾ, എന്നിവ പ്രതീക്ഷിക്കുക.
ഇരുപത്തിനാലാം തീയതി സൂര്യൻ നിങ്ങളുടെ രണ്ടാം ഭാവത്തിലേക്ക് നീങ്ങും. ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്നിവയിൽ പുതിയ നീക്കങ്ങൾ പ്രതീക്ഷിക്കുക. അധിക ജോലി, കഠിന അധ്വാനം, അധിക ചില എന്നിവ നേരിടാം. ധനപരമായ അച്ചടക്കത്തിന് വേണ്ടി ശ്രമിക്കാനുള്ള അവസരങ്ങൾ ഉണ്ടാകും. ചെയ്തു കൊണ്ടിരുന്ന പ്രോജക്ടുകളിൽ ശ്രദ്ധ കൂടുതൽ നൽകേണ്ട അവസരമാണ്.
ഇരുപത്തി ഏഴാം തീയതി നിങ്ങളുടെ എട്ടാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. സെക്‌സ്, തകർച്ചകൾ, നിഗൂഡത, രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, ലോണുകൾ എന്നാ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ നീങ്ങും. മാനസികവും, ഭൗതികവുമായ രൂപാന്തരം, നിഗൂഡ വിഷയങ്ങളോടുള്ള താൽപര്യം, മറ്റുള്ളവരുടെ സ്വത്തുമായി ബന്ധപ്പെട്ട വിഷയങ്ങൾ, കടം കൊടുക്കുകയോ, ലഭിക്കുകയോ, മാനസികമായ ഭാരങ്ങളിൽ നിന്നുള്ള വിടുതൽ എന്നിവയും പ്രതീക്ഷിക്കുക.
സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
എട്ടാം തീയതി വരെ നിങ്ങളുടെ പത്താം ഭാവത്തിൽ ശുക്രൻ നിൽക്കും. ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ, അധികാരികൾ എന്നാ വിഷയങ്ങളിൽ അനുകൂല നിലയോ വിജയങ്ങളോ, പുതിയ നീക്കങ്ങളോ നടക്കും. ജോലി സ്ഥലത്ത് സഹായികൾ എത്താം. ജോലിയിലെ അംഗീകാരം എന്നിവ പ്രതീക്ഷിക്കുക. എട്ടാം തീയതിക്ക് ശേഷം ശുക്രൻ നിങ്ങളുടെ പതിനൊന്നാം ഭാവത്തിലേക്ക് നീങ്ങും. കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്നാ വിഷയങ്ങളിൽ പുതിയ നീക്കങ്ങൾ നടത്തുവാൻ പാകത്തിന് ആ ഭാവത്തിൽ തന്നെ ചൊവ്വയും, വ്യാഴവും നിൽക്കുന്നു. പുതിയ ടീം ജോലികൾ, ഹിഡൻ അജണ്ടകൾ, സോഷ്യൽ മീഡിയയിലെ നീക്കങ്ങൾ, സുഹൃത്തുക്കളോടുള്ള വാക്ക് തർക്കങ്ങൾ, ജീവ കാരുണ്യ പ്രവർത്തനങ്ങൾ, കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ ഉള്ള നീക്കങ്ങൾ എന്നിവ പ്രതീക്ഷിക്കുക. സുഹൃത്തുക്കളുടെ സഹായം പ്രതീക്ഷിക്കാം.
ഒൻപതാം തീയതി വരെ നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിൽ ബുധൻ സ്ലോ ഡൗൺ മോദിൽ നിൽക്കും.രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ദൂര ദേശ വാസം, ഒറ്റപ്പെടൽ, ആത്മീയത, പ്രാർത്ഥന, ധ്യാനം, ബെഡ് പ്ലെഷേഴ്‌സ്, നിഗൂഡത എന്നാ ദുരൂഹമായ വിഷയങ്ങളുടെ ഭാവത്തിൽ സൂര്യനും നിൽക്കുന്നു. ഈ ഭാവത്തിൽ ഏതു ഗ്രഹങ്ങൾ നിന്നാലും അവ മാനസികമായ സമ്മർങ്ങളെ സൂചിപ്പിക്കുന്നു. ഈ മാസം മുഴുവൻ മനസും ചിന്തകളും അവയെ നിങ്ങൾ ഡീൽ ചെയ്യുന്ന രീതിയും വളരെ പ്രാധാന്യം നേടും എന്നാ വളരെ സിമ്പളായ കാര്യമാണ് ഈ ഗ്രഹങ്ങൾ സൂചിപ്പിക്കുന്നത്. ഈ വിഷയങ്ങളെ എടുത്തു കാട്ടി കൊണ്ട് പതിമൂന്നാം തീയതി ഇതേ ഭാവത്തിൽ തന്നെ ന്യു മൂൺ എത്തും. നമ്മുടെ രഹസ്യങ്ങളുമായി ഒരു കൂടിക്കാഴ്ച, ജീവ കാരുണ്യ പ്രവർത്തനങ്ങൾ, ഏകാന്തനായി തീരുവാനുള്ള ആഗ്രഹം, പ്രാർത്ഥന, ധ്യാനം എന്നിവയിലെ താൽപര്യം എന്നിവ പ്രതീക്ഷിക്കുക.
ഇരുപത്തിനാലാം തീയതി സൂര്യൻ നിങ്ങളുടെ ഒന്നാം ഭാവത്തിലേക്ക് നീങ്ങുമ്പോൾ നിങ്ങൾ ഹ്രസ്വ കാലമായി അനുഭവിച്ച മാനസിക സമ്മർദ്ദങ്ങൾക്ക് അൽപം അയവ് വന്നതായി തോന്നാം. നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര എന്നാ ഒന്നാം ഭാവത്തിൽ പുതിയ ലുക്‌സ് കൊണ്ട് വരുന്ന കാര്യം ആലോചിക്കും, ആരോഗ്യം മെച്ചപ്പെടുത്തും, വ്യക്തിബന്ധങ്ങളെ വരുതിക്ക് കൊണ്ട് വരാനുള്ള ശ്രമം, ജീവിതത്തിലെ പുതിയ തുടക്കങ്ങൾ, പുതിയ ആത്മ വിശ്വാസം എന്നിവ ഉണ്ടാകും.
ഇരുപത്തി ഏഴാം തീയതി നിങ്ങളുടെ ഏഴാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, നിയമത്തിനു വിധേയമായ ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കൊണ്ട്രക്ടുകൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്നാ വിഷയങ്ങളിൽ പുതിയ നീക്കങ്ങൾ പ്രതീക്ഷിക്കാം. നിങ്ങളും പങ്കാളിയുമായി, അത് ഏതു തരം ബന്ധവും ആകാം, ഒത്തു ചേർന്ന് പോകുന്നോ ഇല്ലയോ എന്നാ കാര്യം ആലോചിക്കും, അവയിൽ പുതിയ നിലപാടുകൾ എടുക്കും. ബന്ധങ്ങൾ ഏതു രീതിയിൽ ഇപ്പോൾ മുന്നോട്ട് പോകുന്നുവോ അതിന്റെതായ രീതിയിൽ ഫലം പുറപ്പെടുവിക്കേണ്ട അവസരം. എല്ലാ അവസരങ്ങളെയും ഇമോഷണലായി നേരിടും. എന്നാൽ മറ്റുള്ളവരോട് ഒത്തു തീർപ്പുകളിൽ ഏർപ്പെടാൻ അനുയോജ്യമായ സമയം.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
എട്ടാം തീയതി വരെ ശുക്രൻ നിങ്ങളുടെ ഒൻപതാം ഭാവത്തിൽ നിൽക്കും ദൂര യാത്രകൾ, ഉയർന്ന പഠനം, ആത്മീയത, തത്വ ചിന്ത, വിദേശ ബന്ധം, എഴുത്ത്, പ്രസിദ്ധീകരണം എന്നാ വിഷയങ്ങളിൽ ശുഭ സന്ദേശങ്ങൾ എത്താം. ദൂര യാത്രക്കുള്ള അവസരങ്ങൾ, ഉയർന്ന പഠനം, പഠിപ്പിക്കൽ, ആത്മീയതയോടുള്ള അടുപ്പം, വിദേശ ബന്ധം, എഴുത്ത്, പ്രസിദ്ധീകരണം എന്നിവ നടക്കാം. എഴുത്ത്, പ്രസിദ്ധീകരണം എന്നീ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അനുകൂല സമയം.
എട്ടാം തീയതിക്ക് ശേഷം ശുക്രൻ നിങ്ങളുടെ പത്താം ഭാവത്തിലേക്ക് എത്തും. ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ, അധികാരികൾ എന്നാ വിഷയങ്ങളിൽ ആശ്വസമോ, അനുകൂല ഭാവമോ കാണേണ്ടതാകുന്നു. അധികാരികളുടെ സപ്പോർട്ട്, ജോലിയിലെ വിജയം, അംഗീകാരം എന്നിവ പ്രതീക്ഷിക്കുക. ഈ ഭാവത്തിൽ ചൊവ്വയും, വ്യാഴവും കൂടെ നിൽക്കുന്നു. വ്യാഴം ആണെങ്കിൽ അടുത്ത വർഷം പകുതി വരെ ഇതേ ഭാവത്തിൽ കാണുകയും ചെയ്യും. ഇതൊരു കോമ്പളക്‌സ് അവസ്ഥയാണ്. ചൊവ്വ ഈ ഭാവത്തിൽ നിൽക്കുമ്പോൾ തന്റെ യഥാർത്ഥ സ്വഭാവം പുറത്തെടുക്കും. ഒരു പോരാളിയായി തന്നെ അദ്ദേഹം പെരുമാറും. അധികാരികൾ എങ്ങനെ പെരുമാറും എന്നുള്ളത് നിങ്ങൾ എന്തിന്റെ കാര്യത്തിൽ പോരടിക്കുന്നു എന്നതിനെ ബന്ധപ്പെടുത്തി ആയിരിക്കും. വ്യാഴം ഈ ഭാവത്തിൽ നിൽക്കു മ്പോൾ എന്ത് സംഭവം ഉണ്ടായാലും അതിനെ പൊലിപ്പിച്ചു കാണിക്കുകയും ചെയ്യും. ഈ അവസരം ആദ്യം നന്നായി മനസിലാക്കണം. മൂന്നു വിവിധ ശക്തികൾ മൂന്ന് രീതിയിൽ നിങ്ങളെ സ്വാധീനിക്കുന്നു. അവയെ എങ്ങനെ നേരിടണം എന്ന് തീരുമാനിക്കുക.
ഒൻപതാം തീയതി വരെ നിങ്ങളുടെ പതിനൊന്നാം ഭാവത്തിൽ പിണങ്ങി നിൽക്കും. കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ പ്രതീക്ഷകൾ എന്നാ ഭാവത്തിൽ സൂര്യനും ഉണ്ട്. ടീം ജോലികൾ, കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ ഉള്ള ജോലികൾ, ലോങ്ങ് ടേം പദ്ധതികൾ എന്നിവയിൽ ആലോചന നടക്കും. പുതിയ ഗ്രൂപ്പുകളിൽ ചെന്ന് ചേരണോ അതിനെ കുറിച്ചുള്ള തീരുമാനത്തെ കുറിച്ച് ചിന്തിക്കാനോ ഉള്ള സമയം. സൂര്യൻ ഈ ഭാവത്തിൽ നിൽക്കുമ്പോൾ പതിനൊന്നാം ഭാവത്തിലെ എല്ലാ വിഷയങ്ങളെ കുറിച്ചും ഉള്ള പ്രശ്‌നങ്ങൾ, അവയിൽ തിരുത്തലുകൾ വരുത്താനുള്ള ഉപായങ്ങൾ തെളിഞ്ഞു വരും. മാത്രമല്ല പതിമൂന്നാം തീയതി ഇതേ ഭാവത്തിൽ തന്നെ ന്യു മൂൺ എത്തുമ്പോൾ സുഹൃത്ത് ബന്ധങ്ങളിൽ തുടക്കമോ ഒടുക്കമോ നേരിടും. ജീവ കാരുണ്യ പ്രവർത്തനങ്ങൾ, പുതിയഗ്രൂപ്പിൽ ഉള്ള പ്രവർത്തനങ്ങൾ, സ്വപ്‌നങ്ങൾ, പ്രതീക്ഷകൾ എന്നിവയെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ എന്നിവയും ഉണ്ടാകാം.
ഇരുപത്തിനാലാം തീയതി നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിലേക്ക് സൂര്യൻ എത്തും. രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ദൂര ദേശ വാസം, ഒറ്റപ്പെടൽ, ആത്മീയത, പ്രാർത്ഥന, ധ്യാനം, ബെഡ് പ്ലെഷേഴ്‌സ്, നിഗൂഡത എന്നാ അതീവ നിഗൂഡമായ വിഷയങ്ങളിൽ പ്രകാശം പരക്കും. അൽപം പിണങ്ങൽ ആവശ്യമുള്ള സമയമായോ എന്ന് ആലോചന ഉണ്ടാകാം. പ്രാർത്ഥന, ധ്യാനം എന്നിവയിലേക്ക് മനസ് നീങ്ങും.ഭാവിയിലേക്കുള്ള പദ്ധതികളെ കുറിച്ച് റിസേർച്ച് നടത്താൻ അനുയോജ്യമായ സമയം.
ഇരുപത്തി ഏഴാം തീയതി നിങ്ങളുടെ ആറാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. ശത്രുക്കൾ, സഹ പ്രവർത്തകർ, ബാധ്യതകൾ, ആരോഗ്യം, ജോലി സ്ഥലം, വളർത്തു മൃഗങ്ങൾ എന്നാ ആറാം ഭാവത്തിലേക്ക് കൂടുതൽ ശ്രദ്ധ നീങ്ങും. ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടതായി വരും. ജോലിയിൽ ചെയ്തു കൊണ്ടിരുന്ന പ്രോജക്ടുകളിൽ ഉള്ള പൂർണാത, സൗന്ദര്യം മെച്ചപ്പെടുത്താനുള്ള അവസരം, ജോലി സ്ഥലത്തെ തൃപ്തി, അസംതൃപ്തി, വളർത്തു മൃഗങ്ങളോടുള്ള സ്‌നേഹം എന്നിവ ശ്രദ്ധ അർഹിക്കും.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
സെക്‌സ്, തകർച്ചകൾ, നിഗൂഡത, രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ് , ലോണുകൾ എന്നാ എട്ടാം ഭാവത്തിൽ ശുക്രൻ നിൽക്കുന്നു. ധനപരമായ സഹായം ചെയ്യാൻ മറ്റു വ്യക്തികൾ തയ്യാറാകും. കടം കൊടുക്കുകയോ ലഭിക്കുകയോ ആവാം. ലോണുകൾ, ഇൻഷുറൻസ്, ടാക്‌സ് എന്നാ വിഷയങ്ങളിൽ തീരുമാനം എടുക്കും. രഹസ്യ ബന്ധങ്ങളിൽ പുതിയ തീരുമാനങ്ങൾ എടുക്കും. അല്ലെങ്കിൽ ചില ബന്ധങ്ങളെ രഹസ്യമായി തന്നെ സൂക്ഷിക്കും. ചില വ്യക്തികളോട് രഹസ്യ മോഹങ്ങൾ സൂക്ഷിച്ചു വെക്കും. മാനസികമായ പരിവർത്തനം, മറ്റുള്ളവരുടെ കഴിവുകൾ ഉൾപ്പെടുന്ന പ്രോജക്ടുകൾ, മറ്റുള്ളവരുടെ ധനം എന്നിവ പ്രതീക്ഷിക്കാം. എട്ടാം തീയതിക്ക് ശേഷം ശുക്രൻ നിങ്ങളുടെ ഒൻപതാം ഭാവത്തിലേക്ക് നീങ്ങും. ദൂര യാത്രകൾ, ഉയർന്ന പഠനം, ആത്മീയത, തത്വ ചിന്ത, വിദേശ ബന്ധം, എഴുത്ത്, പ്രസിദ്ധീകരണം എന്നാ വിഷയങ്ങളിൽ വ്യാഴം, ചൊവ്വ എന്നിവ നിൽക്കു എന്നു. വിദേശ യാത്ര, വിദേശത്ത നിന്നുള്ള വ്യക്തികളുമായുള്ള ബന്ധം, ഉയർന്ന പഠനം, ദൂര യാത്രകൾ, എഴുത്ത്, വായന, പ്രസിദ്ധീകരണം എന്നിവ ഉണ്ടാകാം. ഈ സാധ്യത ഈ മാസം മുഴുവൻ നിൽക്കുന്നു എന്ന് മാത്രമല്ല, വ്യാഴം അടുത്ത വർഷം വരെ ഈ ഭാവത്തിൽ നിൽക്കുമ്പോൾ ഒൻപതാം ഭാവത്തിലെ വിഷയങ്ങളിൽ നല്ല സാധ്യത ഉണ്ട്. അവ നന്നായി വിനിയോഗിക്കുക.
ഒൻപതാം തീയതി വരെ ബുധൻ നിങ്ങളുടെ പത്താം ഭാവത്തിൽ സ്ലോ ഡൗൺ ചെയ്യും. ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ, അധികാരികൾ എന്നാ വിഷയങ്ങളിൽ പുതിയ നീക്കങ്ങൾ നടക്കണം. സൂര്യനും ഈ ഭാവത്തിൽ നിൽക്കുന്നു, അത് മാത്രമല്ല പതിമൂന്നാം തീയതി ന്യു മൂൺ കൂടെ ഈ ഭാവത്തിലേക്ക് എത്തുമ്പോൾ ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ, അധികാരികൾ എന്നാ വിഷയങ്ങളിൽ പല പ്രധാന നീക്കങ്ങളും പ്രതീക്ഷിക്കാം. ഈ ഭാവത്തിലെ നീക്കങ്ങൾ എന്തെല്ലാം ആണ് എന്ന് ആലോചിക്കും. ഭാവിയിലേക്കുള ജോലി കാര്യങ്ങളിൽ ശ്രദ്ധ നീങ്ങും. ജോലിയെ മെച്ചപ്പെടുത്താനുള്ള പുതിയ അവസരങ്ങൾ, ചെയ്ത ജോലിക്കുള്ള അംഗീകാരം, അധികാരികളുടെ ശ്രദ്ധയിൽ പെടൽ എന്നിവ ഉണ്ടാകാം. ജോലിയിൽ ആശയ വിനിമയങ്ങളുടെ ആവശ്യകത, പക്ഷെ ഈ നീക്കങ്ങൾ എല്ലാം ഒൻപതാം തീയതിക്ക് ശേഷം ആണെങ്കിൽ അൽപം കൂടി നന്നായിരിക്കും. കാരണം അന്നാണ് ബുധൻ തന്റെ സ്ലോ ഡൗൺ അവസാനിപ്പിക്കുക. എഴുത്തുകാർ, ആശയ വിമിയം, ഇലക്ട്രോനിക്‌സ്, മീഡിയ എന്നീ രംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള നല്ല സമയം ഇരുപത്തി നാലാം തീയതി സൂര്യൻ നിങ്ങളുടെ പതിനൊന്നാം ഭാവത്തിേലക്ക് നീങ്ങും. കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ പ്രതീക്ഷകൾ എന്നാ വിഷയങ്ങളിൽ പ്രകാശം പരക്കും. ലോങ്ങ് ടേം പദ്ധതികൾ ആവിഷ്‌കരിക്കും, പുതിയ ഗ്രൂപ്പുകളിൽ ചെന്ന് ചേരും, പുതിയ സുഹൃത്തുക്കൾ, സോഷ്യൽ മീഡിയയിൽ ഉള്ള നീക്കങ്ങൾ, ലാഭകരമായ പദ്ധതികൾ, ലാഭങ്ങൾ, സ്വപ്‌നങ്ങൾ എന്നിവയ്ക്ക് വേണ്ടിയുള്ള പുതിയ പ്രതീക്ഷകൾ എന്നിവ ഉണ്ടാകാം.
ഇരുപത്തിനാലാം തീയതി നിങ്ങളുടെ അഞ്ചാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. പ്രേമം, കുട്ടികൾ, ഊഹ ക്കച്ചവടം, ക്രിയേറ്റിവിറ്റി, ഹോബികൾ, പഠനം, ഉല്ലാസം എന്നീ വിഷയങ്ങൾ പെട്ടെന്ന് ശ്രദ്ധ നേടും. കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്ന അഞ്ചാം ഭാവത്തിൽ പുതിയ സാധ്യതകൾ ഉണ്ടാകണം. കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ ഉള്ള പ്രവർത്തനങ്ങൾ, അവരിൽ നിന്നുള്ള സന്തോഷം, പുതിയ പ്രേമ ബന്ധം, ഊഹക്കച്ചവടം, സ്വന്തം സംരംഭങ്ങൾ, ഉള്ള സ്വത്തിനു വേണ്ടി ഉള്ള പദ്ധതികൾ എന്നിവയിൽ സമയം ചിലവഴിക്കും.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, നിയമത്തിനു വിധേയമായ ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കൊണ്ട്രക്ടുകൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്നാ ഏഴാം ഭാവത്തിൽ ആദ്യ ആഴ്ച വരെ ശുക്രൻ നിൽക്കും. പുതിയ ബന്ധങ്ങൾ, വിവാഹം, എഗ്രീമെന്റുകൾ, കൊണ്ട്രക്ടുകൾ എന്നിവ പ്രതീക്ഷിക്കാം. ബന്ധങ്ങളിൽ നല്ല നിലപാടുകൾ എടുക്കാൻ ശ്രമിക്കും. ഈ ഭാവം തെളിഞ്ഞു നിൽക്കുന്ന ശത്രുക്കളുടേത് കൂടി ആയതിനാൽ ബന്ധങ്ങൾ, കൊണ്ട്രക്ടുകൾ എന്നിവയിൽ നല്ല ശ്രദ്ധ ഉണ്ടാവണം. ഇന്ന് നല്ലത് എന്ന് തോന്നുന്ന ബന്ധങ്ങൾ നാളെ ഒരു കുരുക്കായി മാറാനുള്ള സാധ്യതയും ആദ്യമേ തന്നെ അറിയണം. പക്ഷെ ബന്ധങ്ങളിൽ പൊതുവേ നല്ല സാധ്യതകൾ കാണുന്നു. എട്ടാം തീയതിക്ക് ശേഷം ശുക്രൻ എട്ടാം ഭാവത്തിലേക്ക് നീങ്ങും ഈ ഭാവത്തിലേക്ക് നീങ്ങും. ഈ ഭാവത്തിൽ ആദ്യമേ തന്നെ ചൊവ്വ, വ്യാഴം എന്നിവ നിൽക്കുന്നു. സെക്‌സ്, തകർച്ചകൾ, നിഗൂഡത, രൂപാന്തരം. നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, ലോണുകൾ എന്നാ വിഷയങ്ങളിൽ ശ്രദ്ധ നീങ്ങും. ചൊവ്വ ഈ ഭാവത്തിൽ നിൽക്കുമ്പോൾ മുൻ ഉപാധികളോടെ പെരുമാറാൻ നല്ല സാധ്യത കാണുന്നു. അവ തീർച്ചയായും ഒഴിവാക്കണം. മറ്റുള്ളവരുടെ ധനം, കഴിവുകൾ എന്നിവയുമായി അടുത്ത പെരുമാറാൻ അവസരം ലഭിക്കും. മാനസികമായ പരിവർത്തനം, ടാക്‌സ്, ലോണുകൾ എന്നിവയോട് അടുത്ത ബന്ധം പ്രതീക്ഷിക്കാം. പങ്കാളിയുമായി ആഴത്തിലുള്ള ബന്ധം എന്നിവ പ്രതീക്ഷിക്കാം. വ്യാഴം ഈ ഭാവത്തിൽ നിൽക്കുന്നതിനാൽ ബന്ധങ്ങളിൽ കൂടുതൽ പ്രാധാന്യം ഉണ്ടാകും.
ഒൻപതാം തീയതി വരെ നിങ്ങളുടെ ഒൻപതാം ഭാവത്തിൽ ബുധനും സ്ലോ ഡൗൺ മോദിൽ നില്ക്കും. ദൂര യാത്രകൾ, ഉയർന്ന പഠനം, ആത്മീയത, തത്വ ചിന്ത, വിദേശ ബന്ധം, എഴുത്ത്, പ്രസിദ്ധീകരണം എന്നാ വിഷയങ്ങളിൽ പഠനം, പഠിപ്പിക്കൽ എന്നാ വിഷയങ്ങളിൽ തടസങ്ങൾ ഉണ്ടാവാം. എങ്കിലും ബുധൻ തന്റെ സ്ലോ ഡൗൺ അവസാനിപ്പിച്ചതിന് ശേഷം ഈ ഭാവത്തിലെ വിഷയങ്ങളിൽ മുന്നേറ്റം തന്നെ ഉണ്ടാകാം. എഴുത്ത്, പ്രസിദ്ധീകരണം, ദൂര യാത്രകൾ, വിദേശത്ത് നിന്നുള്ളവരുമായുള്ള ബന്ധം എന്നിവ പ്രതീക്ഷിക്കുക.
പതിമൂന്നാം തീയതി ഈ ഭാവത്തിൽ ന്യു മൂൺ എത്തുമ്പോൾ ദൂര യാത്രകൾക്ക് സാധ്യത കൂടും. അത് പോലെ ആത്മീയമായ വിഷയങ്ങൾ, പഠനം, പഠിപ്പിക്കൽ, വിദേശത്ത നിന്നുള്ള ബിസിനസ്, വ്യക്തി ബന്ധങ്ങൾ എന്നിവ പ്രതീക്ഷിക്കുക.
ഇരുപത്തി നാലാം തീയതി നിങ്ങളുടെ പത്താം ഭാവത്തിലേക്ക് സൂര്യൻ എത്തും. ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ, അധികാരികൾ എന്നാ പത്താം ഭാവത്തിൽ പുതിയ തുടക്കങ്ങൾ ഉണ്ടാകാം. അധികാരികൾ മാതാ പിതാക്കൾ എന്നിവരുടെ കൂടുതൽ ശ്രദ്ധ നേടും. ജോലി, ബിസിനസ് എന്നിവയിൽ പുതിയ അവസരങ്ങളും പ്രതീക്ഷിക്കുക.
ഇരുപത്തി ഏഴാം തീയതി നിങ്ങളുടെ നാലാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. കുടുംബം, വീട്, മാതാ പിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ എന്നാ നാലാം ഭാവത്തിൽ തുടക്കമോ ഒടുക്കമോ ഉണ്ടാകാം. വീടിനുള്ളിൽ പ്രശ്‌നങ്ങൾ പറഞ്ഞു തീർക്കും, വീടും ജോലിയുമായി ഓവർ ബാലൻസിങ് ആവശ്യമാണെന്ന ആലോചന ഉണ്ടാകും. വീട് വില്പന, വാങ്ങൽ, മാറ്റം, വൃത്തിയാക്കൽ എന്നിവ പൂർണതയിലേക്ക് എത്തും.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ശത്രുക്കൾ, സഹ പ്രവർത്തകർ, ബാധ്യതകൾ, ആരോഗ്യം, ജോലി സ്ഥലം, വളർത്തു മൃഗങ്ങൾ എന്നാ ആറാം ഭാവത്തിൽ ശുക്രൻ നിൽക്കുന്നു. ജോലി സ്ഥലത്ത് അനുകൂലം അല്ലെങ്കിൽ ആശ്വസകരമായ അവസ്ഥകളെ ആണ് ഇത് കാണിക്കുന്നത്. ആരോഗ്യത്തിൽ ഉള്ള ശ്രദ്ധ, ജോലി സ്ഥലത്തെ അച്ചടക്കം, വളർത്ത് മൃഗങ്ങളോടുള്ള സ്‌നേഹം, സൗന്ദര്യ സംരക്ഷണം, ക്രിയേറ്റീവ് പ്രോജക്ടുകളിലെ സമയം ചിലവഴിക്കൽ, എന്നിവ ഉണ്ടാകാം. എട്ടാം തീയതിക്ക് ശേഷം ശുക്രൻ ഏഴാം ഭാവത്തിലേക്ക് നീങ്ങും, ഈ ഭാവത്തിൽ നേരത്തെ തന്നെ വ്യാഴം, ചൊവ്വ എന്നിവ നിൽക്കുന്നു. വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, നിയമത്തിനു വിധേയമായ ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കൊണ്ട്രക്ടുകൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്നാ വിഷയങ്ങളിൽ കൂടുതൽ നീക്കങ്ങൾ നടക്കും. പുതിയ ബിസിനസ് ബന്ധങ്ങൾ, വിവാഹം, കൊണ്ട്രക്ടുകൾ എന്നിവ ഉണ്ടാകാം. ഈ സാധ്യത അടുത്ത വർഷം ഇതേ സമയം വരെ ശക്തമായി തന്നെ നിൽക്കും.
ഒൻപതാം തീയതി വരെ നിങ്ങളുടെ എട്ടാം ഭാവത്തിൽ ബുധൻ സ്ലോ ഡൗൺ ചെയ്തു നിൽക്കും. സൂര്യനും ഈ ഭാവത്തിൽ തന്നെ നിൽക്കുന്നു. സെക്‌സ്, തകർച്ചകൾ, നിഗൂഡത, രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, ലോണുകൾ എന്നാ വിഷയങ്ങളിൽ കൂടുതൽ നീക്കങ്ങൾ അല്ലെങ്കിൽ പ്രശ്‌ന പരിഹാരം നടക്കണം എന്നാണ്. ഇവയിൽ ഉണ്ടാകുന്ന തടസം ബുധൻ തന്റെ സ്ലോ ഡൗൺ അവസാനിപ്പിക്കുമ്പോൾ നീങ്ങേണ്ടാതാകുന്നു. സൂര്യനും ഈ ഭാവത്തിൽ നിൽക്കുന്നതുകൊണ്ട്, സെക്‌സ്, രൂപാന്തരം, മറ്റുള്ളവരുടെ നിക്ഷേപങ്ങൾ, മറ്റുള്ളവരുടെ ധനം, കഴുവുകൾ, ടാക്‌സുകൾ,ലോണുകൾ, ഇൻഷുറൻസ് എന്നിവയിൽ ശ്രദ്ധ എത്തും. ബിസിനസ് ചർച്ചകൾ, പുതിയ പ്രജ്ക്ടുകളെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും നടക്കാം. പതിമൂന്നാം തീയതി ഇതേ ഭാവത്തിൽ തന്നെ ന്യു മൂൺ എത്തുമ്പോൾ മാനസ്സികമായ പരിവർത്തനങ്ങളെ കൂടാതെ ധനപരമായ പല വിഷയങ്ങളും ശ്രദ്ധയിലേക്ക് എത്തും. പല വിധത്തിൽ ഉള്ള സൈക്കോളജിക്കൽ നീക്കങ്ങൾ നടത്തും.
ഇരുപത്തി നാലാം തീയതി സൂര്യൻ നിങ്ങളുടെ ഒൻപതാം ഭാവത്തിലേക്ക് നീങ്ങും. ദൂര യാത്രകൾ, ഉയർന്ന പഠനം, ആത്മീയത, തത്വ ചിന്ത, വിദേശ ബന്ധം, എഴുത്ത്, പ്രസിദ്ധീകരണം എന്നാ വിഷയങ്ങളിൽ കൂടുതൽ അവസരങ്ങൾ ഉണ്ടാകും. ദൂര യാത്രകൾ, വിദേശ സംസ്‌കാരവും ആയുള്ള ബന്ധം, പഠനം, പഠിപ്പിക്കൽ, ആത്മീയതയുമായി ഒരു നേർക്കാഴ്ച എന്നിവയും പ്രതീക്ഷിക്കുക.
ഇരുപത്തി ഏഴാം തീയതി നിങ്ങളുടെ മൂന്നാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. സഹോദരങ്ങൾ, ആശയ വിനിമയം, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, മീഡിയ, ഇലക്ട്രോനിക്‌സ്, എഴുത്ത്, വായന, അയൽക്കാ ർ, നെറ്റ് വർകിങ് എന്നാ മൂന്നാം ഭാവത്തിലെ വിഷയങ്ങൾക്ക് കൂടുതൽ ശക്തി പകർന്നതു കൊണ്ട് പല പ്രോജക്ടുകളും ചെയ്യും. കൂടുതൽ ആശയ വിനിമയം, സഹോദരങ്ങളുമായുള്ള ബന്ധം, പതിവിൽ കവിഞ്ഞ ആശയ വിനിമയം, കൂടുതൽ ജോലി, അയൽക്കാർക്ക് വേണ്ടി ഉള്ള പദ്ധതികൾ, മീഡിയയിൽ ഉള്ള പ്രവർത്തനങ്ങൾ, ചെറു യാത്രകൾ, ചെറിയ കോഴ്‌സുകൾ, ചെറിയ പ്രജക്ടുകളിൽ ഈ മാസം തിരക്കുവാൻ തയ്യാറായിക്കൊള്ളുക. ദാട്‌സ് ഓൾ.