- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്പൗസ് സ്പെഷ്യൽ മൂന്നാം ഭാഗം; മാർച്ച് നാലാം വാരഫലവുമായി ജയശ്രീ
കഴിഞ്ഞ ആഴ്ച ഏഴാം ഭാവാധിപൻ നിൽക്കുന്ന ഭാവം ആണ് നമ്മുടെ സ്പൗസിനെ കണ്ടെത്താൻ നാം ഉപയോഗിച്ചത്. അത് ഉപയോഗപ്പെടാത്തവർക്ക് വേണ്ടി വേറെ ഒരു ടെക്‌നിക് നമുക്ക് ഉപയോഗിക്കാം. ഏഴാംഭാവാധിപൻ അദ്ദേഹം ഏതു ഭാവത്തിൽ ആണോ നിൽക്കുന്നത് ആ ഭാവം ഏതു രാശി ആണെന്ന് നോക്കുക. ഈ രാശി സൂചിപ്പിക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണ് എന്നറിയുക. 1= എരീസ്: സർജൻ, സ്പോർട്സ് താരങ്ങൾ, ഫയർഫൈറ്റർ, മിലിട്ടറി, പൊലീസ്, പൊളിറ്റിക്‌സ്, ട്രെയിനർ, വിദ്യാഭ്യാസം 2= ടോറസ്: ജൂവലറി, രത്‌നങ്ങൾ, ഫിനാൻഷ്യൽസ്, സംഗീതം, ബാങ്കിങ്, റിയൽ എസ്റ്റേറ്റ്, വിലയേറിയ വസ്തുക്കൾ, ഹോട്ടൽ, ഫാമിലി ബിസിനസ്, പബ്ലിക് സ്പീകർ 3= ജെമിനി: എഴുത്ത്, അഭിനയം, മീഡിയ, ബിസിനസ്, ദ്വിഭാഷി, സ്വന്തം ബിസിനസ് ഉള്ള വ്യക്തി, പരസ്യങ്ങൾ, ജേർണലിസം, സെയ്ൽസ്, പി ആർ 4= കാൻസർ: മത്സ്യബന്ധനം, വർണ മീനുകൾ, ജലം, കപ്പൽ, നേഴ്‌സ്, ഫാമിലി ബിസിനസ്, ഇന്റീരിയർ ഡെക്കറേറ്റർ, ഫർണിഷർ ബിസിനസ്, റിയൽ എസ്റ്റേറ്റ്, പെറ്റ് ബിസിനസ്, കുക്ക്, ഷെഫ്, കുട്ടികൾ സ്ത്രീകൾ എന്നിവർക്ക് വേണ്ടി ഉള്ള പ്രവർത്തനം, സൈക്കോളജിസ്റ്റ്, കെയ
കഴിഞ്ഞ ആഴ്ച ഏഴാം ഭാവാധിപൻ നിൽക്കുന്ന ഭാവം ആണ് നമ്മുടെ സ്പൗസിനെ കണ്ടെത്താൻ നാം ഉപയോഗിച്ചത്. അത് ഉപയോഗപ്പെടാത്തവർക്ക് വേണ്ടി വേറെ ഒരു ടെക്‌നിക് നമുക്ക് ഉപയോഗിക്കാം. ഏഴാംഭാവാധിപൻ അദ്ദേഹം ഏതു ഭാവത്തിൽ ആണോ നിൽക്കുന്നത് ആ ഭാവം ഏതു രാശി ആണെന്ന് നോക്കുക. ഈ രാശി സൂചിപ്പിക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണ് എന്നറിയുക.
1= എരീസ്: സർജൻ, സ്പോർട്സ് താരങ്ങൾ, ഫയർഫൈറ്റർ, മിലിട്ടറി, പൊലീസ്, പൊളിറ്റിക്‌സ്, ട്രെയിനർ, വിദ്യാഭ്യാസം
2= ടോറസ്: ജൂവലറി, രത്‌നങ്ങൾ, ഫിനാൻഷ്യൽസ്, സംഗീതം, ബാങ്കിങ്, റിയൽ എസ്റ്റേറ്റ്, വിലയേറിയ വസ്തുക്കൾ, ഹോട്ടൽ, ഫാമിലി ബിസിനസ്, പബ്ലിക് സ്പീകർ
3= ജെമിനി: എഴുത്ത്, അഭിനയം, മീഡിയ, ബിസിനസ്, ദ്വിഭാഷി, സ്വന്തം ബിസിനസ് ഉള്ള വ്യക്തി, പരസ്യങ്ങൾ, ജേർണലിസം, സെയ്ൽസ്, പി ആർ
4= കാൻസർ: മത്സ്യബന്ധനം, വർണ മീനുകൾ, ജലം, കപ്പൽ, നേഴ്‌സ്, ഫാമിലി ബിസിനസ്, ഇന്റീരിയർ ഡെക്കറേറ്റർ, ഫർണിഷർ ബിസിനസ്, റിയൽ എസ്റ്റേറ്റ്, പെറ്റ് ബിസിനസ്, കുക്ക്, ഷെഫ്, കുട്ടികൾ സ്ത്രീകൾ എന്നിവർക്ക് വേണ്ടി ഉള്ള പ്രവർത്തനം, സൈക്കോളജിസ്റ്റ്, കെയർ റ്റേയ്കർ
5= ലിയോ: സ്റ്റോക്ക് ബ്രോക്കർ, കുട്ടികളുടെ കൗൺസലർ അല്ലെങ്കിൽ കുട്ടികളുമായി ബന്ധപ്പെട്ട മേഖലയിൽ ജോലി ചെയ്യുന്ന വ്യക്തി, അഭിനേതാവ്, സംഗീതജ്ഞൻ, ആർട്ടിസ്റ്റ്, ചിത്രകാരൻ, അല്ലെങ്കിൽ ക്രിയേറ്റീവ് മേഖലയിൽജോലി ചെയ്യുന്നവർ, വിദ്യാഭ്യാസം, പൊതു ജീവിതം
6= വിർഗോ: മെഡിക്കൽ പ്രൊഫെഷൻ, ഡോക്ക്ടർ, ലോയർ, സൂപർടേസ്റ്റർ അല്ലെങ്കിൽ ഫുഡ്, പ്രോസസിങ് മേഖല, പെറ്റ് ബിസിനസ്, മിലിട്ടറി, പൊലീസ് അഗ്‌നി ശമന വിഭാഗം, ബാങ്കിങ്, അക്കൗണ്ടിങ്, കമ്പ്യൂട്ടർ
7 = ലിബ്ര: ബിസിനസ് പാർട്ണർ, ബിസിനസ്, ഡീൽ മെയ്‌ക്കർ, ബ്യൂട്ടിബിസിനസ്, ഫാഷൻ, ജഡ്ജി, ഷോ ബിസ്
8= സ്‌കോർപിയോ: ഹോസ്പിറ്റൽ, എഞ്ചിനീയറിങ്, ഇൻഷുറൻസ്, ടാക്‌സ്, ഫിനാൻസ്, അസ്‌ട്രോളജി, മെറ്റാഫിസിക്‌സ്, ഇൻവെസ്റ്റ്‌മെന്റ്, അബ്കാരി, കെമിക്കൽ
9= സജിറ്ററിയസ്: ടീച്ചർ, റിസേർച്ച്, സഞ്ചാരി, ട്രാവൽ ഏജന്റ്, തത്വചിന്തകൻ, പുരോഹിതസമൂഹം, കൗൺസിലർ, ട്രാവൽ ഗൈഡ്, ദൂര ദേശം,
10= കപ്രിക്കോൺ: ഗവൺമെന്റ്, ഒരു സമൂഹത്തെ നയിക്കുന്ന വ്യക്തി, രാഷ്ട്രീയം, കമ്പനിയുടെ അധികാരി, സീക്രട്ട് ഏജന്റ്, ലോയർ, ഫാർമസി, കസ്റ്റമർ സർവ്വീസ്, പ്ലംബിങ്, പ്രോട്യൂസ്
11= അക്വറിയസ്: ചാരിറ്റി, ബിസിനസ്, പി ആർ, ഫിനാൻഷ്യൽ ഗ്രൂപ്പ്, കമ്പ്യൂട്ടർ എഞ്ചിനീയർ, കൺസൽട്ടന്റ്, സുഹൃദ് ഗ്രൂപ്പുകൾ
12= പയ്‌സീസ്: ബാക്ക്ഗ്രൗണ്ടിൽ ജോലി ചെയ്യേണ്ട അവസ്ഥ, ഉദാഹരണം:- സിനിമ രംഗത്ത് പ്രവർത്തിക്കുന്നവർ, ലാബ്, സീക്രട്ട് ഏജന്റ്, ആത്മീയ രംഗം, എക്‌സ്‌പോർട്ട്, ഇമ്പോർട്ട്, ആർട്ടിസ്റ്റ്, എഴുത്തുകാർ, നേഴ്‌സ്, പെറ്റ് ബിസ്‌നസ്, കൗൺസൽ, ദൂര ദേശം
നിങ്ങുടെ എഴാം ഭാവാധിപൻ ഏതു ഭാവത്തിൽ ആണെന്നറിയാൻ കഴിഞ്ഞ ആഴ്ചയിലെ ലേഖനം നോക്കുക. ഇനി ഏഴാംഭാവത്തിന്റെ അധിപൻ നിൽക്കുന്ന രാശി ഏതാണെന്നും അവ എന്തിനെ സൂചിപ്പിക്കുന്നു എന്നും മുകളിലെ ലിസ്റ്റിൽ നിന്നും അറിയുക. വിവാഹിതർ ആയവർ നിങ്ങുടെ സ്പൗസ് ഈ ഭാവം /രാശി സൂചിപ്പിക്കുന്ന മേഖലയിൽ നിന്നല്ലേ വന്നത് എന്ന് പരിശോധിക്കുക, അവർക്ക് ഈ ഭാവം/ രാശി സൂചിപ്പിക്കുന്ന രംഗവുമായി എന്തെങ്കിലും ബന്ധമില്ലേ എന്ന് നോക്കുക.
ഉദാഹരണം ഒന്നാം ഭാവം സ്‌കോർപിയോ ആയ വ്യക്തിയുടെ ഏഴാം ഭാവം ടോറസ് ആയിരിക്കുമല്ലോ. ടോറസിന്റെ നാഥൻ വീനസ് ആണ്. വീനസ് നാലാം ഭാവത്തിൽ ആണെങ്കിൽ നാലാം ഭാവം അഖ്വരിയാസ്. നാലാം ഭാവം സൂചിപ്പിക്കുന്നത് കുടുംബം, മാതാ പിതാക്കൾ, വിദ്യാഭ്യാസം വീട്, റിയൽഎസ്റ്റേറ്റ്, നരിഷ്‌മെന്റ്, പൂർവ്വികർ, ബന്ധുക്കൾ. ഒരു സാധ്യത ഈ വ്യക്തിയുടെ സ്പൗസ് ബന്ധുക്കൾ, മാതാവ്, പിതാവ് അല്ലെങ്കിൽ കുടുംബവുമായി അടുപ്പമുള്ളവർ വഴി എത്താം എന്നാണ്. നാലാം ഭാവം വിദ്യാഭ്യാസത്തെ സൂചിപ്പിക്കുകയാൽ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട മേഖല ആകാം. നാലാം ഭാവം പത്താം ഭാവത്തിന്റെ നിഴൽ വീഴുന്ന ഭാവം ആയതു കൊണ്ട് പത്താം ഭാവം സൂചിപ്പിക്കുന്ന പൊതു ജീവിതവുമായി ബന്ധമുള്ള മേഖലയിൽ നിന്നാകാം. അല്ലെകിൽ നാലാം ഭാവത്തെ ഏതെങ്കിലും മേഖലയിൽ നിന്ന് നിങ്ങൾ കണ്ട വ്യക്തി ആകാം. അത് പോലെ സ്പൗസ് ഇന്റീരിയർ ഡെക്കറേറ്റർ ആകാം, അല്ലെങ്കിൽ ഈ വ്യക്തിക്ക് നരിഷ്‌മെന്റ്, ഫാഷൻ, ഡീൽ മെയ്ക്കിങ് , ബ്യൂട്ടി, ഫാഷൻ, ഫാമിലി ബിസിനസ് എന്നിവയിൽ എന്തെങ്കിലുമായി ബന്ധം കാണേണ്ടതാണ്. ആദ്യ പ്രിഫറൻസ് കൊടുക്കേണ്ടത് ഏഴാം ഭാവാധിപൻ നിൽക്കുന്ന ഭാവത്തിനു തന്നെയാണ്. പിന്നീടുള്ള കാല്ക്കുലേഷൻ ജ്യോതിഷം അറിയാത്തവർക്ക് എളുപ്പമാകാൻ സാധ്യത ഇല്ല.
നാലാം ഭാവം ഭരിക്കുന്നത് അക്വരിയസ് രാശി ആയതു കൊണ്ട് അക്വരിയസ് രാശി സൂചിപ്പിക്കുന്ന കാര്യങ്ങൾ ചാരിറ്റി, ബിസിനസ്, പി ആർ, ഫിനാൻഷ്യൽ ഗ്രൂപ്പ്, കമ്പ്യൂട്ടർ എഞ്ചിനീയർ, കൺസൽട്ടന്റ്, സുഹൃദ് ഗ്രൂപ്പുകൾ എന്നിവയുമായി ബന്ധപ്പെട്ട മേഖലയിൽ നിന്ന് വരുന്നവരാകാം. അങ്ങനെ ഭാവവും ഭാവം സ്ഥിതി ചെയ്യുന്ന രാശിയും കൂട്ടി വേണം വായിക്കാനും ഫലം പറയാനും.
ഉദാഹരണം നിങ്ങളുടെ ഒന്നാം ഭാവം ലിബ്ര ആണെന്ന് കരുതുക, അപ്പോൾ നിങ്ങളുടെ ഏഴാം ഭാവം എരീസ് ആണ്. എരീസിന്റെനാഥൻ ചൊവ്വ. അപ്പോൾ തന്നെ വളരെ ആജ്ഞാശക്തി ഉള്ള വ്യക്തി ആണ്. ഈ സ്പൗസ് മറ്റുള്ളവരെ അച്ചടക്കം പഠിപ്പിക്കുന്ന മേഖലയുമായി അല്ലെങ്കിൽ അച്ചടക്കം വേണ്ട മേഖലയുമായി ബന്ധപ്പെട്ട വ്യക്തി ആകാം. ടീച്ചർ ആകാം, പൊലീസ് ആകാം, ഒരു അധികാരി മാനേജർ, അങ്ങനെ എന്തെങ്കിലും. ഇനി ചൊവ്വ പത്താം ഭാവത്തിൽ ആണെങ്കിൽ പൊതു സമൂഹവുമായി വളരെ കണക്റ്റഡ് ആയ വ്യക്തി ആകാം, നിങ്ങുടെ പൊതു ജീവിത കാലത്ത് അറിയുന്ന വ്യക്തി ആകാം. പത്താം ഭാവവും മാതാ പിതാക്കളെ സൂചിപ്പിക്കുന്നു. അവരിൽ നിന്ന് വരാം. ഇതെല്ലം നാം ഒരു വിശാലമായ പേഴ്‌സ്‌പെക്ടീവിൽ കാണാൻ ശ്രമിക്കണം. എഴാം ഭാവാധിപൻ ഒൻപതിൽ നിൽക്കുമ്പോൾ അല്പം എങ്കിലും ആത്മീയതയുമായി ബന്ധം ഈ സ്പൗസിനു കാണണം. അത് പോലെ മീഡിയ, ആത്മീയതയുമായി ബന്ധപ്പെട്ട സ്ഥലം ആകാം, അതായത് ആരാധനാലയം, തീർത്ഥാടനം, യാത്ര, മീഡിയയിൽ നടത്തിയ നീക്കം അങ്ങനെ എന്തെങ്കിലും ഒരു ബന്ധം ഉണ്ടാകാം. അങ്ങനെ ഭാവനകൾ ചിറകടിച്ചു പറക്കട്ടെ. ഏഴാം ഭാവം, ഭാവാധിപൻ, ഭാവാധിപൻ നിൽക്കുന്ന ഭാവം, ഭാവാധിപൻ നിൽക്കുന്ന രാശി ഇവ എല്ലാം കൂടെ കൂട്ടി വായിക്കുമ്പോൾ വളരെ നല്ല സൂചനകൾ ലഭിക്കേണ്ടതാണ്.
പിന്നെയും കൃത്യമായ സൂചനകൾ ലഭിക്കാൻ ഈ ഏഴാം ഭാവം, ഭാവാധിപൻ, ഭാവാധിപൻ നിൽക്കുന്ന ഭാവം, ഭാവാധിപൻ നില്ക്കുന്ന രാശി ഇവ സ്ഥിതി ചെയ്യുന്ന നക്ഷത്രങ്ങൾ, ആ നക്ഷത്രങ്ങളുടെ ഫേസ്. അവയിൽ നടത്തുന്ന കൂട്ടല് കുറക്കൽ ആ നക്ഷത്രത്തിന്റെ അധിപൻ സ്ഥിതി ചെയ്യുന്ന ഭാവം, ആ ഭാവത്തിന്റെ നക്ഷത്രം എന്നിവ വച്ചൊരു വളരെ സങ്കീർണമായ പ്രോസസ് ഉണ്ട്. പക്ഷെ അത് എഴുതിയാലും എല്ലാവർക്കും മനസിലാകണം എന്നില്ല.
അടുത്ത ലക്കം വിവാഹത്തിന്റെ സമയം, നിങ്ങൾക്ക് ലഭിക്കുന്ന സ്‌നേഹത്തിന്റെ സ്വഭാവം, അളവ്, ഗതി, സ്പൗസിനു നിങ്ങളുടെ ജീവിതത്തിലും, അവർക്ക് നിങ്ങളുടെ ജീവിതത്തിലും ഉള്ള സ്വാധീനം എന്നിവയെ കുറിച്ച് എഴുതുന്നതാണ്.
മാർച്ച് നാലാം വാരം
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകൾ എന്ന എഴാം ഭാവത്തിലേക്ക് ഈ ആഴ്ച പൂർണ ചന്ദ്രൻ എത്തും. നിങ്ങൾ ഭാഗമായിരിക്കുന്ന പല തരം ബന്ധങ്ങളിലും ബാലൻസിംഗിന് വേണ്ടി വരും എന്നതിന്റെ സൂചനയാണ് ലഭിക്കുന്നത് ബന്ധങ്ങളുടെ പുരോഗമനത്തിന് വേണ്ടി ഉള്ള ഒത്തു തീർപ്പുകൾ, അല്പം അഡ്ജസ്റ്റ്‌മെന്റുകൾ, ബന്ധങ്ങൾ വേണോ വേണ്ടയോ എന്ന തീരുമാനങ്ങൾ എന്നിവ പ്രതീക്ഷിക്കുക.
ഈ ആഴ്ച ശനി തന്റെ സ്ലോ ഡൗൺ തുടങ്ങുന്നു. ഈ അവസ്ഥയിൽ ശനി ഓഗസ്റ്റ് വരെ നിൽക്കുന്നതാണ്. ദൂര യാത്രകൾ, ആത്മീയത, വിദേശ ബന്ധം, ഉയർന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീർത്ഥാടനം എന്ന ഒൻപതാം ഭാവത്തിൽ കൂടുതൽ പ്രതിഫലനങ്ങൾ ഉണ്ടാകും. ഈ വിഷയങ്ങളിൽ നേരത്തെ ചെയ്തിരുന്നതോ, പാതി വഴിക്ക് ഉപേക്ഷിച്ചതോ ആയ കാര്യങ്ങൾ ചെയ്തു തീർക്കേ ണ്ടതായി വന്നേക്കാം. പഠനം പൂർത്തിയാക്കാൻ ഉള്ള ശ്രമങ്ങൾ, ആത്മീയമായ കാര്യങ്ങളെ വിമർശനാത്മകമായി സമീപിക്കാനുള്ള ശ്രമം എന്നിവ പ്രതീക്ഷിക്കുക.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
ജോലി സ്ഥലം, ആരോഗ്യം, ദിവസേന ഉള്ള ജീവിതം, സഹപ്രവർത്തകർ, ശത്രുക്കൾ, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. ആരോഗ്യകാര്യത്തിൽ പുതിയ തീരുമാനങ്ങൾ ഉണ്ടാകും, ചെയ്തു കൊണ്ടിരുന്ന പ്രോജക്ടിന്റെ പൂർത്തീകരണം, ജോലി സ്ഥലത്തെ കുറിച്ചുള്ള ചിന്തകൾ, ജോലി സ്ഥലത്തെ നവീകരണം, വളർത്തു മൃഗങ്ങളോടുള്ള ശ്രദ്ധ എന്നിവ പ്രതീക്ഷിക്കുക.
ഈ ആഴ്ച ശനി തന്റെ സ്ലോ ഡൗൺ തുടങ്ങുന്നു. ഈ നില ഓഗസ്റ്റ് വരെ തുടരുന്നതായിരിക്കും. സെക്‌സ്, തകർച്ചകൾ, പാർട്ണർഷിപ്പുകൾ, ആയുർദൈഖ്യം, നിഗൂഡ വിഷയങ്ങൾ, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, ഇൻഷുറൻസ്, ലോണുകൾ എന്ന എട്ടാംഭാവത്തിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടതായി വരും. ഈ വിഷയങ്ങളിൽ ഒരു പ്ലാനിങ് നേരത്തെ തന്നെ നടത്തിയാൽ നല്ലത്. പുതിയ നിക്ഷേപങ്ങൾ, ടാക്‌സ്, ധനപരമായ ഏതു വിഷയം ആണെങ്കിലും അവയെ കുറച്ച് വളരെ ശ്രദ്ധയോടെ തന്നെ നീങ്ങണം എന്നാണ് സൂചിപ്പിക്കുന്നത്. ഈ ഭാവത്തെ വിഷയങ്ങളിൽ നിങ്ങൾ നേരത്തെ നടത്തിയ നീക്കങ്ങളെ വിശകലനം ചെയ്യേണ്ട ഒരു നല്ല അവസരമായി കാണുക.
ജമിനി (മെയ് 21 - ജൂൺ 20)
റൊമാൻസ്, കുട്ടികൾ, ഒഴിവു സമയം, ഊഹക്കച്ചവടം, ക്രിയേടിവിടി, സ്വയം വെളിപ്പെടുത്തൽ എന്ന അഞ്ചാം ഭാവത്തിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. ഊഹകച്ചവടത്തിൽ മനസ് വളരെ വ്യതിചലിക്കും എന്നതിനാൽ ശ്രദ്ധിച്ചു നീങ്ങുക. നാം വിചാരിക്കുന്നത് പോലെ ആവില്ല ഫലം വരുക. പുതിയ ക്രിയെടിവ് ജോലികൾ, ഹോബികൾ എന്നിവയിൽ പൂർത്തീകരണം സംഭവിക്കും. റൊമാന്റിക് ബന്ധങ്ങളിൽ പുതിയ ഊർജം ദൃശ്യമാകും. ഈ ഭാവം വിനോദങ്ങളുടെ ഭാവമാകയാൽ കൂടുതൽ സമയം വിനോദങ്ങൾക്ക് വേണ്ടി ചെലവാക്കുമെന്നു കരുതാം. ഗൗരവതരമായ ജോലികൾ പിന്നത്തേക്ക് മാറ്റുകയാവും നല്ലത്. പ്രേമ ബന്ധങ്ങളിൽ പുതിയ നിലപാടുകൾ സ്വീകരിക്കും. ഈ ആഴ്ച ശനി തന്റെ സ്ലോ ഡൗൺ തുടങ്ങുന്നു. ഓഗസ്റ്റ് വരേ ഈ നില തുടരുന്നതാണ്. നിങ്ങളുടെ ഏഴാം ഭാവത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ട സാഹചര്യങ്ങൾ വന്നു ചേരും.
വിവാഹം, ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ, കോണ്ട്രാക്ടുകൾ, നിയമത്തിനു വിധേയമായ ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തിൽ ചിന്തക്ക് വിധേയമാക്കേണ്ട സാഹചര്യങ്ങൾ വന്നു എന്ന് വരാം. ബന്ധങ്ങളിൽ കൂടുതൽ ഭാരങ്ങൾ ഏറ്റെടുക്കേണ്ടി വന്നേക്കാം. ഏഴാം ഭാവം തെളിഞ്ഞു നിൽക്കുന്ന ശത്രുക്കളുടേത്, നിങ്ങളെ മാനിക്കാത്ത വ്യക്തികളും, നിങ്ങൾ മാനിക്കാത്ത വ്യക്തികളും, കൂടെ ആണ്. അവരുടെ മേൽ നല്ല ഒരു ആധിപത്യം അല്ലെങ്കിൽ നോട്ടം വേണ്ടി വന്നേക്കാം. ഏഴാം ഭാവത്തിലെ ബന്ധങ്ങളിൽ നിങ്ങളുടെ ഈഗോ ഇടകലർന്ന് ചിലപ്പോൾ വിപ്ലവം തന്നെ സൃഷ്ടിച്ചേക്കാം. എന്ത് വേണം എന്ന് നിങ്ങൾക്ക് തന്നെ തീരുമാനിക്കാം.
കാൻസർ (ജൂൺ 21 - ജൂലൈ 22)
കുടുംബം, വീട്, മാതാപിതാക്കൾ, പൂർവ്വികർ, പൂർവ്വിക സമ്പത്ത് എന്ന നാലാം ഭാവത്തിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. വീടിനുള്ളിൽ പുരോഗതി വരുത്താനുള്ള ശ്രമം നടത്തും. വീട് വൃത്തിയാക്കൽ, റീ മോടിഫിക്കേഷൻ എന്നിവ നടത്താം. ബന്ധങ്ങൾ പുതുക്കും, വീട് വില്പന, വാങ്ങൽ, വീടിനോട് അനുബന്ധിച്ച ലോങ്ങ് ടേം പദ്ധതികൾ എന്നിവയും പ്രതീക്ഷിക്കാം. കുടുംബത്തിൽ വികാരപരമായി നീങ്ങാനുള്ള സാഹചര്യങ്ങൾ ഉണ്ടായിവരാം. അതിനു തക്ക സാഹചര്യങ്ങൾ കുടുംബത്തിനു പുറത്തു നിന്നും വീടിനുള്ളിലേക്ക് വരും.
ഈ ആഴ്ച ശനി തന്റെ സ്ലോ ഡൗൺ തുടങ്ങുകയായി, ഈ അവസ്ഥ ഓഗസ്റ്റ് വരെ നിലനില്ക്കും. ആറാം ഭാവത്തിലും കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടതായി വരും. ജോലി സ്ഥലം, ആരോഗ്യം, ദിവസേന ഉള്ള ജീവിതം, സഹപ്രവർത്തകർ, ശത്രുക്കൾ, വളർത്തുമൃഗങ്ങൾ എന്ന ആറാം ഭവത്തിലെ വിഷയങ്ങളിൽ.
ജോലി സ്ഥലത്ത് നിങ്ങൾ പുതിയ സാഹചര്യങ്ങളിലൂടെ കടന്നു പോകുന്നു, ഈ സാഹചര്യങ്ങളെ ഒന്ന് ശക്തിപ്പെടുത്തേണ്ട അവസ്ഥയാണ്, അതിനു വേണ്ടി നിങ്ങൾ കഷ്ടപ്പെടാൻ തയ്യാറാവേണ്ട അവസ്ഥ ഉണ്ടാവും. അതിനെ മടിയോടെ സമീപിക്കുകയും, ആ അവസരങ്ങളെ തള്ളിക്കളയുകയും ചെയ്യരുത് കാരണം, ഈ സംഘർഷങ്ങൾക്ക് ഒടുവിൽ വളരെ മനോഹരമായ സാദ്ധ്യതകൾ നിങ്ങൾക്കായി പ്രപഞ്ചം ഒരുക്കി വച്ചിരിക്കുന്നത്. മനസ് മടുപ്പിക്കുന്ന അവസ്ഥകളിലൂടെ കടന്നു പോകുമ്പോൾ, അതിന്റെ അവസാനം സന്തോഷം ആണെന്ന സത്യം തിരിച്ചറിഞ്ഞു മനസിനെ ശക്തിപ്പെടുത്തുകയും, പാകമാക്കുകയും ചെയ്യുക. ആരോഗ്യത്തിൽ കൂടുതൽ പുതിയ രീതികൾ പരീക്ഷിക്കാൻ അവസരങ്ങൾ വന്നുപെടും. അവയെ സന്മനസോടെ ഏറ്റെടുക്കണം. ഈ വിഷയങ്ങളിലെ പ്രശ്‌നങ്ങൾ ഉയർന്നുവരും എന്ന സൂചന പ്രപഞ്ചം നിങ്ങൾക്ക് തരുന്നു, അവയെ നാന്നയി തന്നെ ഡീൽ ചെയ്യുക.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ഈ ആഴ്ച മൂന്നാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. ആശയ വിനിമയം, സഹോദരങ്ങൾ, അയല്ക്കാർ, ടെക്‌നോളജി, ചെറുയാത്രകൾ, ഷോർട്ട് കോഴ്‌സുകൾ എന്ന മൂന്നാം ഭാവത്തിൽ സഹോദരങ്ങലുമായുള്ള സംസാരം പ്രതീക്ഷിക്കാം. അടുത്ത ചുറ്റ് പാടിൽ താമസിക്കുന്നവർ എന്നിവരുമായുള്ള പ്രോജക്ടുകൾ, പ്രവർത്തികൾ എന്നിവയിൽ തീർപ്പുണ്ടാകും. ആശയവിനിമയങ്ങളിൽ വികാരാധീനത കാരണം അവ്യക്തത നിറയാം. പ്രതീക്ഷിക്കാത്ത സമയം നിങ്ങളുടെ ആവശ്യകത അനുഭവപ്പെടാം. പ്രപഞ്ചം നിങ്ങളെ പല ദിശയിലേക്കും ഒരേ സമയം കൊണ്ട് പോകുന്നത് പോലെ കാര്യങ്ങൾ നീങ്ങും.
ഈ ആഴ്ച ശനി തന്റെ സ്ലോ ഡൗൺ ആരംഭിക്കും. ഈ നില ഓഗസ്റ്റ് വരെ തുടരുന്നതാണ്. നിങ്ങളുടെ അഞ്ചാം ഭാവത്തിൽ ഇതിന്റെ ധ്വനികൾ അലയടിക്കും. റൊമാൻസ്, കുട്ടികൾ, ഒഴിവു സമയം, ക്രിയേറ്റിവിറ്റി, ഊഹക്കച്ചവടം എന്ന അഞ്ചാം ഭാവത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടി വരും. കുട്ടികളുമായി ബന്ധപ്പെട്ടകാര്യങ്ങൾ, പ്രേമം ഊഹക്കച്ചവടം എന്നിവയിൽ കൂടുതൽ ശക്തി പകരേണ്ട സാഹചര്യങ്ങളെ പ്രതീക്ഷിക്കാം. സ്ലോ ഡൗൺ പ്രതീക്ഷിക്കാം. ഈ വിഷയങ്ങളിൽ നിങ്ങൾ ചെയ്യുന്ന അധ്വാനത്തിന് തക്കതായ ഫലങ്ങൾ താമസിയാതെ വന്നു ചേരുന്നതാണ്. അവ എന്നേക്കുമായി കൂടെ നിൽക്കണം എങ്കിൽ അവയിൽ നിന്ന് ഒളിച്ചോടാതെ ധൈര്യമായി നേരിടുക.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. അധിക ചെലവ് ചെയ്യാൻ തോന്നും. പ്രോജക്ടുകൾ, ധനം എന്നിവ തീർക്കാൻ കൂടുതൽ ആഗ്രഹം തോന്നും. നിങ്ങളുടെ മൂല്യം ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിലൂടെ കടന്നു പോയേക്കാം. നില ഭദ്രമാക്കാനുള്ള നല്ല അവസരമായി കണ്ടു കൊണ്ട് നീങ്ങേണ്ടാതാണ്.
ഈ ആഴ്ച ശനി തന്റെ സ്ലോ ഡൗൺ തുടങ്ങും. ഓഗസ്റ്റ് വരെ ഈ നില തുടരുകയും ചെയ്യും. നിങ്ങളുടെ നാലാം ഭാവമായ കുടുംബം, വീട്, മാതാപിതാക്കൾ, പൂര്വിുകർ, പൂര്വിുക സ്വത്തുക്കൾ എന്നാ വിഷയങ്ങളിൽ കൂടുതൽ ചുമതലകൾ ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടാകും. കൂടുതൽ അധ്വാനം വീടിനോട് സംബന്ധിച്ച കാര്യങ്ങളിൽ കൊടുക്കേണ്ടി വരും. നിങ്ങളുടെ ശ്രദ്ധ കൂടുതൽ കുടുംബത്തിനു നല്‌കേണ്ട അവസരം ഉണ്ടാകാം. ഈ അവസ്ഥയിൽ ചെയ്യുന്ന എല്ലാ പ്രവര്ത്ത്‌നങ്ങള്ക്കും അടുത്ത് തന്നെ നിങ്ങൾ ചെയ്ത അധ്വാനത്തിന് തുല്യമായ ഫലം ലഭിക്കുന്നാതാണ് ഈ വിഷയങ്ങളിലെ രൂപാന്തരമാണ് ഇത് സൂചിപ്പിക്കുന്നത്.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാരധാര എന്ന ഒന്നാം ഭാവത്തിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. നിങ്ങളിൽ തന്നെ കൂടുതൽ ശ്രദ്ധ കൊടുക്കും. കൂടുതൽ വികാരപരമായി സാഹചര്യങ്ങളെ നേരിടും. പുതിയ ലുക്‌സ് പ്രതീക്ഷിക്കാം.
ഈ ആഴ്ച ശനി തന്റെ സ്ലോ ഡൗൺ തുടങ്ങും. ഓഗസ്റ്റ് വരെ ഈ നില തുടരുകയും ചെയ്യും. നിങ്ങളുടെ, മൂന്നാം ഭാവത്തിൽ കൂടുതൽ ശ്രദ്ധ നല്‌കേംണ്ടതായി വരും.
ആശയ വിനിമയം, സഹോദരങ്ങൾ, ടെക്‌നോളജി, അയല്ക്കാർ, ചെറു യാത്രകൾ, ഷോർട്ട് കോഴ്‌സുകൾ എന്ന മൂന്നാം ഭാവത്തിലും. സംസാരം തെളിഞ്ഞു തന്നെ നില്ക്കാൻ നല്ല ശ്രമം നടത്തേണം, സഹോദരങ്ങലുംയുള്ള ആശയ വിനിമയം, അയല്ക്കാരുമായുള്ള ബന്ധം എന്നിവയെ മെച്ചപ്പെടുത്താൻ നല്ലാ രീതിയിൽ തന്നെ ശ്രമിക്കേണ്ട അവസ്ഥയാണ്. ചിലപ്പോൾ മറന്നു പോയ പ്രശ്‌നങ്ങൾ ഇവർ ഉയർത്തികൊണ്ട് വന്നു എന്ന് വരാം ചെറു ജോലികളിൽ, അല്ലെങ്കിൽ പ്രോജക്ടുകളിൽ കൂടുതൽ അധ്വാനം, യാത്രകളിലുള്ള താമസം എന്നിവാ നല്ല അവസ്ഥയിലേക്ക് താമസിയാതെ തന്നെ നീങ്ങുമെന്ന് കരുതണം. ആശയ വിനിമയത്തിൽ കൂടുതൽ ശ്രദ്ധ കൊടുത്തു തന്നെ മുന്നോട്ട് നീങ്ങണം.
സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
രഹസ്യ മോഹങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ദൂര ദേശ വാസം, ഒറ്റപ്പെടൽ, നിഗൂഡത, ബ്ലെഡ് പ്രഷേഴ്‌സ് എന്ന രഹസ്യമയമായ പന്ത്രണ്ടാം ഭാവത്തിൽ ഈ ആഴ്ച പൂർണചന്ദ്രൻ ഉദിക്കും. ഈ അവസരം മനസിനെ മെരുക്കാൻ ഉള്ളതാണ് ചിന്തകളെ അടക്കാനുള്ള തീവ്രമായ ആഗ്രഹം ഉണ്ടാകും. യോഗ, പ്രാർത്ഥന ധ്യാനം എന്നിവ കൂടുതൽ നടത്തും, മനസിലെ മുറിവുകൾ ഉണങ്ങും.
ഈ ആഴ്ച ശനി തന്റെ സ്ലോ ഡൗൺ തുടങ്ങും. ഓഗസ്റ്റ് വരെ ഈ നില തുടരുകയും ചെയ്യും.. നിങ്ങളുടെ രണ്ടാം ഭാവത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കെണ്ടാതായി വരും.
ധനം, വസ്തുവകകൾ, നിങ്ങളുടെ മൂല്യം എന്നാ രണ്ടാം ഭാവത്തിൽ താമസം അനുഭവപെട്ടെക്കാം. കൂടുതൽ അധ്വാനം ഈ വിഷയങ്ങളിൽ നല്‌കേണ്ടി വരും എന്നിരുന്നാലും ഇതിന്റെ അവസാനം നന്മ അനുഭവിക്കുമെന്നു തന്നെ തീർച്ചയാക്കം. കഷ്ടതകൾ ഉണ്ടാകുമ്പോൾ ഒളിച്ചോടാതെ അതിനെ നേരിടുക തന്നെ വേണം. ധന കാര്യം ശ്രദ്ധ അര്ഹിചക്കും എന്ന് തന്നെ പറയാം. സാധാരണയിലും കൂടുതൽ സാമ്പത്തിക പരാധീനത ഉണ്ടാകാം. എന്തിൽ നിങ്ങൾ കൂടുതൽ ചിലവഴിക്കാൻ ആഗ്രഹിക്കുന്നോ അവയെ കൂലങ്കഷമായി പഠിച്ചില്ല എങ്കിൽ കടുത്ത നഷ്ടം നേരിടും എന്ന് മുന്കൂ്ട്ടി അറിയിക്കുന്നു. അതിനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. ഈ കാര്യങ്ങൾ മുന്കൂ്ട്ടി അറിഞ്ഞു കൊണ്ട് നീങ്ങുക. ബുദ്ധിപരമായ നല്ല നീക്കങ്ങൾ ശുഭകരമായി അവസാനിക്കും എന്ന് കരുതാം. ഈ അവസരത്തിൽ നിന്ന് പഠിക്കുന്ന പാഠങ്ങൾ ജീവിതത്തിലേക്ക് മുതല്ക്കൂ ട്ടാവും എന്ന് തന്നെ കരുതാം.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
സുഹൃത്തുക്കൾ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്നാ പതിനൊന്നാം ഭാവത്തിൽ ഈ ആഴ്ച പൂര്ണള ചന്ദ്രൻ ഉദിക്കും. സുഹൃത്തുക്കളുമായി ഉള്ള ബന്ധത്തിൽ എന്തിന്റെ എങ്കിലും അവസാനം എത്തും വാഗ്വാദം അവസാനിപ്പിക്കാം. ബന്ധങ്ങൾ അവസാനിപ്പിക്കാം. ജീവ കാരുണ്യ പ്രവര്ത്തികകൾ ചെയ്യാം. കൂട്ടുകാരുമായുള്ള നല്ല സമയം എന്നിവ പ്രതീക്ഷിക്കാം.
ഈ ആഴ്ച ശനി തന്റെ സ്ലോ ഡൗൺ തുടങ്ങും. ഓഗസ്റ്റ് വരെ ഈ നില തുടരുകയും ചെയ്യും.. നിങ്ങളുടെ ഒന്നാം ഭാവത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കെണ്ടാതായി വരും. നിങ്ങളുടെ വ്യക്തിതം, ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര എന്ന ഒന്നാം ഭാവത്തിലെ വ്യക്തി പല രീതിയിലും പരിവർത്തിതൻ ആകേണ്ടി വരുന്ന സൂചനകൾ പ്രപഞ്ചം നമുക്ക് തരുന്നു. ഈ വിഷയങ്ങളിൽ നിങ്ങൾ രൂപന്തരപ്പെടുന്നുവോ, അവയെ നിങ്ങൾ എങ്ങനെ സ്വീകരിക്കുന്നു? ഈ രൂപന്തരത്തിൽ നിങ്ങൾ സംതൃപ്തനാണോ എന്ന വിഷയങ്ങൾ ആലോചന ചെയ്യേണ്ടി തീർച്ച യായും വരും. വ്യക്തിപരമായ സന്തോഷത്തിനെ ഉയർത്തിയെടുക്കാൻ അല്പം അധികം അധ്വാനം വേണ്ടി വന്നാൽ അമ്പരക്കെണ്ടാതില്ല. കാരണം ഈ ഒരു പരീക്ഷണം അല്പ കാലത്തേക്ക് മാത്രമാണ്.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ എന്ന പത്താം ഭാവത്തിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. ജോലിയിലെ പുതിയ നീക്കം, അധികാരികളുമായുള്ള ബന്ധത്തിൽ ദുഃഖം തോന്നാം. സമൂഹത്തിൽ നിങ്ങളുടെ പെരുമാറ്റ രീതി ചർച്ച ചെയ്യപ്പെടാം. ഈ അവസരം വളരെ വികാരപരമായി നിങ്ങൾ എല്ലാത്തിനെയും നേരിടും. അവ എങ്ങനെ ആവണം എന്ന് ആലോചിച്ചു മുന്നോട്ട് നീങ്ങുക.
ഈ ആഴ്ച ശനി തന്റെ സ്ലോ ഡൗൺ തുടങ്ങും. ഓഗസ്റ്റ് വരെ ഈ നില തുടരുകയും ചെയ്യും.ജീവിതം അല്പം സ്ലോ ഡൗൺ ആയതു പോലെ തോന്നാം.
രഹസ്യ മോഹങ്ങൾ ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ ബ്ലെഡ് പ്രഷേഴ്‌സ്, നിഗൂഡത, ഒറ്റപെടൽ എന്നാ പന്ത്രണ്ടാം ഭാവത്തിലും ആലപ സ്വല്പം ചലനങ്ങൾ അനുഭാപ്പെടാം. കൂടുതൽ നെഗടിവ് ആയ സാഹചര്യങ്ങൾ അടുത്ത് വന്നേക്കാം. ക്ഷമ പരീക്ഷിക്കപ്പെടുമ്പോൾ കടുത്ത നിരാശയും തോന്നാം എങ്കിലും ഈ നിരാശകൾ നന്മയിലേക്ക് താമസിയാതെ തന്നെ നയിക്കും എന്ന് പ്രതീക്ഷിക്കുക. അടുത്ത് പെരുമാറിയവർ അവരുടെ നിലപാട് മാറിയതായി തോന്നാം. ഭൗതികമായ മാറ്റങ്ങളെ ക്കാൾ കൂടുതൽ ആത്മീയവും മാനസികവുമായ രൂപന്തരത്തിലൂടെ പ്രപഞ്ചം നമ്മെ നയിക്കുന്നു.. ഈ അനുഭവങ്ങൾ നിങ്ങളിലേക്ക് വരുമ്പോൾ അവയെ തടയാതെ അവ നിങ്ങളിൽ വരുത്താൻ ആഗ്രഹിക്കുന്ന മാറ്റങ്ങള്ക്ക് വേണ്ടി നിങ്ങളും തയ്യാറാവുക. അതിന്റെ അവസാനം നിങ്ങളിലെ മനുഷ്യന്റെ വിജയം ആകുമെന്ന് ഉറപ്പിക്കാം.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ദൂരയാത്രകൾ, വിദേശ ബന്ധം, തത്വ ചിന്ത, ആത്മീയത, ഉയർന്ന പഠനം എന്ന ഒൻപതാം ഭാവത്തിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. ആത്മീയമായ കാര്യങ്ങളിൽ മനസ് വ്യാപരിക്കും. വിശ്വാസങ്ങളെയും, തത്വങ്ങളെയും കൈവിടുകയില്ല. ചില പ്രോജക്ടുകൾ എഴുതി അവസാനിപ്പിക്കും.
ഈ ആഴ്ച ശനി തന്റെ സ്ലോ ഡൗൺ തുടങ്ങും. ഓഗസ്റ്റ് വരെ ഈ നില തുടരുകയും ചെയ്യും.ജീവിതം അല്പം സ്ലോ ഡൗൺ ആയതു പോലെ തോന്നാം.നിങ്ങളുടെ പതിനൊന്നാം ഭാവത്തിലും കൂടുതൽ ശ്രദ്ധ നല്‌കേണ്ടതായി വരും. കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ പ്രതീക്ഷകൾ എന്ന പതിനൊന്നാം ഭാവത്തിലും അല്പസ്വല്പ ചലനങ്ങൾ പ്രതീക്ഷിക്കാം. സുഹൃത്തുക്കളെ അധികം അടുപ്പിക്കാൻ സാധ്യത ഇല്ല മാത്രമല്ല പലരെയും ഒഴിവാക്കാൻ സാധ്യത തന്നിലേക്ക് വരുന്നവർ അവരുടെ ആവശ്യം നിറവേറ്റാൻ നിങ്ങളെ ഉപയോഗിക്കുന്നു എന്ന പരമാർത്ഥം കൂടുതൽ തിരിച്ചറിയും. ലഭാങ്ങളും, മോഹങ്ങളും ഒന്നിച്ചുള്ള പ്രോജക്ടുകളിലും താമസം നേരിട്ടേക്കാം. ഇവ അല്പ കാലത്തേക്ക് മാത്രമാണ് ഇവയിൽ കൊടുത്താൽ സ്ട്രക്ചറിങ് ആവശ്യമാണ് എന്ന സൂചന ലഭിക്കും. നാം കൂടുതൽ ശ്രദ്ധാലുക്കൾ ആയി രൂപന്താരപ്പെടും.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
സെക്‌സ്, തകർച്ചകൾ, രൂപാന്തരം, ജോയിന്റ് സ്വത്തുക്കൾ, മറ്റുള്ളവരുടെ ധനം, ഇൻലോസ് എന്ന എട്ടാം ഭാവത്തിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. ഫിനാൻഷ്യൽ പ്രോജക്ടുകളിൽ തീർപ്പുകൾ ഉണ്ടാകും. പാർട്ണർഷിപ്പ് ജോലികളിൽ ഏർപ്പെടുന്നവർ അവരുടെ പ്രോജക്ടുകളിൽ സംശയ നിവാരണംനടത്തും. ലോണുകൾ ലഭിക്കുകയോ കൊടുക്കുകയോ ചെയ്യുന്ന അവസരവും ഉണ്ടാകാം.
ഈ ആഴ്ച ശനി തന്റെ സ്ലോ ഡൗൺ തുടങ്ങും. ഓഗസ്റ്റ് വരെ ഈ നില തുടരുകയും ചെയ്യും. ജീവിതം അല്പം സ്ലോ ഡൗൺ ആയതു പോലെ തോന്നാം. നിങ്ങളുടെ, പത്താം ഭാവത്തിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടതായി വരും.
ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാർഗം, എംപ്ലോയർ, സമൂഹത്തിലെ വില, ഉൽക്കർഷേച്ഛ എന്ന വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ വെക്കേണ്ടി വരും. മാതാപിതാക്കൾ അധികാരികൾ എന്നിവരുമായുള്ള ബന്ധം ചർച്ച ചെയ്യും. ജോലിയിൽ കൂടുതൽ ചുമതലകൾ ഉണ്ടാകാം. ഈ മേഖലകളിൽ ഭൂതകാലത്ത് എന്ത് നിങ്ങൾ ചെയ്‌തോ അതിന്റെ ഫലം നിങ്ങളെ തേടി വരുകയും ചെയ്യാം. ഇത് പ്രപഞ്ചത്തിന്റെ മനോഹരമായ അച്ചടക്ക നടപടി ആയി കാണാൻ കഴിയണം. ഈ പരീക്ഷണങ്ങളിലൂടെ ഉള്ള നിങ്ങളുടെ യാത്ര ഏറ്റവും മെച്ചപ്പെട്ട ഫലത്തിലേക്ക് തന്നെയാവും നയിക്കുക. ചില സ്ലോ ഡൗണുകൾ നടന്നാൽ മാത്രമേ നാം നേരായ ദിശയിലാണോ സഞ്ചാരം എന്ന് മനസിലാക്കാൻ കഴിയു. ജോലിയിലെ തടസങ്ങൾ തെളിഞ്ഞു വരുന്നതായി കാണുവാൻ കഴിയും. കൂടുതൽ പക്വതയാർന്ന സമീപനം എങ്ങനെ എടുക്കാം എന്ന് ഈ സമയം നമുക്ക് മനസിലാക്കാൻ സാധിക്കും.