- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാശി അനുസരിച്ച് ഫലം നോക്കുന്നവർക്ക് വേണ്ടി നക്ഷത്രങ്ങളെ കുറിച്ചുള്ള വിശദീകരണവും നിങ്ങളുടെ ഈ ആഴ്ച ഫലവുമായി ജയശ്രീ
രാശി അനുസരിച്ച് ഫലം നോക്കുന്നവർക്ക് വേണ്ടി നക്ഷത്രങ്ങളെ കുറിച്ച് എഴുതുന്നു. ഓരോ നക്ഷത്രവും നാലായി ഭാഗിക്കപ്പെട്ടിരിക്കുന്നു. ഈ ഭാഗങ്ങളെ പഥങ്ങൾ എന്ന് വിളിക്കുന്നു. എല്ലാ നക്ഷത്രങ്ങളുടെ ആദ്യ പഥവും നാലാം പഥവും ഏതാണ്ട് വേറെ രാശികളിൽ ആയിരിക്കും. ഉദാഹരണം ഉദാഹരണം, മകയിരം നക്ഷത്രം തുടങ്ങുന്നത് (ടോറസ്) ഇടവതിന്റെ അവസാന ഡിഗ്രികളിലും അവസാ
രാശി അനുസരിച്ച് ഫലം നോക്കുന്നവർക്ക് വേണ്ടി നക്ഷത്രങ്ങളെ കുറിച്ച് എഴുതുന്നു. ഓരോ നക്ഷത്രവും നാലായി ഭാഗിക്കപ്പെട്ടിരിക്കുന്നു. ഈ ഭാഗങ്ങളെ പഥങ്ങൾ എന്ന് വിളിക്കുന്നു. എല്ലാ നക്ഷത്രങ്ങളുടെ ആദ്യ പഥവും നാലാം പഥവും ഏതാണ്ട് വേറെ രാശികളിൽ ആയിരിക്കും. ഉദാഹരണം ഉദാഹരണം, മകയിരം നക്ഷത്രം തുടങ്ങുന്നത് (ടോറസ്) ഇടവതിന്റെ അവസാന ഡിഗ്രികളിലും അവസാനിക്കുന്നത് മിഥുനം ( ജമിനായ് ) രാശിയുടെ ആദ്യ ഡിഗ്രികളിലും ആകുന്നു. നിങ്ങളുടെ നക്ഷത്രത്തിന്റെ പഥം ഏതാണെന്ന് നോക്കുക. അവ ഏതു രാശിയിൽ സ്ഥിതി ചെയ്യുന്നു എന്നറിയുക. അതായിരിക്കും നിങ്ങളുടെ രാശി.
എരീസ്/മേടം : അശ്വതി, ഭരണി, കാർത്തിക ( 1 പഥം )
ടോറസ്/ഇടവം : കാർത്തിക (2,3, പഥം) രോഹിണി , മകയിരം (1, 2, പഥം )
ജമിനായ്/മിഥുനം : മകയിരം (3, 4 പഥം) തിരുവാതിര , പുണർതം (1,2,3 പഥം)
കാൻസർ/കർക്കടകം: പുണർതം (4 പഥം ) പൂയം , ആയില്യം
ലിയോ /ചിങ്ങം: മകം, പൂരം, ഉത്രം (1 പഥം )
വിർഗോ/ കന്നി : ഉത്രം (2,3, 4 പഥം ) അത്തം, ചിത്തിര (1,2 പഥം )
ലിബ്ര/ തുലാം : ചിത്തിര (3,4 പഥം) ചോതി, വിശാഖ (1,2,3 പഥം )
സ്‌കോർപിയോ/വൃശ്ചികം: വിശാഖ (4 പഥം) അനിഴം, തൃക്കേട്ട
സാജിറ്റേറിയസ് /ധനു : മൂലം, പൂരാടം, ഉത്രാടം ( 1 പഥം )
കാപ്രിക്കോൺ/മകരം : ഉത്രാടം (2,3, 4 പഥം) തിരുവോണം, അവിട്ടം ( 1 പഥം )
അക്വേറിയസ്/കുംഭം :അവിട്ടം (3,4 പഥം), ചതയം, പൂരുരുട്ടാതി (1,2,3 പഥം )
പയ്സീസ് /മീനം: പൂരുരുട്ടാതി(4 പഥം ), ഉത്രിട്ടാതി , രേവതി
വേദിക്‌ജ്യോതിഷം സൺ സൈനിനെക്കാൾ കൂടുതൽ പ്രാധാന്യം നമ്മുടെ നക്ഷത്രങ്ങൾക്ക് നൽകുന്നു. 28 നക്ഷത്രങ്ങളിൽ ഒന്നിനെ അകറ്റി നിർത്തി ബാക്കി ഉള്ളവ നമ്മുടെ ഐഡന്റിറ്റി ആയി മാറുന്നു. നാം ഏതു മതസ്ഥരാണെങ്കിലും നമ്മുടെ നക്ഷത്രം ഏതാണെന്ന് അറിയാൻ താൽപര്യപ്പെടുകയും ചെയ്യുന്നു. നമ്മുടെ ജനന സമയത്ത് ചന്ദ്രൻ ഏതു രാശിയിൽ നിൽക്കുന്നുവോ നാം ആ രാശിയുടെ പേരിൽ അറിയപ്പെടുന്നു. ഓരോ രാശിയും 0: 00 ഡിഗ്രീ മുതൽ 30:00 ഡിഗ്രീ വരെ ആണ്. എരീസ് മുതൽ പയ്‌സീസ് വരെ പന്ത്രണ്ടു രാശികൾ, ഓരോ രാശിയിലും രണ്ടു നക്ഷത്രങ്ങൾ മൊത്തമായും അടുത്ത നക്ഷത്രം അടുത്ത രാശിയുടെ അൽപ ഭാഗത്തായും സ്ഥിതി ചെയ്യുന്നു. ഉദാഹരണം, അശ്വതി, മേടം ( എരീസ്) രാശിയുടെ 0 : 00 മുതൽ 13: 20 ഡിഗ്രീ വരെയും, ഭരണി മേടം രാശിയുടെ 13: 20 – 26:40 ഡിഗ്രീ വരെയും കാർത്തിക ഇതേ രാശിയുടെ 26:40 ഡിഗ്രിയിൽ തുടങ്ങി അടുത്ത രാശി ആയ ഇടവതിന്റെ ( ടോറസ് ) 10:00 ഡിഗ്രി വരെയും സ്ഥിതി ചെയ്യുന്നു. അത് പോലെ അടുത്ത നക്ഷത്രമായ രോഹിണി ഇടവതിന്റെ 10 :00 ഡിഗ്രി മുതൽ 23:00 ഡിഗ്രി വരെയും മകയിരം ഇടവം രാശിയുടെ 23:00 ഡിഗ്രി മുതൽ മിഥുനം ( ജമിനായ് ) രാശിയുടെ 6:40 ഡിഗ്രി വരെ സ്ഥിതി ചെയ്യുന്നു.
ചുരുക്കി പറഞ്ഞാൽ ഓരോ രാശിയിലും രണ്ടര നക്ഷത്രങ്ങൾ സ്ഥിതി ചെയ്യുന്നു എന്ന് പറഞ്ഞാൽ തെറ്റല്ല. ഇനി അടുത്ത കടമ്പ ഓരോ നക്ഷത്രങ്ങളെയും നാല് ഭാഗങ്ങൾ ആയി തിരിച്ചിരിക്കുന്നു ഈ ഭാഗങ്ങൾക്ക് പഥങ്ങൾ എന്ന് പറയുന്നു. ഓരോ രാശിയും പല ഡിഗ്രികൾ ആയി വിഭജിക്കപ്പെട്ടിരിക്കുന്ന പോലെ ഓരോ നക്ഷത്രവും 3.20 ഡിഗ്രി ആയി വിഭജിക്കപ്പെട്ടിരിക്കുന്നു. ഓരോ നക്ഷത്രത്തിനും നാഥൻ ആയി ഓരോ ഗ്രഹങ്ങൾ.
ജോലിയിൽ പ്രശ്‌നങ്ങൾ നേരിട്ട് കൊണ്ടിരിക്കുന്ന വ്യക്തി, അദ്ദേഹം ഒരു ജ്യോത്സ്യനെ സമീപിക്കുമ്പോൾ ആദ്യം നോക്കേണ്ടത് 1) നക്ഷത്രം, നക്ഷത്രത്തിന്റെ അധിപൻ, ആ അധിപൻ അതിഥി ചെയ്യുന്ന ഭാവം, 2 ) ലഗ്‌നം സ്ഥിതി ചെയ്യുന്ന നക്ഷത്രം, ആ നക്ഷത്രത്തിന്റെ അധിപൻ, ആ അധിപൻ സ്ഥിതി ചെയ്യുന്ന ഭാവം, 3 ) സൂര്യൻ, സൂര്യൻ സ്ഥിതി ചെയ്യുന്ന നക്ഷത്രം, ആ നക്ഷത്രത്തിന്റെ അധിപൻ. ആ അധിപൻ സ്ഥിതി ചെയ്യുന്ന ഭാവം , ഈ ഭാവങ്ങൾ എന്തിനെ സൂചിപ്പിക്കുന്നു. ഒട്ടു മിക്ക ചോദ്യങ്ങളും ഇവയിൽ അവസാനിക്കേണ്ടതാണ്. പത്താം ഭാവം , അത് സ്ഥിതി ചെയ്യുന്ന നാക്ഷത്രം, ആ നക്ഷത്രത്തിനെ അധിപൻ, ആ അധിപൻ സ്ഥിതി ചെയ്യുന്ന ഭാവം, ആ ഭാവം സൂചിപ്പിക്കുന്ന വിഷയങ്ങൾ ഇത്രയും കാര്യങ്ങൾ ജോലി ചെയ്യേണ്ട ഡൊമെയ്ൻ , ചെയ്യേണ്ട ജിയോഗ്രഫിക്കൽ ലൊക്കേഷൻ എന്നിവയെ കുറിച്ചുള്ള അറിവുകൾ നൽകേണ്ടതാണ്. ഒരു 85% വരെ.
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
പ്രേമം, കുട്ടികൾ, സെൽഫ് പ്രൊമോഷൻ, ഊഹക്കച്ചവടം, യൂത്ത് ഗ്രൂപ്പുകൾ, ഹോബികൾ, ക്രിയേറ്റിവിറ്റി എന്ന അഞ്ചാം ഭാവത്തിൽ കൂടുതൽ പ്രാധാന്യം ഉണ്ടാകാം. ഈ ആഴ്ച അവസാനം പൂർണന ചന്ദ്രൻ ഈ ഭാവത്തിൽ എത്തുമ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന പ്രോജക്ടുകളിൽ പൂർത്തീകരണം ഉണ്ടാകാം. നിങ്ങളുടെഹോബികൾ, ക്രിയേറ്റീവ് കഴിവുകൾ എന്നിവകൊണ്ട് ചെയ്തിരുന്ന ജോലികൾ പൂർത്തീകരിക്കും. പ്രേമ ബന്ധങ്ങളിൽ പുതിയ അവസ്ഥകൾ, പുതിയ നിലപാടുകൾ, അല്പം കൂടി ഉല്ലാസം ആവശ്യമാണെന്ന തോന്നലുകൾ എന്നിവ പ്രതീക്ഷിക്കാം. കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ എന്നീ വിഷയങ്ങളിൽ പുതിയ തുടക്കങ്ങൾ ഉണ്ടാകും. പുതിയ ടീംജോലികൾ, പുതിയ ഗ്രൂപ്പുകളിലുള്ള അംഗത്വം, പുതിയകൂട്ടുകാർ, കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ ഉള്ള പ്രവർത്തനം പ്രതീക്ഷിക്കുക. നിക്ഷേപങ്ങൾ, പാർട്ണർഷിപ്പുകൾ, ലോണുകൾ, ടാക്‌സ് എന്നീ വിഷയങ്ങളെ ചൊവ്വ സ്വാധീനിക്കുന്നു. പാർട്ണർ ഷിപ്പുകളിലെ ആശങ്ക, സംശയ നിവാരണം, ധനകാര്യത്തെ കുറിച്ചുള്ള ചിന്തകൾ, ലോണുകൾ ലഭിക്കുകയോ കൊടുക്കുകയോ ചെയ്യുന്ന അവസ്ഥ എന്നിവ ഉണ്ടാകാം.
ജനുവരി മൂന്നാം വാരഫലം
ടോറസ് (ഏപ്രിൽ 20 - മെയ് 20)
വീട്, കുടുംബം, പൂർവ്വികർ, പൂർവ്വിക സ്വത്തുകൾ, മാതാപിതാക്കൾ എന്ന നാലാംഭാവത്തിന് ഈ ആഴ്‌ച്ച കൂടുതൽ പ്രാധാന്യം ഉണ്ടാകും. വീടിനു വേണ്ടി ചെയ്യുന്ന പ്രവർത്തികളിൽ പൂർത്തികരണം ഉണ്ടാകും. വീടുമായി ബന്ധപ്പെട്ടു നടന്ന പ്രശ്‌നങ്ങളിൽ പരിഹാരം കണ്ടെത്തുവാൻ ശ്രമിക്കുകയും ചെയ്യുന്നു. പൊതു ജീവിതവും, വ്യക്തി ജീവിതവും തമ്മിൽ ബാലൻസ് ചെയ്യേണ്ടതിന്റെ ആവശ്യം മനസിലാകുന്ന അവസ്ഥകൾ ഉണ്ടായേക്കാം. വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, കോണ്ട്രാക്ടുകൾ, എഗ്രീമെന്റുകള്‌തെബളിഞ്ഞു നില്ക്കു ന്ന ശത്രുക്കൾ എന്നാ വിഷയങ്ങളിൽ പുതിയ അഗ്രീമെന്റുകളിലെക്ക് നയിക്കുന്ന ചര്ച്ചനകൾ, അവയിൽ നിങ്ങളുടെ സ്വാര്ത്ഥ്പരമായ നീക്കങ്ങൾ, പങ്കാളിയോടുള്ള നിബന്ധനകൾ, മറ്റുള്ളവരുടെ നിബന്ധനകളെ കര്ശപനമായി പരിശോധിക്കുകഎന്നിവയും ഉണ്ടാകാം. ജോലി സമൂഹത്തിലെ വില, അധികാരികൾ, മാതാ പിതാക്കൾ എന്നിവയിൽ നിങ്ങളുടെ പ്രവര്ത്തി, കര്മംള എന്നിവയെ കുറിച്ച് മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്ന സമയമാണ്, ജോലിയിൽ മാറ്റം വരുത്താനുള്ള ചര്ച്ചറകൾ, അവയിലെ നിങ്ങളുടെ പിന്തിരിപ്പൻ നിലപാടുകൾ, അധികാരികലുമായുള്ള ചര്ച്ചരകൾ,അധികാരികൾ നിങ്ങള്ക്ക് തരുന്ന ഉപദേശങ്ങൾ, നിങ്ങളുടെ ജീവിത ശൈലിയിലും വരുന്ന മാറ്റങ്ങൾ, ജോലി സ്ഥലത്തെ നവീകരണം എന്നിവയും ഈ ആഴ്ച ഉണ്ടാകാം.
ജമിനി (മെയ് 21 - ജൂൺ 20)
സഹോദരങ്ങൾ, ആശയ വിനിമയം, ഇലക്ട്രോണിക്‌സ്, ടെക്‌നോളജി. ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയൽക്കാർ എന്ന മൂന്നാം ഭാവത്തിൽ സഹോദരങ്ങളോടുള്ള കൂടുതൽ ചർച്ചകൾ ഉണ്ടാകാം. അവരുമായുള്ള ബന്ധത്തിൽ കൂടുതൽ പ്രാധാന്യം നൽകേണ്ടതായി വന്നേക്കാം. അയൽകാർക്ക് വേണ്ടി ഉള്ള ജോലികൾ, പെട്ടന്നുണ്ടാകുന്ന മീറ്റിങ്ങുകൾ, ചെറു യാത്രകൾ എന്നിവയും പ്രതീക്ഷിക്കാം. ആരോഗ്യം, ജോലി സ്ഥലം, ദിവസേന ഉള്ള ജീവിതം, സഹപ്രവർത്തകർ, ശത്രുക്കൾ, ബാധ്യതകൾ, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ സഹപ്രവർത്തകരുമായുള്ള ചർച്ചകൾ ഈ ചർച്ചകളിൽ നിങ്ങളുടെ താല്പര്യം സംരക്ഷിക്കാനുള്ള വ്യഗ്രത, ആരോഗ്യ സംരക്ഷണത്തിനുള്ള അധിക താല്പര്യം, ചെറിയ പ്രോജക്ടുകളിൽ കൂടുതൽ സമയം ചെലവാക്കേണ്ടി വരൽ, വളർത്തു മൃഗങ്ങളോടുള്ള ശ്രദ്ധ എന്നിവയും ഉണ്ടാകാം. ദൂര യാത്രകൾ, ഉയർന്ന പഠനം, ആത്മീയത, തത്വ ചിന്ത. വിദേശ ബന്ധം, എഴുത്ത്, പ്രസിദ്ധീകരണം എന്നീ വിഷയങ്ങളിൽ ദൂര യാത്രക്കുള്ള കൂടുതൽ സാധ്യതകൾ, പഠനം, പഠിപ്പിക്കൽ എന്നിവ, എഴുത്ത്, പ്രസിദ്ധീകരണം എന്നിവയിലെ പുതിയ നീക്കങ്ങൾ, വിദേശത്ത നിന്നും ഉള്ള വാർത്തകൾ ആത്മീയതയുമായി കൂടുതൽ അടുപ്പം, എന്നിവ ഉണ്ടാകാം.
കാൻസർ (ജൂൺ 21 - ജൂലൈ 22)
ധനം, വസ്തുവകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിൽ കൂടുതൽ ആശങ്ക പ്രതീക്ഷിക്കുക. ധന സംബന്ധിയായ വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു തീർക്കുകയും ചെയ്യും. നിങ്ങളുടെ മൂല്യ വർധയനക്ക് വേണ്ടി ഉള്ള ആലോചനകൾ, പ്രവർത്തികൾ, അവയിലേക്ക് നയിക്കുന്ന ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക. പ്രേമം, കുട്ടികൾ, സെല്ഫ് പ്രൊമോഷൻ, ഊഹക്കച്ചവടം, യൂത്ത് ഗ്രൂപ്പുകൾ, ഹോബികൾ, ക്രിയേറ്റിവിറ്റി എന്ന അഞ്ചാം ഭാവത്തിൽ സ്പോർട്സ്, ഉല്ലാസം, ക്രിയേറ്റിവിറ്റി എന്നിവയ്ക്ക് വേണ്ടി കൂടുതൽ സമയം, സെല്ഫ് പ്രൊമോഷൻ, സ്വന്തം സംരംഭങ്ങൾ എന്നിവയ്ക്ക് വേണ്ടി ഉള്ള കൂടുതൽ അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക. പ്രേമ ബന്ധങ്ങൾക്ക് വേണ്ടി ഉള്ള ആഗ്രഹം, കൂടുതൽ നെറ്റ് വർകിങ്, കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ ഉള്ള സമയം എന്നിവയും പ്രതീക്ഷിക്കുക. സെക്‌സ്, തകർച്ചകൾ, രൂപാന്തരം, ജോയിന്റ് സ്വത്തുക്കൾ, മറ്റുള്ളവരുടെ കഴിവുകൾ, നിക്ഷേപങ്ങൾ, ലോണുകൾ, ടാക്‌സ്, ഇൻഷുറൻസ് എന്നീ വിഷയങ്ങളിൽ കൂടുതൽ വൈകാരികമായ നിലപാടുകൾ ഉണ്ടാകാം. ഈ അവസ്ഥ പങ്കാളികളുമായുള്ള ബന്ധത്തെ ബാധിക്കാൻ സാധ്യത ഉണ്ട്. മറന്നു കിടന്ന സംഭവങ്ങൾ ഉയർന്നു വന്നേക്കാം. ഭൂതകാലത്തെ കുറിച്ചുള്ള ചിന്തകൾ, നിഗൂഡ വിഷയങ്ങളിൽ ഉള്ള താല്പര്യം, ധന സംബന്ധിയായ വിഷയങ്ങളിലെ കൂടുതൽ ശ്രദ്ധ എന്നിവയും പ്രതീക്ഷിക്കുക.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര എന്ന ഒന്നാം ഭാവത്തിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ എത്തും. നിങ്ങളെ തന്നെ വിലയിരുത്താൻ പ്രേരിപ്പിക്കുന്ന അനുഭവങ്ങളെ പ്രതീക്ഷിക്കുക. മറ്റുള്ളവരിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന ശ്രദ്ധ, പ്രോത്സാഹനം എന്നിവയെ വിലയിരുത്തും. കൂടുതൽ വികാരതീവ്രതയോടെ എല്ലാ അവസരങ്ങളെയും നേരിടും. വീട്, കുടുംബം, മാതാപിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ എന്നിവയിൽ ചൊവ്വയുടെ സ്വധീനമുണ്ടാകും. മാതാ പിതാക്കളോടുള്ള ശക്തി പ്രകടനം, വീട് റീപെയറിങ്, വീട്ടിൽ നിന്നുള്ള യാത്രകൾ, വീടിനെ കുറിച്ചുള്ള കരുതൽ തെളിയിക്കേണ്ട അവ്വസരങ്ങൾ, ബാല്യ കാലത്തെ കുറിച്ചുള്ള ചിന്ത, ശരീരിരികമായ അസ്വസ്ഥതകൾ എന്നിവയും പ്രതീക്ഷിക്കുക. വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകൾ, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കൾ എന്ന വിഷയങ്ങളിൽ ബന്ധങ്ങളുടെ സ്ഥിതിയെ കുറിച്ച് ആലോചിക്കും. ബിസിനസ്/ജീവിത പങ്കാളിയെ കുറിച്ചുള്ള കൂടുതൽ പ്ലാനിങ്ങുകൾ, ബന്ധം മെച്ചപ്പെടുത്താനുള്ള വഴികൾ കണ്ടെത്തൽ, നിലവിൽ ഉള്ള ബന്ധങ്ങളുടെ ഗതിയെ കുറിച്ചുള്ള ആലോചന എന്നിവയും ഉണ്ടാകാം.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ദൂര ദേശ വാസം, ഒറ്റപ്പെടൽ, ആത്മീയത, പ്രാര്ത്ഥതന , ധ്യാനം, ബെഡ് പ്ലെഷേഴ്‌സ് , നിഗൂഡത എന്നാ വിഷയങ്ങളിൽ ഈ ആഴ്ച നീക്കങ്ങൾ ഉണ്ടാകും. ധ്യാനം, പ്രാര്ത്ഥ്‌ന, യോഗ എന്നിവയോടുള്ള താല്പര്ര്യം ഉണ്ടാകാം. ഭൂതകാലത്തെ കുറിച്ചുള്ള ആലോചനകൾ, വൈകാരികമായ നിലപാടുകൾ, സ്വപ്‌നങ്ങൾ നിറഞ്ഞ ഉറക്കം, അവയിൽ നിന്ന് ലഭിക്കുന്ന സന്ദേശങ്ങൾ , ഹൃദയരഹസ്യങ്ങൾ വെളിപ്പെടൽ , നേരത്തെ നടപ്പാക്കിയതീരുമാനങ്ങളെ കുറിച്ചുള്ള പുനരലോചനകൾ, ഭാവിയെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ എന്നിവ പ്രതീക്ഷിക്കുക.സഹോദരങ്ങള്, ആശയ വിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയല്ക്കാ ര്എഞന്നാ മൂന്നാം ഭാവത്തിൽ ചൊവ്വ സ്വാധീനിക്കും. സ്വന്ത നിലപാടുകളെ ബുദ്ധിപരമായി സമര്തിക്കാനുള്ള പ്രവണത, കൂടുതൽ ചെറു യാത്രകൾ, എഴുത്ത്, പഠനം എന്നിവയ്ക്കുള അവസരം, സഹോദരങ്ങലോടുള്ള ശക്തി പ്രകടനം, കൂടുതൽ ആശയ വിനിമയങ്ങൾ , ശരീരിരികമായ അവസ്ഥകൾ എന്നിവയും പ്രതീക്ഷിക്കുക . ആരോഗ്യം, ജോലി സ്ഥലം, ദിവസേന ഉള്ള ജീവിതം , സഹ പ്രവര്ത്ത കർ, ശത്രുക്കൾ, ബാധ്യതകൾ, വളര്ത്തു മൃഗങ്ങള്എതന്നാ ആറാം ഭാവത്തിൽ സൂര്യൻ സ്വാധീനിക്കുന്നു. ദിനം ദിന ജീവിതത്തിൽ അച്ചടക്കം കൊണ്ട് വരാനുള്ള ആലോചനകൾ, ജോലി സ്ഥലത്തെ പുതിയ നീഎക്കങ്ങൾ, പുതിയ ജോലിയെ കുറിച്ചുള്ള ചിന്തകൾ, അവയ്ക്ക് വേണ്ടി നടത്തുന്ന തയ്യാറെടുപ്പുകൾ, ആരോഗ്യത്തെ കുറിച്ചുള്ള ആലോചന, ആഹാര ക്രമീകരണം എന്നിവയും പ്രതീക്ഷിക്കുക.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്നാ പതിനൊന്നാം ഭാവത്തിൽ ഈ ആഴ്ച പൂര്ണങ ചന്ദ്രൻ എത്തും. സുഹൃദ് ബന്ധങ്ങളിൽ പുതിയ നീക്കങ്ങൾ, അവയെ കുറിച്ചുള്ള ചില കടുത്ത നിലപാടുകൾ, നിങ്ങളുടെ ലാഭങ്ങൾ മാത്രം ആഗ്രഹിച്ചുള്ള നീക്കങ്ങൾ എന്നിവ പ്രതീക്ഷിക്കുക .. ധനം,വസ്തു വകകൾ,നിങ്ങളുടെ മൂല്യം എന്നാരണ്ടാം ഭാവത്തിൽ ചൊവ്വയുടെ ശക്തിപ്രകടനം നടക്കും.ധനം, വസ്തു വകകൾ എന്നിവയെ കുറിച്ചുള്ള കൂടുതൽ ആലോചനകൾ, ഫിനാന്ഷ്യഭൽ പ്ലാനിങ്, അധിക ചെലവ്, എന്നിവയും പ്രതീക്ഷിക്കുക മൂല്യ വര്ധ!നക്ക് വേണ്ടി ഉള്ള ആലോചനകൾ, കഴിവ് തെളിയിക്കേണ്ട അവസ്ഥകൾ, ഈഅവസ്ഥകളിൽ അക്ഷമാരായുള്ള നിലപാടുകൾ എന്നിവയും ഉണ്ടാകാം.പ്രേമം , കുട്ടികൾ, സെല്ഫ്ട പ്രൊമോഷൻ. ഊഹ ക്കച്ചവടം , യൂത്ത് ഗ്രൂപ്പുകൾ, ഹോബികൾ, ക്രിയേറ്റിവിറ്റി എന്നാ അഞ്ചാം ഭാവതിലെക്ക് സൂര്യൻ എത്തിയിരിക്കുന്നു. കൂടുതൽ നെറ്റ് വര്കിംാഗ്, സ്വന്തം സംരംഭങ്ങൾ തുടങ്ങാനുള്ള ആഗ്രഹം, കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ ജോലി ചെയ്യാനുള്ള അവസരം, കൂടുതൽ ഉല്ലാസം, പുതിയ ഹോബികളെ കുറിച്ചുള്ള ആലോചന, ക്രിയേറ്റീവ് കാര്യങ്ങളോടുള്ള താല്പര്യം എന്നിവയും പ്രതീക്ഷിക്കുക
സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
നിങ്ങളുടെ ജോലി, സമൂഹത്തിലെ വില , മാതാ പിതാക്കള്എബന്നാ പത്താം ഭാവത്തിൽ കൂടുതൽ നീക്കങ്ങൾ പ്രതീക്ഷിക്കുക. സമൂഹത്തിൽ നിങ്ങളുടെ പ്രാധാന്യത്തെ കുറിച്ചുള്ള ആലോചനകൾ,സെല്ഫ്എ പ്രൊമോഷന് വേണ്ടി ഉള്ള ആഗ്രഹം, ജോലിയെ കുറിച്ചുള്ള ലോങ്ങ് ടേം സ്വപ്‌നങ്ങൾ, അധികാരികളുടെ ഇടപെടലുകൾ എന്നിവയും പ്രതീക്ഷിക്കുകനിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര എന്നാ ഒന്നാം ഭാവത്തിൽ ചൊവ്വയുടെ സ്വാധീനം അനുഭവപ്പെടും. കൂടുതൽ ആക്ഷൻ ഈ സമയം വേണ്ടി വരും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ . ജീവിതം, ജോലി എന്നിവയിൽ പുതിയ തുടക്കങ്ങൾ, എന്നിവ ഉണ്ടാകാം. ശരീരിരികമായ അസ്വസ്താതകൾ ഈ അവസരത്തിൽ ഉണ്ടാകാം. അവയെ സീരിയസ് ആയി കാണേണ്ടതില്ല.. വീട്, കുടുംബം, മാതാ പിതാക്കൾ, പൂര്വിൂകർ, പൂര്വിണക സ്വത്തുക്കള്എരന്നിവയിൽ പുതിയ നീക്കങ്ങൾ പ്രതീക്ഷിക്കുക. ഈ ആഴ്ച സൂര്യൻ നാലാം ഭാവതിലെക്ക് നീങ്ങുന്നതാണ്. വീട് വില്പന, വാങ്ങൽ, മോടി പിടിപ്പിക്കൽ എന്നിവ നടത്താൻ അവസരം ഉണ്ടാകാം. മാതാവിനോടുള്ള ശ്രദ്ധ , ബന്ധുക്കലോടുള്ള സംശയ പ്രകടനം, വീടിനുള്ളിലുള്ള പ്രശ്‌ന പരിഹാരം എന്നിവയും ഉണ്ടാകാം.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ദൂര യാത്രകൾ, ഉയര്ന്നാ പഠനം, ആത്മീയത, തത്വ ചിന്ത. വിദേശ ബന്ധം, എഴുത്ത് , പ്രസിദ്ധീകരണം എന്നാ വിഷയങ്ങളിൽ ഈ ആഴ്ച ചന്ദ്രന്റെ സ്വാധീനം ഉണ്ടാകും. ആത്മീയതയോടുള്ള കൂടുതൽ അടുപ്പം, പഠനം, പഠിപ്പിക്കൽ എന്നിവയ്ക്കുള്ള അവസരങ്ങൾ, നിയമവുമായുള്ള നേര്ക്കാ ഴ്ച, എഴുത്ത്, പ്രസിദ്ധീകരണം എന്നിവ ഉള്‌പ്പെമടുന്ന പ്രോജക്ടുകളുടെ പൂര്ത്തീകകരണം, എന്നിവ ഉണ്ടാകാം.രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ദൂര ദേശ വാസം, ഒറ്റപ്പെടൽ, ആത്മീയത, പ്രാര്‌ത്ഥെന , ധ്യാനം, ബെഡ് പ്ലെഷേഴ്‌സ് , നിഗൂഡത എന്നാ വിഷയങ്ങളിൽ ചൊവ്വയുടെ സ്വാധീനം ഉണ്ടാകാം. ഏകാന്തനായി തീരുവനുള്ള ആഗ്രഹം, പ്രാര്ത്ഥ്‌ന, ധ്യാനംഎന്നിവയോടുള്ള താല്പര്യം, ജീവിതത്തെ കുറിച്ചുള്ള പുനർ ചിന്തകൾ, എടുത്ത തീരുമാനങ്ങളെ കുറിച്ചുള്ള അവലോകനം, അവയിൽ നിന്ന് മോചനം നേടുവാനുള്ള ആഗ്രഹം എന്നിവ പ്രതീക്ഷിക്കുക.സഹോദരങ്ങള്, ആശയ വിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയല്ക്കാ ര്എ്ന്നാ മൂന്നാം ഭാവതിലെക്ക് സൂര്യൻ എത്തും. സഹോദരങ്ങലുമായുള്ള ബന്ധത്തെ കുറിച്ചുള്ള ആലോചന, അവരോടുള്ള കൂടുതൽ സംസാരം, ചെറു യാത്രകള്ക്കു ള്ള സാധ്യത, പഠനം, എഴുത്ത്, കൂടുതൽ നെറ്റ് വര്കിംതഗ്, ടെക്‌നോളജി, ഇലെക്ട്രോനിക്‌സ്എന്നിവ കൊണ്ടുള്ള ജോലികൾ എന്നിവയും പ്രതീക്ഷിക്കുക.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
സെക്‌സ്, തകര്ച്ചുകൾ, രൂപാന്തരം, ജോയിന്റ് സ്വത്തുക്കൾ, മറ്റുള്ളവരുടെ കഴിവുകൾ, നിക്ഷേപങ്ങൾ, ലോണുകൾ, ടക്‌സ്, ഇന്ഷുറന്‌സ് എന്നാ എട്ടാം ഭാവത്തിൽ ഈ ആഴ്ച പൂര്ണ് ചന്ദ്രൻ എത്തും . മാനസികമായ പരിവര്തനങ്ങള്ക്ക് വിധേയമാകാൻ തയ്യാറാകും. ജീവിതം പുതിയ ദിശയിൽ തുടങ്ങുവാൻ മാനസികമായ തയ്യാറെടുപ്പ് നടത്തും. ഈനീക്കങ്ങൾ ജീവിതത്തെ ശക്തിപ്പെടുതിയതായി പിന്നീട് മനസിലാകും. കടം കൊടുക്കുകയോ ലഭിക്കുകയോ ആവാം. ഏകാന്തനായി നില്ക്കു വാനുള്ള താല്പര്യം, വൈകാരികമായ നിലപാടുകൾ എന്നിവയും പ്രതീക്ഷിക്കുക
കൂട്ടുകാര്, കൂട്ടായ്മകള്, ഒന്നിച്ചുള്ള പ്രോജക്ടുകള്, ലാഭങ്ങള്, മോഹങ്ങള്, പ്രതീക്ഷകള് എന്നാ പതിനൊന്നാം ഭാവത്തില് ചൊവ്വ ശക്തി പ്രകടനം നടത്തും,. സുഹൃദ് ബന്ധങ്ങൾ, ടീം ജോലികൾ എന്നിവയിലെ നിങ്ങളുടെ ശക്തി പ്രകടനം, ഹിഡൻ അജെന്ടകലുമായി നടത്തുന്ന നീക്കങ്ങൾ, സുഹൃദ് ബന്ധങ്ങളിലെ ചില്ലറ തര്ക്ക ങ്ങൾ, അവയിൽ നിങ്ങൾ സ്വീകരിക്കുന്ന സ്വാര്ത്ഥ്മായ നിലപാടുകൾ എന്നിവ പ്രതീക്ഷിക്കുക.ധനം,വസ്തു വകകൾ,നിങ്ങളുടെ മൂല്യം എന്നാരണ്ടാം ഭാവത്തിൽ സൂര്യൻഎത്തും. ധന സമ്പാദന മാര്ഗാത്തെ കുറിച്ചുള്ള ചിന്തകൾ, അവയിൽ നടത്തുന്ന ക്രമീകരണങ്ങൾ, പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമ0,നിങ്ങളുടെ മൂല്യ വര്ധകനക്ക് വേണ്ടി ഉള്ള പരാക്രമം എന്നിവയും പ്രതീക്ഷിക്കുക.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
വിവാഹം.പങ്കാളി,ബിസിനസ് ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കൊണ്ട്രക്ടുകൾ, തെളിഞ്ഞു നില്ക്കു ന്ന ശത്രുക്കള്എ്ന്നാ ഏഴാം ഭാവത്തിൽ ഈ ആഴ്ച പൂര്ണഞ ചന്ദ്രൻ എത്തും. ബിസിനസ്/ ജീവിത ബന്ധങ്ങളെ കുറിച്ച് വിലയിരുത്തുകയും, വേണ്ട തീരുമാനങ്ങൾ എടുക്കുകയും ചെയ്യും. ബന്ധങ്ങളുടെ പുരോഗമനത്തിന് വേണ്ടി ഉള്ള ചര്ച്ച കൾ, സിംഗിൾ വ്യക്തികള്ക്ക്‌ന യോജിച്ച വ്യക്തികളെ കണ്ടു പിടിക്കാനുള്ള അവസരം, ഒത്തു തീര്പുകൾ, ചര്ച്ച്കൾ എന്നിവയും ഉണ്ടാകാം.നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര എന്നാ ഒന്നാം ഭാവത്തിൽ , ജീവിതത്തിൽ പുതിയ തുടക്കങ്ങൾ, ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള താല്പര്യം, കൂടുതൽ പ്രതീക്ഷകൾ എന്നിവ ഉണ്ടാകാം.ദൂര യാത്രകൾ, ഉയര്ന്നി പഠനം, ആത്മീയത, തത്വ ചിന്ത. വിദേശ ബന്ധം, എഴുത്ത് , പ്രസിദ്ധീകരണം എന്നാ വിഷയങ്ങളില്ആകത്മീയതയോടുള്ള താല്പര്യം, നിയമവുമായുള്ള നെർക്കാഴ്ച, ദൂര യാത്രകൾ, പഠനം, പഠിപ്പിക്കൽ എന്നിവയിൽ ഉള്ള അവസരങ്ങൾ, എന്നിവയും ഉണ്ടാകാം.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ആരോഗ്യം, ജോലി സ്ഥലം, ദിവസേന ഉള്ള ജീവിതം , സഹ പ്രവര്ത്ത്കർ, ശത്രുക്കൾ, ബാധ്യതകൾ, വളര്ത്തു മൃഗങ്ങള്എവന്നാ ആറാം ഭാവത്തിൽ ഈ ആഴ്ച പൂര്ണ് ചന്ദ്രൻ എത്തും. ആരോഗ്യം ശ്രദ്ധ നേടും, ഈഅവസ്ഥയിൽ ആരോഗ്യ പ്രശ്‌നങ്ങളെ കൂടുതൽ അടുത്തറിയാൻ സാധിക്കണം. വളര്ത്തു മൃഗങ്ങളോടുള്ള സ്‌നേഹം, ജോലി സ്ഥലതെകുരിച്ചുള്ള അനാവശ്യമായ പ്രതീക്ഷകൾ, ആ പ്രതീക്ഷകൾ വരുത്തി വെക്കുന്ന പ്രശ്‌നങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ദൂര ദേശ വാസം, ഒറ്റപ്പെടൽ, ആത്മീയത, പ്രാര്ത്ഥചന , ധ്യാനം, ബെഡ് പ്ലെഷേഴ്‌സ് , നിഗൂഡത എന്നാ വിഷയങ്ങളിൽ സൂര്യന്റെ സ്വാധീനം അനുഭവപ്പെടും. ഭൂതകാലത്തെ കുറിച്ചുള്ള ഓര്മ്മുകൾ, അവയിലെടുത്ത തീരുമാനങ്ങളുടെ വിലയിരുത്തലുകൾ, വൈകാരികമായ അവസ്ഥകൾ , പ്രാര്ത്ഥലന, ധ്യാനം എന്നിവയോടുള്ള താല്പര്യം, എന്നിവ പ്രതീക്ഷിക്കുക . നിങ്ങളുടെ ജോലി, സമൂഹത്തിലെ വില , മാതാ പിതാക്കള്എഷന്നാ പത്താം ഭാവത്തിൽ ചൊവ്വ ശക്തി പ്രകടനം നടത്തും. അധികാരികലോടുള്ള വെല്ലുവിളി, മാതാ പിതാക്കലോടുള്ള ചോദ്യം ചെയ്യൽ, ജോലി സ്ഥലത്തെ നവീകരണം, പുതോയ ജോലിയെ കുറിച്ചുള്ള ചിന്ത , അക്ഷമാനായുള്ള നില്പ് എന്നിവയും ഉണ്ടാകാം. ഇവയെ സൂക്ഷിച്ചു ഡീൽ ചെയ്യുക.