- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒക്ടോബർ മൂന്നാം വാരം
എരീസ് (മാർച്ച് 21 - ഏപ്രിൽ 19) വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, നിയമത്തിനു വിധേയമായ ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ടുകൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തിൽ പതിമൂന്നാം തീയതി ന്യു മൂൺ എത്തും. ഏഴാം ഭാവത്തിൽ പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കുക. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ നിങ്ങളെ ഏതു വിധത്തിൽ സ്വാധീനിക്കും എന്ന് തിരിച്ചറിയ
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, നിയമത്തിനു വിധേയമായ ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ടുകൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തിൽ പതിമൂന്നാം തീയതി ന്യു മൂൺ എത്തും. ഏഴാം ഭാവത്തിൽ പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കുക. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ നിങ്ങളെ ഏതു വിധത്തിൽ സ്വാധീനിക്കും എന്ന് തിരിച്ചറിയുക. ഈ അറിവുകൾ കൊണ്ട് ബന്ധങ്ങളിൽ മാറ്റങ്ങൾ ഉണ്ടാകും. നമ്മുടെ ആശയങ്ങൾ മറ്റുള്ളവരുടെ ആശയങ്ങളുമായി ഒത്തു നിൽക്കെണ്ടാതിന്റെ ആവശ്യകത കൂടുതൽ മനസിലാകും. പുതിയ പ്രേമ ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ എന്നിവ പ്രതീക്ഷിക്കാം. ഈ ഭാവത്തിൽ സൂര്യനും, ബുധനും നിൽക്കുന്നു.
ശത്രുക്കൾ, സഹപ്രവർത്തകർ, ബാധ്യതകൾ, ആരോഗ്യം, ജോലി സ്ഥലം, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ ചൊവ്വ, ശുക്രൻ എന്നിവ. ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമം തുടരും. ജോലിയിൽ ക്രിയേറ്റീവ് ആയ കാര്യങ്ങൾ ചെയ്യാനുള്ള അവസരങ്ങൾ, ബാധ്യതകളെ കുറിച്ചുള്ള ചിന്തകൾ, സഹപ്രവർത്തകകരുമായുള്ള വാഗ്വാദം, വളർത്തു മൃഗങ്ങളോടുള്ള ശ്രദ്ധ എന്നിവ പ്രതീക്ഷിക്കുക. ഈ ആഴ്ച കൂടുതൽ ശ്രദ്ധ ഏഴാം ഭാവത്തിലെയും, ആറാം ഭാവത്തിലേയും വിഷയങ്ങളിൽ ആയിരിക്കും എന്നത് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ .
ടോറസ് (ഏപ്രിൽ 20 - മെയ് 20)
ശത്രുക്കൾ, സഹപ്രവർത്തകർ, ബാധ്യതകൾ, ആരോഗ്യം, ജോലി സ്ഥലം, വളർത്തുമൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ ഈ ആഴ്ച ന്യൂമൂൺ എത്തും. മാനസികവും, ശരീരിരികവുമായ ആരോഗ്യം മെച്ചപ്പെടുത്താൻ അവസരം ലഭിക്കും, പുതിയ ആരോഗ്യ ക്രമം നടപ്പിലാക്കും. ചിലർ വളർത്തു മൃഗങ്ങളോട് കൂടി സമയം ചിലവഴിക്കും. ജോലിസ്ഥലത്ത് നവീകരണം പ്രതീക്ഷിക്കാം. അത് പോലെ യഥാർഥാമായ വസ്തുതകളിൽ മനസ് വച്ചില്ല എങ്കിൽ പിന്നീട് അവ നിരാശക്ക് കാരണമായി തീരും എന്നാ സത്യം ബോധ്യപ്പെടുന്ന അവസ്ഥകളിൽ കൂടി കടന്നു പോകാം. സൂര്യനും, ബുധനും കൂടി ഈ ഭാവത്തിൽ നിൽക്കുമ്പോൾ, കൂടുതൽ ചെറിയ പ്രോജക്ടുകൾ, ആശയവിനിമയം ആവശ്യമായ ജോലികൾ, എലെക്ട്രോനിക്‌സ്, ആശയവിനിമയം, ടെക്‌നോളജി എന്നീ മേഖലയിൽ ജോലി ചെയ്യുന്നവർക്കുള്ള പ്രാധാന്യം, ജീവിതത്തിൽ ജോലി, സഹപ്രവർത്തകർ, എന്നിവയുടെ കൂടുതൽ സ്വാധീനം എന്നിവ പ്രതീക്ഷിക്കുക. പ്രേമം, കുട്ടികൾ, ഊഹക്കച്ചവടം, ക്രിയേറ്റിവിറ്റി, ഹോബികൾ, പഠനം, ഉല്ലാസം എന്നീ വിഷയങ്ങൾ പെട്ടന്ന് ശ്രദ്ധ നേടും. കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ ചൊവ്വ, ശുക്രൻ എന്നിവ നിൽക്കുന്നു. പുതിയ പ്രേമ ബന്ധങ്ങൾ, ഉല്ലാസത്തിന് വേണ്ടിയുള്ള പ്രോഗ്രാമുകൾ, ക്രിയേറ്റീവ്, സെൽ പ്രൊമോഷൻ ആവശ്യമുള്ള സംരംഭങ്ങൾ, പുതിയ ഹോബികൾ. ഊഹക്കച്ചവടത്തിനുവേണ്ടി ഉള്ള തയ്യാറെടുപ്പുകൾ, കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവരോടോത്തുള്ള സമയം, എന്നിവയും പ്രതീക്ഷിക്കാം.
ജമിനി (മെയ് 21 - ജൂൺ 20)
പ്രേമം, കുട്ടികൾ, ഊഹക്കച്ചവടം, ക്രിയേറ്റിവിറ്റി, ഹോബികൾ, പഠനം, ഉല്ലാസം എന്നീ വിഷയങ്ങൾ പെട്ടന്ന് ശ്രദ്ധ നേടും. കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്ന അഞ്ചാം ഭാവത്തിൽ ഈ ആഴ്ച ന്യൂമൂൺ വന്നെത്തും. ഉല്ലാസത്തിനു വേണ്ടി സമയം ചിലവഴിക്കും. ക്രിയേറ്റീവ് പദ്ധതികൾ, കുട്ടികളോടൊത്ത് ഗ്രൂപ്പുകൾ എന്നിവരുടെ കൂടെ ഉള്ള സമയം, പുതിയ പ്രേമ ബന്ധം, പുതിയ ഹോബികൾ, പുതിയ സംരംഭങ്ങൾ, എന്നിവ പ്രതീക്ഷിക്കുക. ഈ ഭാവത്തിൽ സൂര്യനും, ബുധനും നിൽക്കുമ്പോൾ ഈ ഭാവത്തിലെ വിഷയങ്ങളിൽ കൂടുതൽ പ്രാധാന്യം ഉണ്ടാകാം.
കുടുംബം, വീട്, മാതാ പിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ എന്നാ നാലാം ഭാവത്തിൽ ചൊവ്വ, ശുക്രൻ എന്നിവ നിൽക്കുന്നു. കുടുംബത്തിൽ കൂടുതൽ സംഭവങ്ങൾ നടക്കാം. വീട് വിൽപന, വാങ്ങൽ, വൃത്തിയാക്കൽ, വീട് മാറ്റം, ബന്ധു ജന സമാഗമം, പൂർവികരെ സ്മരിക്കൽ, എന്നിവ പ്രതീക്ഷിക്കാം. ചൊവ്വ ഈ ഭാവത്തിൽ തന്നെ നിൽക്കുമ്പോൾ കൂടുതൽ ക്ഷമ വേണ്ടത് ആവശ്യമാണ് എന്ന് മനസിലാകും. കുടുംബത്തിൽ വാഗ്വാദം നടത്താനുള്ള പ്രേരണയെ അടക്കുക. പക്ഷെ ശുക്രൻ ഈ ഭാവത്തിൽ നിൽക്കുമ്പോൾ വീട്ടുകാരുടെ എതിർപ്പ് നിങ്ങളെബാധിക്കണം എന്നില്ല. എങ്കിലും നമ്മുടെ ആഗ്രഹങ്ങൾ അവരുടെ മേൽ അടിച്ചേൽപിക്കാൻ ശ്രമിക്കാതിരിക്കുക ആവും നല്ലത്.
കാൻസർ (ജൂൺ 21 - ജൂലൈ 22)
കുടുംബം, വീട്, മാതാ പിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ എന്നാ നാലാം ഭാവത്തിൽ ഈ ആഴ്ച ന്യു മൂൺ എത്തും. വീട് വിൽപന, വാങ്ങൽ, വൃത്തിയാക്കൽ, മാറ്റം എന്നിവയെ കുറിച്ച് ആലോചിക്കും. വീടിനെ കുറിച്ചുള്ള ലോങ്ങ് ടേം പദ്ധതികളിൽ സമയം ചിലവഴിക്കും. വീട്ടുകാരോട് ഇമോഷണൽ ആയ പ്രതിച്ചായ വെളിവാക്കും. സൂര്യനും, ബുധനും കൂടി ഈ ഭാവത്തിൽ നിൽക്കു മ്പോൾ നാലാം ഭാവത്തിലെ വിഷയങ്ങളിൽ പുതിയ തുടക്കങ്ങൾ. ആശയ വിനിമയങ്ങൾ എന്നിവ പ്രതീക്ഷിക്കുക. കുടുംബ യോഗങ്ങൾ, ബന്ധു ജന സമാഗമം എന്നിവയും ഉണ്ടാകാം.
സഹോദരങ്ങൾ, ആശയ വിനിമയം, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, മീഡിയ, ഇലക്ട്രോണിക്‌സ്, എഴുത്ത്, വായന, അയൽക്കാർ, നെറ്റ് വർകിങ് എന്നാ മൂന്നാം ഭാവത്തിൽ ശുക്രൻ, ചൊവ്വ എന്നിവ നിൽക്കുന്നു. ചെറു യാത്രകൾ, ജോലിക്ക് വേണ്ടിയുള്ള ചെറു പ്രോജക്ടുകൾ, മീഡിയയിൽ ഉള്ള കൂടുതൽ പ്രവർത്തനങ്ങൾ, സഹോദരങ്ങലോടുള്ള തുറന്നസംവാദം, ഇലെക്ട്രോനിക്‌സ്, ടെക്‌നോളജി എന്നിവയുടെ കൂടുതൽ ഉപയോഗം. എഴുത്ത്, വായന എന്നിവയ്ക്ക് വേണ്ടി ഉള്ള കൂടുതൽ സമയം, അയൽക്കാരുടെ ഇടയിൽ ഉള്ള കൂടുതൽ ഇടപെടലുകൾ, കൂടുതൽ നെറ്റ് വർകിങ്, അവയിൽ നിന്ന് ലഭിക്കുന്ന കൊന്റ്രാക്ടുകൾ, എന്നിവയും ഈ ആഴ്ച ഉണ്ടാകാം.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
സഹോദരങ്ങൾ, ആശയ വിനിമയം, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, മീഡിയ, ഇലെക്ട്രോനിക്‌സ്, എഴുത്ത്, വായന, അയൽക്കാർ, നെറ്റ് വർകിങ് എന്നാ മൂന്നാം ഭാവത്തിൽ ഈ ആഴ്ച ന്യു മൂൺ എത്തും. പതിവിൽ കവിഞ്ഞ ആശയ വിനിമയങ്ങൾ വേണ്ടി വരും. അയൽക്കാർക്ക് വേണ്ടി പ്രവർത്തി ക്കും. ചെറു യാത്രകൾ, ചെറു പ്രോജക്ടുകൾ, മീഡിയ, ഇലെക്ട്രോനിക്‌സ്, എന്നിവയിൽ കൂടുതൽ പ്രവർത്തന്നങ്ങൽ പ്രതീക്ഷിക്കാം. സഹോദരങ്ങളുമായുള്ള ബന്ധത്തിൽ കൂടുതൽ വൈകാരികത നിറയും.
ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവതിൽ ചൊവ്വ, ശുക്രൻ എന്നിവ നിൽക്കുന്നു. കൂടുതൽ ചെലവ്, കൂടുതൽ അധ്വാനം, അധിക ജോലി, രണ്ടാം ജോലി, സ്വന്തം മൂല്യം തെളിയിക്കാനുള്ള വെല്ലുവിളികൾ, വസ്തു വകകളുടെ കാര്യത്തിലുള്ള ആലോചന, തീരുമാനങ്ങൾ, ജോലി സ്ഥലത്തുള്ള വെളുവിളികൾ, എന്നിവ പ്രതീക്ഷിക്കുക. വിലയേറിയ വസ്തുക്കൾ വാങ്ങാനുള്ള സാധ്യത, പുതിയ ബിസിനസ് പ്ലാനുകൾ, എന്നിവയും ഉണ്ടാകാം.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ധനം, വസ്തുവകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാംഭാവത്തിൽ ഈ ആഴ്ചാ ന്യു മൂൺ എത്തും. ധന പരമായ മുന്നേറ്റങ്ങൾ പ്ലാൻ ചെയ്യും. അത് പോലെ തന്നെ അധിക ചിലവും പ്രതീക്ഷിക്കാം. വളരെ ശ്രദ്ധിച്ചു ധനം ചിലവഴിക്കേണ്ട സാഹചര്യമാണ്. സ്വന്തം മൂല്യവർധനക്ക് വേണ്ടി ആലോചിച്ചു കൊണ്ടിരിക്കും. സൂര്യനും ബുധനും ഈ അവസരത്തിൽ നിൽക്കുമ്പോൾ ധനം, വസ്തു വകകൾ എന്നിവയിലേക്ക് കൂടുതൽ ശ്രദ്ധിക്കേണ്ട അവസ്ഥകൾ ഉണ്ടാകും.
നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര എന്നാ ഒന്നാം ഭാവത്തിൽ ചൊവ്വയും., ശുക്രനും നിൽക്കുന്നു. പല തരത്തിലുള്ള ബന്ധങ്ങളിൽ പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കാം. പുതിയപദ്ധതികൾ നടപ്പിലാക്കാൻ ശ്രമിക്കും. ലുക്‌സ് മെച്ചപ്പെടുത്താനുള്ള ജോലികൾ, പുതിയ ദർശനങ്ങൾ പുതിയ വ്യക്തികൾ വന്നു ചേരൽ എന്നിവയും പ്രതീക്ഷിക്കുക.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ദൂര ദേശ വാസം, ഒറ്റപ്പെടൽ, ആത്മീയത, പ്രാർത്ഥന, ധ്യാനം, ബെഡ് പ്ലെഷേഴ്‌സ്, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിൽ ചൊവ്വ, ശുക്രൻ എത്തും. ജീവ കാരുണ്യ പ്രവർത്തനങ്ങൾ പ്രതീക്ഷിക്കുക. രഹസ്യങ്ങളുമായി ഒരു നേർക്കാഴ്ച, കൂടുതൽ പ്രാർത്ഥന, ധ്യാനം. ഏകാന്തനായി നിൽക്കാനുള്ള ആഗ്രഹം എന്നിവ പ്രതീക്ഷിക്കുക. മനസിൽ സൂക്ഷിക്കുന്നവാ വെളിപ്പെടുത്താൻ മടിക്കും.
നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര എന്നാ ഒന്നാം ഭാവത്തിൽ ഈ ആഴ്ച ന്യു മൂൺ എത്തും. ഈ ഭാവത്തിൽ സൂര്യൻ, ബുധൻ എന്നിവ നേരത്തെ തന്നെ നിൽക്കു ന്നു. പുതിയ ലുക്‌സ് പരീക്ഷിക്കും. പുതിയ ബന്ധങ്ങൾ പല രൂപത്തിൽ എത്താം. കൂടുതൽ ആത്മ വിശ്വാസം, നിങ്ങൾക്ക് കിട്ടുന്ന കൂടുതൽ പ്രാധാന്യം, കൂടുതൽ ആലോചനകൾ, ഒന്നിൽ നിന്ന് ഓരോന്നിലേക്ക് പൂർണാത ഇല്ലാതെ നീങ്ങാനുള്ള പ്രേരണ എന്നിവയും പ്രതീക്ഷിക്കുക.
സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ദൂര ദേശ വാസം, ഒറ്റപ്പെടൽ, ആത്മീയത, പ്രാർത്ഥനന, ധ്യാനം, ബെഡ് പ്ലെഷേഴ്‌സ്, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിൽ ഈ ആഴ്ച ന്യു മൂൺ എത്തും. രഹസ്യങ്ങളുമായി ഒരു നേർക്കാഴ്ച, ആത്മീയത, പ്രാർത്ഥന, ധ്യാനം, നിഗൂഡ വിഷയങ്ങളോടുള്ള താൽപര്യം എന്നിവ പ്രതീക്ഷിക്കാം. ജീവ കാരുണ്യ പ്രവർത്തനങ്ങളോടുള്ള താൽപര്യം, സെക്ഷ്വൽ ആഗ്രഹങ്ങളുമായി ഒരു വടം വലി എന്നിവയും ഉണ്ടാകാം. സൂര്യനും, ബുധനും ഈ ഭാവത്തിൽ നിൽക്കുമ്പോൾ ഏകാന്തായി തീരാനും, ജീവിതത്തെ സ്വയം വയിച്ചരിയുവാനും ഉള്ള ആഗ്രഹം പ്രതീക്ഷിക്കാം
കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ പ്രതീക്ഷകൾ എന്നാ പതിനൊന്നാം ഭാവത്തിൽ ചൊവ്വ, ശുക്രൻ എന്നിവ നിൽക്കുന്നു. ഹിഡൻ അജൻടകളുമായി സുഹൃത്തുക്കളുടെ ഒപ്പം നിൽക്കുക, സോഷ്യൽ മീഡിയ, നെറ്റ് വർകിങ് എന്നിവയിൽ ഉള്ള കൂടുതൽ അടുപ്പം. കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ ഉള്ള പ്രവർത്തനം, ടീംജോലികൾ, ലോങ്ങ് ടേം പദ്ധതികളുടെ പ്ലാനിങ്, സുഹൃത്ത്ക്കളോടുള്ള വാഗ്വാദം, ജീവ കാരുണ്യ പ്രവർത്തനങ്ങളോടുള്ള താൽപര്യം, സുഹൃത്തുക്കളിൽ ചിലരോടുണ്ടാകുന്ന പ്രത്യേക താൽപര്യം എന്നിവ പ്രതീക്ഷിക്കാം.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ പ്രതീക്ഷകൾ എന്നാ പതിനൊന്നാം ഭാവത്തിൽ ഈ ആഴ്ച ന്യു മൂൺ വന്നെത്തും. സുഹൃത്ത് ബന്ധങ്ങളിൽ ശക്തമായ നീക്കങ്ങൾനടക്കാം. ചിലബന്ധങ്ങളിൽ തുടക്കമോ ഒടുക്കമോ നേരിടാം. പുതിയ ഗ്രൂപുകളിൽ ചെന്ന് ചേരാം. ജീവ കാരുണ്യ പ്രവർത്തനങ്ങൾ, കുട്ടികൾ, യൂത്ത് ഗ്രൂപുകളിൽ പ്രവർത്തിക്കാം. ലോങ്ങ് ടേം പദ്ധതികൾ രൂപീകരിക്കാം. ടീം ജോലികൾ, സോഷ്യൽ മീഡിയയിൽ മനസില്ല മനസോടെ ഉള്ള നിൽപ്, സ്വപ്‌നങ്ങൾ, മോഹങ്ങൾ ലാഭങ്ങൾ എന്നിവയെ ലക്ഷ്യമാക്കി പ്രവർത്തിക്കാം. സൂര്യനും, ബുധനും ഇതേ ഭാവത്തിൽ നിൽക്കുന്നു, ഈ മാസം പതിനൊന്നാം ഭാവത്തിൽ കൂടുതൽ ശ്രദ്ധ പ്രതീക്ഷിക്കുക.
ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്നാ വിഷയങ്ങളിൽ ചൊവ്വ, ശുക്രൻ എന്നിവ നിൽക്കുന്നു. ജോലിയിൽ സഹായത്തോടൊപ്പം അധികാരികൾ കണക്കെടുപ്പും നടത്താം. പുതിയ ജോലി, പുതിയ ഉത്തരവാദിത്തങ്ങൾ, പുതിയ ബിസിനസ് അവസരം, അധികാരികളുമായുള്ള ചർച്ചകൾ എന്നിവയും ഉണ്ടാകാം.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്നാ പത്താം ഭാവത്തിൽ ഈ ആഴ്ച ന്യു മൂൺ വന്നെത്തും. ജോലിയിൽ പുതിയ തുടക്കങ്ങൾ, പുതിയ ഉത്തര വാദിത്തങ്ങൾ, ജോലിയിലെ മുന്നേറ്റം, അധികാരികളുമായുള്ള ചർച്ച, ജോലി സ്ഥലത്തെ ശുഭ പ്രതീക്ഷകൾ, ലോങ്ങ് ടേം പദ്ധതികൾ എന്നിവ ഉണ്ടാകാം. സൂര്യനും, ബുധനും ഈ ഭാവത്തിൽ നിൽക്കുമ്പോൾ അധികാരികൾ പതിവിൽ കൂടുതൽ താൽപര്യം നമ്മോടു പ്രകടിപ്പിക്കുന്നുവോ എന്ന് തോന്നാം. ഈ അവസരം ശ്രദ്ധയോടെ ഉപയോഗിക്കണം.
ദൂര യാത്രകൾ, ഉയർന്ന പഠനം, ആത്മീയത, തത്വ ചിന്ത, വിദേശ ബന്ധം, എഴുത്ത്, പ്രസിദ്ധീകരണം എന്നാ ഒൻപതാം ഭാവത്തിൽ ചൊവ്വ, ശുക്രൻ എന്നിവ നിൽക്കുന്നു ദൂര യാത്രകൾ, ഉയർന്ന പഠനം, ആത്മീയതയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യൽ, വിദേശത്ത നിന്നുള്ള വ്യക്തികളുമായുള്ള ബന്ധം, എഴുത്ത്, പ്രസിദ്ധീകരണം എന്നിവയിൽ ഉള്ള പ്രവർത്തനം, വിദേശ സംസ്‌കാരവുമായുള്ള കൂടിക്കാഴ്ച എന്നിവ പ്രതീക്ഷിക്കുക. ബിസിനസ് സംബന്ധമായ ദൂര യാതരകൾ, പഠനം, പഠിപ്പിക്കൽ എന്നിവയും പ്രതീക്ഷിക്കാം.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ദൂര യാത്രകൾ, ഉയർന്ന പഠനം, ആത്മീയത, തത്വ ചിന്ത, വിദേശ ബന്ധം, എഴുത്ത്, പ്രസിദ്ധീകരണം എന്നാ ഒൻപതാം ഭാവത്തിൽ ഈ ആഴ്ച ന്യു മൂൺ എത്തും. ദൂര യാത്രകൾ, വിദേശ സംസ്‌കാരവുമായുള്ള നേർക്കാഴ്ച, മാനസികവും, ആത്മീയവുമായവളർച്ചക്ക് വേണ്ടി ഉള്ള നീക്കങ്ങൾ, പഠനം, പഠിപ്പിക്കൽ, നിയമവുമായുള്ള കൂടി ക്കാഴ്ച, എഴുത്തുകാർ, പ്രസാധകർ, എന്നിവർക്കുള്ള നല്ല സമയം. സൂര്യനും, ബുധനും കൂടി ഈ ഭാവത്തിൽ നിൽക്കുമ്പോൾ ഈ ഭാവം സൂചിപ്പിക്കുന്ന വിഷയങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൈവരും.
സെക്‌സ്, തകർച്ചകൾ, നിഗൂഡത, രൂപാന്തരം. നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ് , ലോണുകൾ ചൊവ്വ, ശുക്രൻ എന്നിവ നിൽക്കുന്നു. സെക്ഷ്വൽ ആയ ആഗ്രഹങ്ങൾ, പുതിയ നിക്ഷേപങ്ങൾ, ടാക്‌സ്, ഇൻഷുറൻസ്, ലോണുകൾ എന്നിവയുടെ കാര്യത്തിൽ ഉള്ള ആലോചന, ലോണുകൾ ലഭിക്കുകയോ കൊടുക്കുകയോ ആവാം. മാനസികമായ പരിവർത്തനം, ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചർച്ച, നിഗൂഡ വിഷയങ്ങലോടുള്ള താൽപര്യം എന്നിവ പ്രതീക്ഷിക്കുക.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
സെക്‌സ്, തകർച്ചകൾ, നിഗൂഡത, രൂപാന്തരം. നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, ലോണുകൾ എന്ന എട്ടാം ഭാവത്തിൽ ഈ ആഴ്ച ന്യു മൂൺ എത്തും. മറ്റുള്ളവരുടെ ധനവുമായി അടുപ്പം വരാം, കടം കൊടുക്കുകയോ, ലഭിക്കുകയോ ആവാം, കൂടുതൽ സെക്ഷ്വൽ ആഗ്രഹങ്ങൾ, മാനസികമായ പരിവർത്തനങ്ങൾ, പങ്കാളിയോടുള്ള സംവാദം,. ജോയിന്റ് സ്വത്തുക്കൾ ഉപയോഗിച്ചുള്ള പ്രോജക്ടുകൾ എന്നിവ പ്രതീക്ഷിക്കുക. സൂര്യനും, ബുധനും ഈ ഭാവത്തിൽ നിൽക്കുമ്പോൾ ഈ ഭാവത്തിലെ എല്ലാ വിഷയങ്ങളിലും കൂടുതൽ പ്രാധാന്യം ഉണ്ടാകും.
വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, നിയമത്തിനു വിധേയമായ ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കൊണ്ട്രക്ടുകൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്നാ ഏഴാം ഭാവത്തിൽ ചൊവ്വ, ശുക്രൻ എന്നിവ നിൽക്കുന്നു. വിവാഹം, അല്ലെങ്കിൽ പുതിയ പ്രേമ ബന്ധങ്ങൾ വന്നേക്കാം. പുതിയ ബിസിനസ് ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കൊന്റ്രാക്ടുകൾ, എന്നിവയും പ്രതീക്ഷിക്കുക. ഈ ഭാവം തെളിഞ്ഞു നിൽക്കുന്ന ശത്രുക്കളുടെത് കൂടി ആയതുകൊണ്ട് സകല ബന്ധങ്ങളിന്മേലും നല്ല ആലോചന ഉണ്ടാവണം എന്ന് പ്രപഞ്ചം നമ്മോട് സൂചിപ്പിക്കുന്നു.
jayashreeforecast@gmail.com