എരീസ് (മാർച്ച് 21 - ഏപ്രിൽ 19)

വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കൊണ്ട്രക്ടുകൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്നാ ഏഴാം ഭാവത്തിലേക്ക് ഈ ആഴ്ച ശുക്രനും, ചൊവ്വയും എത്തും. പല രീതിയിലുള്ള പുതിയ ബന്ധങ്ങൾ, നിലവിൽ ഉള്ള ബന്ധങ്ങളിൽ പുതിയ വഴിത്തിരിവുകൾ എന്നിവ പ്രതീക്ഷിക്കുക ബന്ധങ്ങളിൽ ശക്തി പ്രകടനം നടത്തിയാലും അൽപം മൃദുവായ സംസാരം കാഴ്ച വെക്കാൻ മടിക്കുകയില്ല. ഈ നീക്കങ്ങൾ നിങ്ങളുടെ പത്താം ഭാവത്തിലും പ്രതിഫലിക്കതിരിക്കുകയില്ല. നിങ്ങളുടെജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്നാ പത്താം ഭാവത്തിൽ ജോലി സ്ഥലത്ത് കൂടുതൽ ഉത്തര വാദിത്തം, മാതാ പിതാക്കൾ, അധികാരികൾ എന്നിവരോടുള്ള സംസാരം, എന്നിവയും ഉണ്ടാകാം.

സെക്‌സ്, തകർച്ചകൾ, രൂപാന്തരം, ജോയിന്റ് സ്വത്തുക്കൾ, മറ്റുള്ളവരുടെ കഴിവുകൾ, നിക്ഷേപങ്ങൾ, ലോണുകൾ, ടാക്‌സ്, ഇൻഷുറൻസ് എന്നാഎട്ടാം ഭാവത്തിൽ സൂര്യനും, ബുധനും ഒപ്പം ന്യു മൂൺ വന്നെത്തും. കടം കൊടുക്കുകയോ, ലഭിക്കുകയോ ആവാം. സെക്ഷ്വൽ ആഗ്രഹങ്ങളുടെ ആക്രമണം, മാനസികമായ പരിവർത്തനങ്ങളും പ്രതീക്ഷിക്കുക. പുതിയ പാർട്ടണർ ഷിപ്പുകളെ കുറിച്ചുള്ള ആലോചന, പങ്കാളിയോടുള്ള സംശയ നിവാരണം, കൂടുതൽ ചർച്ചകൾ, ടാക്‌സ്, ഇൻഷുറൻസ് എന്നിവയെ കുറിച്ചുള്ള കൂടുതൽ തീരുമാനങ്ങൾ എന്നിവയും ഉണ്ടാകാം.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ആരോഗ്യം, ജോലി സ്ഥലം, സഹപ്രവർത്തകർ, ശത്രുക്കൾ, ബാധ്യതകൾ, വളർത്തുമൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ ഈ ആഴ്ച ചൊവ്വയും ശുക്രനും എത്തും. ജോലിയിലെ കൂടുതൽ ഭാരങ്ങൾ, സഹ പ്രവർത്തകരുടെ സ്വാധീനം, ആരോഗ്യത്തിലുള്ള കൂടുതൽ ശ്രദ്ധ എന്നിവ പ്രതീക്ഷിക്കുക. കല, സൗന്ദര്യം, ആസ്വാദനം എന്നീ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് കൂടുതൽ പ്രാധാന്യം പ്രതീക്ഷിക്കാം. സഹ പ്രവർത്തകരുമായുള്ള ചർച്ചകളിൽ കൂടുതൽ സംയമനം പാലിക്കേണ്ടതായി വരും. വിവാഹം, പങ്കാളി, ബിസിനസ്ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കൊണ്ട്രക്ടുകൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്നാ ഏഴാംഭാവത്തിൽ സൂര്യനോടും ബുധനോടും ഒപ്പം ഈ ആഴ്ച ന്യു മൂൺ എത്തും. പുതിയ ബന്ധങ്ങൾ, ബന്ധങ്ങളുടെ തുടർച്ചയ്ക്ക് വേണ്ടി ഉള്ള ചർച്ചകൾ, നിലവിൽ ഉള്ള ബന്ധങ്ങളെ കുറിച്ചുള്ള അവലോകനം, പുതിയ കരാറുകൾ, അവയിലേക്ക് വഴി തെളിക്കുന്ന ചർച്ചകൾ, ബന്ധങ്ങളിൻ മേൽ നിങ്ങൾ എടുക്കുന്ന തീരുമാനങ്ങൾ, എന്നിവ പ്രതീക്ഷിക്കുക.

ജമിനി (മെയ് 21 - ജൂൺ 20)

പ്രേമം, കുട്ടികൾ, ഹോബികൾ, ക്രിയേറ്റിവിറ്റി, സ്വയം വെളിപ്പെടുത്തൽ, ഊഹക്കച്ചവടം എന്നാ അഞ്ചാം ഭാവത്തിൽ ചൊവ്വയും, ശുക്രനും എത്തും. പുതിയ പ്രേമ ബന്ധങ്ങൾ ഉണ്ടാകുകയോ, മനസിന് പിടിച്ച വ്യക്തികളെ കണ്ടെത്താൻ കഴിയണം, പുതിയ ഹോബികൾ, പുതിയ ബിസിനസ് സംരംഭങ്ങൾ, സ്വന്തം ആശയങ്ങൾ നടപ്പിലാക്കാൻ അനുയോജ്യമായ അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക. ആരോഗ്യം, ജോലി സ്ഥലം, സഹപ്രവർത്തകർ, ശത്രുക്കൾ, ബാധ്യതകൾ, വളർത്തു മൃഗങ്ങൾ എന്നാ ആറാം ഭാവത്തിൽ സൂര്യനോടും, ബുധനോടും ഒപ്പം ഈ ആഴ്ച ന്യു മൂൺ വന്നെത്തും. ആരോഗ്യം പ്രത്യേക ശ്രദ്ധ നേടും. അല്ലെങ്കിൽ ശ്രദ്ധിക്കേണ്ട സാഹചര്യങ്ങൾ വന്നെത്താം, ജോലിയിലെ കൂടുതൽ ഉത്തരവാദിത്തങ്ങൾ, സഹ പ്രവർത്തകരുമായുള്ള ബന്ധത്തെ കുറിച്ചുള്ള ആലോചന, ശത്രുക്കൾ, അല്ലെങ്കിൽ അനുകൂലമല്ലാത്ത സാഹചര്യങ്ങളുമായി ഒരു പോരാട്ടം, വളർത്തു മൃഗങ്ങളോടുള്ള ശ്രദ്ധ എന്നിവ പ്രതീക്ഷിക്കുക.

കാൻസർ (ജൂൺ 21 - ജൂലൈ 22)

കുടുംബം, വീട്, മാതാ പിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ എന്നാ നാലാം ഭാവത്തിൽ ഈ ആഴ്ച ശുക്രനും, ചൊവ്വയും എത്തും. വീട് മാറ്റം, വിൽപന, വാങ്ങൽ, മോടി പിടിപ്പിക്കൽ, കുടുംബവുമായുള്ള യാത്ര, ബന്ധു ജന സമാഗമം, പൂർവികരെ സ്മരിക്കൽ, കുടുംബ യോഗം, എന്നിവ പ്രതീക്ഷിക്കുക. വീട്ടുകാരോടുള്ള ശക്തി പ്രകടനം, സ്‌നേഹം എന്നിവ ഒന്നിച്ചു തന്നെ പ്രതീക്ഷിക്കാം. പ്രേമം, കുട്ടികൾ, ഹോബികൾ, ക്രിയേറ്റിവിറ്റി, സ്വയം വെളിപ്പെടുത്തൽ, ഊഹക്കച്ചവടം എന്നാ അഞ്ചാം ഭാവത്തിൽ സൂര്യനോടും, ബുധനോടും ഒപ്പം ന്യു മൂൺ വന്നെത്തും. കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയോടുള്ള അടുപ്പം, പ്രേമ ബന്ധങ്ങളിലെ വഴിത്തിരിവുകൾ, നിലവിൽ ഉള്ള ബന്ധങ്ങളിലെ പുതിയ അവസ്ഥാന്തരങ്ങൾ, ക്രിയേറ്റിവിറ്റി കൊണ്ട് ചെയ്യുന്ന ജോലികൾ, പുതിയ ഹോബികൾ, സ്വന്തം കഴിവ് കൊണ്ട് ചെയ്യുന്ന സംരഭങ്ങൾ, കൂടുതൽ നെറ്റ് വർകിങ് എന്നിവ പ്രതീക്ഷിക്കുക.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)

സഹോദരങ്ങൾ, ആശയ വിനിമയം, ഇലക്ട്രോനിക്‌സ്, ടെക്‌നോളജി, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയൽക്കാർ എന്നാ മൂന്നാം ഭാവത്തിൽ ഈ ആഴ്ച ചൊവ്വയും, ശുക്രനും എത്തും. കൂടുതൽ ആശയ വിനിമയം, സഹോദരങ്ങളുമായുള്ള സംവാദം, ടെക്‌നോളജി, ഇലക്ട്രോനിക്‌സ് എന്നിവയുടെ കൂടുതൽ ഉപയോഗം, കൂടുതൽ നെറ്റ് വർക്കിങ് അതിൽ നിന്ന് ലഭിക്കുന്ന കൂടുതൽ അവസരങ്ങൾ, അയൽക്കാർ, കമ്യുണിറ്റികൾ എന്നിവയിൽ ഉള്ള കൂടുതൽ പ്രവർത്തനനങ്ങൾ എന്നിവ പ്രതീക്ഷിക്കുക. കുടുംബം, വീട്, മാതാ പിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ എന്നാ നാലാം ഭാവത്തിൽ സൂര്യനോടും, ബുധനോടും ഒപ്പം ന്യു മൂൺ എത്തും. വീട് വിൽപന, വാങ്ങൽ, മോടി പിടിപ്പിക്കൽ, ബന്ധു ജന സമാഗമം, പൂർവികരെ സ്മരിക്കൽ എന്നിവ പ്രതീക്ഷിക്കാം. ബന്ധങ്ങളിൽ നടപ്പിലാക്കുന്ന പുതിയ തീരുമാനങ്ങൾ, ഓരോ ബന്ധത്തെയും വൈകാരിക തലത്തിൽ കാണുന്ന അവസ്ഥ, വീടിനു വേണ്ടി ഉള്ള ലോങ്ങ് ടേം പദ്ധതികൾ എന്നിവ പ്രതീക്ഷിക്കുക.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)

ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്നാ രണ്ടാം ഭാവത്തിൽ ചൊവ്വ, ശുക്രൻ എന്നിവ ഈ ആഴ്ച എത്തും. അധിക ചെലവ് പ്രതീക്ഷിക്കുക, അധിക ജോലി, രണ്ടാം ജോലി, അധിക അധ്വാനം എന്നിവയും ഉണ്ടാകാം. പുതിയ പ്രോജക്ടുകൾ, അവയിലേക്ക് നയിക്കുന്ന ചർച്ചകൾ, ധന കാര്യത്തിലെ കൂടുതൽ വിചാരങ്ങൾ എന്നിവ പ്രതീക്ഷിക്കുക. സഹോദരങ്ങൾ, ആശയ വിനിമയം, ഇലക്ട്രോനിക്‌സ്, ടെക്‌നോളജി, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയൽക്കാർ എന്നാ മൂന്നാം ഭാവത്തിൽ സൂര്യനോടും, ബുധനോടും ഒപ്പം ന്യു മൂൺ വന്നെത്തും. സഹോദരങ്ങളുമായുള്ള ബന്ധം കൂടുതൽ ശ്രദ്ധ നേടും. കൂടുതൽ യാത്രകൾ, നെറ്റ് വർകിങ്, ചെറു കോഴ്‌സുകൾ, അയൽക്കാർക്ക് വേണ്ടി നടത്തുന്ന പ്രവർത്തനങ്ങൾ, എന്നിവ പ്രതീക്ഷിക്കുക.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)

നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര എന്നാ ഒന്നാം ഭാവത്തിലേക്ക് ഈ ആഴ്ച ചൊവ്വയും, ശുക്രനും എത്തും. പുതിയ തുടക്കങ്ങൾ, പുതിയ ബന്ധങ്ങൾ, നിലവിൽ ഉള്ള ബന്ധങ്ങളുടെ ശക്തിപ്പെടൽ എന്നിവ പ്രതീക്ഷിക്കുക. ഹ്രസ്വ കാലത്തെ പിൻവാങ്ങലിനു ശേഷം ഊർജസലരായി നിങ്ങൾ ജീവിതത്തെ നേരിടുന്നു. പുതിയസംരംഭങ്ങൾ, വാക്ക് തർക്കങ്ങൾ, ശാരീരിരികമായ അസ്വസ്ഥതകൾ എന്നിവ പ്രതീക്ഷിക്കാം. ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്നാ രണ്ടാം ഭാവത്തിൽ സൂര്യനോടും, ബുധനോടും ഒപ്പം ന്യു മൂൺ വന്നെത്തും. അധിക ചെലവിനുള്ള ആഗ്രഹം ഒഴിവാക്കുക. അതോടൊപ്പം തന്നെ ധന സമ്പാദന മാർഗങ്ങളെ കുറിച്ച് ആലോചിക്കുകയും പദ്ധതികൾ എഴുതി ഉണ്ടാക്കുകയും ചെയ്യും. മൂല്യവർധനക്കായി പദ്ധതികൾ രൂപീകരിക്കും

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)

നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര എന്നാ ഒന്നാം ഭാവത്തിലേക്ക് സൂര്യനോടും, ബുധനോടും ഒപ്പം ന്യു മൂൺ വന്നെത്തും. പുതിയ ലുക്‌സ് പരീക്ഷിക്കും, രഹസ്യങ്ങളുമായി ഒരു നേർക്കാഴ്ച, മറ്റുള്ളവർ നിങ്ങളിലേക്ക് കൂടുതൽ ആകർഷിതരാകുന്നോ എന്ന് തോന്നാം. പുതിയ വ്യക്തികൾ, പുതിയ ബന്ധങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചുവച്ച കഴിവുകൾ, ദൂര ദേശ വാസം, ഒറ്റപ്പെടൽ, ആത്മീയത, പ്രാർത്ഥന, ധ്യാനം, ബെഡ് പ്ലെഷേഴ്‌സ്, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിലേക്ക് ചൊവ്വയും ശുക്രനും ഈ ആഴ്ച എത്തും. ഒരു പക്ഷെ ഈ ആഴ്ച അല്ലെങ്കിൽ അൽപ്പ ദിവസങ്ങളിലേക്ക് ഒന്നാം ഭാവത്തിൽ നിന്ന് ലഭിക്കുന്ന ശ്രദ്ധ ഒഴിവാക്കി അൽപം നിശബ്ദനായി നിൽക്കാൻ നിങ്ങൾ ആഗ്രഹിക്കും. നിങ്ങളെ തന്നെ കൂടുതൽ നിരീക്ഷിക്കുന്ന സമയമാണ് ഒരു പക്ഷെ ഭൗതികമായ നീക്കങ്ങളെക്കാൾ നിങ്ങളെ കൂടുതൽ സ്വാധീനിക്കുന്നത് വിചാരങ്ങളും, വികാരങ്ങളും ആയിരിക്കണം. അൽപം കോംപ്ലക്‌സ് ആയ അവസ്ഥ ആയതു കൊണ്ട് തന്നെ കൂടുതൽ സമാധാനപരമായി നീങ്ങാൻ ശ്രദ്ധിക്കും. ജീവ കാരുണ്യ പ്രവർത്തനങ്ങൾ, പ്രാർത്ഥന, ധ്യാനം എന്നിവ പ്രതീക്ഷിക്കാം.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)

രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചുവച്ച കഴിവുകൾ, ദൂര ദേശ വാസം, ഒറ്റപ്പെടൽ, ആത്മീയത, പ്രാർത്ഥന, ധ്യാനം, ബെഡ് പ്ലെഷേഴ്‌സ്, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിലേക്ക് സൂര്യനോടും, ബുധനോടും ഒപ്പം ന്യു മൂൺ ഈ ആഴ്ച എത്തും. രഹസ്യങ്ങളുമായി ഒരു നേർക്കാഴ്ച, നിശബ്ദനായി തീരാനുള്ള ആഗ്രഹം, പ്രാർത്ഥന, ധ്യാനം, നിഗൂഡ വിഷയങ്ങളോടുള്ള താൽപര്യം, സ്വന്തം മോഹങ്ങളെയും, ദർശനങ്ങളെയും കുറിച്ചുള്ള നിരീക്ഷണം എന്നിവ പ്രതീക്ഷിക്കാം. കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്നാ പതിനൊന്നാം ഭാവത്തിൽ ചൊവ്വ, ശുക്രൻ എന്നിവ നിൽക്കുന്നു. ടേം ജോലികൾ, ലോങ്ങ് ടേം പദ്ധതികൾ, ജീവ കാരുണ്യ പ്രവർത്തനങ്ങൾ, കൂട്ടയ്മകളിലെ വാക്ക് തർക്കങ്ങൾ, നിങ്ങൾക്കുള്ള ഹിഡൻ അജണ്ടകളുമായി നിങ്ങൾ നടത്തുന്ന നീക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)

നിങ്ങളുടെ ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്നാ പത്താം ഭാവത്തിൽ ചൊവ്വ ശുക്രൻ എന്നിവ നിൽക്കുന്നു. ജോലി സ്ഥലത്തെ പുതിയ ഉത്തര വാദിത്തങ്ങൾ, ജോലി സ്ഥലത്തെ കണക്കെടുപ്പ്, അധികാരികളുടെ ഇടപെടൽ, അവരുടെ ഉപദേശങ്ങൾ, മാതാ പിതാക്കളുടെ ഉപദേശം എന്നിവ അനുഭവിക്കാൻ ഈ ആഴ്ച തയ്യാറാകുക. നിങ്ങളുടെകൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്നാ പതിനൊന്നാം ഭാവത്തിൽ സൂര്യൻ, ബുധൻ എന്നിവയോടൊപ്പം ന്യു മൂൺ വന്നെത്തും. സുഹൃത്ത് ബന്ധങ്ങളിൽ പുതിയ തുടക്കങ്ങൾ ഉണ്ടാകും. സുഹൃത്തുക്കളോടുള്ള കൂടുതൽ അടുപ്പം, സോഷ്യൽ മീഡിയയിൽ ഉള്ള കൂടുതൽ ജോലികൾ, പുതിയ ഗ്രൂപ്പുകളിൽ ചെന്ന് ചേരൽ, ലാഭങ്ങൾ, മോഹങ്ങൾ എന്നിവയെ ഉപേഷിച്ചുള്ള പ്രവർത്തികൾ എന്നിവയും പ്രതീക്ഷിക്കുക.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)

ദൂര യാത്രകൾ, ഉയർന്ന പഠനം, ആത്മീയത, തത്വ ചിന്ത, വിദേശ ബന്ധം, എഴുത്ത്, പ്രസിദ്ധീകരണം എന്നാ ഒൻപതാം ഭവത്തിൽ ചൊവ്വയും, ശുക്രനും എത്തും. ദൂരയാത്രകൾ, ഉയർന്ന പഠനം, വിദേശ ബന്ധം, സ്‌കിൽ ഡെവലപ്‌മെന്റ് പ്രോഗ്രാമുകൾ, തത്വ ചിന്തയോടുള്ള താൽപര്യം, എഴുത്ത്, പഠനം, പ്രസിദ്ധീകരണം, എന്നിവയിൽ ഉള്ള അവസരങ്ങൾ, എഴുത്ത്, പ്രസിദ്ധീകരണം എന്നീ മേഖലകളിൽ ജോലി ചെയ്യുന്നവർക്കു ള്ള നല്ല സമയം. നിങ്ങളുടെ ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്നാ പത്താം ഭാവത്തിൽ സൂര്യൻ, ബുധൻ എന്നിവയോടൊപ്പം ന്യു മൂൺ എത്തും. ജോലിയിലെ പുതിയ നീക്കങ്ങൾ, അധികാരികളുമായുള്ള സംസാരം, ജോലി സ്ഥലത്തെ നിങ്ങളുടെ പ്രാധാന്യം, ചെയ്യുന്ന പ്രവർത്തികളുടെ കൂടുതൽ ഫലങ്ങൾ, എന്നിവ പ്രതീക്ഷിക്കുക.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)

സെക്‌സ്, തകർച്ചകൾ, രൂപാന്തരം, ജോയിന്റ് സ്വത്തുക്കൾ, മറ്റുള്ളവരുടെ കഴിവുകൾ, നിക്ഷേപങ്ങൾ, ലോണുകൾ, ടാക്‌സ്, ഇൻഷുറൻസ് എന്നാ എട്ടാം ഭാവത്തിൽ ചൊവ്വയും, ശുക്രനും എത്തും. കടം കൊടുക്കുകയോ, ലഭിക്കുകയോ ആവാം, ടാക്‌സ് ഇൻഷുറൻസ്, ലോണുകൾ എന്നാ വിഷയങ്ങളിൽ കൂടുതൽ ആലോചന, പങ്കാളിയുമായി ധനത്തെ കുറിച്ചുള്ള ചർച്ചകൾ, അൽപം മുഷിഞ്ഞുള്ള സംസാരം, എന്നിവ പ്രതീക്ഷിക്കുക. ദൂര യാത്രകൾ, ഉയർന്ന പഠനം, ആത്മീയത, തത്വ ചിന്ത, വിദേശ ബന്ധം, എഴുത്ത്, പ്രസിദ്ധീകരണം എന്നാ ഒൻപതാം ഭാവത്തിൽ സൂര്യനോടും, ബുധനോടും, ഒപ്പം ന്യു മൂൺ എത്തും. ദൂര യാത്രകൾ, വിദേശ സംസ്‌കാരവുമായുള്ള ബന്ധം, എഴുത്ത്, പ്രസിദ്ധീകരണം എന്നിവയിലെ നല്ല അവസരങ്ങൾ, ആത്മീയത, തത്വ ചിന്ത എന്നിവയുമായുള്ള അടുപ്പവും പ്രതീക്ഷിക്കുക.

jayashreeforecast@gmail.com