മൂന്നാം ഭാവം: മൂന്നാം ഭാവത്തെ ഭ്രാതൃ ഭാവം എന്ന് വിളിക്കുന്നു. സഹജ ഭാവം, ശൗര്യ ഭാവം എന്നും ഈ ഭാവത്തെ വിശദീകരിക്കുന്നു. ധൈര്യം, മാനസികമായ പ്രവർത്തനങ്ങൾ, അഭിലാഷങ്ങൾ, പ്രചോദനം, നിരന്തരമായ യാത്രകൾ, ചെറുയാത്രകൾ, സഹോദരങ്ങൾ, അടുത്ത സുഹൃത്തുക്കൾ, അയൽക്കാർ, ആശയ വിനിമയം, കലാകാരന്മാർ, മീഡിയ, ഇന്റർ നെറ്റ് എന്നിവയെ ഈ ഭാവം കൊണ്ട് ആണ് കണക്ക് കൂട്ടുക.

നാലാം ഭാവം: ഈ ഭാവത്തെ മത്രി ഭാവം, സുഖ ഭാവം എന്നും പറയുന്നു. ഭൂമി, മാതാവ്, മാതൃ രാജ്യം, സിംഹാസനം, കിരീടം, പ്രകൃതി, വിദ്യാഭ്യാസം, വസ്തു വകകൾ, കന്നു കാലികൾ, വാഹനങ്ങൾ, വികാരങ്ങൾ, മാനസിക ഉല്ലാസം, ഭക്തി, നിഷ്ഠ, സ്‌നേഹം, സമാധാനം എന്നീ വിഷയങ്ങളെ നാലാം ഭാവത്തിൽ നിന്നും നാം തിരിച്ചറിയുന്നു.

അഞ്ചാം ഭാവം: പുത്ര ഭാവം, എന്നറിയപ്പെടുന്ന ഈ ഭാവം ആണ് ഒരു വ്യക്തി മാതാവോ പിതാവോ ആയിതീരുമോ എന്ന് തിരിച്ചറിയപ്പെടുന്ന ഭാവം. വളരെ ക്രൂഷ്യൽ ആയ ഈ ഭാവം സെക്ഷ്വൽ ആക്റ്റിവിറ്റി, സെക്ഷ്വൽ വിഗർ, സെക്ഷ്വൽ ആക്റ്റിവിറ്റിയോടുള്ള നിങ്ങളുടെ മാനോഭാവം എന്നിവ സൂചിപ്പിക്കുന്നു. ക്രിയേറ്റീവ് ആശയങ്ങൾ, ഹോബികൾ ഉല്ലാസത്തിന് വേണ്ട ഉപാധികൾ, വിശുദ്ധ ഗ്രന്ഥങ്ങൾ, മന്ത്രങ്ങൾ, പഠനം അദ്ധ്യാപനം, എന്നിവയും സൂചിപ്പിക്കുന്നു. പൂർവ പുണ്യാ സ്ഥാനം എന്നും അറിയപ്പെടുന്ന ഈ ഭാവത്തെ നോക്കിയാണ് , നാം എത്ര പുണ്യങ്ങൾ പൂര്വ് ജന്മത്തിൽ, ഈജന്മത്തിന് വേണ്ടി ശേഖരിച്ചു വച്ചിരിക്കുന്നത് എന്ന് മനസിലാക്കുക. ഗാംബ്ലിങ്, സ്വന്തം സംരഭങ്ങൾ എന്നിവയും ഈ ഭാവം കൊണ്ട് കണക്ക് കൂട്ടുന്നു. രാഷ്ട്രീയത്തിലെ ഭാവി അറിയാനും ഈ ഭാവം കൊണ്ട് കഴിയണം.

ആറാം ഭാവം: ശത്രു ഭാവം എന്നറിയപ്പെടുന്ന ഈ ഭാവം നമ്മെ ഭാരപ്പെടുതുന്ന ഒട്ടു മിക്ക വസ്തുതകളെയും സൂചിപ്പിക്കുന്നു. ശത്രുക്കൾ, കടങ്ങൾ, മാനസികവും ശരീരിരികവുമായ ബാധ്യതകൾ, ആരോഗ്യം, സഹ പ്രവർത്തികർ, നമ്മിൽ താഴെ ആയി നാം കണക്ക് കൂട്ടുന്ന വ്യക്തികൾ, ഭയം, ആശങ്ക, നമുക്ക് എതിരായി നില്ക്കുന്ന സാഹചര്യങ്ങൾ, മാനസികമായ ബുദ്ധിമുട്ടുകൾ, തെറ്റി ധാരണകൾ എന്നിവ ഈ ഭാവം കൊണ്ടാണ് നാംതിരിച്ചറിയുക

ഏഴാം ഭാവം: ഈ ഭാവം ആണ് നമ്മുടെ ജീവിത പങ്കാളിയെ സൂചിപ്പിക്കുക, കളത്ര ഭാവം, യുവതീ ഭാവം എന്നും ഈ ഭാവം അറിയപ്പെടുന്നു.വിവാഹം, ആദ്യ പങ്കാളി, കോടതി, കോണ്ട്രാക്റ്റ്, നിയമപരമായബന്ധനങ്ങൾ, ഗവർന്മെന്റ് ഏജൻസി, ജോലി, മാതാവിനുള്ള സ്വത്തുക്കൾ (ഫിക്‌സഡ്) രണ്ടാം സന്താനം,ബിസിനസ് പങ്കാളികൾ, വിദേശത്ത നിന്നുള്ള ക്രയ വിക്രയങ്ങൾ എന്നിവ ഈ ഭാവം കൊണ്ടും അറിയാം.

ഫെബ്രുവരി രണ്ടാം വാരം

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)

 സൂര്യൻ, ബുധൻ എന്നിവ നിങ്ങളുടെ പതിനൊന്നാം ഭാവത്തെ സൂര്യൻ, ബുധൻ എന്നിവ ഈ ആഴ്ച മുതൽ സ്വാധീനിക്കും. കൂട്ടുകാര്, കൂട്ടായ്മകൾ ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്ന പതിനൊന്നാം ഭാവത്തിൽ ഈ ആഴ്ച മുതൽ വളരെ അധികം നീക്കങ്ങൾ നടക്കുന്നതായി കാണാൻ കഴിയും. പുതിയ ടീം പ്രോജക്റ്റുകൾ ഉണ്ടാകാം, നിങ്ങളുടെ സുഹൃത്തുക്കളുടെ സംരംഭങ്ങളിൽ ഭാഗം ആക്കാൻ നിങ്ങളെ അവർ ക്ഷണിച്ചു എന്നും വരാം. ഈ പ്രോജക്ടുകൾ, ക്രിയേറ്റിവിറ്റിയോ, ആശയ വിനിമയമോ ഉപയോഗിച്ചുള്ള പദ്ധതികൾ, ചാരിറ്റി പ്രോഗ്രാം, ഭാവിയിൽ ലാഭം ഉണ്ടാകാനുള്ള ജോലികൾ എന്നിവയോ ആകാം. ബിസിനസ്/ജോലി സംബന്ധമായി പുതിയ വ്യക്തികളെ സന്ദർശിക്കുകയോ പുതിയ ഗ്രൂപ്പുകളിൽ ചേരുകയോ ചെയ്യുന്ന അവസ്ഥ ഉണ്ടാകാം.

ഈ മാസം മുഴുവൻ ചൊവ്വ എട്ടാം ഭാവത്തിൽ തുടരുന്നതിനാൽ നിക്ഷേപങ്ങൾ, ധനം, സെക്‌സ്, തകർച്ചകൾ, രൂപാന്തരം, ജോയിന്റ് സ്വത്തുക്കൾ, മറ്റുള്ളവരുടെ കഴിവുകൾ, ലോണുകൾ, ടക്‌സ്, ഇൻഷുറൻസ് എന്ന വിഷയങ്ങൾ വളരെ ഏറെ പ്ലാനിങ് ചെയ്യേണ്ടതായി വരും. സെക്ഷ്വൽ ബന്ധങ്ങളിൽ പരിവർത്തനങ്ങൾ നേരിടുന്നവർ ആ മാറ്റങ്ങളെ സന്തോഷത്തോടെ സ്വീകരിക്കുകയാവും നല്ലത്. ഇൻഷുറൻസ്, ടാക്‌സ്, ലോണുകൾ എന്നിവയിൽ വീഴ്ചകൾ ഉണ്ടാകാൻ സാധ്യത ഉണ്ട്. അവ മുൻകൂട്ടി കണ്ടു നീങ്ങുക. പാർട്ണർ ശിപ്പുകളിൽ പൊതുവേ അക്ഷമ പ്രദർശിപ്പിക്കും ഈ അവസ്ഥ ലോങ്ങ് ടേം ബന്ധങ്ങളെ ബാധിക്കാതെ ശ്രദ്ധിക്കേണ്ടി വരും.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

നിങ്ങളുടെ ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്ന പത്താം ഭാവത്തിനു കൂടുതൽ പ്രാധാന്യം ഉണ്ടാകും. ഇതൊരു കോബ്ലക്‌സ് അവസ്ഥ ആയിരിക്കും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. സൂര്യൻ, ബുധൻ, ശുക്രൻ എന്നിവ നിങ്ങളുടെ പത്താം ഭാവത്തെ സൂര്യൻ, ബുധൻ എന്നിവ ഈ ആഴ്ച മുതൽ സ്വാധീനിക്കും. അധികാരികൾ, മാതാപിതാക്കൾ എന്നിവരുമായി പല തരം ചർച്ചകൾക്ക് തയ്യാർ ആകുക. ജോലിയിലെ പുതിയ തന്ത്രങ്ങളെ കുറിച്ച് അധികാരികൾ നിങ്ങളെ ഉപദേശിക്കാം. അവയെ സ്വീകരിക്കണമോ വേണ്ടയോ എന്ന് നിങ്ങൾ ആശങ്കപ്പെടാനും സാധ്യത ഉണ്ട്. തൽക്കാലം മൗനം ആണ് നല്ലത്. ബുധൻ പത്താം ഭാവത്തിൽ നിൽകുമ്പോൾ അധികാരികൾ നിങ്ങളോട് എന്തിനെയെങ്കിലും കുറിച്ച് സംസാരിക്കാൻ താൽപ്പര്യപ്പെടും എന്നതിന്റെ സൂചനയാണ് ലഭിക്കുക. പുതിയ പ്രോജക്ടുകൾ, ജോലി സ്ഥലത്തെ നവീകരണം, ജീവിത ശൈലിയെ കുറിച്ചുള്ള പുതിയ ആശയങ്ങൾ എന്നിവയും പ്രതീക്ഷിക്കുക സൂര്യൻ ഈ ഭാവത്തിൽ നിന്ന് നിങ്ങളെ കൂടുതാൽ വിസിബിൾ ആക്കുകയും ചെയ്യുന്നതിനാൽ, അധികാരികൾ, മാതാപിതാക്കൾ എന്നിവരുടെ ദൃഷ്ടിയിൽ നിന്ന് മറഞ്ഞു നിൽക്കാൻ പ്രയാസം ആയിരിക്കും. ഇവ എല്ലാം നമ്മുടെ നല്ലതിന് വേണ്ടി തന്നെ ആയിരിക്കുകയും ചെയ്യും. ആശയ വിനിമയം, മീഡിയ, സൗന്ദര്യം, കല എന്ന മേഖലയിൽ ജോലി ചെയ്യുന്നവർക്കുള്ള നല്ല സമയം ആകുന്നു. വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കോണ്ടാക്ടുകൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്ന എഴാം ഭാവത്തിൽ ചൊവ്വ അൽപ്പ നാളുകൾ കൂടി ഉണ്ടാകും. ഈ ഭാവം വിവാഹ ബന്ധം മാത്രമല്ലാ, നമ്മുടെ ഒഫീഷ്യൽ ബന്ധങ്ങളെ കൂടി ആണ് സൂചിപ്പിക്കുന്നത്, അതിനാൽ എല്ലാ ബന്ധങ്ങളിലും നമ്മുടെ ശക്തി പ്രകടനം നടക്കാൻ സാധ്യത ഉണ്ട്. അനവശ്യാമായ ശക്തി പ്രകടനങ്ങളെ നീക്കം ചെയ്യുക. ഈ വിഷയങ്ങളിൽ നിങ്ങൾ നിഷ്‌കപടമായ നിലപാടുകൾ സ്വീകരിക്കുന്നു. ഈ നിലപാടുകൾ മത്സര സ്വഭാവം ഉള്ള അവസ്ഥകളിലേക്ക് എത്തിക്കാതെ ശ്രദ്ധിക്കുക.

ജമിനി (മെയ് 21 - ജൂൺ 20)

ദൂര യാത്രകൾ, ഉയർന്ന പഠനം, ആത്മീയത, തത്വ ചിന്ത. വിദേശ ബന്ധം, എഴുത്ത് , എന്ന ഒൻപതാം ഭാവത്തെ സൂര്യൻ, ബുധൻ എന്നിവ ഈ ആഴ്ച മുതൽ സ്വാധീനിക്കും. ദൂര യാത്രക്കുള്ള പ്ലാനുകൾ, തയ്യാറെടുപ്പുകൾ എന്നിവ നടത്തും. ആത്മീയ വിഷയങ്ങൾ, ധ്യാനം, പ്രാർത്ഥന എന്നിവയെ കൂടുതൽ താൽപ്പര്യത്തോടെ സമീപിക്കും. പഠനം, പഠിപ്പിക്കൽ, സ്‌കിൽ ഡെവലപ്‌മെന്റ് പ്രോഗ്രാമുകൾ, താത്വികാമായ ചർച്ചകൾ, വിദേശത്ത നിന്ന് വ്യക്തികൾ സന്ദർശിക്കൽ, വിദേശത്തുള്ള വ്യക്തികളുമായി ഒഫീഷ്യൽ ബന്ധങ്ങൾ, എഴുത്ത്, പ്രസിദ്ധീകരണം എന്നിവയ്ക്കുള്ള സാദ്ധ്യതകൾ, അറിവിനോടുള്ള കൂടുതൽ താൽപ്പര്യം എന്നിവ ഉണ്ടാകാം. 
ആരോഗ്യം, ജോലി സ്ഥലം, ദിവസേന ഉള്ള ജീവിതം, സഹ പ്രവർത്തകർ, ശത്രുക്കൾ, ബാധ്യതകൾ, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ ചൊവ്വ തുടരുന്നു. ജോലിയിൽ കൂടുതൽ അധ്വാനം, സഹ പ്രവർത്തകരോടുള്ള ശക്തി പ്രകടനം, ജോലിയുടെ പുരോഗതിയെ കുറിച്ചുള്ള ആകാംഷ, പുതിയ ജോലിയെ കുറിച്ചുള്ള ആലോചാനകൾ, ജീവിത ശൈലി, ആരോഗ്യം എന്നിവ മെച്ചപ്പെടുത്താനുള്ള ഉൾവിളികൾഎന്നിവയു0 പ്രതീക്ഷിക്കുക

കാൻസർ (ജൂൺ 21 - ജൂലൈ 22)

സെക്‌സ്, തകർച്ചകൾ, രൂപാന്തരം, ജോയിന്റ് സ്വത്തുക്കൾ, മറ്റുള്ളവരുടെ കഴിവുകൾ, നിക്ഷേപങ്ങൾ, ലോണുകൾ, ടക്‌സ്, ഇൻഷുറന്‌സ് എന്ന എട്ടാം ഭാവത്തെ സൂര്യൻ ബുധൻ എന്നിവ അൽപ്പ കാലത്തേക്ക് സ്വാധീനിക്കും. ഇമോഷണൽ ബന്ധങ്ങളിൽ തീരുമാനങ്ങൾ ഉണ്ടാകും. പാർട്ണർ ശിപ്പുകളിൽ ഈ അവസ്ഥ ചോദ്യം ചെയ്യപ്പെടേണ്ട അവസ്ഥാകളെ കൊണ്ട് വരാം. വൈകാരികമായ അവസരങ്ങളെ നേരിടുവാൻ നാം പക്വമതികളായോ അല്ലെങ്കിൽ ആകണമോ എന്നാ ബോധ്യം ഈ അവസരം ഉണ്ടാവാം. മൂഡ് സ്വിങ്ങ്‌സ് പ്രതീക്ഷിക്കുക. ലോണുകൾ, ജോയിന്റ് സ്വത്തുക്കൾ, ഇൻഷുറൻസ് , ടാക്‌സ് എന്നിവയിൽ തീരുമാനങ്ങൾ ഉണ്ടാകും. വസ്തുതകളുടെ യാഥാർത്ഥ്യത്തെ കുറിച്ച് റിസേർച്ച് നടത്തുകയും ചെയ്യും.

പ്രേമം, കുട്ടികൾ, സെൽഫ് പ്രൊമോഷൻ. ഊഹ ക്കച്ചവടം, യൂത്ത് ഗ്രൂപ്പുകൾ, ഹോബികൾ, ക്രിയേറ്റിവിറ്റി എന്ന അഞ്ചാം ഭാവത്തിൽ അൽപ്പ നാൾ കൂടി ചൊവ്വ തുടരുന്നതാണ്. സ്വയം വെളിപ്പെടുത്താനുള്ള ആനേക സാഹചര്യങ്ങൾ, ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള ജോലികൾ, കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നിന്നുള്ള സന്തോഷം, ഉല്ലാസത്തിന് വേണ്ടി ഉള്ള ജോലികൾ, സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള തീരുമാനം, പ്രേമ ബന്ധങ്ങളെ കുറിച്ചുള്ള ആലോചന, കൂടുതൽ നെറ്റ് വർക്കിങ് എന്നിവയും പ്രതീക്ഷിക്കുക

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)

വിവാഹം. പങ്കാളി,ബിസിനസ് ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കൊണ്ട്രക്ടുകൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തെ സൂര്യൻ, ബുധൻ എന്നിവ സ്വാധീനിക്കുന്നു. ബിസിനസ്, വ്യസ്‌ക്തി ബന്ധങ്ങളെ റീപ്പെയർ ചെയ്യാനുള അവസരമായി ഈ അവസ്ഥയെ കാണും. എഗ്രീമെന്റുകൾ, കോട്രാക്ടുകൾ എന്നിവയിൽ കൂടുതൽ ചർച്ചകൾ അവയെ കുറിച്ചുള്ള കൂടുതാൽ പ്രതീക്ഷകൾ എന്നിവയും ഉണ്ടാകാം. മറ്റുള്ളവരുടെ അഭിപ്രായങ്ങളെ കൂടുതാൽ ശ്രദ്ധയോടെ വീക്ഷിക്കുകയും അത് വഴി നടപ്പില്ക്കാൻ ശ്രമിക്കുകയും ചെയ്യും. ഇത് അധികം ആകാതെ ശ്രദ്ധിക്കുക. ബിസിനസ് സംബന്ധമായ കൂടുതൽ ചർച്ചകൾ ഉണ്ടാകും. പുതിയ ഓഫറുകൾ, പുതിയ ബിസിനസ് ആശയങ്ങൾ എന്നിവയും പ്രതീക്ഷിക്കുക . വീട്, കുടുംബം, മാതാപിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ എന്നിവയിൽ ചൊവ്വ ആളപാ നാൾ കൂടി സ്വാധീനിക്കും. വീട്, വീട്ടുകാർ എന്നിവയെ കുറിച്ചുള്ള കൂടുതൽ ആലോചനകൾ ഉണ്ടാകും. വീട്ടുകൾ, പങ്കാളി എന്നിവരോടുള്ള മാറിയ കാഴ്ചപ്പാടുകൾ, മാതാവിനോടുള്ള ശ്രദ്ധ, വീട്ടിൽ നടത്തേണ്ട റീപ്പെയറിങ് ജോലികൾ എന്നിവയും ഉണ്ടാകാം.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)

ആരോഗ്യം, ജോലി സ്ഥലം, ദിവസേന ഉള്ള ജീവിതം, സഹ പ്രവർത്തകർ, ശത്രുക്കൾ, ബാധ്യതകൾ, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ കൂടുതാൽ നീക്കങ്ങൾ നടക്കും. സൂര്യൻ ബുധൻ എന്നിവ ഈ വിഷയങ്ങളെ കൂടുതൽ സ്വാധീനിക്കുന്നു. ജോലിയിലെ അവസ്ഥയ്ക്ക് കൂടുതൽ പ്രാധാന്യം ഉണ്ടാകും, പുതിയ ജോലിയെ കുറിച്ചുള്ള ചിന്തകൾ, ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ചുള്ള പ്ലാനുകൾ, കൂടുതൽ ആശയ വിനിമയം വേണ്ടി വരുന്ന ജോലികൾ, സഹ പ്രവർത്തകരോടുള്ള കൂടുതാൽ ചർച്ചകൾ വളർത്തു മൃഗാങ്ങളോടുള്ള താൽപ്പര്യം എന്നിവ പ്രതീക്ഷിക്കുക.

സഹോദരങ്ങൾ, ആശയ വിനിമയം, ഇലക്‌ട്രോണിക്‌സ്, ടെക്‌നോളജി. ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയൽക്കാർ എന്ന മൂന്നാം ഭാവത്തിൽ അൽപ്പ നാളുകൾ കൂടി ചൊവ്വ ഉണ്ടാകും. കൂടുതൽ ആശയ വിനിമയങ്ങൾ, സഹോദരങ്ങളോടുള്ള തർക്കങ്ങൾ, ഒത്തു തീർപ്പുകൾ, ചെറു കോഴ്‌സുകൾ, സ്‌കിൽ ഡെവലപ്‌മെന്റ് ട്രെയിനിങ്ങുകൾ, ടെക്‌നോളജി, ഇലക്‌ട്രോണിക്‌സ് ബന്ധപ്പെട്ട ഉപകരണങ്ങൾ വാങ്ങുകയോ അവയുമായി അടുതിടപഴുകുകയോ ചെയ്യേണ്ട അവസ്ഥ, ശരീരിരികമായ അസ്വസ്ഥതകൾ എന്നിവയും പ്രതീക്ഷിക്കുക

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
പ്രേമം, കുട്ടികൾ, സെൽഫ് പ്രൊമോഷൻ. ഊഹ ക്കച്ചവടം, യൂത്ത് ഗ്രൂപ്പുകൾ, ഹോബികൾ, ക്രിയേറ്റിവിറ്റി എന്നാ അഞ്ചാം ഭാവത്തെ സൂര്യൻ, ബുധൻ എന്നിവ സ്വാധീനിക്കുന്നു. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ കൂടുതൽ പ്രവർത്തനങ്ങൾ നടത്തും, ആവരുടെ കൂടെ കൂടുതാൽ സമയം ചിലാവഴിക്കുക, അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യുക, ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള പ്രോജക്ടുകൾ, സ്വന്തം സംരംഭങ്ങളെ കൂടുതൽ താൽപ്പര്യത്തോടെ നോക്കിക്കാണുക. പുതിയ ഹോബികൾ, ഉല്ലാസത്തിന് വേണ്ടി ഉള്ള പ്രവർത്തികൾ, കൂടുതൽ നെറ്റ് വർക്കിങ്, അവയിൽ നിന്നുള്ള ലാഭകരമായ നീക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിൽ അൽപ്പ നാളുകൾ കൂടി ചൊവ്വ ഉണ്ടാകും. ധന പരമായ ഉന്നതിക്ക് വേണ്ടി പുതിയാ ജോലികൾ പ്ലാൻ ചെയ്യും, അധിക ജോലിയെ കുറിച്ചുള്ള ആലോചനകൾ, ധന കാര്യം വരുതിയിൽ നിർത്താനുള്ള ശ്രമങ്ങൾ, വാല്യു അഡീഷൻ ആലോചനകൾ, സ്വന്ത മൂല്യം വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾ എന്നിവയും പ്രതീക്ഷികുക. ആധിക ചിലവും ഉണ്ടാകാം.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)

വീട്, കുടുംബം, മാതാപിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ എന്നിവയിൽ സൂര്യൻ, ബുധൻ എന്നിവ സ്വാധീനിക്കുന്നു. മാതാവിനോടുള്ള ശ്രദ്ധ, വീട് വിൽപ്പന, വാങ്ങൽ, മാറ്റം, റീ പെയറിങ് എനിവ നടത്താനുള്ള അവസരങ്ങൾ, കുടുംബ യോഗങ്ങൾ, ബന്ധു സമാഗമം, എന്നിവ പ്രതീക്ഷിക്കുക.

നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര എന്ന ഒന്നാം ഭാവത്തിൽ അൽപ്പ നാൾ കൂടി ചൊവ്വ സ്വാധീനം ചെലുത്തും. ഈ സമയം കൂടുതൽ ആക്ഷൻ, പുതിയ തുടക്കങ്ങൾ, ആരോഗ്യത്തിലും സൗന്ദര്യത്തിലും ഉള്ള ശ്രദ്ധ, പുതിയ ബന്ധങ്ങൾ, ശാരീരികമായ അസ്വസ്ഥതകൾ എന്നിവയും പ്രതീക്ഷിക്കുക

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)

സഹോദരങ്ങൾ, ആശയ വിനിമയം, ഇലക്‌ട്രോണിക്‌സ്, ടെക്‌നോളജി. ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയൽക്കാർ എന്ന മൂന്നാം ഭാവത്തെ സൂര്യൻ ബുധൻ എന്നിവ സ്വാധീനിക്കുന്നു. കൂടുതൽ ആശയ വിനിമയം കൂടുതൽ ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, സഹോദരങ്ങളുമായുള്ള ബന്ധന്തിനു കൂടുതൽ പ്രാധാന്യം നൽകൽ, പഠനം, എഴുത്ത് എന്നിവയ്ക്ക് നൽകുന്ന കൂടുതൽ പ്രാധാന്യം, ജോലിയിൽ ടെക്‌നിക്കൽ ആയ ആശയ വിനിമയങ്ങാൾക്ക് നൽകുന്ന പ്രാധാന്യം, മനസ് കൂടുതൽ പ്രവർത്തന നിരതമാകുന്ന അവസരമാണ്

രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ദൂര ദേശ വാസം, ഒറ്റപ്പെടൽ, ആത്മീയത, പ്രാർത്ഥന, ധ്യാനം, ബെഡ് പ്ലെഷേഴ്‌സ് , നിഗൂഡത എന്ന പന്ത്രണ്ടാം ഭാവത്തിൽ ചൊവ്വയുടെ സ്വാധീനം ഉണ്ടാകും. ഏകാനതാനായി നിൽക്കുവനാനുള്ള താൽപ്പര്യം, ആത്മീയതയോടുള്ള ശ്രദ്ധ, പ്രാർത്ഥന, ധ്യാനം നിഗൂഡ വിഷയങ്ങളോടുള്ള അടുപ്പം, ജീവ കാരുണ്യ പ്രവർത്തനങ്ങൾ എന്നിവയും പ്രതീക്ഷിക്കുക

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)

ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിൽ സൂര്യൻ ബുധൻ എന്നിവ സ്വാധീനിക്കുന്നു. ധന പരമായ വിഷയങ്ങളുടെ കൂടുതൽ പ്രാധാന്യം പ്രതീക്ഷിക്കുക, അധിക ജോലി, രണ്ടാം ജോലി എന്നിവയെ കുറിച്ചുള്ള ആക്ടീവ് ചർച്ചകൾ, മൂല് വർദ്ധനയ്ക്ക് വേണ്ടിയുള്ള സമര തന്ത്രങ്ങൾ എന്നിവ കൊണ്ട് ഈ ആഴ്ച നിങ്ങൾ പ്രവർത്തന നിരതർ ആയിരിക്കും.

കൂട്ടുകാര്, കൂട്ടായ്മകൾ ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്ന പതിനൊന്നാം ഭാവത്തിൽ അൽപ്പ നാൾ കൂടി ചൊവ്വ സ്വാധീനം ചെലുത്തും. ടീം ജോലികൾ, സമാന മനസ്‌കരുമോതുള്ള ജോലികൾ, പുതിയ ഗ്രൂപ്പുകളിൽ ചെന്ന് ചേരൽ, പുതിയ ഗ്രൂപ്പ് പ്രോജക്ടുകൾക്ക് രൂപം കൊടുക്കൽ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ ഉള്ള പ്രവർത്തനങ്ങൾ എന്നിവയും ഉണ്ടാകാം.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)

നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര എന്നഒന്നാം ഭാവത്തിൽ സൂര്യൻ, ബുധൻ എന്നിവ സ്വാധീനിക്കുന്നു. പുതിയ തുടക്കങ്ങൾ, കൂടുതൽ ആശയ വിനിമയങ്ങൾ, ആരോഗ്യം സൗന്ദര്യം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ. സ്വന്തം ആശയങ്ങളെ ശക്തിപ്പെടുത്താനുള്ള അവസരങ്ങൾ ലഭിക്കാം, കൂടുതൽ ആത്മ വിശ്വാസം, പുതിയ പ്രതീക്ഷകൾ എന്നിവയും പ്രതീക്ഷിക്കുക

നിങ്ങളുടെ ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്ന പത്താം ഭാവത്തിൽ ചൊവ്വ അൽപ്പ നാൾ കൂടി ഉണ്ടാകും. പുതിയ ജോലി, ബിസിനസ് അവസരങ്ങൾ, അധികാരികൾ മാതാ പിതാക്കൾ എന്നിവരോടുള്ള ചർച്ചകൾ, ശക്തി പ്രകടനം, നാളെയെ കുറിച്ചുള്ള ച്ചുള്ള ശുഭ പ്രതീക്ഷകൾ എന്നിവയും പ്രതീക്ഷിക്കുക

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)

രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ദൂര ദേശ വാസം, ഒറ്റപ്പെടൽ, ആത്മീയത, പ്രാർത്ഥന, ധ്യാനം, ബെഡ് പ്ലെഷേഴ്‌സ് , നിഗൂഡത എന്നാ വിഷയങ്ങളിൽ സൂര്യൻ ബുധൻ എന്നിവ സ്വധീനിക്കുന്നു . ഏകാനതാനായി നിൽക്കുവനാനുള്ള താൽപ്പര്യം, ആത്മീയതയോടുള്ള ശ്രദ്ധ, പ്രാർത്ഥന, ധ്യാനം നിഗൂഡ വിഷയങ്ങളോടുള്ള അടുപ്പം, ജീവ കാരുണ്യ പ്രവർത്തനങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. മനസിനെ ഭാരപ്പെടുത്തി കൊണ്ടിരുന്ന വിഷയങ്ങളെ നേരിടുവാനുള്ള തീരുമാനം, അവയെ അപഗ്രധിക്കാനും, ഇല്ലാതാക്കാനും ഉള്ള ശ്രമങ്ങളും പ്രതീക്ഷിക്കുക ദൂര യാത്രകൾ, ഉയർന്ന പഠനം, ആത്മീയത, തത്വ ചിന്ത, വിദേശ ബന്ധം, എഴുത്ത്, പ്രസിദ്ധീകരണം എന്ന ഒൻപതാം ഭാവത്തിൽ ചൊവ്വ അൽപ്പ നാൾ കൂടി ഉണ്ടാകും. ദൂര യാത്രകൾ, സ്‌കിൽ ഡെവലപ്‌മെന്റ് പ്രോഗ്രാമുകൾ, വിദേശത്ത നിന്നുള്ള ബിസിനസ് ഓഫറുകൾ, എഴുത്ത്, പ്രസിദ്ധീകരണം എന്നിവയ്ക്കുള്ള സാധ്യതകൾ, ആത്മീയ വിഷയങ്ങളോടുള്ള താൽപ്പര്യം, എന്നിവയും പ്രതീക്ഷിക്കുക. 

 jayashreeforecast@gmail.com