എരീസ് (മാർച്ച് 21 - ഏപ്രിൽ 19)

വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, നിയമത്തിനു വിധേയമായ ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തിൽ ഇപ്പോൾ നിൽക്കുന്ന സൂര്യൻ ഈ ആഴ്ചയിൽ തന്നെ സെക്‌സ്, തകർച്ചകൾ, നിഗൂഡത, രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, ലോണുകൾ എന്ന എട്ടാം ഭാവത്തിലേക്ക് നീങ്ങും. അത് വരെ ഏഴാം ഭാവത്തിൽ ബുധനോടൊപ്പം നിന്ന് വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, നിയമത്തിനു വിധേയമായ ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്നീ മേഖലകളിൽ പുതിയ നീക്കങ്ങൾക്ക് കാരണമാകും. പുതിയ ബിസിനസ് ബന്ധങ്ങൾ, കോണ്ട്രാക്ടുകൾ, വിവാഹം, പങ്കാളിയുമായുള്ള കൂടുതൽ സംവാദം, കൂടുതൽ നെറ്റ് വർകിങ് എന്നിവ പ്രതീക്ഷിക്കാം. സൂര്യൻ എട്ടാം ഭാവത്തിലേയ്ക്ക് നീങ്ങിക്കഴിയുമ്പോൾ സെക്‌സ്, തകർച്ചകൾ, നിഗൂഡത, രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, ലോണുകൾ എന്നീ വിഷയങ്ങളിലേക്ക് ശ്രദ്ധ നീങ്ങും. ഈ മേഖലകളിലെ വിഷയങ്ങൾ കൂടുതൽ തെളിഞ്ഞു വരും. ലോണുകൾ, ടാക്‌സ്, ഇൻഷുറൻസ് എന്നിവയിൽ തീരുമാനങ്ങൾ എടുക്കേണ്ടതായി വരും. ജീവിതം/ ബിസിനസ് പങ്കാളികളും ആയുള്ള ബന്ധത്തിൽ പുതിയ നീക്കങ്ങൾ പ്രതീക്ഷിക്കും ജോയിന്റ് സ്വത്തുക്കൾ കൊണ്ട് കൂടുതൽ ക്രയവിക്രയം നടത്തും. മാനസികമായ പരിവർത്തനം, നിഗൂഡ വിഷയങ്ങളിലേക്കുള്ള എത്തിനോട്ടം എന്നിവയും ഉണ്ടാകാം.

ശത്രുക്കൾ, സഹപ്രവർത്തകർ, ബാധ്യതകൾ, ആരോഗ്യം, ജോലി സ്ഥലം, വളർത്തുമൃഗങ്ങൾ എന്നീ ആറാം ഭാവത്തിൽ ശുക്രനും, ചൊവ്വയും നിൽക്കുന്നു. ഈ ആഴ്ച നീങ്ങും. ഈ മേഖലകളിൽ എന്തൊക്കെയാണോ സംരക്ഷിക്കപ്പെടെണ്ടത്, അവയെല്ലാം തെളിഞ്ഞു വരേണ്ട സമയമാണ്. സഹ പ്രവർത്തകരുമായുള്ള ബന്ധം, അവ ഏതു ദിശയിലേക്ക് നീങ്ങുന്നു, ക്രിയേറ്റീവ് പ്രോജക്ടുകൾ, സൗന്ദര്യ സംരക്ഷണം, പുതിയ ജോലിയെക്കുറിച്ചുള്ള ചിന്ത, ആരോഗ്യ സംരക്ഷണത്തിൽ ഏതു നടപടിയാണ് അടുത്തതായി സ്വീകരിക്കേണ്ടത്. നമ്മുടെ ബാധ്യതകൾ ഇതെല്ലാം അവയിൽ ഏതൊക്കെ നിലപാടുകൾ എടുക്കാം, വളർത്തു മൃഗങ്ങളോടുള്ള കരുതൽ എങ്ങനെ പ്രദർശിപ്പിക്കാം എന്നിവ എല്ലാം ഈ ആഴ്ചയും കൂടുതൽ ശ്രദ്ധ നേടും.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ശത്രുക്കൾ, സഹപ്രവർത്തകർ, ബാധ്യതകൾ, ആരോഗ്യം, ജോലിസ്ഥലം, വളർത്തുമൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ സൂര്യനും, ബുധനും കൂടി ഈ ഭാവത്തിൽ നിൽക്കുമ്പോൾ, കൂടുതൽ ചെറിയ പ്രോജക്ടുകൾ, ആശയവിനിമയം ആവശ്യമായ ജോലികൾ, ഇലക്ട്രോണിക്‌സ്, ആശയവിനിമയം, ടെക്‌നോളജി എന്നീ മേഖലയിൽ ജോലി ചെയ്യുന്നവർക്കുള്ള പ്രാധാന്യം, ജീവിതത്തിൽ ജോലി, സഹപ്രവർത്തകർ എന്നിവയുടെ കൂടുതൽ സ്വാധീനം എന്നിവ പ്രതീക്ഷിക്കുക. ജോലിസ്ഥലത്തെ ബന്ധങ്ങൾ, ആരോഗ്യം, വളർത്തു മൃഗങ്ങളോടുള്ള കരുതൽ, സഹപ്രവർത്തകരുമായുള്ള ചർച്ചകൾ, അവയിലെ വെല്ലുവിളികൾ എന്നിവ ഈ ആഴ്ച പ്രതീക്ഷിക്കുക. സൂര്യൻ ആഴ്ചയുടെ അവസാനം നിങ്ങളുടെ ഏഴാം ഭാവത്തിലേയ്ക്ക് നീങ്ങുന്നതയിരിക്കും. വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, നിയമത്തിനു വിധേയമായ ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തിലേയ്ക്ക് നീങ്ങും. ഏഴാം ഭാവത്തിൽ പെടുന്ന സർവ്വ ബന്ധങ്ങളും മെച്ചപ്പെടുത്താനുള്ള ബോധ്യം ഉണ്ടാകും. വിവാഹ ബന്ധത്തിൽ എന്ത് ചെയ്താൽ കൂടുതൽ നന്മകൾ ഉണ്ടാകാം? അടുത്ത് ചെയ്യാൻ പോകുന്ന എഗ്രീമെന്റുകളിലെ പഴുതുകൾ ഏതെല്ലാം, നാം ഉൾപ്പെടുന്ന നിയമത്തിനു വിധേയമായ ബന്ധങ്ങൾ, അവയിലെ നിലപാടുകൾ എന്നിവയും ഈ ആഴ്ച പ്രാധാന്യം കൈവരിക്കും. പുതിയ കോണ്ട്രാക്ടുകൾ അവയിലേക്ക് നയിക്കുന്ന ചർച്ചകൾ എന്നിവ പ്രതീക്ഷിക്കുക.

പ്രേമം, കുട്ടികൾ, ഊഹക്കച്ചവടം, ക്രിയേറ്റിവിറ്റി, ഹോബികൾ, പഠനം, ഉല്ലാസം എന്ന അഞ്ചാം ഭാവത്തിൽ ശുക്രനും, ചൊവ്വയും നിൽക്കുന്നു. കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ ചൊവ്വ, ശുക്രൻ എന്നിവ നിൽക്കുന്നു. പുതിയ പ്രേമ ബന്ധങ്ങൾ, ഉല്ലാസത്തിന് വേണ്ടിയുള്ള പ്രോഗ്രാമുകൾ, ക്രിയേറ്റീവ്, സെൽ പ്രൊമോഷൻ ആവശ്യമുള്ള സംരംഭങ്ങൾ, പുതിയ ഹോബികൾ. ഊഹക്കച്ചവടത്തിനുവേണ്ടി ഉള്ള തയ്യാറെടുപ്പുകൾ, കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവരോടൊത്തുള്ള സമയം എന്നിവയും പ്രതീക്ഷിക്കാം.

ജമിനി (മെയ് 21 - ജൂൺ 20)

പ്രേമം, കുട്ടികൾ, ഊഹക്കച്ചവടം, ക്രിയേറ്റിവിറ്റി, ഹോബികൾ, പഠനം, ഉല്ലാസം എന്നീ വിഷയങ്ങൾ പെട്ടന്ന് ശ്രദ്ധ നേടും. കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്ന അഞ്ചാം ഭാവത്തിൽ സൂര്യൻ ബുധൻ എന്നിവ നില്ക്കുകന്നു. ഉല്ലാസത്തിന് വേണ്ടി സമയം ചിലവഴിക്കും. ക്രിയേറ്റീവ് പദ്ധതികൾ, കുട്ടികളോടൊത്ത് ഗ്രൂപ്പുകൾ എന്നിവരുടെ കൂടെ ഉള്ള സമയം, പുതിയ പ്രേമ ബന്ധം, പുതിയ ഹോബികൾ, പുതിയ സംരംഭങ്ങൾ എന്നിവ പ്രതീക്ഷിക്കുക. ഈ ഭാവത്തിൽ സൂര്യനും, ബുധനും നിൽക്കുമ്പോൾ ഈ ഭാവത്തിലെ വിഷയങ്ങളിൽ കൂടുതൽ പ്രാധാന്യം ഉണ്ടാകാം. ഈ ആഴ്ച അവസാനം സൂര്യൻ ശത്രുക്കൾ, സഹപ്രവർത്തകർ, ബാധ്യതകൾ, ആരോഗ്യം, ജോലി സ്ഥലം, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിലേയ്ക്ക് നീങ്ങും. സഹപ്രവർത്തകരുമായുള്ള ബന്ധം, അവയിലെ പാളിച്ചകൾ, നമ്മെ ഭാരപ്പെടുത്തുന്ന ബാധ്യതകൾ അവയെ കുറിച്ച് നമുക്കുള്ള പ്ലാനുകൾ, ആരോഗ്യ കാര്യത്തിലെ പുതിയ നീക്കങ്ങൾ, ജോലി സ്ഥലത്തെ പുതിയ നീക്കങ്ങൾ, വളർത്തു മൃഗങ്ങളോടുള്ള കരുതൽ എന്നിവയും ആഴ്ചയുടെ അവസാനം മുതൽ കൂടുതൽ കൂടുതൽ തെളിഞ്ഞു വരും.

കുടുംബം, വീട്, മാതാപിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ എന്ന നാലാം ഭാവത്തിൽ ചൊവ്വ, ശുക്രൻ എന്നിവ നിൽക്കുന്നു. വീടിനുള്ളിൽ ശക്തിപ്രകടനം നടത്തും. ഇതൊരു കോമ്പ്‌ലക്‌സ് അവസ്ഥയാണെന്നു പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ ബന്ധു ജന സമാഗമ, കുടുംബയോഗം, പൂർവ്വികരെ സ്മരിക്കൽ, വീട് വിൽപന, മാറ്റം, വാങ്ങൽ, നവീകരിക്കൽ എന്നിവയും ഉണ്ടാകാം. വീട്ടുകാരോടൊത്തുള്ള യാത്ര അല്ലെങ്കിൽ വീട്ടിൽ നിന്നും നിങ്ങൾ ഏകനായി നടത്തുന്ന യാത്ര, മാതാവിനോടുള്ള കൂടുതൽ ശ്രദ്ധ, എന്നിവയും ഉണ്ടാകാം. ചിലർ വീട്ടിൽ നിന്ന് പുതിയ ബിസിനസ് തുടങ്ങാനുള്ള ആലോചന ചെയ്യും.

കാൻസർ (ജൂൺ 21 - ജൂലൈ 22)

കുടുംബം, വീട്, മാതാപിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ എന്ന നാലാം ഭാവത്തിൽ സൂര്യൻ, ബുധൻ എന്നിവ നിൽക്കുന്നു. വീട് വിൽപന, വാങ്ങൽ, വൃത്തിയാക്കൽ, മാറ്റം എന്നിവയെ കുറിച്ച് ആലോചിക്കും. വീടിനെ കുറിച്ചുള്ള ലോങ്ങ് ടേം പദ്ധതികളിൽ സമയം ചിലവഴിക്കും. വീട്ടുകാരോട് ഇമോഷണൽ ആയ പ്രതിച്ചായ വെളിവാക്കും. സൂര്യനും, ബുധനും കൂടി ഈ ഭാവത്തിൽ നിൽക്കുമ്പോൾ നാലാം ഭാവത്തിലെ വിഷയങ്ങളിൽ പുതിയ തുടക്കങ്ങൾ. ആശയ വിനിമയങ്ങൾ എന്നിവ പ്രതീക്ഷിക്കുക. കുടുംബയോഗങ്ങൾ, ബന്ധു ജനസമാഗമം എന്നിവയും ഉണ്ടാകാം. മാതാവിനോടുള്ള കൂടുതൽ സംസാരം, പിതാവിനോടുള്ള കൂടുതൽ ശ്രദ്ധ, ബന്ധു ജനസമാഗമ, പൂർവ്വികരെ സ്മരിക്കൽ, കുടുംബത്തോടൊത്തുള്ള യാത്രകൾ എന്നിവയും പ്രതീക്ഷിക്കുക.

സഹോദരങ്ങൾ, ആശയ വിനിമയം, ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, മീഡിയ, ഇലക്ട്രോണിക്‌സ്, എഴുത്ത്, വായന, അയൽക്കാർ, നെറ്റ് വർകിങ് എന്ന മൂന്നാം ഭാവത്തിൽ ശുക്രൻ ചൊവ്വ എന്നിവ നിൽക്കു ന്നു. ജോലി സംബന്ധമായ ചെറു യാത്രകൾ, ചെറുകോഴ്‌സുകൾ, കൂടുതൽ നെറ്റ് വർകിങ്, സോഷ്യൽ മീഡിയ, മറ്റു മീഡിയകൾ എന്നിവയിലെ കൂടുതൽ പ്രവർത്തനങ്ങൾ, ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുമായുള്ള കൂടുതൽ ജോലി, പുതിയ വിഷയങ്ങൾ പഠിക്കുക, എഴുത്ത് അടിസ്ഥാനമാകി ഉള്ള ജോലികൾ, കൂടുതൽ ആശയ വിനിമയം, സഹോദരങ്ങളോടുള്ള കൂടുതൽ സംവാദം, അയല്ക്കാർ, കമ്മ്യുണിറ്റികൾ എന്നിവയിൽ ഉള്ള കൂടുതൽ പ്രവർത്തനം എന്നിവ പ്രതീക്ഷിക്കുക.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)

സഹോദരങ്ങൾ, ആശയ വിനിമയം, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, മീഡിയ, ഇലക്ട്രോണിക്‌സ്, എഴുത്ത്, വായന, അയൽക്കാർ, നെറ്റ് വർകിങ് എന്ന മൂന്നാം ഭാവത്തിൽ സൂര്യനും, ബുധനും നിൽക്കുന്നു. പതിവിൽ കവിഞ്ഞ ആശയ വിനിമയങ്ങൾ വേണ്ടി വരും. അയൽക്കാർക്ക് വേണ്ടി പ്രവർത്തിക്കും. ചെറു യാത്രകൾ, ചെറുപ്രോജക്ടുകൾ, മീഡിയ, ഇലക്ട്രോണിക്‌സ് എന്നിവയിൽ കൂടുതൽ പ്രവർതങ്ങൾ പ്രതീക്ഷിക്കാം. സഹോദരങ്ങളുമായുള്ള ബന്ധത്തിൽ കൂടുതൽ വൈകാരികത നിറയും. ആഴ്ചയുടെ അവസാനം സൂര്യൻ നിങ്ങളുടെ നാലാം ഭാവത്തിലേയ്ക്ക് യാത്രയാകും. കുടുംബം, വീട്, മാതാപിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ എന്ന നാലാം ഭാവത്തിൽ സൂര്യൻ എത്തുമ്പോൾ വീടിനുള്ളിൽ ഭൗതികവും, ബൗദ്ധികവും, വൈകാരികവും. ആത്മീയവും ആയ അഴിച്ചു പണികൾ നടത്തണം എന്നാണ്. വീട് വില്പന, മാറ്റം, വൃത്തിയാക്കൽ, മാതാവിനോടുള്ള കൂടുതൽ ശ്രദ്ധ, പൂർവ്വികരെ സ്മരിക്കൽ, കുടുംബയോഗം, ബന്ധു ജന സമാഗമം എന്നിവ പ്രതീക്ഷിക്കുക. സൂര്യൻ ഏതു ഭാവത്തിൽ നിന്നാലും ആ സമയം, ആ വർഷം ആ ഭാവത്തിലെ കാര്യങ്ങൾ ഏറ്റവും കൂടുതൽ ശ്രദ്ധയിൽ പെടുന്ന സമയമായിരിക്കും.

ധനം, വസ്തുവകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിൽ ചൊവ്വ, ശുക്രൻ എന്നിവ നിൽക്കുന്നു. ധന സമ്പാദന വിഷയത്തിൽ പല പുതിയ പദ്ധതികളും പയറ്റി നോക്കുന്നു. എന്നാൽ ധനം ചെലവാക്കപ്പെടുകയും ചെയ്യുന്നു. നിങ്ങളുടെ മൂല്യ വർധനക്കായി സമരം ചെയ്യും. വിലയേറിയ വസ്തുക്കൾ വാങ്ങാം. അധിക ജോലി, രണ്ടാം ജോലി, കഠിന അധ്വാനം എന്നിവ ഈ ട്രാൻസിറ്റ് സമയത്ത് പ്രതീക്ഷിക്കാവുന്നതാണ്. ഈ അവസരം വളരെ സെൻസിറ്റീവ് ആയി പെരുമാറാൻ പ്രലോഭനം ഉണ്ടാകും. കൂടുതൽ സാമ്പത്തിക ഭദ്രതയ്ക്കായുള്ള ആലോചനകൾ എന്നിവ പ്രതീക്ഷിക്കാം.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)

ധനം, വസ്തുവകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിൽ സൂര്യൻ ബുധൻ എന്നിവ നിൽക്കുന്നു. ധന പരമായ മുന്നേറ്റങ്ങൾ പ്ലാൻ ചെയ്യും. അത് പോലെ തന്നെ അധിക ചിലവും പ്രതീക്ഷിക്കാം. വളരെ ശ്രദ്ധിച്ചു ധനം ചിലവഴിക്കേണ്ട സാഹചര്യമാണ്. സ്വന്തം മൂല്യവർധനക്ക് വേണ്ടി ആലോചിച്ചു കൊണ്ടിരിക്കും. സൂര്യനും ബുധനും ഈ അവസരത്തിൽ നിൽക്കുമ്പോൾ ധനം, വസ്തു വകകൾ എന്നിവയിലേക്ക് കൂടുതൽ ശ്രദ്ധിക്കേണ്ട അവസ്ഥകൾ ഉണ്ടാകും. ആഴ്ചയുടെ അവസാനം സൂര്യൻ നിങ്ങളുടെ മൂന്നാം ഭാവത്തിലേക്ക് നീങ്ങും സഹോദരങ്ങൾ, ആശയവിനിമയം, ചെറുയാത്രകൾ, ചെറു കോഴ്‌സുകൾ, മീഡിയ, ഇലക്ട്രോണിക്‌സ്, എഴുത്ത്, വായന, അയൽക്കാർ, നെറ്റ് വർക്കിങ് എന്ന മൂന്നാം ഭാവത്തിൽ കൂടുതൽ വ്യക്തത ഉണ്ടാകും. ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, ചെറു ട്രെയിനിങ്ങുകൾ, എഴുത്ത്, വായന, കൂടുതൽ നെറ്റ് വർകിങ്, സോഷ്യൽ മീഡിയയിൽ നടത്തുന്ന നീക്കങ്ങൾ, അയല്ക്കാ ർക്ക് വേണ്ടി ഉള്ള പദ്ധതികൾ എന്നിവ പ്രതീക്ഷിക്കുക, സഹോദരങ്ങളുമായുള്ള സംസാരം, കൂടുതൽ ആശയ വിനിമയം എന്നിവയും പ്രതീക്ഷിക്കുക.

നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണകോൺ, മനോഭാവം, വിചാരധാര എന്ന ഒന്നാം ഭാവത്തിൽ ചൊവ്വയും, ശുക്രനും നിൽക്കുന്നു. കൂടുതൽ ആത്മവിശ്വാസം, ജീവിതത്തിലേക്ക് പുതിയ വ്യക്തികൾ വന്നു ചേരൽ, പുതിയ ബന്ധങ്ങൾ, സൗന്ദര്യം മെച്ചപ്പെടുത്താനുള്ള ആലോചന, മാനസികവും, ശാരീരികവും ആയ പരിവർത്തനം, കൂടുതൽ ഊർജം എന്നിവ പ്രതീക്ഷിക്കാം. അതോടൊപ്പം മറ്റുള്ളവരോടുള്ള വാക്ക് തർക്കങ്ങൾ, താല്പര്യമില്ലായ്മ എന്നിവയും ഉണ്ടാകാം. ഈ അവസരം ശരീരിരികമായ അസ്വസ്ഥതകൾ സാധാരണ ആയിരിക്കും.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)

നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണകോൺ, മനോഭാവം, വിചാരധാര എന്ന ഒന്നാം ഭാവത്തിൽ ഈ സൂര്യൻ, ബുധൻ എന്നിവ നിൽക്കുന്നു. പുതിയ ലുക്‌സ് ഉണ്ടാക്കാനുള്ള ശ്രമം, പുതിയ ആശയങ്ങൾ, വ്യക്തിത്വം മെച്ചപ്പെടുത്താനുള്ള പുതിയ പ്ലാനുകൾ, പുതിയ വ്യക്തി ബന്ധങ്ങൾ, ജീവിതത്തിലെ പുതിയ തുടക്കങ്ങൾ, നിങ്ങളെകൂടുതൽ ഇഫക്ടീവ് ആയി അവതരിപ്പിക്കാനുള്ള വ്യഗ്രത എന്നിവ പ്രതീക്ഷിക്കുക. ബുധൻ ഈ ഭാവത്തിൽ നിൽക്കുമ്പോൾ കൂടുതൽ ആശയ വിനിമയങ്ങൾ, കൂടുതൽ ആലോചനകൾ, പല വിധമായ തിരക്കുകൾ എന്നിവ പ്രതീക്ഷിക്കുക. ഈ ആഴ്ച അവസാനം നിങ്ങളുടെ രണ്ടാം ഭാവത്തിലേക്ക് സൂര്യൻ നീങ്ങും ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിലേക്ക് സൂര്യൻ എത്തുമ്പോൾ കൂടുതൽ അധ്വാനം, സാമ്പത്തികമായ പ്ലാനുകൾ, കൂടുതൽ ജോലി, പുതിയ പദ്ധതികൾ, നിങ്ങളുടെ മൂല്യ വർധനക്കായുള്ള ആലോചനകൾ എന്നിവ ഉണ്ടാകും. ഈ ഭാവത്തിൽ നിങ്ങളുമായി ബന്ധത്തിൽ വരുന്ന വ്യക്തികളെ വെല്ലുവിളിക്കാനും മടിക്കുകയില്ല.

രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ദൂര ദേശ വാസം, ഒറ്റപ്പെടൽ, ആത്മീയത, പ്രാർത്ഥന, ധ്യാനം, ബെഡ് പ്ലെഷേഴ്‌സ്, നിഗൂഡത എന്ന പന്ത്രണ്ടാം ഭാവത്തിൽ ചൊവ്വ, ശുക്രൻ എന്നിവ നിൽക്കുന്നു. ഹൃദയ രഹസ്യങ്ങളെ വെളിപ്പെടുത്താൻ മടിക്കും. എന്നാലോ അവയെ മനസ് ഭരിക്കുകയും ചെയ്യും. നിഗൂഡ വിഷയങ്ങൾ, പ്രാർത്ഥന, ധ്യാനം എന്നിവയെ കുറിച്ച് കൂടൂതൽ ചിന്തിക്കും. വ്യക്തി ജീവിതവും, ജീവിത ലക്ഷ്യങ്ങളുമായി ഓർത്തുപോകുന്നുവോ എന്ന ആലോചനയും ഉണ്ടാകും.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)

രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചുവച്ച കഴിവുകൾ, ദൂരദേശ വാസം, ഒറ്റപ്പെടൽ, ആത്മീയത, പ്രാർത്ഥന, ധ്യാനം, ബെഡ് പ്ലെഷേഴ്‌സ്, നിഗൂഡത എന്ന പന്ത്രണ്ടാം ഭാവത്തിൽ സൂര്യൻ, ബുധൻ എന്നിവ നിൽക്കുന്നു. ഏകാന്തനായി തീരാനുള്ള ആഗ്രഹം. ഒളിപ്പിച്ചു വച്ച വസ്തുതകളോടുള്ള സമീപനം, പ്രാർത്ഥന, ധ്യാനം, രഹസ്യമോഹങ്ങളുമായുള്ള സംവാദം എന്നിവ പ്രതീക്ഷിക്കുക. ഈ ഭാവത്തിൽ ഏതു ഗ്രഹങ്ങൾ വന്നു നിന്നാലും അവ മാനസിക സമ്മർദ്ദങ്ങളെ സൂചിപ്പിക്കുന്നു. ലോങ്ങ് ടേം പദ്ധതികൾ എന്താകണം എന്നുള്ള ആകാംഷയും ഒപ്പം ഉണ്ടാകാം. അല്പം പിന്നോക്കം നിൽക്കാനും ഇപ്പോൾ നടക്കുന്ന വസ്തുതകളെ അവലോകനം ചെയ്യുവാനും ഉള്ള സമയമായി ഇതിനെ കരുതുക. ഈ ആഴ്ച സൂര്യൻ നിങ്ങളുടെ ഒന്നാം ഭാവത്തിലേക്ക് യാത്ര ആകും. നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാരധാര എന്ന ഒന്നാം ഭാവത്തിൽ പുതിയ നീക്കങ്ങൾക്ക് തുടക്കം കുറിക്കും. പുതിയ ലുക്‌സ് പരീക്ഷിക്കും. പുതിയ വ്യക്തി ബന്ധങ്ങൾ, ഊർജം, പുതിയ കാഴ്ചപ്പാടുകൾ എന്നിവ പ്രതീക്ഷിക്കാം.

കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ പ്രതീക്ഷകൾ എന്ന പതിനൊന്നാം ഭാവത്തിൽ ചൊവ്വ, ശുക്രൻ എന്നിവ തുടരുന്നു. സ്വന്തം ആഗ്രഹങ്ങൾക്ക് വേണ്ടി സുഹൃത്തുക്കളോടൊപ്പം നിൽക്കുന്നു. ടീം ജോലികൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, മോഹങ്ങൾ, ലാഭങ്ങൾ എന്നിവയെ മാത്രം ലക്ഷ്യമാക്കി ഉള്ള നീക്കങ്ങൾ, കുട്ടികൾ, യൂത്ത്ഗ്രൂപ്പുകൾ എന്നിവയിൽ ഉള്ള പ്രവർത്തനങ്ങൾ എന്നിവ പ്രതീക്ഷിക്കാം.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)

കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ പ്രതീക്ഷകൾ എന്ന പതിനൊന്നാം ഭാവത്തിൽ സൂര്യൻ. ബുധൻ എന്നിവ നിൽക്കുന്നു. ടീം ജോലികൾ, കൂട്ടുകരോടൊത്തുള്ള സമയം, ജീവ കാരുണ്യ പ്രവർത്തനങ്ങൾ, യൂത്ത് ഗ്രൂപ്പുകൾ, കുട്ടികൾ എന്നിവരോടൊത്തുള്ള സമയം എന്നിവ പ്രതീക്ഷിക്കുക. ആഴ്ചയുടെ അവസാനം സൂര്യൻ അതീവ രഹസ്യമയമായ പന്ത്രണ്ടാം ഭാവത്തിലേക്ക് നീങ്ങുമ്പോൾ നിങ്ങൾ അക്ഷമരായി തീരാൻ താല്പര്യം കാണിക്കും. രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചുവച്ച കഴിവുകൾ, ദൂരദേശവാസം, ഒറ്റപ്പെടൽ, ആത്മീയത, പ്രാർത്ഥന, ധ്യാനം, ബെഡ് പ്ലെഷേഴ്‌സ്, നിഗൂഡത എന്നിവയിൽ രഹസ്യങ്ങളുമായി ഒരു നേർക്കാഴ്ച, ഒറ്റപ്പെട്ട് നില്ക്കു വാനുള്ള ആഗ്രഹം, അത്മീയതയിലേക്കുള്ള താല്പര്യം എന്നിവ പ്രതീക്ഷിക്കാം.

ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ എന്ന വിഷയങ്ങളിൽ ചൊവ്വ, ശുക്രൻ തുടരുന്നു. ജോലി സ്ഥലത്തെ അനുകൂല അവസ്തയ്ക്കിടയിലും അല്പം കല്ല് കടി ഉണ്ടാകാതിരിക്കുകയില്ല എന്നാണ്. പുതിയ ജോലിയെക്കുറിച്ച് ചിന്തിക്കുകയും, സമയം അനുകൂലമാണോ എന്നാലോചിക്കുകയും ചെയ്യും. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ സ്വയം തയ്യാറാകും. പുതിയ ബിസിനസ് അവസരങ്ങൾ, മാതാ പിതാക്കൾ, അധികാരികൾ എന്നിവരോടുള്ള ശക്തിപ്രകടനം എന്നിവയും പ്രതീക്ഷിക്കുക.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)

ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ എന്ന പത്താം ഭാവത്തിൽ ഈ ആഴ്ച സൂര്യൻ. ബുധൻ എന്നിവ നിൽക്കുന്നു വന്നെത്തും. ജോലിയിൽ പുതിയ തുടക്കങ്ങൾ, പുതിയ ഉത്തരവാദിത്തങ്ങൾ, ജോലിയിലെ മുന്നേറ്റം, അധികാരികളുമായുള്ള ചർച്ച, ജോലി സ്ഥലത്തെ ശുഭപ്രതീക്ഷകൾ, ലോങ്ങ് ടേം പദ്ധതികൾ എന്നിവ ഉണ്ടാകാം. സൂര്യനും, ബുധനും ഈ ഭാവത്തിൽ നിൽക്കുമ്പോൾ അധികാരികൾ പതിവിൽ കൂടുതൽ താൽപര്യം നമ്മോടു പ്രകടിപ്പിക്കുന്നുവോ എന്ന് തോന്നാം. ഈ അവസരം ശ്രദ്ധയോടെ ഉപയോഗിക്കണം കൂടുതൽ. ഭാരങ്ങൾ സന്തോഷത്തോടെ ഏറ്റെടുക്കാൻ അധികാരികൾ നമ്മെ പ്രേരിപ്പിക്കും. ചെയ്യുന്ന പ്രവർത്തികളുടെ കണക്കെടുപ്പും ഫലവും നേരത്തെ ചെയ്തതിനു സമമായി ലഭിക്കും. ഈ ആഴ്ചയുടെ അവസാനം സൂര്യൻ പതിനൊന്നാം ഭാവത്തിലേക്ക് നീങ്ങും. കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ പ്രതീക്ഷകൾ എന്ന വിഷയങ്ങളിൽ പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കുക, പുതിയ ഗ്രൂപുകളിൽ ചെന്ന് ചേരാം. കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ ഉള്ള പ്രവർത്തനം, ടീം ജോലികൾ, സോഷ്യൽ മീഡിയയിലുള്ള കൂടുതൽ ജോലികൾ, ഹിഡൻ അജണ്ടകൾ എന്നിവയുമായി അടുത്ത കുറെ നാളുകൾ മുന്നോട്ട് നീങ്ങും.

ദൂര യാത്രകൾ, ഉയർന്ന പഠനം, ആത്മീയത, തത്വ ചിന്ത. വിദേശ ബന്ധം, എഴുത്ത്, പ്രസിദ്ധീകരണം എന്ന ഒൻപതാം ഭാവത്തിൽ ചൊവ്വ, ശുക്രൻ എന്നിവ നിൽക്കുന്നു. ജോലി സംബന്ധമായ പഠനം, ദൂര യാത്ര, വിദേശ സംസ്‌കാരവുമായുള്ള ബന്ധം, തത്വ ചിന്തയോടുള്ള താല്പര്യം, ആത്മീയ വിഷയങ്ങളുടെ പഠനം, എഴുത്ത്, പ്രസിദ്ധീകരണം എന്നിവയ്ക്ക് വേണ്ടി ഉള്ള സമയം എന്നിവയും പ്രതീക്ഷിക്കുക. യാത്രകളിൽ മനം കുളിർപ്പിക്കുന്ന വ്യക്തികളെ കാണും, അല്ലെങ്കിൽ അങ്ങനത്തെ വ്യക്തികളോടൊത്തുള്ള സഞ്ചാരമാണ് ശുക്രൻ നല്ല നിലയിൽ ഒൻപതാം ഭാവത്തിൽ നിൽക്കുമ്പോൾ സാധാരണ ഉണ്ടാകുക.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)

ദൂരയാത്രകൾ, ഉയർന്നപഠനം, ആത്മീയത, തത്വ ചിന്ത, വിദേശ ബന്ധം, എഴുത്ത്, പ്രസിദ്ധീകരണം എന്ന ഒൻപതാം ഭാവത്തിൽ സൂര്യൻ, ബുധൻ എന്നിവ തുടരുന്നു. ദൂരയാത്രകൾ, വിദേശ സംസ്‌കാരവുമായുള്ള നേർക്കാഴ്ച, മാനസികവും, ആത്മീയവുമായവളർച്ചക്ക് വേണ്ടി ഉള്ള നീക്കങ്ങൾ, പഠനം, പഠിപ്പിക്കൽ, നിയമവുമായുള്ള കൂടിക്കാഴ്ച, എഴുത്തുകാർ, പ്രസാധകർ, എന്നിവർക്കുള്ള നല്ല സമയം. സൂര്യനും, ബുധനും കൂടി ഈ ഭാവത്തിൽ നിൽക്കുമ്പോൾ ഈ ഭാവം സൂചിപ്പിക്കുന്ന വിഷയങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൈവരും. ആഴ്ചയുടെ അവസാനം സൂര്യൻ നിങ്ങളുടെ പത്താം ഭാവത്തിലേക്ക് നീങ്ങും. ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ, അധികാരികൾ എന്നീ മേഖലകളിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും. അധികാരികൾ, മാതാപിതാക്കൾ എന്നിവരുടെ കണ്ണിൽ പെടും. ഭൂതകാലത്തെ കർമങ്ങൾക്ക് അനുസൃതമായ ഫലങ്ങൾ ലഭിക്കും.

സെക്‌സ്, തകർച്ചകൾ, നിഗൂഡത, രൂപാന്തരം. നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, ലോണുകൾ ചൊവ്വ, ശുക്രൻ എന്നിവ നിൽക്കുന്നു. മാനസികവും ശരീരിരികവും ആയ പരിവർത്തനം, പങ്കാളിയോടുള്ള വ്യത്യസ്തമായ ബന്ധം, ലോണുകൾ, നിക്ഷേപങ്ങൾ, ഇൻഷുറൻസ്, ജോയിന്റ് സ്വത്തുക്കളിലെ ആലോചനകൾ, സെക്ഷ്വൽ മോഹങ്ങൾ, തകർച്ചകളോടുള്ള സമീപനം എന്നിവ ഈ അവസരം പ്രാധാന്യം നേടും.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)

സെക്‌സ്, തകർച്ചകൾ, നിഗൂഡത, രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, ലോണുകൾ എന്ന എട്ടാം ഭാവത്തിൽ സൂര്യൻ, ബുധൻ എന്നിവ നിൽക്കുന്നു എട്ടാം ഭാവത്തിലെ വിഷയങ്ങളിൽ നിങ്ങൾ എന്തൊക്കെ തടസങ്ങൾ നേരിടുന്നു എന്ന വിഷയങ്ങൾ തെളിഞ്ഞു വരും. പങ്കാളിയോടുള്ള പെരുമാറ്റം നവീകരണത്തിന് വിധേയമാകും. നിഗൂഡ വിഷയങ്ങളിലേക്ക് മനസ് നീങ്ങും. കടം ലഭിക്കുകയോ, കൊടുക്കുകയോ ചെയ്യുന്നതിലെ വിവിധ വശങ്ങൾ തിരിച്ചറിയും. പാർട്ണർഷിപ്പുകളിൽ കൂടുതൽ ചർച്ചകൾ, ചർച്ചകളിലെ തർക്കങ്ങൾ എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കുക. ഈ ആഴ്ചയുടെ അവസാനം സൂര്യൻ നിങ്ങളുടെ ഒൻപതാം ഭാവത്തിലേക്ക് നീങ്ങും. ദൂരയാത്രകൾ, ഉയർന്ന പഠനം, ആത്മീയത, തത്വ ചിന്ത. വിദേശ ബന്ധം, എഴുത്ത്, പ്രസിദ്ധീകരണം എന്ന വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കും. ദൂര യാത്രകൾ, നടത്തുകയോ അവയെ കുറിച്ച് ചിന്തിക്കുകയോ ചെയ്യും. പുതിയ വിഷയങ്ങൾ പടിക്കൽ, പഠിപ്പിക്കൽ, വിദേശ സംസ്‌കാരവുമായുള്ള ബന്ധം, ആത്മീയ വിഷയങ്ങളോടുള്ള താല്പര്യം, വിദേശ സംസ്‌കാരവുമായുള്ള അടുപ്പം എന്നിവ പ്രതീക്ഷിക്കാം.

വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, നിയമത്തിനു വിധേയമായ ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തിൽ ചൊവ്വ, ശുക്രൻ എന്നിവ തുടരുന്നു. പുതിയ ബിസിനസ് ബന്ധങ്ങൾ, വിവാഹം അല്ലെങ്കിൽ വിവാഹത്തിലേക്ക് നയിക്കാവുന്ന ബന്ധങ്ങൾ, പുതിയ എഗ്രീമെന്റുകൾ എന്നിവ പ്രതീക്ഷിക്കുക ഈ ബന്ധങ്ങളിൽ എല്ലാം തന്നെ കടുത്ത ശക്തി പ്രകടനം നടത്തും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.
jayashreeforecast@gmail.com