മൂന്നാം ഭാവത്തിൽ നിന്ന് ഹോബികളിൽ നിന്ന് ഒരു ജോലി കണ്ടെത്താൻ കഴിയാതിരുന്നവർക്കായി അഞ്ചാം ഭാവത്തെ കുറിച്ച് വിശദീകരിക്കുന്നു.  അഞ്ചാം ഭാവം ക്രിയേഷൻ അഥവാ നമ്മുടെ സർഗാകത്മകതയുടെ ഭാവമാകുന്നു. ഈ ഭാവത്തിൽ ഉൾപ്പെടുന്ന മറ്റു കാര്യങ്ങൾ, കുട്ടികൾ, രാജത്വം അല്ലെങ്കിൽ നമുക്ക് ലഭിക്കുന്ന മഹത്വം, പ്രേമം, ബുദ്ധിവൈഭവം, ഉല്ലാസം, അതുല്യത, ആദർശം, വിദ്യാഭ്യാസം, പൂർവജന്മം, നമ്മുടെ കർമം, ഊഹക്കച്ചവടം, സ്വന്തം സംരംഭങ്ങൾ, ഉപരി പഠനം, ഇമോഷണൽ ഇന്റലിജൻസ്, ആത്മീയ പരിജ്ഞാനം, മന്ത്ര തന്ത്രങ്ങൾ, ശിഷ്യഗണം, പൂർവ ജന്മത്തിൽ നിന്ന് നാം ഈ ജന്മത്തിലേക്ക് സമ്പാദ്യമായി എന്തെല്ലാം കൊണ്ട് വന്നിട്ടുണ്ടോ അവയെല്ലാം തന്നെ ഈ ഭാവം, ഭാവത്തിലെ രാശി, ഭാവത്തിൽ നിൽക്കുന്ന ഗ്രഹങ്ങൾ, ദ്രിഷ്ടികൾ എന്നിവ കൊണ്ട് അറിയാൻ കഴിയെണ്ടാതാണ്.

വേദിക് ജ്യോതിഷം ഹിന്ദു ധർമത, വിശ്വാസം എന്നിവയിൽ നിന്ന് ക്രമപ്പെടുത്തിയിരിക്കുന്നതിനാൽ പൂർവ ജന്മം, പൂർവ ജന്മത്തിലെ കർമങ്ങൾ, അവയുടെ ഫലങ്ങൾ എന്നിവ നമ്മുടെ ഈ ജന്മത്തിൽ പ്രതിഫലിക്കുന്നു എന്ന് വിശ്വസിക്കപ്പെടുന്നു എന്നാൽ മുൻ ജന്മങ്ങളിൽ വിശ്വസിക്കാത്തവർ അഞ്ചാം ഭാവത്തെ ശക്തി കേന്ദ്രം ആയി മാത്രം കാണുക. മേൽപ്പറഞ്ഞ വിഷയങ്ങളിൽ നിന്ന് പൂർവ ജന്മം, പൂർവ കർമം എന്നിവയെ എടുത്തു മാറ്റുക. ഏതൊക്കെ കർമങ്ങൾ ചെയ്താൽ കൂടുതൽ ഫലം പുറപ്പെടുവിക്കാം, അല്ലെങ്കിൽ നാം ജീവിതത്തിൽ നിന്ന് നീക്കികളയെണ്ടത് എന്തെല്ലാം എന്നതിന്റെ കോഡ് ആയി മാത്രം അഞ്ചാം ഭാവത്തെ കാണുക.

അഞ്ചാം ഭാവം നമ്മുടെ സർഗ ശക്തിയുടെ ഭാവമാകുന്നു. നമ്മെ സ്വയം പ്രമോട്ട് ചെയ്യാൻ ഏതെല്ലാം മേഖലകൾ ആയിരിക്കും നല്ലത്, സ്വന്തം സംരംഭങ്ങളുടെ വിജയം നമ്മുടെ ധൈര്യം, ബുദ്ധി, സഹിഷ്ണുത, എന്നിവയെ കൂടി അടിസ്ഥാന പെടുത്തി ഉള്ളതാണല്ലോ. നമ്മുടെ ആശയങ്ങൾക്ക് പ്രപഞ്ചം അനുകൂലമാണോ ഇല്ലയോ എന്നതിന്റെ ഏകദേശ രൂപം അഞ്ചു, മൂന്നു, പത്തു എന്നാ ഭാവങ്ങളിൽ നിന്ന് ലഭിക്കാൻ കഴിയേണ്ടതാണ്. എങ്കിലും നമ്മുടെ സംരംഭങ്ങളുടെ വിജയങ്ങൾ ഈ ഭാവങ്ങളിൽ നിന്ന് ലഭിക്കുന്ന ആശയങ്ങളെ മാത്രം അടിസ്ഥാനപ്പെടുത്തി ആയിരിക്കും എന്ന് തീരുമാനിക്കരുത്.

നമ്മുടെ കഴിവുകൾ എന്തെല്ലാം എന്നറിയുന്നത് സാധാരണ പോലെ അഞ്ചാം ഭാവത്തിലെ രാശി, അഞ്ചാം ഭാവത്തിലെ ഗ്രഹങ്ങൾ, ദ്രിഷ്ടികൾ എന്നിവയെ അടിസ്ഥാനമാക്കി ആയിരിക്കും. മൂന്നാം ഭാവത്തിലെ പോലെ തന്നെ ഈ ഭാവത്തിൽ ഏതൊക്കെ രാശികൾ ആണെന്നും അവ സൂചിപ്പിക്കുന്നവ എന്തെല്ലാം എന്നും കഴിഞ്ഞ ആഴ്ചയിലെ ലേഖനത്തിൽ നിന്നും മനസിലാക്കുക. മൂന്നാം ഭാവത്തിലെ രാശിയുടെ നാഥൻ പത്താം ഭാവത്തിൽ നിൽക്കുന്ന വ്യവസ്ഥ പോലെ, അഞ്ചാം ഭാവത്തിലെ നാഥൻ പത്താം ഭാവത്തിൽ നിൽക്കുന്നുണ്ടോ എന്ന് അറിയുക അഞ്ചാം ഭാവത്തിലെ രാശിയുടെ നാഥൻ പത്താം ഭാവത്തിൽ നിൽക്കുക ആണെങ്കിൽ നിങ്ങളുടെ സർഗത്മകതയിൽ നിന്ന് ഒരു ജോലി അല്ലെങ്കിൽ വരുമാന മാർഗം കണ്ടെത്താൻ കഴിയേണം.

ഇനി മൂന്നാം ഭാവവും, അഞ്ചാം ഭാവവും പരീക്ഷിച്ചു തൃപ്തി വരാത്തവർക്ക് ഒരു ചെറിയ ടിപ് നിങ്ങളുടെ ചാർട്ടിൽ ശനി ഏതു ഭാവത്തിൽ നിൽക്കുന്നു എന്ന് നോക്കുക. ആ ഭാവത്തിൽ നിന്ന് നാലാം ഭാവം വരെ എണ്ണുക. അപ്പോൾ ശനി നിൽക്കുന്ന ഭാവം ആയിരിക്കണം ഒന്നാം ഭാവം ആയി കാണേണ്ടത്. ശനി നിൽക്കുന്ന ഭാവം ഒന്നാം ഭാവം ആയി എടുത്ത് അടുത്ത മൂന്നു ഭാവങ്ങൾ എണ്ണുമ്പോൾ നാലാം ഭാവം ആയി. ഈ നാലാം ഭാവത്തിലെ രാശിയെ മാത്രം നോക്കുക. ദ്രിഷ്ടികൾ, പത്താം ഭാവവും ആയുള്ള ബന്ധം എന്നിവ നോക്കേണ്ടതില്ല.

നവംബർ അവസാന വാരം

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)

സൂര്യൻ, ബുധൻ എന്നിവ ദൂര യാത്രകൾ, ഉയർന്ന പഠനം, ആത്മീയത, തത്വ ചിന്ത, വിദേശ ബന്ധം, എഴുത്ത്, പ്രസിദ്ധീകരണം എന്നാ ഒൻപതാം ഭാവത്തിലേക്ക് നീങ്ങിക്കഴിഞ്ഞു ദൂര യാത്രകൾക്കുള്ള സാദ്ധ്യതകൾ, പുതിയവിഷയങ്ങൾ പഠിക്കാനുള്ള അവസരം, സ്‌കിൽ ഡെവലപ്‌മെന്റ്‌പ്രോഗ്രാമുകൾ, വിദേശത്ത് നിന്നും ഉള്ള വാർത്തകൾ, എഴുത്ത്, പ്രസിദ്ധീകരണം എന്നിവയിൽ ഉള്ള സാധ്യതകൾ എന്നിവ പ്രതീക്ഷിക്കുക സൂര്യൻ ഈ ഭാവത്തിൽ നിൽക്കുമ്പോൾ നിയമ കാര്യങ്ങളിലെ താൽപര്യവും പ്രതീക്ഷിക്കാം.

ഇരുപത്തി അഞ്ചാം തീയതി നിങ്ങളുടെ മൂന്നാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. സഹോദരങ്ങൾ, ആശയ വിനിമയം, ഇലക്ട്രോനിക്‌സ്, ടെക്‌നോളജി, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയൽക്കാർ എന്നാ മൂന്നാം ഭാവത്തിൽ കൂടുതൽ നീക്കങ്ങൾ പ്രതീക്ഷിക്കുക. സഹോദരങ്ങളുമായി ഉള്ള ബന്ധം പരിശോധിക്കും. അല്ലെങ്കിൽ അടുത്ത ബന്ധുക്കൾ അയൽക്കാർ എന്നിവരോടുള്ള അടുപ്പത്തെ കുറിച്ച് ആലോചിക്കും. കൂടുതൽ ആശയ വിനിമയം, ടെക്‌നോളജിയുമായി അടുത്ത ബന്ധം, മറ്റുള്ളവർ നമ്മെ മനസിലാക്കുന്നില്ല എന്ന അവസ്ഥ, ചെറു യാത്രകൾ, എഴുത്ത്, നെറ്റ് വർകിങ് എന്നിവയിലെ തിരക്കുകൾ എന്നിവയും ഉണ്ടാകാം.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

സെക്‌സ്, തകർച്ചകൾ, രൂപാന്തരം, ജോയിന്റ് സ്വത്തുക്കൾ, മറ്റുള്ളവരുടെ കഴിവുകൾ, നിക്ഷേപങ്ങൾ, ലോണുകൾ, ടാക്‌സ്, ഇൻഷുറൻസ് എന്നാ എട്ടാം ഭാവത്തിലേക്ക് സൂര്യനും, ബുധനും നീങ്ങിക്കഴിഞ്ഞു. എല്ലാ അവസ്ഥകളെയും വൈകാരികമായി നേരിടാനുള്ള പ്രേരണ ഉണ്ടാകാം. ബിസിനസ് ജീവിത പങ്കാളിയുമായുള്ള ബന്ധങ്ങളിൽ നിങ്ങളുടെ വികാര പ്രകടനങ്ങൾ അതിര് വിടാതെ ശ്രദ്ധിക്കുക ഭൂതകാലത്ത് നിങ്ങൾ ഉപേക്ഷിച്ചു പോന്ന സംഭവങ്ങൾ മനസിലേക്ക് വന്നേക്കാം. ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള നിങ്ങളുടെ പ്രതീക്ഷ, ടാക്‌സ്, ഇൻഷുറൻസ് എന്നിവയിൽ ഉള്ള തീരുമാനങ്ങൾ, നിക്ഷേപങ്ങളുടെ കാര്യത്തിൽ ഉള്ള തീരുമാനം എന്നിവയും പ്രതീക്ഷിക്കുക.

ഇരുപത്തി അഞ്ചാം തീയതി നിങ്ങളുടെ രണ്ടാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. ധനം, വസ്തുവകകൾ, നിങ്ങളുടെ മൂല്യം എന്നാ വിഷയങ്ങളിൽ ചെയ്തു വന്ന പ്രവർത്തികൾക്ക് തുടക്കമോ ഒടുക്കമോ ആകും. സമ്പാദ്യത്തിൽ മാറ്റങ്ങൾ ഉണ്ടാകാം. മൂല്യ വർധനയ്ക്ക് വേണ്ടി നടത്തുന്ന ശ്രമങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുകയും വികാരപരമായി ആ അവസ്ഥകളെ എല്ലാം നേരിടാം. ജോലി സ്ഥലത്ത് ഈ വൈകാരിക പ്രശ്‌നങ്ങൾ സൃഷ്ടിക്കാതെ നോക്കുക ഈ ആഴ്ച നിങ്ങളുടെ ശ്രദ്ധ സമ്പത്ത്, നിങ്ങളുടെ കഴിവുകൾ, മൂല്യം എന്നിവയിൽ തന്നെ ആയിരിക്കണം.

ജമിനി (മെയ് 21 - ജൂൺ 20)

നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര എന്നാ ഒന്നാം ഭാവത്തിലേക്ക് ഇരുപത്തി അഞ്ചാം തീയതി പൂർണ ചന്ദ്രൻ എത്തും. കൂടുതൽ ശ്രദ്ധ നിങ്ങളിലേക്ക് ആകണം എന്ന് ആഗ്രഹിക്കുകയും മറ്റുള്ളവരുടെ ശ്രദ്ധ ലഭിക്കാൻ പല പ്രവർത്തികളും ചെയ്യാൻ ശ്രമിക്കും. ബന്ധങ്ങളിലും ഈ നിർബന്ധ ബുദ്ധി പ്രതീക്ഷിക്കാവുന്നതാണ്. മറ്റുള്ളവരോട് അൽപ സ്വൽപം നയപരമായി നീങ്ങാൻ ശ്രമിക്കുക. വിവാഹം, പങ്കാളി, ബിസിനസ്ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കൊണ്ട്രക്ടുകൾ, തെളിഞ്ഞുനിൽക്കു ന്നശത്രുക്കൾ എന്നാ ഏഴാം ഭാവത്തിലേക്ക് സൂര്യനും, ബുധനും എത്തിക്കഴിഞ്ഞു. ബന്ധങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ട അവസരങ്ങൾ ഉണ്ടാകാം. ബിസിനസ് ജീവിത പങ്കാളിയിൽ നിന്നും കംമിട്‌മെന്റുകൾ ആഗ്രഹിക്കുകയും വാശി പിടിക്കുകയും ചെയ്യുന്ന അവസ്ഥയാണ്. നിലവിൽ ഉള്ള ബന്ധങ്ങളിൽ ശക്തമായ നിലപാടുകൾ സ്വീകരിക്കും. ബന്ധങ്ങൾ നില നിർത്തുവാൻ മറ്റുള്ളവരോട് വില പേശൽ നടത്താനും സാധ്യത.

കാൻസർ (ജൂൺ 21 - ജൂലൈ 22)

ആരോഗ്യം, ജോലി സ്ഥലം, സഹപ്രവർത്തകർ, ശത്രുക്കൾ, ബാധ്യതകൾ, വളർത്തു മൃഗങ്ങൾ എന്നാ ആറാം ഭാവത്തിൽ സൂര്യൻ, ബുധൻ എന്നിവ നിൽക്കുന്നു. ആരോഗ്യം, ജോലി എന്നാ വിഷയങ്ങളിൽ കൂടുതൽ പ്രാധാന്യം കൊടുക്കും. ആരോഗ്യം മെച്ചപ്പെടുത്താൻ പുതിയ വഴികൾ തേടും. പുതിയ ഡയറ്റ്, പുതിയ ആരോഗ്യ പരിപാലന ചിന്തകൾ, കൂടുതൽ ചെറു പ്രോജക്ടുകൾ, ജോലി സ്ഥലത്തെ നവീകരണം, ജോലിയെ കുറിച്ചുള്ള ചിന്തകൾ, എഴുത്ത്, ടെക്‌നോളജി, ഇലക്ട്രോനിക്‌സ് എന്ന മേഖലയിൽ ജോലി ചെയ്യുന്നവർക്കുള്ള പുതിയ അവസരങ്ങൾ പ്രതീക്ഷിക്കുക.

രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ദൂര ദേശ വാസം, ഒറ്റപ്പെടൽ, ആത്മീയത, പ്രാർത്ഥന, ധ്യാനം, ബെഡ് പ്ലെഷേഴ്‌സ്, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിലേക്ക് ഇരുപത്തി അഞ്ചാം തീയതി പൂർണ ചന്ദ്രൻ എത്തും. വൈകാരികമായ ചിന്തകൾ മനസിനെ ഭരിക്കാം. പ്രാർത്ഥന, ധ്യാനം എന്നിവയിലേക്ക് മനസ് നീങ്ങും. നിഗൂഡ വിഷയങ്ങളിൽ താൽപര്യം ജനിക്കാം. മനസിലെ ഭാരങ്ങളെ ഡീൽ ചെയ്യാനുള്ള സാഹചര്യങ്ങൾ ഉണ്ടാകാം. ഏകാന്തനായി മാറുവാനുള്ള ആഗ്രഹം, സ്വപ്‌നങ്ങൾ നിറഞ്ഞ ഉറക്കം, ജീവ കാരുണ്യ പ്രവർത്തികൾ എന്നിവയും പ്രതീക്ഷിക്കുക.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)

പ്രേമം, കുട്ടികൾ, ഹോബികൾ, ക്രിയേറ്റിവിറ്റി, സ്വയം വെളിപ്പെടുത്തൽ, ഊഹക്കച്ചവടം എന്നാ അഞ്ചാം ഭാവത്തിലേക്ക് സൂര്യനും, ബുധനും എത്തിക്കഴിഞ്ഞു. ക്രിയേറ്റീവ് പ്രോജക്ടുകൾ, കുട്ടികൾ, യൂത്ത് ഗ്രൂപ്പുകളിൽ നിന്നുള്ള പ്രവർത്തികൾ, നെറ്റ് വർകിങ്, ഉല്ലാസം, സെൽഫ് പ്രൊമോഷൻ, സ്വന്തം സംരംഭങ്ങൾ എന്നിവയിൽ സമയം ചെലവാക്കും. നെറ്റ് വർകിങ് വഴി പുതിയ കൊണ്ടാക്ടുകൾ, പുതിയ ഹോബികൾ, മനസിൽ ആകപ്പാടെ സന്തോഷം എന്നിവ പ്രതീക്ഷികുക.

ഇരുപത്തി അഞ്ചാം തീയതി നിങ്ങളുടെ പതിനൊന്നാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്നാ വിഷയങ്ങളിൽ സു ഹൃദ് ബന്ധങ്ങളിൽ തുടക്കമോ ഒടുക്കമോ പ്രതീക്ഷിക്കാം. നിലവിൽ ഉള്ള സുഹൃദ് ബന്ധങ്ങളിൽ പുതിയ നീക്കങ്ങൾ പ്രതീക്ഷിക്കുക. ജീവ കാരുണ്യ പ്രവർത്തനങ്ങൾ, സ്വപ്‌നങ്ങൾ, മോഹങ്ങൾ എന്നിവയെ കുറിച്ചുള്ള ആലോചനകൾ, കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നിന്നുള്ള സന്തോഷം എന്നിവയും ഉണ്ടാകാം.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)

കുടുംബം, വീട്, മാതാ പിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ എന്നാ നാലാം ഭാവത്തിലേക്ക് സൂര്യനും, ബുധനും എത്തിക്കഴിഞ്ഞു. കുടുംബത്തിലും, വീടിനുള്ളിലും കൂടുതൽ ശ്രദ്ധ നൽകേണ്ട സാഹചര്യങ്ങൾ ഉണ്ടാകും. അറ്റ കുറ്റ പണികൾ, വീട് വിൽപന, വാങ്ങൽ, വൃത്തിയാക്കൽ എന്നിവയും ഉണ്ടാകാം. സാമൂഹ്യ ജീവിതത്തിലേക്കുള്ള ശ്രദ്ധ അൽപം കുറഞ്ഞതായി തോന്നുകയും ചെയ്യാം.
നിങ്ങളുടെ ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്നാ പത്താം ഭാവത്തിൽ ഇരുപത്തി അഞ്ചാം തീയതി പൂർണ ചന്ദ്രൻ ഉദിക്കും. ജോലി സ്ഥലത്ത് നിങ്ങളുടെ പ്രാധാന്യം വർധിച്ചോ എന്നാ തോന്നൽ ഉണ്ടാകാം. സെൽഫ് പ്രൊമോഷൻ ചെയ്യാനുള്ള അവസരങ്ങൾ ലഭിച്ചേക്കാം. ജോലിയിൽ പെട്ടന്നുള്ള മാറ്റങ്ങൾ, അധികാരികളുടെ ഇടപെടൽ, മാതാ പിതാക്കളോടുള്ള ചർച്ചകൾ, സാമൂഹിക ജീവിതത്തിൽ ശ്രദ്ധയോടെ നീങ്ങേണ്ടതിന്റെ ആവശ്യകത എന്നിവ പ്രതീക്ഷിക്കുക.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)

സഹോദരങ്ങൾ, ആശയ വിനിമയം, ഇലക്ട്രോനിക്‌സ്, ടെക്‌നോളജി, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയൽക്കാർ എന്നാ മൂന്നാം ഭാവത്തിൽ സൂര്യനും, ബുധനും നിൽക്കുന്നു. കൂടുതൽ നെറ്റ് വർകിങ്, ചെറു യാത്രകൾ, ചെറു പ്രോജക്ടുകൾ, ചെറു ട്രെയിനിങ്ങുകൾ, തുറന്നുള്ള സംസാരം, അലസനായി ഇരിക്കാനുള്ള താൽപര്യ കുറവ് എന്നിവയും പ്രതീക്ഷിക്കാം. ദൂര യാത്രകൾ, ഉയർന്ന പഠനം, ആത്മീയത, തത്വ ചിന്ത, വിദേശ ബന്ധം, എഴുത്ത്, പ്രസിദ്ധീകരണം എന്നാ ഒൻപതാം ഭാവത്തിലേക്ക് ഇരുപത്തി അഞ്ചാം തീയതി പൂർണ ചന്ദ്രൻ എത്തും. ആത്മീയതയിലേക്ക് ഉള്ള താൽപര്യം, എഴുത്ത് സംബന്ധമായ പ്രോജക്ടുകൾ ചെയ്തു തീർക്കാം. നിയമവുമായുള്ള നേർകാഴ്ച, വിശ്വസങ്ങളുമായുള്ള ഏറ്റുമുട്ടൽ, ധീരത പ്രദർശിപ്പിക്കുവാനുള്ള ആഗ്രഹം എന്നിവ പ്രതീക്ഷിക്കാം.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)

ധനം, വസ്തുവകകൾ, നിങ്ങളുടെമൂല്യം എന്നാ രണ്ടാം ഭാവത്തിൽ സൂര്യൻ, ബുധൻ എന്നിവ നിൽക്കുന്നു. ഒന്നാം ഭാവത്തിൽ നാം എടുത്ത തീരുമാനങ്ങൾ നമ്മുടെ ജീവിതത്തിൽ പ്രതിഫലിക്കുന്ന സമയമായിരിക്കുന്നു ധനം, നമ്മുടെ മൂല്യം എന്നിവയെ കുറിച്ച് നാം ചിന്തിച്ചു കൊണ്ടേയിരിക്കുന്നു. ഈ വിഷയങ്ങളിൽ നാം എടുത്ത പദ്ധതികൾ, തീരുമാനങ്ങൾ എന്നിവയെ രണ്ടാമത് അവലോകനം ചെയ്യാനുള്ള സാധ്യതയും കാണുന്നു. അധിക ചെലവ് ഒഴിവാക്കേണ്ട സാഹചര്യമാണ്. സെക്‌സ്, തകർച്ചകൾ, രൂപാന്തരം, ജോയിന്റ് സ്വത്തുക്കൾ, മറ്റുള്ളവരുടെ കഴിവുകൾ, നിക്ഷേപങ്ങൾ, ലോണുകൾ, ടാക്‌സ്, ഇൻഷുറൻസ് എന്നാ എട്ടാം ഭാവത്തിൽ ഇരുപത്തി അഞ്ചാം തീയതി പൂർണ ചന്ദ്രൻ ഉദിക്കും. മാനസികമായ പരിവർത്തനങ്ങൾക്ക് തയ്യാറാകുക, മനസിനെ ഭാരപ്പെടുത്തിയിരുന്ന വിഷയങ്ങളെ ഹൃദയത്തിൽ നിന്ന് എടുത്തു മാറ്റുവാൻ തയ്യാറാകും. ഭൗതികമായ നീക്കങ്ങളും നടത്താൻ തയ്യാറാകും. വസ്തു, വീട് എന്നിവയിൽ പുതിയ തീരുമാനങ്ങൾ എടുക്കും. മറ്റുള്ളവരുടെ ധനവുമായി ബന്ധപ്പെട്ടുള്ള ചിന്തകൾ, ലോണുകൾ ലഭിക്കുകയോ കൊടുക്കുകയോ, എന്നിവയും ഉണ്ടാകാം.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)

നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര എന്നാ ഒന്നാം ഭാവത്തിലേക്ക് സൂര്യൻ, ബുധൻ എന്നിവ വന്നു കഴിഞ്ഞു. ജീവിതത്തിൽ പുതിയ തുടക്കങ്ങൾ, പുതിയ ബന്ധങ്ങൾ, സൗന്ദര്യം മെച്ചപ്പെടുത്താനുള്ള ശ്രമം, കൂടുതൽ സംസാരം എന്നിവ പ്രതീക്ഷിക്കുക. നിങ്ങളിലെ വ്യക്തിയെ എങ്ങനെ കൂടുതൽ മെച്ചമായി അവതരിപ്പിക്കാം, എങ്ങനെ മറ്റുള്ളവർക്ക് മുൻപിൽ കൂടുതൽ സ്വീകാര്യൻ ആകാം എന്നാ അറിവുകൾ ലഭിക്കും. കൂടുതൽ ശക്തി, കൂടുതൽ ആത്മ വിശ്വാസം, കൂടുതൽ സ്വാർത്ഥ മനോഭാവം എന്നിവയും പ്രതീക്ഷിക്കുക. വിവാഹം, പങ്കാളി, ബിസിനസ്ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കൊണ്ട്രക്ടുകൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ എന്നാ ഏഴാം ഭാവത്തിൽ ഇരുപത്തി അഞ്ചാം തീയതി പൂർണ ചന്ദ്രൻ ഉദിക്കും. ബന്ധങ്ങളിൽ പുതിയ തീരുമാനങ്ങൾ എടുക്കും നിലവിൽ ഉള്ള ബന്ധങ്ങൾ ശക്തിപ്പെടുത്താൻ വേണ്ട ജോലികൾ ചെയ്യും. സിംഗിൾ വ്യക്തികൾ അവർക്ക് ബോധിച്ച വ്യക്തികളെ കണ്ടെത്താൻ കഴിയുന്ന സമയം ഇതാണെന്ന് മനസിലാക്കും. ബിസിനസ് ജീവിത പങ്കാളിയുമായി വില പേശൽ നടത്താനുള്ള ശ്രമങ്ങളും ഉണ്ടാകും.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)

രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ദൂര ദേശ വാസം, ഒറ്റപ്പെടൽ, ആത്മീയത, പ്രാർത്ഥന, ധ്യാനം, ബെഡ് പ്ലെഷേഴ്‌സ്, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിലേക്ക് സൂര്യനും ബുധനും വന്നു കഴിഞ്ഞു. ഏകാന്തനായി നിൽക്കുവാനുള്ള ആഗ്രഹം, പ്രാർത്ഥന, ധ്യാനം എന്നിവയോടുള്ള കൂടുതൽ താൽപര്യം, ഒളിഞ്ഞിരിക്കുന്ന ശത്രുക്കളുടെ മേലുള്ള കൂടുതൽ ചിന്ത, മൂഡ് സ്വിങ്ങ്‌സ്, സ്വപ്‌നങ്ങൾ നിറഞ്ഞ ഉറക്കം, ഭൂത കാലത്തെ കുറിച്ചുള്ള ചിന്ത എന്നിവ പ്രതീക്ഷിക്കുക. ജീവ കാരുണ്യ പ്രവർത്തനങ്ങൾ, ഒറ്റപ്പെട്ട സ്ഥലവുമായി ബന്ധപ്പെട്ട വ്യക്തികളുമായുള്ള അടുപ്പം എന്നിവയും ഉണ്ടാകാം. ഇരുപത്തി അഞ്ചാം തീയതി നിങ്ങളുടെ ആറാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. ആരോഗ്യം, ജോലി സ്ഥലം, സഹ പ്രവർത്തകർ, ശത്രുക്കൾ, ബാധ്യതകൾ, വളർത്തു മൃഗങ്ങൾ എന്നാ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ നീങ്ങും. ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടതായി വരും. ചെയ്തു കൊണ്ടിരുന്ന പ്രോജക്ടുകളിൽ അൽപം മാറ്റം പ്രതീക്ഷിക്കുക. ജീവിതത്തിൽ കൂടുതൽ പ്ലാനിങ്ങോട് കൂടി നീങ്ങേണ്ടാത്തതിന്റെ ആവശ്യകത മനസിൽലാകാം സഹ പ്രവർത്തകർ നിങ്ങളെ മനസിലാക്കുന്നോ എന്നാ ആലോചനയും ഉണ്ടാകാം.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)

ഇരുപത്തി രണ്ടാം തീയതി നിങ്ങളുടെ പതിനൊന്നാം ഭാവത്തിലേക്ക് സൂര്യനും ബുധനും നീങ്ങും. കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ പ്രതീക്ഷകൾ എന്നിവയിൽ കൂടുതൽ നീക്കങ്ങൾ പ്രതീക്ഷിക്കുക. പുതിയ ഗ്രൂപ്പുകളിൽ ചെന്ന് ചേരാം, പുതിയപദ്ധതികൾക്ക് രൂപം കൊടുക്കാം, പുതിയ ആശയങ്ങൾ, ലഭങ്ങൾ ലക്ഷ്യമാക്കി ഉള്ള പദ്ധതികൾ എന്നിവയും പ്രതീക്ഷിക്കുക, കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്ക് വേണ്ടി പ്രവർത്തിക്കാനുള്ള അവസരവും ലഭിക്കാം. ലോങ്ങ് ടേം പദ്ധതികൾ, അവയിൽ നിങ്ങളുടെ ആശയങ്ങൾ, അവയുടെ സ്വീകാര്യത, ഹിഡൻ അജൻഡകൾ, സ്വാർത്ഥ മോഹങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

പ്രേമം, കുട്ടികൾ, ഹോബികൾ, ക്രിയേറ്റിവിറ്റി, സ്വയം വെളിപ്പെടുത്തൽ, ഊഹക്കച്ചവടം എന്നാ അഞ്ചാം ഭാവത്തിൽ ഇരുപത്തി അഞ്ചാം തീയതി പൂർണ ചന്ദ്രൻ ഉദിക്കും. ചെയ്തു കൊണ്ടിരുന്ന പ്രോജക്ടുകൾക്ക് ഒടുക്കം നേരിടാം. പ്രേമ ബന്ധങ്ങളിൽ തുടക്കമോ ഒടുക്കമോ പ്രതീക്ഷിക്കുക. ഉല്ലാസം, പുതിയ ഹോബികൾ എന്നിവയിൽ താൽപര്യം നഷ്ടമായോ എന്നാ തോന്നൽ ഉണ്ടാകാം. കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയിലെ പ്രവർത്തികളും പ്രതീക്ഷിക്കുക.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)

സൂര്യനും, ബുധനും നിങ്ങളുടെ പത്താം ഭാവത്തിലേക്ക് എത്തിയിരിക്കുന്നു. ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ, അധികാരികൾ എന്നിവരുമായി കൂടുതൽ ചർച്ചകൾ പ്രതീക്ഷിക്കുക. ജോലിയിലെ പുതിയഅവസ്ഥകൾ, അധികാരികളോടുള്ള കണക്ക് കൊടുക്കൽ, എന്നിവ പ്രതീക്ഷിക്കുക, ആശയ വിനിമയം, ടെക്‌നോളജി, ഇലക്ട്രോനിക്‌സ് എന്നാ മേഖലയിൽ ജോലി ചെയ്യുന്നവർക്കുള്ള നല്ല സമയം. ജോലിയിൽ പുതിയ ഉത്തര വാദിത്തങ്ങൾ, ജോലി സ്ഥലത്തെ നവീകരണം, എന്നിവയും ഉണ്ടാകാം.
ഇരുപത്തി അഞ്ചാം തീയതി നിങ്ങളുടെ നാലാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. കുടുംബം, വീട്, മാതാ പിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ എന്നാ നാലാം ഭാവത്തിൽ വിൽപന, വാങ്ങൽ വൃത്തിയാക്കൽ, വീട്ടുകാരോടുള്ള വൈകാരികത നിറഞ്ഞ പെരുമാറ്റം, വീടിനെകുറിച്ചുള്ള ലോങ്ങ് ടേം പദ്ധതികളുടെ ആസൂത്രണം എന്നിവ പ്രതീക്ഷിക്കുക. ബാല്യത്തെ കുറിച്ച് വീട്ടുകാരോടുള്ള ചർച്ചകൾ, അവർ നിങ്ങളെ മാനിക്കണം എന്നുള്ള നിർബന്ധം, ബന്ധുജന സമാഗമം, പൂർവികരെ സ്മരിക്കൽ, കുടുംബ യോഗങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

jayashreeforecast@gmail.com