എരീസ് (മാർച്ച് 21 - ഏപ്രിൽ 19)

ശത്രുക്കൾ, സഹപ്രവർത്തകർ, ബാധ്യതകൾ, ആരോഗ്യം, ജോലി സ്ഥലം, വളർത്തു മൃഗങ്ങൾ എന്നാ ആറാംഭാവത്തിൽ ശുക്രൻ ചൊവ്വ എന്നിവ നിൽക്കുന്നു. ജോലി സ്ഥലം നവീകരിക്കപ്പെടും, പുതിയ ഉത്തര വാദിത്തങ്ങൾ, ക്രിയേറ്റീവ് പദ്ധതികൾ, സഹപ്രവർത്തവകരുമായുള്ളനിരവധി ചർച്ചകൾ, ചെറു പ്രോജക്ടുകൾ, കല, സൗന്ദര്യം എന്നീ മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ള നല്ല അവസരങ്ങൾ, എന്നിവയും, സഹപ്രവർത്തകരോടുള്ള ശക്തി പ്രകടനം, പുതിയ ജോലിയെ കുറിച്ചുള്ള ചിന്ത, ആരോഗ്യ സംരക്ഷണത്തിനെ കുറിച്ചുള്ള ആലോചന, വളർത്തു മൃഗങ്ങളോടുള്ള കരുതൽ എന്നിവയും പ്രതീക്ഷിക്കാം. നിങ്ങളുടെ രണ്ടാം ഭാവത്തിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം, നിങ്ങളുടെ തത്വങ്ങൾ എന്നാ രണ്ടാം ഭാവത്തിൽ കൂടുതൽ ചലനങ്ങൾ പ്രതീക്ഷിക്കുക. അധിക ധനം ചിലാവാക്കാം, നിങ്ങളുടെ മൂല്യം, വിശ്ശ്വാസം, തത്വങ്ങൾ എന്നിവ തെളിയിക്കാനുള്ള തത്രപ്പാടിൽ വികാര ഭരിതരായി തീരാനുള്ള അനവധി സാഹചര്യങ്ങൾ വന്നെതാം. നിങ്ങൾ രണ്ടാം ഭാവത്തിലെ വിഷയങ്ങളുമായി അടുപ്പത്തിൽ വരുന്ന വ്യക്തികളോട് നയപരമായ നിലപാടുകൾ സ്വീകരിക്കേണ്ടി വരും. ജോലിസ്ഥലം, സഹപ്രവർത്തകർ എന്നിവരോടുള്ള യഥാർത്ഥ മനോഭാവം ഈ അവസരംപ്രകടമാകും.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

പ്രേമം, കുട്ടികൾ, ഊഹക്കച്ചവടം, ക്രിയേറ്റിവിറ്റി, ഹോബികൾ, പഠനം, ഉല്ലാസം എന്നീ വിഷയങ്ങൾ പെട്ടന്ന് ശ്രദ്ധ നേടും. കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ ചൊവ്വ, ശുക്രൻ എന്നിവ നിൽക്കുന്നു. പുതിയ പ്രേമ ബന്ധങ്ങൾ, ഉല്ലാസത്തിന് വേണ്ടിയുള്ള പ്രോഗ്രാമുകൾ, ക്രിയേറ്റീവ്, സെൽ പ്രൊമോഷൻ ആവശ്യമുള്ള സംരംഭങ്ങൾ, പുതിയ ഹോബികൾ, ഊഹക്കച്ചവടത്തിനുവേണ്ടി ഉള്ള തയ്യാറെടുപ്പുകൾ, കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവരോടുള്ള സമയം, എന്നിവയും പ്രതീക്ഷിക്കാം. നിങ്ങളുടെ ഒന്നാം ഭാവത്തിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. നിങ്ങളുടെ ലുക്‌സ്, വ്യക്തിത്വം, മനോഭാവം, വീക്ഷണ കോൺ, വിചാര ധാര എന്നാ വിഷയങ്ങളിൽ മാറ്റങ്ങൾ ഉണ്ടാകാം. ഭൗതികാമായമാറ്റങ്ങൾ പ്രതീക്ഷിക്കുക, കൂടുതൽ വികാര ഭരിതനായി തീരാനുള്ള അവസരങ്ങൾ വന്നു ചേരും. പുതിയ വീക്ഷണ കോണുകൾ, പുതിയവിചാരങ്ങൾ എന്നിവ ഉണ്ടാകാം. നിങ്ങളെതന്നെ വെളിപ്പെടുത്തുവാൻ ഉള്ളആഗ്രഹം, അവസരങ്ങൾ എന്നിവ ലഭിക്കും.

ജമിനി (മെയ് 21 - ജൂൺ 20)

കുടുംബം, വീട്, മാതാ പിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ എന്നാനാലാം ഭാവത്തിൽ ചൊവ്വ, ശുക്രൻ എന്നിവ നിൽക്കുന്നു. കുടുംബത്തിൽ കൂടുതൽ സംഭവങ്ങൾ നടക്കാം. വീട് വിൽപന, വാങ്ങൽ, വൃത്തിയാക്കൽ, വീട് മാറ്റം, ബന്ധു ജന സമാഗമം, പൂർവികരെ സ്മരിക്കൽ, എന്നിവ പ്രതീക്ഷിക്കാം. ചൊവ്വ ഈ ഭാവത്തിൽ തന്നെ നിൽക്കുമ്പോൾ കൂടുതൽ ക്ഷമ വേണ്ടത് ആവശ്യമാണ് എന്ന് മനസിലാകും. കുടുംബത്തിൽ വാഗ്വാദം നടത്താനുള്ള പ്രേരണയെ അടക്കുക. പക്ഷെ ശുക്രൻ ഈ ഭാവത്തിൽ നിൽക്കുമ്പോൾ വീട്ടുകാരുടെ എതിർപ്പ് നിങ്ങളെ ബാധിക്കണം എന്നില്ല. എങ്കിലും നമ്മുടെ ആഗ്രഹങ്ങൾ അവരുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കാതിരിക്കുക ആവും നല്ലത്. നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ദൂര ദേശ വാസം, ഒറ്റപ്പെടൽ, ആത്മീയത, പ്രാർത്ഥന, ധ്യാനം, ബെഡ് പ്ലെഷേഴ്‌സ്, നിഗൂഡത എന്നാ വിഷയങ്ങളിൽ കൂടുതൽ പ്രകാശം പരക്കും അവയെ നിരീക്ഷിച്ചു കൊണ്ട് നിങ്ങൾ ഏകാന്തനായി നിൽക്കാൻ ആഗ്രഹിക്കും ഇത്രയും നാൾ അനുഭവിച്ച തിരക്കുകളിൽ നിന്നും ഒരു മോചനം നിങ്ങൾ ആഗ്രഹിക്കുന്നു. മറഞ്ഞു കിടന്ന വിഷയങ്ങളിലേക്ക് ഒരു എത്തിനോട്ടം. ആരോഗ്യം, ജോലി എന്നിവയുടെ പ്രധാന പങ്കു എന്നിവയും പ്രതീക്ഷിക്കുക.

കാൻസർ (ജൂൺ 21 - ജൂലൈ 22)

സഹോദരങ്ങൾ, ആശയ വിനിമയം, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, മീഡിയ, ഇലക്ട്രോനിക്‌സ്, എഴുത്ത്, വായന, അയൽക്കാർ, നെറ്റ് വർകിങ് എന്നാ മൂന്നാം ഭാവത്തിൽ ശുക്രൻ, ചൊവ്വ എന്നിവ നിൽക്കു ന്നു. ചെറു യാത്രകൾ, ജോലിക്ക് വേണ്ടിയുള്ള ചെറു പ്രോജക്ടുകൾ, മീഡിയയിൽ ഉള്ള കൂടുതൽ പ്രവർത്തനങ്ങൾ, സഹോദരങ്ങളോടുള്ള തുറന്നസംവാദം, ഇലക്ട്രോനിക്‌സ്, ടെക്‌നോളജി എന്നിവയുടെ കൂടുതൽ ഉപയോഗം. എഴുത്ത്, വായന എന്നിവയ്ക്ക് വേണ്ടി ഉള്ള കൂടുതൽ സമയം, അയൽക്കാരുടെ ഇടയിൽ ഉള്ള കൂടുതൽ ഇടപെടലുകൾ, കൂടുതൽ നെറ്റ് വർകിങ്, അവയിൽ നിന്ന് ലഭിക്കുന്ന കോന്റ്രാക്ടുകൾ, എന്നിവയും ഈ ആഴ്ച ഉണ്ടാകാം. നിങ്ങളുടെ പതിനൊന്നാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്നാ വിഷയങ്ങളിൽ കൂടുതൽ നീക്കങ്ങൾ നടക്കും. ജീവ കാരുണ്യ പ്രവർത്തനങ്ങൾ, കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ ഉള്ള പ്രവർത്തനം, പുതിയ താൽപര്യങ്ങൾ, കൂട്ടുകാരുടെ ഇടയിൽ ഉള്ള സമയം എന്നിവ പ്രതീക്ഷിക്കുക.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)

ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്നാ രണ്ടാം ഭാവത്തിൽ ചൊവ്വ, ശുക്രൻ എന്നിവ നിൽക്കുന്നു. കൂടുതൽ ചെലവ്, കൂടുതൽ അധ്വാനം, അധിക ജോലി, രണ്ടാം ജോലി, സ്വന്തം മൂല്യം തെളിയിക്കാനുള്ള വെല്ലുവിളികൾ, വസ്തു വകകളുടെ കാര്യത്തിലുള്ള ആലോചന, തീരുമാനങ്ങൾ, ജോലി സ്ഥലത്തുള്ള വെളുവിളികൾ, എന്നിവ പ്രതീക്ഷിക്കുക. വിലയേറിയ വസ്തുക്കൾ വാങ്ങാനുള്ള സാധ്യത, പുതിയ ബിസിനസ് പ്ലാനുകൾ, എന്നിവയും ഉണ്ടാകാം. നിങ്ങളുടെ പത്താം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ, അധികാരികൾ എന്നാ വിഷയങ്ങളിൽ കൂടുതൽ പ്രാമുഖ്യം ഉണ്ടാകും. ജോലി സ്ഥലത്ത് നിങ്ങളുടെ പ്രാധാന്യം വർധിച്ചതായി തോന്നാം. അതുകൊണ്ട് തന്നെ ആലോചനയോടു കൂടി നീങ്ങേണ്ട സമയമാകുന്നു. ജോലിയിലെ പുതിയ അവസരം, വീടിനോടോ, റിയൽ എസ്‌റെറ്റ് സംബന്ധിച്ച പ്ലാനുകൾ എന്നിവാ പ്രതീക്ഷിക്കുക. ഈ അവസരം മാതാപിതാക്കൾ, അധികാരികൾ എന്നിവരുടെ നോട്ടപ്പുള്ളി ആകുംഎന്ന് പ്രത്യേകിച്ചു പറയേണ്ടതുണ്ടോ.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)

നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം വിചാര ധാര, എന്നാ ഒന്നാം ഭാവത്തിൽ ശുക്രൻ, ചൊവ്വ എന്നിവ നിൽക്കുന്നു. പുതിയലുക്‌സ് വരുത്താനുള്ള ശ്രമം, പുതിയബന്ധങ്ങൾ, ആത്മ വിശ്വാസം എന്നിവ പ്രതീക്ഷിക്കുക. ജീവിതത്തിൽ പുതിയ തുടക്കങ്ങൾ, മറ്റുള്ളവരുടെ ഇടയിലുള്ള പ്രീതി എന്നിവയും പ്രതീക്ഷിക്കുക. ദൂര യാത്രകൾ, ഉയർന്ന പഠനം, ആത്മീയത, തത്വ ചിന്ത, വിദേശ ബന്ധം, എഴുത്ത്, പ്രസിദ്ധീകരണം എന്നാ ഒൻപതാം ഭാവത്തിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. നിങ്ങളുടെ വിശ്വാസങ്ങൾ, ആത്മീയത എന്നിവയിലേക്ക് ഒരു എത്തിനോട്ടം നടത്തും. ദൂരയാത്രകൾക്ക് വേണ്ടി ആഗ്രാഹിക്കുകയോ പ്ലാൻ ചെയ്യുകയോ ചെയ്യും. എഴുത്ത്, വായന എന്നിവയ്ക്ക് വേണ്ടി സമയം ചെലവാക്കും. പുതിയ വിഷയങ്ങൾ പഠിക്കുകയോ, പഠിപ്പിക്കുകയോ ചെയ്യാം.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)

നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിൽ ചൊവ്വ, ശുക്രൻ എന്നിവ നിൽക്കുന്നു. രഹസ്യ മോഹങ്ങൾ ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്നശത്രുക്കൾ, ദൂരദേശ വാസം, ഒറ്റപ്പെടൽ, നിഗൂഡത, സെക്ഷ്വൽ പ്ലെഷേഴ്‌സ്, ആത്മീയത, വേദനകൾ, നഷ്ടങ്ങൾ എന്നാ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ നീങ്ങും. ഈ വിഷയങ്ങളിൽ നിന്നുള്ള സംരക്ഷണം പ്രപഞ്ചം നിങ്ങൾക്ക് നൽകുന്നു. പ്രപഞ്ച രഹസ്യങ്ങളെ കുറിച്ചുള്ള കൂടുതൽ താൽപര്യം, മാനസികമായപരിവർത്തനങ്ങൾ, അവയിൽ നിന്നുള്ള സമ്മർദങ്ങൾ എന്നിവ താൽക്കാ ലികമായിരിക്കും. നിങ്ങളുടെ എട്ടാം ഭാവത്തിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ നിങ്ങളുടെ എട്ടാം ഭാവത്തിൽ എത്തും. സെകസ്, തകർച്ചകൾ, നിഗൂഡത, രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, ലോണുകൾ എന്നാ വിഷയങ്ങളിൽ പല നീക്കങ്ങളും നടക്കും. കടം കൊടുക്കുകയോ ലഭിക്കുകയോ ആകാം. ബന്ധങ്ങളിൽ വികരാപരമായ നിലാപാടുകൾ സ്വീകരിക്കും.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)

കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്നാ പതിനൊന്നാം ഭാവത്തിൽ ചൊവ്വ, ശുക്രൻ എന്നിവ നിൽക്കുന്നു. സുഹൃത്തുക്കളുടെ ഒപ്പമുള്ള നല്ല സമയം, കൂടുതൽ ഗ്രൂപ്പുകളിൽ ഉള്ളപ്രവർത്തികൾ, ജീവ കാരുണ്യ പ്രവർത്തികൾ, ലാഭങ്ങൾ, മോഹങ്ങൾ എന്നിവയെ ലക്ഷ്യമാക്കി ഉള്ള പ്രവർത്തികൾ, എന്നിവ പ്രതീക്ഷിക്കാം. പുതിയ ഗ്രൂപ്പുകളിൽ ഉള്ള അങ്ങത്വം, കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ ഉള്ള ജോലികൾ, എന്നിവാ പ്രതീക്ഷിക്കുക
ഈ ആഴ്ചാ നിങ്ങളുടെ എഴാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, നിയമത്തിനു വിധേയമായ ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കൊണ്ട്രക്ടുകൾ, തെളിഞ്ഞു നിൽക്കു ന്ന ശത്രുക്കൾ എന്നാ വിഷയങ്ങളിൽ ബാലൻസിങ്ങിനു വേണ്ടി കൂടുതൽ ആഗ്രാഹിക്കുന്നു. എഴാം ഭാവത്തിലെ എല്ലാ വിഷയങ്ങളിലും ബാലൻസിങ്ങിനു വേണ്ടി ശ്രമിക്കുന്നു. എല്ലാ ബന്ധങ്ങളെയും പരീക്ഷിക്കുന്നു അവയിൽ ആവശ്യമായ നിലപാടുകൾ സ്വീകരിക്കും.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)

ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്നാ പത്താം ഭാവത്തിൽ ശുക്രൻ, ചൊവ്വ എന്നിവ നിൽക്കുന്നു. ജോലിയിലെ പുതിയ നീക്കങ്ങൾ, അധികാരികളുടെ ശ്രദ്ധയിൽ പെടൽ, പുതിയജോലിയെ കുറിച്ചുള്ള ആലോചനകൾ, എന്നിവ പ്രതീക്ഷിക്കാം. ഇന്നേ നാൾ വരെ ചെയ്ത ജോലിയുടെ ഫലം നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് അനുസൃതമായി ലഭിക്കുന്ന സമയമാണ്. വ്യാഴവും ഈ ഭാവത്തിൽ നിൽക്കു ന്നു, ജോലിയിലെ പല തരം നീക്കങ്ങളിൽ ആളയിരിക്കും അൽപ്പ നാളേക്ക് നിങ്ങളുടെ ഫോക്കസ്.
ശത്രുക്കൾ, സഹ പ്രവർത്തകർ, ബാധ്യതകൾ, ആരോഗ്യം, ജോലി സ്ഥലം, വളർത്തു മൃഗങ്ങൾ എന്നാ ആറാം ഭാവത്തിലെക്ക് ഈ ആഴ്ചാ പൂർണ ചന്ദ്രൻ എത്തും ഈ ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കുമ്പോൾ ആരോഗ്യം ശ്രദ്ധ നേടും. ഈ അവസ്ഥയിൽ മറഞ്ഞു നിന്ന ആരോഗ്യ പ്രശ്‌നങ്ങൾ തെളിഞ്ഞു വരാം. ജോലിയെ കുറിച്ച് ത്രിപ്തികരമാവാത്ത ചിന്തകൾ ഉണ്ടാകാം. വളർത്തു മൃഗങ്ങളെ കുറിച്ചുള്ള ചിന്തയും ഈ സമയം ഉണ്ടാവാം.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)

ചൊവ്വ, ശുക്രൻ എന്നിവ ദൂര യാത്രകൾ, തത്വ ചിന്ത, ആത്മീയത, ഉയർന്ന പഠനം, വിദേശ ബന്ധം എന്നാ ഒൻപതാം ഭാവത്തിൽ നിൽക്കുന്നു. ദൂര യാത്രകൾ, വിദേശവുമായുള്ള ബന്ധം, വിദേശ സംസ്‌കാരത്തോടുള്ള അടുപ്പം. ഉയർന്ന കോഴ്‌സുകൾ, വിശ്വാസത്തിനെ കുറിച്ചുള്ള ആലോചനകൾ, ആത്മീയമായ വിഷയങ്ങളിലെ താൽപര്യം എന്നിവ ഈ അവസരം പ്രതീക്ഷിക്കാം പ്രേമം, കുട്ടികൾ, ഊഹ ക്കച്ചവടം, ക്രിയേറ്റിവിറ്റി, ഹോബികൾ, പഠനം, ഉല്ലാസം എന്നീ വിഷയങ്ങൾ പെട്ടന്ന് ശ്രദ്ധ നേടും. കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്ന അഞ്ചാം ഭാവത്തിലേക്ക് ഈ ആഴ്ച പൂർണ ചന്ദ്രൻ എത്തും. ചെയ്തു കൊണ്ടിരുന്ന പ്രോജക്ടുകളിൽ തുടക്കമോ ഒടുക്കമോ ഉണ്ടാകാം. നിലവിലുള്ള പ്രേമ ബന്ധങ്ങാളിൽ വളർച്ചയോ തളർച്ചയോ അനുഭവപ്പെടാം. ക്രിയേറ്റീവ് ആയുള്ള പദ്ധതികൾ, ഹോബികൾ എന്നിവയിൽ സമയം ചിലവഴിക്കപ്പെടും.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)

സെക്‌സ്, തകർച്ചകൾ, നിഗൂഡ വിഷയങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, മറ്റുള്ളവരുടെ കഴിവുകൾ, നിക്ഷേപങ്ങൾ, ടാക്‌സ്, ലോണുകൾ, രൂപാന്തരം എന്നാ എട്ടാം ഭാവത്തിൽ ചൊവ്വ, ശുക്രൻ എന്നിവ നിൽക്കുന്നു. എട്ടാം ഭാവത്തിൽ നിഗൂഡമായി കണ്ടു പോന്ന വിഷയങ്ങളിൽ പ്രകാശം പരക്കും. മറ്റുള്ളവരുടെ കഴിവുകൾ ഉൾപ്പെടുന്ന പ്രോജക്ടുകളിൽ ശ്രദ്ധ നീങ്ങും. മൂഡ് സ്വിങ്ങ്‌സ് ഉണ്ടാകാം. ജോയിന്റ് സ്വത്തുക്കളുടെ കാര്യത്തിൽ തീരുമാനങ്ങൾ എടുക്കും. ലോണുകൾ, ലഭിക്കുകയോ, കൊടുക്കുകയോ ചെയ്യും. ധനകാര്യം കൂടുതൽ ആലോചനയ്ക്ക് വിധേയമാക്കും. നിങ്ങളുടെ നാലാം ഭാവത്തിലേക്ക് ഈ ആഴ്ച പൂർണ ചന്ദ്രൻ എത്തും. കുടുംബം, വീട്, മാതാ പിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ എന്നാ നാലാം ഭാവത്തിൽ തുടക്കമോ ഒടുക്കമോ ഉണ്ടാകാം. കുടുംബത്തെ കുറിച്ചുള്ള ആശങ്കകൾ പങ്കുവെക്കും. വീടും ജോലിയും ആയുള്ള ബാലൻസിങ് നടപ്പാക്കും. വ്യക്തി ജീവിതം കൂടുതൽ പ്രാധാന്യം നേടും. വീട് വിൽപന, വാങ്ങൽ, മാറ്റം എന്നിവയെ കുറിച്ച് ആലോചിക്കും.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)

വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കൊണ്ട്രക്ടുകൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്നാ ഏഴാം ഭാവത്തിൽ ചൊവ്വ, ശുക്രൻ എന്നിവ നിൽക്കുന്നു. പുതിയ ബന്ധങ്ങൾ, കൊണ്ട്രക്ടുകൾ എന്നിവയിലേക്ക് എത്തുന്ന രീതിയിൽ ഉള്ള ചർച്ചകൾ നടക്കാം. കൂടുതൽ ശ്രദ്ധ നിങ്ങളുടെ ബന്ധങ്ങളിൽ ആയിരിക്കും. സഹോദരങ്ങൾ, ആശയ വിനിമയം, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, മീഡിയ, ഇലക്ട്രോനിക്‌സ്, എഴുത്ത്, വായന, അയൽക്കാർ, നെറ്റ് വർകിങ് എന്നാ മൂന്നാം ഭാവത്തിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ എത്തും. സഹോദരങ്ങളുമായുള്ള ബന്ധം ശ്രദ്ധ നേടും. അയൽക്കാർ, കമ്യുണിറ്റികൾ എന്നിവയിൽ കൂടുതൽ പ്രവർത്തനം നടത്തും. കൂടുതൽ ആശയ വിനിമയം, കൂടുതൽ മീറ്റിങ്ങുകൾ, ഇവയെല്ലാം കൊണ്ട് തന്നെ ഈ ആഴ്ച തിരക്ക് കൂടും.
jayashreeforecast@gmail.com