ഭാവങ്ങൾ അവസാന ഭാഗം

എട്ടാം ഭാവം: ഈ ഭാവത്തെ ആയുർ ഭാവം അല്ലെങ്കിൽ മൃത്യു ഭാവം എന്ന് വിളിക്കുന്നു. നമ്മുടെ മൃത്യു, അല്ലെങ്കിൽ ജീവന് എത്ര ബലം ഉണ്ട് എന്ന് ഈ ഭാവം കൊണ്ടാണ് കണക്ക് കൂട്ടുന്നത്. നമ്മുടെ ജീവന് ഭീഷണി ആകാവുന്ന ശാരീരികവും, മാനസികവും, വൈകാരികവും ആയ തടസങ്ങളെ ഈ ഭാവത്തിൽ നിന്ന് അറിയാൻ കഴിയും. നമ്മുടെ എല്ലാ വിധത്തിലും ഉള്ള പുരോഗതി, സെക്ഷ്വൽ ഓർഗൻസ്, സെക്ഷ്വൽ എനർജി, വിവാഹേതര ബന്ധങ്ങൾ എന്നിവയുടെ ഏകദേശ വിവരവും ഈ ഭാവം നൽകുന്നു. സാമ്പത്തികമായ വെല്ലുവിളികൾ, തകർച്ചകൾ, പല വിധത്തിൽ ഉള്ള അഡിക്ഷൻസ്, അതീന്ദ്രിയ കഴിവുകൾ എത്രയുണ്ട് എന്ന് തിരിച്ചറിയാനും ഈ ഭാവത്തിനു ശേഷിയുണ്ട്. ചുരുക്കി പ്പരഞ്ഞാൽ, സീരിയൽ കില്ലെർ സീരിയൽ കിസ്സർ എന്നീ വ്യക്തികളെയും ഈ ഭാവത്തിൽ നിന്ന് കണ്ടു പിടിക്കാവുന്നതാണ്.

പന്ത്രണ്ടാം ഭാവം: ഈ ഭാവത്തെ വ്യയ (നഷ്ടങ്ങൾ) ഭാവം എന്നാണ് വിളിക്കുക. നഷ്ടങ്ങൾ, ഒറ്റപ്പെടൽ, ത്യാഗങ്ങൾ, കീഴടങ്ങൽ, വസ്തു വകകൾ, ബന്ധങ്ങൾ എന്നിവയിൽ നിന്നെല്ലാം ഉള്ള അകൽച്ച എന്നിവ ഈ ഭാവത്തിൽ നിന്ന് അറിയാൻ കഴിയും. നാം ഒന്നാം ഭാവത്തിൽ നിന്ന് തുടങ്ങി ഈ ഭാവത്തിൽ എത്തുമ്പോൾ നാം നേടിയതെല്ലാം ഉപേക്ഷിച്ചു നാം എവിടെ നിന്ന് വന്നോ അവിടേക്ക് തന്നെ മടങ്ങി പ്പോകും എന്ന് സാരം.

ഫെബ്രുവരി മൂന്നാം വാരം

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)

 ഈ ആഴ്ച സൂര്യൻ വളരെ നിഗൂഡമായ പന്ത്രണ്ടാം ഭാവത്തിലേക്ക് നീങ്ങുന്നതായിരിക്കും. രഹസ്യ മോഹങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒറ്റപ്പെടൽ, ദൂര ദേശ വാസം, പ്രാർത്ഥന, ധ്യാനം, നിഗൂഡ വിഷയങ്ങൾ എന്നീ വിഷയങ്ങളെ സൂര്യൻ കൂടുതൽ പ്രതിഫലിപ്പിക്കുന്നു. ഈ ഭാവം മാനസിക സമ്മർദ്ദങ്ങളുടെ ഭാവമാണ്. സൂര്യൻ ഈ ഭാവത്തിൽ നിൽക്കുമ്പോൾ ഭൗതീകമായ നീക്കങ്ങളെക്കാൾ ആത്മീയവും, മാനസികവുമായ നീക്കങ്ങൾക്ക് പ്രാധാന്യം ഉണ്ടാകും. കഴിഞ്ഞ നാളുകളിൽ നാം നേരിട്ട പല അനുഭവങ്ങളെയും കുറിച്ചുള്ള ആലോചനകൾ, ഭൂതകാലത്തിനെ നേരിടൽ, ഏകാന്തനായി തീരാനുള്ള ആഗ്രഹം, പ്രാർത്ഥന, ധ്യാനം എന്നിവയോടുള്ള താല്പര്യം, ജീവിതത്തെ കുറിച്ചുള്ള പുനർവിചിന്തനം എന്നിവയും പ്രതീക്ഷിക്കുക.

കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്ന പതിനൊന്നാം ഭാവത്തിൽ ബുധനും, ശുക്രനും അല്പ നാൾ സ്വാധീനം ചെലുത്തും. പുതിയ ബിസിനസ് ആശയങ്ങൾ അവയുടെ നടത്തിപ്പ്, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരുടെ കൂടെ ഉള്ള സമയം, പുതിയ ഗ്രൂപുകളിൽ അംഗത്വം, പുതിയ സുഹൃത്തുക്കൾ എന്നിവയും പ്രതീക്ഷിക്കുക.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ മോഹങ്ങൾ പ്രതീക്ഷകൾ എന്ന പതിനൊന്നാം ഭാവത്തിലേക്ക് സൂര്യൻ ഈ ആഴ്ച എത്തുന്നതായിരിക്കും. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്ക് വേണ്ടി സമയം ചിലവഴിക്കും. കൂടുതൽ മീറ്റിങ്ങുകൾ, പുതിയ ബിസിനസ് സംരംഭങ്ങളെ കുറിച്ചുള്ള പ്ലാനുകൾ, അവയിൽ നടത്തുന്ന തിരുത്തലുകൾ, അവയിലെ ലൂപ് ഹോളുകൾ കണ്ടെത്തൽ, പുതിയ ഗ്രൂപുകളിൽ അംഗത്വം, സുഹൃത്തുക്കളുടെ കൂടെ ഉള്ള ജോലികൾ, ഹിഡൻ അജണ്ടകൾ എന്നിവ ഉണ്ടാകാം. സുഹൃദ് ബന്ധങ്ങൾ, ഗ്രൂപ്പ് പ്രോജക്ടുകൾ എന്നിവയിൽ തിരുത്തലുകൾ നേരിടേണ്ടി വരുന്ന അവസ്ഥയാണ്. ഈ അവസ്ഥയെ നന്നായി നിരീക്ഷിക്കുകയും സാവധാനത്തിൽ തീരുമാനങ്ങൾ എടുക്കുകയും വേണം.

ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ, അധികാരികൾ എന്ന പത്താം ഭാവത്തിൽ ബുധനും ശുക്രനും അല്പനാൾ സ്വാധീനിക്കും. എഴുത്ത്, മീഡിയ, ആശയ വിനിമയം, സൗന്ദര്യം, കല എന്നീ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് കൂടുതൽ പ്രാധാന്യം ഉണ്ടാകുന്ന സമയമാകുന്നു. അധികാരികൾ, മാതാപിതാക്കൾ എന്നിവർ നിങ്ങളുടെ ജീവിത ശൈലിയെ കുറിച്ച് അവർക്കുള്ള അഭിപ്രായം തുറന്നു പ്രകടിപ്പിക്കുന്ന സമയമാണ്. അല്പ സ്വല്പം അട്ജസ്‌റ്‌മെന്റുകൾ, പുതുമകൾ വരുത്താനുള്ള അവരുടെ അഭിപ്രായത്തെ അത്ര സന്തോഷം ഇല്ലാതെ നേരിടും. എങ്കിലും അധികാരികൾ നിങ്ങളുടെ നല്ല മനസിനെ അതെ അനുപാതത്തിൽ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ജോലി, ജോലി സ്ഥലത്തെ നവീകരണം എന്നിവ പ്രതീക്ഷിക്കുക. അര്‌പ്പോണ മനസോടു കൂടി ജോലി ചെയ്യേണ്ട പല പ്രോജക്ടുകളും ലഭിക്കാം.

ജമിനി (മെയ് 21 - ജൂൺ 20)

ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ, അധികാരികൾ എന്ന പത്താം ഭാവത്തിൽ സൂര്യൻ ഈ ആഴ്ച എത്തും. ജോലി, ജീവിത ശൈലി എന്നിവയെ കുറിച്ചുള്ള പുതിയ പ്ലാനുകൾ, അധികാരികളുടെ വെളിപ്പെടുത്തലുകൾ, അവയെ കുറിച്ചുള്ള നിങ്ങളുടെ പ്രതിഫലനങ്ങൾ എന്നിവ അടുത്ത കുറെ നാളുകൾ ആവോളം ഉണ്ടാകും. വളരെ നയത്തിൽ നില്ക്കുക. പുതിയ ഉത്തരവാദിതങ്ങൾ, ജോലിയിലെ പുതിയ കാണാപ്പുറങ്ങൾ വെളിവക്കപെടൽ എന്നിവ നിശ്ചയമായും പ്രതീക്ഷിക്കുക,. അവ നിങ്ങളെ സ്വാധീനിക്കും എന്ന് മുൻകൂട്ടി കാണുക. ജോലിയെ കുറിച്ചുള്ള ലോങ്ങ് ടേം പ്ലാനുകൾ നടപ്പിലാക്കുന്ന സമയവും ഇത് തന്നെയാണ്.

ദൂര യാത്രകൾ, ഉയർന്ന പഠനം, ആത്മീയത, വിദേശ ബന്ധം, തത്വ ചിന്ത, എഴുത്ത്, പ്രസിദ്ധീകരണം എന്ന ഒൻപതാം ഭാവത്തെ ബുധനും, ശുക്രനും അല്പ നാൾ സ്വാധീനിക്കും. വിദേശ സംസ്‌കാരവുമായി അടുത്ത് ഇടപഴകാനുള്ള അവസരങ്ങൾ, വിദേശത്ത നിന്നുള്ള വാർത്തതകൾ, ദൂര യാത്രകൾക്കുള്ള സാധ്യതകൾ, ആത്മീയതയുമായുള്ള അടുത്ത ബന്ധം, താത്വികമായ ചർച്ചകകൾ, അവലോകനങ്ങൾ, പുതിയ വിഷയങ്ങൾ പഠിക്കാനും പടിപ്പിക്കാനുമുള്ള അവസരങ്ങൾ, സ്‌കിൽ ഡെവലപ്‌മെന്റ് ട്രെയിനിങ്ങുകൾ, എഴുതാനും, പ്രസിദ്ധീകരിക്കാനും ഉള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

കാൻസർ (ജൂൺ 21 - ജൂലൈ 22)
ദൂര യാത്രകൾ, ഉയർന്ന പഠനം, ആത്മീയത, വിദേശ ബന്ധം, തത്വ ചിന്ത, എഴുത്ത്, പ്രസിദ്ധീകരണം എന്ന ഒൻപതാം ഭാവത്തെ സൂര്യൻ കുറെ നാളുകൾ സ്വാധീനിക്കും ആത്മീയമായ വിഷയങ്ങളോടുള്ള താൽപര്യം അധികരിച്ചതായോ,സ്വധീനിക്കുന്നതയോ കാണുവാൻ കഴിയും. സ്‌കിൽ ഡെവലപ്‌മെന്റ് പ്രോഗ്രാമുകൾ, പഠിക്കാനും പഠിപ്പിക്കുവാനും ഉള്ള അവസരങ്ങൾ, വിദേശ യാത്രക്കുള്ള സാധ്യതകൾ, എഴുതുവാനും, പ്രസിദ്ധീകരിക്കുവാനും ഉള്ള അവസരങ്ങൾ എന്നിവ അല്പ നാൾ നിങ്ങളുടെ പ്രധാന വിഷയങ്ങളിൽ ഒന്നായിരിക്കും.

സെക്‌സ്, തകർച്ചകൾ, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, മറ്റുള്ളവരുടെ ധനം, ടാക്‌സ്, ഇൻഷുറൻസ്, എന്ന എട്ടാം ഭാവത്തിൽ ബുധനും ശുക്രനും വിവിധ സംഭവങ്ങളെ ആക്റ്റിവേറ്റ് ചെയ്യും. സെക്ഷ്വൽ ബന്ധങ്ങളിൽ കൂടുതൽ വൈകാരികമായ നിലപാടുകൾ സ്വീകരിക്കും. പുതിയ പാട്ണർ ഷിപ്പുകളെ കുറിച്ചുള്ള റിസേർച്, നിഗൂഡ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യം, പാട്ണർഷിപ്പുകളെ ബലപ്പെടുത്താനുള്ള ആലോചന, ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ആലോചന, ടാക്‌സ്, ഇൻഷുറൻസ് എന്നിവയിൽ കൂടുതൽ ശ്രദ്ധ എന്നിവയും പ്രതീക്ഷിക്കുക.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)

സെക്‌സ്, തകർച്ചകൾ, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, മറ്റുള്ളവരുടെ ധനം, ടാക്‌സ്, ഇൻഷുറൻസ്, എന്ന എട്ടാം ഭാവത്തിൽ സൂര്യൻ അല്പ നാൾ അദ്ധേഹത്തിന്റെ കഴിവ് തെളിയിക്കും. പങ്കാളിയും ആയുള്ള ബന്ധം പല രീതിയിൽ വിശകലനം ചെയ്യേണ്ടി വന്നേക്കാം. നല്ല ക്ഷമ ഉണ്ടാവേണ്ട സമയമാണ്. മനസ്സിൽ സൂക്ഷിച്ചു വച്ചിരുന്ന പല ആലോചനകൾ, ഭയം, ആകാംഷ എന്നിവയുടെ മേൽ കൂടുതൽ തുറന്നു പറച്ചിലുകൾ വേണ്ടി വന്നേക്കാം. ഭൂതകാലത്തെ കുറിച്ച് ഓർമ്മകൾ ഉണ്ടാകാം, അവയിലെ പ്രശ്‌ന പരിഹാരത്തിന് വേണ്ടി ശ്രമിക്കാൻ തയ്യാറാകും. അല്ലെങ്കിൽ തയ്യാറാകണം. ഈ സമയം അതിനു വേണ്ടി ഉള്ളതാണ്. നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, സെക്ഷ്വൽ ബന്ധങ്ങൾ, മറ്റുള്ളവരുടെ ധനം ഉപയോഗിച്ച് ചെയ്യുന്ന പ്രവർത്തികൾ എന്നിവയിൽ എല്ലാം തന്നെ പ്രശ്‌ന പരിഹാരം എന്ന നയം സ്വീകരിക്കാൻ ശ്രമിക്കും.

വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തിൽ ബുധനും ശുക്രനും അല്പനാൾ സ്വാധീനം തെളിയിക്കും. മറ്റുള്ളവരുടെ അഭിപ്രായം കൂടുതലായി പരിഗണിക്കുന്ന സമയം, ബന്ധങ്ങളിൽ കൂടുതൽ ചർച്ചകൾ, ബന്ധങ്ങളെ നില നിർത്താളനുള്ള ആലോചനകൾ, പുതിയ ബന്ധങ്ങൾ, പുതിയ കോണ്ട്രാക്ടുകൾ എന്നിവ പ്രതീക്ഷിക്കുക

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)

വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകൾ, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തിൽ സൂര്യൻ അല്പ നാളുകൾ ഉണ്ടാവും. ഈ ഭാവത്തിലെ എല്ലാ വിഷയങ്ങളിന്മേലും കൊടുത്താൽ ശ്രദ്ധ അല്പനാളേയ്ക്ക് വേണ്ടി വരും. വിവാഹത്തിന്റെ വിവിധ വശങ്ങൾ, പങ്കാളിയോടുള്ള ആറ്റിട്യൂട്, അവരുടെ പ്രതികരണം, വിവാഹ ജീവിതം മെച്ചപ്പെടുത്താനുള്ള ആലോചന, ബിസിനസ് ബന്ധങ്ങളിൽ ഉള്ള പാളിച്ചകൾ അവയുടെ കാരണങ്ങൾ തെളിഞ്ഞു വരൽ, നിലവിൽ ഉള്ള ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കളുടെ നിലപാടുകളെ കുറിച്ചുള്ള തിരിച്ചറിവ് എന്നിവ പ്രതീക്ഷിക്കുക.

ആരോഗ്യം, ശത്രുക്കൾ, സഹപ്രവർത്തകർ, ദിവസേന ഉള്ള ജീവിതം. ജോലി സ്ഥലം, വളർത്തുമൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ അല്പനാൾ ബുധനും ശുക്രനും നിങ്ങളെ സ്വാധീനിക്കുന്നതായിരിക്കും. ആരോഗ്യ കാര്യത്തെ കുറിച്ചുള്ള ശ്രദ്ധ, പുതിയ ആരോഗ്യ ക്രമങ്ങളെ കുറിച്ചുള്ള ആലോചന, ജോലി സ്ഥലത്ത് കൂടുതൽ ആശയ വിനിമയം. സഹപ്രവർത്തകരോടുള്ള ചോദ്യങ്ങൾ, ആശയ വിനിമയം, കല, സൗന്ദര്യം, ടെക്‌നോളജി, ക്രിയേറ്റിവിറ്റി എന്നീ മേഖലയിൽ ജോലി ചെയ്യുന്നവർക്കുള്ള കൂടുതൽ അവസരങ്ങൾ, ജോലി സ്ഥലത്തെ നവീകരണം, വളർത്തുമൃഗങ്ങളോടുള്ള കരുണ എന്നിവയും പ്രതീക്ഷിക്കുക.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)

ആരോഗ്യം, ശത്രുക്കൾ, സഹപ്രവർത്തകർ, ദിവസേന ഉള്ള ജീവിതം, ജോലി സ്ഥലം, വളർത്തുമൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ സൂര്യന്റെ സ്വാധീനത്തിന് നിങ്ങൾ അല്പനാളുകൾ വിധേയരാകും. ജോലി ജോലി സ്ഥലം എന്നിവയിലെ കൂടുതൽ അച്ചടക്കം ആവശ്യമുള്ള പ്രവർത്തനങ്ങൾ, നിങ്ങളോടുള്ള സഹപ്രവർത്ത കരുടെ മനോഭാവത്തിന്റെ സ്വരൂപം മനസിലാക്കൽ, ആരോഗ്യത്തെ കുറിച്ചുള്ള അതീവ ശ്രദ്ധ, പുതിയ ആരോഗ്യ ക്രമങ്ങൾ സ്വീകരിക്കൽ, ഡോക്ടറുടെ ഉപദേശം എടുക്കാൻ യോജിച്ച സമയമാണ്. അല്പ സ്വല്പം വെല്ലുവിളികൾ നിങ്ങളുടെ നന്മക്ക് വേണ്ടി നിങ്ങളെ നേരിടുന്നതായിരിക്കും.

പ്രേമം, കുട്ടികൾ, നെറ്റ്‌വർകിങ്, ഉല്ലാസം, സെല്ഫ് പ്രൊമോഷൻ, ഊഹക്കച്ചവടം, ക്രിയേറ്റിവിറ്റി, പുതിയ ഹോബികൾ എന്ന അഞ്ചാം ഭാവത്തിൽ ബുധനും ശുക്രനും വളരെ നല്ല അവസരങ്ങളുമായി എത്തിയിരിക്കുന്നു. പുതിയ പ്രേമ ബന്ധങ്ങൾക്ക് തുടക്കമിടാൻ അനുയോജ്യമായ അവസരം ഉണ്ടായേക്കാം. സിംഗിൾ വ്യക്തികൾ ഈ അവസരം അനുയോജ്യമായ രീതിയിൽ ഉപയോഗിക്കുക. പക്ഷെ ലോങ്ങ് ടേം ബന്ധങ്ങൾക്ക് അനുയോജ്യമായ ബന്ധങ്ങളാണോ ഇവ എന്ന് ആലോചിച്ചു മാത്രം പ്രവർത്തി ക്കുക. കൂടുതൽ നെറ്റ്‌വർകിങ്, പുതിയ ഹോബികൾ, ക്രിയേറ്റീവ് ജോലികൾ, ഉല്ലാസത്തിന് വേണ്ടി കൂടുതൽ സമയം ചെലവാക്കൽ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരുടെ കൂടെ സമയം ചിലവഴിക്കൽ എന്നിവയും ഉണ്ടാകാം. സ്വന്തം സംരംഭങ്ങൾ തുടങ്ങാനോ അവയെ കുറിച്ച് ആലോചിക്കാനോ ഉള്ള സമയമാകുന്നു.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)

പ്രേമം, കുട്ടികൾ, നെറ്റ്‌വർകിങ്, ഉല്ലാസം, സെല്ഫ്് പ്രൊമോഷൻ, ഊഹക്കച്ചവടം, ക്രിയേറ്റിവിറ്റി, പുതിയ ഹോബികൾ എന്ന അഞ്ചാം ഭാവത്തിൽ സൂര്യൻ അല്പ നാളുകളിലേക്ക് പ്രകാശം പരത്തും. കുട്ടികളുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ, യൂത്ത് ഗ്രൂപ്പുകളിൽ നിങ്ങളുടെ പ്രാധാന്യം മനസിലാക്കാൻ പാകത്തിനുള്ള സാധ്യതകൾ, റൊമാന്റിക് ബന്ധത്തോടുള്ള അതീവ താല്പര്യം, അതിനുള്ള അവസരങ്ങൾ, സ്വന്തം സംരംഭങ്ങൾ ഏറ്റെടുത്തു നടത്താനുള്ള ആഗ്രഹം, ഉല്ലാസത്തിന് വേണ്ടി ഉള്ള വിവിധ മാർഗങ്ങൾ ഏറ്റെടുക്കൽ, ക്രിയേറ്റീവ് ജോലികളിൽ കൂടുതൽ സമയം, പുതിയ ഹോബികളെ കണ്ടെത്തൽ എന്നിവ അടുത്ത ഒരു മാസം നിങ്ങൾ പ്രതീക്ഷിച്ചു കൊള്ളുക.

വീട്, കുടുംബം, മാതാപിതാക്കൾ, പൂർവ്വിക സ്വത്തുക്കൾ, പൂർവ്വികർ എന്ന നാലാം ഭാവത്തിൽ ബുധനും ശുക്രനും അല്പ കാലം നിന്ന് നിങ്ങളുടെ വീട്ടു കാര്യങ്ങളിൽ ഇടപെടുന്നതായിരിക്കും. വീട് വില്പന, വാങ്ങൽ, വീട് മാറ്റം, ബന്ധുജനസമാഗമം, മാതാവിനോടുള്ള കൂടതൽ ശ്രദ്ധ, ബന്ധു ജന സമാഗമം, പൂർവ്വിക സ്വത്തുക്കളെ കുറിച്ചുള്ള ചർച്ചകൾ, കുടുംബ യോഗങ്ങൾ, പൂർവ്വികരെ സ്മരിക്കൽ വീട് റീ പെയറിങ്, ഡിസൈനിങ് എന്നിവയും ഉണ്ടാകും.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)

സഹോദരങ്ങൾ, ആശയ വിനിമയം, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, ടെക്‌നോളജി, ഇലക്ട്രോണിക്‌സ്, എഴുത്ത്, മീഡിയ എന്ന മൂന്നാം ഭാവത്തിൽ ബുധനും, ശുക്രനും ഈ ഭാവത്തിലെ വിഷയങ്ങളെ എല്ലാം സ്വാധീനിക്കുന്നതായിരിക്കും. ചെറു യാത്രകൾ, ആശയ വിനിമയത്തിന്റെ കൂടുതൽ ഉപയോഗം. എഴുതുവാനും, പബ്ലിക് സ്പീക്കിങ്ങിനും ഉള്ള താല്പര്യം, ജോലിയിൽ ആശയ വിനിമയത്തിന്റെ കൂടുതൽ പ്രാധാന്യം, അയൽക്കാർ, സഹോദരങ്ങൾ എന്നിവരോട് കൂടുതൽ സംസാരം. അയൽക്കാർക്ക് വേണ്ടി ഉള്ള ജോലികൾ എന്നിവയും ഉണ്ടാകും.

വീട്, കുടുംബം, മാതാപിതാക്കൾ, പൂർവ്വിക സ്വത്തുക്കൾ, പൂർവ്വികർ എന്ന നാലാം ഭാവത്തിൽ അടുത്ത കുറെ നാൾ സൂര്യൻ നിങ്ങളെ സ്വാധീനിക്കുന്നതായിരിക്കും. വീടിനുള്ളിൽ റീ പെയറിങ്, വീട് മാറ്റം, വീട് വില്പന വാങ്ങൽ എന്നിവയെ കുറിച്ച് ആലോചിക്കുകയോ തീരുമാനിക്കുകയോ ചെയ്യും. മാതാ പിതാക്കളോടുള്ള ബന്ധം, ബന്ധുക്കളോടുള്ള നില പാടുകൾ എന്നിവ പ്രാധാന്യം നേടും.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)

സഹോദരങ്ങൾ, ആശയ വിനിമയം, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, ടെക്‌നോളജി, ഇലക്ട്രോണിക്‌സ്, എഴുത്ത്, മീഡിയ എന്ന മൂന്നാം ഭാവത്തിൽ സൂര്യൻ അടുത്ത കുറെ നാളേക്ക് ഉണ്ടായിരിക്കും. എഴുത്ത്, പല വിധത്തിലുള്ള ആശയ വിനിമയം, ജോലിയിൽ കൂടുതൽ ആശയ വിനിമയം, ചെറു യാത്രകൾ, ചെറു ട്രെയിനിംഗുകൾ, കൂടുതൽ നെറ്റ് വർകിങ്, അവയിൽ നിന്ന് ലഭിക്കുന്ന അവസരങ്ങൾ, മീഡിയയിൽ നിന്ന് ലഭിക്കുന്ന അവസരങ്ങൾ, കൂടുതൽ പഠിക്കുവാനും അവ പ്രായോഗിക തലത്തിൽ പരീക്ഷിക്കുവാനും ഉള്ള പ്രേരണ എന്നിവ പ്രതീക്ഷിച്ചു കൊള്ളുക.

ധനം, വസ്തുവകകൾ, നിങ്ങളുടെ സെൽഫ് വർത്ത് എന്ന രണ്ടാം ഭാവത്തിൽ ബുധനും ശുക്രനും അല്പകാലം നിന്ന് ധന കാര്യം നിരീക്ഷിക്കും. പുതിയ ധനാഗമന മാർഗങ്ങളെ കുറിച്ചുള്ള ചിന്ത, ധന പരമായ അച്ചടക്കം കൊണ്ട് വരാനുള്ള പദ്ധതികളുടെ ആവിഷ്‌കാരം. അധിക ചെലവിനെ നേരിടാനുള്ള ആലോചന എന്നിവയും ഉണ്ടാകും.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)

നിങ്ങളുടെ വ്യക്തിത്വം, മനോഭാവം, ലുക്‌സ്, വീക്ഷണ കോൺ, വിചാര ധാര എന്ന ഒന്നാം ഭാവത്തിൽ ബുധനും ശുക്രനും കാര്യങ്ങൾ ഏറ്റെടുക്കാൻ തയ്യാറായി നിൽക്കുന്നു. കൂടുതൽ ആശയ വിനിമയങ്ങൾ നടത്തേണ്ടി വരുന്ന സാഹചര്യങ്ങൾ ഉണ്ടാകാം. മറ്റുള്ളവരെ ഉപദേശിക്കൽ, ചെറു ജോലികളിൽ കൂടുതൽ സമയം ചെലവാക്കൽ, പുതിയ ആശയങ്ങൾ, സൗന്ദര്യം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ, പുതിയ റൊമാന്റിക് ബന്ധങ്ങൾക്കുള്ള സാധ്യതകൾ, എന്നിവയും പ്രതീക്ഷിക്കുക.

ധനം, വസ്തുവകകൾ, നിങ്ങളുടെ സെൽഫ്‌വർത്ത് എന്ന രണ്ടാം ഭാവത്തിൽ സൂര്യൻ അല്പകാലം ഉണ്ടാകും. ധന കാര്യത്തെ കുറിച്ചുള്ള ആലോചന, കുടുംബത്തിനുള്ളിലുള്ള പ്രശ്‌ന പരിഹാരം, അധിക ചെലവിനെ കുറിച്ചുള്ള ആലോചനകൾ, നിങ്ങളുടെ സെല്ഫ്‌വർത്ത് വർധിപ്പിക്കാനുള്ള ആലോചന, മറ്റുള്ളവർ ഈ അവസരത്തിൽ നിങ്ങളുടെ കഴിവുകൾ തെളിയിക്കാൻ വെല്ലുവിളിക്കുന്നതായി തോന്നാം. ജോലി സ്ഥലത്ത് ഈ വെല്ലുവിളികൾ പ്രശ്‌ന സൃഷ്ടിക്കാതെ ശ്രദ്ധിക്കുക.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)

നിങ്ങളുടെ വ്യക്തിത്വം, മനോഭാവം, ലുക്‌സ്, വീക്ഷണ കോൺ, വിചാര ധാര എന്ന ഒന്നാം ഭാവത്തിലേക്ക് സൂര്യൻ ഈ ആഴ്ച എത്തുന്നതായിരിക്കും. പുതിയ ലുക്‌സ് പരീക്ഷിക്കാനുള്ള അവസരം, ആരോഗ്യത്തെ കുറിച്ചുള്ള ആലോചന, പുതിയ പ്രതീക്ഷകൾ, നിങ്ങളുടെ വ്യക്തിത്വത്തെ കുറിച്ചുള്ള ആലോചനകൾ, ജീവിതത്തെ കുറിച്ചുള്ള ലോങ്ങ് ടേം പ്ലാനുകളുടെ ആവിഷ്‌കാരം, മറ്റുള്ളവരുടെ മുൻപിൽ ശ്രദ്ധ കേന്ദ്രമാകാനുള്ള സാധ്യതകൾ എന്നിവ പ്രതീക്ഷിക്കുക.

രഹസ്യ മോഹങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒറ്റപ്പെടൽ, ദൂര ദേശ വാസം, പ്രാർത്ഥന, ധ്യാനം, നിഗൂഡ വിഷയങ്ങൾ എന്ന നിഗൂഡമായ പന്ത്രണ്ടാം ഭാവത്തിലേക്ക് ബുധനും ശുക്രനും എത്തും. സ്വന്തം വ്യക്തിത്വത്തെ കുറിച്ചുള്ള കൂടുതൽ ചിന്തകൾ, ഏകാന്തനായി തീരാനുള്ള ആഗ്രഹം, മനസിനെ ഭാരപ്പെടുത്തി കൊണ്ടിരുന്ന പ്രശ്‌നങ്ങളെ പരിഹരിക്കുവാനുള്ള ആഗ്രഹം, ജീവ കാരുണ്യ പ്രവർത്തനങ്ങൾ, പ്രാർത്ഥന, ധ്യാനം എന്നിവയോടുള്ള താല്പര്യം എന്നിവ പ്രതീക്ഷിക്കാം.

jayashreeforecast@gmail.com