വിദേശ സഞ്ചാരം, വിദേശത്തുള്ളവിദ്യാഭ്യാസം, വിദേശ വാസം

ബെർത്ത് ചാർട്ടിലെ 1, 4, 5, 7, 9, 12 എന്നീ ഭാവങ്ങളാണ് വിദേശ സഞ്ചാരം, വിദേശ വാസം, വിദേശത്തുള്ള വിദ്യാഭ്യാസം എന്നിവയെ സൂചിപ്പിക്കുന്നത്. ഓരോ ഭാവങ്ങളിലും സ്ഥിതി ചെയ്യുന്ന രാശികൾ ഏതാണെന്നും, ആ രാശിയുടെ അധിപൻ ഏതാണെന്നും, ഈ അധിപൻ ഏതു ഭാവത്തിൽ ആണ് നിൽക്കു ന്നത് എന്നും നോക്കുക. പന്ത്രണ്ടു ഭാവങ്ങളും, ഏഴു ഗ്രഹങ്ങളും ആണ് ജ്യോത്സ്യത്തിന്റെ ബെയ്‌സിക്ക്. ഈരണ്ടു കാര്യങ്ങളും അവ എന്തിനെ സൂചിപ്പിക്കുന്നു എന്നതും ഹൃദിസ്ഥം ആണെങ്കിൽ ജ്യോത്സ്യം ഒരു പരിധി വരെ നിങ്ങൾക്ക് വഴങ്ങിക്കഴിഞ്ഞു എന്ന് കരുതാം. ഇതൊന്നും സങ്കീർണ്മായ വിഷയങ്ങൾ അല്ല. വെരി സിംപിൾ ആൻഡ് വെരി ഈസി.

മൂവബിൾ രാശികൾ ആയ എരീസ്, കാൻസവർ, ലിബ്ര, കാപ്രിക്ൻ, ഡ്യുവൽ രാശികൾ ആയ ജെമിനായ്, വിർഗോ, സാജിട്ടെരിയാസ്, പയ്‌സീസ ്എന്നിവയിൽ ആണ് നിങ്ങളുടെ ഗ്രഹങ്ങൾ സ്ഥിതി ചെയ്യുന്നു എങ്കിൽ ഒരുസഞ്ചാരി ആകുവാനുള്ള സാധ്യതകൾ നിങ്ങൾക്ക് ഉണ്ടെന്നു നിസ്സംശയം കണക്ക് കൂട്ടാം. നിങ്ങളുടെ ബെർത്ത ് ചാർട്ടിലെ ഗ്രഹങ്ങൾ അധികവും ഫിക്‌സഡ് രാശികൾ ആയ ടോറസ്, ലിയോ, സ്‌കോർപിയ്യോ, അക്വരിയാസ് എന്നാ രാശികളിൽ ആണ് സ്ഥിതി ചെയ്യുന്നത് എങ്കിൽ നിങ്ങളുടെ ജീവിതത്തിൽ യാത്രകൾക്കുള്ള സാധ്യത ഏതാണ്ട് കുറവായിരിക്കണം. ഒന്നാം ഭാവം നമ്മുടെ വ്യക്തിത്വം, സ്വരൂപം, മനോഭാവം എന്ന് മാത്രമല്ല നമ്മെ തന്നെ സൂചിപ്പിക്കുന്നു. ഈ ഭാവത്തിന്റെ അധിപൻ 9, 12 എന്നീ ഭാവങ്ങളിൽ നിന്നാൽ വിദേശത്ത് താമസിക്കാൻ യോഗമുള്ള വ്യക്തി ആണെന്നു അർഥം.

നാലാം ഭാവം നമ്മുടെ മാതൃ രാജ്യം, വീട്, രാജാവിന്റെ സിംഹാസനം എന്നിവയെ സൂചിപ്പിക്കുന്നു. ഈ ഭാവത്തിൽ ശുഭ ഗ്രഹങ്ങൾ അല്ല എങ്കിൽ മാതൃ രാജ്യം, ജന്മ സ്ഥലം എന്നിവയിൽ നിന്ന് അകന്നു നിൽക്കണം എന്നാണ്. രാഹു, കേതു, ശനി, ചൊവ്വ എന്നീ ഗ്രഹങ്ങൾ ആണെങ്കിൽ നിങ്ങൾ ജന്മ ഗൃഹത്തിൽ നിന്നും അകന്നു ദൂര ദേശത്ത് വാസം ചെയ്യാൻ താൽപര്യപ്പെടുന്ന വ്യക്തിയായിരിക്കണം എന്നാണ്. ഇനി നാലാം ഭാവം ഏതു രാശി ആണെന്ന് നോക്കുക, ഈ രാശിയുടെ അധിപൻ ഒൻപതാം ഭാവത്തിലോ പന്ത്രണ്ടാം ഭാവത്തിലോ നിന്നാലോ, ഒൻപതാം ഭാവധിപന്റെയോ പന്ത്രണ്ടാംഭാവധിപന്റെയോ ഒപ്പം നിന്നാലും ദൂര ദേശ യാത്രകൾ, വാസം സാധ്യമാവേണ്ടാതാകുന്നു. നാലാം ഭാവത്തിന്റെ അധിപൻ രാഹു, കേതു, ശനി, ചൊവ്വ എന്നിവയുടെ ഒപ്പം നിന്നാലും നിങ്ങൾ കുടുംബത്തിൽ നിന്ന് അകന്നു നിൽക്കേണ്ട വ്യക്തിയാകണം.

അഞ്ചാം ഭാവം വിദ്യാഭ്യാസത്തിന്റെ ഭാവമാണ്. ഉപരി പഠനം, ഈ ഭാവത്തിൽ നിന്ന് കാണുവാൻ കഴിയണം. അഞ്ചാം ഭാവാധിപൻ പന്ത്രണ്ടാം ഭാവത്തിൽ നിന്നാൽ ദൂര ദേശത്ത് വിദ്യാഭ്യാസം ചെയ്യാൻ യോഗം ഉള്ള വ്യക്തി ആണെന്നാണ് സൂചന. അഞ്ചാം ഭാവത്തിന്റെ അധിപൻ ഒൻപതാം ഭാവത്തിൽ നിന്നാലും പഠന ആവശ്യത്തിനു വേണ്ടി നിങ്ങളുടെ രാജ്യത്തിന്റെ അതിർത്തി കടക്കും എന്നാണ് അർത്ഥം. എന്നാൽ ഈ അവസ്ഥ ദൂര ദേശത്ത് ഉള്ള വാസം വാഗ്ദാനം ചെയ്യുന്നില്ല. നാലാം ഭാവധിപനും ഒൻപതാം ഭാവധിപനും പന്ത്രണ്ടാം ഭാവധിപനും തമ്മിൽ ബന്ധമുണ്ടയാലും വിദേശത്തുള്ള പഠനം സാധ്യമാണ്.

ഏഴാം ഭാവം ബിസിനസ് ബന്ധങ്ങളെ സൂചിപ്പിക്കുന്നു. ജീവിതമാർഗം, അതിനു വേണ്ട ബന്ധങ്ങൾ വിദേശത്ത് നിന്നാണെങ്കിൽ നിങ്ങളുടെ ഏഴാം ഭാവധിപൻ ഒൻപതു, പന്ത്രണ്ടു എന്നാ ഭാവങ്ങളിൽ ഉണ്ടാവണം. അല്ലെങ്കിൽ ഒൻപതു, പന്ത്രണ്ടു എന്നാ ഏതെങ്കിലും ഭാവങ്ങളുടെ അധിപന്മാർ ഏഴാം ഭാവധിപനുമായി ഒന്നിച്ചു നിൽക്കേണ്ടതാണ്.

ഒൻപതാം ഭാവം അധികമായി വിദേശ യാത്രകളെ സൂചിപ്പിക്കുന്നു. വിനോദ യാത്രകളും ഈ ഭാവത്തിന്റെ അധീനതയിൽ വരുന്നു. ഒൻപതാം ഭാവാധിപൻ, നാല്, ഏഴ്, ഒൻപത്, പന്ത്രണ്ട്, എന്നീഭാവങ്ങളുടെ അധിപനുമായി ഒന്നിച്ചു നിന്നാൽ ദൂര ദേശ യാത്രക്കുള്ള ക്ലിയർ സിഗ്‌നലുകൾ ആയി കണ്ടു കാര്യങ്ങൾ മുന്നോട്ട് നീക്കുക. വിദേശവാസം പന്ത്രണ്ടാം ഭാവം കൊണ്ടും നാം നോക്കുന്നു. നാലാം ഭാവാധിപൻ, ഒന്നാം ഭാവാധിപൻ, ഏഴാം ഭാവാധിപൻ, ഒൻപതാം ഭാവാധിപൻ എന്നിവയിൽ ഏതെങ്കിലും ഗ്രഹങ്ങൾ പന്ത്രണ്ടാം ഭാവത്തിൽ നിൽക്കുകയോ പന്ത്രണ്ടാം ഭാവധിപനുമായി ഒന്നിച്ചു നിൽക്കുകയോ ചെയ്താൽ വിദേശ വാസം സാധ്യമാവേണ്ടാതാണ്.

മേൽപ്പറഞ്ഞ ഭാവങ്ങളിൽ ഫിക്‌സഡ് രാശികൾ ആണെങ്കിൽ വിദേശ യാത്രക്കുള്ള തടസ്സമായി കാണേണ്ടതാണ് ഇനി ഓൺ സൈറ്റ് പ്രേമികൾക്ക് വേണ്ടി, നിങ്ങൾക്ക് ഓൺ സൈറ്റ് യാത്രക്ക് സാധ്യത ഉണ്ടോ എന്നറിയാൻ 3, 9, 12 എന്നാഭാവങ്ങളിൽ ഏതെങ്കിലും ഭാവത്തിന്റെ അധിപൻ ആറാം ഭാവം, ആറാംഭാവത്തിന്റെ അധിപനുമായി ഒന്നിച്ചു നിൽക്കുകയോ ദൃഷ്ടി ചെയ്യുകയോ ചെയ്താൽ ഓൺ സൈറ്റ് അവസരം വരും എന്ന് സമാധാനിക്കാം. മൂന്നാം ഭാവത്തിന്റെ യോഗമാണെങ്കിൽ ഇന്ത്യക്ക് അകത്തുള്ള സഞ്ചാരത്തിനുള്ള വിധിയെ ഉള്ളു എന്ന് സ്വയം ബോധ്യപ്പെടുത്തണം. ആറാം ഭാവം നമ്മുടെ ജോലി, ജോലി സ്ഥലം എന്നിവയെ ആണല്ലോ സൂചിപ്പിക്കുന്നത്.

ഇനി വിദേശത്ത് കർമ്മ വിജയം നേടണം എന്നതിന്റെ സൂചന 4, 5, 7, 9, 12 എന്നീ ഭാവങ്ങളുടെ അധിപന്മാർക്ക് പത്താം ഭാവവുമായുള്ള ബന്ധമാണ്. പക്ഷെ വിജയത്തിന്റെ അനുപാതം ഈ ഭാവങ്ങളിലെ രാശികൾ, ദ്രിഷ്ടികൾ എന്നിവയെ ആസ്പദമാക്കി ആണ് കണക്ക് കൂട്ടുന്നത്. 4, 5, 7, 9, 12 എന്നീ ഭാവത്തിലെ അധിപന്മാർ പത്താം ഭാവത്തിലെ അധിപനുമായോ, പത്താം ഭാവവുമായോ ബന്ധം ഉണ്ടെങ്കിൽ വിദേശത്ത് ജോലി ചെയ്യാൻ യോഗം ഉണ്ട് എന്ന് നിസ്സംശയം പറയാൻ കഴിയും. വിദേശ യാത്രയെ സൂചിപ്പിക്കുന്ന ഭാവധിപന്റെ, അല്ലെങ്കിൽ ആ ഭാവത്തിൽ നിൽക്കുന്ന ഗ്രഹത്തിന്റെ മഹാദശ, അന്തർ ദശ കാലത്തായിരിക്കണം നിങ്ങളുടെ വിദേശ യാത്ര.

ഡിസംബർമൂന്നാം വാരം

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)

 വിവാഹം, പങ്കാളി, ബിസിനസ്ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കൊണ്ട്രക്ടുകൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. ബിസിനസ് ജിവിത പങ്കാളിയോടുള്ള കൂടുതൽ താൽപര്യം, അവരുടെ പ്രാധാന്യം എന്നിവ പ്രതീക്ഷിക്കുക. ബന്ധങ്ങളിൽ നിങ്ങൾ കാർശനമായ നിലപാടുകൾ സ്വീകരിക്കുന്നു. നിങ്ങൾ ഒത്തു തീർപ്പുകൾക്ക് തയ്യാറാവുന്ന പോലെ മറ്റുള്ളവരും തയ്യാറാവണം എന്ന നടപടി സ്വീകരിക്കുന്നു. പുതിയ ബന്ധങ്ങൾ, അവയിലേക്ക് നയിക്കുന്ന ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക.

സെക്‌സ്, തകർച്ചകൾ, രൂപാന്തരം, ജോയിന്റ് സ്വത്തുക്കൾ, മറ്റുള്ളവരുടെ കഴിവുകൾ, നിക്ഷേപങ്ങൾ, ലോണുകൾ, ടാക്‌സ്, ഇൻഷുറൻസ് എന്ന എട്ടാം ഭാവത്തിൽ ശുക്രൻ നിൽക്കുന്നു ലോണുകൾ ലഭിക്കുകയോ കൊടുക്കുകയോ ചെയ്യാം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ എന്നിവയുടെ മേലുള്ള കൂടുതൽ ശ്രദ്ധ, ക്രയവിക്രയം എന്നിവയും പ്രതീക്ഷികുക. നിഗൂഡമായ വിഷയങ്ങളിലേക്ക് മനസ് ആകർഷിക്കപ്പെടും, സെക്ഷ്വൽ ആഗ്രഹങ്ങൾ ഉണ്ടാകും എന്ന് പറയേണ്ടതില്ലല്ലോ. എന്നാൽ അവനവനെ തന്നെ വെളിപ്പെടുത്താൻ വിസമ്മതിക്കുകയും ചെയ്യും.

ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ, അധികാരികൾ എന്ന പത്താം ഭാവത്തിൽ ബുധൻ തുടരുന്നു. ജോലി, ജീവിതശൈലി എന്നിവയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് നിങ്ങൾ മറുപടി പറയേണ്ടുന്ന അവസ്ഥയാണ്. അധികാരികൾ, മാതാ പിതാക്കൾ എന്നിവർ സംശയ നിവാരണം നടത്താം. ലക്ഷ്യത്തിൽ എത്താൻ കഴിയുന്നോ എന്ന തോന്നൽ ഉണ്ടാകാം. വളരെ നയപരമായി നീങ്ങേണ്ട സമയമാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലലോ.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ആരോഗ്യം, ജോലി സ്ഥലം, ദിവസേന ഉള്ള ജീവിതം, സഹ പ്രവർത്തകർ, ശത്രുക്കൾ, ബാധ്യതകൾ, വളർത്തു മൃഗങ്ങൾ എന്നാ ആറാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. ജോലിയിൽ കൂടുതൽ ഊർജം ചിലവഴിക്കേണ്ട ദിവസങ്ങളാണ്. ആരോഗ്യ കാര്യത്തിലെ ശ്രദ്ധ, പുതിയ ആരോഗ്യ ക്രമങ്ങൾ, സഹപ്രവർത്തകരോടുള്ള വാഗ്ദാനങ്ങൾ, ചർച്ചകൾ, ചെറിയ ചെറിയ പ്രോജക്ടുകൾ എന്നിവ പ്രതീക്ഷിക്കുക.
വിവാഹം, പങ്കാളി, ബിസിനസ്ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കൊണ്ട്രക്ടുകൾ, തെളിഞ്ഞുനിൽക്കു ന്നശത്രുക്കൾ എന്ന ഏഴാം ഭാവത്തിൽ ശുക്രൻ നിൽക്കുന്നു ഏഴാം ഭാവത്തിൽ ഉൾപ്പെടുന്ന ബന്ധങ്ങളിന്മേൽ പ്രത്യേക ശ്രദ്ധ കൊടുക്കുന്ന അവസരമാണ്. ഈ ബന്ധങ്ങളെ എല്ലാം തന്നെ മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഉള്ള നടപടികൾ സ്വീകരിക്കും. മറ്റുള്ളവരും നിങ്ങളോടുള്ള ബന്ധംമെച്ചപ്പെടുത്താൻ ശ്രമിക്കും. അതിനാൽ ഈ അവസരം വളരെ ശ്രദ്ധയോടെ ഉപയോഗിക്കേണ്ടതാണ്. നിങ്ങളുടെ പ്രവൃത്തികൾ മറ്റുള്ളവർ നിരീക്ഷിക്കും. സിംഗിൾ വ്യക്തികൾ അവരവരക്ക് ചേർന്നുള്ള വ്യക്തികളെ കണ്ടു പിടിക്കാൻ യോജിച്ച സമയമാണെന്ന് മനസിലാക്കും.

ദൂര യാത്രകൾ, ഉയർന്ന പഠനം, ആത്മീയത, തത്വ ചിന്ത, വിദേശ ബന്ധം, എഴുത്ത്, പ്രസിദ്ധീകരണം എന്നാ ഒൻപതാം ഭാവത്തിൽ ബുധൻ നിൽക്കുന്നു. എഴുത്ത്, വായന, പഠനം എന്നിവയ്ക്ക് അനുയോജ്യമായ സമയം, ദൂര യാത്രകൾ, ആത്മീയതയുമായുള്ള കൂടിച്ചേരൽ, വിദേശത്ത് നിന്നുള്ള വാർത്തകൾ, എഴുത്തുകാർ, പ്രസിദ്ധീകരണ രംഗത്ത് പ്രവർത്തിക്കുന്നവർ എന്നിവർക്കുള്ള നല്ല സമയം എന്നിവ പ്രതീക്ഷിക്കുക.

ജമിനി (മെയ് 21 - ജൂൺ 20)

പ്രേമം, കുട്ടികൾ, ഹോബികൾ, ക്രിയേറ്റിവിറ്റി, സ്വയം വെളിപ്പെടുത്തൽ, ഊഹ ക്കച്ചവടം എന്നാ അഞ്ചാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. ഈ ഭാവത്തിൽ ചൊവ്വ നിൽക്കുമ്പോൾ, സ്വയം സ്വന്തം കഴിവുകളെ വെളിപ്പെടുത്താനുള്ള കഠിന ശ്രമം പ്രതീക്ഷിക്കാം. ക്രിയേറ്റീവ് ജോലികളിൽ സമയം ചിലവഴിക്കും, സ്വന്തം സംരംഭങ്ങൾ, ഉല്ലാസത്തിന് വേണ്ടി ഉള്ള സമയം, പുതിയ പ്രേമ ബന്ധങ്ങൾ, നിലവിൽ ഉള്ള ബന്ധങ്ങളുടെ ശക്തിപ്പെടൽ എന്നിവ പ്രതീക്ഷിക്കുക. ആരോഗ്യം, ജോലി സ്ഥലം, ദിവസേന ഉള്ള ജീവിതം, സഹ പ്രവർത്തകർ, ശത്രുക്കൾ, ബാധ്യതകൾ, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ ശുക്രൻ നിൽക്കു ന്നു. സൗന്ദര്യം, ആരോഗ്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമം, ജോലി സ്ഥലത്തെ നവീകരണം, ക്രിയേറ്റീവ് ആശയങ്ങളുടെ ഉപയോഗം, മറ്റുള്ളവരെ സഹായിക്കാനുള്ള സന്നധത, വളർത്തു മൃഗങ്ങളോടുള്ള താൽപര്യം എന്നിവ പ്രതീക്ഷിക്കാം.

സെക്‌സ്, തകർച്ചകൾ, രൂപാന്തരം, ജോയിന്റ് സ്വത്തുക്കൾ, മറ്റുള്ളവരുടെ കഴിവുകൾ, നിക്ഷേപങ്ങൾ, ലോണുകൾ, ടാക്‌സ്, ഇൻഷുറൻസ് എന്നാ എട്ടാം ഭാവത്തിൽ ബുധൻ നിൽക്കുന്നു. ഈ ഭാവത്തിലെ എല്ലാ വിഷയങ്ങളിലും വളരെ വികാരനിർഭരമായ നിലപാടുകൾ സ്വീകരിക്കുന്നതായി കാണാൻ കഴിയും. പുതിയ പാർട്ണർ ഷിപ്പുകൾ, അവയിൽ സ്വീകരിക്കേണ്ട നിലപാടുകൾ എന്നിവയെ കുറിച്ച് അഗാധമായ ചിന്തകൾ ഉണ്ടാവാം.

കാൻസർ (ജൂൺ 21 - ജൂലൈ 22)

കുടുംബം, വീട്, മാതാ പിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ എന്നാ നാലാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. വീട് വിൽപന, വാങ്ങൽ, മാറ്റം എന്നിവയ്ക്കുള്ള സാധ്യതകൾ നിങ്ങളുടെ ഊർജ്ജവും, കുടുംബത്തിനു വേണ്ടിയും, കുടുംബത്തിലെ പ്രശ്‌ന പരിഹാരത്തിനായി ചിലവഴിക്കും എന്നാണ് സൂചന. മാതാ പിതാക്കൾ മറ്റു അംഗങ്ങൾ എന്നിവരോടുള്ള ശക്തി പ്രകടനം എന്നിവ പ്രതീക്ഷിക്കാം.

പ്രേമം, കുട്ടികൾ, ഹോബികൾ, ക്രിയേറ്റിവിറ്റി, സ്വയം വെളിപ്പെടുത്തൽ, ഊഹ ക്കച്ചവടം എന്നാ അഞ്ചാം ഭാവത്തിൽ ശുക്രൻ നിൽക്കുന്നു. ക്രിയേറ്റീവ് കഴിവുകൾ ഉപയോഗിക്കേണ്ട ജോലികളിൽ ഏർപ്പെടും. പുതിയ പ്രേമ ബന്ധങ്ങൾ, നിലവിൽ ഉള്ള ബന്ധങ്ങളുടെ ശക്തിപ്പെടൽ, സ്വയം വെളിപ്പെടുത്തേണ്ട അവസരങ്ങൾ, സ്വന്തം സംരംഭങ്ങളിൽ കഴിവ് തെളിയിക്കൽ കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയിലെ സമയം എന്നിവയും പ്രതീക്ഷിക്കുക.

വിവാഹം, പങ്കാളി, ബിസിനസ്ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കൊണ്ട്രക്ടുകൾ, തെളിഞ്ഞുനിൽക്കു ന്ന ശത്രുക്കൾ എന്നാ ഏഴാം ഭാവത്തിൽ ബുധൻ നിൽക്കുന്നു. മറ്റുള്ളവർ നിങ്ങളുടെ മേൽ നടത്തുന്ന അഭിപ്രായ പ്രകടനങ്ങൾ നിങ്ങളെ അനവാശ്യമായി സ്വാധീനിക്കും എന്ന് പ്രതീക്ഷിക്കുക. കൂടുതൽ ചർച്ചകൾ, കൂടുതൽ ഒത്തു തീർപ്പുകൾ എന്നിവയിൽ ശ്രദ്ധിക്കും. വളരെ ഡിപ്ലോമാടിക് ആയ നീക്കങ്ങൾ നടത്താൻ ശ്രമിക്കും.

 ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)

സഹോദരങ്ങൾ, ആശയ വിനിമയം, ഇലക്ട്രോനിക്‌സ്, ടെക്‌നോളജി, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയൽക്കാർ എന്നാ മൂന്നാം ഭാവത്തിൽ ചൊവ്വ കൂടുതൽ ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, കൂടുതൽ ആശയ വിനിമയം എന്നിവ പ്രതീക്ഷിക്കുക. അയൽക്കാർ എന്നിവർക്ക് വേണ്ടി ഉള്ള ജോലികൾ, സഹോദരങ്ങളുമായുള്ള ബന്ധത്തിലെ നിലപാടുകൾ, പരീക്ഷകൾ, യാത്രകളിലെ ചില്ലറ ബുദ്ധിമുട്ടുകൾ എന്നിവയും പ്രതീക്ഷിക്കുക. കുടുംബം, വീട്, മാതാ പിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ എന്നാ നാലാം ഭാവത്തിൽ ശുക്രൻ നിൽക്കുന്നു. വീട് വിൽപന, വാങ്ങൽ, അലങ്കരിക്കൽ എന്നിവയ്ക്ക് വേണ്ടി കൂടുതൽ സമയം ചിലവഴിക്കും. ജീവിത സാഹചര്യങ്ങളെ മെച്ചപ്പെടുത്താൻ ശ്രമിക്കും. ബന്ധങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമവും പ്രതീക്ഷിക്കാം. മാതാവിനോടുള്ള ശ്രദ്ധ, പിതാവിനോടുള്ള വിധേയത്വം എന്നിവയും ഉണ്ടാകാം.

ആരോഗ്യം, ജോലി സ്ഥലം, ദിവസേന ഉള്ള ജീവിതം, സഹ പ്രവർത്തകർ, ശത്രുക്കൾ, ബാധ്യതകൾ, വളർത്തു മൃഗങ്ങൾ എന്നാ ആറാം ഭാവത്തിൽ ബുധൻ നിൽക്കുന്നു. സഹ പ്രവർത്തകരോട് കർശനമായ ചർച്ചകൾ നടത്തും. ടീം ജോലികളിൽ ഈ കർശന നിലപാടുകൾ പ്രശ്‌നം വരുത്തി വെക്കാതെ ശ്രദ്ധിക്കുക. മനസ് വ്യതിചലിച്ചു നിൽക്കുന്ന സമയമാണ്. ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കേണ്ട അവസ്ഥ ഉണ്ടാവാം. പുതിയ ആരോഗ്യ ക്രമം കൊണ്ട് വരാനുള്ള ശ്രമം നടത്തും. ജോലിയിൽ പുതിയ അടവുകൾ സ്വീകരിക്കും. ചെറിയ ചെറിയ ജോലികൾക്ക് കൂടുതൽ സമയം കൊടുക്കേണ്ടതായി വരും.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)

ധനം, വസ്തുവകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. എങ്കിലും ഇതിലും ധനം എന്ന ലക്ഷ്യം മാത്രമേ കാണൂ. അധിക ചിലവും പ്രതീക്ഷിക്കുക. വില കൂടിയ വസ്തുക്കൾ വാങ്ങാൽ അനുയോജ്യമായ സമയം ആയിരിക്കില്ല.
സഹോദരങ്ങൾ, ആശയ വിനിമയം, ഇലക്ട്രോനിക്‌സ്, ടെക്‌നോളജി, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയൽക്കാർ എന്നാ മൂന്നാം ഭാവത്തിൽ നിങ്ങൾ സന്തോഷവാനായിരിക്കും എന്ന് പ്രതീക്ഷിക്കുക. സഹോദരങ്ങളിൽ നിന്നുള്ള സന്തോഷ വാർത്തകൾ, ചെറു യാത്രകൾ, കൂടുതൽ ബുദ്ധിപരമായ നീക്കങ്ങൾ, ഒത്തു തീർപ്പുകൾ, ചെറു കോഴ്‌സുകൾ, എഴുത്ത്, ടെക്‌നോളജിയുടെ കൂടുതൽ ഉപയോഗം, കൂടുതൽ നെറ്റ് വർകിങ്, അതിൽ നിന്നുള്ള ലാഭകരമായ കൊണ്ട്രാക്ടുകൾ എന്നിവയും പ്രതീക്ഷിക്കുക.
പ്രേമം, കുട്ടികൾ, ഹോബികൾ, ക്രിയേറ്റിവിറ്റി, സ്വയം വെളിപ്പെടുത്തൽ, ഊഹക്കച്ചവടം എന്നാ അഞ്ചാം ഭാവത്തിൽ ബുധൻ നിൽക്കുന്നു. കൂടുതൽ നെറ്റ് വർകിങ്, പുതിയ ഹോബികൾ, കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നിന്നുള്ള സന്തോഷം, ഉല്ലാസത്തിന് വേണ്ടി ഉള്ള സമയം, ക്രിയേറ്റീവ് ജോലികളിൽ ഉള്ള സമയം എന്നിവ പ്രതീക്ഷിക്കുക. പുതിയ പ്രേമ ബന്ധങ്ങൾ, നിലവിൽ ഉള്ള ബന്ധങ്ങളിൽ നടത്തുന്ന ആശയ വിനിമയങ്ങൾ എന്നിവയും ഉണ്ടാകാം.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)

നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര എന്നാ ഒന്നാം ഭാവത്തിൽനിങ്ങളെകൂടുതൽ ആക്ഷൻ ഹീറോ ആകാൻ സ്വാധീനിക്കുന്നു. ബന്ധങ്ങളിലെവാഗ്ദാനങ്ങൾ പ്രതീക്ഷിക്കുക. കൂടുതൽ ആത്മ വിശ്വാസം, നിർബന്ധബുദ്ധി, അതിൽ നിന്നുണ്ടാകുന്ന പ്രശ്‌നങ്ങൾ എന്നിവയെല്ലാം സ്വാഭാവികമായി ഉണ്ടാകും എന്ന് പ്രതീക്ഷിക്കുക. ധനം, വസ്തുവകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിൽ ശുക്രൻ നിൽക്കുന്നു. ധനപരമായ ചർച്ചകൾ ചെയ്യും. അധികചിലവും അതോടൊപ്പം തന്നെ പുതിയ പ്രോജക്ടുകളും ഉണ്ടാകാം. സാമ്പത്തിക വിഷയങ്ങളിൽ താൽക്കാലികമായ ആശ്വാസം ഉണ്ടാവേണ്ടതാണ്. നിങ്ങളുടെ നിലപാടുകൾ മറ്റുള്ളവർക്ക് സ്വീകാര്യമാവുന്ന സമയം കൂടിയാണെന്ന് കരുതുക.

കുടുംബം, വീട്, മാതാ പിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ എന്നാ നാലാം ഭാവത്തിൽ ബുധൻ നിൽക്കുന്നു. മാതാവിനോടുള്ള ശ്രദ്ധ, വീട് വിൽപന, വാങ്ങൽ, ബന്ധു ജന സമാഗമം, പൂർവികരെ സ്മരിക്കൽ, എന്നിവ പ്രതീക്ഷിക്കാം. ബാല്യകാലത്തെ കുറിച്ചുള്ള ചിന്തകൾ, ബാല്യകാലത്ത് മാതാ പിതാക്കൾ സ്വീകരിച്ച നിലപാടുകൾ എന്നിവ ചർച്ച ചെയ്യും. ചിലർ വീട്ടിൽ നിന്നും ജോലി ചെയ്യാനുള്ള തീരുമാനം എടുക്കും.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)

രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ദൂര ദേശ വാസം, ഒറ്റപ്പെടൽ, ആത്മീയത, പ്രാർത്ഥന, ധ്യാനം, ബെഡ് പ്ലെഷേഴ്‌സ്, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിൽ ഏകാന്തനായി നിൽക്കാനുള്ള ആഗ്രഹം പ്രതീക്ഷിക്കുക. അൽപ്പം കൺഫ്യുസ് ആയ അവസ്ഥയാണ് . ഭൂതകാലത്തേക്ക് ഓർമ്മകൾ നീങ്ങുകയും, അവയെ പരിഹരിക്കാൻ ആഗ്രഹിക്കുകയും ചെയ്യും. ഉറക്കം തടസപ്പെടാം. നിങ്ങളുടെ വ്യക്തിത്വംലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര എന്നാ ഒന്നാം ഭാവത്തിൽ ശുക്രൻ നിൽക്കുന്നു. സൗന്ദര്യംമെച്ചപ്പെടുത്തും. പുതിയ ബന്ധങ്ങൾ പ്രതീക്ഷിക്കുക, ഈ അവസരം മറ്റുള്ളവരെ നിങ്ങളിലേക്ക് സ്വാധീനിക്കുവാൻ ശ്രമിക്കുക. സഹോദരങ്ങൾ, ആശയ വിനിമയം, ഇലക്ട്രോനിക്‌സ്, ടെക്‌നോളജി, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയൽക്കാർ എന്നാ മൂന്നാം ഭാവത്തിൽ ബുധൻ നിൽക്കുന്നു സഹോദരങ്ങളുമായുള്ള സംവാദം, ബുദ്ധിപരമായ നീക്കങ്ങൾ, ടെക്‌നോളജിയുമായുള്ള കൂടുതൽ ബന്ധം, എഴുത്ത്, വായന എന്നിവയിലെ കൂടുതൽ അവസരങ്ങൾ, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയൽക്കാർക്ക് വേണ്ടി ഉള്ള ജോലികൾ എന്നിവ പ്രതീക്ഷിക്കുക.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)

കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്നാ പതിനൊന്നാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. ടീം ജോലികൾ, അവയിൽ നിന്ന് ലഭിക്കുന്ന ലാഭകരമായ നീക്കങ്ങൾ എന്നിവ പ്രതീക്ഷിക്കുക. പുതിയ ഗ്രൂപ്പുകളിൽ ചെന്ന് ചേരൽ, ടീം ജോലികളിലെ വാഗ്ദാനങ്ങൾ, ഹിഡൻ അജണ്ടകളുമായുള്ള നീക്കങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ, എന്നിവയ്ക്ക് വേണ്ടി മറ്റുള്ളവരുടെ കഴിവുകളെ ഉപയോഗിക്കൽ എന്നിവയും പ്രതീക്ഷിക്കുക. രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ദൂര ദേശ വാസം, ഒറ്റപ്പെടൽ, ആത്മീയത, പ്രാർത്ഥന, ധ്യാനം, ബെഡ് പ്ലെഷേഴ്‌സ്, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിൽ ശുക്രൻ നിൽക്കുന്നു. പലതിനെയും മനസ്സിൽ ഒതുക്കുന്നു, വികാരങ്ങളെ വെളിപ്പെടുത്താൻ മടിക്കുകയും ചെയ്യുന്നു, രഹസ്യമായി പല ആഗ്രഹങ്ങളും ഉണ്ടാകുന്നു. പ്രാർത്ഥന, ധ്യാനം എന്നിവയോടുള്ള താൽപര്യം എന്നിവയും ഉണ്ടാകാം
ധനം, വസ്തുവകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിൽ ബുധൻ നിൽക്കുന്നു. ധനസമ്പാദന മാർഗ്ഗങ്ങളെ കുറിച്ച് പ്ലാൻ ചെയ്യും, പുതിയ പ്രോജക്ടുകളിലേക്ക് നയിക്കുന്ന ചർച്ചകൾ പ്രതീക്ഷിക്കുക. പക്ഷെ നിങ്ങൾ പ്രതീക്ഷിക്കുന്ന വേഗതയിൽ കാര്യങ്ങൾ നീങ്ങണം എന്ന് വരുകയില്ല.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)

നിങ്ങളുടെ ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്ന പത്താം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. ജോലിയിൽ കൂടുതൽ മാറ്റങ്ങൾ, കൂടുതൽ ശ്രദ്ധ വേണ്ട ജോലികൾ, അധികാരികളുമായുള്ള സംസാരം, പുതിയ ജോലി ബിസിനസ് അവസരം, അധികാരികളെ വെല്ലുവിളിക്കൽ, ജോലിയിലെ പുതിയ നീക്കങ്ങൾ എന്നിവ പ്രതീക്ഷിക്കുക. കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്നാ പതിനൊന്നാം ഭാവത്തിൽ ശുക്രൻ നിൽക്കുന്നു. ടീം ജോലികൾ, പുതിയ ഗ്രൂപ്പുകളിൽ ചെന്ന് ചേരൽ, സുഹൃത്തുക്കളോടുള്ള കൂടുതൽ താൽപര്യം, സമാന മനസ്‌കരുമായുള്ള പദ്ധതികൾ, കൂട്ടുകാരുടെ ഇടയിൽ നിങ്ങൾ നേടുന്ന അംഗീകാരം, ലാഭങ്ങൾ, മോഹങ്ങൾ എന്നിവയുടെ പൂർത്തീ കരണത്തിനായി പുതിയ പദ്ധതികളുടെ ആവിഷ്‌കരം എന്നിവ പ്രതീക്ഷിക്കുക.

നിങ്ങളുടെ വ്യക്തിത്വംലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര എന്നാ ഒന്നാം ഭാവത്തിൽ ബുധൻ നിൽക്കുന്നു. സ്വന്തം നിലയെ അനുകൂലിച്ചു കൊണ്ടുള്ള ചിന്തകൾ, പ്രവർത്തികൾ സംസാരം പ്രതീക്ഷിക്കുക. സുഹൃത്തുകൾ, സഹോദരങ്ങൾ എന്നിവരോട് കൂടുതൽ സമയം ചെലവാക്കും. കൂടുതൽ ആശയ വിനിമയങ്ങൾ പ്രതീക്ഷിക്കുക.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)

ദൂര യാത്രകൾ, ഉയർന്ന പഠനം, ആത്മീയത, തത്വ ചിന്ത, വിദേശ ബന്ധം, എഴുത്ത്, പ്രസിദ്ധീകരണം എന്നാ ഒൻപതാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. ദൂര ദേശത്തേക്ക് യാത്ര ചെയ്യാം, സ്‌കിൽഡെവലപ്‌മെന്റ് പ്രോഗ്രാമുകൾ, വിദേശത്ത നിന്നുള്ള വാർത്ത, ആത്മീയതയുമായുള്ളഅടുപ്പം, എഴുത്ത്, പ്രസിദ്ധീകരണം എന്നിവയിലെ പുതിയ അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക. നിങ്ങളുടെ ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്നാ പത്താം ഭാവത്തിൽ ശുക്രൻ നിൽക്കുന്നു ജോലി, സമൂഹത്തിലെ വില എന്നിവയിൽ നല്ല നീക്കങ്ങൾ പ്രതീക്ഷിക്കുക. ജോലിയിൽ അനുകൂലം അല്ലെങ്കിൽ ആശ്വാസകരമായ അവസ്ഥ ഉണ്ടാവേണ്ടതാണ്.

രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ദൂര ദേശ വാസം, ഒറ്റപ്പെടൽ, ആത്മീയത, പ്രാർത്ഥന, ധ്യാനം, ബെഡ് പ്ലെഷേഴ്‌സ്, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിൽ ബുധൻ നിൽക്കുന്നു. ഭൂതകാലത്തെ കുറിച്ചുള്ള ചിന്തകൾ ഉണ്ടാവാം. അവയെ കുറിച്ച് ആഴത്തിൽ ചിന്തിച്ചു പുതിയ തീരുമാനം എടുക്കും. ഈ ഭാവത്തിൽ ഏതു ഗ്രഹങ്ങൾ വന്നാലും മാനസികമായ സമ്മർദങ്ങളെ സൂചിപ്പിക്കുന്നു. അവയെ അറിഞ്ഞു മുന്നോട്ട് നീങ്ങുക.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)

സെക്‌സ്, തകർച്ചകൾ, രൂപാന്തരം, ജോയിന്റ് സ്വത്തുക്കൾ, മറ്റുള്ളവരുടെ കഴിവുകൾ, നിക്ഷേപങ്ങൾ, ലോണുകൾ, ടാക്‌സ്, ഇൻഷുറൻസ് എന്ന എട്ടാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. ജോയന്റ് സ്വത്തുക്കളിൽ പുതിയ തീരുമാനങ്ങൾ എടുക്കും. ലോണുകൾ ലഭിക്കുകയോ കൊടുക്കുകയോ ആവാം, മാനസികമായ പരിവർത്തനങ്ങൾ പ്രതീക്ഷിക്കുക ഈ ഭാവത്തിൽ ചൊവ്വ നിൽക്കുമ്പോൾ, ബിസ്സിനസ് ജീവിത പങ്കാളിയോട് വിവിധ കാര്യങ്ങളെ കുറിച്ച് സംശയ നിവാരണം നടത്തും എന്നാണ്. ദൂര യാത്രകൾ, ഉയർന്ന പഠനം, ആത്മീയത, തത്വ ചിന്ത, വിദേശ ബന്ധം, എഴുത്ത്, പ്രസിദ്ധീകരണം എന്ന ഒൻപതാം ഭാവത്തിൽ ശുക്രൻ നിൽക്കുന്നു. ദൂര യാത്രകൾ, പഠനം, പഠിപ്പിക്കൽ, വിദേശ ബന്ധം വിദേശ സംസ്‌കാരത്തോടുള്ള താൽപര്യം, എഴുത്ത്, പ്രസിദ്ധീകരണം എന്നിവയോടുള്ള താൽപര്യം എന്നിവ പ്രതീക്ഷിക്കുക.
കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്ന പതിനൊന്നാം ഭാവത്തിൽ കൂട്ടുകാർക്കൊപ്പമുള്ള ജോലികൾ, പുതിയ പ്രോജക്ടുകൾ, പുതിയഗ്രൂപ്പുകളിൽ ചെന്ന് ചേരാം. പ്രോജക്ടുകളിൽ നിങ്ങളുടെ ആശയങ്ങൾക്ക് മറ്റുള്ളവർ നൽകുന്ന അംഗീകാരം, ആ പ്രോജക്ടുകളിൽ നിന്നുണ്ടാകുന്ന ലാഭങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
jayashreeforecast@gmail.com