- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാർച്ച് മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)ദൂര യാത്രകൾ, തത്വ ചിന്ത, ആത്മീയത, വിദേശ ബന്ധം, എഴുത്ത്, പ്രസിദ്ധീകരണം, ചാരിറ്റി, ഉയർന്ന വിദ്യാഭ്യാസം, ഭാഗ്യം, തീർത്ഥാടനം, നിയമം എന്നീ വിഷയങ്ങളിൽ താല്പര്യം വർധിച്ചതായി കാണാൻ കഴിയും. കാരണം ഈ ഭാവത്തെ ഇപ്പോൾ സ്വാധീനിക്കുന്നത് ചൊവ്വ ആണ് ദൂര യാത്രകൾ, ഉപരിപഠനം എന്നിവയിൽ കൂടുതൽ സാദ്ധ്യതകൾ കാണുന്നു. സ്വന്തം ജീവിതത്തെ ആ
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ദൂര യാത്രകൾ, തത്വ ചിന്ത, ആത്മീയത, വിദേശ ബന്ധം, എഴുത്ത്, പ്രസിദ്ധീകരണം, ചാരിറ്റി, ഉയർന്ന വിദ്യാഭ്യാസം, ഭാഗ്യം, തീർത്ഥാടനം, നിയമം എന്നീ വിഷയങ്ങളിൽ താല്പര്യം വർധിച്ചതായി കാണാൻ കഴിയും. കാരണം ഈ ഭാവത്തെ ഇപ്പോൾ സ്വാധീനിക്കുന്നത് ചൊവ്വ ആണ് ദൂര യാത്രകൾ, ഉപരിപഠനം എന്നിവയിൽ കൂടുതൽ സാദ്ധ്യതകൾ കാണുന്നു. സ്വന്തം ജീവിതത്തെ ആത്മീയതയുമായി കൂട്ടിക്കലർത്താൻ ശ്രമിക്കും. ആത്മീയ വിഷയങ്ങളെ കുറിച്ച് ആഴത്തിൽ പഠിക്കാൻ ഉള്ള അവസരം ലഭിക്കാം. നിയമപരമായ വിഷയങ്ങളുമായി ഒരു നേർക്കാഴ്ച, ധ്യാനം, പ്രാർത്ഥന എന്നിവയെ കുറിച്ചുള്ള ആലോചന ഉണ്ടാകാം.
രഹസ്യമോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒറ്റപ്പെടൽ, ദൂര ദേശ വാസം, നഷ്ടങ്ങൾ, പ്രാർത്ഥന, ധ്യാനം, ചാരിറ്റി, നിഗൂഡത, ബെഡ് പ്ലെഷേഴ്‌സ്, ഒറ്റപ്പെട്ട സ്ഥലങ്ങൾ എന്നീ നിഗൂഡമായ പന്ത്രണ്ടാം ഭാവത്തിൽ സൂര്യൻ, ശുക്രൻ, ബുധൻ എന്നിവ നിൽക്കുന്നു. ഇവ ഈ ഭാവത്തിൽ അൽപ നാളുകൾ ഉണ്ടായിരിക്കും. സെൽഫ് അനാലിസിസ് നടത്താനുള്ള അനുയോജ്യമായ സമയമായി ഈ അവസരത്തെ കാണുക. ഒറ്റപ്പെടാനുള്ള ആഗ്രഹം, പ്രാർത്ഥന ധ്യാനം എന്നിവയോടുള്ള താൽപര്യം പ്രതീക്ഷിക്കുക. ഭൂതാകാലത്തെ കുറിച്ചുള്ള ആലോചന, മനസ്സിൽ മായാതെ കിടക്കുന്ന വിഷയങ്ങളെ ഡീൽ ചെയ്യാനുള്ള ആഗ്രഹം എന്നിവ ഉണ്ടാകും. ഈ ഭാവത്തിൽ ഏതു ഗ്രഹങ്ങൾ നിന്നാലും അവ മാനസിക വ്യാപാരങ്ങളെ കാണിക്കുന്നു. ഒൻപതാം തീയതി ഇതേ ഭാവത്തിൽ ന്യു മൂൺ എത്തും. ഈ അവസ്ഥയും സെൽഫ് അനാലിസിസ് എന്ന അവസ്ഥയെ തന്നെയാണ് സൂചിപ്പിക്കുന്നത്.
പതിമൂന്നാം തീയതി ശുക്രൻ നിങ്ങളുടെ ഒന്നാം ഭാവത്തിലേയ്ക്ക് എത്തുന്നതായിരിക്കും. നിങ്ങളുടെ വ്യക്തിത്വം, മനോഭാവം, വിചാരധാര, വീക്ഷണ കോൺ, ലുക്‌സ് എന്നീ വിഷയങ്ങളെ കുറിച്ച് കൂടുതൽ ബോധവാനായി തീരുന്ന അവസരമാണ്. പുതിയ ലുക്‌സ് പല രീതിയിൽ പരീക്ഷിക്കാനുള്ള അനുകൂല സമയം, സുഹൃത്തുക്കളുടെ ഇടയിൽ പോപ്പുലർ ആകാനുള്ള അവസരം, പുതിയ പ്രേമ ബന്ധങ്ങൾ ഉണ്ടാവാനുള്ള സാധ്യത, നിലവിൽ ഉള്ള ബന്ധങ്ങളുടെ ശക്തിപ്പെടൽ എന്നിവയും പ്രതീക്ഷിക്കുക.
ഇരുപത്തി ഒന്നാം തീയതി സൂര്യനും ഒന്നാം ഭാവത്തിലേക്ക് എത്തുമ്പോൾ വ്യക്തി ജീവിതത്തിലും, ഔദ്യോഗിക ജീവിതത്തിലും പുതിയ പല മാറ്റങ്ങളും പ്രതീക്ഷിക്കുക. ആരോഗ്യം, സൗന്ദര്യം എന്നിവയെ കുറിച്ചുള്ള കൂടുതൽ ശ്രദ്ധ ഈ അവസരം സ്വാഭാവികമാണ്. രണ്ടു ദിവസങ്ങൾക്ക് ശേഷം ബുധനും ഈ ഭാവത്തിൽ എത്തുമ്പോൾ വ്യക്തി ജീവിതത്തിൽ കൂടുതൽ, നീക്കങ്ങൾ, കോണ്ട്രാക്ടുകൾ ഉണ്ടാകും.
ഇരുപത്തി മൂന്നാം തീയതി നിങ്ങളുടെ ഏഴാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകൾ എന്നീ വിഷയങ്ങൾക്ക് പ്രാധാന്യം ഉണ്ടാകും. ഈ ബന്ധങ്ങളിൽ തുടക്കങ്ങളോ, ഒടുക്കങ്ങളോ പ്രതീക്ഷിക്കുക. ബന്ധങ്ങളിൽ തീരുമാനങ്ങൾ എടുക്കാൻ നിർബന്ധിതരാകും. നിലവിൽ ഉള്ള ബന്ധങ്ങളെ മെച്ചപ്പെടുത്താൻ ശ്രമിക്കണം. ഒത്തു തീർപുകൾക്ക് നല്ല ശ്രമം നൽകേണ്ടതായി വരാം ( വരും).
ടോറസ് (ഏപ്രിൽ 20 - മെയ് 20)
സെക്‌സ്, തകർച്ചകൾ, പാർട്ണർ ഷിപ്പുകൾ, ആയുർ ദൈർഘ്യം, നിഗൂഡ വിഷയങ്ങൾ, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, ഇൻഷുറൻസ്, ലോണുകൾ എന്നീ വിഷയങ്ങളിൽ കൂടുതൽ പ്രാധാന്യം പ്രതീക്ഷിക്കുക. കാരണം ഈ ഭാവത്തെ ഇപ്പോൾ സ്വാധീനിക്കുന്നത് ചൊവ്വ ആണ് വ്യക്തി/ ബിസിനസ് ബന്ധങ്ങളിൽ വൈകാരികമായ നിലാപാടുകൾ സ്വീകരിക്കാൻ ഉള്ള സ്വീകരിക്കും, മറ്റുള്ളവരുടെ നിക്ഷേപങ്ങൾ കൊണ്ടുള്ള പ്രോജക്ടുകൾ, ജോയിന്റ് സ്വത്തുക്കൾ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ, ലോണുകൾ കൊടുക്കൽ ലഭിക്കൽ എന്നിവ നടക്കാം.
ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ, സുഹൃത്തുക്കൾ, മുതിർന്ന സഹോദരങ്ങൾ, കൂട്ടായ്മകൾ, ടീം ജോലികൾ, ഗ്രൂപ്പുകൾ എന്ന പതിനൊന്നാം ഭാവത്തിൽ സൂര്യൻ, ശുക്രൻ, ബുധൻ എന്നിവ നിൽക്കുന്നു. പുതിയ ഗ്രൂപ്പുകൾ അസോസിയേഷനുകൾ എന്നിവയിൽ ചേരാനുള്ള വളരെ അധികം സാഹചര്യങ്ങൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരുടെ കൂടെ ഉള്ള പ്രവർത്തനം, ടീം ജോലികളിൽ കൂടുതൽ സമയം ചിലാവാക്കൽ, ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. സുഹൃദ് വലയത്തിൽ നിന്നു തന്നെ മനസിനെ ആകർഷിക്കുന്ന വ്യക്തികളെ കണ്ടു മുട്ടാൻ അവസരങ്ങളും ലഭിക്കാം. ഒൻപതാം തീയതി ഈ ഭാവത്തിൽ തന്നെ എത്തുന്ന ന്യു മൂൺ സുഹൃദ് ബന്ധങ്ങളിൽ പുതിയ നീക്കങ്ങൾ നടക്കുന്നതിന്റെ സൂചന നൽകുന്നു. പുതിയ നെറ്റ് വർകിങ് അവസരങ്ങൾ, അവയിൽ നിന്ന് ലഭിക്കുന്ന കോണ്ട്രാക്ടുകൾ, ഗ്രൂപ്പ് ആക്റ്റിവിറ്റി എന്നിവയും പ്രതീക്ഷിക്കുക. ഈ മാസം ഗ്രൂപ്പ് ജോലികളിൽ നിങ്ങൾ അധിക സമയം ചിലവഴിക്കുന്നതായി കാണുവാൻ കഴിയുന്നു.
രണ്ടാം ആഴ്ചയിൽ ശുക്രൻ നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിലേക്ക് എത്തുന്നതായിരിക്കും. രഹസ്യമോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒറ്റപ്പെടൽ, ദൂര ദേശ വാസം, നഷ്ടങ്ങൾ, പ്രാർത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത, ബ്ലെഡ് പ്രഷേഴ്‌സ്, ഒറ്റപ്പെട്ട സ്ഥലങ്ങൾ എന്നീ വിഷയങ്ങളിൽ ശുക്രൻ കൂടുതൽ സ്വാധീനം ചെലുത്തും. റൊമാന്റിക് ബന്ധങ്ങൾക്കുള്ള ആഗ്രഹത്തെക്കാൾ, ആത്മീയമായ വിഷയങ്ങളിൽ ശ്രദ്ധിച്ചേക്കാം. ത്യാഗ നിർഭരമായ നീക്കങ്ങൾ നാടതാനുള്ള ആഗ്രഹം ഉണ്ടാകാം. ഈ അവസ്ഥയെ ദൃഢപ്പെടുത്തിക്കൊണ്ട് സൂര്യൻ, ബുധൻ എന്നിവ ഇരുപത്തി ഒന്നാം തീയതിക്ക് ശേഷം ഈ ഭാവത്തിൽ എത്തുന്നതാണ്. ഏകാന്താനായി തീരാനുള്ള ആഗ്രഹം, സെല്ഫ്് അനാലിസിസ് നടത്താനുള്ള നീക്കങ്ങൾ, പ്രാർത്ഥന, ധ്യാനം എന്നിവയോടുള്ള താല്പര്യം. നിഗൂഡ വിഷയങ്ങളോടുള്ള അടുപ്പം, സ്വപ്‌നങ്ങൾ നിറഞ്ഞ ഉറക്കം എന്നിവയും പ്രതീക്ഷിക്കുക.
ഇരുപത്തി മൂന്നാം തീയതി നിങ്ങളുടെ ആറാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. ആരോഗ്യം, ബാധ്യാതകൾ, ജോലി സ്ഥലം, സഹപ്രവർത്തകർ, ശത്രുക്കൾ, വളർത്തു മൃഗങ്ങൾ എന്നീ വിഷയങ്ങളിൽ ആരോഗ്യം കൂടുതൽ ശ്രദ്ധ നേടും. പുതിയ ഡയറ്റ്, വർക്ക് ഔട്ട് പ്രോഗ്രാം എന്നിവയിൽ ശ്രദ്ധിക്കും, സഹ പ്രവർത്തകരോടുള്ള ബന്ധം ശ്രദ്ധേയം ആകും, പുതിയ ജോലിയെ കുറിച്ചുള്ള ആലോചന എന്നിവ പ്രതീക്ഷിക്കുക. ജോലി സ്ഥലത്തെ വികാര പ്രകടനം അനാവശ്യ അവസരങ്ങൾ സൃഷ്ടിച്ചേക്കാം. കരുതി നില്ക്കുക.
ജമിനി (മെയ് 21 - ജൂൺ 20)
വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങാൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകൾ എന്ന എഴാം ഭാവത്തെ ഇപ്പോൾ സ്വാധീനിക്കുന്നത് ചൊവ്വ ആണ്. ബന്ധങ്ങളിൽ നിങ്ങളുടെ കർക്കശ നിലപാടുകൾ പുതിയ നീക്കങ്ങൾ നടത്താൻ നിങ്ങളുടെ പങ്കാളിയെ പ്രേരിപ്പിച്ചേക്കാം. ബിസിനസ്/ജീവിത പങ്കാളികളോടുള്ള പെരുമാറ്റം ശ്രദ്ധിക്കേണ്ട സമയമാണ്. ബന്ധങ്ങളിൽ എന്ത് നീക്കങ്ങളാണോ നടക്കുന്നത് ആവയ്ക്ക് അനുപാതമായ ട്വിസ്റ്റുകൾ ഉണ്ടാകാം. അതിനാൽ തന്നെ നിങ്ങളുടെ നിലപാടുകളിൽ ആവശ്യമായി വന്നേക്കാം. ഈഗോ ഇഷ്യൂസ്, ഈ അവസരം നിങ്ങളുടെ വിവേക ബുദ്ധിയെ മറി കടക്കുന്ന സ്ഥിതി തുടർച്ചയായി ഉണ്ടാകാം. എന്നിരുന്നാലും വേറൊരു വ്യക്തിയുടെ സഹായം ഇല്ലാതെ മുന്നോട്ട് നീങ്ങാൻ ആവില്ല എന്ന അവസ്ഥയാണ് താനും. ഭാവി പദ്ധതികളെ മുന്നിൽ കണ്ടു കൊണ്ട് മാത്രം തീരുമാനങ്ങൾ എടുക്കുക. രണ്ടാം ആഴ്‌ച്ചയോടു കൂടി നിങ്ങളുടെ പത്താം ഭാവത്തിൽ നാല് ഗ്രഹങ്ങൾ ഉണ്ടാകും. സൂര്യൻ, നെപ്ട്യൂൺ, വീനസ്, ബുധൻ. ഈ ഭാവവും ഏഴാം ഭാവവും ഏതാണ്ട് ഒരേ കാര്യങ്ങളാണ് നിങ്ങളെ ധരിപ്പിക്കുന്നത്. പത്താം ഭാവം നമ്മുടെ കർമ ഭാവം ആണ്. ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ, അധികാരികൾ, ജീവിത മാർഗം, എംപ്ലോയർ എന്നീ വിഷയങ്ങളിൽ കൂടുതൽ നീക്കങ്ങൾ പ്രതീക്ഷിക്കുക. ജോലിയിൽ നമ്മുടെ സഫലത, എത്രയാണ്, ജോലി എങ്ങനെ മെച്ചപ്പെടുത്താം, പുതിയ ജോലിക്ക് വേണ്ടി എന്തെല്ലാം ചെയ്യാം എന്ന കണക്ക് കൂട്ടലുകളുമായി നാം അൽപ കാലം സഞ്ചരിക്കും. അധികാരികളുടെ ഉപദേശം ലഭിക്കുന്ന സമയമാണ്. പക്ഷെ അവരുടെ ഉപദേശങ്ങൾ മുഖ വിലക്ക് എടുക്കാൻ ഈ സമയം നാം താല്പര്യപ്പെട്ടു എന്നു വരില്ല. ഈ അവസ്ഥയെ വളരെ നയപരമായി എതിരിടേണ്ടത് ആണ്. അധികാരികളുടെ അതെ നയം മാതാപിതാക്കളും സ്വീകരിച്ചു എന്ന് വരാം. ജോലി സ്ഥലം, ജോലി എന്നിവയെ മൊത്തമായി തിരുത്തി ക്കുറിക്കാനുള്ള നടപടികൾ നാം സ്വീകരിക്കുന്നതാണ്. സൗന്ദര്യം, കല, എഴുത്ത്, ടെക്‌നോളജി, ഇലക്ട്രോണിക്‌സ് എന്നീ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് നല്ല സമയം, നല്ല അവസരങ്ങൾ, കൂടുത്തൽ പ്രാധാന്യം എന്നിവ ലഭിച്ചേക്കാം. അത് പോലെ തന്നെ ജോലി സ്ഥലത്ത് മറ്റുള്ളവരെ സഹായിക്കാനും മറ്റുള്ളവരുടെ സഹായം ലഭിക്കാനും നല്ല സാധ്യത ഉണ്ട്. ഒൻപതാം തീയതി ന്യൂ മൂൺ കൂടി ഇതേ ഭാവത്തിൽ എത്തുമ്പോൾ പത്താം ഭാവം വളരെ അധികം ആക്റ്റിവേറ്റ് ആയതു കാണാൻ കഴിയും. ഒൻപാതാം തീയതി ഇതേ ഭാവത്തിൽ തന്നെ ന്യു മൂൺ എത്തും. ജോലിയിൽ കൂടുതൽ ശ്രദ്ധ വേണ്ട അവസ്ഥ വേണ്ടി വരാം. ജോലി മെച്ചപ്പെടുത്താനുള്ള പദ്ധതികൾ ഡിസൈൻ ചെയ്യും, പുതിയ ബിസ്സിനസ് പ്ലാനുകൾ പ്രതീക്ഷിക്കുക, ലോകം നിങ്ങളെ വേറിട്ട വ്യക്തിയായി കണ്ടു തുടങ്ങണം എന്ന ആഗ്രഹത്തോടെ പുതിയ നീക്കങ്ങൾ നടത്തും.
അവസാന ആഴ്ചയിൽ നിങ്ങളുടെ പതിനൊന്നാം ഭാവത്തിലേക്ക് ശുക്രനും സൂര്യനും എത്തുമ്പോൾ ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ, സുഹൃത്തുക്കൾ, മുതിർന്ന സഹോദരങ്ങൾ, കൂട്ടായ്മകൾ, ടീം ജോലികൾ, ഗ്രൂപ്പുകൾ എന്നീ വിഷയങ്ങളിൽ പുതിയ നീക്കങ്ങൾ കൂടുതലായി നടക്കും. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരുടെ ഒപ്പമുള്ള അധിക സമയം പ്രതീക്ഷിക്കുക. പുതിയ ഗ്രൂപ്പുകൾ, അസോസിയേഷനുകൾ എന്നിവയിൽ ചെന്ന് ചേരാനുള്ള അവസരം. സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്ന കോണ്ടാക്ടുകൾ, സുഹൃദ് ബന്ധങ്ങളിൽ നിന്ന് സ്‌നേഹ ബന്ധത്തിലേക്കുള്ള തുടക്കങ്ങൾ, എന്നിവയും ഉണ്ടാകാം. ടീം ജോലികൾ, ടീം ജോലികളിൽ നിങ്ങളുടെ ആശയങ്ങളെ മറ്റുള്ളവർ സ്വീകരിക്കൽ, കൂടുതൽ മീറ്റിങ്ങുകൾ, മുതിർന്ന സഹോദരങ്ങളോടുള്ള സംവാദം എന്നിവയും ഉണ്ടാകും.
അവസാന ആഴ്ച നിങ്ങളുടെ അഞ്ചാം ഭാവത്തിൽ പൂർണക ചന്ദ്രൻ ഉദിക്കും. ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹക്കച്ചവടം, സെൽഫ് പ്രൊമോഷൻ, നേറ്റ് വർക്കിങ്, ഹോബികൾ എന്നീ വിഷയങ്ങളിൽ കൂടുതൽ പ്രകാശം പരക്കും. ഉല്ലാസത്തിന് വേണ്ടി ഉള്ള പ്രവർത്ത്കൾ സംഗീത നിശ, സിനിമ, എന്നിവയിൽ പങ്കെടുക്കാം. ക്രിയേറ്റീവ് പ്രോജക്ടുകളിൽ ഉള്ള പൂര്ത്തീകരണം, പുതിയ സ്‌നേഹ ബന്ധങ്ങൾ, കൂടുതൽ നെറ്റ് വർകിങ്, കുട്ടികൾ യൂത്ത് ഗ്രൂപുകൾ എന്നിവയിൽ ഉള്ള പ്രവർത്തനങ്ങൾ, സ്വന്തം സംരംഭങ്ങൾ തുടങ്ങാനുള്ള സാധ്യതകൾ എന്നിവയും പ്രതീക്ഷിക്കുക.
കാൻസർ (ജൂൺ 21 - ജൂലൈ 22)
ജോലി സ്ഥലം, ആരോഗ്യം, ദിവസേന ഉള്ള ജീവിതം, സഹപ്രവർത്തകർ, ശത്രുക്കൾ, വളർത്തു മൃഗങ്ങൾ, എന്നീവിഷയങ്ങളിൽ അല്പ കാലമായി ഒരു സ്ലോ ഡൗൺ അനുഭവപ്പെട്ട നാം ഒരു മാറ്റത്തിന് തയ്യാറാവുക. കാരണം ഈ ആറാം ഭാവത്തെ ഇപ്പോൾ സ്വാധീനിക്കുന്നത് ചൊവ്വ ആണ് കൂടുതൽ ജോലികൾ ഉണ്ടായതായ അനുഭവം ഉണ്ടാകാം. കൂടുതല് പ്രോജക്ടുകൾക്കുള്ള സാധ്യതകൾ, അവയിൽ നടത്തേണ്ട നീക്കങ്ങളെ കുറിച്ചുള്ള ആലോചന, അധിക അധ്വാനം, കൂടുതൽ വിമർശനാത്മകമായ നീക്കങ്ങൾ, സഹപ്രവർത്തകരോടുള്ള തർക്കങ്ങൾ ആരോഗ്യത്തെ കുറിച്ചുള്ള കൂടുതൽ ചിന്തകൾ എന്നിവ പ്രതീക്ഷിക്കുക.
രണ്ടാം ആഴ്ച മുതൽ ദൂര യാത്രകൾ, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നു പഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീർത്ഥാടനം എന്ന ഒമ്പതാം ഭാവത്തിൽ കൂടുതൽ ആക്റ്റിവിറ്റി നടക്കുന്നതായി കാണാൻ കഴിയും. ആത്മീയവിഷയങ്ങളെ കുറിച്ച് പഠിക്കാനുള്ള ആഗ്രഹം, ആത്മീയ ഭാഷണങ്ങൾ ശ്രവിക്കാനുള്ള അവസരങ്ങൾ, ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ, എഴുതാനും, പ്രസിദ്ധീകരിക്കാനുമുള്ള സാധ്യതകൾ, വിദേശ സംസ്‌കാരവുമായി അടുത്ത ബന്ധം, വിദേശത്ത നിന്നുള്ള സദ് വാർത്തകൾ എന്നിവ പ്രതീക്ഷിക്കുക. ഒമ്പതാം തീയതി ന്യൂ മൂൺ കൂടി ഈ ഭാവത്തിൽ എത്തുമ്പോൾ നിയമവുമായി ഒരു നേർക്കാഴ്ച പ്രതീക്ഷിക്കുക. കൂടുതൽ സാഹസികമായ രീതിയിൽ വിഷയങ്ങളെ സമീപിക്കാനുള്ള ആഗ്രഹം, എഴുതാനും പ്രസിദ്ധീകരിക്കാനും ഉള്ള സഹചര്യം, സ്‌കിൽ ഡെവലപ്‌മെന്റ് പ്രോഗ്രാമുകൾ ഉപരി പഠനം എന്നിവയും ഉണ്ടാകും.
രണ്ടാം ആഴ്ചയ്ക്ക് ശേഷം സൂര്യൻ ശുക്രൻ, ബുധൻ എന്നിവ പത്താം ഭാവത്തിലേക്ക് നീങ്ങും. ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ, അധികാരികൾ, ജീവിത മാർഗം, എംപ്ലോയർ, സമൂഹത്തിലെ വില, ഉൽക്കിർഷേച്ഛ എന്നീ വിഷയങ്ങളിൽ ഉണ്ടായിരുന്ന താടസങ്ങളെ കൂടുതൽ തെളിമയോടെ കാണാൻ സാധിക്കും. അധികാരികളുടെ ഉപദേശം ലഭിക്കുന്ന സമയമാണ്. അവരുടെ നിർദ്ദേശങ്ങൾ തള്ളിക്കളയാൻ പറ്റാത്ത അവസ്ഥ ഉണ്ടാകാം. അല്പം നീരസത്തോടെ ആണെങ്കിലും നാം അവ ഏറ്റെടുക്കും. സഹായ സ്ഥാനത്തും വ്യക്തികൾ ഉണ്ടാകാം. സമൂഹത്തിലെ വില മെച്ചപ്പെടുത്താനുള്ള സാഹചര്യം, മറ്റുള്ളവരുടെ പ്രോത്സാഹനം, അംഗീകാരം, സൗന്ദര്യം, കല എന്നീ മേഖലയിൽ ജോലി ചെയ്യുന്നവർക്കുള്ള നല്ല അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
അവസാന ആഴ്ച നിങ്ങളുടെ നാലാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. വീട്, കുടുംബം, മാതാ പിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ, സന്തോഷം, ജീവിത സൗകര്യങ്ങൾ, ബന്ധുക്കൾ, എന്നനാലാം ഭാവത്തിൽ കൂടുതൽ നീക്കങ്ങൾ നടക്കും. വീടിനുള്ളിൽ നിലനിന്നിരുന്ന പ്രശ്‌നങ്ങളെ പരിഹരിക്കുവാനുള്ള ശ്രമം, വീടും ജോലിയും തമ്മിലുള്ള ബാലൻസിങ്ങിന്റെ പ്രാധാന്യം മനസിലാക്കുന്ന തരത്തിൽ ഉള്ള സംഭവങ്ങളുടെ പ്രാധാന്യം, മാതാവിനോടുള്ള ശ്രദ്ധ എന്നിവയും പ്രതീക്ഷിക്കുക.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ആദ്യ ആഴ്ചയിൽ തന്നെ നിങ്ങളുടെ അഞ്ചാം ഭാവത്തെ ചൊവ്വ സ്വാധീനിച്ചു തുടങ്ങും.ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹക്കച്ചവടം, സെല്ഫ് പ്രൊമോഷൻ, നേറ്റ് വർക്കിങ്, ഹോബികൾ എന്നീ വിഷയങ്ങളിൽ കൂടുതൽ നീക്കങ്ങൾ കണ്ടു തുടങ്ങും. ക്രിയേറ്റിവിറ്റി കൊണ്ടുള്ള കൂടുതൽ ജോലികൾ പ്രതീക്ഷിക്കുക. ഉല്ലാസത്തിന് വേണ്ടി കൂടുതൽ സമയം ചിലവഴിക്കും സംഗീത നിശ, സിനിമ, സ്പോർട്സ് എന്നിവയിൽ പങ്കെടുക്കും. സ്വന്തം സംരംഭങ്ങളെ കുറിച്ച് ചിന്തിക്കുകയോ, പ്ലാൻ ചെയ്യുകയോ തുടക്കമിടുകായോ ചെയ്യും. സെല്ഫ് പ്രൊമോഷൻ ഊർജിതമായി നടത്തും. കൂടുതൽ നെറ്റ് വർകിങ്, കൂടുതൽ കോണ്ട്രാക്ടുകൾ എന്നിവ പ്രതീക്ഷിക്കുക. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ ഉള്ള താല്പര്യം വര്ധിക്കാം. പുതിയ പ്രേമ ബന്ധങ്ങൾക്ക് അവസരം ഉണ്ടാവാം എങ്കിലും ലോങ്ങ് ടേം ബന്ധങ്ങളുടെ തുടക്കത്തിനു ഇത് അനുയോജ്യമായ സമയം ആണെന്ന് തോന്നുന്നില്ല.
രണ്ടാം ആഴ്ച നിങ്ങളുടെ എട്ടാം ഭാവത്തിലേക്ക് സൂര്യൻ, ബുധൻ, ശുക്രൻ എന്നിവ എത്തും. ഒൻപതാം തീയതി ഇതേ ഭാവത്തിലേക്ക് ന്യു മൂൺ കൂടി എത്തുന്നതോടെ എട്ടാം ഭാവത്തിലെ വിഷയങ്ങളായ സെക്‌സ്, തകർച്ചകൾ, പാർട്ണർഷിപ്പുകൾ, ആയുർ ദൈർഘ്യം, നിഗൂഡ വിഷയങ്ങൾ, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, ഇൻഷുറൻസ്, ലോണുകൾ എന്നീ കാര്യങ്ങളിൽ ഒരു അധിക ശ്രദ്ധ ആവശ്യമാകും. മറ്റുള്ളവരുടെ ധനം ഉപയോഗിച്ച് ചെയ്യേണ്ട പ്രോജക്ടുകൾ ഉണ്ടാകാം, ലോണുകൾ ലഭിക്കുകയോ കൊടുക്കുകയോ ചെയ്യേണ്ട അവസ്ഥ, പാര്ട്ണളർ ശിപ്പുകളിൽ ഉള്ള സംശയ നിവാരണം പ്രശ്‌ന പരിഹാരം, സെക്ഷ്വൽ ബന്ധങ്ങളിൽ ഉള്ള വൈകാരിക മനോഭാവം, മൂഡ് സ്വിങ്ങ്‌സ്, ടാക്‌സ്, ഇൻഷുറന്‌സ് എന്നിവയുടെ മേലുള്ള കൂടുതൽ ശ്രദ്ധ, ഇൻ ലോസിന്റെ ഇടപെടൽ, ധനകാര്യം കണക്ക് കൂട്ടൽ, നിഗൂഡ വിഷയങ്ങളോടുള്ള താല്പര്യം എന്നിവയും ഉണ്ടാകാം.
രണ്ടാം ആഴ്ചയ്ക്ക് ശേഷം സൂര്യൻ, ബുധൻ ശുക്രൻ എന്നിവ ദൂര യാത്രകൾ, ആത്മീയത, വിദേശ ബന്ധം, ഉയര്ന്ന് പഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാ ടനം എന്നാ ഒന്പിതാം ഭാവം എത്‌റെടുക്കുന്നാതായി കാണാൻ കഴിയും. ദൂര യാത്രകൾക്കുള്ള സാധ്യതകൾ, ആത്മീയമായ വിഷയങ്ങളോടുള്ള താൽപര്യം, ആത്മീയലേഖനങ്ങൾ വായിക്കാനുള്ള അവസരം, നിയമ കാര്യങ്ങളിൽ ഉള്ള ശ്രദ്ധ, പുതിയ വിഷയങ്ങൾ പഠിക്കാനുള്ള അവസരം, പഠനം പഠിപ്പിക്കൽ, എഴുത്ത് പ്രസിദ്ധീകരണം എന്നിവയിൽ ചെലവാക്കുന്ന സമയം, വിദേശത്ത് നിന്നും ഉള്ള ബിസിനസ് ബന്ധങ്ങൾ എന്നിവ പ്രതീക്ഷിക്കുക. എഴുത്തുകാർ പ്രസിദ്ധീകരണ രംഗത്ത് പ്രവർത്തിക്കുന്നവർ എന്നിവർക്കുള്ള നല്ല സമയം ആകുന്നു.
ഇരുപത്തിമൂന്നാം തീയതി പൂർണ ചന്ദ്രൻ ഉദിക്കും, അതും മൂന്നാം ഭാവത്തിൽ സഹോദരങ്ങൾ, ആശയ വിനിമയം, അയൽക്കാർ, ധൈര്യം, ശൗര്യം, ചെറു യാത്രകൾ, എഴുത്ത്, മീഡിയ, ടെക്‌നോളജി, ഇലക്ട്രോണിക്‌സ്, ചെറുകോഴ്‌സുകൾ, അയൽകാർ, എന്ന മേഖലകളിൽ സഹോദരങ്ങളുമായുള്ള സംസാരം പ്രതീക്ഷിക്കുക. കൂടുതൽ ആശയ വിനിമയം, അയൽക്കാരുടെ ഇടയിൽ ഉള്ള സ്വാധീനം, അവർക്ക് വേണ്ടി ഉള്ള ജോലികൾ, ചെറുയാത്രകൾ, എഴുതാനും മീഡിയയിൽ എത്തിപ്പെടാനും ഉള്ള ത്വര, ടെക്‌നോളജി കൊണ്ടുള്ള ജോലികൾ, ഇലക്ട്രോണിക്‌സ് വസ്തുക്കൾ വാങ്ങണോ അടുത്തിടപഴകാനോ ഉള്ള സാധ്യകൾ, എന്നിവയും പ്രതീക്ഷിക്കുക.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
കുടുംബം, വീട്, മാതാവ്, പൂർവ്വിക സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളർച്ച, ഉപജീവനം, ജീവിത സൗകര്യങ്ങൾ എന്ന നാലാം ഭാവത്തിൽ ചൊവ്വ നില്ക്കുന്നു. വീട് മാറ്റം, വിൽപന, വാങ്ങൽ അലങ്കരിക്കൽ എന്നീ പല വിധ വിഷയങ്ങളിൽ ശ്രദ്ധ എത്തും. വീട്ടുകാരുമായുള്ള ബന്ധത്തിൽ ശക്തി പ്രകടനം നടത്താൻ നിങ്ങൾ താല്പര്യപ്പെടും. മറ്റുള്ളവരെ മുറിപ്പെടുത്തുന്ന വാക്കുകൾ പ്രയോഗിക്കാൻ താല്പര്യപ്പെടും. മാതാവ് മാറ്റ് അംഗങ്ങൾ എന്നിവരോട് പ്രത്യേക മനോഭാവം ഉണ്ടാകും. അവർക്ക് അല്പകാലം ആയി വീടിനെ കുറിച്ചുള്ള തീരുമാനങ്ങിൽ അല്പം സ്ലോ ഡൗൺ അനുഭവ പെട്ടിരുന്നു എങ്കിൽ ഇനി അല്പ. കാലം ഈ നീക്കങ്ങള്ക്ക് വേഗത കൂടിയതായി കാണാൻ കഴിയും.
വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകൾ, ലോങ്ങ് ടേം ബന്ധങ്ങൾ, നിയമപരമായ ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തിൽ മാസത്തിന്റെ അധിക ദിവസവും സൂര്യൻ, ബുധൻ, ശുക്രൻ എന്നിവ നിൽക്കും. ഇവ ഈ ഭാവത്തിലെ വിഷയങ്ങളെ അവയുടേതായ രീതിയിൽ സ്വാധീനിക്കും. ഈ ഭാവത്തിലെ സർവ്വ ബന്ധങ്ങളെയും മെച്ചപ്പെടുത്തേണ്ട രീതിയിൽ അവസരങ്ങൾ ഉണ്ടാവും. പങ്കാളിയുമായുള്ള ചർച്ചകൾ, ബിസിനസ് മീറ്റിങ്ങുകൾ, പുതിയ പാർട്ണർ ഷിപ്പിനെ കുറിച്ചുള്ള ചർച്ചകൾ, പുതിയ ജോബ് ഓഫർ, ബന്ധങ്ങളിൽ നിങ്ങളുടെ സെൻസിറ്റീവ് അയ നടപടികൾ എന്നിവ ഉണ്ടാകാം. ഇത് അത്ര നല്ല അവസ്ഥ ആണെന്ന് പറയാൻ കഴിയുകയില്ല എങ്കിലും ന്യു മൂൺ ഈ ഭാവത്തിൽ ഒൻപതാം തീയതി എത്തുമ്പോൾ ബന്ധങ്ങളിൽ വഴി തെളിഞ്ഞു വരുന്നത് കാണുന്നത് സാധിക്കും. ബന്ധങ്ങളിൽ തുടക്കമോ ഒടുക്കമോ എന്താണ് വേണ്ടതെന്നു നിങ്ങൾ തീരുമാനിക്കും. നിങ്ങൾക്ക് എതിരായ അവസ്ഥകൾ വ്യക്തികൾ എന്നിവയെ കുറിച്ചുള്ള കൂടുതൽ അവബോധം ഉണ്ടാകും. വളരെ പക്വതയോടെ സാഹചര്യങ്ങളെ നേരിടേണ്ട സമയമാണ് എന്നർത്ഥം. ഈ ബന്ധങ്ങൾ ജോലി സംബന്ധമോ, വ്യക്തിപരമോ ആയ ബന്ധങ്ങളാകാം.
രണ്ടാമത്തെ ആഴ്ചയ്ക്ക് ശേഷം സൂര്യൻ, ശുക്രൻ, ബുധൻ, ഇപ്പോൾ നടക്കുന്ന സംഭാവങ്ങളുടെ തുടർച്ച യെന്നോണം എട്ടാം ഭാവത്തിലേക്ക് നീങ്ങും. സെക്‌സ്, തകർച്ചകൾ, രൂപാന്തരം, ജോയിന്റ് സ്വത്തുക്കൾ, മറ്റുള്ളവരുടെ കഴിവുകൾ, നിക്ഷേപങ്ങൾ, ലോണുകൾ, ടാക്‌സ്, ഇൻഷുറൻസ് എന്നീ വിഷയങ്ങൾ ആക്റ്റിവേറ്റ് ആകും. ഭൂതകാലത്ത് നിന്ന് ഓർമ്മകൾ വന്നേക്കാം. വൈകാരികമായി അവസ്ഥകളെ നേരിടുന്നു. ബന്ധങ്ങളിൽ സംശയ നിവാരണം തുടർന്ന് കൊണ്ടേയിരിക്കുന്നു. ജോയിന്റ് സ്വത്തുക്കൾ കൊണ്ടുള്ള പ്രോജക്റ്റുകൾ, ഇൻലോസുമായുള്ള ചർച്ചകൾ, മറ്റുള്ളവരുടെ സ്വത്തുക്കൾ കൊണ്ടുള്ള പ്രോജക്ടുകൾ, ബിസിനസ്/ജീവിത പങ്കാളിയുമായുള്ള ചർച്ചകൾ, ലോണുകൾ ലഭിക്കുകയോ കൊടുക്കുകയോ ചെയ്യുന്ന അവസ്ഥ, ടാക്‌സ്, ഇൻഷുറൻസ് എന്നിവയിൽ നടത്തുന്ന നീക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. സെക്ഷ്വൽ ബന്ധങ്ങളിൽ കൂടുതൽ വൈകാരികത പ്രതീക്ഷിക്കുക.
ഇരുപത്തി രണ്ടാം തീയതി രണ്ടാം ഭാവത്തിൽ പൂർണ ചന്ദ്രൻ എത്തും. ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിൽ ധന കാര്യത്തെ കുറിച്ചുള്ള കൂടുതൽ ശ്രദ്ധ ഉണ്ടാകും, പുതിയ പ്രോജക്ടുകൾ, നിങ്ങളുടെ മൂല്യ വർധനക്ക് വേണ്ടി ഉള്ള പ്ലാനുകൾ എന്നിവയും പ്രതീക്ഷിക്കുക.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ധൈര്യം, ശൗര്യം, സഹോദരങ്ങൾ, ആശയ വിനിമയം, ഇലക്ട്രോണിക്‌സ്, ടെക്‌നോളജി. ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയല്ക്കാർ എന്നാ മൂന്നാം ഭാവത്തിൽ ചൊവ്വ എത്തിക്കഴിഞ്ഞു. അല്പ, നാളുകൾ നിങ്ങൾ കൂടുതൽ ആശയ വിനിമയം നടത്തേണ്ട സാഹചര്യങ്ങളിലേക്ക് എത്തും. സഹോദരങ്ങളുമായുള്ള ബന്ധങ്ങളിൽ കൂടുതൽ ക്ഷമ ആവശ്യമായി വന്നേക്കാം. പുതിയ പ്രോജാക്ടുകൾ, ആശയ വിനിമയം ആവശ്യമായ കൂടുതൽ ജോലികൾ, തുറന്ന സംസാരം, കൂടുതൽ ടെക്‌നിക്കൽ ജോലികൾ, അയൽക്കാ രുമായുള്ള കൂടുതൽ അടുപ്പം, ചെറു കോഴ്‌സുകൾ, ചെറു യാത്രകൾ എന്നിവ നടത്തും.
ആരോഗ്യം, ശത്രുക്കൾ, സഹപ്രവർത്തകർ, ജോലി സ്ഥലം, വളർത്തു മൃഗങ്ങൾ, ദിവസേന ഉള്ള ജീവിതം, ബാധ്യതകൾ, എന്ന ആറാം ഭാവത്തെ സൂര്യൻ, ബുധൻ, ശുക്രൻ എന്നിവ ആദ്യ ആഴ്ചകളിൽ സ്വാധീനിക്കും. ആരോഗ്യത്തെ കുറിച്ച് കൂടുതൽ ശ്രദ്ധ ഉണ്ടാകും. പുതിയ ഡയറ്റ്, ആരോഗ്യ ക്രമങ്ങൾ എന്നിവ സ്വീകരിക്കും. ജീവിതത്തിൽ കൂടുതൽ അടുക്കും ചിട്ടയും കൊണ്ട് വരേണ്ടതിന്റെ പ്രാധാന്യം മനസിലാകും. സഹ പ്രവർതരോടുള്ള കൂടുതൽ ചര്ച്ചനകൾ, ഇലക്ട്രോനിക്‌സ്, ആശയ വിനിമയം, കല, സൗന്ദര്യം എന്നീ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് അനുകൂല സമയം ഉള്ളതായി കാണുന്നു. ജോലിയിൽ കൂടുതൽ ചിട്ട ആവശ്യമായി വരും. ജോലി സ്ഥലം മെച്ചപ്പെടുത്തുകയോ അലങ്കരിക്കുകയോ ചെയ്യുന്ന അവസ്ഥയാണ്. ഒന്പതാം തീയതി ന്യു മൂൺ കൂടി ഈ ഭാവതിലെക്ക് എത്തുമ്പോൾ ആരോഗ്യം കൂടുതൽ ശ്രദ്ധ നേടും. വളര്ത്തു മൃഗങ്ങളുടെ കാര്യത്തിൽ കൂടുതൽ ആകാംഷ ഉണ്ടാകാം. ജോലി സ്ഥലത്ത് ചെയ്തു കൊണ്ടിരുന്ന ജോലികളിൽ പൂർത്തീകരണം ഉണ്ടാകാം. പുതിയ ജോലികളെ കുറിച്ചുള്ള ചർച്ച ഉണ്ടാകാം.
രണ്ടാം ആഴ്ചക്ക് ശേഷം നിങ്ങളുടെ ഏഴാം ഭാവതിലെക്ക് സൂര്യൻ, ബുധൻ, ശുക്രൻ എന്നിവ എത്തും. വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകൾ,ലോങ്ങ് ടേം ബന്ധങ്ങൾ, നിയമപരമായ ബന്ധങ്ങൾ, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കൾ എന്നിവയിൽ നിലവിൽ ഉള്ള ബന്ധങ്ങളിൽ ഉള്ള പോരായ്മകൾ നിങ്ങളുടെ ദൃഷ്ടിയിൽ പെടുന്നതാണ്. അവയെ നീക്കം ചെയ്യാനുള്ള വഴികളെ കുറിച്ച് നിങ്ങൾ ആലോചിക്കുന്നതായിരിക്കും. കൂടുതൽ ചർച്ചകൾ പ്രതീക്ഷിക്കുക. പുതിയ ബിസിനസ് ബന്ധങ്ങളെ കുറിച്ചുള്ള ആലോചന, പുതിയ വ്യക്തികൾ ജീവിതത്തിലേക്ക് വരാം, നിയമപരമായ ബന്ധങ്ങളിൽ പുരോഗമനവും ഉണ്ടാകാം.
ഇരുപത്തി മൂന്നാം തീയതി നിങ്ങളുടെ ഒന്നാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, മനോഭാവം, വിചാരധാര, വീക്ഷണ കോൺ എന്നീ വിഷയങ്ങളിൽ പുതിയ നീക്കങ്ങൾ പ്രതീക്ഷിക്കുക. പുതിയ ലുക്‌സ് പരീക്ഷിക്കാനുള്ള ശ്രമം നടത്തും. ബന്ധങ്ങളിൽ പുതിയ നീക്കങ്ങൾ, മറ്റുള്ളവരുടെ ഇടയിൽ ശ്രദ്ധാകേന്ദ്രം ആകാനുള്ള അവസരം, ചെയ്തു കൊണ്ടിരുന്ന ജോലികളിൽ പൂർത്തീ കരണം എന്നിവ ഉണ്ടാകാം.
സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ധന, വസ്തു വകകൾ, നിങ്ങളുടെ സെൽഫ് വർത്ത് എന്ന രണ്ടാം ഭാവത്തിലെ വിഷയങ്ങളിൽ ചൊവ്വ തന്റെ ശക്തി പ്രകടനം നടത്തും. നിങ്ങളുടെ വിശ്വാസങ്ങൾക്ക് വേണ്ടി ഉള്ള നീക്കങ്ങൾ നടത്തും, പുതിയ ധന ആഗമന മാർഗങ്ങളെ കുറിച്ചുള്ള ചിന്തകൾ പ്രതീക്ഷിക്കുക. അധിക ചെലവിനെ കുറിച്ചുള്ള ആശങ്ക പ്രതീക്ഷിക്കുക, പുതിയ വസ്തുക്കൾ വാങ്ങാനുള്ള പ്രലോഭനം, തുറന്നസംസാരം,പുതിയ ബിസിനസ് ഐഡിയ, രണ്ടാം ജോലി, അധിക ജോലി, അധിക അധ്വാനം എന്നിവ പ്രതീക്ഷിക്കുക. നിങ്ങളുടെ സെൽഫ് വര്ത്ത് വർധിപ്പിക്കാനുള്ള മാർഗങ്ങൾ തേടും.
ആദ്യരണ്ടാഴ്ച നിങ്ങളുടെ അഞ്ചാം ഭാവത്തിൽ സൂര്യൻ, ശുക്രൻ, ബുധൻ എന്നിവ അവയുടെ സ്വാധീനം അറിയിക്കും. ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹ ക്കച്ചവടം, സെല്ഫ്ട പ്രൊമോഷൻ,, നെത്വര്ക്കിം ഗ്, ഹോബികൾ എന്നാവിഷയങ്ങളിൽ കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ കൂടുതൽ നീക്കങ്ങള്ഉ്ണ്ടാകും. കൂടുതൽ ഉല്ലാസത്തിന് വേണ്ടി ഉള്ള സമയം, സ്‌പോര്ട്സ്ര, സംഗീത നിശ , പുതിയ ഹോബികൾ, സിനിമ എന്നിവയ്ക്ക് വേണ്ടി കൂടുതൽ സമയംചെലവാക്കും. കൂടുതൽ നെറ്റ് വര്ക്കിംയഗ്, അതിൽ നിന്ന് ലഭിക്കുന്ന ഫലപ്രദമായ കൊണ്ടാക്ടുക്ല്!, പുതിയ പ്രേമ ബന്ധങ്ങൾ, ക്രിയേറ്റീവ് ജോലികളിൽ ഉള്ള താല്പര്യം, സ്വന്തം സംരംഭങ്ങൾ നടത്താനുള്ള അവസരം, ഊഹ ക്കച്ചവടത്തിൽ ഉള്ള നീക്കങ്ങൾ എന്നിവ പ്രതീക്ഷിക്കാം. ഒന്പകതാം തീയതി ന്യു മൂൺ കൂടി ഈ ഭാവത്തിൽ എത്തുമ്പോൾ പ്രേമ ബന്ധങ്ങളിൽ ശ്രദ്ധേയമായനിലപാടുകൾ സ്വീകരിക്കും.
രണ്ടാം ആഴ്ചയ്ക്ക് ശേഷം ബുധൻ, ശുക്രൻ, സൂര്യൻ എന്നിവ നിങ്ങളുടെ ആറാം ഭാവതിലെക്ക് നീങ്ങും. ആരോഗ്യം, ബാധ്യതകൾ, ജോലി സ്ഥലം, സഹ പ്രവർത്തകർ, ശത്രുക്കൾ, വളർത്തു മൃഗങ്ങൾ എന്നീ വിഷയങ്ങളിൽ കൂടുതൽ പ്രാധാന്യം നൽകേണ്ടി വരും. പുതിയ ആരോഗ്യ ക്രമം, ഡോക്ടറുടെ സേവനം, പുതിയ ഡയറ്റ് എന്നിവ ഉണ്ടാകാം. സഹ പ്രവർത്തകരുമായുള്ള ബന്ധത്തിൽ പുതിയ കണ്ടെത്തലുകൾ, അവരോടു കൂടുതൽ ചർച്ചകൾ, ടീം ജോലികൾ, ചെറുപ്രോജക്ടുകൾ, ആശയ വിനിമയം, ടെക്‌നോളജി, ഇലെക്ട്രോനിക്‌സ് എന്നാ വിഷയങ്ങളിൽ ഉള്ള കൂടുതൽ ജോലികൾ, എന്നിവപ്രതീക്ഷിക്കുക. ജോലി സ്ഥലത്തെ സഹകരണം, നവീകരണം പുതിയ ജോലിയെ കുറിച്ചുള്ള ചിന്തകൾ എന്നിവയും വരവേല്ക്കും .
ഇരുപത്തി മൂന്നാം തീയതി നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ദൂര ദേശ വാസം, ഒറ്റപ്പെടൽ, ആത്മീയത, പ്രാർത്ഥന, ധ്യാനം, ബ്ലെഡ് പ്രഷേഴ്‌സ്, നിഗൂഡത എന്നീ വിഷയങ്ങളിൽ നിഗൂഡ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ ഉണ്ടാകും. മനസ്സിൽ ഒളിഞ്ഞു കിടന്ന വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ നല്കും. അവയെ ഡീൽ ചെയ്യേണ്ട സമയമാകുന്നു. ചാരിറ്റി പ്രവർത്തനങ്ങൾ നടത്തും. സ്വപ്‌നങ്ങൾ നിറഞ്ഞ ഉറക്കം, ഭൂത കാലത്തിന്റെ എത്തി നോട്ടം എന്നിവയും പ്രതീക്ഷിക്കുക.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര എന്ന ഒന്നാം ഭാവത്തിൽ അല്പ നാൾ ചൊവ്വ സ്വാധീനിക്കും. കൂടുതൽ ധൈര്യം, ആത്മവിശ്വാസം തോന്നുന്ന നാളുകൾ. നിങ്ങളിലെ ഫൈറ്റർ സ്പിരിറ്റ് കൂടുതൽ തെളിയുന്ന സമയമാണ്. കൂടുതൽ തുടക്കങ്ങൾ വ്യക്തി ജീവിതത്തിലും, പൊതു ജീവിതത്തിലും, ഉണ്ടാകും. കൂടുതൽ ചർച്ചകൾ, നിങ്ങളുടെ വിശ്വാസങ്ങളുടെ വിജയങ്ങൾക്ക് വേണ്ടി ഉള്ള നീക്കങ്ങൾ നടത്തും. ഈ ശക്തി പ്രകടനം ശരീരിരികമായ അസ്വസ്ഥതകളും ഉണ്ടായേക്കാം. നിങ്ങളുടെ വ്യക്തി ജീവിതത്തിലും പൊതു ജീവിതത്തിലും ഭാഗം ആയവരോട് ശക്തി പ്രകടനം നടത്തും.
ആദ്യ രണ്ടാഴ്ച ശുക്രൻ, ബുധൻ, സൂര്യൻ എന്നിവ നിങ്ങളുടെ നാലാം ഭാവം സ്വാധീനിക്കും. വീട്, കുടുംബം, മാതാപിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ, സന്തോഷം, ജീവിത സൗകര്യങ്ങൾ, ബന്ധുക്കൾ, എന്ന നാലാം ഭാവത്തിൽ കൂടുതൽ നീക്കങ്ങൾ ഉണ്ടാകും. വീട് വില്പന, വാങ്ങൽ, മാറ്റാം, മറ്റു റിയൽ എസ്‌റെറ്റ് ഡീല്‌സ്്, മറ്റു വില്പന വാങ്ങലുകൾ എന്നിവ പ്രതീക്ഷിക്കുക. വീട്ടുകാരും ഒത്തുള്ള യാത്രകൾ, ബന്ധുക്കളുടെ സന്ദർശനം, പൂർവ്വികരെ സ്മരിക്കൽ, കുടുംബ യോഗങ്ങൾ വീട്ടിൽ നിന്നും ജോലി ചെയ്യാനുള്ള അവസരങ്ങാൽ, വീട് അലങ്കരിക്കൽ എന്നിവയും പ്രതീക്ഷിക്കുക. ഒൻപതാം തീയതി ഇതേ ഭാവത്തിൽ ന്യു മൂൺ എത്തുമ്പോൾ വീട്ടിൽ നടത്തുന്ന റീ പെയറിങ് ജോലികൾ പ്രതീക്ഷിക്കുക. ബന്ധുക്കലോടുള്ള അടുപ്പത്തെ സ്വയം ചോദ്യം ചെയ്യും. വീടിനെ കുറിച്ചുള്ള ലോങ്ങ് ടേം പദ്ധതികൾ ആവിഷ്‌കരിക്കും.
രണ്ടാഴ്ചയ്ക്ക് ശേഷം സൂര്യൻ, ബുധൻ, ശുക്രൻ എന്നിവ നിങ്ങളുടെ അഞ്ചാം ഭാവതിലെക്ക് നീങ്ങും.. ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷൻ, നെറ്റ് വർക്കിങ്ങ്, ഹോബികൾ എന്നീ വിഷയങ്ങളിൽ കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ കൂടുതൽ നീക്കങ്ങൾ ഉണ്ടാകും. കൂടുതൽ ഉല്ലാസത്തിന് വേണ്ടി ഉള്ള സമയം, സ്പോർട്സ്, സംഗീത നിശ, പുതിയ ഹോബികൾ, സിനിമ എന്നിവയ്ക്ക് വേണ്ടി കൂടുതൽ സമയം ചെലവാക്കും. കൂടുതൽ നെറ്റ് വർക്കിങ്, അതിൽ നിന്ന് ലഭിക്കുന്ന ഫലപ്രദമായ കൊണ്ട്രാക്ടുകൾ, പുതിയ പ്രേമ ബന്ധങ്ങൾ, ക്രിയേറ്റീവ് ജോലികളിൽ ഉള്ള താല്പര്യം, സ്വന്തം സംരംഭങ്ങൾ നടത്താനുള്ള അവസരം, ഊഹക്കച്ചവടത്തിൽ ഉള്ള നീക്കങ്ങൾ എന്നിവ പ്രതീക്ഷിക്കാം.
ഇരുപത്തി മൂന്നാം തീയതി നിങ്ങളുടെ പതിനൊന്നാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ, സുഹൃത്തുക്കൾ, മുതിർന്ന സഹോദരങ്ങൾ, കൂട്ടായ്മകൾ, ടീം ജോലികൾ, ഗ്രൂപ്പുകൾ എന്നാവിഷയങ്ങളിൽ ശ്രദ്ധ എത്തും. സുഹൃദ് ബന്ധങ്ങളിൽ തുടക്കമോ ഒടുക്കമോ ഉണ്ടാകാം. പുതിയ ഗ്രൂപ്പുകളിൽ അംഗത്വം, ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ദൂര ദേശ വാസം, ഒറ്റപ്പെടൽ, ആത്മീയത, പ്രാർത്ഥന, ധ്യാനം, ബ്ലെഡ് പ്രഷേഴ്‌സ്, നിഗൂഡത എന്നീ വിഷയങ്ങളിൽ ചൊവ്വ അല്പകാലം ഉണ്ടാകും. ദൂര യാത്രകളെ കുറിച്ചുള്ള കൂടുതൽ പ്രതീക്ഷകൾ, ആത്മീയ വിഷയങ്ങളിൽ ഉള്ള വർധിച്ച താല്പര്യം, പ്രാർത്ഥന, ധ്യാനം, എന്നിവയിൽ ഉള്ള കൂടുതൽ സമയം, സ്വപനങ്ങൾ നിറഞ്ഞ ഉറക്കം, അവയിൽ നിന്ന് ലഭിക്കുന്ന സന്ദേശം, സെക്ഷ്വൽ ബന്ധങ്ങളിൽ ഉള്ള താല്പര്യം, ഏകാന്തനായി നില്ക്കാ നുള്ള താല്പര്യം, മാനസിക സമ്മർദ്ദങ്ങളെ ഡീൽ ചെയ്യാനുള്ള ആഗ്രഹം, എന്നിവ പ്രതീക്ഷിക്കുക.
ആദ്യ രണ്ടാഴ്ചകളിൽ സൂര്യൻ, ശുക്രൻ, ബുധൻ എന്നിവ നിങ്ങുടെ ധൈര്യം, ശൗര്യം, സഹോദരങ്ങള്, ആശയ വിനിമയം, ഇലക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയല്ക്കാ ര്എകന്നാ മൂന്നാം ഭാവത്തിൽ എത്തുന്നതായിരിക്കും. സഹോദരങ്ങലോടുള്ളതാല്പര്യംഅവരെ സഹായിക്കാനുള്ള മനോഭാവം, അവരിൽ നിന്ന് ലഭിക്കുന്ന സപ്പോർട്ട്‌സ്, കൂടുതൽ ആശയ വിനിമയം നടത്തേണ്ട ജോലികൾ, മീഡിയയിൽ ലഭിക്കുന്ന കൂടുതൽ അവസരങ്ങൾ, ഇലക്ട്രോനിക്‌സ ്ഉപകരണങ്ങളും ആയുള്ള അടുത്ത ഇടപഴകൽ, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയല്ക്കാർക്ക് വേണ്ടിഉള്ള പ്രോജക്ടുകൾ എന്നിവയും ഉണ്ടാകാം. ഒൻപതാം തീയതി ഇതേ ഭാവത്തിൽ ന്യു മൂൺ എത്തുമ്പോൾ സഹോദരങ്ങളുമായുള്ള ബന്ധത്തിൽ കൂടുതൽ നീക്കങ്ങൾ, അയൽക്കാർക്ക് വേണ്ടി ഉള്ള ജോലികൾ, കൂടുതൽ ചെറു യാത്രകൾ, കൂടുതൽ ആശയ വിനിമയം എന്നിവ പ്രതീക്ഷിക്കുക.
രണ്ടാം ആഴ്ചയ്ക്ക് ശേഷം നിങ്ങളുടെ നാലാം ഭാവത്തിൽ സൂര്യൻ, ബുധൻ, ശുക്രൻ എന്നിവ എത്തും. വീട്, കുടുംബം, മാതാപിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ, സന്തോഷം, ജീവിത സൗകര്യങ്ങൾ, ബന്ധുക്കൾ, എന്ന നാലാം ഭാവത്തിൽ കൂടുതൽ നീക്കങ്ങൾ ഉണ്ടാകും. വീട് വില്പന, വാങ്ങൽ, മാറ്റാം, മറ്റു റിയൽ എസ്റ്റേറ്റ് ഡീൽസ്്, മറ്റു വിൽപന വാങ്ങലുകൾ എന്നിവ പ്രതീക്ഷിക്കുക. വീട്ടുകാരും ഒത്തുള്ള യാത്രകൾ, ബന്ധുക്കളുടെ സന്ദർശനം, പൂർവ്വികരെ സ്മരിക്കൽ, കുടുംബ യോഗങ്ങൾ വീട്ടിൽ നിന്നും ജോലി ചെയ്യാനുള്ള അവസരങ്ങൾ, വീട് അലങ്കരിക്കൽ എന്നിവയും പ്രതീക്ഷിക്കുക.
ഇരുപത്തി മൂന്നാം തീയതി നിങ്ങളുടെ പത്താം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ, അധികാരികൾ, ജീവിത മാർഗം, എംപ്ലോയർ എന്നീ വിഷയങ്ങളിൽ കൂടുതൽ നീക്കങ്ങൾ പ്രതീക്ഷിക്കുക. ജോലി സ്ഥലത്ത് നിങ്ങളുടെ കൂടുതൽ പ്രാധാന്യം. ജോലിസ്ഥലത്തെ നിങ്ങളുടെ പ്രൊമോഷൻ ജോലികൾ. ജോലിയിലെ പുതിയ ദിശ, ജോലിയെ കുറിച്ചുള്ള ലോങ്ങ് ടേം പ്ലാനുകൾ, അധികാരികൾ നിങ്ങളുടെ ജോലിയെ കുറിച്ച് നടത്തുന്ന പരാമർശം, സമൂഹത്തിലെ വിലയെ കുറിച്ചുള്ള ആകാംഷ എന്നിവ പ്രതീക്ഷിക്കുക.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ, സുഹൃത്തുക്കൾ, മുതിർന്ന സഹോദരങ്ങൾ, കൂട്ടായ്മകൾ, ടീം ജോലികൾ, ഗ്രൂപ്പുകൾ എന്ന പതിനൊന്നാം ഭാവത്തിൽ അല്പ കാലം ചൊവ്വ ഉണ്ടായിരിക്കും. ഭാവിയെ കുറിച്ചുള്ള പുതിയ പ്രതീക്ഷകൾ, പുതിയ ഗ്രൂപുകളിൽ ചെന്ന് ചേരൽ, കുട്ടികൾ യൂത്ത് ഗ്രൂപുകളിൽ നടത്തുന്ന പ്രവർത്തനങ്ങൾ, സോഷ്യൽ മീഡിയയിൽ നടത്തുന്ന നീക്കങ്ങൾ, ടീം ജോലികളിൽ ഉണ്ടാകാൻ സാധ്യത ഉള്ള തര്ക്ക ങ്ങൾ, ലാഭങ്ങൾക്ക് വേണ്ടി ഉള്ള പ്രോജക്ടുകളുടെ ആവിഷ്‌കാരം, മുതിർന്ന സഹോദരങ്ങലോടുള്ള സംസാരം, സുഹൃദ് ബന്ധങ്ങളിൽ ഉള്ള പുതിയ നീക്കങ്ങൾ എന്നിവ പ്രതീക്ഷിക്കുക.
ആദ്യ രണ്ടാഴ്ച നിങ്ങളുടെ രണ്ടാം ഭാവത്തിൽ സൂര്യൻ, ശുക്രൻ, ബുധൻ എന്നിവ സ്വാധീനിക്കും. ധനം, വസ്തു വകകൾ, നിങ്ങളുടെ സെല്ഫ വർത്ത് എന്നീ വിഷയങ്ങളിൽ കൂടുതൽ നീക്കങ്ങൾ നടക്കും. തുറന്ന സംസാരം, ധന പരമായ പ്ലാനുകളുടെ ആവിഷ്‌കാരം, പുതിയ ജോലിയെ കുറിച്ചുള്ള ചർച്ചകൾ, അധിക ചെലവ്, നിങ്ങളുടെ സെൽഫ് വർത്ത് വർധിപ്പിക്കാനുള്ള ആവേശം, അവയെ ചോദ്യം ചെയ്യുന്നവരുടെ നേരെ ഉള്ള വെല്ലുവിളികൾ എന്നിവയും പ്രതീക്ഷിക്കുക. ഒൻപതാം തീയതി ഇതേ ഭാവത്തിൽ ന്യു മൂൺ എത്തുമ്പോൾ ഫിനാൻഷ്യൽ പ്ലാനിങ്ങിനു വേണ്ടുന്ന നടപടികൾ എടുക്കും. അധിക ചിലവും അത് പോലെ തന്നെ ഉണ്ടാകാം.
രണ്ടാം ആഴ്ചയ്ക്ക് ശേഷം നിങ്ങളുടെ മൂന്നാം ഭാവത്തെക്ക് സൂര്യനും, ശുക്രനും, ബുധനും എത്തുന്നതായിരിക്കും.നിങ്ങുടെ ധൈര്യം, ശൗര്യം, സഹോദരങ്ങള്, ആശയ വിനിമയം, ഇലക്ട്രോണിക്‌സ്, ടെക്‌നോളജി, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയൽക്കാർ എന്നാ മൂന്നാം ഭാവത്തിൽ. സഹോദരങ്ങളോടുള്ള താല്പര്യംഅവരെ സഹായിക്കാനുള്ള മനോഭാവം, അവരിൽ നിന്ന് ലഭിക്കുന്ന സപ്പോര്ട്ട്, കൂടുതൽ ആശയ വിനിമയം നടത്തേണ്ട ജോലികൾ, മീഡിയയിൽ ലഭിക്കുന്ന കൂടുതൽ അവസരങ്ങൾ , ഇലെക്ട്രോനിക്‌സ് ഉപകരണങ്ങളും ആയുള്ള അടുത്ത ഇടപഴകൽ, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയല്ക്കാ ര്ക്ക്ം വേണ്ടിഉള്ള പ്രോജക്ടുകൾ എന്നിവയും ഉണ്ടാകാം.
ഇരുപത്തി മൂന്നാം തീയതി നിങ്ങളുടെ ഒൻപതാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. ദൂര യാത്രകൾ, ആത്മീയത, വിദേശ ബന്ധം, ഉയർന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീർത്ഥാ ടനം എന്ന ഒൻപതാം ഭാവത്തിൽ കൂടുതൽ ആക്റ്റിവിറ്റി നടക്കുന്നതായി കാണാൻ കഴിയും. ആത്മീയതയോടുള്ള കൂടുതൽ താല്പര്യം, എഴുത്ത് പ്രസിദ്ധീകരണം എന്നീ വിഷയങ്ങളിൽ ചെയ്തു കൊണ്ടിരുന്ന പ്രോജക്ടുകളിൽ പൂർത്തീകരണം ഉണ്ടാകും. നിയമവുമായി ഒരു നേര്ക്കാഴ്ച, പഠനം, പഠിപ്പിക്കൽ എന്നിവയ്ക്കുള്ള സാധ്യതയും ഉണ്ടാകും. .
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ, അധികാരികൾ, ജീവിത മാർഗം, എംപ്ലോയർ, സമൂഹതിലെ വില എന്ന പത്താം ഭാവത്തിലെ വിഷയങ്ങളിൽ ചൊവ്വയുടെ സ്വാധീനം ഉണ്ടാകും. ജോലിയുടെ പുതിയ സാധ്യതകൾ, അധികാരികളുമായുള്ള ചർച്ചകൾ, പുതിയ ബിസിനസ് അവസരങ്ങൾ, ജോലിയെ കുറിച്ചുള്ള ശുഭ പ്രതീക്ഷകൾ, ജോലിക്ക് ലഭിക്കുന്ന അംഗീകാരം ആത് പോലെ തന്നെ അനാവശ്യമായി അധികാരികൾ മാതാപിതാക്കൾ എന്നിവരുടെ കണ്ണിൽ പെടാനുള്ള അവസരം എന്നിവയും ഉണ്ടാകും അവയെ ഒഴിവാക്കുക.
ആദ്യ രണ്ടാഴ്ച നിങ്ങളുടെ ഒന്നാം ഭാവത്തിൽ സൂര്യൻ, ബുധൻ, ശുക്രൻ എന്നിവ ഉണ്ടാകും. നിങ്ങളുടെ വ്യക്തിത്വം, മനോഭാവം, വിചാര ധാര, വീക്ഷണ കോൺ, ലുക്‌സ്, എന്നീ വിഷയങ്ങളെ കുറിച്ച് കൂടുതാൽ ബോധവാനായി തീരുന്ന അവസരമാണ്. പുതിയ മനോഭാവം, വീക്ഷണ കോൺ, മറ്റുള്ളവരെ സ്വാധീനിക്കാൻ ഉള്ള നല്ല അവസരങ്ങൾ, പുതിയ ലുക്‌സ് പരീക്ഷിക്കാനുള്ള വ്യഗ്രത, പുതിയ ബന്ധങ്ങൾ, കൂടുതൽ ചര്ച്ചതകൾ, പുതിയ പ്രേമ ബന്ധങ്ങൾ എന്നിവയും ഉണ്ടാകാം. ഒൻപതാം തീയതി നിങ്ങളുടെ ഇതേ ഭാവത്തിൽ തന്നെ ന്യു മൂൺ എത്തുമ്പോൾ ബന്ധങ്ങളിൽ വികാരഭരിതമായ നിലപാടുകൾ സ്വീകരിക്കും. ലുക്‌സ് മാടം വരുത്താനുള്ള കൂടുതൽ വ്യഗ്രത, കൂടുതൽ പൊതു ജനശ്രദ്ധ എന്നിവ ഉണ്ടാകും.
രണ്ടാഴ്‌ച്ചക്ക് ശേഷം ഈ മൂന്നു ഗ്രഹങ്ങളും നിങ്ങളുടെ രണ്ടാം ഭാവത്തെ സ്വാധീനിക്കും.ധനം, വസ്തു വകകൾ, നിങ്ങളുടെ സെല്ഫ്‌ന വര്ത്ത്ങ എന്നാ വിഷയങ്ങളിൽ കൂടുതൽ നീക്കങ്ങൾ നടക്കും. തുറന്നസംസാരം, ധന പരമായ പ്ലാനുകളുടെ ആവിഷ്‌കാരം, പുതിയ ജോലിയെ കുറിച്ചുള്ള ചര്ച്ചപകൾ, അധിക ചെലവ്, നിങ്ങളുടെ സെല്ഫ് വർത്ത് വർധിപ്പിക്കാനുള്ള ആവേശം, അവയെ ചോദ്യം ചെയ്യുന്നവരുടെ നേരെ ഉള്ള വെല്ലുവിളികൾ എന്നിവയും പ്രതീക്ഷിക്കുക. പുതിയ പ്രോജക്ടുകളിലേക്ക് നയിക്കുന്ന ചർച്ചകൾ നടക്കേണ്ട സമയം ആകുന്നു.
ഇരുപത്തി മൂന്നാം തീയതി നിങ്ങളുടെ എട്ടാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. സെക്‌സ്, തകർച്ചകൾ, പാർട്ണർഷിപ്പുകൾ, ആയുർ ദൈർഘ്യം, നിഗൂഡ വിഷയങ്ങൾ, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, ഇൻഷുറൻസ്, ലോണുകൾ, എന്ന വിഷയങ്ങളിൽ കൂടുതൽ പ്രാധാന്യം പ്രതീക്ഷിക്കുക. വ്യക്തി/ ബിസിനസ് ബന്ധങ്ങളിൽ വൈകാരികമായ നിലാപാടുകൾ സ്വീകരിക്കാൻ ഉള്ള സ്വീകരിക്കും, മറ്റുള്ളവരുടെ നിക്ഷേപങ്ങൾ കൊണ്ടുള്ള പ്രോജക്ടുകൾ, ജോയിന്റ് സ്വത്തുക്കൾ ഉപയോഗിച്ചുള്ള പ്രവര്ത്തകനങ്ങൾ, ലോണുകൾ കൊടുക്കൽ ലഭിക്കൽ, എന്നിവ നടക്കാം.