എരീസ് (മാർച്ച് 21 - ഏപ്രിൽ 19)

പ്രേമം, കുട്ടികൾ, ഊഹക്കച്ചവടം, ക്രിയേറ്റിവിറ്റി, ഹോബികൾ, പഠനം, ഉല്ലാസം എന്നീ വിഷയങ്ങളിൽ പെട്ടെന്ന് ശ്രദ്ധ നേടും. കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്ന അഞ്ചാം ഭാവത്തിൽ നിൽക്കുന്ന ശുക്രൻ ഈ ആഴ്ചയിൽ ശത്രുക്കൾ, സഹപ്രവർത്തകർ, ബാധ്യതകൾ, ആരോഗ്യം, ജോലി സ്ഥലം, വളർത്തുമൃഗങ്ങൾ എന്ന ആറാം ഭാവത്തിലേക്ക് നീങ്ങും. ജോലിയിൽ ക്രിയേറ്റീവ് കഴിവുകൾ ഉപയോഗിക്കും. ആറാം ഭാവത്തിൽ ഈ ആഴ്ച മുതൽ മൂന്നു ഗ്രഹങ്ങൾ നിൽക്കും. ശുക്രൻ, ചൊവ്വ, വ്യാഴം എന്നിവ ജോലി സ്ഥലം, ആരോഗ്യം എന്നിവയിൽ പല മാറ്റങ്ങൾ, നീക്കങ്ങൾ. എന്നിവയ്ക്ക് വേണ്ടി നമ്മിൽ ഒരു പരിധി വരെ സ്വാധീനം ചെലുത്തും. ആരോഗ്യ കാര്യത്തിൽ കൂടുതൽ താൽപര്യം തോന്നാം. സൗന്ദര്യം മെച്ചപ്പെടുത്താൻ തീരുമാനം എടുക്കും. ജോലിസ്ഥലത്ത് കൂടുതൽ ചിട്ടയായി കാര്യങ്ങൾ ചെയ്യാനുള്ള അവസരം ലഭിക്കാം. ചിലർ പുതിയ ജോലിക്ക് വേണ്ടി ശ്രമിക്കും. കൂടുതൽ ചെറിയ പ്രോജക്ടുകളിൽ സമയം ചിലവഴിക്കാം. ജോലിസ്ഥലത്ത് സമ്മിശ്രമായ അനുഭവങ്ങൾ പ്രതീക്ഷിക്കുക.

ഒൻപതാം തീയതി വരെ നിങ്ങളുടെ ഏഴാം ഭാവത്തിൽ ബുധൻ സ്ലോഡൗൺ ചെയ്തു നിൽക്കും. ഒപ്പം സൂര്യനും. ആശയ വിനിമയങ്ങളുടെ നാഥനായ ബുധൻ വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, നിയമത്തിനു വിധേയമായ ബന്ധങ്ങൾ, എഗ്രിമെന്റുകൾ, കോണ്ട്രാക്ടുകൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്നീ വിഷയങ്ങളിൽ പുതിയ തീരുമാനങ്ങൾ അൽപ്പം സാവധാനത്തിൽ മതി എന്ന് സൂചിപ്പിക്കുന്നു. ഈ അവസരം ഏഴാം ഭാവത്തിലെ എല്ലാ വിഷയങ്ങളെയും ഒന്നുകൂടി ആലോചിക്കാൻ ഒരു അവസരം കൂടി പ്രപഞ്ചം നിങ്ങൾക്ക് അവസരം തരുന്നു എന്ന് ആലോചിക്കുക. പുതിയ ബന്ധങ്ങൾ, അവയുടെ സാധ്യതകൾ, അവയുടെ റിസ്‌ക്കുകൾ, ഭാവിയിൽ ഉണ്ടാകാവുന്ന പരിമിതികൾ, അവയെ എങ്ങനെ ഒഴിവാക്കാം, അവ ഏതൊക്കെ രീതിയിൽ അനുകൂലമായും, പ്രതികൂലമായും നിങ്ങളെ സ്വാധീനിക്കാം, ഇവ ഏതെങ്കിലും നിയമ കുരുക്കുകളിലോ അസംതൃപ്തിയിലോ നമ്മെ കൊണ്ടെത്തിക്കാനുള്ള സാദ്ധ്യതയുണ്ടോ എന്നിവയെല്ലാം അവലോകനം ചെയ്യാനുള്ള നല്ല സമയമായി ഈ അവസരത്തെ കാണുക. ഈ ഭാവത്തിൽ എന്തെങ്കിലും തടസങ്ങൾ അനുഭവപ്പെടുന്നു എങ്കിൽ നാം കാണാതെ പോയ കാര്യങ്ങളെ വെളിച്ചത്തുകൊണ്ടുവരാൻ പ്രപഞ്ചം തിരശീലക്ക് പിന്നിൽ നിന്ന് കഠിനമായി അധ്വാനിക്കുന്നതിന്റെ പ്രതിഫലനങ്ങൾ മാത്രം ആണെന്ന് കരുതി വരാൻ പോകുന്ന ശുഭ അവസരങ്ങൾക്കായി നിങ്ങളെ തന്നെ തയ്യാറാക്കുക.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

കുടുംബം, വീട്, മാതാപിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ എന്ന നാലാം ഭാവത്തിൽ നിൽക്കുന്ന ശുക്രൻ, എട്ടാം തീയതി നിങ്ങളുടെ അഞ്ചാം ഭാവത്തിലെക്ക് നീങ്ങും. പ്രേമം, കുട്ടികൾ, ഊഹക്കച്ചവടം, ക്രിയേറ്റിവിറ്റി, ഹോബികൾ, പഠനം, ഉല്ലാസം എന്നീ വിഷയങ്ങൾ പെട്ടെന്ന് ശ്രദ്ധ നേടും. കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്ന അഞ്ചാം ഭാവത്തിൽ നേരത്തെ തന്നെ ചൊവ്വ, വ്യാഴം എന്നിവ നിൽക്കുന്നു. ഈ മൂന്നു ഗ്രഹങ്ങളും മൂന്നു വിധത്തിൽ അഞ്ചാം ഭാവത്തിലെ വിഷയങ്ങളെ സ്വാധീനിക്കും. ഇത്രയും നാൾ വീട് മാറ്റം, വൃത്തിയാക്കൽ, വിൽപ്പന, വാങ്ങൽ, ബന്ധുജന സമാഗമം, പൂർവികരെ സ്മരിക്കൽ എന്ന വിഷയങ്ങളിൽ നിങ്ങളെ സ്വാധീനിച്ചുകൊണ്ടിരുന്ന ശുക്രൻ അഞ്ചാം ഭാവത്തിലേക്ക് മറ്റു രണ്ടു ഗ്രഹങ്ങൾക്കൊപ്പം എത്തുമ്പോൾ സിംഗിൾസ് അവരവർക്ക് ബോധിച്ച വ്യക്തികളെ കാണുന്നതിൽ ഒരു പടികൂടി അടുക്കും എന്ന് മനസിലാക്കുക. വിവാഹിതരുടെ സന്തോഷം, കുട്ടികൾ, യൂത്ത്ഗ്രൂപ്പുകൾ എന്നിവയിൽ നിന്നായിരിക്കും. പുതിയ ഹോബികൾ, ഉല്ലാസത്തിന് വേണ്ടിയുള്ള പദ്ധതികൾ, പഠനം, ക്രിയേറ്റീവായിട്ടുള്ള പ്രോജക്ടുകൾ, സ്വന്തമായുള്ള സംരഭങ്ങൾ, കൂടുതൽ നെറ്റ്‌വർക്കിങ്, സ്വയം പ്രൊമോട്ട് ചെയ്യാനുള്ള ധാരാളം അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക. വളരെ നയപരമായ നീക്കങ്ങൾ നടത്തി ഈ അവസരം മുന്നോട്ട് നീങ്ങുക.

ശത്രുക്കൾ, സഹപ്രവർത്തകർ, ബാധ്യതകൾ, ആരോഗ്യം, ജോലിസ്ഥലം, വളർത്തുമൃഗങ്ങൾ എന്ന ആറാം സ്ലോഡൗൺ ചെയ്തു നിൽക്കുന്ന ബുധനും, ഒപ്പം സൂര്യനും. ആശയ വിനിമയങ്ങളുടെ നാഥനായ ബുധൻ ഒൻപതാം തീയതി വരെ ആശയ വിനിമയങ്ങളിൽ നല്ല ശ്രദ്ധ കൊടുക്കേണ്ട സമയമാണ്. പ്രത്യേകിച്ച് ആറാം ഭാവം ജോലിസ്ഥലത്തെ സൂചിപ്പിക്കുകയാൽ ജോലിസ്ഥലത്തെ ആശയ വിനിമയം, ആവശ്യമുള്ള പ്രോജക്ടുകൾ എന്നിവയിൽ അൽപ്പം തടസമോ, താമസമോ ഉണ്ടായാൽ അവ ഉടനെ തന്നെ നീങ്ങുന്നതായിരിക്കും. ഈ അവസ്ഥയിൽ ആരോഗ്യ കാര്യത്തിൽ പുതിയ തീരുമാനങ്ങൾ എടുക്കുന്നതും ഒഴിവാക്കാമെങ്കിൽ അതായിരിക്കും നല്ലത്. സൂര്യൻ കൂടി ഈ ഭാവത്തിൽ നിൽക്കുമ്പോൾ കൂടുതൽ ചെറിയ പ്രോജക്ടുകളിൽ സമയം ചിലവഴിക്കെണ്ടാതായി വരും. പുതിയ ജോലിയെക്കുറിച്ചുള്ള ആലോചനകൾ, വളർത്തുമൃഗങ്ങളോടുള്ള സ്‌നേഹം, ചെയ്യുന്ന പ്രോജക്ടുകളിലെ അപകട സാധ്യതകൾ എന്നിവ തെളിഞ്ഞു വരുന്നതായിരിക്കും.

ജമിനി (മെയ് 21 - ജൂൺ 20)

സഹോദരങ്ങൾ, ആശയവിനിമയം, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, മീഡിയ, ഇലക്ട്രോണിക്‌സ്, എഴുത്ത്, വായന, അയൽക്കാർ, നെറ്റ് വർക്കിങ് എന്ന മൂന്നാം ഭാവത്തിൽ നിൽക്കുന്ന ശുക്രൻ ഈ ആഴ്ച കുടുംബം, വീട്, മാതാപിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ എന്ന നാലാം ഭാവത്തിലേക്ക് നീങ്ങുന്നതായിരിക്കും. നാലാം ഭാവത്തിൽ നേരത്തെ തന്നെ ചൊവ്വ, വ്യാഴം എന്നിവ നിൽക്കുന്നു. ഈ മാസം നാലാം ഭാവത്തിൽ ശക്തമായ നീക്കങ്ങൾ നടക്കും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. വീട് വിൽപ്പന, മാറ്റം, വാങ്ങൽ, വൃത്തിയാക്കൽ, അലങ്കരിക്കൽ, ബന്ധുജന സമാഗമം, കുടുംബ യോഗങ്ങൾ, പൂർവികരെ സ്മരിക്കൽ എന്നിവ മാത്രമല്ല വീട്ടുകാരോട് ശക്തിപ്രകടനം നടത്താനുള്ള ധാരാളം അവസരങ്ങൾ ഉണ്ടാകും. ഈ മൂന്നു ഗ്രഹങ്ങളും അവരവരുടെതായ തനി സ്വഭാവം പുറത്തെടുക്കും. ഹ്രസ്വകാലം ഈ ഗ്രഹങ്ങൾ നിങ്ങളുടെ നാലാം ഭാവത്തിൽ നീക്കങ്ങൾ നടത്തി കുടുംബത്തിനുള്ളിലെ നിങ്ങളുടെ പ്രാധാന്യം, മൂല്യം എന്നിവ എന്താണെന്നു വിളിച്ചറിയിക്കും. ഇതേ കോമ്പിനേഷൻ ഉള്ള വ്യക്തികൾ നിങ്ങളുടെ കുടുംബത്തിലും ഉണ്ടെങ്കിൽ അവിടെ ചിലപ്പോൾ വിപ്ലവകരമായ നീക്കങ്ങൾ നടക്കും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

പ്രേമം, കുട്ടികൾ, ഊഹക്കച്ചവടം, ക്രിയേറ്റിവിറ്റി, ഹോബികൾ, പഠനം, ഉല്ലാസം എന്നീ വിഷയങ്ങൾ പെട്ടെന്ന് ശ്രദ്ധ നേടും. കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്ന അഞ്ചാം ഭാവത്തിൽ സ്ലോഡൗൺ ചെയ്തു നിൽക്കുന്ന ബുധൻ, ഒപ്പം സൂര്യൻ. പുതിയ പ്രേമബന്ധങ്ങൾ, സ്വയം പ്രൊമോട്ട് ചെയ്യാനുള്ള അവസരങ്ങൾ, കുട്ടികൾ, യൂത്ത്ഗ്രൂപ്പുകൾ, സ്വന്തം സംരഭങ്ങൾ തുടങ്ങാനുള്ള അവസരം, ഉല്ലാസത്തിന് വേണ്ടിയുള്ള പദ്ധതികൾ, പുതിയ ഹോബികൾ എന്നിവ പ്രതീക്ഷിക്കുക. പക്ഷെ എന്ത് പുതിയ ജോലി ഏറ്റെടുത്താലും ബുധൻ സ്ലോഡൗൺ ചെയ്തു നിൽക്കുന്ന അവസരത്തിൽ ആ പദ്ധതികളെക്കുറിച്ച് രണ്ടാമത് ചിന്തിക്കേണ്ടത് ആവശ്യമാണ്. ഈ ആഴ്ചയ്ക്ക് ശേഷം ബുധൻ നേരെ നീങ്ങുമ്പോൾ അഞ്ചാം ഭാവത്തിലെ നിങ്ങളുടെ പദ്ധതികൾ കൂടുതൽ മെച്ചമായി നടപ്പിലാക്കുവാൻ പ്രപഞ്ചവും ഒരുങ്ങി നിൽക്കുന്ന കാഴ്ച നിങ്ങൾ കാണും.

കാൻസർ (ജൂൺ 21 - ജൂലൈ 22)

ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിൽ നിൽക്കുന്ന ശുക്രൻ ഈ ആഴ്ച സഹോദരങ്ങൾ, ആശയ വിനിമയം, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, മീഡിയ, ഇലക്ട്രോണിക്‌സ്, എഴുത്ത്, വായന, അയൽക്കാർ, നെറ്റ്‌വർക്കിങ് എന്ന മൂന്നാം ഭാവത്തിലേക്ക് നീങ്ങും. ഈ ഭാവത്തിൽ നേരത്തെ തന്നെ വ്യാഴം, ചൊവ്വ എന്നിവ നിൽക്കുന്നു. ജോലിസംബന്ധമായ ചെറിയ യാത്രകൾ, ചെറിയ ട്രെയിനിങ്ങുകൾ, മീഡിയയിൽ പ്രവർത്തിക്കുന്നവർക്ക് ഉണ്ടാകാവുന്ന കൂടുതൽ മെച്ചപ്പെട്ട അവസരങ്ങൾ, കൂടുതൽ നെറ്റ്‌വർക്കിങ്, അവയിൽ നിന്ന് ലാഭകരമായ കോണ്ട്രാക്ടുകൾ, എഴുത്ത്, വായന, പഠനം എന്നിവയിൽ ചെയ്യാൻ കൂടുതൽ അവസരങ്ങൾ ഉണ്ടാകാം. അയൽക്കാർക്ക് വേണ്ടിയുള്ള പ്രോജക്ടുകൾ അവയിൽ നിന്ന് ലഭിക്കുന്ന സ്വീകാര്യത എന്നിവ പ്രതീക്ഷിക്കുക. ശുക്രൻ മൂന്നാം ഭാവത്തിലേക്ക് നീങ്ങുന്നത് വരെ ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിൽ അനുഭവപ്പെടുന്ന അസ്വസ്ഥതകൾക്ക് ഈ ആഴ്ച അവസാനത്തോടെ ഒരു മാറ്റം പ്രതീക്ഷിക്കുക.

കുടുംബം, വീട്, മാതാപിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ എന്ന നാലാം ഭാവത്തിൽ പിണങ്ങി നിൽക്കുന്ന ബുധനും ഒപ്പം സൂര്യനും. വീട് വിൽപ്പന, വാങ്ങൽ, വൃത്തിയാക്കൽ, അലങ്കരിക്കൽ, ബന്ധുജന സമാഗമം, പൂർവികരെ സ്മരിക്കൽ എന്ന വിഷയങ്ങളിൽ കൂടുതൽ നീക്കങ്ങൾ നടക്കും. ഈ ഭാവത്തിലെ വിഷയങ്ങളിൽ നിയമപരമായ നീക്കങ്ങൾ നടത്തുന്നവർ ബുധൻ ഒൻപതാം തീയതി തന്റെ സ്ലോഡൗൺ അവസാനിപ്പിക്കുമ്പോൾ, കൂടുതൽ മെച്ചപ്പെട്ട സാഹചര്യത്തിലേക്ക് നിങ്ങൾ എത്തുന്നതായി കാണാൻ കഴിയും. അതുവരെ സാഹചര്യങ്ങളെ മനസിലാക്കി നിൽക്കുകയാവും ഉത്തമം. അതുവരെ കാത്തിരിക്കുവാൻ താൽപര്യമില്ലാത്തവർ നിങ്ങൾ ഏതു വിഷയത്തിൽ തീരുമാനം എടുക്കുവാൻ താൽപര്യപ്പെടുന്നോ അവയിൽ എക്‌സ്‌പേർട്ട് ഉപദേശം എടുക്കുവാൻ മടിക്കേണ്ട.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)

നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാരധാര എന്ന ഒന്നാം ഭാവത്തിൽ നിൽക്കുന്ന ശുക്രൻ ഈ ആഴ്ച നിങ്ങളുടെ രണ്ടാം ഭാവത്തിലേക്ക് നീങ്ങുന്നതയിരിക്കും. ഒന്നാം ഭാവത്തിൽ നിൽക്കുമ്പോൾ സൗന്ദര്യം മെച്ചപ്പെടുത്തൽ, പുതിയ ബന്ധങ്ങൾ, പുതിയ അവസരങ്ങൾ എന്നിവ ലഭിച്ചിരുന്ന നമുക്ക് ഈ ആഴ്ച മുതൽ ശ്രദ്ധ. ധനം, വസ്തുവകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിലേക്ക് കൂടുതൽ നീങ്ങുന്നതായി കാണാൻ കഴിയും. നിങ്ങളുടെ മൂല്യ വർദ്ധനക്ക് വേണ്ടിയുള്ള നിരവധി അവസരങ്ങൾ പ്രപഞ്ചം നിങ്ങളിലേക്ക് എത്തിക്കും. പുതിയ ജോലി, രണ്ടാം ജോലി, അധിക അധ്വാനം, ധനപരമായ പുതിയ നീക്കങ്ങൾ, എന്നിവ പ്രതീക്ഷിക്കുക. അധിക ചിലവും ഈ ട്രാൻസിടിന്റെ സവിശേഷതയായിരിക്കും.

സഹോദരങ്ങൾ, ആശയ വിനിമയം, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, മീഡിയ, ഇലക്ട്രോനിക്‌സ്, എഴുത്ത്, വായന, അയൽക്കാർ, നെറ്റ് വർക്കിങ് എന്ന മൂന്നാം ഭാവത്തിൽ സൂര്യനും, സ്ലോഡൗൺ ചെയ്തു നിൽക്കുന്ന ബുധനും. ഈ ഭാവത്തിലെ വിഷയങ്ങളിൽ ഉണ്ടാകുന്ന തടസങ്ങൾ ഒൻപതാം തീയതിക്ക് ശേഷം നീങ്ങിപ്പോകാം. കൂടുതൽ നെറ്റ്‌വർക്കിങ്, അവയിൽ നിന്ന് ലഭിക്കുന്ന കൊണ്ടാക്ടുകൾ, ചെറു യാത്രകൾ, മീഡിയയിൽ ഉള്ള പ്രവർത്തനങ്ങൾ, പഠനം, എഴുത്ത്, വായന എന്നിവയ്ക്ക് എല്ലാം സാധ്യതകൾ ഉണ്ടാവും. എന്നാൽ ബുധൻ സ്ലോ ഡൗൺ ചെയ്തു നിൽക്കുന്ന അത്രയുംനാൾ ഈ ഭാവത്തിൽ എന്തുതന്നെ നീക്കങ്ങൾ നടത്തിയാലും അവയിൽ നല്ല ശ്രദ്ധ ഉണ്ടാവേണ്ടതും ആണ്.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)

രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ദൂരദേശ വാസം, ഒറ്റപ്പെടൽ, ആത്മീയത, പ്രാർത്ഥന, ധ്യാനം, ബെഡ്‌പ്ലെഷേഴ്‌സ്, നിഗൂഡത എന്ന പന്ത്രണ്ടാം ഭാവത്തിൽ നിന്ന് ശുക്രൻ ഈ ആഴ്ച തന്നെ നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാരധാര എന്ന ഒന്നാം ഭാവത്തിലേക്ക് നീങ്ങും. മാനസികമായ സമ്മർദ്ദങ്ങൾ താൽക്കാലികമാണെന്ന തിരിച്ചറിവുമായി മുന്നോട്ട് പോകുക. നീങ്ങിപ്പോകാത്തതായി യാതൊന്നും തന്നെയില്ല. പ്രത്യേകിച്ച് ശുക്രൻ പന്ത്രണ്ടാം ഭാവത്തിൽ ഏകനായി നിൽക്കുമ്പോൾ വികാരങ്ങളെ അടിച്ചമർത്താൻ ശ്രമിക്കും എന്നാണ്. അടുത്തു വരുന്നവർക്ക് നിങ്ങൾ ഒരു മുരടനായി തോന്നുന്ന അവസ്ഥയാണ്. ഏകാന്തനായി നിൽക്കാൻ ആഗ്രഹിക്കുകയും ഭാവിയിലേക്കുള്ള പ്ലാനുകൾ തീരുമാനിക്കുകയും ചെയ്യുന്നു. നിഗൂഡ വിഷയങ്ങളിൽ താൽപര്യം ജനിക്കുന്നു എന്നാൽ ഒന്നാം ഭാവത്തിലേക്ക് ഈ ഗ്രഹം എത്തുമ്പോൾ നിങ്ങൾ സൗന്ദര്യം മെച്ചപ്പെടുത്താനുള്ള പ്രവർത്തികൾ ചെയ്യും. ഈ ഭാവത്തിൽ നേരത്തെ തന്നെ ചൊവ്വ, വ്യാഴം എന്നിവ നിൽക്കുന്നു. പുതിയ ബന്ധങ്ങൾ, വ്യക്തിപരവും അല്ലാത്തതുമായവ നിങ്ങളിലേക്ക് എത്തുന്നു. ആരോഗ്യം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നു. കൂടുതൽ ആത്മവിശ്വാസം, ശരീരിരികമായ ഊർജ്ജം എന്നിവയുണ്ടാകുന്നു. ആക്ഷൻഹീറോ ആയി നീങ്ങാനുള്ള ആഗ്രഹം എന്നിവ ഉണ്ടാകാം. പുതിയ തുടക്കങ്ങൾ, പുതിയ തുടക്കങ്ങളിലേക്ക് നയിക്കുന്ന സംഭവ വികാസങ്ങൾ എന്നിവ പ്രതീക്ഷിക്കുക

ധനം, വസ്തുവകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിൽ സ്ലോഡൗൺ ചെയ്തു നിൽക്കുന്ന ബുധൻ ഒപ്പം സൂര്യൻ. ധനപരമായ മാർഗ്ഗങ്ങളെക്കുറിച്ച് ചിന്തിച്ചു കൊണ്ടിരിക്കുന്നു. മനസ് ഒപ്പം നിൽക്കുന്നില്ല എന്ന തോന്നലുണ്ടാകാം. പുതിയ ധനാഗമന മാർഗ്ഗംങ്ങൾ അടുത്ത് നിന്നാലും അവ പൂർത്തീകരണം നേരിടുന്നില്ല എന്ന അവസ്ഥ ഉണ്ടാകാം. ബുധൻ തന്റെ സ്ലോഡൗൺ അവസാനിപ്പിച്ച ശേഷം ഈ അവസ്ഥയിൽ നിന്ന് നല്ല ഒരു മാറ്റം പ്രതീക്ഷിക്കാവുന്നതാണ്. സഹപ്രവർത്തകരോട് അൽപ്പം നയപരമായി നിൽക്കേണ്ട സമയമാണ്. രണ്ടാം ഭാവത്തിൽ അടുത്ത് വരുന്ന വ്യക്തികൾ നിങ്ങളെ മൂല്യവർദ്ധന തെളിയിക്കാൻ പ്രകോപിപ്പിക്കുന്ന രീതിയിൽ പെരുമാറി എന്ന് വരാം.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)

കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ പ്രതീക്ഷകൾ എന്ന പതിനൊന്നാം ഭാവത്തിൽ നിൽക്കുന്ന ശുക്രൻ രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ദൂരദേശ വാസം, ഒറ്റപ്പെടൽ, ആത്മീയത, പ്രാർത്ഥന, ധ്യാനം, ബെഡ്‌പ്ലെഷേഴ്‌സ്, നിഗൂഡത എന്ന പന്ത്രണ്ടാം ഭാവത്തിലേക്ക് ഈ ആഴ്ച നീങ്ങും. പതിനൊന്നാം ഭാവത്തിൽ ഇദ്ദേഹം നിൽക്കുമ്പോൾ ടീം ജോലികൾ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ എന്നിവയിൽ പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കുക. പുതിയ ഗ്രൂപ്പുകളിൽ അംഗമാകാം. പുതിയ ടേംജോലികൾ, അവയിൽ സുഹൃത്തുക്കളുടെ സഹകരണം, സ്വപ്‌നങ്ങൾ, ലാഭങ്ങൾ മോഹങ്ങൾ എന്നിവയിലേക്ക് ഒരു പടി കൂടി എത്തിയോ എന്ന പോലത്തെ അനുഭവങ്ങൾ പ്രതീക്ഷിക്കുക. ഇദ്ദേഹം ഈ ആഴ്ച വളരെ രഹസ്യമയമായ പന്ത്രണ്ടാം ഭാവത്തിലേക്ക് നീങ്ങുമ്പോൾ രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ദൂരദേശ വാസം, ഒറ്റപ്പെടൽ, ആത്മീയത, പ്രാർത്ഥന, ധ്യാനം, ബെഡ്‌പ്ലെഷേഴ്‌സ്, നിഗൂഡത എന്ന വിഷയങ്ങളിൽ കൂടുതൽ പ്രാധാന്യം വരും. മാനസികമായ സമ്മർദ്ദങ്ങൾ അനുഭവപ്പെടാം. കാരണം ഈ ഭാവത്തിൽ വ്യാഴം, ചൊവ്വ എന്നിവ നിൽക്കുന്നു. ഭാവിയിലേക്കുള്ള പ്ലാനുകൾ തയ്യാറാക്കുവാനുള്ള സമയം. നിഗൂഢ വിഷയങ്ങളിലുള്ള താൽപര്യം വർദ്ധിക്കാം.

നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണകോൺ, മനോഭാവം, വിചാരധാര എന്ന ഒന്നാം ഭാവത്തിൽ സ്ലോഡൗൺ ചെയ്തു നിൽക്കുന്ന ബുധനും സൂര്യനും. അടുത്ത കുറച്ചു നാളുകളിലേക്ക് ഭൗതികമായ നീക്കങ്ങളെക്കാൾ ആത്മീയവും, മാനസികവുമായ തലത്തിലേക്ക് ഉയരുവാൻ വേണ്ടി പ്രപഞ്ചം നിങ്ങളോട് ആഹ്വാനം ചെയ്യുന്നു. ഒന്നാം ഭാവത്തിൽ നിൽക്കുന്ന സൂര്യൻ ബാഹ്യമായ മാറ്റങ്ങൾക്ക് പ്രേരിപ്പിക്കുന്നു എങ്കിലും ഒന്നാം ഭാവത്തിലെ സത്വര വിഷയങ്ങളും ഗഹനമായി പരിശോധിക്കുവാനും, അവയിൽ തീരുമാനം എടുക്കുവാനുമുള്ള സമയമായി വേണം ഈ അവസരത്തെ കാണുവാൻ. ബുധൻ ഈ ഭാവത്തിൽ സ്ലോഡൗൺ ചെയ്തു നിൽക്കുന്ന അവസ്ഥയിൽ പുതിയ തുടക്കങ്ങൾ നടത്തുകയാണെങ്കിൽ അവയെക്കുറിച്ച് ഒന്നുകൂടി വിശദമായ ചിന്തകൾ വേണ്ടി വരും. സ്ലോഡൗൺ അവസാനിപ്പിച്ച ശേഷം ഇദ്ദേഹം ഒന്ന് വിശ്രമിക്കാൻ പോലും സമയം താരത്തെ ഒരു ജോലിയിൽ നിന്ന് അടുത്ത ജോലി, ഒരു ചിന്തയിൽ നിന്ന് അടുത്ത ചിന്ത എന്നിങ്ങനെ വിശ്രമം ഇല്ലാതെ മുന്നോട്ട് കൊണ്ട് പോകും.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)

ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ എന്ന പത്താം ഭാവത്തിൽ ശുക്രൻ നിൽക്കുന്നു. ഈ ആഴ്ചയിൽ ഇദ്ദേഹം കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ പ്രതീക്ഷകൾ എന്ന പതിനൊന്നാം ഭാവത്തിലേക്ക് നീങ്ങുന്നതാണ്. ആദ്യ ആഴ്ച ജോലിസ്ഥലത്ത് അനുകൂലമല്ലെങ്കിൽ ആശ്വാസകരമായ അവസ്ഥ കാണേണ്ടതാണ്. സഹപ്രവർത്തകർ, അധികാരികൾ എന്നിവരിൽ നിന്നുള്ള സഹായം, ജോലിയിലെ അംഗീകാരം, സൗന്ദര്യം, കല എന്ന മേഖലയിൽ പ്രവർത്തിക്കുന്നവർക്കുള്ള നല്ലസമയം എന്നിവ പ്രതീക്ഷിക്കുക. ഇദ്ദേഹം കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ പ്രതീക്ഷകൾ എന്ന പതിനൊന്നാം ഭാവത്തിലേക്ക് നീങ്ങുമ്പോൾ ഈ മാസം മുഴുവൻ ഈ ഭാവത്തിൽ കൂടുതൽ നീക്കങ്ങൾ പ്രതീക്ഷിക്കുക. പുതിയ ഗ്രൂപ്പുകളിൽ അംഗത്വം, ലോങ്ങ്‌ടേം പദ്ധതികൾ, ഹിഡൻ അജണ്ടകൾ, സോഷ്യൽ മീഡിയയിൽ നടത്തുന്ന കൂടുതൽ നീക്കങ്ങൾ, കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയിലുള്ള പ്രവർത്തനങ്ങൾ, ഗ്രൂപ്പ് പ്രോജക്ടുകൾ എന്നിവ പ്രതീക്ഷിക്കുക.

രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ദൂരദേശ വാസം, ഒറ്റപ്പെടൽ, ആത്മീയത, പ്രാർത്ഥന, ധ്യാനം, ബെഡ്‌പ്ലെഷേഴ്‌സ്, നിഗൂഡത എന്ന പന്ത്രണ്ടാം ഭാവത്തിൽ സ്ലോഡൗൺ ചെയ്തു നിൽക്കുന്ന ബുധനും, സൂര്യനും. ഈ ഭാവത്തിൽ ഏതു ഗ്രഹങ്ങൾ നിന്നാലും അവ മാനസികമായ സമ്മർദ്ദങ്ങൾ, രഹസ്യങ്ങൾ, ഒറ്റപ്പെടൽ എന്നിവയെ കാണിക്കുന്നു. പതിനൊന്നാം ഭാവത്തിൽ കൂടുതൽ നെറ്റ്‌വർക്കിങ് ജോലികൾക്ക് വേണ്ടിയുള്ള സാധ്യതകൾ നിൽക്കുന്നു എങ്കിലും അവയിൽ നിങ്ങൾ മനസില്ലാ മനസോടെ നിൽക്കുന്നു എന്ന അവസ്ഥയാണ് നിഗൂഢമായ വിഷയങ്ങളിൽ താൽപ്പര്യം ഉണ്ടാകാം. മനസിലെ രഹസ്യങ്ങളുമായി ഒരു നേർക്കാഴ്ച, പ്രാർത്ഥന, ധ്യാനം എന്നിവയിൽ കൂടുതൽ താൽപ്പര്യം എന്നിവ പ്രതീക്ഷിക്കുക. ഭാവിയിലേക്കുള്ള പ്ലാനുകൾ തയ്യാറാക്കും. അവയെക്കുറിച്ച് പഠിക്കും.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)

ദൂര യാത്രകൾ, ഉയർന്ന പഠനം, ആത്മീയത, തത്വചിന്ത, വിദേശ ബന്ധം, എഴുത്ത്, പ്രസിദ്ധീകരണം എന്ന ഒൻപതാം ഭാവത്തിൽ നിൽക്കുന്ന ശുക്രൻ ഈ ആഴ്ച പത്താം ഭാവത്തിലേക്ക് നീങ്ങും. ഈ ആഴ്ച ദൂരയാത്രകൾ, വിദേശബന്ധം, പഠനം, പഠിപ്പിക്കൽ എന്നിവയിൽ കൂടുതൽ സാധ്യതകൾ ഉണ്ടാകാം. എഴുത്ത്, പ്രസിദ്ധീകരണം എന്നിവയിൽ ജോലി ചെയ്യുന്നവർക്കുള്ള നല്ല സമയം എന്നിവ പ്രതീക്ഷിക്കുക. ഈ ആഴ്ചയുടെ അവസാനം ശുക്രൻ പത്താം ഭാവത്തിലേക്ക് നീങ്ങുമ്പോൾ ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ, അധികാരികൾ എന്ന വിഷയങ്ങളിൽ അനുകൂല സ്ഥിതിയോ ആശ്വാസമോ ഉണ്ടാകേണ്ടതാണ്. ജോലിക്കുള്ള അംഗീകാരം, ജോലിയിൽ ക്രിയേറ്റീവായ പ്രോജക്ടുകൾ, അധികാരികളുടെ ശ്രദ്ധ എന്നിവയും ഉണ്ടാകാം.

കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ പ്രതീക്ഷകൾ എന്ന പതിനൊന്നാം ഭാവത്തിൽ അതോ ഡൗൺ ചെയ്തു നിൽക്കുന്ന ബുധൻ, പിന്നെ സൂര്യൻ എന്നിവ. ഈ ഭാവത്തിലെ വിഷയങ്ങളിൽ ഒൻപതാം തീയതി വരെ തടസങ്ങൾ ഉണ്ടാകാം എങ്കിലും അവ നീങ്ങുന്നതാണ്. ഈ ഭാവത്തിലെ ഏതു വിഷയങ്ങളിലും തീരുമാനം എടുക്കുന്നതിനു മുൻപ് നല്ല ആലോചന വേണ്ടി വരും. ബുധൻ സ്ലോഡൗൺ അവസാനിപ്പിച്ചതിന് ശേഷം ടീം ജോലികളിൽ കൂടുതൽ സാധ്യതകൾ തെളിഞ്ഞു വരുന്നതായി കാണാം. പുതിയ കോണ്ട്രാക്ടുകളിൽ ജോയിൻ ചെയ്യാൻ താൽപര്യപ്പെടുന്നവർ ബുധൻ നേരെ നീങ്ങുന്നത് വരെ അൽപ്പം കൂടി ആലോചിക്കുന്നത് നന്നായിരിക്കും.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)

സെക്‌സ്, തകർച്ചകൾ, നിഗൂഢത, രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, ലോണുകൾ എന്ന എട്ടാം ഭാവത്തിൽ നിന്ന് ഈ ആഴ്ച ശുക്രൻ ഒൻപതാം ഭാവത്തിലേക്ക് നീങ്ങും. എട്ടാം ഭാവത്തിൽ ശുക്രൻ നിൽക്കുന്ന അവസ്ഥയിൽ ധനപരമായ വിഷയങ്ങൾ കൂടുതൽ ശ്രദ്ധയിൽ വരും. ടാക്‌സ്, ഇൻഷ്വറൻസ്, ലോണുകൾ, എന്നിവ ശ്രദ്ധ നേടും. സെക്ഷ്വൽ ആഗ്രഹങ്ങൾ ഹൃദയത്തിൽ ഉണ്ടാകാം. പുതിയ ധനപരമായ പ്ലാനുകൾ, ധനസഹായം എന്നിവ പ്രതീക്ഷിക്കാം. ശുക്രൻ ഒൻപതാം ഭാവത്തിലേക്ക് നീങ്ങുമ്പോൾ ശ്രദ്ധ, ദൂര യാത്രകൾ, ഉയർന്ന പഠനം, ആത്മീയത, തത്വചിന്ത, വിദേശ ബന്ധം, എഴുത്ത്, പ്രസിദ്ധീകരണം എന്നിവയിലേക്ക് നീങ്ങാം. പഠനം, പഠിപ്പിക്കൽ എന്നിവ, സ്‌കിൽ ഡെവലപ്പ്‌മെന്റ് പ്രോഗ്രാമുകൾ, ദൂരയാത്രകൾ, വിദേശത്ത നിന്നുള്ളവരോടുള്ള ബന്ധം, വിദേശ സംസ്‌ക്കാരവുമായുള്ള ബന്ധം എന്നിവ പ്രതീക്ഷിക്കുക. എഴുത്ത്, വായന, ആത്മീയത എന്നിവയിലും നല്ല അവസരങ്ങൾ തന്നെ പ്രപഞ്ചം നിങ്ങൾക്കായി ഒരുക്കി വച്ചിരിക്കുന്നു.
ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ, അധികാരികൾ എന്ന പത്താം ഭാവത്തിൽ സൂര്യൻ, സ്ലോഡൗൺ ചെയ്തു നിൽക്കുന്ന ബുധൻ എന്നിവ. ബുധൻ സ്ലോഡൗൺ ചെയ്തു നിൽക്കുന്ന സമയം പത്താം ഭാവത്തിലെ വിഷയങ്ങളിൽ ഒരു അലസത പോലെ ഉണ്ടാകാം എന്നാൽ ഈ ആഴ്ചയിൽ അവ നേരെ നീങ്ങുമ്പോൾ ജോലിയിൽ പുതിയ വസരങ്ങൾ, അധികാരികളോടുള്ള സംസാരം, പുതിയ പ്രോജക്ടുകൾ, എഴുത്ത്, ആശയ വിനിമയം എന്നിവയിൽ പുതിയ അവസരങ്ങൾ എന്നിവ ഉണ്ടാകാം.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)

വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, നിയമത്തിനു വിധേയമായ ബന്ധങ്ങൾ, എഗ്രിമെന്റുകൾ, കോണ്ട്രാക്ടുകൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തിൽ നിന്ന് ഈ ആഴ്ച ശുക്രൻ സെക്‌സ്, തകർച്ചകൾ, നിഗൂഡത, രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, ലോണുകൾ എട്ടാം ഭാവത്തിലേക്ക് നീങ്ങും. ഏഴാം ഭാവത്തിൽ കൂടുതൽ നല്ല അനുഭവങ്ങൾ നൽകിയ ഇദ്ദേഹം, എട്ടാം ഭാവത്തിൽ നിൽക്കുന്ന ചൊവ്വ, വ്യാഴം എന്നിവയോട് ഒപ്പം ചേരുമ്പോൾ എട്ടാം ഭാവത്തിലെ വിഷയങ്ങളിൽ കൂടുതൽ നീക്കങ്ങൾ ഉണ്ടാകും. പാർട്ണർഷിപ്പുകളിൽ കൂടുതൽ ശ്രദ്ധ നീങ്ങും. ധനപരമായ നീക്കങ്ങൾ, മറ്റുള്ളവരുടെ കഴിവുകൾ ഉപയോഗിച്ചുള്ള ജോലികൾ, ലോണുകൾ, ടാക്‌സുകൾ, എന്നിവയെ കൂടുതൽ പഠിക്കും. സെക്ഷ്വൽ ആഗ്രഹങ്ങൾ കൂടുതൽ ഉണ്ടാകാം. പങ്കാളിയുമായി കൂടുതൽ ബന്ധത്തിന് വേണ്ടിയുള്ള സാഹചര്യങ്ങൾ ഒത്തു വരാം. നിലവിലുള്ളത് ഏതു സാഹചര്യമാണോ ആ അവസ്ഥയിൽ കൂടുതൽ നീക്കങ്ങൾ പ്രതീക്ഷിക്കുക.

ദൂര യാത്രകൾ, ഉയർന്നു പഠനം, ആത്മീയത, തത്വചിന്ത, വിദേശ ബന്ധം, എഴുത്ത്, പ്രസിദ്ധീകരണം എന്ന ഒൻപതാം ഭാവത്തിൽ സൂര്യൻ, സ്ലോഡൗൺ ചെയ്തു നിൽക്കുന്ന ബുധൻ എന്നിവ ഒൻപതാം തീയതി സ്ലോഡൗൺ അവസാനിപ്പിക്കുമ്പോൾ ഈ ഭാവത്തിൽ നേരിട്ടു കൊണ്ടിരുന്ന തടസങ്ങൾക്ക് ഒരു നീക്കുപോക്ക് ഉണ്ടാകുന്നതാണ്. വിദേശത്ത് നിന്നുള്ള ബന്ധം, പഠനം, പഠിപ്പിക്കൽ, ആത്മീയതയുമായി ഒരു നേർക്കാഴ്ച, എഴുത്ത്, പ്രസിദ്ധീകരണം എന്ന വിഷയങ്ങളിൽ കൂടുതൽ അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കാം.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)

ശത്രുക്കൾ, സഹപ്രവർത്തകർ, ബാധ്യതകൾ, ആരോഗ്യം, ജോലിസ്ഥലം, വളർത്തുമൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ നിൽക്കുന്ന ശുക്രൻ ഈ ആഴ്ച വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, നിയമത്തിനു വിധേയമായ ബന്ധങ്ങൾ, എഗ്രിമെന്റുകൾ, കോണ്ട്രാക്ടുകൾ, തെളിഞ്ഞു നിൽക്കു ന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തിലേക്ക് നീങ്ങുന്നതായിരിക്കും. ജോലിസ്ഥലം, ആരോഗ്യം എന്നിവയിൽ പല മാറ്റങ്ങൾ, നീക്കങ്ങൾ എന്നിവയ്ക്കുവേണ്ടി നമ്മിൽ ഒരു പരിധി വരെ സ്വാധീനം ചെലുത്തും. ആരോഗ്യ കാര്യത്തിൽ കൂടുതൽ താൽപര്യം തോന്നാം. സൗന്ദര്യം മെച്ചപ്പെടുത്താൻ തീരുമാനം എടുക്കും. ജോലിസ്ഥലത്ത് കൂടുതൽ ചിട്ടയായി കാര്യങ്ങൾ ചെയ്യാനുള്ള അവസരം ലഭിക്കാം. ചിലർ പുതിയ ജോലിക്ക് വേണ്ടി ശ്രമിക്കും. കൂടുതൽ ചെറിയ പ്രോജക്ടുകളിൽ സമയം ചിലവഴിക്കാം. ജോലിസ്ഥലത്ത് സമ്മിശ്രമായ അനുഭവങ്ങൾ പ്രതീക്ഷിക്കുക. ശുക്രൻ ഏഴാം ഭാവത്തിലേക്ക് എത്തുമ്പോൾ വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, നിയമത്തിനു വിധേയമായ ബന്ധങ്ങൾ, എഗ്രിമെന്റുകൾ, കോണ്ട്രാക്ടുകൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്ന വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ നീങ്ങും. ഈ ഭാവത്തിൽ നേരത്തെ തന്നെ ചൊവ്വ, വ്യാഴം എന്നിവ നിൽക്കുമ്പോൾ പല വിധത്തിലുള്ള അനുഭവങ്ങൾ പ്രതീക്ഷിക്കുക പുതിയ ബന്ധങ്ങൾ, എഗ്രിമെന്റുകൾ, കോണ്ട്രാക്ടുകൾ, കൂടുതൽ നെറ്റ്‌വർക്കിങ് എന്നിവയുണ്ടാകാം.

സെക്‌സ്, തകർച്ചകൾ, നിഗൂഡത, രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, ലോണുകൾ എന്ന എട്ടാം ഭാവത്തിൽ സ്ലോഡൗൺ ചെയ്തു നിൽക്കുന്ന ബുധനും, ഒപ്പം സൂര്യനും. ബുധൻ സ്ലോഡൗൺ അവസാനിപ്പിക്കുമ്പോൾ ഈ ഭാവത്തിൽ കണ്ടു വന്ന തടസങ്ങൾക്ക് ഒരു അയവ് വന്നത് പോലെ തോന്നാം. പാർട്ണർഷിപ്പുകൾ, ധനപരമായപ്രോജക്ടുകൾ എന്നിവയിൽ തീരുമാനം എടുക്കുന്നത് വളരെ ആലോചനയോടെ മാത്രം ആയിരിക്കണം. പ്രധാന തീരുമാനങ്ങൾ എടുക്കുന്നതിനു മുൻ വിദഗ്ദ അഭിപ്രായം എടുക്കുന്നതിൽ മടി കാണിക്കരുത്.
jayashreeforecast@gmail.com