നാം നമ്മുടെ ജീവിതത്തിന്റെ ഗതിയെ കുറിച്ച് അറിയുവാൻ ഒരു ജ്യോത്സ്യനെ സമീപിക്കുന്നു. അദ്ദേഹം സമയം എല്ലാം അറിഞ്ഞ ശേഷം നാം ഇപ്പോൾ നേരിടുന്ന അവസ്ഥയെ വളരെ ടെക്‌നിക്കൽ തലത്തിൽ വിശദീകരിക്കുവാൻ തുടങ്ങുന്നു. ഈ ടെക്ക്‌നിക്കൽ പദപ്രയോഗം നമുക്ക് മനസിലാകുന്നതുമില്ല. അങ്ങനെ നാം ദൃഷ്ടി മേല്‌പ്പോട്ടുയർത്തി നോക്കുകയും ചെയ്യുന്നു. ഇവയിലെ ഏറ്റവും പോപ്പുലർ ആയ ഒരു ടെക്ക്‌നിക്കൽ ടേം ആണ് ദൃഷ്ടി /ആസ്‌പെക്റ്റ്. വളരെ സിംപിൾ ആയി പറഞ്ഞാൽ ഒരു ഗ്രഹം വേറൊരു ഗ്രഹത്തെ നോക്കുന്ന ആ നോട്ടം, ആ നോട്ടത്തെ ആണ് ദൃഷ്ടി എന്ന് പറയുന്നത്. ഒരു ഗ്രഹം മറ്റൊരു ഗ്രഹത്തെ ആ ദൃഷ്ടിയിലൂടെ സ്വാധീനിക്കുന്നു. ആ സ്വാധീനം നമ്മെയും ഒരു പരിധി വരെ സ്വാധീനിക്കുന്നു. സൂര്യൻ, ചന്ദ്രൻ, ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി, രാഹു, കേതു എന്നിവയുടെ 'ദൃഷ്ടികളെ' കുറിച്ച് വിശദീകരിക്കുന്നു.

ഈ ഗ്രഹങ്ങൾ അവ നില്ക്കുന്ന ഭാവത്തെ ആദ്യം ദൃഷ്ടി ചെയ്യുന്നു. അത് കൂടാതെ അവ നില്ക്കുന്നതിൽ നിന്ന് എഴാമതായി ഉള്ള ഭാവം, ആ ഭാവത്തിൽ നില്ക്കുന്ന ഗ്രഹത്തെ നോക്കുന്നു അല്ലെങ്കിൽ ദൃഷ്ടി ചെയ്യുന്നു. നിങ്ങളുടെ ബർത്ത് ചാർട്ടിൽ ഒന്നാം ഭാവത്തിൽ ഏതെങ്കിലും ഗ്രഹങ്ങൾ ഉണ്ടെങ്കിൽ ആ ഗ്രഹം നേരെ എഴാമതായി നില്ക്കുന്ന ഭാവത്തെയും അവയിൽ ഏതെങ്കിലും ഗ്രഹങ്ങളുണ്ടെങ്കിൽ അവയും സ്വാധീനിക്കുന്നു. ഒരു ഗ്രഹത്തിന്റെ ഏഴാം ഭാവം എന്നത് 180 ഡിഗ്രി അകലെ ആകുന്നു. 1-7, 2-8, 3-9, 4-10, 5-11, 6-12, 7-1, 8-2, 9-3, 10-4, 11-5, 12-6 എന്ന രീതിയിൽ ആണ് ഏഴാമത്തെ ദൃഷ്ടിയെ കണക്ക് കൂട്ടുന്നത്. എല്ലാ ഗ്രഹങ്ങളും അവയിൽ നിന്ന് 180 ഡിഗ്രീ അകലെ നില്ക്കുന്ന ഗ്രഹം, ഭാവം എന്നിവയെ ദൃഷ്ടി ചെയ്യും. ഒന്നാം ഭാവത്തിൽ നിന്ന് 180 ഡിഗ്രീ അകലെ ആണ് ഏഴാം ഭാവം. രണ്ടാം ഭാവത്തിൽ നിന്ന് 180 ഡിഗ്രീ അകലെ നില്ക്കുന്നത് എട്ടാം ഭാവം, മൂന്നാം ഭാവത്തിൽ നിന്ന് 180 ഡിഗ്രീ അകലെ നില്ക്കുന്നത് ഒമ്പതാം ഭാവം എന്നിങ്ങനെ കണക്ക് കൂട്ടുക ഇത് വളരെ സിംപിൾ ആണല്ലോ.

സൂര്യൻ, ചന്ദ്രൻ, ബുധൻ, ശുക്രൻ എന്നിവയ്ക്ക് ഒരു ദൃഷ്ടിയെ ഉള്ളു. അവ അവയിൽ നിന്ന് ഏഴാം ഭാവത്തെ മാത്രമേ ദൃഷ്ടി ചെയ്യുകയുള്ളൂ. എന്നാൽ ചൊവ്വ, വ്യാഴം, ശനി, രാഹു, കേതു എന്നിവയ്ക്ക് ഏഴാം ഭാവം കൂടാതെ രണ്ടു ദൃഷ്ടികൾ കൂടെ ഉണ്ട്. ചൊവ്വ അദ്ദേഹം നില്ക്കു ന്ന ഭാവത്തിൽ നിന്ന് ഏഴാം ഭാവത്തെ സ്വാധീനിക്കുന്നത് കൂടാതെ അദ്ദേഹംഏതു ഭാവത്തിൽ നില്ക്കു ന്നോ ആ ഭാവത്തിൽ നിന്ന് 4, 8 എന്നീ ഭാവങ്ങളെ കൂടി സ്വാധീനിക്കും. ഉദാഹരണം അദ്ദേഹം രണ്ടാം ഭാവത്തിൽ നില്ക്കു ന്നു എങ്കിൽ 5, 7 എന്നീ ഭാവങ്ങളെ കൂടി സ്വാധീനിക്കും. അപ്പോൾ ചൊവ്വ മൂന്നു ഭാവങ്ങളെ സ്വാധീനിക്കും . അതായത്അദ്ദേഹം നില്ക്കു ന്ന ഭാവത്തിൽ നിന്ന് 4,7, 8 എന്നീ ഭാവങ്ങളെ സ്വാധീനിക്കുന്നു എന്ന് പറയുന്നു. അദ്ദേഹം നില്ക്കു ന്ന ഭാവത്തിൽ നിന്ന് 4 ആം ഭാവം 90ഡിഗ്രി അകലെയും,8 അം ഭാവം 210ഡിഗ്രി അകലെയും ആണ് സ്ഥിതി ചെയ്യുക.

വ്യാഴംഅദ്ദേഹം നില്ക്കു ന്ന ഭാവവും ആ ഭാവത്തിൽ നിന്ന് എഴാം ഭാവം കൂടാതെഅഞ്ചാമത്തെയും ഒന്പതമാതെയും ഭാവത്തെ സ്വാധീനിക്കുന്നു. ശനി അദ്ദേഹം നില്ക്കു ന്ന ഭാവവും ആ ഭാവത്തിൽ ഏഴാം ഭാവം കൂടാതെ മൂന്ന് , പത്തു എന്നാ ഭാവങ്ങളെയും, രാഹു/കേതുഅവ നില്ക്കു ന്ന ഭാവവും ആ ഭാവത്തിൽ എഴാം ഭാവം കൂടാതെ അഞ്ചു , ഒന്പനതഎന്നാ ഭാവങ്ങളെയും ദൃഷ്ടി ചെയ്യും.

ഇനി ഈ ഗ്രഹങ്ങളുടെ ഒപ്പം അവ നില്ക്കുന്ന ഭാവത്തിൽ ഏതെങ്കിലും ഗ്രഹം, അല്ലെങ്കിൽ ഗ്രഹങ്ങൾ ഒപ്പം നില്ക്കുന്നു എങ്കിൽ അവയും ദൃഷ്ടി എന്ന് പറയുന്നു. രണ്ടു ഗ്രഹങ്ങൾ ഒന്നിച്ചു നില്ക്കുമ്പോൾ ആ ദൃഷ്ടിയെ നാം 'യുതി' / കൺജങ്ക്ഷൻ (ഒത്തു ചേരൽ)/ യോഗം എന്ന് വിളിക്കുന്നു. ഈ അവസ്ഥ പല തരം യോഗങ്ങളെ രൂപപ്പെടുത്തുന്നു. ഉദാഹരണം ചന്ദ്രൻ ചൊവ്വ എന്നിവ ഒത്തു നിന്നാൽ ചന്ദ്ര മംഗള യോഗം, സൂര്യനും വ്യാഴവും ഒന്നിച്ചു നിന്നാൽ സൂര്യ ഗുരു യോഗം, സൂര്യനും ബുധനും കേന്ദ്ര ഭാവത്തിലോ ത്രികോണ ഭാവത്തിലോ , പതിനൊന്നാം ഭാവത്തിലോ ഒന്നിച്ചു നിന്നാൽ ഉണ്ടാകുന്ന ഗണിതവിദ്യാജന യോഗം, ബുധനുംശുക്രനും ഒന്നിച്ചു നിന്നലുണ്ടാകുന്ന ബുദ്ധ ശുക്ര യോഗ, പാരിജാത യോഗം, മൂന്നിൽ കൂടുതൽ ഗ്രഹങ്ങൾ ഒരേ ഭാവത്തിൽ ഒന്നിച്ചു നിന്നാൽ ഉണ്ടാകുന്ന സന്യാസ് യോഗ, സൂര്യനും ചന്ദ്രനും ഒന്നിച്ചു നിന്നലുണ്ടാകുന്ന അമാവാസ്യ യോഗ, രാഹു/കേതു ചന്ദ്രൻ എന്നിവ ഒന്നിച്ചു നിന്നാലുണ്ടാകുന്നഗ്രഹണ യോഗ, ചന്ദ്രനും ശനിയും ഒന്നിച്ചു നിന്നാലുണ്ടാകുന്ന വിഷ യോഗ, പുനരഫൂ യോഗ, ഇടതും വലതും ഉള്ള ഭാവങ്ങളിൽ ഗ്രഹങ്ങളില്ലാതെ ചന്ദ്രൻ ഒറ്റയ്ക്ക് നില്ക്കുന്ന അവസ്ഥയിൽ ഉണ്ടാകുന്ന കേം ദ്രും യോഗ എന്നിവ ചിലത് മാത്രമാണ്. ഈ വിധ യോഗങ്ങൾ വളരെ ശക്തിയേറിയതും ആണ്. അശുഭ യോഗങ്ങൾ സത്യത്തിൽ നമ്മുടെ വെല്ലുവിളികളെ മാത്രമാണ് സൂചിപ്പിക്കുന്നത്. അതും നമുക്ക് മറികടക്കാവുന്ന വെല്ലുവിളികൾ. അതിലപ്പുറം അശുഭ യോഗങ്ങൾക്ക് യാതൊരുപ്രാധാന്യവും കൊടുക്കേണ്ടതില്ല. Where there is a will , there is a way.

വെസ്റ്റേൺ അസ്‌ട്രോളജിയിൽ ഈദൃഷ്ടികളെ ചില പേരുകൾ നല്കിയ വിളിക്കുന്നു. രണ്ടു ഗ്രഹങ്ങൾ ഒന്നിച്ചു നില്ക്കുന്നതിനെ ഇവർ കൺജങ്ക്ഷൻ എന്ന് തന്നെ വിളിക്കും. ഈ വിധം ഉണ്ടാകുന്ന ദൃഷ്ടിയെ ശുഭം ആയി പൊതുവേ കാണുന്നു. പക്ഷേ സൂര്യനൊപ്പം അടുത്ത ഡിഗ്രികളിൽ ഏതു ഗ്രഹം നിന്നാലും അവയെ ബലഹീനമായി (കംബസ്റ്റ്) കണക്കാക്കുന്നു. വേദിക് അസ്‌ട്രോളജിയിൽ കംബസ്റ്റ് അവസ്ഥയെ മൗഡ്യം/അസ്ഥ എന്ന് വിളിക്കുന്നു. ഗ്രഹങ്ങൾ 180 ഡിഗ്രി അകലെ നില്ക്കുന്ന അവസ്ഥയെ 'ഒപ്പോസിഷൻ' എന്ന് വിളിക്കുന്നു. ഇത് അത്ര ശുഭകരമായി വെസ്റ്റേൺ അസ്‌ട്രോളജിയിൽ കണക്ക് കൂട്ടുന്നില്ല. കാരണം 180° അകലെ നില്ക്കുന്ന ഗ്രഹങ്ങൾ എതിരെ നില്ക്കുന്ന ഭാവങ്ങൾ /ഗ്രഹങ്ങൾ എന്നിവയെ അവയിലേക്ക് സ്വാധീനിക്കുന്നു. ഈ സ്വാധീനം ബന്ധങ്ങളിൽ സംഘർഷം ഉണ്ടാക്കുന്നതായി സങ്കല്പിക്കപ്പെട്ടിരിക്കുന്നു. എങ്കിലും ആ ബന്ധം, അല്ലെങ്കിൽ ആയ ഭാവങ്ങൾ സൂചിപ്പിക്കുന്ന വിഷയങ്ങൾ വിവിധ പരീക്ഷണങ്ങളിൽ കൂടി കടന്നു പോകേണ്ടി വരുമെന്ന് സാരം.

ഗ്രഹങ്ങൾ 90° അകലെ നില്ക്കുന്നതാണ് മൂന്നാമത് തരം ദൃഷ്ടി ആയി കാണുന്നത്. ഈ ദ്രിഷ്ടിയെ 'സ്‌ക്വയർ' എന്ന് വിളിക്കുന്നു. ഇത് അശുഭകരമായ ദൃഷ്ടിയായി കരുതപ്പെടുന്നു. 120° അകലത്തിൽ ഗ്രഹങ്ങൾ നിൽക്കുന്ന ഈ ദൃഷ്ടിയെ ട്രയാൻ എന്ന് വിളിക്കുന്നു. ഈ ദൃഷ്ടിയെ വളരെ ശുഭകരമായി കണക്കാക്കുന്നു. 60° വ്യത്യാസത്തിൽ ഗ്രഹങ്ങൾ നില്ക്കുന്നതാണ് വേറൊരു ദൃഷ്ടി. ഈ ദൃഷ്ടിയെ 'സെക്‌സ്ടയ്ൽ' എന്ന് പറയുന്നു. ഈ ദൃഷ്ടിയെ വളരെ ശുഭകരമായി കാണുന്നു. ഇവ കൂടാതെ നമുക്ക് വിചിത്രമായി തോന്നുന്ന ഗ്രാൻസ്‌ക്വയർ, ടി – സ്‌ക്വയർ, യോട് എന്നീ ദൃഷ്ടികളും ഉണ്ട്. ഇവയെ എല്ലാം ടോളമെയിക് (Ptolemaic) ദൃഷ്ടികൾ എന്ന് പറയുന്നു. ഈ ദൃഷ്ടികൾ ഉപയോഗിച്ച് ബർത്ത്ത ചാർട്ട് വായിക്കാൻ അല്പം പ്രയാസം ആണെങ്കിലും പ്രശ്‌ന അസ്‌ട്രോളജിയിൽ ഇവ വേദിക് ജ്യോതിഷത്തെക്കാൾ വെസ്റ്റേൺ രീതി വളരെ എളുപ്പവും, ഫലപ്രദവുമാണ് എന്ന് നിസ്സംശയം പറയാം.
ഇതാണ് ദൃഷ്ടികളുടെ സിംപിൾ ആയ സാരം. ജാതകഫലം കണക്ക് കൂട്ടുമ്പോൾ ഒരു ഗ്രഹം മറ്റു ഗ്രഹത്തെ എത്ര മാത്രം സ്വാധീനിക്കുന്നു എന്നറിയണമെങ്കിൽ ഓരോ ഗ്രഹവും എത്ര ഡിഗ്രിയിൽ സ്ഥിതി ചെയ്യുന്നു എന്നതിനെ കുറിച്ച കൃത്യമായ കണക്ക് കൂട്ടലുകൾ ആവശ്യമാണ്. ഒരുപക്ഷെ ഇവ എല്ലാം ഒരു ശക്തിയെ മറ്റൊരു ശക്തി സ്വാധീനിക്കുന്ന രീതിയായിരിക്കണം സൂചിപ്പിക്കുന്നത്. പ്രപഞ്ചം അങ്ങനെ നിഗൂഡമായ രീതിയിൽ നാമെല്ലവരുടെയും ജീവിതത്തെ ഒരു പരിധി വരെ സ്വാധീനിക്കുകയും ചെയ്യുന്നു എന്ന സത്യവും നാം മനസിലാക്കുന്നു.

2016-ലെ വർഷ ഫലത്തിനായി ക്ലിക്ക് ചെയ്യുക

ജനുവരി രണ്ടാം വാരം നിങ്ങൾക്ക് എങ്ങനെ?

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)

 ബുധനും, വ്യാഴവും സ്ലോ ഡൗൺ മോദിൽ തുടരുന്ന ഈ ആഴ്ച നിങ്ങളുടെ ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ എന്ന പത്താം ഭാവവും, ആരോഗ്യം, ജോലി സ്ഥലം, ദിവസേന ഉള്ള ജീവിതം സഹപ്രവർത്തകർ, ശത്രുക്കൾ, ബാധ്യതകൾ, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവവും പ്രാധാന്യം നേടും. അധികാരികൾ, മാതാപിതാക്കൾ എന്നിവരുമായുള്ള സംസാരം നേർ വഴിക്ക് തന്നെയാണ് എന്ന് ഉറപ്പ് വരുത്തുക. ബുധൻ ആശയ വിനിമയങ്ങളെ സൂചിപ്പിക്കുന്ന ഗ്രഹമാകയാൽ, അദ്ധേഹത്തിന്റെ സ്ലോ ഡൗൺ മോഡ് സാധാരണ ഗതിയിൽ ആശയ വിനിമയങ്ങളെ ബാധിക്കാറുണ്ട്. ജോലി സ്ഥലത്ത് നടത്തുന്ന ആശയ വിനിമയങ്ങൾ, സഹപ്രവർത്തകരോടുള്ള സംസാരം, ആശയവിനിമയ മേഖലയിൽ നടത്തുന്ന ജോലികളിൽ ഉള്ള കൂടുതൽ ശ്രദ്ധ എന്നിവ വേണ്ടതാണ്. ആശയ വിനിമയ ഉപകരണങ്ങൾ, യാത്രക്കുള്ള ഉപാധികൾ എന്നിവയുടെ പ്രവർത്തനവും ശ്രദ്ധിക്കേണ്ടി വന്നേക്കാം. പാർട്ണർഷിപ് ജോലികളിൽ ഏർപ്പെടുന്നവർ അവരുടെ ബിസിനസ് പങ്കാളിയുടെ സന്ദേശങ്ങൾ ശരിയായ രീതിയിൽ മനസിലാക്കുന്നു എന്ന് ഉറപ്പ് വരുത്തുക. നിങ്ങളുടെലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ അധിക ദൂരം സഞ്ചരിക്കേണ്ടി വന്നേക്കാം. ആരോഗ്യം, ജോലി സ്ഥലം, ദിവസേന ഉള്ള ജീവിതം സഹപ്രവർത്തകർ, ശത്രുക്കൾ, ബാധ്യതകൾ, വളർത്തു മൃഗങ്ങൾ എന്നീ വിഷയങ്ങളിൽ നിങ്ങളിൽ പലരും പുതിയ ജോലിക്കായി ആഗ്രഹിക്കുന്നു. പക്ഷെ ഈ അവസരം പുതിയ ജോലിയെ കുറിച്ച് റിസേർച്ച് ചെയ്യുകയോ, പുതിയ ജോലിക്ക് വേണ്ടി നിങ്ങളെ തന്നെ ഒരുക്കുകയോ ചെയ്യേണ്ട സമയമാണ്. പഴയ ജോലി സ്ഥലത്ത് നിന്നുള്ള എന്തെങ്കിലും വിവരം ലഭിക്കുകയോ ആവാം. ആരോഗ്യതിനെകുറിച്ചുള്ള ആകാംഷ, ഡോക്ടറെ സമീപിക്കൽ, സഹപ്രവർത്തകരോടുള്ള ബന്ധം എന്നിവയെ കുറിച്ചുള്ള കൂടുതൽ ചിന്തകൾ പ്രതീക്ഷിക്കുക, ഈ അവസരം ജീവിതത്തിന്റെ ഗതിയെ കുറിച്ച് ആധ്യാത്മികമായ വീക്ഷണ കോണിൽ ചിന്തിക്കാനുള്ള പ്രവണത കൂടുതൽ ഉണ്ടാകാം. ഭൂതാകാലംവ്യക്തികൾ കൊണ്ടും സംഭവങ്ങൾ കൊണ്ടും നിങ്ങളെ റീവിസിറ്റ് ചെയ്യും എന്ന് കരുതാം.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ബുധനും വ്യാഴവും സ്ലോ ഡൗൺ മോദിൽ അല്പകാലം നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കും. ബുധന്റെ സ്ലോ ഡൗൺ മോഡ് നിങ്ങളെ ഒൻപതാം ഭാവത്തെയും വ്യാഴം അഞ്ചാം ഭാവത്തെയും സ്വാധീനിക്കും. ദൂര യാത്രകൾ, ഉയർന്ന പഠനം, ആത്മീയത, തത്വചിന്ത. വിദേശ ബന്ധം, എഴുത്ത്, പ്രസിദ്ധീകരണം എന്നീ വിഷയങ്ങളിൽ കൂടുതൽ പ്രതിഫലനം ഉണ്ടാകാം. ദൂര യാത്രകൾക്കുള്ള സാധ്യതകൾ, ഈ യാത്രകളിലെ ചെറിയ തടസങ്ങളെ മുൻകൂട്ടി കണ്ടു പ്ലാൻ ചെയ്യുക. വിദേശ ബന്ധം, വിദേശ സംസ്‌കാരവുമായുള്ള അടുപ്പവും പ്രതീക്ഷിക്കാം. വിദേശത്ത നിന്നുള്ള വാർത്തകൾ ലഭിക്കാം, വിദേശത്ത് നിന്നുള്ള ബിസിനസ് അവസരങ്ങളും ഉണ്ടാകാം, പഠനം, പഠിപ്പിക്കൽ എന്നുള്ള കാര്യങ്ങൾക്കുള്ള സാധ്യതയും ഉണ്ട്. നിയമവുമായുള്ള നേർക്കാഴ്ച ഉണ്ടാകാം, പ്രസിദ്ധീകരണം, എഴുത്ത് എന്നീ മേഖലയിൽ ജോലി ചെയ്യുന്നവർ അവരുടെ ജോലിയിന്മേൽ നല്ല ശ്രദ്ധ കൊടുക്കേണ്ട സമയമാണ്, ബുധൻ സര്വി ആശയ വിനിമയങ്ങൾ, ആശയ വിനിമയങ്ങള്ക്കുരള്ള ഉപാധികൾ എന്ന്‌നിവയെ ഭരിക്കുന്നു. ഇദ്ദേഹത്തിന്റെ സ്ലോ ഡൗൺ സമയം മേൽപ്പറഞ്ഞ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധിക്കേണ്ട സമയമാണ്. പ്രേമം, കുട്ടികൾ, ഹോബികൾ, ക്രിയേറ്റിവിറ്റി, സ്വയം വെളിപ്പെടുത്തൽ, ഊഹക്കച്ചവടം എന്ന അഞ്ചാം ഭാവത്തില് വ്യാഴത്തിന്റെ സ്ലോ ഡൗൺ മെയ്‌ വരെ ഉണ്ടാകും. ഈ സമയം, കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ കൂടുതൽ ശ്രദ്ധിക്കേണ്ട സമയമാണ്. ഈ വിഷയങ്ങളിൽ നേരത്തെ ശ്രദ്ധ വച്ചിരുന്നവർ അവർ ശ്രദ്ധിച്ചിരുന്ന വിഷയങ്ങൾ റീ വർക്ക് നടത്തേണ്ടതാണ്. ഊഹക്കച്ചവടം, നെറ്റ് വർക്കിങ്, സ്വന്തം ബിസിനസ് സംരംഭങ്ങൾ, സെല്ഫ് പ്രൊമോഷൻ എന്നിവയ്ക്കും അവസരം ലഭിക്കാം. എങ്കിലും ഈ അവസരങ്ങളിൽ റീ വർക്ക് ഉണ്ടാകാനുള്ള സാഹചര്യം ഉണ്ടാകാം എന്ന സത്യം മുൻകൂട്ടി കണ്ടു നീക്കങ്ങൾ നടത്തുക. ഭൂതകാലത് നിങ്ങൾ ഉപേക്ഷിച്ചു കളഞ്ഞ അവസരങ്ങൾ രണ്ടാമതും നിങ്ങളെ തേടി എത്തുന്ന അനുഭവവും ഉണ്ടാകാം.

ജമിനി (മെയ് 21 - ജൂൺ 20)

നിങ്ങളുടെ നാഥൻ ആയ ബുധൻ കഴിഞ്ഞ ആഴ്ച തുടങ്ങി വച്ച സ്ലോ ഡൗൺ മോഡ് തുടരുന്നു. എട്ടാം ഭാവത്തെ വിഷയങ്ങളായ സെക്‌സ്, തകർച്ചകൾ, രൂപാന്തരം, ജോയിന്റ് സ്വത്തുക്കൾ, മറ്റുള്ളവരുടെ കഴിവുകൾ, നിക്ഷേപങ്ങൾ, ലോണുകൾ, ടാക്‌സ്, ഇൻഷുറൻസ് എന്നീ വിഷയങ്ങളിൽ കൂടുതൽ പ്രാധാന്യം കൊടുക്കേണ്ട സമയമാണ്. ബുധൻ ആശയ വിനിമയങ്ങൾ, ആശയ വിനിമയ ഉപാധികൾ എന്നിവയുടെ നാഥൻ ആകയാൽ ധനം, പാർട്ണർഷിപ്, സെക്ഷ്വൽ ബന്ധങ്ങൾ, നിക്ഷേപങ്ങൾ, മറ്റുള്ളവരുടെ ധനം എന്നിവയിൽ കൂടുതൽ സംവിധാനത്തോടെ തീരുമാനങ്ങൾ എടുക്കേണ്ട സമയം ആണ്. ഈ അവസരം മൂഡ് സ്വിങ് അനുഭവപ്പെടുന്നത് അധികമാകം. ഈ വികാര പ്രകടനം നിങ്ങൾ എടുക്കുന്ന തീരുമാനത്തെ ബാധിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. എട്ടാം ഭാവം വളരെ നിഗൂഡം ആയതും കഷ്ടത ഏറിയതും ആയ വിഷയങ്ങളുടെ ഭാവം ആകയാൽ, ഈ ഭാവത്തിൽ നിങ്ങൾ തെറ്റായ തീരുമാനങ്ങൾ ഈ അവസരം എടുക്കാൻ സാധ്യത കൂടുതാലാണ്. ബിസ്‌നാസ് ബന്ധങ്ങളിൽ നിങ്ങളുടെ പങ്കാളിയെ പൂര്ണളമായി മനസിലാക്കുന്നില്ല എന്നാ അവസ്ഥ ഉണ്ടാകാം. എന്തെങ്കിലും കോണ്ട്രാക്ടുകളിൽ ചേരാൻ തയ്യാറായി നില്ക്കുന്നവർ വിദഗ്ദ അഭിപ്രായം എടുക്കേണ്ടതാണ്. ടാക്‌സ്, ഇൻഷുറൻസ്, ധന പരമായ മറ്റു നീക്കങ്ങൾ ഈ ഭാവത്തിൽ ഉൾപ്പെടുന്നതിനാൽ ഈ വിഷയങ്ങളിൽ നിങ്ങൾ തള്ളിക്കളഞ്ഞതോ, മറന്നു പോയതോ ആയ വിഷയങ്ങൾ പ്രാധാന്യം നേടുന്നത് കാണാൻ കഴിയും. ഭൂതകാലത്ത് നിങ്ങളുടെ ജീവിതതിന്റെയോ, ജോലിയുടെയോ ഭാഗം ആയിരുന്നവർ റീ കണക്റ്റ് ചെയ്യാൻ നിങ്ങളെ സമീപിചെക്കാം.കുടുംബം, വീട്, മാതാ പിതാക്കൾ, പൂര്വി്കർ, പൂര്വിെക സ്വത്തുക്കള് എന്ന നാലാം ഭാവത്തിൽ വ്യാഴവും സ്ലോ ഡൗൺ ചെയ്തു നിൽക്കുന്നു. ഈ അവസ്ഥ മെയ് വരെ ഉണ്ടാകും. കുടുംബം, വീട്, മാതാ പിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ എന്ന നാലാം ഭാവം വളരെ മാറ്റങ്ങൾക്കും, ആലോചനകൾക്കും വിധേയമാകും. വീട് മാറ്റം, വീട് വില്പന, അല്പം കൂടെ മെച്ചപ്പെട്ട സ്ഥലത്തേക്കുള്ള താമസം മാറാനുള്ള ആലോചന എന്നിവ ഉണ്ടാകാം. വിദേശത്ത് നിന്ന് സ്വന്തം നാട്ടിലേക്ക് താമസം മാറ്റാനുള്ള സാധ്യതയും പ്രതീക്ഷിക്കുക. ബന്ധുക്കളായ സ്ത്രീകളെ സഹായിക്കാൻ ഉള്ള അവസരം.

കാൻസർ (ജൂൺ 21 - ജൂലൈ 22)

ആശയ വിനിമയങ്ങളുടെ നാഥാൻ ആയ ബുധൻ തന്റെ സ്ലോ ഡൗൺ മോദിൽ നിങ്ങളുടെ എഴാം ഭാവത്തെ സ്വാധീനിക്കുന്നു. വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകൾ, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കൾ എന്നീ വിഷയങ്ങൾ തിരുത്തലിനും, പഠനത്തിനും വിധേയമാകും. ഈ ഭാവത്തിലെ വിഷയങ്ങളിൽ നിങ്ങൾ നടത്തുന്ന ആശയ വിനിമയങ്ങൾ ശരി ആണോ എന്ന് ഉറപ്പു വരുത്തുക. പങ്കാളിയുമായുള്ള ആശയ വിനിമയം, ബിസ്സിനസ്പാർട്ണർമാരുമായുള്ള ചർച്ചകൾ, നിങ്ങൾ ഏർപ്പെടാൻ ആഗ്രഹിക്കുന്ന ബിസിനസ് ഡീലുകൾ എന്നിവയിലെ ഓരോ വസ്തുതയും രണ്ടാമതോ മൂന്നാമതോ വായിച്ചു നോക്കി ഉറപ്പ് വരുത്തുന്നതിൽ മടി കാണിക്കരുത്. ഈ അവസരം മിഥ്യ ആണെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ ചില ബിസിനസ് ഡീൽ നടന്നേക്കാം. അവയിലെ ലൂപ് ഹോളുകൾ മനസിലാക്കാൻ വിദഗ്ദ അഭിപ്രായം നേടാൻ ഒരു കാരണവശാലും മടിക്കരുത്. ജീവിതപങ്കാളിയുമായുള്ള ബന്ധത്തിൽ നിങ്ങൾ നടത്തുന്ന ആശയ വിനിമയങ്ങൾ നിങ്ങൾ തമ്മിലുള്ള ബന്ധത്തെ വേറൊരു ദിശയിലേക്ക് കൊണ്ട് പോകാതെ ശ്രദ്ധിക്കുക. ലീഗൽ പ്രശ്‌നങ്ങളുടെ മേലും ഒരു ശ്രദ്ധ ആവശ്യമാണ്. ഈ അവസരം കൂടുതൽ ക്ഷമ, സഹിഷ്ണുത എന്നിവ പാലിക്കേണ്ടതാണ്. സഹോദരങ്ങൾ, ആശയ വിനിമയം, ഇലക്ട്രോണിക്‌സ്, ടെക്‌നോളജി. ചെറുയാത്രകൾ, ചെറു കോഴ്‌സുകൾ, അയൽക്കാർ എന്ന മൂന്നാം ഭാവത്തിൽ വ്യാഴം മെയ് വരെ സ്ലോ ഡൗൺ ചെയ്തു നില്ക്കും. ഈ ഭാവം നമ്മുടെ ബുദ്ധി, ശൗര്യം എന്നിവയെ സൂചിപ്പിക്കുകയും ചെയ്യുന്നു. ഈ സ്ലോ ഡൗൺ നടക്കുന്ന അവസരം മൂന്നാം ഭാവത്തിലെ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമായി വരും. ആശയ വിനിമയങ്ങളിൽ കൃത്യത ഉണ്ടോ എന്ന് പരിശോധിക്കുക തന്നെ വേണം. ബന്ധുക്കൾ, സഹോദരങ്ങൾ എന്നിവരുമായി നടത്തുന്ന ചർച്ചകളിൽ നിങ്ങൾ പ്രായോഗികത കൈവെടിയുന്നോ എന്നുള്ള ആലോചനയും ഉണ്ടാകാം. എഴുത്ത്, ടെക്‌നോളജി, മീഡിയ എന്നീ മേഖലകളിൽ നടത്തുന്ന പ്രവർത്തനങ്ങളിൽ പൂർണത കൈവരിക്കാൻ എക്‌സ്ട്ര മൈലുകൾ സഞ്ചരിക്കേണ്ടാതായി വരാം.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)

ആശയ വിനിമയങ്ങളുടെ നാഥൻ ആയ ബുധൻ തന്റെ സ്ലോ ഡൗൺ നയവുമായി ആറാം ഭാവത്തിലെ വിഷയങ്ങളായ ആരോഗ്യം, ജോലി സ്ഥലം, ദിവസേന ഉള്ള ജീവിതം, സഹ പ്രവർത്തകർ, ശത്രുക്കൾ, ബാധ്യതകൾ, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ ജോലി സ്ഥലം, ആരോഗ്യം എന്നിവയെ കൂടുതൽ വെളിപ്പെടുത്തുന്നു. ബാധ്യതകൾ, കടങ്ങൾ എന്നിവയെ കുറിച്ചുള്ള കൂടുതൽ വെളിപാടുകൾ ഉണ്ടാവാൻ തക്കവണ്ണം സംഭവങ്ങൾ ഉണ്ടാകാം. ദിവസേന ഉള്ള ജീവിതം കൂടുതൽ മെച്ചപ്പെടുത്താൻ വഴികൾ അന്വേഷിക്കും. ജോലി സ്ഥലത്തെ ബന്ധങ്ങൾ നേരെയാക്കാനുള്ള ശ്രമം പ്രതീക്ഷിക്കുക. ആശയവിനിമയം, ടെക്‌നോളജി, ഇലക്ട്രോണിക്‌സ് എന്നീ മേഖലയിൽ ജോലി ചെയ്യുന്നവർ അവരുടെ ജോലിയിൽ അധിക ശ്രദ്ധ കൊടുക്കേണ്ട സമയം ആകുന്നു. ബുധൻ സ്ലോ ഡൗൺ ചെയ്യുന്ന സമയം, ആശയ വിനിമയങ്ങൾ നാം വിചാരിക്കുന്ന രീതിയിൽ സഫലം ആകണം എന്നില്ല. ചെയ്യുന്ന ജോലിയിലെ കൃത്യത, നാം മറ്റുള്ളവർക്ക് മൗനമായി കൊടുക്കുന്ന സന്ദേശങ്ങൾ, നമ്മുടെ ശരീരഭാഷ എന്നിവ എല്ലാം ശരി ആണോ എന്ന് ആലോചിക്കേണ്ട സമയം ആണ്. ആരോഗ്യകാര്യത്തിൽ പുതിയ തീരുമാനങ്ങൾ എടുക്കും എങ്കിലും അവ നടപ്പിലാക്കാൻ അല്പം വൈകിപ്പിക്കുന്നതിൽ തെറ്റില്ല. എങ്കിലും നടപ്പിലാക്കാൻ ആഗ്രഹിക്കുന്നവർ വിദഗ്ദ അഭിപ്രായം തീർച്ചയായും എടുക്കേണ്ടതാണ്. പുതിയ ആഹാരക്രമം, മരുന്നുകൾ എന്നിവയെ കുറിച്ച് ആലോചിക്കുന്നു എങ്കിൽ അവയുടെ വരും വരായ്കകളെ കുറിച്ച് കൂടുതൽ റിസേർച്ച് ചെയ്യേണ്ട സമയമാണ്. ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിൽ വ്യാഴം മെയ് വരെ സ്ലോ ഡൗൺ ചെയ്തു നില്ക്കും. അധിക ചെലവ് അനുഭവപ്പെടുന്നു എങ്കിൽ അത്ഭുതപ്പെടാനില്ല. നിങ്ങളുടെ സമയം, കഴിവുകൾ എന്നിവ വ്യർത്ഥമായ രീതിയിൽ ചെലവാക്കാൻ പ്രലോഭനം ഉണ്ടാകാം. എന്ത് വിഷയത്തിൽ നാം കൂടുതൽ ശ്രദ്ധിക്കുന്നോ അവയുടെ പ്രാധാന്യത്തെ കുറിച്ച് റിസേർച്ച്് ചെയ്യുക. നമ്മുടെ മൂല്യത്തെ ശരിയായ രീതിയിൽ വിലയിരുത്താനുള്ള പ്രവണത കുറവാകുന്ന സമയം ആകുന്നു. ശരീര സംരക്ഷണം, ചുറ്റുപാടുകളിൽ നാം സൂക്ഷിക്കുന്ന വൃത്തി എന്നിവയും ചോദ്യം ചെയ്യപ്പെടാം. പൊതുവേ അലസമായ നീക്കങ്ങൾ നടത്താനുള്ള പ്രവണത, ആ പ്രവണത കൊണ്ട് വരുന്ന കോൺഫ്‌ലി ക്ടുകൾ എന്നിവ പ്രതീക്ഷിക്കുകയും, പ്രതിരോധിക്കുകയും ചെയ്യുക.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)

ആശയ വിനിമയങ്ങൾ സൂചിപ്പിക്കുന്ന ഗ്രഹമായ ബുധൻ സ്ലോ ഡൗൺ മോദിൽ നിങ്ങളുടെ അഞ്ചാം ഭാവത്തെ സ്വാധീനിക്കുന്നു. പ്രേമം, കുട്ടികൾ, ഹോബികൾ, ക്രിയേറ്റിവിറ്റി, സ്വയം വെളിപ്പെടുത്തൽ, ഊഹക്കച്ചവടം എന്ന അഞ്ചാം ഭാവത്തിൽ പുതിയ പ്രേമ ബന്ധത്തിനുള്ള അവസരം, കുട്ടികളോടുള്ള സംസാരം, യൂത്ത് ഗ്രൂപുകളിൽ നിങ്ങൾ നടത്തുന്ന പ്രവർത്തികൾ, സെൽഫ് പ്രൊമോഷൻ പ്രവർത്തികൾ, സ്വന്തം സംരഭങ്ങൾ തുടങ്ങാനുള്ള ആഗ്രഹം, സാധ്യതകൾ, ഊഹക്കച്ചവടം എന്നിവയ്ക്കുള്ള തീരുമാനങ്ങൾ എടുക്കേണ്ടി വരുന്ന അവസരങ്ങൾ ഉണ്ടാകാം. ഈ തീരുമാനങ്ങൾ എല്ലാം തന്നെ വിശദമായ ആലോചനക്ക് വിധേയമാക്കേണ്ടതാണ്. കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവരോടുള്ള ഇടപെടലുകൾ അല്പം ആശങ്കയ്ക്ക് ഇടം നല്കാം. കുട്ടികളെ നേരായ രീതിയിൽ മനസിലാക്കുകയും പ്രോത്സാഹനം നല്കുകയും ചെയ്യുന്നു എന്ന് ഉറപ്പു വരുത്തുക. നിങ്ങളുടെ ബിസിനസ് സംരംഭങ്ങളിൽ ഇൻവെസ്റ്റ് ചെയ്യാൻ തയ്യാറായി വ്യക്തികൾ എത്തിയേക്കാം. അങ്ങനെ ഉള്ള അവസരങ്ങളിൽ നിയമവശങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് റിസേർച്ച് നടത്തുക തന്നെ വേണ്ടതാണ്. ബിസിനസ് വിപുലീകരിക്കാനുള്ള ആഗ്രഹം ഉണ്ടാകാം, അവസരവും എത്താം പക്ഷെ അല്പം സാവധാനം തീരുമാനം എടുക്കുകയാവും നല്ലത്. പുതിയ പ്രേമ ബന്ധങ്ങൾ, അല്ലെങ്കിൽ നിലവിൽ ഉള്ള ബന്ധങ്ങൾ ഇഴഞ്ഞു നീങ്ങുകയാണോ എന്ന ആലോചന നിങ്ങളെ അക്ഷമാരാക്കാം. അവ എല്ലാം ഈ ട്രാന്‌സിട്റ്റ് കഴിയുന്നത് വരെ നേർ ഗതിയിൽ ആകുന്നതാവും. അത് വരെ ക്ഷമ പാലിക്കുക ആയിരിക്കും നല്ലത്.

നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര എന്ന ഒന്നാം ഭാവത്തിൽ മെയ്‌ വരെ വ്യാഴം സ്ലോ ഡൗൺ നീക്കം നടത്തും. ഭൂതകാലം നിങ്ങളെ സന്ദർശിക്കാനായി വ്യക്തികളെയും സംഭവങ്ങളെയും ഒരുക്കി വച്ചിരിക്കുന്നു. ശുഭ പ്രതീക്ഷകളിൽ കുറവ് വന്നോ എന്ന ചിന്ത ഉണ്ടാകുമെങ്കിലും ഈ അവസരം സെൽഫ് ഡിസ്പ്ലിൻ നടത്താനുള്ളതാണ് എന്ന് മനസിലാക്കി നീങ്ങുക. ഈ അവസരം നിങ്ങളിൽ കൂടുതൽ മനസികാമായ പരിവർത്തനങ്ങൾ ദൃശ്യമാകും. മറ്റുള്ളവരോടുള്ള സംസാരത്തിൽ കാർക്കശ്യം, അക്ഷമ എന്നിവ കൂടുതലായി അനുഭവപ്പെട്ടാം. ഈ അവസരം നിങ്ങളെ താന്നെ കൂടുതാൽ നിരീക്ഷിക്കുകയും, നിങ്ങളിൽ മറഞ്ഞു കിടന്ന പ്രത്യേകതകൾ വെളിപ്പെടുകയും ചെയ്യും. ലുക്‌സ് മെച്ചപ്പെടുത്തുക, പുതിയ ഡയറ്റ്, വ്യായാമ ക്രമങ്ങൾ പരീക്ഷിക്കാൻ തോന്നാം, ഇവ എല്ലാം തന്നെ അല്പം അതിര് വിട്ടു പരീക്ഷിക്കുകയും ചെയ്‌തേക്കാം.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)

ആശയ വിനിമയങ്ങളെ സൂചിപ്പിക്കുന്ന ഗ്രഹം ബുധൻ തന്റെ സ്ലോ ഡൗൺ മോദിൽ നിങ്ങളുടെ നാലാം ഭാവത്തെ സ്വാധീനിക്കുന്നു. കുടുംബം, വീട്, മാതാപിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ എന്നീ വിഷയങ്ങളിൽ പുതിയ തീരുമാനങ്ങൾ അവസ്ഥകൾ എന്നിവ ഉണ്ടാകാം. വീട് വില്പന, വാങ്ങൽ, വൃത്തിയാക്കൽ, അലങ്കരിക്കൽ, വീട് മാറ്റം, എന്നിവയെ കുറിച്ച് നിങ്ങൾ ചിന്തിക്കാൻ അവസരം ഉണ്ടാകും. കുടുംബംഗങ്ങൾ, ബന്ധുക്കൾ എന്നിവരുമായുള്ള സംവാദം ശരിയായ ദിശയിൽ ആണെന്ന് ഉറപ്പു വരുത്തുക. വീടിനുള്ളിൽ റീ പെയറിങ് നടത്തേണ്ട അവസ്ഥകൾ ഉണ്ടാവാം. വളരെ നാളുകളായി കാണാതിരുന്ന ബന്ധുക്കളെ കാണാൻ ഉള്ള അവസരം ഉണ്ടാകാം. ബാല്യകാലത്തെ കുറിച്ചുള്ള ഓർമ്മകൾ, അവയെ കുറിച്ചുള്ള സംശയ നിവാരണം, അവയിൽ ബന്ധുക്കളുടെ ഇടപെടൽ എന്നിവയും പ്രതീക്ഷിക്കുക വ്യാഴം സ്ലോ ഡൗൺ മോദിൽ നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തെ സ്വാധീനിക്കുന്നു. രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ദൂര ദേശ വാസം, ഒറ്റപ്പെടൽ, ആത്മീയത, പ്രാർത്ഥന, ധ്യാനം, ബ്ലെഡ് പ്രഷേഴ്‌സ്, നിഗൂഡത എന്നീ വിഷയങ്ങളിൽ ദീർഘ നാളായി മനസിനെ അലട്ടിക്കൊണ്ടിരുന്ന വിഷയങ്ങളിൽ പ്രശ്‌ന പരിഹാരം നടത്താം. ഉറക്കം തടസപ്പെടാം, ഉൾവിളികൾ, ദർശനങ്ങൾ എന്നിവയും യഥേഷ്ടം ഈ അവസരം ഉണ്ടാകുന്നതാണ്. നിഗൂഡവിഷയങ്ങളുടെ സഹായത്താൽ ജീവിതത്തെ അടുത്തറിയാൻ ശ്രമിക്കാം. നിങ്ങൾ ശ്രദ്ധിക്കാതെ പോയ കഴിവുകളെ കുറിച്ചുള്ള വീണ്ടു വിചാരം ഉണ്ടാവുകയും, ആ കഴിവുകളെ പരമാവധി പ്രയോജനപ്പെടുത്താനുള്ള ശ്രമം നടത്തുകയും ചെയ്‌തേക്കാം. പ്രാർത്ഥന, ധ്യാനം എന്നിവയുടെ കൂടുതൽ പ്രാധാന്യം സ്വന്തം ജീവിതത്തിൽ മനസിലാക്കുന്ന സമയവും കൂടിയായിരിക്കും ഇത്. ഈ ഭാവം നഷ്ടങ്ങളുടെത് കൂടി ആകയാൽ അധിക ചെലവ് പ്രതീക്ഷിക്കുക.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)

ആശയ വിനിമയങ്ങളുടെ നാഥൻ ആയ ബുധൻ നിങ്ങളുടെ മൂന്നാം ഭാവത്തിൽ സ്ലോ ഡൗൺ ചെയ്യുന്നു. സഹോദരങ്ങൾ, ആശയ വിനിമയം, ഇലക്ട്രോണിക്‌സ്, ടെക്‌നോളജി, ചെറു യാത്രകൾ, ചെറുകോഴ്‌സുകൾ, അയൽക്കാർ എന്ന മൂന്നാം ഭാവത്തിൽ എല്ലാ തരത്തിലും ഉള്ള ആശയ വിനിമയങ്ങൾ ശ്രദ്ധിക്കേണ്ട സാഹചര്യമാണ്. പുതിയ നെറ്റ് വർകിങ് അവസരം, പുതിയ എഴുത്ത് പ്രോജക്ടുകൾ, ആശയ വിനിമയ ശേഷി ഉപയോഗിച്ചുള്ള ജോലികൾ, അത് വഴി ലഭിക്കുന്ന കോണ്ട്രാക്ടുകൾ, സഹോദരങ്ങളുമായുള്ള സംവാദം ചെറുയാത്രകൾ, ചെറു കോഴ്‌സുകൾ എന്നിവയ്ക്കുള്ള അവസരം ഉണ്ടാകാം. എങ്കിലും നിങ്ങളുടെ തയ്യാറെടുപ്പുകളെ നന്നായി നിരീക്ഷിക്കുക. യാത്രകളിൽ തടസം നേരിടാനുള്ള സാധ്യത ഈ അവസരം കൂടുതൽ ആണ്. ടെക്‌നോളജി, ഉപകരണങ്ങൾ റീ പെയറിങ് ചെയ്യേണ്ടി വന്നേക്കാം. അയല്ക്കാരുമായി ഇടയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഈ ഭാവത്തിലെ വിഷയങ്ങളിൽ ഉറച്ച തീരുമാനം എടുക്കുന്നതിനു മുൻപ് ഒരു വിദഗ്ദ അഭിപ്രായം തേടുന്നത നന്നായിരിക്കും. കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്ന പതിനൊന്നാം ഭാവത്തിൽ വ്യാഴവും സ്ലോ ഡൗൺ ചെയ്യുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾ, സുഹൃദ് ബന്ധങ്ങളെ വിലയിരുന്ന രീതിയിൽ ഉള്ള നീക്കങ്ങൾ, നിങ്ങളുടെ സുഹൃദ് വലയത്തിൽ പെട്ടവരുടെ തനിനിറം മനസിലാക്കൽ, സുഹൃത്തുകളുടെ കൂടെ ഉള്ള ജോലികൾ, കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ ഉള്ള പ്രവർത്തനങ്ങൾ എന്നിവയും ഉണ്ടാകാം.

2016-ലെ വർഷ ഫലത്തിനായി ക്ലിക്ക് ചെയ്യുക.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)

ആശയ വിനിമയങ്ങളുടെ നാഥൻ ആയ ബുധൻ സ്ലോ ഡൗൺ മോദിൽ നിങ്ങളുടെ രണ്ടാം ഭാവത്തെ സ്വാധീനിക്കുന്നു. ധനം, വസ്തുവകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിൽ ധനം, ഫിനാൻഷ്യൽ പ്രോജക്ടുകൾ എന്നിവ കൂടുതൽ പ്രാധാന്യം നേടും. പുതിയ ഫിനാൻഷ്യൽ പ്രോജക്ടിന് വേണ്ട അവസരങ്ങൾ ഒരുങ്ങി വന്നേക്കാം. അവയെ കുറിച്ച് ആഴത്തിലുള്ള പഠനം നടത്തുക. പുതിയ ജോലി, പ്രോജക്ടുകൾ എന്നിവയെ കുറിച്ചുള്ള ചർച്ചകൾ ശ്രമകരമായി തോന്നുകയും ചെയ്‌തേക്കാം. പുതിയ ധനാഗമന മാർഗങ്ങൾ അവയിലേക്ക് നയിക്കുന്ന ചർച്ചകൾ എന്നിവ പ്രതീക്ഷിക്കുകയും, അവയെ കുറിച്ച് പഠിക്കുകയും ചെയ്യുക. നിങ്ങളുടെ ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ എന്ന പത്താം ഭാവത്തിലും വ്യാഴം സ്ലോ ഡൗൺ ചെയ്തു നില്ക്കുകയാണെന്ന് ഓർക്കുക. ജോലിയിൽ ഉണ്ടാകാൻ സാധ്യത ഉള്ള ചില സംശയങ്ങൾ, ചെയ്ത ജോലിയെ കുറിച്ചുള്ള ബോധ്യപ്പെടുത്തലുകൾ, അവയിലെ നാം ശ്രദ്ധിക്കാതെ തള്ളിക്കളഞ്ഞ വസ്തുതകളുടെ പ്രാധാന്യം നേടൽ, പുതിയ ജോലിയെ കുറിച്ചുള്ള ചിന്ത, ആ ജോലിയെക്കുറിച്ചുള്ള റിസേർച്ച്, അധികാരികളെ കുറിച്ചുള്ള സംശയം, അവരുടെ നിലപാടുകളെ കുറിച്ചുള്ള ആശങ്ക എന്നിവയും പ്രതീക്ഷിക്കുക. പുതിയ നീക്കങ്ങൾ നടത്തുവാൻ ആഗ്രഹിക്കുന്നവർ എല്ലാ സാധ്യതകളെയും കുറിച്ച് ആഴത്തിൽ പഠിക്കുക. അങ്ങനെ അല്ലാതെ നീക്കങ്ങൾ ഭാവിയിൽ പ്രശ്‌നങ്ങൾ സൃഷ്ടിച്ചേക്കാം.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)

നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര എന്ന ഒന്നാം ഭാവത്തിൽ ആശയ വിനിമയങ്ങളുടെ നാഥൻ ആയ ബുധൻ സ്ലോ ഡൗൺ ചെയ്തു നില്ക്കുന്നു. നിങ്ങളുടെ അവസ്ഥ മറ്റുള്ളവർ മനസിലാക്കുന്നുവോ എന്ന സംശയം വർധിക്കാം. അതെ പോലെ സ്വന്തം ആശയങ്ങൾ പറഞ്ഞു ഫലിപ്പിക്കാൻ അല്പം കഷ്ടതനേരിട്ടേക്കാം. ശാരീരികമായ അസ്വസ്ഥതകളും ഈ അവസരം സാധാരണ ആയിരിക്കുകയും. ഈ ട്രാൻസിസ്റ്റ് അവസാനിക്കുമ്പോൾ അവ ഇല്ലാതാകുകയും ചെയ്യുന്നതാണ്. ജോലി, ജീവിതം എന്നിവയിൽ പുതിയ തീരുമാനങ്ങൾ എടുക്കുവാൻ ആഗ്രഹിക്കുന്നവർ രണ്ടാമത് ആലോചന ഇല്ലാതെ തീരുമാനങ്ങൾ നടപ്പിലാക്കുവാൻ പാടുള്ളതല്ല. വ്യക്തികൾ, സംഭാവങ്ങൾ എന്നിവ കൊണ്ട് ഭൂതകാലം നിങ്ങളെ സന്ദർശിക്കാൻ എത്തും. ദൂര യാത്രകൾ, ഉയർന്ന പഠനം, ആത്മീയത, തത്വ ചിന്ത, വിദേശ ബന്ധം, എഴുത്ത്, പ്രസിദ്ധീകരണം എന്ന ഒൻപതാം ഭാവത്തിൽ വ്യാഴവും സ്ലോ ഡൗൺ മോദിൽ ആണ്. ഈ അവസ്ഥ മെയ് വരെ തുടരും. ജോലിയിൽ പ്രയോജനകരമായ സ്‌കിൽസ് പഠിക്കാൻ ശ്രമിക്കും. പഠനം, പഠിപ്പിക്കൽ, ദൂര യാത്രകൾ, വിദേശത്ത നിന്നുള്ള വാർത്തകൾ എന്നിവയിൽ ഒരു പുനർവിചിന്തനം നടക്കാം. ജീവിതത്തെ വിശാലമായ കാഴ്ചപ്പാടോടെ കാണുവാൻ തയ്യാറാകും. ആത്മീയത, വിശ്വാസം, തത്വചിന്ത എന്നിവയെ കുറിച്ചുള്ള കൂടുതൽ ചിന്തകളിൽ അല്പകാലം കഴിച്ചു കൂട്ടും.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)

ആശയ വിനിമയങ്ങളുടെ നാഥൻ ആയ ബുധൻ നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തെ സ്ലോ ഡൗൺ മോദിൽ സ്വാധീനിക്കുന്നു. രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചുവച്ച കഴിവുകൾ, ദൂരദേശവാസം, ഒറ്റപ്പെടൽ, ആത്മീയത, പ്രാർത്ഥന, ധ്യാനം, ബ്ലെഡ് പ്രഷേഴ്‌സ്, നിഗൂഡത എന്ന പന്ത്രണ്ടാം ഭാവം നാം ഹൃദയത്തിൽ സൂക്ഷിച്ചിരിക്കുന്ന നിഗൂഡമായ ഭാവങ്ങളുടെ സ്ഥാനം ആകുന്നു. നഷ്ടങ്ങൾ, വേദനകൾ, ഭയം എന്നിവയെ സൂചിപ്പിക്കുന്ന ഓർമ്മകൾ മനസിലേക്ക് വന്നേക്കാം. ഭൂത കാലത്തിന്റെ ശേഷിപ്പുകൾ മനസ്സിൽ നിന്നും മായ്ച്ചുകളയാൻ തക്ക വണ്ണം തീരുമാനങ്ങൾ എടുക്കും. വ്യക്തികൾ, സംഭവങ്ങൾ എന്നിവ ജീവിതത്തിൽ ആവർത്തിക്കുകയാണോ എന്ന തോന്നൽ ഉണ്ടാകാം. ഈ അവസ്ഥയിൽ ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ പങ്കെടുക്കും. ഏകാന്തനായി തീരുവാനുള്ള ആഗ്രഹം, ഉൾവിളികൾ നിറഞ്ഞ സ്വപ്‌നങ്ങൾ, പ്രാർത്ഥന, ആത്മീയത, ധ്യാനം, നിഗൂഡ വിഷയങ്ങളോടുള്ള താല്പര്യം എന്നിവയും പ്രതീക്ഷിക്കുക. മനസ് ക്ലീൻ അപ് ചെയ്യാനുള്ള ഇടവേള ആയി ഈ അവസരത്തെ കാണേണ്ടതാണ്. സെക്‌സ്, തകർച്ചകൾ, രൂപാന്തരം, ജോയിന്റ് സ്വത്തുക്കൾ, മറ്റുള്ളവരുടെ കഴിവുകൾ, നിക്ഷേപങ്ങൾ, ലോണുകൾ, ടാക്‌സ്, ഇൻഷുറൻസ് എന്ന എട്ടാം ഭാവത്തിൽ മെയ് വരെ വ്യാഴം സ്ലോ ഡൗൺ ചെയ്യും. ഈ ഭാവവും പന്ത്രണ്ടാം ഭാവത്തെ പോലെ തന്നെ മാനസിക വ്യാപാരങ്ങളുടെ ഭാവമാകുന്നു.നിയമപരവും അല്ലാത്തതുമായ ബന്ധങ്ങളിൽ നിങ്ങളുടെ നിലപാടുകളെ നിങ്ങൾ തന്നെ ചോദ്യം ചെയ്‌തേക്കാം. പാർട്ണർഷിപ്പുകൾ, ജോയിന്റ് സ്വത്തുക്കൾ എന്നിവയിൽ പുതിയ തീരുമാനങ്ങൾ എടുക്കുവാൻ നിർബന്ധിതൻ ആയേക്കാം. മനസികാമായ പരിവർത്തനങ്ങൾ, അതോടൊപ്പം ശരീരിരികമായ പുതുക്കം എന്നിവയും പ്രതീക്ഷിക്കുക. ടാക്‌സ്, ഇൻഷുറൻസ് എന്നിവയെ കുറിച്ചുള്ള തീരുമാനങ്ങൾ എടുക്കുവാനും ശ്രമം നടത്തും.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)

ആശയ വിനിമയങ്ങളുടെ നാഥൻ ആയ ബുധൻ നിങ്ങളുടെ പതിനൊന്നാം ഭാവത്തിൽ സ്ലോ ഡൗൺ മോദിൽ നീങ്ങുന്നു. കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്നീ വിഷയങ്ങളിൽ സുഹൃത്തുക്കളുമായി ഉള്ള ആശയ വിനിമയത്തിൽ നല്ല ശ്രദ്ധ വേണ്ടി വരും. നിങ്ങൾ പറയുന്നത് തന്നെ ആണോ പ്രവർത്തിക്കുന്നത് എന്ന സംശയം അവർക്കുണ്ടാകാൻ ഉള്ള സാധ്യത കണക്കിലെടുക്കണം. പഴയ സുഹൃത്തുക്കൾ നിങ്ങളെ തേടി എത്താനുള്ള സമയവും ഇത് തന്നെ ആകുന്നു. സോഷ്യൽ മീഡിയയിൽ മനസില്ലാമനസോടെ ഉള്ള നിൽപ്, സുഹൃത്തുക്കളോടുള്ള വിരസമായ മനോഭാവം, കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ സോഷ്യലൈസ് ചെയ്തു എന്ന ആലോചന, മറ്റു സുഹൃത്തുക്കളെ കുറിച്ച ബഹുമാനമില്ലാതെ ആലോചിക്കാനുള്ള പ്രവണത, ഭൂതകാലത് ഉപേക്ഷിച്ചു പോയ സ്വപ്‌നം, ലക്ഷ്യം, അഭിലാഷം എന്നിവയെ കുറിച്ചുള്ള വീണ്ടു വിചാരം, അവയെ കുറിച്ചുള്ള റിസേർച് എന്നിവയും പ്രതീക്ഷിക്കുക. വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകൾ, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തിൽ ഭൂതകാലത് നിങ്ങളുടെ ജീവിതം/ജോലി എന്നിവയുടെ ഭാഗമായിരുന്ന വ്യക്തികൾ നിങ്ങളെ തേടി വന്നേക്കാം. ഭൂതകാലത്തിന്റെ ശേഷിപ്പുകൾ നിങ്ങളെ ഒരു റീ പെയറിങ് ഇഫക്ടിലെക്ക് നയിച്ചേക്കാം. ബന്ധങ്ങളിലെ തിരിച്ചറിവുകൾ, ഉൾവിളികൾ, ബിസിനസ്/ജീവിത ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള ആലോചനകൾ, അവസരങ്ങൾ, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കളോടുള്ള നയം വ്യക്തമാക്കൽ, അവരെ പരമാവധി മാറ്റി നിരത്തൽ എന്നിവയും പ്രതീക്ഷിക്കുക. ഈ അവസ്ഥ മൊത്തമായും ബന്ധങ്ങളിൽ റീപെയറിങ് ജോലി നടത്താൻ അനുകൂല സമയം ആണെന്ന് കണ്ടു മുന്നോട്ടു നീങ്ങുക.

2016-ലെ വർഷ ഫലത്തിനായി ക്ലിക്ക് ചെയ്യുക.

jayashreeforecast@gmail.com