ആഴ്ച നാം പുതിയ വർഷത്തിലേക്ക് കടക്കുകയാണല്ലോ. അടുത്തവർഷം നാം കൂടുതൽ ശ്രദ്ധിക്കേണ്ട വിഷയങ്ങൾക്ക് പ്രാധാന്യം കൊടുത്തു കൊണ്ടാണ് വർഷ ഫലം തയ്യാറാക്കിയിരിക്കുന്നത്. വർഷ ഫലത്തെക്കാളും, മാസ ഫലത്തെക്കാളും കൂടുതൽ പ്രാധാന്യം ഇപ്പോഴും നമ്മുടെ വിംശോതരിദശക്കാണ്. നാം ഈ ജീവിതത്തിൽ കടന്നു പോകേണ്ട വിഷയങ്ങളെ കുറിച്ചുള്ള വാഗ്ദാനമാണ് നമ്മുടെ ബെർത്ത് ചാർട്ട് സൂചിപ്പിക്കുന്നത്. വിംശോതരിദശ നമ്മുടെ ജീവിതത്തെ നിരീക്ഷിക്കാനുള്ള സൂക്ഷ്മ ദർശിനിയും. മാസ ഫലം, വർഷ ഫലം എന്നിവ നമ്മുടെ ബെർത്ത് ചാർട്ടിൽ കുറിക്കപ്പെട്ടിട്ടുള്ള സംഭവങ്ങളെ അടിസ്ഥാനമാക്കി മാത്രമേ സംഭവിക്കൂ. ഒരേ രാശിയിൽ പെട്ട രണ്ടു വ്യക്തികൾക്ക് ഏതാണ്ട് ഒരേ ഭാവങ്ങളിൽ പല പല ഫലങ്ങളായിരിക്കും പ്രപഞ്ചം നൽകുക. എന്നിരുന്നാലും ഒരേ രാശിയിൽ പെട്ടവർക്ക് ഒരേ ഭാവങ്ങളിൽ തന്നെ മാറ്റങ്ങൾ കാണുവാൻ കഴിയും.

ആ ഭാവങ്ങളെ ആസ്പദമാക്കിയാണ്. ഈ വർഷ ഫലം. അതുകൊണ്ട് തന്നെ ബെർത്ത് ചാർട്ട് ഒഴിവാക്കി ഉള്ള കണക്കു കൂട്ടലുകൾ അപൂർണ്മായിരിക്കും. അത് പോലെ തന്നെ ഏഴര ശനി, അങ്ങനെ ഉള്ള കാര്യങ്ങളും പരിഗണിച്ചിട്ടേ വർഷ ഫലം മനസിലാക്കാവൂ. നിങ്ങൾ ഏതു ഗ്രഹത്തിന്റെ മഹാ ദശ, അന്തർ ദശയിലാണെന്നു അറിയുക, ആ ഗ്രഹങ്ങൾ ഏതൊക്കെ ഭാവങ്ങളിൽ എത്ര നാളുകൾ വരെ കാണുമെന്നും മനസിലാക്കുക, അത്രയും നാളുകൾ വരെ ആ ഗ്രഹങ്ങൾ നിൽക്കുന്ന ഭാവങ്ങളിൽ ആയിരിക്കും കൂടുതൽ നീക്കങ്ങൾ. ആ ഗ്രഹങ്ങൾ ഏതൊക്കെ ഭാവങ്ങളെ ദൃഷ്ടി ചെയ്യുന്നു എന്ന് മനസിലാക്കിയാൽ കൂടുതൽ എളുപ്പമായി. ഇവയെല്ലാം പരിഗണിച്ചിട്ടു മാത്രമേ മാസ ഫലം അല്ലെങ്കിൽ വർഷ ഫലം കണക്ക് കൂട്ടാൻ പാടുള്ളൂ.

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)

 സെക്‌സ്, തകർച്ചകൾ, രൂപാന്തരം, ജോയിന്റ് സ്വത്തുക്കൾ, മറ്റുള്ളവരുടെ കഴിവുകൾ, നിക്ഷേപങ്ങൾ, ലോണുകൾ, ടാക്‌സ്, ഇൻഷുറൻസ് എന്നാ എട്ടാം ഭാവം ആയിരിക്കും ഈ വർഷം ആദ്യം കൂടുതൽ പ്രാധാന്യം നേടുക. ജനുവരിയിൽ തന്നെ ഈ ഭാവത്തിലേക്ക് നീങ്ങുന്ന ചൊവ്വ മാർച്ച് അവസാനത്തോടെ സ്ലോ ഡൗൺ മോദിൽ ഈഭാവത്തിലേക്ക് തിരിച്ചെത്തും. സ്ലോ ഡൗൺ മോദിൽ ജൂൺ വരെ എട്ടാം ഭാവത്തിൽ നിൽക്കുകയും ചെയ്യും. അങ്ങനെ ഡയറക്റ്റ് മോദിലും സ്ലോ ഡൗൺ മോദിലും നിന്ന് സെക്‌സ്, തകർച്ചകൾ, രൂപാന്തരം, ജോയിന്റ് സ്വത്തുക്കൾ, മറ്റുള്ളവരുടെ കഴിവുകൾ, നിക്ഷേപങ്ങൾ, ലോണുകൾ, ടാക്‌സ്, ഇൻഷുറൻസ് എന്നാ വിഷയങ്ങളെ സ്വാധീനിക്കും. നിങ്ങളുടെ ബന്ധങ്ങൾ വളരെ പ്രാധാന്യം നേടുന്ന വർഷമായിരിക്കണം 2016. എട്ടാം ഭാവം, സെക്ഷ്വൽ ബന്ധങ്ങൾ, സെക്ഷ്വൽ ഫാഷന്റസി, ബന്ധങ്ങളിൽ നിങ്ങളുടെ വിപ്ലവകരമായ തീരുമാനങ്ങൾ, വിവാഹേതര ബന്ധങ്ങൾ, രൂപാന്തരം, നിഗൂഡ വിഷയങ്ങളോടുള്ള താൽപര്യയം, ജോയിന്റ് സ്വത്തുക്കൾ, അവ ഉപയോഗിച്ച് ചെയ്യുന്ന ഡീലുകൾ, ലോണുകൾ, ഇൻഷുറൻസ്, ടാക്‌സ് എന്നിവയുടെ പ്രാധാന്യം എന്നിവ കൂടുതൽ ഉണ്ടാകാം. ഈ ഭാവത്തിലെ വിഷയങ്ങളുടെ നീക്കങ്ങൾ പലർക്കും പല വിധത്തിൽ ആയിരിക്കും എന്ന് പറയേണ്ടതില്ലല്ലോ. ഈ ഭാവത്തിലെ വിഷയങ്ങളെ കൂടുതൽ നിരീക്ഷിക്കുകയും ഉചിതമായ തീരുമാനങ്ങൾ എടുക്കുകയും ചെയ്യണം എന്ന് സാരം. വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കൊണ്ട്രക്ടുകൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്നാ ഏഴാം ഭാവത്തിൽ മാർച്ച് അവസാനം ഭാഗിക ചന്ദ്ര ഗ്രഹണം ഉണ്ടാകും. പിന്നെയും ബന്ധങ്ങൾ പ്രാധാന്യം അർഹിക്കും എന്ന് പ്രത്യേകിച്ച് പറയേണ്ടതിലല്ലോ. വിവാഹം, പങ്കാളി എന്നിവയിൽ പുതിയ നീക്കങ്ങൾ, അല്ലെങ്കിൽ ഇപ്പോൾ നടന്നു വരുന്ന നീക്കങ്ങൾക്ക് അനുസരിച്ചുള്ള പരിവർത്തനങ്ങൾ പ്രതീക്ഷിക്കുക. ഈ ഭാവം തെളിഞ്ഞു നിൽക്കുന്ന ശത്രുക്കളെ കൂടി സൂചിപ്പിക്കുകയാൽ, ബന്ധങ്ങളിൽ നല്ല ശ്രദ്ധ തന്നെ വേണ്ടി വരും. ബന്ധങ്ങളിൽ തുടക്കമോ ഒടുക്കമോ ഉണ്ടാകാം. നിയമത്തിനു വിധേയമായ ബന്ധങ്ങളിൽ പുതിയ തീരുമാനങ്ങൾ എന്നിവ പ്രതീക്ഷിക്കുക.

ഈ വർഷം മുഴുവൻ ദൂര യാത്രകൾ, ഉയർന്ന പഠനം, ആത്മീയത, തത്വ ചിന്ത, വിദേശ ബന്ധം, എഴുത്ത്, പ്രസിദ്ധീകരണം എന്നാ ഒൻപതാം ഭാവത്തിൽ ശനി നിൽക്കും. മാർച്ച് മുതൽ ഓഗസ്റ്റ് വരെ സ്ലോ ഡൗൺ മോദിലും നിൽക്കും. ഒൻപതാം ഭാവത്തിലെ വിഷയങ്ങളിൽ കൂടുതൽ ചിന്തകൾ ഉണ്ടാകാം. ജോലി സംബന്ധമായ യാത്രകൾ പ്രതീക്ഷിക്കുക. ഈ ഭാവത്തിലെ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടി വരും. പഠനം, ജോലി മെച്ചപ്പെടുത്താനുള്ള സാധ്യതകൾ എന്നിവയെ കുറിച്ചും ആലോചിക്കും.

പ്രേമം, കുട്ടികൾ, ഹോബികൾ, ക്രിയേറ്റിവിറ്റി, സ്വയം വെളിപ്പെടുത്തൽ, ഊഹ ക്കച്ചവടം എന്നാ അഞ്ചാം ഭാവത്തിലെ ഈ ജനുവരിയിൽ എത്തും. ഈ ഭാവത്തിൽ അടുത്ത പതിനെട്ടു മാസം നിൽക്കുകയും ചെയ്യും. സെൽഫ് പ്രോമോഷനുള്ള കൂടുതൽ അവസരങ്ങൾ ലഭിക്കുന്നതിനോടൊപ്പം, കൂട്ടായപ്രോജക്ടുകളോടുള്ള നീരസവും ഉണ്ടാകാം. അഞ്ചാം ഭാവത്തിലെ വിഷയങ്ങളിൽ കൂടുതൽ ആലോചനകൾ ഉണ്ടാകാം. കുട്ടികൾ, സ്പോർട്സ്് പഠനം, പുതിയ ഹോബികൾ എന്നിവയിൽ കൂടുതൽ ശ്രദ്ധ ഉണ്ടാകാം. അതെ സമയം സുഹൃത്തുക്കളോടുള്ള ബന്ധത്തിൽ അൽപം താൽപ്പര്യക്കുറവും പ്രതീക്ഷിക്കുക.

സെപ്റ്റംബറിൽ വ്യാഴം ലിബ്രയിലേക്ക്, അതായത് നിങ്ങളുടെ ഏഴാം ഭാവത്തിലേക്ക് നീങ്ങും. അത് വരെ ആരോഗ്യം, ജോലി സ്ഥലം, സഹ പ്രവർത്തകർ, ശത്രുക്കൾ, ബാധ്യതകൾ, വളർത്തു മൃഗങ്ങൾ എന്നാ ആറാം ഭാവത്തിൽ ശുഭ സൂചനകൾ ലഭിക്കുന്നതാണ്. ആശ്വാസകരമായ നിലയിലേക്ക് നിങ്ങൾ നീങ്ങുന്നതയിരിക്കും. ജൂൺ ജൂലായ് മാസങ്ങളിൽ ജോലി സ്ഥലം കൂടുതൽ പ്രാധാന്യം നേടും. സെപ്റ്റംബറിൽ ഈ ഭാവത്തിൽ സൂര്യ ഗ്രഹണം ഉണ്ടാകും. ആരോഗ്യം, ജോലി സ്ഥലം, സഹ പ്രവർത്തകർ, ശത്രുക്കൾ, ബാധ്യതകൾ, വളർത്തു മൃഗങ്ങൾ എന്നാ വിഷയങ്ങളിൽ പുതിയ നീക്കങ്ങൾ പ്രതീക്ഷിക്കുക.

വ്യാഴം വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കൊണ്ട്രക്ടുകൾ, തെളിഞ്ഞു നിൽക്കു ന്ന ശത്രുക്കൾ എന്നാ ഏഴാം ഭാവത്തിലേക്ക് നീങ്ങുമ്പോൾ എഴാം ഭാവത്തിലെ വിഷയങ്ങൾ വളരെ പ്രാധാന്യം നേടും. വിവാഹം, ബിസിനസ് ബന്ധങ്ങൾ എന്നിവയിൽ കൂടുതൽ നീക്കങ്ങൾ നടക്കാം. ഈ വർഷം കൂടുതൽ പ്രാധാന്യം 7, 8, 9 എന്ന ഭാവങ്ങളിൽ ആയിരിക്കും.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്ന പതിനൊന്നാം ഭാവത്തിൽ മാർച്ച് ഒൻപതാം തീയതി തന്നെ എത്തുന്ന ന്യൂ മൂൺ വളരെ പ്രധാന്യമുള്ളതായിരിക്കും. വലിയ കൂട്ടായ്മകൾ, പുതിയഗ്രൂപ്പുകൾ, പുതിയ സുഹൃത്തുക്കൾ, കൂട്ടായ പ്രോജക്ടുകളിലെ പുതിയ നീക്കങ്ങൾ, സുഹൃദ് ബന്ധങ്ങളിലെ വഴിത്തിരിവുകൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ ഉണ്ടാകാം ലക്ഷ്യങ്ങൾ, മോഹങ്ങൾ എന്നിവയെ പ്രായോഗിക തലത്തിൽ നിരീക്ഷിക്കും.

മാർച്ച് ഇരുപത്തി മൂന്നാം തീയതി നിങ്ങളുടെ ആറാം ഭാവത്തിൽ ഭാഗിക ചന്ദ്രഗ്രഹണം ഉണ്ടാകും. ആരോഗ്യം, ജോലി സ്ഥലം, സഹ പ്രവർത്തകർ, ശത്രുക്കൾ, ബാധ്യതകൾ, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിലെ വിഷയങ്ങളിൽ ആരോഗ്യം കൂടുതൽ പ്രാധാന്യം നേടും. നിങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങൾ ഈ അവസരം കൂടുതൽ വ്യക്തമാകും. അവയെ പ്രതിരോധിക്കാനും യോജിച്ച സമയം ഇത് തന്നെ ആണ്. പുതിയ ജോലി സ്ഥലം, ജോലി, ജോലിയിലെ പുതിയ നീക്കങ്ങൾ എന്നിവയിലേക്ക് വഴി തെളിക്കുന്ന സംഭവങ്ങളും ഉണ്ടാകാം. ചെയ്തു കൊണ്ടിരുന്ന പ്രോജക്ടുകളിൽ തീർപ്പുകൾ, സഹപ്രവർത്തകരോടുള്ള ബന്ധത്തിലെ പ്രാധാന്യം, വാളർത്തു മൃഗങ്ങളോടുള്ള അടുപ്പം എന്നിവയും പ്രതീക്ഷിക്കുക.

മാർച്ച് ഇരുപത്തി അഞ്ചാം തീയതി മുതൽ ഓഗസ്റ്റ് പതിമൂന്നു വരെ ശനി നിങ്ങളുടെ എട്ടാംഭാവത്തിൽ സ്ലോ ഡൗൺ ചെയ്യും. ഈ അവസരം സെക്‌സ്, തകർച്ചകൾ, രൂപാന്തരം, ജോയിന്റ് സ്വത്തുക്കൾ, മറ്റുള്ളവരുടെ കഴിവുകൾ, നിക്ഷേപങ്ങൾ, ലോണുകൾ, ടാക്‌സ്, ഇൻഷുറൻസ് എന്നാ എട്ടാം ഭാവത്തിലെ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ട അവസരമാകും. സെക്ഷൽ ബന്ധങ്ങളിലെതകരാറുകൾ കൂടുതൽ ദ്രിശ്യമാകും.

ഏപ്രിൽ പതിനേഴാം തീയതി മുതൽ ജൂൺ ഇരുപത്തി ഒൻപത് വരെ ചൊവ്വ സ്ലോ ഡൗൺ മോദിൽ സഞ്ചരിക്കുന്നാതായിരിക്കും. ഈ നീക്കം സെക്‌സ്, തകർച്ചകൾ, രൂപാന്തരം, ജോയിന്റ് സ്വത്തുക്കൾ, മറ്റുള്ളവരുടെ കഴിവുകൾ, നിക്ഷേപങ്ങൾ, ലോണുകൾ, ടാക്‌സ്, ഇൻഷുറൻസ് എന്നാ എട്ടാം ഭാവത്തിലും, വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കൊണ്ട്രക്ടുകൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്നാ ഏഴാം ഭാവത്തിലും കൂടുതൽ നീക്കങ്ങൾ സൃഷ്ടിക്കും. ഈ രണ്ടു ഭാവങ്ങളും ബന്ധങ്ങളെ സൂചിപ്പുക്കുന്നു. വിവിധ തരത്തിലുള്ള ബന്ധങ്ങൾ ഈ വർഷം നിങ്ങൾ നിരീക്ഷിക്കും. ബന്ധങ്ങളിൽ പുനരാലോചന നടത്തേണ്ട സമയമായി ഇതിനെ കണക്കാക്കുക. ഈ രണ്ടു ഭാവത്തിലെ വിഷയങ്ങളിലും നിങ്ങൾ എന്ത് തീരുമാനങ്ങൾ എടുക്കുന്നുവോ അവ ശരിയോ തെറ്റോ എന്ന് ഉറപ്പു വരുത്താൻ കൂടുതൽ സമയം എടുക്കുക. ഏതു ഭാവത്തിൽ ഗ്രഹം സ്ലോ ഡൗൺ ചെയ്തു നിൽക്കുന്നുവോ ആ ഭാവത്തിലെ വിഷയങ്ങളിൽ നിങ്ങളുടെ ഭാഗത്വം, നിങ്ങളുടെ ചെയ്തികൾ, ഭൂതകാലത്തെ നിങ്ങളുടെ വീക്ഷണ കോൺ, അവയിൽ നിന്നുയർന്ന് വന്ന പ്രവർത്തികൾ, ആ പ്രവർത്തികളുടെ പ്രതിഫലനം, അവയിൽ നിന്നുണ്ടായ മാനസിക സമ്മർദം ഈ ഭാവത്തിലെ വിഷയങ്ങളിൽ പങ്കാളികൾ ആയിരുന്നവരുടെ നിലപാടുകൾ എന്നിവയെ കീറി മുറിച്ചു പരിശോധിക്കുക.

സെപ്റ്റംബർ പത്താം തീയതി വ്യാഴം രാശി മാറി നിങ്ങളുടെ ആറാം ഭാവത്തിലേക്ക് എത്തും. അത് വരെ പ്രേമം, കുട്ടികൾ, ഹോബികൾ, ക്രിയേറ്റിവിറ്റി, സ്വയം വെളിപ്പെടുത്തൽ, ഊഹ ക്കച്ചവടം എന്നാ അഞ്ചാം ഭാവത്തിൽ വിഷയങ്ങളെ ശക്തിപ്പെടുത്തി കൊണ്ട് നിൽക്കും. പ്രേമ ബന്ധങ്ങൾ, പുതിയ ബിസിനസ് സംരഭങ്ങൾ, ഊഹക്കച്ചവടം, കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ ഉള്ള സാധ്യതകൾ സെപ്റ്റംബർ വരെ പ്രതീക്ഷിക്കുക. അതിനുശേഷം വ്യാഴം നിങ്ങളുടെ ആറാം ഭാവത്തിലേക്ക് നീങ്ങുമ്പോൾ ആരോഗ്യം, ജോലി സ്ഥലം, സഹ പ്രവർത്തകർ, ശത്രുക്കൾ, ബാധ്യതകൾ, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ കൂടുതൽ സാധ്യതകൾ ഉണ്ടാകാം. പുതിയ ജോലി, ജോലി സ്ഥലത്തിന്റെ മാറ്റം, ആരോഗ്യത്തിന്റെ പ്രാധാന്യം, പൊതുവേ വ്യാഴത്തെ ശുഭ ഗ്രഹം ആയി കാണുന്നു എങ്കിലും വ്യാഴം ഏതു രാശിയിൽ ഏതാവസ്ഥയിൽ നിൽക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഫലം പറയുക. എന്നിരുന്നാലും ആറാം ഭാവത്തിലെ വിഷയങ്ങൾ സെപ്റ്റംബർ മുതൽ കൂടുതൽ പ്രാധാന്യം അർഹിക്കും എന്ന് മനസിലാക്കുക. വെയിറ്റ് ലോസ്സ് ഗെയിൻ എന്നിവയ്ക്കും സാധ്യത. ഈവർഷം കൂടുതൽ പ്രാധാന്യം ആറാം ഭാവം, എട്ടാം ഭാവം, പതിനൊന്നാം ഭാവം എന്നിവയായിരിക്കും എന്ന് മനസിലായിക്കാണുമല്ലോ.

ജമിനി (മെയ് 21 - ജൂൺ 20)

നിങ്ങളുടെ ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്ന പത്താം ഭാവത്തിലേക്ക് മാർച്ച് പതിനൊന്നാം തീയതി സൂര്യ ഗ്രഹണം ഉണ്ടാകും. ജോലി, സമൂഹത്തിലെ വില എന്നിവയിൽ പുതിയ നീക്കങ്ങൾ പ്രതീക്ഷിക്കുക. ജോലി സ്ഥലത്തെ നിങ്ങളുടെ പ്രാധാന്യം ( പല കാരണങ്ങളാൽ) ജോലിയെ കുറിച്ചുള്ള ഭാവി പദ്ധതികളുടെ ക്രമീകരണം, എന്നിവ പ്രതീക്ഷിക്കുക.
പ്രേമം, കുട്ടികൾ, ഹോബികൾ, ക്രിയേറ്റിവിറ്റി, സ്വയം വെളിപ്പെടുത്തൽ, ഊഹ ക്കച്ചവടം എന്നാ അഞ്ചാം ഭാവത്തിൽ മാർച്ച് ഇരുപത്തി മൂന്നാം തീയതി ഭാഗിക ചന്ദ്ര ഗ്രഹണം ഉണ്ടാകും. ഉല്ലാസത്തിന് വേണ്ടി ഉള്ള കൂടുതൽ പ്രവർത്തികൾ ചെയ്യാൻ അവസരം ലഭിക്കും. പുതിയ ഹോബികൾ ക്രിയേറ്റീവ് ജോലികളിൽ ഉള്ള താൽപര്യം, സെൽഫ് പ്രൊമോഷൻ വേണ്ടി ഉള്ള ആഗ്രഹം, കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നിന്നുള്ള സന്തോഷം കൂടുതൽ നെറ്റ് വർകിങ്, എന്നാകാര്യങ്ങൾ പ്രതീക്ഷിക്കുക.

ഏപ്രിൽ പതിനേഴാം തീയതി മുതൽ ജൂൺ ഇരുപത്തി ഒൻപത് വരെ ചൊവ്വ നിങ്ങളുടെ വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കൊണ്ട്രക്ടുകൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തിലും, ആരോഗ്യം, ജോലി സ്ഥലം, സഹ പ്രവർത്തകർ, ശത്രുക്കൾ, ബാധ്യതകൾ, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിലും സ്ലോ ഡൗൺ മോദിൽ നിൽക്കും. എഴാം ഭാവത്തിൽ വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കൊണ്ട്രക്ടുകൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്നിവരുമായുള്ള ബന്ധത്തിൽ അധികാരത്തിനു വേണ്ടി ഉള്ള വടം വലികൾ പ്രതീക്ഷിക്കുക. മറ്റുള്ളവരുടെ കാഴ്ചപ്പാടിന് കൂടുതൽ ബഹുമാനം നൽകുക എന്നതല്ലാതെ ഈ അവസരം കൂടുതൽ ഒന്നും ചെയ്യാനായി ഇല്ല. ഈ ഭാവത്തിലെ വിഷയങ്ങളിൽ നല്ല ഭാവിക്ക് വേണ്ടി ഉള്ള അഴിച്ചു പണികൾക്ക് സ്വയം തയ്യാറാകും, അവയെ കുറിച്ച് റിസേർച്ച് ചെയ്യും. ആരോഗ്യം, ജോലി സ്ഥലം, സഹ പ്രവർത്തകർ, ശത്രുക്കൾ, ബാധ്യതകൾ, വളർത്തു മൃഗങ്ങൾ എന്നാ ആറാം ഭാവത്തിൽ ചൊവ്വ സ്ലോ ഡൗൺ മോദിൽ എത്തുമ്പോൾ ജോലി സ്ഥലം, സഹ പ്രവർത്ത കരുമായുള്ള ബന്ധം എന്നിവ പ്രാധാന്യം നേടും, പുതിയ ജോലിയെകുറിച്ചുള്ള ചിന്ത, ആരോഗ്യത്തിലെ അൽപ്പ ആശങ്ക എന്നിവയും പ്രതീക്ഷിക്കുക. ഈ രണ്ടു ഭാവത്തിലേയും വിഷയങ്ങളിൽ ക്ഷമ പരിശീലിക്കേണ്ട സമയമാകും.

മാർച്ച് ഇരുപത്തി അഞ്ചാം തീയതി മുതൽ ഓഗസ്റ്റ് പതിമൂന്നു വരെ വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കൊണ്ട്രക്ടുകൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്നാ ഏഴാം ഭാവത്തിൽ ശനി സ്ലോ ഡൗൺ ചെയ്യും. ഏഴാം ഭാവത്തിലെ വിഷയങ്ങളിലെ കരുതലോട് കൂടിയ നീക്കങ്ങൾക്ക് പിന്നെയും പ്രാധാന്യം ഉണ്ടാകും.

സെപ്റ്റംബർപത്താം തീയതി വ്യാഴം നിങ്ങളുടെ അഞ്ചാം ഭാവത്തിലേക്ക് നീങ്ങും അത് വരെ കുടുംബം, വീട്, മാതാ പിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ എന്ന നാലാം. ഭാവത്തിൽ കൂടുതൽ നീക്കങ്ങൾ പ്രതീക്ഷിക്കുക വീട് വിൽപന, വാങ്ങൽ, മാറ്റം, അലങ്കാരപ്പണികൾ എന്നിവയും, ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ, മാതാവിനോടുള്ള ശ്രദ്ധ, എന്നിവയും ഉണ്ടാകാം. ഈ നീക്കങ്ങൾക്ക് ആക്കം കൂട്ടിക്കൊണ്ടു സെപ്റ്റംബർ ആദ്യ ആഴ്ച നാലാം ഭാവത്തിൽ തന്നെ സൂര്യ ഗ്രഹണം ഉണ്ടാകും. വീട്, കുടുംബം, ബന്ധുക്കൾ എന്നാ വിഷയങ്ങൾ കൂടുതൽ ശ്രദ്ധ നേടും എന്ന് പറയേണ്ടതില്ലല്ലോ.

സെപ്റ്റംബർ പത്താം തീയതിക്ക് ശേഷം വ്യാഴം നിങ്ങളുടെ അഞ്ചാം ഭാവത്തിലേക്ക് നീങ്ങും. പ്രേമം, കുട്ടികൾ, ഹോബികൾ, ക്രിയേറ്റിവിറ്റി, സ്വയം വെളിപ്പെടുത്തൽ, ഊഹ ക്കച്ചവടം എന്നാ അഞ്ചാം ഭാവത്തിലെ വിഷയങ്ങളിൽ അടുത്ത വർഷം ഇതേ സമയം വരെ കൂടുതൽ സമയം ചിലവഴിക്കപ്പെട്ടതായി മനസിലാകും. ഊഹക്കച്ചവടത്തിൽ റിസ്‌കുകൾ എടുക്കാൻ താൽപര്യം ഉള്ളവർ അവരുടെ ബെർത്ത് ചാർടിലെ സാധ്യതകൾ കൂടി കണക്കിലെടുക്കണം. പുതിയ പ്രേമ ബന്ധം, വിവാഹത്തിലേക്ക് എത്താവുന്ന ബന്ധങ്ങൾ എന്നിവയുംപ്രതീക്ഷിക്കുക. ഈ വർഷം കൂടുതൽ പ്രാധാന്യം അഞ്ചാം, ആറാം ഭാവം, ഏഴാം ഭാവം എന്നിവയിൽ ആയിരിക്കും.

കാൻസർ (ജൂൺ 21 - ജൂലൈ 22)

ദൂര യാത്രകൾ, ഉയർന്ന പഠനം, ആത്മീയത, തത്വ ചിന്ത, വിദേശ ബന്ധം, എഴുത്ത്, പ്രസിദ്ധീകരണം എന്ന ഒൻപതാം ഭാവത്തിൽ മാർച്ച് ഒൻപതാം തീയതി സൂര്യ ഗ്രഹണം ഉണ്ടാകും. ദൂര യാത്രകൾ, ആത്മീയതയുമായി അടുത്ത ബന്ധം, വിദേശത്ത നിന്നുള്ള വാർത്തകൾ, തത്വ ചിന്ത വിഷയമായുള്ള ചർച്ച കൾ, വിദേശസംസ്‌കാരത്തോടുള്ള അടുത്ത ഇടപഴകൽ, പഠനം, പഠിപ്പിക്കൽ, പ്രസിദ്ധീകരണം, എഴുത്ത് എന്നിവയിലെ അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

മാർച്ച് ഇരുപത്തിമൂന്നാം തീയതി നിങ്ങളുടെ നാലാം ഭാവത്തിൽ ഭാഗിക ചന്ദ്ര ഗ്രഹണം ഉണ്ടാകും. കുടുംബം, വീട്, മാതാ പിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ എന്ന നാലാം ഭാവത്തിൽ വീട് മാറ്റം, ജോലിയിൽ നിന്നും വീട്ടിലേക്കുള്ള പ്രാധാന്യം, വീട് വിൽപന, മാറ്റം വാങ്ങൽ എന്നിവയിൽ കൂടുതൽ മാറ്റങ്ങൾ എന്നിവ ഉണ്ടാകാം.

ഏപ്രിൽ പതിനേഴു മുതൽ ജൂൺ ഇരുപത്തി ഒൻപതു വരെ നിങ്ങളുടെ ആറാം ഭാവം, അഞ്ചാം ഭാവം എന്നിവയിൽ ചൊവ്വ തന്റെ സ്ലോ ഡൗൺ തുടങ്ങും. ആരോഗ്യം, ജോലി സ്ഥലം, സഹ പ്രവർത്തകർ, ശത്രുക്കൾ, ബാധ്യതകൾ, വളർത്തു മൃഗങ്ങൾ എന്നാ ആറാം ഭാവത്തിൽ ജോലി സ്ഥലം കൂടുതൽ പ്രാധാന്യം നേടും. സഹ പ്രവർത്തകരുമായുള്ള ബന്ധം, ജോലി സ്ഥലത്തെ കുറിച്ചുള്ള ചിന്തകൾ, പുതിയ ജോലിയെ കുറിച്ചുള്ള പ്രതീക്ഷകൾ, ആരോഗ്യത്തെ കുറിച്ചുള്ള ആലോചനകൾ എന്നിവ പ്രതീക്ഷിക്കുക. ഈ ഭാവത്തിലെ വിഷയങ്ങളിൽ നിങ്ങൾ എടുക്കുന്ന തീരുമാനങ്ങൾ ഒന്നോ രണ്ടോ തവണ ആലോചിച്ചതിനു ശേഷമേ നടപ്പാക്കുവാൻ പാടുള്ളൂ. അഞ്ചാം ഭാവത്തിൽ ചൊവ്വ സ്ലോ ഡൗൺ തുടരുമ്പോൾ പ്രേമം, കുട്ടികൾ, ഹോബികൾ, ക്രിയേറ്റിവിറ്റി, സ്വയം വെളിപ്പെടുത്തൽ, ഊഹ ക്കച്ചവടം എന്നാ അഞ്ചാം ഭാവത്തിലെ വിഷയങ്ങളിൽ പങ്കെടുക്കുന്നതിനേക്കാൾ കൂടുതൽ വസ്തുതകൾ നിരീക്ഷിക്കാൻ താൽപര്യപ്പെടും. ഈ ഭാവത്തിലെ വസ്തുക്കൾ, അവയുടെ സാധ്യതകളെ കുറിച്ച് പഠിക്കുവാൻ അനുയോജ്യമായ സമയം, അഞ്ചാം ഭാവത്തിലേയും, ആറാം ഭാവത്തിലേയും വിഷയങ്ങളിൽ തീരുമാനം എടുക്കുന്നത് നല്ല ആലോചനക്ക് ശേഷമാകണം.

മാർച്ച് ഇരുപത്തി അഞ്ചാം തീയതി മുതൽ ഓഗസ്റ്റ് പതിമൂന്നു വരെ ശനി നിങ്ങളുടെ ആറാം ഭാവത്തിൽ സ്ലോ ഡൗൺ ചെയ്യും. ആരോഗ്യം, ജോലി സ്ഥലം, സഹ പ്രവർത്തകർ, ശത്രുക്കൾ, ബാധ്യതകൾ, വളർത്തു മൃഗങ്ങൾ എന്ന വിഷയങ്ങൾ ഈ വർഷം വളരെ പ്രാധാന്യം അർഹിക്കും എന്നാ സൂചനയാണ് ലഭിക്കുന്നത്.

സെപ്റ്റംബർ പത്തു വരെ വ്യാഴം നിങ്ങളുടെ മൂന്നാം ഭാവത്തിൽ നിൽക്കും. സഹോദരങ്ങൾ, ആശയ വിനിമയം, ഇലക്ട്രോനിക്‌സ്, ടെക്‌നോളജി, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയൽക്കാർ എന്ന മൂന്നാം ഭാവത്തിൽ ഇപ്പോഴുള്ള സാദ്ധ്യതകൾ തുടരും. പത്താം തീയതിക്ക് ശേഷം വ്യാഴം നിങ്ങളുടെ നാലാം ഭാവത്തിലേക്ക് നീങ്ങുമ്പോൾ കുടുംബം, വീട്, മാതാ പിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ എന്ന വിഷയങ്ങൾ കൂടുതൽ പ്രാധാന്യം നേടും. വീട് വിൽപന, വാങ്ങാൽ, മാറ്റം എന്നിവ മാത്രമല്ല മാതാ പിതാക്കളോടുള്ള കൂടുതൽ ആശ്രയം, ബന്ധുക്കളോടുള്ള കൂടുതൽ അടുപ്പം എന്നിവയും പ്രതീക്ഷിക്കുക.
ഈ വർഷം കൂടുതൽ പ്രാധാന്യം, നാലാം ഭാവം, അഞ്ചാം ഭാവം, ആറാം ഭാവം എന്നിവയ്ക്ക് ആയിരിക്കും.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)

സെക്‌സ്, തകർച്ചകൾ, രൂപാന്തരം, ജോയിന്റ് സ്വത്തുക്കൾ, മറ്റുള്ളവരുടെ കഴിവുകൾ, നിക്ഷേപങ്ങൾ, ലോണുകൾ, ടാക്‌സ്, ഇൻഷുറൻസ് എന്ന എട്ടാം മാർച്ച് ഒൻപതാം തീയതി സൂര്യ ഗ്രഹണം ഉണ്ടാകും. ജോയിന്റ് സ്വത്തുക്കളിന്മേലുള്ള പുതിയ നീക്കങ്ങൾ, നിക്ഷേപങ്ങളുടെ മേൽ നിങ്ങൾ ഇന്ന് വരെ എടുത്ത തീരുമാനങ്ങളുടെ പുന പരിശോധന, മാനസികമായ പരിവർത്തനം, സെക്ഷ്വൽ ബന്ധങ്ങളെ കുറിച്ചുള്ള ആലോചനകൾ, ലോണുകൾ കൊടുക്കനോ, ലഭിക്കാനോ ഉള്ള സാധ്യതകൾ എന്നിവയും പ്രതീക്ഷിക്കുക.

മാർച്ച് ഇരുപത്തി മൂന്നാം തീയതി നിങ്ങളുടെ മൂന്നാം ഭാവത്തിൽ ഭാഗിക ചന്ദ്ര ഗ്രഹണം ഉണ്ടാകും. സഹോദരങ്ങൾ, ആശയ വിനിമയം, ഇലക്ട്രോനിക്‌സ്, ടെക്‌നോളജി, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയൽക്കാർ എന്നാ വിഷയങ്ങളിൽപഠനം, എഴുത്ത്, എന്നിവയിൽ കൂടുതൽ പ്രാധാന്യം ഉണ്ടാകും. സഹോദരങ്ങളുമായുള്ള ബന്ധം, ചെറു യാത്രകൾ, എന്നിവയിൽ നീക്കങ്ങൾ ഉണ്ടാകും. കൂടുതൽ നെറ്റ് വർകിങ്, ടെക്‌നോളജിയുമായി ബന്ധപ്പെട്ട പ്രോജക്ടുകൾ എന്നിവയും ഉണ്ടാകാം.

ഏപ്രിൽ പതിനേഴാം തീയതി മുതൽ ജൂൺ ഇരുപത്തി ഒൻപത് വരെ ചൊവ്വ നിങ്ങളുടെ അഞ്ചു, നാല് എന്ന ഭാവങ്ങളിൽ സ്ലോ ഡൗൺ ചെയ്യും. പ്രേമം, കുട്ടികൾ, ഹോബികൾ, ക്രിയേറ്റിവിറ്റി, സ്വയം വെളിപ്പെടുത്തൽ, ഊഹ ക്കച്ചവടം എന്നാ അഞ്ചാം ഭാവത്തിൽ കൂടുതൽ ആലോചിക്കേണ്ട സമയം ആകും. മറ്റുള്ളവരുടെ പ്രവർത്തനങ്ങളെ കൂടുതൽ നിരീക്ഷിക്കും, അഞ്ചാം ഭാവത്തിലെ വിഷയങ്ങളിൽ നിന്ന് അൽപം താൽപര്യക്കുറവുണ്ടായോ എന്നാ തോന്നൽ സ്വാഭാവികം. നാലാം ഭാവത്തിലേക്ക് ഈ ഗ്രഹം എത്തുമ്പോൾ കുടുംബം, വീട്, മാതാ പിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ എന്ന വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ നീങ്ങും. വീടിന്റെ അറ്റ കുറ്റ പണികൾ, മാതാപിതാക്കളോടുള്ള ശക്തി പ്രകടനം എന്നിവയും പ്രതീക്ഷിക്കുക.

മാർച്ച് ഇരുപത്തി അഞ്ചാം തീയതി മുതൽ ഓഗസ്റ്റ് പതിമൂന്നു വരെ ശനി നിങ്ങളുടെ അഞ്ചാം ഭാവത്തിൽ ശനി സ്ലോ ഡൗൺ ചെയ്യും. പ്രേമം, കുട്ടികൾ, ഹോബികൾ, ക്രിയേറ്റിവിറ്റി, സ്വയം വെളിപ്പെടുത്തൽ, ഊഹ ക്കച്ചവടം എന്നാ അഞ്ചാം ഭാവത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ട അവസ്ഥ ആയിരിക്കുമെന്ന് സാരം.

സെപ്റ്റംബർ പത്താം തീയതി വരെ വ്യാഴം നിങ്ങളുടെ രണ്ടാം ഭാവത്തിൽ നിൽക്കും. ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിൽ ഇപ്പോഴുള്ള അവസ്ഥ പുരോഗമിക്കും. പത്താം തീയതിക്ക് ശേഷം വ്യാഴം മൂന്നാം ഭാവത്തിലേക്ക് നീങ്ങും. സഹോദരങ്ങൾ, ആശയ വിനിമയം, ഇലക്ട്രോനിക്‌സ്, ടെക്‌നോളജി, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയൽക്കാർ എന്ന വിഷയങ്ങളിൽ, യാത്രക്കുള്ളാ ഉപാധികൾ വാങ്ങൽ എന്നിവ പ്രതീക്ഷിക്കുക ബന്ധുക്കൾ, സഹോദരങ്ങൾ എന്നിവരോടുള്ള അടുപ്പത്തിൽ പുരോഗമനം ഉണ്ടാകാം. വിദ്യാർത്ഥികൾ കൂടുതൽ സന്തോഷവന്മാരകുന്ന അവസരമാണ്. കൂടുതൽ ആശയ വിനിമയം, എഴുത്ത്, വായന എന്നിവയ്ക്കുള്ള പുതിയ അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.അടുത്ത വർഷം, 2, 3, 4, 5 എന്നീ ഭാവങ്ങൾ കൂടുതൽ പ്രാധാന്യം നേടും.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)

വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കൊണ്ട്രക്ടുകൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്നാ ഏഴാം ഭാവത്തിൽ മാർച്ച് ഒൻപതാം തീയതി സൂര്യ ഗ്രഹണം ഉണ്ടാകും. ഈ ഭാവത്തിലെ വിഷയങ്ങളിൽ കൂടുതൽ പ്രാധാന്യം ഉണ്ടാകും. ഈ ഭാവത്തിലെ വിഷയങ്ങളിൽ അഴിച്ചു പണികൾ നടത്തേണ്ട അവസരങ്ങൾ ഉണ്ടാകാം ബന്ധങ്ങളിൽ പുതിയ നീക്കങ്ങൾ പ്രതീക്ഷിക്കുക.

ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിൽ മാർച്ച് ഇരുപത്തി മൂന്നാം തീയതി ഭാഗിക ചന്ദ്ര ഗ്രഹണം ഉണ്ടാകും. ഫിനാൻഷ്യൽ പ്രോജക്ടുകളിന്മേൽ തീർപ്പുകൾ ഉണ്ടാകാം. ധന പരമായ കാര്യങ്ങൾ കൂടുതൽ പ്രാധാന്യം നേടും. ഫിനാൻഷ്യൽ പ്രോജക്ടുകളിലെ കൂടുതൽ ശ്രദ്ധ, ധനപരമായ അച്ചടക്കം എന്നിവയ്ക്ക് പ്രാധാന്യം കൂടും. മൂല്യ വർധന മുൻ നിറുത്തി പുതിയ കാര്യങ്ങൾ ചെയ്യാൻ തീരുമാനം എടുക്കും.

ഏപ്രിൽ പതിനേഴു മുതൽ ജൂൺ ഇരുപത്തി ഒൻപതാം തീയതി വരെ നിങ്ങളുടെ കുടുംബം, വീട്, മാതാ പിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ എന്ന നാലാം ഭാവത്തിലും, സഹോദരങ്ങൾ, ആശയ വിനിമയം, ഇലക്ട്രോനിക്‌സ്, ടെക്‌നോളജി, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയൽക്കാർ എന്ന മൂന്നാം ഭാവത്തിലും ചൊവ്വ സ്ലോ ഡൗൺ ചെയ്തു നിൽക്കും. വീടിനുള്ളിൽ മാറ്റങ്ങൾ വരുത്തും. അറ്റകുറ്റപണികൾക്ക് യോജിച്ച സമയമാകുന്നു. വീടിനുള്ളിൽ അനാവശ്യമായ ശക്തി പ്രകടനം എന്നിവ പ്രതീക്ഷിക്കുക ഇവയിൽ നിന്നുണ്ടാകുന്ന പ്രശ്‌നങ്ങളെ ഒഴിവാക്കാൻ ശ്രമിക്കണം. സഹോദരങ്ങൾ, ആശയ വിനിമയം, ഇലക്ട്രോനിക്‌സ്, ടെക്‌നോളജി, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയൽക്കാർ എന്ന മൂന്നാം ഭാവത്തിലും ചൊവ്വ സ്ലോ ഡൗൺ ചെയ്യും. പഠനം, റിസേർച്ച് എന്നിവയ്ക്ക് യോജിച്ച സമയം. യാത്രക്കുള്ള ഉപാധികൾ ഒന്ന് കൂടി പരിശോധിക്കേണ്ട അവസ്ഥ വന്നേക്കാം. സഹോദരങ്ങൾ, ബന്ധുക്കൾ എന്നിവരുമായുള്ള ബന്ധം ആലോചനക്ക് വിധേയമാകും.

മാർച്ച് ഇരുപത്തി അഞ്ചാം തീയതി മുതൽ ഓഗസ്റ്റ് പതിമൂന്നു വരെ ശനി നിങ്ങളുടെ നാലാം ഭാവത്തിൽ സ്ലോ ഡൗൺ ചെയ്യും. കുടുംബം, വീട്, മാതാ പിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ എന്നാ നാലാം. ഭാവത്തിൽ കൂടുതൽ ഉത്തരവാദിത്തങ്ങൾ, മാതാ പിതാക്കളോടുള്ള വേറിട്ട കാഴ്ചപ്പാട്, ബാല്യകാലത്തെ കുറിച്ചുള്ള ഓർമ്മകകൾ എന്നിവയും പ്രതീക്ഷിക്കുക. സെപ്റ്റംബർ പത്തു വരെ വ്യാഴം നിങ്ങളുടെ ഒന്നാം ഭാവത്തിൽ ഉണ്ടാകും. നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര എന്നാ ഒന്നാം ഭാവത്തിൽ ഇപ്പോഴുള്ള നില തുടരും. പത്താം തീയതിക്ക് ശേഷം വ്യാഴം രണ്ടാം ഭാവത്തിലേക്ക് നീങ്ങുമ്പോൾ ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിൽ കൂടുതൽ ധനപരമായനീക്കങ്ങൾ, കൂടുതൽ പ്രോജക്ടുകൾ, മൂല്യ വർധനക്ക് വേണ്ടി ഉള്ള പദ്ധതികളുടെ ആവിഷ്‌കാരം എന്നിവ പ്രതീക്ഷിക്കുക. അടുത്തവർഷം, 2, 3, 4 എന്നീ ഭാവങ്ങൾ കൂടുതൽ പ്രാധാന്യം നേടും.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)

ആരോഗ്യം, ജോലി സ്ഥലം, സഹ പ്രവർത്തകർ, ശത്രുക്കൾ, ബാധ്യതകൾ, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ മാർച്ച് ഒൻപതാം തീയതി സൂര്യ ഗ്രഹണം ഉണ്ടാകും. ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം, ജോലി സ്ഥലത്തെ നവീകരണം, സഹ പ്രവർത്തകരുമായുള്ള ബന്ധത്തിലെ പ്രാധാന്യം. വളർത്തു മൃഗങ്ങളോടുള്ള സ്‌നേഹം, എന്നിവ പ്രതീക്ഷിക്കുക.
മാർച്ച് ഇരുപത്തി മൂന്നാം തീയതി നിങ്ങളുടെ ഒന്നാം ഭാവത്തിൽ ഭാഗിക ചന്ദ്ര ഗ്രഹണം ഉണ്ടാകും. നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര എന്നാ ഒന്നാം ഭാവത്തിൽ പുതിയ ലുക്‌സ്, കൊണ്ട് വരാനുള്ള ശ്രമം, കൂടുതൽ വൈകാരികമായ അനുഭവങ്ങൾ, സന്ദർഭങ്ങൾ, മറ്റുള്ളവരിൽ നിന്നുള്ള ശ്രദ്ധ, ചെയ്തിരുന്ന ജോലിയുടെ പൂർത്തീകരണം എന്നിവ പ്രതീക്ഷിക്കുക.

മാർച്ച്് ഇരുപത്തി അഞ്ചാം തീയതി മുതൽ ഓഗസ്റ്റ് പതിമൂന്നു വരെ ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിലും, സഹോദരങ്ങൾ, ആശയ വിനിമയം, ഇലക്ട്രോനിക്‌സ്, ടെക്‌നോളജി, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയൽക്കാർ എന്നാ മൂന്നാം ഭാവത്തിലും സ്ലോ ഡൗൺ ചെയ്യും. ധനപരമായ വിഷയങ്ങളിൽ കൂടുതൽ സാധ്യതകൾ ഉണ്ടാകുന്നതിനോടൊപ്പം, മൂന്നാം ഭാവത്തിലെ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ട സമയം ആകുന്നു. ശരീരിരികാമായ അസ്വസ്ഥതകൾ ഉണ്ടാകാം. ഈ ട്രാൻസിറ്റ് അവസാനിക്കുമ്പോൾ അതും ഇല്ലാതാകുന്നതാണ്. കൂടുതൽ ആലോചനകൾ വേണ്ട പ്രോജക്ടുകൾ, യാത്രകളിൽ നേരിടുന്ന ചില്ലറ തടസങ്ങൾ എന്നിവയും പ്രതീക്ഷിക്കുക മൂന്നാം ഭാവത്തിലേയും രണ്ടാം ഭാവത്തിലേയും വിഷയങ്ങളെ കൂടുതൽ പരിശോധിക്കുവാൻ പറ്റിയ സമയം.

മാർച്ച് ഇരുപത്തി അഞ്ചാം തീയതി മുതൽ ഓഗസ്റ്റ് പതിമൂന്നു വരെ ശനി നിങ്ങളുടെ മൂന്നാം ഭാവത്തിൽ തന്നെ ശനി സ്ലോ ഡൗൺ ചെയ്തു നിൽക്കും. സഹോദരങ്ങൾ, ആശയ വിനിമയം, ഇലക്ട്രോനിക്‌സ്, ടെക്‌നോളജി, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയൽക്കാർ എന്നാ മൂന്നാം ഭാവത്തിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരുമെന്നുള്ള സൂചനകൾ പിന്നെയും ലഭിക്കുന്നു.

രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ദൂര ദേശ വാസം, ഒറ്റപ്പെടൽ, ആത്മീയത, പ്രാർത്ഥന, ധ്യാനം, ബെഡ് പ്ലെഷേഴ്‌സ്, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിൽ വ്യാഴം സെപ്റ്റംബർ പത്താം തീയതി വരെ ഉണ്ടാകും. ഈ ഭാവത്തിലെ വിഷയങ്ങളിൽ ഇപ്പോഴത്തെ അവസ്ഥ മുന്നോട്ട് നീങ്ങും പത്താം തീയതിക്ക് ശേഷം വ്യാഴം ഒന്നാം ഭാവത്തിലേക്ക് നീങ്ങും. നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര എന്നാ ഒന്നാം ഭാവത്തിലെ വിഷയങ്ങളിൽ കൂടുതൽ തീരുമാനങ്ങൾ, ആരോഗ്യം മെച്ചപ്പെടുത്താനുള്ള സാധ്യതകൾ, ജീവിതത്തെ കുറിച്ചുള്ള ലോങ്ങ് ടേം പ്ലാനുകൾ, വീക്ഷണ കോണിലുള്ള മാറ്റങ്ങൾ എന്നിവ പ്രതീക്ഷിക്കുക. അടുത്ത വർഷം കൂടുതൽ പ്രാധാന്യം 1,2,3 എന്നിവ ആയിരിക്കും.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)

മാർച്ച് ഒൻപതാം തീയതി നിങ്ങളുടെ അഞ്ചാം ഭാവത്തിൽ ന്യൂ മൂൺ എത്തും. പ്രേമം, കുട്ടികൾ, ഹോബികൾ, ക്രിയേറ്റിവിറ്റി, സ്വയം വെളിപ്പെടുത്തൽ, ഊഹ ക്കച്ചവടം എന്നാ അഞ്ചാം ഭാവത്തിൽ ഉല്ലാസത്തിന് വേണ്ടി ഉള്ള പദ്ധതികൾ, ക്രിയേറ്റീവ് ജോലികളിൽ ഉള്ള സമയം, കൂടുതൽ നെറ്റ് വർകിങ്, സുഹൃത്തുക്കളുടെ കൂടെ ഉള്ള സമയം, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയോട് കൂടി ഉള്ള ജോലികൾ എന്നിവയും ഉണ്ടാകാം.

മാർച്ച് ഇരുപത്തി മൂന്നാം തീയതി നിങ്ങളുടെ രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ദൂര ദേശ വാസം, ഒറ്റപ്പെടൽ, ആത്മീയത, പ്രാർത്ഥന, ധ്യാനം, ബെഡ് പ്ലെഷേഴ്‌സ്, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിലേക്ക് ഭാഗിക ചന്ദ്ര ഗ്രഹണം ഉണ്ടാകും. ഈ ഭാവം മാനസിക സമ്മർദ്ദങ്ങളെ സൂചിപ്പിക്കുന്നു. പ്രാർത്ഥന, ധ്യാനം എന്നിവയുടെ പ്രാധാന്യം, നിഗൂഡമായ വിഷയങ്ങളിൽ ഉള്ള താൽപര്യം, മനസിനെ ഭാരപ്പെടുത്തിക്കൊണ്ടിരുന്ന വിഷയങ്ങളുടെ ഹീലിങ്, സ്വപ്‌നങ്ങൾ നിറഞ്ഞ ഉറക്കം, എന്നിവ പ്രതീക്ഷിക്കുക.

ഏപ്രിൽ പതിനേഴാം തീയതി മുതൽ ജൂൺ ഇരുപത്തി ഒൻപത് വരെ ചൊവ്വ നിങ്ങളുടെ രണ്ടാം ഭാവത്തിലും ഒന്നാം ഭാവത്തിലും സ്ലോ ഡൗൺ ചെയ്യും. നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര എന്നാ ഒന്നാം ഭാവത്തിൽ നിങ്ങൾ ശക്തി പ്രകടനം നടത്തുന്നത് ആവശ്യമായ കാര്യങ്ങൾക്ക് വേണ്ടി തന്നെ ആണോ എന്ന് ഉറപ്പു വരുത്തെണ്ടാതാണ്. പുതിയ മാറ്റങ്ങൾക്കായി എക്‌സ്ട്ര മൈലുകൾ തന്നെ സഞ്ചരിക്കേണ്ടി വരാം. സ്ലോ ഡൗൺ അവസ്ഥ നിങ്ങളുടെ മനസ് മുഷിപ്പിച്ചെക്കാം എങ്കിലും ചൊവ്വ നേരെ നീങ്ങുന്ന അവസ്ഥയിൽ നിങ്ങളുടെ തീരുമാനങ്ങൾ നടപ്പിലാക്കാൻ പറ്റുന്ന അവ്വസ്ഥ ഉണ്ടായി വരും. രണ്ടാം ഭാവത്തിലും ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്നാ വിഷയങ്ങളിൽ അധികം ആലോചന വേണ്ടി വരും. അധിക ചെലവിനുള്ള സാഹചര്യങ്ങൾ മുൻകൂട്ടി കണ്ടു പ്രതിരോധിക്കുക ധന പരമായ കാര്യങ്ങൾ അൽപം കറക്ഷന് വിധേയമാകും. അവയെ ഉചിതമായ രീതിയിൽ നേരിടുക.
ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്നാ രണ്ടാം ഭാവത്തിൽ തന്നെ ശനി മാർച്ച് ഇരുപത്തി അഞ്ചാം തീയതി മുതൽ ഓഗസ്റ്റ് പതിമൂന്നു വരെ സ്ലോ ഡൗൺ ചെയ്യും. ഈ അവസ്ഥയും ധന കാര്യത്തെ അൽപ്പം തടസപ്പെടുത്താനുള്ള സാധ്യത കാണുന്നു.

സെപ്റ്റംബർ പത്താം തീയതി വരെ വ്യാഴം നിങ്ങളുടെ പതിനൊന്നാം ഭാവത്തിൽ നിൽക്കും. കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്ന പതിനൊന്നാം ഭാവത്തിൽ ഇപ്പോഴുള്ള നീക്കങ്ങൾ അത് വരെ തുടരും. പത്താം തീയതിക്ക് ശേഷം വ്യാഴം നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിൽ ഒരു വർഷം നിൽക്കും. രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ദൂര ദേശ വാസം, ഒറ്റപ്പെടൽ, ആത്മീയത, പ്രാർത്ഥന, ധ്യാനം, ബെഡ് പ്ലെഷേഴ്‌സ്, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിൽ നിമിത്തങ്ങൾ കൂടുതൽ ആത്മീയതയിലേക്ക് ആകർഷിക്കപ്പെടുന്ന സമയമാണ്, നിഗൂഡ വിഷയങ്ങളോടുള്ള താൽപര്യം, മനസികാമായ ഭാരങ്ങളെ പ്രാർത്ഥന, ധ്യാനം, എന്നിവ ഉപയോഗിച്ചുള്ള നേരിടൽ എന്നിവയും പ്രതീക്ഷിക്കുക.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)

കുടുംബം, വീട്, മാതാ പിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ എന്ന നാലാം ഭാവത്തിൽ മാർച്ച് ഒൻപതാം തീയതി ന്യൂ മൂൺ എത്തും. വീട് വിൽപന, വാങ്ങൽ അലങ്കരിക്കൽ, ബന്ധങ്ങളുടെ പ്രാധാന്യം, വൈകാരികമായ നിലപാടുകൾ എന്നിവ പ്രതീക്ഷിക്കുക. മാർച്ച് ഇരുപത്തിമൂന്നാം തീയതി നിങ്ങളുടെ പതിനൊന്നാം ഭാവത്തിൽ പൂർണ ചന്ദ്രൻ എത്തും. കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്ന പതിനൊന്നാം ഭാവത്തിൽ സുഹൃത്തുക്കളോട്ഉള്ള ബന്ധത്തിൽ കൂടുതൽ വൈകാരികത ഉണ്ടാകാം. ജീവ കാരുണ്യ പ്രവർത്തനങ്ങൾ, പുതിയഗ്രൂപ്പുകളിൽ ചെന്ന് ചേരൽ, സുഹൃദ് ബന്ധങ്ങളിൽ പുതിയ വഴിത്തിരിവുകൾ എന്നിവയും പ്രതീക്ഷിക്കുക.

ഏപ്രിൽ പതിനേഴാം തീയതി മുതൽ ജൂൺ ഇരുപത്തി ഒൻപത് വരെ ചൊവ്വ നിങ്ങളുടെ ഒന്നാം ഭാവത്തിലും പന്ത്രണ്ടാം ഭാവത്തിൽ സ്ലോ ഡൗൺ ചെയ്യും. നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര എന്നാ ഒന്നാം ഭാവത്തിലെ സ്ലോ ഡൗൺ നിങ്ങളുടെ ഒന്നാം ഭാവത്തിലെ ശക്തിപ്രകടനം അനാവശ്യ കാര്യങ്ങൾക്ക് വേണ്ടി ചെലവാക്കാൻ പ്രലോഭനമുണ്ടാകാം. പുതിയ ബന്ധങ്ങൾ നിങ്ങളിലേക്ക് വരാം, പക്ഷെ അവയിൽ തീരുമാനം എടുക്കുന്നത് ആലോചിച്ചു വേണം. രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ദൂര ദേശ വാസം, ഒറ്റപ്പെടൽ, ആത്മീയത, പ്രാർത്ഥന, ധ്യാനം, ബെഡ് പ്ലെഷേഴ്‌സ്, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിൽ ചൊവ്വ സ്ലോ ഡൗൺ ചെയ്യുമ്പോൾ ഭൂതകാലം നിങ്ങളെ സന്ദർശിക്കാനെത്തും. അവയെ ഹീൽ ചെയ്യേണ്ടസമയമായി. മാനസിക സമ്മർദ്ദങ്ങളെ ഡീൽ ചെയ്യാൻ മുൻ കൈ എടുക്കും.

നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര എന്നാ ഒന്നാം ഭാവത്തിൽ മാർച്ച് ഇരുപത്തി അഞ്ചാം തീയതി മുതൽ ഓഗസ്റ്റ് പതിമൂന്നു വരെ ശനി സ്ലോ ഡൗൺ തുടരും. ഒന്നാം ഭാവത്തിൽ സ്ലോ ഡൗൺ ചെയ്യുമ്പോൾ നിങ്ങൾ എത്ര കഠിന ഹൃദയരാണെങ്കിലും പ്രപഞ്ചം നിങ്ങളെ നാളത്തെ നന്മകൾക്കു വേണ്ടി ഉഴുതു മറിക്കും. ഈ ഘട്ടത്തിൽ നിങ്ങളുടെ നല്ലതായ നാളേക്ക് വേണ്ടി ഉള്ള ധാരാളം അറിവുകൾ ലഭിക്കുന്നതായിരിക്കും.

സെപ്റ്റംബർ പത്താം തീയതി വരെ വ്യാഴം നിങ്ങളുടെ പത്താം ഭാവത്തിൽ തുടരുമ്പോൾ നിങ്ങളുടെ ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്നാ പത്താം ഭാവത്തിൽ ഇപ്പോഴുള്ള അവസ്ഥ പുരോഗമിക്കുന്നതായിരിക്കും. വ്യാഴം പതിനൊന്നാം ഭാവത്തിലേക്ക് പത്താം തീയതിക്ക് ശേഷം നീങ്ങുമ്പോൾ കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്നാ പതിനൊന്നാം ഭാവത്തിലെ വിഷയങ്ങളിൽ കൂടുതൽ നേട്ടങ്ങൾ ഉണ്ടാകാം. പുതിയ ഗ്രൂപ്പുകളിൽ ചെന്ന് ചേരൽ, സുഹൃദ് ബന്ധങ്ങളിലെ മാറ്റം, സുഹൃത്തുക്കളിൽ നിന്നുള്ള സഹായം എന്നിവയും ഉണ്ടാകാം. അടുത്ത വർഷം നിങ്ങളുടെ കൂടുതൽ ശ്രദ്ധ 12, 1, 11 ഭാവങ്ങളിൽ ആയിരിക്കും.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)

സഹോദരങ്ങൾ, ആശയ വിനിമയം, ഇലക്ട്രോനിക്‌സ്, ടെക്‌നോളജി, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയൽക്കാർ എന്ന മൂന്നാം ഭാവത്തിൽ മാർച്ച് ഒൻപതാം തീയതി ന്യു മൂൺ എത്തും. കൂടുതൽ ആശയ വിനിമയം, കൂടുതൽ നെറ്റ് വർകിങ്, കൂടുതൽ കൊണ്ടാക്ടുകൾ, പഠനം, ചെറു യാത്രകൾ, ഇലക്ട്രോനിക്‌സ്, ടെക്‌നോളജി എന്നിവയോടുള്ള കൂടുതൽ ബന്ധം, സഹോദരങ്ങൾ, ബന്ധുക്കൾ എന്നിവരോടുള്ള ബന്ധത്തിന്റെ പ്രാധാന്യം എന്നിവ പ്രതീക്ഷിക്കുക.

മാർച്ച് ഇരുപത്തി മൂന്നാം തീയതി നിങ്ങളുടെ പത്താം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. നിങ്ങളുടെ ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്നാ പത്താം ഭാവത്തിലേക്ക് പുതിയ സൂചനകൾ ഉണ്ടാകാം. ജോലിയിൽ നിങ്ങളുടെ പ്രാധാന്യം, പല കാരണങ്ങളാൽ നിങ്ങളുടെ പ്രാധാന്യം വർധിക്കാം ജോലി, ജോലി സ്ഥലം എന്നിവയിലെ പുതിയ നീക്കങ്ങൾ, എന്നിവ പ്രതീക്ഷിക്കുക.

ഏപ്രിൽ പതിനേഴാം തീയതി മുതൽ ജൂൺ ഇരുപത്തി ഒൻപത് വരെ ചൊവ്വ നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിലും, പതിനൊന്നാം ഭാവത്തിലും സ്ലോ ഡൗൺ ചെയ്യും. രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ദൂര ദേശ വാസം, ഒറ്റപ്പെടൽ, ആത്മീയത, പ്രാർത്ഥന, ധ്യാനം, ബെഡ് പ്ലെഷേഴ്‌സ്, നിഗൂഡത എന്ന പന്ത്രണ്ടാം ഭാവത്തിലേക്ക് ചൊവ്വ സ്ലോ ഡൗൺ ചെയ്യുമ്പോൾ ഭൂതകാലം വ്യക്തികളാലും സംഭവങ്ങളാലും നിങ്ങളെ സന്ദർശിക്കാൻ എത്താം. അവയെ ഡീൽ ചെയ്യാനുള്ള സമയമായി. മനസിനെ ഭാരപ്പെടുത്തിയിരുന്ന വിഷയങ്ങളിൽ പുതിയ തീരുമാനങ്ങൾ എടുക്കും. നിഗൂഡമായ വിഷയങ്ങളിൽ കൂടുതൽ താൽപര്യം, കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്ന പതിനൊന്നാം ഭാവത്തിലെ സ്ലോ ഡൗൺ ഭാവിയെ കുറിച്ചുള്ള സ്വപ്നങ്ങളെ കൂടുതലറിയാൻ നിങ്ങളെ പ്രേരിപ്പിക്കും. അവയിലേക്ക് എത്ര ദൂരം ഉണ്ടെന്നു നിങ്ങൾ കൂടുതൽ തിരിച്ചറിയും. സുഹൃദ് ബന്ധങ്ങളിൽ കൂടുതൽ ശ്രാദ്ധം ശ്രദ്ധ, അവയിൽ നിങ്ങളുടെ നീക്കങ്ങൾ, എന്നിവ കൂടുതൽ പ്രാധാന്യംനേടും.

മാർച്ച് ഇരുപത്തി അഞ്ചാം തീയതി മുതൽ ഓഗസ്റ്റ് പതിമൂന്നു വരെ ശനി നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിൽ സ്ലോ ഡൗൺ ചെയ്യും. ഭൂതകാലം പിന്നേയും പ്രാധാന്യം നേടും. സെപ്റ്റംബർ പത്താം തീയതി വരെ നിങ്ങളുടെ ഒൻപതാം ഭാവത്തിൽ വ്യാഴം നിൽക്കും. ദൂര യാത്രകൾ, ഉയർന്ന പഠനം, ആത്മീയത, തത്വ ചിന്ത, വിദേശ ബന്ധം, എഴുത്ത്, പ്രസിദ്ധീകരണം എന്ന ഒൻപതാം ഭാവത്തിൽ ഇപ്പോൾ ഉള്ള നീക്കങ്ങൾ തുടർന്നും പ്രതീക്ഷിക്കുക. പത്താം തീയതിക്ക് ശേഷം വ്യാഴം പത്താം ഭാവത്തിലേക്ക് നീങ്ങുമ്പോൾ ജോലിയിലെ പുതിയ നീക്കങ്ങൾ പ്രതീക്ഷിക്കുക, ജോലിയെ കുറിച്ചുള്ള അധിക ചിന്ത അമിതമായ ശുഭാപ്തി വിശ്വാസം, സമൂഹത്തിലെ മെച്ചപ്പെട്ട നില, എന്നിവ പ്രതീക്ഷിക്കുക. അടുത്ത വർഷം നിങ്ങളുടെ ശ്രദ്ധ കൂടുതലും 10 ,11, 12 എന്നാ ഭാവങ്ങളിൽ ആയിരിക്കും.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)

ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്നാ രണ്ടാം ഭാവത്തിൽ മാർച്ച് ഒൻപതാം തീയതി ന്യൂ മൂൺ എത്തും. പുതിയ പ്രോജക്ടുകൾ, ധനത്തെ കുറിച്ചുള്ള കൂടുതൽ ആലോചന. സ്വന്തം മൂല്യ വർധനവിന് വേണ്ടി ഉള്ള ജോലികൾ എന്നിവ പ്രതീക്ഷിക്കുക അധിക ചിലവും ഉണ്ടാകാം. മാർച്ച് ഇരുപത്തി മൂന്നാം തീയതി നിങ്ങളുടെ ഒൻപതാം ഭാവത്തിൽ പൂർണ ചന്ദ്രൻ എത്തും. ദൂര യാത്രകൾ, ഉയർന്ന പഠനം, ആത്മീയത, തത്വ ചിന്ത, വിദേശ ബന്ധം, എഴുത്ത്, പ്രസിദ്ധീകരണം എന്ന ഒൻപതാം ഭാവത്തിൽ കൂടുതൽ സാധ്യതകൾ ഉണ്ടാകും. ആത്മീയതയുമായി കൂടുതൽ അടുപ്പം, വിദേശ സംസ്‌കാരവുമായുള്ള അടുപ്പം, എഴുത്ത്, പ്രസിദ്ധീകരണം എന്നിവയുടെ സാധ്യതകൾ, ദൂര യാത്രകൾ, നിയമവുമായുള്ള നേർക്കാഴ്ച എന്നിവ പ്രതീക്ഷിക്കുക.

ഏപ്രിൽ പതിനേഴാം തീയതി മുതൽ ജൂൺ ഇരുപത്തി ഒൻപതു വരെ ചൊവ്വ പതിനൊന്നു, പത്തു എന്നാ ഭാവങ്ങളിൽ സ്ലോ ഡൗൺ ചെയ്യും. കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്ന പതിനൊന്നാം ഭാവത്തിലെ സ്ലോ ഡൗൺ ഭാവിയെ കുറിച്ചുള്ള സ്വപ്നങ്ങളെ കൂടുതലറിയാൻ നിങ്ങളെ പ്രേരിപ്പിക്കും. അവയിലേക്ക് എത്ര ദൂരം ഉണ്ടെന്നു നിങ്ങൾ കൂടുതൽ തിരിച്ചറിയും. സുഹൃദ് ബന്ധങ്ങളിൽ കൂടുതൽ ശ്രദ്ധ, അവയിൽ നിങ്ങളുടെ നീക്കങ്ങൾ, എന്നിവ കൂടുതൽ പ്രാധാന്യം നേടും. നിങ്ങളുടെ ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്നാ പത്താം ഭാവത്തിൽ ജോലിയിൽ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ട അവസ്ഥ ഉണ്ടാകാം. ചെയ്തിരുന്നജോലികളെ കൂടുതൽ മെച്ചമായി ചെയ്യാൻ ശ്രമിക്കണം.

മാർച്ച് ഇരുപത്തി അഞ്ചാം തീയതി മുതൽ ഓഗസ്റ്റ് പതിമൂന്നു വരെ ശനി നിങ്ങളുടെ പതിനൊന്നാം ഭാവത്തിൽ സ്ലോ ഡൗൺ ചെയ്യുമ്പോൾ കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്ന വിഷയങ്ങൾ കൂടുതൽ ശ്രദ്ധ നേടും
സെപ്റ്റംബർ പത്തു വരെ നിങ്ങളുടെ എട്ടാം ഭാവത്തിൽ വ്യാഴം നിൽക്കും സെക്‌സ്, തകർച്ചകൾ, രൂപാന്തരം, ജോയിന്റ് സ്വത്തുക്കൾ, മറ്റുള്ളവരുടെ കഴിവുകൾ, നിക്ഷേപങ്ങൾ, ലോണുകൾ, ടാക്‌സ്, ഇൻഷുറൻസ് എന്നാ എട്ടാം ഭാവത്തിൽ നേരിടുന്ന വിഷയങ്ങൾ പത്താം തീയതി വരെ പ്രതീക്ഷിക്കുക. അതിനു ശേഷം വ്യാഴം ദൂര യാത്രകൾ, ഉയർന്ന പഠനം, ആത്മീയത, തത്വ ചിന്ത, വിദേശ ബന്ധം, എഴുത്ത്, പ്രസിദ്ധീകരണം എന്ന ഒൻപതാം ഭാവത്തിലേക്ക് നീങ്ങുമ്പോൾ ദൂര യാത്രകൾ, എഴുത്ത്, പ്രസിദ്ധീകരണം, പഠനം എന്ന വിഷയങ്ങൾ കൂടുതൽ പ്രാധാന്യം നേരിടും. അടുത്ത വർഷം നിങ്ങളുടെ കൂടുതൽ ശ്രദ്ധ 8, 9, 10, 11 എന്ന ഭാവങ്ങളിൽ ആയിരിക്കും.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)

നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര എന്നാ ഒന്നാം ഭാവത്തിൽ മാർച്ച് ഒൻപതാം തീയതി ന്യൂ മൂൺ എത്തും. സൗന്ദര്യം, ആരോഗ്യം മെച്ചപ്പെടുത്താം. കൂടുതൽ ആത്മ വിശ്വാസം, വീക്ഷണ കോണുകളിലെ മാറ്റാം, ജീവിതത്തിലെ പുതിയ ബന്ധങ്ങളുടെ സാന്നിധ്യം, മറ്റുള്ളാവരിൽ നിന്ന് ലഭിക്കുന്ന കൂടുതൽ ശ്രദ്ധ എന്നിവ പ്രതീക്ഷിക്കുക. മാർച്ച് ഇരുപത്തി മൂന്നാം തീയതി നിങ്ങളുടെ എട്ടാം ഭാവത്തിൽ പൂർണ ചന്ദ്രൻ എത്തും. മാനസികമായ പരിവർത്തനത്തിന് ആഗ്രഹിക്കും. ജീവിതത്തെ പുതിയ രീതിയിൽ തുടങ്ങുവാനുള്ള അവസരം, സെക്ഷ്വൽ ബന്ധങ്ങളിൽ എടുക്കുന്ന നിലപാടുകൾ ശ്രദ്ധേയമാകും. കടം കൊടുക്കുകയോ ലഭിക്കുകയോ ചെയ്യാം.

ഏപ്രിൽ പതിനേഴാം തീയതി മുതൽ ജൂൺ ഇരുപത്തി ഒൻപത് വരെ ചൊവ്വ നിങ്ങളുടെ ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്നാ പത്താം ഭാവത്തിലും, ദൂര യാത്രകൾ, ഉയർന്ന പഠനം, ആത്മീയത, തത്വ ചിന്ത, വിദേശ ബന്ധം, എഴുത്ത്, പ്രസിദ്ധീകരണം എന്നാ ഒൻപതാം ഭാവത്തിലും സ്ലോ ഡൗൺ ചെയ്യും. ജോലിയിൽ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ട അവസ്ഥ ഉണ്ടാകാം. ചെയ്തിരുന്ന ജോലികളെ കൂടുതൽ മെച്ചമായി ചെയ്യാൻ ശ്രമിക്കണം. അധികാരികൾ, മാതാ പിതാക്കൾ എന്നിവരുമായുള്ള ബന്ധം നിരീക്ഷികേണ്ട സാഹചര്യങ്ങൾ ഉണ്ടാകാം. ഒൻപതാം ഭാവത്തിൽ ദൂര യാത്രകൾ, ഉയർന്ന പഠനം, ആത്മീയത, തത്വ ചിന്ത, വിദേശ ബന്ധം, എഴുത്ത്, പ്രസിദ്ധീകരണം എന്നാ നിങ്ങളുടെ വിശ്വസങ്ങളെ കൂടുതൽ പ്രൊമോട്ട് ചെയ്യും. അവയെ ചോദ്യം ചെയ്യുവാൻ ആരെയും അനുവദിക്കുകയില്ല. ദൂര യാത്രകളിൽ ചെറിയ തർക്കങ്ങൾ പ്രതീക്ഷിക്കുക, പഠനം, എഴുത്ത്, പ്രസിദ്ധീകരണം എന്നാ മേഖലകളിലും കൂടുതൽ ശ്രദ്ധ കൊടുക്കേണ്ട അവസരങ്ങൾ ഉണ്ടാകാം.

മാർച്ച് ഇരുപത്തി അഞ്ചാം തീയതി മുതൽ ഓഗസ്റ്റ് പതിമൂന്നു വരെ ശനിപത്താം ഭാവത്തിൽ തന്നെ സ്ലോ ഡൗൺ ചെയ്യുമ്പോൾ നിങ്ങളുടെ ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്ന പത്താം ഭാവത്തിലേക്ക് കൂടുതൽ ശ്രദ്ധ വേണ്ടി വരും. സെപ്റ്റംബർ പത്താം തീയതി വരെ വ്യാഴം നിങ്ങളുടെ എഴാം ഭാവത്തിൽ ഉണ്ടാകും. വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കൊണ്ട്രക്ടുകൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്നാ വിഷയങ്ങളിൽ ഇപ്പോഴുള്ളത് പോലെ നീക്കങ്ങൾ പ്രതീക്ഷിക്കുക. പത്താം തീയതിക്ക് ശേഷം വ്യാഴം എട്ടാം ഭാവത്തിലേക്ക് നീങ്ങുമ്പോൾ സെക്‌സ്, തകർച്ചകൾ, രൂപാന്തരം, ജോയിന്റ് സ്വത്തുക്കൾ, മറ്റുള്ളവരുടെ കഴിവുകൾ, നിക്ഷേപങ്ങൾ, ലോണുകൾ, ടാക്‌സ്, ഇൻഷുറൻസ് എന്ന എട്ടാം ഭാവത്തിലെ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടി വരും. ഭൂതാകാലത്തെ പ്രശ്‌നങ്ങൾ മനസ്സിൽ ഉയർന്നു വരാം. നിഗൂഡ വിഷയങ്ങളിലെ താൽപര്യം, ജോയിന്റ് സ്വത്തുക്കൾ, നിഷേപങ്ങൾ എന്നിവയുടെ പ്രാധാന്യം എന്നിവ വർധിക്കാം. അടുത്ത വർഷം കൂടുതൽ പ്രാധാന്യം, 7, 8, 9,10 എന്നാ ഭാവങ്ങളിൽ ആയിരിക്കും.

 jayashreeforecast@gmail.com