എരീസ് (മാർച്ച് 21 - ഏപ്രിൽ 19)

 ജോലി, സമൂഹത്തിലെ വില, അധികാരികൾ, മാതാ പിതാക്കൾ എന്നാ പത്താം ഭാവത്തിലേക്ക് ബുധൻ ഈ ആഴ്ച എത്തും. ജോലിയുടെ ഗതി അധികാരികൾ നിരീക്ഷിക്കുകയും, പുതിയ ആശയങ്ങൾ നടപ്പിലാക്കാൻ പ്രേരിപ്പിക്കുകയും ചെയ്യാം. ജോലിയെ കുറിച്ചുള്ള ലോങ്ങ് ടേം പദ്ധതികൾ, ആശയ വിനിമയ രംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള പ്രാധാന്യം എന്നിവ പ്രതീക്ഷികുക. ദൂര യാത്രകൾ, ഉയർന്ന പഠനം, ആത്മീയത, തത്വ ചിന്ത, വിദേശ ബന്ധം, എഴുത്ത്, പ്രസിദ്ധീകരണം എന്നാ ഒൻപതാം ഭാവത്തിൽ ഈ ആഴ്ച ന്യു മൂൺ എത്തും. ദൂര യാത്രകൾ, വിദേശസംസ്‌കാരവുമായുള്ള ബന്ധം, വിദേശത്ത് നിന്നുള്ള വാർത്തകൾ, പുതിയ വിഷയങ്ങൾ പഠിക്കാനുള്ള താൽപര്യം, അവസരം, കൂടുതൽ സാഹസികമായി കാര്യങ്ങൾ ചെയ്യുവാനുള്ള താൽപര്യം, നിയമവുമായുള്ള നേർക്കാഴ്ച, എഴുത്ത് പ്രസിദ്ധീകരണം എന്നാ വിഷയങ്ങളിലെ കൂടുതൽ അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കാവുന്നതാണ്.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ദൂര യാത്രകൾ, ഉയർന്ന പഠനം, ആത്മീയത, തത്വ ചിന്ത, വിദേശ ബന്ധം, എഴുത്ത്, പ്രസിദ്ധീകരണം എന്നാ ഒൻപതാം ഭാവത്തിൽ ഈ ആഴ്ച ബുധൻ എത്തും. ആത്മീയതയോടുള്ള അടുപ്പം, ദൂര യാത്രകൾക്കുള്ള അവസരം, സ്‌കിൽ ടെവലപ്പ്‌മെന്റ് പ്രോഗ്രാമുകൾ, എഴുത്ത്, പ്രസിദ്ധീകരണം എന്നിവയിലുള്ള അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക. സെക്‌സ്, തകർച്ചകൾ, രൂപാന്തരം, ജോയിന്റ് സ്വത്തുക്കൾ, മറ്റുള്ളവരുടെ കഴിവുകൾ, നിക്ഷേപങ്ങൾ, ലോണുകൾ, ടാക്‌സ്, ഇൻഷുറൻസ് എന്നാ എട്ടാം ഭാവത്തിൽ ഈ ആഴ്ച ന്യു മൂൺ എത്തും. നിക്ഷേപങ്ങൾ, മറ്റുള്ളവരുടെ ധനം, ലോണുകൾ, ടാക്‌സ് എന്നിവയെ കുറിച്ച് ആലോചിക്കേണ്ട അവസ്ഥ വന്നേക്കാം. കടം കൊടുക്കുകയോ, ലഭിക്കുകയോ ചെയ്യാം. ബിസിനസ്, ജീവിത പങ്കാളിയോടുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള ആഗ്രഹം ഉണ്ടാകാം. പക്ഷെ ഈ ബന്ധങ്ങളിൽ എല്ലാം തന്നെ വളരെ ക്ഷമയോടെ നീങ്ങേണ്ട അവസ്ഥ ആണ്.

ജമിനി (മെയ് 21 - ജൂൺ 20)

സെക്‌സ്, തകർച്ചകൾ, രൂപാന്തരം, ജോയിന്റ് സ്വത്തുക്കൾ, മറ്റുള്ളവരുടെ കഴിവുകൾ, നിക്ഷേപങ്ങൾ, ലോണുകൾ, ടാക്‌സ്, ഇൻഷുറൻസ് എന്നാ എട്ടാം ഭാവത്തിൽ ഈ ആഴ്ച ബുധൻ എത്തും. നിക്ഷേപങ്ങൾ, ടാക്‌സ്, ഇൻഷുറൻസ് എന്നാ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും. മറ്റുള്ളവരുടെ കഴിവുകൾ ഉപയോഗിച്ച് ചെയ്യേണ്ട പ്രോജക്ടുകൾ ഉണ്ടാകാം. ജോയിന്റ് സ്വത്തുക്കളിന്മേലുള്ള തീരുമാനം, ലോണുകൾ ലഭിക്കുകയോ, കൊടുക്കുകയോചെയ്യാം. പുതിയ പ്രോജക്ടുകളെ കുറിച്ചുള്ള പഠനം, അവയെ കുറിച്ചുള്ള തീരുമാനങ്ങൾ എന്നിവയും പ്രതീക്ഷിക്കാം. വിവാഹം, പങ്കാളി, ബിസിനസ്ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കൊണ്ട്രക്ടുകൾ, തെളിഞ്ഞുനിൽക്കുന്നശത്രുക്കൾ എന്നാ ഏഴാം ഭാവത്തിൽ ഈ ആഴ്ച ന്യു മൂൺ എത്തും. ബിസിനസ്, വ്യക്തിബന്ധങ്ങളിൽ പുതിയ നീക്കങ്ങൾ പ്രതീക്ഷിക്കുക. ബന്ധങ്ങളുടെ വളർച്ചയെ വിലയിരുത്തും, നിലവിൽ ഉള്ള ബന്ധങ്ങൾ മെച്ചപ്പെടുത്താൻ തീരുമാനങ്ങൾ എടുക്കും. ബന്ധങ്ങൾക്ക് മേൽ വികാര പരമായ നിലപാടുകൾ സ്വീകരിക്കുകയാൽ ബിസിനസ്, വ്യക്തിബന്ധങ്ങളിൽ നിങ്ങളുടെ നിലപാടുകൾ നിർണായകമാകും.

കാൻസർ (ജൂൺ 21 - ജൂലൈ 22)

വിവാഹം, പങ്കാളി, ബിസിനസ്ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കൊണ്ട്രക്ടുകൾ, തെളിഞ്ഞുനിൽക്കു ന്നശത്രുക്കൾ എന്നാ ഏഴാം ഭാവത്തിൽ ബുധൻ ഈ ആഴ്ച എത്തും. പുതിയ വ്യക്തി, ബിസിനസ് ബന്ധങ്ങൾ പ്രതീക്ഷികുക, ഇവയുടെ പുരോഗമനത്തിനായുള്ള ചർച്ചകളും ഉണ്ടാകാം. ഈ ചർച്ചകളിൽ നിങ്ങൾ പുതിയ ആശയങ്ങൾ കൊണ്ട് വരും, അല്ലെങ്കിൽ മറ്റുള്ളവരുടെ ആശയങ്ങളെ എതിർത്ത് നിൽക്കാൻ പ്രത്യേകം ശ്രദ്ധിക്കും പുതിയ എഗ്രീമെന്റുകൾ, കൊന്റ്രാക്ടുകൾ, ഒത്തു തീർപ്പുകൾ, എന്നിവയിലേക്ക് കൂടുതൽ ശ്രദ്ധിക്കും അവ നടപ്പിലാക്കാനുള്ള ധാരാളം അവസരങ്ങൾ ലഭിക്കുകയും ചെയ്യും.
ആരോഗ്യം, ജോലി സ്ഥലം, സഹ പ്രവർത്തകർ, ശത്രുക്കൾ, ബാധ്യതകൾ, വളർത്തു മൃഗങ്ങൾ എന്നാ ആറാം ഭാവത്തിൽ ഈ ആഴ്ച ന്യു മൂൺ എത്തും. ആരോഗ്യം ശ്രദ്ധ നേടും, പുതിയ ആഹാരാ, ആരോഗ്യ ക്രമം നടപ്പിലാക്കാൻ ശ്രമിക്കും, അൽപ്പ കാലമായി ശ്രദ്ധിക്കാൻ കഴിയാതിരുന്ന ജോലി അല്ലെങ്കിൽ ജോലി സ്ഥലത്തെ മെച്ചപ്പെട്ടതാക്കാൻ ശ്രമിക്കുകയും ചെയ്യും. വളർത്തു മൃഗങ്ങളോടുള്ള താൽപര്യം വർധിക്കാം.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)

ആരോഗ്യം, ദിവസേന ഉള്ള ജീവിതം, ജോലി സ്ഥലം, സഹ പ്രവർത്തകർ, ശത്രുക്കൾ, ബാധ്യതകൾ, വളർത്തു മൃഗങ്ങൾ എന്നാ ആറാം ഭാവത്തിൽ ഈ ആഴ്ച ബുധൻ എത്തും. ദൈന്യം ദിന ജീവിതത്തിൽ അടുക്കും ചിട്ടയും എർപ്പെടുത്തും, പുതിയ ആരോഗ്യ ക്രമം പാലിക്കാൻ ശ്രമിക്കും, ആരോഗ്യ സംരക്ഷണത്തിനും സമയം ചെലവാക്കും ചിലവഴിക്കും കൂടുതൽ ചെറിയ പ്രോജക്ടുകൾ, എഴുത്ത്, ടെക്‌നോളജി, ഇലക്ട്രോനിക്‌സ് എന്നിവയുമായി ബന്ധപ്പെട്ട പ്രോജക്ടുകൾ പ്രതീക്ഷിക്കുക. സഹപ്രവർത്തകരുമായുള്ള കൂടുതൽ ചർച്ചകൾ, അത്രപ്രധാനമല്ലാത്ത പ്രോജക്ടുകളിലെ സമയം എന്നിവയും പ്രതീക്ഷിക്കുക. പ്രേമം, കുട്ടികൾ, ഹോബികൾ, ക്രിയേറ്റിവിറ്റി, സ്വയം വെളിപ്പെടുത്തൽ, ഊഹ ക്കച്ചവടം എന്നാ അഞ്ചാം ഭാവത്തിൽ ഈ ആഴ്ച ന്യു മൂൺ എത്തും. പുതിയഹോബികൾ, ഉല്ലാസത്തിന് വേണ്ടിയുള്ള കൂടുതൽ സമയം, അവസരങ്ങൾ,ക്രിയേറ്റീവ് പദ്ധതികൾ എന്നിവ പ്രതീക്ഷിക്കുക. കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയിലും സമയം ചിലവഴിക്കാം

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)

പ്രേമം, കുട്ടികൾ, ഹോബികൾ, ക്രിയേറ്റിവിറ്റി, സ്വയം വെളിപ്പെടുത്തൽ, ഊഹ ക്കച്ചവടം എന്നാ അഞ്ചാം ഭാവത്തിൽ ഈ ആഴ്ച ബുധൻ എത്തും. ക്രിയേറ്റീവ് കഴിവുകൾ വേണ്ട പ്രോജക്ടുകളിൽ ജോലി ചെയ്യും, സ്വയംപ്രമോട്ട് ചെയ്യാൻ ഉള്ള അവസരങ്ങൾ, സ്വന്തം സംരംഭങ്ങൾ തുടങ്ങാനുള്ള അവസരങ്ങൾ, കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ, കൂടുതൽ നെറ്റ് വർകിങ്, എന്നിവ പ്രതീക്ഷിക്കുക. കുടുംബം, വീട്, മാതാപിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ എന്നാ നാലാം ഭാവത്തിൽ ഈ ആഴ്ച ന്യു മൂൺ എത്തും. വീടിനുള്ളിൽ മിനുക്ക് പണികൾ നടത്തണം എന്നാണ്. അത് പോലെ തന്നെ വീട് വിൽപന, വാങ്ങൽ, വൃത്തിയാക്കൽ, വീട് മാറ്റം എന്നിവയും ഉണ്ടാകാം. ബന്ധുക്കളോടുള്ള സങ്കീർണമായ നിലപാടുകൾ, മാതാപിതാക്കളോടുള്ള ശ്രദ്ധ, പൂർവികരെ സ്മരിക്കൽ, കുടുംബ യോഗങ്ങൾ എന്നിവയും പ്രതീക്ഷിക്കാം.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)


കുടുംബം, വീട്, മാതാ പിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ എന്നാ നാലാം ഭാവത്തിൽ ഈ ആഴ്ച ബുധൻ എത്തും. ബാല്യകാലത്തെ കുറിച്ച് മാതാ പിതാക്കളോട് ചർച്ച ചെയ്യും. വീട് വിൽപന, വാങ്ങൽ, മാറ്റം എന്ന് മാത്രമല്ല വീട്ടിൽ നിന്ന് ബിസിനസ് തുടങ്ങാനുള്ള ആലോചനകളും ഉണ്ടാകാം.
സഹോദരങ്ങൾ, ആശയ വിനിമയം, ഇലക്ട്രോനിക്‌സ്, ടെക്‌നോളജി, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയൽക്കാർ എന്നാ മൂന്നാം ഭാവത്തിൽ കൂടുതൽ ആശയ വിനിമയങ്ങൾ നടത്തേണ്ടി വരും. സഹോദരങ്ങളോടുള്ള ബന്ധത്തിൽ പുതിയ നീക്കങ്ങൾ ഉണ്ടാകാം. ചെറു യാത്രകൾ, ടെക്‌നോളജിയോടുള്ള അടുപ്പം, അയൽക്കാർക്ക് വേണ്ടി ഉള്ള സഹായങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)

സഹോദരങ്ങൾ, ആശയ വിനിമയം, ഇലക്ട്രോനിക്‌സ്, ടെക്‌നോളജി, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയൽക്കാർ എന്നാ മൂന്നാം ഭാവത്തിൽ ഈ ആഴ്ച ബുധൻ എത്തും. സഹോദരങ്ങളുമായി കൂടുതൽ സമയം ചിലവഴിക്കാം, കൂടുതൽ ആശയ വിനിമയം, ആശയ വിനിമയവുമായി ബന്ധപ്പെട്ട പ്രോജക്ടുകൾ, ചെറു യാത്രകൾ, ചെറു ട്രെയിനിങ് പ്രോഗ്രാമുകൾ എന്നിവയും ഉണ്ടാകാം. അയൽക്കാർക്ക് വേണ്ടി ഉള്ള സഹായവും പ്രതീക്ഷിക്കുക. ധനം, വസ്തുവകകൾ, നിങ്ങളുടെ മൂല്യം എന്നാ രണ്ടാം ഭാവത്തിൽ ഈ ആഴ്ച ന്യു മൂൺ എത്തും. ധന കാര്യം കൂടുതൽ പ്രാധാന്യം നേടുന്ന അവസ്ഥ ആണ്. ആലോചന ഇല്ലാതെ എടുത്തു ചാടാനുള്ള പ്രവണത ഉണ്ടാകും. അധിക ചിലവും ഒപ്പം വരാം. പുതിയ പ്രോജക്ടുകളെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകാം. ഫിനാൻഷ്യൽ പ്ലാനിങ് ആവശ്യമായി വരും.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)

ധനം, വസ്തുവകകൾ, നിങ്ങളുടെ മൂല്യം എന്നാ രണ്ടാം ഭാവത്തിൽ ബുധൻ എത്തും. ധന കാര്യം കൂടുതൽ പ്രാധാന്യം അർഹിക്കും. പുതിയ ധന സമ്പാദന മാർഗങ്ങളെ കുറിച്ച് ആലോചന ഉണ്ടാകാം. എന്ത് തീരുമാനം എടുക്കുവാനും താമസം നേരിടാം. ഈ ഭാവം സ്വന്തം മൂല്യത്തെ കൂടി സൂചിപ്പിക്കുകയാൽ മൂല്യ വർധനക്ക് വേണ്ടി ഉള്ള പുതിയ വഴികളെ കുറിച്ച് ആലോചിക്കും. നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര എന്നാ ഒന്നാം ഭാവത്തിലേക്ക് ഈ ആഴ്‌ച്ച ന്യു മൂൺ എത്തും. ലുക്‌സ് മെച്ചപ്പെടുത്താനുള്ള ശ്രമം ഉണ്ടാവാം. പുതിയ വ്യക്തി, ബിസിനസ് ബന്ധങ്ങൾ നിങ്ങളിലേക്ക് എത്താം. മറ്റുള്ളവരുടെ കൂടുതൽ ശ്രദ്ധ നിങ്ങൾക്ക് ലഭിക്കുന്നോ എന്നാ തോന്നലും ഉണ്ടാകാം.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)

നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര എന്നാ ഒന്നാം ഭാവത്തിലേക്ക് ഈ ആഴ്‌ച്ച ബുധൻ എത്തും. കൂടുതൽ ആശയ വിനിമയങ്ങൾ, ചെറിയ ജോലികളിൽ കൂടുതൽ സമയം ചെലവാക്കേണ്ട ആ അവസ്ഥ, ഒരു ജോലിയിൽ നിന്നും വേറൊരു ജോലിയിലേക്ക് വിശ്രമം ഇല്ലാതെ നീങ്ങുന്ന കാഴ്ച കാണാം. രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ദൂര ദേശ വാസം, ഒറ്റപ്പെടൽ, ആത്മീയത, പ്രാർത്ഥന, ധ്യാനം, ബെഡ് പ്ലെഷേഴ്‌സ്, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിലേക്ക് ഈആഴ്ച ന്യു മൂൺ എത്തും. ജീവ കാരുണ്യ പ്രവർത്തനങ്ങൾ, രഹസ്യങ്ങളുമായുള്ള നേർക്കാഴ്‌ച്ച, രഹസ്യ നീക്കങ്ങൾ, ഏകാന്തനായി തീരുവാനുള്ള ആഗ്രഹം, പ്രാർത്ഥന, ധ്യാനം എന്നിവയോടുള്ള കൂടുതൽ താൽപര്യം എന്നിവ പ്രതീക്ഷിക്കുക.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)

രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ദൂര ദേശ വാസം, ഒറ്റപ്പെടൽ, ആത്മീയത, പ്രാർത്ഥന, ധ്യാനം, ബെഡ് പ്ലെഷേഴ്‌സ്, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിലേക്ക് ബുധൻ എത്തും. ആശയങ്ങൾ, രഹസ്യങ്ങൾ വെളിപ്പെടുത്താൻ മടിക്കും. അവ മറ്റുള്ളവർ എങ്ങനെസ്വീകരിക്കും എന്ന തോന്നൽ ഉണ്ടാകാം. ഏകാന്തനായി നിൽക്കുവാനുള്ള ആഗ്രഹം, സാഹചര്യങ്ങളെ കുറിച്ചുള്ള ആഴത്തിലുള്ള നിരീക്ഷണം എന്നിവ പ്രതീക്ഷിക്കുക. കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്നാ പതിനൊന്നാം ഭാവത്തിൽ ഈ ആഴ്ച ന്യു മൂൺ എത്തും. സുഹൃത്തുക്കളുടെ കൂടെ ഉള്ള കൂടുതൽ ജോലികൾ, ടീം പ്രോജക്ടുകൾ, പുതിയ ഗ്രൂപ്പുകളിൽ ഉള്ള അംഗ ത്വം ജീവ കാരുണ്യ പ്രവർത്തനങ്ങൾ എന്നിവ പ്രതീക്ഷിക്കുക. സ്വപ്‌നങ്ങൾ, പ്രതീക്ഷകൾ, മോഹങ്ങൾ, എന്നിവയെ സാധൂകരിക്കാനുള്ള മാർഗങ്ങൾ നടപ്പിലാക്കും.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)

കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്നാ പതിനൊന്നാം ഭാവത്തിലേക്ക് ഈ ആഴ്ച ബുധൻ എത്തും. ടീം ജോലികൾ, ജീവ കാരുണ്യ പ്രവർത്തനങ്ങൾ, ടീം ജോലികളിൽ നിങ്ങളുടെ കൂടുതൽ പ്രാതിനിധ്യം, പുതിയ ഗ്രൂപ്പുകളിലെ അംഗത്വം എന്നിവ പ്രതീക്ഷിക്കുക. ജോലി, സമൂഹത്തിലെ വില, അധികാരികൾ, മാതാ പിതാക്കൾ എന്നാ പത്താം ഭാവത്തിൽ ഈ ആഴ്ച ന്യു മൂൺ വന്നെത്തും. അധികാരികളുമായുള്ള സംവാദം പ്രതീക്ഷിക്കുക. ജോലി സ്ഥലത്ത് നിങ്ങളുടെ പ്രാധാന്യം, പല കാരണങ്ങൾ കൊണ്ടും വർധിച്ചതായി തോന്നാം. ജോലിയിലെ പുതിയ നീക്കങ്ങൾ, ജോലിയെ കുറിച്ചുള്ള ലോങ്ങ് ടേം സ്വപ്നങ്ങളുടെ പ്ലാനിങ് എന്നിവയും പ്രതീക്ഷിക്കുക.

jayashreeforecast@gmail.com