- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹിതർക്കും അവിവാഹിതർക്കും വേണ്ടി സ്പൗസ് സ്‌പെഷ്യൽ; മാർച്ച് രണ്ടാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
വിവാഹം, പ്രേമം, പങ്കാളി എന്നിവയെ കുറിച്ച് പലരും മെയിൽ അയക്കുകയും ചോദിക്കുകയും ചെയ്യുമെങ്കിലും അവരിൽ പലരോടും അതെക്കുറിച്ച് ഞാൻ പ്രതികരിക്കാറില്ല. അവരിൽ പലർക്കും എന്നോട് ദേഷ്യമുണ്ട്. അവരുടെ ആ കയ്‌പ്പ് അവസാനിപ്പിക്കുന്നതിന് വേണ്ടി തന്നെ സ്പൗസ് സ്‌പെഷ്യൽ അവതരിപ്പിക്കുന്നു. പ്രേമം, വിവാഹം, പ്രേമഭാജനം, വരൻ/വധു എന്നിവയെ കുറിച്ചും, നിങ
വിവാഹം, പ്രേമം, പങ്കാളി എന്നിവയെ കുറിച്ച് പലരും മെയിൽ അയക്കുകയും ചോദിക്കുകയും ചെയ്യുമെങ്കിലും അവരിൽ പലരോടും അതെക്കുറിച്ച് ഞാൻ പ്രതികരിക്കാറില്ല. അവരിൽ പലർക്കും എന്നോട് ദേഷ്യമുണ്ട്. അവരുടെ ആ കയ്‌പ്പ് അവസാനിപ്പിക്കുന്നതിന് വേണ്ടി തന്നെ സ്പൗസ് സ്‌പെഷ്യൽ അവതരിപ്പിക്കുന്നു. പ്രേമം, വിവാഹം, പ്രേമഭാജനം, വരൻ/വധു എന്നിവയെ കുറിച്ചും, നിങ്ങളുടെ വിവാഹ സമയം എപ്പോഴാണെന്നും ഈ സീരീസ് കഴിഞ്ഞു നിങ്ങൾക്ക് ഒരു ഏകദേശ ധാരണ ലഭിക്കേണ്ടതാണ്. ഈ മാസം മുഴുവനും തന്നെ പ്രേമം, വിവാഹം എന്നിവയുടെ സ്വാധീനം നിങ്ങളുടെ ജീവിതത്തിൽ എങ്ങനെ ആകും എന്നായിരിക്കും വിശദീകരിക്കുക. അതിനു വേണ്ടി അല്പ സ്വല്പം ജ്യോത്സ്യപഠനം നിങ്ങൾക്കും ആകാം.
നാം ഏതു ദിവസം ഉണ്ടായവർ ആണെങ്കിലും നമ്മുടെ ബെർത്ത് ചാർട്ടിലെ താഴെ അടയാളപ്പെടുത്തിയിരിക്കുന്ന ഭാവമായിരിക്കും ഏഴാം ഭാവം.
ഈ ഏഴാം ഭാവത്തെ യുവതി ഭാവം അല്ലെങ്കിൽ കളത്ര ഭാവം എന്ന് വിളിക്കും. ഈ ഭാവമാണ് പ്രധാനമായും നമ്മുടെ ഭർത്താവ്/ഭാര്യ എന്നിവരെ കുറിച്ചുള്ള അധികവും സൂചനകൾ നൽകുന്നത്. ഓരോ ഭാവവും ഭരിക്കുന്നത് ഓരോ രാശി ആണല്ലോ. ഏഴാം ഭാവത്തിൽ വരുന്നത് ഏതു രാശി ആണെന്ന് നോക്കുക. ആ രാശിയുടെ നാഥൻ ഏതു ഭാവത്തിൽ നിൽക്കുന്നു എന്ന് കണ്ടു പിടിക്കുക. ആ അധിപൻ നിൽക്കുന്ന ഭാവം സൂചിപ്പിക്കുന്ന മേഖല, സ്ഥലം എന്നിവയിൽ നിന്നായിരിക്കണം നമ്മുടെ പങ്കാളി എത്തുക. ഏതാണ്ട് ഒരു 85% വരെ ഇവയിൽ നിന്ന് ലഭിക്കുന്ന അറിവ് കൃത്യം ആകേണ്ടതാണ്. അങ്ങനെ ആണ് എനിക്ക് തോന്നിയിട്ടുള്ളത്.
ആദ്യം വളരെ സിമ്പിൾ ആയ അസ്‌ട്രോളജി ആണ് പറയുന്നത്. അടുത്ത ലക്കങ്ങളിൽ നിങ്ങളുടെ സ്പൗസിനെ കുറിച്ചുള്ള കൂടുതൽ സൂചനകൾ നിങ്ങൾക്ക് തന്നെ കണ്ടു പിടിക്കാവുന്ന രീതിയിൽ വിശദീകരിക്കുന്നതാണ്.
ആദ്യം ഏഴാം ഭാവത്തിലെ രാശിയെ ആസ്പദമാക്കി നിങ്ങളുടെ പങ്കാളിയെ കുറിച്ചുള്ള പൊതുവായ കാര്യങ്ങൾ അറിയാൻ കഴിയും. അവരുടെ സ്വഭാവം, പ്രകൃതം, അവർ പ്രവർത്തിക്കാൻ പോകുന്ന രീതി, അവരുടെ ആഗ്രഹങ്ങൾ ക്രമീകരിക്കപ്പെട്ടിരിക്കുന്ന വിധം എന്നിവ ഏഴാം ഭാവത്തിലെ രാശി, ആ രാശിയുടെ അധിപൻ എന്നിവയിൽ നിന്നു നമുക്ക് മനസിലാക്കാം.
ആദ്യം മനസിലാക്കേണ്ടത് പന്ത്രണ്ടു രാശികൾ ഉണ്ടെന്നും ഈ രാശികൾ ഓരോ ഗ്രഹത്തിന്റെ നിയന്ത്രണത്തിൽ ആണെന്നും ആണ്. ഇനി ഗ്രഹങ്ങൾ നിയന്ത്രിക്കുന്നു എന്ന് കേൾക്കുമ്പോൾ ഹാലിളകുന്നവർക്ക്, ഗ്രഹങ്ങൾ സൂചിപ്പിക്കുന്ന എന്ന് തിരുത്തി വായിക്കാൻ അപേക്ഷിക്കുന്നു.
എഴാം ഭാവത്തിൽ വരുന്ന രാശി അനുസരിച്ചാണ് ആദ്യം പറയുന്നത്. ഈ ഭാവത്തിൽ വരുന്നത് എരീസ് ആണെങ്കിൽ, (എരീസ് ഭരിക്കുന്നത് ചൊവ്വ ആണ്.) നിങ്ങളുടെ പങ്കാളി ധൈര്യ ശാലിയും, പ്രവർത്തന നിരതരും ആയിരിക്കും എന്നാണ്. ഈ വ്യക്തി വളരെ നിശ്ചയദാർഢ്യമുള്ള വ്യക്തി ആയിരിക്കും. അങ്ങനെ ഉള്ള വ്യക്തികളോട് ആയിരിക്കണം നിങ്ങൾക്ക് കൂടുതൽ താല്പര്യം. ചൊവ്വ വളരെ തീവ്രവികാരാധീനനായ ഒരുഗ്രഹം ആയി സങ്കല്പിക്കപ്പെടുന്നതിനാൽ നിങ്ങൾക്ക് വന്നു ചേരുന്ന വരൻ /വധു എന്നിവരും പല രീതിയിൽ വികാരങ്ങൾ 'പുറപ്പെടുവിക്കുന്നവരാകും'. എരീസ് ഈ ഭാവത്തിൽ വരുന്നത് ഒരു പരിധി വരെ വിവാഹം നേരത്തെ നടക്കും എന്നുള്ളതിന്റെ സൂചനയാണ്. എങ്കിലും ഈ കാര്യം നൂറു ശതമാനം ശരി ആണെന്ന് പറയാൻ സാധിക്കുകയില്ല. വളരെ സംഭവ ബഹുലമായ ഒരു ബന്ധം ആകണം ഉണ്ടാകേണ്ടത്. എരീസ് ഒരു ഫയർ സൈൻ ആണ്. ഈ ശക്തിയെ എങ്ങനെ ഉപയോഗിക്കാം എന്ന് നിങ്ങൾ തന്നെ കണക്ക് കൂട്ടുക. ടോറസ് രാശി ഏഴാം ഭാവത്തിൽ വരുന്നു എങ്കിൽ. ടോറസ് ഭരിക്കുന്ന ഗ്രഹം ശുക്രനാണ്. പൊതുവേ സുഖപ്രദമായ അവസ്ഥ ആകണം നിങ്ങളുടെ പങ്കാളിയിൽ നിന്ന് ലഭിക്കേണ്ടത്.
ടോറസ് ഒരു എർത്ത് സൈൻ ആണ്. വളരെ ഉറച്ച മാനസ്ഥിതി ഉള്ള വ്യക്തി ആയിരിക്കണം നിങ്ങളുടെ പങ്കാളി. ഇവർ പ്രായോഗിക ബുദ്ധിയോടെ പ്രവർത്തിക്കേണ്ടതാണ്. അവരുടെ കടമ എന്തെന്ന് അവരെ ഓർമിപ്പിക്കേണ്ടതില്ല. വളരെ നല്ല ഒരു ഇൻഡക്ഷൻ ആണ് ഏഴാം ഭാവത്തിലെ ഈ സൈൻ നല്കുക. ഭൗതികമായും, ആത്മീയമായും, സെക്ഷ്വൽ രീതിയിലും നല്ല ബോണ്ടിങ് ആണ് ഈ സൈൻ എഴാം ഭാവത്തിൽ നിന്ന് നമുക്ക് നല്കുന്നത്. ഈ സൈൻ ഭരിക്കുന്നത് ശുക്രൻ ആയതു കൊണ്ട് പക്ഷെ നിങ്ങളുടെ പങ്കാളി അല്പം ഒരുങ്ങി നടക്കാനും, അല്പം പൊങ്ങച്ചംപറയാനും താല്പര്യപ്പെടും, ചുമ്മാ കണ്ണടച്ച് കൊടുത്തെക്കുക.
ജെമിനായ് ഒരു എയർ സൈൻ ആണ്. ഈ സൈൻ ഭരിക്കുന്നത് ബുധൻ ആണല്ലോ. ബുധൻ സകല ആശയ വിനിമയങ്ങളുടെയും നാഥൻ ആണ്. നിങ്ങൾക്ക് വന്നു ചേരുന്നത് അൽപം ബൗധിക തലത്തിൽ സംസാരിക്കുന്ന, അല്ലെങ്കിൽ കൂടുതൽ ബൗദ്ധികമായ ചിന്തകൾ ഉള്ള വ്യക്തിയാണെന്ന് അനുമാനിക്കാം. നിങ്ങളുടെ പങ്കാളി അത്ര പോസ്സസ്സിവ് ആയിരിക്കാൻ സാധ്യത ഇല്ല. അവർ വായുവിനെ പോലെ പറന്നു നടക്കാൻ ആഗ്രഹിക്കുന്നു. ബഹുവിഷയസിദ്ധിയുള്ള ഒരു വ്യക്തി ആയിരിക്കണം വന്നു ചേരുന്നത്. അവരുടെ കഴിവുകൾ വികസിപ്പിക്കാനുള്ള സകല പ്രോത്സാഹനവും നല്കിയാൽ life will be very wonderful. അവർ നടത്തുന്ന താത്വികമായ അവലോകനങ്ങളെ താല്പര്യമില്ല എങ്കിലും ശ്രദ്ധിച്ചു കേൾക്കും. ഈ ബന്ധം ഭൗതികമായ ബന്ധത്തെക്കാൾ ബൗധീകമായ ചങ്ങലകളാൽ ആയിരിക്കും ബന്ധിതമായിരിക്കുക.
കാൻസർ ഏഴാം ഭാവത്തിൽ ഉള്ള വ്യക്തികൾക്ക് വന്നു ചേരുന്നത് വളരെ സുരക്ഷ മനോഭാവം ആവശ്യപ്പെടുന്ന വ്യക്തികൾ ആകണം. ഈ രാശിയെ ഭരിക്കുന്നത് ചന്ദ്രൻ ആണ്. കാൻസർ ഒരു വാട്ടർ സൈൻ ആണല്ലോ. ഇവർക്ക് നിങ്ങൾ ഉറച്ചു നിൽക്കാൻ ഒരു സ്‌പെയ്‌സ് കൊടുക്കേണ്ടി വരും. അല്ലാത്ത പക്ഷം അവർ അല്പം മൂഡി ആയേക്കാം. അവർ ശ്രദ്ധിക്കപ്പെടുന്നു, സംരക്ഷിക്കപ്പെടുന്നു എന്ന ഉത്തമ ബോധ്യം ഉണ്ടായാൽ വളരെ കാര്യപ്രപ്തിയോടെ അവർ ജീവിതത്തിൽ മുന്നേറുന്നത് കാണുവാൻ കഴിയും. ഇത് പ്രത്യേക ശ്രദ്ധിക്കുക. ചന്ദ്രൻ തെളിയുകയും മായുകയും പിന്നെയും തെളിയുകയും ചെയ്യുന്ന പോലെ നിങ്ങളുടെ ബന്ധത്തിലും വൈകാരികത നിറയും.
ലിയോ രാശി ഒരു ഫയർ സൈൻ ആണ്. ഇത് ഏഴാം ഭാവത്തിൽ വന്നാൽ വളരെ അധികാര സ്വഭാവം ഉള്ള പങ്കാളി ആയിരിക്കണം എന്നാണ്. കാരണം ലിയോ ഭരിക്കുന്നത് സൂര്യൻ ആണ്. നിങ്ങളുടെ ശ്രമം അവരോടൊപ്പം എത്തുവാൻ ആയിരിക്കും എങ്കിലും അതിനു ശ്രമിക്കാതിരിക്കുക ആവും നല്ലത്. ചിലപ്പോൾ നിങ്ങളെക്കാൾ ഉയർന്ന സ്ഥിതിയിൽ ഉള്ള വ്യക്തിയെ വിവാഹം ചെയ്യാനും സാധ്യത ഉണ്ട്. അല്പം ഈഗോ സമരങ്ങൾ ഉണ്ടാകാം. അതിനാൽ ഒത്തു തീർപുകൾ ആവശ്യമായി വരും എന്നാണ് അർഥം. അധികാരം അവരെ ഏൽപ്പിച്ചു നാം നമ്മുടെ കടമകൾ നിറവേറ്റുക ആയിരിക്കും ഈ അവസ്ഥയിൽ നല്ല നയമായി തുടരേണ്ടത്.
ഏഴാം ഭാവത്തിൽ വിർഗോ വന്നാൽ വളരെ പ്രായോഗിക ബുദ്ധി ഉള്ള വ്യക്തി ആയിരിക്കണം. ഈ രാശി ഒരു എർത്ത് സൈൻ ആണ് മാത്രമല്ല ഈ രാശിയുടെ നാഥൻ ബുധൻ ആണ്. ആറാം ഭാവം എന്നാൽ അടുക്കും ചിട്ടയും ആണ്. ഇവർ വളരെ പെർഫെക്ഷനിസം ആഗ്രഹിക്കുന്ന വ്യക്തികൾ ആയിരിക്കുകയും നിങ്ങൾ ഈ വ്യക്തിയുടെ ഉപദേശം ഏറ്റെടുക്കുകയും ചെയ്യേണ്ടതാണ്. അൽപ സ്വല്പം ക്രിട്ടിക്കൽ മനോഭാവം ഇവർക്കുണ്ടായിരിക്കാൻ സാധ്യതയുണ്ട്. ഇവരെ ഒതുക്കണം എങ്കിൽ ഇവർ എന്തിനെ വിമർശിക്കുന്നോ ആ വ്യക്തികളെ അല്ലെങ്കിൽ അവസ്ഥകളെ കുറിച്ച് നിങ്ങളും ചെറുതായി വിമർശിക്കുക. അവരുടെ അതെ വ്യൂ പോയിന്റിൽ. അവർ നിങ്ങളെ ആണ് വിമർശിക്കുന്നത് എങ്കിൽ നിങ്ങളും ചെറിയ രീതിയിൽ ഒക്കെ സ്വയം വിമർശനം നടത്തുക.
ഏഴാം ഭാവത്തിൽ ലിബ്ര ആണെങ്കിൽ ശുക്രന്റെതായ സ്വഭാവം നിങ്ങളുടെ പങ്കാളിയിൽ നിന്ന് പ്രതീക്ഷിക്കുക. ഇവർ സൗാന്ദര്യത്തിൽ നിങ്ങളെക്കാൾ മുൻപിൽ ആയിരിക്കും. മാത്രമല്ല സൗന്ദര്യമുള്ള വസ്തുക്കളോട് ആകർഷണം ഉണ്ടായിരിക്കും. എയർ സൈൻ ആയ ലിബ്ര ഏഴാം ഭാവത്തിൽ വരുന്ന വ്യക്തികൾ അവരുടെ പങ്കാളികൾ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവരാകും എന്ന് മനസിലാക്കുക. പക്ഷെ അവർ ലോയൽ ആയിരിക്കുകയും ചെയ്യാം. അവർ സമാധാന കാംഷികളും ആയ്‌രിക്കും. വളരെ ഡിപ്ലോമാട്ടിക്, സോഫിസ്ടികെട്ട്ദ് ആയ നീക്കങ്ങൾ ആയിരിക്കും ഇവർ നടത്തുക.
സ്‌കോര്പിയോ രാശി ഫയർ സൈൻ ആകുന്നു. സ്‌കോർപിയോ ഭരിക്കുന്നത് ചൊവ്വയും. ഏഴാം ഭാവത്തിൽ സ്‌കോര്പിയോ വന്നാൽ വളരെ മാസ്മരികത ഉള്ള വ്യക്തി ആയിരിക്കണം നിങ്ങൾക്ക് വന്നു ചേരുന്നത്. വളരെ വികാരഭരിതർ ആയിരിക്കുകയും ചെയ്യും. നിങ്ങളുടെ പങ്കാളിക്ക് നിഗൂഡ വിഷയങ്ങളിൽ താല്പര്യം ഉണ്ടാവേണ്ടതാണ്. നിങ്ങളുടെ ബന്ധത്തിൽ സെക്ഷ്വൽ റിലേഷന് അമിത പ്രാധാന്യം കാണുകയും ചെയ്യാം.
വ്യാഴം ഭരിക്കുന്ന സാജിട്ടെരിയസ് എഴാം ഭാവത്തിൽ നിന്നാൽ നിങ്ങളുടെ പങ്കാളി സാഹസികത ഇഷ്ടപ്പെടണം എന്നാണ്. ആത്മ നിയന്ത്രണം, ബുദ്ധി എന്നിവയുടെ സമ്മേളനം തന്നെ ആ വ്യക്തിയിൽ ദർശിക്കാൻ കഴിയും. കുടുംബത്തിന്റെ തീരുമാന പ്രകാരം നടന്ന വിവാഹം ആകാൻ നല്ല സാധ്യത ഉണ്ട്. വിവാഹ ബന്ധം വഴി നിങ്ങളുടെ നിലയും വിലയും അഭിവയോധികിപ്പെടുകയും ചെയ്യാം. വ്യാഴം എന്നാൽ അച്ചടക്കം, നിയമത്തിനു വിധേയമായ പ്രവർത്തികൾ, സാഹസികത, ആത്മീയത എന്നിവയാണ് സൂചിപ്പിക്കുന്നത്. സാജിട്ടരിയസ് നാച്ചുറൽ സോഡിയാക് വീലിൽ ഹയർ മൈൻഡിനെ ആണ് സൂചിപ്പിക്കുന്നത്. അല്പം വില കൂടിയ വ്യക്തികൾ ആയിരിക്കും എന്ന് സാരം.
കാപ്രികോൺ ഏഴാം ഭാവത്തിൽ വന്നാൽ പരസ്പരമുള്ള ആകർഷണത്തെക്കാൾ പ്രാക്ടിക്കൽ ആയകാരണത്താൽ നിങ്ങൾ വിവാഹ ബന്ധത്തിൽ ഏർപ്പൊടാം എന്നാണ്. നിങ്ങളുടെ പങ്കാളി ഒരു മുതിർന്ന പക്വമതിയായ വ്യക്തിയെ നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നു. അധിക വികാര പ്രകടനങ്ങളെക്കാൾ വളരെ കെയറിങ് ആയ നീക്കങ്ങൾ നടത്തുക. അല്പം പ്രായ വ്യത്യാസം ഉണ്ടാവാൻ സാധ്യത ഉണ്ട്. നിങ്ങളുടെ പങ്കാളി വളരെ അധ്വാനി ആയിരിക്കാനും ആഗ്രഹങ്ങൾ വളരെ അധികം ഉള്ളവരും ആകാനുള്ള സാധ്യതയും ഉണ്ട്.
അക്വാരിയസ് ഏഴാം ഭാവത്തിൽ വന്നാൽ നിങ്ങൾ സ്വാതന്ത്ര്യത്തിനു വേണ്ടി ആഗ്രഹിക്കുകയും പങ്കാളിയും അതെ പോലെ സ്വതന്ത്ര മനോഭാവം പുലർത്തണം എന്നാഗ്രഹിക്കും. നിങ്ങളുടെ പങ്കാളി ബൗദ്ധികമായ മുൻ നിരയിൽ ആയിരിക്കാനം എന്നാണ്. അവർ ചാരിറ്റി പ്രവർത്തനങ്ങളിൽ താല്പര്യം ഉള്ളവരായിരിക്കും. അംബീസിഷ്യസ് ആയിരിക്കുകയും അതിനു വേണ്ടി ശ്രമിക്കുകയും. നിങ്ങളുടെ പങ്കാളി ഇപ്പോഴും ഭാവിയെ കുറിച്ചുള്ള ശുഭ പ്രതീക്ഷകളിൽ മുഴുകി നടക്കുന്നവരായിരിക്കെണ്ടാതാണ്. ഈ ശുഭ പ്രതീക്ഷകളെ നിങ്ങൾക്കാവും വിധം പ്രോത്സാഹിപ്പിക്കുകയായിരിക്കും നിങ്ങൾ ചെയ്യേണ്ടത്.
പീസസ്, വ്യാഴം ഭരിക്കുന്ന സൈൻ ആകുന്നു. ഏഴാം ഭാവത്തിൽ പീസസ് വന്നാൽ നിഷ്‌കളങ്കമായ മനസുള്ള ഒരു വ്യക്തിയാകണം എന്നാണ് നിങ്ങളുടെ പങ്കാളി. ഈ അവസ്ഥയെ നിങ്ങൾ മാനിപ്പുലെറ്റ് ചെയ്യാതിരിക്കുക. അവർ ദൈവ ഭയം ഉള്ളവരായി കാണുന്നു. അതിനു മുൻപിൽ മാനുഷികമായ ലോജിക്ക് വിജയിക്കുകയില്ല. പീസസ് സൈൻ തന്നെ ആത്മീയതയുടെയും, മാനുഷികത്വതിന്റെയും ആകുന്നു. വ്യാഴം എന്നാൽ അച്ചടക്കം, നിയമത്തിനു വിധേയമായ പ്രവർത്തികൾ, സാഹസികത, ആത്മീയത എന്നിവയാണ് സൂചിപ്പിക്കുന്നത്. അപ്പോൾ നിങ്ങളുടെ പങ്കാളിക്ക് ഈ വിധമായ സ്വഭാവ സവിശേഷതകൾ കാണണം എന്നാണ്.
ഏഴാം ഭാവത്തിലെ രാശിയെ കുറിച്ചുള്ള വിശദീകരണം കൊണ്ട് ഏകദേശ രൂപം മാത്രമേ ആകുന്നുള്ളൂ. ഒരു ജാതകത്തിലെ മെയിൻ ബെർത്ത് ചാർട്ട്, നവാംശ ചാർട്ട് എന്നിവ നിങ്ങളുടെ പങ്കാളിയെ കുറിച്ചുള്ള ക്ലിയർ ആയ സൂചനകൾ തരുമ്പോൾ എന്റെ നോട്ടത്തിൽ ഷഷ്ടിയാംശ ചാർട്ടിൽ നിന്ന് വളരെ അത്ഭുതകരമായ സൂചനകൾ ലഭിക്കേണ്ടതാണ്.
മാർച്ച് രണ്ടാംവാരം
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ദൂര യാത്രകൾ, വിദേശീയർ, വിദേശബന്ധം, ആത്മീയത, തത്വചിന്ത, വിശ്വാസം, ഉയർന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം, സത്യം, നീതി എന്ന ഒൻപതാം ഭാവത്തിൽ ചൊവ്വയും ഒപ്പം ശനിയും നിൽക്കുന്നു. ഈ ഭാവത്തിലെ വിഷയങ്ങളിൽ ഒരു ബാലൻസിങ് പ്രോസസ് തന്നെ നടക്കുന്നു എന്നാണർത്ഥം. എഴുത്ത്, പ്രസിദ്ധീകരണം എന്നീ വിഷയങ്ങളിൽ തിരുത്തലുകൾ, എഡിറ്റിങ് എന്നിവ്വ നടക്കാം. ഇവയെചൊല്ലി ഉള്ള അഭിപ്രായ വ്യത്യാസങ്ങൾ, വിദേശ സംസ്‌കാരവുമായുള്ള അടുപ്പം, പുതിയവിഷയങ്ങൾ പഠിക്കാനും പഠിപ്പിക്കുവാനും ഉള്ള അവസരങ്ങൾ, നിയമ പരമായ വിഷയങ്ങളുടെ പ്രാധാന്യം എന്നിവ മനസിലാകും.
ഒൻപതാം തീയതി രഹസ്യമോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒറ്റപ്പെടൽ, ദൂര ദേശ വാസം, നഷ്ടങ്ങൾ, പ്രാർത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത, ബ്ലഡ് പ്രഷേഴ്‌സ്, ഒറ്റപ്പെട്ട സ്ഥലങ്ങൾ എന്നീ നിഗൂഡമായ പന്ത്രണ്ടാം ഭാവത്തിൽ ന്യൂ മൂൺ എത്തും. പന്ത്രണ്ടാം ഭാവത്തിൽ വിഷയങ്ങളിൽ രഹസ്യമായ പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കുക. എല്ലാ വിഷയങ്ങളെയും അനാവശ്യമായ വൈകാരികത ഇല്ലാതെ നേരിടുക. ഭൂതകാലത്തെ കുറിച്ചുള്ള ഓർമ്മകൾ ഉണ്ടാകാം. പ്രാർത്ഥന, ധ്യാനം എന്നിവയോടുള്ള കൂടുതൽ താല്പര്യം പ്രതീക്ഷിക്കുക. രഹസ്യങ്ങളുമായി ഒരു നേർക്കാഴ്ച, ഏകാന്തനായി തീരുവാനുള്ള ആഗ്രഹം എന്നിവയും ഉണ്ടാകാം.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
സെക്‌സ്, തകർച്ചകൾ, പാർട്ണർഷിപ്പുകൾ, ആയുർ ദൈർഖ്യം, നിഗൂഡ വിഷയങ്ങൾ, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, ഇൻഷുറൻസ്, ലോണുകൾ എന്ന ഏഴാം ഭാവത്തിൽ കൂടുതൽ നീക്കങ്ങൾ നടക്കുന്നു. ടാക്‌സ് സംബന്ധമായ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരാം. കടം കൊടുക്കുകയോ ലഭിക്കുകയോ ആവാം. പാർട്ണർഷിപ്പുകളിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും. പുതിയ പാർട്ണർഷിപ്പ്, പുതിയ ബിസിനസ് അവസരങ്ങൾ എന്നിവ വന്നേക്കാം.
ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ, സുഹൃത്തുക്കൾ, മുതിർന്ന സഹോദരങ്ങൾ, കൂട്ടായ്മകൾ, ടീം ജോലികൾ, ഗ്രൂപ്പുകൾ എന്ന പതിനൊന്നാം ഭാവത്തിൽ ഈ ആഴ്ച് ന്യു മൂൺ എത്തും. സുഹൃദ് ബന്ധങ്ങളിൽ മാറ്റങ്ങൾ പ്രതീക്ഷിക്കുക. സുഹൃത്ബന്ധങ്ങളെ കുറിച്ചുള്ള കൂടുതൽ ബോധ്യം, പുതിയ ഗ്രൂപുകളിൽ ചെന്ന് ചേരാനുള്ള സാഹചര്യം, ലോങ്ങ് ടേം പദ്ധതികളുടെ ആവിഷ്‌കരണം എന്നിവയും പ്രതീക്ഷിക്കുക.
ജമിനി (മെയ് 21 - ജൂൺ 20)
വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകൾ എന്ന എഴാം ഭാവത്തെ ഇപ്പോൾ സ്വാധീനിക്കുന്നത് ചൊവ്വ ആണ്. ബന്ധങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകേണ്ട സമയമാകുന്നു. പുതിയ ബന്ധങ്ങൾക്കുള്ള ചുറ്റുപാടുകൾ ഉണ്ടെങ്കിലും ആ ബന്ധങ്ങൾ ഉണ്ടാകുന്നതിൽ പ്രധാന പങ്കു നിങ്ങളുടെ മനോഭാവത്തെയും വീക്ഷണ രീതിയും അടിസ്ഥാനപ്പെടുത്തി ആയിരിക്കും സംഭവിക്കുക. ബന്ധങ്ങളിൽ കൂടുതാൽ ആക്ഷൻ പ്രതീക്ഷിക്കുന്നു. ഈ പ്രതീക്ഷകൾ മറ്റുള്ളവർ അത്ര താല്പര്യത്തോടെ പ്രതീക്ഷിക്കും എന്ന് കരുതരുത്.
ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ, അധികാരികൾ, ജീവിത മാർഗം, എംപ്ലോയർ, ഉൽക്കത്തർഷേച്ഛ എന്ന പത്താം ഭാവത്തിൽ നല്ല രീതിയിൽ ഉള്ള മാറ്റങ്ങൾ ഉണ്ടാകും. അധികാരികളുമായുള്ള സംസാരം, ജോലി സ്ഥലത്ത് ലഭിക്കുന്ന പ്രാധാന്യം, ചില പ്രോജക്ടുകൾ ചെയ്തു തീർക്കൽ, പുതിയ ബിസിനസ് പാദ്ധതികളുടെ ആവിഷ്‌കാരം, ജോലിയെ കുറിച്ചുള്ള ലോങ്ങ് ടേം സ്വപ്‌നങ്ങൾ എന്നിവയും പ്രതീക്ഷികുക.
കാൻസർ (ജൂൺ 21 - ജൂലൈ 22)
ജോലി സ്ഥലം, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹപ്രവർത്തകർ, ശത്രുക്കൾ, വളർത്തു മൃഗങ്ങൾ, ആറാം ഭാവത്തിൽ വിഷയങ്ങൾ കൂടുതൽ ശക്തി പ്രാപിച്ചത് പോലെ കാണാൻ സാധിക്കും, ജോലി സ്ഥലത്ത് നടക്കുന്ന പുതിയ നീക്കങ്ങൾ, അധിക ജോലി, അധിക അധ്വാനം, സഹപ്രവർത്തകരുമായുള്ള കൂടുതൽ സംസാരം, പുതിയ ജോലിയെ കുറിച്ചുള്ള ചിന്ത, ആരോഗ്യകാര്യത്തിലുള്ള കൂടുതൽ ആകാംഷ എന്നിവ പ്രതീക്ഷിക്കുക.
ദൂര യാത്രകൾ, ആത്മീയത, വിദേശ ബന്ധം, ഉയർന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീർത്ഥാ ടനം എന്ന ഒൻപതാം ഭാവത്തിൽ ഈ ആഴ്ച ന്യു മൂൺ എത്തുന്നതായിരിക്കും. ദൂര യാത്രകൾക്കുള്ള സാധ്യതകൾ, ആത്മീയതയോടുള്ള താല്പര്യം, അധ്യാത്മിക വാർത്തകൾ അറിയുവാനുള്ള ആഗ്രഹം, വിദേശത്ത നിന്നുള്ള വാർത്തകൾ, വിദേശ സംസ്‌കാരവുമായുള്ള ബന്ധം, എഴുത്ത് വായന എന്നിവയോടുള്ള താല്പര്യം, പ്രസിദ്ധീകരണം, എഡിറ്റിങ് എന്നിവയ്ക്കുള്ള അവസരങ്ങളും പ്രതീക്ഷിക്കുക.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹക്കച്ചവടം, സെൽഫ് പ്രൊമോഷൻ, നെറ്റുവർക്കിങ്, ഹോബികൾ എന്ന അഞ്ചാം ഭാവത്തിൽ കൂടുതൽ ക്രിയേറ്റീവ് ജോലികൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരോടുള്ള സംവാദം, കൂടുതൽ നെറ്റുവർക്കിങ് ജോലികൾ, പുതിയ ബിസിനസ് പ്ലാനുകൾ, സെൽഫ് പ്രൊമോഷൻ പദ്ധതികൾ എന്നിവ ഉണ്ടാകാം. ഉല്ലാസത്തിന് വേണ്ടി പ്രത്യേക സമയം തന്നെ കണ്ടെത്താനുള്ള അവസരവും കാണുന്നു.
സെക്‌സ്, തകർച്ചകൾ, പാർടണർഷിപ്പുകൾ, ആയുർ ദൈർഘ്യം, നിഗൂഡ വിഷയങ്ങൾ, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, ഇൻഷുറൻസ്, ലോണുകൾ എന്ന എട്ടാം ഭാവത്തിൽ കൂടുതൽ ശ്രദ്ധ വേണ്ടിവരും. മറ്റുള്ളവരുടെ നിക്ഷേപങ്ങളിൽ നിങ്ങൾ ഭാഗമാകാം, ലോണുകൾ ലഭിക്കുകയോ കൊടുക്കുകയോ ചെയ്യൽ, പാർടണർഷിപ്പുകളെ കുറിച്ചുള്ള ആലോചന, സെക്ഷ്വൽ ബന്ധങ്ങളിൽ ഉള്ള വൈകാരിക മനോഭാവം, മൂഡ് സ്വിങ്ങ്‌സ്, ടാക്‌സ്, ഇൻഷുറൻസ് എന്നിവയുടെ മേലുള്ള കൂടുതൽ ശ്രദ്ധ, ഇൻ ലോസിന്റെ ഇടപെടൽ, ധന കാര്യം കണക്ക് കൂട്ടൽ, നിഗൂഡ വിഷയങ്ങളോടുള്ള താല്പര്യം എന്നിവയും ഉണ്ടാകാം. ആലോചന ഇല്ലാതെ ധന കാര്യങ്ങളിൽ തീരുമാനം എടുക്കുവാൻ പാടുള്ളതല്ല.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
കുടുംബം, വീട്, മാതാവ്, പൂർവ്വിക സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളർച്ച, ഉപജീവനം, ജീവിത സൗകര്യങ്ങൾ എന്ന നാലാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. കുടുംബത്തിലെ ആൾക്കാരുമായി കയ്‌പ്പ് കലർന്ന രീതിയിൽ സംസാരിക്കാനുള്ള അവസരം ഒഴിവാക്കുക. വീട് മാറ്റം, വീട് വില്പന, മറ്റു റിയൽ എസ്റ്റേറ്റ് ഡീലുകളെ കുറിച്ച് ആലോചിക്കും. ബന്ധു ജനങ്ങളോടുള്ള നയം വ്യക്തമാക്കും. നിങ്ങളുടെ പരിസരത്തെ കുറിച്ച് പെട്ടാണ് ഒരു ബോധ്യം വന്നതായി തോന്നുകയും ചെയ്യും.
വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകൾ, ലോങ്ങ് ടേം ബന്ധങ്ങൾ, നിയമപരമായ ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്ന ഏഴാം ഭവത്തിൽ ഈ ആഴ്ച ന്യു മൂൺ എത്തുന്നതായിരിക്കും. പുതിയബന്ധങ്ങൾ പ്രതീക്ഷിക്കുക, ബിസിനസ് ബന്ധമോ വ്യക്തി ബന്ധമോ ഉണ്ടാകാം. ബന്ധങ്ങളിൽ പുതിയ നീക്കങ്ങൾ തീരുമാനങ്ങൾ എന്നിവ നടക്കും. നിലവിൽ ഉള്ള ബന്ധങ്ങളെ ശക്തിപ്പെടുത്താനുള്ള കാര്യങ്ങൾ ചെയ്യും. താല്പര്യമില്ലാത്തവരെ ഒഴിവാക്കാൻ ശ്രമിക്കും. പുതിയ ജോലിയെ കുറിച്ചുള്ള ആലോചനകളും ഉണ്ടാകാം.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ധൈര്യം, ശൗര്യം, സഹോദരങ്ങൾ, ആശയവിനിമയം, ഇലക്ട്രോണിക്‌സ്, ടെക്‌നോളജി, ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, അയൽക്കാർ എന്ന മൂന്നാം ഭാവത്തിൽ നിൽക്കുന്നു. സഹോദരങ്ങളോടുള്ള സംസാരം പ്രതീക്ഷിക്കുക. ഇലക്ട്രോണിക്‌സ് വസ്തുക്കളുമായി അടുത്ത് ഇടപഴകും. ചെറുയാത്രകൾ, ചെറു കോഴ്‌സുകൾ എന്നിവയും സാധ്യമാണ്. ഈ അവസരം ചെറിയ രീതിയിൽ ഉള്ള ശാരീരിരിക അസ്വസ്ഥതകൾ സാധാരണ ആയിരിക്കും. ടെക്‌നോളജി സംബന്ധിയായ പ്രോജക്ടുകൾ, ആശയ വിനിമയം ആവശ്യാമയ പ്രോജക്ടുകൾ, സെയ്ൽസ് ജോലികൾ എന്നിവയും കൂടുതൽ ഉണ്ടാകാം.
ആരോഗ്യം, ശത്രുക്കൾ, സഹപ്രവർത്തകർ, ജോലി സ്ഥലം, വളർത്തുമൃഗങ്ങൾ, ദിവസേന ഉള്ള ജീവിതം, ബാധ്യതകൾ, എന്ന ആറാം ഭാവത്തെ ന്യു മൂൺ സ്വാധീനിക്കും. ആരോഗ്യ കാര്യത്തെ കുറിച്ച് വെളിപാടുകൾ ഉണ്ടാകും. സഹ പ്രവർത്തരകരുമായുള്ള ബന്ധത്തെ വൈകാരികതയോടെ കാണും. ജോലി സ്ഥലത്തെ പ്രോജക്ടുകൾ ചെയ്തു തീർക്കും. വളർത്തു മൃഗങ്ങളോടുള്ള ശ്രദ്ധ അധികമാകും. പുതിയ ജോലിയെ കുറിച്ചുള്ള ആലോചനകളും ഉണ്ടാകാം.
സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ധന, വസ്തുവകകൾ, നിങ്ങളുടെ സെൽഫ് വർത്ത് എന്ന രണ്ടാം ഭാവത്തിലെ വിഷയങ്ങളിൽ ചൊവ്വ നിൽക്കുന്നു. അൽപ നാളുകൾ അധിക അധ്വാനം ആവശ്യമായ നാളുകളിലേക്കാണ് നിങ്ങൾ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. അധിക ജോലി, പുതിയ ജോലിയെ കുറിച്ചുള്ള ചിന്ത ഫിനാൻഷ്യൽ പ്ലാനിങ്, നിങ്ങളുടെ കഴിവ് തെളിയിക്കാനുള്ള വെല്ലുവിളികൾ എന്നിവ നിങ്ങൾക്ക് വേണ്ടി കാത്തു നിൽക്കുന്നു. പുതിയ വാല്യു അഡീഷൻ പ്ലാനുകൾ നാടപ്പിലാക്കേണ്ട സമയം വന്നു കഴിഞ്ഞു.
ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹക്കച്ചവടം, സെൽഫ് പ്രൊമോഷൻ, നെറ്റ് വർക്കിങ്, ഹോബികൾ എന്ന അഞ്ചാം ഭാവത്തിൽ ഈ ആഴ്ച ന്യു മൂൺ എത്തുമ്പോൾ റൊമാന്റിക് ബന്ധങ്ങളിൽ പുതിയ നിലപാടുകൾ സ്വീകരിക്കും. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നിന്ന് സന്തോഷം ലഭിക്കാം. ക്രിയേറ്റീവ് ജോലികളിൽ സമയം ചിലവഴിക്കും. ഉല്ലാസത്തിന് വേണ്ടി ഉള്ള നീക്കങ്ങൾ, സെൽഫ് പ്രൊമോഷനെ കുറിച്ചുള്ള ചിന്തകൾ എന്നിവയും പ്രതീക്ഷിക്കുക.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാരധാര എന്ന ഒന്നാം ഭാവത്തിൽകൂടുതൽ നീക്കങ്ങൾ നടക്കും. കൂടുതൽ കർത്തവ്യനിരതൻ ആയിതീരുവാൻ ഉള്ള നീക്കങ്ങൾ നടത്തും. പുതിയ ലക്ഷ്യങ്ങൾ, ആശയങ്ങൾ, എന്നിവ നടപ്പാക്കാൻ ശ്രമിക്കും. ജീവിതത്തിൽ കൂടുതൽ മാറ്റങ്ങൾ ഉണ്ടാകാം. ഇവ പൊഫഷനൽ ജീവിതത്തിലും പ്രതിഫലിക്കും.
വീട്, കുടുംബം, മാതാ പിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ, സന്തോഷം, ജീവിത സൗകര്യങ്ങൾ, ബന്ധുക്കൾ, എന്ന നാലാം ഭാവത്തിൽ ന്യു മൂൺ എത്തും. കുടുംബത്തിൽ കൂടുതൽ ഉത്തരവാദിത്തങ്ങൾ എടുക്കാൻ സ്വയം തയ്യാറാകും. വീട് വില്പന, വാങ്ങാൽ, മാറ്റം, എന്നിവ കാര്യങ്ങൾ നടക്കാം. അല്ലെങ്കിൽ അവയ്ക്ക് വേണ്ടി പ്ലാൻ ചെയ്യും. ബന്ധുക്കളിൽ നിന്നുള്ള വാർത്തകൾ ലഭിക്കാം. മാതാവിനോടുള്ള ശ്രദ്ധ, ബന്ധു ജന സമാഗമം എന്നിവയും സാധ്യമാകും.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ദൂര ദേശ വാസം, ഒറ്റപ്പെടൽ, ആത്മീയത, പ്രാർത്ഥന, ധ്യാനം, ബ്ലെഡ് പ്രഷേഴ്‌സ്, നിഗൂഡത എന്ന പന്ത്രണ്ടാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. നിഗൂഡവിഷയങ്ങളോടുള്ള താല്പര്യം, ഒളിഞ്ഞിരിക്കുന്ന ശത്രുക്കളെ കുറിച്ചുള്ള ചിന്താകൾ, രഹസ്യമാക്കി വച്ചിരുന്ന കഴിവുകളെ കുറിച്ചുള്ള വെളിപ്പെടൽ, ആത്മീയത, പ്രാർത്ഥന, ധ്യാനം എന്നിവയെ കുറിച്ചുള്ള ആലോചന എന്നിവയും പ്രതീക്ഷിക്കുക.
ധൈര്യം, ശൗര്യം, സഹോദരങ്ങൾ, ആശയ വിനിമയം, ഇലക്ട്രോണിക്‌സ്, ടെക്‌നോളജി, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയൽക്കാർ എന്ന മൂന്നാം ഭാവത്തിൽ ന്യു മൂൺ എത്തുന്നതായിരിക്കും. ആശയ വിനിമയം കൊണ്ടുള്ള കൂടുതൽ ജോലികൾ, സെയിൽസ് ജോലികൾ, അവയിൽ ലഭിക്കുന്ന പുതിയ അവസരങ്ങൾ, ചെറു യാത്രകൾക്കുള്ള അവസരങ്ങൾ, സഹോദരങ്ങൾ അയൽക്കാർ എന്നിവരോട് നടത്തുന്ന അധിക സംസാരം, ഇലക്ട്രോണിക്‌സ് ഉപകരങ്ങളുമായി നടത്തുന്ന അടുത്ത ഇടപഴകൾ എന്നിവയും പ്രതീക്ഷിക്കുക.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ, സുഹൃത്തുക്കൾ, മുതിർന്ന സഹോദരങ്ങൾ, കൂട്ടായ്മകൾ, ടീം ജോലികൾ, ഗ്രൂപ്പുകൾ എന്ന പതിനൊന്നാം ഭാവത്തിൽ ചൊവ്വ തന്റെ ശക്തി പ്രകടനം നടത്തുന്നു. സുഹൃദ് ബന്ധങ്ങളിൽ നടത്തുന്ന മുന്നേറ്റങ്ങൾ, പുതിയ തീരുമാനങ്ങൾ, ഭാവിയിലേക്കുള്ള പദ്ധതികളുടെ ആവിഷ്‌കാരം, ടീം ജോലികളിൽ നിന്ന് ലഭിക്കുന്ന അവസരങ്ങൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നടത്തുന്ന നീക്കങ്ങൾ, മുതിർന്ന സഹോദരങ്ങളോടുള്ള കൂടുതൽ സംസാരം, ലോങ്ങ് ടേം പദ്ധതികളുടെ ആവിഷ്‌കാരം എന്നിവ പ്രതീക്ഷിക്കുക.
ധനം, വസ്തു വകകൾ, നിങ്ങളുടെ സെൽഫ് വർത്ത് എന്ന രണ്ടാം ഭാവത്തിൽ ഈ ആഴ്ച ന്യു മൂൺ എത്തും. ഫിനാൻഷ്യാൽ പ്ലാനിങ്ങിനു വേണ്ടി തയ്യാറാകും. അധിക ജോലി, പുതിയപ്രോജക്ടുകൾ എന്നിവ ഉണ്ടാകാം. നിങ്ങളുടെ വാല്യൂ അഡീഷന് വേണ്ടി കൂടുതൽ തായ്യാറെടുക്കേണ്ട സമയമാണ്. ആടുത്ത കുറെ ദിവസങ്ങളിൽ നിങ്ങളുടെ കഴിവ് തെളിയിക്കേണ്ട അവ്വസരങ്ങൾ ലഭിക്കാം.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ, അധികാരികൾ, ജീവിത മാർഗം, എംപ്ലോയർ, സമൂഹത്തിലെ വില, ഉൽക്കർഷേച്ഛ എന്ന പത്താം ഭാവത്തിൽ ചൊവ്വ തന്റെ ശക്തി പ്രകടനം നടത്തും. അധികാരികളുമായുള്ള ബന്ധം, ജോലി സ്ഥലത്തെ സംതൃപ്തി എന്നിവയെ വിശകലനം ചെയ്യും, പുതിയ ജോലിയെ കുറിച്ചുള്ള പ്രതീക്ഷകൾ, പുതിയ അവസരങ്ങൾ എന്നിവയെ മെച്ചപ്പെടുത്താൻ വേണ്ടി ഉണർന്നു പ്രവർത്തിക്കും.
നിങ്ങളുടെ വ്യക്തിത്വം, മനോഭാവം, വിചാര ധാര, വീക്ഷണ കോൺ, ലുക്‌സ് എന്ന ഒന്നാം ഭാവത്തിൽ ഈ ആഴ്ച ന്യു മൂൺ എത്തും. പുതിയ ലുക്‌സ് പരീക്ഷിക്കും, വ്യക്തി ജീവിതത്തിലും പ്രൊഫഷണൽ ജീവിതത്തിലും പുതിയ കാഴ്ചപ്പാടുകളെ സ്വീകരിക്കും. അല്പം വൈകാരികത കലർന്ന നിമിഷങ്ങളിലൂടെയും നിങ്ങൾ കടന്നു പോകും. ഈ അവസ്ഥ ജോലിയെ ബാധിക്കാതെ ശ്രദ്ധിക്കേണ്ടി വരും.