- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലഗ്‌ന വിശേഷങ്ങളും ഫെബ്രുവരി നാലാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
ലഗ്‌ന വിശേഷങ്ങൾ ലഗ്‌നം അല്ലെങ്കിൽ റൈസിങ് സൈൻ സോഡിയാക് വീലിലെ ഒന്നാം ഭാവമാണ്. ഒന്നാം ഭാവം സ്ഥിതി ചെയ്യുന്ന സൈൻ, ആ സൈനിൽ നിൽക്കുന്ന ഗ്രഹങ്ങൾ, ആ സൈനിന്റെ അധിപൻ, ആ അധിപൻ നില്ക്കു ന്ന ഭാവം, ഈ അധിപന്റെ മേലുള്ള ദൃഷ്ടികൾ, ഈ അധിപന്റെ ദൃഷ്ടികൾ, എന്നിങ്ങനെ പല നൂലാമാലകളെ കീറി മുറിച്ചു പഠിച്ചാണ് ഒരു വ്യക്തിയുടെ ജീവിതം, ജീവിത ലക്ഷ്യം, വ്യക്തിത്വം, വ
ലഗ്‌ന വിശേഷങ്ങൾ
ലഗ്‌നം അല്ലെങ്കിൽ റൈസിങ് സൈൻ സോഡിയാക് വീലിലെ ഒന്നാം ഭാവമാണ്. ഒന്നാം ഭാവം സ്ഥിതി ചെയ്യുന്ന സൈൻ, ആ സൈനിൽ നിൽക്കുന്ന ഗ്രഹങ്ങൾ, ആ സൈനിന്റെ അധിപൻ, ആ അധിപൻ നില്ക്കു ന്ന ഭാവം, ഈ അധിപന്റെ മേലുള്ള ദൃഷ്ടികൾ, ഈ അധിപന്റെ ദൃഷ്ടികൾ, എന്നിങ്ങനെ പല നൂലാമാലകളെ കീറി മുറിച്ചു പഠിച്ചാണ് ഒരു വ്യക്തിയുടെ ജീവിതം, ജീവിത ലക്ഷ്യം, വ്യക്തിത്വം, വിചാരധാര എന്നിവയെ കണക്ക് കൂട്ടുന്നത്. മൂൺ സൈൻ, സൺ സൈൻ എന്നാ പോലെ തന്നെയോ അതിലേറെയോ പ്രാധാന്യം ലഗ്‌നത്തിനും ഉണ്ട്. ലഗ്‌നം, മൂൺ സൈൻ, സൺ സൈൻ എന്നത് ജ്യോതിഷത്തിലെ ട്രിനിറ്റി (ത്രിമൂർത്തി) കോണ്‌സ്‌പെറ്റ് ആകുന്നു. നാമെന്ന വ്യക്തി നമ്മുടെ ലഗ്‌നം, മൂൺ സൈൻ, സൺ സൈൻ എന്നിവയുടെ ആകെ തുകയാകുമ്പോൾ ഇവയിൽ ഒന്നിനെ പോലും മാറ്റി നിർത്തി നമ്മുടെ ജീവിതത്തെ പൂർണമായി അവലോകനം ചെയ്യുവാൻ സാധിക്കുകയില്ല. പലർക്കും അവരുടെ മൂൺ സൈൻ, സൺ സൈൻ അറിയാമെങ്കിലും ലഗ്‌നം ഏതാണ് എന്ന ഒരു ധാരണ ഇല്ലാത്തതായി കാണുന്നു. നാം ജനിച്ച സമയം, ദേശം, തീയതി എന്നിവ കൃത്യമായി അറിയുന്ന ഒരാള്ക്ക് ലഗ്‌നം നിസ്സാരമായി കണക്ക് കൂട്ടി എടുക്കുവാൻ കഴിയും . വളരെ ഈസി അയ ഒരു മെത്തേഡ് ആണ് വിശദീകരിക്കുന്നത്.
ലഗ്‌നം കണ്ടു പിടിക്കണം എങ്കിൽ ഉദയ സമയത്ത് സൂര്യനൊപ്പം ലഗ്‌നമോ ആ ലഗ്‌നതിന്റെ പന്ത്രണ്ടാം ഭാവത്തിലുള്ള രാശിയുടെ അവസാന ഡിഗ്രിയോ ആയിരിക്കും ഉദിക്കുക. ടൈം കറക്ഷൻ, നടത്തി വേണം കൃത്യമായ ഡിഗ്രികൾ കണ്ടെത്തേണ്ടത്.
ഓരോ രാശിയും 30 ഡിഗ്രി ദൈര്ഖ്യംട ഉള്ളതാണ്. 2 മണിക്കൂർ കൊണ്ടാണ് ഓരോ രാശിയും 30 ഡിഗ്രി നീങ്ങുന്നത്. സൂര്യോദയ സമയത്ത് എരീസ് ലഗ്‌നം ആണെങ്കിൽ കൃത്യം രണ്ടു മണിക്കൂർ കഴിഞ്ഞു ജനിക്കുന്ന വ്യക്തിയുടെ ലഗ്‌നം ടോറസ് ആയിരിക്കും എന്ന് മനസിലായല്ലോ. അതിനു 2 മണിക്കൂർ ശേഷം ജനിക്കുന്ന വ്യക്തിയുടെ ലഗ്‌നം ജെമിനായ്. ലഗ്‌നം മാറുന്നത് അനുസരിച്ച് ഡിവിഷണൽ ചാർട്ടുകളിലും വളരെ അധികം വ്യത്യാസം വരുന്നതാണ്.
ഒരു ദിവസം ജനിക്കുന്ന വ്യക്തികളുടെ ജീവിതം പല തരത്തിൽ ആയിരിക്കും എന്ന് ഇതിൽ നിന്ന് തന്നെ മനസിലായല്ലോ. ലഗ്‌നം മാറുന്നത് അനുസരിച്ച് ഭാവങ്ങൾ, ഗ്രഹങ്ങളുടെ സ്വാധീനം എന്നിവയും മാറി കൊണ്ടിരിക്കും. ഒരു ദിവസം ജനിക്കുന്ന വ്യക്തികളുടെ വ്യക്തിത്വം, വിചാരം, ജീവിത ലക്ഷ്യം എന്നിവ പലതായിരിക്കും. നമ്മുടെ എല്ലാവരുടെയും സഞ്ചിത കര്മംവ, പ്രരാബ്ദ, ക്രിയ മാന കർമം, അഗാമി കർമം , പൂർവ്വിജകരുടെ കര്മപങ്ങൾ, നമ്മുടെ ജീന്‌സ്‌റ എന്നിവയെല്ലാം ഉള്‌പ്പെുടുന്നതാണ് ജീവിതത്തിന്റെ ദിശ നിശ്ചയിക്കുക. അവയെ കുറിച്ച് ചില വിലപ്പെട്ട 'ക്ലൂസ്'' അസ്‌ട്രോലോജി ഉപയോഗിച്ച് അറിയാമെന്നു മാത്രമേ ഉള്ളു. അല്ലാതെ ഈ ശാഖക്ക് ജീവിതത്തിലെ സകല പ്രശ്‌നങ്ങള്ക്കും പരിഹാരം കൊണ്ട് വന്നു തരാനുള്ള ശക്തി ഒന്നുമില്ല.
മേല്പരഞ്ഞത് നമ്മുടെ ഒന്നാം ഭാവത്തെ സൂചിപ്പിക്കുന്ന സൈനിനെ കുറിച്ചാണ്. ഈ ലഗ്‌നതെ കൂടാതെ വേറെ ചില ലഗ്‌നങ്ങളും വേദിക് ജ്യോതിഷത്തിൽ ഉണ്ട്. അവയിൽ പ്രധാനം എന്ന് എനിക്ക് തോന്നിയ 3 ലഗ്‌നങ്ങളെ കുറിച്ചും കുറിക്കുന്നു.
1. ആരൂഡ ലഗ്‌നം
2. കാരകാംശ ലഗ്‌നം
3. ഇന്ദു ലഗ്‌നം
ആരൂഡ ലഗ്‌നം
നാം നമ്മെ കുറിച്ച് ചില ധാരണകൾ വച്ച് പുലര്ത്തു ന്നു. എന്നാൽ ലോകം നമ്മെ കുറിച്ച് നാം ചിന്തിക്കുന്നതിനേക്കാൾ വ്യത്യസ്തമയാണോ ചിന്തിക്കുന്നത്? എങ്കിൽ ലോകത്തിന്റെ മുന്പി ൽ നാം നമ്മെ കുറിച്ച് വരച്ചു കാട്ടിയ ചിത്രം ഏതാണോ ആ ചിത്രത്തിലെ നമ്മെ അറിയണം എങ്കിൽ ആ വിശദീകരണം ആണ് ആരൂഡ ലഗ്‌നം സൂചിപ്പിക്കുന്നത്. ഇത് കണക്ക് കൂട്ടുന്നതും വളരെ എളുപ്പമാണ്. നമ്മുടെ ലഗ്‌നം ഏതാണോ ആ രാശിയുടെ അധിപൻ ഏതു ഭാവത്തിൽ നില്ക്കു ന്നു എന്ന് നോക്കുക. ലഗ്‌നത്തിൽ നിന്ന് എത്ര ഭാവങ്ങൾ അകലെ ആണോ എന്ന് നോട്ട് ചെയ്യുക. ഉദാഹരണം ലഗ്‌നത്തിൽ നിന്ന് എട്ടാം ഭാവത്തിൽ ലഗ്‌നധിപൻ നില്ക്കു ന്നു എങ്കിൽ എട്ടാം ഭാവത്തിൽ നിന്ന് എട്ടു ഭാവങ്ങൾ എന്നുക അപ്പോൾ നാം മൂന്നാം ഭാവത്തിൽ എത്തുന്നതായിരിക്കും. മൂന്നാം ഭാവത്തിൽ നില്ക്കു ന്ന രാശി ആയിരിക്കും ആരൂഡ ലഗ്‌നം. ഇനി ലഗ്‌നത്തിൽ തന്നെ ആണ് ലഗ്‌നാധിപൻ നില്ക്കു ന്നത് എങ്കിൽ അതായത് നമ്മുടെ ലഗ്‌നം ലിബ്ര ആണെങ്കിൽ ലിബ്രയുടെ അധിപൻ ശുക്രൻ ആണ്. ശുക്രൻ ഒന്നാം ഭാവത്തിൽ/ലഗ്‌നത്തിൽ തന്നെ നില്ക്കുനന്നു എങ്കിൽ ലഗ്‌നത്തിൽ നിന്ന് പത്തു ഭാവങ്ങൾ കണക്ക് കൂട്ടുക. അപ്പോൾ നാം പത്താം ഭാവത്തിൽ എത്തിക്കഴിഞ്ഞു . പത്താം ഭാവം സമൂഹത്തിലെ വിലയെ സൂചിപ്പിക്കുന്ന ഭാവം ആകുന്നല്ലോ. അപ്പോൾ ലിബ്രയിൽ നിന്ന് പത്താം ഭാവം ആയ കാന്‌സഭർ ആണ് നമ്മുടെ ആരൂഡ ലഗ്‌നം. കാന്‌സതർ നാച്ചുറൽ സോഡിയാക് വീലിലെ നാലാം ഭാവം ആണ്. വീട്, മാതാ പിതാക്കൾ , കുടുംബം, പൂർവ്വി കർ, പൂർവ്വിംക സ്വത്തുക്കൾ എന്നാ വളരെ ഇമോഷണൽ ആയ കാര്യങ്ങളെ സൂചിപ്പിക്കുന്ന കാന്‌സ ർ സൈൻ നിങ്ങളുടെ ആരൂഡ ലഗ്‌നം ആണെങ്കിൽ ലോകം നിങ്ങളെ വളരെ ഇമോഷണൽ ആയ വ്യക്തിയായി കാണുകയും, അല്പം ഇന്‌സേക്യുർ ആയി പരിഗണിക്കുകയും ചെയ്യും എന്നര്ത്ഥം ! ലോകത്തിന്റെ ഈ നിലപാടുകൾ നിങ്ങളുടെ ജീവിതത്തിൽ എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോ എന്ന് ആലോചിക്കുകയും വേണ്ട നടപടികൾ എടുക്കുകയും ചെയ്യുക.
ആരൂഡ ലഗനതിന്റെ സ്ഥാനത്തെ കുറിച്ച് വളരെ അധികം തര്ക്കങ്ങൾ ഉണ്ടെങ്കിലും, അതായത് നാലാം/ഏഴു ഭാവങ്ങളിൽ ലഗ്‌നധിപൻ വന്നാൽ ഉള്ള അവസ്ഥ, എന്റെ ഗുരുക്കന്മാർ ആരൂഡ ലഗ്‌നം ഇതു ഭാവത്തിലും വരാം എന്നാണു അഭിപ്രായപ്പെടുന്നത്.
കാരകാംശ ലഗ്‌നം
ഈ ലഗ്‌നം നമ്മുടെ നവാ0ശ ചാര്ട്ടി്ൽ നിന്നാണ് കണ്ടു പിടിക്കേണ്ടത്. ആദ്യം നമ്മുടെ ആത്മ കാരക ഗ്രഹം ഇതാണ് എന്ന് കണ്ടു പിടിക്കുക. അതായത് നമ്മുടെ ബെര്ത്ത്് ചാര്ട്ടി ൽ ഏതു ഗ്രഹം ആണ് ഏറ്റവും ഉയര്ന്നു ഡിഗ്രിയിൽ സ്ഥിതി ചെയ്യുന്നത് എന്ന് കണ്ടു പിടിക്കുക. ഈ ഗ്രഹം നമ്മുടെ നവാ0ശ ചാര്ട്ടിനൽ ഏതു ഭാവത്തിൽ സ്ഥിതി ചെയ്യുന്നു എന്ന് നോക്കുക. ഈ ഭാവം/രാശി സൂചിപ്പിക്കുന്ന വിഷയങ്ങളിൽ ഏതെങ്കിലും ഒന്നായിരിക്കണം നമ്മുടെ പ്രധാന കരിയർ ഓപ്ഷൻ. നമ്മുടെ ആത്മാവ് ഈ ഭാവത്തിലെ വിഷയങ്ങളിൽ ആയിരിക്കും ആഹ്ലാദിക്കുക, നമ്മുടെ പാഷൻ, നമ്മുടെ അഭിലാഷങ്ങൾ ഈ വിഷയങ്ങളിൽ ആയിരക്കും പൂർത്തീകരണം കണ്ടെത്തുക. നിങ്ങള്ക്ക് തന്നെ കരിയർ മേഖല. ഈ ഭാവത്തെ ബെര്ത്ത്വ ചാർട്ടിൽ ലഗ്‌നം ആക്കി ഉപയോഗികുക
ഇന്ദു ലഗ്‌നം/ധനലഗ്‌നം
നമ്മുടെ ഫിനാന്ഷ്യ ൽ സ്റ്റേറ്റസ് എന്തായിരിക്കും എന്നതിന്റെ യഥാര്ത്ഥ് വശം ഈ ലഗ്‌നം കൊണ്ടാണ് തിരിച്ചറിയുന്നത്. ഇന്ദു ലഗ്‌നം കണ്ടു പിടിക്കുക എന്നത് അല്പം ശ്രമകരമാണ്. രാഹു , കേതു എന്നിവയെ ഈ ലഗ്‌നം കണക്കാക്കുന്നതിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു. ബാക്കി ഏഴു ഗ്രഹങ്ങള്ക്കുംണ പല പോയിന്റുകൾ നല്കികയിട്ടുണ്ട്.
സൂര്യൻ : 30
ചന്ദ്രൻ : 16
ചൊവ്വ: 6
ബുധൻ : 8
ശുക്രൻ:12
വ്യാഴം : 10
ശനി: 1
ഇനി ലഗ്‌ന ചാര്ടിലെ ( ബെർത്ത് ചാർട്ട് ) ഒൻപതാം ഭാവത്തിന്റെ അധിപനെ നോട്ട് ചെയ്യുക. ഒമ്പതാം ഭാവത്തെ ഭാഗ്യ സ്ഥാനം എന്നാണല്ലോ പറയുന്നത്. നാം ഈ ജന്മതെക്ക് വേണ്ടി ശേഖരിച്ചു വെക്കുന്ന സല്ക്കര്മഥങ്ങളുടെ അളവാണ് ആണ് ഒന്പതതാം ഭാവം കൊണ്ട് സൂചിപ്പിക്കുന്നത്. ഇനി ചന്ദ്രൻ നില്ക്കു ന്ന രാശി ലഗ്‌നമാക്കി എടുക്കുക അപ്പോൾ ഒന്നാം ഭാവത്തിൽ ചന്ദ്രൻ ആയിരിക്കുമല്ലോ. ഈ ഭാവത്തിൽ നിന്നും ഒന്പപതാം ഭാവധിപനെ നോട്ട് ചെയ്യുക.. ഈ രണ്ടു ഭാവധിപന്മാര്ക്കും ലഭിക്കുന്ന പോയിന്റുകൾ ഒന്നിച്ചു എത്ര പോയിന്റ് ഉണ്ടെന്നു നോക്കുക. അങ്ങനെ ലഭിച്ച സംഖ്യയിൽ നിന്ന് പന്ത്രണ്ടു കുറയ്ക്കുക. ഇനഗ്‌നെ ലഭിക്കുന്ന സംഖ്യ പന്ത്രണ്ടിൽ അധികം ആണെങ്കിൽ പിന്നെയും ആ സംഖ്യയിൽ നിന്ന് പന്ത്രണ്ടു കുറയ്ക്കുക. പന്ത്രണ്ടിൽ കുറവായ സംഖ്യാ അല്ല പിന്നെയും ലഭിക്കുന്നത് എങ്കിൽ പന്ത്രണ്ടിൽ കുറവായ സംഖ്യാ ലഭിക്കുന്നത് വരെ കുറയ്ക്കുക. ഇങ്ങനെ ലഭിക്കുന്ന സംഖ്യാ നോട്ട് ചെയ്യുക. ഇനി ബെർത്ത് ചാർട്ടിൽ ചന്ദ്രൻ ഏതു ഭാവത്തിൽ നില്ക്കുന്നോ ആ ഭാവം തൊട്ടു എണ്ണുക. ഉദാഹരണം നിങ്ങള്ക്ക് ലഭിച്ച പന്ത്രണ്ടിൽ കുറവായ സംഖ്യാ 5 ആണെന്നിരിക്കട്ടെ , ചന്ദ്രൻ നില്ക്കു ന്ന ഭാവത്തിൽ നിന്ന് 5 ഭാവങ്ങൾ എന്നുക . ചന്ദ്രൻ എട്ടാം ഭാവത്തിൽ ആണെങ്കിൽ അഞ്ചു ഭാവങ്ങൾ എണ്ണുമ്പോൾ പന്ത്രണ്ടാം ഭാവത്തിൽ എത്തും. അങ്ങനെ കണക്ക് കൂട്ടി അവസാനം എത്തുന്ന ഭാവം ആയിരിക്കും നിങ്ങളുടെ ഇന്ദു ലഗ്‌നം.
പക്ഷെ ഇന്ദു ലഗ്‌നതിന്റെ പ്രാധാന്യത്തെ കുറിച്ച് വളരെ അധികം ചർച്ചകൾ നടന്നു വരുന്നുണ്ട്. ഈ ലഗ്‌നതിനു അത്ര പ്രാധാന്യം നല്‌കേ ണ്ടതില്ല എന്നാ അഭിപ്രായവും ഉണ്ട്.
ഫെബ്രുവരി നാലാം വാരം
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ആരോഗ്യം, ജോലി സ്ഥലം, സഹപ്രവർത്തകർ, ശത്രുക്കൾ, ദിവസേന ഉള്ള ജീവിതം, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ എത്തും. നിങ്ങൾ ചെയ്തു കൊണ്ടിരുന്ന ജോലിയിൽ പൂർത്തീകരണം നേരിടാം. ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ നല്‌കേണ്ട അവസ്ഥ. പുതിയ ആരോഗ്യ ക്രമങ്ങളെ കുറിച്ചുള്ള ആലോചന, പുതിയ വര്ക്ക് ഔട്ട് പ്ലാനുകളെ കുറിച്ചുള്ള ആലോചന, വളര്ത്തു മൃഗങ്ങളോടുള്ള താല്പര്യം, ചുറ്റുപാടുകളിൽ ഉള്ള മാറ്റം,സഹ പ്രവര്ത്തുകരുടെ പെരുമാറ്റത്തെ കൂലങ്കഷമായി അവലോകനം ചെയ്യൽ, തനതായ ഭാഷയിൽ മറ്റുള്ളവരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തൽ, എന്നിവ പ്രതീക്ഷിക്കുക.
സൂര്യൻ നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിലേക്ക് നീങ്ങിക്കഴിഞ്ഞു. രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ആത്മീയത, ധ്യാനം, ദൂര ദേശ വാസം, ഒറ്റപ്പെടൽ എന്നീ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ നീങ്ങും. ഏകാന്തനായി തീരാനുള്ള ആഗ്രഹം, പ്രാർത്ഥന, ധ്യാനം എന്നിവയോടുള്ള അധിക താല്പര്യം, ഹൃദയത്തിൽ ഒളിഞ്ഞു കിടന്ന വിഷയങ്ങളെ കുറിച്ചുള്ള പുനർ ചിന്ത, ആ ഓർമ്മകൾ സംഭവങ്ങൾ എന്നിവയെ കുറിച്ചുള്ള പുതിയ നിലപാടകുകൾ, ഭാവി ജീവിതത്തെ കുറിച്ചുള്ള ആഴത്തിൽ ഉള്ള കണക്ക് കൂട്ടലുകൾ, സ്വപ്‌നങ്ങൾ നിറഞ്ഞ ഉറക്കം, വ്യക്തി ജീവിതത്തെ മെച്ചപ്പെടുത്താനുള്ള പ്രവർത്തികൾ എന്നിവയും പ്രതീക്ഷിക്കുക. ആലോചിച്ചു മാത്രം പുതിയ തുടക്കങ്ങൾ പ്ലാൻ ചെയ്യുക ഈ അവസ്ഥ ആലോചനക്ക് മാത്രമാണ് അനുകൂലം.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
പ്രേമം, കുട്ടികൾ, ക്രിയേറ്റിവിറ്റി, ഹോബികൾ, ഉല്ലാസം, സെൽഫ് പ്രൊമോഷൻ, ഊഹക്കച്ചവടം എന്ന അഞ്ചാം ഭാവത്തിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ എത്തും. പുതിയ പ്രേമ ബന്ധം, ഉല്ലാസത്തിന് വേണ്ടി കൂടുതൽ സമയം ചെലവാക്കൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ ഉള്ള പ്രവർത്തനം, പുതിയ ഹോബികൾ, ക്രിയേറ്റീവ് ജോലികൾ, സെല്ഫ്് പ്രോമോഷനുള്ള നിരവധി അവസരങ്ങൾ, ഊഹ ക്കച്ചവടാതെ കുറിച്ചുള്ള പ്ലാനിങ് എന്നിവയും നടക്കാം.
കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ , പ്രതീക്ഷകൾ എന്നാ പതിനൊന്നാം ഭാവത്തിൽ സൂര്യൻ എത്തിയിരിക്കുന്നു . കൂട്ടുകാരുടെ കൂടെ ഉള്ള സമയം, ഗ്രൂപ്പ് ജോലികൾ, പുതിയ ഗ്രൂപുകളിലെ അംഗത്വം, പുതിയ ലോങ്ങ് ടേം പദ്ധതികളുടെ ആവിഷ്‌കാരം, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരുടെ ഒപ്പം കൂടുതൽ സമയം എന്നിവയും പ്രതീക്ഷിക്കുക. സോഷ്യലൈസ് ചെയ്യാനുള്ള പ്രധാന സമയായി അടുത്ത കുറെ നാളുകളെ കാണുക, അവയിൽ നിന്ന് മാക്‌സിമം ബെനിഫിടറ്റുകൾ ഭാവിയിൽ ഉണ്ടാകാൻ ഉള്ളതാണ്. നിങ്ങളുടെ സ്വപ്‌നങ്ങൾ, ലക്ഷ്യങ്ങൾ എന്നിവയെ ചെയ്‌സ് ചെയ്യാനുള്ള തുടക്കമിടാനുള്ള സമയവും ഇത് തന്നെ ആയിരിക്കും.
ജമിനി (മെയ് 21 - ജൂൺ 20)
വീട്, കുടുംബം, മാതാ പിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ ബന്ധുജന സമാഗമം എന്ന നാലാം ഭാവത്തിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. വീടുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രശ്‌ന പരിഹാരത്തിന് വേണ്ടി ശ്രമിക്കും. വീട് മാറ്റം, വീട് വില്പന, മറ്റു റിയൽ എസ്‌റെറ്റ് ഡീൽസ്, വീട് അലങ്കരിക്കൽ എന്നിവയ്ക്കും സാധ്യത കാണുന്നു. മാതാവിനോടുള്ള ശ്രദ്ധ ആവശ്യമായി വരാം. സൂര്യൻ പൊതു ജീവിതത്തിന്റെ ഭാവതിലെക്ക് എത്തിയതിനാൽ ഈ മുന്നോട്ടുള്ള കുറെ ദിവസങ്ങൾ നിങ്ങൾ ബാലന്‌സിങ്ങിനു വേണ്ടി ശ്രമിക്കും. വ്യക്തി ജീവിതവും, പൊതു ജീവിതവും തമ്മിലുള്ള ശക്തമായ വടം വലി നടക്കുന്നതായിരിക്കും.
ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ, അധികാരികൾ എന്ന പത്താം ഭാവത്തിൽ സൂര്യൻ എത്തിക്കഴിഞ്ഞു. ജോലിയിലെ പുതിയ നീക്കങ്ങൾ, നിങ്ങളുടെ ജോലിയെ കുറിച്ചുള്ള അധികാരികളുടെ നിഗമനങ്ങൾ, ജോലിയെ കുറിച്ചുള്ള ലോങ്ങ് ടേം സ്വപ്നങ്ങളുടെ ഡ്രാഫ്റ്റിങ്, ജോലിക്ക് ലഭിക്കുന്ന അംഗീകാരം, പുതിയ ജോലിയെ കുറിച്ചുള്ള ആലോചനകൾ, പുതിയ ജോലിക്കുള്ള സാധ്യതകൾ എന്നിവയെ കുറിച്ചും ആലോചനകൾ ഉണ്ടാകാം. അധികാരികൾ നിങ്ങളുടെ ജോലിയിൽ അധിക താല്പര്യം നല്കുകന്ന സമയം ഇത് തന്നെ ആയിരിക്കും. ഈ അവസ്ഥ പലര്ക്കും പല വിഷമായിരിക്കുന്നതുകൊണ്ട് നയപരമായ നീക്കങ്ങൾ നിങ്ങളിൽ നിന്ന് ഉണ്ടാകണം.
കാൻസർ (ജൂൺ 21 - ജൂലൈ 22)
സഹോദരങ്ങൾ, ആശയ വിനിമയം, ചെറു യാത്രകൾ, ചെറുകോഴ്‌സുകൾ, മീഡിയ, ഇലെക്ട്രോണിക്‌സ്, അയല്ക്കാർ എന്ന മൂന്നാം ഭാവത്തിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. ആശയ വിനിമയം ഉപയോഗിച്ചുള്ള പ്രോജക്ടുകൾ ചെയ്യും, ചെറിയ കോഴ്‌സുകളെ കുറിച്ച് അന്വേഷിക്കുകയോ, പഠിക്കുകയോ ചെയ്യും, കൂടുതൽ നെറ്റ് വർകിങ്, കൂടുതൽ ആശയ വിനിമയം, മീഡിയയിൽ നടത്തുന്ന നീക്കങ്ങൾ, കൂടുതൽ മീറ്റിങ്ങുകൾ, സഹോദരങ്ങലോടുള്ള ആശയ വിനിമയം എന്നിവയും പ്രതീക്ഷിക്കുക. കൂടുതൽ തിരക്കേറിയ ദിവസങ്ങളായി നിങ്ങള്ക്ക്യ തോന്നാം.
ദൂരയാത്രകൾ, തത്വ ചിന്ത, ആത്മീയത, വിദേശ ബന്ധം, ഉയർന്ന പഠനം എന്ന ഒൻപതാം ഭാവത്തിലേക്ക് സൂര്യൻ എത്തിക്കഴിഞ്ഞു. ആത്മീയതയോടുള്ള കൂടുതൽ താല്പര്യം. ആത്മീയ ഭാഷണങ്ങൾ കേൾക്കാ നുള്ള താല്പര്യം, ദൂര യാത്രകളെ കുറിച്ചുള്ള ആലോചനകൾ, ദൂര യാത്രകൾ, വിശ്വാസത്തോടെ റിസ്‌കുകളെ നേരിടൽ, സത്യസന്ധമായ വാർത്തകളിൽ ഉള്ള താല്പര്യം, വിദേശ സംസ്‌കാരവുമായുള്ള ഇടപഴകൽ, സ്‌കിൽ ഡെവലപ്‌മെന്റ് കോഴ്‌സുകൾ പഠിക്കൽ, എഴുത്ത് പ്രസിദ്ധീകരണം എന്നിവയ്ക്കുള്ള അനുകൂല അവസരം എന്നിവ പ്രതീക്ഷിക്കുക.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം, എന്ന രണ്ടാം ഭാവത്തിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. ധന കാര്യത്തെ കുറിച്ചുള്ള കൂടുതൽ ചിന്തകൾ പ്രതീക്ഷിക്കുക. പുതിയ ധനാഗമന മാർഗത്തെ കുറിച്ചുള്ള ചിന്തകൾ, പുതിയ പ്രോജക്ടുകളെ കുറിച്ചുള്ള പ്രതീക്ഷകൾ, നിങ്ങളുടെ സെല്ഫ് വർത്ത് വർധിപ്പിക്കാനുള്ള ആഗ്രഹം, നിങ്ങളുടെ കഴിവുകളിന്മേലുള്ള സംശയ നിവാരണം എന്നിവയും പ്രതീക്ഷിക്കുക.
സെക്‌സ്, തകർച്ചകൾ, നിക്ഷേപങ്ങൾ, പാർട്ണർഷിപ്പുകൾ, മറ്റുള്ളവരുടെ ധനം, ടാക്‌സ്, ഇൻഷുറൻസ്, ലോണുകൾ എന്ന എട്ടാം ഭാവത്തിൽ സൂര്യൻ എത്തിക്കഴിഞ്ഞു. അല്പ കാലം ഇദ്ദേഹം ഈ വിഷയങ്ങളിൽ ഇടപെടും. ടാക്‌സ്, ഇൻഷുറൻസ് എന്നീ വിഷയങ്ങളിൽ ശ്രദ്ധിക്കേണ്ടതായി വരാം, മറ്റുള്ളവരുടെ ധനം കഴിവുകൾ എന്നിവ ഉപയോഗിച്ച് ചെയ്യുന്ന പ്രോജക്ടുകൾ ഉണ്ടാവാം, ആ പ്രോജക്ടുകളിൽ മറഞ്ഞു കിടന്ന പ്രശ്‌നങ്ങളിൽ വെളിച്ചം പരക്കും, അവയെ സോൾവ്് ചെയ്യാനുള്ള ശരിയായ സമയം ഇത് തന്നെ ആണെന്ന് കരുതുക. സെക്ഷ്വൽ ബന്ധങ്ങളിൽ ഉള്ള പോരായ്മകൾ, നിക്ഷേപങ്ങളിൽ ഉള്ള കൂടുതൽ ആലോചന, ലോണുകൾ കൊടുക്കൽ ലഭിക്കൽ, ബഡ്‌ജെറ്റിങ്, ഇമോഷണൽ ഇഷ്യൂസ് പരിഹരിക്കാനുള്ള താല്പര്യം, ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള താല്പര്യം അവലോകനം എന്നിവയും പ്രതീക്ഷിക്കുക.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
നിങ്ങളുടെ വ്യക്തിത്വം, മനോഭാവം, വിചാര ധാര, വീക്ഷണ കോൺ ലുക്‌സ് എന്ന ഒന്നാം ഭാവത്തിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ എത്തും. ഈ സമയം ചെയ്തു തീർക്കേണ്ട വിഷയങ്ങൾ ഉണ്ടാവാം, നമ്മുടെ വ്യക്തി ജീവിതത്തിൽ ഈ വിഷയങ്ങള്ക്ക് അതീവ പ്രാധാന്യം ഉണ്ടാവുന്ന സമയമാണ്. പുതിയ ലുക്‌സ്, പുതിയ വീക്ഷണ കോണുകൾ, ഔദ്യോഗിക ജീവിതത്തിലെ പുതിയ നീക്കങ്ങൾ, ഇമോഷണൽ ആയ നീക്കങ്ങൾ പൊട്ടിത്തെറികൾ , അറ്റെൻഷൻ സീക്കർ ആകാനുള്ള അമിതമായ ആഗ്രഹം എന്നിവയും പ്രതീക്ഷിക്കുക
വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, ഒഫീഷ്യൽ ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ടുകൾ, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തിൽ സൂര്യൻ എത്തിക്കഴിഞ്ഞു. നിങ്ങളുടെ പാർട്ണർ ഷിപ്പ് ബന്ധങ്ങൾ, ജീവിതത്തിലും ബിസിനസിലും ഉള്ള ബന്ധങ്ങളിൽ കടുത്ത ആലോചന നേരിടേണ്ടി വരുന്ന സമയമാകുന്നു. നിങ്ങളുടെ മുഴുവൻ ശ്രദ്ധയും ഏഴാം ഭാവത്തിലെ ബന്ധങ്ങളിലെക്ക് നീങ്ങുന്ന അവസ്ഥയാണ്. അത് വിവാഹ ബന്ധം ആകണം എന്നില്ല. ഒഫീഷ്യൽ ബന്ധങ്ങളിലും ഇതേ അവസ്ഥ ആയിരിക്കും. പക്ഷെ ഈ ബന്ധങ്ങളിൽ എല്ലാം തന്നെ നിങ്ങളുടെ ടേംസ് ആൻഡ് കണ്ടീഷൻസിനു മറ്റുള്ളവർ വിധേയരാകണം എന്ന നയം നിങ്ങൾ സ്വീകരിച്ചേക്കാം. അല്പ സ്വല്പം അട്ജസ്‌റ്‌മെന്റുകൾക്ക് തയ്യാറാകുക ഈ ബന്ധങ്ങളിന്മേൽ എടുക്കേണ്ട നടപടികൾ ഏതാണ് എന്ന് ആലോചിക്കേണ്ട സമയമാകുന്നു. നിങ്ങളുടെ ബന്ധങ്ങളുടെ സുഗമമായ പുരോഗതിക്ക് ഒരു ' 'ക്ലീൻ അപ് ' ആവശ്യമായ ഇടവേള ആയി ഈ അവസ്ഥയെ കാണുക.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചുവച്ച കഴിവുകൾ, ഒറ്റപ്പെടൽ, ആത്മീയത, വിദേശ വാസം, എന്ന പന്ത്രണ്ടാം ഭാവത്തിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. ഏകാന്തനായി തീരുവനുള്ള ആഗ്രഹം. മനസിലെ ഭാരങ്ങളെ വലിചെരിയുവാനുള്ള താല്പര്യം,. സ്വപ്‌നങ്ങൾ നിറഞ്ഞ ഉറക്കം. ചാരിറ്റി ജോലികൾ, പ്രാർത്ഥന, ധ്യാനം എന്നിവയോടുള്ള താല്പര്യം എന്നിവയും പ്രതീക്ഷിക്കുക.
ആരോഗ്യം, സഹപ്രവർത്തകർ, ശത്രുക്കൾ, ജോലി സ്ഥലം, ദിവസേന ഉള്ള ജീവിതം, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ സൂര്യൻ അല്പ നാളുകൾ ഉണ്ടാകും. ജോലി സ്ഥലത്തുള്ള നിങ്ങളുടെ യഥാര്ത്ഥഈ അവസ്ഥ ഈ അവസരം തെളിഞ്ഞു വരുന്നതാണ്. പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, ആരോഗ്യത്തിന്റെ യഥാർത്ഥ അവസ്ഥയെ കുറിച്ചുള്ള ബോധ്യം, ആരോഗ്യം മെച്ചപെടുതാനുള്ള പ്രവര്ത്തി്കൾ, സഹപ്രവർത്തകരെ കുറിച്ചുള്ള ആശങ്കകൾ, ജോലി സ്ഥലത്ത് നിങ്ങളുടെ പ്രവര്ത്തി യെ വെറുതെ പ്രൊമോട്ട് ചെയ്യൽ, സ്‌കിൽ ടെവലപ്‌മെന്റിനെ കുറിച്ചുള്ള ആലോചന, ദിന ചര്യകളെ മെച്ചപ്പെടുത്താനുള്ള ആലോചന, ബാധ്യതകളുടെ മേലുള്ള ശരാശ എന്നിവ പ്രതീക്ഷിക്കുക.
സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്ന പതിനൊന്നാം ഭാവത്തിൽ ഈ ആഴ്ച പൂര്ണട ചന്ദ്രൻ ഉദിക്കും. സുഹൃദ് ബന്ധങ്ങളിൽ തുടക്കമോ ഒടുക്കമോ ഉണ്ടാകാം. ജീവ കാരുണ്യ പ്രവർത്തനങ്ങൾ, ലോങ്ങ് ടേം പദ്ധതികളുടെ പ്ലാനിങ്, അവയെ കുറിച്ചുള്ള ചര്ച്ച്, നിങ്ങളുടെ സന്തോഷത്തിനു പ്രാമുഖ്യം കൊടുക്കൽ, കുട്ടികൾ നിങ്ങളുടെ ക്രിയേറ്റീവ് ടാലെന്റുകൾ എന്നിവയിൽ അഭിമാനം സന്തോഷം അന്നിവ അധികമായി അനുഭവപ്പെടും എന്നിവയും പ്രതീക്ഷിക്കാവുന്നതാണ്.
പ്രേമം, കുട്ടികൾ, ക്രിയേറ്റിവിറ്റി , ഹോബികൾ, ഉല്ലാസം, സെല്ഫ്ര പ്രൊമോഷൻ, ഊഹ ക്കച്ചവടം എന്നാ അഞ്ചാം ഭാവത്തിൽ അല്പയ കാലം സൂര്യൻ ഉണ്ടാകും. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ കൂടുതൽ സമയം പ്രവര്ത്തി്ക്കും. ക്രിയേറ്റീവ് കഴിവുകൾ ഉപയോഗിച്ചുള്ള ജോലികൾ , സെല്ഫ്ട പ്രോമോഷനുള്ള അവസരങ്ങൾ, കൂടുതൽ നെറ്റ് വര്കിംവഗ്, പുതിയ ഹോബികളിൽ സമയം ചിലവഴിക്കൽ എന്നിവയും പ്രതീക്ഷിക്കുക അല്പംനാളുകൾ നിങ്ങളെ ഒരു 'സരസൻ' മോദിൽ കാണാൻ കഴിയും . സിംഗിള്‌സ്‌ക പ്രേമസല്ലപങ്ങളിൽ താല്പര്യമുള്ള വ്യക്തികളെ അന്വേഷിക്കും.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ, അധികാരികൾ എന്ന പത്താം ഭാവത്തിൽ ഈ ആഴ്ച പൂര്ണ ചന്ദ്രൻ ഉദിക്കും. ജോലിയിലെ പുതിയ നീക്കങ്ങൾ, ജോലി സ്ഥലത്ത് നിങ്ങള്ക്ക് ലഭിക്കുന്ന പ്രാധാന്യം, നിങ്ങളുടെ ജീവിതത്തിൽ അധികാരികൾ നടത്തുന്ന ഇടപെടലുകൾ, എന്നിവ ഉണ്ടാകാം, പൊതു ജീവിതത്തിൽ നിങ്ങൾ ഒരു ശ്രദ്ധാകേന്ദ്രം ആയി തീരേണ്ട സാഹചര്യം ഉണ്ടാകാം. അതെത് കാരണം കൊണ്ടാകാം എന്ന് നിങ്ങൾ തന്നെ തീരുമാനികുക. പുതിയ ജോലിയെ കുറിച്ച് പെട്ടന്നുണ്ടാകുന്ന ഉൾവിളി, കൂടുതൽ ഉത്തരവാദിതങ്ങൾ ലഭിക്കുകയും ആവാം.
കുടുംബം, വീട്, മാതാ പിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ എന്ന നാലാം ഭാവത്തിൽ സൂര്യൻ അല്പത കാലം ഉണ്ടാകും. വീടിനെ കുറിച്ചുള്ള പുതിയ പ്ലാനുകൾ, വീട് റിപെയറിങ്, മാതാപിതാക്കളുടെ മേലുള്ള ശ്രദ്ധ, പൂർവ്വികരെ സ്മരിക്കൽ, ബന്ധു ജന സമാഗമം എന്നിവയും ഉണ്ടാകാം പൂർവ്വികരെ കുറിച്ചുള്ള കടുത്ത ആലോചന, ബാല്യകാലത്തെ കുറിചുള്ള ചർച്ചപകൾ, കുടുംബാംഗങ്ങളോടുള്ള സംശയ നിവാരണം, എന്നിവയും പ്രതീക്ഷിക്കുക.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
സഹോദരങ്ങൾ, ആശയ വിനിമയം, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, ടെക്‌നോളജി, ഇലക്ട്രോനിക്‌സ്, എഴുത്ത്, മീഡിയ എന്ന മൂന്നാം ഭാവത്തിൽ സൂര്യൻ അടുത്ത കുറെ നാളേക്ക് ഉണ്ടായിരിക്കും. എഴുത്ത്, പല വിധത്തിലുള്ള ആശയ വിനിമയം, ജോലിയിൽ കൂടുതൽ; ആശയ വിനിമയം, ചെറു യാത്രകൾ, ചെറു ട്രെയിനിങ്ങുകൾ, കൂടുതൽ നെറ്റ് വർകിങ്, അവയിൽ നിന്ന് ലഭിക്കുന്ന അവസരങ്ങൾ, മീഡിയയിൽ നിന്ന് ലഭിക്കുന്ന അവസരങ്ങൾ, കൂടുതൽ പഠിക്കുവാനും അവ പ്രായോഗിക തലത്തിൽ പരീക്ഷിക്കുവാനുള്ള ഉള്ള പ്രേരണ എന്നിവ പ്രതീക്ഷിച്ചു കൊള്ളുക.
ദൂര യാത്രകൾ, തത്വ ചിന്ത, ആത്മീയത , വിദേശ ബന്ധം, ഉയര്ന്നള പഠനം, എഴുത്ത് പ്രസിദ്ധീകരണം എന്നാ ഒന്പ.താം ഭാവത്തിൽ ഈ ആഴ്ച പൂര്ണവ ചന്ദ്ര ഉദിക്കും. ആത്മീയമായ വിഷയങ്ങളെ കുറിച്ചുള്ള കൂടുതൽ വായന, നിയമവുമായുള്ള നേര്ക്കാ ഴ്ച, എഴുതാനുള്ള പുതിയ ആശയങ്ങൾ, ചില പ്രോജക്ടുകളുടെ പൂര്ത്തീ കരണം എന്നിവയും സംഭവിക്കാം. നിങ്ങളുടെ വിശ്വാസങ്ങളെ ചോദ്യം ചെയ്യാനുള്ള ആളുകൾ ഈ സമയം അതിനുള്ള യോജിച്ച അവസരമാണെന്ന് കണ്ടെത്തി നിങ്ങളിലേക്ക് വന്നേക്കാം.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
സെക്‌സ്, തകര്ച്ചകൾ, രൂപാന്തരം, നിക്ഷേപങ്ങൾ, ടാക്‌സ്, ഇന്ഷുറന്‌സ്, മറ്റുള്ളവരുടെ ധനം എന്നാ എട്ടാം ഭാവത്തിൽ ഈ ആഴ്ച പൂര്ണം ചന്ദ്രൻ ഉദിക്കും. ബന്ധങ്ങളിൽ പരിവര്ത്തവനങ്ങൾ നടക്കാൻ പാകത്തിന് സംഭവങ്ങൾ ഉണ്ടാകാം. ജീവിതം റീ സ്ടാര്റ്റ് ചെയ്യാനുള്ള ആഗ്രഹം, ഭൗതികമായ പരിവര്തനനഗ്ലെയും പ്രതീക്ഷിക്കുക, മറ്റുള്ളവരുടെ ധനം കഴിവുകൾ എന്നിവ ഉപയോഗിച്ച് ചെയ്യുന്ന പ്രോജക്ടുകളെ കുറിച്ചുള്ള സംശയ നിവാരണം നടക്കാം, ലോണുകൾ ലഭിക്കുകയോ കൊടുക്കുകയോ ചെയ്‌തേക്കാം.
ധനം, വസ്തു വകകൾ, നിങ്ങളുടെ സെല്ഫ്ക വര്ത്ത് എന്ന രണ്ടാം ഭാവത്തിൽ സൂര്യൻ അല്പകാലം ഉണ്ടാകും. ധന കാര്യത്തെ കുറിച്ചുള്ള ആലോചന, കുടുംബതിനുള്ളിലുള്ള പ്രശ്‌ന പരിഹാരം, അധിക ചെലവിനെ കുറിച്ചുള്ള ആലോചനകൾ, നിങ്ങളുടെ സെല്ഫ്, വര്ത്ത്‌ന വര്ധിലപ്പിക്കാനുള്ള ആലോചന, മറ്റുള്ളവർ ഈ അവസരത്തിൽ നിങ്ങളുടെ കഴിവുകൾ തെളിയിക്കാൻ വെല്ലുവിളിക്കുന്നതായി തോന്നാം. ജോലി സ്ഥലത്ത് ഈ വെല്ലുവിളികൾ പ്രശ്‌ന സൃഷ്ടിക്കാതെ ശ്രദ്ധിക്കുക.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
നിങ്ങളുടെ വ്യക്തിത്വം, മനോഭാവം, ലുക്‌സ്, വീക്ഷണ കോൺ, വിചാര ധാര എന്നാ ഒന്നാം ഭാവതിലെക്ക് സൂര്യൻ ഈ ആഴ്ച എത്തുന്നതായിരിക്കും. പുതിയ ലുക്‌സ് പരീക്ഷിക്കാനുള്ള അവസരം, ആരോഗ്യത്തെ കുറിച്ചുള്ള ആലോചന, പുതിയ പ്രതീക്ഷകൾ, നിങ്ങളുടെ വ്യക്തിത്വത്തെ കുറിച്ചുള്ള ആലോചനകൾ, ജീവിതത്തെ കുറിച്ചുള്ള ലോങ്ങ് ടേം പ്ലാനുകളുടെ ആവിഷ്‌കാരം, മറ്റുള്ളവരുടെ മുൻപിൽ ശ്രദ്ധ കേന്ദ്രമാകാനുള്ള സാധ്യതകൾ എന്നിവ പ്രതീക്ഷിക്കുക
വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കൊന്റ്രാക്ടുകൾ, തെളിഞ്ഞു നില്ക്കു ന്ന ശത്രുക്കൾ എന്നാ ഏഴാം ഭാവത്തിൽ പൂര്ണീ ചന്ദ്രൻ ഉദിക്കും. എല്ലാ തര0 ബന്ധങ്ങളിലും നിങ്ങളുടെയും പങ്കാളികളുടെയും നിലപാടിനെ അവലോകനം ചെയ്യേണ്ട സമയം ആയിരിക്കുന്നു, ബന്ധങ്ങളിൽ തുടക്കമോ ഒടുക്കമോ നടക്കാം. അതുകൊണ്ട് തന്നെ എല്ലാ തരം ബന്ധങ്ങളിലും സാവധാനം പാലിക്കേണ്ട സമയമാകുന്നു. ബന്ധങ്ങളുടെ നില നില്പിന് വേണ്ട ചര്ച്ചാകള്ക്ക്ട സ്വയം തയ്യാറാകുക ഈ ഭാവം തെളിഞ്ഞു നില്ക്കു ന ശത്രുക്കളുടെത് കൂടി ആകയാൽ കരുതി മുന്നോട്ട് നീങ്ങുക.