- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിസംബർ അവസാന വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
എരീസ് (മാർച്ച് 21 - ഏപ്രിൽ 19) നിങ്ങളുടെ ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്ന പത്താം ഭാവത്തിലേക്ക് സൂര്യൻ ഈ ആഴ്ച നീങ്ങും. ജോലി, നിങ്ങളുടെ ലക്ഷ്യങ്ങൾ, അഭിലാഷം എന്നിവയെ കുറിച്ചുള്ള കൂടുതൽ ആലോചനകൾ ഉണ്ടാകാം. അധികാരികൾ, മാതാ പിതാക്കൾ, എന്നിവരോടുള്ള ഒത്തു തീർപ്പുകൾ പ്രതീക്ഷിക്കുക, ഇത്രയും നാൾ ജോലിയെ നിങ്ങൾ എങ്ങനെ സമീപിച്ചുവോ, അതിനു തത്തുല
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
നിങ്ങളുടെ ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്ന പത്താം ഭാവത്തിലേക്ക് സൂര്യൻ ഈ ആഴ്ച നീങ്ങും. ജോലി, നിങ്ങളുടെ ലക്ഷ്യങ്ങൾ, അഭിലാഷം എന്നിവയെ കുറിച്ചുള്ള കൂടുതൽ ആലോചനകൾ ഉണ്ടാകാം. അധികാരികൾ, മാതാ പിതാക്കൾ, എന്നിവരോടുള്ള ഒത്തു തീർപ്പുകൾ പ്രതീക്ഷിക്കുക, ഇത്രയും നാൾ ജോലിയെ നിങ്ങൾ എങ്ങനെ സമീപിച്ചുവോ, അതിനു തത്തുല്യമായ പാരിതോഷിതങ്ങൾ ലഭിക്കാനുള്ള സമയമായി. ജോലിയിലെ പുതിയ നീക്കങ്ങൾ, നവീകരണം എന്നിവ ഉണ്ടാകാം. എഴുത്ത്, ആശയ അവിനിമയം, ഇലക്ട്രോനിക്‌സ്, ടെക്‌നോളജി എന്നീ മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ള പ്രാധാന്യവും പ്രതീക്ഷിക്കുക. കുടുംബം, വീട്, മാതാ പിതാക്കൾ, പൂർവികർ, പൂർവി ക സ്വത്തുക്കൾ എന്ന നാലാം ഭാവത്തിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ എത്തും. വീടിനെ കുറിച്ചുള്ള എന്തെങ്കിലും പദ്ധതികൾ ചെയ്തു തീർക്കാം. വീടും ജോലിയുമായി ഒരു ബാലൻസിങ് പ്രതീക്ഷിക്കുക.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
ദൂര യാത്രകൾ, ഉയർന്ന പഠനം, ആത്മീയത, തത്വ ചിന്ത, വിദേശ ബന്ധം, എഴുത്ത്, പ്രസിദ്ധീകരണം എന്ന ഒൻപതാം ഭാവത്തിലേക്ക് സൂര്യൻ ഈ ആഴ്ച എത്തും. ദൂര യാത്രകൾ, വിദേശത്ത് നിന്നുള്ള വാർത്തകൾ, വിദേശ സംസ്‌കാരവുമായുള്ള ഇടപെടലുകൾ, ആത്മീയത, തത്വ ചിന്ത എന്നീ വിഷയങ്ങളിൽ ഉള്ള താൽപര്യം, പുതിയ വിഷയങ്ങൾ പഠിക്കൽ പഠിപ്പിക്കൽ എന്നിവ പ്രതീക്ഷിക്കുക. എഴുത്ത്, പ്രസിദ്ധീകരണം, എന്നിവയിൽ ഉള്ള അവസരങ്ങൾ എന്നിവയും ഉണ്ടാകാം. സഹോദരങ്ങൾ, ആശയ വിനിമയം, ഇലക്ട്രോനിക്‌സ്, ടെക്‌നോളജി, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയൽക്കാർ എന്ന മൂന്നാം ഭാവത്തിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ എത്തും. സഹോദരങ്ങളുമായുള്ള സംവാദം, അവരുമായുള്ള ബന്ധത്തിലെ പുതിയ നീക്കങ്ങൾ പ്രതീക്ഷിക്കുക. അയൽക്കാർ, അല്ലെങ്കിൽ നിങ്ങൾ താമസിക്കുന്ന ചുറ്റുപാടിലെ വ്യക്തികൾ, എന്നിവർക്ക് വേണ്ടി ഉള്ള ജോലികൾ, കൂടുതൽ ആശയ വിനിമയം, മറ്റുള്ളവരെ മനസിലാക്കുന്നതിലെ തടസം, എന്നിവയും ഉണ്ടാകാം.
ജമിനി (മെയ് 21 - ജൂൺ 20)
സെക്‌സ്, തകർച്ചകൾ, രൂപാന്തരം, ജോയിന്റ് സ്വത്തുക്കൾ, മറ്റുള്ളവരുടെ കഴിവുകൾ, നിക്ഷേപങ്ങൾ, ലോണുകൾ, ടാക്‌സ്, ഇൻഷുറൻസ് എന്ന എട്ടാം ഭാവത്തിൽ ഈ ആഴ്ച സൂര്യൻ എത്തും. മാനസികമായ പരിവർത്തനങ്ങൾ പ്രതീക്ഷിക്കുക, സൂര്യൻ ഈ ഭാവത്തിൽ നിൽക്കുമ്പോൾ, ബിസിനസ്, ജീവിത പങ്കാളിയോടുള്ള തീവ്ര നിലപാടുകൾ സ്വീകരിക്കും. പല വിഷയങ്ങളിലും അവരോടു സംശയ നിവാരണം നടത്തും എന്നാണ്. സൂര്യൻ ഹൃദയത്തിലെ അഗാധമായ ചിന്തകളെ കൂടുതൽ ഉജ്വലമാക്കുകയും അവയെ ഡീൽ ചെയ്യാനുള്ള അവസാന അവസരം പോലെ പെരുമാറാൻ സ്വാധീനിക്കുകയും ചെയ്യും. പങ്കാളിയെ കുറിച്ചുള്ള കൂടുതൽ ആലോചന, അവരുടെ നിലപാടുകളെ പ്രത്യക്ഷത്തിൽ എതിർക്കുക, സാഹചര്യങ്ങളെ കുറിച്ചുള്ള റിസേർച് എന്നിവയും ഉണ്ടാകാം. ബുധനും ഈ ഭാവത്തിൽ നിൽക്കുകയാൽ ബിസിനസ്, ജീവിത പങ്കാളിയുമായുള്ള കൂടുതൽ ചർച്ചകൾ, ജോയിന്റ്‌സ്വത്തുക്കളെ കുറിച്ചുള്ള അന്വേഷണം, ടാക്‌സ്, ഇൻഷുറൻസ് എന്നിവയെ കുറിച്ചുള്ള ആലോചനകൾ എന്നിവ പ്രതീക്ഷിക്കുക. ധനം, വസ്തു വകകൾ, നിങ്ങളുടെമൂല്യം എന്ന രണ്ടാം ഭാവത്തിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ എത്തും. ധന സംബന്ധമായ വിഷയങ്ങളിൽ തീർപ്പു കൽപ്പിക്കപ്പെടും. അധികചിലവും ഉണ്ടാകാം. നിങ്ങളുടെ സത്വം തെളിയിക്കപ്പെടാനുള്ള വെല്ലുവിളികളുമായി പ്രപഞ്ചം നിങ്ങളെ സമീപിക്കുന്നു. മൂല്യം, വിശ്വാസം, എന്നിവ ചോദ്യം ചെയ്യപ്പെടാം. വസ്തു വകകൾ, സ്വത്തുക്കൾ എന്നിവയെ കുറിച്ചുള്ള ആലോചനകളും ഉണ്ടാകാം.
കാൻസർ (ജൂൺ 21 - ജൂലൈ 22)
വിവാഹം, പങ്കാളി, ബിസിനസ്ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കൊണ്ട്രക്ടുകൾ, തെളിഞ്ഞുനിൽക്കു ന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തിൽ സൂര്യൻ ഈ ആഴ്ച എത്തും. ബിസിനസ് ജീവിത പങ്കാളികളിലേക്ക് കൂടുതൽ ശ്രദ്ധ എത്തും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ബന്ധങ്ങളിൽ നിങ്ങളുടെ നിലപാടുകൾ എന്താണ്, നിങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കപ്പെടുന്നുണ്ടോ, ബന്ധങ്ങളുടെ പുരോഗമനത്തിനായി എന്ത് നിലപാടുകൾ സ്വീകരിക്കണം, എന്ന ചിന്തകളും ഉണ്ടാകാം. ബന്ധങ്ങളിൽ അഡ്ജസ്റ്റ്്‌മെന്റുകൾ നടത്താൻ നിർബംന്ധിതരായെക്കാം. നയപരമായ നിലപാടുകൾ വളരെ അധികം ആവശ്യമായി വരും. കൺസൽടിങ് രംഗത്ത് ജോലി ചെയ്യുന്നവർക്കുള്ള കൂടുതൽ അവസരങ്ങളും പ്രതീക്ഷിക്കുക. നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര എന്ന ഒന്നാം ഭാവത്തിലേക്ക് ഈ ആഴ്ച പൂർണ ചന്ദ്രൻ എത്തും. നിങ്ങളെ കുറിച്ച് കൂടുതൽ ചിന്തകൾ, സൗന്ദര്യം മെച്ചപ്പെടുത്താനുള്ള ചിന്തകൾ, മറ്റുള്ളവരിൽ നിന്നും കൂടുതൽ കരുതൽ ആഗ്രഹിക്കുക എന്നാൽ അവ ലഭിക്കാതെ വരുമ്പോഴുള്ള ആശങ്ക, എന്തിനെയും ഏതിനെയും വികാര പരമായി നേരിടാനുള്ള പ്രലോഭനം എന്നിവയും ഉണ്ടാകാം. ബന്ധങ്ങളിൽ തുടക്കമോ, ഒടുക്കാമോ നേരിട്ടേക്കാം.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ആരോഗ്യം, ജോലി സ്ഥലം, ദിവസേന ഉള്ള ജീവിതം, സഹ പ്രവർത്തകർ, ശത്രുക്കൾ, ബാധ്യതകൾ, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ ഈ ആഴ്ച സൂര്യൻ എത്തും. ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണ്ടി വന്നേക്കാം. കൂടുതൽ ചെറു പ്രോജക്ടുകൾ, അവയിലെ കൂടുതൽ സമയം, ജോലിയെ കുറിച്ചുള്ള മാറിയ മനോഭാവം, പുതിയ ജോലി, ജോലി സ്ഥലം എന്നിവയെ കുറിച്ചുള്ള ചിന്ത, ദൈന്യം ദിന ജീവിതത്തിലെ അഴിച്ചു പണികൾ, സഹ പ്രവർത്തകരോടുള്ള ചർച്ചകൾ, ആശയ വിനിമയം, ടെക്‌നോളജി, ഇലക്ട്രോനിക്‌സ് എന്ന മേഖലയിൽ ജോലി ചെയ്യുന്നവർക്കുള്ള കൂടുതൽ അവസരങ്ങൾ, വളർത്തു മൃഗങ്ങളോടുള്ള ശ്രദ്ധ എന്നിവയും പ്രതീക്ഷിക്കുക. രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ദൂര ദേശ വാസം, ഒറ്റപ്പെടൽ, ആത്മീയത, പ്രാർത്ഥന, ധ്യാനം, ബെഡ് പ്ലെഷേഴ്‌സ്, നിഗൂഡത എന്ന പന്ത്രണ്ടാം ഭാവത്തിലേക്ക് ഈ ആഴ്ച പൂർണ ചന്ദ്രൻ എത്തും. മാനസിക വ്യാപാരങ്ങളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, ജീവ കാരുണ്യ പ്രവർത്തനങ്ങൾ, ഏകാന്തനായി തീരുവാനുള്ള ആഗ്രഹം, പ്രാർത്ഥന, ധ്യാനം എന്നിവയിലുള്ള താൽപര്യം, സ്വപ്‌നങ്ങൾ നിറഞ്ഞ ഉറക്കം, സ്വപ്നങ്ങളിൽ നിന്ന് ലഭിക്കുന്ന യഥാർത്ഥ്യം അല്ലാത്ത സന്ദേശങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
പ്രേമം, കുട്ടികൾ, ഹോബികൾ, ക്രിയേറ്റിവിറ്റി, സ്വയം വെളിപ്പെടുത്തൽ, ഊഹ ക്കച്ചവടം എന്നാ അഞ്ചാം ഭാവത്തിൽ ഈ ആഴ്ച സൂര്യൻ എത്തും. പുതിയ ഹോബികൾ, ഉല്ലാസത്തിന് വേണ്ടി ഉള്ള സമയം, സുഹൃത്തുക്കളുടെ കൂടെ ഉള്ള ചുറ്റിക്കറക്കം, കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ ഉള്ള സമയം, ക്രിയേറ്റീവ് പ്രോജക്ടുകളിൽ ഉള്ള പ്രവർത്തികൾ, സ്വന്തമായി സംരംഭങ്ങൾ തുടങ്ങാനുള്ള ആഗ്രഹം എന്നിവ ഉണ്ടാകാം. കൂടുതൽ നെറ്റ് വർകിങ്, അതിൽ നിന്ന് ലഭിക്കുന്ന കെണ്ട്രാക്ടുകളും പ്രതീക്ഷിക്കുക.
കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്ന പതിനൊന്നാം ഭാവത്തിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ എത്തും. സുഹൃത്തുക്കൾ, ടീം ജോലികൾ എന്നിവയിൽ നിങ്ങൾ പുതിയ നിലപാടുകൾ സ്വീകരിക്കുകയും ആ നിലപാടുകൾ വിപ്ലവകരമായ സന്ദർഭങ്ങളിലേക്ക് നിങ്ങളെ നയിക്കുകയും ചെയ്‌തേക്കാം. തുടക്കങ്ങൾ, ഒടുക്കങ്ങൾ എന്നിവ പ്രതീക്ഷിക്കുക. ജീവകാരുണ്യ പ്രവർത്തനങ്ങൾ, പുതിയ ഗ്രൂപ്പുകളിൽ ചെന്ന് ചേരൽ, സ്വപ്‌നങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്നിവയെ കുറിച്ചുള്ള വിലയിരുത്തലുകൾ എന്നിവയും പ്രതീക്ഷിക്കുക.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
കുടുംബം, വീട്, മാതാ പിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ എന്ന നാലാം ഭാവത്തിൽ ഈ ആഴ്ച സൂര്യൻ എത്തും. വീട്, കുടുംബം, എന്നാ വിഷയങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ നൽകേണ്ട സമയം. വീട് വിൽപന, വാങ്ങൽ, അറ്റ കുറ്റ പണികൾ, എന്നിവ നടക്കാം. കുടുംബ യോഗങ്ങൾ, ബന്ധു ജന സമാഗമം, മാതാവിനോടുള്ള ശ്രദ്ധ എന്നിവയും പ്രതീക്ഷിക്കുക. വീടിനെ കുറിച്ചുള്ള ലോങ്ങ് ടേം പദ്ധതികൾ, ബന്ധങ്ങളിൽ ഉള്ള കൂടുതൽ ശ്രദ്ധ എന്നിവയും പ്രതീക്ഷിക്കുക. നിങ്ങളുടെ ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്നാ പത്താം ഭാവത്തിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ എത്തും. ജോലി സ്ഥലത്ത് നിങ്ങളുടെ പ്രാധാന്യം വർധിക്കുന്നതായി കാണാൻ കഴിയും. സെൽഫ് പ്രൊമോഷൻ ലക്ഷ്യമാക്കി പ്രവർത്തിക്കാനുള്ള അവസരങ്ങൾ ഉണ്ടാകാം. അധികാരികൾ, മാതാ പിതാക്കൾ എന്നിവരുടെ കണ്ണിൽ കൂടുതൽ ശ്രദ്ധ ലഭിക്കുന്നതായി തോന്നാം. ജോലി, സമൂഹത്തിലെ വില എന്നിവയിലെ പുതിയ നീക്കങ്ങൾ, എന്നിവയു പ്രതീക്ഷിക്കുക.
സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
സഹോദരങ്ങൾ, ആശയ വിനിമയം, ഇലക്ട്രോനിക്‌സ്, ടെക്‌നോളജി, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, പഠനം അയൽക്കാർ എന്ന മൂന്നാം ഭാവത്തിൽ ഈ ആഴ്ച സൂര്യൻ എത്തുന്നതാണ്. സഹോദരങ്ങളുമായുള്ള ബന്ധത്തിന്റെ പ്രാധാന്യം, അവരുമായി നടത്തുന്ന ആശയ വിനിമയം, ചെറു യാത്രകൾ, യാത്രകളിലെ തടസങ്ങൾ, ചെറു കോഴ്‌സുകൾ, എഴുത്ത്, പഠനം, ടെക്‌നോളജി കൊണ്ടുള്ള പ്രോജക്ടുകൾ, ഇലക്ട്രോനിക്‌സ് എന്നിവയിൽ കൂടുതൽ സമയം ചെലവാക്കും. കൂടുതൽ നെറ്റ് വർകിങ്, അതിൽ നിന്ന് ലഭിക്കുന്ന കൊണ്ട്രാക്ടുകൾ എന്നിവയും പ്രതീക്ഷിക്കുക. ദൂര യാത്രകൾ, ഉയർന്ന പഠനം, ആത്മീയത, തത്വ ചിന്ത, വിദേശ ബന്ധം, എഴുത്ത്, പ്രസിദ്ധീകരണം എന്ന ഒൻപതാം ഭാവത്തിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ എത്തും. ആത്മീയമായ കാര്യങ്ങളോടുള്ള താൽപര്യം, അവനവന്റെവിശ്വാസ പ്രമാണങ്ങളോടുള്ള സംശയ നിവാരണം, നിയമവുമായുള്ള നേർക്കാഴ്ച, എഴുത്ത്, പ്രസിദ്ധീകരണം എന്നിവയിലെ അവസരങ്ങൾ, ബന്ധനങ്ങളോടുള്ള അസഹ്യത, ചിന്തകളെയും, പ്രവർത്തികളെയും പുതിയ രീതിയിൽ കാണുവാനുള്ള ആഗ്രഹം എന്നിവയും പ്രതീക്ഷിക്കുക.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിൽ ഈ ആഴ്ച സൂര്യൻ എത്തും. ധന കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അധിക ചീലവു പ്രതീക്ഷിക്കുക. ഒന്നാം ഭാവത്തിൽ നിങ്ങൾ എടുത്ത തീരുമാനങ്ങളുടെ പ്രതിഫലനം തിരിച്ചറിയും. അധിക അധ്വാനം, പുതിയ ഫിനാൻഷ്യൽ പ്ലാനിങ്, രണ്ടാം ജോലി എന്നിവയുടെ സാധ്യതകൾ എന്നിവ അന്വേഷിക്കും. പുതിയ ജോലികൾക്ക് തുടക്കം കുറിക്കുന്നതിനെ കുറിച്ച് രണ്ടാമത് ആലോചന ഉണ്ടാവാം.
സെക്‌സ്, തകർച്ചകൾ, രൂപാന്തരം, ജോയിന്റ് സ്വത്തുക്കൾ, മറ്റുള്ളവരുടെ കഴിവുകൾ, നിക്ഷേപങ്ങൾ, ലോണുകൾ, ടാക്‌സ്, ഇൻഷുറൻസ് എന്ന എട്ടാം ഭാവത്തിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ എത്തും. മാനസികമായ പരിവർത്തനങ്ങൾ ഉണ്ടാകാം. ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ആലോചനകൾ, നിക്ഷേപങ്ങൾ, കടം കൊടുക്കുകയോ, ലഭിക്കുകയോ, മറ്റുള്ളവരുടെ ധനം നിങ്ങളിലേക്ക് എത്തുകയോ ചെയ്യാം.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര എന്ന ഒന്നാം ഭാവത്തിലേക്ക് ഈ ആഴ്ച സൂര്യൻ എത്തും. ജീവിത വീഥിയിലെ പുതിയ തുടക്കങ്ങൾ, കൂടുതൽ ആത്മ വിശ്വാസം, ഉത്സാഹം നിറഞ്ഞ ദിവസങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. അൽപം സ്വാർത്ഥ പരമായി നീക്കങ്ങൾ നടത്തും. വിവാഹം, പങ്കാളി, ബിസിനസ്ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കൊണ്ട്രക്ടുകൾ, തെളിഞ്ഞുനിൽക്കു ന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ എത്തും. നിങ്ങളുടെ ജീവിതത്തിലെ എല്ലാ ബന്ധങ്ങളെയും കണിശമായി വിലയിരുത്തും. ബന്ധങ്ങളിൽ തുടക്കമോ ഒടുക്കമോ നേരിടും. ബിസിനസ് ബന്ധങ്ങളെ വിമർശനാത്മകമം ആയി വിലയിരുത്തും, എങ്കിലും കൊടുത്ത പ്രാധന്യം പങ്കാളിക്ക് കൊടുക്കുവാൻ മടിക്കുകയില്ല. സിംഗിൾ വ്യക്തികൾ യോജിച്ച ആളുകളെ കണ്ടെത്താൻ അനുകൂല സമയമാണെന്ന് കണ്ടെത്തും. ബന്ധങ്ങളുടെ നില നിൽപ്പിനായി ഒത്തു തീർപ്പുകൾക്ക് തയ്യാറാകും.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ദൂര ദേശ വാസം, ഒറ്റപ്പെടൽ, ആത്മീയത, പ്രാർത്ഥന, ധ്യാനം, ബെഡ് പ്ലെഷേഴ്‌സ്, നിഗൂഡത എന്ന പന്ത്രണ്ടാം ഭാവത്തിലേക്ക് ഈ ആഴ്ച സൂര്യൻ എത്തും. ഏകാന്തനായി നിൽക്കുവാനുള്ള ആഗ്രഹം, ജീവ കാരുണ്യ പ്രവർത്തനങ്ങൾ, പ്രാർത്ഥന, ധ്യാനം എന്നിവയിലെ താൽപര്യം, മനസിനെഭാരപ്പെടുത്തുന്ന വിഷയങ്ങളെ നീക്കിക്കളയാനുള്ള ആഗ്രഹം, ഭൂതകാലത്തെ കുറിച്ചുള്ള ചിന്തകളുടെ ആധിക്യം എന്നിവയും പ്രതീക്ഷിക്കുക.
ആരോഗ്യം, ജോലി സ്ഥലം, ദിവസേന ഉള്ള ജീവിതം, സഹ പ്രവർത്തകർ, ശത്രുക്കൾ, ബാധ്യതകൾ, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ എത്തും. മാനസികവും ശാരീരിരികവും ആയ ആരോഗ്യത്തിൽ ശ്രദ്ധ എത്തും. ജോലി സ്ഥലത്തെ കുറിച്ചുള്ള ആലോചനകൾ, ചെയ്തിരുന്ന ജോലികളുടെ പൂർത്തീകരണം, ജോലി സ്ഥലത്തെ നവീകരണത്തെ കുറിച്ചുള്ള ചിന്തയും ഉണ്ടാകാം. വളർത്തു മൃഗങ്ങളോടുള്ള താൽപര്യവും പ്രതീക്ഷിക്കുക.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്ന പതിനൊന്നാം ഭാവത്തിൽ ഈ ആഴ്ച സൂര്യൻ എത്തും. പുതിയ ഗ്രൂപ്പുകളിൽ ചെന്ന് ചേരും. കൂട്ടുകാരുടെ കൂടെ ഉള്ള ജോലികൾ, കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ ഉള്ള കൂടുതൽ സമയം, ടീം ജോലികൾ, എന്നിവ പ്രതീക്ഷിക്കുക. പ്രേമം, കുട്ടികൾ, ഹോബികൾ, ക്രിയേറ്റിവിറ്റി, സ്വയം വെളിപ്പെടുത്തൽ, ഊഹ ക്കച്ചവടം എന്നാ അഞ്ചാം ഭാവത്തിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ എത്തും. ചെയ്തു കൊണ്ടിരുന്ന ക്രിയേറ്റീവ് പ്രോജക്ടുകളിൽ ഒടുക്കം ഉണ്ടാകാം. നിലവിൽ ഉള്ള പ്രേമബന്ധങ്ങളിൽ പുതിയ വഴിത്തിരിവുകൾ ഉണ്ടാകാം. ക്രിയേറ്റീവ് ജോലികളിൽ മനസില്ല മനസോടെ ഉള്ള ഭാഗം, ഉല്ലാസത്തിന് വേണ്ടിയുള്ള ജോലികളിൽ താൽപര്യമില്ലതെയുള്ള നിൽപ്പ് എന്നിവയും പ്രതീക്ഷിക്കുക.
jayashreeforecast@gmail.com