സ്പൗസ് സ്‌പെഷ്യൽ തുടർച്ച

ഴിഞ്ഞ ആഴ്ച ഏഴാം ഭാവത്തിൽ വരുന്ന രാശിയെ ആസ്പദമാക്കി നമ്മുടെ പങ്കാളിയുടെ ചില സവിശേഷതകൾ നമുക്ക് മനസിലാക്കാൻ കഴിഞ്ഞു. ഇനി നമ്മുടെ സ്പൗസ് എവിടെ നിന്നായിരിക്കും എത്തുക എന്നതിനെ കുറിച്ചുള്ള ചില സൂചനകൾ ഏഴാം ഭാവത്തിൽ നിന്ന് തന്നെ സാധാരണ ഗതിയിൽ ലഭിക്കാറുണ്ട്. ഏഴാം ഭാവാധിപൻ നിൽക്കുന്ന ഭാവം മാത്രമല്ല, ഏതു രാശി, ആ രാശി സൂചിപ്പിക്കുന്ന മേഖല എന്നും നോക്കേണ്ടത് ആവശ്യമാണ്. ഏഴാം ഭാവാധിപൻ നില്ക്കു ന്ന ഭാവത്തെ മാത്രം ആസ്പദമാക്കിയാണ് ഇന്നത്തെ സ്പൗസ് സ്‌പെഷ്യൽ.

ഏഴാംഭാവാധിപൻ ഏതു ഭാവത്തിൽ ആണോ നിൽക്കുന്നത് ആ ഭാവം സൂചിപ്പിക്കുന്ന മേഖലയിൽ നിന്നായിരിക്കണം സാധാരണ ഗതിയിൽ എത്തേണ്ടത്. ഉദാഹരണം നിങ്ങളുടെ ഏഴാം ഭാവത്തിൽ ടോറസ് രാശി ആണെങ്കിൽ ആ രാശിയുടെ നാഥൻ ശുക്രൻ ആണല്ലോ. ശുക്രൻ ഏതു ഭാവത്തിൽ നിൽക്കുന്നു എന്ന് നോക്കുക. ശുക്രൻ മൂന്നാം ഭാവത്തിൽ ആണെങ്കിൽ നിങ്ങളുടെ സ്പൗസ് മൂന്നാം ഭാവം സൂചിപ്പിക്കുന്ന മേഖലയിൽ നിന്ന് എത്താൻ നല്ല സാധ്യത ഉണ്ട്.

മൂന്നാം ഭാവം സൂചിപ്പിക്കുന്ന വിഷയങ്ങൾ: ബന്ധുക്കൾ, സഹോദരങ്ങൾ, ആശയ വിനിമയ ഉപാധികൾ, ഇലക്ട്രോണിക് മെയിൽ, നെറ്റ് വർക്കിങ്, ഫോൺ, മീഡിയ, മാദ്ധ്യമം, ചെറുയാത്രകൾ, പഠനം, സുഹൃത്തുക്കൾ എന്നിവയാണ്. എന്ന് വച്ചാൽ നിങ്ങളുടെ സ്പൗസ് മൂന്നാം ഭാവം സൂചിപ്പിക്കുന്ന വിഷയങ്ങളിൽ നിന്ന് എത്തണം എന്നാണ്.

നിങ്ങുടെ ബന്ധുക്കൾ വഴി ആകാം, സഹോദരങ്ങൾക്ക് പങ്കുണ്ടാകാം, സോഷ്യൽ മീഡിയ വഴി ആകാം, യാത്രകളിൽ വച്ചു കാണാൻ സാധ്യത ഉണ്ടാകാം, പഠന കാലത്ത് കണ്ട വ്യക്തി ആകാം, സുഹൃത്തുക്കൾ പരിചയപ്പെടുത്തുന്ന വ്യക്തി ആവാം.

ഒന്നാം ഭാവത്തിലാണ് നിങ്ങളുടെ ഏഴാം ഭാവധിപൻ നില്ക്കുന്നത് എങ്കിൽ നിങ്ങളുടെ സ്പൗസ് നിങ്ങളുടെ അതെ സമുദായത്തിൽ നിന്ന് തന്നെ ആകാനാണ് കൂടുതൽ സാധ്യത. അകന്ന ബന്ധു ആയിരിക്കാനും സാധ്യത ഉണ്ട്. ഒന്നാം ഭാവം ഏഴാം ഭാവത്തിന്റെ നിഴൽ് പതിയുന്ന സ്ഥലമാകുന്നു. അതിനാൽ തന്നെ നിങ്ങളുടെ ഏഴാം ഭാവാധിപൻ ഒന്നാം ഭാവത്തിൽ ആണെങ്കിൽ നിങ്ങളുടെ സ്പൗസിന്റെ നിഴൽ ആകുന്നതിൽ തൃപ്തി കണ്ടെതുന്നവരായിരിക്കും. നേരത്തെതന്നെ അറിയുന്ന ഒരു വ്യക്തിയെ കണ്ടെത്താനുള്ള സൂചനകളിൽ ഒന്ന് ഏഴാം ഭാവാധിപൻ ഒന്നാം ഭാവത്തിൽ നില്ക്കുന്നതായി കണക്ക് കൂട്ടുന്നു. ഇത് പ്രേമ വിവാഹം ആകണം എന്നില്ല.

രണ്ടാം ഭാവത്തിലാണ് ഏഴാം ഭാവത്തിന്റെ അധിപൻ നില്ക്കുന്നത് എങ്കിൽ രണ്ടാം ഭാവം സൂചിപ്പിക്കുന്ന ധനം, കുടുംബം, അടുത്ത സുഹൃത്തുക്കൾ, സംസാരം, കുടുംബവുമായി അടുപ്പം ഉള്ളവർ എന്നിവർ വഴി, അല്ലെങ്കിൽ ഈ വക വിഷയങ്ങളുമായി ബന്ധപ്പെട്ട മേഖലയിൽ നിന്നാകണം നിങ്ങളുടെ സ്പൗസ് എത്തുക.

മൂന്നാം ഭാവത്തെ കുറിച്ച് മുകളിൽ വിശദീകരിച്ചിട്ടുണ്ട്.

നാലാം ഭാവത്തിൽ ആണ് ഏഴാം ഭാവാധിപൻ എങ്കിൽ നാലാം ഭാവം പ്രധാനമായും സൂചിപ്പിക്കുന്നത് മാതാവിനെ ആണല്ലോ. മാതാവിന്റെ ബന്ധുക്കൾ ആവാം അല്ലെങ്കിൽ മാതാവിനോട് ഏതെങ്കിലും പരിചയം ഉള്ള വ്യക്തികൾ വഴി ആകാം, നിങ്ങളുടെ സ്പൗസിനെ കണ്ടെത്താൻ മാതാവ് പ്രധാന ഘടകം ആകും എന്നാണ്. പത്താം ഭാവത്തിന്റെ നിഴൽ വീഴുന്ന ഭാവമാണ് നാലാം ഭാവം അതിനാൽ തന്നെ നിങ്ങളുടെ ജോലി വഴിയും നിങ്ങളുടെ സ്പൗസ് എത്തിച്ചേരാം. ഏഴാം ഭാവാധിപൻ നാലാം ഭാവത്തിൽ നിൽക്കുന്നത് പുരുഷന്റെ ചാർട്ട് ആണെങ്കിൽ സ്പൗസ് ജോലി ചെയ്യുന്ന വ്യക്തി ആയിരിക്കണം എന്നാണ്. ഈ അവസ്ഥയും ഏതാണ്ട് സ്വന്തം സമുദായത്തിൽ നിന്നുള്ള വിവാഹം തന്നെ ആകണംസൂചിപ്പിക്കുന്നത്.

ഏഴാം ഭാവാധിപൻ അഞ്ചിൽ ആണെങ്കിൽ ഒരു പ്രേമ വിവാഹത്തിന്റെ സാധ്യതകൾ പ്രതീക്ഷിക്കുക. ഈ ഭാവം സൂചിപ്പിക്കുന്നത് ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹക്കച്ചവടം, സെൽഫ് പ്രൊമോഷൻ, നെറ്റുവർക്കിം ഗ്, ഹോബികൾ, ഉപരിപഠനം, കൾച്ചറൽ, ഇവന്റ്‌സ് - നിങ്ങളുടെ സ്പൗസിനെ കണ്ടെത്താനുള്ള സാധ്യത ഉള്ള മേഖലകൾ ആണ് ഇവ. ഒരു പക്ഷെ നിങ്ങൾ ഉല്ലാസകരമായി സമയം ചിലവഴിക്കുന്ന വേളയിൽ കണ്ടെത്തുന്ന വ്യക്തികൾ ആയിരിക്കാം സ്പൗസ് ആയി വരാൻ പോകുന്നത്. അവരും ഉല്ലാസകരമായി അവിടെ സമയം ചിലവഴിക്കാൻ വന്നവരാകാം. നിങ്ങൾക്ക് മുതിർന്ന സഹോദരൻ ഉണ്ടെകിൽ അദ്ദേഹവും നിങ്ങുടെ വിവാഹത്തിന് ഒരു കാരണം ആയേക്കാം.

ഏഴാം ഭാവാധിപൻ ആറാം ഭാവത്തിൽ ആണെങ്കിൽ ആറാം ഭാവത്തിലെ വിഷയങ്ങളെ നോക്കുക. ആരോഗ്യം, ദിവസേന ഉള്ള ജീവിതം, സഹപ്രവർത്തകർ, ശത്രുക്കൾ, വളർത്തുമൃഗങ്ങൾ, മാതാവിന്റെ ബന്ധുക്കൾ അല്ലെങ്കിൽ നിങ്ങളുടെ എതിരാളികൾക്ക് പരിചയം ഉള്ളവർ എന്ന മേഖലകളിൽ നിന്ന് എത്തിയേക്കാം. സഹപ്രവർത്തകർ ആകാം, അല്ലെങ്കിൽ ദിവസേന നിങ്ങൾ കാണാൻ തുടങ്ങിയ വ്യക്തി ആവാം.

ഏഴാം ഭാവാധിപൻ ഏഴാം ഭാവത്തിൽ തന്നെ നിൽക്കുന്നു എങ്കിൽ നിയമപരമായ ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ, പൊതുജീവിതം എന്നീ വസ്തുതകളിൽ നിന്ന് സ്പൗസ് എത്തണം എന്നാണ്. ഇത് ഒരു 50:50 സാധ്യതയാണ് പ്രേമ വിവാഹത്തിന്. പ്രേമവിവാഹം ആകാം, കുടുംബം കൊണ്ട് വരുന്ന ബന്ധവും ആകാം.

ഏഴാം ഭാവത്തിന്റെ അധിപൻ എട്ടാം ഭാവത്തിൽ നിന്നാൽ ഇതും ജോലി സ്ഥലം, അല്ലെങ്കിൽ നിഗൂഡമായ വിഷയങ്ങളുമായി ബന്ധപ്പെട്ട സ്ഥലം, റിസേർച്, ജോലികൾ നടക്കുന്ന ഇടം, ആത്മീയതയുമായി ബന്ധപ്പെട്ട സ്ഥലം എന്നിവങ്ങളിൽ നിന്നായിരിക്കണം നിങ്ങൾ അവരെ കണ്ടെത്തുക. വിവാഹത്തിന് മുന്നേ തന്നെ നിങ്ങൾക്ക് അവരെ അറിയാം എന്നതിന്റെ സൂചനയും ലഭിക്കുന്നു.

ഒൻപതാം ഭാവത്തിലാണ് ഏഴാം ഭാവധിപന്റെ സ്ഥാനം എങ്കിൽ വിഭിന്ന സമുദായത്തിൽ, സ്ഥലം എന്നിവയിൽ നിന്ന് നിങ്ങളുടെ സ്പൗസ് എത്താം എന്നതിന്റെ സൂചനകൾ ലഭിക്കുന്നു. നിങ്ങളുടെ പങ്കാളി ആത്മീയ വിഷയങ്ങളിൽ താൽപര്യം ഉള്ളവർ ആയിരിക്കണം എന്നാണ്. ചില അവസരങ്ങാളിൽ ഗുരുസ്ഥാനീയർ തന്നെ പങ്കാളികൾ ആയി എത്താനും ഉള്ള സൂചന ഇത് തന്നെ ആണ്. വിദേശിയെ വിവാഹം കഴിക്കാം എന്നും അർഥം.

പത്താം ഭാവത്തിൽ ആണ് ഏഴാം ഭാവാധിപൻ എങ്കിൽ ജോലിയുമായി ബന്ധപ്പെട്ട മേഖലകളിൽ നിന്ന് പങ്കാളി എത്താമെന്ന് നിസ്സാരമായി കണക്ക് കൂട്ടാം. പതിനൊന്നാം ഭാവത്തിൽ ആണ് എഴാം ഭാവാധിപൻ എങ്കിൽ മുതിർന്ന സഹോദരൻ, ബന്ധുക്കൾ എന്നിവർ മുൻകൈ എടുക്കുന്ന ബന്ധം ആകാം, സുഹൃദ് ബന്ധത്തിൽ നിന്നുണ്ടാകുന്ന ബന്ധം ആയിരിക്കാം നെറ്റ് വർകിങ്, മീഡിയ എന്നിവയിൽ നിന്നും ആകാം.

പന്ത്രണ്ടാം ഭാവം ദൂര ദേശത്തിന്റെ ഭാവം ആണല്ലോ. വിഭിന്ന സംസ്‌കാരത്തിൽ നിന്നുള്ള പങ്കാളി ഉണ്ടാകാൻ സാധ്യത കാണാം. മാതാവിന്റെ ബന്ധുക്കൾ വിവാഹം നടക്കാൻ കാരണം ആകാം. ഏഴാംഭാവാധിപൻ ഏതു ഭാവത്തിൽ ആണോ നില്ക്കുന്നത് ആ ഭാവം സൂചിപ്പിക്കുന്ന മേഖലയിൽ നിന്നായിരിക്കണം സാധാരണ ഗതിയിൽ എത്തേണ്ടത് എന്നത് പൊതുവായ അനുമാനം ആണ്. ഈ ഒരു ഫാക്റ്റ് നോക്കി മാത്രം നമുക്ക് കൺക്ലൂട് ചെയ്യാൻ ഒരു കാരണവശാലും കഴിയില്ല. പിൻ പോയിന്റ് ചെയ്യണമെങ്കിൽ നാം ഓരോ ചാർത്തിലെയും എല്ലാ അവസ്ഥകളെയും താരതമ്യം ചെയ്യേണ്ടി വരും. സത്യം പറഞ്ഞാൽ പരാശര ഹോര ശാസ്ത്രം വായിക്കുന്നത് നമ്മുടെ ചില നിയമ പുസ്തകങ്ങൾ വായിക്കുന്നത് പോലെ തന്നെയാണ്. ചില ലൂപ്‌ഹോൾസ്.

മാര്ച്ച് മൂന്നാം വാരം

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാരധാര, ആരോഗ്യം, ഊർജ്ജസ്വലത എന്ന ഒന്നാം ഭാവത്തിലേക്ക് ശുക്രൻ ഈ ആഴ്ച എത്തുന്നതാണ്. ഇത് തീർച്ചയായും ഒരു ശുഭവാർത്ത തന്നെ ആണ്. ലുക്‌സ് മെച്ചപ്പെടുത്താനുള്ള നിരവധി നീക്കങ്ങൾ നടത്തും. പുതിയ ഹെയർ സ്‌റ്റൈൽ, പുതിയ വസ്ത്രങ്ങൾ, പുതിയ ആരോഗ്യ ക്രമങ്ങൾ, നിരവധി സൗന്ദര്യ വർധന വസ്തുക്കൾ എന്നിവ പ്രയോഗിക്കും. അല്പം കൂടെ സൗമ്യതയോടെ സാഹചര്യങ്ങളെ നേരിടും. കൂടുതൽ പുതിയ വ്യക്തികളെ കാണുവാൻ ഉള്ള അവസരം കൂടി ആണ്. ഈ അവസ്ഥ നിങ്ങൾക്ക് വളരെ അനുകൂലാമായ സാഹചര്യങ്ങളെ സൃഷ്ടിക്കാൻ പര്യാപ്തമാണ്. ശുക്രൻ ഒന്നാം ഭാവത്തിൽ എത്തുമ്പോൾ മറ്റുള്ളവരിൽ നിങ്ങളിൽ കൂടുതൽ താൽപര്യം പ്രകടിപ്പിക്കുന്നതായി തോന്നാം. മറ്റുള്ളവരിൽ മതിപ്പ് തോന്നിപ്പിക്കുവാനുള്ള നല്ല സമയം ആയതിനാൽ ഈ അവസരം ആലോചിച്ചു ഉപയോഗിക്കുക.

ടോറസ് (ഏപ്രിൽ 20 - മെയ് 20)
രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒറ്റപ്പെടൽ, ദൂര ദേശ വാസം, നഷ്ടങ്ങൾ, പ്രാർത്ഥന, ധ്യാനം, ചാരിറ്റി, നിഗൂഡത, ബ്ലെഡ് പ്രഷേഴ്‌സ്, ഒറ്റപ്പെട്ട സ്ഥാലങ്ങൾ എന്ന നിഗൂഡമായ പന്ത്രണ്ടാം ഭാവത്തിലേക്ക് ഈ ആഴ്ചയുടെ ആദ്യ ദിവസം തന്നെ ശുക്രൻ എത്തും. അല്പ കാലം ഒരു ന്യൂട്രൽ മോദിൽ സമയം ചിലവഴിക്കാൻ നിങ്ങൾ താല്പര്യപ്പെടും. നിഗൂഡമായ വിഷയങ്ങാളോടുള്ള കൂടുതൽ താല്പര്യം, ഭൂതകാലത്തെ കുറിച്ചുള്ള ഓർമ്മകൾ, രഹസ്യമായ നീക്കങ്ങൾ, രഹസ്യബന്ധങ്ങളെ കുറിച്ചുള്ള ആകാംഷ, സ്വപ്‌നങ്ങൾ നിറഞ്ഞ ഉറക്കം, ബന്ധങ്ങളിലെ ഹിഡൻ അജണ്ടകൾ, ഒറ്റപ്പെട്ട സ്ഥലവുമായി ബന്ധപ്പെട്ട വ്യക്തികളുടെ സന്ദർശനം, ആത്മീയതയോടുള്ള കൂടുതൽ താല്പര്യം, പ്രേമ ബന്ധങ്ങളിലെ പുതിയ വഴിത്തിരിവുകൾ എന്നിവയും പ്രതീക്ഷിക്കുക.

ജമിനി (മെയ് 21 - ജൂൺ 20)
മോഹങ്ങൾ, പ്രതീക്ഷകൾ, സുഹൃത്തുക്കൾ, മുതിർന്ന സഹോദരങ്ങൾ, കൂട്ടായ്മകൾ, ടീം ജോലികൾ, ഗ്രൂപ്പുകൾ എന്ന പതിനൊന്നാം ഭാവത്തിൽ ഈ ആഴ്ച ശുക്രൻ എത്തും. നിങ്ങളുടെ സാമൂഹിക ജീവിതം കൂടുതൽ ആക്റ്റിവിറ്റികൾ കൊണ്ട് നിറയുന്ന കുറെ ദിവസങ്ങൾ ആണ് ഇനിവരാൻ പോകുന്നത്. ഗ്രൂപ്പ് മീറ്റിങ്ങുകൾ കൂടുതൽ ഉണ്ടാകാം, സുഹൃത്തുക്കളോട് ഉള്ള കൂടുതൽ ആശയ വിനിമയം നടന്നേക്കാം, സുഹൃദ് ബന്ധങ്ങളിൽ നിന്ന് നല്ല പ്രതീക്ഷിക്കാവുന്ന സാഹചര്യമാണ്. പുതിയ സുഹൃദ് ബന്ധങ്ങളോ ബിസിനസ് ബന്ധങ്ങളോ പ്രതീക്ഷിക്കുക. അവ നിങ്ങൾക്ക് അനുകൂലമായി തീരാവുന്ന സാഹചര്യം ആണ്. അതുകൊണ്ട് ഒന്ന് കരുതി മുന്നോട്ടുള്ള നീക്കങ്ങൾ നടത്തുക. പുതിയ പ്രോജക്ടുകൾ, പുതിയ പാർട്ണർഷിപ്പുകൾ, പുതിയപ്രേമ ബന്ധങ്ങൾ എന്നിവയും നടക്കാവുന്ന സാഹചര്യമാണ്.

കാൻസർ (ജൂൺ 21 - ജൂലൈ 22)
ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ, അധികാരികൾ, ജീവിതമാർഗം, എംപ്ലോയർ, സമൂഹത്തിലെ വില, ഉൽക്കർഷേച്ഛ എന്ന പത്താം ഭാവത്തിൽ ഈ ആഴ്ച ശുക്രൻ എത്തുന്നതായിരിക്കും. ജോലി സ്ഥലത്ത് കൂടുതൽ സ്വാധീനം ചെലുത്താൻ കഴിയേണ്ടതാണ്. ജോലിയിൽ നിങ്ങളുടെ പ്രവർത്തികൾക്ക് അനുയോജ്യമായ അംഗീകാരം ലഭിക്കുന്ന സമയം വന്നു കഴിഞ്ഞു. അധികവും പോസിറ്റീവ് ആയ സംഭവങ്ങൾ തന്നെ ആയിരിക്കും നടക്കുക. ഒരു പക്ഷെ പുതിയ പോസ്റ്റ്, പ്രൊമോഷൻ, സാലറി ഹൈക്ക് എന്നിവ പ്രതീക്ഷിക്കുക. ജോലി സ്ഥലത്ത് ആശ്വാസകരമായ നീക്കങ്ങൾ പ്രധാനമായും പ്രതീക്ഷിക്കുക. പുതിയ ജോലിക്കായി പ്രതീക്ഷിക്കുന്നവർ അവർക്ക് അനുകൂലമായ സാഹചര്യങ്ങൾ ഒരുക്കാൻ വിധം സാഹചര്യങ്ങളെ ഉപയോഗിക്കുക. ഒരു ഗ്രൂപ്പ് മീറ്റിങ് വിളിച്ചു കൂട്ടുവാനും, പൊതു ജീവിതത്തിൽ കൂടുതൽ വില ലഭിക്കുവാനും ഉള്ള സാഹചര്യമാണ്. ഈ സമയം നിങ്ങളുടെ ശ്രദ്ധ ജോലി സ്ഥലത്തായിരിക്കും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ദൂര യാത്രകൾ, ആത്മീയത, വിദേശ ബന്ധം, ഉയർന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീർത്ഥാ ടനം എന്ന ഒൻപതാം ഭാവത്തിലേക്ക് ഈ ആഴ്ച ശുക്രൻ എത്തുന്നതായിരിക്കും. ദൂര യാത്രകൾക്കുള്ള പ്ലാനുകൾ, വിദേശ സംസ്‌കാരാവുമായുള്ള അടുത്ത ബന്ധം, വിവധ തരം സംസ്‌കാരവുമായി അടുത്തിടപഴകാനുള്ള അവസരം, കൂടുതൽസാഹസികമായ നീക്കങ്ങൾ എന്നിവ പ്രതീക്ഷിക്കുക. പഠനം, പഠിപ്പിക്കൽ, പ്രസിദ്ധീകരണം എഴുതൽ എ ന്നിവയ്ക്കും യോജിച്ച സമയമാകുന്നു.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
സെക്‌സ്, തകർച്ചകൾ, പാർട്ണർഷിപ്പുകൾ, ആയുർ ദൈർഖ്യം, നിഗൂഡ വിഷയങ്ങൾ, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, ഇൻഷുറൻസ്, ലോണുകൾ എന്ന എട്ടാം ഭാവത്തിലേക്ക് ഈ ആഴ്ച ശുക്രൻ എത്തുന്നു. മറ്റുള്ളവർക്ക് നിങ്ങൾ വളരെ മാസ്മരീകത നിറഞ്ഞവരായി കാണപ്പെടുന്നു എന്നർത്ഥം. നിഗൂഡമായ നീക്കങ്ങൾ നടത്താൻ ആഗ്രഹിക്കുന്നു. ലോണുകൾ ലഭിക്കുകയോ കൊടുക്കുകയോ ചെയ്യാം. മറ്റുള്ളവരുടെ ധനം ഉപയോഗിച്ച് ചെയ്യുന്ന പ്രോജാക്ടുകൾ, നിങ്ങൾ മറ്റുള്ളവരെ ആകർഷിക്കുകയും ചെയ്യുന്നു. സെക്ഷ്വൽ ബന്ധങ്ങളിൽ പങ്കാളിയിൽ ന്നിന്നു ഉദാരമായ നീക്കങ്ങൾ പ്രതീക്ഷിക്കുക. പാർട്ണർഷിപ്പ് സംരംഭങ്ങളിൽ പുരോഗമനപരമായ നീക്കങ്ങൾ നടത്തും.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകൾ എന്ന എഴാം ഭാവത്തിലേക്ക് ഈ ആഴ്ച ശുക്രൻ എത്തുന്നതാണ്. ബിസിനസ് ബന്ധങ്ങളിൽ മാത്രമല്ല, ജീവിതത്തിലും പുതിയ ലോങ്ങ് ടേം ബന്ധങ്ങൾക്കുള്ള സാധ്യത ആണ് പ്രധാനമായും കാണാൻ കഴിയുക. സാമൂഹിക തലത്തിൽ കൂടുതൽ പ്രവർത്തനങ്ങൾ നടത്താൻ നിങ്ങൾ താല്പര്യപ്പെടുന്നു. പുതിയ വ്യക്തികളെ കൂടുതലായി കാണുന്നു. കൂടുതൽ ഒത്തുതീർപ്പുകൾ നടത്തുന്നു. കൂടുതൽ നെറ്റ് വർകിങ്, കൂടുതൽ കോണ്ട്രാക്ടുകൾ, അവയിൽ നിന്ന് ലഭിക്കുന്ന ലാഭകരമായ പ്രോജക്ടുകൾ എന്നിവയും പ്രതീക്ഷിക്കുക.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ജോലി സ്ഥലം, ആരോഗ്യം, ദിവസേന ഉള്ള ജീവിതം, സഹപ്രവർത്തകർ, ശത്രുക്കൾ, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിലേക്ക് ശുക്രൻ ഈ ആഴ്ച എത്തുന്നു. ജോലി സ്ഥലം, ജോലി എന്നിവയിൽ ക്രമീകരണവും മെച്ചപ്പെടലുകളും നടത്താനുള്ള അനുകൂല സാഹചര്യമാണ്. ക്രമീകരിക്കപ്പെടാതെ നിലനിൽക്കുന്ന വസ്തുതകൾ, സന്ദർഭങ്ങൾ എന്നിവയിലേക്ക് പ്രത്യേകം ശ്രദ്ധ എത്തുന്നതായിരിക്കും. ജോലിയിൽ നിന്ന് സന്തോഷം ലഭിക്കുകയും, ജോലി സ്ഥലത്ത് കൂടുതൽ സഫലത നേടാനും കൂടുതൽ അവസരങ്ങൾ ലഭിക്കുന്ന സമയം ആണ്. സഹപ്രവർത്തകർ കൂടുതൽ സഹായ മനസ്ഥിതി പ്രദർശിപ്പിക്കും. ആരോഗ്യം മെച്ചപ്പെടുത്താനും, ക്രമീകരിക്കാനും ആഗ്രഹം പ്രകടിപ്പിക്കും. ജോലി എന്ന മേഖലയിൽ നിന്ന് ശുഭ വാർത്തകൾ തന്നെയാണ് കൂടുതലായും കാണുന്നത്.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹക്കച്ചവടം, സെൽഫ് പ്രൊമോഷൻ, നെറ്റുവർക്കിങ്, ഹോബികൾ എന്ന അഞ്ചാം ഭാവത്തിലേക്ക് ഈ ആഴ്ച ശുക്രൻ എത്തും. പുതിയ പ്രേമ ബന്ധങ്ങൾക്ക് അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടായേക്കാം. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരുടെ കൂടെ ഉള്ള ആക്റ്റിവിറ്റികൾ, ഉല്ലാസത്തിന് വേണ്ടി ഉള്ള സമയം ചെലവാക്കൽ, കൂടുതൽ നെറ്റ് വർകിങ്, പുതിയ ഹോബികളിൽ സന്തോഷം കണ്ടെത്തൽ എന്നിവ നടക്കാം. ക്രിയേറ്റീവ് സെക്റ്ററിൽ ജോലി ചെയ്യുന്നവർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കാം. നിലവിൽ ഉള്ള പ്രേമ ബന്ധങ്ങൾ ശക്തിപ്പെടുകയോ പുതിയ വഴിതിരുവുകൾ ഉണ്ടാവുകയോ ചെയ്യാം.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
കുടുംബം, വീട്, മാതാവ്, പൂർവ്വിക സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളർച്ച, ഉപജീവനം, ജീവിത സൗകര്യങ്ങൾ എന്ന നാലാം ഭാവത്തിൽ ഈ ആഴ്ച ശുക്രൻ എത്തുന്നതാണ്. കുടുംബം, വീട് എന്നിവയ്ക്ക് വേണ്ടി പതിവിലും കൂടുതൽ നിങ്ങൾ സമയം കണ്ടെത്തുന്ന അവസരമാണ്. കുടുംബത്തോടൊപ്പം സൗഹാർദ്ദപരമായി തന്നെ സമയം ചിലവഴിക്കാൻ കഴിയും എന്നാണ്. പുതിയ വീട് നോക്കാനോ, സ്ഥലം മാറുന്നതിനെ കുറിച്ച് ചിന്തിക്കാനോ സാധ്യത ഉണ്ട്. വീട് അലങ്കരിക്കൽ, പുതിയ അലങ്കാരവസ്തുക്കൾ വീട്ടിലേക്ക് വാങ്ങൽ എന്നിവയും ഉണ്ടാകാം. ഈ അവസരം പൊതുവേ സുഖകരമായ അന്തരീക്ഷത്തെ കാണിക്കുന്നു. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ധൈര്യം, ശൗര്യം, സഹോദരങ്ങൾ, ആശയ വിനിമയം, ഇലക്ട്രോണിക്‌സ്, ടെക്‌നോളജി, ചെറുയാത്രകൾ, ചെറു കോഴ്‌സുകൾ, അയൽക്കാർ എന്ന മൂന്നാം ഭാവത്തിൽ ഈ ആഴ്ച ശുക്രൻ എത്തുന്നതാണ്. കൂടുതൽ ആശയ വിനിമയം നടത്താനുള്ള ധാരാളം അവസരങ്ങൾ ലഭിക്കാം. എഴുത്ത്, ആശയ വിനിമയം, സെയ്ൽസ്, ടെക്‌നോളജി, ഇലക്ട്രോണിക്‌സ് എന്നീ മേഖലകളിൽ കൂടുതൽ സമയം ചെലവാക്കുന്നതാണ്. പുതിയ കോണ്ട്രാക്ടുകൾ എഴുതാനും പ്രാബല്യത്തിൽ വരുത്താനും കഴിഞ്ഞേക്കാം. അയൽക്കാരുടെ ഇടയിൽ കൂടുതൽ സ്വാധീനം ചെലുത്താനും, അല്ലെങ്കിൽ സമീപ പ്രദേശത്ത് നിന്ന് തന്നെ പങ്കാളിയെ കണ്ടെത്താനും കഴിയേണ്ട സമയമാണ്.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ധന, വസ്തുവകകൾ, നിങ്ങളുടെ സെൽഫ് വർത്ത് എന്ന രണ്ടാം ഭാവത്തിലെക്ക് ഈ ആഴ്ച ശുക്രൻ എത്തും, അധിക ചെലവ് പ്രതീക്ഷിക്കുകയും നിയന്ത്രിക്കാൻ ശ്രമിക്കുകയും ചെയ്യേണ്ട അവസരമാണ്. അത് പോലെ താന്നെ പുതിയ ധനാഗമന മാർഗങ്ങൾ നടപ്പിലാക്കാൻ കഴിയേണ്ടതുമാണ്. വില കൂടിയ വസ്തുക്കൾ ലഭിക്കാനും സാധ്യത ഉണ്ട്. പൊതുവേ സമാധാനപരമായ അന്തരീക്ഷമാണ് ഉണ്ടാവേണ്ടത്. ധനവുമായി ബന്ധപ്പെട്ട വ്യക്തികളെ കാണാനും സംസാരിക്കാനും ഉള്ള അവസരമാണ്. പുതിയ ബന്ധങ്ങൾക്കും ഈ അവസരം യോജിച്ചതാണ്.

jayashreeforecast@gmail.com